വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt 2 പത്രോസ്‌ 1:1-3:18
  • 2 പത്രോസ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 2 പത്രോസ്‌
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 പത്രോസ്‌

പത്രോ​സ്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

1 നമ്മുടെ ദൈവ​ത്തിന്റെ​യും രക്ഷകനായ യേശുക്രി​സ്‌തു​വിന്റെ​യും നീതി​യി​ലൂ​ടെ ഞങ്ങളുടേ​തുപോ​ലുള്ള അമൂല്യ​മായ ഒരു വിശ്വാ​സം നേടിയെ​ടു​ത്ത​വർക്ക്‌, യേശുക്രി​സ്‌തു​വി​ന്റെ അടിമ​യും അപ്പോ​സ്‌ത​ല​നും ആയ ശിമോൻ പത്രോ​സ്‌ എഴുതു​ന്നത്‌:

2 ദൈവത്തെയും നമ്മുടെ കർത്താ​വായ യേശു​വിനെ​യും കുറി​ച്ചുള്ള ശരിയായ* അറിവിനാൽ+ നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും സമൃദ്ധ​മാ​യി ഉണ്ടാകട്ടെ. 3 തന്റെ മഹത്ത്വ​ത്താ​ലും നന്മയാ​ലും നമ്മളെ വിളിച്ച ദൈവത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവിലൂടെ+ ദൈവ​ഭ​ക്തിയോടെ​യുള്ള ജീവിതം നയിക്കാൻ ആവശ്യ​മാ​യതെ​ല്ലാം ദൈവം തന്റെ ശക്തിയാൽ നമുക്കു തന്നിരി​ക്കു​ന്നു.* 4 ഇവയാൽ ദൈവം നമുക്ക്‌ അമൂല്യ​വും മഹനീ​യ​വും ആയ വാഗ്‌ദാനങ്ങളും+ തന്നിരി​ക്കു​ന്നു;* അങ്ങനെ ഇവയാൽ നിങ്ങൾ, തെറ്റായ മോഹങ്ങൾ കാരണം ലോക​ത്തി​ലു​ണ്ടാ​കുന്ന അഴുക്കിൽനി​ന്ന്‌ രക്ഷപ്പെട്ട്‌ ദൈവപ്ര​കൃ​തി​യിൽ പങ്കാളി​ക​ളാ​കണം എന്നതാണു ദൈവ​ത്തി​ന്റെ ഉദ്ദേശ്യം.+

5 ഇക്കാരണത്താൽ, നിങ്ങൾ കഠിന​ശ്രമം ചെയ്‌ത്‌+ നിങ്ങളു​ടെ വിശ്വാ​സത്തോ​ടു നന്മയും+ നന്മയോ​ട്‌ അറിവും+ 6 അറിവിനോട്‌ ആത്മനി​യന്ത്ര​ണ​വും ആത്മനിയന്ത്രണത്തോടു+ സഹനശ​ക്തി​യും സഹനശ​ക്തിയോ​ടു ദൈവഭക്തിയും+ 7 ദൈവഭക്തിയോടു സഹോ​ദ​രപ്രി​യ​വും സഹോ​ദ​രപ്രി​യത്തോ​ടു സ്‌നേ​ഹ​വും ചേർക്കുക.+ 8 ഇതൊക്കെ നിങ്ങളി​ലുണ്ടെ​ങ്കിൽ, ഇവ നിങ്ങളിൽ നിറഞ്ഞു​ക​വി​യുന്നെ​ങ്കിൽ, നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വിനെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവി​ന്റെ കാര്യ​ത്തിൽ നിങ്ങൾ നിഷ്‌ക്രി​യ​രോ ഫലം കായ്‌ക്കാ​ത്ത​വ​രോ ആകില്ല.+

9 ഇവയില്ലാത്തയാൾ അന്ധനാണ്‌; അയാൾ വെളി​ച്ച​ത്തി​നു നേരെ കണ്ണടയ്‌ക്കു​ന്നു.*+ താൻ പണ്ടു ചെയ്‌ത പാപങ്ങ​ളിൽനിന്ന്‌ തന്നെ ശുദ്ധീകരിച്ചതാണ്‌+ എന്ന കാര്യം അയാൾ മറന്നി​രി​ക്കു​ന്നു. 10 അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, നിങ്ങളു​ടെ ദൈവവിളിയും+ തിര​ഞ്ഞെ​ടു​പ്പും ഉറപ്പാ​ക്കാൻ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഒരിക്ക​ലും വീണുപോ​കില്ല.+ 11 അങ്ങനെ, നമ്മുടെ കർത്താ​വും രക്ഷകനും ആയ യേശുക്രി​സ്‌തു​വി​ന്റെ നിത്യരാജ്യത്തിലേക്കു+ മഹനീ​യ​മായൊ​രു പ്രവേ​ശനം നിങ്ങൾക്കു ലഭിക്കും.+

12 ഇക്കാരണത്താലാണ്‌ ഇവയെ​ക്കു​റിച്ച്‌ നിങ്ങളെ ഓർമി​പ്പി​ക്കാൻ ഞാൻ എപ്പോ​ഴും ആഗ്രഹി​ക്കു​ന്നത്‌. നിങ്ങൾക്ക്‌ ഈ കാര്യ​ങ്ങളൊ​ക്കെ അറിയാമെ​ങ്കി​ലും, നിങ്ങൾക്കു ലഭിച്ച സത്യത്തിൽ നിങ്ങൾക്കു നല്ല അടിസ്ഥാ​ന​മുണ്ടെ​ങ്കി​ലും, 13 ഞാൻ ഈ കൂടാരത്തിലായിരിക്കുന്നിടത്തോളംകാലം*+ നിങ്ങളെ ഓർമി​പ്പി​ച്ചു​ണർത്തു​ന്നത്‌ ഉചിത​മാണെന്നു വിചാ​രി​ക്കു​ന്നു;+ 14 കാരണം എന്റെ കൂടാരം അഴിച്ചു​മാ​റ്റാ​നുള്ള സമയം അടുത്തി​രി​ക്കുന്നെന്ന്‌ എനിക്ക്‌ അറിയാം. നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു എനിക്ക്‌ അതു വ്യക്തമാ​ക്കി​ത്ത​ന്നി​രി​ക്കു​ന്നു.+ 15 അതുകൊണ്ട്‌ എന്റെ വേർപാ​ടി​നു ശേഷവും ഈ കാര്യങ്ങൾ നിങ്ങൾക്ക്‌ ഓർക്കാൻ* കഴി​യേ​ണ്ട​തിന്‌ ഇപ്പോൾ എന്റെ പരമാ​വധി ഞാൻ ചെയ്യും.

16 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ ശക്തിയും സാന്നി​ധ്യ​വും ഞങ്ങൾ നിങ്ങളെ അറിയി​ച്ചതു കൗശല​പൂർവം കെട്ടി​ച്ചമച്ച കെട്ടു​ക​ഥ​കളെ ആധാര​മാ​ക്കി​യല്ല; ഞങ്ങൾ യേശു​വി​ന്റെ മഹത്ത്വ​ത്തി​നു ദൃക്‌സാ​ക്ഷി​ക​ളാണ്‌.+ 17 “ഇവൻ എന്റെ പ്രിയ​പു​ത്രൻ; ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു”+ എന്ന വാക്കുകൾ* മഹനീ​യതേ​ജസ്സു യേശു​വി​നെ അറിയി​ച്ചു. അങ്ങനെ പിതാ​വായ ദൈവ​ത്തിൽനിന്ന്‌ യേശു​വി​നു തേജസ്സും മഹത്ത്വ​വും ലഭിച്ചു. 18 യേശുവിനോടൊപ്പം വിശു​ദ്ധ​പർവ​ത​ത്തി​ലു​ണ്ടാ​യി​രുന്ന ഞങ്ങളും സ്വർഗ​ത്തിൽനിന്ന്‌ വന്ന ആ വാക്കുകൾ കേട്ടു.

19 ഇങ്ങനെ, പ്രവച​നത്തെ​ക്കു​റിച്ച്‌ നമുക്കു കൂടുതൽ ഉറപ്പു ലഭിച്ചി​രി​ക്കു​ന്നു. (പ്രഭാ​ത​മാ​കു​ക​യും ഉദയനക്ഷത്രം+ ഉദിക്കു​ക​യും ചെയ്യു​ന്ന​തു​വരെ) ഇരുണ്ട സ്ഥലത്ത്‌, അതായത്‌ നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ, പ്രകാ​ശി​ക്കുന്ന ഒരു വിളക്കായി+ കരുതി നിങ്ങൾ അവയ്‌ക്ക്‌ അടുത്ത ശ്രദ്ധ കൊടു​ക്കു​ന്നതു നല്ലതാണ്‌. 20 തിരുവെഴുത്തിലെ പ്രവച​നമൊ​ന്നും ആരും സ്വന്തമാ​യി വ്യാഖ്യാ​നി​ച്ചു​ണ്ടാ​ക്കി​യതല്ല എന്ന്‌ ആദ്യം​തന്നെ അറിഞ്ഞുകൊ​ള്ളുക. 21 പ്രവചനം ഒരിക്ക​ലും മനുഷ്യ​ന്റെ ഇഷ്ടത്താൽ വന്നതല്ല;+ പകരം പരിശുദ്ധാത്മാവിനാൽ* പ്രചോദിതരായി* ദൈവ​ത്തിൽനി​ന്നുള്ള അരുള​പ്പാ​ടു​കൾ മനുഷ്യർ പ്രസ്‌താ​വി​ച്ച​താണ്‌.+

2 എന്നാൽ ദൈവ​ജ​ന​ത്തിന്‌ ഇടയിൽ കള്ളപ്ര​വാ​ച​ക​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു. നിങ്ങൾക്കി​ട​യി​ലും വ്യാ​ജോ​പദേ​ഷ്ടാ​ക്കൾ ഉണ്ടാകും.+ ആരും അറിയാ​തെ ഹാനി​ക​ര​മായ വിഭാ​ഗീ​യത ഉണ്ടാക്കിക്കൊ​ണ്ടും തങ്ങളെ വിലയ്‌ക്കു വാങ്ങിയ യജമാനനെപ്പോലും+ തള്ളിപ്പ​റ​ഞ്ഞുകൊ​ണ്ടും അവർ തങ്ങൾക്കു​തന്നെ പെട്ടെന്നു നാശം വിളി​ച്ചു​വ​രു​ത്തും. 2 അവരുടെ ധിക്കാ​രത്തോടെ​യുള്ള പെരുമാറ്റം*+ പലരും അനുക​രി​ക്കും. അവർ കാരണം ആളുകൾ സത്യമാർഗത്തെ നിന്ദി​ക്കും.+ 3 കള്ളത്തരം പറഞ്ഞു​കൊ​ണ്ട്‌ അത്യാഗ്ര​ഹത്തോ​ടെ അവർ നിങ്ങളെ ചൂഷണം ചെയ്യും. പണ്ടേ അവർക്കു​വേണ്ടി തീരു​മാ​നി​ച്ചുവെ​ച്ചി​രി​ക്കുന്ന ന്യായവിധി+ അവരുടെ മേൽ വരാൻ താമസി​ക്കില്ല; അവരുടെ നാശം ഉറങ്ങി​ക്കി​ട​ക്കു​കയല്ല.+

4 പാപം ചെയ്‌ത ദൈവദൂതന്മാരെ+ ദൈവം വെറുതേ വിടാതെ, പിന്നീടു ന്യായം വിധി​ക്കാ​നാ​യി ടാർട്ടറസിലെ*+ അന്ധകാ​ര​ത്തിൽ ചങ്ങലയ്‌ക്കി​ട്ടു.*+ 5 പുരാതനലോകത്തെയും ദൈവം ശിക്ഷി​ക്കാ​തെ വിട്ടില്ല.+ എന്നാൽ ദൈവ​ഭ​ക്തി​യി​ല്ലാ​ത്ത​വ​രു​ടെ ലോകത്തെ ഒരു ജലപ്ര​ള​യ​ത്താൽ നശിപ്പി​ച്ചപ്പോൾ,+ നീതിയെ​ക്കു​റിച്ച്‌ പ്രസം​ഗിച്ച നോഹയെ+ ദൈവം വേറെ ഏഴു പേരോടൊ​പ്പം സംരക്ഷി​ച്ചു.+ 6 അതുപോലെ സൊ​ദോം, ഗൊ​മോറ എന്നീ നഗരങ്ങളെ ചുട്ടു​ചാ​മ്പ​ലാ​ക്കിക്കൊണ്ട്‌ ദൈവം അവിടത്തെ നിവാ​സി​കളെ​യും കുറ്റം വിധിച്ചു.+ അങ്ങനെ ഭാവി​യിൽ, ഭക്തിയി​ല്ലാ​തെ ജീവി​ക്കു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കുമെന്നു കാണി​ച്ചുകൊ​ടു​ത്തു.+ 7 എന്നാൽ ധിക്കാരികളുടെ* ധിക്കാ​രത്തോടെ​യുള്ള പെരുമാറ്റത്തിൽ* ഏറെ മനോ​വി​ഷമം അനുഭ​വി​ച്ചി​രുന്ന നീതി​മാ​നായ ലോത്തി​നെ ദൈവം രക്ഷിച്ചു.+ 8 അവർക്കിടയിൽ താമസി​ച്ചപ്പോൾ ദിവസ​വും കാണേ​ണ്ടി​വന്ന ധിക്കാരപ്രവൃത്തികളും* കേൾക്കേ​ണ്ടി​വന്ന കാര്യ​ങ്ങ​ളും ആ നീതി​മാ​ന്റെ നീതി​നി​ഷ്‌ഠ​മായ മനസ്സിനെ വല്ലാതെ വേദനി​പ്പി​ച്ചി​രു​ന്നു. 9 അതെ, ദൈവ​ഭ​ക്തരെ എങ്ങനെ പരീക്ഷ​ണ​ങ്ങ​ളിൽനിന്ന്‌ രക്ഷിക്ക​ണമെന്ന്‌ യഹോവയ്‌ക്ക്‌* അറിയാം.+ ന്യായ​വി​ധി​ദി​വ​സ​ത്തിൽ നശിപ്പി​ച്ചു​ക​ള​യേണ്ട നീതികെ​ട്ട​വരെ,+ 10 വിശേഷിച്ച്‌ അധികാ​രത്തെ പുച്ഛിക്കുന്നവരെയും+ മറ്റുള്ള​വ​രു​ടെ ശരീരത്തെ മലിനപ്പെ​ടു​ത്താൻ നോക്കു​ന്ന​വരെ​യും,+ എങ്ങനെ ന്യായ​വി​ധി​ക്കാ​യി സൂക്ഷി​ക്ക​ണമെ​ന്നും ദൈവ​ത്തിന്‌ അറിയാം.

ധിക്കാ​രി​ക​ളും തന്നിഷ്ട​ക്കാ​രും ആയ അവർക്കു മഹത്ത്വ​മാർന്ന​വരെപ്പോ​ലും അധി​ക്ഷേ​പി​ക്കാൻ പേടി​യില്ല. 11 എന്നാൽ കൂടുതൽ ബലവും ശക്തിയും ഉള്ള ദൈവ​ദൂ​ത​ന്മാർപോ​ലും യഹോവയോടുള്ള* ആദരവ്‌ കാരണം, അധി​ക്ഷേ​പ​വാ​ക്കു​കൾ ഉപയോ​ഗിച്ച്‌ അവരെ കുറ്റ​പ്പെ​ടു​ത്താ​റില്ല.+ 12 പിടിയിലായി കൊല്ലപ്പെ​ടാൻ മാത്രം പിറന്ന, സഹജജ്ഞാ​ന​ത്താൽ ജീവി​ക്കുന്ന, വിശേ​ഷ​ബു​ദ്ധി​യി​ല്ലാത്ത മൃഗങ്ങളെപ്പോലെ​യാണ്‌ ഈ മനുഷ്യർ.+ തങ്ങൾക്ക്‌ അറിയി​ല്ലാത്ത കാര്യ​ങ്ങളെ നിന്ദി​ക്കുന്ന ഇക്കൂട്ടർ നാശക​ര​മായ അവരുടെ ജീവി​ത​ഗതി കാരണം നശിച്ചുപോ​കും. 13 അവരുടെ ദുഷിച്ച ജീവി​ത​രീ​തി​യു​ടെ പരിണ​ത​ഫലം അവർ അനുഭ​വിക്കേ​ണ്ടി​വ​രും.

പട്ടാപ്പ​കൽപോ​ലും ജീവി​ത​സു​ഖ​ങ്ങ​ളിൽ ആറാടു​ന്ന​തിൽ അവർ ആനന്ദം കണ്ടെത്തു​ന്നു.+ നിങ്ങ​ളോടൊ​പ്പം വിരു​ന്നു​ക​ളിൽ പങ്കെടു​ക്കുന്ന അവർ വഞ്ചകമായ ഉപദേ​ശ​ങ്ങ​ളിൽ മദിച്ചു​ര​സി​ക്കുന്ന കറകളും കളങ്കങ്ങ​ളും ആണ്‌.+ 14 അവരുടെ കണ്ണുക​ളിൽ വ്യഭി​ചാ​രം നിറഞ്ഞു​നിൽക്കു​ന്നു.+ അവർക്കു പാപം ചെയ്യാ​തി​രി​ക്കാ​നാ​കു​ന്നില്ല. വിശ്വാ​സ​ത്തിൽ ഉറപ്പില്ലാത്തവരെ* അവർ വശീക​രിച്ച്‌ വശത്താ​ക്കു​ന്നു. അവർ അത്യാഗ്ര​ഹ​ത്തിൽ പരിശീ​ലനം നേടിയ ഹൃദയ​മു​ള്ള​വ​രും ശപിക്ക​പ്പെട്ട സന്താന​ങ്ങ​ളും ആണ്‌. 15 അവർ നേർവഴി വിട്ട്‌ തെറ്റിപ്പോ​യി​രി​ക്കു​ന്നു. അനീതി​യു​ടെ കൂലി കൊതിച്ച,+ ബയോ​രി​ന്റെ മകനായ ബിലെ​യാ​മി​ന്റെ വഴിയിലാണ്‌+ അവർ നടക്കു​ന്നത്‌. 16 ബിലെയാമിന്‌ അയാളു​ടെ അപരാ​ധ​ത്തി​നു തക്ക ശാസന കിട്ടി.+ മിണ്ടാപ്രാ​ണി​യായ കഴുത മനുഷ്യ​ശ​ബ്ദ​ത്തിൽ സംസാ​രിച്ച്‌ ആ പ്രവാ​ച​കന്റെ ഭ്രാന്ത​മായ ഗതിക്കു തടയി​ട്ട​ല്ലോ.+

17 അവർ, വെള്ളമി​ല്ലാത്ത പൊട്ട​ക്കി​ണ​റു​ക​ളും കൊടു​ങ്കാ​റ്റു പറത്തിക്കൊ​ണ്ടുപോ​കുന്ന മൂടൽമ​ഞ്ഞും ആണ്‌. അവർക്കു​വേണ്ടി കനത്ത കൂരി​രു​ട്ടു കരുതിവെ​ച്ചി​രി​ക്കു​ന്നു.+ 18 അവർ പൊള്ള​യായ വമ്പൻ പ്രസ്‌താ​വ​നകൾ നടത്തുന്നു; ജഡികമോ​ഹങ്ങൾ ഉണർത്തിക്കൊണ്ടും+ ധിക്കാ​രത്തോ​ടെ പെരു​മാ​റിക്കൊ​ണ്ടും,* വഴിപി​ഴ​ച്ച​വ​രു​ടെ ഇടയിൽനി​ന്ന്‌ രക്ഷപ്പെ​ട്ടു​വ​രു​ന്ന​വരെ അവർ വശീക​രി​ക്കു​ന്നു.+ 19 മറ്റുള്ളവർക്കു സ്വാത​ന്ത്ര്യം വാഗ്‌ദാ​നം ചെയ്യുന്ന ഇവർതന്നെ ജീർണ​ത​യു​ടെ അടിമ​ക​ളാണ്‌.+ കാരണം ഒരാളെ മറ്റൊ​രാൾ തോൽപ്പി​ക്കുന്നെ​ങ്കിൽ തോൽക്കു​ന്ന​യാൾ മറ്റേയാളുടെ* അടിമ​യാ​ണ​ല്ലോ.+ 20 കർത്താവും രക്ഷകനും ആയ യേശുക്രി​സ്‌തു​വിനെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവി​ലൂ​ടെ ലോക​ത്തി​ന്റെ മാലി​ന്യ​ങ്ങ​ളിൽനിന്ന്‌ രക്ഷപ്പെട്ടവർ+ വീണ്ടും അവയിൽ അകപ്പെട്ട്‌ അവയ്‌ക്ക്‌ അടിമപ്പെ​ട്ടാൽ അവരുടെ ഒടുവി​ലത്തെ സ്ഥിതി ആദ്യ​ത്തേ​തിനെ​ക്കാൾ വഷളാ​യി​ത്തീ​രും.+ 21 നീതിയുടെ വഴി സൂക്ഷ്‌മ​മാ​യി മനസ്സി​ലാ​ക്കി​യശേഷം, തങ്ങൾക്കു കിട്ടിയ വിശു​ദ്ധ​ക​ല്‌പ​ന​യിൽനിന്ന്‌ പിന്തി​രി​യു​ന്ന​തിനെ​ക്കാൾ അത്‌ അറിയാ​തി​രി​ക്കു​ന്ന​താ​യി​രു​ന്നു അവർക്കു നല്ലത്‌.+ 22 “നായ അതിന്റെ സ്വന്തം ഛർദി​യിലേക്കു തിരിഞ്ഞു; കുളി കഴിഞ്ഞ പന്നി ചെളി​യിൽ കിടന്നു​രു​ളാൻ പോയി”+ എന്ന പഴഞ്ചൊ​ല്ല്‌ ഇവരുടെ കാര്യ​ത്തിൽ സത്യമാ​യി​രി​ക്കു​ന്നു.

3 പ്രിയപ്പെ​ട്ട​വരേ, ഞാൻ നിങ്ങൾക്ക്‌ എഴുതുന്ന രണ്ടാമത്തെ കത്താണ​ല്ലോ ഇത്‌. ചില കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിച്ചുകൊണ്ട്‌+ നിങ്ങളു​ടെ ചിന്താശേ​ഷി​യെ ഉണർത്താ​നാണ്‌ ഈ കത്തിലൂടെ​യും ഞാൻ ശ്രമി​ക്കു​ന്നത്‌. 2 അങ്ങനെ വിശു​ദ്ധപ്ര​വാ​ച​ക​ന്മാർ മുമ്പ്‌ പറഞ്ഞ* വാക്കു​ക​ളും രക്ഷകനായ കർത്താവ്‌ നിങ്ങളു​ടെ അപ്പോ​സ്‌ത​ല​ന്മാ​രി​ലൂ​ടെ നൽകിയ കല്‌പ​ന​യും നിങ്ങൾക്ക്‌ ഓർക്കാ​നാ​കും. 3 അവസാനകാലത്ത്‌, സ്വന്തം മോഹ​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കുന്ന പരിഹാസികൾ+ പരിഹാ​സത്തോ​ടെ വരു​മെന്ന്‌ ആദ്യം​തന്നെ അറിഞ്ഞുകൊ​ള്ളുക. 4 “ക്രിസ്‌തു തന്റെ സാന്നി​ധ്യത്തെ​ക്കു​റിച്ച്‌ വാഗ്‌ദാ​നം ചെയ്‌തി​ട്ട്‌ എന്തായി?+ നമ്മുടെ പൂർവി​കർ മരിച്ചപ്പോൾ* കാര്യങ്ങൾ എങ്ങനെ​യാ​യി​രു​ന്നോ അങ്ങനെ​തന്നെ​യാണ്‌ ഇപ്പോ​ഴും; എല്ലാം ദൈവം സൃഷ്ടിച്ച സമയ​ത്തേ​തുപോലെ​തന്നെ​യാണ്‌” എന്ന്‌ അവർ പറയും.+

5 പണ്ടുമുതലേ ആകാശ​മു​ണ്ടാ​യി​രുന്നെ​ന്നും ദൈവ​ത്തി​ന്റെ വചനത്താൽ ഭൂമി വെള്ളത്തി​നു നടുവിൽ, വെള്ളത്തിൽ ഉറപ്പായി നിന്നിരുന്നെന്നും+ 6 അവയാൽ അന്നത്തെ ലോക​ത്തിൽ പ്രളയ​മു​ണ്ടാ​യി അതു നശി​ച്ചെ​ന്നും അവർ മനഃപൂർവം മറന്നു​ക​ള​യു​ന്നു.+ 7 അതേ വചനത്താൽ ഇപ്പോ​ഴത്തെ ആകാശ​വും ഭൂമി​യും, ദൈവ​ഭ​ക്തി​യി​ല്ലാത്ത മനുഷ്യ​രെ ന്യായം വിധിച്ച്‌ നശിപ്പി​ക്കുന്ന ദിവസം​വരെ തീക്കായി സൂക്ഷി​ച്ചി​രി​ക്കു​ന്നു.+

8 എന്നാൽ പ്രിയപ്പെ​ട്ട​വരേ, ഒരു കാര്യം നിങ്ങൾ മറന്നുപോ​ക​രുത്‌; യഹോവയുടെ* ഒരു ദിവസം ആയിരം വർഷംപോലെ​യും ആയിരം വർഷം ഒരു ദിവസംപോലെ​യും ആണ്‌.+ 9 ചിലർ കരുതു​ന്ന​തുപോ​ലെ യഹോവ* തന്റെ വാഗ്‌ദാ​നം നിറ​വേ​റ്റാൻ താമസി​ക്കു​ന്നില്ല.+ ആരും നശിച്ചുപോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​രപ്പെ​ടാൻ ആഗ്രഹി​ക്കു​ന്ന​തുകൊണ്ട്‌ ദൈവം നിങ്ങ​ളോ​ടു ക്ഷമ കാണി​ക്കു​ക​യാണ്‌.+ 10 എന്നാൽ യഹോവയുടെ* ദിവസം+ കള്ളനെപ്പോ​ലെ വരും.+ അന്ന്‌ ആകാശം വലി​യൊ​രു മുഴക്കത്തോടെ* നീങ്ങിപ്പോ​കും;+ മൂലകങ്ങൾ ചുട്ടു​പ​ഴുത്ത്‌ ഉരുകിപ്പോ​കും; ഭൂമി​യും അതിലെ പണിക​ളും വെളി​വാ​കും.*+

11 ഇവയെല്ലാം ഇങ്ങനെ ഉരുകി​ത്തീ​രാ​നി​രി​ക്കു​ന്ന​തുകൊണ്ട്‌ വിശു​ദ്ധ​മായ പെരു​മാ​റ്റ​രീ​തി​ക​ളി​ലും ഭക്തിപൂർണ​മായ പ്രവൃ​ത്തി​കൾ ചെയ്യുന്നതിലും* നിങ്ങൾ എങ്ങനെ​യു​ള്ള​വ​രാ​യി​രി​ക്ക​ണമെന്നു ചിന്തി​ച്ചുകൊ​ള്ളുക! 12 ആകാശം കത്തിനശിക്കുകയും+ മൂലകങ്ങൾ കൊടും​ചൂ​ടിൽ വെന്തു​രു​കു​ക​യും ചെയ്യുന്ന യഹോവയുടെ* ദിവസത്തിന്റെ+ സാന്നി​ധ്യ​ത്തി​നാ​യി നിങ്ങൾ കാത്തി​രി​ക്കു​ക​യും അത്‌ എപ്പോ​ഴും മനസ്സിൽക്കണ്ട്‌ ജീവിക്കുകയും* വേണം. 13 ദൈവത്തിന്റെ വാഗ്‌ദാ​ന​ത്തി​നു ചേർച്ച​യിൽ പുതിയ ആകാശ​ത്തി​നും പുതിയ ഭൂമി​ക്കും വേണ്ടി കാത്തി​രി​ക്കു​ക​യാ​ണു നമ്മൾ;+ അവിടെ നീതി കളിയാ​ടും.*+

14 പ്രിയപ്പെട്ടവരേ, നിങ്ങൾ ഇവയ്‌ക്കു​വേണ്ടി കാത്തി​രി​ക്കു​ന്ന​തുകൊണ്ട്‌, ഒടുവിൽ ദൈവം നോക്കു​മ്പോൾ നിങ്ങൾ കറയും കളങ്കവും ഇല്ലാതെ ദൈവ​വു​മാ​യി നല്ല ബന്ധത്തിൽ കഴിയു​ന്ന​വ​രാണെന്നു കാണേ​ണ്ട​തി​നു നിങ്ങളു​ടെ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക.+ 15 നമ്മുടെ കർത്താ​വി​ന്റെ ക്ഷമയെ രക്ഷ എന്നു കരുതുക. നമ്മുടെ പ്രിയ​പ്പെട്ട സഹോ​ദ​ര​നായ പൗലോ​സും അദ്ദേഹ​ത്തി​നു ലഭിച്ച ജ്ഞാനമ​നു​സ​രിച്ച്‌ ഇതേ കാര്യം നിങ്ങൾക്ക്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.+ 16 പൗലോസ്‌ തന്റെ എല്ലാ കത്തുക​ളി​ലും ഇക്കാര്യ​ങ്ങളെ​പ്പറ്റി പറഞ്ഞി​ട്ടുണ്ട്‌. അവയിൽ ചിലതു മനസ്സി​ലാ​ക്കാൻ പ്രയാ​സ​മാണ്‌. എന്നാൽ അറിവി​ല്ലാ​ത്ത​വ​രും വിശ്വാ​സ​ത്തിൽ ഉറപ്പി​ല്ലാ​ത്ത​വ​രും ആയ ചിലർ മറ്റു തിരുവെ​ഴു​ത്തു​കളെപ്പോ​ലെ അവയെ​യും സ്വന്തം നാശത്തി​നുവേണ്ടി വളച്ചൊ​ടി​ക്കു​ന്നു.

17 അതുകൊണ്ട്‌ പ്രിയപ്പെ​ട്ട​വരേ, നിങ്ങൾ ഇതു മുൻകൂ​ട്ടി അറിഞ്ഞി​രി​ക്കു​ന്ന​തുകൊണ്ട്‌ നിയമ​ലം​ഘ​ക​രു​ടെ തെറ്റിൽ കുടുങ്ങി അവരോടൊ​പ്പം വഴി​തെ​റ്റി​ന​ടന്ന്‌ സ്വന്തം സ്ഥിരത വിട്ട്‌ വീണുപോ​കാ​തി​രി​ക്കാൻ സൂക്ഷി​ച്ചുകൊ​ള്ളുക.+ 18 അനർഹദയയിലും നമ്മുടെ കർത്താ​വും രക്ഷകനും ആയ യേശുക്രി​സ്‌തു​വിനെ​ക്കു​റി​ച്ചുള്ള അറിവി​ലും വളർന്നുകൊ​ണ്ടി​രി​ക്കുക. യേശു​വിന്‌ ഇപ്പോ​ഴും എന്നു​മെന്നേ​ക്കും മഹത്ത്വം! ആമേൻ.

അഥവാ “സൂക്ഷ്‌മ​മായ.”

അഥവാ “സൂക്ഷ്‌മ​മായ.”

അഥവാ “സൗജന്യ​മാ​യി തന്നിരി​ക്കു​ന്നു.”

അഥവാ “സൗജന്യ​മാ​യി തന്നിരി​ക്കു​ന്നു.”

അഥവാ “സൂക്ഷ്‌മ​മായ.”

മറ്റൊരു സാധ്യത “അയാൾക്കു ദൂരക്കാ​ഴ്‌ച​യില്ല.”

അതായത്‌, ഭൗതി​ക​ശ​രീ​ര​ത്തി​ലാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം.

അഥവാ “പറയാൻ.”

അക്ഷ. “ശബ്ദം.”

ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.

അക്ഷ. “വഹിക്ക​പ്പെട്ട്‌; ചുമക്ക​പ്പെട്ട്‌.”

അഥവാ “നാണം​കെട്ട പെരു​മാ​റ്റം.” ഗ്രീക്കി​ലെ അസെൽജി​യ​യു​ടെ ബഹുവ​ച​ന​രൂ​പം. പദാവലി കാണുക.

പദാവലി കാണുക.

മറ്റൊരു സാധ്യത “അന്ധകാ​ര​ത്തി​ന്റെ ഗർത്തങ്ങ​ളിൽ ഇട്ടു.”

അഥവാ “നിയമ​ലം​ഘ​ക​രു​ടെ.”

അഥവാ “നാണം​കെട്ട പെരു​മാ​റ്റ​ത്തിൽ.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.

അഥവാ “നിയമ​ലം​ഘ​ന​ങ്ങ​ളും.”

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “ചഞ്ചലചി​ത്തരെ.”

അഥവാ “നാണം​കെട്ട പെരു​മാ​റ്റ​ത്താ​ലും.” ഗ്രീക്കി​ലെ അസെൽജി​യ​യു​ടെ ബഹുവ​ച​ന​രൂ​പം. പദാവലി കാണുക.

അഥവാ “ഒരാളെ എന്തെങ്കി​ലും തോൽപ്പി​ക്കു​ന്നെ​ങ്കിൽ തോൽക്കു​ന്ന​യാൾ അതിന്റെ.”

അഥവാ “സൂക്ഷ്‌മ​മായ.”

അഥവാ “മുൻകൂ​ട്ടി​പ്പറഞ്ഞ.”

അക്ഷ. “ഉറങ്ങി​യ​പ്പോൾ.”

അനു. എ5 കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “ഇരമ്പ​ലോ​ടെ.”

അഥവാ “കത്തി​യെ​രി​യും.”

അഥവാ “ഭക്തിപൂർണ​മായ ജീവിതം നയിക്കു​ന്ന​തി​ലും.”

അനു. എ5 കാണുക.

അഥവാ “അതിനു​വേണ്ടി അതിയാ​യി ആഗ്രഹി​ക്കു​ക​യും.” അക്ഷ. “അതിന്റെ വേഗം വർധി​പ്പി​ക്കു​ക​യും.”

അഥവാ “വസിക്കും.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക