പെസഹാഭക്ഷണം
പെസഹാഭക്ഷണത്തിന് അവശ്യം വേണ്ട വിഭവങ്ങൾ ഇവയായിരുന്നു: ചുട്ടെടുത്ത ആട്ടിൻകുട്ടി (അതിന്റെ എല്ലുകൾ ഒന്നും ഒടിക്കരുതായിരുന്നു.) (1); പുളിപ്പില്ലാത്ത അപ്പം (2); കയ്പുചീര (3). (പുറ 12:5, 8; സംഖ 9:11) ഈജിപ്തിൽ തങ്ങൾ അനുഭവിച്ച കയ്പേറിയ അടിമജീവിതമായിരിക്കാം കയ്പുചീര ഇസ്രായേല്യരുടെ മനസ്സിലേക്കു കൊണ്ടുവന്നത്. അവർ ഉപയോഗിച്ച കയ്പുചീര ഒരുപക്ഷേ ഉമർച്ചീരയോ ചിക്കറിയോ ഒരുതരം ആശാളിച്ചെടിയോ കാശിനിച്ചെടിയോ ദുഗ്ധഫേനിയോ ആയിരിക്കാമെന്നു മിഷ്ന സൂചിപ്പിക്കുന്നു. പുളിപ്പില്ലാത്ത അപ്പം, പൂർണതയുള്ള തന്റെ മനുഷ്യശരീരത്തിന്റെ പ്രതീകമാണെന്നു യേശു പറഞ്ഞു. (മത്ത 26:26) അപ്പോസ്തലനായ പൗലോസ് യേശുവിനെ ‘നമ്മുടെ പെസഹാക്കുഞ്ഞാട്’ എന്നു വിളിച്ചു. (1കൊ 5:7) ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും പെസഹാഭക്ഷണത്തിന്റെ ഭാഗമായി വീഞ്ഞും (4) വിളമ്പാൻതുടങ്ങി. വീഞ്ഞ്, താൻ ബലിയായി ചൊരിയാനിരിക്കുന്ന രക്തത്തിന്റെ പ്രതീകമാണെന്നു യേശു പറഞ്ഞു.—മത്ത 26:27, 28.
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: