“സാങ്കേതിക വിദ്യക്ക് മെച്ചപ്പെടാൻ കഴിയാത്ത ഒരു വശം”
കഷ്ടത്തിലാകുന്ന സഞ്ചാരികൾക്കുവേണ്ടി ഗ്രാൻഡ് കാൻയോനിൽ അടിയന്തിര ടെലഫോൺ ലൈനുകൾ കൈകാര്യം ചെയ്യുന്ന മനുഷ്യൻ ഇപ്രകാരം പറയുന്നു: “എത്തുപെടാൻ പ്രയാസമുള്ള സ്ഥാനങ്ങളിൽ തന്റെ ഉപകരണങ്ങൾ എത്തിക്കാൻ കോവർ കഴുതയെക്കാൾ മെച്ചപ്പെട്ട മറ്റൊന്നില്ല. സാങ്കേതിക വിദ്യക്ക് മെച്ചപ്പെടാൻ കഴിയാത്ത ഒരു വശമാണിത്. ഹെലികോപ്റ്റർ വിദഗ്ദ്ധം തന്നെ. എന്നാൽ ഈ മൃഗം എന്റെ ജോലിസ്ഥലത്ത് പ്രവർത്തിക്കുന്നതിനുവേണ്ടി പ്രത്യേകാൽ രൂപകല്പന ചെയ്തിരിക്കുന്നതാണ്.”
കാല് നീട്ടിവെക്കുമ്പോൾ തന്റെ കോവർകഴുത നേരിടുന്ന അപകടങ്ങൾ വിവരിച്ചുകൊണ്ട് ആ മനുഷ്യൻ ഇപ്രകാരം പറയുന്നു: “നിങ്ങൾ വിരലുകളാൽ പിടിച്ചുപിടിച്ച് തൂങ്ങിയിറങ്ങുന്നതും നടക്കുന്ന പാതയിൽ തന്നെ നിങ്ങളുടെ മൂക്ക് സ്പർശിക്കുന്നതുമായ വളരെ കിഴുക്കാംതൂക്കായ സ്ഥാനങ്ങളിൽ ഈ മൃഗം നിഷ്പ്രയാസം നടന്നുപോകുന്നു. ഈ ക്ഷീണിക്കാത്ത മൃഗം പ്രതിവർഷം കഷ്ടത്തിലാകുന്ന ഏതാണ്ട് 1,00,000 സഞ്ചാരികൾക്ക് സഹായം നൽകുന്ന 11 അടിയന്തിര ടെലഫോണുകളും നാല് റേഞ്ചർ സ്റ്റേഷനുകളും” ബന്ധിപ്പിക്കുന്നതായി ന്യൂയോർക്ക് ടൈംസിലെ റിപ്പോർട്ട് കുറിക്കൊള്ളുന്നു. (g87 7/8)