പേജ് രണ്ട്
എന്തുകൊണ്ടാണ് മതം ഇത്ര കൂടെക്കൂടെ ഭിന്നതകൾ ഉളവാക്കുകയും വിദ്വേഷം ഇളക്കി വിടുകയും വിഭാഗീയ യുദ്ധത്തെ പിന്താങ്ങുകയും ചെയ്തിരിക്കുന്നത്? മതം ഇത്ര വിവാദപരമായ വിഷയമായിരിക്കന്നതെന്തുകൊണ്ട്? അത് എല്ലായ്പ്പോഴും അങ്ങനെയായിരിക്കുമോ? ഈ ലക്കംതുടങ്ങി “ഉണരുക”!ക്ക് മതത്തെയും അതിന്റെ ഭാവിയെയും സംബന്ധിച്ച ഒരു ആഴത്തിലുള്ള പഠനം നടത്താൻ സന്തോഷമുണ്ട്. മതത്തിന്റെ ആ ഭാവി നിങ്ങൾ ഉൾപ്പെടെ ഇന്നു ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയെയും ബാധിക്കും. ഈ പഠനം “ഉണരുക”! യുടെ ഈ ലക്കത്തിലും അടുത്ത 23 ലക്കങ്ങളിലും വികസിതമാകും