വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 4/8 പേ. 31
  • ഈ സാഹസം മൂല്യവത്തോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഈ സാഹസം മൂല്യവത്തോ?
  • ഉണരുക!—1989
  • സമാനമായ വിവരം
  • ജീവന്റെ ദാനമോ അതോ മരണത്തിന്റെ ചുംബനമോ?
    ഉണരുക!—1991
  • ആർക്കാണ്‌ അപകട സാദ്ധ്യതയുള്ളത്‌?
    ഉണരുക!—1987
  • എയ്‌ഡ്‌സ്‌ ഇത്ര വ്യാപകമായി പരന്നിരിക്കുന്നതെന്തുകൊണ്ട്‌?
    ഉണരുക!—1989
  • ബ്രിട്ടനും രക്തവും എയ്‌ഡ്‌സും
    വീക്ഷാഗോപുരം—1986
കൂടുതൽ കാണുക
ഉണരുക!—1989
g89 4/8 പേ. 31

ഈ സാഹസം മൂല്യ​വ​ത്തോ?

“എയ്‌ഡ്‌സി​ന്റെ മുഖം—പകർച്ച​വ്യാ​ധി​യു​ടെ ഒരു വർഷം” എന്ന ഒരു സുദീർഘ ലേഖനം 1987 ഓഗസ്‌ററ്‌ 10-ലെ ന്യൂസ്‌വീ​ക്കിൽ പ്രത്യ​ക്ഷ​പ്പെട്ടു. 12 പേജു​ക​ളി​ലാ​യി ഐക്യ​നാ​ടു​ക​ളി​ലെ 300-ലധികം എയ്‌ഡ്‌സ്‌ രോഗി​ക​ളു​ടെ ചിത്രങ്ങൾ കൊടു​ത്തി​രു​ന്നു. അത്‌ ഐക്യ​നാ​ടു​ക​ളിൽ ഇന്നോളം മരിച്ചി​ട്ടുള്ള 30,000-ത്തിലധി​കം എയ്‌ഡ്‌സ്‌ രോഗി​ക​ളു​ടെ ഒരു ചെറിയ അംശം മാത്ര​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും ആയിര​ക്ക​ണ​ക്കിന്‌ മററ്‌ എയ്‌ഡ്‌സ്‌ രോഗി​ക​ളെ​പ്പോ​ലെ ഇവരിൽ 17 പേർക്കെ​ങ്കി​ലും ഈ രോഗം ബാധി​ച്ചത്‌ രക്തപ്പകർച്ച​യി​ലൂ​ടെ​യൊ രക്തോൽപ്പ​ന്ന​ങ്ങ​ളി​ലൂ​ടെ​യൊ ആയിരു​ന്നു.

ഇവരുടെ സംഗതി​യിൽ എയ്‌ഡ്‌സ്‌ ബാധയു​ണ്ടാ​യത്‌ താഴെ​പ്പ​റ​യു​മ്പോ​ലെ​യുള്ള കാരണ​ങ്ങ​ളാ​ലാ​യി​രു​ന്നു: “ശസ്‌ത്ര​ക്രി​യ​യു​ടെ സമയത്ത്‌ വൈറസ്‌ ബാധയുള്ള രക്തമു​പ​യോ​ഗി​ച്ചു,” “1983-ലെ രക്തപ്പകർച്ച​യിൽനിന്ന്‌ രോഗം ബാധിച്ചു,” “രക്തപ്പകർച്ച​യിൽനിന്ന്‌ രോഗ​ബാ​ധ​യു​ണ്ടാ​യി, അവൾ ഭർത്താ​വി​നും പുത്ര​നും രോഗം പകർന്നു​കൊ​ടു​ത്തു,” “ഒരു രക്തപ്പകർച്ച എയ്‌ഡ്‌സ്‌ ബാധക്കി​ട​യാ​ക്കി,” “1981-ലെ ശസ്‌ത്ര​ക്രി​യാ​സ​മ​യത്തെ രക്തപ്പകർച്ച എയ്‌ഡ്‌സ്‌ ബാധക്കി​ട​യാ​ക്കി,” “ഹീമോ​ഫി​ലി​യാക്‌; അയാളു​ടെ കൊച്ചു​മകൻ എയ്‌ഡ്‌സ്‌ മൂലം മരിച്ചു, ഭാര്യക്ക്‌ എയ്‌ഡ്‌സ്‌ രോഗ​ല​ക്ഷ​ണങ്ങൾ ഉണ്ട്‌,” “അയാൾക്ക്‌ രക്തപ്പകർച്ച​യിൽനിന്ന്‌ എയ്‌ഡ്‌സ്‌ രോഗ​ബാ​ധ​യു​ണ്ടാ​യി, വേദന​യു​ടെ​യും തളർച്ച​യു​ടെ​യും വർദ്ധമാ​ന​മാ​യി​ക്കൊ​ണ്ടി​രുന്ന അന്ധതയു​ടെ​യും മൂന്ന്‌ വർഷങ്ങൾ അയാൾ സഹിച്ചു.”

ഒരു സംഭവ​ത്തിൽ 13 മാസം പ്രായ​മുള്ള ഒരു കുട്ടി​യും, “അവന്റെ അമ്മയും രോഗാ​ണു​ബാ​ധ​യു​ണ്ടാ​യി​രുന്ന രക്തം സ്വീക​രി​ച്ച​തി​നാൽ മരിച്ചു.” രണ്ടുവ​യ​സ്സുള്ള ഒരു പെൺകു​ട്ടി “ജനി​ച്ചേ​റെ​ത്താ​മ​സി​യാ​തെ രക്തപ്പകർച്ച സ്വീക​രി​ച്ചി​രു​ന്ന​തി​നാൽ” എയ്‌ഡ്‌സ്‌ മൂലം മരണമ​ടഞ്ഞു.

പ്രകട​മാ​യ ഈ അപകട​ങ്ങ​ളു​ടെ വീക്ഷണ​ത്തിൽ ചില അധികാ​രി​കൾ എന്തു​കൊ​ണ്ടാണ്‌ മുതിർന്ന​വ​രായ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​യും അവരുടെ കുട്ടി​ക​ളെ​യും രക്തപ്പകർച്ച സ്വീക​രി​ക്കാൻ നിർബ​ന്ധി​ക്കു​ന്നത്‌? മിക്കസം​ഗ​തി​യി​ലും പകരം ചികി​ത്സാ​രീ​തി​കൾ ലഭ്യമാണ്‌. രക്തത്തിന്റെ ദുരു​പ​യോ​ഗം സംബന്ധിച്ച ദൈവ​ത്തി​ന്റെ നിബന്ധ​നകൾ ലംഘി​ക്കാത്ത ഏതൊരു ചികി​ത്സാ​രീ​തി​യോ​ടും സഹകരി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ സന്തോ​ഷ​മേ​യു​ള്ളു​താ​നും.—ലേവ്യ​പു​സ്‌തകം 17:11, 12; പ്രവൃ​ത്തി​കൾ 15:28, 29. (g88 4/8)

[31-ാം പേജിലെ ചിത്രം]

രക്തപ്പകർച്ചയിലൂടെ രോഗ​ബാ​ധി​ത​രാ​യി​ത്തീർന്ന ശിശുക്കൾ എയ്‌ഡ്‌സ്‌ മൂലം മരിച്ചി​ട്ടുണ്ട്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക