വർഗ്ഗീയ മുൻവിധികളെ തരണം ചെയ്യുന്നു
ദക്ഷിണാഫ്രിക്കക്കാരനായ ഐസക്ക് ലാംഗാ ജോഹന്നെസ്ബർഗിലെ കറുത്തവരുടെ ടൗൺഷിപ്പ് ആയ അലക്സാൺട്രായിൽ വളർത്തപ്പെട്ടു. അദ്ദേഹത്തിന് ഒരു ശക്തമായ വർഗ്ഗീയ ആവേശമുണ്ടായിരുന്നതിനാൽ അദ്ദേഹം വെള്ളക്കാരെ വെറുക്കുകയും സുളു ജനത മററു കറുത്തവരെക്കാൾ ഉയർന്നവരാണെന്ന് വീക്ഷിക്കുകയും ചെയ്തിരുന്നു. ഐസക്ക് നിരോധിക്കപ്പെട്ട ഒരു ഗവൺമെൻറ് വിരുദ്ധ സംഘടനയായ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് (ANC) ക്രമീകരിച്ച മീററിംഗുകളിൽ സംബന്ധിച്ചുകൊണ്ട് 1976-ലെ ദക്ഷിണാഫ്രിക്കൻ വിപ്ലവങ്ങളിൽ ഉൾപ്പെട്ടു. അദ്ദേഹം ഇപ്രകാരം ഓർമ്മിക്കുന്നു: “അനേകർ പോലീസ്വെടിവെപ്പിൽ കൊല്ലപ്പെട്ടു; ചിലർക്ക് ആജീവനാന്തം അംഗഭംഗം ഭവിച്ചു. ഞാൻ ഇവയെല്ലാം കണ്ടപ്പോൾ, ഒരു പ്രതികാരത്തിന്റെ ആത്മാവ് എന്നിൽ വികാസം പ്രാപിച്ചു. ഒരു ഓട്ടോമാററിക്ക് തോക്കു ലഭിക്കുന്നതിനും ഞാൻ വധിക്കപ്പെടുന്നതിനു മുമ്പ് കഴിയുന്നത്ര ആളുകളെ വെടിവെക്കുന്നതിനും ഞാൻ ആഗ്രഹിച്ചു. ഒന്ന് കണ്ടെത്താൻ കഴിയാഞ്ഞതിനാൽ, സൈനിക പരിശീലനം നേടുന്നതിനുവേണ്ടി അയൽ രാജ്യങ്ങളിലേക്ക് കടന്ന മററു ചിലരുടെ ദൃഷ്ടാന്തം പിൻപററാൻ ഞാൻ തീരുമാനിച്ചു.”
ഈ നിർണ്ണായക സമയത്ത്, യഹോവയുടെ സാക്ഷികൾ അവരുടെ വീടുതോറുമുള്ള പ്രസംഗത്തിൽ ഐസക്കുമായി സമ്പർക്കപ്പെട്ടു. ബൈബിളിന്റെ ദൂത് വിശദീകരിക്കുന്ന പുസ്തകങ്ങൾ അയാൾക്കു സമർപ്പിക്കപ്പെട്ടു, അവയിൽ പ്രത്യേകിച്ചും യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—ഏതുറവിൽ നിന്ന്? എന്ന ഒരു പുസ്തകം നിലനിൽക്കുന്ന മതിപ്പുളവാക്കി. അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു: “ഇപ്പോൾ ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന യഥാർത്ഥ സമാധാനം കണ്ടെത്തി. ‘വക്രമായി ഉണ്ടാക്കപ്പെട്ടിരിക്കുന്നതിനെ നേരെയാക്കാൻ കഴിയുകയില്ല,’ എന്നും ‘തന്റെ കാലടികളെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല’ എന്നും ബൈബിൾ പറയുന്നു എന്ന് ഞാൻ മനസ്സിലാക്കി. (സഭാപ്രസംഗി 1:15; യിരെമ്യാവ് 10:23) അതുകൊണ്ട് ഞങ്ങളുടെ സമരം ഭൂമിയിൽ സമാധാനം കൈവരുത്താൻ പോകുന്നില്ലാഞ്ഞതിനാൽ വൃഥാവാണെന്ന് എനിക്ക് വ്യക്തമായിത്തീർന്നു. ദൈവത്തിന്റെ രാജ്യം മാത്രമേ അതു കൈവരുത്തുകയുള്ളു. (വെളിപ്പാട് 11:17, 18) മററ് വർഗ്ഗങ്ങളെ സംബന്ധിച്ച എന്റെ വീക്ഷണം മാററുന്നതിനും ബൈബിൾ എന്നെ സഹായിച്ചു. (പ്രവൃത്തികൾ 10:34, 35) എല്ലാ വർഗ്ഗത്തിലും ഗോത്രത്തിലും പെട്ട ആളുകൾ ഇപ്പോൾത്തന്നെ ദൈവരാജ്യത്തിൻകീഴിലുള്ള ഒരു പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയിൽ ജീവിക്കുന്നുണ്ട് എന്ന് അറിയുന്നത് ഹൃദയഹാരിയാണ്.”
ഐസക്ക് ഇപ്പോൾ പല വ്യത്യസ്ത ദേശീയ കൂട്ടങ്ങൾ ഉൾപ്പെടുന്ന യഹോവയുടെ സാക്ഷികളുടെ സഭകളെ ശക്തിപ്പെടുത്തുന്ന ഒരു മുഴുസമയ സഞ്ചാര ശുശ്രൂഷകനായി സേവിക്കുന്നു. (g88 1/22)