വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt 2 തിമൊഥെയൊസ്‌ 1:1-4:22
  • 2 തിമൊഥെയൊസ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 2 തിമൊഥെയൊസ്‌
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 തിമൊഥെയൊസ്‌

തിമൊഥെയൊ​സിന്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

1 ക്രിസ്‌തുയേ​ശു​വി​ലൂടെ​യുള്ള ജീവന്റെ വാഗ്‌ദാനത്തിനു+ ചേർച്ച​യിൽ ദൈ​വേ​ഷ്ട​ത്താൽ ക്രിസ്‌തുയേ​ശു​വി​ന്റെ അപ്പോ​സ്‌ത​ല​നാ​യി​ത്തീർന്ന പൗലോ​സ്‌, 2 പ്രിയപ്പെട്ട മകനായ തിമൊഥെയൊസിന്‌+ എഴുതു​ന്നത്‌:

പിതാ​വാ​യ ദൈവ​ത്തിൽനി​ന്നും നമ്മുടെ കർത്താ​വായ ക്രിസ്‌തുയേ​ശു​വിൽനി​ന്നും നിനക്ക്‌ അനർഹ​ദ​യ​യും കരുണ​യും സമാധാ​ന​വും!

3 എന്റെ പൂർവി​കർ ചെയ്‌തി​രു​ന്ന​തുപോലെ​യും ഒരു ശുദ്ധമ​ന​സ്സാ​ക്ഷിയോടെ​യും ഞാൻ സേവിക്കുന്ന* ദൈവത്തോ​ടു നന്ദിയു​ള്ള​വ​നാ​ണു ഞാൻ. രാവും പകലും ഞാൻ ഉള്ളുരു​കി പ്രാർഥി​ക്കുമ്പോൾ ഇടവി​ടാ​തെ നിന്നെ ഓർക്കാ​റുണ്ട്‌. 4 നിന്റെ കണ്ണീർ ഓർക്കു​മ്പോൾ നിന്നെ കാണാൻ എനിക്ക്‌ അതിയായ ആഗ്രഹം തോന്നു​ന്നു. നിന്നെ കാണു​മ്പോൾ എനിക്ക്‌ ഒരുപാ​ടു സന്തോ​ഷ​മാ​കും. 5 നിന്റെ കാപട്യ​മി​ല്ലാത്ത വിശ്വാ​സത്തെ​പ്പ​റ്റി​യും ഞാൻ ഓർക്കു​ന്നു.+ നിന്റെ മുത്തശ്ശി ലോവീ​സി​ലും അമ്മ യൂനീ​ക്ക​യി​ലും ഉണ്ടായി​രുന്ന അതേ വിശ്വാ​സം​തന്നെ​യാ​ണു നിന്നി​ലു​മു​ള്ളതെന്ന്‌ എനിക്കു ബോധ്യ​മുണ്ട്‌.

6 അതുകൊണ്ട്‌, ഞാൻ കൈകൾ വെച്ചതി​ലൂ​ടെ ദൈവ​ത്തിൽനിന്ന്‌ നിനക്കു ലഭിച്ച സമ്മാനം+ തീപോ​ലെ ജ്വലി​പ്പി​ക്ക​ണമെന്നു ഞാൻ നിന്നെ ഓർമി​പ്പി​ക്കു​ക​യാണ്‌. 7 ഭീരുത്വത്തിന്റെ ആത്മാവി​നെയല്ല,+ ശക്തിയുടെയും+ സ്‌നേ​ഹ​ത്തിന്റെ​യും സുബോ​ധ​ത്തിന്റെ​യും ആത്മാവിനെ​യാ​ണ​ല്ലോ ദൈവം നമുക്കു തന്നത്‌. 8 അതുകൊണ്ട്‌ നമ്മുടെ കർത്താ​വിനെ​ക്കു​റിച്ച്‌ സാക്ഷി പറയു​ന്ന​തിൽ നിനക്കു നാണ​ക്കേടു തോന്ന​രുത്‌.+ കർത്താ​വി​നുവേണ്ടി തടവു​കാ​ര​നാ​യി​രി​ക്കുന്ന എന്നെക്കു​റി​ച്ചും ലജ്ജിക്ക​രുത്‌. പകരം, ദൈവ​ത്തി​ന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട്‌+ സന്തോ​ഷ​വാർത്ത​യ്‌ക്കുവേണ്ടി കഷ്ടപ്പാ​ടു​കൾ സഹിക്കാൻ തയ്യാറാ​കുക.+ 9 ദൈവം നമ്മളെ രക്ഷിക്കു​ക​യും വിശു​ദ്ധ​മായ ഒരു വിളി​യാൽ വിളി​ക്കു​ക​യും ചെയ്‌തതു+ നമ്മുടെ പ്രവൃ​ത്തി​ക​ളു​ടെ പേരിലല്ല, ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മ​നു​സ​രി​ച്ചും അനർഹദയ കാരണ​വും ആണ്‌.+ അതു കാലങ്ങൾക്കു മുമ്പേ ക്രിസ്‌തുയേ​ശു​വിനോ​ടുള്ള ബന്ധത്തിൽ നമുക്കു തന്നതാണ്‌. 10 പക്ഷേ ഇപ്പോൾ നമ്മുടെ രക്ഷകനായ ക്രിസ്‌തുയേ​ശു​വി​ന്റെ വെളിപ്പെടലിലൂടെ+ അതു വളരെ വ്യക്തമാ​യി​രി​ക്കു​ന്നു. ക്രിസ്‌തു മരണത്തെ നീക്കുകയും+ സന്തോഷവാർത്തയിലൂടെ+ ജീവന്റെയും+ അക്ഷയത്വത്തിന്റെയും+ മേൽ പ്രകാശം ചൊരി​യു​ക​യും ചെയ്‌ത​ല്ലോ. 11 ആ സന്തോ​ഷ​വാർത്ത​യു​ടെ പ്രസം​ഗ​ക​നും അപ്പോ​സ്‌ത​ല​നും അധ്യാപകനും+ ആയിട്ടാ​ണ്‌ എന്നെ നിയമി​ച്ചത്‌.

12 ഞാൻ ഇതെല്ലാം സഹിക്കു​ന്ന​തും അതു​കൊ​ണ്ടു​തന്നെ​യാണ്‌.+ പക്ഷേ എനിക്ക്‌ അതിൽ ഒട്ടും നാണ​ക്കേടു തോന്നു​ന്നില്ല.+ കാരണം, ഞാൻ വിശ്വാ​സ​മർപ്പി​ച്ചി​രി​ക്കുന്ന എന്റെ ദൈവത്തെ എനിക്കു നന്നായി അറിയാം. ഞാൻ ദൈവത്തെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​ട്ടു​ള്ളതെ​ല്ലാം ആ നാൾവരെ+ ഭദ്രമാ​യി സൂക്ഷി​ക്കാൻ ദൈവം പ്രാപ്‌ത​നാണെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. 13 നീ എന്നിൽനി​ന്ന്‌ കേട്ട പ്രയോജനകരമായ* വാക്കുകൾ എപ്പോ​ഴും ഒരു മാതൃകയായി* മുറുകെ പിടി​ക്കുക.+ ക്രിസ്‌തുയേ​ശു​വിനോ​ടുള്ള യോജി​പ്പിൽനിന്ന്‌ ഉളവാ​കുന്ന വിശ്വാ​സ​വും സ്‌നേ​ഹ​വും വിട്ടു​ക​ള​യാ​നും പാടില്ല. 14 നിന്നെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കുന്ന ആ നിക്ഷേപം, നമ്മളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ* സഹായത്തോ​ടെ കാത്തുകൊ​ള്ളുക.+

15 ഫുഗലൊസും ഹെർമൊ​ഗനേ​സും ഉൾപ്പെടെ ഏഷ്യ സംസ്ഥാനത്തുള്ള+ എല്ലാവ​രും എന്നിൽനി​ന്ന്‌ അകന്നു​പോ​യെന്നു നിനക്ക്‌ അറിയാ​മ​ല്ലോ. 16 ഒനേസിഫൊരൊസിന്റെ+ കുടും​ബത്തോ​ടു കർത്താവ്‌ കരുണ കാണി​ക്കട്ടെ. കാരണം ചങ്ങലക​ളാൽ ബന്ധിത​നാ​യി ജയിലിൽ കിടക്കുന്ന എനിക്കു കൂടെ​ക്കൂ​ടെ നവോ​ന്മേഷം പകർന്ന​യാ​ളാണ്‌ അദ്ദേഹം. എന്റെ അവസ്ഥ​യെ​ക്കു​റിച്ച്‌ ഒട്ടും നാണ​ക്കേടു വിചാ​രി​ക്കാത്ത 17 ഒനേസിഫൊരൊസ്‌ റോമിൽ എത്തിയ​പ്പോൾ, വളരെ ആത്മാർഥ​തയോ​ടെ എന്നെ അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ച്ചു. 18 ആ നാളിൽ യഹോവ* ഒനേസിഫൊരൊ​സിനോ​ടു കരുണ കാണി​ക്കാൻ കർത്താവ്‌ ഇടയാ​ക്കട്ടെ. എഫെ​സൊ​സിൽവെ​ച്ചും ഒനേസി​ഫൊ​രൊ​സ്‌ എന്തെല്ലാം സേവനങ്ങൾ ചെയ്‌തു എന്നു നിനക്കു നന്നായി അറിയാ​മ​ല്ലോ.

2 എന്റെ മകനേ,+ ക്രിസ്‌തുയേ​ശു​വി​ലുള്ള അനർഹ​ദ​യ​യാൽ ശക്തിയാർജി​ച്ചുകൊ​ണ്ടി​രി​ക്കുക. 2 നീ എന്നിൽനി​ന്ന്‌ കേട്ടതും അനേകം സാക്ഷികൾ സ്ഥിരീകരിച്ചതും+ ആയ കാര്യങ്ങൾ വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാർക്കു കൈമാ​റുക. അപ്പോൾ അവരും മറ്റുള്ള​വരെ പഠിപ്പി​ക്കാൻ വേണ്ടത്ര യോഗ്യ​ത​യു​ള്ള​വ​രാ​കും. 3 ക്രിസ്‌തുയേശുവിന്റെ ഒരു മികച്ച പടയാളിയെന്ന+ നിലയിൽ കഷ്ടപ്പാ​ടു​കൾ സഹിക്കാൻ തയ്യാറാ​കുക.+ 4 പടയാളിയായി സേവനം അനുഷ്‌ഠി​ക്കുന്ന ഒരാൾ, തന്നെ സൈന്യ​ത്തിൽ ചേർത്ത വ്യക്തി​യു​ടെ അംഗീ​കാ​രം നേടാൻവേണ്ടി അനുദി​ന​ജീ​വി​ത​ത്തി​ലെ വ്യാപാരയിടപാടുകളിലൊന്നും* ഉൾപ്പെ​ടാ​തി​രി​ക്കു​ന്നു.* 5 ഇനി കായി​ക​മ​ത്സ​ര​ത്തിൽ പങ്കെടു​ക്കുന്ന ഒരാൾ നിയമ​മ​നു​സ​രിച്ച്‌ മത്സരി​ച്ചാൽ മാത്രമേ അയാളെ വിജയ​കി​രീ​ടം അണിയി​ക്കൂ.+ 6 അതുപോലെ, അധ്വാ​നി​ക്കുന്ന കർഷക​നാ​ണു വിളവ്‌ ആദ്യം അനുഭ​വിക്കേ​ണ്ടത്‌. 7 ഞാൻ ഈ പറയു​ന്നത്‌ എപ്പോ​ഴും മനസ്സിൽപ്പി​ടി​ക്കണം. കർത്താവ്‌ നിനക്ക്‌ എല്ലാ കാര്യ​ത്തി​ലും ഗ്രാഹ്യം* തരും.

8 ഞാൻ പ്രസം​ഗി​ക്കുന്ന സന്തോ​ഷ​വാർത്ത​യ​നു​സ​രിച്ച്‌,+ യേശുക്രി​സ്‌തു മരിച്ച്‌ ഉയിർപ്പിക്കപ്പെട്ടെന്നും+ ദാവീ​ദി​ന്റെ സന്തതിയായിരുന്നെന്നും+ ഓർക്കണം. 9 ഈ സന്തോ​ഷ​വാർത്ത​യു​ടെ പേരി​ലാണ്‌ ഒരു കുറ്റവാ​ളിയെപ്പോ​ലെ ഞാൻ തടവി​ലാ​യി​രി​ക്കു​ന്ന​തും കഷ്ടപ്പാ​ടു​കൾ സഹിക്കു​ന്ന​തും.+ എങ്കിലും ദൈവ​ത്തി​ന്റെ വചനം ബന്ധനത്തി​ലല്ല.+ 10 അതുകൊണ്ട്‌ തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ടവർ നിത്യതേ​ജസ്സോ​ടെ ക്രിസ്‌തുയേ​ശു​വി​ലൂടെ​യുള്ള രക്ഷ നേടാൻ അവർക്കു​വേണ്ടി ഞാൻ എല്ലാം സഹിക്കു​ക​യാണ്‌.+ 11 ഈ പറയു​ന്നതു വിശ്വ​സി​ക്കാം: നമ്മൾ ക്രിസ്‌തു​വിനൊ​പ്പം മരി​ച്ചെ​ങ്കിൽ ക്രിസ്‌തു​വിനൊ​പ്പം ജീവി​ക്കു​ക​യും ചെയ്യും.+ 12 നമ്മൾ സഹിച്ചു​നിൽക്കുന്നെ​ങ്കിൽ രാജാ​ക്ക​ന്മാ​രാ​യി ഒപ്പം വാഴും.+ നമ്മൾ തള്ളിപ്പ​റ​യുന്നെ​ങ്കിൽ നമ്മളെ​യും തള്ളിപ്പ​റ​യും.+ 13 നമ്മൾ അവിശ്വ​സ്‌ത​രാ​യിപ്പോ​യാ​ലും ദൈവം വിശ്വ​സ്‌ത​നാ​യി​രി​ക്കും. കാരണം തന്റെ പ്രകൃ​ത​ത്തി​നു നിരക്കാ​ത്തതു ചെയ്യാൻ ദൈവ​ത്തി​നു കഴിയില്ല.

14 ഈ കാര്യങ്ങൾ അവരെ എപ്പോ​ഴും ഓർമി​പ്പി​ക്കുക. വാക്കു​കളെച്ചൊ​ല്ലി തർക്കി​ക്ക​രുതെന്നു ദൈവ​സ​ന്നി​ധി​യിൽ നീ അവർക്കു നിർദേശം കൊടു​ക്കണം. കാരണം കേൾവി​ക്കാർക്കു ദോഷം ചെയ്യുമെന്നല്ലാതെ* അതു​കൊണ്ട്‌ ഗുണ​മൊ​ന്നു​മില്ല. 15 സത്യവചനം ശരിയായ വിധത്തിൽ കൈകാ​ര്യം ചെയ്‌തുകൊണ്ട്‌+ ലജ്ജിക്കാൻ കാരണ​മി​ല്ലാത്ത പണിക്കാ​ര​നാ​യി, ദൈവാം​ഗീ​കാ​രത്തോ​ടെ തിരു​സ​ന്നി​ധി​യിൽ നിൽക്കാൻ നിന്റെ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക. 16 വിശുദ്ധമായതിനെ തുച്ഛീ​ക​രി​ക്കുന്ന വ്യർഥ​സം​ഭാ​ഷ​ണ​ങ്ങ​ളിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കുക.+ കാരണം അത്തരം സംഭാ​ഷ​ണങ്ങൾ കൂടു​തൽക്കൂ​ടു​തൽ അഭക്തി​യിലേക്കു നയിക്കു​കയേ ഉള്ളൂ. 17 അവരുടെ വാക്കുകൾ ശരീരത്തെ കാർന്നു​തി​ന്നുന്ന വ്രണംപോ​ലെ വ്യാപി​ക്കും. ഹുമനയൊ​സും ഫിലേത്തൊ​സും അക്കൂട്ട​ത്തിൽപ്പെ​ട്ട​വ​രാണ്‌.+ 18 “പുനരു​ത്ഥാ​നം നടന്നു​ക​ഴി​ഞ്ഞു”+ എന്നു വാദി​ച്ചുകൊണ്ട്‌ സത്യത്തിൽനി​ന്ന്‌ വ്യതി​ച​ലി​ച്ചുപോ​യി​രി​ക്കുന്ന ഇവർ ചിലരു​ടെ വിശ്വാ​സത്തെ തകിടം​മ​റി​ക്കു​ന്നു. 19 എന്നിട്ടും ദൈവം ഇട്ട അടിസ്ഥാ​ന​ത്തിന്‌ ഇളക്കം തട്ടിയി​ട്ടില്ല. “യഹോവ* തനിക്കു​ള്ള​വരെ അറിയു​ന്നു”+ എന്നും “യഹോവയുടെ* പേര്‌ വിളി​ച്ചപേ​ക്ഷി​ക്കുന്ന എല്ലാവരും+ അനീതി വിട്ടക​ലട്ടെ” എന്നും ആ അടിസ്ഥാ​ന​ത്തി​ന്മേൽ മുദ്ര​കു​ത്തി​യി​ട്ടുണ്ട്‌.

20 ഒരു വലിയ വീട്ടിൽ സ്വർണംകൊ​ണ്ടും വെള്ളികൊ​ണ്ടും ഉള്ള പാത്രങ്ങൾ മാത്രമല്ല, മരം​കൊ​ണ്ടും മണ്ണു​കൊ​ണ്ടും ഉള്ള പാത്ര​ങ്ങ​ളു​മു​ണ്ടാ​കും. ചിലതു മാന്യ​മായ കാര്യ​ങ്ങൾക്കും മറ്റു ചിലതു മാന്യ​മ​ല്ലാത്ത കാര്യ​ങ്ങൾക്കും ഉപയോ​ഗി​ക്കു​ന്നു. 21 മാന്യമല്ലാത്ത കാര്യ​ങ്ങൾക്കാ​യുള്ള പാത്ര​ങ്ങ​ളിൽനിന്ന്‌ ഒരാൾ അകന്നു​നി​ന്നാൽ അയാൾ മാന്യ​മായ കാര്യ​ങ്ങൾക്ക്‌ ഉപയോ​ഗി​ക്കാൻ കൊള്ളാ​വുന്ന, വിശു​ദ്ധ​വും ഉടമസ്ഥന്‌ ഉപകാ​രപ്പെ​ടു​ന്ന​തും ഏതൊരു നല്ല കാര്യ​ത്തി​നും പറ്റിയ​തും ആയ ഒരു ഉപകര​ണ​മാ​യി​രി​ക്കും.* 22 അതുകൊണ്ട്‌ യൗവന​ത്തിന്റേ​തായ മോഹങ്ങൾ വിട്ടോ​ടി, ശുദ്ധഹൃ​ദ​യത്തോ​ടെ കർത്താ​വി​നെ വിളി​ച്ചപേ​ക്ഷി​ക്കു​ന്ന​വരോ​ടു ചേർന്ന്‌ നീതി, വിശ്വാ​സം, സ്‌നേഹം, സമാധാ​നം എന്നിവ പിന്തു​ട​രുക.

23 ബുദ്ധിശൂന്യവും കഴമ്പി​ല്ലാ​ത്ത​തും ആയ തർക്കങ്ങൾ വഴക്കിനു കാരണ​മാ​കും എന്ന്‌ ഓർത്ത്‌ അവയിൽനി​ന്ന്‌ ഒഴിഞ്ഞി​രി​ക്കുക.+ 24 കാരണം കർത്താ​വി​ന്റെ അടിമ വഴക്കു​ണ്ടാക്കേ​ണ്ട​തില്ല. പകരം എല്ലാവരോ​ടും ശാന്തമായി* ഇടപെടുന്നവനും+ പഠിപ്പി​ക്കാൻ കഴിവു​ള്ള​വ​നും മറ്റുള്ളവർ തന്നോടു തെറ്റു ചെയ്‌താ​ലും സംയമനം പാലിക്കുന്നവനും+ 25 വിയോജിപ്പുള്ളവർക്കു സൗമ്യ​മാ​യി കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നവനും+ ആയിരി​ക്കണം. അപ്പോൾ ഒരുപക്ഷേ ദൈവം അവർക്കു മാനസാന്തരം* നൽകി​യെന്നു വരാം. അത്‌ അവരെ സത്യ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവി​ലേക്കു നയിച്ചിട്ട്‌+ 26 അവർ സുബോ​ധ​ത്തിലേക്കു വരാനും പിശാച്‌ തന്റെ ഇഷ്ടം നടപ്പാ​ക്കാൻ തങ്ങളെ ജീവ​നോ​ടെ പിടികൂടിയിരിക്കുകയാണെന്നു+ മനസ്സി​ലാ​ക്കി പിശാ​ചി​ന്റെ കെണി​യിൽനിന്ന്‌ രക്ഷപ്പെ​ടാ​നും സാധ്യ​ത​യുണ്ട്‌.

3 എന്നാൽ അവസാനകാലത്ത്‌+ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു മനസ്സി​ലാ​ക്കിക്കൊ​ള്ളുക. 2 കാരണം മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും പൊങ്ങ​ച്ച​ക്കാ​രും ധാർഷ്ട്യ​മു​ള്ള​വ​രും ദൈവ​നി​ന്ദ​ക​രും മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദിയി​ല്ലാ​ത്ത​വ​രും വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും 3 സഹജസ്‌നേഹമില്ലാത്തവരും ഒരു കാര്യത്തോ​ടും യോജി​ക്കാ​ത്ത​വ​രും പരദൂ​ഷണം പറയു​ന്ന​വ​രും ആത്മനി​യന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ക്രൂര​ന്മാ​രും നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രും 4 ചതിയന്മാരും തന്നിഷ്ട​ക്കാ​രും അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം ജീവി​ത​സു​ഖങ്ങൾ പ്രിയപ്പെ​ടു​ന്ന​വ​രും 5 ഭക്തിയുടെ വേഷം കെട്ടുന്നെ​ങ്കി​ലും അതിന്റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവി​ക്കാ​ത്ത​വ​രും ആയിരി​ക്കും.+ ഇവരിൽനി​ന്ന്‌ അകന്നു​മാ​റുക. 6 ഇക്കൂട്ടത്തിൽപ്പെട്ട ചില പുരു​ഷ​ന്മാർ തന്ത്രപൂർവം വീടു​ക​ളിൽ കയറി​പ്പറ്റി പല തരം മോഹ​ങ്ങൾക്ക്‌ അടിപ്പെട്ട, പാപഭാ​രം പേറി​ന​ട​ക്കുന്ന ദുർബ​ല​രായ സ്‌ത്രീ​കളെ പാട്ടി​ലാ​ക്കു​ന്നു. 7 ഈ സ്‌ത്രീ​കൾ എത്ര പഠിച്ചി​ട്ടും സത്യ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവ്‌ നേടാ​ത്ത​വ​രാണ്‌.

8 യന്നേസും യം​ബ്രേ​സും മോശ​യോ​ട്‌ എതിർത്തു​നി​ന്ന​തുപോ​ലെ ഈ പുരു​ഷ​ന്മാ​രും സത്യത്തെ എതിർക്കു​ന്നു. ഇവരുടെ മനസ്സു മുഴുവൻ ദുഷി​ച്ച​താണ്‌. വിശ്വാ​സ​ത്തിൽ നടക്കാ​ത്ത​തുകൊണ്ട്‌ ദൈവ​ത്തി​ന്റെ അംഗീ​കാ​ര​വും അവർക്കില്ല. 9 എങ്കിലും ഇവർ ഇങ്ങനെ അധികം മുന്നോ​ട്ടു പോകില്ല. മുമ്പ്‌ പറഞ്ഞ രണ്ടു പുരു​ഷ​ന്മാ​രു​ടെ കാര്യ​ത്തിലെ​ന്നപോ​ലെ ഇവരുടെ വിവരക്കേ​ടും എല്ലാവർക്കും വ്യക്തമാ​യി മനസ്സി​ലാ​കും.+ 10 പക്ഷേ നീ എന്റെ പഠിപ്പി​ക്കൽ, ജീവി​ത​രീ​തി,+ ലക്ഷ്യം, വിശ്വാ​സം, ക്ഷമ, സ്‌നേഹം, സഹനശക്തി, 11 അന്ത്യോക്യയിലും+ ഇക്കോന്യയിലും+ ലുസ്‌ത്രയിലും+ വെച്ച്‌ ഞാൻ അനുഭ​വിച്ച ഉപദ്ര​വങ്ങൾ, കഷ്ടപ്പാ​ടു​കൾ എന്നിവയെ​ല്ലാം അടുത്ത​റി​ഞ്ഞി​ട്ടു​ണ്ട​ല്ലോ. ഈ ഉപദ്ര​വ​ങ്ങളെ​ല്ലാം സഹി​ക്കേ​ണ്ടി​വന്നെ​ങ്കി​ലും ഇവയിൽനിന്നെ​ല്ലാം കർത്താവ്‌ എന്നെ രക്ഷിച്ചു.+ 12 വാസ്‌തവത്തിൽ, ക്രിസ്‌തുയേ​ശു​വിനോ​ടുള്ള യോജി​പ്പിൽ ദൈവ​ഭ​ക്തിയോ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രും.+ 13 അതേസമയം ദുഷ്ടമ​നു​ഷ്യ​രും തട്ടിപ്പു​കാ​രും വഴി​തെ​റ്റി​ച്ചും വഴി​തെ​റ്റി​ക്കപ്പെ​ട്ടും കൊണ്ട്‌ അടിക്കടി അധഃപ​തി​ക്കും.+

14 എന്നാൽ നീ പഠിച്ച കാര്യ​ങ്ങ​ളി​ലും നിനക്കു ബോധ്യപ്പെ​ടു​ത്തി​ത്തന്ന കാര്യ​ങ്ങ​ളി​ലും നിലനിൽക്കുക.+ നീ അവ ആരിൽനിന്നെ​ല്ലാ​മാ​ണു പഠിച്ചതെ​ന്നും 15 ക്രിസ്‌തുയേശുവിലുള്ള വിശ്വാ​സ​ത്തി​ലൂ​ടെ രക്ഷ കിട്ടു​ന്ന​തി​നു നിന്നെ ജ്ഞാനി​യാ​ക്കാൻ പര്യാ​പ്‌ത​മായ വിശുദ്ധലിഖിതങ്ങൾ+ നിനക്കു ശൈശവംമുതലേ+ പരിചയമുള്ളതാണെന്നും+ മറക്കരു​ത്‌. 16 തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി+ എഴുതി​യ​താണ്‌. അവ പഠിപ്പിക്കാനും+ ശാസി​ക്കാ​നും കാര്യങ്ങൾ നേരെയാക്കാനും* നീതി​യിൽ ശിക്ഷണം നൽകാനും+ ഉപകരി​ക്കു​ന്നു. 17 അതുവഴി, ദൈവ​ഭ​ക്ത​നായ ഒരു മനുഷ്യൻ ഏതു കാര്യ​ത്തി​നും പറ്റിയ, എല്ലാ സത്‌പ്ര​വൃ​ത്തി​യും ചെയ്യാൻ സജ്ജനായ, ഒരാളാ​യി​ത്തീ​രു​ന്നു.

4 ദൈവ​ത്തിന്റെ​യും, ജീവി​ച്ചി​രി​ക്കു​ന്ന​വരെ​യും മരിച്ച​വരെ​യും ന്യായം വിധിക്കേണ്ടവനായ+ ക്രിസ്‌തുയേശുവിന്റെയും+ മുന്നിൽ ക്രിസ്‌തു​വി​ന്റെ വെളിപ്പെടലിനെയും+ രാജ്യത്തെയും+ സാക്ഷി​യാ​ക്കി ഞാൻ നിന്നോ​ട്‌ ആജ്ഞാപി​ക്കു​ന്നു: 2 ദൈവവചനം പ്രസം​ഗി​ക്കുക.+ അനുകൂ​ല​കാ​ല​ത്തും പ്രതി​കൂ​ല​കാ​ല​ത്തും ചുറു​ചു​റുക്കോ​ടെ അതു ചെയ്യുക. വിദഗ്‌ധ​മായ പഠിപ്പിക്കൽരീതി+ ഉപയോ​ഗിച്ച്‌ അങ്ങേയറ്റം ക്ഷമയോ​ടെ ശാസിക്കുകയും+ താക്കീതു ചെയ്യുകയും* പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുക. 3 കാരണം അവർ പ്രയോജനകരമായ* പഠിപ്പി​ക്ക​ലിനോട്‌ അസഹി​ഷ്‌ണുത കാണി​ക്കുന്ന കാലം വരുന്നു.+ അന്ന്‌ അവർ കാതു​കൾക്കു രസിക്കുന്ന* കാര്യങ്ങൾ പറയുന്ന ഉപദേഷ്ടാക്കന്മാരെ+ ഇഷ്ടാനു​സ​രണം അവർക്കു ചുറ്റും വിളി​ച്ചു​കൂ​ട്ടും. 4 അവർ സത്യത്തി​നു നേരെ ചെവി അടച്ച്‌ കെട്ടു​ക​ഥ​ക​ളിലേക്കു തിരി​യും. 5 പക്ഷേ നീ ഒരിക്ക​ലും സുബോ​ധം കൈ​വെ​ടി​യ​രുത്‌. കഷ്ടത സഹിക്കുക.+ സുവിശേ​ഷ​കന്റെ ജോലി ചെയ്യുക.* നിന്റെ ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കുക.+

6 എന്നെ ഇപ്പോൾത്തന്നെ ഒരു പാനീയയാഗമായി+ ചൊരി​യു​ക​യാണ്‌. എന്റെ മോച​ന​ത്തി​ന്റെ സമയം+ അടുത്തു. 7 ആ നല്ല പോരാ​ട്ടം ഞാൻ പൊരു​തി​യി​രി​ക്കു​ന്നു.+ ഞാൻ ഓട്ടം പൂർത്തി​യാ​ക്കി,+ വിശ്വാ​സ​ത്തിൽ ഉറച്ചു​നി​ന്നു. 8 ഇപ്പോൾമുതൽ നീതി​യു​ടെ കിരീടം+ എനിക്കു​വേണ്ടി കരുതിവെ​ച്ചി​ട്ടുണ്ട്‌. നീതി​യുള്ള ന്യായാ​ധി​പ​നായ കർത്താവ്‌+ ആ നാളിൽ എനിക്ക്‌ അതു പ്രതി​ഫ​ല​മാ​യി തരും.+ എനിക്കു മാത്രമല്ല, കർത്താവ്‌ വെളിപ്പെ​ടാൻവേണ്ടി ആകാം​ക്ഷയോ​ടെ കാത്തി​രി​ക്കുന്ന എല്ലാവർക്കും അതു കിട്ടും.

9 എത്രയും പെട്ടെന്ന്‌ എന്റെ അടുത്ത്‌ വരാൻ പരമാ​വധി ശ്രമി​ക്കണം. 10 കാരണം ഈ വ്യവസ്ഥിതിയോടുള്ള* ഇഷ്ടം​കൊണ്ട്‌ ദേമാസ്‌+ എന്നെ ഉപേക്ഷി​ച്ച്‌ തെസ്സ​ലോ​നി​ക്യ​യിലേക്കു പോയി. ക്രേസ്‌കേസ്‌ ഗലാത്യ​യിലേ​ക്കും തീത്തോ​സ്‌ ദൽമാ​ത്യ​യിലേ​ക്കും പോയി​രി​ക്കു​ന്നു. 11 ലൂക്കോസ്‌ മാത്രമേ എന്റെകൂടെ​യു​ള്ളൂ. വരു​മ്പോൾ മർക്കോ​സിനെ​യും കൊണ്ടു​വ​രണം. കാരണം ശുശ്രൂ​ഷ​യിൽ മർക്കോ​സ്‌ എനിക്ക്‌ ഒരു സഹായ​മാണ്‌. 12 തിഹിക്കൊസിനെ+ ഞാൻ എഫെ​സൊ​സിലേക്ക്‌ അയച്ചി​രി​ക്കു​ക​യാണ്‌. 13 നീ വരു​മ്പോൾ, ഞാൻ ത്രോ​വാ​സിൽ കർപ്പൊ​സി​ന്റെ വീട്ടിൽ വെച്ചി​ട്ടുപോന്ന പുറങ്കു​പ്പാ​യ​വും ചുരു​ളു​ക​ളും, പ്രത്യേ​കിച്ച്‌ ആ തുകൽച്ചു​രു​ളു​കൾ, കൊണ്ടു​വ​രണം.

14 ചെമ്പുപണിക്കാരനായ അലക്‌സാ​ണ്ടർ എനിക്ക്‌ ഒരുപാ​ടു ദ്രോഹം ചെയ്‌തു. അതി​നെ​ല്ലാം യഹോവ* അയാൾക്കു പകരം കൊടു​ക്കും.+ 15 അലക്‌സാണ്ടറിനെ നീയും സൂക്ഷി​ക്കണം. കാരണം അയാൾ അത്രമാ​ത്രം നമ്മുടെ സന്ദേശത്തെ എതിർത്ത​താണ്‌.

16 ആദ്യത്തെ തവണ എന്റെ ഭാഗം വാദി​ക്കുന്ന സമയത്ത്‌ എന്റെകൂ​ടെ നിൽക്കാൻ ആരുമു​ണ്ടാ​യി​രു​ന്നില്ല. എല്ലാവ​രും എന്നെ കൈവി​ട്ടു. അത്‌ അവർക്കെ​തി​രെ കണക്കി​ടാ​തി​രി​ക്കട്ടെ. 17 പക്ഷേ കർത്താവ്‌ അടുത്ത്‌ നിന്ന്‌ എന്റെ ഉള്ളിൽ ശക്തി നിറച്ചു. എന്നെ ഉപയോ​ഗിച്ച്‌ പ്രസം​ഗപ്ര​വർത്തനം നന്നായി ചെയ്‌തു​തീർക്കാ​നും എല്ലാ ജനതക​ളും അതു കേൾക്കാനും+ വേണ്ടി​യാ​ണു കർത്താവ്‌ അതു ചെയ്‌തത്‌. സിംഹ​ത്തി​ന്റെ വായിൽനി​ന്ന്‌ കർത്താവ്‌ എന്നെ രക്ഷപ്പെ​ടു​ത്തി.+ 18 കർത്താവ്‌ എല്ലാ ദുഷ്ടത​ക​ളിൽനി​ന്നും എന്നെ വിടു​വിച്ച്‌ തന്റെ സ്വർഗീയരാജ്യത്തിനുവേണ്ടി+ എന്നെ കാത്തു​ര​ക്ഷി​ക്കും. കർത്താ​വിന്‌ എന്നു​മെന്നേ​ക്കും മഹത്ത്വം! ആമേൻ.

19 പ്രിസ്‌കയെയും അക്വിലയെയും+ ഒനേസിഫൊരൊസിന്റെ+ കുടും​ബത്തെ​യും എന്റെ സ്‌നേ​ഹാന്വേ​ഷ​ണങ്ങൾ അറിയി​ക്കുക.

20 എരസ്‌തൊസ്‌+ കൊരി​ന്തിൽ തങ്ങി. രോഗി​യായ ത്രൊഫിമൊസിനെ+ എനിക്കു മിലേത്തൊ​സിൽ വിട്ടി​ട്ടുപോരേ​ണ്ടി​വന്നു. 21 എങ്ങനെയും മഞ്ഞുകാ​ല​ത്തി​നു മുമ്പേ ഇവിടെ എത്താൻ നീ ശ്രമി​ക്കണം.

യുബുലോ​സും പൂദെ​സും ലീനൊ​സും ക്ലൗദി​യ​യും എല്ലാ സഹോ​ദ​ര​ന്മാ​രും നിന്നെ സ്‌നേഹം അറിയി​ക്കു​ന്നു.

22 നീ കാണി​ക്കുന്ന നല്ല മനസ്സിനെ കർത്താവ്‌ അനു​ഗ്ര​ഹി​ക്കട്ടെ. കർത്താ​വി​ന്റെ അനർഹദയ നിങ്ങളു​ടെ എല്ലാവ​രുടെ​യും​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

അഥവാ “വിശു​ദ്ധ​സേ​വനം ചെയ്യുന്ന.”

അഥവാ “ആരോ​ഗ്യ​ക​ര​മായ.”

അഥവാ “ബാഹ്യ​രേ​ഖ​യാ​യി.”

ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.

അനു. എ5 കാണുക.

മറ്റൊരു സാധ്യത “ദൈനം​ദിന ജീവി​ത​കാ​ര്യ​ങ്ങ​ളി​ലൊ​ന്നും.”

അക്ഷ. “കുരു​ങ്ങാ​തി​രി​ക്കു​ന്നു.”

അഥവാ “വിവേകം.”

അഥവാ “കേൾവി​ക്കാ​രെ നശിപ്പി​ക്കു​മെ​ന്ന​ല്ലാ​തെ; കേൾവി​ക്കാ​രെ തകിടം​മ​റി​ക്കു​മെ​ന്ന​ല്ലാ​തെ.”

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “പാത്ര​മാ​യി​രി​ക്കും.”

അഥവാ “നയത്തോ​ടെ.”

അഥവാ “അവരുടെ മനോ​ഭാ​വ​ത്തി​നു മാറ്റം.”

അഥവാ “സൂക്ഷ്‌മ​മായ.”

അഥവാ “സൂക്ഷ്‌മ​മായ.”

അഥവാ “തിരു​ത്താ​നും.”

അക്ഷ. “ശകാരി​ക്കു​ക​യും.”

അഥവാ “ആരോ​ഗ്യ​ക​ര​മായ.”

അഥവാ “കേൾക്കാൻ ഇഷ്ടപ്പെ​ടുന്ന.”

അഥവാ “സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊ​ണ്ടി​രി​ക്കുക.”

അഥവാ “ഈ യുഗ​ത്തോ​ടുള്ള.” പദാവലി കാണുക.

അനു. എ5 കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക