ഈ ശീലത്തെ എങ്ങനെ തരണം ചെയ്യാം
കുറച്ചു കുറച്ചു കൊണ്ടുവരാൻ ശ്രമിക്കരുത്: അത് പിൻമാറ്റത്തിന്റെ വേദനയെ ദീർഘിപ്പിക്കുന്നു.
ചെലവേറിയ പുകവലിവിരുദ്ധ പരിഹാരങ്ങൾക്ക് നിങ്ങളുടെ പണം പാഴാക്കരുത്: “ഇപ്പോൾ കമ്പോളത്തിൽ ലഭ്യമായ സഹായങ്ങളിൽ യാതൊന്നും പുകവലിക്കാരന് യഥാർത്ഥസഹായം വാഗ്ദാനം ചെയ്യുന്നില്ല” എന്ന് ന്യൂ സയൻറിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലോകാരോഗ്യം ഇങ്ങനെ പറയുന്നു: “വിജയത്തിന്റെ മുഖ്യഘടകം . . . എല്ലായ്പ്പോഴും പുകവലിക്കാരന്റെ മനോശക്തിയായിരിക്കും. ശേഷിച്ചവ കേവലം താത്ക്കാലികമാണ്.”
നിങ്ങളുടെ ഉത്തരവാദിത്തത്തെസ്വീകരിക്കുക, എന്നാൽ സഹായവും സ്വീകരിക്കുക: പുകവലി നിർത്തിയിട്ടുള്ള, പിന്തുണനൽകുന്ന സുഹൃത്തുക്കൾ വിലതീരാത്തവരാണ്. പ്രാർത്ഥിക്കുക. ദൈവത്തെ പ്രസാദിപ്പിക്കാനും അവന്റെ ഇഷ്ടം ചെയ്യാനുമുള്ള ആത്മാർത്ഥമായ ആഗ്രഹം അത്ഭുതങ്ങൾ ചെയ്യുന്നു.—ഫിലിപ്യർ 2:4, 4:6, 13.
പുകവലിക്കാത്തതിന്റെ പ്രയോജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യുക: നിങ്ങളുടെ മരണാപകടസാദ്ധ്യത (ഹൃദ്രോഗത്താലും ആഘാതത്താലും, ബ്രോങ്കൈറ്റിസിനാലും വായൂമുട്ടലിനാലും കാൻസറിനാലും) കുറയ്ക്കുന്നു; നല്ല മാതൃകവെയ്ക്കുന്നു; പണം ലാഭിക്കുന്നു; കുഴപ്പത്തിൽ നിന്നും ദുർഗന്ധത്തിൽ നിന്നും അസൗകര്യത്തിൽ നിന്നും ശീലത്തിന്റെ അടിമത്തത്തിൽ നിന്നും സ്വതന്ത്രരാകുന്നു.
നിങ്ങളുടെ പിൻമാറ്റ വേദനകളെ മനസ്സിലാക്കുക: നിങ്ങളുടെ ഒടുവിലത്തെ സിഗറ്ററിനുശേഷം 12 മണിക്കൂറിനകം നിങ്ങളുടെ ഹൃദയവും ശ്വാസകോശങ്ങളും സ്വയം കേടുപോക്കിത്തുടങ്ങുന്നു. നിങ്ങളുടെ കാർബൺമോണോക്സൈഡും നിക്കോട്ടിനും ലവലുകൾ സത്വരം താഴുന്നു. എന്നാൽ നിങ്ങളുടെ ശരീരം സൗഖ്യമാക്കുമ്പോൾ അതു വേദനിപ്പിക്കുന്നു; നിങ്ങൾക്ക് അസഹ്യവും ക്ഷിപ്രകോപവും തോന്നിയേക്കാം, എന്നാൽ നിങ്ങളുടെ ഞരമ്പുകളെ നേരേയാക്കാൻ നിങ്ങൾക്ക് ഒരു സിഗറ്ററ് ആവശ്യമായിരിക്കുന്നില്ല. ഈ താത്ക്കാലികമായ അസുഖം കൂടുതൽ ആരോഗ്യകരമായ ഒരു ജീവിതത്തിന്റെ തുടക്കമാണ്.
വെല്ലുവിളി മനസ്സിലാക്കുക: പ്രശ്നങ്ങൾ പ്രതീക്ഷിക്കുക. സ്വാനുതാപവും അനുരഞ്ജനവും ഒഴിവാക്കുക. എന്നാൽ സംശയം വേണ്ട നിങ്ങൾക്ക് ഈ ശീലത്തെ തൂത്തെറിയാൻ കഴിയും.