പേജ് രണ്ട്
ലോകത്തിനു ചുറ്റുമുള്ള ദശലക്ഷക്കണക്കിനാളുകൾക്ക് മരണത്തിൽ ഒരു കുട്ടി നഷ്ടപ്പെട്ടിട്ടുണ്ട്. കാരണം രോഗമോ ക്ഷാമമോ യുദ്ധമോ കൊലയോ ആത്മഹത്യയോ അപകടമോ കിടക്കയിൽവച്ച് പെട്ടെന്നുള്ള ശിശുമരണമോ ഗർഭമലസലോ ചാപിള്ളപ്രസവമോ എന്തായിരുന്നാലും മതാപിതാക്കൾ എല്ലായ്പ്പോഴും ദുഃഖിക്കുന്നു.
കുട്ടിയുടെ പ്രായം എന്തായിരുന്നാലും വേദന എല്ലായ്പ്പോഴുമുണ്ട്. ദുഖം എങ്ങനെ സഹിക്കാൻ കഴിയും? ഈ പേജിൽ മരിച്ചവരിൽനിന്നു തങ്ങളുടെ കുട്ടിയെ ഒരു കുടുംബം തിരികെ സ്വാഗതം ചെയ്യുന്നതായുള്ള ഞങ്ങളുടെ ചിത്രീകരണം വെറും വിചിത്രഭാവനയാണോ, അതോ അത് പെട്ടെന്നുതന്നെ ഒരു യഥാർത്ഥ്യമായിത്തീരുമോ?
കുട്ടിയുടെ മരണം വരുത്തിയ ഭയങ്കര ദുഃഖത്തെ അതിജീവിച്ച ആളുകളുടെ പിൻവരുന്ന യഥാർത്ഥ കഥകൾ ഈ ചോദ്യങ്ങളിൽ ചിലതിനു ഉത്തരം നൽകും. ഓരോ കേസിലെയും അന്തിമഫലമറിയാൻ ദുഃഖത്തെസംബന്ധിച്ച ഈ ലേഖനങ്ങൾ വായിക്കുക. അവയിൽനിന്നു നിങ്ങൾക്ക് ആശ്വാസവും പ്രത്യാശയും ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.