“അതു ഞങ്ങളെ കുറേക്കൂടെ അടുപ്പിച്ചു”
നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തെക്കുറിച്ച് ഒരു ഭാര്യ എഴുതിയതാണിത്. “ഞാൻ ഏറെ വായിച്ചിട്ടുണ്ട്,” അവൾ പറഞ്ഞു, “എന്നാൽ ഇതുപോലെയൊരു പ്രസിദ്ധീകരണം ഞാൻ ഒരിക്കലും ആസ്വദിച്ചിട്ടില്ല. എന്റെ ഭർത്താവ് പ്രഭാതഭക്ഷണം കഴിഞ്ഞു പോയാൽ ഞാൻ പുസ്തകമെടുത്ത് ഒരു മണിക്കൂർ വായിക്കുന്നു. അത് മഹത്താണ്! എന്റെ ഭർത്താവ് ഉച്ചഭക്ഷണത്തിന് വീട്ടിൽ വരുന്നു, എന്തു പുതിയ കാര്യം ഞാൻ വായിച്ചുവെന്നറിയാനുള്ള ആകാംക്ഷയോടെ. അത് ഞങ്ങളെ കുറേകൂടെ അടുപ്പിച്ചു!”
ഈ പുസ്തകത്തിലെ സന്ദേശത്തിൽ നിങ്ങളും ആവേശഭരിതനാകുമെന്നും നിങ്ങൾ വായിക്കുന്ന കാര്യങ്ങൾ മററുള്ളവരുമായി പങ്കുവെക്കാൻ സന്തോഷമുള്ളവരായിരിക്കുമെന്നും ഞങ്ങൾ വിചാരിക്കുന്നു. വിവാദപരമായ മിക്കവാറും എല്ലാ ബൈബിളുപദേശവും ഈ പുസ്തകം ചർച്ചചെയ്യുന്നുണ്ട്. വായനക്കാരന് ഉത്തരം വ്യക്തമാകത്തക്കവണ്ണം സംക്ഷിപ്തവും സുഗ്രഹവുമായ ഒരു വിധത്തിൽ തെളിവുകൾ കൂട്ടിച്ചേർത്തിരിക്കുന്നു. ഈ മാസികയുടെ പേജിന്റെ അതേ വലിപ്പമുള്ള ഈ പ്രസിദ്ധീകരണത്തിന്റെ 256 പേജുകളിൽ 150-ൽ പരം പഠിപ്പിക്കൽ ചിത്രങ്ങൾ അടങ്ങിയിരിക്കുന്നു, മിക്കതും മനോഹരമായ നിറങ്ങളിൽ. ഇപ്പോൾ ഓർഡറയക്കുക. 30ക. മാത്രം.
നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം തപാൽചെലവടച്ച് ദയവായി അയച്ചുതരിക. ഞാൻ 30ക. അയക്കുന്നു.