വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt 1 തിമൊഥെയൊസ്‌ 1:1-6:21
  • 1 തിമൊഥെയൊസ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 1 തിമൊഥെയൊസ്‌
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 തിമൊഥെയൊസ്‌

തിമൊഥെയൊ​സിന്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

1 നമ്മുടെ രക്ഷകനായ ദൈവ​ത്തിന്റെ​യും നമ്മുടെ പ്രത്യാ​ശ​യായ ക്രിസ്‌തുയേശുവിന്റെയും+ കല്‌പ​ന​യാൽ ക്രിസ്‌തുയേ​ശു​വി​ന്റെ അപ്പോ​സ്‌ത​ല​നാ​യി​ത്തീർന്ന പൗലോ​സ്‌, 2 വിശ്വാസത്തിന്റെ കാര്യ​ത്തിൽ ഒരു യഥാർഥമകനായ+ തിമൊഥെയൊസിന്‌*+ എഴുതു​ന്നത്‌:

പിതാ​വാ​യ ദൈവ​ത്തിൽനി​ന്നും നമ്മുടെ കർത്താ​വായ ക്രിസ്‌തുയേ​ശു​വിൽനി​ന്നും നിനക്ക്‌ അനർഹ​ദ​യ​യും കരുണ​യും സമാധാ​ന​വും!

3 ഞാൻ മാസിഡോ​ണി​യ​യിലേക്കു പോകാൻനേ​രത്ത്‌ ആവശ്യപ്പെ​ട്ട​തുപോലെ​തന്നെ വീണ്ടും ആവശ്യപ്പെ​ടു​ക​യാണ്‌. നീ എഫെ​സൊ​സിൽത്തന്നെ താമസി​ച്ച്‌, വിപരീതോ​പദേ​ശങ്ങൾ പഠിപ്പി​ക്കു​ന്ന​വരെ​യും 4 കെട്ടുകഥകൾക്കും+ വംശാ​വ​ലി​കൾക്കും ശ്രദ്ധ കൊടു​ക്കു​ന്ന​വരെ​യും വിലക്കണം. കാരണം അതെല്ലാം ഒരു പ്രയോ​ജ​ന​വു​മി​ല്ലാത്ത കാര്യ​ങ്ങ​ളാണ്‌.+ മാത്രമല്ല, അനാവ​ശ്യ​മായ ഊഹാപോ​ഹ​ങ്ങൾക്ക്‌ ഇടയാ​ക്കുമെ​ന്ന​ല്ലാ​തെ വിശ്വാ​സത്തെ ശക്തി​പ്പെ​ടു​ത്തുന്ന ദൈവി​ക​കാ​ര്യ​ങ്ങളൊ​ന്നും അതിൽനി​ന്ന്‌ കിട്ടില്ല. 5 ശുദ്ധമായ ഹൃദയം, നല്ല മനസ്സാക്ഷി, കാപട്യ​മി​ല്ലാത്ത വിശ്വാസം+ എന്നിവ​യിൽനിന്ന്‌ ഉളവാ​കുന്ന സ്‌നേഹം+ നമു​ക്കെ​ല്ലാ​മു​ണ്ടാ​യി​രി​ക്കണം. അതിനുവേ​ണ്ടി​യാണ്‌ ഞാൻ ഇങ്ങനെയൊ​രു നിർദേശം* തരുന്നത്‌. 6 ചിലർ ഇതെല്ലാം വിട്ടു​ക​ളഞ്ഞ്‌ കഴമ്പി​ല്ലാത്ത കാര്യങ്ങൾ സംസാ​രി​ക്കു​ന്നു.+ 7 നിയമം* പഠിപ്പിക്കുന്നവരാകാനാണ്‌+ അവർ നോക്കു​ന്നത്‌. പക്ഷേ അവർ പറയു​ന്നത്‌ എന്താ​ണെ​ന്നോ എന്തിനുവേ​ണ്ടി​യാണ്‌ ഇത്ര ശക്തമായി വാദി​ക്കു​ന്നതെ​ന്നോ അവർക്കു​തന്നെ നിശ്ചയ​മില്ല.

8 ശരിയായ രീതിയിലാണ്‌* ഉപയോ​ഗി​ക്കു​ന്നതെ​ങ്കിൽ നിയമം നല്ലതാ​ണെന്നു നമുക്ക്‌ അറിയാം. 9 നിയമം നിലവിൽവ​ന്നതു നീതി​മാ​ന്മാ​രെ ഉദ്ദേശി​ച്ചല്ല, നിയമ​ലം​ഘകർ,+ ധിക്കാ​രി​കൾ, ഭക്തിയി​ല്ലാ​ത്തവർ, പാപികൾ, വിശ്വ​സ്‌ത​ത​യി​ല്ലാ​ത്തവർ,* വിശു​ദ്ധ​മാ​യ​തി​നെ തുച്ഛീ​ക​രി​ക്കു​ന്നവർ, അമ്മയപ്പ​ന്മാ​രെ കൊല്ലു​ന്നവർ, കൊല​യാ​ളി​കൾ, 10 അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവർ, സ്വവർഗ​ര​തി​ക്കാർ,* തട്ടി​ക്കൊ​ണ്ടുപോ​കു​ന്നവർ, നുണയ​ന്മാർ, കള്ളസ്സാക്ഷികൾ* എന്നിവരെ​യും പ്രയോജനകരമായ* പഠിപ്പി​ക്ക​ലിന്‌,+ 11 അതായത്‌ സന്തോ​ഷ​മുള്ള ദൈവം എന്നെ ഭരമേൽപ്പിച്ചിരിക്കുന്ന+ മഹത്ത്വ​മാർന്ന സന്തോ​ഷ​വാർത്ത​യ്‌ക്കു ചേർച്ച​യി​ലുള്ള പഠിപ്പി​ക്ക​ലിന്‌, എതിരാ​യി​ട്ടുള്ള മറ്റെല്ലാ കാര്യ​ങ്ങളെ​യും ഉദ്ദേശി​ച്ചാണ്‌.

12 എന്നെ ശക്തി​പ്പെ​ടു​ത്തിയ നമ്മുടെ കർത്താ​വായ ക്രിസ്‌തുയേ​ശു​വിനോ​ടു ഞാൻ നന്ദിയു​ള്ള​വ​നാണ്‌. കാരണം ശുശ്രൂ​ഷ​യ്‌ക്കുവേണ്ടി നിയോഗിച്ചുകൊണ്ട്‌+ ക്രിസ്‌തു എന്നെ വിശ്വ​സ്‌ത​നാ​യി കണക്കാ​ക്കി​യ​ല്ലോ. 13 മുമ്പ്‌ ദൈവത്തെ നിന്ദി​ക്കു​ന്ന​വ​നും ദൈവ​ത്തി​ന്റെ ജനത്തെ ഉപദ്ര​വി​ക്കു​ന്ന​വ​നും ധിക്കാരിയും+ ആയിരുന്ന എന്നെയാ​ണ്‌ ഇങ്ങനെ വിശ്വ​സ്‌ത​നാ​യി കണക്കാ​ക്കി​യത്‌. അതൊക്കെ വിശ്വാ​സ​മി​ല്ലാ​തി​രുന്ന കാലത്ത്‌ അറിവി​ല്ലാ​തെ ചെയ്‌ത​താ​യി​രു​ന്ന​തുകൊണ്ട്‌ എനിക്കു കരുണ ലഭിച്ചു. 14 നമ്മുടെ കർത്താ​വി​ന്റെ അനർഹദയ എന്നി​ലേക്കു കവി​ഞ്ഞൊ​ഴു​കി, വിശ്വാ​സ​വും ക്രിസ്‌തുയേ​ശു​വി​ലുള്ള സ്‌നേ​ഹ​വും എനിക്കു കിട്ടി. 15 ഞാൻ പറയുന്ന ഇക്കാര്യം വിശ്വാ​സയോ​ഗ്യ​വും മുഴു​വ​നാ​യും സ്വീക​രി​ക്കാ​വു​ന്ന​തും ആണ്‌: ക്രിസ്‌തു​യേശു ലോക​ത്തേക്കു വന്നതു പാപി​കളെ രക്ഷിക്കാ​നാണ്‌.+ ആ പാപി​ക​ളിൽ ഒന്നാമൻ ഞാൻതന്നെ​യാണ്‌.+ 16 എങ്കിലും എനിക്കു കരുണ ലഭിച്ചു. അങ്ങനെ​യാ​കുമ്പോൾ പാപി​ക​ളിൽ ഒന്നാമ​നായ എന്നിലൂ​ടെ ക്രിസ്‌തുയേ​ശു​വി​നു തന്റെ ക്ഷമ മുഴു​വ​നും വെളിപ്പെ​ടു​ത്താ​നാ​കു​മാ​യി​രു​ന്നു. അങ്ങനെ, ക്രിസ്‌തു​വിൽ വിശ്വാ​സ​മർപ്പിച്ച്‌ നിത്യജീവൻ+ നേടാ​നി​രി​ക്കു​ന്ന​വർക്കു ഞാൻ ഒരു ദൃഷ്ടാ​ന്ത​മാ​യി.

17 നിത്യതയുടെ രാജാവും+ അക്ഷയനും+ അദൃശ്യനും+ ആയ ഏകദൈവത്തിന്‌+ എന്നു​മെന്നേ​ക്കും ബഹുമാ​ന​വും മഹത്ത്വ​വും. ആമേൻ.

18 എന്റെ മോനേ, തിമൊഥെയൊ​സേ, നിന്നെ​പ്പ​റ്റി​യുള്ള പ്രവച​ന​ങ്ങൾക്കു ചേർച്ച​യിൽ, ഈ നിർദേശങ്ങൾ* ഞാൻ നിന്നെ ഭരമേൽപ്പി​ക്കു​ക​യാണ്‌. അങ്ങനെ ഇവ ഉപയോ​ഗിച്ച്‌ നിനക്ക്‌ ആ നല്ല പോരാട്ടത്തിൽ+ പോരാ​ടാൻ കഴിയും. 19 നീ വിശ്വാ​സ​വും നല്ല മനസ്സാക്ഷിയും+ നിലനി​റു​ത്തു​ക​യും വേണം. ചിലർ നല്ല മനസ്സാക്ഷി തള്ളിക്ക​ള​ഞ്ഞ​തുകൊണ്ട്‌ അവരുടെ വിശ്വാ​സ​ക്കപ്പൽ തകർന്നുപോ​യി. 20 ഹുമനയൊസും+ അലക്‌സാ​ണ്ട​റും അങ്ങനെ​യു​ള്ള​വ​രാണ്‌. ദൈവത്തെ നിന്ദി​ക്ക​രു​തെന്ന കാര്യം ഒരു ശിക്ഷണ​ത്തി​ലൂ​ടെ അവരെ പഠിപ്പി​ക്കാൻ ഞാൻ അവരെ സാത്താന്‌ ഏൽപ്പി​ച്ചുകൊ​ടു​ത്തു.+

2 ആദ്യം​തന്നെ ഞാൻ ഒരു കാര്യം പറയട്ടെ, എല്ലാ തരം മനുഷ്യരെ​യും​കു​റിച്ച്‌ ഉള്ളുരു​കി യാചി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും അപേക്ഷിക്കുകയും* ദൈവത്തോ​ടു നന്ദി പറയു​ക​യും വേണം. 2 തികഞ്ഞ ദൈവ​ഭ​ക്തി​യും കാര്യഗൗരവവും* ഉള്ളവരാ​യി സമാധാ​നത്തോ​ടെ സ്വസ്ഥമാ​യി ജീവിക്കാൻ+ നമുക്കു കഴി​യേ​ണ്ട​തിന്‌, രാജാ​ക്ക​ന്മാർക്കും ഉയർന്ന പദവികളിലുള്ള* എല്ലാവർക്കും വേണ്ടി പ്രാർഥി​ക്കുക.+ 3 ഇതു നമ്മുടെ രക്ഷകനായ ദൈവ​ത്തി​ന്റെ സന്നിധിയിൽ+ നല്ലതും സ്വീകാ​ര്യ​വും ആണ്‌. 4 എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണമെന്നും+ അവർ സത്യത്തി​ന്റെ ശരിയായ* അറിവ്‌ നേടണമെ​ന്നും ആണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. 5 ഒരു ദൈവമേ ഉള്ളൂ.+ ദൈവ​ത്തി​നും മനുഷ്യർക്കും ഇടയിൽ+ മധ്യസ്ഥനും+ ഒരാളേ ഉള്ളൂ, ക്രിസ്‌തു​യേശു.+ ആ മനുഷ്യ​നാ​ണു 6 തത്തുല്യമായ ഒരു മോചനവിലയായി*+ എല്ലാവർക്കും​വേണ്ടി സ്വയം അർപ്പി​ച്ചത്‌. ഇക്കാര്യത്തെ​ക്കു​റിച്ച്‌ പറയേണ്ട ഉചിത​മായ സമയത്ത്‌ ആളുകൾ ഇതിനു സാക്ഷി പറയും. 7 ഇതെക്കുറിച്ച്‌ സാക്ഷി പറയാനാണ്‌+ ഒരു പ്രസം​ഗ​ക​നാ​യും അപ്പോസ്‌തലനായും+ എന്നെ നിയമി​ച്ചി​രി​ക്കു​ന്നത്‌. അതെ, ജനതക​ളിൽപ്പെ​ട്ട​വരെ വിശ്വാ​സ​വും സത്യവും പഠിപ്പി​ക്കാൻ അവർക്ക്‌ ഒരു അധ്യാപകനായി+ എന്നെ നിയോ​ഗി​ച്ചി​രി​ക്കു​ന്നു. ഞാൻ പറയു​ന്നതു നുണയല്ല, സത്യമാ​ണ്‌.

8 അതുകൊണ്ട്‌ കൂടി​വ​രു​ന്നി​ടത്തെ​ല്ലാം പുരു​ഷ​ന്മാർ, കോപവും+ തർക്കവും+ ഇല്ലാതെ വിശു​ദ്ധ​കൈകൾ ഉയർത്തി+ പ്രാർഥി​ക്ക​ണമെ​ന്നാണ്‌ എന്റെ ആഗ്രഹം. 9 അതുപോലെ, സ്‌ത്രീ​കൾ മാന്യ​മാ​യി, സുബോ​ധത്തോ​ടെ,* അന്തസ്സുള്ള* വസ്‌ത്രം ധരിച്ചും കേശാ​ല​ങ്കാ​രങ്ങൾ, സ്വർണം, മുത്ത്‌, വളരെ വിലപി​ടി​പ്പുള്ള തുണിത്തരങ്ങൾ+ എന്നിവ​യ്‌ക്കു പകരം 10 ദൈവഭക്തിയുള്ള സ്‌ത്രീകൾക്കു+ ചേർന്ന രീതി​യിൽ സത്‌പ്ര​വൃ​ത്തി​കൾകൊ​ണ്ടും അണി​ഞ്ഞൊ​രു​ങ്ങണം.

11 സ്‌ത്രീ പൂർണ​വിധേ​യ​ത്വത്തോ​ടെ മിണ്ടാതിരുന്ന്‌* പഠിക്കട്ടെ.+ 12 പഠിപ്പിക്കാനോ പുരു​ഷന്റെ മേൽ അധികാ​രം പ്രയോ​ഗി​ക്കാ​നോ ഞാൻ സ്‌ത്രീ​യെ അനുവ​ദി​ക്കു​ന്നില്ല, സ്‌ത്രീ മിണ്ടാ​തി​രി​ക്കട്ടെ.*+ 13 കാരണം ആദ്യം സൃഷ്ടി​ച്ചത്‌ ആദാമിനെ​യാണ്‌. പിന്നെ​യാ​ണു ഹവ്വയെ സൃഷ്ടി​ച്ചത്‌.+ 14 അതുപോലെ, ആദാമല്ല, സ്‌ത്രീ​യാ​ണു പാടേ വഞ്ചിക്കപ്പെട്ട്‌+ ദൈവ​നി​യമം ലംഘി​ച്ചത്‌. 15 പക്ഷേ സ്‌ത്രീ* സുബോ​ധത്തോ​ടെ,*+ വിശ്വാ​സ​ത്തി​ലും സ്‌നേ​ഹ​ത്തി​ലും വിശു​ദ്ധി​യി​ലും നിലനി​ന്നാൽ മാതൃത്വത്തിലൂടെ+ സ്‌ത്രീ​ക്കു സംരക്ഷണം കിട്ടും.

3 ഇതു വിശ്വാ​സയോ​ഗ്യ​മായ പ്രസ്‌താ​വ​ന​യാണ്‌: മേൽവിചാരകനാകാൻ+ പരി​ശ്ര​മി​ക്കുന്ന ഒരാൾ വാസ്‌ത​വ​ത്തിൽ വിശി​ഷ്ട​മായൊ​രു കാര്യമാണ്‌* ആഗ്രഹി​ക്കു​ന്നത്‌. 2 എന്നാൽ മേൽവി​ചാ​രകൻ ആക്ഷേപ​ര​ഹി​ത​നും ഒരു ഭാര്യ മാത്ര​മു​ള്ള​വ​നും ശീലങ്ങ​ളിൽ മിതത്വം പാലി​ക്കു​ന്ന​വ​നും സുബോധമുള്ളവനും*+ ചിട്ട​യോ​ടെ ജീവി​ക്കു​ന്ന​വ​നും അതിഥിപ്രിയനും+ പഠിപ്പി​ക്കാൻ കഴിവുള്ളവനും+ ആയിരി​ക്കണം. 3 കുടിയനോ+ അക്രമാസക്തനോ* ആയിരി​ക്ക​രുത്‌. വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സു​ള്ള​വ​നാ​യി​രി​ക്കണം.*+ വഴക്ക്‌ ഉണ്ടാക്കുന്നവനോ+ പണക്കൊതിയനോ+ ആയിരി​ക്ക​രുത്‌. 4 സ്വന്തകുടുംബത്തിൽ നല്ല രീതി​യിൽ നേതൃ​ത്വമെ​ടു​ക്കു​ന്ന​വ​നാ​യി​രി​ക്കണം.* മേൽവി​ചാ​ര​കന്റെ മക്കൾ നല്ല കാര്യഗൗരവമുള്ളവരായി* അദ്ദേഹ​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​വ​രാ​യി​രി​ക്കണം.+ 5 (കാരണം സ്വന്തകു​ടും​ബ​ത്തിൽ നേതൃത്വമെടുക്കാൻ* അറിയാത്ത ഒരാൾ ദൈവ​ത്തി​ന്റെ സഭയെ എങ്ങനെ പരിപാ​ലി​ക്കാ​നാണ്‌?) 6 അഹങ്കാരിയായിത്തീർന്നിട്ട്‌ പിശാ​ചി​നു വന്ന ശിക്ഷാ​വി​ധി​യിൽ വീണുപോ​കാ​തി​രി​ക്കാൻ, പുതു​താ​യി വിശ്വാ​സം സ്വീക​രി​ച്ച​യാ​ളു​മാ​യി​രി​ക്ക​രുത്‌.+ 7 മാത്രമല്ല, ദുഷ്‌കീർത്തിയിലും* പിശാ​ചി​ന്റെ കെണി​യി​ലും അകപ്പെ​ട്ടുപോ​കാ​തി​രി​ക്കാൻ പുറത്തു​ള്ള​വർക്കി​ട​യി​ലും സത്‌പേരുള്ള* ആളായി​രി​ക്കണം.+

8 അതുപോലെ, ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും കാര്യ​ഗൗ​ര​വ​മു​ള്ള​വ​രാ​യി​രി​ക്കണം.* സന്ദർഭ​ത്തി​ന​നു​സ​രിച്ച്‌ കാര്യങ്ങൾ മാറ്റിപ്പറയുന്നവരോ* ധാരാളം വീഞ്ഞു കുടി​ക്കു​ന്ന​വ​രോ വളഞ്ഞ വഴിയി​ലൂ​ടെ നേട്ടമു​ണ്ടാ​ക്കാൻ നോക്കു​ന്ന​വ​രോ ആയിരി​ക്ക​രുത്‌.+ 9 പകരം, ശുദ്ധമനസ്സാക്ഷിയോടെ+ വിശ്വാ​സ​ത്തി​ന്റെ പാവന​ര​ഹ​സ്യത്തോ​ടു പറ്റിനിൽക്കു​ന്ന​വ​രാ​യി​രി​ക്കണം.

10 ഇവർ യോഗ്യ​രാ​ണോ എന്ന്‌ ആദ്യം​തന്നെ പരി​ശോ​ധി​ച്ച​റി​യണം. ആരോപണരഹിതരാണെങ്കിൽ+ അവർ ശുശ്രൂ​ഷ​ക​രാ​യി സേവി​ക്കട്ടെ.

11 അതുപോലെതന്നെ, സ്‌ത്രീ​ക​ളും കാര്യ​ഗൗ​ര​വ​മു​ള്ള​വ​രാ​യി​രി​ക്കണം.* അവർ പരദൂ​ഷണം പറയാത്തവരും+ ശീലങ്ങ​ളിൽ മിതത്വം പാലി​ക്കു​ന്ന​വ​രും എല്ലാ കാര്യ​ങ്ങ​ളി​ലും വിശ്വ​സ്‌ത​രും ആയിരി​ക്കണം.+

12 ശുശ്രൂഷാദാസന്മാർ ഒരു ഭാര്യ മാത്ര​മു​ള്ള​വ​രും മക്കളുടെ​യും സ്വന്തകു​ടും​ബ​ത്തിന്റെ​യും കാര്യ​ത്തിൽ നല്ല രീതി​യിൽ നേതൃ​ത്വമെ​ടു​ക്കു​ന്ന​വ​രും ആയിരി​ക്കട്ടെ. 13 നല്ല രീതി​യിൽ ശുശ്രൂഷ ചെയ്യു​ന്നവർ ഒരു നല്ല പേര്‌ നേടിയെ​ടു​ക്കും. ക്രിസ്‌തുയേ​ശു​വി​ലുള്ള വിശ്വാ​സത്തെ​പ്പറ്റി നല്ല ആത്മ​ധൈ​ര്യത്തോ​ടെ സംസാ​രി​ക്കാ​നും അവർക്കു സാധി​ക്കും.

14 താമസിയാതെതന്നെ നിന്റെ അടുത്ത്‌ വരാ​മെ​ന്നാ​ണു പ്രതീ​ക്ഷി​ക്കു​ന്നതെ​ങ്കി​ലും ഞാൻ ഈ കാര്യങ്ങൾ നിനക്ക്‌ എഴുതു​ക​യാണ്‌. 15 കാരണം ഞാൻ വരാൻ താമസി​ച്ചാ​ലും ദൈവ​ത്തി​ന്റെ വീട്ടു​കാ​രു​ടെ ഇടയിൽ, ജീവനുള്ള ദൈവ​ത്തി​ന്റെ സഭയിൽ,+ പെരു​മാറേ​ണ്ടത്‌ എങ്ങനെ​യാണെന്നു നീ അറിഞ്ഞി​രി​ക്കണം. സത്യത്തി​ന്റെ തൂണും താങ്ങും ആണല്ലോ സഭ. 16 ഈ ദൈവ​ഭ​ക്തി​യു​ടെ പാവന​ര​ഹ​സ്യം ശരിക്കും അതിമ​ഹ​നീ​യ​മാണ്‌: ‘അദ്ദേഹം ജഡത്തിൽ* വെളി​പ്പെട്ടു;+ ആത്മശരീ​ര​ത്തിൽ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കപ്പെട്ടു;+ ദൂതന്മാർക്കു പ്രത്യ​ക്ഷ​നാ​യി;+ ജനതകൾക്കി​ട​യിൽ പ്രസം​ഗി​ക്കപ്പെട്ടു;+ ലോക​ത്തിൽ വിശ്വ​സി​ക്കപ്പെട്ടു;+ തേജസ്സിൽ എടുക്ക​പ്പെട്ടു.’

4 പക്ഷേ ഭാവി​കാ​ലത്ത്‌ ചിലർ വഴി​തെ​റ്റി​ക്കുന്ന അരുളപ്പാടുകൾക്കും*+ ഭൂതോ​പദേ​ശ​ങ്ങൾക്കും ചെവി കൊടു​ത്ത്‌ വിശ്വാ​സ​ത്തിൽനിന്ന്‌ വീണുപോ​കുമെന്നു ദൈവാ​ത്മാവ്‌ വ്യക്തമാ​യി പറയുന്നു. 2 ചുട്ടുപഴുത്ത ഇരുമ്പുകൊണ്ടെ​ന്നപോ​ലെ മനസ്സാക്ഷി പൊള്ളി​ത്ത​ഴ​മ്പിച്ച കാപട്യ​ക്കാ​രു​ടെ നുണകളായിരിക്കും+ ഇതിനു വഴി​വെ​ക്കുക. 3 ഇവർ വിവാഹം വിലക്കുകയും+ ചില തരം ഭക്ഷണം വർജിക്കണം+ എന്നു കല്‌പി​ക്കു​ക​യും ചെയ്യും. പക്ഷേ അവയെ​ല്ലാം വിശ്വാ​സ​വും സത്യ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവും ഉള്ളവർ+ തന്നോടു നന്ദി പറഞ്ഞു​കൊ​ണ്ട്‌ കഴിക്കാൻ ദൈവം സൃഷ്ടി​ച്ച​താണ്‌.+ 4 ദൈവം സൃഷ്ടി​ച്ചതെ​ല്ലാം നല്ലതാണ്‌.+ ദൈവത്തോ​ടു നന്ദി പറഞ്ഞുകൊ​ണ്ടാ​ണു കഴിക്കു​ന്നതെ​ങ്കിൽ ഒന്നും വർജിക്കേ​ണ്ട​തില്ല.+ 5 കാരണം ദൈവ​വ​ച​ന​ത്താ​ലും പ്രാർഥ​ന​യാ​ലും അവ വിശു​ദ്ധീ​ക​രി​ക്കപ്പെ​ടു​ന്നു.

6 സഹോദരങ്ങൾക്ക്‌ ഈ ഉപദേശം കൊടു​ത്താൽ നീ ക്രിസ്‌തുയേ​ശു​വി​ന്റെ ഒരു നല്ല ശുശ്രൂ​ഷ​ക​നാ​യി​രി​ക്കും—നീ അടുത്ത്‌ പിൻപ​റ്റിപ്പോ​ന്നി​ട്ടുള്ള ശ്രേഷ്‌ഠ​മായ പഠിപ്പി​ക്ക​ലിന്റെ​യും വിശ്വാ​സ​ത്തിന്റെ​യും വാക്കു​ക​ളാൽ പോഷി​പ്പി​ക്ക​പ്പെട്ട ഒരു ശുശ്രൂ​ഷകൻ.+ 7 മുത്തശ്ശിക്കഥകൾപോലുള്ള ദൈവ​ദൂ​ഷ​ണ​പ​ര​മായ കെട്ടു​ക​ഥകൾ തള്ളിക്ക​ള​യുക.+ പകരം, ദൈവ​ഭ​ക്ത​നാ​കുക എന്ന ലക്ഷ്യം​വെച്ച്‌ നിന്നെ​ത്തന്നെ പരിശീ​ലി​പ്പി​ക്കുക. 8 കായിക​പരിശീലനം​കൊണ്ട്‌* അൽപ്പം പ്രയോ​ജ​ന​മേ ഉള്ളൂ. പക്ഷേ ദൈവ​ഭക്തി എല്ലാ കാര്യ​ങ്ങൾക്കും ഉപകരി​ക്കു​ന്നു. കാരണം അത്‌ ഇപ്പോ​ഴത്തെ ജീവിതം മാത്രമല്ല വരാനി​രി​ക്കുന്ന ജീവി​ത​വും വാഗ്‌ദാ​നം ചെയ്യുന്നു.+ 9 വിശ്വസനീയമായ ഈ പ്രസ്‌താ​വന അങ്ങനെ​തന്നെ സ്വീക​രിക്കേ​ണ്ട​താണ്‌. 10 അതുകൊണ്ടാണ്‌ നമ്മൾ ഇങ്ങനെ അധ്വാ​നി​ക്കു​ന്ന​തും യത്‌നി​ക്കു​ന്ന​തും.+ കാരണം നമ്മൾ പ്രത്യാശ വെച്ചി​രി​ക്കു​ന്നത്‌ എല്ലാ തരം മനുഷ്യരുടെയും+ രക്ഷകനായ,+ പ്രത്യേ​കിച്ച്‌ വിശ്വാ​സി​ക​ളു​ടെ രക്ഷകനായ, ജീവനുള്ള ദൈവ​ത്തി​ലാണ്‌.

11 ഈ കല്‌പ​ന​കളെ​ല്ലാം അവരെ അറിയി​ക്കു​ക​യും അവരെ പഠിപ്പി​ക്കു​ക​യും ചെയ്യുക. 12 നീ ചെറു​പ്പ​മാ​ണെന്ന കാരണ​ത്താൽ ആരും നിന്നെ വില കുറച്ച്‌ കാണാൻ അനുവ​ദി​ക്ക​രുത്‌. പകരം, സംസാ​ര​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും സ്‌നേ​ഹ​ത്തി​ലും വിശ്വാ​സ​ത്തി​ലും നിർമലതയിലും* വിശ്വ​സ്‌തർക്ക്‌ ഒരു മാതൃ​ക​യാ​യി​രി​ക്കുക. 13 ഞാൻ വരുന്ന​തു​വരെ വിശു​ദ്ധ​ലി​ഖി​തങ്ങൾ പരസ്യ​മാ​യി വായിക്കുന്നതിലും+ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​നാ​യി​രി​ക്കുക. 14 മൂപ്പന്മാരുടെ* സംഘം നിന്റെ മേൽ കൈകൾ വെച്ച​പ്പോൾ നിനക്കു കിട്ടിയ സമ്മാനം നീ അവഗണി​ച്ചു​ക​ള​യ​രുത്‌. ഒരു പ്രവച​ന​ത്തി​ലൂടെ​യാ​ണ​ല്ലോ നിനക്ക്‌ അതു കിട്ടി​യത്‌.+ 15 ഇവയെക്കുറിച്ചെല്ലാം ധ്യാനി​ക്കുക. ഇവയിൽ മുഴു​കി​യി​രി​ക്കുക. അങ്ങനെ നിന്റെ പുരോ​ഗതി എല്ലാവ​രും വ്യക്തമാ​യി കാണട്ടെ. 16 നിനക്കും നിന്റെ പഠിപ്പി​ക്ക​ലി​നും എപ്പോ​ഴും ശ്രദ്ധ കൊടു​ക്കുക.+ ഇതെല്ലാം ചെയ്യു​ന്ന​തിൽ മടുത്തുപോ​ക​രുത്‌. എങ്കിൽ, നിന്നെ​ത്തന്നെ​യും നിന്നെ ശ്രദ്ധി​ക്കു​ന്ന​വരെ​യും നീ രക്ഷിക്കും.+

5 പ്രായ​മുള്ള ഒരു പുരു​ഷനെ നിശി​ത​മാ​യി വിമർശി​ക്ക​രുത്‌.+ പകരം, അപ്പനെപ്പോ​ലെ കണക്കാക്കി അദ്ദേഹ​ത്തോ​ട്‌ അഭ്യർഥി​ക്കു​ക​യാ​ണു വേണ്ടത്‌. പ്രായം കുറഞ്ഞ പുരു​ഷ​ന്മാ​രെ അനിയ​ന്മാരെപ്പോലെ​യും 2 പ്രായമുള്ള സ്‌ത്രീ​കളെ അമ്മമാരെപ്പോലെ​യും ഇളയ സ്‌ത്രീ​കളെ പൂർണ​നിർമ​ല​തയോ​ടെ പെങ്ങന്മാരെപ്പോലെ​യും കണക്കാക്കി അവരോ​ട്‌ അഭ്യർഥി​ക്കുക.

3 ശരിക്കും വിധവമാരായവരോടു* പരിഗണന* കാണി​ക്കുക.+ 4 പക്ഷേ ഒരു വിധവ​യ്‌ക്കു മക്കളോ കൊച്ചു​മ​ക്ക​ളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തകു​ടും​ബ​ത്തിൽ ദൈവ​ഭക്തി കാണി​ക്കാൻ പഠിക്കട്ടെ.+ അവർ അവരുടെ മാതാ​പി​താ​ക്കൾക്കും മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർക്കും കടപ്പെ​ട്ടി​രി​ക്കു​ന്നതു ചെയ്യട്ടെ.+ അങ്ങനെ ചെയ്യു​ന്ന​താ​ണു ദൈവ​ത്തി​ന്റെ നോട്ട​ത്തിൽ സ്വീകാ​ര്യം.+ 5 ആരുമില്ലാത്ത, ശരിക്കും വിധവ​യായ ഒരു സ്‌ത്രീ ദൈവ​ത്തിൽ പ്രത്യാശ വെച്ച്‌+ രാപ്പകൽ ഉള്ളുരു​കി​യുള്ള അപേക്ഷ​യി​ലും പ്രാർഥ​ന​യി​ലും മുഴു​കു​ന്നു.+ 6 എന്നാൽ സ്വന്തം മോഹങ്ങൾ തൃപ്‌തിപ്പെ​ടു​ത്താൻവേണ്ടി ജീവി​ക്കുന്ന സ്‌ത്രീ ജീവി​ച്ചി​രിക്കെ​ത്തന്നെ മരിച്ച​വ​ളാണ്‌. 7 അവർ ആക്ഷേപ​ര​ഹി​ത​രാ​യി​രിക്കേ​ണ്ട​തി​നു നീ അവർക്ക്‌ എപ്പോ​ഴും ഈ നിർദേ​ശങ്ങൾ കൊടു​ക്കണം. 8 തനിക്കുള്ളവർക്കുവേണ്ടി, പ്രത്യേ​കിച്ച്‌ സ്വന്തകു​ടും​ബ​ത്തി​നുവേണ്ടി, കരുതാ​ത്ത​യാൾ വിശ്വാ​സം തള്ളിക്ക​ളഞ്ഞ്‌ അവിശ്വാ​സിയെ​ക്കാൾ മോശ​മാ​യി​രി​ക്കു​ന്നു.+

9 60-ൽ കുറയാ​തെ പ്രായ​മുള്ള, ഏകഭർത്താ​വി​ന്റെ ഭാര്യ​യാ​യി​രുന്ന വിധവയെ മാത്രമേ പട്ടിക​യിൽ ഉൾപ്പെ​ടു​ത്താ​വൂ. 10 ആ സ്‌ത്രീ നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ പേര്‌ കേട്ടവ​ളാ​യി​രി​ക്കണം.+ അതായത്‌, മക്കളെ നന്നായി വളർത്തുകയും+ അതിഥി​കളെ സത്‌കരിക്കുകയും+ വിശു​ദ്ധ​രു​ടെ കാലുകൾ കഴുകുകയും+ ക്ലേശത്തി​ലാ​യി​രു​ന്ന​വരെ സഹായിക്കുകയും+ എല്ലാ വിധത്തി​ലും നന്മ ചെയ്യു​ന്ന​തിൽ തന്നെത്തന്നെ അർപ്പി​ക്കു​ക​യും ചെയ്‌ത​വ​ളാ​യി​രി​ക്കണം.

11 പ്രായം കുറഞ്ഞ വിധവ​മാ​രെ പക്ഷേ ആ പട്ടിക​യിൽ ചേർക്ക​രുത്‌. കാരണം അവരുടെ ലൈം​ഗി​കമോ​ഹങ്ങൾ ക്രിസ്‌തു​വി​നും അവർക്കും ഇടയിൽ വരു​മ്പോൾ അവർ വിവാഹം കഴിക്കാൻ ആഗ്രഹി​ക്കും. 12 അവർ അവരുടെ ആദ്യ​പ്ര​തിജ്ഞ ലംഘിച്ച്‌ ശിക്ഷ വരുത്തിവെച്ചേ​ക്കാം. 13 അവർ ഒരു പണിയു​മി​ല്ലാ​തെ വീടുതോ​റും കയറി​യി​റങ്ങി നടക്കു​ന്നതു ശീലമാ​ക്കും. അതു മാത്രമല്ല, അവർ പരകാ​ര്യ​ങ്ങൾ പറഞ്ഞു​പ​ര​ത്തു​ക​യും മറ്റുള്ള​വ​രു​ടെ കാര്യ​ങ്ങ​ളിൽ തലയിടുകയും+ ചെയ്‌തു​കൊ​ണ്ട്‌ വേണ്ടാത്ത കാര്യങ്ങൾ സംസാ​രി​ക്കാൻ ഇടയുണ്ട്‌. 14 അതുകൊണ്ട്‌ പ്രായം കുറഞ്ഞ വിധവ​മാർ വിവാഹം കഴിച്ച്‌+ മക്കളെ പെറ്റ്‌ വളർത്തി+ കുടും​ബ​കാ​ര്യ​ങ്ങൾ നോക്കി ജീവി​ക്കു​ന്ന​താ​ണു നല്ലതെന്ന്‌ എനിക്കു തോന്നു​ന്നു. അങ്ങനെ​യാ​കുമ്പോൾ എതിരാ​ളി​ക്കു കുറ്റ​പ്പെ​ടു​ത്താൻ അവസരം കിട്ടില്ല. 15 വാസ്‌തവത്തിൽ ചിലർ ഇപ്പോൾത്തന്നെ സാത്താന്റെ പിന്നാലെ പോയി​രി​ക്കു​ന്നു. 16 വിശ്വാസിയായ ഒരു സ്‌ത്രീ​ക്കു വിധവ​മാ​രായ ബന്ധുക്ക​ളുണ്ടെ​ങ്കിൽ ആ സ്‌ത്രീ​യാണ്‌ അവരെ സഹായിക്കേ​ണ്ടത്‌. അങ്ങനെ​യാ​കുമ്പോൾ സഭയ്‌ക്ക്‌ അതൊരു ഭാരമാ​കില്ല. ശരിക്കും വിധവമാരായവരെ*+ സഹായി​ക്കാൻ അപ്പോൾ സഭയ്‌ക്കു പറ്റുക​യും ചെയ്യും.

17 നന്നായി നേതൃ​ത്വമെ​ടു​ക്കുന്ന മൂപ്പന്മാ​രെ,+ പ്രത്യേ​കിച്ച്‌ ദൈവ​വ​ചനം പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തിൽ അധ്വാ​നി​ക്കു​ന്ന​വരെ,+ ഇരട്ടി ബഹുമാ​ന​ത്തി​നു യോഗ്യ​രാ​യി കണക്കാ​ക്കണം.+ 18 കാരണം, “ധാന്യം മെതി​ച്ചുകൊ​ണ്ടി​രി​ക്കുന്ന കാളയു​ടെ വായ്‌ മൂടിക്കെ​ട്ട​രുത്‌”+ എന്നും “പണിക്കാ​രൻ തന്റെ കൂലിക്ക്‌ അർഹനാ​ണ്‌”+ എന്നും തിരുവെ​ഴു​ത്തു പറയു​ന്നു​ണ്ട​ല്ലോ. 19 രണ്ടോ മൂന്നോ സാക്ഷി​ക​ളു​ടെ മൊഴി കൂടാതെ ഒരു മൂപ്പന്‌ എതി​രെ​യുള്ള ആരോ​പണം സ്വീക​രി​ക്ക​രുത്‌.+ 20 പാപത്തിൽ നടക്കുന്നവരെ+ എല്ലാവ​രുടെ​യും മുന്നിൽവെച്ച്‌ ശാസി​ക്കുക.+ അപ്പോൾ, മറ്റുള്ള​വർക്ക്‌ അത്‌ ഒരു പാഠമാ​കും.* 21 ഒട്ടും മുൻവി​ധി​യോ പക്ഷപാതമോ+ കൂടാതെ ഈ നിർദേ​ശങ്ങൾ അനുസ​രി​ക്ക​ണമെന്നു ദൈവത്തെ​യും ക്രിസ്‌തുയേ​ശു​വിനെ​യും തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ദൂതന്മാരെ​യും സാക്ഷി​യാ​ക്കി ഞാൻ നിന്നോ​ടു കല്‌പി​ക്കു​ക​യാണ്‌.

22 ആരുടെ മേലും തിടു​ക്ക​ത്തിൽ കൈകൾ വെക്കരു​ത്‌.*+ മറ്റുള്ള​വ​രു​ടെ പാപങ്ങ​ളിൽ പങ്കാളി​യാ​കു​ക​യു​മ​രുത്‌. നിന്നെ​ത്തന്നെ നിർമ​ല​നാ​യി സൂക്ഷി​ക്കുക.

23 നിന്റെ വയറിന്റെ അസ്വസ്ഥ​ത​ക​ളും കൂടെ​ക്കൂടെ​യുള്ള അസുഖ​ങ്ങ​ളും കാരണം ഇനി വെള്ളം കുടിക്കാതെ* അൽപ്പം വീഞ്ഞു കുടി​ച്ചുകൊ​ള്ളുക.

24 ചിലരുടെ പാപങ്ങൾ എല്ലാവ​രും അറിയു​ന്നു. അവർക്കു തത്‌ക്ഷണം ശിക്ഷാ​വി​ധി കിട്ടു​ക​യും ചെയ്യും. എന്നാൽ മറ്റു ചിലരു​ടെ പാപങ്ങൾ കുറച്ച്‌ കഴിഞ്ഞാ​യി​രി​ക്കും വെളിപ്പെ​ടു​ന്നത്‌.+ 25 സത്‌പ്രവൃത്തികളുടെ കാര്യ​വും അങ്ങനെ​തന്നെ​യാണ്‌. അവ എല്ലാവ​രും അറിയു​ന്നു.+ പെട്ടെന്ന്‌ അറിയാ​ത്ത​വപോ​ലും എന്നും മറഞ്ഞി​രി​ക്കില്ല.+

6 അടിമ​ത്ത​ത്തി​ന്റെ നുകത്തി​നു കീഴി​ലു​ള്ള​വരെ​ല്ലാം യജമാ​ന​ന്മാ​രെ പൂർണ​ബ​ഹു​മാ​ന​ത്തിന്‌ അർഹരാ​യി കാണണം.+ അല്ലെങ്കിൽ ദൈവ​ത്തി​ന്റെ പേരി​നും ദൈവ​ത്തി​ന്റെ പഠിപ്പി​ക്ക​ലി​നും അപകീർത്തി​യു​ണ്ടാ​കും.+ 2 ഇനി, യജമാ​ന​ന്മാർ വിശ്വാ​സി​ക​ളാണെ​ങ്കിൽ, അവർ സഹോ​ദ​ര​ന്മാ​രാ​ണ​ല്ലോ എന്നു​വെച്ച്‌ അവരോ​ട്‌ അനാദ​രവ്‌ കാണി​ക്ക​രുത്‌. പകരം, തങ്ങളുടെ സേവന​ത്തി​ന്റെ പ്രയോ​ജനം അനുഭ​വി​ക്കു​ന്നവർ വിശ്വാ​സി​ക​ളും പ്രിയപ്പെ​ട്ട​വ​രും ആയതു​കൊ​ണ്ട്‌ അവരെ കൂടുതൽ ആത്മാർഥ​തയോ​ടെ സേവി​ക്കു​ക​യാ​ണു വേണ്ടത്‌.

നീ ഇക്കാര്യ​ങ്ങളെ​ല്ലാം പഠിപ്പി​ക്കു​ക​യും അതെല്ലാം ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തുകൊ​ണ്ടി​രി​ക്കുക. 3 ആരെങ്കിലും നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വിൽനി​ന്നുള്ള പ്രയോജനകരമായ* നിർദേശത്തിനും+ ദൈവ​ഭ​ക്തി​ക്കു ചേർന്ന പഠിപ്പിക്കലിനും+ എതിരാ​യി മറ്റൊരു ഉപദേശം പഠിപ്പി​ക്കുന്നെ​ങ്കിൽ, 4 അയാൾ അഹങ്കാ​ര​ത്താൽ ചീർത്തി​രി​ക്കു​ക​യാണ്‌. അയാൾ കാര്യങ്ങൾ മനസ്സി​ലാ​ക്കു​ന്നില്ല.+ വാദ​പ്ര​തി​വാ​ദ​ങ്ങ​ളും വാക്കു​കളെ​ക്കു​റി​ച്ചുള്ള തർക്കങ്ങളും+ അയാൾക്ക്‌ ഒരു ഹരമാണ്‌.* ഇത്‌ അസൂയ, ശണ്‌ഠ, പരദൂ​ഷണം, തെറ്റായ സംശയങ്ങൾ എന്നിവ​യ്‌ക്കും 5 ദുഷിച്ച മനസ്സു​ള്ള​വ​രും ഉള്ളിൽ സത്യമി​ല്ലാ​ത്ത​വ​രും അഴിച്ചു​വി​ടുന്ന, നിസ്സാ​ര​കാ​ര്യ​ങ്ങളെച്ചൊ​ല്ലി​യുള്ള നിരന്ത​ര​മായ വാദ​കോ​ലാ​ഹ​ല​ങ്ങൾക്കും കാരണ​മാ​കു​ന്നു.+ ഇക്കൂട്ടർ ദൈവ​ഭ​ക്തി​യെ നേട്ടമു​ണ്ടാ​ക്കാ​നുള്ള മാർഗ​മാ​യി കാണുന്നു.+ 6 എന്നാൽ ഉള്ളതു​കൊ​ണ്ട്‌ തൃപ്‌തിപ്പെ​ടു​ന്ന​വർക്കു ദൈവഭക്തി+ വലി​യൊ​രു നേട്ടമാ​ണെന്ന കാര്യ​ത്തിൽ സംശയ​മില്ല. 7 കാരണം ഈ ലോക​ത്തേക്കു നമ്മൾ ഒന്നും കൊണ്ടു​വ​ന്നി​ട്ടില്ല. ഇവി​ടെ​നിന്ന്‌ ഒന്നും കൊണ്ടുപോ​കാ​നും സാധ്യമല്ല.+ 8 അതുകൊണ്ട്‌ ഉണ്ണാനും ഉടുക്കാനും* ഉണ്ടെങ്കിൽ നമുക്കു തൃപ്‌ത​രാ​യി​രി​ക്കാം.+

9 എന്നാൽ ധനിക​രാ​കാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കു​ന്നവർ പ്രലോ​ഭ​ന​ത്തി​ലും കെണിയിലും+ വീഴു​ക​യും ആളുകളെ തകർച്ച​യിലേ​ക്കും നാശത്തിലേ​ക്കും വീഴി​ക്കുന്ന ബുദ്ധി​ശൂ​ന്യ​വും ദോഷ​ക​ര​വും ആയ പല മോഹ​ങ്ങൾക്കും ഇരകളാ​യി​ത്തീ​രു​ക​യും ചെയ്യുന്നു.+ 10 പണസ്‌നേഹം എല്ലാ തരം ദോഷ​ങ്ങ​ളുടെ​യും ഒരു അടിസ്ഥാ​ന​കാ​ര​ണ​മാണ്‌. ഈ സ്‌നേ​ഹ​ത്തി​നു വഴി​പ്പെ​ട്ടിട്ട്‌ ചിലർ വിശ്വാ​സ​ത്തിൽനിന്ന്‌ വഴി​തെറ്റി പലപല വേദന​ക​ളാൽ തങ്ങളെ ആസകലം കുത്തി​മു​റിപ്പെ​ടു​ത്താൻ ഇടയാ​യി​രി​ക്കു​ന്നു.+

11 പക്ഷേ ഒരു ദൈവ​പു​രു​ഷ​നായ നീ അവയിൽനിന്നെ​ല്ലാം ഓടി​യ​കന്ന്‌ നീതി, ദൈവ​ഭക്തി, വിശ്വാ​സം, സ്‌നേഹം, സഹനശക്തി, സൗമ്യത+ എന്നിവ പിന്തു​ട​രുക. 12 വിശ്വാസത്തിന്റെ ആ നല്ല പോരാ​ട്ട​ത്തിൽ പൊരു​തുക. നിത്യ​ജീ​വ​നിൽ പിടി​യു​റ​പ്പി​ക്കുക. ആ ജീവനുവേ​ണ്ടി​യാ​ണ​ല്ലോ നിന്നെ വിളി​ച്ചത്‌. അതിനുവേ​ണ്ടി​യാ​ണ​ല്ലോ അനേകം സാക്ഷി​ക​ളു​ടെ മുന്നിൽവെച്ച്‌ നീ നല്ല രീതി​യിൽ പരസ്യപ്ര​ഖ്യാ​പനം നടത്തി​യത്‌.

13 എല്ലാത്തിനെയും ജീവ​നോ​ടെ പരിപാ​ലി​ക്കുന്ന ദൈവത്തെ​യും, ഒരു സാക്ഷി​യാ​യി പൊന്തി​യൊ​സ്‌ പീലാത്തൊ​സി​ന്റെ മുന്നിൽ നല്ല രീതി​യിൽ പരസ്യപ്ര​ഖ്യാ​പനം നടത്തിയ ക്രിസ്‌തുയേശുവിനെയും+ സാക്ഷി​യാ​ക്കി ഞാൻ നിന്നോ​ടു കല്‌പി​ക്കു​ന്നു: 14 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ വെളിപ്പെടൽവരെ+ നീ ഈ കല്‌പന കുറ്റമറ്റ രീതി​യി​ലും ആക്ഷേപ​ത്തിന്‌ ഇടകൊ​ടു​ക്കാത്ത വിധത്തി​ലും അനുസ​രി​ക്കണം. 15 സന്തോഷമുള്ള ആ ഒരേ ഒരു ശ്രേഷ്‌ഠാ​ധി​പതി, നിശ്ചയിച്ച സമയത്ത്‌ വെളിപ്പെ​ടും. അദ്ദേഹം രാജാ​ക്ക​ന്മാ​രു​ടെ രാജാ​വും കർത്താ​ക്ക​ന്മാ​രു​ടെ കർത്താവും+ 16 അമർത്യതയുള്ള ഒരേ ഒരുവനും+ അടുക്കാൻ പറ്റാത്ത വെളി​ച്ച​ത്തിൽ കഴിയുന്നവനും+ മനുഷ്യർ ആരും കാണാ​ത്ത​വ​നും അവർക്ക്‌ ആർക്കും കാണാൻ കഴിയാ​ത്ത​വ​നും ആണല്ലോ.+ അദ്ദേഹ​ത്തി​നു ബഹുമാ​ന​വും നിത്യ​ശ​ക്തി​യും! ആമേൻ.

17 ഈ വ്യവസ്ഥിതിയിലെ* സമ്പന്ന​രോട്‌, ഗർവമി​ല്ലാ​ത്ത​വ​രാ​യി​രി​ക്കാ​നും അസ്ഥിര​മായ ധനത്തിലല്ല,+ നമ്മൾ അനുഭ​വി​ക്കു​ന്നതെ​ല്ലാം ഉദാര​മാ​യി തരുന്ന ദൈവ​ത്തിൽ പ്രത്യാശ വെക്കാനും+ നിർദേ​ശി​ക്കുക. 18 നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ സമ്പന്നരും ഔദാ​ര്യ​മു​ള്ള​വ​രും ദാനശീലരും+ ആയി നന്മ ചെയ്യാൻ അവരോ​ടു പറയുക. 19 അപ്പോൾ, വരും​കാ​ലത്തേ​ക്കുള്ള നിക്ഷേ​പ​മാ​യി ഭദ്രമായ ഒരു അടിത്തറ പണിയാനും+ അങ്ങനെ യഥാർഥ​ജീ​വ​നിൽ പിടിയുറപ്പിക്കാനും+ അവർക്കു സാധി​ക്കും.

20 തിമൊഥെയൊസേ, നിന്നെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നതു ഭദ്രമാ​യി കാക്കണം.+ അതു​കൊണ്ട്‌, വിശു​ദ്ധ​മാ​യ​തി​നെ തുച്ഛീ​ക​രി​ക്കുന്ന വ്യർഥ​സം​ഭാ​ഷ​ണ​ങ്ങ​ളിൽനി​ന്നും “അറിവ്‌” എന്നു കളവായി പറയുന്നതിന്റെ+ ആശയവൈ​രു​ധ്യ​ങ്ങ​ളിൽനി​ന്നും ഒഴിഞ്ഞു​നിൽക്കുക. 21 അത്തരം അറിവ്‌ പ്രദർശി​പ്പിച്ച്‌ ചിലർ വിശ്വാ​സ​ത്തിൽനിന്ന്‌ അകന്നുപോ​യി​രി​ക്കു​ന്നു.

ദൈവ​ത്തി​ന്റെ അനർഹദയ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

അർഥം: “ദൈവത്തെ ആദരി​ക്കു​ന്നവൻ.”

അഥവാ “കല്‌പന; ആജ്ഞ.”

പദാവലി കാണുക.

അക്ഷ. “നിയമാ​നു​സൃ​ത​മാ​യി​ട്ടാ​ണ്‌.”

അഥവാ “അചഞ്ചല​സ്‌നേ​ഹ​മി​ല്ലാ​ത്തവർ.”

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അഥവാ “പുരു​ഷ​ന്മാ​രു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടുന്ന പുരു​ഷ​ന്മാർ.”

അഥവാ “കള്ളസത്യം ചെയ്യു​ന്നവർ.”

അഥവാ “ആരോ​ഗ്യ​ക​ര​മായ.”

അഥവാ “കല്‌പ​നകൾ; ആജ്ഞകൾ.”

അതായത്‌, മറ്റുള്ള​വർക്കു​വേ​ണ്ടി​യുള്ള അപേക്ഷ.

അഥവാ “കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചുള്ള തിരി​ച്ച​റി​വും.”

അഥവാ “അധികാ​ര​സ്ഥാ​ന​ത്തുള്ള.”

അഥവാ “സൂക്ഷ്‌മ​മായ.”

പദാവലി കാണുക.

അഥവാ “നല്ല വകതി​രി​വോ​ടെ.”

അഥവാ “ആദരണീ​യ​മായ.”

അഥവാ “അടങ്ങി​യൊ​തു​ങ്ങി​യി​രു​ന്ന്‌; ശാന്തയാ​യി​രു​ന്ന്‌.”

അഥവാ “അടങ്ങി​യൊ​തു​ങ്ങി​യി​രി​ക്കട്ടെ; ശാന്തയാ​യി​രി​ക്കട്ടെ.”

അക്ഷ. “അവർ.”

അഥവാ “നല്ല വകതി​രി​വോ​ടെ.”

അഥവാ “വിശി​ഷ്ട​മാ​യൊ​രു വേല ചെയ്യാ​നാ​ണ്‌.”

അഥവാ “നല്ല വകതി​രി​വോ​ടെ തീരു​മാ​ന​മെ​ടു​ക്കു​ന്ന​വ​നും.”

അഥവാ “തല്ലുകാ​ര​നോ.”

അഥവാ “ന്യായ​ബോ​ധ​മു​ള്ള​വ​നാ​യി​രി​ക്കണം; വഴക്കമു​ള്ള​വ​നാ​യി​രി​ക്കണം.”

അഥവാ “നല്ല രീതി​യിൽ കാര്യങ്ങൾ നോക്കി​ന​ട​ത്തു​ന്ന​വ​നാ​യി​രി​ക്കണം.” അക്ഷ. “മുന്നിൽ നിൽക്കു​ന്ന​വ​നാ​യി​രി​ക്കണം.”

അഥവാ “കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യം തിരി​ച്ച​റി​യു​ന്ന​വ​രാ​യി.”

അഥവാ “സ്വന്തകു​ടും​ബ​ത്തിൽ കാര്യങ്ങൾ നോക്കി​ന​ട​ത്താൻ.”

അഥവാ “മാന​ക്കേ​ടി​ലും.”

അഥവാ “പുറത്തു​ള്ള​വ​രു​ടെ നല്ല സാക്ഷ്യം കിട്ടിയ.”

അഥവാ “കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യം തിരി​ച്ച​റി​യു​ന്ന​വ​രാ​യി​രി​ക്കണം.”

അഥവാ “വഞ്ചകമാ​യി കാര്യങ്ങൾ പറയു​ന്ന​വ​രോ.”

അഥവാ “കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യം തിരി​ച്ച​റി​യു​ന്ന​വ​രാ​യി​രി​ക്കണം.”

പദാവലി കാണുക.

അക്ഷ. “വഴി​തെ​റ്റി​ക്കുന്ന ആത്മാക്കൾക്കും.”

അഥവാ “സൂക്ഷ്‌മ​മായ.”

അഥവാ “വ്യായാ​മം.”

അഥവാ “ശുദ്ധി​യി​ലും.”

പദാവലി കാണുക.

അഥവാ “ശരിക്കും സഹായം ആവശ്യ​മുള്ള വിധവ​മാ​രോ​ട്‌.” അതായത്‌, തുണയാ​യി ആരുമി​ല്ലാ​ത്തവർ.

അക്ഷ. “ആദരവ്‌.”

അഥവാ “ശരിക്കും സഹായം ആവശ്യ​മുള്ള വിധവ​മാ​രെ.” അതായത്‌, തുണയാ​യി ആരുമി​ല്ലാ​ത്തവർ.

അക്ഷ. “അങ്ങനെ മറ്റുള്ള​വർക്കും പേടി തോന്നട്ടെ.”

അതായത്‌, ആരെയും നിയമി​ക്കാൻ തിടുക്കം കാട്ടരു​ത്‌.

അഥവാ “വെള്ളം മാത്രം കുടി​ക്കു​ന്നതു നിറുത്തി.”

അഥവാ “ആരോ​ഗ്യ​ക​ര​മായ.”

അഥവാ “തർക്കങ്ങ​ളോ​ടും അയാൾക്കു ശരിയ​ല്ലാത്ത ഒരു ഭ്രമമാ​ണ്‌.”

മറ്റൊരു സാധ്യത “ആഹാര​വും കിടപ്പാ​ട​വും.” അക്ഷ. “ആഹാര​വും ആവരണ​വും.”

അഥവാ “ഈ യുഗത്തി​ലെ.” പദാവലി കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക