വീഡിയോ ഡിസപ്ലേ ടെർമിനൽസ്—എത്ര സുരക്ഷിതമാണ?
വേഡ് പ്രോസസിംഗിന് ഉപയോഗിക്കുന്നതുപോലുള്ള കമ്പ്യൂട്ടർ വീഡിയോ ഡിസ്പ്ലേ ടേർമിനൽസ് (വീഡിററീസ്) പല വ്യാപാരസ്ഥാപനങ്ങളിലും സത്വരം ടൈപ്പ്റൈറററുകളുടെയും മററ് ഓഫീസ് യന്ത്രങ്ങളുടെയും സ്ഥാനത്തു വരികയാണ്. ഈ ടേർമിനൽസിൽ ഏറെയും ഒരു കീ ബോഡിനോടു ഘടിപ്പിച്ചിരിക്കുന്ന ടെലിവിഷൻ സ്ക്രീനുകൾപോലെ കാണപ്പെടുന്നു. ടെലിവിഷൻ സ്ക്രീനുകൾ പോലെ അവ അയനീകരിക്കാത്ത വികിരണത്തിന്റെ താണ അളവുകളെ പ്രസരിപ്പിക്കുന്നു. തൽഫലമായി, വിശേഷിച്ച് ഉപയോക്താവ് അവയോട് വളരെ അടുത്തിരിക്കുമ്പോഴത്തെ അവയുടെ സുരക്ഷിതത്വം ആവർത്തിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
കാലിഫോർണിയായിൽ 1,583 ഗർഭിണികളെക്കുറിച്ചു നടത്തിയ പഠനത്തിന്റെ ഫലങ്ങൾ അടുത്തകാലത്ത് അനേകരുടെയും ഉത്ക്കണ്ഠയെ വീണ്ടും ഉയർത്തിയിട്ടുണ്ട്. തങ്ങളുടെ ഗർഭാരംഭകാലത്ത് വാരത്തിൽ 20 മണിക്കൂറിൽ കൂടുതൽ വീഡിററി ഉപയോഗിച്ച സ്ത്രീകൾക്ക് അവ ഉപയോഗിക്കാഞ്ഞ മററ് ഓഫീസ് ജോലിക്കാരുടെ ഇരട്ടി ഗർഭമലസൽ സംഭവിച്ചതായി പഠനം കണ്ടെത്തി. വീഡിററിയിൽ നിന്നുള്ള വികിരണമാണ് വർദ്ധിച്ച ഗർഭമലസലിന്റെ കാരണമെന്ന് പഠനം തെളിയിച്ചില്ലെന്നു സമ്മതിക്കുന്നു. യഥാർത്ഥത്തിൽ: “യന്ത്രം അതിൽത്തന്നെയല്ല, പിന്നെയോ അനേകം വീഡിററി പ്രവർത്തകർ ജോലി ചെയ്യുന്ന ഫാക്ടറി സമാന ചുററുപാടാണ് പ്രശ്നം എന്ന് വ്യക്തമാണെന്നു തോന്നുന്നു” എന്ന് ഒരു പ്രാമാണികൻ തറപ്പിച്ചു പറഞ്ഞു.
എന്നാൽ മററു പ്രാമാണികൻമാർ ജാഗ്രത പാലിക്കാൻ ശുപാർശ ചെയ്യുന്നു. മീഖായേൽ പോളൻ അവരിൽ ഒരാളാണ്. അദ്ദേഹം കാലിഫോർണിയാ പഠനത്തിൽ ഉൾപ്പെട്ടിരുന്ന ഒരു ഗവേഷകനാണ്. വീഡിററി പ്രസരിപ്പിക്കുന്ന വികിരണമാതൃക കോശ വളർച്ചയെ താറുമാറാക്കിയതായി മൃഗഭ്രൂണങ്ങളിൽ നടത്തിയ മുൻപഠനങ്ങൾ പ്രകടമാക്കിയെന്ന വസ്തുതയിലേക്ക് അദ്ദേഹം വിരൽചൂണ്ടി.
ഗർഭിണികളായ സ്ത്രീകളോട് ജാഗ്രതപുലർത്താൻ മുന്നറിയിപ്പുകൊടുത്ത മറെറാരാളായിരുന്നു വീഡിററി ന്യൂസിന്റെ എഡിററർ. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഗർഭിണിയായിരിക്കുന്ന അല്ലെങ്കിൽ ഗർഭിണിയാകാൻ ശ്രമിക്കുന്ന ഏതു സ്ത്രീയും സുരക്ഷിതമായി പെരുമാറുകയും വീഡിററിയിൽ ജോലി ചെയ്യാതിരിക്കുകയും വേണം എന്നു ഞാൻ വിചാരിക്കുന്നു. (g89 12/22)