വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g88 11/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1988
ഉണരുക!—1988
g88 11/8 പേ. 2

പേജ്‌ രണ്ട്‌

ഇഗ്വാസൂ വെള്ളച്ചാ​ട്ടം ലോക​ത്തി​ലെ പ്രകൃ​തി​യ​ത്ഭു​ത​ങ്ങ​ളി​ലൊ​ന്നു​തന്നെ. 2 1/2 മൈൽ വീതി​യിൽ 200-നും 270-നും മദ്ധ്യേ അടി ഉയരത്തിൽനിന്ന്‌ 275 വ്യത്യസ്ഥ വെള്ളച്ചാ​ട്ട​ങ്ങ​ളി​ലൂ​ടെ 4,50000 ഘനയടി വെള്ളം സെക്കണ്ടിൽ ചാടി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഇഗ്വാസൂ “വലിയ വെള്ളം” എന്നർത്ഥ​മുള്ള അതിന്റെ പേരിനെ അന്വർത്ഥ​മാ​ക്കു​ന്നു.

ഈ വെള്ളച്ചാ​ട്ടം ബ്രസീ​ലി​ന്റെ​യും ആർജൻറീ​നാ​യു​ടെ​യും ഇടയിലെ അതിർത്തി​യാണ്‌. രണ്ടു രാജ്യ​ങ്ങ​ളും അതിന്റെ ഭംഗി കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിന്‌ ദേശീയ പാർക്കു​കൾ സൃഷ്ടി​ച്ചി​ട്ടുണ്ട്‌. മൂടൽമ​ഞ്ഞിൽ വിശി​ഷ്ട​സ​സ്യ​ങ്ങൾ ഇടതൂർന്നു വളരുന്നു. മാർജ്ജാ​ര​വർഗ്ഗ​ത്തിൽപെട്ട വന്യമൃ​ഗ​ങ്ങ​ളും ഓസി​ലോ​ട്ടു​ക​ളും പന്നിവർഗ്ഗ​ത്തിൽപെട്ട വന്യമൃ​ഗ​ങ്ങ​ളും മാനു​ക​ളും ചുറ്റു​പാ​ടു​മുള്ള വനങ്ങളിൽ ചുറ്റി​സ​ഞ്ച​രി​ക്കു​ന്നു. വിവി​ധ​തരം പക്ഷികൾ കണ്ണിന്‌ ആനന്ദം പകരുന്നു. ചിത്ര​ശ​ല​ഭ​ങ്ങ​ളു​ടെ കൂട്ടങ്ങൾ അങ്ങുമി​ങ്ങും തത്തിക്ക​ളി​ക്കു​ക​യും മിക്ക​പ്പോ​ഴും സന്ദർശ​ക​രു​ടെ​മേൽ വന്നിരി​ക്കു​ക​യും ചെയ്യുന്നു. വീണു​ചി​ത​റുന്ന വെള്ളങ്ങ​ളിൽനിന്ന്‌ മേൽപ്പോട്ട്‌ വളഞ്ഞു​പൊ​ങ്ങുന്ന മഴവി​ല്ലു​കൾ മൂടൽമ​ഞ്ഞിൽ വെട്ടി​ത്തി​ള​ങ്ങു​ന്നു.

ഇഗ്വാ​സൂ​വി​ന്റെ കിടി​ലം​കൊ​ള്ളി​ക്കുന്ന മനോ​ഹാ​രിത അവിടത്തെ 30,00,000 വാർഷിക സന്ദർശ​കരെ എത്രനാൾ സ്‌തബ്ധ​രാ​ക്കാൻ അനുവ​ദി​ക്ക​പ്പെ​ടും? ഇപ്പോൾത്തന്നെ വൈദ്യു​തി​യുൽപ്പാ​ദ​ന​ത്തിന്‌ വെള്ളച്ചാ​ട്ട​ങ്ങളെ ഉപയു​ക്ത​മാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ സംസാ​ര​മുണ്ട്‌. മനുഷ്യൻ ഭൂഗ്ര​ഹ​ത്തോ​ടു വൻതോ​തിൽ ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ ഇഗ്വാ​സൂ​വി​ന്റെ മനോ​ഹാ​രി​തയെ അവൻ നശിപ്പി​ക്കു​മോ? അതോ അവൻ തന്റെ മക്കളെ​യും അവരുടെ മക്കളെ​യും ഹർഷപു​ള​കി​ത​രാ​ക്കു​ന്ന​തി​നും ഭയാദ​ര​വു​ള്ള​വ​രാ​ക്കു​ന്ന​തി​നും ഈ “വലിയ വെള്ള”ത്തെ സംരക്ഷി​ക്കു​മോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക