കോളേജ് വിദ്യാഭ്യാസം—എന്തിനുവേണ്ടിയുള്ള ഒരു തയ്യാറെടുപ്പ്?
ഏതാനും വർഷങ്ങൾക്ക് മുൻമ്പ്, ലേഖകനായ ബിൽറീൽ ഒരു ന്യൂയോർക്ക് നഗര വർത്തമാനപ്പത്രമായ ഡെയ്ലി ന്യൂസിൽ വന്ന ഒരു ലേഖനത്തിൽ, കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ചു ചില ഗൗരവമുള്ള വസ്തുതകൾ എഴുതി:
“നാല് വർഷത്തെ ഉന്നത വിദ്യാഭ്യാസത്തിനുശേഷം നിങ്ങൾക്ക് എന്തറിയാം?” അദ്ദേഹം ചോദിച്ചു. “തെറ്റില്ല, എന്നാൽ നിങ്ങൾ കൂടുതലൊന്നും അറിയുന്നില്ല. ആ, നിങ്ങൾക്ക് കണക്കെഴുത്തു നടപടിക്രമങ്ങളെപ്പറ്റിയും അല്ലെങ്കിൽ കംപ്യൂട്ടർ സാങ്കേതികത്വത്തെക്കുറിച്ചും, പരിവർത്തന കലാകാരൻമാരെക്കുറിച്ചും, കാല്പനീക കവികളെക്കുറിച്ചും നല്ലയൊരു ഗ്രാഹ്യം ഉണ്ടായിരിക്കാം. ജീവിക്കുന്നതിനു ആവശ്യമായതു നിങ്ങൾ പഠിച്ചെന്ന് ഞാൻ പ്രത്യാശിക്കുന്നു. . . . എന്നാൽ 22 വയസ്സ് പ്രായമുള്ള ആരും കൂടുതലൊന്നും അറിയുന്നില്ല. നിങ്ങൾ മതിയായ സമയം ജീവിച്ചിട്ടില്ല. പ്രായംകൊണ്ടുമാത്രമേ ജ്ഞാനം വരുകയുള്ളു. അതിനാൽ വിനയമുണ്ടായിരിക്കുക.
“ഭാവിക്ക് വേണ്ടിയുള്ള സ്വപ്നങ്ങളോടുകൂടി നിങ്ങൾ കോളേജിൽനിന്ന് ബിരുദധാരിയായി. ശോചനീയമെന്നു പറയട്ടെ, നിങ്ങളുടെ അഭിലാഷങ്ങളിൽ ഭൂരിഭാഗവും നിറവേറാതെ പോകുന്നു. ഞാൻ നിങ്ങളുടെ ധൈര്യം കെടുത്തുന്നതിനു ആഗ്രഹിക്കുന്നില്ല, എന്നാൽ അതുപോലെ നിങ്ങൾ സത്യം കേൾക്കുകയും വേണം. നിങ്ങൾ അതിയായി അഭിലഷിക്കുന്ന സ്വത്ത് നിങ്ങൾ സമ്പാദിക്കുമ്പോൾ; നിങ്ങൾ അവ നേടുന്നുവെങ്കിൽ, നിങ്ങൾ പിന്തുടരുന്ന വിജയം നിങ്ങൾ നേടുമ്പോൾ നിങ്ങൾ അവയെ നേടുന്നുവെങ്കിൽ, അതു നിങ്ങളെ തൃപ്തരാക്കുകയില്ല. മറിച്ച്, വിജയത്താൽ മതിമറന്ന് ആമോദിക്കുമെന്നു നിങ്ങൾ പ്രതീക്ഷിക്കുന്ന അതേ നിമിഷങ്ങളിൽ, നിറവിനു പകരം ശൂന്യതയും മതിമറന്നുള്ള ആഹ്ലാദത്തെക്കാൾ മ്ലാനതയും സമാധാനത്തെക്കാൾ ക്ഷോഭവും “നിങ്ങൾക്കനുഭവപ്പെടും.”
കോളേജ് ബിരുദധാരികൾ അഭിമുഖീകരിക്കുന്ന അങ്ങനെയുള്ള ഭൗതിക പ്രലോഭനങ്ങളെ സംബന്ധിച്ച് റീൽ സൂചിപ്പിച്ചു. “എല്ലാ മാസികകളും ഉജ്ജ്വലരായ, പണക്കാരായ അമേരിക്കൻ യുവജനങ്ങളെ ലക്ഷ്യമാക്കിയിരിക്കുകയാണ്, മറ്റു വാക്കുകളിൽ പറഞ്ഞാൽ നിങ്ങളെ . . . തിളക്കമുള്ള വാഹനങ്ങളും, വലിപ്പമേറിയ സ്റ്റീരിയോകളും, വിദേശ സൗന്ദര്യ വർദ്ധക സഹായികളും, മോടിയായ വസ്ത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിലയ്ക്കാത്ത സ്പഷ്ടമായ ഉപഭോഗത്തിന്റെ ഒരു മദിരോത്സവത്തിലേക്ക് നിങ്ങളെ വലിച്ചെടുക്കാമെന്നു പരസ്യക്കാർ പ്രത്യാശിക്കുന്നു. നിങ്ങൾ കേവലം ആഗ്രഹിക്കുന്നത് അതു അടിയന്തിരമായ നിങ്ങൾക്കാവശ്യമാണെന്ന് നിങ്ങളെ തോന്നിപ്പിക്കാൻ അവർ ശക്തമായി ശ്രമിക്കും. ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തമ്മിൽ ധാരണ പതിപ്പിക്കാൻ കഴിവുള്ള നിങ്ങളുടെ മനസ്സിൽ കൂട്ടിക്കുഴക്കും.
“നിങ്ങളുടെ സ്വഭാവത്തിന്റെ കുറവുകളെ ചൂഷണം ചെയ്യുന്നതിൽ നിപുണരായ, ഓമനവാക്ക് പറയുന്ന വാർത്താ മാദ്ധ്യമക്കാരാൽ നിങ്ങളിലനേകർ വഴിപിഴപ്പിക്കപ്പെടും . . . നിങ്ങളുടെ ശാരീരികനേട്ടങ്ങൾ എന്തൊക്കെയായിരുന്നാലും നിങ്ങൾക്ക് യാതൊരു തൃപ്തിയും തരുകയില്ല. വാസ്തവത്തിൽ വിപരീതമാണ് സംഭവിക്കുന്നത്. സമ്പന്നതയ്ക്കുവേണ്ടിയുള്ള അനുധാവനം നിങ്ങളുടെ ദേഹിയെ തുരങ്കം വയ്ക്കുന്ന തൃപ്തിപ്പെടാത്ത ഒരു വാഞ്ഛയാണ്.” (g87 1/8)