‘അവ വളച്ചു കെട്ടിപ്പറയുന്നില്ല’
വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും വരിസംഖ്യകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തിൽ, ഒരു വായനക്കാരൻ എഴുതി:
“ബൈബിൾ തത്വങ്ങൾ കണ്ട് പിടിക്കേണ്ടതായി വരുമ്പോൾ നിങ്ങളുടെ മാസികകൾ വളരെ സഹായകരവും താല്പര്യം ഉളവാക്കുന്നതുമാണെന്ന് ഞാൻ വിചാരിക്കുന്നതായി ഞാൻ പറയാൻ ആഗ്രഹിക്കുന്നു. . . . ഞാനൊരു കത്തോലിക്കനാണ്. ബൈബിളും അതിന്റെ മഹത്തായ ദൂതും സാക്ഷികൾ പ്രഖ്യാപിക്കുന്നതുപോലെ ഞാൻ ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടുള്ളതായി ഞാൻ വിചാരിക്കുന്നില്ല. ജനങ്ങൾ മുൻവിധിയുള്ളവരും കാലം കഠിനവുമാണെങ്കിലും, നിങ്ങളുടെ പ്രവർത്തനം തുടർന്നുകൊണ്ട് പോകുന്നതിന് നിങ്ങൾ പ്രാപ്തരാണെന്ന് ഞാൻ പ്രത്യാശിക്കുന്നു. ഞാൻ വിവിധ സഭകളിൽ പോയിരിക്കുന്നു, ബൈബിളിലേക്കും അതിന്റെ അർത്ഥത്തിലേക്കും വരുമ്പോൾ വളച്ച് കെട്ടിപ്പറയാത്ത ചിലരുണ്ടെന്നറിയുന്നതിൽ സന്തോഷിക്കുന്നു. ഇത് ഒരു നവോന്മേഷസന്ദായകമായ മാറ്റമാണ്.”
താഴെക്കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അയക്കുന്നതിനാൽ, ബൈബിളധിഷ്ഠിതമായ ഈ രണ്ടു മാസികകൾ നിങ്ങളുടെ വീട്ടിലേക്ക് വരുത്തുന്നതിനു ക്രമീകരണം ചെയ്യാവുന്നതാണ്.
ദയവായി, വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും ഒരു വർഷത്തെ വരിസംഖ്യകൾ അയച്ചുതരിക; ഞാൻ രൂ. 70 അയക്കുന്നു