വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt 2 തെസ്സലോനിക്യർ 1:1-3:18
  • 2 തെസ്സലോനിക്യർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 2 തെസ്സലോനിക്യർ
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 തെസ്സലോനിക്യർ

തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

1 പൗലോ​സും സില്വാനൊസും* തിമൊഥെയൊസും+ നമ്മുടെ പിതാ​വായ ദൈവത്തോ​ടും കർത്താ​വായ യേശുക്രി​സ്‌തു​വിനോ​ടും യോജി​പ്പി​ലുള്ള തെസ്സ​ലോ​നി​ക്യ​സ​ഭ​യ്‌ക്ക്‌ എഴുതു​ന്നത്‌:

2 പിതാവായ ദൈവ​ത്തിൽനി​ന്നും കർത്താ​വായ യേശുക്രി​സ്‌തു​വിൽനി​ന്നും നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും!

3 സഹോദരങ്ങളേ, നിങ്ങളു​ടെ വിശ്വാ​സം കൂടു​തൽക്കൂ​ടു​തൽ വളരു​ക​യും നിങ്ങൾക്ക്‌ എല്ലാവർക്കും പരസ്‌പ​ര​മുള്ള സ്‌നേഹം വർധിച്ചുവരുകയും+ ചെയ്യു​ന്ന​തുകൊണ്ട്‌ എപ്പോ​ഴും നിങ്ങൾക്കു​വേണ്ടി ദൈവത്തോ​ടു നന്ദി പറയാൻ ഞങ്ങൾ ബാധ്യ​സ്ഥ​രാണ്‌. അത്‌ ഉചിത​വു​മാണ്‌. 4 ഇക്കാരണത്താൽ ദൈവ​സ​ഭ​ക​ളിൽ ഞങ്ങൾ നിങ്ങ​ളെ​ക്കു​റിച്ച്‌ അഭിമാനത്തോടെയാണു+ സംസാ​രി​ക്കു​ന്നത്‌. ഇത്ര​യെ​ല്ലാം ഉപദ്ര​വ​ങ്ങ​ളും കഷ്ടതക​ളും ഉണ്ടായിട്ടും*+ നിങ്ങൾ സഹനശ​ക്തി​യും വിശ്വാ​സ​വും കാണി​ക്കു​ന്ന​ല്ലോ. 5 ഇതൊക്കെ ദൈവ​ത്തി​ന്റെ വിധി നീതി​യു​ള്ള​താണ്‌ എന്നതിന്റെ തെളി​വാണ്‌. ആ വിധി​യു​ടെ അടിസ്ഥാ​ന​ത്തി​ലാ​ണ​ല്ലോ നിങ്ങളെ ദൈവ​രാ​ജ്യ​ത്തി​നു യോഗ്യ​രാ​യി കണക്കാ​ക്കു​ന്നത്‌. വാസ്‌ത​വ​ത്തിൽ നിങ്ങൾ കഷ്ടത സഹിക്കു​ന്ന​തു​തന്നെ ഈ ദൈവ​രാ​ജ്യ​ത്തി​നുവേ​ണ്ടി​യാണ്‌.+

6 നിങ്ങളെ കഷ്ടപ്പെ​ടു​ത്തു​ന്ന​വർക്ക്‌ അതിനു പകരമാ​യി കഷ്ടത നൽകു​ന്ന​തുകൊണ്ട്‌ ദൈവ​ത്തി​ന്റെ വിധി നീതി​യു​ള്ള​താണ്‌.+ 7 എന്നാൽ ഇപ്പോൾ കഷ്ടത സഹിക്കുന്ന നിങ്ങൾക്ക്‌, കർത്താ​വായ യേശു തന്റെ ശക്തരായ ദൂതന്മാരോടൊപ്പം+ സ്വർഗ​ത്തിൽനിന്ന്‌ അഗ്നിജ്വാ​ല​യിൽ വെളിപ്പെടുമ്പോൾ+ ഞങ്ങളുടെ​കൂ​ടെ ആശ്വാസം കിട്ടും. 8 ദൈവത്തെ അറിയാ​ത്ത​വരോ​ടും നമ്മുടെ കർത്താ​വായ യേശു​വിനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അനുസ​രി​ക്കാ​ത്ത​വരോ​ടും അപ്പോൾ പ്രതി​കാ​രം ചെയ്യും.+ 9 ഇക്കൂട്ടർക്കു വിധി​ക്കുന്ന നിത്യ​നാ​ശ​മെന്ന ശിക്ഷ അവർ അനുഭ​വി​ക്കും.+ പിന്നെ അവരെ കർത്താ​വി​ന്റെ സന്നിധി​യി​ലോ കർത്താ​വി​ന്റെ ശക്തിയു​ടെ മഹത്ത്വ​ത്തി​ലോ കാണില്ല. 10 കർത്താവ്‌ തന്റെ വിശു​ദ്ധ​രിൽ മഹത്ത്വപ്പെ​ടാൻ വരുന്ന നാളിൽ, വിശ്വ​സിച്ച എല്ലാവർക്കും ഭയാദ​രവ്‌ തോന്നാൻ ഇടയാ​ക്കുന്ന നാളിൽ, ആയിരി​ക്കും ഇതു സംഭവി​ക്കുക. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ വിശ്വ​സി​ച്ച​തുകൊണ്ട്‌ നിങ്ങളും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രി​ക്കും.

11 ഇക്കാര്യം മനസ്സിൽപ്പി​ടി​ച്ചുകൊണ്ട്‌ ഞങ്ങൾ എപ്പോ​ഴും നിങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാ​റുണ്ട്‌. നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യ​രാ​യി കണക്കാക്കട്ടെയെന്നും+ താൻ ചെയ്യാൻ താത്‌പ​ര്യപ്പെ​ടുന്ന എല്ലാ നന്മകളും നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളും തന്റെ ശക്തി ഉപയോ​ഗിച്ച്‌ പൂർത്തി​യാ​ക്കട്ടെയെ​ന്നും ആണ്‌ ഞങ്ങളുടെ പ്രാർഥന. 12 അങ്ങനെ, നമ്മുടെ ദൈവ​ത്തിന്റെ​യും കർത്താ​വായ യേശുക്രി​സ്‌തു​വിന്റെ​യും അനർഹ​ദ​യ​യ്‌ക്ക​നു​സ​രിച്ച്‌ കർത്താ​വായ യേശു​വി​ന്റെ പേര്‌ നിങ്ങളി​ലൂ​ടെ മഹത്ത്വപ്പെ​ടാ​നും നിങ്ങൾ യേശു​വിനോ​ടുള്ള യോജി​പ്പിൽ മഹത്ത്വപ്പെ​ടാ​നും ഇടയാ​കട്ടെ.

2 എങ്കിലും സഹോ​ദ​ര​ങ്ങളേ, നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ സാന്നിധ്യത്തെക്കുറിച്ചും+ യേശു​വി​ന്റെ അടു​ത്തേക്കു നമ്മളെ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും+ ഞങ്ങൾക്കു പറയാ​നു​ള്ളത്‌ ഇതാണ്‌: 2 യഹോവയുടെ* ദിവസം+ എത്തിക്ക​ഴിഞ്ഞെന്ന്‌ അറിയി​ക്കുന്ന ഒരു അരുളപ്പാടോ*+ പറഞ്ഞു​കേട്ട ഒരു സന്ദേശ​മോ ഞങ്ങളു​ടേ​തെന്നു തോന്നി​ക്കുന്ന ഒരു കത്തോ കാരണം നിങ്ങൾ പെട്ടെന്നു സുബോ​ധം നഷ്ടപ്പെട്ട്‌ ആശയക്കു​ഴ​പ്പ​ത്തി​ലാ​കു​ക​യോ അസ്വസ്ഥ​രാ​കു​ക​യോ അരുത്‌.

3 ആരും ഒരു വിധത്തി​ലും നിങ്ങളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കട്ടെ.* കാരണം ആ ദിവസ​ത്തി​നു മുമ്പ്‌ വിശ്വാസത്യാഗം+ സംഭവി​ക്കു​ക​യും നാശപുത്രനായ+ നിയമനിഷേധി+ വെളിപ്പെ​ടു​ക​യും വേണം. 4 മനുഷ്യർ ദൈവം എന്നു വിളി​ക്കു​ന്ന​തോ ആരാധിക്കുന്നതോ* ആയ എല്ലാത്തിനെ​ക്കാ​ളും തന്നെത്തന്നെ ഉയർത്തി, എല്ലാവ​രുടെ​യും മുന്നിൽ ദൈവ​മാണെന്നു നടിച്ചു​കൊ​ണ്ട്‌ ദൈവ​ത്തി​ന്റെ ആലയത്തിൽ ഇരിക്കുന്ന ഒരു എതിരാ​ളി​യാണ്‌ അയാൾ. 5 നിങ്ങളുടെകൂടെയുണ്ടായിരുന്നപ്പോൾത്തന്നെ ഈ കാര്യ​ങ്ങളെ​ക്കു​റിച്ച്‌ ഞാൻ പറഞ്ഞി​രു​ന്നതു നിങ്ങൾ ഓർക്കു​ന്നി​ല്ലേ?

6 സമയത്തിനു മുമ്പ്‌ അയാൾ വെളിപ്പെ​ടാ​തി​രി​ക്കാൻ ഒരു തടസ്സമാ​യി നിൽക്കു​ന്നത്‌ എന്താ​ണെന്നു നിങ്ങൾക്ക്‌ ഇപ്പോൾ അറിയാ​മ​ല്ലോ. 7 നിയമലംഘനത്തിന്റെ ആ ശക്തി ഇപ്പോൾത്തന്നെ നിഗൂ​ഢ​മാ​യി പ്രവർത്തി​ക്കു​ന്നുണ്ട്‌.+ പക്ഷേ ഇപ്പോൾ തടസ്സമാ​യി നിൽക്കു​ന്നവൻ വഴിയിൽനി​ന്ന്‌ മാറു​ന്ന​തു​വരെ മാത്രമേ അതു നിഗൂ​ഢ​മാ​യി​രി​ക്കൂ. 8 തടസ്സം മാറു​മ്പോൾ ആ നിയമ​നിഷേധി വെളി​ച്ചത്ത്‌ വരും. അയാളെ കർത്താ​വായ യേശു തന്റെ വായിലെ ശ്വാസത്താൽ*+ നിഗ്ര​ഹി​ക്കും, തന്റെ സാന്നി​ധ്യം വ്യക്തമാ​കുന്ന സമയത്ത്‌+ ഒടുക്കി​ക്ക​ള​യും. 9 ആ നിയമ​നിഷേ​ധി​യു​ടെ സാന്നി​ധ്യം സാത്താന്റെ സ്വാധീനത്തിൽ+ ചെയ്യുന്ന എല്ലാ തരം വിസ്‌മ​യപ്ര​വൃ​ത്തി​കളോ​ടും വ്യാജ​മായ അടയാ​ള​ങ്ങളോ​ടും അത്ഭുതങ്ങളോടും+ 10 അനീതി നിറഞ്ഞ എല്ലാ തരം വഞ്ചനയോടും+ കൂടെ​യാ​യി​രി​ക്കും. ഇതെല്ലാം, നശിക്കാ​നി​രി​ക്കു​ന്ന​വരെ ലക്ഷ്യമാ​ക്കി​യു​ള്ള​താണ്‌. അത്‌ അവർക്കുള്ള ശിക്ഷയാ​യി​രി​ക്കും. കാരണം രക്ഷ നേടാൻവേണ്ടി അവർ സത്യത്തെ സ്‌നേ​ഹിച്ച്‌ അതു സ്വീക​രി​ച്ചി​ല്ല​ല്ലോ. 11 അതുകൊണ്ടാണ്‌ വഞ്ചകമായ ഒരു സ്വാധീ​നം അവരെ വശീക​രി​ക്കാ​നും അങ്ങനെ അവർ നുണ വിശ്വസിക്കാനും+ ദൈവം അനുവ​ദി​ക്കു​ന്നത്‌. 12 അവർ സത്യം വിശ്വ​സി​ക്കാ​തെ അനീതി​യിൽ രസിച്ച​തി​ന്റെ പേരിൽ അവരെയെ​ല്ലാം ന്യായം വിധി​ക്കാ​നാ​ണു ദൈവം അത്‌ അനുവ​ദി​ക്കു​ന്നത്‌.

13 എന്നാൽ യഹോവയ്‌ക്കു* പ്രിയ​പ്പെട്ട സഹോ​ദ​ര​ങ്ങളേ, നിങ്ങൾക്കു​വേണ്ടി ദൈവ​ത്തിന്‌ എപ്പോ​ഴും നന്ദി കൊടു​ക്കാൻ ഞങ്ങൾ കടപ്പെ​ട്ടി​രി​ക്കു​ന്നു. കാരണം തന്റെ ആത്മാവി​നാ​ലുള്ള വിശുദ്ധീകരണത്താലും+ സത്യത്തി​ലുള്ള നിങ്ങളു​ടെ വിശ്വാ​സ​ത്താ​ലും രക്ഷയ്‌ക്കു​വേണ്ടി ദൈവം നിങ്ങളെ തുടക്ക​ത്തിൽത്തന്നെ തിര​ഞ്ഞെ​ടു​ത്ത​ല്ലോ.+ 14 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ മഹത്ത്വം+ നിങ്ങളും നേടാൻവേ​ണ്ടി​യാ​ണു ഞങ്ങൾ അറിയി​ക്കുന്ന സന്തോ​ഷ​വാർത്ത​യി​ലൂ​ടെ ദൈവം നിങ്ങളെ രക്ഷയി​ലേക്കു വിളി​ച്ചത്‌. 15 അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, വാക്കി​ലൂടെ​യോ കത്തിലൂടെ​യോ ഞങ്ങൾ നിങ്ങളെ പഠിപ്പിച്ച പാരമ്പ​ര്യം മുറുകെ പിടിക്കുകയും+ ഉറച്ചു​നിൽക്കു​ക​യും ചെയ്യുക.+ 16 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വും, നമ്മളെ സ്‌നേഹിച്ച്‌+ തന്റെ അനർഹ​ദ​യ​യാൽ നമുക്കു നിത്യാ​ശ്വാ​സ​വും നല്ല ഒരു പ്രത്യാശയും+ തന്ന നമ്മുടെ പിതാ​വായ ദൈവ​വും 17 നിങ്ങളുടെ ഹൃദയ​ങ്ങൾക്ക്‌ ആശ്വാസം പകർന്ന്‌ എല്ലാ നല്ല കാര്യ​ങ്ങ​ളും ചെയ്യു​ന്ന​തി​നും പറയു​ന്ന​തി​നും നിങ്ങളെ ശക്തരാ​ക്കട്ടെ.*

3 അവസാ​ന​മാ​യി സഹോ​ദ​ര​ങ്ങളേ, ഒരു കാര്യം​കൂ​ടെ പറയട്ടെ: യഹോവയുടെ* വചനം നിങ്ങൾക്കി​ട​യിൽ എന്നപോ​ലെ മറ്റിട​ങ്ങ​ളി​ലും അതി​വേഗം പ്രചരിച്ച്‌+ മഹത്ത്വപ്പെ​ടാൻ ഞങ്ങൾക്കു​വേണ്ടി എപ്പോ​ഴും പ്രാർഥി​ക്കണം.+ 2 അപകടകാരികളും ദുഷ്ടരും ആയ മനുഷ്യ​രു​ടെ കൈയിൽനി​ന്ന്‌ ഞങ്ങൾ രക്ഷപ്പെടാൻവേണ്ടിയും+ പ്രാർഥി​ക്കുക. വിശ്വാ​സം എല്ലാവർക്കു​മി​ല്ല​ല്ലോ.+ 3 പക്ഷേ കർത്താവ്‌ വിശ്വ​സ്‌ത​നാണ്‌. കർത്താവ്‌ നിങ്ങളെ ശക്തി​പ്പെ​ടു​ത്തു​ക​യും ദുഷ്ടനിൽനി​ന്ന്‌ സംരക്ഷി​ക്കു​ക​യും ചെയ്യും. 4 കൂടാതെ നിങ്ങളു​ടെ കാര്യ​ത്തിൽ, ഞങ്ങളുടെ നിർദേ​ശങ്ങൾ നിങ്ങൾ അനുസ​രി​ക്കു​ന്നുണ്ടെ​ന്നും ഇനിയും അനുസ​രി​ക്കുമെ​ന്നും കർത്താ​വിൽ ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌. 5 ദൈവസ്‌നേഹത്തിലേക്കും+ ക്രിസ്‌തു​വിനെപ്ര​തി​യുള്ള സഹനത്തിലേക്കും+ കർത്താവ്‌ നിങ്ങളു​ടെ ഹൃദയ​ങ്ങളെ തുടർന്നും വിജയ​ക​ര​മാ​യി നയിക്കട്ടെ.

6 സഹോദരങ്ങളേ, ഞങ്ങളിൽനി​ന്ന്‌ നിങ്ങൾക്കു* കൈമാ​റി​ക്കി​ട്ടിയ പാരമ്പര്യങ്ങൾ* അനുസരിക്കാതെ+ ക്രമം​കെട്ട്‌ നടക്കുന്ന+ എല്ലാ സഹോ​ദ​ര​ങ്ങ​ളിൽനി​ന്നും അകന്നു​മാ​റ​ണമെന്നു നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ പേരിൽ ഞങ്ങൾ നിങ്ങ​ളോ​ടു നിർദേ​ശി​ക്കു​ക​യാണ്‌. 7 ഞങ്ങളെ അനുകരിക്കേണ്ടത്‌+ എങ്ങനെ​യാണെന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. നിങ്ങൾക്കി​ട​യിൽ ഞങ്ങൾ ക്രമംകെ​ട്ട​വ​രാ​യി ജീവി​ച്ചി​ട്ടില്ല. 8 ആരുടെയും ഔദാര്യത്തിൽ* ഒന്നും കഴിച്ചി​ട്ടു​മില്ല.+ നിങ്ങൾക്ക്‌ ആർക്കും ഒരു ഭാരമാ​കാ​തി​രി​ക്കാൻ രാപ്പക​ലി​ല്ലാ​തെ കഷ്ടപ്പെട്ട്‌ പണി​യെ​ടു​ത്താ​ണു ഞങ്ങൾ കഴിഞ്ഞത്‌.+ 9 സഹായം സ്വീക​രി​ക്കാൻ ഞങ്ങൾക്ക്‌ അവകാ​ശ​മി​ല്ലാ​ഞ്ഞി​ട്ടല്ല,+ നിങ്ങൾക്ക്‌ അനുക​രി​ക്കാൻ ഒരു മാതൃക വെക്കാ​നാ​ണു ഞങ്ങൾ അങ്ങനെ ചെയ്‌തത്‌.+ 10 “പണി​യെ​ടു​ക്കാൻ മനസ്സി​ല്ലാ​ത്തവൻ തിന്നാ​നും പാടില്ല”+ എന്ന ഞങ്ങളുടെ ആ കല്‌പന നിങ്ങളുടെ​കൂ​ടെ ആയിരു​ന്നപ്പോൾ ഞങ്ങൾ ഇടയ്‌ക്കി​ടെ ഓർമി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്ന​ല്ലോ. 11 നിങ്ങളിൽ ചിലർ ഒരു പണിയും ചെയ്യാതെ ആവശ്യ​മി​ല്ലാത്ത കാര്യ​ങ്ങ​ളിൽ തലയിട്ട്‌+ ക്രമം​കെട്ട്‌ നടക്കുന്നതായി+ കേൾക്കു​ന്ന​തുകൊ​ണ്ടാ​ണു ഞങ്ങൾ ഇതു പറയു​ന്നത്‌. 12 അത്തരക്കാരോട്‌ അടങ്ങിയൊ​തു​ങ്ങി ജീവി​ക്കാ​നും ജോലി ചെയ്‌ത്‌ ഉപജീ​വനം കഴിക്കാനും+ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ പേരിൽ ഞങ്ങൾ ആജ്ഞാപി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു.

13 നിങ്ങളോ സഹോ​ദ​ര​ങ്ങളേ, നന്മ ചെയ്യു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌. 14 ഈ കത്തിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ അനുസ​രി​ക്കാ​ത്ത​യാ​ളെ നിരീ​ക്ഷ​ണ​ത്തിൽ വെക്കണം. അയാൾക്കു നാണ​ക്കേടു തോന്നാൻവേണ്ടി അയാളു​മാ​യി ഇടപഴ​കു​ന്നതു നിറു​ത്തുക.+ 15 പക്ഷേ ഒരു ശത്രു​വാ​യി കാണാതെ ഒരു സഹോ​ദ​ര​നാ​യി​ത്തന്നെ കണ്ട്‌ അയാളെ ഉപദേ​ശിച്ച്‌ നേർവ​ഴി​ക്കാ​ക്കാൻ നോക്കുക.+

16 സമാധാനത്തിന്റെ കർത്താവ്‌ എപ്പോ​ഴും എല്ലാ വിധത്തി​ലും നിങ്ങൾക്കു സമാധാ​നം തരട്ടെ.+ കർത്താവ്‌ നിങ്ങളു​ടെ എല്ലാവ​രുടെ​യും​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

17 പൗലോസ്‌ എന്ന ഞാൻ സ്വന്തം കൈപ്പ​ട​യിൽ എന്റെ ആശംസ അറിയി​ക്കു​ന്നു.+ എന്റെ കത്തുകളെ തിരി​ച്ച​റി​യി​ക്കുന്ന ഒരു അടയാ​ള​മാണ്‌ ഇത്‌. ഇങ്ങനെ​യാ​ണു ഞാൻ എഴുതാ​റ്‌.

18 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ അനർഹദയ നിങ്ങളു​ടെ എല്ലാവ​രുടെ​യും​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

ശീലാസ്‌ എന്നും വിളി​ച്ചി​രു​ന്നു.

അഥവാ “സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടും.”

അനു. എ5 കാണുക.

അഥവാ “ആത്മാവോ.” പദാവലി കാണുക.

അഥവാ “വശീക​രി​ക്കാ​തി​രി​ക്കട്ടെ.”

അഥവാ “ഭയഭക്തി​യോ​ടെ വീക്ഷി​ക്കു​ന്ന​തോ.”

അഥവാ “ആത്മാവി​നാൽ.”

അനു. എ5 കാണുക.

അഥവാ “ഉറപ്പു​ള്ള​വ​രാ​ക്കട്ടെ.”

അനു. എ5 കാണുക.

മറ്റൊരു സാധ്യത “അവർക്ക്‌.”

അഥവാ “ഉപദേശം.”

അഥവാ “പണം കൊടു​ക്കാ​തെ.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക