ദൈവത്തോടുള്ള എന്റെ പ്രതിജ്ഞ നിറവേറ്റുന്നു
ദൈവം എന്നെ സഹായിക്കുകയാണെങ്കിൽ എന്റെ ജീവൻ നൽകി അവനെ സേവിക്കാമെന്ന—ഏകദേശം 30 വർഷം മുമ്പു് ഞാൻ ദൈവവുമായി ചെയ്തിരുന്ന എന്റെ പ്രതിജ്ഞ ഞാൻ ഒരിക്കലും മറന്നിട്ടില്ല. അവൻ നിരവധി പ്രാവശ്യം എന്നെ സഹായിച്ചതും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ടു്. ദൈവത്തിനുള്ള കടം വീട്ടാതിരിക്കുന്നതിനാൽ ഞാൻ എത്ര മാത്രം കുറ്റബോധമുള്ളവളാണു്!
അമേരിക്കയിലെ എന്റെ ജീവിതം വിയറ്റ്നാമിലേതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. നിങ്ങൾ ആഗ്രഹിക്കുമ്പോൾ പോകാൻ ആഗ്രഹിക്കുന്നിടത്തു പോകുന്നതിനുള്ള—സ്വാതന്ത്ര്യം ആസ്വദിക്കാനുള്ള പ്രാപ്തി എത്ര നന്നായിരിക്കുന്നു! എങ്കിലും അതിന്റെ ശാസ്ത്രീയവീക്ഷണത്തിൽ ഭൗതികവാദപരമായ ജീവിതത്താൽ ഞാൻ പൂർണ്ണമായും വിഭ്രാന്തയായിരുന്നു. സൻമാർഗ്ഗികമൂല്യങ്ങൾ വളരെ വിരളമായി തോന്നി! ദിനന്തോറുമുള്ള വാർത്തകൾ ഭയങ്കര കുറ്റകൃത്യങ്ങളാൽ നിറയപ്പെട്ടിരുന്നു,—കുട്ടികൾ മതാപിതാക്കളെ അഥവാ നേരേമറിച്ചും കൊല്ലുന്നു. ഗർഭച്ഛിദ്രം, വിവാഹമോചനം, തെരുവീഥിയിലെ പാതകങ്ങൾ ഇവയെല്ലാം എന്നെ ഭയപ്പെടുത്തി. ധനവും സൗന്ദര്യവും കൊണ്ടു് അനുഗൃഹീതമായ ഒരു രാജ്യത്തു് ഇത്രവളരെ അധഃപതനം എന്തുകൊണ്ടു്? ഞാൻ അതിശയിച്ചുപോയി.
ഇപ്പോൾ മുമ്പെന്നെത്തേതിലുമധികമായി ആ പഴയ ചോദ്യങ്ങൾ എന്നെ അലട്ടാൻ തുടങ്ങി: യഥാർത്ഥത്തിൽ മനുഷ്യനെ സൃഷ്ടിച്ചതു ദൈവമാണോ? നാം യഥാർത്ഥത്തിൽ ദൈവത്തിന്റെ മക്കളാണോ? അങ്ങനെയെങ്കിൽ അവൻ ഈ അപരാധങ്ങൾ സംബന്ധിച്ചു് ഉദാസീനനായിരിക്കുന്നതു് എന്തുകൊണ്ടു്? ഇനിയും കൂടുതൽ വഷളാകാതിരിക്കാൻ ഇപ്പോൾ മനുഷ്യരെ ശിക്ഷിക്കാത്തതെന്തുകൊണ്ടു്? അഥവാ മനുഷ്യൻ തന്റെ പാപത്തിൽ നിന്നു് അനുതപിച്ചു തിരിച്ചുവരാൻ ദൈവം കാത്തിരിക്കയാണോ? മനുഷ്യനെ സംബന്ധിച്ചാണെങ്കിൽ അവൻ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടെങ്കിൽ, അവന്റെ പിതാവിന്റെ സാദൃശ്യം അവനു് ഇല്ലാത്തതെന്തുകൊണ്ടു്? അവനെ സന്തുഷ്ടനാക്കാൻ ശ്രമിക്കാത്തതെന്തുകൊണ്ടു്? ഒരു ദൈവം സ്ഥിതിചെയ്യുന്നുണ്ടെന്നു് എന്റെ സ്വന്ത അനുഭവങ്ങളിൽ നിന്നു് എനിക്കു ബോദ്ധ്യമായി. എങ്കിലും അവൻ എന്തുകൊണ്ടു് ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നു ഞാൻ ആശ്ചര്യപ്പെട്ടു. തങ്ങളുടെ നീതിയുള്ള പ്രവൃത്തികൾകൊണ്ടു് അവനെ സന്തോഷിപ്പിക്കുന്ന, അവനെ സ്നേഹിക്കുന്ന അവനെ മനസ്സിലാക്കുന്ന കുറെ മക്കൾ അവനു് ഉണ്ടായിരിക്കയില്ലേ? തീർച്ചയായും അവനു് ഉണ്ടായിരിക്കണം! എന്നാൽ അവരെ എവിടെ എങ്ങനെ കണ്ടെത്താൻ കഴിയും? അവരുമായി എനിക്കെങ്ങനെ പരിചയപ്പെടാൻ കഴിയും?
ഇത്തരം ചോദ്യങ്ങൾ എന്നെ പീഡിപ്പിച്ചു. ഉത്തരം കിട്ടായ്ക എന്നെ അസന്തുഷ്ടയാക്കി. അനന്തരം 1981 ജൂൺ മാസത്തിൽ ഒരു ദിവസം ടെക്സാസിലെ പസദെനയിൽ താമസിക്കുമ്പോൾ ഒരു വൃദ്ധനും അയാളുടെ പൗത്രനുംകൂടി എന്നെ സന്ദർശിച്ചു. ദൈവത്തിനു് ഒരു രാജ്യമുണ്ടെന്നും അതൊരു യഥാർത്ഥ ഗവൺമെന്റാണെന്നും അതു് ഭൂമിക്കു് അനുഗ്രഹങ്ങൾ കൊണ്ടുവരുമെന്നും അവർ പറഞ്ഞു. ഞാൻ ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടോയെന്നു് ആ മനുഷ്യൻ എന്നോടു് ചോദിച്ചു.
എന്റെ പ്രതികരണം “ഇല്ല” എന്നായിരുന്നു. എന്റെ വലിയ ആഗ്രഹം സത്യദൈവത്തെ അറിയുകയെന്നതായിരുന്നു. പറുദീസയിൽ എന്നേക്കും ജീവിച്ചിരിക്കുകയെന്നതു് അപ്പോഴത്തെ എന്റെ താല്പര്യമല്ലായിരുന്നു. എന്നിരുന്നാലും അവരുടെ അന്തസുറ്റ രീതി എന്നിൽ വിശ്വാസവും മതിപ്പും ഉളവാക്കി, അതിനാൽ ഞാൻ അവരെ അകത്തേക്കു് ക്ഷണിച്ചു. ദൈവത്തിന്റെ സംരക്ഷണവും സ്നേഹപൂർവ്വമായ കരുതലും ആയിരുന്നതായി ഞാൻ വിശ്വസിച്ചിരുന്നതു സംബന്ധിച്ച എന്റെ അനുഭവങ്ങളെല്ലാം ഞാൻ പറഞ്ഞു. “ഈ മികച്ച ഗുണങ്ങളെല്ലാമുള്ള ദൈവത്തെയാണു് ഞാൻ അന്വേഷിക്കുന്നതു്.” എന്നു് ഞാൻ അവരോടു പറഞ്ഞു. “നിങ്ങളുടെ ദൈവം യഥാർത്ഥത്തിൽ ഇത്തരക്കാരനാണെങ്കിൽ അവനെ അറിയുന്നതിനുള്ള മാർഗ്ഗം എനിക്കു് ദയവായി കാണിച്ചു തരിക.”
ഏകദേശം ഒരു മണിക്കൂർ സമയം ആ പ്രായംചെന്ന മനുഷ്യൻ മഹാദൈവമായ യഹോവയെക്കുറിച്ചു ബൈബിളിൽനിന്നു് എന്നെ വായിച്ചു കേൾപ്പിച്ചു. ദൃഷ്ടാന്തത്തിനു് സ്നേഹവും പരിഗണനയും കാണിച്ചുകൊണ്ടു് തന്റെ ജനമായ യിസ്രായേലിനോടു യഹോവ എങ്ങനെ ഇടപെട്ടുവെന്നു് അയാൾ വിശദീകരിച്ചുതന്നു. അടുത്ത ആഴ്ചയിൽ ആ മനുഷ്യൻ എന്റെ ബൈബിൾ കഥാപുസ്തകം എന്ന പ്രസിദ്ധീകരണവുമായി വന്നു. അയാൾ അതു തുറന്നു. “ചെങ്കടൽ കടക്കുന്നു” എന്ന 33-ാമത്തെ കഥ എനിക്കു കാണിച്ചുതന്നു. ഞാൻ അതു വായിക്കാതെ ചിത്രം മാത്രം കണ്ടുകൊണ്ടു് എന്താണു സംഭവിച്ചതെന്നു ഞാൻ ഊഹിച്ചു. മർദ്ദകരുടെ കയ്യിൽനിന്നു അത്ഭുതകരമായി ദൈവം തന്റെ ജനത്തെ വിടുവിച്ചു.
‘ഞാൻ അന്വേഷിക്കുന്ന ദൈവം യഥാർത്ഥത്തിൽ ഇതുതന്നെയെന്നു്’ ഞാൻ ചിന്തിച്ചു. അടുത്ത ആഴ്ചയിൽ, ബൈബിന്റെ ഒരു നിരന്തരമായ പഠനം ഞാൻ യഹോവയുടെ സാക്ഷികളോടൊത്തു് ആരംഭിച്ചു. ഞാൻ പഠിക്കുന്തോറും എന്റെ എല്ലാ ചോദ്യങ്ങൾക്കും യുക്തിപൂർവ്വമായ ഉത്തരങ്ങൾ ബൈബിളിൽനിന്നു കണ്ടെത്തി. ഉവ്വു്, എന്റെ കടം വീട്ടുന്നതിനുവേണ്ടി സേവിക്കാൻ ഞാൻ അവസാനമായി സത്യദൈവത്തെ കണ്ടെത്തി. എന്നേക്കും അവനെ സേവിക്കാൻ ഞാൻ എന്റെ ജീവൻ സമർപ്പിച്ചിരിക്കുന്നതായി കാണിക്കാൻ ഞാൻ ജലസ്നാനമേറ്റു.
ഇപ്പോൾ യഹോവയെപ്പറ്റി, ഇപ്പോൾവരെ അവൻ ദുഷ്ടത അനുവദിച്ചിരിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചു്, വേഗംതന്നെ ഭൂമിയിലെ കഷ്ടതകളെ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള അവന്റെ ഉപാധിയെക്കുറിച്ചു് പഠിക്കുന്നതിനു് മറ്റുള്ളവരെ സഹായിക്കാൻ എന്റെ സമയം പൂർണ്ണമായി മാറ്റിവെച്ചിരിക്കുന്നു. എന്റെ സ്നേഹമുള്ള സഹേദരീ സഹോദരൻമാരുൾക്കൊള്ളുന്ന യഹോവയുടെ ഭൗമിക സ്ഥാപനത്തോടൊത്തു് അവനെ സേവിക്കുന്നതിനാലുള്ള ഒരു യഥാർത്ഥ സമാധാനത്തിന്റെയും സുരക്ഷിതത്തിന്റെയും ഒരു അനുഭൂതി എനിക്കു് അന്തിമമായുണ്ടു്.
[24-ാം പേജിലെ ചിത്രം]
കൊടുങ്കാറ്റിന്റെ സമയത്തു് ഞാൻ രക്ഷപ്പെടുത്തിയ എന്റെ സഹോദരപുത്രിയോടൊപ്പം