വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt വെളിപാട്‌ 1:1-22:21
  • വെളിപാട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വെളിപാട്‌
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വെളിപാട്‌

യോഹ​ന്നാ​നു ലഭിച്ച വെളി​പാട്‌

1 യേശുക്രി​സ്‌തു​വി​ന്റെ വെളി​പാട്‌:* ഉടനെ സംഭവി​ക്കാ​നുള്ള കാര്യങ്ങൾ തന്റെ അടിമകളെ+ കാണി​ക്കാൻവേണ്ടി ദൈവം അതു യേശു​വി​നു കൊടു​ത്തു.+ യേശു അതു തന്റെ ദൂതനെ അയച്ച്‌ തന്റെ അടിമ​യായ യോഹന്നാന്‌+ അടയാ​ള​ങ്ങ​ളി​ലൂ​ടെ കാണി​ച്ചുകൊ​ടു​ത്തു. 2 ദൈവത്തിന്റെ വാക്കു​ക​ളും യേശുക്രി​സ്‌തു​വി​ന്റെ സാക്ഷിമൊ​ഴി​ക​ളും ഉൾപ്പെടെ താൻ കണ്ടതൊ​ക്കെ യോഹ​ന്നാൻ പറഞ്ഞു. 3 ഈ പ്രവച​ന​ത്തി​ലെ വാക്കുകൾ ഉറക്കെ വായി​ക്കു​ന്ന​വ​നും അതു കേൾക്കു​ന്ന​വ​രും അതിൽ എഴുതി​യി​രി​ക്കു​ന്നത്‌ അനുസ​രി​ക്കു​ന്ന​വ​രും സന്തുഷ്ടർ.+ കാരണം നിശ്ചയിച്ച സമയം അടുത്തി​രി​ക്കു​ന്നു.

4 ഏഷ്യ സംസ്ഥാ​ന​ത്തി​ലെ ഏഴു സഭകൾക്കു+ യോഹ​ന്നാൻ എഴുതു​ന്നത്‌:

“ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും വരുന്ന​വ​നും”+ ആയവനിൽനി​ന്നും തിരു​സിം​ഹാ​സ​ന​ത്തി​ന്റെ മുന്നി​ലുള്ള ഏഴ്‌ ആത്മാക്കളിൽനിന്നും+ 5 ‘വിശ്വ​സ്‌ത​സാ​ക്ഷി​യും’+ “മരിച്ച​വ​രിൽനി​ന്നുള്ള ആദ്യജാ​ത​നും”+ ‘ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രു​ടെ അധിപ​തി​യും’+ ആയ യേശുക്രി​സ്‌തു​വിൽനി​ന്നും നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും ലഭിക്കട്ടെ.

നമ്മളെ സ്‌നേഹിക്കുകയും+ സ്വന്തം രക്തത്താൽ നമ്മുടെ പാപങ്ങ​ളിൽനിന്ന്‌ നമ്മളെ മോചിപ്പിക്കുകയും+ 6 തന്റെ പിതാ​വായ ദൈവ​ത്തി​നു നമ്മളെ പുരോഹിതന്മാരും+ ഒരു രാജ്യവും+ ആക്കിത്തീർക്കു​ക​യും ചെയ്‌ത​വന്‌ എന്നെന്നും മഹത്ത്വ​വും ശക്തിയും ഉണ്ടായി​രി​ക്കട്ടെ. ആമേൻ.

7 ഇതാ, യേശു മേഘങ്ങ​ളിൽ വരുന്നു.+ എല്ലാ കണ്ണുക​ളും യേശു​വി​നെ കാണും; യേശു​വി​നെ കുത്തി​ത്തു​ള​ച്ച​വ​രും കാണും. ഭൂമി​യി​ലെ ഗോ​ത്ര​ങ്ങളെ​ല്ലാം യേശു കാരണം നെഞ്ചത്ത​ടിച്ച്‌ വിലപി​ക്കും.+ അതെ, ആമേൻ.

8 ദൈവമായ യഹോവ* പറയുന്നു: “ഞാൻ ആൽഫയും ഒമേഗയും* ആണ്‌.+ ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും വരുന്ന​വ​നും ആയ സർവശക്തൻ.”+

9 യേശുവിന്റെ കഷ്ടതയിലും+ രാജ്യത്തിലും+ സഹനത്തിലും+ നിങ്ങളു​ടെ പങ്കാളി​യായ നിങ്ങളു​ടെ സഹോ​ദരൻ യോഹ​ന്നാൻ എന്ന ഞാൻ ദൈവത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ക​യും യേശു​വി​നുവേണ്ടി സാക്ഷി പറയു​ക​യും ചെയ്‌ത​തി​ന്റെ പേരിൽ പത്മൊസ്‌ എന്ന ദ്വീപി​ലാ​യി​രു​ന്നു. 10 അവിടെവെച്ച്‌ ദൈവാ​ത്മാ​വി​നാൽ ഞാൻ കർത്താ​വി​ന്റെ ദിവസ​ത്തി​ലാ​യി. കാഹള​നാ​ദംപോ​ലുള്ള ഒരു വലിയ ശബ്ദം എന്റെ പിന്നിൽ ഞാൻ കേട്ടു. 11 “നീ കാണു​ന്നത്‌ ഒരു ചുരു​ളിൽ എഴുതി എഫെ​സൊസ്‌,+ സ്‌മുർന്ന,+ പെർഗ​മൊ​സ്‌,+ തുയ​ഥൈര,+ സർദിസ്‌,+ ഫില​ദെൽഫ്യ,+ ലവൊദിക്യ+ എന്നിവി​ട​ങ്ങ​ളി​ലുള്ള ഏഴു സഭകൾക്ക്‌ അയയ്‌ക്കുക” എന്ന്‌ ആ ശബ്ദം പറഞ്ഞു.

12 എന്നോടു സംസാ​രി​ക്കുന്ന ശബ്ദം ആരു​ടേ​താണെന്ന്‌ അറിയാൻ ഞാൻ തിരി​ഞ്ഞുനോ​ക്കി. അപ്പോൾ സ്വർണംകൊ​ണ്ടുള്ള ഏഴു തണ്ടുവിളക്കുകൾ+ ഞാൻ കണ്ടു; 13 തണ്ടുവിളക്കുകൾക്കു നടുവിൽ, പാദം​വരെ ഇറക്കമുള്ള വസ്‌ത്രം അണിഞ്ഞ്‌ നെഞ്ചത്ത്‌ സ്വർണപ്പട്ട കെട്ടി മനുഷ്യ​പുത്രനെപ്പോ​ലുള്ള ഒരാൾ+ നിന്നി​രു​ന്നു. 14 അദ്ദേഹത്തിന്റെ തലയും തലമു​ടി​യും തൂവെ​ള്ള​ക്ക​മ്പി​ളിപോലെ​യും മഞ്ഞു​പോലെ​യും വെളു​ത്ത​താ​യി​രു​ന്നു; കണ്ണുകൾ തീജ്വാ​ല​യ്‌ക്കു തുല്യം.+ 15 പാദങ്ങൾ ഉലയിൽ ചുട്ടു​പ​ഴു​ത്തി​രി​ക്കുന്ന ശുദ്ധമായ ചെമ്പുപോലെയും+ ശബ്ദം വലിയ വെള്ളച്ചാ​ട്ട​ത്തി​ന്റെ ഇരമ്പൽപോലെ​യും ആയിരു​ന്നു. 16 അദ്ദേഹത്തിന്റെ വലതു​കൈ​യിൽ ഏഴു നക്ഷത്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.+ വായിൽനി​ന്ന്‌ ഇരുവാ​യ്‌ത്ത​ല​യുള്ള, നീണ്ട, മൂർച്ചയേ​റിയ ഒരു വാൾ+ നീണ്ടു​നി​ന്നു. അദ്ദേഹ​ത്തി​ന്റെ മുഖം ഉജ്ജ്വല​പ്രഭ ചൊരി​യുന്ന സൂര്യനെപ്പോ​ലി​രു​ന്നു.+ 17 അദ്ദേഹത്തെ കണ്ടിട്ട്‌ ഞാൻ മരിച്ച​വനെപ്പോ​ലെ അദ്ദേഹ​ത്തി​ന്റെ കാൽക്കൽ വീണു.

അദ്ദേഹം വലതു​കൈ എന്റെ മേൽ വെച്ചു​കൊ​ണ്ട്‌ പറഞ്ഞു: “പേടി​ക്കേണ്ടാ. ഞാൻ ആദ്യനും+ അന്ത്യനും+ 18 ജീവിക്കുന്നവനും ആണ്‌.+ ഞാൻ മരിച്ച​വ​നാ​യി​രു​ന്നു.+ എന്നാൽ ഇപ്പോൾ ഇതാ ജീവി​ച്ചി​രി​ക്കു​ന്നു, ഞാൻ എന്നു​മെന്നേ​ക്കും ജീവി​ച്ചി​രി​ക്കും.+ മരണത്തിന്റെ​യും ശവക്കുഴിയുടെയും* താക്കോ​ലു​കൾ എന്റെ കൈയി​ലുണ്ട്‌.+ 19 അതുകൊണ്ട്‌ നീ കണ്ടതും ഇപ്പോൾ സംഭവി​ക്കു​ന്ന​തും ഇനി സംഭവി​ക്കാ​നി​രി​ക്കു​ന്ന​തും ആയ കാര്യങ്ങൾ എഴുതുക. 20 ഏഴു സ്വർണ​വി​ള​ക്കു​കളെ​യും എന്റെ വലതു​കൈ​യിൽ നീ കണ്ട ഏഴു നക്ഷത്ര​ങ്ങളെ​യും കുറി​ച്ചുള്ള പാവന​ര​ഹ​സ്യം ഇതാണ്‌: ഏഴു നക്ഷത്രങ്ങൾ ഏഴു സഭകളു​ടെ ദൂതന്മാ​രാണ്‌; ഏഴു തണ്ടുവി​ള​ക്കു​കൾ ഏഴു സഭകളും.+

2 “എഫെസൊസിലെ+ സഭയുടെ ദൂതന്‌+ എഴുതുക: വലതു​കൈ​യിൽ ഏഴു നക്ഷത്രങ്ങൾ പിടി​ച്ചുകൊണ്ട്‌ ഏഴു സ്വർണവിളക്കുകൾക്കിടയിലൂടെ+ നടക്കു​ന്നവൻ പറയു​ന്നത്‌ ഇതാണ്‌: 2 ‘നിന്റെ പ്രവൃ​ത്തി​ക​ളും നിന്റെ അധ്വാ​ന​വും സഹനവും എനിക്ക്‌ അറിയാം. കൊള്ള​രു​താത്ത ആളുകളെ വെച്ചുപൊ​റു​പ്പി​ക്കാൻ നിനക്കാ​കില്ലെ​ന്നും അപ്പോ​സ്‌ത​ല​ന്മാ​ര​ല്ലാ​തി​രി​ക്കെ അങ്ങനെ​യാണെന്ന്‌ അവകാശപ്പെടുന്നവരെ+ പരീക്ഷി​ച്ച്‌ അവർ നുണയ​ന്മാ​രാണെന്നു നീ മനസ്സി​ലാ​ക്കിയെ​ന്നും ഞാൻ അറിയു​ന്നു. 3 എന്റെ പേരിനുവേണ്ടി+ പലതും സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടും നീ തളർന്നുപോകാതെ+ ഉറച്ചു​നിന്നെ​ന്നും എനിക്ക്‌ അറിയാം. 4 എന്നാൽ ആദ്യമു​ണ്ടാ​യി​രുന്ന സ്‌നേഹം വിട്ടു​ക​ളഞ്ഞു എന്നൊരു കുറവ്‌ നിന്നെ​ക്കു​റിച്ച്‌ എനിക്കു പറയാ​നുണ്ട്‌.

5 “‘അതു​കൊണ്ട്‌ നീ ഏത്‌ അവസ്ഥയിൽനി​ന്നാ​ണു വീണ​തെന്ന്‌ ഓർത്തുനോ​ക്കുക. മാനസാന്തരപ്പെട്ട്‌+ ആദ്യം ചെയ്‌തി​രു​ന്നത്‌ ഇനിയും ചെയ്യുക. മാനസാന്തരപ്പെട്ടില്ലെങ്കിൽ+ ഞാൻ വന്ന്‌ നിന്റെ തണ്ടുവിളക്ക്‌+ അതിന്റെ സ്ഥാനത്തു​നിന്ന്‌ നീക്കി​ക്ക​ള​യും. 6 എന്നാൽ നിക്കൊലാവൊസ്‌+ എന്ന മതവി​ഭാ​ഗ​ക്കാ​രു​ടെ ചെയ്‌തി​കൾ എന്നെ​പ്പോ​ലെ നീയും വെറു​ക്കു​ന്നു എന്നൊരു നന്മ നിനക്കു​ണ്ട്‌. 7 ദൈവാത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ:+ ജയിക്കുന്നവനെ+ ഞാൻ ദൈവ​ത്തി​ന്റെ പറുദീ​സ​യി​ലെ ജീവവൃ​ക്ഷ​ത്തി​ന്റെ ഫലം കഴിക്കാൻ അനുവ​ദി​ക്കും.’+

8 “സ്‌മുർന്ന​യി​ലെ സഭയുടെ ദൂതന്‌ എഴുതുക: മരിക്കു​ക​യും വീണ്ടും ജീവി​ക്കു​ക​യും ചെയ്‌ത,+ ‘ആദ്യനും അന്ത്യനും’+ ആയവൻ പറയു​ന്നത്‌ ഇതാണ്‌: 9 ‘നീ കഷ്ടതയി​ലും ദാരിദ്ര്യ​ത്തി​ലും ആണെന്ന്‌ എനിക്ക്‌ അറിയാം. പക്ഷേ നീ സമ്പന്നനാ​ണ്‌.+ ജൂതരാ​ണെന്ന്‌ അവകാ​ശപ്പെ​ടു​ന്നവർ ദൈവത്തെ നിന്ദി​ക്കു​ന്ന​തും ഞാൻ അറിയു​ന്നു. എന്നാൽ അവർ ശരിക്കുള്ള ജൂതരല്ല, സാത്താന്റെ സിന​ഗോ​ഗാണ്‌.+ 10 സഹിക്കാനിരിക്കുന്ന കാര്യ​ങ്ങളെ​ക്കു​റിച്ച്‌ ഓർത്ത്‌ നീ പേടി​ക്കേണ്ടാ.+ ഇതാ, പിശാച്‌ നിങ്ങളിൽ ചിലരെ തടവി​ലാ​ക്കാൻപോ​കു​ന്നു! അങ്ങനെ നിങ്ങൾ പൂർണ​മാ​യി പരി​ശോ​ധി​ക്കപ്പെ​ടും. പത്തു ദിവസം നിങ്ങൾക്കു കഷ്ടത ഉണ്ടാകും. മരി​ക്കേ​ണ്ടി​വ​ന്നാൽപ്പോ​ലും വിശ്വ​സ്‌ത​രാ​യി​രി​ക്കുക. അപ്പോൾ ഞാൻ നിനക്കു ജീവകി​രീ​ടം തരും.+ 11 ദൈവാത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ:+ ജയിക്കുന്നവന്‌+ ഒരിക്ക​ലും രണ്ടാം മരണം+ നേരിടേ​ണ്ടി​വ​രില്ല.’

12 “പെർഗമൊ​സി​ലെ സഭയുടെ ദൂതന്‌ എഴുതുക: ഇരുവാ​യ്‌ത്ത​ല​യുള്ള, നീണ്ട, മൂർച്ചയേ​റിയ വാളുള്ളവൻ+ പറയു​ന്നത്‌ ഇതാണ്‌: 13 ‘നീ എവി​ടെ​യാ​ണു താമസി​ക്കു​ന്നതെ​ന്നും അതു സാത്താന്റെ സിംഹാ​സ​ന​മു​ള്ളി​ട​മാണെ​ന്നും ഞാൻ അറിയു​ന്നു. എന്നിട്ടും നീ എന്റെ പേര്‌ മുറുകെ പിടി​ക്കു​ന്നു.+ സാത്താൻ വസിക്കുന്ന നിങ്ങളു​ടെ നഗരത്തിൽവെച്ച്‌ എന്റെ വിശ്വസ്‌തസാക്ഷിയായ+ അന്തിപ്പാ​സ്‌ കൊല്ലപ്പെട്ട+ കാലത്തുപോ​ലും നിങ്ങൾ എന്നിലുള്ള വിശ്വാ​സം തള്ളിപ്പ​റ​ഞ്ഞില്ല.+

14 “‘എന്നാൽ നിനക്ക്‌ എതിരെ ചില കാര്യങ്ങൾ എനിക്കു പറയാ​നുണ്ട്‌. ബിലെയാമിന്റെ+ ഉപദേശം മുറുകെ പിടി​ക്കുന്ന ചിലർ അവി​ടെ​യുണ്ട്‌. വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ചവ തിന്നാ​നും അധാർമികപ്രവൃത്തികൾ* ചെയ്യാനും+ പ്രേരി​പ്പി​ച്ചുകൊണ്ട്‌ ഇസ്രായേൽമ​ക്കളെ വശീക​രി​ക്കാൻ ബാലാക്കിനെ+ ഉപദേ​ശി​ച്ചതു ബിലെ​യാ​മാ​ണ​ല്ലോ. 15 അതുപോലെ, നിക്കൊലാവൊസ്‌+ എന്ന മതവി​ഭാ​ഗ​ക്കാ​രു​ടെ ഉപദേശം മുറുകെ പിടി​ക്കു​ന്ന​വ​രും നിനക്കു​ണ്ട്‌. 16 അതുകൊണ്ട്‌ മാനസാ​ന്ത​രപ്പെ​ടുക. ഇല്ലെങ്കിൽ ഞാൻ വേഗം വന്ന്‌ എന്റെ വായിലെ നീണ്ട വാളുകൊണ്ട്‌+ അവരോ​ടു യുദ്ധം ചെയ്യും.

17 “‘ദൈവാ​ത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ:+ ജയിക്കുന്നവനു+ ഞാൻ മറഞ്ഞി​രി​ക്കുന്ന മന്നയിൽ+ കുറെ നൽകും. ഞാൻ അവന്‌ ഒരു വെള്ളക്ക​ല്ലും കൊടു​ക്കും. ആ കല്ലിൽ, അതു കിട്ടു​ന്ന​വ​ന​ല്ലാ​തെ മറ്റാർക്കും അറിഞ്ഞു​കൂ​ടാത്ത ഒരു പുതിയ പേര്‌ എഴുതി​യി​ട്ടു​ണ്ടാ​കും.’

18 “തുയഥൈരയിലെ+ സഭയുടെ ദൂതന്‌ എഴുതുക: തീജ്വാ​ലപോ​ലുള്ള കണ്ണുകളും+ ശുദ്ധമായ ചെമ്പുപോ​ലുള്ള പാദങ്ങ​ളും ഉള്ള ദൈവപുത്രൻ+ പറയു​ന്നത്‌ ഇതാണ്‌: 19 ‘നിന്റെ പ്രവൃ​ത്തി​ക​ളും നിന്റെ സ്‌നേഹം, വിശ്വാ​സം, ശുശ്രൂഷ, സഹനം എന്നിവ​യും എനിക്ക്‌ അറിയാം. നീ ആദ്യം ചെയ്‌ത​തി​ലും കൂടുതൽ കാര്യങ്ങൾ പിൽക്കാ​ലത്ത്‌ ചെയ്‌തെ​ന്നും അറിയാം.

20 “‘എന്നാൽ ഇസബേൽ+ എന്ന സ്‌ത്രീ​യെ വെച്ചുപൊ​റു​പ്പി​ക്കു​ന്നു എന്നൊരു കുറ്റം നിന്നെ​ക്കു​റിച്ച്‌ എനിക്കു പറയാ​നുണ്ട്‌. പ്രവാ​ചി​ക​യാണെന്നു പറഞ്ഞു​ന​ടന്ന്‌ അവൾ എന്റെ അടിമ​കളെ അധാർമികപ്രവൃത്തികൾ*+ ചെയ്യാ​നും വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ചവ തിന്നാ​നും ഉപദേ​ശി​ക്കു​ന്നു. അങ്ങനെ അവരെ വഴി​തെ​റ്റി​ക്കു​ന്നു. 21 ഞാൻ അവൾക്കു പശ്ചാത്തപിക്കാൻ* സമയം കൊടു​ത്തു. എന്നാൽ തന്റെ ലൈം​ഗിക അധാർമികതയെക്കുറിച്ച്‌* പശ്ചാത്ത​പി​ക്കാൻ അവൾ ഒരുക്ക​മ​ല്ലാ​യി​രു​ന്നു. 22 ഞാൻ രോഗം വരുത്തി അവളെ കിടപ്പി​ലാ​ക്കാൻപോ​കു​ക​യാണ്‌. അവളു​മാ​യി വ്യഭി​ച​രി​ക്കു​ന്നവർ, അവളുടേ​തുപോ​ലുള്ള പ്രവൃ​ത്തി​കൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ* അവരെ​യും ഞാൻ വലിയ കഷ്ടതയി​ലാ​ക്കും. 23 മാരകമായ രോഗം വരുത്തി ഞാൻ അവളുടെ മക്കളെ കൊല്ലും. ഉള്ളിന്റെ ഉള്ളിലെ ചിന്തകളെയും* ഹൃദയ​ങ്ങളെ​യും പരി​ശോ​ധി​ക്കു​ന്ന​വ​നാ​ണു ഞാനെന്ന്‌ അങ്ങനെ സഭക​ളെ​ല്ലാം അറിയും. നിങ്ങൾക്ക്‌ ഓരോ​രു​ത്തർക്കും നിങ്ങളു​ടെ പ്രവൃ​ത്തി​കൾക്ക്‌ അർഹമാ​യതു ഞാൻ തരും.+

24 “‘എന്നാൽ ആ ഉപദേശം പിൻപ​റ്റാ​ത്ത​വ​രും “സാത്താന്റെ ആഴങ്ങൾ”+ എന്ന്‌ അവർ പറയുന്നവ അറിഞ്ഞി​ട്ടി​ല്ലാ​ത്ത​വ​രും ആയ തുയഥൈ​ര​യി​ലെ ബാക്കി​യു​ള്ള​വരോ​ടു ഞാൻ പറയുന്നു: വേറൊ​രു ഭാരവും ഞാൻ നിങ്ങളു​ടെ മേൽ ചുമത്തു​ന്നില്ല. 25 ഞാൻ വരുന്ന​തു​വരെ ഇപ്പോ​ഴു​ള്ളതു മുറുകെ പിടി​ക്കുക.+ 26 ജയിക്കുകയും അവസാ​നത്തോ​ളം എന്റെ വഴിക​ളിൽ നടക്കു​ക​യും ചെയ്യു​ന്ന​വന്‌ എന്റെ പിതാവ്‌ എനിക്കു നൽകി​യ​തുപോ​ലെ ജനതക​ളു​ടെ മേൽ ഞാൻ അധികാ​രം നൽകും.+ 27 അവൻ ഇരുമ്പു​കോൽകൊ​ണ്ട്‌ ജനങ്ങളെ മേയ്‌ക്കും;+ മൺപാത്ര​ങ്ങൾപോ​ലെ അവർ തകർന്നുപോ​കും. 28 ഞാൻ അവനു പ്രഭാതനക്ഷത്രവും+ കൊടു​ക്കും. 29 ദൈവാത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ.’

3 “സർദി​സി​ലെ സഭയുടെ ദൂതന്‌ എഴുതുക: ദൈവ​ത്തി​ന്റെ ഏഴ്‌ ആത്മാക്കളും+ ഏഴു നക്ഷത്രങ്ങളും+ ഉള്ളവൻ പറയു​ന്നത്‌ ഇതാണ്‌: ‘ഞാൻ നിന്റെ പ്രവൃ​ത്തി​കൾ അറിയു​ന്നു. ജീവനു​ള്ളവൻ എന്നാണു നീ അറിയപ്പെടുന്നതെങ്കിലും* നീ മരിച്ച​വ​നാണ്‌.+ 2 ജാഗ്രതയോടിരിക്കുക;+ മരിക്കാ​റായ ബാക്കി​യു​ള്ള​വയെ ശക്തീക​രി​ക്കുക. എന്റെ ദൈവ​ത്തി​ന്റെ മുമ്പാകെ നീ നിന്റെ ജോലി ചെയ്‌തു​തീർത്ത​താ​യി ഞാൻ കാണു​ന്നില്ല. 3 അതുകൊണ്ട്‌ നീ സ്വീക​രി​ക്കു​ക​യും കേൾക്കു​ക​യും ചെയ്‌തത്‌ എന്താ​ണെന്ന്‌ ഓർത്ത്‌ അതു കാത്തുകൊ​ള്ളു​ക​യും മാനസാ​ന്ത​രപ്പെ​ടു​ക​യും ചെയ്യുക.+ നീ ഉണരാ​തി​രു​ന്നാൽ ഞാൻ കള്ളനെപ്പോ​ലെ വരും;+ ഏതു സമയത്താ​ണു ഞാൻ വരുന്ന​തെന്നു നീ അറിയു​ക​യു​മില്ല.+

4 “‘എന്നാൽ സ്വന്തം വസ്‌ത്രം മലിനമാക്കിയിട്ടില്ലാത്ത+ കുറച്ച്‌ പേർ* സർദി​സിൽ നിനക്കു​ണ്ട്‌. അവർ വെള്ളവസ്‌ത്രം+ ധരിച്ച്‌ എന്റെകൂ​ടെ നടക്കും. കാരണം അവർക്ക്‌ അതിനുള്ള യോഗ്യ​ത​യുണ്ട്‌. 5 ജയിക്കുന്നവൻ+ അങ്ങനെ വെള്ളവ​സ്‌ത്രം അണിയും.+ ജീവന്റെ പുസ്‌തകത്തിൽനിന്ന്‌+ ഞാൻ അവന്റെ പേര്‌ ഒരിക്ക​ലും മായ്‌ച്ചു​ക​ള​യില്ല. എന്റെ പിതാ​വി​ന്റെ മുന്നി​ലും പിതാ​വി​ന്റെ ദൂതന്മാ​രു​ടെ മുന്നി​ലും അവന്റെ പേര്‌ ഞാൻ അംഗീ​ക​രി​ക്കും.+ 6 ദൈവാത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ.’

7 “ഫില​ദെൽഫ്യ​യി​ലെ സഭയുടെ ദൂതന്‌ എഴുതുക: വിശുദ്ധനും+ സത്യവാനും+ ദാവീ​ദി​ന്റെ താക്കോലുള്ളവനും+ ആരും അടയ്‌ക്കാത്ത വിധം തുറക്കു​ക​യും ആരും തുറക്കാത്ത വിധം അടയ്‌ക്കു​ക​യും ചെയ്യു​ന്ന​വ​നും ആയവൻ പറയു​ന്നത്‌ ഇതാണ്‌: 8 ‘ഞാൻ നിന്റെ പ്രവൃ​ത്തി​കൾ അറിയു​ന്നു. ഇതാ, ആർക്കും അടയ്‌ക്കാൻ കഴിയാത്ത ഒരു വാതിൽ ഞാൻ നിന്റെ മുന്നിൽ തുറന്നുവെ​ച്ചി​രി​ക്കു​ന്നു.+ നിനക്കു ശക്തി കുറവാ​ണെന്ന്‌ എനിക്ക്‌ അറിയാം. എന്നിട്ടും നീ എന്റെ വാക്ക്‌ അനുസ​രി​ച്ചു; എന്റെ പേര്‌ തള്ളിപ്പ​റ​ഞ്ഞു​മില്ല. 9 ജൂതരല്ലാതിരിക്കെ അങ്ങനെ​യാണെന്നു നുണ പറയുന്ന+ സാത്താന്റെ സിന​ഗോ​ഗു​കാ​രെ ഞാൻ വരുത്തും. അവർ വന്ന്‌ നിന്റെ കാൽക്കൽ കുമ്പി​ടാ​നും ഞാൻ നിന്നെ സ്‌നേ​ഹിച്ചെന്ന്‌ അവർ അറിയാ​നും ഞാൻ ഇടവരു​ത്തും. 10 സഹിച്ചുനിൽക്കണം+ എന്ന എന്റെ വാക്കു നീ അനുസ​രി​ച്ചു.* അതു​കൊണ്ട്‌, ഭൂമി​യി​ലെ എല്ലാ ജനങ്ങ​ളെ​യും പരീക്ഷി​ക്കാ​നാ​യി ഭൂമി​യിലെ​ങ്ങും ഉണ്ടാകാ​നി​രി​ക്കുന്ന പരീക്ഷ​യു​ടെ സമയത്ത്‌ ഞാൻ നിന്നെ കാത്തു​ര​ക്ഷി​ക്കും.+ 11 ഞാൻ വേഗം വരുന്നു.+ നിന്റെ കിരീടം ആരും എടുക്കാ​തി​രി​ക്കാൻ നിനക്കു​ള്ളതു മുറുകെ പിടി​ച്ചുകൊ​ള്ളുക.+

12 “‘ജയിക്കു​ന്ന​വനെ ഞാൻ എന്റെ ദൈവ​ത്തി​ന്റെ ആലയത്തി​ലെ ഒരു തൂണാ​ക്കും. അവൻ ഒരിക്ക​ലും അവിടം വിട്ട്‌ പോകില്ല. എന്റെ ദൈവ​ത്തി​ന്റെ പേരും+ എന്റെ ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌, സ്വർഗ​ത്തിൽനി​ന്നു​തന്നെ, ഇറങ്ങി​വ​രുന്ന പുതിയ യരുശലേം+ എന്ന എന്റെ ദൈവ​ത്തി​ന്റെ നഗരത്തി​ന്റെ പേരും എന്റെ പുതിയ പേരും ഞാൻ അവന്റെ മേൽ എഴുതും.+ 13 ദൈവാത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ.’

14 “ലവൊദിക്യയിലെ+ സഭയുടെ ദൂതന്‌ എഴുതുക: വിശ്വ​സ്‌ത​നും സത്യവാ​നും ആയ+ സാക്ഷിയും+ ദൈവ​ത്തി​ന്റെ ആദ്യത്തെ സൃഷ്ടിയും+ ആയ ആമേൻ+ പറയു​ന്നത്‌ ഇതാണ്‌: 15 ‘ഞാൻ നിന്റെ പ്രവൃ​ത്തി​കൾ അറിയു​ന്നു. നിനക്കു ചൂടു​മില്ല, തണുപ്പു​മില്ല. നീ ചൂടു​ള്ള​വ​നോ തണുപ്പു​ള്ള​വ​നോ ആയിരുന്നെ​ങ്കിൽ നന്നായി​രു​ന്നു. 16 ചൂടോ+ തണുപ്പോ+ ഇല്ലാതെ നീ ശീതോഷ്‌ണവാനായതുകൊണ്ട്‌* ഞാൻ നിന്നെ എന്റെ വായിൽനി​ന്ന്‌ തുപ്പി​ക്ക​ള​യും. 17 “ഞാൻ ധനിക​നാണ്‌;+ ഞാൻ ഒരുപാ​ടു സമ്പാദി​ച്ചു; എനിക്ക്‌ ഒന്നിനും കുറവില്ല” എന്നു നീ പറയുന്നു. എന്നാൽ നീ കഷ്ടതയി​ലാണെ​ന്നും നിന്റെ അവസ്ഥ ദയനീ​യ​മാണെ​ന്നും നീ ദരി​ദ്ര​നും അന്ധനും നഗ്നനും ആണെന്നും നീ അറിയു​ന്നില്ല. 18 അതുകൊണ്ട്‌ നീ സമ്പന്നനാ​യി​ത്തീ​രാൻ തീയിൽ ശുദ്ധീ​ക​രിച്ച സ്വർണ​വും, നിന്റെ നഗ്നത മറ്റുള്ളവർ കാണാതെ+ നിന്റെ നാണം മറയ്‌ക്കാൻ വെള്ളവ​സ്‌ത്ര​വും, നിനക്കു കാഴ്‌ച ലഭിക്കാൻ കണ്ണി​ലെ​ഴു​താ​നുള്ള ലേപവും+ എന്റെ കൈയിൽനി​ന്ന്‌ വിലയ്‌ക്കു വാങ്ങാൻ ഞാൻ നിന്നെ ഉപദേ​ശി​ക്കു​ന്നു.+

19 “‘ഞാൻ സ്‌നേ​ഹി​ക്കു​ന്ന​വരെയൊ​ക്കെ ഞാൻ ശാസി​ക്കു​ക​യും അവർക്കു ശിക്ഷണം നൽകു​ക​യും ചെയ്യുന്നു.+ അതു​കൊണ്ട്‌ ഉത്സാഹ​മു​ള്ള​വ​നാ​യി​രി​ക്കുക; മാനസാ​ന്ത​രപ്പെ​ടുക.+ 20 ഇതാ, ഞാൻ വാതിൽക്കൽ നിന്ന്‌ മുട്ടുന്നു. ആരെങ്കി​ലും എന്റെ ശബ്ദം കേട്ട്‌ വാതിൽ തുറന്നാൽ ഞാൻ അവന്റെ വീടിന്‌ അകത്ത്‌ ചെന്ന്‌ അവനോടൊ​പ്പം അത്താഴം കഴിക്കും; അവൻ എന്റെകൂ​ടെ ഇരുന്ന്‌ കഴിക്കും. 21 ഞാൻ വിജയം വരിച്ച്‌ എന്റെ പിതാ​വിനോടൊത്ത്‌ പിതാ​വി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുന്ന​തുപോ​ലെ,+ ജയിക്കുന്നവനെ+ ഞാൻ എന്നോ​ടൊ​ത്ത്‌ എന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തും.+ 22 ദൈവാത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു ചെവി​യു​ള്ളവൻ കേൾക്കട്ടെ.’”

4 പിന്നെ ഞാൻ നോക്കി​യപ്പോൾ അതാ, സ്വർഗ​ത്തിൽ ഒരു തുറന്ന വാതിൽ! ഞാൻ ആദ്യം കാഹള​നാ​ദംപോ​ലുള്ള ഒരു ശബ്ദം കേട്ടു. അത്‌ എന്നോടു പറഞ്ഞു: “ഇങ്ങോട്ടു കയറി​വരൂ. സംഭവി​ക്കാ​നുള്ള കാര്യങ്ങൾ ഞാൻ നിനക്കു കാണി​ച്ചു​ത​രാം.” 2 ഉടനെ ഞാൻ ദൈവാ​ത്മാ​വി​ന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​യി. അതാ, സ്വർഗ​ത്തിൽ ഒരു സിംഹാ​സനം! സിംഹാ​സ​ന​ത്തിൽ ആരോ ഇരിക്കു​ന്നു.+ 3 ആ വ്യക്തി കാഴ്‌ച​യ്‌ക്കു സൂര്യകാന്തക്കല്ലും+ ചുവപ്പു​ര​ത്‌ന​വും പോ​ലെ​യാ​യി​രു​ന്നു. സിംഹാ​സ​ന​ത്തി​നു ചുറ്റും മരതകംപോ​ലുള്ള ഒരു മഴവി​ല്ലു​ണ്ടാ​യി​രു​ന്നു.+

4 സിംഹാസനത്തിനു ചുറ്റും വേറെ 24 സിംഹാ​സ​നങ്ങൾ; അവയിൽ ഇരിക്കുന്ന 24 മൂപ്പന്മാരെയും*+ ഞാൻ കണ്ടു; അവർ വെള്ളവ​സ്‌ത്ര​വും തലയിൽ സ്വർണ​കി​രീ​ട​വും ധരിച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. 5 സിംഹാസനത്തിൽനിന്ന്‌ മിന്നൽപ്പിണരുകളും+ ശബ്ദങ്ങളും ഇടിമുഴക്കങ്ങളും+ വന്നു​കൊ​ണ്ടി​രു​ന്നു; സിംഹാ​സ​ന​ത്തി​നു മുന്നിൽ ജ്വലി​ക്കുന്ന ഏഴു വിളക്കു​കൾ; ഇവ ദൈവ​ത്തി​ന്റെ ഏഴ്‌ ആത്മാക്കളെ+ പ്രതീ​കപ്പെ​ടു​ത്തു​ന്നു. 6 സിംഹാസനത്തിനു മുന്നിൽ പളുങ്കുപോ​ലെ ഒരു കണ്ണാടി​ക്കടൽ.+

സിംഹാ​സ​ന​ത്തി​ന്റെ നടുഭാഗത്ത്‌* ചുറ്റി​ലു​മാ​യി നാലു ജീവികൾ;+ അവയ്‌ക്കു മുന്നി​ലും പിന്നി​ലും നിറയെ കണ്ണുകൾ. 7 ഒന്നാമത്തെ ജീവി സിംഹത്തെപ്പോ​ലി​രു​ന്നു;+ രണ്ടാം ജീവി കാള​യെപ്പോ​ലെ;+ മൂന്നാം ജീവി+ മനുഷ്യ​മു​ഖ​മു​ള്ളത്‌; നാലാം ജീവി+ പറക്കുന്ന കഴുകനെപ്പോ​ലെ.+ 8 നാലു ജീവി​ക​ളിൽ ഓരോ​ന്നി​നും ആറു ചിറകു​ണ്ടാ​യി​രു​ന്നു. അവയുടെ ചുറ്റി​ലും അകത്തും നിറയെ കണ്ണുക​ളു​ണ്ടാ​യി​രു​ന്നു.+ ആ ജീവികൾ രാപ്പകൽ, “ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും വരുന്നവനും+ ആയ സർവശ​ക്ത​നാം ദൈവ​മായ യഹോവ* പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ”+ എന്ന്‌ ഇടവി​ടാ​തെ പറഞ്ഞുകൊ​ണ്ടി​രു​ന്നു.

9 എന്നുമെന്നേക്കും+ ജീവി​ക്കു​ന്ന​വ​നും സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വ​നും ആയ ദൈവ​ത്തിന്‌ ആ ജീവികൾ മഹത്ത്വ​വും ബഹുമാ​ന​വും നന്ദിയും നൽകുമ്പോഴൊ​ക്കെ 10 24 മൂപ്പന്മാർ+ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വന്റെ മുമ്പാകെ കുമ്പിട്ട്‌ എന്നു​മെന്നേ​ക്കും ജീവി​ക്കു​ന്ന​വനെ ആരാധി​ക്കു​ക​യും അവരുടെ കിരീ​ടങ്ങൾ സിംഹാ​സ​ന​ത്തി​നു മുന്നിൽ ഇട്ടു​കൊണ്ട്‌ ഇങ്ങനെ പറയു​ക​യും ചെയ്‌തു: 11 “ഞങ്ങളുടെ ദൈവ​മായ യഹോവേ,* മഹത്ത്വവും+ ബഹുമാനവും+ ശക്തിയും+ ലഭിക്കാൻ അങ്ങ്‌ യോഗ്യ​നാണ്‌. കാരണം അങ്ങാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌;+ അങ്ങയുടെ ഇഷ്ടപ്ര​കാ​ര​മാണ്‌ എല്ലാം ഉണ്ടായ​തും സൃഷ്ടി​ക്കപ്പെ​ട്ട​തും.”

5 പിന്നെ സിംഹാ​സ​ന​ത്തിൽ ഇരിക്കുന്നവന്റെ+ വലതു​കൈ​യിൽ, രണ്ടു വശത്തും* എഴുത്തുള്ള ഒരു ചുരുൾ കണ്ടു. അത്‌ ഏഴു മുദ്ര​കൊ​ണ്ട്‌ മുദ്ര​യി​ട്ടുവെ​ച്ചി​രു​ന്നു.* 2 “മുദ്ര പൊട്ടി​ക്കാ​നും ചുരുൾ നിവർക്കാ​നും യോഗ്യൻ ആരാണ്‌” എന്ന്‌ ഉച്ചത്തിൽ വിളി​ച്ചുചോ​ദി​ക്കുന്ന ശക്തനായ ഒരു ദൈവ​ദൂ​തനെ​യും ഞാൻ കണ്ടു. 3 എന്നാൽ സ്വർഗ​ത്തി​ലോ ഭൂമി​യി​ലോ ഭൂമിക്കു കീഴെ​യോ ഉള്ള ആർക്കും ചുരുൾ നിവർക്കാ​നോ അതു വായി​ക്കാ​നോ കഴിഞ്ഞില്ല. 4 ചുരുൾ നിവർക്കാ​നോ അതു വായി​ക്കാ​നോ യോഗ്യ​ത​യുള്ള ആരെയും കാണാ​ഞ്ഞ​തുകൊണ്ട്‌ ഞാൻ കുറെ നേരം കരഞ്ഞു. 5 അപ്പോൾ മൂപ്പന്മാ​രിൽ ഒരാൾ എന്നോടു പറഞ്ഞു: “കരയേണ്ടാ. ഇതാ, യഹൂദാഗോത്ര​ത്തി​ലെ സിംഹവും+ ദാവീ​ദി​ന്റെ വേരും+ ആയവൻ വിജയി​ച്ചി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌ ചുരുൾ നിവർക്കാ​നും അതിന്റെ ഏഴു മുദ്ര പൊട്ടി​ക്കാ​നും അദ്ദേഹ​ത്തി​നു കഴിയും.”

6 പിന്നെ ഞാൻ സിംഹാ​സ​ന​ത്തി​നു സമീപം* നാലു ജീവി​കൾക്കും മൂപ്പന്മാർക്കും+ നടുവിൽ ഒരു കുഞ്ഞാടു+ നിൽക്കു​ന്നതു കണ്ടു. അതിനെ കണ്ടാൽ അറുക്കപ്പെ​ട്ട​താ​യി തോന്നും.+ അതിന്‌ ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായി​രു​ന്നു. ഈ കണ്ണുകൾ ദൈവം മുഴു​ഭൂ​മി​യിലേ​ക്കും അയച്ച ദൈവ​ത്തി​ന്റെ ഏഴ്‌ ആത്മാക്കളെ+ പ്രതീ​കപ്പെ​ടു​ത്തു​ന്നു. 7 ഉടനെ കുഞ്ഞാടു ചെന്ന്‌ സിംഹാ​സ​ന​ത്തിൽ ഇരിക്കുന്നവന്റെ+ വലതു​കൈ​യിൽനിന്ന്‌ ചുരുൾ വാങ്ങി. 8 കുഞ്ഞാട്‌ അതു വാങ്ങി​യപ്പോൾ നാലു ജീവി​ക​ളും 24 മൂപ്പന്മാരും+ കുഞ്ഞാ​ടി​ന്റെ മുമ്പാകെ കുമ്പിട്ടു. മൂപ്പന്മാർ ഓരോ​രു​ത്ത​രും ഓരോ കിന്നര​വും സുഗന്ധ​ക്കൂ​ട്ടു നിറച്ച സ്വർണ​പാത്ര​ങ്ങ​ളും പിടി​ച്ചി​രു​ന്നു. (വിശു​ദ്ധ​രു​ടെ പ്രാർഥ​നയെ​യാ​ണു സുഗന്ധ​ക്കൂ​ട്ടു സൂചി​പ്പി​ക്കു​ന്നത്‌.)+ 9 ഇങ്ങനെയൊരു പുതിയ പാട്ട്‌+ അവർ പാടു​ന്നു​ണ്ടാ​യി​രു​ന്നു: “ചുരുൾ എടുത്ത്‌ അതിന്റെ മുദ്ര പൊട്ടി​ക്കാൻ അങ്ങ്‌ യോഗ്യൻ. കാരണം അങ്ങ്‌ അറുക്ക​പ്പെട്ടു; അങ്ങയുടെ രക്തത്താൽ അങ്ങ്‌ എല്ലാ ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലും വംശങ്ങ​ളി​ലും ജനതക​ളി​ലും നിന്നുള്ള ആളുകളെ+ ദൈവ​ത്തി​നുവേണ്ടി വിലയ്‌ക്കു വാങ്ങി,+ 10 അവരെ നമ്മുടെ ദൈവ​ത്തി​നു പുരോ​ഹി​ത​ന്മാ​രും ഒരു രാജ്യവും+ ആക്കി​വെച്ചു. അവർ രാജാ​ക്ക​ന്മാ​രാ​യി ഭൂമിയെ ഭരിക്കും.”+

11 പിന്നെ ഞാൻ സിംഹാ​സ​ന​ത്തിന്റെ​യും ജീവി​ക​ളുടെ​യും മൂപ്പന്മാ​രുടെ​യും ചുറ്റും അനേകം ദൈവ​ദൂ​ത​ന്മാ​രെ കണ്ടു; അവരുടെ ശബ്ദവും കേട്ടു. അവരുടെ എണ്ണം പതിനാ​യി​രം​പ​തി​നാ​യി​ര​വും ആയിര​മാ​യി​ര​വും ആയിരു​ന്നു.+ 12 അവർ ഉറക്കെ ഇങ്ങനെ പറഞ്ഞുകൊ​ണ്ടി​രു​ന്നു: “അറുക്ക​പ്പെട്ട കുഞ്ഞാടു+ ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാ​ന​വും മഹത്ത്വ​വും സ്‌തു​തി​യും ലഭിക്കാൻ യോഗ്യൻ.”+

13 സ്വർഗത്തിലും ഭൂമി​യി​ലും ഭൂമിക്കു കീഴെയും+ സമു​ദ്ര​ത്തി​ലും ഉള്ള എല്ലാ ജീവി​ക​ളും, അവയി​ലു​ള്ളതെ​ല്ലാം ഒന്നടങ്കം, ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “സിംഹാ​സ​ന​ത്തിൽ ഇരിക്കുന്നവനും+ കുഞ്ഞാടിനും+ എന്നുമെന്നേക്കും+ സ്‌തു​തി​യും ബഹുമാനവും+ മഹത്ത്വ​വും ബലവും ലഭിക്കട്ടെ.” 14 നാലു ജീവി​ക​ളും “ആമേൻ!” എന്നു പറഞ്ഞു. മൂപ്പന്മാർ കുമ്പിട്ട്‌ ദൈവത്തെ ആരാധി​ച്ചു.

6 കുഞ്ഞാട്‌+ ഏഴു മുദ്ര​ക​ളിൽ ഒന്നു പൊട്ടിക്കുന്നതു+ ഞാൻ കണ്ടു. അപ്പോൾ നാലു ജീവികളിൽ+ ഒന്ന്‌ ഇടിമു​ഴ​ക്കംപോ​ലുള്ള ശബ്ദത്തിൽ “വരൂ” എന്നു പറയു​ന്നതു ഞാൻ കേട്ടു. 2 പിന്നെ ഞാൻ നോക്കി​യപ്പോൾ അതാ, ഒരു വെള്ളക്കു​തിര!+ കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വന്റെ കൈയിൽ ഒരു വില്ലു​ണ്ടാ​യി​രു​ന്നു. അദ്ദേഹ​ത്തിന്‌ ഒരു കിരീടം ലഭിച്ചു.+ സമ്പൂർണ​മാ​യി കീഴട​ക്കാൻവേണ്ടി,* അദ്ദേഹം കീഴട​ക്കിക്കൊണ്ട്‌ പുറ​പ്പെട്ടു.+

3 കുഞ്ഞാടു രണ്ടാമത്തെ മുദ്ര പൊട്ടി​ച്ചപ്പോൾ “വരൂ” എന്നു രണ്ടാം ജീവി+ പറയു​ന്നതു ഞാൻ കേട്ടു. 4 അപ്പോൾ തീനി​റ​മുള്ള മറ്റൊരു കുതിര വന്നു. കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വന്‌, മനുഷ്യർ പരസ്‌പരം കൊ​ന്നൊ​ടു​ക്കാൻവേണ്ടി ഭൂമി​യിൽനിന്ന്‌ സമാധാ​നം എടുത്തു​ക​ള​യാൻ അനുവാ​ദം ലഭിച്ചു. ഒരു വലിയ വാളും അയാൾക്കു കിട്ടി.+

5 കുഞ്ഞാടു മൂന്നാ​മത്തെ മുദ്ര പൊട്ടിച്ചപ്പോൾ+ “വരൂ” എന്നു മൂന്നാം ജീവി+ പറയു​ന്നതു ഞാൻ കേട്ടു. ഞാൻ നോക്കി​യപ്പോൾ അതാ, ഒരു കറുത്ത കുതിര! കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വന്റെ കൈയിൽ ഒരു ത്രാസ്സു​ണ്ടാ​യി​രു​ന്നു. 6 നാലു ജീവി​ക​ളുടെ​യും നടുവിൽനി​ന്ന്‌ എന്നപോ​ലെ ഒരു ശബ്ദം ഞാൻ കേട്ടു: “ഒരു ദിനാറെക്ക്‌*+ ഒരു കിലോ* ഗോതമ്പ്‌; ഒരു ദിനാ​റെക്കു മൂന്നു കിലോ* ബാർളി. ഒലി​വെ​ണ്ണ​യും വീഞ്ഞും തീർക്ക​രുത്‌.”+

7 കുഞ്ഞാടു നാലാ​മത്തെ മുദ്ര പൊട്ടി​ച്ചപ്പോൾ “വരൂ” എന്നു നാലാം ജീവി+ പറയു​ന്നതു ഞാൻ കേട്ടു. 8 ഞാൻ നോക്കി​യപ്പോൾ അതാ, വിളറിയ നിറമുള്ള ഒരു കുതിര! കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വനു മരണം എന്നു പേര്‌. ശവക്കുഴി* അയാളു​ടെ തൊട്ടു​പു​റകേ​യു​ണ്ടാ​യി​രു​ന്നു. നീണ്ട വാൾ, ക്ഷാമം,+ മാരകരോ​ഗം, ഭൂമി​യി​ലെ കാട്ടു​മൃ​ഗങ്ങൾ എന്നിവ​യാൽ സംഹാരം നടത്താൻ ഭൂമി​യു​ടെ നാലിലൊ​ന്നി​ന്മേൽ അവർക്ക്‌ അധികാ​രം ലഭിച്ചു.+

9 കുഞ്ഞാട്‌ അഞ്ചാമത്തെ മുദ്ര പൊട്ടി​ച്ചപ്പോൾ ദൈവ​വ​ച​ന​വും തങ്ങളുടെ സാക്ഷിമൊഴികളും+ കാരണം കൊല്ലപ്പെ​ട്ട​വ​രു​ടെ ദേഹികൾ*+ ഞാൻ യാഗപീ​ഠ​ത്തി​ന്റെ ചുവട്ടിൽ+ കണ്ടു. 10 അവർ ഇങ്ങനെ നിലവി​ളി​ച്ചു: “വിശു​ദ്ധ​നും സത്യവാനും+ ആയ പരമാ​ധി​കാ​രി​യാം കർത്താവേ, അങ്ങ്‌ എത്ര നാൾ ഭൂവാ​സി​കളെ ന്യായം വിധി​ക്കാ​തി​രി​ക്കും, ഞങ്ങളുടെ രക്തത്തിന്‌ അവരോ​ടു പ്രതി​കാ​രം ചെയ്യാ​തി​രി​ക്കും?”+ 11 അപ്പോൾ അവർക്ക്‌ ഓരോ​രു​ത്തർക്കും ഒരു വെളുത്ത നീളൻ കുപ്പായം ലഭിച്ചു.+ അവരെപ്പോ​ലെ കൊല്ലപ്പെടാനിരുന്ന+ മറ്റ്‌ അടിമ​ക​ളുടെ​യും സഹോ​ദ​ര​ന്മാ​രുടെ​യും എണ്ണം തികയു​ന്ന​തു​വരെ കുറച്ച്‌ കാലം​കൂ​ടെ കാത്തി​രി​ക്കാൻ അവരോ​ടു പറഞ്ഞു.

12 കുഞ്ഞാട്‌ ആറാമത്തെ മുദ്ര പൊട്ടി​ച്ചപ്പോൾ വലി​യൊ​രു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ രോമംകൊണ്ടുള്ള* വിലാ​പ​വ​സ്‌ത്രംപോ​ലെ കറുത്തു. ചന്ദ്രൻ മുഴു​വ​നും രക്തം​പോ​ലെ ചുവന്നു.+ 13 കൊടുങ്കാറ്റിൽ ആടിയു​ല​യുന്ന അത്തി മരത്തിൽനി​ന്ന്‌ മൂക്കാത്ത കായ്‌കൾ കൊഴി​ഞ്ഞു​വീ​ഴു​ന്ന​തുപോ​ലെ ആകാശ​ത്തു​നിന്ന്‌ നക്ഷത്രങ്ങൾ ഭൂമി​യിലേക്കു വീണു. 14 ഒരു ചുരുൾ ചുരു​ട്ടി​മാ​റ്റി​യാലെ​ന്നപോ​ലെ ആകാശം അപ്രത്യ​ക്ഷ​മാ​യി.+ എല്ലാ മലകളും ദ്വീപു​ക​ളും അവയുടെ സ്ഥാനത്തു​നിന്ന്‌ നീങ്ങിപ്പോ​യി.+ 15 അപ്പോൾ ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രും ഉന്നതോദ്യോ​ഗ​സ്ഥ​രും സൈന്യാ​ധി​പ​ന്മാ​രും ധനിക​രും ശക്തരും എല്ലാ അടിമ​ക​ളും സ്വത​ന്ത്ര​രും പോയി ഗുഹക​ളി​ലും പർവത​ങ്ങ​ളി​ലെ പാറ​ക്കെ​ട്ടു​ക​ളി​ലും ഒളിച്ചു.+ 16 അവർ മലക​ളോ​ടും പാറകളോ​ടും ഇങ്ങനെ പറഞ്ഞുകൊ​ണ്ടി​രു​ന്നു: “സിംഹാ​സ​ന​ത്തിൽ ഇരിക്കുന്നവന്റെ+ കണ്ണിൽനി​ന്നും കുഞ്ഞാടിന്റെ+ ക്രോ​ധ​ത്തിൽനി​ന്നും ഞങ്ങളെ മറയ്‌ക്കാൻ ഞങ്ങളുടെ മേൽ വന്നുവീ​ഴൂ.+ 17 അവരുടെ ക്രോ​ധ​ത്തി​ന്റെ മഹാദി​വസം വന്നിരി​ക്കു​ന്നു,+ ആർക്കു സഹിച്ചു​നിൽക്കാൻ കഴിയും?”+

7 ഇതിനു ശേഷം നാലു ദൈവ​ദൂ​ത​ന്മാർ ഭൂമി​യു​ടെ നാലു കോണിൽ നിൽക്കു​ന്നതു ഞാൻ കണ്ടു. കരയുടെ​യോ കടലിന്റെ​യോ ഏതെങ്കി​ലും മരത്തിന്റെ​യോ മേൽ വീശാ​തി​രി​ക്കാൻവേണ്ടി ഭൂമി​യി​ലെ നാലു കാറ്റും അവർ മുറുകെ പിടി​ച്ചി​രു​ന്നു. 2 വേറൊരു ദൂതൻ ജീവനുള്ള ദൈവ​ത്തി​ന്റെ മുദ്ര​യു​മാ​യി സൂര്യോദയത്തിൽനിന്ന്‌* വരുന്നതു ഞാൻ കണ്ടു. കരയ്‌ക്കും കടലി​നും ദോഷം വരുത്താൻ അനുവാ​ദം ലഭിച്ച നാലു ദൂതന്മാ​രോ​ട്‌ ആ ദൂതൻ ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: 3 “നമ്മുടെ ദൈവ​ത്തി​ന്റെ അടിമ​ക​ളു​ടെ നെറ്റി​യിൽ ഞങ്ങൾ മുദ്രയിട്ടുതീരുന്നതുവരെ+ കരയ്‌ക്കോ കടലി​നോ മരങ്ങൾക്കോ ദോഷം വരുത്ത​രുത്‌.”+

4 പിന്നെ ഞാൻ മുദ്ര ലഭിച്ച​വ​രു​ടെ എണ്ണം കേട്ടു; ഇസ്രായേൽമ​ക്ക​ളു​ടെ എല്ലാ ഗോത്രങ്ങളിലുംകൂടെ+ മുദ്ര ലഭിച്ചവർ ആകെ 1,44,000.+

5 യഹൂദാഗോത്രത്തിൽ മുദ്ര ലഭിച്ചവർ 12,000;

രൂബേൻഗോത്ര​ത്തിൽ 12,000;

ഗാദ്‌ഗോത്ര​ത്തിൽ 12,000;

6 ആശേർഗോത്രത്തിൽ 12,000;

നഫ്‌താ​ലിഗോത്ര​ത്തിൽ 12,000;

മനശ്ശെഗോത്രത്തിൽ+ 12,000;

7 ശിമെയോൻഗോത്രത്തിൽ 12,000;

ലേവിഗോത്ര​ത്തിൽ 12,000;

യിസ്സാ​ഖാർഗോത്ര​ത്തിൽ 12,000;

8 സെബുലൂൻഗോത്രത്തിൽ 12,000;

യോ​സേ​ഫ്‌ഗോത്ര​ത്തിൽ 12,000;

ബന്യാ​മീൻഗോത്ര​ത്തിൽ 12,000.

9 ഇതിനു ശേഷം ഞാൻ നോക്കി​യപ്പോൾ, എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷകളിലും+ നിന്നുള്ള, ആർക്കും എണ്ണിത്തി​ട്ടപ്പെ​ടു​ത്താൻ കഴിയാത്ത ഒരു മഹാപു​രു​ഷാ​രം നീളമുള്ള വെള്ളക്കുപ്പായം+ ധരിച്ച്‌ കൈയിൽ ഈന്തപ്പ​ന​യു​ടെ ഓലയുമായി+ സിംഹാ​സ​ന​ത്തി​നും കുഞ്ഞാ​ടി​നും മുമ്പാകെ നിൽക്കു​ന്നതു കണ്ടു. 10 “നമുക്കു ലഭിച്ച രക്ഷയ്‌ക്കു നമ്മൾ, സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന+ നമ്മുടെ ദൈവത്തോ​ടും കുഞ്ഞാടിനോടും+ കടപ്പെ​ട്ടി​രി​ക്കു​ന്നു” എന്ന്‌ അവർ ഉറക്കെ പറയു​ന്നു​ണ്ടാ​യി​രു​ന്നു.

11 സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും+ നാലു ജീവി​ക​ളുടെ​യും ചുറ്റു​മാ​യി ദൈവ​ദൂ​ത​ന്മാരെ​ല്ലാം നിന്നി​രു​ന്നു. അവർ സിംഹാ​സ​ന​ത്തി​ന്റെ മുമ്പാകെ കമിഴ്‌ന്നു​വീണ്‌ ദൈവത്തെ ആരാധി​ച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: 12 “ആമേൻ! സ്‌തു​തി​യും മഹത്ത്വ​വും ജ്ഞാനവും നന്ദിയും ബഹുമാ​ന​വും ശക്തിയും ബലവും എന്നു​മെന്നേ​ക്കും നമ്മുടെ ദൈവ​ത്തി​നു​ള്ളത്‌.+ ആമേൻ.”

13 അപ്പോൾ മൂപ്പന്മാ​രിൽ ഒരാൾ എന്നോടു ചോദി​ച്ചു: “നീളമുള്ള വെള്ളക്കു​പ്പാ​യം ധരിച്ച+ ഇവർ ആരാണ്‌, എവി​ടെ​നിന്ന്‌ വരുന്നു?” 14 ഉടനെ ഞാൻ ആ മൂപ്പ​നോട്‌, “യജമാ​നനേ, അങ്ങയ്‌ക്കാ​ണ​ല്ലോ അത്‌ അറിയാ​വു​ന്നത്‌” എന്നു പറഞ്ഞു. അപ്പോൾ ആ മൂപ്പൻ പറഞ്ഞു: “ഇവർ മഹാകഷ്ടതയിലൂടെ+ കടന്നു​വ​ന്ന​വ​രാണ്‌. കുഞ്ഞാ​ടി​ന്റെ രക്തത്തിൽ ഇവർ ഇവരുടെ വസ്‌ത്രം കഴുകിവെ​ളു​പ്പി​ച്ചി​രി​ക്കു​ന്നു.+ 15 അതുകൊണ്ടാണ്‌ ഇവർ ദൈവ​ത്തി​ന്റെ സിംഹാ​സ​ന​ത്തി​നു മുന്നിൽ നിൽക്കു​ന്ന​തും രാപ്പകൽ ദൈവ​ത്തി​ന്റെ ആലയത്തിൽ വിശു​ദ്ധസേ​വനം അനുഷ്‌ഠി​ക്കു​ന്ന​തും. സിംഹാ​സ​ന​ത്തിൽ ഇരിക്കുന്നവൻ+ തന്റെ കൂടാ​ര​ത്തിൽ അവർക്ക്‌ അഭയം നൽകും.+ 16 ഇനി അവർക്കു വിശക്കില്ല, ദാഹി​ക്കില്ല. ചുട്ടുപൊ​ള്ളുന്ന വെയി​ലോ അസഹ്യ​മായ ചൂടോ അവരെ ബാധി​ക്കില്ല.+ 17 കാരണം സിംഹാ​സ​ന​ത്തിന്‌ അരികെയുള്ള* കുഞ്ഞാട്‌+ അവരെ മേയ്‌ച്ച്‌+ ജീവജ​ല​ത്തി​ന്റെ ഉറവുകളിലേക്കു+ നടത്തും. ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും.”+

8 കുഞ്ഞാട്‌+ ഏഴാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ+ സ്വർഗം അര മണിക്കൂറോ​ളം നിശ്ശബ്ദ​മാ​യി. 2 ദൈവസന്നിധിയിൽ നിൽക്കുന്ന ഏഴു ദൂതന്മാരെ+ ഞാൻ കണ്ടു. അവർക്ക്‌ ഏഴു കാഹളം ലഭിച്ചു.

3 സുഗന്ധക്കൂട്ടു കത്തിക്കുന്ന ഒരു സ്വർണ​പാത്ര​വു​മാ​യി മറ്റൊരു ദൂതൻ യാഗപീഠത്തിന്‌+ അടുത്ത്‌ വന്നുനി​ന്നു. വിശുദ്ധർ പ്രാർഥി​ക്കുന്ന സമയത്ത്‌, സിംഹാ​സ​ന​ത്തി​നു മുന്നി​ലുള്ള സ്വർണയാഗപീഠത്തിൽ+ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാൻ ആ ദൂതനു കുറെ സുഗന്ധക്കൂട്ടു+ ലഭിച്ചു. 4 ദൂതന്റെ കൈയിൽനി​ന്ന്‌ സുഗന്ധ​ക്കൂ​ട്ടി​ന്റെ പുക ദൈവ​സ​ന്നി​ധി​യിൽ, വിശു​ദ്ധ​രു​ടെ പ്രാർഥനകളോടൊപ്പം+ ഉയർന്നു. 5 ദൂതൻ ഉടനെ സുഗന്ധ​ക്കൂ​ട്ടു കത്തിക്കുന്ന പാത്രം എടുത്ത്‌ അതിൽ യാഗപീ​ഠ​ത്തി​ലെ തീക്കനൽ നിറച്ച്‌ ഭൂമി​യിലേക്ക്‌ എറിഞ്ഞു. അപ്പോൾ ഇടിമു​ഴ​ക്ക​ങ്ങ​ളും ശബ്ദങ്ങളും മിന്നൽപ്പിണരുകളും+ ഭൂകമ്പ​വും ഉണ്ടായി. 6 കാഹളം ഏന്തിയ ഏഴു ദൂതന്മാർ കാഹളം ഊതാൻ+ ഒരുങ്ങി​നി​ന്നു.

7 ഒന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ രക്തം കലർന്ന ആലിപ്പ​ഴ​വും തീയും ഭൂമി​യു​ടെ മേൽ പതിച്ചു.+ ഭൂമി​യു​ടെ മൂന്നിലൊ​ന്നു കത്തി​പ്പോ​യി. മരങ്ങളിൽ മൂന്നിലൊ​ന്നും എല്ലാ സസ്യങ്ങ​ളും കത്തി​പ്പോ​യി.+

8 രണ്ടാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ കത്തുന്ന കൂറ്റൻ പർവതംപോ​ലെ എന്തോ ഒന്നു സമുദ്രത്തിൽ+ വന്നുവീ​ണു. സമു​ദ്ര​ത്തി​ന്റെ മൂന്നിലൊ​ന്നു രക്തമാ​യി​ത്തീർന്നു.+ 9 സമുദ്രത്തിലെ മൂന്നിലൊ​ന്നു ജീവികൾ ചത്തു​പോ​യി.+ കപ്പലു​ക​ളിൽ മൂന്നിലൊ​ന്നു തകർന്നു.

10 മൂന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ വിളക്കുപോ​ലെ പ്രകാ​ശി​ക്കുന്ന ഒരു വലിയ നക്ഷത്രം ആകാശ​ത്തു​നിന്ന്‌ വീണു. അതു നദിക​ളിൽ മൂന്നിലൊ​ന്നി​ലും ഉറവക​ളി​ലും പതിച്ചു.+ 11 ആ നക്ഷത്ര​ത്തി​ന്റെ പേര്‌ കാഞ്ഞിരം എന്നാണ്‌. അങ്ങനെ വെള്ളത്തി​ന്റെ മൂന്നിലൊ​ന്നു കാഞ്ഞി​രംപോലെ​യാ​യി. വെള്ളം കയ്‌പായിത്തീർന്നതുകൊണ്ട്‌+ കുറെ ആളുകൾ മരിച്ചുപോ​യി.

12 നാലാമത്തെ ദൂതൻ കാഹളം ഊതി. സൂര്യന്റെ മൂന്നിലൊ​ന്നി​നും ചന്ദ്രന്റെ മൂന്നിലൊ​ന്നി​നും നക്ഷത്ര​ങ്ങ​ളു​ടെ മൂന്നിലൊ​ന്നി​നും ആഘാത​മേറ്റു.+ അങ്ങനെ അവയുടെ മൂന്നി​ലൊ​ന്ന്‌ ഇരുണ്ടുപോ​യി.+ പകലിന്റെ​യും രാത്രി​യുടെ​യും മൂന്നിലൊ​ന്നു വെളി​ച്ച​മി​ല്ലാ​താ​യി.

13 പിന്നെ ഞാൻ നോക്കി​യപ്പോൾ ആകാശത്ത്‌* ഒരു കഴുകൻ പറക്കു​ന്നതു കണ്ടു. അത്‌ ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു: “ഇനി കാഹളം+ ഊതാൻ തയ്യാറാ​യി​നിൽക്കുന്ന മൂന്നു ദൂതന്മാർ കാഹളം മുഴക്കു​മ്പോൾ ഭൂവാ​സി​കൾക്കു കഷ്ടത! കഷ്ടത! കഷ്ടത!”+

9 അഞ്ചാമത്തെ ദൂതൻ കാഹളം+ ഊതി. അപ്പോൾ ആകാശ​ത്തു​നിന്ന്‌ ഒരു നക്ഷത്രം ഭൂമി​യിൽ വീണു​കി​ട​ക്കു​ന്നതു ഞാൻ കണ്ടു. അഗാധത്തിലേക്കുള്ള+ ദ്വാരത്തിന്റെ* താക്കോൽ അതിനു* ലഭിച്ചു. 2 അത്‌ ആ ദ്വാരം തുറന്ന​പ്പോൾ ഒരു വലിയ ചൂളയിൽനി​ന്ന്‌ എന്നപോ​ലെ അതിൽനി​ന്ന്‌ പുക പൊങ്ങി. പുക കാരണം സൂര്യ​നും അന്തരീ​ക്ഷ​വും ഇരുണ്ടുപോ​യി.+ 3 പുകയിൽനിന്ന്‌ വെട്ടു​ക്കി​ളി​കൾ ഭൂമി​യിലേക്കു വന്നു.+ ഭൂമി​യി​ലെ തേളു​കൾക്കുള്ള അതേ ശക്തി അവയ്‌ക്കും ലഭിച്ചു. 4 നെറ്റിയിൽ ദൈവ​ത്തി​ന്റെ മുദ്ര​യി​ല്ലാത്ത മനുഷ്യ​രെ മാത്രമേ ആക്രമി​ക്കാ​വൂ, ഭൂമി​യി​ലെ പുല്ലി​നോ സസ്യങ്ങൾക്കോ മരങ്ങൾക്കോ ദോഷം വരുത്തരുത്‌+ എന്ന്‌ അവയ്‌ക്ക്‌ ആജ്ഞ ലഭിച്ചി​രു​ന്നു.

5 അവരെ കൊല്ലാ​നല്ല, അഞ്ചു മാസ​ത്തേക്കു ക്രൂര​മാ​യി ഉപദ്ര​വി​ക്കാ​നാ​ണു വെട്ടു​ക്കി​ളി​കൾക്ക്‌ അനുവാ​ദം ലഭിച്ചത്‌. അപ്പോ​ഴത്തെ വേദന, തേൾ+ കുത്തുമ്പോ​ഴുള്ള വേദനപോലെ​യാ​യി​രു​ന്നു. 6 അക്കാലത്ത്‌ മനുഷ്യർ മരണം തേടും; പക്ഷേ ഒരിക്ക​ലും കണ്ടെത്തില്ല. അവർ മരിക്കാൻ കൊതി​ക്കും; പക്ഷേ മരണം അവരിൽനി​ന്ന്‌ ഓടി​യ​ക​ലും.

7 വെട്ടുക്കിളികളുടെ രൂപം യുദ്ധത്തി​ന്‌ ഒരുക്കിയ കുതി​ര​ക​ളുടേ​തുപോലെ​യാ​യി​രു​ന്നു.+ അവയുടെ തലയിൽ സ്വർണ​കി​രീ​ടംപോ​ലെ എന്തോ ഒന്നുണ്ടാ​യി​രു​ന്നു. അവയുടെ മുഖം പുരു​ഷ​ന്മാ​രുടേ​തുപോലെ​യും 8 തലമുടി സ്‌ത്രീ​ക​ളുടേ​തുപോലെ​യും ആയിരു​ന്നു. അവയുടെ പല്ലുകൾ സിംഹ​ത്തിന്റേ​തുപോലെ​യാ​യി​രു​ന്നു.+ 9 അവയുടെ മാറിൽ ഇരുമ്പു​ക​വ​ചംപോ​ലുള്ള കവചങ്ങ​ളു​ണ്ടാ​യി​രു​ന്നു. അവയുടെ ചിറക​ടി​ശബ്ദം യുദ്ധത്തി​നു പായുന്ന അശ്വര​ഥ​ങ്ങ​ളു​ടെ ഇരമ്പൽപോലെ​യാ​യി​രു​ന്നു.+ 10 തേളിന്റേതുപോലെ വിഷമു​ള്ളുള്ള വാൽ അവയ്‌ക്കു​ണ്ട്‌. അഞ്ചു മാസം മനുഷ്യ​രെ ദണ്ഡിപ്പി​ക്കാ​നുള്ള ശക്തി അവയുടെ വാലു​കൾക്കു​ണ്ടാ​യി​രു​ന്നു.+ 11 അഗാധത്തിന്റെ ദൂതൻ അവയ്‌ക്കു രാജാ​വാ​യി​രു​ന്നു.+ എബ്രായ ഭാഷയിൽ ആ ദൂതന്റെ പേര്‌ അബദ്ദോൻ* എന്നും ഗ്രീക്ക്‌ ഭാഷയിൽ അപ്പൊല്യോൻ* എന്നും ആണ്‌.

12 ഒന്നാമത്തെ കഷ്ടത കഴിഞ്ഞു. ഇതാ, രണ്ടു കഷ്ടതകൂടെ+ വരാൻപോ​കു​ന്നു!

13 ആറാമത്തെ ദൂതൻ+ കാഹളം ഊതി.+ അപ്പോൾ ദൈവ​ത്തി​ന്റെ മുന്നി​ലുള്ള സ്വർണയാഗപീഠത്തിന്റെ+ കൊമ്പു​ക​ളിൽനിന്ന്‌ ഒരു ശബ്ദം 14 കാഹളം പിടി​ച്ചി​രുന്ന ആറാമത്തെ ദൂത​നോട്‌ ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “മഹാന​ദി​യായ യൂഫ്രട്ടീസിന്റെ+ തീരത്ത്‌ കെട്ടി​യി​ട്ടി​രുന്ന നാലു ദൈവ​ദൂ​ത​ന്മാ​രെ അഴിച്ചു​വി​ടൂ.” 15 മനുഷ്യരിൽ മൂന്നിലൊ​ന്നി​നെ കൊല്ലാൻ നിശ്ചയി​ച്ചി​രി​ക്കുന്ന വർഷത്തി​നും മാസത്തി​നും ദിവസ​ത്തി​നും സമയത്തി​നും വേണ്ടി ഒരുക്കി​നി​റു​ത്തി​യി​രുന്ന ആ നാലു ദൂതന്മാരെ​യും അപ്പോൾ അഴിച്ചു​വി​ട്ടു.

16 കുതിരപ്പടയാളികളുടെ എണ്ണം പതിനാ​യി​ര​ത്തി​ന്റെ ഇരുപ​തി​നാ​യി​രം മടങ്ങ്‌* എന്നു ഞാൻ കേട്ടു. 17 ഞാൻ ദിവ്യ​ദർശ​ന​ത്തിൽ കണ്ട കുതി​ര​ക​ളുടെ​യും കുതി​ര​ക്കാ​രുടെ​യും രൂപം ഇങ്ങനെ​യാണ്‌: അവരുടെ മാറിലെ കവചങ്ങൾക്കു തീപോ​ലുള്ള ചുവപ്പു നിറവും കടും​നീല നിറവും മഞ്ഞ നിറവും* ആയിരു​ന്നു. കുതി​ര​ക​ളു​ടെ തല സിംഹ​ങ്ങ​ളു​ടെ തലപോ​ലെ.+ അവയുടെ വായിൽനി​ന്ന്‌ തീയും പുകയും ഗന്ധകവും* വന്നു​കൊ​ണ്ടി​രു​ന്നു. 18 അവയുടെ വായിൽനി​ന്ന്‌ വന്ന തീ, പുക, ഗന്ധകം* എന്നീ മൂന്നു ബാധക​ളാൽ മനുഷ്യ​രിൽ മൂന്നിലൊ​ന്നു കൊല്ല​പ്പെട്ടു. 19 കുതിരകളുടെ ശക്തി അവയുടെ വായി​ലും വാലി​ലും ആണ്‌. പാമ്പിനെപ്പോ​ലി​രി​ക്കുന്ന അവയുടെ വാലിനു തലയു​മുണ്ട്‌. വാൽ ഉപയോ​ഗി​ച്ചാണ്‌ അവ ഉപദ്ര​വി​ക്കു​ന്നത്‌.

20 ഈ ബാധക​ളാൽ കൊല്ലപ്പെ​ടാ​തെ ബാക്കി​യു​ണ്ടാ​യി​രുന്ന മനുഷ്യർ അവരുടെ ചെയ്‌തികൾ* വിട്ട്‌ മാനസാ​ന്ത​രപ്പെ​ട്ടില്ല; ഭൂതങ്ങളെ​യും സ്വർണം, വെള്ളി, ചെമ്പ്‌, കല്ല്‌, തടി എന്നിവ​കൊ​ണ്ട്‌ ഉണ്ടാക്കിയ, കാണാ​നും കേൾക്കാ​നും നടക്കാ​നും കഴിവി​ല്ലാത്ത വിഗ്രഹങ്ങളെയും+ ആരാധി​ക്കു​ന്നത്‌ അവർ നിറു​ത്തി​യില്ല. 21 അവർ ചെയ്‌ത കൊല​പാ​ത​ക​ങ്ങളെ​യും ഭൂതവി​ദ്യയെ​യും അധാർമികപ്രവൃത്തികളെയും* മോഷ​ണ​ങ്ങളെ​യും കുറിച്ച്‌ അവർ പശ്ചാത്ത​പി​ച്ചില്ല.

10 പിന്നെ ശക്തനായ മറ്റൊരു ദൈവ​ദൂ​തൻ മേഘം ധരിച്ചും* തലയിൽ മഴവില്ല്‌ അണിഞ്ഞും സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രു​ന്നതു ഞാൻ കണ്ടു. ദൂതന്റെ മുഖം സൂര്യനെപ്പോലെയും+ കാലുകൾ* അഗ്നിസ്‌തം​ഭ​ങ്ങൾപോലെ​യും ആയിരു​ന്നു. 2 ദൂതന്റെ കൈയിൽ നിവർത്തി​പ്പി​ടിച്ച ചെറിയൊ​രു ചുരു​ളു​ണ്ടാ​യി​രു​ന്നു. ദൂതൻ വലതു​കാൽ കടലി​ലും ഇടതു​കാൽ കരയി​ലും ഉറപ്പി​ച്ചു​നിന്ന്‌ 3 സിംഹം ഗർജി​ക്കു​ന്ന​തുപോ​ലെ ഉറക്കെ ഗർജിച്ചു.+ ദൂതൻ ഗർജി​ച്ചപ്പോൾ ഏഴ്‌ ഇടിമുഴക്കങ്ങൾ+ സംസാ​രി​ച്ചു.

4 ഏഴ്‌ ഇടിമു​ഴ​ക്കങ്ങൾ സംസാ​രി​ച്ചപ്പോൾ ഞാൻ അത്‌ എഴുതാൻ ഒരുങ്ങി. എന്നാൽ സ്വർഗ​ത്തിൽനിന്ന്‌ ഒരു ശബ്ദം എന്നോട്‌,+ “ആ ഏഴ്‌ ഇടിമു​ഴ​ക്കങ്ങൾ പറഞ്ഞ കാര്യങ്ങൾ മുദ്ര​യി​ട്ടുവെ​ക്കുക; അവ എഴുത​രുത്‌” എന്നു പറഞ്ഞു. 5 കടലിലും കരയി​ലും നിൽക്കു​ന്ന​താ​യി ഞാൻ കണ്ട ദൂതൻ വലതു​കൈ സ്വർഗ​ത്തേക്ക്‌ ഉയർത്തി, 6 ആകാശവും അതിലു​ള്ള​തും ഭൂമി​യും അതിലു​ള്ള​തും കടലും അതിലു​ള്ള​തും സൃഷ്ടിച്ചവനും+ എന്നു​മെന്നേ​ക്കും ജീവിക്കുന്നവനും+ ആയ ദൈവത്തെച്ചൊ​ല്ലി ആണയിട്ട്‌ പറഞ്ഞു: “ഇനി താമസി​ക്കില്ല. 7 ദൈവം തന്റെ അടിമ​ക​ളായ പ്രവാചകന്മാരെ+ അറിയിച്ച പാവനരഹസ്യത്തെക്കുറിച്ചുള്ള+ സന്തോ​ഷ​വാർത്ത ഏഴാമത്തെ ദൂതൻ+ കാഹളം ഊതാ​റാ​കുന്ന സമയത്ത്‌+ നിറ​വേ​റും.”

8 സ്വർഗത്തിൽനിന്ന്‌ ഞാൻ കേട്ട ശബ്ദം+ വീണ്ടും എന്നോട്‌, “നീ ചെന്ന്‌ കടലി​ലും കരയി​ലും ആയി നിൽക്കുന്ന ദൂതന്റെ കൈയിൽനി​ന്ന്‌ തുറന്നി​രി​ക്കുന്ന ആ ചുരുൾ വാങ്ങുക”+ എന്നു പറഞ്ഞു. 9 ഞാൻ ദൂതന്റെ അടുത്ത്‌ ചെന്ന്‌ ആ ചെറിയ ചുരുൾ ചോദി​ച്ചു. ദൂതൻ എന്നോടു പറഞ്ഞു: “നീ ഇതു വാങ്ങി കഴിക്കുക.+ ഇതു നിന്റെ വയറ്റിൽ ചെല്ലു​മ്പോൾ കയ്‌പ്‌ അനുഭ​വപ്പെ​ടുമെ​ങ്കി​ലും വായിൽ തേൻപോ​ലെ മധുരി​ക്കും.” 10 ഞാൻ ആ ചെറിയ ചുരുൾ ദൂതന്റെ കൈയിൽനി​ന്ന്‌ വാങ്ങി കഴിച്ചു.+ അത്‌ എന്റെ വായിൽ തേൻപോ​ലെ മധുരിച്ചെങ്കിലും+ വയറ്റിൽ ചെന്ന​പ്പോൾ കയ്‌പ്‌ അനുഭ​വപ്പെട്ടു. 11 “നീ ഇനിയും വംശങ്ങളെ​യും ജനതകളെ​യും ഭാഷകളെ​യും പല രാജാ​ക്ക​ന്മാരെ​യും കുറിച്ച്‌ പ്രവചി​ക്കണം” എന്ന കല്‌പന എനിക്ക്‌ അപ്പോൾ ലഭിച്ചു.

11 പിന്നെ ദൂതൻ മുഴ​ക്കോൽപോ​ലുള്ള ഒരു ഈറ്റത്തണ്ട്‌+ എനിക്കു തന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: “ചെന്ന്‌ ദേവാ​ല​യ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​വും യാഗപീ​ഠ​വും അളക്കുക; അവിടെ ആരാധി​ക്കു​ന്ന​വരെ​യും അളക്കണം. 2 പക്ഷേ വിശു​ദ്ധ​മ​ന്ദി​ര​ത്തി​നു പുറത്തുള്ള മുറ്റം അളക്കാതെ വിട്ടേ​ക്കുക; അതു ജനതകൾക്കു കൊടു​ത്തി​രി​ക്കു​ക​യാണ്‌. 42 മാസം+ അവർ വിശുദ്ധനഗരം+ ചവിട്ടിമെ​തി​ക്കും. 3 ഞാൻ എന്റെ രണ്ടു സാക്ഷി​കളെ അയയ്‌ക്കും. അവർ വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ 1,260 ദിവസം പ്രവചി​ക്കും.” 4 ഭൂമിയുടെ നാഥന്റെ സന്നിധി​യിൽ നിൽക്കുന്ന ഇവരെയാണു+ രണ്ട്‌ ഒലിവ്‌ മരങ്ങളും+ രണ്ടു തണ്ടുവി​ള​ക്കു​ക​ളും പ്രതീ​കപ്പെ​ടു​ത്തു​ന്നത്‌.+

5 ആരെങ്കിലും അവരെ ഉപദ്ര​വി​ക്കാൻ മുതിർന്നാൽ അവരുടെ വായിൽനി​ന്ന്‌ തീ പുറ​പ്പെട്ട്‌ ആ ശത്രു​ക്കളെ ദഹിപ്പി​ച്ചു​ക​ള​യും. അവരെ ഉപദ്ര​വി​ക്കാൻ മുതി​രു​ന്ന​വരെ​ല്ലാം ഇങ്ങനെ കൊല്ലപ്പെ​ടും. 6 അവർ പ്രവചി​ക്കുന്ന സമയത്ത്‌ മഴ പെയ്യാത്ത വിധം ആകാശം അടച്ചുകളയാൻ+ അവർക്ക്‌ അധികാ​ര​മുണ്ട്‌.+ വെള്ളം രക്തമാക്കാനും+ ആഗ്രഹി​ക്കുമ്പോഴൊ​ക്കെ എല്ലാ വിധ ബാധക​ളുംകൊണ്ട്‌ ഭൂമിയെ പ്രഹരി​ക്കാ​നും ഉള്ള അധികാ​ര​വും അവർക്കു​ണ്ട്‌.

7 ആ സാക്ഷികൾ അവരുടെ ദൗത്യം പൂർത്തി​യാ​ക്കി​ക്ക​ഴി​യുമ്പോൾ, അഗാധ​ത്തിൽനിന്ന്‌ കയറി​വ​രുന്ന കാട്ടു​മൃ​ഗം അവരോ​ടു യുദ്ധം ചെയ്‌ത്‌ അവരെ കീഴടക്കി കൊന്നു​ക​ള​യും.+ 8 ആത്മീയാർഥത്തിൽ സൊ​ദോം എന്നും ഈജി​പ്‌ത്‌ എന്നും അറിയപ്പെ​ടുന്ന മഹാന​ഗ​ര​ത്തി​ന്റെ പ്രധാ​ന​വീ​ഥി​യിൽ അവരുടെ മൃത​ദേ​ഹങ്ങൾ കിടക്കും; അവരുടെ കർത്താവ്‌ സ്‌തം​ഭ​ത്തിൽ കൊല്ലപ്പെ​ട്ട​തും അവി​ടെവെ​ച്ചാണ്‌. 9 എല്ലാ വംശങ്ങ​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലും ജനതക​ളി​ലും നിന്നു​ള്ളവർ മൂന്നര ദിവസം ആ മൃത​ദേ​ഹങ്ങൾ കാണും;+ അവ കല്ലറയിൽ വെക്കാൻ അവർ സമ്മതി​ക്കില്ല. 10 ആ രണ്ടു പ്രവാ​ച​ക​ന്മാർ ഭൂമി​യിൽ താമസി​ക്കു​ന്ന​വരെ ഉപദ്ര​വി​ച്ചി​രു​ന്ന​തുകൊണ്ട്‌ അവർ അവരുടെ മരണത്തിൽ സന്തോ​ഷി​ക്കു​ക​യും അത്‌ ആഘോ​ഷി​ക്കു​ക​യും സമ്മാനങ്ങൾ കൈമാ​റു​ക​യും ചെയ്യും.

11 മൂന്നര ദിവസം കഴിഞ്ഞ​പ്പോൾ ദൈവ​ത്തിൽനി​ന്നുള്ള ജീവാ​ത്മാവ്‌ അവരിൽ പ്രവേ​ശി​ച്ചു;+ അവർ എഴു​ന്നേ​റ്റു​നി​ന്നു. അവരെ കണ്ടവ​രൊ​ക്കെ വല്ലാതെ ഭയന്നു. 12 പിന്നീട്‌ ആകാശ​ത്തു​നിന്ന്‌ വലി​യൊ​രു ശബ്ദം, “ഇവിടെ കയറി​വരൂ” എന്നു പറയു​ന്നത്‌ അവർ കേട്ടു. അപ്പോൾ അവർ മേഘത്തിൽ ആകാശ​ത്തേക്കു പോയി. അവരുടെ ശത്രുക്കൾ അതു കണ്ടു.* 13 അപ്പോൾ വലി​യൊ​രു ഭൂകമ്പം ഉണ്ടായി. നഗരത്തി​ന്റെ പത്തി​ലൊന്ന്‌ ഇടിഞ്ഞു​വീ​ണു. ഭൂകമ്പ​ത്തിൽ 7,000 പേർ കൊല്ല​പ്പെട്ടു. ബാക്കി​യു​ള്ളവർ പേടിച്ച്‌ സ്വർഗ​ത്തി​ലെ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്തി.

14 രണ്ടാമത്തെ കഷ്ടത+ കഴിഞ്ഞു. ഇതാ, മൂന്നാ​മത്തെ കഷ്ടത വേഗം വരുന്നു!

15 ഏഴാമത്തെ ദൂതൻ കാഹളം ഊതി.+ അപ്പോൾ, “ലോക​ത്തി​ന്റെ ഭരണം നമ്മുടെ കർത്താവിന്റെയും+ കർത്താ​വി​ന്റെ ക്രിസ്‌തുവിന്റെയും+ ആയിരി​ക്കു​ന്നു; കർത്താവ്‌ എന്നു​മെന്നേ​ക്കും രാജാ​വാ​യി ഭരിക്കും”+ എന്ന്‌ ആകാശ​ത്തു​നിന്ന്‌ ഉച്ചത്തിൽ പറയു​ന്നതു കേട്ടു.

16 ദൈവസന്നിധിയിൽ സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കുന്ന 24 മൂപ്പന്മാർ+ കമിഴ്‌ന്നു​വീണ്‌ ദൈവത്തെ ആരാധി​ച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: 17 “സർവശ​ക്ത​നാം ദൈവ​മായ യഹോവേ,* ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും ആയ ദൈവമേ,+ ഞങ്ങൾ അങ്ങയോ​ടു നന്ദി പറയുന്നു. കാരണം അങ്ങ്‌ അങ്ങയുടെ മഹാശക്തി പ്രയോ​ഗി​ക്കാ​നും രാജാ​വാ​യി ഭരിക്കാ​നും തുടങ്ങി​യി​രി​ക്കു​ന്ന​ല്ലോ.+ 18 ജനതകൾ കോപി​ച്ചു; അങ്ങും ഉഗ്രമാ​യി കോപി​ച്ചു. മരിച്ച​വരെ ന്യായം വിധി​ക്കാ​നും അങ്ങയുടെ അടിമ​ക​ളായ പ്രവാചകന്മാർക്കും+ വിശു​ദ്ധർക്കും അങ്ങയുടെ പേരിനെ ഭയപ്പെ​ടുന്ന ചെറി​യ​വർക്കും വലിയ​വർക്കും പ്രതി​ഫലം കൊടുക്കാനും+ ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പിക്കാനും+ നിശ്ചയി​ച്ചി​രി​ക്കുന്ന സമയം വന്നെത്തി​യി​രി​ക്കു​ന്നു.”

19 അപ്പോൾ സ്വർഗ​ത്തി​ലെ ദേവാ​ല​യ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​രം തുറന്നു; അവിടെ ഞാൻ ദൈവ​ത്തി​ന്റെ ഉടമ്പടിപ്പെ​ട്ടകം കണ്ടു.+ മിന്നൽപ്പി​ണ​രു​ക​ളും ശബ്ദങ്ങളും ഇടിമു​ഴ​ക്ക​ങ്ങ​ളും ഭൂകമ്പ​വും വലിയ ആലിപ്പ​ഴ​വർഷ​വും ഉണ്ടായി.

12 പിന്നെ സ്വർഗ​ത്തിൽ വലി​യൊ​രു അടയാളം കണ്ടു. സൂര്യനെ ധരിച്ച ഒരു സ്‌ത്രീ;+ അവളുടെ കാൽക്കീ​ഴിൽ ചന്ദ്രൻ; തലയിൽ 12 നക്ഷത്ര​ങ്ങൾകൊ​ണ്ടുള്ള കിരീടം. 2 അവൾ ഗർഭി​ണി​യാ​യി​രു​ന്നു; പ്രസവ​വേദന സഹിക്കാ​നാ​കാ​തെ അവൾ നിലവി​ളി​ച്ചു.

3 സ്വർഗത്തിൽ മറ്റൊരു അടയാ​ള​വും കണ്ടു. അതാ, തീനി​റ​മുള്ള വലി​യൊ​രു ഭീകര​സർപ്പം!+ അതിന്‌ ഏഴു തലയും പത്തു കൊമ്പും തലകളിൽ ഏഴു കിരീടവും* ഉണ്ട്‌. 4 അത്‌ ആകാശ​ത്തി​ലെ നക്ഷത്രങ്ങളിൽ+ മൂന്നിലൊ​ന്നി​നെ വാൽകൊ​ണ്ട്‌ വലിച്ചു​കൂ​ട്ടി ഭൂമി​യിലേക്ക്‌ എറിഞ്ഞു.+ ഗർഭി​ണി​യായ സ്‌ത്രീ+ പ്രസവി​ക്കുന്ന ഉടനെ ആ കുഞ്ഞിനെ വിഴു​ങ്ങാൻവേണ്ടി ഭീകര​സർപ്പം അവളുടെ മുന്നിൽ കാത്തു​നി​ന്നു.

5 സ്‌ത്രീ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു.+ അവൻ ജനതകളെയെ​ല്ലാം ഇരുമ്പു​കോൽകൊ​ണ്ട്‌ മേയ്‌ക്കും.+ പിറന്നു​വീണ ഉടനെ കുഞ്ഞിനെ ദൈവ​ത്തി​ന്റെ അടു​ത്തേ​ക്കും ദൈവ​ത്തി​ന്റെ സിംഹാ​സ​ന​ത്തിലേ​ക്കും കൊണ്ടുപോ​യി. 6 സ്‌ത്രീ വിജനഭൂമിയിലേക്ക്‌* ഓടിപ്പോ​യി. അവളെ 1,260 ദിവസം+ പോറ്റാൻ ദൈവം അവിടെ അവൾക്ക്‌ ഒരു സ്ഥലം ഒരുക്കി​യി​രു​ന്നു.

7 സ്വർഗത്തിൽ ഒരു യുദ്ധം ഉണ്ടായി. മീഖായേലും*+ മീഖായേ​ലി​ന്റെ ദൂതന്മാ​രും ആ ഭീകര​സർപ്പത്തോ​ടു പോരാ​ടി. തന്റെ ദൂതന്മാരോടൊ​പ്പം സർപ്പവും പോരാ​ടി; 8 പക്ഷേ അവർ* തോറ്റുപോ​യി. അതോടെ സ്വർഗ​ത്തിൽ അവർക്ക്‌ അവരുടെ സ്ഥലം നഷ്ടപ്പെട്ടു. 9 ഈ വലിയ ഭീകര​സർപ്പത്തെ,+ അതായത്‌ ഭൂലോ​കത്തെ മുഴുവൻ വഴിതെറ്റിക്കുന്ന+ പിശാച്‌+ എന്നും സാത്താൻ+ എന്നും അറിയപ്പെ​ടുന്ന ആ പഴയ പാമ്പിനെ,+ താഴെ ഭൂമി​യിലേക്കു വലി​ച്ചെ​റി​ഞ്ഞു.+ അവനെ​യും അവന്റെ​കൂ​ടെ അവന്റെ ദൂതന്മാരെ​യും താഴേക്ക്‌ എറിഞ്ഞു. 10 അപ്പോൾ ആകാശത്ത്‌* ഒരു വലിയ ശബ്ദം ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു:

“ഇപ്പോൾ നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷയും+ ശക്തിയും രാജ്യവും+ ദൈവ​ത്തി​ന്റെ ക്രിസ്‌തു​വി​ന്റെ ആധിപ​ത്യ​വും വന്നിരി​ക്കു​ന്നു. കാരണം രാവും പകലും ദൈവ​മു​മ്പാ​കെ നമ്മുടെ സഹോ​ദ​ര​ങ്ങളെ കുറ്റ​പ്പെ​ടു​ത്തുന്ന ആരോപകനെ+ എറിഞ്ഞു​ക​ള​ഞ്ഞ​ല്ലോ. 11 അവർ അവനെ കുഞ്ഞാ​ടി​ന്റെ രക്തംകൊണ്ടും+ തങ്ങളുടെ സാക്ഷിമൊഴികൾകൊണ്ടും+ കീഴടക്കി.+ മരണത്തെ മുഖാ​മു​ഖം കണ്ടപ്പോ​ഴും അവർ അവരുടെ പ്രാണനെ സ്‌നേ​ഹി​ച്ചില്ല.+ 12 അതുകൊണ്ട്‌ സ്വർഗമേ, അവിടെ വസിക്കു​ന്ന​വരേ, സന്തോ​ഷി​ക്കുക! ഭൂമി​ക്കും സമു​ദ്ര​ത്തി​നും ഹാ, കഷ്ടം!+ തനിക്കു കുറച്ച്‌ കാലമേ ബാക്കിയുള്ളൂ+ എന്ന്‌ അറിഞ്ഞ്‌ പിശാച്‌ ഉഗ്ര​കോ​പത്തോ​ടെ നിങ്ങളു​ടെ അടു​ത്തേക്കു വന്നിരി​ക്കു​ന്നു.”

13 തന്നെ ഭൂമി​യിലേക്കു വലി​ച്ചെ​റിഞ്ഞെന്നു കണ്ടപ്പോൾ ആ ഭീകരസർപ്പം+ ആൺകു​ഞ്ഞി​നെ പ്രസവിച്ച സ്‌ത്രീ​യെ ഉപദ്ര​വി​ച്ചു.+ 14 അപ്പോൾ സ്‌ത്രീ​ക്കു വലിയ കഴുകന്റെ രണ്ടു ചിറകു ലഭിച്ചു.+ അങ്ങനെ വിജന​ഭൂ​മി​യിൽ തന്റെ സ്ഥലത്തേക്കു പറന്നുപോ​കാൻ സ്‌ത്രീ​ക്കു കഴിഞ്ഞു. അവിടെ അവളെ സർപ്പത്തിൽനിന്ന്‌+ അകലെ, ഒരു കാലവും ഇരുകാ​ല​വും അരക്കാലവും*+ പോറ്റി​ര​ക്ഷി​ച്ചു.

15 സ്‌ത്രീയെ മുക്കിക്കൊ​ല്ലാൻ സർപ്പം വായിൽനി​ന്ന്‌ നദി​പോ​ലെ അവളുടെ പിന്നാലെ വെള്ളം ചാടിച്ചു. 16 എന്നാൽ ഭൂമി സ്‌ത്രീ​യു​ടെ സഹായ​ത്തിന്‌ എത്തി. അതു വായ്‌ തുറന്ന്‌, ഭീകര​സർപ്പം വായിൽനി​ന്ന്‌ ഒഴുക്കിയ നദി വിഴു​ങ്ങി​ക്ക​ളഞ്ഞു. 17 അതുകൊണ്ട്‌ ആ ഭീകര​സർപ്പ​ത്തി​നു സ്‌ത്രീയോ​ടു വല്ലാത്ത ദേഷ്യം തോന്നി. ദൈവ​ക​ല്‌പ​നകൾ അനുസ​രി​ക്കു​ക​യും യേശു​വി​നുവേണ്ടി സാക്ഷി പറയാൻ+ നിയമനം ലഭിക്കു​ക​യും ചെയ്‌ത, സ്‌ത്രീ​യു​ടെ സന്തതിയിൽ* ബാക്കി​യു​ള്ള​വരോ​ടു യുദ്ധം ചെയ്യാൻ സർപ്പം പുറ​പ്പെട്ടു.+

13 അതു* കടൽത്തീ​രത്തെ മണലിൽ അനങ്ങാതെ നിന്നു.

അപ്പോൾ കടലിൽനിന്ന്‌+ ഒരു കാട്ടുമൃഗം+ കയറി​വ​രു​ന്നതു ഞാൻ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പു​ക​ളിൽ പത്തു കിരീടവും* തലകളിൽ ദൈവ​നി​ന്ദാ​ക​ര​മായ പേരു​ക​ളും ഉണ്ടായി​രു​ന്നു. 2 ഞാൻ കണ്ട മൃഗം പുള്ളി​പ്പു​ലിയെപ്പോ​ലി​രു​ന്നു. എന്നാൽ അതിന്റെ പാദം കരടി​യുടേ​തുപോലെ​യും വായ്‌ സിംഹ​ത്തിന്റേ​തുപോലെ​യും ആയിരു​ന്നു. ഭീകരസർപ്പം+ മൃഗത്തി​നു ശക്തിയും സിംഹാ​സ​ന​വും വലിയ അധികാ​ര​വും കൊടു​ത്തു.+

3 കാട്ടുമൃഗത്തിന്റെ ഒരു തലയ്‌ക്കു മാരക​മാ​യി മുറിവേ​റ്റി​രു​ന്ന​തുപോ​ലെ എനിക്കു തോന്നി. ആ മാരക​മായ മുറിവ്‌ പക്ഷേ ഉണങ്ങി​യി​രു​ന്നു.+ ഭൂമി മുഴുവൻ ആദര​വോ​ടെ മൃഗത്തി​ന്റെ പിന്നാലെ ചെന്നു. 4 മൃഗത്തിന്‌ അധികാ​രം നൽകി​യ​തുകൊണ്ട്‌ അവർ ഭീകര​സർപ്പത്തെ ആരാധി​ച്ചു. കൂടാതെ, “ഈ മൃഗ​ത്തെപ്പോ​ലെ ആരുണ്ട്‌, അതി​നോ​ടു പോരാ​ടാൻ ആർക്കു കഴിയും” എന്നു പറഞ്ഞു​കൊ​ണ്ട്‌ അവർ കാട്ടു​മൃ​ഗത്തെ​യും ആരാധി​ച്ചു. 5 പൊങ്ങച്ചം പറയു​ക​യും ദൈവത്തെ നിന്ദി​ക്കു​ക​യും ചെയ്യുന്ന ഒരു വായ്‌ അതിനു ലഭിച്ചു. 42 മാസം+ പ്രവർത്തി​ക്കാ​നുള്ള അധികാ​ര​വും അതിനു കിട്ടി. 6 ദൈവത്തെ നിന്ദി​ക്കാൻ അതു വായ്‌ തുറന്നു.+ ദൈവ​നാ​മത്തെ​യും ദൈവ​ത്തി​ന്റെ വാസസ്ഥ​ലത്തെ​യും സ്വർഗ​ത്തിൽ വസിക്കു​ന്ന​വരെ​യും അതു നിന്ദിച്ചു.+ 7 വിശുദ്ധരോടു പോരാ​ടി അവരെ കീഴട​ക്കാൻ അതിന്‌ അനുവാ​ദം ലഭിച്ചു.+ എല്ലാ ഗോ​ത്ര​ങ്ങ​ളുടെ​യും വംശങ്ങ​ളുടെ​യും ഭാഷക്കാ​രുടെ​യും ജനതക​ളുടെ​യും മേൽ അതിന്‌ അധികാ​ര​വും ലഭിച്ചു. 8 ഭൂമിയിൽ താമസി​ക്കു​ന്ന​വരെ​ല്ലാം അതിനെ ആരാധി​ക്കും. ലോകാരംഭംമുതൽ* അവരിൽ ആരു​ടെ​യും പേരുകൾ അറുക്ക​പ്പെട്ട കുഞ്ഞാടിന്റെ+ ജീവപു​സ്‌ത​ക​ത്തിൽ എഴുതി​യി​ട്ടില്ല.+

9 ചെവിയുള്ളവൻ കേൾക്കട്ടെ.+ 10 ബന്ദിയായി പോകാ​നു​ള്ളവൻ ബന്ദിയാ​യി​ത്തന്നെ പോകും. ആരെങ്കി​ലും വാളു​കൊ​ണ്ട്‌ കൊല്ലുന്നെങ്കിൽ* അയാ​ളെ​യും വാളു​കൊ​ണ്ട്‌ കൊല്ലണം.+ അതു​കൊണ്ട്‌ വിശുദ്ധർക്കു+ സഹനശക്തിയും+ വിശ്വാസവും+ ആവശ്യ​മാണ്‌.

11 പിന്നെ വേറൊ​രു കാട്ടു​മൃ​ഗം ഭൂമി​യിൽനിന്ന്‌ കയറി​വ​രു​ന്നതു ഞാൻ കണ്ടു. അതിന്‌ ഒരു കുഞ്ഞാ​ടിനെപ്പോ​ലെ രണ്ടു കൊമ്പു​ണ്ടാ​യി​രു​ന്നു. എന്നാൽ അതൊരു ഭീകര​സർപ്പത്തെപ്പോ​ലെ സംസാ​രി​ച്ചു.+ 12 ഈ മൃഗം ആദ്യത്തെ കാട്ടുമൃഗത്തിന്റെ+ അധികാ​രം മുഴു​വ​നും അതിന്റെ മുന്നിൽവെ​ച്ചു​തന്നെ പ്രയോ​ഗി​ക്കു​ന്നു. മാരക​മായ മുറിവ്‌ ഉണങ്ങിയ+ ആദ്യത്തെ കാട്ടു​മൃ​ഗത്തെ, ഭൂമി​യും ഭൂമി​യി​ലു​ള്ള​വ​രും ആരാധി​ക്കാൻ ഈ മൃഗം ഇടയാ​ക്കു​ന്നു. 13 അതു വലിയ അടയാ​ളങ്ങൾ കാണി​ക്കു​ന്നു. മനുഷ്യർ കാൺകെ ആകാശ​ത്തു​നിന്ന്‌ ഭൂമി​യിലേക്കു തീയി​റ​ക്കു​കപോ​ലും ചെയ്യുന്നു.

14 കാട്ടുമൃഗത്തിന്റെ മുന്നിൽ ചെയ്യാൻ അനുവാ​ദം ലഭിച്ച അടയാ​ള​ങ്ങൾകൊണ്ട്‌ അതു ഭൂവാ​സി​കളെ വഴി​തെ​റ്റി​ക്കു​ക​യും വാളു​കൊ​ണ്ട്‌ വെട്ടേ​റ്റി​ട്ടും ശക്തി വീണ്ടെ​ടുത്ത കാട്ടുമൃഗത്തിന്റെ+ പ്രതിമ ഉണ്ടാക്കാൻ+ ഭൂവാ​സി​കളോട്‌ ആവശ്യപ്പെ​ടു​ക​യും ചെയ്യുന്നു. 15 കാട്ടുമൃഗത്തിന്റെ പ്രതി​മ​യ്‌ക്കു ജീവശ്വാ​സം കൊടു​ക്കാൻ അതിന്‌ അനുവാ​ദം കിട്ടി. കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതി​മ​യ്‌ക്കു സംസാ​രി​ക്കാൻ കഴി​യേ​ണ്ട​തി​നും ആ പ്രതി​മയെ ആരാധി​ക്കാൻ വിസമ്മ​തി​ച്ച​വരെയെ​ല്ലാം കൊല്ലി​ക്കാൻ കഴി​യേ​ണ്ട​തി​നും ആയിരു​ന്നു അത്‌.

16 ചെറിയവരും വലിയ​വ​രും, ധനിക​രും ദരി​ദ്ര​രും, സ്വത​ന്ത്ര​രും അടിമ​ക​ളും തുടങ്ങി എല്ലാവരെ​യും വലതു​കൈ​യി​ലോ നെറ്റി​യി​ലോ മുദ്രയേൽക്കാൻ+ അതു നിർബ​ന്ധി​ക്കു​ന്നു. 17 കാട്ടുമൃഗത്തിന്റെ പേരോ+ പേരിന്റെ സംഖ്യയോ+ മുദ്ര​യാ​യി സ്വീക​രി​ച്ചി​ട്ടി​ല്ലാത്ത ആർക്കും വാങ്ങാ​നോ വിൽക്കാ​നോ കഴിയില്ല. 18 ഉൾക്കാഴ്‌ചയുള്ളവൻ കാട്ടു​മൃ​ഗ​ത്തി​ന്റെ സംഖ്യ കണക്കു​കൂ​ട്ടിയെ​ടു​ക്കട്ടെ. അത്‌ ഒരു മനുഷ്യ​ന്റെ സംഖ്യ​യാണ്‌.* 666+ ആണ്‌ അതിന്റെ സംഖ്യ. ജ്ഞാനമു​ള്ള​വർക്കു മാത്രമേ അതു മനസ്സി​ലാ​കൂ.

14 പിന്നെ ഞാൻ നോക്കി​യപ്പോൾ അതാ, സീയോൻ പർവതത്തിൽ+ കുഞ്ഞാടു+ നിൽക്കു​ന്നു! നെറ്റി​യിൽ കുഞ്ഞാ​ടി​ന്റെ പേരും പിതാ​വി​ന്റെ പേരും+ എഴുതി​യി​രി​ക്കുന്ന 1,44,000+ പേർ കുഞ്ഞാ​ടിനൊ​പ്പം നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. 2 വലിയ വെള്ളച്ചാ​ട്ട​ത്തി​ന്റെ ഇരമ്പൽപോലെ​യും വലിയ ഇടിമു​ഴ​ക്കംപോലെ​യും ഉള്ള ഒരു ശബ്ദം ആകാശത്തുനിന്ന്‌* ഞാൻ കേട്ടു. ഗായകർ കിന്നരം മീട്ടി പാട്ടു പാടു​ന്ന​തുപോ​ലുള്ള ഒരു ശബ്ദമാ​യി​രു​ന്നു അത്‌. 3 സിംഹാസനത്തിനും നാലു ജീവികൾക്കും+ മൂപ്പന്മാർക്കും+ മുമ്പാകെ അവർ പുതി​യതെന്നു തോന്നി​ക്കുന്ന ഒരു പാട്ടു പാടി.+ ഭൂമി​യിൽനിന്ന്‌ വിലയ്‌ക്കു വാങ്ങിയ 1,44,000+ പേർക്ക​ല്ലാ​തെ ആർക്കും ആ പാട്ടു പഠിക്കാൻ കഴിഞ്ഞില്ല. 4 സ്‌ത്രീകളോടു ചേർന്ന്‌ അശുദ്ധ​രാ​യി​ട്ടി​ല്ലാത്ത അവർ കന്യക​മാരെപ്പോ​ലെ നിർമലർ.+ കുഞ്ഞാട്‌ എവിടെ പോയാ​ലും അവർ കുഞ്ഞാ​ടി​നെ അനുഗ​മി​ക്കു​ന്നു.+ ദൈവ​ത്തി​നും കുഞ്ഞാ​ടി​നും ആദ്യഫലമായി+ മനുഷ്യ​വർഗ​ത്തിൽനിന്ന്‌ വിലയ്‌ക്കു വാങ്ങിയതാണ്‌+ അവരെ. 5 അവരുടെ വായിൽ വഞ്ചനയു​ണ്ടാ​യി​രു​ന്നില്ല; അവർ കളങ്കമി​ല്ലാ​ത്തവർ.+

6 മറ്റൊരു ദൂതൻ ആകാശത്ത്‌* പറക്കു​ന്നതു ഞാൻ കണ്ടു. ഭൂമി​യിൽ താമസി​ക്കുന്ന എല്ലാ ജനതകളെ​യും ഗോ​ത്ര​ങ്ങളെ​യും ഭാഷക്കാരെ​യും വംശങ്ങളെ​യും അറിയി​ക്കാൻ ആ ദൂതന്റെ പക്കൽ എന്നും നിലനിൽക്കുന്ന ഒരു സന്തോ​ഷ​വാർത്ത​യു​ണ്ടാ​യി​രു​ന്നു.+ 7 ആ ദൂതൻ ഇങ്ങനെ ഉറക്കെ പറഞ്ഞുകൊ​ണ്ടി​രു​ന്നു: “ദൈവത്തെ ഭയപ്പെ​ടുക; ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കുക. ആകാശ​വും ഭൂമി​യും സമുദ്രവും+ ഉറവക​ളും ഉണ്ടാക്കിയ ദൈവത്തെ ആരാധി​ക്കുക. കാരണം ദൈവം ന്യായം വിധി​ക്കാ​നുള്ള സമയം വന്നിരി​ക്കു​ന്നു!”+

8 രണ്ടാമതൊരു ദൂതൻ ഇങ്ങനെ പറഞ്ഞു​കൊ​ണ്ട്‌ ആ ദൂതന്റെ പിന്നാലെ വന്നു: “അവൾ വീണുപോ​യി! അധാർമികപ്രവൃത്തികൾ* ചെയ്യാ​നുള്ള അവളുടെ മോഹം* എന്ന വീഞ്ഞു ജനതകളെയെ​ല്ലാം കുടിപ്പിച്ച+ ബാബി​ലോൺ എന്ന മഹതി+ വീണുപോ​യി!”+

9 ഇങ്ങനെ വിളി​ച്ചു​പ​റ​ഞ്ഞുകൊണ്ട്‌ മൂന്നാ​മതൊ​രു ദൂതനും അവരുടെ പിന്നാലെ ചെന്നു: “ആരെങ്കി​ലും കാട്ടുമൃഗത്തെയോ+ അതിന്റെ പ്രതി​മയെ​യോ ആരാധി​ച്ച്‌ നെറ്റി​യി​ലോ കൈയി​ലോ അതിന്റെ മുദ്ര സ്വീകരിക്കുന്നെങ്കിൽ+ 10 ദൈവക്രോധത്തിന്റെ പാനപാത്ര​ത്തിൽ പകർന്നി​രി​ക്കുന്ന, ദൈവകോ​പ​മെന്ന വീര്യം കുറയ്‌ക്കാത്ത വീഞ്ഞ്‌ അയാൾ കുടിക്കേ​ണ്ടി​വ​രും.+ അയാളെ വിശു​ദ്ധ​ദൂ​ത​ന്മാ​രുടെ​യും കുഞ്ഞാ​ടിന്റെ​യും മുന്നിൽവെച്ച്‌ തീയും ഗന്ധകവും* കൊണ്ട്‌ പീഡി​പ്പി​ക്കും.+ 11 അവരെ പീഡി​പ്പി​ക്കു​ന്ന​തി​ന്റെ* പുക എന്നു​മെന്നേ​ക്കും ഉയർന്നുകൊ​ണ്ടി​രി​ക്കും.+ കാട്ടു​മൃ​ഗത്തെ​യും അതിന്റെ പ്രതി​മയെ​യും ആരാധി​ക്കു​ന്ന​വരെ​യും അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുന്നവരെയും+ രാവും പകലും പീഡി​പ്പി​ക്കും. 12 ദൈവത്തിന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ക​യും യേശു​വി​ലുള്ള വിശ്വാ​സം മുറുകെ പിടി​ക്കു​ക​യും ചെയ്യുന്ന+ വിശുദ്ധർ സഹനശക്തി കാണിക്കേ​ണ്ടത്‌ ഇവി​ടെ​യാണ്‌.”+

13 പിന്നെ സ്വർഗ​ത്തിൽനിന്ന്‌ ഇങ്ങനെയൊ​രു ശബ്ദം ഞാൻ കേട്ടു: “എഴുതുക: ഇപ്പോൾമു​തൽ കർത്താ​വു​മാ​യുള്ള യോജി​പ്പിൽ മരിക്കു​ന്നവർ അനുഗൃ​ഹീ​തർ.*+ ദൈവാ​ത്മാവ്‌ പറയുന്നു: അതെ, അവർ അവരുടെ അധ്വാനം നിറുത്തി സ്വസ്ഥരാ​കട്ടെ; അവരുടെ പ്രവൃ​ത്തി​കൾ അവരോടൊ​പ്പം പോകു​ന്ന​ല്ലോ.”

14 പിന്നെ ഞാൻ നോക്കി​യപ്പോൾ അതാ, ഒരു വെളുത്ത മേഘം! അതിന്മേൽ മനുഷ്യ​പുത്രനെപ്പോ​ലെ ഒരാൾ+ ഇരിക്കു​ന്നു. തലയിൽ സ്വർണ​കി​രീ​ടം; കൈയിൽ മൂർച്ചയേ​റിയ അരിവാൾ.

15 മറ്റൊരു ദൂതൻ ദേവാ​ല​യ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ ഇറങ്ങി​വന്ന്‌ മേഘത്തിൽ ഇരിക്കു​ന്ന​വനോട്‌ ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “കൊയ്‌ത്തി​നു സമയമാ​യി. അതു​കൊണ്ട്‌ അരിവാൾ വീശി കൊയ്യുക. ഭൂമി​യി​ലെ വിളവ്‌ നന്നായി വിളഞ്ഞി​രി​ക്കു​ന്നു.”+ 16 അപ്പോൾ മേഘത്തി​ന്മേൽ ഇരിക്കു​ന്നവൻ തന്റെ അരിവാൾ ഭൂമി​യിലേക്കു വീശി ഭൂമി​യി​ലെ വിളവ്‌ കൊയ്‌തു.

17 മറ്റൊരു ദൂതൻ സ്വർഗ​ത്തി​ലെ ദേവാ​ല​യ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ ഇറങ്ങി​വന്നു. ആ ദൂതന്റെ കൈയി​ലും മൂർച്ച​യുള്ള ഒരു അരിവാ​ളു​ണ്ടാ​യി​രു​ന്നു.

18 പിന്നെ തീയുടെ മേൽ അധികാ​ര​മുള്ള വേറൊ​രു ദൂതൻ യാഗപീ​ഠ​ത്തി​ങ്കൽനിന്ന്‌ വന്നു. ആ ദൂതൻ മൂർച്ച​യുള്ള അരിവാൾ പിടി​ച്ചി​രു​ന്ന​വനോട്‌, “മൂർച്ച​യുള്ള ആ അരിവാ​ളുകൊണ്ട്‌ ഭൂമി​യി​ലെ മുന്തി​രി​വ​ള്ളി​യിൽനിന്ന്‌ മുന്തി​രി​ക്കു​ലകൾ ശേഖരി​ക്കുക. മുന്തിരി നന്നായി വിളഞ്ഞി​രി​ക്കു​ന്നു”+ എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 19 ദൂതൻ തന്റെ അരിവാൾ ഭൂമി​യിലേക്കു വീശി ഭൂമി​യി​ലെ മുന്തി​രി​വള്ളി ശേഖരി​ച്ച്‌ ദൈവകോ​പ​മെന്ന വലിയ മുന്തിരിച്ചക്കിൽ* ഇട്ടു;+ 20 നഗരത്തിനു വെളി​യി​ലെ ആ മുന്തി​രി​ച്ച​ക്കിൽ കുതി​രകൾ അതു ചവിട്ടി. മുന്തി​രി​ച്ച​ക്കിൽനിന്ന്‌ രക്തം പൊങ്ങി കുതി​ര​ക​ളു​ടെ കടിഞ്ഞാ​ണി​ന്റെ ഉയരത്തിൽ ഏകദേശം 296 കിലോമീറ്റർ* ഒഴുകി.

15 പിന്നെ ഞാൻ സ്വർഗ​ത്തിൽ വലുതും അത്ഭുത​ക​ര​വും ആയ മറ്റൊരു അടയാളം കണ്ടു. ഏഴു ബാധക​ളു​മാ​യി ഏഴു ദൂതന്മാർ!+ ഈ ബാധകൾ ഒടുവി​ലത്തേ​താണ്‌; കാരണം ഇവയോ​ടെ ദൈവ​ത്തി​ന്റെ കോപം തീരും.+

2 പിന്നെ തീ കലർന്ന കണ്ണാടിക്കടൽപോലെ+ ഒന്നു ഞാൻ കണ്ടു. കാട്ടു​മൃ​ഗ​ത്തിന്റെ​യും അതിന്റെ പ്രതിമയുടെയും+ അതിന്റെ പേരിന്റെ സംഖ്യയുടെയും+ മേൽ ജയം നേടിയവർ+ ദൈവ​ത്തി​ന്റെ കിന്നര​ങ്ങ​ളും പിടിച്ച്‌ കണ്ണാടി​ക്ക​ട​ലി​ന്റെ തീരത്ത്‌ നിൽക്കു​ന്ന​തും ഞാൻ കണ്ടു. 3 അവർ ദൈവ​ത്തി​ന്റെ അടിമ​യായ മോശ​യു​ടെ പാട്ടും+ കുഞ്ഞാടിന്റെ+ പാട്ടും പാടു​ന്നു​ണ്ടാ​യി​രു​ന്നു. ഇതാണ്‌ ആ പാട്ട്‌:

“സർവശ​ക്ത​നാം ദൈവ​മായ യഹോവേ,*+ അങ്ങയുടെ പ്രവൃ​ത്തി​കൾ മഹത്തര​വും വിസ്‌മ​യ​ക​ര​വും ആണ്‌.+ നിത്യ​ത​യു​ടെ രാജാവേ,+ അങ്ങയുടെ വഴികൾ നീതി​ക്കും സത്യത്തി​നും നിരക്കു​ന്നവ!+ 4 യഹോവേ,* അങ്ങയെ ഭയപ്പെ​ടാ​തി​രി​ക്കാ​നും അങ്ങയുടെ പേരിനെ സ്‌തു​തി​ക്കാ​തി​രി​ക്കാ​നും ആർക്കു കഴിയും? കാരണം അങ്ങ്‌ മാത്ര​മാ​ണു വിശ്വ​സ്‌തൻ;+ അങ്ങയുടെ വിധികൾ നീതി​യു​ള്ള​വ​യാണെന്നു മനസ്സി​ലാ​ക്കി എല്ലാ ജനതക​ളും തിരു​മു​മ്പാ​കെ വന്ന്‌ അങ്ങയെ ആരാധി​ക്കും.”+

5 ഇതിനു ശേഷം സ്വർഗ​ത്തിൽ സാക്ഷ്യകൂടാരത്തിന്റെ+ വിശു​ദ്ധ​മ​ന്ദി​രം തുറന്നിരിക്കുന്നതു+ ഞാൻ കണ്ടു. 6 ശുദ്ധമായ, തിളങ്ങുന്ന ലിനൻവ​സ്‌ത്രം ധരിച്ച്‌ നെഞ്ചത്ത്‌ സ്വർണപ്പട്ട കെട്ടിയ ഏഴു ദൂതന്മാർ ഏഴു ബാധകളുമായി+ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ പുറത്ത്‌ വന്നു. 7 അപ്പോൾ നാലു ജീവി​ക​ളിൽ ഒന്ന്‌, എന്നു​മെന്നേ​ക്കും ജീവി​ക്കുന്ന ദൈവ​ത്തി​ന്റെ കോപം നിറച്ച ഏഴു സ്വർണപാത്രങ്ങൾ+ ആ ഏഴു ദൂതന്മാർക്കു കൊടു​ത്തു. 8 ദൈവത്തിന്റെ മഹത്ത്വ​വും ശക്തിയും കാരണം വിശു​ദ്ധ​മ​ന്ദി​രം പുക​കൊണ്ട്‌ നിറഞ്ഞു.+ ഏഴു ദൂതന്മാർ വരുത്തുന്ന ഏഴു ബാധകൾ+ അവസാ​നി​ക്കു​ന്ന​തു​വരെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ കടക്കാൻ ആർക്കും കഴിഞ്ഞില്ല.

16 “നിങ്ങൾ പോയി ആ ഏഴു പാത്ര​ങ്ങ​ളി​ലുള്ള ദൈവകോ​പം ഭൂമി​യു​ടെ മേൽ ഒഴിക്കുക”+ എന്ന്‌ ഒരു ശബ്ദം വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ ഏഴു ദൂതന്മാ​രോ​ട്‌ ഉറക്കെ പറയു​ന്നതു ഞാൻ കേട്ടു.+

2 ഒന്നാമൻ ചെന്ന്‌ തന്റെ പാത്ര​ത്തി​ലു​ള്ളതു ഭൂമി​യിൽ ഒഴിച്ചു.+ അപ്പോൾ കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര​യുള്ള,+ അതിന്റെ പ്രതി​മയെ ആരാധിക്കുന്ന+ മനുഷ്യർക്കു വേദനാ​ക​ര​മായ മാരകവ്ര​ണങ്ങൾ ഉണ്ടായി.+

3 രണ്ടാമൻ തന്റെ പാത്ര​ത്തി​ലു​ള്ളതു സമു​ദ്ര​ത്തിൽ ഒഴിച്ചു.+ അപ്പോൾ സമുദ്രം, മരിച്ച ഒരാളു​ടെ രക്തം​പോലെ​യാ​യി.+ സമുദ്രത്തിലെ+ ജീവി​കളെ​ല്ലാം ചത്തു​പോ​യി.

4 മൂന്നാമൻ തന്റെ പാത്ര​ത്തി​ലു​ള്ളതു നദിക​ളി​ലും ഉറവക​ളി​ലും ഒഴിച്ചു.+ അവ രക്തമാ​യി​ത്തീർന്നു.+ 5 അപ്പോൾ വെള്ളത്തി​ന്റെ മേൽ അധികാ​ര​മുള്ള ദൂതൻ ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും+ വിശ്വസ്‌തനും+ ആയ ദൈവമേ, ഇങ്ങനെ ന്യായം വിധി​ച്ച​തുകൊണ്ട്‌ അങ്ങ്‌ നീതി​മാ​നാണ്‌.+ 6 കാരണം വിശു​ദ്ധ​രുടെ​യും പ്രവാ​ച​ക​ന്മാ​രുടെ​യും രക്തം ചൊരിഞ്ഞവർക്ക്‌+ അങ്ങ്‌ രക്തം കുടി​ക്കാൻ കൊടു​ത്തി​രി​ക്കു​ന്നു;+ അവർ അത്‌ അർഹി​ക്കു​ന്നു.”+ 7 യാഗപീഠം ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “അതെ, സർവശ​ക്ത​നാം ദൈവ​മായ യഹോവേ,*+ അങ്ങയുടെ ന്യായ​വി​ധി​കൾ സത്യത്തി​നും നീതി​ക്കും നിരക്കു​ന്നവ!”+

8 നാലാമൻ തന്റെ പാത്ര​ത്തി​ലു​ള്ളതു സൂര്യ​നിൽ ഒഴിച്ചു.+ തീകൊ​ണ്ട്‌ മനുഷ്യ​രെ പൊള്ളി​ക്കാൻ സൂര്യന്‌ അനുവാ​ദം ലഭിച്ചു. 9 കൊടുംചൂടിൽ ആളുകൾക്കു പൊള്ള​ലേറ്റു. പക്ഷേ ഈ ബാധക​ളു​ടെ മേൽ അധികാ​ര​മുള്ള ദൈവ​ത്തി​ന്റെ പേര്‌ നിന്ദി​ച്ച​ത​ല്ലാ​തെ മാനസാ​ന്ത​രപ്പെട്ട്‌ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്താൻ അവർക്കു മനസ്സി​ല്ലാ​യി​രു​ന്നു.

10 അഞ്ചാമൻ തന്റെ പാത്ര​ത്തി​ലു​ള്ളതു കാട്ടു​മൃ​ഗ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽ ഒഴിച്ചു. അപ്പോൾ അതിന്റെ രാജ്യം ഇരുട്ടി​ലാ​യി.+ ആളുകൾ വേദന​കൊ​ണ്ട്‌ നാക്കു കടിച്ചു. 11 എന്നിട്ടും, വേദന​യും വ്രണങ്ങ​ളും കാരണം സ്വർഗ​ത്തി​ലെ ദൈവത്തെ നിന്ദി​ച്ച​ത​ല്ലാ​തെ അവർ അവരുടെ ചെയ്‌തി​കളെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ച്ചില്ല.

12 ആറാമൻ തന്റെ പാത്ര​ത്തി​ലു​ള്ളതു മഹാന​ദി​യായ യൂഫ്ര​ട്ടീ​സിൽ ഒഴിച്ചു;+ അതിലെ വെള്ളം വറ്റി​പ്പോ​യി.+ അങ്ങനെ സൂര്യോദയത്തിൽനിന്നുള്ള* രാജാ​ക്ക​ന്മാർക്കു വഴി ഒരുങ്ങി.+

13 ഭീകരസർപ്പത്തിന്റെ+ വായിൽനി​ന്നും കാട്ടു​മൃ​ഗ​ത്തി​ന്റെ വായിൽനി​ന്നും കള്ളപ്ര​വാ​ച​കന്റെ വായിൽനി​ന്നും അശുദ്ധ​മായ മൂന്ന്‌ അരുളപ്പാടുകൾ* തവളക​ളു​ടെ രൂപത്തിൽ വരുന്നതു ഞാൻ കണ്ടു. 14 വാസ്‌തവത്തിൽ ആ അരുള​പ്പാ​ടു​കൾ ഭൂതങ്ങ​ളിൽനി​ന്നു​ള്ള​വ​യാണ്‌. ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാ​രെ സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദിവസത്തിലെ+ യുദ്ധത്തി​നു കൂട്ടിച്ചേർക്കാനായി+ അവ അടയാ​ളങ്ങൾ കാണിച്ചുകൊണ്ട്‌+ ആ രാജാ​ക്ക​ന്മാ​രു​ടെ അടു​ത്തേക്കു പോകു​ന്നു.

15 “ഇതാ, ഞാൻ കള്ളനെപ്പോ​ലെ വരുന്നു.+ ഉണർന്നിരുന്ന്‌+ സ്വന്തം ഉടുപ്പു കാത്തു​സൂ​ക്ഷി​ക്കു​ന്ന​യാൾ സന്തുഷ്ടൻ. അയാൾ നഗ്നനായി നടക്കേ​ണ്ടി​വ​രില്ല, മറ്റുള്ളവർ അയാളു​ടെ നാണ​ക്കേടു കാണു​ക​യു​മില്ല.”+

16 അവ അവരെ എബ്രായ ഭാഷയിൽ അർമഗെദോൻ*+ എന്ന്‌ അറിയപ്പെ​ടുന്ന സ്ഥലത്ത്‌ കൂട്ടി​ച്ചേർത്തു.

17 ഏഴാമൻ തന്റെ പാത്ര​ത്തി​ലു​ള്ളതു വായു​വിൽ ഒഴിച്ചു. അപ്പോൾ, “എല്ലാം കഴിഞ്ഞി​രി​ക്കു​ന്നു” എന്നു വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌, സിംഹാ​സ​ന​ത്തിൽനിന്ന്‌, ഒരു വലിയ ശബ്ദം കേട്ടു.+ 18 മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമു​ഴ​ക്ക​ങ്ങ​ളും ഉണ്ടായി. ഭൂമി​യിൽ മനുഷ്യൻ ഉണ്ടായ​തു​മു​തൽ ഇന്നുവരെ ഉണ്ടായി​ട്ടി​ല്ലാ​ത്തത്ര വലുതും ശക്തവും ആയ ഒരു ഭൂകമ്പ​വും ഉണ്ടായി.+ 19 മഹാനഗരം+ മൂന്നായി പിളർന്നു; ജനതക​ളു​ടെ നഗരങ്ങ​ളും നശിച്ചുപോ​യി. ദൈവം തന്റെ ഉഗ്ര​കോ​പം എന്ന വീഞ്ഞു നിറച്ച പാനപാത്രം+ ബാബി​ലോൺ എന്ന മഹതിക്കു+ കൊടു​ക്കാൻവേണ്ടി അവളെ ഓർത്തു. 20 ദ്വീപുകളെല്ലാം ഓടിപ്പോ​യി; പർവതങ്ങൾ അപ്രത്യ​ക്ഷ​മാ​യി.+ 21 ആകാശത്തുനിന്ന്‌ വലിയ ആലിപ്പ​ഴങ്ങൾ വീഴാൻതു​ടങ്ങി;+ ഓരോ​ന്നി​നും ഏകദേശം ഒരു താലന്തു* ഭാരമു​ണ്ടാ​യി​രു​ന്നു. അവ മനുഷ്യ​രു​ടെ മേൽ വീണു. ഈ ബാധ വളരെ​യ​ധി​കം നാശം വിതച്ചു. ആലിപ്പഴവർഷം+ കാരണം മനുഷ്യർ ദൈവത്തെ നിന്ദിച്ചു.

17 പിന്നെ ഏഴു പാത്രങ്ങൾ+ പിടി​ച്ചി​രുന്ന ഏഴു ദൂതന്മാ​രിൽ ഒരാൾ വന്ന്‌ എന്നോടു പറഞ്ഞു: “വരൂ, പെരുവെള്ളത്തിന്മീതെ+ ഇരിക്കുന്ന മഹാ​വേ​ശ്യ​ക്കുള്ള ന്യായ​വി​ധി ഞാൻ നിനക്കു കാണി​ച്ചു​ത​രാം. 2 അവൾ ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രു​മാ​യി അധാർമികപ്രവൃത്തികൾ*+ ചെയ്‌ത്‌ തന്റെ ലൈം​ഗിക അധാർമികത* എന്ന വീഞ്ഞു​കൊ​ണ്ട്‌ ഭൂമി​യി​ലു​ള്ള​വരെ ലഹരി പിടി​പ്പി​ച്ചു.”+

3 പിന്നെ ദൈവാ​ത്മാ​വി​ന്റെ ശക്തിയാൽ ദൂതൻ എന്നെ ഒരു വിജന​ഭൂ​മി​യിലേക്കു കൊണ്ടുപോ​യി. ദൈവ​നി​ന്ദാ​ക​ര​മായ പേരുകൾ നിറഞ്ഞ ഒരു കാട്ടു​മൃ​ഗ​ത്തി​ന്റെ പുറത്ത്‌ ഒരു സ്‌ത്രീ ഇരിക്കു​ന്നതു ഞാൻ കണ്ടു. കടുഞ്ചു​വപ്പു നിറമുള്ള ആ കാട്ടു​മൃ​ഗ​ത്തിന്‌ ഏഴു തലയും പത്തു കൊമ്പും ഉണ്ടായി​രു​ന്നു. 4 ആ സ്‌ത്രീ ധരിച്ചി​രുന്ന വസ്‌ത്ര​ത്തി​ന്റെ നിറം പർപ്പിളും+ കടുഞ്ചു​വ​പ്പും ആയിരു​ന്നു. സ്വർണ​വും രത്‌ന​ങ്ങ​ളും മുത്തുകളും+ അവൾ അണിഞ്ഞി​രു​ന്നു. എല്ലാ വൃത്തി​കെട്ട വസ്‌തു​ക്ക​ളും അവളുടെ ലൈം​ഗിക അധാർമികതയുടെ* മാലി​ന്യ​ങ്ങ​ളും നിറഞ്ഞ ഒരു സ്വർണ​പാ​ന​പാ​ത്രം അവളുടെ കൈയി​ലു​ണ്ടാ​യി​രു​ന്നു. 5 “ബാബി​ലോൺ എന്ന മഹതി—വേശ്യകളുടെയും+ ഭൂമി​യി​ലെ വൃത്തി​കെട്ട കാര്യങ്ങളുടെയും+ മാതാവ്‌” എന്ന നിഗൂ​ഢ​മായ ഒരു പേര്‌ അവളുടെ നെറ്റി​യിൽ എഴുതി​യി​രു​ന്നു. 6 വിശുദ്ധരുടെ രക്തവും യേശു​വി​ന്റെ സാക്ഷി​ക​ളു​ടെ രക്തവും+ കുടിച്ച്‌ സ്‌ത്രീ ലഹരി പിടി​ച്ചി​രി​ക്കു​ന്നതു ഞാൻ കണ്ടു.

അവളെ കണ്ടിട്ട്‌ ഞാൻ ആകെ അത്ഭുതപ്പെ​ട്ടുപോ​യി. 7 അപ്പോൾ ദൈവ​ദൂ​തൻ എന്നോടു പറഞ്ഞു: “നീ അത്ഭുതപ്പെ​ടു​ന്നത്‌ എന്തിനാ​ണ്‌? ഈ സ്‌ത്രീയെയും+ ഇവളെ ചുമക്കുന്ന, ഏഴു തലയും പത്തു കൊമ്പും ഉള്ള കാട്ടുമൃഗത്തെയും+ കുറി​ച്ചുള്ള രഹസ്യം ഞാൻ പറഞ്ഞു​ത​രാം: 8 നീ കണ്ട കാട്ടു​മൃ​ഗം, ഉണ്ടായി​രു​ന്ന​തും ഇപ്പോ​ഴി​ല്ലാ​ത്ത​തും എന്നാൽ പെട്ടെ​ന്നു​തന്നെ അഗാധത്തിൽനിന്ന്‌+ കയറി​വ​രാ​നു​ള്ള​തും നാശത്തി​ലേക്കു പോകാ​നി​രി​ക്കു​ന്ന​തും ആയ ഒന്നാണ്‌. ലോകാരംഭംമുതൽ* ജീവന്റെ പുസ്‌തകത്തിൽ+ പേര്‌ എഴുതപ്പെ​ട്ടി​ട്ടി​ല്ലാത്ത ഭൂവാ​സി​കൾ കാട്ടു​മൃ​ഗത്തെ കാണു​മ്പോൾ അത്ഭുതപ്പെ​ടും. കാരണം കാട്ടു​മൃ​ഗം മുമ്പു​ണ്ടാ​യി​രു​ന്നു; ഇപ്പോ​ഴില്ല; എന്നാൽ വീണ്ടും വരും.

9 “ഇവി​ടെ​യാ​ണു ജ്ഞാനമുള്ള ഒരു മനസ്സു വേണ്ടത്‌: ഏഴു തല+ അർഥമാ​ക്കു​ന്നതു സ്‌ത്രീ ഇരിക്കുന്ന ഏഴു പർവത​ങ്ങളെ​യാണ്‌. 10 ഇവ ഏഴു രാജാ​ക്ക​ന്മാർ; അഞ്ചു പേർ വീണുപോ​യി; ഒരാൾ ഇപ്പോ​ഴുണ്ട്‌; മറ്റേയാൾ ഇനിയും വന്നിട്ടില്ല. വന്നാൽപ്പി​ന്നെ അയാൾ അൽപ്പകാ​ലം ഉണ്ടായി​രിക്കേ​ണ്ട​താണ്‌. 11 ഉണ്ടായിരുന്നതും ഇപ്പോ​ഴി​ല്ലാ​ത്ത​തും ആയ കാട്ടുമൃഗവും+ ഒരു രാജാ​വാണ്‌; എട്ടാമത്തെ രാജാ​വായ അയാൾ ആ ഏഴു രാജാ​ക്ക​ന്മാ​രിൽനിന്ന്‌ ഉത്ഭവി​ക്കു​ന്ന​വ​നും നാശത്തി​ലേക്കു പോകു​ന്ന​വ​നും ആണ്‌.

12 “നീ കണ്ട പത്തു കൊമ്പു പത്തു രാജാ​ക്ക​ന്മാർ. അവർക്ക്‌ ഇതുവരെ രാജ്യം കിട്ടി​യി​ട്ടില്ല. എന്നാൽ കാട്ടു​മൃ​ഗത്തോടൊ​പ്പം കുറച്ച്‌* നേര​ത്തേക്ക്‌ അവർക്കു രാജാ​ക്ക​ന്മാ​രാ​യി അധികാ​രം ലഭിക്കും. 13 അവർ ഒരേ ചിന്തയു​ള്ള​വ​രാണ്‌. അതു​കൊണ്ട്‌ അവർ അവരുടെ ശക്തിയും അധികാ​ര​വും കാട്ടു​മൃ​ഗ​ത്തി​നു കൊടു​ക്കും. 14 അവർ കുഞ്ഞാടിനോടു+ പോരാ​ടും. എന്നാൽ കുഞ്ഞാടു കർത്താ​ക്ക​ന്മാ​രു​ടെ കർത്താ​വും രാജാ​ക്ക​ന്മാ​രു​ടെ രാജാവും+ ആയതു​കൊ​ണ്ട്‌ അവരെ കീഴട​ക്കും.+ കുഞ്ഞാ​ടിനോ​ടു​കൂടെ​യുള്ള, വിളി​ക്കപ്പെ​ട്ട​വ​രും തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ട​വ​രും ആയ വിശ്വ​സ്‌ത​രും അവരെ കീഴട​ക്കും.”+

15 പിന്നെ ദൂതൻ എന്നോടു പറഞ്ഞു: “വേശ്യ ഇരിക്കുന്ന ആ വെള്ളം വംശങ്ങ​ളും ജനക്കൂ​ട്ട​ങ്ങ​ളും ജനതക​ളും ഭാഷക​ളും ആണ്‌.+ 16 നീ കണ്ട പത്തു കൊമ്പും+ കാട്ടുമൃഗവും+ വേശ്യയെ+ വെറുത്ത്‌ അവളെ നശിപ്പി​ക്കു​ക​യും നഗ്നയാ​ക്കു​ക​യും ചെയ്യും. അവ അവളുടെ മാംസം തിന്നിട്ട്‌ അവളെ ചുട്ടു​ക​രിച്ച്‌ ഇല്ലാതാ​ക്കും.+ 17 കാരണം ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നടപ്പാ​ക്കാൻ, അതെ അവരുടെയെ​ല്ലാം മനസ്സി​ലുള്ള ആ ഒരേ പദ്ധതി നടപ്പാ​ക്കാൻ, ദൈവം അവരുടെ ഹൃദയ​ത്തിൽ തോന്നി​പ്പി​ക്കും.+ അങ്ങനെ ദൈവ​ത്തി​ന്റെ വാക്കുകൾ നിറ​വേ​റു​ന്ന​തു​വരെ, അവർ അവരുടെ ഭരണം കാട്ടുമൃഗത്തിനു+ കൊടു​ക്കും. 18 നീ കണ്ട സ്‌ത്രീ+ ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രു​ടെ മേൽ ഭരണം നടത്തുന്ന മഹാന​ഗ​ര​മാണ്‌.”

18 പിന്നെ വലിയ അധികാ​ര​മുള്ള മറ്റൊരു ദൈവ​ദൂ​തൻ സ്വർഗത്തിൽനിന്ന്‌* ഇറങ്ങി​വ​രു​ന്നതു ഞാൻ കണ്ടു. ദൂതന്റെ തേജസ്സു​കൊ​ണ്ട്‌ ഭൂമി​യിലെ​ങ്ങും പ്രകാശം പരന്നു. 2 ദൂതൻ ഗംഭീ​ര​സ്വ​ര​ത്തിൽ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “അവൾ വീണുപോ​യി! ബാബി​ലോൺ എന്ന മഹതി വീണുപോ​യി!+ അവൾ ഭൂതങ്ങ​ളു​ടെ പാർപ്പി​ട​വും, എല്ലാ അശുദ്ധാത്മാക്കളുടെയും* അശുദ്ധ​വും വൃത്തികെ​ട്ട​തും ആയ എല്ലാ പക്ഷിക​ളുടെ​യും ഒളിയിടവും+ ആയിത്തീർന്നി​രി​ക്കു​ന്നു. 3 കാരണം അധാർമികപ്രവൃത്തികൾ* ചെയ്യാ​നുള്ള അവളുടെ മോഹം* എന്ന വീഞ്ഞു കുടിച്ച്‌ ജനതകൾക്കെ​ല്ലാം ലഹരി പിടി​ച്ചി​രു​ന്നു.+ ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ അവളു​മാ​യി അധാർമി​കപ്ര​വൃ​ത്തി​കൾ ചെയ്‌തു.+ ഭൂമി​യി​ലെ വ്യാപാരികൾ* അവളുടെ ആർഭാ​ട​ത്തി​ന്റെ ആധിക്യം​കൊ​ണ്ട്‌ സമ്പന്നരാ​യി.”

4 മറ്റൊരു ശബ്ദം സ്വർഗ​ത്തിൽനിന്ന്‌ ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “എന്റെ ജനമേ, അവളുടെ പാപങ്ങ​ളിൽ പങ്കാളി​ക​ളാ​കാ​നും അവൾക്കു വരുന്ന ബാധക​ളു​ടെ ഓഹരി കിട്ടാ​നും ആഗ്രഹിക്കുന്നില്ലെങ്കിൽ+ അവളിൽനി​ന്ന്‌ പുറത്ത്‌ കടക്ക്‌.+ 5 കാരണം അവളുടെ പാപങ്ങൾ ആകാശത്തോ​ളം കുന്നു​കൂ​ടി​യി​രി​ക്കു​ന്നു.+ അവളുടെ അനീതി നിറഞ്ഞ പ്രവൃത്തികൾ* ദൈവം ഓർമി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ 6 അവൾ മറ്റുള്ള​വരോ​ടു പെരു​മാ​റിയ അതേ വിധത്തിൽ അവളോ​ടും പെരു​മാ​റുക.+ അവളുടെ ചെയ്‌തി​കൾക്ക്‌ ഇരട്ടി പകരം കൊടു​ക്കുക.+ അവൾ വീഞ്ഞു കലർത്തിയ പാനപാത്രത്തിൽ+ അവൾക്ക്‌ ഇരട്ടി കലർത്തിക്കൊ​ടു​ക്കുക.+ 7 അവൾ എത്ര​ത്തോ​ളം സ്വയം പുകഴ്‌ത്തു​ക​യും ആർഭാ​ട​ത്തിൽ ആറാടു​ക​യും ചെയ്‌തോ അത്ര​ത്തോ​ളം കഷ്ടതയും ദുഃഖ​വും അവൾക്കു കൊടു​ക്കുക. ‘ഞാൻ രാജ്ഞിയെപ്പോ​ലെ ഭരിക്കു​ന്നു. ഞാൻ വിധവയല്ല; എനിക്ക്‌ ഒരിക്ക​ലും ദുഃഖിക്കേ​ണ്ടി​വ​രില്ല’+ എന്ന്‌ അവൾ ഹൃദയ​ത്തിൽ പറയു​ന്ന​ല്ലോ. 8 അതുകൊണ്ട്‌ മരണം, ദുഃഖം, ക്ഷാമം എന്നീ ബാധകൾ ഒറ്റ ദിവസം​കൊ​ണ്ട്‌ അവളുടെ മേൽ വരും. അവളെ ചുട്ടു​ക​രിച്ച്‌ ഇല്ലാതാ​ക്കും.+ കാരണം അവളെ ന്യായം വിധിച്ച ദൈവ​മായ യഹോവ* ശക്തനാണ്‌.+

9 “അവളു​മാ​യി അധാർമികപ്രവൃത്തികൾ* ചെയ്യു​ക​യും അവളോടൊ​പ്പം ആർഭാ​ട​ത്തിൽ ആറാടു​ക​യും ചെയ്‌ത ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ അവൾ കത്തിയ​മ​രു​ന്ന​തി​ന്റെ പുക കാണു​മ്പോൾ നെഞ്ചത്ത്‌ അടിച്ച്‌ കരയും. 10 അവളുടെ ദുരിതം കണ്ട്‌ പേടിച്ച്‌ അവർ ദൂരെ മാറി​നിന്ന്‌, ‘അയ്യോ മഹാന​ഗ​രമേ,+ ശക്തയായ ബാബി​ലോൺ നഗരമേ, കഷ്ടം! കഷ്ടം! വെറും ഒരു മണിക്കൂ​റുകൊണ്ട്‌ നിനക്കു ശിക്ഷ കിട്ടി​യ​ല്ലോ’ എന്നു പറയും.

11 “ഭൂമി​യി​ലെ വ്യാപാ​രി​ക​ളും അവളെ ഓർത്ത്‌ വിലപി​ക്കും. അവരുടെ സാധന​ങ്ങളെ​ല്ലാം വാങ്ങാൻ പിന്നെ ആരുമു​ണ്ടാ​കി​ല്ല​ല്ലോ. 12 സ്വർണം, വെള്ളി, അമൂല്യ​ര​ത്‌നം, മുത്ത്‌, മേന്മ​യേ​റിയ ലിനൻ, പർപ്പിൾ നിറത്തി​ലുള്ള തുണി, പട്ട്‌, കടുഞ്ചു​വ​പ്പു​തു​ണി, സുഗന്ധ​ത്ത​ടികൊ​ണ്ടുള്ള വസ്‌തു​ക്കൾ, ആനക്കൊ​മ്പുകൊ​ണ്ടുള്ള വസ്‌തു​ക്കൾ, വില​യേ​റിയ തടിയും ചെമ്പും ഇരുമ്പും മാർബി​ളും കൊണ്ടുള്ള സാധനങ്ങൾ, 13 കറുവാപ്പട്ട, ഏലക്കായ്‌, സുഗന്ധ​ക്കൂട്ട്‌, സുഗന്ധ​തൈലം, കുന്തി​രി​ക്കം, വീഞ്ഞ്‌, ഒലിവെണ്ണ, നേർത്ത ധാന്യപ്പൊ​ടി, ഗോതമ്പ്‌, കന്നുകാ​ലി, ആട്‌, കുതിര, തേര്‌, അടിമകൾ, ആളുകൾ എന്നിങ്ങനെ​യു​ള്ളതൊ​ന്നും വാങ്ങാൻ ഇനി ആരുമില്ല. 14 നീ കൊതിച്ച പഴം നിന്നിൽനി​ന്ന്‌ പൊയ്‌പോ​യി. നിന്റെ എല്ലാ വിശി​ഷ്ട​വി​ഭ​വ​ങ്ങ​ളും ശ്രേഷ്‌ഠ​വ​സ്‌തു​ക്ക​ളും നിനക്കു നഷ്ടമായി. അവയെ​ല്ലാം എന്നേക്കു​മാ​യി പോയ്‌മ​റഞ്ഞു.

15 “ഈ വസ്‌തു​ക്കൾ വിറ്റ്‌ അവളി​ലൂ​ടെ സമ്പന്നരാ​യി​ത്തീർന്ന വ്യാപാ​രി​കൾ അവളുടെ ദുരിതം കണ്ട്‌ പേടിച്ച്‌ ദൂരെ മാറി​നിന്ന്‌ വിലപി​ക്കും. 16 അവർ ഇങ്ങനെ പറയും: ‘അയ്യോ മഹാന​ഗ​രമേ, മേന്മ​യേ​റിയ ലിനൻവ​സ്‌ത്ര​വും പർപ്പിൾ നിറത്തി​ലുള്ള വസ്‌ത്ര​വും കടുഞ്ചു​വ​പ്പു​വ​സ്‌ത്ര​വും ധരിച്ച​വളേ, സ്വർണാ​ഭ​ര​ണങ്ങൾ, അമൂല്യ​ര​ത്‌നങ്ങൾ, മുത്തുകൾ+ എന്നിവ വാരി​യ​ണി​ഞ്ഞ​വളേ, കഷ്ടം! കഷ്ടം! 17 ഇക്കണ്ട സമ്പത്തു മുഴുവൻ വെറും ഒരു മണിക്കൂ​റുകൊണ്ട്‌ നശിച്ചുപോ​യ​ല്ലോ.’

“എല്ലാ കപ്പിത്താ​ന്മാ​രും സമു​ദ്ര​സ​ഞ്ചാ​രി​ക​ളും കപ്പൽജോ​ലി​ക്കാ​രും സമു​ദ്രംകൊണ്ട്‌ ഉപജീ​വി​ക്കുന്ന എല്ലാവ​രും ദൂരെ മാറി​നിന്ന്‌ 18 അവൾ കത്തി​യെ​രി​യു​ന്ന​തി​ന്റെ പുക കണ്ട്‌, ‘ഇതു​പോലൊ​രു മഹാന​ഗരം വേറെ​യു​ണ്ടോ’ എന്നു പറഞ്ഞ്‌ നിലവി​ളി​ച്ചു. 19 അവർ തലയിൽ പൊടി വാരി​യി​ട്ടുകൊണ്ട്‌ ഇങ്ങനെ വിലപി​ക്കും: ‘അയ്യോ മഹാന​ഗ​രമേ, കടലിൽ കപ്പലു​ള്ള​വരെയെ​ല്ലാം നിന്റെ സമ്പത്തു​കൊ​ണ്ട്‌ ധനിക​രാ​ക്കിയ നഗരമേ, കഷ്ടം! കഷ്ടം! വെറും ഒരു മണിക്കൂ​റുകൊണ്ട്‌ നീ നശിച്ചുപോ​യ​ല്ലോ.’+

20 “സ്വർഗമേ, അവളുടെ അവസ്ഥ കണ്ട്‌ സന്തോ​ഷി​ക്കൂ!+ വിശു​ദ്ധരേ,+ അപ്പോ​സ്‌ത​ല​ന്മാ​രേ, പ്രവാ​ച​ക​ന്മാ​രേ, ആനന്ദിക്കൂ! ദൈവം നിങ്ങൾക്കു​വേണ്ടി അവളുടെ ന്യായ​വി​ധി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു!”+

21 പിന്നെ ശക്തനായ ഒരു ദൈവ​ദൂ​തൻ വലിയ തിരി​ക​ല്ലുപോ​ലുള്ളൊ​രു കല്ല്‌ എടുത്ത്‌ കടലി​ലേക്ക്‌ എറിഞ്ഞി​ട്ട്‌ പറഞ്ഞു: “മഹാന​ഗ​ര​മായ ബാബിലോ​ണിനെ​യും ഇങ്ങനെ വലി​ച്ചെ​റി​യും. പിന്നെ ആരും അവളെ കാണില്ല.+ 22 കിന്നരം മീട്ടി പാടു​ന്ന​വ​രുടെ​യും സംഗീ​ത​ജ്ഞ​രുടെ​യും കുഴലൂ​ത്തു​കാ​രുടെ​യും കാഹളം ഊതു​ന്ന​വ​രുടെ​യും ശബ്ദം പിന്നെ നിന്നിൽനി​ന്ന്‌ ഉയരില്ല. ഒരുത​ര​ത്തി​ലു​മുള്ള ശില്‌പി​കളെ പിന്നെ നിന്നിൽ കാണില്ല. തിരി​ക​ല്ലി​ന്റെ ശബ്ദം പിന്നെ നിന്നിൽ കേൾക്കില്ല. 23 വിളക്കിന്റെ വെളിച്ചം പിന്നെ നിന്നിൽ കാണില്ല. മണവാ​ളന്റെ​യും മണവാ​ട്ടി​യുടെ​യും സ്വരം പിന്നെ നിന്നിൽ കേൾക്കില്ല. കാരണം നിന്റെ വ്യാപാ​രി​ക​ളാ​യി​രു​ന്നു ഭൂമി​യി​ലെ ഉന്നതന്മാർ. ഭൂതവിദ്യയാൽ+ നീ ജനതകളെയെ​ല്ലാം വഴി​തെ​റ്റി​ച്ചു. 24 അതെ, പ്രവാ​ച​ക​ന്മാ​രുടെ​യും വിശുദ്ധരുടെയും+ ഭൂമി​യിൽ കൊല്ല​പ്പെട്ട എല്ലാവരുടെയും+ രക്തം ഈ നഗരത്തി​ലാ​ണു കണ്ടത്‌.”

19 ഇതിനു ശേഷം വലി​യൊ​രു ജനക്കൂ​ട്ട​ത്തി​ന്റെ ശബ്ദം​പോ​ലുള്ള ഒരു ശബ്ദം ഞാൻ സ്വർഗ​ത്തിൽ കേട്ടു. അവർ പറഞ്ഞു: “യാഹിനെ സ്‌തു​തി​പ്പിൻ!*+ രക്ഷയും മഹത്ത്വ​വും ശക്തിയും നമ്മുടെ ദൈവ​ത്തി​നു​ള്ളത്‌. 2 കാരണം ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ സത്യസ​ന്ധ​വും നീതി​യു​ള്ള​വ​യും ആണ്‌.+ ലൈം​ഗിക അധാർമികതയാൽ* ഭൂമിയെ വഷളാ​ക്കിയ മഹാ​വേ​ശ്യ​യു​ടെ ന്യായ​വി​ധി ദൈവം നടപ്പാ​ക്കി​യി​രി​ക്കു​ന്നു; അവളുടെ കൈക​ളിൽ കാണുന്ന, തന്റെ അടിമ​ക​ളു​ടെ രക്തത്തിനു ദൈവം അവളോ​ടു പ്രതി​കാ​രം ചെയ്‌തി​രി​ക്കു​ന്നു.”+ 3 അപ്പോൾത്തന്നെ അവർ വീണ്ടും പറഞ്ഞു: “യാഹിനെ സ്‌തു​തി​പ്പിൻ!*+ അവളിൽനി​ന്നുള്ള പുക എന്നു​മെന്നേ​ക്കും ഉയരും.”+

4 നാലു ജീവികളും+ 24 മൂപ്പന്മാരും+ കമിഴ്‌ന്നു​വീണ്‌, “ആമേൻ! യാഹിനെ സ്‌തു​തി​പ്പിൻ”*+ എന്നു പറഞ്ഞ്‌ സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന ദൈവത്തെ ആരാധി​ച്ചു.

5 “ദൈവ​ഭ​യ​മു​ള്ള​വരേ, ചെറി​യ​വ​രും വലിയവരും+ ആയ ദൈവ​ദാ​സരേ,+ നമ്മുടെ ദൈവത്തെ സ്‌തു​തി​പ്പിൻ” എന്നൊരു ശബ്ദം സിംഹാ​സ​ന​ത്തിൽനിന്ന്‌ കേട്ടു.

6 അപ്പോൾ വലി​യൊ​രു ജനക്കൂ​ട്ട​ത്തി​ന്റെ ആരവംപോലെ​യും വലിയ വെള്ളച്ചാ​ട്ട​ത്തി​ന്റെ ഇരമ്പൽപോലെ​യും ശക്തമായ ഇടിമു​ഴ​ക്കംപോലെ​യും ഉള്ള ഒരു ശബ്ദം ഞാൻ കേട്ടു. അവർ പറഞ്ഞു: “യാഹിനെ സ്‌തു​തി​പ്പിൻ!*+ നമ്മുടെ ദൈവ​വും സർവശക്തനും+ ആയ യഹോവ* രാജാ​വാ​യി ഭരിക്കാൻതു​ട​ങ്ങി​യ​ല്ലോ.+ 7 നമുക്കു സന്തോ​ഷി​ച്ചു​ല്ല​സിച്ച്‌ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്താം. കാരണം കുഞ്ഞാ​ടി​ന്റെ കല്യാണം വന്നെത്തി​യി​രി​ക്കു​ന്നു. കുഞ്ഞാ​ടി​ന്റെ മണവാട്ടി അണി​ഞ്ഞൊ​രു​ങ്ങി​യി​രി​ക്കു​ന്നു. 8 ശോഭയുള്ളതും ശുദ്ധവും ആയ മേന്മ​യേ​റിയ ലിനൻവ​സ്‌ത്രം ധരിക്കാൻ അവൾക്ക്‌ അനുമതി ലഭിച്ചി​രി​ക്കു​ന്നു. മേന്മ​യേ​റിയ ലിനൻവ​സ്‌ത്രം വിശു​ദ്ധ​രു​ടെ നീതിപ്ര​വൃ​ത്തി​കളെ അർഥമാ​ക്കു​ന്നു.”+

9 അപ്പോൾ ദൂതൻ എന്നോടു പറഞ്ഞു: “എഴുതുക: കുഞ്ഞാ​ടി​ന്റെ വിവാഹവിരുന്നിനു+ ക്ഷണം ലഭിച്ചവർ സന്തുഷ്ടർ.” ദൂതൻ ഇങ്ങനെ​യും പറഞ്ഞു: “ദൈവ​ത്തി​ന്റെ ഈ വാക്കുകൾ സത്യമാ​ണ്‌.” 10 അപ്പോൾ ദൂതനെ ആരാധി​ക്കാൻ ഞാൻ ദൂതന്റെ കാൽക്കൽ വീണു. എന്നാൽ ദൂതൻ എന്നോടു പറഞ്ഞു: “എന്താണ്‌ ഈ ചെയ്യു​ന്നത്‌? അരുത്‌!+ ദൈവത്തെ​യാണ്‌ ആരാധിക്കേ​ണ്ടത്‌.+ നിന്നോ​ടും നിന്നെപ്പോ​ലെ യേശു​വി​നുവേണ്ടി സാക്ഷി പറയുന്ന+ നിന്റെ സഹോ​ദ​ര​ന്മാരോ​ടും ഒപ്പം പ്രവർത്തി​ക്കുന്ന ഒരു അടിമ മാത്ര​മാ​ണു ഞാൻ. യേശു​വി​നുവേണ്ടി സാക്ഷി പറയുക എന്നതാ​ണ​ല്ലോ പ്രവച​ന​ത്തി​ന്റെ ഉദ്ദേശ്യം.”+

11 പിന്നെ ഞാൻ നോക്കി​യപ്പോൾ സ്വർഗം തുറന്നി​രി​ക്കു​ന്നതു കണ്ടു. അതാ, ഒരു വെള്ളക്കു​തിര!+ കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വന്റെ പേര്‌ വിശ്വസ്‌തനും+ സത്യവാനും+ എന്നാണ്‌. അദ്ദേഹം നീതിയോ​ടെ വിധി​ക്കു​ക​യും പോരാ​ടു​ക​യും ചെയ്യുന്നു.+ 12 അദ്ദേഹത്തിന്റെ കണ്ണുകൾ തീജ്വാല;+ തലയിൽ അനേകം കിരീ​ടങ്ങൾ.* എഴുത​പ്പെട്ട ഒരു പേരും അദ്ദേഹ​ത്തി​നുണ്ട്‌; എന്നാൽ അദ്ദേഹ​ത്തി​ന​ല്ലാ​തെ വേറെ ആർക്കും അത്‌ അറിഞ്ഞു​കൂ​ടാ. 13 അദ്ദേഹത്തിന്റെ വസ്‌ത്ര​ത്തിൽ രക്തക്കറ പറ്റിയി​രു​ന്നു.* ദൈവവചനം+ എന്നാണ്‌ അദ്ദേഹം അറിയപ്പെ​ടു​ന്നത്‌. 14 സ്വർഗത്തിലെ സൈന്യം ശുദ്ധമായ, മേന്മ​യേ​റിയ, വെളുത്ത ലിനൻവ​സ്‌ത്രങ്ങൾ ധരിച്ച്‌ വെള്ളക്കു​തി​ര​പ്പു​റത്ത്‌ അദ്ദേഹത്തെ അനുഗ​മി​ക്കു​ന്നു. 15 ജനതകളെ വെട്ടാ​നുള്ള നീണ്ട, മൂർച്ചയേ​റിയ ഒരു വാൾ അദ്ദേഹ​ത്തി​ന്റെ വായിൽനി​ന്ന്‌ നീണ്ടു​നി​ന്നു.+ അദ്ദേഹം ഇരുമ്പുകോൽകൊണ്ട്‌+ അവരെ മേയ്‌ക്കും. സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ ഉഗ്ര​കോ​പ​ത്തി​ന്റെ മുന്തിരിച്ചക്ക്‌+ അദ്ദേഹം ചവിട്ടും. 16 അദ്ദേഹത്തിന്റെ വസ്‌ത്ര​ത്തിൽ, അതെ അദ്ദേഹ​ത്തി​ന്റെ തുടയിൽ, രാജാ​ക്ക​ന്മാ​രു​ടെ രാജാ​വും കർത്താ​ക്ക​ന്മാ​രു​ടെ കർത്താവും+ എന്നൊരു പേര്‌ എഴുതി​യി​രു​ന്നു.

17 ഒരു ദൈവ​ദൂ​തൻ സൂര്യ​നിൽ നിൽക്കു​ന്ന​തും ഞാൻ കണ്ടു. ആകാശത്ത്‌* പറക്കുന്ന പക്ഷികളോടെ​ല്ലാം ദൂതൻ ഇങ്ങനെ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “ദൈവ​ത്തി​ന്റെ വലിയ അത്താഴ​വി​രു​ന്നി​നു വന്നുകൂ​ടുക!+ 18 രാജാക്കന്മാരുടെയും സൈന്യാ​ധി​പ​ന്മാ​രുടെ​യും ശക്തന്മാരുടെയും+ കുതി​ര​ക​ളുടെ​യും കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വ​രുടെ​യും സ്വത​ന്ത്ര​രും അടിമ​ക​ളും ചെറി​യ​വ​രും വലിയ​വ​രും ആയ എല്ലാവ​രുടെ​യും മാംസം തിന്നാൻ+ വന്നുകൂ​ടുക.”

19 കുതിരപ്പുറത്ത്‌ ഇരിക്കു​ന്ന​വനോ​ടും അദ്ദേഹ​ത്തി​ന്റെ സൈന്യത്തോ​ടും യുദ്ധം ചെയ്യാൻ കാട്ടു​മൃ​ഗ​വും ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രും അവരുടെ സൈന്യ​വും ഒരുമി​ച്ചു​കൂ​ടി​യി​രി​ക്കു​ന്നതു ഞാൻ കണ്ടു.+ 20 എന്നാൽ കാട്ടു​മൃ​ഗത്തെ പിടിച്ച്‌ ഗന്ധകം* കത്തുന്ന തീത്തടാ​ക​ത്തിലേക്കു ജീവ​നോ​ടെ എറിഞ്ഞു.+ കൂടാതെ, അതിന്റെ മുന്നിൽ അടയാ​ളങ്ങൾ കാണിച്ച്‌ ആളുകളെ വഴി​തെ​റ്റിച്ച, കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്രയേൽക്കുകയും+ അതിന്റെ പ്രതി​മയെ ആരാധിക്കുകയും+ ചെയ്‌ത​വരെ വഴി​തെ​റ്റിച്ച, കള്ളപ്രവാചകനെയും+ ജീവ​നോ​ടെ അവി​ടേക്ക്‌ എറിഞ്ഞു. 21 ബാക്കിയുള്ളവർ കുതി​ര​പ്പു​റത്ത്‌ ഇരിക്കു​ന്ന​വന്റെ വായിൽനി​ന്ന്‌ പുറപ്പെട്ട നീണ്ട വാളിന്‌ ഇരയായി.+ പക്ഷികളെ​ല്ലാം മതിയാ​കുവോ​ളം അവരുടെ മാംസം തിന്നു.+

20 പിന്നെ ഒരു ദൈവ​ദൂ​തൻ അഗാധ​ത്തി​ന്റെ താക്കോലും+ വലി​യൊ​രു ചങ്ങലയും പിടി​ച്ചുകൊണ്ട്‌ സ്വർഗത്തിൽനിന്ന്‌* ഇറങ്ങി​വ​രു​ന്നതു ഞാൻ കണ്ടു. 2 പിശാചും+ സാത്താനും+ ആയ പഴയ പാമ്പിനെ,+ ആ ഭീകര​സർപ്പത്തെ,+ ദൂതൻ 1,000 വർഷ​ത്തേക്കു പിടി​ച്ചുകെട്ടി. 3 1,000 വർഷം കഴിയു​ന്ന​തു​വരെ അവൻ ഇനി ജനതകളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കാൻ ദൂതൻ അവനെ അഗാധത്തിലേക്ക്‌+ എറിഞ്ഞ്‌ അവിടം അടച്ചു​പൂ​ട്ടി മുദ്ര​വെച്ചു. അതിനു ശേഷം അൽപ്പകാ​ലത്തേക്ക്‌ അവനെ അഴിച്ചു​വിടേ​ണ്ട​താണ്‌.+

4 പിന്നെ ഞാൻ സിംഹാ​സ​നങ്ങൾ കണ്ടു. അവയിൽ ഇരിക്കു​ന്ന​വർക്കു ന്യായം വിധി​ക്കാ​നുള്ള അധികാ​രം ലഭിച്ചി​രു​ന്നു. അതെ, യേശു​വി​നുവേണ്ടി സാക്ഷി പറഞ്ഞതുകൊ​ണ്ടും ദൈവത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ച​തുകൊ​ണ്ടും കാട്ടു​മൃ​ഗത്തെ​യോ അതിന്റെ പ്രതി​മയെ​യോ ആരാധി​ക്കു​ക​യോ നെറ്റി​യി​ലോ കൈയി​ലോ അതിന്റെ മുദ്രയേൽക്കുകയോ+ ചെയ്യാ​തി​രു​ന്ന​തുകൊ​ണ്ടും കൊല്ലപ്പെട്ടവരെയാണു* ഞാൻ കണ്ടത്‌. അവർ ജീവനി​ലേക്കു വന്ന്‌ 1,000 വർഷം ക്രിസ്‌തു​വിന്റെ​കൂ​ടെ രാജാ​ക്ക​ന്മാ​രാ​യി ഭരിച്ചു.+ 5 (മരിച്ച​വ​രിൽ ബാക്കിയുള്ളവർ+ ആ 1,000 വർഷം കഴിയു​ന്ന​തു​വരെ ജീവനി​ലേക്കു വന്നില്ല.) ഇതാണ്‌ ഒന്നാമത്തെ പുനരു​ത്ഥാ​നം.+ 6 ഒന്നാമത്തെ പുനരുത്ഥാനത്തിൽ+ പങ്കുള്ളവർ സന്തുഷ്ടർ, അവർ വിശു​ദ്ധ​രു​മാണ്‌. അവരുടെ മേൽ രണ്ടാം മരണത്തിന്‌+ അധികാ​ര​മില്ല.+ അവർ ദൈവ​ത്തിന്റെ​യും ക്രിസ്‌തു​വിന്റെ​യും പുരോ​ഹി​ത​ന്മാ​രാ​യി​രി​ക്കും.+ ക്രിസ്‌തു​വിന്റെ​കൂ​ടെ അവർ ആ 1,000 വർഷം രാജാ​ക്ക​ന്മാ​രാ​യി ഭരിക്കു​ക​യും ചെയ്യും.+

7 1,000 വർഷം കഴിഞ്ഞാൽ ഉടനെ സാത്താനെ തടവിൽനി​ന്ന്‌ വിട്ടയ​യ്‌ക്കും. 8 അവൻ ഭൂമി​യു​ടെ നാലു കോണി​ലു​മുള്ള ജനതകളെ, ഗോഗിനെ​യും മാഗോ​ഗിനെ​യും, വഴി​തെ​റ്റിച്ച്‌ യുദ്ധത്തി​നു കൂട്ടി​ച്ചേർക്കാൻ പുറ​പ്പെ​ടും. അവരുടെ എണ്ണം കടലിലെ മണൽപോലെ​യാ​യി​രി​ക്കും. 9 അവർ ഭൂമി​യിലെ​ല്ലാ​യി​ട​ത്തും അണിനി​രന്ന്‌ വിശു​ദ്ധ​രു​ടെ പാളയ​വും ദൈവ​ത്തി​ന്റെ പ്രിയ​പ്പെട്ട നഗരവും വളഞ്ഞു. എന്നാൽ ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി അവരെ ദഹിപ്പി​ച്ചു​ക​ളഞ്ഞു.+ 10 അവരെ വഴി​തെ​റ്റിച്ച പിശാ​ചി​നെ കാട്ടുമൃഗവും+ കള്ളപ്ര​വാ​ച​ക​നും കിടക്കുന്ന,+ ഗന്ധകം* കത്തുന്ന തീത്തടാ​ക​ത്തിലേക്ക്‌ എറിയും. അവരെ രാപ്പകൽ എന്നു​മെന്നേ​ക്കും ദണ്ഡിപ്പി​ക്കും.*

11 പിന്നെ ഞാൻ വലി​യൊ​രു വെള്ളസിം​ഹാ​സനം കണ്ടു. അതിൽ ദൈവം ഇരിക്കു​ന്നു​ണ്ടാ​യി​രു​ന്നു.+ ദൈവ​സ​ന്നി​ധി​യിൽനിന്ന്‌ ആകാശ​വും ഭൂമി​യും ഓടിപ്പോ​യി.+ അവയെ പിന്നെ അവിടെ കണ്ടില്ല. 12 മരിച്ചവർ, വലിയ​വ​രും ചെറി​യ​വ​രും എല്ലാം, സിംഹാ​സ​ന​ത്തി​നു മുന്നിൽ നിൽക്കു​ന്നതു ഞാൻ കണ്ടു. അപ്പോൾ ചുരു​ളു​കൾ തുറന്നു. ജീവന്റെ ചുരുൾ+ എന്ന മറ്റൊരു ചുരു​ളും തുറന്നു. ചുരു​ളു​ക​ളിൽ എഴുതി​യി​രു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ മരിച്ച​വരെ അവരുടെ പ്രവൃ​ത്തി​ക​ള​നു​സ​രിച്ച്‌ ന്യായം വിധിച്ചു.+ 13 കടൽ അതിലുള്ള മരിച്ച​വരെ വിട്ടുകൊ​ടു​ത്തു. മരണവും ശവക്കുഴിയും* അവയി​ലുള്ള മരിച്ച​വരെ വിട്ടുകൊ​ടു​ത്തു. അവരെ ഓരോ​രു​ത്തരെ​യും അവരുടെ പ്രവൃ​ത്തി​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ന്യായം വിധിച്ചു.+ 14 പിന്നെ മരണ​ത്തെ​യും ശവക്കുഴിയെയും* തീത്തടാ​ക​ത്തിലേക്ക്‌ എറിഞ്ഞു.+ ഈ തീത്തടാകം+ രണ്ടാം മരണത്തെ+ അർഥമാ​ക്കു​ന്നു. 15 ജീവന്റെ പുസ്‌ത​ക​ത്തിൽ പേര്‌ എഴുതിക്കാണാത്തവരെയും+ തീത്തടാകത്തിലേക്ക്‌+ എറിഞ്ഞു.

21 പിന്നെ ഞാൻ ഒരു പുതിയ ആകാശ​വും പുതിയ ഭൂമി​യും കണ്ടു.+ പഴയ ആകാശ​വും പഴയ ഭൂമി​യും നീങ്ങിപ്പോ​യി​രു​ന്നു.+ കടലും+ ഇല്ലാതാ​യി. 2 പുതിയ യരുശ​ലേം എന്ന വിശു​ദ്ധ​ന​ഗരം മണവാ​ള​നുവേണ്ടി അണി​ഞ്ഞൊ​രു​ങ്ങിയ മണവാട്ടിയെപ്പോലെ+ സ്വർഗ​ത്തിൽനിന്ന്‌, ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌,+ ഇറങ്ങി​വ​രു​ന്ന​തും ഞാൻ കണ്ടു. 3 അപ്പോൾ സിംഹാ​സ​ന​ത്തിൽനിന്ന്‌ വലി​യൊ​രു ശബ്ദം ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “ഇതാ, ദൈവ​ത്തി​ന്റെ കൂടാരം മനുഷ്യ​രുടെ​കൂ​ടെ. ദൈവം അവരുടെ​കൂ​ടെ വസിക്കും. അവർ ദൈവ​ത്തി​ന്റെ ജനമാ​യി​രി​ക്കും. ദൈവം അവരുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കും.+ 4 ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും.+ മേലാൽ മരണം ഉണ്ടായി​രി​ക്കില്ല;+ ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.+ പഴയ​തെ​ല്ലാം കഴിഞ്ഞുപോ​യി!”

5 സിംഹാസനത്തിൽ ഇരിക്കു​ന്നവൻ,+ “ഇതാ, ഞാൻ എല്ലാം പുതി​യ​താ​ക്കു​ന്നു”+ എന്നു പറഞ്ഞു. “എഴുതുക, ഈ വാക്കുകൾ സത്യമാ​ണ്‌, ഇവ വിശ്വ​സി​ക്കാം”* എന്നും ദൈവം പറഞ്ഞു. 6 പിന്നെ ദൈവം എന്നോടു പറഞ്ഞു: “എല്ലാം സംഭവി​ച്ചു​ക​ഴി​ഞ്ഞു! ഞാൻ ആൽഫയും ഒമേഗയും* ആണ്‌; തുടക്ക​വും ഒടുക്ക​വും ഞാനാണ്‌.+ ദാഹി​ക്കു​ന്ന​വനു ഞാൻ ജീവജ​ല​ത്തി​ന്റെ ഉറവയിൽനിന്ന്‌+ സൗജന്യമായി* കുടി​ക്കാൻ കൊടു​ക്കും. 7 ജയിക്കുന്നവൻ ഇതെല്ലാം അവകാ​ശ​മാ​ക്കും. ഞാൻ അവനു ദൈവ​വും അവൻ എനിക്കു മകനും ആയിരി​ക്കും. 8 എന്നാൽ ഭീരുക്കൾ, വിശ്വാ​സ​മി​ല്ലാ​ത്തവർ,+ വൃത്തി​കെട്ട കാര്യങ്ങൾ ചെയ്യുന്ന അശുദ്ധർ, കൊല​പാ​ത​കി​കൾ,+ അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവർ,+ ഭൂതവി​ദ്യ​യിൽ ഏർപ്പെ​ടു​ന്നവർ, വിഗ്ര​ഹാ​രാ​ധകർ, നുണ പറയുന്നവർ+ എന്നിവർക്കുള്ള ഓഹരി ഗന്ധകം* കത്തുന്ന തീത്തടാ​ക​മാണ്‌.+ ഇതു രണ്ടാം മരണത്തെ അർഥമാ​ക്കു​ന്നു.”+

9 അവസാനത്തെ ഏഴു ബാധകൾ+ നിറഞ്ഞ ഏഴു പാത്രങ്ങൾ പിടി​ച്ചി​രുന്ന ഏഴു ദൈവ​ദൂ​ത​ന്മാ​രിൽ ഒരാൾ വന്ന്‌ എന്നോട്‌, “വരൂ, ഞാൻ മണവാ​ട്ടി​യെ, കുഞ്ഞാ​ടി​ന്റെ ഭാര്യയെ, കാണി​ച്ചു​ത​രാം”+ എന്നു പറഞ്ഞു. 10 ദൂതൻ എന്നെ ദൈവാ​ത്മാ​വി​ന്റെ ശക്തിയാൽ, ഉയരമുള്ള ഒരു വലിയ മലയി​ലേക്കു കൊണ്ടുപോ​യി. എന്നിട്ട്‌ വിശു​ദ്ധ​ന​ഗ​ര​മായ യരുശ​ലേം സ്വർഗ​ത്തിൽനിന്ന്‌, ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌,+ ഇറങ്ങി​വ​രു​ന്നത്‌ എനിക്കു കാണി​ച്ചു​തന്നു. 11 അതിനു ദൈവ​ത്തി​ന്റെ തേജസ്സു​ണ്ടാ​യി​രു​ന്നു.+ അതിന്റെ പ്രഭ അമൂല്യ​ര​ത്‌ന​ത്തിന്‌, ശുദ്ധമായ സ്‌ഫടി​കംപോ​ലെ തിളങ്ങുന്ന സൂര്യ​കാ​ന്ത​ക്ക​ല്ലിന്‌,+ സമാന​മാ​യി​രു​ന്നു. 12 അതിന്‌ ഉയരമുള്ള ഒരു വലിയ മതിലും 12 കവാട​ങ്ങ​ളും കവാട​ങ്ങ​ളിൽ 12 ദൈവ​ദൂ​ത​ന്മാ​രും ഉണ്ടായി​രു​ന്നു. ഇസ്രായേൽമ​ക്ക​ളു​ടെ 12 ഗോ​ത്ര​ങ്ങ​ളു​ടെ പേരുകൾ കവാട​ങ്ങ​ളിൽ കൊത്തിവെ​ച്ചി​രു​ന്നു. 13 കിഴക്ക്‌ മൂന്നു കവാടം; വടക്ക്‌ മൂന്നു കവാടം; തെക്ക്‌ മൂന്നു കവാടം; പടിഞ്ഞാ​റ്‌ മൂന്നു കവാടം.+ 14 നഗരമതിലിന്‌ 12 പേരുകൾ കൊത്തിയ 12 അടിസ്ഥാ​ന​ശി​ല​ക​ളു​ണ്ടാ​യി​രു​ന്നു. കുഞ്ഞാ​ടി​ന്റെ 12 അപ്പോസ്‌തലന്മാരുടെ+ പേരു​ക​ളാ​യി​രു​ന്നു അവ.

15 എന്നോടു സംസാ​രി​ച്ചുകൊ​ണ്ടി​രുന്ന ദൈവ​ദൂ​തന്റെ കൈയിൽ, നഗരവും അതിന്റെ കവാട​ങ്ങ​ളും മതിലും അളക്കാൻ സ്വർണംകൊ​ണ്ടുള്ള ഒരു മുഴ​ക്കോ​ലു​ണ്ടാ​യി​രു​ന്നു.+ 16 നഗരം സമചതു​ര​മാ​യി​രു​ന്നു; നീളവും വീതി​യും സമം. ദൂതൻ മുഴ​ക്കോൽകൊണ്ട്‌ നഗരം അളന്നു. അത്‌ ഏകദേശം 2,220 കിലോമീറ്റർ* ആയിരു​ന്നു. നഗരത്തി​ന്റെ നീളവും വീതി​യും ഉയരവും തുല്യ​മാ​യി​രു​ന്നു. 17 പിന്നെ ദൂതൻ അതിന്റെ മതിൽ അളന്നു. അതു മനുഷ്യ​രു​ടെ അളവനു​സ​രിച്ച്‌ 144 മുഴം;* ദൂതന്മാ​രു​ടെ അളവനു​സ​രി​ച്ചും അത്രതന്നെ. 18 മതിൽ സൂര്യകാന്തക്കല്ലുകൊണ്ടുള്ളതും+ നഗരം ശുദ്ധമായ സ്‌ഫടി​കംപോ​ലുള്ള തനിത്ത​ങ്കംകൊ​ണ്ടു​ള്ള​തും ആയിരു​ന്നു. 19 എല്ലാ തരം അമൂല്യരത്‌നങ്ങൾകൊണ്ടും* അലങ്കരി​ച്ച​താ​യി​രു​ന്നു നഗരമ​തി​ലി​ന്റെ അടിസ്ഥാ​നങ്ങൾ: ഒന്നാമത്തെ അടിസ്ഥാ​നം സൂര്യ​കാ​ന്ത​ക്കല്ല്‌, രണ്ടാമ​ത്തേത്‌ ഇന്ദ്രനീ​ല​ക്കല്ല്‌, മൂന്നാ​മത്തേതു സ്‌ഫടി​ക​ക്കല്ല്‌, നാലാ​മത്തേതു മരതകം, 20 അഞ്ചാമത്തേതു നഖവർണി​ക്കല്ല്‌, ആറാമ​ത്തേതു ചുവപ്പു​ര​ത്‌നം, ഏഴാമ​ത്തേതു പീതര​ത്‌നം, എട്ടാമ​ത്തേതു വൈഡൂ​ര്യം, ഒൻപതാ​മത്തേതു ഗോ​മേ​ദകം, പത്താമ​ത്തേത്‌ ഇളംപ​ച്ച​ര​ത്‌നം, പതി​നൊ​ന്നാ​മത്തേതു നീലര​ത്‌നം, പന്ത്രണ്ടാ​മത്തേത്‌ അമദമണി. 21 കവാടം 12-ഉം 12 മുത്ത്‌; ഓരോ കവാട​വും ഓരോ മുത്തുകൊ​ണ്ടു​ള്ള​താ​യി​രു​ന്നു. നഗരത്തി​ന്റെ പ്രധാ​ന​വീ​ഥി ശുദ്ധമായ സ്‌ഫടി​കംപോ​ലുള്ള തനിത്ത​ങ്കംകൊ​ണ്ടു​ള്ള​താ​യി​രു​ന്നു.

22 ഞാൻ നഗരത്തിൽ ഒരു ദേവാ​ലയം കണ്ടില്ല. കാരണം സർവശ​ക്ത​നാം ദൈവ​മായ യഹോവയും*+ കുഞ്ഞാ​ടും ആയിരു​ന്നു ആ നഗരത്തി​ന്റെ ദേവാ​ലയം. 23 നഗരത്തിൽ സൂര്യന്റെ​യോ ചന്ദ്ര​ന്റെ​യോ ആവശ്യ​മില്ല; കാരണം ദൈവതേ​ജസ്സ്‌ അതിനു പ്രകാശം നൽകി.+ കുഞ്ഞാ​ടാ​യി​രു​ന്നു അതിന്റെ വിളക്ക്‌.+ 24 ജനതകൾ ആ നഗരത്തി​ന്റെ വെളി​ച്ച​ത്തിൽ നടക്കും.+ ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ അവരുടെ തേജസ്സ്‌ അതി​ലേക്കു കൊണ്ടു​വ​രും. 25 അതിന്റെ കവാടങ്ങൾ ഒരിക്ക​ലും അടയ്‌ക്കില്ല. കാരണം അവിടെ പകൽ മാത്രമേ ഉണ്ടായി​രി​ക്കൂ, രാത്രി​യു​ണ്ടാ​യി​രി​ക്കില്ല.+ 26 അവർ ജനതക​ളു​ടെ തേജസ്സും ബഹുമാ​ന​വും അതി​ലേക്കു കൊണ്ടു​വ​രും.+ 27 അശുദ്ധമായതൊന്നും അവി​ടേക്കു കടക്കില്ല. മ്ലേച്ഛകാ​ര്യ​ങ്ങൾ ചെയ്യു​ക​യോ വഞ്ചന കാട്ടു​ക​യോ ചെയ്യുന്ന ആർക്കും അവിടെ പ്രവേ​ശി​ക്കാ​നാ​കില്ല.+ കുഞ്ഞാ​ടി​ന്റെ ജീവപു​സ്‌ത​ക​ത്തിൽ പേരു​ള്ളവർ മാത്രമേ അവിടെ പ്രവേ​ശി​ക്കൂ.+

22 പിന്നെ ദൈവ​ദൂ​തൻ എനിക്കു പളുങ്കുപോ​ലെ തെളിഞ്ഞ ജീവജലനദി+ കാണി​ച്ചു​തന്നു. അതു ദൈവ​ത്തിന്റെ​യും കുഞ്ഞാടിന്റെയും+ സിംഹാ​സ​ന​ത്തിൽനിന്ന്‌ പുറ​പ്പെട്ട്‌ 2 പ്രധാനവീഥിക്കു നടുവി​ലൂ​ടെ ഒഴുകു​ന്നു. വർഷത്തിൽ 12 പ്രാവ​ശ്യം വിളവ്‌ തരുന്ന ജീവവൃ​ക്ഷങ്ങൾ നദിയു​ടെ രണ്ടു വശത്തു​മു​ണ്ടാ​യി​രു​ന്നു. അവ മാസംതോ​റും ഫലം ഉത്‌പാ​ദി​പ്പി​ക്കു​ന്നു. അവയുടെ ഇലകൾ ജനതകളെ സുഖ​പ്പെ​ടു​ത്താ​നു​ള്ള​താണ്‌.+

3 ഇനി ഒരു ശാപവും അവി​ടെ​യു​ണ്ടാ​കില്ല. ദൈവ​ത്തിന്റെ​യും കുഞ്ഞാ​ടിന്റെ​യും സിംഹാസനം+ നഗരത്തി​ലു​ണ്ടാ​യി​രി​ക്കും. ദൈവ​ത്തി​ന്റെ അടിമകൾ ദൈവത്തെ സേവി​ക്കും.* 4 അവർ ദൈവ​ത്തി​ന്റെ മുഖം കാണും.+ അവരുടെ നെറ്റി​യിൽ ദൈവ​ത്തി​ന്റെ പേരു​ണ്ടാ​യി​രി​ക്കും.+ 5 മേലാൽ രാത്രി​യു​ണ്ടാ​യി​രി​ക്കില്ല.+ ദൈവ​മായ യഹോവ* അവരുടെ മേൽ പ്രകാശം ചൊരി​യു​ന്ന​തുകൊണ്ട്‌ അവർക്കു വിളക്കി​ന്റെ വെളി​ച്ച​മോ സൂര്യപ്ര​കാ​ശ​മോ ആവശ്യ​മില്ല.+ അവർ എന്നു​മെന്നേ​ക്കും രാജാ​ക്ക​ന്മാ​രാ​യി ഭരിക്കും.+

6 പിന്നെ ദൂതൻ എന്നോടു പറഞ്ഞു: “ഈ വാക്കുകൾ സത്യമാ​ണ്‌,+ ഇവ വിശ്വ​സി​ക്കാം.* പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ സംസാരിച്ച*+ ദൈവ​മായ യഹോവ,* ഉടനെ സംഭവി​ക്കാ​നുള്ള കാര്യങ്ങൾ തന്റെ അടിമ​കളെ കാണി​ക്കാൻവേണ്ടി സ്വന്തം ദൂതനെ അയച്ചി​രി​ക്കു​ന്നു. 7 ഇതാ, ഞാൻ വേഗം വരുന്നു!+ ഈ ചുരു​ളിൽ കാണുന്ന പ്രവച​ന​ത്തി​ലെ വാക്കുകൾ അനുസ​രി​ക്കു​ന്ന​വരെ​ല്ലാം സന്തുഷ്ടർ.”+

8 യോഹന്നാൻ എന്ന ഞാനാണ്‌ ഇക്കാര്യ​ങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്‌തത്‌. ഇവയെ​ല്ലാം കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത​പ്പോൾ ഇവ കാണി​ച്ചു​തന്ന ദൂതനെ ആരാധി​ക്കാൻ ഞാൻ ആ ദൂതന്റെ കാൽക്കൽ വീണു. 9 എന്നാൽ ദൂതൻ എന്നോടു പറഞ്ഞു: “എന്താണ്‌ ഈ ചെയ്യു​ന്നത്‌? അരുത്‌! ദൈവത്തെ​യാണ്‌ ആരാധിക്കേ​ണ്ടത്‌. നിന്റെ​യും പ്രവാ​ച​ക​ന്മാ​രായ നിന്റെ സഹോ​ദ​ര​ന്മാ​രുടെ​യും ഈ ചുരു​ളി​ലെ വാക്കുകൾ അനുസ​രി​ക്കു​ന്ന​വ​രുടെ​യും സഹയടിമ മാത്ര​മാ​ണു ഞാൻ.”+

10 ദൂതൻ പിന്നെ​യും എന്നോടു പറഞ്ഞു: “ഈ ചുരു​ളി​ലെ പ്രവച​ന​ങ്ങൾക്കു മുദ്ര​യി​ട​രുത്‌. കാരണം നിശ്ചയിച്ച സമയം അടുത്തി​രി​ക്കു​ന്നു. 11 അനീതി ചെയ്യു​ന്നവൻ അനീതി​തന്നെ ചെയ്യട്ടെ. വഷളത്തം ചെയ്യു​ന്നവൻ അവന്റെ വഷളത്ത​ത്തിൽത്തന്നെ കഴിയട്ടെ. എന്നാൽ നീതി​മാൻ തുടർന്നും നീതി പ്രവർത്തി​ക്കട്ടെ. വിശുദ്ധൻ വിശു​ദ്ധി​യിൽ തുടരട്ടെ.

12 “‘ഇതാ, പ്രതി​ഫ​ല​വു​മാ​യി ഞാൻ വേഗം വരുന്നു. ഓരോ​രു​ത്തർക്കും അവരുടെ പ്രവൃ​ത്തി​ക്ക​നു​സ​രിച്ച്‌ ഞാൻ പ്രതി​ഫലം കൊടു​ക്കും.+ 13 ഞാനാണ്‌ ആൽഫയും ഒമേഗ​യും;*+ ആദ്യത്ത​വ​നും അവസാ​ന​ത്ത​വ​നും; തുടക്ക​വും ഒടുക്ക​വും. 14 തങ്ങളുടെ കുപ്പാ​യങ്ങൾ കഴുകി വെടിപ്പാക്കുന്നവർ+ സന്തുഷ്ടർ. അവർക്കു ജീവവൃ​ക്ഷ​ങ്ങ​ളു​ടെ ഫലം+ തിന്നാൻ അധികാ​രം ലഭിക്കും; കവാട​ങ്ങ​ളി​ലൂ​ടെ നഗരത്തി​ലേക്കു പ്രവേശിക്കാനും+ അവർക്കു കഴിയും. 15 നായ്‌ക്കളും* ഭൂതവി​ദ്യ​യിൽ ഏർപ്പെ​ടു​ന്ന​വ​രും അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​വ​രും കൊല​പാ​ത​കി​ക​ളും വിഗ്ര​ഹാ​രാ​ധ​ക​രും വഞ്ചന കാണി​ക്കു​ക​യും വഞ്ചനയെ സ്‌നേഹിക്കുകയും* ചെയ്യു​ന്ന​വ​രും നഗരത്തി​നു പുറത്താ​യി​രി​ക്കും.’+

16 “‘സഭകൾക്കുവേ​ണ്ടി​യുള്ള ഈ കാര്യങ്ങൾ നിങ്ങളെ അറിയി​ക്കാ​നാ​യി യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചി​രി​ക്കു​ന്നു. ഞാൻ ദാവീ​ദി​ന്റെ വേരും ദാവീ​ദി​ന്റെ സന്തതിയും+ ഉജ്ജ്വല​മായ പ്രഭാതനക്ഷത്രവും+ ആണ്‌.’”

17 ദൈവാത്മാവും മണവാട്ടിയും+ “വരൂ” എന്നു പറയുന്നു. അതു കേൾക്കു​ന്ന​വ​നും “വരൂ” എന്നു പറയട്ടെ. ദാഹി​ക്കുന്ന എല്ലാവ​രും വരട്ടെ.+ ആഗ്രഹി​ക്കുന്ന എല്ലാവ​രും ജീവജലം സൗജന്യ​മാ​യി വാങ്ങട്ടെ.+

18 “ഈ ചുരു​ളി​ലെ പ്രവച​നങ്ങൾ കേൾക്കുന്ന എല്ലാവരോ​ടു​മാ​യി ഞാൻ പ്രഖ്യാ​പി​ക്കു​ന്നു: ആരെങ്കി​ലും ഇവയോ​ട്‌ എന്തെങ്കി​ലും കൂട്ടിച്ചേർത്താൽ+ ഈ ചുരു​ളിൽ എഴുതി​യി​രി​ക്കുന്ന ബാധകൾ ദൈവം അയാൾക്കു വരുത്തും.+ 19 ആരെങ്കിലും ഈ പ്രവച​ന​ത്തി​ന്റെ ചുരു​ളി​ലെ ഏതെങ്കി​ലും വാക്കുകൾ എടുത്തു​ക​ള​ഞ്ഞാൽ ഈ ചുരു​ളിൽ എഴുതി​യി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ അവനുള്ള ഓഹരി, അതായത്‌ ജീവവൃക്ഷങ്ങളിലും+ വിശുദ്ധനഗരത്തിലും+ ഉള്ള ഓഹരി, ദൈവം എടുത്തു​ക​ള​യും.

20 “ഈ കാര്യങ്ങൾ പ്രഖ്യാ​പി​ക്കു​ന്നവൻ, ‘അതെ, ഞാൻ വേഗം വരുക​യാണ്‌’+ എന്നു പറയുന്നു.”

“ആമേൻ! കർത്താ​വായ യേശുവേ, വരേണമേ.”

21 കർത്താവായ യേശു​വി​ന്റെ അനർഹദയ വിശു​ദ്ധ​രുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ!

അഥവാ “വെളി​പ്പെ​ടു​ത്തൽ.”

അനു. എ5 കാണുക.

ഗ്രീക്ക്‌ ഭാഷയിൽ, അക്ഷരമാ​ല​യി​ലെ ആദ്യത്തെ അക്ഷരമാ​ണ്‌ ആൽഫ. അവസാ​നത്തെ അക്ഷരമാ​ണ്‌ ഒമേഗ.

ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അഥവാ “മാനസാ​ന്ത​ര​പ്പെ​ടാൻ.”

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.

അഥവാ “പ്രവൃ​ത്തി​ക​ളെ​ക്കു​റി​ച്ച്‌ പശ്ചാത്ത​പി​ക്കു​ന്നി​ല്ലെ​ങ്കിൽ.”

അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാ​ര​ങ്ങ​ളെ​യും.” അക്ഷ. “വൃക്കക​ളെ​യും.”

അഥവാ “എന്ന പേര്‌ നിനക്കു​ണ്ടെ​ങ്കി​ലും.”

അക്ഷ. “നാമങ്ങൾ.”

മറ്റൊരു സാധ്യത “എന്നെ അനുക​രി​ച്ചു​കൊ​ണ്ട്‌ നീ സഹിച്ചു​നി​ന്നു.”

അഥവാ “വാട്ട​വെ​ള്ളം​പോ​ലെ​യാ​യ​തു​കൊ​ണ്ട്‌.”

പദാവലി കാണുക.

അഥവാ “നടുഭാ​ഗത്ത്‌ സിംഹാ​സ​ന​ത്തി​ന്‌ അടുത്തും.”

അനു. എ5 കാണുക.

അനു. എ5 കാണുക.

അക്ഷ. “അകത്തും പുറത്തും.”

അതായത്‌, അടച്ച്‌ സീൽ വെച്ചി​രു​ന്നു.

അഥവാ “നടുവിൽ.”

അഥവാ “ജൈ​ത്ര​യാ​ത്ര പൂർത്തി​യാ​ക്കാൻവേണ്ടി.”

ഒരു ദിവസത്തെ കൂലിക്കു തുല്യ​മായ റോമൻ വെള്ളി​നാ​ണയം. അനു. ബി14 കാണുക.

അഥവാ “ക്വാർട്ട്‌.” അനു. ബി14 കാണുക.

അഥവാ “ക്വാർട്ട്‌.” അനു. ബി14 കാണുക.

ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.

തെളിവനുസരിച്ച്‌ യാഗപീ​ഠ​ത്തി​നു സമീപം ഒഴിക്കുന്ന ജീവരക്തം. പദാവലി കാണുക.

സാധ്യതയനുസരിച്ച്‌, ആട്ടു​രോ​മം​കൊ​ണ്ടുള്ള.

അഥവാ “കിഴക്കു​നി​ന്ന്‌.”

അഥവാ “നടുവി​ലുള്ള.”

അഥവാ “മധ്യാ​കാ​ശത്ത്‌.”

അഥവാ “കുഴി​യു​ടെ.”

അഥവാ “അവന്‌.” ഗ്രീക്കിൽ പുല്ലിം​ഗ​രൂ​പ​മാ​ണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

അർഥം: “നാശം.”

അർഥം: “വിനാ​ശകൻ.”

അതായത്‌, 20 കോടി.

അതായത്‌, സൾഫറി​ന്റെ നിറം.

അതായത്‌, സൾഫർ.

അതായത്‌, സൾഫർ.

അക്ഷ. “കൈപ്പ​ണി​കൾ.”

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. ഗ്രീക്കിൽ പോർണിയ. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അഥവാ “ചുറ്റി​യും.”

അക്ഷ. “പാദങ്ങൾ.”

അഥവാ “നോക്കി​നി​ന്നു.”

അനു. എ5 കാണുക.

അക്ഷ. “രാജമു​ടി​യും.” രാജാവ്‌ തലയിൽ അണിയുന്ന പട്ടപോ​ലെ​യുള്ള ഒന്നായി​രി​ക്കാം ഇത്‌.

പദാവലി കാണുക.

അർഥം: “ദൈവ​ത്തെ​പ്പോ​ലെ ആരുണ്ട്‌?”

മറ്റൊരു സാധ്യത “അത്‌.” അതായത്‌, ഭീകര​സർപ്പം.

അഥവാ “സ്വർഗ​ത്തിൽ.”

അതായത്‌, മൂന്നര​ക്കാ​ലം.

അക്ഷ. “വിത്തിൽ.”

അതായത്‌, ആ ഭീകര​സർപ്പം.

അക്ഷ. “രാജമു​ടി​യും.” രാജാവ്‌ തലയിൽ അണിയുന്ന പട്ടപോ​ലെ​യുള്ള ഒന്നായി​രി​ക്കാം ഇത്‌.

‘ലോകം’ എന്നത്‌ ഇവിടെ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളെ കുറി​ക്കു​ന്നു.

മറ്റൊരു സാധ്യത “വാളു​കൊ​ണ്ട്‌ കൊല്ല​പ്പെ​ടേ​ണ്ടവൻ.”

അഥവാ “മാനു​ഷി​ക​സം​ഖ്യ​യാ​ണ്‌.”

അഥവാ “സ്വർഗ​ത്തിൽനി​ന്ന്‌.”

അഥവാ “മധ്യാ​കാ​ശത്ത്‌; തലയ്‌ക്കു മുകളി​ലൂ​ടെ.”

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. ഗ്രീക്കിൽ പോർണിയ. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അഥവാ “കോപം.”

അതായത്‌, സൾഫർ.

അഥവാ “ബന്ധ​നത്തി​ലാ​ക്കി​യ​തിന്റെ; തടവി​ലാക്കി​യതിന്റെ.”

അഥവാ “സന്തുഷ്ടർ.”

പദാവലി കാണുക.

അക്ഷ. “1,600 സ്റ്റേഡിയം.” ഒരു സ്റ്റേഡിയം = 185 മീ. (606.95 അടി). അനു. ബി14 കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “കിഴക്കു​നി​ന്നുള്ള.”

അക്ഷ. “മൂന്ന്‌ അശുദ്ധാ​ത്മാ​ക്കൾ.”

ഗ്രീക്കിൽ ഹർ മഗെ​ദോൻ. “മെഗി​ദ്ദോ​പർവതം” എന്ന്‌ അർഥം വരുന്ന എബ്രായ പദപ്ര​യോ​ഗ​ത്തിൽനി​ന്ന്‌ ഉത്ഭവി​ച്ചത്‌.

ഒരു ഗ്രീക്കു​താ​ലന്ത്‌ = 20.4 കി.ഗ്രാം. അനു. ബി14 കാണുക.

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.

‘ലോകം’ എന്നത്‌ ഇവിടെ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളെ കുറി​ക്കു​ന്നു.

അക്ഷ. “ഒരു മണിക്കൂർ.”

അഥവാ “ആകാശ​ത്തു​നി​ന്ന്‌.”

ഭൂതങ്ങളെ കുറി​ക്കു​ന്നു. മറ്റൊരു സാധ്യത “എല്ലാ അശുദ്ധ​ശ്വാ​സ​ത്തി​ന്റെ​യും; അശുദ്ധ​മായ എല്ലാ അരുള​പ്പാ​ടി​ന്റെ​യും.”

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. ഗ്രീക്കിൽ പോർണിയ. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അഥവാ “അവളുടെ ലൈം​ഗിക അധാർമി​ക​ത​യും കോപ​വും.”

അഥവാ “സഞ്ചരിച്ച്‌ വ്യാപാ​രം ചെയ്യു​ന്നവർ.”

അഥവാ “അവളുടെ കുറ്റകൃ​ത്യ​ങ്ങൾ.”

അനു. എ5 കാണുക.

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.

അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

അനു. എ5 കാണുക.

അക്ഷ. “രാജമു​ടി​കൾ.” രാജാവ്‌ തലയിൽ അണിയുന്ന പട്ടപോ​ലെ​യുള്ള ഒന്നായി​രി​ക്കാം ഇത്‌.

മറ്റൊരു സാധ്യത “രക്തം തളിച്ചി​രു​ന്നു.”

അഥവാ “മധ്യാ​കാ​ശത്ത്‌; തലയ്‌ക്കു മുകളി​ലൂ​ടെ.”

അതായത്‌, സൾഫർ.

അഥവാ “ആകാശ​ത്തു​നി​ന്ന്‌.”

അക്ഷ. “മഴു​കൊ​ണ്ട്‌ വധിക്ക​പ്പെ​ട്ട​വ​രു​ടെ ദേഹി​ക​ളെ​യാ​ണ്‌.”

അതായത്‌, സൾഫർ.

അഥവാ “തടവി​ലാ​ക്കും; അടക്കി​നി​റു​ത്തും.” വെളി 14:11-ന്റെ അടിക്കുറിപ്പു കാണുക.

ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.

ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.

അഥവാ “ആശ്രയ​യോ​ഗ്യ​മാ​ണ്‌.”

ഗ്രീക്ക്‌ ഭാഷയിൽ, അക്ഷരമാ​ല​യി​ലെ ആദ്യത്തെ അക്ഷരമാ​ണ്‌ ആൽഫ. അവസാ​നത്തെ അക്ഷരമാ​ണ്‌ ഒമേഗ.

അഥവാ “വില വാങ്ങാതെ.”

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അതായത്‌, സൾഫർ.

അക്ഷ. “12,000 സ്റ്റേഡിയം.” ഒരു സ്റ്റേഡിയം = 185 മീ. (606.95 അടി). അനു. ബി14 കാണുക.

അതായത്‌, ഏകദേശം 64 മീ. (210 അടി). അനു. ബി14 കാണുക.

പദാവലിയിൽ “രത്‌നങ്ങൾ” കാണുക.

അനു. എ5 കാണുക.

അക്ഷ. “അവനു വിശു​ദ്ധ​സേ​വനം ചെയ്യും.”

അനു. എ5 കാണുക.

അഥവാ “ആശ്രയ​യോ​ഗ്യ​മാ​ണ്‌.”

അഥവാ “പ്രവാ​ച​ക​ന്മാ​രെ പ്രചോ​ദി​പ്പിച്ച.”

അനു. എ5 കാണുക.

ഗ്രീക്ക്‌ ഭാഷയിൽ, അക്ഷരമാ​ല​യി​ലെ ആദ്യത്തെ അക്ഷരമാ​ണ്‌ ആൽഫ. അവസാ​നത്തെ അക്ഷരമാ​ണ്‌ ഒമേഗ.

അതായത്‌, ദൈവ​മു​മ്പാ​കെ മ്ലേച്ഛമായ കാര്യങ്ങൾ ചെയ്യു​ന്നവർ.

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അഥവാ “നുണ പറയു​ക​യും നുണയെ സ്‌നേ​ഹി​ക്കു​ക​യും.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക