യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു?
ഒന്നാം നൂറ്റാണ്ടിലെ റോമിലെ സാമൂഹ്യനേതാക്കൻമാർ ക്രിസ്തീയ അപ്പോസ്തലനായ പൗലോസിനോട് ഇപ്രകാരം പറഞ്ഞു: “ഈ ക്രിസ്ത്യാനികളെക്കുറിച്ച് ഞങ്ങൾക്കറിയാവുന്ന ഏക സംഗതി അവർ എല്ലായിടത്തും കുറ്റമാരോപിക്കപ്പെടുന്നു! എന്നതാണ് എന്നതിനാൽ നീ വിശ്വസിക്കുന്നതെന്തെന്ന് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” (പ്രവൃ. 28:22, ദി ലിവിംഗ് ബൈബിൾ) ആ ആളുകൾ പുറത്തുള്ള വിമർശകരിൽനിന്നുമാത്രം കേൾക്കുന്നതിനു പകരം അതിന്റെ ഉറവിൽനിന്നു കേൾക്കാൻ ആഗ്രഹിച്ചു.
ഇന്ന്, യഹോവയുടെ സാക്ഷികളെക്കുറിച്ചും മിക്കപ്പോഴും എതിരായി സംസാരിക്കുന്നു, അവരെക്കുറിച്ചുള്ള സത്യവും മുൻവിധിയുള്ള ഉറവിൽനിന്ന് ഗ്രഹിക്കാമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റായിരിക്കും. അതുകൊണ്ട്, യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ വിവരിക്കുന്ന, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ് എന്നീ രണ്ട് 32 പേജ് വീതമുള്ള ലഘുപത്രികകൾ കേവലം 5ക.യ്ക്ക് സമർപ്പിക്കാൻ ഞങ്ങൾക്കു സന്തോഷമുണ്ട്.
ദയവായി, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ് എന്നീ രണ്ടു ലഘുപത്രികകൾ തപാൽ ചെലവടച്ച് അയച്ചുതരിക, ഞാൻ ഇതോടൊന്നിച്ച് ക.5 അയയ്ക്കുന്നു.