വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt കൊലോസ്യർ 1:1-4:18
  • കൊലോസ്യർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കൊലോസ്യർ
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
കൊലോസ്യർ

കൊ​ലോ​സ്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌

1 ദൈ​വേ​ഷ്ട​ത്താൽ ക്രിസ്‌തുയേ​ശു​വി​ന്റെ അപ്പോ​സ്‌ത​ല​നാ​യി​രി​ക്കുന്ന പൗലോ​സും നമ്മുടെ സഹോ​ദ​ര​നായ തിമൊഥെയൊസും+ 2 കൊലോസ്യയിലുള്ള വിശു​ദ്ധർക്ക്‌, ക്രിസ്‌തു​വിനോ​ടു യോജി​പ്പി​ലുള്ള വിശ്വ​സ്‌ത​രായ സഹോ​ദ​ര​ങ്ങൾക്ക്‌, എഴുതു​ന്നത്‌:

നമ്മുടെ പിതാ​വായ ദൈവ​ത്തിൽനിന്ന്‌ നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും!

3 നിങ്ങൾക്കുവേണ്ടി പ്രാർഥി​ക്കുമ്പോഴെ​ല്ലാം നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ പിതാ​വായ ദൈവ​ത്തി​നു ഞങ്ങൾ നന്ദി പറയാ​റുണ്ട്‌. 4 കാരണം ക്രിസ്‌തുയേ​ശു​വിൽ നിങ്ങൾക്കുള്ള വിശ്വാ​സത്തെ​ക്കു​റി​ച്ചും എല്ലാ വിശു​ദ്ധരോ​ടും നിങ്ങൾക്കുള്ള സ്‌നേ​ഹത്തെ​ക്കു​റി​ച്ചും ഞങ്ങൾ കേട്ടി​രി​ക്കു​ന്നു. 5 ഇതു സ്വർഗ​ത്തിൽ നിങ്ങൾക്കു​വേണ്ടി കരുതി​യി​രി​ക്കുന്ന പ്രത്യാ​ശ​യിൽനിന്ന്‌ ഉളവാ​യ​താ​ണ​ല്ലോ.+ നിങ്ങ​ളോട്‌ അറിയിച്ച സന്തോ​ഷ​വാർത്ത​യു​ടെ സത്യവ​ച​ന​ത്തിൽനി​ന്നല്ലേ ഈ പ്രത്യാ​ശയെ​ക്കു​റിച്ച്‌ നിങ്ങൾ മുമ്പ്‌ കേട്ടത്‌? 6 ദൈവത്തിന്റെ അനർഹദയ ശരിക്കും എന്താ​ണെന്നു കേട്ട്‌ നിങ്ങൾ അതു കൃത്യ​മാ​യി മനസ്സി​ലാ​ക്കിയ നാൾമു​തൽ ആ സന്തോ​ഷ​വാർത്ത ലോക​ത്തി​ന്റെ മറ്റെല്ലാ ഭാഗങ്ങളിലുമെന്നപോലെ+ നിങ്ങളു​ടെ ഇടയി​ലും വളർന്ന്‌ ഫലം കായ്‌ച്ചു​വ​രു​ന്നു. 7 ഞങ്ങൾക്കുവേണ്ടി ക്രിസ്‌തു​വി​ന്റെ വിശ്വ​സ്‌ത​ശുശ്രൂ​ഷ​ക​നാ​യി പ്രവർത്തി​ക്കുന്ന ഞങ്ങളുടെ പ്രിയ​പ്പെട്ട സഹയടി​മ​യായ എപ്പഫ്രാസിൽനിന്നാണല്ലോ+ നിങ്ങൾ അതു പഠിച്ചത്‌. 8 എപ്പഫ്രാസ്‌ നിങ്ങളു​ടെ ആത്മീയസ്‌നേഹം* ഞങ്ങളെ അറിയി​ക്കു​ക​യും ചെയ്‌തു.

9 അതു കേട്ട നാൾമു​തൽ ഞങ്ങൾ നിങ്ങൾക്കു​വേണ്ടി ഇടവി​ടാ​തെ പ്രാർഥി​ക്കു​ന്നു.+ നിങ്ങൾ തികഞ്ഞ ജ്ഞാനവും ആത്മീയഗ്രാ​ഹ്യ​വും ഉള്ളവരായി+ ദൈ​വേ​ഷ്ടത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവ്‌ നിറഞ്ഞവരാകണമെന്നാണു+ ഞങ്ങളുടെ പ്രാർഥന. 10 അങ്ങനെ, ദൈവത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവിൽ വളരുകയും+ എല്ലാ സത്‌പ്ര​വൃ​ത്തി​ക​ളി​ലും ഫലം കായ്‌ക്കു​ക​യും ചെയ്‌തു​കൊ​ണ്ട്‌ യഹോവയ്‌ക്ക്‌* ഇഷ്ടപ്പെട്ട വിധത്തിൽ നടക്കാ​നും ദൈവത്തെ പൂർണ​മാ​യി പ്രസാ​ദി​പ്പി​ക്കാ​നും നിങ്ങൾക്കു കഴിയട്ടെ. 11 അതോടൊപ്പം എല്ലാം സന്തോ​ഷത്തോടെ​യും ക്ഷമയോടെ​യും സഹിക്കാൻ കഴി​യേ​ണ്ട​തി​നു ദൈവ​ത്തി​ന്റെ മഹനീയശക്തിയാൽ+ നിങ്ങൾക്കു വേണ്ടത്ര ശക്തി കിട്ടട്ടെ. 12 വെളിച്ചത്തിലുള്ള വിശു​ദ്ധ​രു​ടെ അവകാ​ശ​ത്തിൽ പങ്കുകാരാകാൻ+ നിങ്ങളെ യോഗ്യ​രാ​ക്കിയ പിതാ​വി​നു നന്ദി പറയുക.

13 ദൈവം നമ്മളെ ഇരുട്ടി​ന്റെ അധികാരത്തിൽനിന്ന്‌+ വിടു​വിച്ച്‌ തന്റെ പ്രിയ​പുത്രന്റെ രാജ്യ​ത്തിലേക്കു കൊണ്ടു​വന്നു. 14 മോചനവില* കൊടു​ത്ത്‌ ആ പുത്ര​നി​ലൂ​ടെ നമ്മളെ മോചി​പ്പി​ച്ചു, നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​തന്നു.+ 15 പുത്രൻ അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതിരൂപവും+ എല്ലാ സൃഷ്ടി​ക​ളി​ലുംവെച്ച്‌ ആദ്യം ജനിച്ച​വ​നും ആണ്‌.+ 16 കാരണം സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള മറ്റെല്ലാം പുത്ര​നി​ലൂടെ​യാ​ണു സൃഷ്ടി​ച്ചത്‌. കാണാ​നാ​കു​ന്ന​തും കാണാ​നാ​കാ​ത്ത​തും,+ സിംഹാ​സ​ന​ങ്ങ​ളാ​കട്ടെ ആധിപ​ത്യ​ങ്ങ​ളാ​കട്ടെ ഗവൺമെ​ന്റു​ക​ളാ​കട്ടെ അധികാ​ര​ങ്ങ​ളാ​കട്ടെ എല്ലാം, പുത്രനിലൂടെയും+ പുത്ര​നുവേ​ണ്ടി​യും സൃഷ്ടിച്ചു. 17 മാത്രമല്ല, പുത്രൻ മറ്റെല്ലാ​ത്തി​നും മുമ്പേ ഉള്ളവനാ​ണ്‌.+ അവയെ​ല്ലാം പുത്ര​നി​ലൂടെ​യാണ്‌ അസ്‌തി​ത്വ​ത്തിൽ വന്നത്‌. 18 ക്രിസ്‌തു, സഭയെന്ന ശരീര​ത്തി​ന്റെ തലയാണ്‌.+ മരിച്ച​വ​രിൽനി​ന്നുള്ള ആദ്യജാതനും+ ആരംഭ​വും ആണ്‌. ഇങ്ങനെ, ക്രിസ്‌തു എല്ലാത്തി​ലും ഒന്നാമ​നാ​യി​രി​ക്കു​ന്നു. 19 എല്ലാം ക്രിസ്‌തു​വിൽ അതിന്റെ പരിപൂർണ​ത​യി​ലു​ണ്ടാ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ച്ചു.+ 20 ദണ്ഡനസ്‌തംഭത്തിൽ* ക്രിസ്‌തു ചൊരിഞ്ഞ രക്തത്താൽ സമാധാ​നം സ്ഥാപിച്ച്‌+ ഭൂമി​യി​ലും സ്വർഗ​ത്തി​ലും ഉള്ള മറ്റെല്ലാ​ത്തിനെ​യും താനു​മാ​യി വീണ്ടും അനുരഞ്‌ജനത്തിലാക്കാനും+ ദൈവ​ത്തി​നു പ്രസാദം തോന്നി.

21 ഒരു കാലത്ത്‌ ദുഷിച്ച പ്രവൃ​ത്തി​ക​ളിൽ മനസ്സു പതിപ്പി​ച്ചുകൊണ്ട്‌ നിങ്ങൾ ദൈവ​ത്തിൽനിന്ന്‌ അകന്നവ​രും ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളും ആയിരു​ന്നു. 22 ഇപ്പോഴാകട്ടെ, ദൈവം നിങ്ങളെ തന്റെ മുമ്പാകെ വിശു​ദ്ധ​രും കളങ്കമി​ല്ലാ​ത്ത​വ​രും കുറ്റമ​റ്റ​വ​രും ആയി+ നിറു​ത്താൻവേണ്ടി, ആ ഒരാളു​ടെ ജഡശരീ​ര​ത്താൽ,* അദ്ദേഹ​ത്തി​ന്റെ മരണത്തി​ലൂ​ടെ അനുര​ഞ്‌ജ​ന​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നു. 23 നിങ്ങൾ പക്ഷേ, സന്തോ​ഷ​വാർത്ത കേട്ട​പ്പോൾ ലഭിച്ച പ്രത്യാ​ശ​യിൽനിന്ന്‌ വ്യതി​ച​ലി​ക്കാ​തെ അടിസ്ഥാനത്തിൽ+ ഉറച്ചുനിൽക്കുന്നവരും+ ഇളകാ​ത്ത​വ​രും ആയി വിശ്വാ​സ​ത്തിൽ നിലനിൽക്ക​ണമെന്നു മാത്രം.+ ആകാശ​ത്തിൻകീ​ഴി​ലുള്ള എല്ലാ സൃഷ്ടി​ക​ളു​ടെ ഇടയിലും+ ഘോഷിച്ച ഈ സന്തോ​ഷ​വാർത്ത​യ്‌ക്കു പൗലോ​സ്‌ എന്ന ഞാൻ ഒരു ശുശ്രൂ​ഷ​ക​നാ​യി.+

24 നിങ്ങൾക്കുവേണ്ടി കഷ്ടതകൾ സഹി​ക്കേ​ണ്ടി​വ​രു​ന്ന​തിൽ എനിക്കു സന്തോ​ഷമേ ഉള്ളൂ.+ ക്രിസ്‌തു​വി​ന്റെ ശരീര​മാ​കുന്ന സഭയിലെ+ അംഗമെന്ന നിലയിൽ സഭയ്‌ക്കു​വേണ്ടി ഞാൻ ഈ ശരീര​ത്തിൽ സഹിക്കേണ്ട കഷ്ടതകൾ+ ഇനിയും പൂർത്തി​യാ​യി​ട്ടില്ല. 25 നിങ്ങൾക്കുവേണ്ടി ദൈവം എന്നെ കാര്യസ്ഥനായി+ നിയമി​ച്ചു. അങ്ങനെ ഞാൻ ഈ സഭയുടെ ശുശ്രൂ​ഷ​ക​നാ​യി. ദൈവ​വ​ചനം പൂർണ​മാ​യി ഘോഷി​ക്കു​കയെ​ന്ന​താണ്‌ എന്റെ നിയോ​ഗം. 26 ഈ പാവന​ര​ഹ​സ്യം,+ കഴിഞ്ഞു​പോയ വ്യവസ്ഥിതികൾക്കും*+ തലമു​റ​കൾക്കും മറഞ്ഞി​രുന്നെ​ങ്കി​ലും ഇപ്പോൾ അതു ദൈവ​ത്തി​ന്റെ വിശു​ദ്ധർക്കു വെളിപ്പെ​ടു​ത്തി​ക്കി​ട്ടി​യി​രി​ക്കു​ന്നു.+ 27 ഈ പാവന​ര​ഹ​സ്യ​ത്തി​ന്റെ മഹത്ത്വ​മാർന്ന സമ്പത്തിനെക്കുറിച്ച്‌+ ജനതക​ളു​ടെ ഇടയിൽ അറിയി​ക്കാൻ ദൈവ​ത്തിന്‌ ഇപ്പോൾ പ്രസാദം തോന്നി. ക്രിസ്‌തു​വിനോ​ടു യോജി​പ്പി​ലായ നിങ്ങൾ ക്രിസ്‌തു​വി​ന്റെ മഹത്ത്വ​ത്തിൽ പങ്കാളികളാകും+ എന്നതാണ്‌ ആ പാവന​ര​ഹ​സ്യം. 28 ക്രിസ്‌തുവിനെക്കുറിച്ചാണു ഞങ്ങൾ ഘോഷി​ക്കു​ന്നത്‌. ഓരോ​രു​ത്തരെ​യും ക്രിസ്‌തു​വിനോ​ടുള്ള യോജിപ്പിൽ+ തികഞ്ഞ​വ​രാ​യി ദൈവ​മു​മ്പാ​കെ നിറു​ത്താൻവേണ്ടി ഞങ്ങൾ അവർക്കു വേണ്ട ഉപദേശം കൊടു​ത്ത്‌ സകല ജ്ഞാന​ത്തോ​ടും​കൂ​ടെ പഠിപ്പി​ക്കു​ന്നു. 29 ഈ ലക്ഷ്യം കൈവ​രി​ക്കാൻവേണ്ടി ഞാൻ, എന്നിൽ ശക്തമായി പ്രവർത്തി​ക്കുന്ന ദൈവ​ശ​ക്തി​യു​ടെ സഹായത്തോടെ+ കഠിന​മാ​യി അധ്വാ​നി​ക്കു​ക​യാണ്‌.

2 നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും+ എന്നെ നേരിൽ കണ്ടിട്ടി​ല്ലാത്ത എല്ലാവർക്കും വേണ്ടി ഞാൻ എത്രയ​ധി​കം പോരാ​ടു​ന്നുണ്ടെന്നു നിങ്ങൾ അറിയ​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു. 2 അവരുടെ ഹൃദയ​ങ്ങൾക്ക്‌ ആശ്വാസം തോന്നണമെന്നും+ അവർ സ്‌നേ​ഹ​ത്തിൽ ഒന്നായിത്തീരണമെന്നും+ അവർ അവരുടെ ഗ്രാഹ്യത്തെ​പ്പറ്റി പൂർണബോ​ധ്യ​മു​ള്ള​വ​രാ​യിട്ട്‌ അവർക്ക്‌ അതിന്റെ അനുഗ്രഹങ്ങളെല്ലാം* കിട്ടണമെ​ന്നും അങ്ങനെ, അവർ ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യ​മായ ക്രിസ്‌തു​വിനെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവ്‌ നേടണമെ​ന്നും ആണ്‌ എന്റെ ആഗ്രഹം.+ 3 ക്രിസ്‌തുവിലാണു ജ്ഞാനത്തിന്റെ​യും അറിവിന്റെ​യും നിധി​കളൊ​ക്കെ ഭദ്രമാ​യി മറഞ്ഞി​രി​ക്കു​ന്നത്‌.+ 4 വശ്യമായ വാദമു​ഖ​ങ്ങ​ളാൽ ആരും നിങ്ങളെ വഞ്ചിക്കാ​തി​രി​ക്കാ​നാ​ണു ഞാൻ ഇതു പറയു​ന്നത്‌. 5 ശരീരംകൊണ്ട്‌ ഞാൻ അകലെ​യാണെ​ങ്കി​ലും മനസ്സു​കൊ​ണ്ട്‌ നിങ്ങ​ളോടൊ​പ്പ​മുണ്ട്‌. നിങ്ങളു​ടെ നല്ല ചിട്ടയും+ ക്രിസ്‌തു​വി​ലുള്ള അടിയു​റച്ച വിശ്വാസവും+ കണ്ട്‌ ഞാൻ സന്തോ​ഷി​ക്കു​ന്നു.

6 അതുകൊണ്ട്‌ കർത്താ​വായ ക്രിസ്‌തുയേ​ശു​വി​നെ സ്വീക​രി​ച്ചി​രി​ക്കുന്ന നിങ്ങൾ ഇനിയും അതു​പോലെ​തന്നെ ക്രിസ്‌തു​വിനോ​ടുള്ള യോജി​പ്പിൽ നടക്കുക. 7 നിങ്ങളെ പഠിപ്പി​ച്ച​തുപോ​ലെ ക്രിസ്‌തു​വിൽ വേരൂ​ന്നി​യും പണിതുയർത്തപ്പെട്ടും+ വിശ്വാ​സ​ത്തിൽ സ്ഥിരതയുള്ളവരായും+ നില​കൊ​ള്ളുക. നിങ്ങളിൽ ദൈവത്തോ​ടുള്ള നന്ദിയും നിറഞ്ഞു​ക​വി​യട്ടെ.+

8 സൂക്ഷിക്കുക! തത്ത്വജ്ഞാ​ന​ത്താ​ലും വഞ്ചകവും കഴമ്പി​ല്ലാ​ത്ത​തും ആയ ആശയങ്ങളാലും+ ആരും നിങ്ങളെ വശീക​രിച്ച്‌ അടിമ​ക​ളാ​ക്ക​രുത്‌.* അവയ്‌ക്ക്‌ ആധാരം മനുഷ്യ​പാ​ര​മ്പ​ര്യ​ങ്ങ​ളും ലോക​ത്തി​ന്റെ ചിന്താഗതികളും* ആണ്‌, ക്രിസ്‌തു​വി​ന്റെ ഉപദേ​ശ​ങ്ങളല്ല. 9 ക്രിസ്‌തുവിലാണല്ലോ എല്ലാ ദൈവി​ക​ഗു​ണ​ങ്ങ​ളും അതിന്റെ പൂർണ​രൂ​പ​ത്തി​ലു​ള്ളത്‌.*+ 10 അങ്ങനെ നിങ്ങളും, എല്ലാ ഗവൺമെ​ന്റു​കൾക്കും അധികാ​ര​ങ്ങൾക്കും തലയായ ക്രിസ്‌തുവിലൂടെ+ തികഞ്ഞ​വ​രാ​യി​രി​ക്കു​ന്നു. 11 ക്രിസ്‌തുവുമായുള്ള ബന്ധംമൂ​ലം നിങ്ങളും പരി​ച്ഛേ​ദ​നയേ​റ്റ​താണ്‌.* പക്ഷേ അതു കൈ​കൊണ്ട്‌ ചെയ്യുന്ന പരി​ച്ഛേ​ദ​നയല്ല, ജഡശരീരത്തെ* ഉരിഞ്ഞുകളയുന്ന+ ക്രിസ്‌തു​വി​ന്റെ പരി​ച്ഛേ​ദ​ന​യാണ്‌.+ 12 കാരണം ക്രിസ്‌തു​വിന്റേ​തുപോ​ലുള്ള ഒരു സ്‌നാനമേറ്റ്‌+ ക്രിസ്‌തു​വിന്റെ​കൂ​ടെ അടക്കപ്പെട്ട നിങ്ങൾ ക്രിസ്‌തു​വു​മാ​യുള്ള ബന്ധംമൂ​ലം ക്രിസ്‌തു​വിന്റെ​കൂ​ടെ ഉയിർപ്പി​ക്കപ്പെട്ടു.+ മരിച്ച​വ​രിൽനിന്ന്‌ ക്രിസ്‌തു​വി​നെ ഉയിർപ്പിച്ച ദൈവത്തിന്റെ+ അത്ഭുതപ്ര​വൃ​ത്തി​യി​ലുള്ള വിശ്വാ​സ​മാ​യി​രു​ന്നു അതിന്‌ അടിസ്ഥാ​നം.

13 അഗ്രചർമികളായിരുന്നതുകൊണ്ടും സ്വന്തം പിഴവു​കൾകൊ​ണ്ടും നിങ്ങൾ മരിച്ച​വ​രാ​യി​രുന്നെ​ങ്കി​ലും ദൈവം നിങ്ങളെ ക്രിസ്‌തു​വിന്റെ​കൂ​ടെ ജീവി​പ്പി​ച്ചു.+ ദൈവം ദയാപു​ര​സ്സരം നമ്മുടെ എല്ലാ പിഴവു​ക​ളും ക്ഷമിച്ചു.+ 14 നമുക്കെതിരെ നില​കൊണ്ട, ചട്ടങ്ങൾ നിറഞ്ഞ+ ലിഖിതനിയമത്തെ+ ദൈവം മായ്‌ച്ചു​ക​ളഞ്ഞു.+ ദൈവം അതിനെ ദണ്ഡനസ്‌തംഭത്തിൽ* തറച്ച്‌ നമ്മുടെ വഴിയിൽനി​ന്ന്‌ നീക്കി​ക്ക​ളഞ്ഞു.+ 15 ദണ്ഡനസ്‌തംഭംകൊണ്ട്‌* ദൈവം ഗവൺമെ​ന്റു​കളെ​യും അധികാ​ര​ങ്ങളെ​യും അടിയ​റവ്‌ പറയിച്ച്‌*+ പരാജി​തരെപ്പോ​ലെ ജയഘോ​ഷ​യാത്ര​യിൽ പരസ്യ​മാ​യി പ്രദർശി​പ്പി​ച്ചി​രി​ക്കു​ന്നു.

16 അതുകൊണ്ട്‌ എന്തു കഴിക്കു​ന്നു, എന്തു കുടിക്കുന്നു+ എന്നതി​ലും ഏതെങ്കി​ലും ഉത്സവമോ അമാവാസിയോ+ ശബത്തോ ആചരി​ക്കുന്ന കാര്യ​ത്തി​ലും ആരും നിങ്ങളെ വിധി​ക്കാ​തി​രി​ക്കട്ടെ.+ 17 അവ വരാനി​രി​ക്കു​ന്ന​വ​യു​ടെ വെറുമൊ​രു നിഴലാ​ണ്‌.+ പക്ഷേ യാഥാർഥ്യം ക്രിസ്‌തു​വാണ്‌.+ 18 കപടവിനയത്തിലും ദൂതന്മാ​രു​ടെ ആരാധ​ന​യി​ലും രസിച്ചു​കൊ​ണ്ട്‌ താൻ കണ്ട ചില ദർശന​ങ്ങൾക്കുവേണ്ടി വാദിക്കുന്ന* ആരും നിങ്ങളു​ടെ സമ്മാനം തട്ടി​ത്തെ​റി​പ്പി​ക്കാൻ സമ്മതി​ക്ക​രുത്‌.+ ജഡിക​ചി​ന്താ​ഗതി വെച്ചു​പു​ലർത്തുന്ന അവർ ഒരു അടിസ്ഥാ​ന​വു​മി​ല്ലാ​തെ അഹങ്കരി​ക്കു​ന്ന​വ​രാണ്‌. 19 തലയായ ക്രിസ്‌തുവുമായി+ അവർക്ക്‌ ഉറ്റ ബന്ധമില്ല. ക്രിസ്‌തു​വി​ലൂടെ​യാ​ണ​ല്ലോ ശരീരം മുഴുവൻ സന്ധിബ​ന്ധ​ങ്ങ​ളാ​ലും ഞരമ്പുകളാലും* കൂട്ടി​യി​ണ​ക്കപ്പെട്ട്‌ പോഷണം കിട്ടി ദൈവം വളർത്തു​ന്ന​ത​നു​സ​രിച്ച്‌ വളരു​ന്നത്‌.+

20 നിങ്ങൾ ലോക​ത്തി​ന്റെ ചിന്താഗതികളുടെ*+ കാര്യ​ത്തിൽ ക്രിസ്‌തു​വിന്റെ​കൂ​ടെ മരി​ച്ചെ​ങ്കിൽ, പിന്നെ ലോക​ത്തി​ന്റെ ഭാഗമാണെ​ന്നപോ​ലെ ഇപ്പോ​ഴും, 21 “തൊട​രുത്‌, പിടി​ക്ക​രുത്‌, രുചി​ക്ക​രുത്‌” എന്നിങ്ങനെ​യുള്ള ചട്ടങ്ങൾക്കു കീഴ്‌പെട്ട്‌ ജീവി​ക്കു​ന്നത്‌ എന്തിനാ​ണ്‌?+ 22 ഈ മനുഷ്യ​ക​ല്‌പ​ന​ക​ളും ഉപദേശങ്ങളും+ ഉപയോ​ഗംകൊണ്ട്‌ നശിച്ചുപോ​കു​ന്ന​വയെ​ക്കു​റി​ച്ചു​ള്ള​തല്ലേ? 23 അവ സ്വന്തം ഇഷ്ടമനു​സ​രി​ച്ചുള്ള ഭക്തി​പ്ര​ക​ട​നങ്ങൾ, കപടവി​നയം, ദേഹപീഡനം+ എന്നിവ​യി​ലൂ​ടെ ജ്ഞാനത്തി​ന്റെ പ്രതീതി ജനിപ്പി​ക്കു​ന്നുണ്ടെ​ങ്കി​ലും ജഡാഭി​ലാ​ഷ​ങ്ങളെ അടക്കി​നി​റു​ത്താൻ ഉപകരി​ക്കു​ന്നില്ല.

3 നിങ്ങൾ ക്രിസ്‌തു​വിന്റെ​കൂ​ടെ ഉയിർപ്പിക്കപ്പെട്ടെങ്കിൽ+ ഉന്നതങ്ങ​ളി​ലു​ള്ളത്‌ അന്വേ​ഷി​ക്കുക. അവി​ടെ​യാ​ണ​ല്ലോ ക്രിസ്‌തു ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ന്നത്‌.+ 2 ഭൂമിയിലുള്ളവയിലല്ല,+ ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽ മനസ്സു​റ​പ്പി​ക്കുക.+ 3 കാരണം നിങ്ങൾ മരിച്ച​താണ്‌. നിങ്ങളു​ടെ ജീവനോ ദൈവത്തോ​ടു യോജി​പ്പി​ലുള്ള ക്രിസ്‌തു​വിനൊ​പ്പം മറഞ്ഞി​രി​ക്കു​ന്നു. 4 നമ്മുടെ ജീവനായ ക്രിസ്‌തു+ പ്രത്യ​ക്ഷ​നാ​കുമ്പോൾ നിങ്ങളും ക്രിസ്‌തു​വിന്റെ​കൂ​ടെ തേജ​സ്സോ​ടെ പ്രത്യ​ക്ഷ​രാ​കും.+

5 അതുകൊണ്ട്‌ ലൈം​ഗിക അധാർമി​കത,* അശുദ്ധി, അനിയന്ത്രി​ത​മായ കാമാ​വേശം,+ ദുഷിച്ച മോഹങ്ങൾ, അത്യാഗ്ര​ഹ​മെന്ന വിഗ്ര​ഹാ​രാ​ധന എന്നിങ്ങനെ​യുള്ള കാര്യ​ങ്ങ​ളിൽ നിങ്ങളു​ടെ ഭൗമി​കാ​വ​യ​വ​ങ്ങളെ കൊന്നു​ക​ള​യുക.+ 6 ഇക്കാര്യങ്ങളുടെ പേരിൽ ദൈവ​ക്രോ​ധം വരാൻപോ​കു​ക​യാണ്‌. 7 കഴിഞ്ഞ കാലത്ത്‌ നിങ്ങളും ഇങ്ങനെയൊക്കെ​യാ​ണ​ല്ലോ ജീവി​ച്ചി​രു​ന്നത്‌.+ 8 എന്തായാലും ഇപ്പോൾ ക്രോധം, കോപം, വഷളത്തം,+ അസഭ്യസംസാരം+ എന്നിവയെ​ല്ലാം ഉപേക്ഷി​ക്കാ​നുള്ള സമയമാ​യി. അശ്ലീലം+ നിങ്ങളു​ടെ വായിൽനി​ന്ന്‌ വരരുത്‌. 9 അന്യോന്യം നുണ പറയരു​ത്‌.+ പഴയ വ്യക്തിത്വം*+ അതിന്റെ എല്ലാ ശീലങ്ങ​ളും സഹിതം ഉരിഞ്ഞു​ക​ളഞ്ഞ്‌ 10 പുതിയ വ്യക്തി​ത്വം ധരിക്കുക.+ ശരിയായ* അറിവ്‌ നേടു​ന്ന​ത​നു​സ​രിച്ച്‌ ഈ വ്യക്തി​ത്വം അതിനെ സൃഷ്ടിച്ച ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യയോ​ടു കൂടു​തൽക്കൂ​ടു​തൽ സാമ്യ​മു​ള്ള​താ​യി പുതു​ക്കപ്പെ​ടു​ന്നു.+ 11 ഇതിൽ ഗ്രീക്കു​കാ​രനെ​ന്നോ ജൂത​നെ​ന്നോ ഇല്ല. പരിച്ഛേദനയേറ്റവനെന്നോ* പരി​ച്ഛേ​ദ​നയേൽക്കാ​ത്ത​വനെ​ന്നോ ഇല്ല. വിദേശി, സിഥിയൻ,* അടിമ, സ്വതന്ത്രൻ എന്നുമില്ല. ക്രിസ്‌തു​വാ​ണ​ല്ലോ എല്ലാവ​രി​ലും എല്ലാമാ​യി​രി​ക്കു​ന്നത്‌.+

12 അങ്ങനെ നിങ്ങൾ ദൈവം തിരഞ്ഞെടുത്ത+ വിശു​ദ്ധ​രും പ്രിയ​രും ആയതു​കൊ​ണ്ട്‌ ആർദ്രപ്രി​യം, അനുകമ്പ,+ ദയ, താഴ്‌മ,+ സൗമ്യത,+ ക്ഷമ+ എന്നിവ ധരിക്കുക. 13 ഒരാൾക്കു മറ്റൊ​രാൾക്കെ​തി​രെ എന്തെങ്കി​ലും പരാതി​ക്കു കാരണമുണ്ടായാൽത്തന്നെ+ അതു സഹിക്കു​ക​യും അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യുക.+ യഹോവ* നിങ്ങ​ളോട്‌ ഉദാര​മാ​യി ക്ഷമിച്ച​തുപോ​ലെ നിങ്ങളും ക്ഷമിക്കുക.+ 14 ഇതിനെല്ലാം പുറമേ ആളുകളെ ഒറ്റക്കെ​ട്ടാ​യി നിറു​ത്താൻ കഴിവുള്ള+ സ്‌നേഹം ധരിക്കുക.+

15 ക്രിസ്‌തുവിന്റെ സമാധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങളെ ഭരിക്കട്ടെ.*+ ആ സമാധാ​ന​ത്തിലേ​ക്കാ​ണ​ല്ലോ നിങ്ങളെ ഒരൊറ്റ ശരീര​മാ​യി വിളി​ച്ചത്‌. നിങ്ങൾ നന്ദിയു​ള്ള​വ​രാണെന്നു കാണി​ക്കു​ക​യും വേണം. 16 ക്രിസ്‌തുവിന്റെ വചനം എല്ലാ ജ്ഞാന​ത്തോടെ​യും നിങ്ങളിൽ സമൃദ്ധ​മാ​യി കുടികൊ​ള്ളട്ടെ. സങ്കീർത്തനങ്ങളാലും+ സ്‌തു​തി​ക​ളാ​ലും നന്ദിയോടെ* ആലപി​ക്കുന്ന ആത്മീയ​ഗീ​ത​ങ്ങ​ളാ​ലും അന്യോ​ന്യം പഠിപ്പി​ക്കു​ക​യും പ്രോത്സാഹിപ്പിക്കുകയും* ചെയ്യുക. നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ യഹോവയ്‌ക്കു* പാടുക.+ 17 നിങ്ങൾ എന്തു പറഞ്ഞാ​ലും പ്രവർത്തി​ച്ചാ​ലും അതു കർത്താ​വായ യേശു​വി​ന്റെ നാമത്തി​ലാ​യി​രി​ക്കട്ടെ. യേശു​വി​ലൂ​ടെ പിതാ​വായ ദൈവ​ത്തി​നു നന്ദി പറയു​ക​യും ചെയ്യുക.+

18 ഭാര്യമാരേ, നിങ്ങളു​ടെ ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെ​ട്ടി​രി​ക്കുക.+ അതാണ​ല്ലോ ഒരു ക്രിസ്‌ത്യാ​നി​ക്കു ചേർന്നത്‌.* 19 ഭർത്താക്കന്മാരേ, നിങ്ങളു​ടെ ഭാര്യ​മാ​രെ സ്‌നേ​ഹി​ക്കുക.+ അവരോ​ടു വല്ലാതെ ദേഷ്യപ്പെ​ട​രുത്‌.*+ 20 മക്കളേ, എല്ലാ കാര്യ​ങ്ങ​ളി​ലും നിങ്ങളു​ടെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കുക.+ കാരണം ഇതു കർത്താ​വി​നു വലിയ ഇഷ്ടമുള്ള കാര്യ​മാണ്‌. 21 പിതാക്കന്മാരേ, നിങ്ങളു​ടെ മക്കളെ വെറുതേ ദേഷ്യം പിടി​പ്പി​ക്ക​രുത്‌,*+ അവരുടെ മനസ്സി​ടി​ഞ്ഞുപോ​കും.* 22 അടിമകളേ, നിങ്ങളു​ടെ യജമാനന്മാരെ* എല്ലാ കാര്യ​ങ്ങ​ളി​ലും അനുസ​രി​ക്കുക.+ എന്നാൽ അങ്ങനെ ചെയ്യു​ന്നതു മനുഷ്യ​രു​ടെ പ്രീതി പിടി​ച്ചു​പ​റ്റുക എന്ന ലക്ഷ്യത്തിൽ, അവർ നോക്കിക്കൊ​ണ്ടി​രി​ക്കുമ്പോൾ മാത്ര​മാ​യി​രി​ക്ക​രുത്‌.* പകരം ആത്മാർഥ​ഹൃ​ദ​യത്തോ​ടെ യഹോവയെ* ഭയപ്പെട്ട്‌ എല്ലായ്‌പോ​ഴും അവരെ അനുസ​രി​ക്കുക. 23 നിങ്ങൾ ചെയ്യു​ന്നതൊ​ക്കെ മനുഷ്യർക്ക്‌ എന്നപോ​ലെയല്ല, യഹോവയ്‌ക്ക്‌* എന്നപോ​ലെ മുഴുദേഹിയോടെ* ചെയ്യുക.+ 24 കാരണം യഹോവയാണ്‌* അവകാശം എന്ന പ്രതി​ഫലം തരുന്ന​തെന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ.+ ക്രിസ്‌തു എന്ന യജമാ​ന​നുവേണ്ടി ഒരു അടിമയെപ്പോ​ലെ പണി​യെ​ടു​ക്കുക. 25 തെറ്റു ചെയ്യു​ന്ന​വനു തക്ക ശിക്ഷ കിട്ടു​ക​തന്നെ ചെയ്യും.+ ഇക്കാര്യ​ത്തിൽ ഒരു പക്ഷപാ​ത​വും കാണി​ക്കില്ല.+

4 യജമാ​ന​ന്മാ​രേ, സ്വർഗ​ത്തിൽ നിങ്ങൾക്കും ഒരു യജമാനനുണ്ടെന്ന്‌+ ഓർത്ത്‌ നിങ്ങളു​ടെ അടിമ​കളോ​ടു നീതിയോടെ​യും ന്യായത്തോടെ​യും പെരു​മാ​റുക.

2 മടുത്ത്‌ പിന്മാ​റാ​തെ പ്രാർഥി​ച്ചുകൊ​ണ്ടി​രി​ക്കുക.+ നന്ദി പറഞ്ഞുകൊണ്ട്‌+ ഉണർന്നി​രുന്ന്‌ പ്രാർഥി​ക്കുക. 3 ഞങ്ങൾക്കുവേണ്ടിയും പ്രാർഥി​ക്കണം.+ ഞാൻ തടവിലാകാൻ+ കാരണ​മായ, ക്രിസ്‌തു​വിനെ​ക്കു​റി​ച്ചുള്ള പാവന​ര​ഹ​സ്യം അറിയി​ക്കാൻ ഞങ്ങൾക്കു ദൈവം വചനത്തി​ന്റെ വാതിൽ തുറന്നു​തരേ​ണ്ട​തി​നും 4 അത്‌ എത്ര വ്യക്തമാ​യി ഘോഷിക്കേ​ണ്ട​തു​ണ്ടോ അത്രയും വ്യക്തമാ​യി ഘോഷി​ക്കാൻ എനിക്കു കഴി​യേ​ണ്ട​തി​നും ആണ്‌ നിങ്ങൾ പ്രാർഥിക്കേ​ണ്ടത്‌.

5 പുറത്തുള്ളവരോട്‌ എപ്പോ​ഴും ജ്ഞാന​ത്തോ​ടെ പെരു​മാ​റുക. സമയം എറ്റവും നന്നായി ഉപയോ​ഗി​ക്കുക.*+ 6 എപ്പോഴും നിങ്ങളു​ടെ വാക്കുകൾ, ഉപ്പു ചേർത്ത്‌ രുചി​വ​രു​ത്തി​യ​തുപോ​ലെ ഹൃദ്യ​മാ​യി​രി​ക്കട്ടെ.+ അങ്ങനെ​യാ​കുമ്പോൾ, ഓരോ​രു​ത്തർക്കും എങ്ങനെ മറുപടി കൊടു​ക്ക​ണമെന്നു നിങ്ങൾ അറിഞ്ഞി​രി​ക്കും.+

7 എന്റെ പ്രിയ​പ്പെട്ട സഹോ​ദ​ര​നും കർത്താ​വി​ന്റെ വേലയിൽ എന്റെ സഹയടി​മ​യും വിശ്വ​സ്‌ത​ശുശ്രൂ​ഷ​ക​നും ആയ തിഹിക്കൊസ്‌+ എന്റെ വിശേ​ഷ​ങ്ങളെ​ല്ലാം നിങ്ങളെ അറിയി​ക്കും. 8 ഞങ്ങളുടെ വിവരങ്ങൾ നിങ്ങളെ അറിയി​ക്കാ​നും നിങ്ങളു​ടെ ഹൃദയ​ങ്ങളെ ആശ്വസി​പ്പി​ക്കാ​നും വേണ്ടി​യാ​ണു ഞാൻ തിഹിക്കൊ​സി​നെ അയയ്‌ക്കു​ന്നത്‌. 9 നിങ്ങളുടെകൂടെയുണ്ടായിരുന്നവനും വിശ്വ​സ്‌ത​നായ എന്റെ പ്രിയ​സഹോ​ദ​ര​നും ആയ ഒനേസിമൊസിനോടൊപ്പമാണു+ തിഹി​ക്കൊ​സ്‌ വരുന്നത്‌. ഇവിടു​ത്തെ കാര്യ​ങ്ങളെ​ല്ലാം അവർ നിങ്ങളെ അറിയി​ക്കും.

10 എന്റെ സഹതട​വു​കാ​ര​നായ അരിസ്‌തർഹോസും+ ബർന്നബാ​സി​ന്റെ ബന്ധുവായ മർക്കോസും+ നിങ്ങളെ സ്‌നേഹം അറിയി​ക്കു​ന്നു. (മർക്കോ​സ്‌ നിങ്ങളു​ടെ അടുത്ത്‌ വന്നാൽ സ്വീകരിക്കാൻ+ നിങ്ങൾക്കു നിർദേശം ലഭിച്ചി​ട്ടു​ണ്ട​ല്ലോ.) 11 യുസ്‌തൊസ്‌ എന്നും പേരുള്ള യേശു​വും നിങ്ങളെ സ്‌നേഹം അറിയി​ക്കു​ന്നു. ഇവരെ​ല്ലാം പരി​ച്ഛേ​ദ​നയേ​റ്റ​വ​രാണ്‌.* ഇവർ മാത്ര​മാണ്‌ ഇവിടെ ദൈവ​രാ​ജ്യ​ത്തി​നുവേ​ണ്ടി​യുള്ള പ്രവർത്ത​ന​ങ്ങ​ളിൽ എന്റെ സഹപ്ര​വർത്തകർ. ഇവർ ഇവി​ടെ​യു​ള്ളത്‌ എനിക്കു വലിയ ഒരു ആശ്വാ​സ​മാണ്‌.* 12 നിങ്ങളുടെകൂടെയുണ്ടായിരുന്നവനും ക്രിസ്‌തുയേ​ശു​വി​ന്റെ അടിമ​യും ആയ എപ്പഫ്രാസ്‌+ നിങ്ങൾക്ക്‌ ആശംസകൾ അയയ്‌ക്കു​ന്നു. നിങ്ങൾ ഒടുവിൽ തികഞ്ഞ​വ​രും ദൈ​വേ​ഷ്ടത്തെ​ക്കു​റിച്ചെ​ല്ലാം പൂർണബോ​ധ്യ​മു​ള്ള​വ​രും ആയി നില​കൊള്ളേ​ണ്ട​തിന്‌ എപ്പഫ്രാ​സ്‌ നിങ്ങൾക്കു​വേണ്ടി നിരന്തരം തീവ്ര​മാ​യി പ്രാർഥി​ക്കു​ന്നുണ്ട്‌. 13 നിങ്ങൾക്കുവേണ്ടിയും ലവൊ​ദി​ക്യ​യി​ലും ഹിയരപൊ​ലി​യി​ലും ഉള്ളവർക്കുവേ​ണ്ടി​യും എപ്പഫ്രാ​സ്‌ കഠിന​മാ​യി അധ്വാ​നി​ക്കു​ന്നു എന്നതിനു ഞാൻ സാക്ഷി.

14 നമ്മുടെ പ്രിയ​പ്പെട്ട വൈദ്യ​നായ ലൂക്കോസും+ അതു​പോ​ലെ ദേമാസും+ നിങ്ങളെ സ്‌നേഹം അറിയി​ക്കു​ന്നു. 15 ലവൊദിക്യയിലുള്ള സഹോ​ദ​ര​ങ്ങളെ​യും നുംഫയെ​യും നുംഫ​യു​ടെ വീട്ടിലെ സഭയെയും+ എന്റെ സ്‌നേ​ഹാന്വേ​ഷണം അറിയി​ക്കുക. 16 ഈ കത്തു നിങ്ങൾ വായി​ച്ചു​ക​ഴി​ഞ്ഞാൽ ലവൊ​ദി​ക്യ​സ​ഭ​യി​ലും വായിക്കാൻ+ ഏർപ്പാ​ടാ​ക്കണം. ലവൊ​ദി​ക്യ​യിൽനി​ന്നു​ള്ളതു നിങ്ങളും വായി​ക്കണം. 17 കൂടാതെ “കർത്താ​വിൽ ഏറ്റെടുത്ത ശുശ്രൂഷ പൂർത്തി​യാ​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം” എന്ന്‌ അർഹിപ്പൊസിനോടും+ പറയുക.

18 പൗലോസ്‌ എന്ന ഞാനും ഇതാ, സ്വന്തം കൈപ്പ​ട​യിൽ എന്റെ ആശംസ അറിയി​ക്കു​ന്നു.+ എന്റെ ബന്ധനങ്ങളെ എപ്പോ​ഴും ഓർക്കണം.+ ദൈവ​ത്തി​ന്റെ അനർഹദയ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

അക്ഷ. “ആത്മാവി​ലെ സ്‌നേഹം.”

അഥവാ “സൂക്ഷ്‌മ​മായ.”

അഥവാ “സൂക്ഷ്‌മ​മായ.”

അനു. എ5 കാണുക.

പദാവലി കാണുക.

പദാവലി കാണുക.

പദാവലിയിൽ “ജഡം” കാണുക.

അഥവാ “കഴിഞ്ഞു​പോയ യുഗങ്ങൾക്കും.” പദാവലി കാണുക.

അഥവാ “സമ്പത്ത്‌.”

അഥവാ “സൂക്ഷ്‌മ​മായ.”

അഥവാ “നിങ്ങളെ അവരുടെ ഇരകളാ​ക്ക​രു​ത്‌.”

അഥവാ “ആദ്യപാ​ഠ​ങ്ങ​ളും.”

അക്ഷ. “സമ്പൂർണ​മാ​യി മൂർത്തീ​ഭ​വി​ച്ചി​രി​ക്കു​ന്നത്‌.”

പദാവലി കാണുക.

പദാവലിയിൽ “ജഡം” കാണുക.

പദാവലി കാണുക.

മറ്റൊരു സാധ്യത “ക്രിസ്‌തു​വി​നെ ഉപയോ​ഗി​ച്ച്‌.”

അക്ഷ. “വിവസ്‌ത്ര​രാ​ക്കി.”

അഥവാ “ദർശന​ങ്ങ​ളിൽ കാലു​റ​പ്പി​ക്കുന്ന.” വ്യാജ​മ​താ​ചാ​ര​ങ്ങ​ളു​മാ​യി (മതം സ്വീക​രി​ക്കുന്ന ചടങ്ങു​മാ​യി) ബന്ധപ്പെട്ട ഒരു പദപ്ര​യോ​ഗം.

അതായത്‌, അസ്ഥികളെ തമ്മിൽ ബന്ധിപ്പി​ക്കുന്ന വെള്ളഞ​രമ്പ്‌.

അഥവാ “ആദ്യപാ​ഠ​ങ്ങ​ളു​ടെ.”

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.

അക്ഷ. “പഴയ മനുഷ്യ​നെ.”

അഥവാ “സൂക്ഷ്‌മ​മായ.”

പദാവലി കാണുക.

സിഥിയൻ എന്നത്‌ അപരി​ഷ്‌കൃ​ത​നായ ഒരാളെ കുറി​ക്കു​ന്നു.

അനു. എ5 കാണുക.

അഥവാ “നിയ​ന്ത്രി​ക്കട്ടെ.”

അഥവാ “ഹൃദ്യ​മാ​യി.”

അഥവാ “ഉപദേ​ശി​ക്കു​ക​യും.”

അനു. എ5 കാണുക.

അക്ഷ. “അതാണ​ല്ലോ കർത്താ​വിൽ ഉചിതം.”

അഥവാ “പരുഷ​മാ​യി ഇടപെ​ട​രു​ത്‌.”

അഥവാ “പ്രകോ​പി​പ്പി​ക്ക​രു​ത്‌; അസ്വസ്ഥ​രാ​ക്ക​രു​ത്‌.”

അഥവാ “ഉത്സാഹം നശിക്കും.”

അഥവാ “മനുഷ്യ​യ​ജ​മാ​ന​ന്മാ​രെ.”

അക്ഷ. “പക്ഷേ മനുഷ്യ​രെ പ്രീണി​പ്പി​ക്കു​ന്ന​വ​രെ​പ്പോ​ലെ ദൃഷ്ടി​സേവ ചെയ്‌തു​കൊ​ണ്ടാ​യി​രി​ക്ക​രു​ത്‌.”

അനു. എ5 കാണുക.

അനു. എ5 കാണുക.

പദാവലിയിൽ “ദേഹി” കാണുക.

അനു. എ5 കാണുക.

അക്ഷ. “സമയം വിലയ്‌ക്കു വാങ്ങുക.”

പദാവലി കാണുക.

അഥവാ “ബലമാണ്‌.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക