ഉറക്കെ വായിക്കുന്നത് പഠനം ആസ്വാദ്യം ആക്കിത്തീർക്കുന്നു.
“നിങ്ങളുടെ കുട്ടിയെ ആശ്ലേഷിക്കുന്നതു കഴിഞ്ഞാൽ കുട്ടിക്ക് നിങ്ങളുടെ മനസ്സിന്റെയും സമയത്തിന്റെയും പങ്കു നൽകുക” എന്ന് ദ റീഡ് എലൗഡ് ഹാൻഡ് ബുക്കിന്റെ ഗ്രൻഥകാരനായ ജിം ട്രെലീസ് പറയുന്നു.
എങ്ങനെ? “അവന്റെ ചെറുപ്രായം മുതൽ തന്നെ നിരന്തരം അവനെ ഉറക്കെ വായിച്ചു കേൾപ്പിക്കുന്നതിലൂടെ” എന്ന് ട്രെലീസ് പറയുന്നു. അതിലൂടെ നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും കൈവരുന്ന അനുഭവവും പ്രയോജനങ്ങളും ദീർഘകാലം നിലനിൽക്കുന്നതാണ്. ഏത് വിധങ്ങളിൽ? അത്തരം വായന കുട്ടി വളർന്ന് കാലങ്ങൾ പിന്നിട്ട് കഴിയുമ്പോൾ അനർഘനിമിഷങ്ങളുടെ ഓർമ്മ മടങ്ങിയെത്താനിടയാക്കുക മാത്രമല്ല, അത് നിങ്ങളുടെ കുട്ടിയെ ഒരു നല്ല വായനക്കാരനോ പഠിതാവോ ആക്കിത്തീർക്കുകയും ചെയ്യും. നിങ്ങളുടെ കുട്ടി അവന്റെ നിരീക്ഷണ പാടവം വികസിപ്പിച്ചെടുക്കും കാരണം അവൻ ഒരു ചിത്രത്തിൽ ശ്രദ്ധ പതിപ്പിക്കുന്നവിധം അഭ്യസിക്കുന്നുണ്ടാവും. ഉദാഹരണത്തിന് 18 മാസമാകുമ്പോഴേക്ക് അവൻ ഒരു പട്ടിക്കുട്ടിയുടെ ചിത്രം തിരിച്ചറിയാൻ പഠിച്ചു കഴിഞ്ഞിരിക്കും. അതുപോലെ അവന് വായിക്കാൻ കഴിയുന്നതിനു മുമ്പേ വാക്കുകൾ ഗ്രഹിക്കാൻ കഴിയും. ഇതിനു പുറമെ നിങ്ങളുടെ കുട്ടിയുടെ വായന, എഴുത്ത്, സംസാരം, ശ്രദ്ധിക്കൽ, ഭാവാവൈദഗ്ദ്ധ്യം എന്നിവ മാത്രമല്ല പുരോഗമിക്കുന്നത് പിന്നെയോ ഒരു നല്ല വായനക്കാരനായിത്തീരുന്നത് സംബന്ധിച്ചുള്ള അവന്റെ മനോഭാവവും മെച്ചമാക്കും.—അവൻ വായന ആസ്വദിക്കും.
എന്റെ കുട്ടികൾക്ക് ഉറക്കെ വായിച്ചുകൊടുക്കാനുള്ള സമയവും ഊർജ്ജവും എനിക്കെവിടുന്നു കിട്ടാനാണ്? ജീവിതത്തിരക്കിൽ നെട്ടോട്ടമോടുന്ന മാതാപിതാക്കളുടെ മുറവിളി ആണിത്.
ജിം ട്രെലീസ് ഇങ്ങനെ നിരീക്ഷണം നടത്തുന്നു: “തന്റെ കുട്ടികൾക്ക് എന്തെങ്കിലും വായിച്ചുകൊടുക്കാൻ കഴിയാതെവണ്ണം അത്ര ക്ഷീണമുള്ള ആൾ അതേ രണ്ടു കണ്ണുകൾ ഉപയോഗിച്ചുകൊണ്ടാണ് ധാരാളം സമയം ടെലിവിഷൻ കാണുന്നത്.”
ഈ മനോഭാവത്തിന് ഒരു മാറ്റം വരുത്തുന്നതിന് ഗ്രൻഥകർത്താവായ ട്രെലീസ് ഭാവി വായനക്കാരാകേണ്ട മാതാപിതാക്കളുമായി പിൻവരുന്ന സൂചനകൾ പങ്കിടുന്നു:
1.യോഗ്യമായ പുസ്തകങ്ങൾ വായിക്കുക: മിക്ക കുട്ടികളും അവരോട് പ്രസംഗിക്കുന്ന പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നില്ല. സംഘട്ടനങ്ങളോ തരണം ചെയ്യേണ്ടതായ പ്രശ്നങ്ങളോ ഉള്ള കഥകൾ അവർ ഇഷ്ടപ്പെടുന്നു. പക്ഷേ, പുസ്തകം ആദ്യമേ ഒന്ന് പരിശോധിച്ച് നോക്കിക്കൊണ്ട് ആ പുസ്തകത്തിന്റെ വായനയ്ക്ക് കുട്ടി വൈകാരികമായി ഒരുക്കമായിരിക്കുമോ എന്ന് നിർണ്ണയിക്കുക.
2.ഉത്തമ സമയം തെരഞ്ഞെടുക്കുക: നിങ്ങളുടെ കുട്ടി മൂടിപ്പുതച്ചു കിടക്കുന്ന പുലർകാലങ്ങളിൽ അവന് വായിച്ചുകൊടുക്കുന്നത് ഉത്തമം ആയിരിക്കാനിടയില്ല. ചിലർ, തങ്ങളുടെ കുട്ടികൾ ഉയർന്ന കസേരകളിലും മറ്റും ഒറ്റയ്ക്കിരിക്കുമ്പോഴോ ഉപ്പേരിയോ മറ്റോ കൊറിച്ചുകൊണ്ടിരിക്കുമ്പോഴോ അവർക്ക് വായിച്ചുകൊടുക്കുന്നു. സ്വാഭാവികമായി നല്ല സമയം ഉറങ്ങാൻ കിടക്കുന്ന നേരം ആണ്. അപ്പോൾ കുട്ടിക്ക് ഏറെനേരം ശ്രദ്ധിക്കാനുള്ള ശേഷിയുണ്ടായിരിക്കും.
3.വെല്ലുവിളി നേരിടുക: കുട്ടിയുടെ ഗ്രഹണ പ്രാപ്തിക്ക് അതീതമായ പദങ്ങളുള്ള ഒരു പുസ്തകം വായിക്കുന്നതു കൊണ്ട് യാതൊരു കുഴപ്പവുമില്ല. ഒരു മാതാവിനോ പിതാവിനോ പദങ്ങളുടെ ലളിതമായ നിർവ്വചനമോ പര്യായമോ പറഞ്ഞുകൊടുക്കാൻ കഴിയും. അല്ലെങ്കിൽ പ്രയാസമുള്ള ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്യാം.
4.നിങ്ങളുടെ വായനാപ്രാപ്തികൾ ഉപയോഗിക്കുക: ഉറക്കെ വായിക്കുന്നതിൽ നല്ല ശ്വസനശീലവും വേഗത ക്രമീകരിക്കുന്നതും ഉൾപ്പെടുന്നു. നിങ്ങൾക്ക് നിങ്ങളുടെ സ്വന്ത വായനാരീതിയിൽ സംശയം ഉണ്ടെങ്കിൽ ഒരു കഥ വായിച്ച് ശബ്ദലേഖനം ചെയ്തിട്ട് അതു പ്ലേ ചെയ്തു കേൾക്കുക. തുടർന്ന് നിങ്ങളുടെ സ്വന്ത വായനാ പ്രാപ്തികളെക്കുറിച്ച് വിലയിരുത്തുക.
6.ശ്രദ്ധാപരിധി നിരീക്ഷിക്കുക: ഒരു നല്ല കഥ നിങ്ങളുടെ കുട്ടികളുടെ താത്പര്യത്തെ വശീകരിക്കും. എന്നുള്ളത് സത്യംതന്നെ. പക്ഷേ കഥയ്ക്ക് അവൻ തന്റെ മുഴുശ്രദ്ധയും നൽകിയെന്നിരിക്കില്ല, എങ്കിൽപോലും എന്തെങ്കിലുമൊക്കെ അവൻ അതിൽ നിന്നു പഠിക്കും.
7.ക്ഷമ പാലിക്കുക: ഒരേ ചലച്ചിത്രം തന്നെ വീണ്ടും വീണ്ടും ചില മുതിർന്ന ആളുകൾ കണ്ടാസ്വദിക്കാറുള്ളതുപോലെ കുട്ടികൾ അവരുടെ പ്രിയപ്പെട്ട കഥ പലവുരു വായിച്ചുകേൾക്കാൻ ആഗ്രഹിച്ചേക്കാം. അതുകൊണ്ട് ഒരു പ്രിയപ്പെട്ട പുസ്തകം മാറ്റിക്കൊണ്ട് പോകാതെ ഒരു പുതിയ കഥ കൂടെ വായിച്ചു കേൾപ്പിക്കുക. (g87 6/22)