ചോദ്യം 8
മനുഷ്യന്റെ കഷ്ടപ്പാടുകൾക്കു ദൈവത്തെയാണോ കുറ്റപ്പെടുത്തേണ്ടത്?
“ദുഷ്ടത പ്രവർത്തിക്കുന്നതിനെക്കുറിച്ച് സത്യദൈവത്തിനു ചിന്തിക്കാനേ കഴിയില്ല; തെറ്റു ചെയ്യുന്നതിനെക്കുറിച്ച് സർവശക്തന് ആലോചിക്കാൻപോലും പറ്റില്ല.”
‘പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ, “ദൈവം എന്നെ പരീക്ഷിക്കുകയാണ്” എന്ന് ആരും പറയാതിരിക്കട്ടെ. ദോഷങ്ങൾകൊണ്ട് ദൈവത്തെ പരീക്ഷിക്കാൻ ആർക്കും കഴിയില്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല.’
“ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടുക.”
“ചിലർ കരുതുന്നതുപോലെ യഹോവ തന്റെ വാഗ്ദാനം നിറവേറ്റാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ട് ദൈവം നിങ്ങളോടു ക്ഷമ കാണിക്കുകയാണ്.”