പുതിന, ചതകുപ്പ, ജീരകം
പുതിന, പുരാതനകാലംമുതലേ മരുന്നുകളിൽ ചേർക്കാനും ആഹാരത്തിന്റെ രുചി വർധിപ്പിക്കാനും ഉപയോഗിച്ചിരുന്നു. “പുതിന” (അക്ഷരാർഥത്തിൽ, സൗരഭ്യമുള്ള) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഹീഡുവൊസ്മൊൻ എന്ന ഗ്രീക്കുപദത്തിനു സാധ്യതയനുസരിച്ച്, ഇസ്രായേലിലും സിറിയയിലും സർവസാധാരണമായ ഹോഴ്സ്മിന്റ് (മെന്തോ ലോങ്ങിഫോലിയ) ഉൾപ്പെടെ അവിടങ്ങളിൽ കാണുന്ന പുതിനയുടെ വ്യത്യസ്ത ഇനങ്ങളെ കുറിക്കാനാകും. ചതകുപ്പ (അനെതും ഗ്രാവെഓലെൻസ്) വളർത്തുന്നതു സുഗന്ധമുള്ള അതിന്റെ വിത്തുകൾക്കുവേണ്ടിയാണ്. ആ വിത്തുകൾ, ആഹാരത്തിനു രുചിയും മണവും പകരുന്ന സുഗന്ധവ്യഞ്ജനമായും ഉദരരോഗങ്ങൾക്കുള്ള ഔഷധമായും ഉപയോഗിക്കുന്നു. കാരറ്റ്, പാഴ്സ്ലി എന്നിവയുടെ കുടുംബത്തിൽപ്പെട്ട ജീരകച്ചെടിയുടെ (കുമിനം കിമിനം) പ്രത്യേകത തീക്ഷ്ണഗന്ധമുള്ള അതിന്റെ വിത്തുകളാണ്. മധ്യപൂർവദേശത്തെ രാജ്യങ്ങളിലും മറ്റു നാടുകളിലും ഈ സുഗന്ധവ്യഞ്ജനം റൊട്ടി, കേക്ക്, സൂപ്പ് എന്നിവയ്ക്കും ലഹരിപാനീയങ്ങൾക്കുപോലും രുചിയും മണവും പകരാൻ ഉപയോഗിക്കുന്നു.
ബന്ധപ്പെട്ട തിരുവെഴുത്ത്: