വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt 1 പത്രോസ്‌ 1:1-5:14
  • 1 പത്രോസ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 1 പത്രോസ്‌
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 പത്രോസ്‌

പത്രോ​സ്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

1 യേശുക്രി​സ്‌തു​വി​ന്റെ അപ്പോ​സ്‌ത​ല​നായ പത്രോ​സ്‌,+ പൊ​ന്തൊ​സി​ലും ഗലാത്യ​യി​ലും കപ്പദോക്യയിലും+ ഏഷ്യയി​ലും ബിഥു​ന്യ​യി​ലും ചിതറി​പ്പാർക്കുന്ന പ്രവാ​സി​കൾക്ക്‌ എഴുതു​ന്നത്‌: 2 നിങ്ങൾ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​നും നിങ്ങളു​ടെ മേൽ യേശുക്രി​സ്‌തു​വി​ന്റെ രക്തം തളിക്കുന്നതിനും+ വേണ്ടി, പിതാ​വായ ദൈവം തനിക്കു മുന്നമേ അറിയാമായിരുന്നതുപോലെ+ നിങ്ങളെ ദൈവാ​ത്മാ​വി​നാൽ വിശുദ്ധീകരിച്ച്‌+ തിര​ഞ്ഞെ​ടു​ത്ത​ല്ലോ.

നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും സമൃദ്ധ​മാ​യി ലഭിക്കട്ടെ!

3 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ ദൈവ​വും പിതാ​വും ആയവൻ വാഴ്‌ത്തപ്പെ​ടട്ടെ. ദൈവം തന്റെ വലിയ കരുണ നിമിത്തം മരിച്ച​വ​രിൽനി​ന്നുള്ള യേശുക്രി​സ്‌തു​വി​ന്റെ പുനരുത്ഥാനത്തിലൂടെ+ ജീവനുള്ള ഒരു പ്രത്യാശയിലേക്കു+ നമുക്കു പുതു​ജ​നനം നൽകി​യി​രി​ക്കു​ന്നു.+ 4 സ്വർഗത്തിൽ നിങ്ങൾക്കു​വേണ്ടി കരുതിവെച്ചിരിക്കുന്ന+ ആ അവകാശം അക്ഷയവും നിർമ​ല​വും ഒളി മങ്ങാത്ത​തും ആണ്‌.+ 5 അവസാനകാലത്ത്‌ വെളിപ്പെ​ടാ​നി​രി​ക്കുന്ന രക്ഷയ്‌ക്കു​വേണ്ടി ദൈവം തന്റെ ശക്തിയാൽ നിങ്ങളെ നിങ്ങളു​ടെ വിശ്വാ​സം നിമിത്തം കാത്തു​സൂ​ക്ഷി​ക്കു​ന്നു. 6 അതുകൊണ്ടാണ്‌, കുറച്ച്‌ കാല​ത്തേക്കു പല തരം പരീക്ഷ​ണ​ങ്ങ​ളാൽ കഷ്ടപ്പെടേ​ണ്ടത്‌ ആവശ്യമാണെങ്കിലും+ നിങ്ങൾ ഇപ്പോൾ വളരെ സന്തോ​ഷത്തോ​ടി​രി​ക്കു​ന്നത്‌. 7 ഇങ്ങനെ പരീക്ഷ​ണങ്ങൾ ഉണ്ടാകു​മ്പോൾ നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്റെ മാറ്റു തെളിയുകയും+ അതു യേശുക്രി​സ്‌തു വെളിപ്പെ​ടുന്ന സമയത്ത്‌ സ്‌തു​തി​ക്കും മഹത്ത്വ​ത്തി​നും ബഹുമ​തി​ക്കും കാരണ​മാ​യി​ത്തീ​രു​ക​യും ചെയ്യും.+ തീകൊ​ണ്ടുള്ള പരിശോധനയിലൂടെ* കടന്നുപോ​യി​ട്ടും പിന്നീടു നശിക്കുന്ന സ്വർണത്തെ​ക്കാൾ എത്രയോ ശ്രേഷ്‌ഠ​മാ​ണു നിങ്ങളു​ടെ ഈ വിശ്വാ​സം! 8 ക്രിസ്‌തുവിനെ നിങ്ങൾ കണ്ടിട്ടില്ലെ​ങ്കി​ലും സ്‌നേ​ഹി​ക്കു​ന്നു. നിങ്ങൾ ഇപ്പോൾ ക്രിസ്‌തു​വി​നെ കാണു​ന്നില്ലെ​ങ്കി​ലും ക്രിസ്‌തു​വിൽ വിശ്വ​സി​ക്കു​ക​യും അവർണ​നീ​യ​വും മഹനീ​യ​വും ആയ ആനന്ദ​ത്തോ​ടെ ആഹ്ലാദി​ക്കു​ക​യും ചെയ്യുന്നു. 9 കാരണം നിങ്ങളു​ടെ വിശ്വാ​സം രക്ഷയി​ലേക്കു നയിക്കു​ന്നെന്നു നിങ്ങൾക്ക്‌ അറിയാം.+

10 നിങ്ങൾക്കു കിട്ടാ​നി​രുന്ന അനർഹ​ദ​യയെ​ക്കു​റിച്ച്‌ പ്രവചിച്ച പ്രവാ​ച​ക​ന്മാർ ഈ രക്ഷയെ​ക്കു​റിച്ച്‌ ഉത്സാഹത്തോ​ടെ അന്വേ​ഷി​ക്കു​ക​യും സൂക്ഷ്‌മ​തയോ​ടെ പരി​ശോ​ധി​ക്കു​ക​യും ചെയ്‌തി​രു​ന്നു.+ 11 ക്രിസ്‌തു സഹി​ക്കേ​ണ്ടി​യി​രുന്ന കഷ്ടതകളെയും+ അതിനു ശേഷം ലഭിക്കാ​നി​രുന്ന മഹത്ത്വത്തെ​യും കുറിച്ച്‌ അവരി​ലുള്ള ദൈവാ​ത്മാവ്‌ മുൻകൂ​ട്ടി സാക്ഷീ​ക​രി​ച്ചപ്പോൾ അതു സൂചി​പ്പിച്ച സമയവും സന്ദർഭ​വും ഏതായിരിക്കുമെന്ന്‌+ അവർ പരി​ശോ​ധി​ച്ചു. 12 എന്നാൽ അവർ ശുശ്രൂഷ ചെയ്യു​ന്നത്‌ അവർക്കുവേ​ണ്ടി​യല്ല, നിങ്ങൾക്കുവേ​ണ്ടി​യാണെന്ന്‌ അവരോ​ടു വെളിപ്പെ​ടു​ത്തി​യി​രു​ന്നു. സ്വർഗ​ത്തിൽനിന്ന്‌ അയച്ച പരിശുദ്ധാത്മാവിനാൽ*+ നിങ്ങ​ളോ​ടു സന്തോ​ഷ​വാർത്ത പറഞ്ഞവർ, പ്രവാ​ച​ക​ന്മാർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ നിങ്ങളെ അറിയി​ച്ചി​രി​ക്കു​ന്നു. ആ കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ ദൈവ​ദൂ​ത​ന്മാർപോ​ലും അതിയാ​യി ആഗ്രഹി​ക്കു​ന്നു.

13 അതുകൊണ്ട്‌ പ്രവർത്ത​ന​ത്തി​നാ​യി നിങ്ങളു​ടെ മനസ്സു​കളെ ശക്തമാ​ക്കുക;+ നല്ല സുബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക;+ യേശുക്രി​സ്‌തു വെളിപ്പെ​ടുമ്പോൾ നിങ്ങൾക്കു ലഭിക്കാ​നി​രി​ക്കുന്ന അനർഹ​ദ​യ​യിൽ പ്രത്യാശ വെക്കുക. 14 അനുസരണമുള്ള മക്കളെന്ന നിലയിൽ, അറിവി​ല്ലാ​യ്‌മ​യു​ടെ കാലത്തു​ണ്ടാ​യി​രുന്ന മോഹ​ങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നതു* നിറു​ത്തുക. 15 പകരം നിങ്ങളെ വിളിച്ച ദൈവം വിശു​ദ്ധ​നാ​യി​രി​ക്കു​ന്ന​തുപോ​ലെ നിങ്ങളും എല്ലാ കാര്യ​ങ്ങ​ളി​ലും വിശു​ദ്ധ​രാ​യി​രി​ക്കുക.+ 16 “ഞാൻ വിശു​ദ്ധ​നാ​യ​തുകൊണ്ട്‌ നിങ്ങളും വിശു​ദ്ധ​രാ​യി​രി​ക്കണം”+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.

17 പക്ഷപാതമില്ലാതെ ഓരോ​രു​ത്തരെ​യും അവരവ​രു​ടെ പ്രവൃ​ത്തി​ക​ള​നു​സ​രിച്ച്‌ ന്യായം വിധി​ക്കുന്ന പിതാവിനോടാണു+ നിങ്ങൾ അപേക്ഷി​ക്കു​ന്നതെ​ങ്കിൽ, ഈ ലോകത്ത്‌ താത്‌കാ​ലി​ക​മാ​യി താമസി​ക്കുമ്പോൾ നിങ്ങൾ ഭയത്തോ​ടെ ജീവി​ക്കണം.+ 18 പൂർവികരിൽനിന്ന്‌* നിങ്ങൾക്കു കൈമാ​റി​ക്കി​ട്ടിയ പൊള്ള​യായ ജീവി​ത​രീ​തി​യിൽനിന്ന്‌ നിങ്ങളെ മോചിപ്പിച്ചിരിക്കുന്നതു* സ്വർണ​വും വെള്ളി​യും പോലെ നശിച്ചുപോ​കുന്ന വസ്‌തുക്കളാലല്ല+ എന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 19 കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള+ രക്തത്താൽ, ക്രിസ്‌തുവിന്റെ+ വില​യേ​റിയ രക്തത്താൽ,+ ആണ്‌ നിങ്ങളെ മോചി​പ്പി​ച്ചി​രി​ക്കു​ന്നത്‌. 20 ക്രിസ്‌തുവിനെ ലോകാരംഭത്തിനു* മുമ്പേ+ തിരഞ്ഞെടുത്തതാണെങ്കിലും* നിങ്ങൾക്കു​വേണ്ടി കാലത്തിന്റെ* അവസാ​ന​മാ​ണു ക്രിസ്‌തു പ്രത്യ​ക്ഷ​നാ​യത്‌.+ 21 ക്രിസ്‌തുവിലൂടെ നിങ്ങൾ ദൈവ​വി​ശ്വാ​സി​ക​ളാ​യി​ത്തീർന്നി​രി​ക്കു​ന്നു.+ നിങ്ങൾ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ക​യും പ്രത്യാ​ശി​ക്കു​ക​യും ചെയ്യാൻ ദൈവം ക്രിസ്‌തു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പിച്ച്‌+ മഹത്ത്വം അണിയി​ച്ചു.+

22 സത്യത്തോടുള്ള അനുസ​ര​ണ​ത്തി​ലൂ​ടെ സ്വയം ശുദ്ധീ​ക​രിച്ച നിങ്ങളു​ടെ സഹോ​ദ​രപ്രി​യം കാപട്യ​മി​ല്ലാ​ത്ത​താണ്‌.+ അതു​കൊണ്ട്‌ പരസ്‌പരം ഹൃദയ​പൂർവം ഗാഢമാ​യി സ്‌നേ​ഹി​ക്കുക.+ 23 കാരണം, നശിച്ചുപോ​കുന്ന വിത്തി​നാ​ലല്ല നശിച്ചുപോ​കാത്ത വിത്തി​നാൽ,*+ ജീവനുള്ള നിത്യ​ദൈ​വ​ത്തി​ന്റെ വാക്കി​നാൽ,+ നിങ്ങൾക്കു പുതുജനനം+ ലഭിച്ചി​രി​ക്കു​ന്നു. 24 “എല്ലാ മനുഷ്യ​രും പുൽക്കൊ​ടിപോലെ​യും അവരുടെ മഹത്ത്വം കാട്ടിലെ പൂപോലെ​യും ആണ്‌. പുല്ലു വാടുന്നു; പൂവ്‌ കൊഴി​യു​ന്നു. 25 എന്നാൽ യഹോവയുടെ* വാക്കുകൾ എന്നെന്നും നിലനിൽക്കു​ന്നു.”+ നിങ്ങളെ അറിയിച്ച സന്തോ​ഷ​വാർത്ത​യാണ്‌ ആ “വാക്കുകൾ.”+

2 അതു​കൊണ്ട്‌ എല്ലാ തിന്മയും വഞ്ചനയും കാപട്യ​വും അസൂയ​യും ഏഷണി​യും ഉപേക്ഷി​ക്കുക.+ 2 രക്ഷയിലേക്കു വളർന്നു​വ​ര​ണമെ​ങ്കിൽ,+ നവജാതശിശുക്കളെപ്പോലെ+ ദൈവ​വ​ച​ന​ത്തി​ലെ മായമില്ലാത്ത* പാൽ കുടി​ക്കാൻ അതിയായ ആഗ്രഹം വളർത്തിയെ​ടു​ക്കുക. 3 കർത്താവ്‌ ദയയു​ള്ള​വ​നാണെന്നു രുചിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ* നിങ്ങൾക്ക്‌ അതിനു കഴിയും.

4 മനുഷ്യർ തള്ളിക്ക​ളഞ്ഞെ​ങ്കി​ലും ദൈവം തിര​ഞ്ഞെ​ടു​ത്ത​തും ദൈവ​ത്തി​നു വിലപ്പെട്ടതും+ ആയ ജീവനുള്ള കല്ലായ കർത്താവിന്റെ+ അടുത്ത്‌ വരു​മ്പോൾ 5 ജീവനുള്ള കല്ലുക​ളായ നിങ്ങളും ഒരു വിശുദ്ധ പുരോ​ഹി​ത​സം​ഘ​മാ​കാൻ ആത്മീയഭവനമായി+ പണിയപ്പെ​ടു​ന്നു; അങ്ങനെ യേശുക്രി​സ്‌തു​വി​ലൂ​ടെ ദൈവത്തിനു+ സ്വീകാ​ര്യ​മായ ആത്മീയബലികൾ+ അർപ്പി​ക്കാൻ നിങ്ങൾക്കു കഴിയു​ന്നു. 6 “ഇതാ, തിര​ഞ്ഞെ​ടുത്ത ഒരു കല്ല്‌, അമൂല്യ​മായ ഒരു അടിസ്ഥാന മൂലക്കല്ല്‌, ഞാൻ സീയോ​നിൽ സ്ഥാപി​ക്കു​ന്നു! അതിൽ വിശ്വ​സി​ക്കുന്ന ആരും ഒരിക്ക​ലും നിരാ​ശ​രാ​കില്ല”*+ എന്നു തിരുവെ​ഴു​ത്തി​ലു​ണ്ട​ല്ലോ.

7 അതുകൊണ്ട്‌, വിശ്വാ​സി​ക​ളായ നിങ്ങൾക്കു കർത്താവ്‌ വില​പ്പെ​ട്ട​വ​നാണ്‌. എന്നാൽ വിശ്വാ​സി​ക​ള​ല്ലാ​ത്ത​വരെ സംബന്ധി​ച്ചോ, “പണിയു​ന്നവർ തള്ളിക്കളഞ്ഞ+ കല്ലു മുഖ്യ മൂലക്ക​ല്ലാ​യി​ത്തീർന്നി​രി​ക്കു​ന്നു;”*+ 8 അത്‌, “ഇടറി​വീ​ഴാൻ ഇടയാ​ക്കുന്ന ഒരു കല്ലും തട്ടിവീ​ഴാൻ ഇടയാ​ക്കുന്ന ഒരു പാറയും”+ ആയിരി​ക്കു​ന്നു. ദൈവ​വ​ചനം അനുസ​രി​ക്കാ​ത്ത​തുകൊ​ണ്ടാണ്‌ അവർ ഇടറി​വീ​ഴു​ന്നത്‌. അതുതന്നെ​യാണ്‌ അവരെ കാത്തി​രു​ന്നത്‌. 9 എന്നാൽ നിങ്ങൾ, ഇരുളിൽനി​ന്ന്‌ തന്റെ അത്ഭുത​ക​ര​മായ പ്രകാശത്തിലേക്കു+ നിങ്ങളെ വിളിച്ച ദൈവ​ത്തി​ന്റെ “നന്മയെ* എല്ലായി​ട​ത്തും അറിയി​ക്കാൻ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു ജനവും+ രാജകീയ പുരോ​ഹി​ത​സം​ഘ​വും വിശുദ്ധജനതയും+ ദൈവ​ത്തി​ന്റെ പ്രത്യേ​ക​സ്വ​ത്തായ ജനവും”+ ആണ്‌. 10 മുമ്പ്‌ നിങ്ങൾ ഒരു ജനമാ​യി​രു​ന്നില്ല; ഇപ്പോൾ ദൈവ​ത്തി​ന്റെ ജനമാണ്‌.+ മുമ്പ്‌ നിങ്ങ​ളോ​ടു കരുണ കാണി​ച്ചി​രു​ന്നില്ല; ഇപ്പോൾ നിങ്ങ​ളോ​ടു കരുണ കാണി​ച്ചി​രി​ക്കു​ന്നു.+

11 പ്രിയപ്പെട്ടവരേ, നിങ്ങ​ളോ​ടു പോരാടുന്ന+ ജഡികമോഹങ്ങൾ* ഉപേക്ഷിക്കാൻ+ പരദേ​ശി​ക​ളും പ്രവാസികളും+ ആയ നിങ്ങ​ളോ​ടു ഞാൻ അഭ്യർഥി​ക്കു​ന്നു. 12 ജനതകൾക്കിടയിൽ നിങ്ങളു​ടെ പെരു​മാ​റ്റം നന്നായി​രി​ക്കട്ടെ.+ അങ്ങനെ ചെയ്‌താൽ, നിങ്ങൾ തെറ്റു​കാ​രാണെന്നു പറഞ്ഞ്‌ അവർ കുറ്റ​പ്പെ​ടു​ത്തുമ്പോൾ നിങ്ങളു​ടെ നല്ല പ്രവൃ​ത്തി​കൾ കാണുകയും+ ദൈവം പരി​ശോ​ധി​ക്കാൻ വരുന്ന ദിവസം അവർ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്തു​ക​യും ചെയ്യും.

13 മനുഷ്യർ ഉണ്ടാക്കിയ എല്ലാ അധികാരങ്ങൾക്കും*+ കർത്താ​വിനെപ്രതി കീഴ്‌പെ​ട്ടി​രി​ക്കുക; ഉന്നതനായ അധികാ​രി​യെന്ന നിലയിൽ രാജാ​വി​നും,+ 14 കുറ്റം ചെയ്യു​ന്ന​വരെ ശിക്ഷി​ക്കാ​നും നന്മ ചെയ്യു​ന്ന​വരെ പ്രശംസിക്കാനും+ വേണ്ടി രാജാവ്‌ അയച്ചവ​രെന്ന നിലയിൽ ഗവർണർമാർക്കും കീഴ്‌പെ​ട്ടി​രി​ക്കുക. 15 കാരണം നിങ്ങൾ നന്മ ചെയ്യു​ക​യും അങ്ങനെ, വിഡ്‌ഢി​ത്തം പറയുന്ന അജ്ഞരുടെ വായ്‌ അടപ്പി​ക്കു​ക​യും വേണം എന്നതാണു ദൈവ​ത്തി​ന്റെ ആഗ്രഹം.+ 16 സ്വതന്ത്രരായി ജീവി​ക്കുക.+ എന്നാൽ ആ സ്വാത​ന്ത്ര്യം തെറ്റു ചെയ്യു​ന്ന​തിന്‌ ഒരു മറയാക്കാതെ*+ ദൈവ​ത്തി​ന്റെ അടിമ​ക​ളാ​യി ജീവി​ക്കുക.+ 17 എല്ലാ മനുഷ്യരെ​യും ബഹുമാ​നി​ക്കുക.+ സഹോ​ദ​ര​സ​മൂ​ഹത്തെ മുഴുവൻ സ്‌നേ​ഹി​ക്കുക.+ ദൈവത്തെ ഭയപ്പെ​ടുക.+ രാജാ​വി​നെ ആദരി​ക്കുക.+

18 വേലക്കാരേ, തികഞ്ഞ ആദര​വോ​ടെ നിങ്ങളു​ടെ യജമാ​ന​ന്മാർക്കു കീഴ്‌പെ​ട്ടി​രി​ക്കുക.+ നല്ലവർക്കും വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സുള്ളവർക്കും* മാത്രമല്ല, സന്തോ​ഷി​പ്പി​ക്കാൻ എളുപ്പ​മ​ല്ലാ​ത്ത​വർക്കുപോ​ലും കീഴ്‌പെ​ട്ടി​രി​ക്കുക. 19 കാരണം ആരെങ്കി​ലും ദൈവ​മു​മ്പാ​കെ ശുദ്ധമ​ന​സ്സാ​ക്ഷി കാത്തുസൂക്ഷിക്കാനായി+ കഷ്ടതകൾ* സഹിക്കു​ക​യോ അനീതി​ക്കി​ര​യാ​കു​ക​യോ ചെയ്‌താൽ അതിൽ ദൈവം പ്രസാ​ദി​ക്കു​ന്നു. 20 പാപം ചെയ്‌തി​ട്ടാണ്‌ അടി കൊള്ളു​ന്നതെ​ങ്കിൽ, അതു സഹിക്കു​ന്ന​തിൽ അഭിമാ​നി​ക്കാൻ എന്തിരി​ക്കു​ന്നു?+ എന്നാൽ നല്ല കാര്യങ്ങൾ ചെയ്‌തി​ട്ട്‌ കഷ്ടത സഹിച്ചാൽ അതിൽ ദൈവം പ്രസാ​ദി​ക്കു​ന്നു.+

21 ഈ വഴിയേ പോകാ​നാ​ണു നിങ്ങളെ വിളി​ച്ചി​രി​ക്കു​ന്നത്‌. കാരണം നിങ്ങൾ ക്രിസ്‌തു​വി​ന്റെ കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലാ​നാ​യി ക്രിസ്‌തുപോ​ലും നിങ്ങൾക്കു​വേണ്ടി കഷ്ടതകൾ സഹിച്ച്‌+ ഒരു മാതൃക വെച്ചി​രി​ക്കു​ന്നു.+ 22 ക്രിസ്‌തു പാപം ചെയ്‌തില്ല;+ ക്രിസ്‌തു​വി​ന്റെ വായിൽ വഞ്ചന​യൊ​ന്നു​മു​ണ്ടാ​യി​രു​ന്ന​തു​മില്ല.+ 23 അപമാനിക്കപ്പെട്ടപ്പോൾ*+ തിരിച്ച്‌ അപമാനിക്കുകയോ+ കഷ്ടത സഹിച്ചപ്പോൾ+ ഭീഷണിപ്പെ​ടു​ത്തു​ക​യോ ചെയ്യാതെ, നീതിയോ​ടെ വിധി​ക്കുന്ന ദൈവ​ത്തി​ന്റെ കൈയിൽ ക്രിസ്‌തു തന്റെ കാര്യം ഭരമേൽപ്പി​ച്ചു.+ 24 പാപത്തിന്റെ കാര്യ​ത്തിൽ നമ്മൾ മരിച്ച്‌ നീതി​ക്കാ​യി ജീവി​ക്കാൻവേണ്ടി, ക്രിസ്‌തു സ്‌തംഭത്തിൽ* തറയ്‌ക്കപ്പെട്ട+ തന്റെ ശരീര​ത്തിൽ നമ്മുടെ പാപങ്ങളെ വഹിച്ചു.+ “ക്രിസ്‌തു​വി​ന്റെ മുറി​വു​ക​ളാൽ നിങ്ങൾ സുഖ​പ്പെ​ട്ടി​രി​ക്കു​ന്നു.”+ 25 നിങ്ങൾ വഴി​തെറ്റി അലയുന്ന ആടുകളെപ്പോലെ​യാ​യി​രു​ന്നു.+ എന്നാൽ ഇപ്പോൾ നിങ്ങളു​ടെ ജീവനെ കാക്കുന്ന ഇടയന്റെ* അടു​ത്തേക്കു മടങ്ങി​വ​ന്നി​രി​ക്കു​ന്നു.+

3 അതു​പോ​ലെ ഭാര്യ​മാ​രേ, നിങ്ങളു​ടെ ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെ​ട്ടി​രി​ക്കുക.+ അവരിൽ ആരെങ്കി​ലും ദൈവ​വ​ചനം അനുസ​രി​ക്കാ​ത്ത​വ​രാണെ​ങ്കിൽ ഒരു വാക്കും കൂടാതെ നിങ്ങളു​ടെ പെരു​മാ​റ്റ​ത്താൽ വിശ്വാ​സി​ക​ളാ​യി​ത്തീ​രാൻ ഇടവ​ന്നേ​ക്കാം.+ 2 ആഴമായ ബഹുമാ​നത്തോടെ​യുള്ള നിങ്ങളു​ടെ നിർമ​ല​മായ പെരു​മാ​റ്റം അവർ ശ്രദ്ധി​ക്കാതെപോ​കില്ല.+ 3 നിങ്ങളുടെ അലങ്കാരം പുറ​മേ​യു​ള്ള​താ​യി​രി​ക്ക​രുത്‌, അതായത്‌ തലമുടി പിന്നു​ന്ന​തും സ്വർണാ​ഭ​ര​ണങ്ങൾ അണിയുന്നതും+ നല്ല വസ്‌ത്രം ധരിക്കു​ന്ന​തും ആയിരി​ക്ക​രുത്‌. 4 പകരം, ശാന്തത​യും സൗമ്യ​ത​യും ഉള്ള മനസ്സ്‌ എന്ന അനശ്വ​ര​മായ അലങ്കാ​ര​മ​ണിഞ്ഞ, ആന്തരി​ക​മ​നു​ഷ്യ​നാ​യി​രി​ക്കണം.+ അതിനാ​ണു ദൈവ​മു​മ്പാ​കെ വിലയു​ള്ളത്‌. 5 ദൈവത്തിൽ പ്രത്യാശ വെച്ചി​രുന്ന, മുൻകാ​ല​ങ്ങ​ളി​ലെ വിശു​ദ്ധ​സ്‌ത്രീ​കൾ ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെ​ട്ടി​രുന്ന്‌ തങ്ങളെ​ത്തന്നെ അലങ്കരി​ച്ചി​രു​ന്നത്‌ അങ്ങനെ​യാ​ണ​ല്ലോ. 6 സാറ അബ്രാ​ഹാ​മി​നെ യജമാനൻ എന്നു വിളിച്ച്‌ അനുസ​രിച്ച്‌ കീഴ്‌പെ​ട്ടി​രു​ന്നു.+ നന്മ ചെയ്യു​ന്നതു നിറു​ത്താതെ​യും ഭയത്തിന്‌ അടിമപ്പെ​ടാതെ​യും ഇരുന്നാൽ+ നിങ്ങൾ സാറയു​ടെ മക്കളാണ്‌.

7 അങ്ങനെതന്നെ ഭർത്താ​ക്ക​ന്മാ​രേ, നിങ്ങളു​ടെ ഭാര്യ​മാ​രെ നന്നായി മനസ്സിലാക്കി* അവരോടൊ​പ്പം ജീവി​ക്കുക. നിങ്ങളു​ടെ പ്രാർഥ​നകൾ തടസ്സ​പ്പെ​ടാ​തി​രി​ക്കാൻ, സ്‌ത്രീ​കൾ നിങ്ങ​ളെ​ക്കാൾ ദുർബ​ല​മായ പാത്ര​മാണെന്ന്‌ ഓർത്ത്‌ അവരെ ആദരി​ക്കുക.+ തന്റെ അനർഹദയ കാരണം ദൈവം നൽകുന്ന ജീവനു നിങ്ങ​ളോടൊ​പ്പം അവരും അവകാ​ശി​ക​ളാ​ണ​ല്ലോ.+

8 അവസാനമായി, നിങ്ങൾ എല്ലാവ​രും ഐക്യവും*+ സഹാനു​ഭൂ​തി​യും സഹോ​ദ​രപ്രി​യ​വും മനസ്സലിവും+ താഴ്‌മയും+ ഉള്ളവരാ​യി​രി​ക്കുക. 9 ദ്രോഹിക്കുന്നവരെ ദ്രോഹിക്കുകയോ+ അപമാ​നി​ക്കു​ന്ന​വരെ അപമാ​നി​ക്കു​ക​യോ ചെയ്യാതെ,+ അവരെ അനു​ഗ്ര​ഹി​ക്കുക.+ അതിനാ​ണു നിങ്ങളെ വിളി​ച്ചി​രി​ക്കു​ന്നത്‌. അപ്പോൾ നിങ്ങളും അനു​ഗ്രഹം അവകാ​ശ​മാ​ക്കും.

10 “ജീവി​തത്തെ സ്‌നേ​ഹി​ക്കു​ക​യും നല്ല കാലം കാണാൻ ആഗ്രഹി​ക്കു​ക​യും ചെയ്യു​ന്ന​വരെ​ല്ലാം മോശ​മാ​യതു സംസാ​രി​ക്കാ​തെ നാവിനെയും+ വഞ്ചകമായ കാര്യങ്ങൾ സംസാ​രി​ക്കാ​തെ ചുണ്ടു​കളെ​യും സൂക്ഷി​ക്കുക. 11 അയാൾ മോശ​മായ കാര്യങ്ങൾ വിട്ടകന്ന്‌+ നല്ല കാര്യങ്ങൾ ചെയ്യട്ടെ;+ സമാധാ​നം അന്വേ​ഷിച്ച്‌ അതിനെ വിടാതെ പിന്തു​ട​രട്ടെ.+ 12 യഹോവയുടെ* കണ്ണു നീതി​മാ​ന്മാ​രു​ടെ മേലുണ്ട്‌; ദൈവ​ത്തി​ന്റെ ചെവി അവരുടെ ഉള്ളുരു​കി​യുള്ള പ്രാർഥ​നകൾ ശ്രദ്ധി​ക്കു​ന്നു.+ അതേസ​മയം, യഹോവ* മോശ​മാ​യതു ചെയ്യു​ന്ന​വർക്കെ​തി​രാണ്‌.”+

13 നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ ഉത്സാഹ​മു​ള്ള​വ​രാ​യാൽ പിന്നെ ആരെങ്കി​ലും നിങ്ങളെ ദ്രോ​ഹി​ക്കു​മോ?+ 14 ഇനി, നീതി നിമിത്തം കഷ്ടത സഹി​ക്കേ​ണ്ടി​വ​ന്നാ​ലും നിങ്ങൾക്കു സന്തോ​ഷി​ക്കാം.+ അവർ പേടിക്കുന്നതിനെ* നിങ്ങൾ പേടി​ക്കു​ക​യോ അതിൽ അസ്വസ്ഥ​രാ​കു​ക​യോ അരുത്‌.+ 15 പകരം, ക്രിസ്‌തു​വി​നെ നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ കർത്താ​വാ​യി വിശു​ദ്ധീ​ക​രി​ക്കുക. നിങ്ങളു​ടെ പ്രത്യാ​ശ​യു​ടെ അടിസ്ഥാ​നത്തെ​ക്കു​റിച്ച്‌ ചോദി​ക്കുന്ന ആർക്കും മറുപടി കൊടു​ക്കാൻ എപ്പോ​ഴും ഒരുങ്ങി​യി​രി​ക്കുക. എന്നാൽ നിങ്ങളു​ടെ മറുപടി സൗമ്യവും+ ആഴമായ ബഹുമാനത്തോടുകൂടിയതും+ ആയിരി​ക്കണം.

16 എപ്പോഴും ഒരു നല്ല മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കുക.+ അങ്ങനെ, നിങ്ങൾക്കെ​തി​രാ​യി സംസാ​രി​ക്കു​ന്നവർ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളായ നിങ്ങളു​ടെ നല്ല പെരുമാറ്റം+ കണ്ട്‌ ലജ്ജിച്ചുപോ​കട്ടെ.+ 17 നിങ്ങൾ കഷ്ടതകൾ സഹിക്ക​ണമെ​ന്നതു ദൈവ​ത്തി​ന്റെ ഇഷ്ടമാണെ​ങ്കിൽ,+ തിന്മ ചെയ്‌തി​ട്ടല്ല നന്മ ചെയ്‌തി​ട്ട്‌ അവ സഹിക്കു​ന്ന​താ​ണു നല്ലത്‌.+ 18 നീതിമാനായ ക്രിസ്‌തു നീതികെ​ട്ട​വ​രു​ടെ പാപങ്ങൾക്കുവേണ്ടി+ ഒരിക്കൽ* മരിച്ച​ല്ലോ.+ നിങ്ങളെ ദൈവ​ത്തോ​ട്‌ അടുപ്പിക്കാനാണു+ ക്രിസ്‌തു അങ്ങനെ ചെയ്‌തത്‌. ക്രിസ്‌തു മനുഷ്യനായി* മരണശിക്ഷ ഏൽക്കുകയും+ ആത്മവ്യക്തിയായി* ജീവനി​ലേക്കു വരുക​യും ചെയ്‌തു.+ 19 ആത്മവ്യക്തിയായി ഉയിർപ്പി​ക്ക​പ്പെട്ട ക്രിസ്‌തു ചെന്ന്‌ തടവി​ലുള്ള ആത്മവ്യക്തികളോടു* പ്രസം​ഗി​ച്ചു.+ 20 പണ്ടു നോഹ​യു​ടെ കാലത്ത്‌, പെട്ടകം പണിയുന്ന സമയത്ത്‌,+ ദൈവം ക്ഷമയോടെ* കാത്തി​രു​ന്നപ്പോൾ അനുസ​ര​ണക്കേടു കാണി​ച്ച​വ​രാ​യി​രു​ന്നു ആ ആത്മവ്യ​ക്തി​കൾ.+ എന്നാൽ കുറച്ച്‌ ആളുകൾ, അതായത്‌ എട്ടു പേർ,* വെള്ളത്തി​ലൂ​ടെ ആ പെട്ടക​ത്തിൽ രക്ഷപ്പെട്ടു.+

21 അതിനു സമാന​മാ​ണു സ്‌നാനം. സ്‌നാനം ശരീര​ത്തി​ലെ അഴുക്കു​നീ​ക്കലല്ല, ഒരു ശുദ്ധമ​ന​സ്സാ​ക്ഷി​ക്കുവേണ്ടി ദൈവത്തോ​ടുള്ള അപേക്ഷ​യാണ്‌.+ അതു യേശുക്രി​സ്‌തു​വി​ന്റെ പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ ഇപ്പോൾ നിങ്ങ​ളെ​യും രക്ഷിക്കു​ന്നു. 22 യേശു ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ന്നു.+ കാരണം, സ്വർഗ​ത്തിലേക്കു പോയ യേശു​വി​നു ദൈവം ദൂതന്മാരെ​യും അധികാ​ര​ങ്ങളെ​യും ശക്തികളെ​യും കീഴ്‌പെ​ടു​ത്തിക്കൊ​ടു​ത്തി​രി​ക്കു​ന്നു.+

4 അതു​കൊണ്ട്‌ ജഡത്തിൽ* കഷ്ടത അനുഭ​വിച്ച ക്രിസ്‌തുവിന്റെ+ അതേ മനോഭാവം* നിങ്ങളും ഒരു ആയുധ​മാ​യി ധരിക്കുക. കാരണം, ജഡത്തിൽ കഷ്ടത അനുഭ​വി​ച്ചി​ട്ടു​ള്ളവൻ പാപത്തിൽനി​ന്ന്‌ അകന്നി​രി​ക്കു​ന്നു.+ 2 അങ്ങനെ അയാൾക്ക്‌, ജഡത്തിൽ ശേഷി​ച്ചി​രി​ക്കുന്ന കാലം മനുഷ്യമോ​ഹ​ങ്ങൾക്കു കീഴ്‌പെടാതെ+ ദൈവ​ത്തി​ന്റെ ഇഷ്ടമനു​സ​രിച്ച്‌ ജീവി​ക്കാ​നാ​കും.+ 3 കഴിഞ്ഞ കാലത്ത്‌ നിങ്ങൾ, ജനതക​ളിൽപ്പെ​ട്ടവർ ചെയ്യാൻ ഇഷ്ടപ്പെടുന്നതുപോലെ+ ധിക്കാ​രത്തോടെ​യുള്ള പെരുമാറ്റത്തിലും* അനിയന്ത്രി​ത​മായ മോഹ​ങ്ങ​ളി​ലും അമിത​മായ മദ്യപാ​ന​ത്തി​ലും വന്യമായ ആഘോ​ഷ​ങ്ങ​ളി​ലും മത്സരി​ച്ചുള്ള കുടി​യി​ലും മ്ലേച്ഛമായ* വിഗ്ര​ഹാ​രാ​ധ​ന​യി​ലും മുഴുകി വേണ്ടുവോ​ളം ജീവിച്ചു.+ 4 അധഃപതിച്ചതും കുത്തഴി​ഞ്ഞ​തും ആയ ജീവി​ത​രീ​തി​യിൽ നിങ്ങൾ ഇപ്പോൾ അവരോടൊ​പ്പം ചേരാ​ത്ത​തിൽ ജനതക​ളിൽപ്പെ​ട്ടവർ അതിശ​യി​ക്കു​ക​യും നിങ്ങ​ളെ​ക്കു​റിച്ച്‌ മോശ​മാ​യി സംസാ​രി​ക്കു​ക​യും ചെയ്യുന്നു.+ 5 എന്നാൽ ജീവി​ച്ചി​രി​ക്കു​ന്ന​വരെ​യും മരിച്ച​വരെ​യും ന്യായം വിധി​ക്കാൻപോ​കു​ന്ന​വനോട്‌ അവർ കണക്കു ബോധി​പ്പിക്കേ​ണ്ടി​വ​രും.+ 6 മരിച്ചവരോടും സന്തോ​ഷ​വാർത്ത അറിയി​ച്ചത്‌,+ മനുഷ്യർ തങ്ങൾ കാണു​ന്ന​തുപോ​ലെ അവരെ വിധി​ക്കുമെ​ങ്കി​ലും അവർക്കു ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ ദൈവാ​ത്മാവ്‌ നയിക്കു​ന്ന​തുപോ​ലെ ജീവി​ക്കാൻ കഴി​യേ​ണ്ട​തി​നാണ്‌.

7 എന്നാൽ എല്ലാത്തിന്റെ​യും അവസാനം അടുത്തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ സുബോധമുള്ളവരും+ പ്രാർഥി​ക്കുന്ന കാര്യ​ത്തിൽ ഉത്സാഹമുള്ളവരും* ആയിരി​ക്കുക.+ 8 ഏറ്റവും പ്രധാ​ന​മാ​യി, നിങ്ങൾ പരസ്‌പരം അഗാധ​മാ​യി സ്‌നേ​ഹി​ക്കണം;+ കാരണം പാപങ്ങൾ എത്രയുണ്ടെ​ങ്കി​ലും സ്‌നേഹം അതെല്ലാം മറയ്‌ക്കു​ന്നു.+ 9 മുറുമുറുപ്പു കൂടാതെ പരസ്‌പരം ആതിഥ്യ​മ​രു​ളുക.+ 10 പല വിധങ്ങ​ളിൽ ദൈവം കാണിക്കുന്ന അനർഹ​ദ​യ​യു​ടെ നല്ല കാര്യ​സ്ഥ​രെന്ന നിലയിൽ നിങ്ങളു​ടെ കഴിവ്‌,* നിങ്ങൾക്ക്‌ ഓരോ​രു​ത്തർക്കും അതു കിട്ടി​യ​തി​ന്റെ അളവനു​സ​രിച്ച്‌ പരസ്‌പരം ശുശ്രൂഷ ചെയ്യാൻ ഉപയോ​ഗി​ക്കണം.+ 11 ആരെങ്കിലും പ്രസം​ഗി​ക്കുന്നെ​ങ്കിൽ ദൈവ​ത്തി​ന്റെ അരുള​പ്പാട്‌ അറിയി​ക്കു​ന്ന​യാളെപ്പോ​ലെ പ്രസം​ഗി​ക്കട്ടെ; ശുശ്രൂ​ഷി​ക്കുന്നെ​ങ്കിൽ ദൈവം നൽകുന്ന ശക്തിയിൽ ആശ്രയി​ച്ച്‌ ശുശ്രൂ​ഷി​ക്കട്ടെ.+ അങ്ങനെ, എല്ലാ കാര്യ​ങ്ങ​ളി​ലും യേശുക്രി​സ്‌തു​വി​ലൂ​ടെ ദൈവം മഹത്ത്വപ്പെ​ടട്ടെ.+ മഹത്ത്വ​വും ശക്തിയും എന്നു​മെന്നേ​ക്കും ദൈവ​ത്തി​നു​ള്ളത്‌. ആമേൻ.

12 പ്രിയപ്പെട്ടവരേ, അഗ്നിപ​രീ​ക്ഷ​ക​ളി​ലൂ​ടെ കടന്നുപോ​കുന്ന നിങ്ങൾ എന്തോ അസാധാ​ര​ണ​മാ​യതു സംഭവി​ക്കു​ന്നു എന്നതുപോ​ലെ അത്ഭുതപ്പെ​ട​രുത്‌.+ 13 പകരം, ക്രിസ്‌തു​വി​ന്റെ കഷ്ടതക​ളിൽ പങ്കാളികളാകുംതോറും+ കൂടു​തൽക്കൂ​ടു​തൽ സന്തോ​ഷി​ക്കുക.+ അങ്ങനെയെ​ങ്കിൽ, ക്രിസ്‌തു​വി​ന്റെ മഹത്ത്വം വെളിപ്പെ​ടുമ്പോ​ഴും നിങ്ങൾക്ക്‌ ആനന്ദി​ച്ചു​ല്ല​സി​ക്കാൻ കഴിയും.+ 14 ക്രിസ്‌തുവിന്റെ പേരി​നെ​പ്രതി നിന്ദ സഹിക്കേണ്ടിവരുന്നെങ്കിൽ* നിങ്ങൾക്കു സന്തോ​ഷി​ക്കാം.+ കാരണം മഹത്ത്വ​ത്തി​ന്റെ ആത്മാവായ ദൈവാ​ത്മാവ്‌ നിങ്ങളു​ടെ മേൽ വസിക്കു​ന്നുണ്ട്‌.

15 നിങ്ങളിൽ ആരും കൊല​പാ​ത​കി​യോ കള്ളനോ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​ര​നോ മറ്റുള്ള​വ​രു​ടെ കാര്യ​ങ്ങ​ളിൽ തലയി​ടു​ന്ന​വ​നോ ആയി കഷ്ടത സഹിക്കാൻ ഇടവരാ​തി​രി​ക്കട്ടെ.+ 16 എന്നാൽ ക്രിസ്‌ത്യാ​നി​യാ​യി​ട്ടു കഷ്ടത സഹി​ക്കേ​ണ്ടി​വ​ന്നാൽ ലജ്ജിക്ക​രുത്‌.+ പകരം ആ പേര്‌ വഹിച്ച്‌ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്തു​ന്ന​തിൽ തുടരുക. 17 കാരണം ന്യായ​വി​ധി​ക്കു നിശ്ചയി​ച്ചി​രി​ക്കുന്ന സമയം ഇതാണ്‌. അതു ദൈവ​ഭ​വ​ന​ത്തിൽനിന്ന്‌ തുടങ്ങും.+ അങ്ങനെ അതു നമ്മളിൽ തുടങ്ങുമെങ്കിൽ+ ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത കേട്ടനു​സ​രി​ക്കാ​ത്ത​വ​രു​ടെ ഗതി എന്താകും?+ 18 “നീതി​മാൻപോ​ലും രക്ഷപ്പെ​ടു​ന്നതു ബുദ്ധി​മു​ട്ടി​യാണെ​ങ്കിൽ ഭക്തിയി​ല്ലാ​ത്ത​വ​രുടെ​യും പാപി​ക​ളുടെ​യും സ്ഥിതി എന്താകും?”+ 19 അതുകൊണ്ട്‌ ദൈ​വേഷ്ടം ചെയ്‌തു​കൊ​ണ്ട്‌ കഷ്ടത അനുഭ​വി​ക്കു​ന്നവർ തുടർന്നും നന്മ പ്രവർത്തി​ക്കു​ക​യും വിശ്വ​സ്‌ത​നായ സ്രഷ്ടാ​വിൽ തങ്ങളെ​ത്തന്നെ ഭരമേൽപ്പി​ക്കു​ക​യും ചെയ്യട്ടെ.+

5 അതു​കൊണ്ട്‌ ക്രിസ്‌തു അനുഭ​വിച്ച കഷ്ടതക​ളു​ടെ സാക്ഷി​യും വെളിപ്പെ​ടാ​നി​രി​ക്കുന്ന മഹത്ത്വത്തിനു+ പങ്കാളി​യും ആയ ഞാൻ നിങ്ങൾക്കി​ട​യി​ലെ മൂപ്പന്മാ​രോ​ട്‌ ഒരു സഹമൂപ്പനെന്ന* നിലയിൽ അപേക്ഷി​ക്കു​ന്നു:* 2 മേൽവിചാരകന്മാരായി സേവിച്ചുകൊണ്ട്‌* നിങ്ങളു​ടെ പരിപാ​ല​ന​ത്തി​ലുള്ള ദൈവ​ത്തി​ന്റെ ആട്ടിൻപ​റ്റത്തെ മേയ്‌ക്കുക.+ നിർബ​ന്ധ​ത്താ​ലല്ല ദൈവ​മു​മ്പാ​കെ മനസ്സോടെ​യും,+ അന്യാ​യ​മാ​യി നേട്ടമു​ണ്ടാ​ക്കാ​നുള്ള മോഹ​ത്തോ​ടെയല്ല,+ അതീവ​താ​ത്‌പ​ര്യത്തോടെ​യും, 3 ദൈവത്തിന്‌ അവകാ​ശപ്പെ​ട്ട​വ​രു​ടെ മേൽ ആധിപ​ത്യം നടത്തിക്കൊ​ണ്ടല്ല,+ ആട്ടിൻപ​റ്റ​ത്തി​നു മാതൃ​ക​ക​ളാ​യിക്കൊ​ണ്ടും അതു ചെയ്യുക.+ 4 അങ്ങനെയായാൽ, മുഖ്യയിടയൻ+ പ്രത്യ​ക്ഷ​നാ​കുമ്പോൾ നിങ്ങൾക്കു മഹത്ത്വ​ത്തി​ന്റെ വാടാത്ത കിരീടം ലഭിക്കും.+

5 അതുപോലെ ചെറു​പ്പ​ക്കാ​രേ, പ്രായം കൂടിയ പുരുഷന്മാർക്കു* കീഴ്‌പെ​ട്ടി​രി​ക്കുക.+ താഴ്‌മ ധരിച്ച്‌ വേണം നിങ്ങൾ അന്യോ​ന്യം ഇടപെ​ടാൻ. കാരണം ദൈവം അഹങ്കാ​രി​കളോട്‌ എതിർത്തു​നിൽക്കു​ന്നു; എന്നാൽ താഴ്‌മ​യു​ള്ള​വരോട്‌ അനർഹദയ കാട്ടുന്നു.+

6 അതുകൊണ്ട്‌ ദൈവം തക്കസമ​യത്ത്‌ നിങ്ങളെ ഉയർത്ത​ണമെ​ങ്കിൽ ദൈവ​ത്തി​ന്റെ കരുത്തുറ്റ കൈയു​ടെ കീഴിൽ താഴ്‌മയോ​ടി​രി​ക്കുക.+ 7 ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയുള്ളവനായതുകൊണ്ട്‌+ നിങ്ങളു​ടെ എല്ലാ ഉത്‌കണ്‌ഠകളും* ദൈവ​ത്തി​ന്റെ മേൽ ഇടുക.+ 8 സുബോധമുള്ളവരായിരിക്കുക; ജാഗ്ര​തയോ​ടി​രി​ക്കുക!+ നിങ്ങളു​ടെ എതിരാ​ളി​യായ പിശാച്‌ അലറുന്ന സിംഹത്തെപ്പോ​ലെ ആരെ വിഴുങ്ങണം* എന്നു നോക്കി ചുറ്റി​ന​ട​ക്കു​ന്നു.+ 9 എന്നാൽ ലോകം മുഴു​വ​നുള്ള നിങ്ങളു​ടെ സഹോ​ദ​ര​സ​മൂ​ഹ​വും ഇതു​പോ​ലുള്ള കഷ്ടതകൾ അനുഭ​വി​ക്കു​ന്നുണ്ടെന്ന്‌ അറിഞ്ഞ്‌ വിശ്വാ​സ​ത്തിൽ ഉറച്ചുനിന്ന്‌+ പിശാ​ചിനോട്‌ എതിർത്തു​നിൽക്കുക.+ 10 നിങ്ങൾ കുറച്ച്‌ കാലം കഷ്ടത സഹിച്ച​ശേഷം, ക്രിസ്‌തു​വി​ലൂ​ടെ തന്റെ നിത്യമഹത്ത്വത്തിലേക്കു+ നിങ്ങളെ വിളിച്ച അനർഹ​ദ​യ​യു​ടെ ദൈവം നിങ്ങളു​ടെ പരിശീ​ലനം പൂർത്തീ​ക​രി​ക്കും. ദൈവം നിങ്ങളെ ബലപ്പെടുത്തുകയും+ ശക്തരാക്കുകയും+ ഉറപ്പി​ക്കു​ക​യും ചെയ്യും. 11 ബലം എന്നെ​ന്നേ​ക്കും ദൈവ​ത്തി​നു​ള്ളത്‌. ആമേൻ.

12 ഇതാണു ദൈവ​ത്തി​ന്റെ യഥാർഥ​മായ അനർഹദയ എന്ന്‌ ഉറപ്പു തരാനും നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേണ്ടി, വിശ്വ​സ്‌ത​സഹോ​ദ​ര​നാ​യി ഞാൻ കരുതുന്ന സില്വാനൊസിന്റെ*+ സഹായത്തോ​ടെ നിങ്ങൾക്കു ഞാൻ ചുരു​ക്ക​മാ​യി എഴുതി​യി​രി​ക്കു​ന്നു. ഇതിൽ ഉറച്ചു​നിൽക്കുക. 13 നിങ്ങളെപ്പോലെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ബാബിലോ​ണി​ലു​ള്ള​വ​ളും എന്റെ മകനായ മർക്കോസും+ നിങ്ങളെ സ്‌നേഹം അറിയി​ക്കു​ന്നു. 14 സ്‌നേഹചുംബനത്താൽ പരസ്‌പരം അഭിവാ​ദനം ചെയ്യുക.

ക്രിസ്‌തു​വിനോ​ടു യോജി​പ്പി​ലായ നിങ്ങൾക്ക്‌ എല്ലാവർക്കും സമാധാ​ന​മു​ണ്ടാ​യി​രി​ക്കട്ടെ.

അഥവാ “ശുദ്ധീ​ക​ര​ണ​ത്തി​ലൂ​ടെ.”

ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.

അഥവാ “മോഹ​ങ്ങൾക്ക​നു​സ​രി​ച്ച്‌ രൂപ​പ്പെ​ടു​ന്നത്‌.”

അഥവാ “പരമ്പരാ​ഗ​ത​മാ​യി.”

അക്ഷ. “വീണ്ടെ​ടു​ത്തി​രി​ക്കു​ന്നത്‌.”

‘ലോകം’ എന്നത്‌ ഇവിടെ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളെ കുറി​ക്കു​ന്നു.

അഥവാ “അറിഞ്ഞ​താ​ണെ​ങ്കി​ലും.”

അഥവാ “കാലങ്ങ​ളു​ടെ.”

അതായത്‌, ഫലം ഉത്‌പാ​ദി​പ്പി​ക്കാൻ ശേഷി​യുള്ള വിത്ത്‌.

അനു. എ5 കാണുക.

അഥവാ “ശുദ്ധമായ.”

അഥവാ “അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ങ്കിൽ.”

അക്ഷ. “നാണം​കെ​ടില്ല.”

അക്ഷ. “മൂലയു​ടെ തലയാ​യി​ത്തീർന്നി​രി​ക്കു​ന്നു.”

അതായത്‌, ദൈവ​ത്തി​ന്റെ ശ്രേഷ്‌ഠ​മായ ഗുണങ്ങ​ളും പ്രവൃ​ത്തി​ക​ളും.

പദാവലിയിൽ “ജഡം” കാണുക.

അഥവാ “മനുഷ്യർ രൂപീ​ക​രിച്ച എല്ലാ സ്ഥാപന​ങ്ങൾക്കും.”

അഥവാ “ഒഴിക​ഴി​വാ​ക്കാ​തെ.”

അഥവാ “ന്യായ​ബോ​ധ​മു​ള്ള​വർക്കും; വഴക്കമു​ള്ള​വർക്കും.”

അഥവാ “ദുഃഖം; വേദന.”

അഥവാ “അധി​ക്ഷേ​പി​ക്ക​പ്പെ​ട്ട​പ്പോൾ.”

അഥവാ “മരത്തിൽ.”

അഥവാ “ജീവന്റെ മേൽവി​ചാ​ര​ക​നും ഇടയനും ആയവന്റെ.”

അഥവാ “ഭാര്യ​മാ​രോ​ടു പരിഗണന കാണി​ച്ചു​കൊ​ണ്ട്‌.”

അഥവാ “ഒരേ ചിന്തയും; ഒരേ മനസ്സും.”

അനു. എ5 കാണുക.

അഥവാ “യഹോ​വ​യു​ടെ മുഖം.” അനു. എ5 കാണുക.

മറ്റൊരു സാധ്യത “അവരുടെ ഭീഷണി​കളെ.”

അഥവാ “എല്ലാ കാല​ത്തേ​ക്കും​വേണ്ടി ഒരു പ്രാവ​ശ്യം.”

അഥവാ “ജഡത്തിൽ.” പദാവലി കാണുക.

അഥവാ “ആത്മാവാ​യി.”

അഥവാ “ആത്മാക്ക​ളോ​ട്‌.”

അക്ഷ. “ദൈവ​ത്തി​ന്റെ ക്ഷമ.”

അഥവാ “ദേഹികൾ.”

പദാവലി കാണുക.

അഥവാ “നിശ്ചയ​ദാർഢ്യം; ദൃഢനി​ശ്ചയം.”

അഥവാ “നാണം​കെട്ട പെരു​മാ​റ്റ​ത്തി​ലും.” ഗ്രീക്കി​ലെ അസെൽജി​യ​യു​ടെ ബഹുവ​ച​ന​രൂ​പം. പദാവലി കാണുക.

അഥവാ “നിയമ​വി​രു​ദ്ധ​മായ.”

അഥവാ “ഉണർന്നി​രി​ക്കു​ന്ന​വ​രും; ശ്രദ്ധ​യോ​ടി​രി​ക്കു​ന്ന​വ​രും.”

അഥവാ “സമ്മാനം.”

അഥവാ “അപമാ​നി​ക്ക​പ്പെ​ടു​ന്നെ​ങ്കിൽ.”

പദാവലിയിൽ “മൂപ്പൻ” കാണുക.

അഥവാ “മൂപ്പന്മാ​രെ ഒരു സഹമൂ​പ്പ​നെന്ന നിലയിൽ ഉപദേ​ശി​ക്കു​ന്നു.”

അഥവാ “ശ്രദ്ധ​യോ​ടെ കാവലി​രു​ന്ന്‌.”

അഥവാ “ചെറു​പ്പ​ക്കാ​രേ, മൂപ്പന്മാർക്ക്‌.”

അഥവാ “ആകുല​ത​ക​ളും; വിഷമ​ങ്ങ​ളും.”

അഥവാ “ആരെ​യെ​ങ്കി​ലും വിഴു​ങ്ങാൻ കിട്ടു​മോ.”

മറ്റൊരു പേര്‌: ശീലാസ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക