അപ്പവും മീനും
ഇസ്രായേലിൽ കാണുന്ന മത്സ്യവർഗങ്ങളിൽപ്പെട്ടവയാണു ബ്രീമും കാർപ്പും പെർച്ചും തിലാപ്പിയയും ഒക്കെ. സാധാരണയായി മീൻ ചുട്ടെടുക്കുകയോ ഉപ്പ് ഇട്ട് ഉണക്കിയെടുക്കുകയോ ചെയ്തിരുന്നു. ദിവസവും ഗോതമ്പോ ബാർലിയോ പൊടിച്ച് അന്നന്നത്തേക്കു വേണ്ട അപ്പം ചുടുന്നതായിരുന്നു രീതി. പുളിപ്പില്ലാത്ത അപ്പമായിരുന്നു (എബ്രായയിൽ, മാറ്റ്സ) പൊതുവേ ഉണ്ടാക്കിയിരുന്നത്. ധാന്യപ്പൊടിയിൽ വെള്ളം മാത്രം ചേർത്ത് കുഴച്ചെടുത്താണ് അത്തരം അപ്പം ചുട്ടിരുന്നത്. പുളിപ്പിക്കാനുള്ള വസ്തുക്കളൊന്നും അതിൽ ചേർത്തിരുന്നില്ല.
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: