വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtsty യാക്കോബ്‌ 1:1-5:20
  • യാക്കോബ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യാക്കോബ്‌
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
യാക്കോബ്‌

യാക്കോ​ബ്‌ എഴുതിയ കത്ത്‌

1 ദൈവ​ത്തിന്റെ​യും കർത്താ​വായ യേശുക്രി​സ്‌തു​വിന്റെ​യും അടിമ​യായ യാക്കോ​ബ്‌,+ പലയി​ട​ങ്ങ​ളി​ലാ​യി ചിതറി​പ്പാർക്കുന്ന 12 ഗോ​ത്ര​ങ്ങൾക്ക്‌ എഴുതു​ന്നത്‌:

നമസ്‌കാ​രം!

2 എന്റെ സഹോ​ദ​ര​ങ്ങളേ, നിങ്ങൾക്കു വിവി​ധ​പ​രീ​ക്ഷ​ണങ്ങൾ ഉണ്ടാകു​മ്പോൾ അതിൽ സന്തോ​ഷി​ക്കുക.+ 3 കാരണം പരി​ശോ​ധ​ന​ക​ളി​ലൂ​ടെ മാറ്റു തെളി​യുന്ന വിശ്വാസം+ നിങ്ങൾക്കു സഹനശക്തി പകരും. 4 നിങ്ങളുടെ സഹനശക്തി അതിന്റെ ലക്ഷ്യം പൂർത്തീ​ക​രി​ക്കട്ടെ. അങ്ങനെ നിങ്ങൾ ഒന്നിലും കുറവി​ല്ലാ​ത്ത​വ​രാ​യി പൂർണ​രും എല്ലാം തികഞ്ഞ​വ​രും ആകും.+

5 അതുകൊണ്ട്‌ നിങ്ങളിൽ ആർക്കെ​ങ്കി​ലും ജ്ഞാനം കുറവാണെ​ങ്കിൽ അയാൾ ദൈവത്തോ​ടു ചോദി​ച്ചുകൊ​ണ്ടി​രി​ക്കട്ടെ;+ അപ്പോൾ അയാൾക്ക്‌ അതു കിട്ടും.+ കുറ്റപ്പെടുത്താതെ* എല്ലാവർക്കും ഉദാര​മാ​യി നൽകു​ന്ന​വ​നാ​ണു ദൈവം.+ 6 എന്നാൽ ഒട്ടും സംശയി​ക്കാ​തെ വിശ്വാസത്തോടെ+ വേണം ചോദി​ക്കാൻ;+ കാരണം സംശയി​ക്കു​ന്ന​യാൾ കാറ്റിൽ ഇളകി​മ​റി​യുന്ന കടൽത്തി​രപോലെ​യാണ്‌. 7 ഇങ്ങനെയുള്ളയാൾ യഹോവയിൽനിന്ന്‌* എന്തെങ്കി​ലും കിട്ടു​മെന്നു പ്രതീ​ക്ഷി​ക്ക​രുത്‌. 8 അയാൾ തീരുമാനശേഷിയില്ലാത്ത* ഒരാളാ​ണ്‌;+ അയാൾക്ക്‌ ഒന്നിലും സ്ഥിരത​യില്ല.

9 എളിയ സഹോ​ദരൻ തന്റെ ഉയർച്ച​യിൽ സന്തോ​ഷി​ക്കട്ടെ.*+ 10 പണക്കാരൻ, താൻ ചെടി​ക​ളു​ടെ പൂപോ​ലെ കൊഴി​ഞ്ഞുപോ​കും എന്നതു​കൊ​ണ്ട്‌ തന്റെ താഴ്‌ച​യിൽ സന്തോ​ഷി​ക്കട്ടെ.+ 11 ഉദിച്ചുയരുന്ന സൂര്യന്റെ കൊടും​ചൂ​ടിൽ ചെടി വാടു​ക​യും പൂവ്‌ കൊഴി​ഞ്ഞ്‌ അതിന്റെ ഭംഗി ഇല്ലാതാ​കു​ക​യും ചെയ്യുന്നു. അങ്ങനെ​തന്നെ, പണക്കാ​ര​നും അയാളു​ടെ നെട്ടോ​ട്ട​ത്തിന്‌ ഇടയിൽ മൺമറ​യു​ന്നു.+

12 പരീക്ഷണങ്ങൾ ഉണ്ടാകു​മ്പോൾ സഹിച്ചു​നിൽക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.+ തന്നെ എപ്പോ​ഴും സ്‌നേ​ഹി​ക്കു​ന്ന​വർക്ക്‌ യഹോവ* വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ജീവകി​രീ​ടം,+ പരീക്ഷ​ണ​ങ്ങ​ളിൽ വിജയി​ക്കു​ന്ന​വർക്കു ലഭിക്കും.+ 13 പരീക്ഷണങ്ങൾ ഉണ്ടാകു​മ്പോൾ, “ദൈവം എന്നെ പരീക്ഷി​ക്കു​ക​യാണ്‌” എന്ന്‌ ആരും പറയാ​തി​രി​ക്കട്ടെ. ദോഷ​ങ്ങൾകൊണ്ട്‌ ദൈവത്തെ പരീക്ഷി​ക്കാൻ ആർക്കും കഴിയില്ല; ദൈവ​വും ആരെയും പരീക്ഷി​ക്കു​ന്നില്ല. 14 സ്വന്തം മോഹ​ങ്ങ​ളാണ്‌ ഓരോ​രു​ത്തരെ​യും ആകർഷി​ച്ച്‌ മയക്കി*+ പരീക്ഷ​ണ​ങ്ങ​ളിൽ അകപ്പെ​ടു​ത്തു​ന്നത്‌. 15 പിന്നെ മോഹം ഗർഭം ധരിച്ച്‌ പാപത്തെ പ്രസവി​ക്കു​ന്നു. അങ്ങനെ പാപം ചെയ്യു​മ്പോൾ മരണം ജനിക്കു​ന്നു.+

16 എന്റെ പ്രിയ​പ്പെട്ട സഹോ​ദ​ര​ങ്ങളേ, നിങ്ങൾ വഴി​തെ​റ്റിപ്പോ​ക​രുത്‌. 17 എല്ലാ നല്ല ദാനങ്ങ​ളും തികവുറ്റ സമ്മാന​ങ്ങ​ളും മുകളിൽനി​ന്ന്‌,+ ആകാശ​ത്തി​ലെ വെളി​ച്ച​ങ്ങ​ളു​ടെ പിതാ​വിൽനിന്ന്‌,+ വരുന്നു. പിതാവ്‌ മാറ്റമി​ല്ലാ​ത്ത​വ​നാണ്‌, മാറിക്കൊ​ണ്ടി​രി​ക്കുന്ന നിഴൽപോ​ലെയല്ല.+ 18 സത്യവചനത്താൽ നമ്മളെ ജനിപ്പി​ക്കണം എന്നതു ദൈവ​ത്തി​ന്റെ ഇഷ്ടമാ​യി​രു​ന്നു.+ അങ്ങനെ​യാ​കുമ്പോൾ ഒരർഥ​ത്തിൽ നമ്മൾ ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ ആദ്യഫ​ല​മാ​കും.+

19 എന്റെ പ്രിയ​പ്പെട്ട സഹോ​ദ​ര​ങ്ങളേ, നിങ്ങൾ ഇക്കാര്യം അറിഞ്ഞി​രി​ക്കുക: എല്ലാവ​രും കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം; എന്നാൽ സംസാ​രി​ക്കാൻ തിടുക്കം കൂട്ടരു​ത്‌,+ പെട്ടെന്നു കോപി​ക്കു​ക​യു​മ​രുത്‌.+ 20 കാരണം മനുഷ്യ​ന്റെ കോപം ദൈവ​ത്തി​ന്റെ നീതി നടപ്പാ​ക്കു​ന്നില്ല.+ 21 അതുകൊണ്ട്‌ എല്ലാ മാലി​ന്യ​ങ്ങ​ളും തിന്മയു​ടെ എല്ലാ കണികകളും*+ നീക്കി​ക്ക​ളഞ്ഞ്‌ നിങ്ങളെ രക്ഷിക്കാൻ കഴിയുന്ന വചനം നിങ്ങളുടെ ഉള്ളിൽ നടാൻ വിനയ​പൂർവം ദൈവത്തെ അനുവ​ദി​ക്കുക.

22 എന്നാൽ ദൈവ​വ​ചനം കേൾക്കുക മാത്രം ചെയ്‌തു​കൊ​ണ്ട്‌ തെറ്റായ വാദങ്ങ​ളാൽ നിങ്ങ​ളെ​ത്തന്നെ വഞ്ചിക്ക​രുത്‌; പകരം വചനത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​വ​രാ​കണം.+ 23 ദൈവവചനം കേൾക്കുന്നെ​ങ്കി​ലും അതനു​സ​രിച്ച്‌ പ്രവർത്തിക്കാത്തയാൾ+ കണ്ണാടി​യിൽ മുഖം നോക്കുന്ന ഒരാ​ളെപ്പോലെ​യാണ്‌. 24 അയാൾ കണ്ണാടി​യിൽ നോക്കി​യിട്ട്‌ പോകു​ന്നു. എന്നാൽ തന്റെ രൂപം എങ്ങനെ​യാണെന്നു പെട്ടെ​ന്നു​തന്നെ മറന്നുപോ​കു​ന്നു. 25 സ്വാതന്ത്ര്യം നൽകുന്ന തികവുറ്റ നിയമത്തിൽ*+ സൂക്ഷി​ച്ചുനോ​ക്കി അതിൽ തുടരു​ന്ന​യാൾ, കേട്ട്‌ മറക്കു​ന്ന​യാ​ളല്ല, അത്‌ അനുസ​രി​ക്കു​ന്ന​യാ​ളാണ്‌. താൻ ചെയ്യുന്ന കാര്യ​ത്തിൽ അയാൾ സന്തോ​ഷി​ക്കും.+

26 താൻ ദൈവത്തെ ആരാധിക്കുന്നെന്നു* കരുതു​ക​യും എന്നാൽ നാവിനു കടിഞ്ഞാ​ണി​ടാ​തി​രി​ക്കു​ക​യും ചെയ്യുന്നയാൾ+ സ്വന്തം ഹൃദയത്തെ വഞ്ചിക്കു​ക​യാണ്‌; അയാളു​ടെ ആരാധ​നകൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. 27 നമ്മുടെ പിതാ​വായ ദൈവ​ത്തി​ന്റെ കണ്ണിൽ ശുദ്ധവും നിർമ​ല​വും ആയ ആരാധന* ഇതാണ്‌: അനാഥർക്കും+ വിധവമാർക്കും+ കഷ്ടതകൾ ഉണ്ടാകുമ്പോൾ+ അവരെ സംരക്ഷി​ക്കുക; ലോക​ത്തി​ന്റെ കറ പറ്റാതെ നമ്മളെ​ത്തന്നെ സൂക്ഷി​ക്കുക.+

2 എന്റെ സഹോ​ദ​ര​ങ്ങളേ, യേശുക്രി​സ്‌തു എന്ന നമ്മുടെ ശ്രേഷ്‌ഠ​നായ കർത്താ​വിൽ വിശ്വ​സി​ക്കുന്ന നിങ്ങൾക്കു പക്ഷപാതം കാണി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?+ 2 നിങ്ങളുടെ യോഗ​ത്തിലേക്കു സ്വർണമോ​തി​ര​ങ്ങ​ളും മനോ​ഹ​ര​മായ വസ്‌ത്ര​ങ്ങ​ളും അണിഞ്ഞ ഒരാളും മുഷിഞ്ഞ വസ്‌ത്രം ധരിച്ച ഒരു ദരി​ദ്ര​നും കടന്നു​വ​രുമ്പോൾ, 3 മനോഹരമായ വസ്‌ത്രം ധരിച്ച​യാൾക്കു പ്രത്യേ​ക​പ​രി​ഗണന നൽകി അയാ​ളോട്‌, “ഇതാ, ഇവിടെ സുഖമാ​യി​രു​ന്നാ​ലും” എന്നും ദരി​ദ്രനോട്‌, “നീ അവിടെ നിൽക്ക്‌” അല്ലെങ്കിൽ, “അവിടെ നിലത്ത്‌* ഇരിക്ക്‌” എന്നും നിങ്ങൾ പറയാ​റു​ണ്ടോ?+ 4 ഉണ്ടെങ്കിൽ, നിങ്ങൾ ഈ രീതി​യിൽ ആളുകളെ തരം തിരിച്ച്‌ കാണുന്നെന്നും+ നിങ്ങൾ ദുഷ്ടമായ വിധികൾ പുറ​പ്പെ​ടു​വി​ക്കുന്ന ന്യായാ​ധി​പ​ന്മാ​രാണെ​ന്നും അല്ലേ അതിന്‌ അർഥം?+

5 എന്റെ പ്രിയ​പ്പെട്ട സഹോ​ദ​ര​ങ്ങളേ, കേൾക്കുക: ലോക​ത്തി​ന്റെ വീക്ഷണ​ത്തിൽ ദരി​ദ്ര​രാ​യ​വരെ, വിശ്വാ​സ​ത്തിൽ സമ്പന്നരാകാനും+ തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു വാഗ്‌ദാ​നം ചെയ്‌ത രാജ്യ​ത്തി​ന്റെ അവകാ​ശി​ക​ളാ​കാ​നും വേണ്ടി ദൈവം തിര​ഞ്ഞെ​ടു​ത്തി​ല്ലേ?+ 6 എന്നാൽ നിങ്ങൾ ദരി​ദ്രരെ അപമാ​നി​ച്ചി​രി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, പണക്കാ​രല്ലേ നിങ്ങളെ ഉപദ്ര​വി​ക്കു​ന്നത്‌?+ അവരല്ലേ നിങ്ങളെ കോട​തി​യിലേക്കു വലിച്ചി​ഴ​യ്‌ക്കു​ന്നത്‌? 7 നിങ്ങൾക്കു ലഭിച്ച ശ്രേഷ്‌ഠ​നാ​മത്തെ നിന്ദി​ക്കു​ന്ന​തും അവരല്ലേ? 8 തിരുവെഴുത്തിലുള്ള, “നിന്റെ അയൽക്കാ​രനെ നിന്നെപ്പോലെ​തന്നെ സ്‌നേ​ഹി​ക്കണം”+ എന്ന രാജകീ​യ​നി​യമം അനുസ​രി​ക്കുന്നെ​ങ്കിൽ നിങ്ങൾ ശരിയായ കാര്യ​മാ​ണു ചെയ്യു​ന്നത്‌. 9 എന്നാൽ ഇനിയും ഇങ്ങനെ പക്ഷപാതം കാണിക്കുകയാണെങ്കിൽ+ നിങ്ങൾ പാപം ചെയ്യു​ക​യാണ്‌; നിയമം നിങ്ങളെ കുറ്റക്കാ​രെന്നു വിധി​ക്കും.*+

10 നിയമത്തിലുള്ളതെല്ലാം അനുസ​രി​ക്കുന്ന ഒരാൾ അതിലെ ഒരു കാര്യ​ത്തിൽ തെറ്റിപ്പോ​യാൽ അയാൾ എല്ലാത്തി​ലും കുറ്റക്കാ​ര​നാ​യി​ത്തീ​രു​ന്നു.+ 11 “വ്യഭി​ചാ​രം ചെയ്യരു​ത്‌”+ എന്നു കല്‌പി​ച്ചവൻ, “കൊല ചെയ്യരു​ത്‌”+ എന്നും കല്‌പി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ വ്യഭി​ചാ​രം ചെയ്യു​ന്നില്ലെ​ങ്കി​ലും കൊല ചെയ്യുന്നെ​ങ്കിൽ നിങ്ങൾ നിയമം ലംഘി​ച്ചി​രി​ക്കു​ന്നു. 12 സ്വതന്ത്രമായൊരു ജനതയുടെ* നിയമ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ വിധി​ക്കപ്പെ​ടാ​നു​ള്ള​വരെപ്പോ​ലെ സംസാ​രി​ക്കു​ക​യും പെരു​മാ​റു​ക​യും ചെയ്യുക.+ 13 കരുണ കാണി​ക്കാ​ത്ത​യാൾക്കു കരുണ​യി​ല്ലാത്ത ന്യായ​വി​ധി ഉണ്ടാകും.+ കരുണ ന്യായ​വി​ധി​യു​ടെ മേൽ ജയം നേടുന്നു.

14 എന്റെ സഹോ​ദ​ര​ങ്ങളേ, ഒരാൾ തനിക്കു വിശ്വാ​സ​മുണ്ടെന്നു പറയു​ക​യും എന്നാൽ അതനു​സ​രി​ച്ചുള്ള പ്രവൃ​ത്തി​ക​ളി​ല്ലാ​തി​രി​ക്കു​ക​യും ചെയ്‌താൽ എന്തു പ്രയോ​ജനം?+ ആ വിശ്വാ​സംകൊണ്ട്‌ അയാൾക്കു രക്ഷപ്പെ​ടാ​നാ​കു​മോ?+ 15 ഉണ്ണാനും ഉടുക്കാ​നും വകയി​ല്ലാത്ത സഹോ​ദ​ര​ന്മാരോ സഹോ​ദ​രി​മാരോ നിങ്ങൾക്കി​ട​യി​ലുണ്ടെന്നു കരുതുക. 16 നിങ്ങളിൽ ഒരാൾ അവരോ​ട്‌, “സമാധാ​നത്തോ​ടെ പോകുക; ചെന്ന്‌ തീ കായുക; വയറു നിറച്ച്‌ ആഹാരം കഴിക്കുക” എന്നെല്ലാം പറയു​ന്ന​ത​ല്ലാ​തെ അവർക്കു ജീവി​ക്കാൻ വേണ്ട​തൊ​ന്നും കൊടു​ക്കു​ന്നില്ലെ​ങ്കിൽ അതു​കൊണ്ട്‌ എന്തു ഗുണം?+ 17 അതെ, പ്രവൃ​ത്തി​ക​ളില്ലെ​ങ്കിൽ വിശ്വാ​സം ചത്തതാണ്‌.+

18 എന്നാൽ ഒരാൾ, “നിനക്കു വിശ്വാ​സ​മുണ്ട്‌; എനിക്കു പ്രവൃ​ത്തി​ക​ളുണ്ട്‌. നിന്റെ വിശ്വാ​സം പ്രവൃ​ത്തി​കൾ കൂടാതെ കാണി​ക്കുക; എന്റെ വിശ്വാ​സം പ്രവൃ​ത്തി​ക​ളി​ലൂ​ടെ ഞാൻ കാണി​ക്കാം” എന്നു പറഞ്ഞേ​ക്കാം. 19 ഒരു ദൈവമേ ഉള്ളൂ എന്നു നീ വിശ്വ​സി​ക്കു​ന്നു​ണ്ട​ല്ലോ. നല്ല കാര്യം! പക്ഷേ, ഭൂതങ്ങ​ളും അതു വിശ്വ​സി​ക്കു​ക​യും വിറയ്‌ക്കു​ക​യും ചെയ്യുന്നു.+ 20 അറിവില്ലാത്തവനേ, പ്രവൃ​ത്തി​ക​ളി​ല്ലാത്ത വിശ്വാ​സംകൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല എന്നതിനു നിനക്കു തെളിവ്‌ വേണോ? 21 തന്റെ മകനായ യിസ്‌ഹാ​ക്കി​നെ യാഗപീ​ഠ​ത്തിൽ അർപ്പി​ച്ച​തുകൊണ്ട്‌, പ്രവൃ​ത്തി​ക​ളാ​ലല്ലേ നമ്മുടെ പിതാ​വായ അബ്രാ​ഹാ​മി​നെ നീതി​മാ​നാ​യി പ്രഖ്യാ​പി​ച്ചത്‌?+ 22 അബ്രാഹാം വിശ്വാ​സ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ച്ചുകൊണ്ട്‌ തന്റെ വിശ്വാ​സം ജീവനു​ള്ള​താണെന്നു കാണിച്ചെ​ന്നും പ്രവൃ​ത്തി​ക​ളാൽ അബ്രാ​ഹാ​മി​ന്റെ വിശ്വാ​സം പൂർത്തി​യാ​യി എന്നും നിനക്ക്‌ അറിയി​ല്ലേ?+ 23 “അബ്രാ​ഹാം യഹോവയിൽ* വിശ്വ​സി​ച്ചു. അതു​കൊണ്ട്‌ അബ്രാ​ഹാ​മി​നെ നീതി​മാ​നാ​യി കണക്കാക്കി”+ എന്ന തിരുവെ​ഴുത്ത്‌ അങ്ങനെ നിറ​വേറി. അബ്രാ​ഹാ​മി​നെ യഹോവയുടെ* സ്‌നേ​ഹി​തൻ എന്നു വിളി​ക്കു​ക​യും ചെയ്‌തു.+

24 അതുകൊണ്ട്‌, ഒരാളെ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കു​ന്നത്‌ അയാളു​ടെ വിശ്വാ​സ​ത്താൽ മാത്രമല്ല, പ്രവൃ​ത്തി​ക​ളാ​ലു​മാണ്‌ എന്നു മനസ്സി​ലാ​യി​ല്ലേ? 25 രാഹാബ്‌ എന്ന വേശ്യയെ​യും പ്രവൃ​ത്തി​ക​ളാ​ലല്ലേ നീതി​യു​ള്ള​വ​ളാ​യി പ്രഖ്യാ​പി​ച്ചത്‌? രാഹാബ്‌ സന്ദേശ​വാ​ഹ​കർക്ക്‌ ആതിഥ്യ​മ​രു​ളു​ക​യും അവരെ മറ്റൊരു വഴിക്കു പറഞ്ഞയ​യ്‌ക്കു​ക​യും ചെയ്‌ത​ല്ലോ.+ 26 അങ്ങനെ, ശ്വാസമില്ലാത്ത* ശരീരം ചത്തതായിരിക്കുന്നതുപോലെ+ പ്രവൃ​ത്തി​യി​ല്ലാത്ത വിശ്വാ​സ​വും ചത്തതാണ്‌.+

3 എന്റെ സഹോ​ദ​ര​ങ്ങളേ, നിങ്ങളിൽ അധികം പേർ പഠിപ്പി​ക്കു​ന്ന​വ​രാ​ക​രുത്‌. അവരെ കൂടുതൽ കർശന​മാ​യി ന്യായം വിധിക്കും* എന്ന്‌ അറിഞ്ഞുകൊ​ള്ളൂ.+ 2 നമ്മളെല്ലാം പലതി​ലും തെറ്റിപ്പോ​കു​ന്ന​വ​രാ​ണ​ല്ലോ.*+ വാക്കു പിഴയ്‌ക്കാത്ത ആരെങ്കി​ലു​മുണ്ടെ​ങ്കിൽ അയാൾ ശരീരത്തെ മുഴുവൻ കടിഞ്ഞാ​ണിട്ട്‌ നിയ​ന്ത്രി​ക്കാൻ കഴിയുന്ന പൂർണ​മ​നു​ഷ്യ​നാണ്‌. 3 കുതിരയെ അനുസ​രി​പ്പി​ക്കാൻ അതിന്റെ വായിൽ കടിഞ്ഞാ​ണി​ടുമ്പോൾ അതിന്റെ ശരീരം മുഴുവൻ നമ്മുടെ നിയ​ന്ത്ര​ണ​ത്തി​ലാ​കു​ന്നു. 4 കപ്പലിന്റെ കാര്യ​വുമെ​ടു​ക്കുക. അതു വളരെ വലുപ്പ​മു​ള്ള​തും ശക്തമായ കാറ്റിന്റെ സഹായ​ത്താൽ ഓടു​ന്ന​തും ആണെങ്കി​ലും അമരക്കാ​രൻ ചെറിയൊ​രു ചുക്കാൻകൊ​ണ്ട്‌ അതിന്റെ ദിശ മാറ്റി ആഗ്രഹി​ക്കു​ന്നി​ടത്തേക്കു കൊണ്ടുപോ​കു​ന്നു.

5 നാവും ശരീര​ത്തി​ലെ ചെറിയൊ​രു അവയവ​മാണ്‌. പക്ഷേ അതു വലിയ വീരവാ​ദങ്ങൾ മുഴക്കു​ന്നു. ചെറിയൊ​രു തീപ്പൊ​രി മതി വലി​യൊ​രു കാടു കത്തിന​ശി​ക്കാൻ! 6 നാവും ഒരു തീയാണ്‌.+ നമ്മുടെ അവയവ​ങ്ങ​ളിൽ നാവ്‌ അനീതി​യു​ടെ ഒരു ലോകത്തെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. കാരണം അതു ശരീരത്തെ മുഴുവൻ കളങ്ക​പ്പെ​ടു​ത്തു​ന്നു.+ ഗീഹെന്നയിലെ* തീകൊ​ണ്ട്‌ കത്തുന്ന അതു ജീവി​തത്തെ മുഴുവൻ* ദഹിപ്പി​ക്കു​ന്നു. 7 എല്ലാ തരം വന്യമൃ​ഗ​ങ്ങളെ​യും പക്ഷികളെ​യും ഉരഗങ്ങളെയും* സമു​ദ്ര​ജീ​വി​കളെ​യും മനുഷ്യ​നു മെരു​ക്കാം; മെരു​ക്കി​യി​ട്ടു​മുണ്ട്‌. 8 എന്നാൽ നാവിനെ മെരു​ക്കാൻ ഒരു മനുഷ്യ​നും കഴിയില്ല. മനുഷ്യ​നു വരുതി​യിൽ നിറു​ത്താ​നാ​കാത്ത അത്‌ അപകട​കാ​രി​യും മാരക​വി​ഷം നിറഞ്ഞ​തും ആണ്‌.+ 9 ഒരേ നാവു​കൊ​ണ്ട്‌ നമ്മൾ പിതാ​വായ യഹോവയെ* സ്‌തു​തി​ക്കു​ക​യും “ദൈവ​ത്തി​ന്റെ സാദൃ​ശ്യ​ത്തിൽ”+ സൃഷ്ടിച്ച മനുഷ്യ​രെ ശപിക്കു​ക​യും ചെയ്യുന്നു. 10 ഒരേ വായിൽനി​ന്നു​തന്നെ അനു​ഗ്ര​ഹ​വും ശാപവും വരുന്നു.

എന്റെ സഹോ​ദ​ര​ങ്ങളേ, കാര്യങ്ങൾ ഇങ്ങനെ നടക്കു​ന്നതു ശരിയല്ല.+ 11 ഒരേ ഉറവയിൽനി​ന്ന്‌ ശുദ്ധജലവും* കയ്‌പുള്ള ജലവും പുറ​പ്പെ​ടു​മോ? 12 എന്റെ സഹോ​ദ​ര​ങ്ങളേ, അത്തി മരത്തിൽ ഒലിവു​കാ​യും മുന്തി​രി​വ​ള്ളി​യിൽ അത്തിക്കാ​യും കായ്‌ക്കു​മോ?+ ഉപ്പുറ​വ​യിൽനിന്ന്‌ ഒരിക്ക​ലും ശുദ്ധജലം പുറ​പ്പെ​ടില്ല.

13 നിങ്ങളിൽ ജ്ഞാനവും വകതി​രി​വും ഉള്ളത്‌ ആർക്കാണ്‌? അയാൾ നല്ല പെരു​മാ​റ്റ​ത്തി​ലൂ​ടെ, ജ്ഞാനത്തിൽനി​ന്ന്‌ ഉണ്ടാകുന്ന സൗമ്യ​തയോടെ​യുള്ള പ്രവൃ​ത്തി​ക​ളി​ലൂ​ടെ, അതു തെളി​യി​ക്കട്ടെ. 14 എന്നാൽ നിങ്ങളു​ടെ ഹൃദയ​ത്തിൽ കടുത്ത അസൂയയും+ വഴക്ക്‌ ഉണ്ടാക്കാ​നുള്ള പ്രവണതയും*+ ഉണ്ടെങ്കിൽ നിങ്ങൾ സത്യത്തി​നു വിരു​ദ്ധ​മാ​യി നുണ പറയു​ക​യോ വീമ്പി​ള​ക്കു​ക​യോ അരുത്‌.+ 15 ഇത്‌ ഉയരത്തിൽനി​ന്ന്‌ വരുന്ന ജ്ഞാനമല്ല; ഭൗമികവും+ മൃഗീ​യ​വും പൈശാ​ചി​ക​വും ആണ്‌. 16 അസൂയയും വഴക്ക്‌ ഉണ്ടാക്കാ​നുള്ള പ്രവണതയും* ഉള്ളിടത്ത്‌ എല്ലാം കുഴഞ്ഞു​മ​റിഞ്ഞ അവസ്ഥയി​ലാ​യി​രി​ക്കും; അവിടെ എല്ലാ തരം തിന്മക​ളു​മുണ്ട്‌.+

17 എന്നാൽ ഉയരത്തിൽനി​ന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാ​ണ്‌;+ പിന്നെ അതു സമാധാനപരവും+ വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സുള്ളതും*+ അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​തും കരുണ​യും സത്‌ഫ​ല​ങ്ങ​ളും നിറഞ്ഞതും+ ആണ്‌; അതു പക്ഷപാതവും+ കാപട്യ​വും ഇല്ലാത്ത​താണ്‌.+ 18 മാത്രമല്ല, സമാധാ​നം ഉണ്ടാക്കുന്നവർക്കുവേണ്ടി*+ നീതി​യു​ടെ ഫലം വിതയ്‌ക്കു​ന്നതു സമാധാ​ന​മുള്ള ചുറ്റു​പാ​ടി​ലാണ്‌.+

4 നിങ്ങൾക്കി​ട​യി​ലെ യുദ്ധത്തി​നും ഏറ്റുമു​ട്ട​ലി​നും കാരണം എന്താണ്‌? നിങ്ങളു​ടെ ഉള്ളിൽ* പോരാ​ടുന്ന ജഡികമോ​ഹ​ങ്ങ​ളല്ലേ?*+ 2 നിങ്ങൾ ആഗ്രഹി​ച്ചി​ട്ടും കിട്ടു​ന്നില്ല. നിങ്ങൾ കൊല്ലു​ക​യും തെറ്റായ കാര്യങ്ങൾ മോഹി​ക്കു​ക​യും ചെയ്‌തി​ട്ടും ഒന്നും നേടു​ന്നില്ല. നിങ്ങൾ യുദ്ധം ചെയ്യു​ക​യും ഏറ്റുമു​ട്ടു​ക​യും ചെയ്യുന്നു.+ നിങ്ങൾ ചോദി​ക്കാ​ത്ത​തുകൊണ്ട്‌ നിങ്ങൾക്കു ലഭിക്കു​ന്നില്ല. 3 ഇനി ചോദി​ക്കുന്നെ​ങ്കിൽത്തന്നെ, നിങ്ങൾക്ക്‌ ഒന്നും ലഭിക്കു​ന്നില്ല. കാരണം ജഡികമോ​ഹ​ങ്ങൾക്കാ​യി ചെലവി​ട​ണ​മെന്ന ദുരുദ്ദേ​ശ്യത്തോടെ​യാ​ണു നിങ്ങൾ ചോദി​ക്കു​ന്നത്‌.

4 വ്യഭിചാരിണികളേ,* ലോക​വു​മാ​യുള്ള സൗഹൃദം ദൈവത്തോ​ടുള്ള ശത്രു​ത്വ​മാണെന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? അതു​കൊണ്ട്‌ ലോക​ത്തി​ന്റെ സുഹൃ​ത്താ​കാൻ ആഗ്രഹി​ക്കുന്ന ഏതൊ​രാ​ളും തന്നെത്തന്നെ ദൈവ​ത്തി​ന്റെ ശത്രു​വാ​ക്കി​ത്തീർക്കു​ന്നു.+ 5 “നമ്മളിൽ വസിക്കുന്ന അസൂയ​യു​ടെ ആത്മാവ്‌ എല്ലാത്തി​നുംവേണ്ടി അതിയാ​യി ആഗ്രഹി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു”+ എന്നു തിരുവെ​ഴു​ത്തു പറയു​ന്നത്‌ ഒരു കാരണ​വു​മി​ല്ലാതെ​യാണ്‌ എന്നാണോ നിങ്ങൾ വിചാ​രി​ക്കു​ന്നത്‌? 6 എന്നാൽ ദൈവം കാണി​ക്കുന്ന അനർഹദയ വളരെ വലുതാ​ണ്‌. “ദൈവം അഹങ്കാ​രി​കളോട്‌ എതിർത്തു​നിൽക്കു​ന്നു.+ എന്നാൽ താഴ്‌മ​യു​ള്ള​വരോട്‌ അനർഹദയ കാണി​ക്കു​ന്നു”+ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ അതു​കൊ​ണ്ടാണ്‌.

7 അതുകൊണ്ട്‌ നിങ്ങൾ ദൈവ​ത്തി​നു കീഴ്‌പെ​ടുക.+ എന്നാൽ പിശാ​ചിനോട്‌ എതിർത്തു​നിൽക്കുക.+ അപ്പോൾ പിശാച്‌ നിങ്ങളെ വിട്ട്‌ ഓടിപ്പോ​കും.+ 8 ദൈവത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.+ പാപി​കളേ, കൈകൾ വെടി​പ്പാ​ക്കൂ.+ തീരു​മാ​നശേ​ഷി​യി​ല്ലാ​ത്ത​വരേ,* ഹൃദയങ്ങൾ ശുദ്ധീ​ക​രി​ക്കൂ.+ 9 ദുഃഖിക്കുകയും വിലപി​ക്കു​ക​യും കരയു​ക​യും ചെയ്യുക.+ നിങ്ങളു​ടെ ചിരി കരച്ചി​ലി​നും സന്തോഷം നിരാ​ശ​യ്‌ക്കും വഴിമാ​റട്ടെ. 10 യഹോവയുടെ* മുമ്പാകെ സ്വയം താഴ്‌ത്തുക.+ അപ്പോൾ ദൈവം നിങ്ങളെ ഉയർത്തും.+

11 സഹോദരങ്ങളേ, പരസ്‌പരം കുറ്റം പറയു​ന്നതു നിറു​ത്തുക.+ സഹോ​ദ​രന്‌ എതിരെ സംസാ​രി​ക്കു​ക​യോ സഹോ​ദ​രനെ വിധി​ക്കു​ക​യോ ചെയ്യു​ന്ന​യാൾ നിയമ​ത്തിന്‌ എതിരാ​യി സംസാ​രി​ക്കു​ക​യും നിയമത്തെ വിധി​ക്കു​ക​യും ചെയ്യുന്നു. നിയമത്തെ വിധി​ക്കുന്നെ​ങ്കിൽ നിങ്ങൾ നിയമം അനുസ​രി​ക്കു​ന്ന​വരല്ല, ന്യായാ​ധി​പ​ന്മാ​രാണെ​ന്നു​വ​രും. 12 നിയമനിർമാതാവും ന്യായാ​ധി​പ​നും ആയി ഒരുവനേ ഉള്ളൂ,+ രക്ഷിക്കാ​നും നശിപ്പി​ക്കാ​നും കഴിയുന്ന ദൈവം​തന്നെ.+ അപ്പോൾപ്പി​ന്നെ അയൽക്കാ​രനെ വിധി​ക്കാൻ നിങ്ങൾ ആരാണ്‌?+

13 “ഇന്നോ നാളെ​യോ ഞങ്ങൾ ഇന്ന നഗരത്തിൽ പോയി അവിടെ ഒരു വർഷം ചെലവ​ഴി​ക്കും, അവിടെ കച്ചവടം നടത്തി ലാഭം ഉണ്ടാക്കും”+ എന്നു പറയു​ന്ന​വരേ, കേൾക്കുക: 14 നാളെ നിങ്ങൾക്ക്‌ എന്തു സംഭവി​ക്കുമെന്നു നിങ്ങൾക്ക്‌ അറിയി​ല്ല​ല്ലോ.+ കുറച്ച്‌ നേര​ത്തേക്കു മാത്രം കാണു​ന്ന​തും പിന്നെ മാഞ്ഞുപോ​കു​ന്ന​തും ആയ മൂടൽമ​ഞ്ഞാ​ണു നിങ്ങൾ.+ 15 അതുകൊണ്ട്‌, “യഹോവയ്‌ക്ക്‌* ഇഷ്ടമെങ്കിൽ+ ഞങ്ങൾ ജീവി​ച്ചി​രുന്ന്‌ ഇന്നിന്നതു ചെയ്യും” എന്നാണു നിങ്ങൾ പറയേ​ണ്ടത്‌. 16 എന്നാൽ അതിനു പകരം, നിങ്ങൾ അഹങ്കാ​രത്തോ​ടെ വീമ്പി​ള​ക്കു​ന്നു. ഇങ്ങനെ വീമ്പി​ള​ക്കു​ന്നതു ദുഷ്ടത​യാണ്‌. 17 അതുകൊണ്ട്‌ ഒരാൾ ശരി എന്താ​ണെന്ന്‌ അറിഞ്ഞി​ട്ടും അതു ചെയ്യു​ന്നില്ലെ​ങ്കിൽ അതു പാപമാ​ണ്‌.+

5 പണക്കാരേ, നിങ്ങൾക്കു വരാനി​രി​ക്കുന്ന ദുരി​തങ്ങൾ ഓർത്ത്‌ ദുഃഖി​ച്ച്‌ കരയുക.+ 2 നിങ്ങളുടെ സമ്പത്തു നശിച്ചുപോ​യി​രി​ക്കു​ന്നു; നിങ്ങളു​ടെ വസ്‌ത്രങ്ങൾ കീടങ്ങൾ തിന്നു​ന​ശി​പ്പി​ച്ചി​രി​ക്കു​ന്നു.+ 3 നിങ്ങളുടെ സ്വർണ​വും വെള്ളി​യും തുരു​മ്പി​ച്ചുപോ​യി​രി​ക്കു​ന്നു. ആ തുരുമ്പു നിങ്ങൾക്കെ​തി​രെ ഒരു സാക്ഷി​യാ​യി​രി​ക്കും. അതു നിങ്ങളു​ടെ മാംസം തിന്നു​ക​ള​യും. നിങ്ങൾ സ്വരു​ക്കൂ​ട്ടിവെ​ച്ചി​രി​ക്കു​ന്നതെ​ല്ലാം അവസാ​ന​നാ​ളിൽ തീപോലെ​യാ​കും.+ 4 ഇതാ, നിങ്ങളു​ടെ വയലുകൾ കൊയ്‌ത പണിക്കാ​രിൽനിന്ന്‌ നിങ്ങൾ പിടി​ച്ചു​വെച്ച കൂലി നിലവി​ളി​ക്കു​ന്നു. സഹായ​ത്തി​നുവേ​ണ്ടി​യുള്ള കൊയ്‌ത്തു​കാ​രു​ടെ നിലവി​ളി സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവയുടെ* ചെവി​യിൽ എത്തിയി​രി​ക്കു​ന്നു.+ 5 നിങ്ങൾ ഈ ഭൂമി​യിൽ ആഡംബ​ര​ത്തിൽ കഴിയു​ക​യും സ്വന്തം ആഗ്രഹങ്ങൾ തൃപ്‌തിപ്പെ​ടു​ത്താൻവേണ്ടി ജീവി​ക്കു​ക​യും ചെയ്‌തു. കശാപ്പു​ദി​ന​ത്തി​നാ​യി നിങ്ങൾ നിങ്ങളു​ടെ ഹൃദയ​ങ്ങളെ കൊഴു​പ്പി​ച്ചി​രി​ക്കു​ന്നു.+ 6 നിങ്ങൾ കുറ്റം വിധി​ക്കു​ന്നു; നീതി​മാ​നെ കൊല്ലു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അവൻ ഇതാ, നിങ്ങ​ളോട്‌ എതിർത്തു​നിൽക്കു​ന്നു.

7 സഹോദരങ്ങളേ, കർത്താ​വി​ന്റെ സാന്നിധ്യംവരെ+ ക്ഷമയോ​ടി​രി​ക്കുക. ഒരു കർഷകൻ മുൻമ​ഴ​യും പിൻമ​ഴ​യും കിട്ടു​ന്ന​തു​വരെ ഭൂമി​യി​ലെ വില​യേ​റിയ ഫലങ്ങൾക്കാ​യി ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്ന​ല്ലോ.+ 8 നിങ്ങളും ക്ഷമയോ​ടി​രി​ക്കുക.+ കർത്താ​വി​ന്റെ സാന്നി​ധ്യം അടുത്ത്‌ എത്തിയി​രി​ക്കു​ന്ന​തുകൊണ്ട്‌ നിങ്ങളു​ടെ ഹൃദയങ്ങൾ ശക്തമാ​ക്കുക.+

9 സഹോദരങ്ങളേ, നിങ്ങളെ വിധി​ക്കാ​തി​രി​ക്ക​ണമെ​ങ്കിൽ നിങ്ങൾ ആരും ആരെക്കു​റി​ച്ചും പിറു​പി​റു​ക്ക​രുത്‌.*+ ഇതാ, ന്യായാ​ധി​പൻ വാതിൽക്കൽ നിൽക്കു​ന്നു. 10 സഹോദരങ്ങളേ, യഹോവയുടെ* നാമത്തിൽ സംസാ​രിച്ച പ്രവാചകന്മാർ+ ദുഷ്ടതകൾ സഹിക്കുകയും+ ക്ഷമ കാണിക്കുകയും+ ചെയ്‌തു. അക്കാര്യ​ത്തിൽ അവരെ മാതൃ​ക​ക​ളാ​യി സ്വീക​രി​ക്കുക. 11 സഹിച്ചുനിന്നവരെ സന്തോഷമുള്ളവരായി*+ നമ്മൾ കണക്കാ​ക്കു​ന്നു. ഇയ്യോബ്‌ സഹിച്ചു​നി​ന്ന​തിനെ​ക്കു​റിച്ച്‌ നിങ്ങൾ കേൾക്കുകയും+ യഹോവ* ഒടുവിൽ നൽകിയ അനു​ഗ്ര​ഹങ്ങൾ കാണു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ അങ്ങനെ, യഹോവ* വാത്സല്യവും* കരുണ​യും നിറഞ്ഞ ദൈവ​മാണെന്നു നിങ്ങൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.+

12 എല്ലാറ്റിലും ഉപരി എന്റെ സഹോ​ദ​ര​ങ്ങളേ, സ്വർഗത്തെ​യോ ഭൂമിയെ​യോ മറ്റ്‌ എന്തി​നെയെ​ങ്കി​ലു​മോ ചൊല്ലി നിങ്ങൾ ഇനി സത്യം ചെയ്യരു​ത്‌. ദൈവം നിങ്ങളെ വിധി​ക്കാ​തി​രി​ക്ക​ണമെ​ങ്കിൽ നിങ്ങളു​ടെ “ഉവ്വ്‌” എന്നത്‌ ഉവ്വ്‌ എന്നും “ഇല്ല” എന്നത്‌ ഇല്ല എന്നും ആയിരി​ക്കട്ടെ.+

13 നിങ്ങളിൽ ആരെങ്കി​ലും കഷ്ടതകൾ അനുഭ​വി​ക്കു​ന്നു​ണ്ടോ? എങ്കിൽ അയാൾ മുട്ടി​പ്പാ​യി പ്രാർഥി​ക്കട്ടെ.+ സന്തോ​ഷത്തോ​ടി​രി​ക്കുന്ന ആരെങ്കി​ലു​മു​ണ്ടോ? അയാൾ സ്‌തു​തി​ഗീ​തങ്ങൾ പാടട്ടെ.+ 14 നിങ്ങളിൽ രോഗി​യാ​യി ആരെങ്കി​ലു​മു​ണ്ടോ? അയാൾ സഭയിലെ മൂപ്പന്മാരെ* വിളി​ച്ചു​വ​രു​ത്തട്ടെ.+ അവർ യഹോവയുടെ* നാമത്തിൽ അയാളു​ടെ മേൽ എണ്ണ തേച്ച്‌+ അയാൾക്കു​വേണ്ടി പ്രാർഥി​ക്കട്ടെ. 15 വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ* സുഖ​പ്പെ​ടു​ത്തും. യഹോവ* അയാളെ എഴു​ന്നേൽപ്പി​ക്കും; അയാൾ പാപം ചെയ്‌തി​ട്ടുണ്ടെ​ങ്കിൽ അയാ​ളോ​ടു ക്ഷമിക്കും.

16 അതുകൊണ്ട്‌ പരസ്‌പരം പാപങ്ങൾ ഏറ്റുപറയുകയും*+ ഒരാൾക്കു​വേണ്ടി മറ്റൊ​രാൾ പ്രാർഥി​ക്കു​ക​യും ചെയ്യുക; അപ്പോൾ നിങ്ങൾ സുഖ​പ്പെ​ടും. നീതി​മാ​ന്റെ ഉള്ളുരു​കി​യുള്ള പ്രാർഥ​ന​യ്‌ക്കു വലിയ ശക്തിയു​ണ്ട്‌.+ 17 നമ്മുടേതുപോലുള്ള വികാ​ര​ങ്ങ​ളുള്ള ഒരു മനുഷ്യ​നാ​യി​രു​ന്നു ഏലിയ. എന്നിട്ടും മഴ പെയ്യാ​തി​രി​ക്കാൻ ഏലിയ ആത്മാർഥ​മാ​യി പ്രാർഥി​ച്ചപ്പോൾ മൂന്നര വർഷം ദേശത്ത്‌ മഴ പെയ്‌തില്ല.+ 18 ഏലിയ വീണ്ടും പ്രാർഥി​ച്ചപ്പോൾ ആകാശം മഴ നൽകു​ക​യും ഭൂമി വിളവ്‌ തരുക​യും ചെയ്‌തു.+

19 എന്റെ സഹോ​ദ​ര​ങ്ങളേ, നിങ്ങളിൽ ഒരാൾ സത്യത്തിൽനി​ന്ന്‌ വഴി​തെ​റ്റിപ്പോ​കു​ക​യും മറ്റൊ​രാൾ അയാളെ തിരികെ കൊണ്ടു​വ​രു​ക​യും ചെയ്‌താൽ 20 പാപിയെ തെറ്റായ വഴിയിൽനി​ന്ന്‌ നേർവ​ഴി​ക്കു കൊണ്ടുവരുന്നയാൾ+ അയാളെ മരണത്തിൽനി​ന്ന്‌ രക്ഷിക്കു​ക​യും അസംഖ്യം പാപങ്ങൾ മറയ്‌ക്കു​ക​യും ചെയ്യു​മെന്ന്‌ അറിഞ്ഞുകൊ​ള്ളുക.+

അഥവാ “ശകാരി​ക്കാ​തെ.”

അനു. എ5 കാണുക.

അഥവാ “ഇരുമ​ന​സ്സുള്ള.”

അഥവാ “അഭിമാ​നി​ക്കട്ടെ.”

അനു. എ5 കാണുക.

അഥവാ “ആകർഷി​ച്ച്‌ ഇരയിട്ട്‌ പിടിച്ച്‌.”

മറ്റൊരു സാധ്യത “തിന്മയു​ടെ പെരു​പ്പ​വും.”

പദാവലി കാണുക.

അഥവാ “ഭക്തനാ​ണെന്ന്‌.”

അഥവാ “മതം.”

അക്ഷ. “എന്റെ പാദപീ​ഠ​ത്തി​നു താഴെ.”

അഥവാ “കുറ്റക്കാ​രെന്ന നിലയിൽ ശകാരി​ക്കും.”

അക്ഷ. “സ്വാത​ന്ത്ര്യ​ത്തി​ന്റെ.”

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “ആത്മാവി​ല്ലാത്ത.”

അഥവാ “അവരുടെ ന്യായ​വി​ധി കടുത്ത​താ​യി​രി​ക്കും.”

അഥവാ “നമു​ക്കെ​ല്ലാം തെറ്റുകൾ പറ്റാറു​ണ്ട​ല്ലോ.”

പദാവലി കാണുക.

അക്ഷ. “ജനനച​ക്രത്തെ.”

അഥവാ “ഇഴജന്തു​ക്ക​ളെ​യും.”

അനു. എ5 കാണുക.

അക്ഷ. “മധുര​മുള്ള ജലവും.”

മറ്റൊരു സാധ്യത “വലിയ ആളാക​ണ​മെന്ന മോഹ​വും.”

മറ്റൊരു സാധ്യത “വലിയ ആളാക​ണ​മെന്ന മോഹ​വും.”

അഥവാ “ന്യായ​ബോ​ധ​മു​ള്ള​തും; വഴക്കമു​ള്ള​തും.”

മറ്റൊരു സാധ്യത “ഉണ്ടാക്കു​ന്നവർ.”

അക്ഷ. “അവയവ​ങ്ങ​ളിൽ.”

പദാവലിയിൽ “ജഡം” കാണുക.

അഥവാ “അവിശ്വ​സ്‌തരേ.”

അഥവാ “ഇരുമ​ന​സ്സു​ള്ള​വരേ.”

അനു. എ5 കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “പരാതി​പ്പെ​ട​രു​ത്‌.” അക്ഷ. “നെടു​വീർപ്പി​ട​രു​ത്‌.”

അനു. എ5 കാണുക.

അഥവാ “അനുഗൃ​ഹീ​ത​രാ​യി.”

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “അനുക​മ്പ​യും.”

പദാവലി കാണുക.

അനു. എ5 കാണുക.

മറ്റൊരു സാധ്യത “ക്ഷീണി​ച്ചി​രി​ക്കു​ന്ന​യാ​ളെ.”

അനു. എ5 കാണുക.

അഥവാ “പരസ്യ​മാ​യി ഏറ്റുപ​റ​യു​ക​യും.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക