വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 11/8 പേ. 12-13
  • കുട്ടികൾക്ക്‌ എന്തു പ്രത്യാശ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കുട്ടികൾക്ക്‌ എന്തു പ്രത്യാശ?
  • ഉണരുക!—1989
  • സമാനമായ വിവരം
  • കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ
    ഉണരുക!—1994
  • പരിസ്ഥിതി—അതു നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധം
    ഉണരുക!—1999
  • പ്രതിസന്ധി രൂക്ഷമായിരിക്കുന്നിടം
    ഉണരുക!—1997
  • ആരോഗ്യവും പരിസ്ഥിതിയും
    ഉണരുക!—1996
കൂടുതൽ കാണുക
ഉണരുക!—1989
g89 11/8 പേ. 12-13

കുട്ടി​കൾക്ക്‌ എന്തു പ്രത്യാശ?

മൂന്നാം ലോകം എന്നു വിളി​ക്ക​പ്പെ​ടു​ന്ന​തി​ലെ കുട്ടി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇപ്പോൾത്തന്നെ വൈകി​പ്പോ​യി​രി​ക്കു​ക​യാണ്‌. അവരുടെ മാതാ​പി​താ​ക്കളെ സമീപിച്ച്‌ ഇവിടെ ചർച്ച​ചെയ്‌ത നടപടി​കൾ ബാധക​മാ​ക്കാൻ സമ്മതി​പ്പി​ച്ചാൽ അവ ദശലക്ഷ​ങ്ങളെ രക്ഷിക്കും. ഇതു അസാദ്ധ്യ​മാ​യ​തു​കൊണ്ട്‌ ദശലക്ഷ​ക്ക​ണ​ക്കി​നു കുട്ടികൾ സാവധാ​ന​ത്തി​ലും ശാന്തമാ​യും അനിവാ​ര്യ​മാ​യും മരണമ​ട​യും.

അത്യന്തം കൊട്ടി​ഘോ​ഷി​ക്ക​പ്പെ​ടുന്ന വൻതോ​തി​ലുള്ള പദ്ധതികൾ ആശാവ​ഹമല്ല. ദൃഷ്ടാ​ന്ത​മാ​യി, “1990 ആകുന്ന​തോ​ടെ എല്ലാവർക്കും ശുദ്ധജ​ല​വും മതിയായ ആരോ​ഗ്യ​പാ​ല​ന​വും” എന്ന ലക്ഷ്യം വെച്ചു​കൊണ്ട്‌ യു.എൻ.ന്റെ ആഭിമു​ഖ്യ​ത്തിൽ അന്താരാ​ഷ്‌ട്ര കുടി​വെള്ള, ആരോ​ഗ്യ​പാ​ലന ദശാബ്ദം (1981-1990) തുടങ്ങി. ഫലമെ​ന്താ​യി​രു​ന്നു?

“വേൾഡ്‌ഹെൽത്ത്‌ മാസിക പറയു​ന്ന​ത​നു​സ​രിച്ച്‌ 1980നും 1983നുമിടക്ക്‌ ആഫ്രി​ക്ക​യിൽ കൂടു​ത​ലാ​യി 3 കോടി 20 ലക്ഷം പേർക്ക്‌ ജലം പ്രദാ​നം​ചെ​യ്‌തു, വേറെ 1 കോടി 20 ലക്ഷം പേർക്ക്‌ മെച്ചപ്പെട്ട ആരോ​ഗ്യ​പ​രി​പാ​ലനം ലഭിച്ചു.” എന്നിട്ടും, ശുദ്ധജ​ല​വും ആരോ​ഗ്യ​പ​രി​പാ​ല​ന​വും ആസ്വദി​ക്കു​ന്ന​വ​രു​ടെ ശതമാ​ന​ത്തിൽ ഒരു വളരെ ചെറിയ വർദ്ധനവു മാത്ര​മാ​ണു​ണ്ടാ​യത്‌. സത്വര ജനസം​ഖ്യാ​വ​ളർച്ച ഗംഭീ​ര​മായ നേട്ടങ്ങളെ നക്കിത്തു​ടച്ചു. “1990 ആകുന്ന​തോ​ടെ എല്ലാവർക്കും ശുദ്ധജ​ല​വും മതിയായ ആരോ​ഗ്യ​പാ​ല​ന​വും” എന്ന ലക്ഷ്യം “ഏതാണ്ട്‌ അസാദ്ധ്യ​മായ ലാക്ക്‌” എന്നു വിളി​ക്ക​പ്പെ​ട്ട​തിൽ അതിശ​യി​ക്കാ​നെ​ന്തി​രി​ക്കു​ന്നു.

എന്നാൽ ചില​പ്പോൾ പണമി​ല്ലാ​ത്ത​തു​കൊ​ണ്ടോ ആൾശേ​ഷി​യി​ല്ലാ​ത്ത​തു​കൊ​ണ്ടോ അല്ല, പിന്നെ​യോ അത്യാ​ഗ്ര​ഹ​ത്താ​ലും, വികല​മായ വിവേ​ച​ന​യാ​ലും നിസ്സാര വൈരാ​ഗ്യ​ങ്ങ​ളാ​ലും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ വിഘാ​ത​പ്പെ​ടു​ക​യാണ്‌. വികസ്വര രാജ്യങ്ങൾ ആയുധ​ങ്ങൾക്കും സൈനി​കാ​വ​ശ്യ​ങ്ങൾക്കും ചെലവ​ഴി​ക്കു​ന്നത്‌ അവ ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നു ചെലവ​ഴി​ക്കു​ന്ന​തി​ന്റെ നാലി​ര​ട്ടി​യാണ്‌. ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നു ചെലവ​ഴി​ക്കുന്ന തുച്ഛമായ തുകയു​ടെ സിംഹ​ഭാ​ഗ​വും മേലേ​ക്കി​ട​യി​ലു​ള്ള​വ​രു​ടെ പ്രയോ​ജ​ന​ത്തി​നാ​യി ഹൈ-ടെക്ക്‌നോ​ളജി പരിപാ​ല​ന​ത്തിന്‌ ചെലവി​ട​പ്പെ​ടു​ന്നു.

ചെലവു കുറഞ്ഞ പുനർജ്ജ​ലീ​കരണ പാനീ​യ​ചി​കിൽസ​യെ​ക്കു​റിച്ച്‌ പരിചി​ന്തി​ക്കുക. ഇതിന്‌ ദശലക്ഷ​ങ്ങളെ രക്ഷിക്കാൻ കഴിയു​മെ​ന്നു​ള്ളത്‌ സുവി​ദി​ത​മാണ്‌. എന്നിരു​ന്നാ​ലും യു.എൻ. ക്രോ​ണി​ക്കി​ളിൽ പറയു​ന്ന​ത​നു​സ​രിച്ച്‌ “നിഷ്‌പ്ര​യോ​ജ​ന​ക​ര​വും ഹാനി​ക​ര​വു​മെന്ന്‌ അറിയ​പ്പെ​ട്ടി​ട്ടും ഓരോ വർഷവും മിക്ക ഡോക്ടർമാ​രും മൊത്തം 600 കോടി രൂപയു​ടെ വയററി​ള​ക്ക​വി​രുദ്ധ മരുന്നു​കൾ കുറി​ക്കു​ന്ന​തിൽ തുടരു​ന്നു.”

അല്ലെങ്കിൽ 20 കോടി​യാ​ളു​കളെ, വിശേ​ഷിച്ച്‌ കുട്ടി​കളെ ബാധി​ക്കുന്ന വിനാ​ശ​ക​ര​മായ പരാദ​രോ​ഗ​മായ ഷിസ്‌റേറാ സോമി​യാ​സി​സി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക. “ഷിസ്‌റേ​റാ​സോ​മി​യാ​സി​സി​ന്റെ കാരണം സയൻസിന്‌ അറിയാ​മെ​ന്നും പരിഹാ​രങ്ങൾ പരീക്ഷി​ച്ചു​നോ​ക്കി​യി​ട്ടു​ണ്ടെ​ന്നും വരും​വർഷ​ങ്ങ​ളിൽ ഈ അണുബാ​ധയെ നാടകീ​യ​മാ​യി കുറക്കാൻ കഴിയുന്ന ഫലപ്ര​ദ​മായ ഒരു തന്ത്രം വികസി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കൊല​യാ​ളി​കൾക്കു​വേ​ണ്ടി​യുള്ള തേട്ടം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ ജൂൺ ഗുഡ്‌ഫീൽഡ്‌ എഴുതു​ന്നു. അപ്പോൾ രോഗം തുടരു​ന്ന​തെ​ന്തു​കൊണ്ട്‌? “ഇപ്പോൾ പ്രശ്‌നം രാഷ്‌ട്രീ​യ​മാണ്‌” എന്ന്‌ ഗുഡ്‌ഫീൽഡ്‌ എഴുതു​ന്നു.

അതെ, കുട്ടി​കളെ ജീവ​നോ​ടെ പാലി​ക്കാ​നുള്ള അറിവി​ന്റെ​യോ വിഭവ​ശേ​ഷി​യു​ടെ​യോ കുറവി​നാൽ മാത്രമല്ല, പിന്നെ​യോ മനുഷ്യ​ജീ​വ​നു​പ​രി​യാ​യി മനുഷ്യൻ രാഷ്‌ട്രീയ താൽപ​ര്യ​ത്തെ വിലമ​തി​ക്കു​ന്ന​തി​നാ​ലാണ്‌ കുട്ടികൾ മരിക്കു​ന്നത്‌. യിരെ​മ്യാവ്‌ 10:23ലെ വാക്കുകൾ സത്യമാ​യി ഭവിച്ചി​രി​ക്കു​ന്നു: “ഭൗമിക മനുഷ്യ​നു​ള്ളതല്ല അവന്റെ വഴി. തന്റെ ചുവടി​നെ നയിക്കു​ന്ന​തു​പോ​ലും നടക്കുന്ന മനുഷ്യ​നു​ള്ളതല്ല.” ലോക​ത്തി​ലെ കുട്ടി​കൾക്ക്‌—തീർച്ച​യാ​യും മുഴു​മ​നു​ഷ്യ​വർഗ്ഗ​ത്തി​നും—ഏക പ്രത്യാശ സ്ഥിതി​ചെ​യ്യു​ന്നത്‌ ഭൂഗ്ര​ഹ​ത്തി​ന്റെ നടത്തിപ്പ്‌ ദൈവം ഏറെറ​ടു​ക്കു​ന്ന​തി​ലാണ്‌. അവൻ അതുതന്നെ ചെയ്യാൻ ഉദ്ദേശി​ക്കു​ന്നു​വെന്ന്‌ ബൈബിൾ നമ്മോടു പറയുന്നു: “സ്വർഗ്ഗ​ത്തി​ലെ ദൈവം ഒരിക്ക​ലും നശിപ്പി​ക്ക​പ്പെ​ടു​ക​യി​ല്ലാത്ത ഒരു രാജ്യം [ഗവൺമെൻറ്‌] സ്ഥാപി​ക്കും. . . . അത്‌ ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം [സമകാ​ലീന ഗവൺമെൻറു​കളെ] തകർത്ത​വ​സാ​നി​പ്പി​ക്കും, അതുതന്നെ എന്നേക്കും നിലനിൽക്കു​ക​യും​ചെ​യ്യും.”—ദാനി​യേൽ 2:44.

ദൈവ​ത്തി​ന്റെ സ്വർഗ്ഗീയ രാജ്യ​ത്തിൻകീ​ഴിൽ ലോക​ത്തി​ലെ കുട്ടികൾ രോഗ​ത്താ​ലോ മരണത്താ​ലോ ഒരിക്ക​ലും വീണ്ടും ഭീഷണി​പ്പെ​ടു​ത്ത​പ്പെ​ടു​ക​യില്ല. അതു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ ഭൂമി​യി​ലെ കാര്യ​ങ്ങ​ളു​ടെ ഈ ദിവ്യ​മായ ഏറെറ​ടു​ക്ക​ലി​നെ ആകാം​ക്ഷാ​പൂർവം കാത്തി​രി​ക്കു​ക​യാണ്‌. യേശു അവരെ പ്രാർത്ഥി​ക്കാൻ പഠിപ്പി​ച്ച​തു​പോ​ലെ “നിന്റെ രാജ്യം വരേണമേ” എന്ന്‌ അവർ പ്രാർത്ഥി​ക്കു​ന്നു. (മത്തായി 6:9, 10) മൂന്നാം ലോക​ത്തി​ലെ കുട്ടി​ക​ളു​ടെ ദുരവസ്ഥ ദൈവ​ഭ​യ​മു​ള്ളവർ പൂർവാ​ധി​കം തീവ്ര​മാ​യി ഇങ്ങനെ പ്രാർത്ഥി​ക്കാ​നി​ട​യാ​ക്കു​ന്നു.a (g88 9/22)

[അടിക്കു​റി​പ്പു​കൾ]

a കൂടുതൽ വിവര​ങ്ങൾക്ക്‌ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊ​സൈ​ററി പ്രസി​ദ്ധ​പ്പെ​ടു​ത്തിയ “നിന്റെ രാജ്യം വരേണമേ” എന്ന പുസ്‌തകം കാണു​ക​യോ ഈ മാസി​ക​യു​ടെ പ്രസാ​ധ​കർക്ക്‌ എഴുതു​ക​യോ ചെയ്യുക. യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാൾ നിങ്ങളെ സന്ദർശി​ക്കാൻ ക്രമീ​ക​ര​ണം​ചെ​യ്യാൻ അവർ സന്തോ​ഷ​മു​ള്ള​വ​രാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക