വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt എഫെസ്യർ 1:1-6:24
  • എഫെസ്യർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എഫെസ്യർ
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
എഫെസ്യർ

എഫെ​സൊ​സി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌

1 ദൈ​വേ​ഷ്ട​ത്താൽ ക്രിസ്‌തുയേ​ശു​വി​ന്റെ അപ്പോ​സ്‌ത​ല​നാ​യി​രി​ക്കുന്ന പൗലോ​സ്‌, വിശ്വ​സ്‌ത​രും യേശുക്രി​സ്‌തു​വിനോ​ടു യോജി​പ്പി​ലു​ള്ള​വ​രും ആയ എഫെസൊസിലെ+ വിശു​ദ്ധർക്ക്‌ എഴുതു​ന്നത്‌:

2 നമ്മുടെ പിതാ​വായ ദൈവ​ത്തിൽനി​ന്നും കർത്താ​വായ യേശുക്രി​സ്‌തു​വിൽനി​ന്നും നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും!

3 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ ദൈവ​വും പിതാ​വും ആയവൻ വാഴ്‌ത്തപ്പെ​ടട്ടെ. ക്രിസ്‌തു​വിനോ​ടു യോജി​പ്പി​ലുള്ള നമുക്കു സ്വർഗീ​യ​സ്ഥ​ല​ങ്ങ​ളിൽ ആത്മീയ​മായ എല്ലാ അനു​ഗ്ര​ഹ​ങ്ങ​ളും തന്ന്‌ ദൈവം നമ്മളെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​ല്ലോ.+ 4 സ്‌നേഹത്താൽ നമ്മൾ തിരു​സ​ന്നി​ധി​യിൽ വിശു​ദ്ധ​രും കളങ്കമില്ലാത്തവരും+ ആയിരി​ക്കാൻവേണ്ടി ലോകാരംഭത്തിനു* മുമ്പു​തന്നെ ദൈവം നമ്മളെ ക്രിസ്‌തു​വിനോ​ടു യോജി​പ്പി​ലാ​കാൻ തിര​ഞ്ഞെ​ടു​ത്തു. 5 ദൈവം തന്റെ ഉദ്ദേശ്യ​ത്തി​നും ഇഷ്ടത്തി​നും ചേർച്ച​യിൽ,+ യേശുക്രി​സ്‌തു​വി​ലൂ​ടെ നമ്മളെ സ്വന്തം പുത്ര​ന്മാ​രാ​യി ദത്തെടുക്കാൻ+ നേര​ത്തേ​തന്നെ നിശ്ചയി​ച്ച​താണ്‌.+ 6 തന്റെ പ്രിയപ്പെട്ടവനിലൂടെ+ നമ്മുടെ മേൽ കനി​വോ​ടെ ചൊരിഞ്ഞ മഹത്തായ അനർഹദയയെപ്രതി+ തനിക്കു പുകഴ്‌ച കിട്ടാൻവേ​ണ്ടി​യാ​ണു ദൈവം അങ്ങനെ ചെയ്‌തത്‌. 7 ആ പ്രിയപ്പെ​ട്ടവൻ മോചനവിലയായി* നൽകിയ തന്റെ രക്തത്താൽ നമുക്കു വിടുതൽ കിട്ടി,+ ദൈവ​ത്തി​ന്റെ സമൃദ്ധ​മായ അനർഹദയ കാരണം നമ്മുടെ പിഴവു​കൾ ക്ഷമിച്ചു​കി​ട്ടി.+

8 ദൈവം സകല ജ്ഞാനവും ഗ്രാഹ്യ​വും പകർന്നു​കൊ​ണ്ട്‌ ആ അനർഹദയ നമ്മുടെ മേൽ സമൃദ്ധ​മാ​യി ചൊരി​യു​ക​യും 9 ദൈവേഷ്ടത്തെക്കുറിച്ചുള്ള പാവനരഹസ്യം+ നമുക്കു വെളിപ്പെ​ടു​ത്തി​ത്ത​രു​ക​യും ചെയ്‌തു. ദൈവ​ത്തി​ന്റെ ഇഷ്ടമനു​സ​രി​ച്ചു​ള്ള​തും ദൈവം മനസ്സിൽ തീരു​മാ​നി​ച്ച​തും ആയ 10 ഈ രഹസ്യ​ത്തിൽ, നിശ്ചയിച്ച കാലം തികയു​മ്പോൾ നടക്കുന്ന ഒരു ഭരണനിർവഹണം* ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ളതെ​ല്ലാം ക്രിസ്‌തു​വിൽ ഒന്നിച്ചു​ചേർക്കുക എന്നതാണ്‌ അത്‌.+ 11 ക്രിസ്‌തുവിനോടു യോജി​പ്പി​ലായ ഞങ്ങളെ ക്രിസ്‌തു​വിൽ അവകാ​ശി​ക​ളു​മാ​ക്കി​യി​രി​ക്കു​ന്നു.+ താൻ തീരു​മാ​നി​ക്കു​ന്ന​തുപോ​ലെ, തന്റെ ഇഷ്ടമനു​സ​രിച്ച്‌ എല്ലാം ചെയ്യുന്ന ദൈവം തന്റെ ഉദ്ദേശ്യപ്ര​കാ​രം നേര​ത്തേ​തന്നെ ഞങ്ങളെ ഇതിനു​വേണ്ടി നിശ്ചയി​ച്ചി​രു​ന്നു. 12 ക്രിസ്‌തുവിൽ ആദ്യം പ്രത്യാശ വെച്ച ഞങ്ങളി​ലൂ​ടെ ദൈവ​ത്തി​നു സ്‌തു​തി​യും മഹത്ത്വ​വും കൈവ​രാ​നാ​ണു ദൈവം ഇതു ചെയ്‌തത്‌. 13 എന്നാൽ നിങ്ങളും സത്യവ​ചനം, അതായത്‌ നിങ്ങളു​ടെ രക്ഷയെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത, കേട്ട​പ്പോൾ ക്രിസ്‌തു​വിൽ പ്രത്യാശ വെച്ചു. നിങ്ങൾ വിശ്വ​സി​ച്ചപ്പോൾ, വാഗ്‌ദാ​നം ചെയ്‌തി​രുന്ന പരിശുദ്ധാത്മാവിനാൽ* ക്രിസ്‌തു​വി​ലൂ​ടെ നിങ്ങ​ളെ​യും മുദ്ര​യി​ട്ടു.+ 14 ദൈവത്തിനു സ്വന്തമായതിനെ+ ദൈവം തന്റെ മഹത്ത്വ​ത്തി​നും പുകഴ്‌ച​യ്‌ക്കും വേണ്ടി ഒരു മോചനവില+ കൊടു​ത്ത്‌ വിടു​വി​ക്കു​ന്ന​തു​വരെ നമ്മുടെ അവകാശത്തിന്റെ+ ഒരു ഉറപ്പെന്ന നിലയിൽ* മുൻകൂ​റാ​യി തന്നതാണു പരിശു​ദ്ധാ​ത്മാ​വി​നെ.

15 അതുകൊണ്ടുതന്നെ, കർത്താ​വായ യേശു​വിൽ നിങ്ങൾക്കുള്ള വിശ്വാ​സത്തെ​ക്കു​റി​ച്ചും വിശു​ദ്ധരോടെ​ല്ലാം നിങ്ങൾ കാണി​ക്കുന്ന സ്‌നേ​ഹത്തെ​ക്കു​റി​ച്ചും കേട്ടതു​മു​തൽ 16 നിങ്ങളെ ഓർത്ത്‌ ഇടവി​ടാ​തെ ഞാൻ ദൈവ​ത്തി​നു നന്ദി പറയുന്നു. 17 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ ദൈവ​മായ മഹത്ത്വ​ത്തി​ന്റെ പിതാ​വിനെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവ്‌ നേടാൻ+ ശ്രമി​ക്കുന്ന നിങ്ങൾക്കു ദൈവം ജ്ഞാനത്തിന്റെ​യും വെളി​പാ​ടിന്റെ​യും ആത്മാവി​നെ തരട്ടെ എന്നു ഞാൻ പ്രാർഥി​ക്കു​ന്നു. 18 ദൈവം നിങ്ങളു​ടെ ഹൃദയ​ത്തി​ന്റെ കണ്ണുകൾക്കു പ്രകാശം പകർന്നി​രി​ക്കു​ന്നു. ദൈവം നിങ്ങളെ ഏതു പ്രത്യാ​ശ​യിലേ​ക്കാ​ണു വിളി​ച്ചി​രി​ക്കു​ന്നതെ​ന്നും വിശു​ദ്ധർക്ക്‌ അവകാ​ശ​മാ​യി കൊടു​ക്കാൻ സൂക്ഷിച്ചുവെച്ചിരിക്കുന്ന+ മഹത്ത്വ​മാർന്ന സമ്പത്ത്‌ എന്താ​ണെ​ന്നും 19 വിശ്വാസികളായ നമുക്കു​വേണ്ടി പ്രവർത്തി​ക്കുന്ന ദൈവ​ത്തി​ന്റെ മഹനീ​യ​ശക്തി എത്ര ശ്രേഷ്‌ഠമാണെന്നും+ നിങ്ങൾ മനസ്സി​ലാ​ക്കാൻവേ​ണ്ടി​യാ​ണു ദൈവം അതു ചെയ്‌തത്‌. തന്റെ മഹത്തായ ശക്തി ഉപയോ​ഗി​ച്ചാ​ണു ദൈവം 20 ക്രിസ്‌തുവിനെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കു​ക​യും സ്വർഗ​ത്തിൽ തന്റെ വലതു​ഭാ​ഗത്ത്‌ ഇരുത്തു​ക​യും ചെയ്‌തത്‌.+ 21 അങ്ങനെ ക്രിസ്‌തു​വി​ന്റെ സ്ഥാനം എല്ലാ ഗവൺമെ​ന്റു​കളെ​ക്കാ​ളും അധികാ​ര​ങ്ങളെ​ക്കാ​ളും ശക്തികളെ​ക്കാ​ളും ആധിപ​ത്യ​ങ്ങളെ​ക്കാ​ളും പേരുകളെക്കാളും+ ഏറെ ഉന്നതമാ​യി. ഈ വ്യവസ്ഥിതിയിൽ* മാത്രമല്ല വരാനു​ള്ള​തി​ലും അത്‌ അങ്ങനെ​തന്നെ​യാ​യി​രി​ക്കും. 22 ദൈവം എല്ലാം ക്രിസ്‌തു​വി​ന്റെ കാൽക്കീഴാക്കുകയും+ ക്രിസ്‌തു​വി​നെ സഭയു​മാ​യി ബന്ധപ്പെട്ട എല്ലാത്തിന്റെ​യും തലയാ​ക്കു​ക​യും ചെയ്‌തു.+ 23 ക്രിസ്‌തുവിന്റെ ശരീര​മാ​ണു സഭ.+ എല്ലാ വിധത്തി​ലും എല്ലാം തികയ്‌ക്കു​ന്ന​വ​നായ ക്രിസ്‌തു അതിൽ നിറഞ്ഞു​നിൽക്കു​ന്നു.

2 പിഴവു​ക​ളും പാപങ്ങ​ളും കാരണം നിങ്ങൾ മരിച്ച​വ​രാ​യി​രുന്നെ​ങ്കി​ലും ദൈവം നിങ്ങളെ ജീവി​പ്പി​ച്ചു.+ 2 അന്ന്‌ അവയിൽ മുഴു​കി​യി​രുന്ന നിങ്ങൾ ഈ ലോക​വ്യ​വ​സ്ഥി​തി​യു​ടെ വഴിക​ളിൽ,+ വായു​വി​ന്റെ സ്വാധീ​ന​ശ​ക്തിക്ക്‌ അധിപതിയായവനെ+ അനുസ​രിച്ച്‌ നടന്നു; അനുസ​ര​ണക്കേ​ടി​ന്റെ മക്കളിൽ ഇപ്പോൾ പ്രവർത്തി​ക്കുന്ന ആ ആത്മാവിനു*+ ചേർച്ച​യിൽ ജീവിച്ചു. 3 അവർക്കിടയിൽ നമ്മളെ​ല്ലാം ഒരിക്കൽ ശരീര​ത്തിന്റെ​യും മനസ്സിന്റെ​യും ആഗ്രഹങ്ങൾ തൃപ്‌തിപ്പെ​ടു​ത്തി ജഡമോഹങ്ങളനുസരിച്ച്‌*+ നടന്നു.+ സ്വാഭാ​വി​ക​മാ​യി നമ്മളും അന്നു മറ്റുള്ള​വരെപ്പോ​ലെ ക്രോ​ധ​ത്തി​ന്റെ മക്കളാ​യി​രു​ന്നു.+ 4 പക്ഷേ കരുണാ​സ​മ്പ​ന്ന​നായ ദൈവത്തിനു+ നമ്മളോ​ടു വലിയ സ്‌നേഹമുള്ളതുകൊണ്ട്‌+ 5 നമ്മൾ പിഴവു​കൾ കാരണം മരിച്ച​വ​രാ​യി​രു​ന്നപ്പോൾത്തന്നെ നമ്മളെ ജീവി​പ്പിച്ച്‌ ക്രിസ്‌തു​വിനോ​ടു ചേർത്തു.+ അനർഹദയ കാരണ​മാ​ണു നിങ്ങൾക്കു രക്ഷ കിട്ടി​യത്‌. 6 മാത്രമല്ല, ദൈവം നമ്മളെ ക്രിസ്‌തു​വിന്റെ​കൂ​ടെ ഉയർത്തി ക്രിസ്‌തുയേ​ശു​വി​ന്റെ അനുഗാ​മി​കൾ എന്ന നിലയിൽ* ക്രിസ്‌തു​വിന്റെ​കൂ​ടെ സ്വർഗ​ത്തിൽ ഇരുത്തു​ക​യും ചെയ്‌തു.+ 7 ക്രിസ്‌തുയേശുവിന്റെ അനുഗാ​മി​ക​ളായ നമ്മളോ​ടുള്ള കൃപ* കാരണം വരാനി​രി​ക്കുന്ന വ്യവസ്ഥിതികളിലും* നമ്മളോ​ട്‌ അളവറ്റ അനർഹദയ കാണി​ക്കാൻവേ​ണ്ടി​യാ​ണു ദൈവം ഇതു ചെയ്‌തത്‌.

8 ഈ അനർഹ​ദ​യകൊ​ണ്ടാ​ണു നിങ്ങൾ വിശ്വാ​സ​ത്താൽ രക്ഷ പ്രാപി​ച്ചത്‌.+ ഈ ക്രമീ​ക​രണം ചെയ്‌തതു നിങ്ങളല്ല, ഇതു ദൈവ​ത്തി​ന്റെ സമ്മാന​മാണ്‌. 9 അത്‌ ആർക്കും സ്വന്തം പ്രവൃ​ത്തി​ക​ളു​ടെ പേരിലല്ല കിട്ടു​ന്നത്‌.+ കാരണം, അതിന്റെ പേരിൽ ആരും വീമ്പി​ള​ക്ക​രു​ത​ല്ലോ. 10 നമ്മൾ ദൈവ​ത്തി​ന്റെ കരവി​രു​താണ്‌. നമ്മൾ ക്രിസ്‌തുയേ​ശു​വിനോ​ടു യോജിപ്പിലായതുകൊണ്ട്‌+ താൻ മുൻകൂ​ട്ടി തീരു​മാ​നി​ച്ചി​രുന്ന നല്ല കാര്യങ്ങൾ ചെയ്യാൻവേണ്ടി ദൈവം നമ്മളെ സൃഷ്ടിച്ചു.+

11 മനുഷ്യകരങ്ങളാൽ ജഡത്തിൽ പരി​ച്ഛേ​ദ​നയേ​റ്റവർ,* ജന്മംകൊണ്ട്‌* ജനതക​ളിൽപ്പെട്ട നിങ്ങളെ മുമ്പ്‌ “അഗ്രചർമി​കൾ” എന്നു വിളി​ച്ചി​രു​ന്നത്‌ ഓർക്കുക. 12 അക്കാലത്ത്‌ നിങ്ങൾ ക്രിസ്‌തു​വി​ല്ലാ​ത്ത​വ​രും ഇസ്രാ​യേൽ ജനതയു​മാ​യി ബന്ധമി​ല്ലാ​ത്ത​വ​രും വാഗ്‌ദാ​ന​ത്തി​ന്റെ ഉടമ്പടികളിൽ+ പങ്കില്ലാ​ത്ത​വ​രും ആയിരു​ന്നു. പ്രത്യാ​ശ​യി​ല്ലാ​ത്ത​വ​രും ദൈവ​മി​ല്ലാ​ത്ത​വ​രും ആയി നിങ്ങൾ ലോക​ത്തിൽ ജീവിച്ചു.+ 13 പക്ഷേ ഒരിക്കൽ വളരെ അകലെ​യാ​യി​രുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്‌തുയേ​ശു​വിനോ​ടു യോജി​പ്പി​ലാ​യ​വ​രും ക്രിസ്‌തു​വി​ന്റെ രക്തത്താൽ അരി​കെ​യു​ള്ള​വ​രും ആയിരി​ക്കു​ന്നു. 14 കാരണം രണ്ടു കൂട്ട​രെ​യും തമ്മിൽ വേർതി​രി​ക്കുന്ന, അവർക്കി​ട​യി​ലെ മതിൽ ഇടിച്ചുകളഞ്ഞ്‌+ അവരെ ഒന്നിപ്പിച്ചുകൊണ്ട്‌+ ക്രിസ്‌തു സമാധാ​നം വരുത്തി.+ 15 ശത്രുതയ്‌ക്ക്‌ ഇടയാ​ക്കി​യി​രുന്ന ചട്ടങ്ങളുടെ​യും കല്‌പ​ന​ക​ളുടെ​യും നിയമത്തെ* ക്രിസ്‌തു തന്റെ ശരീരം​കൊ​ണ്ട്‌ നീക്കം ചെയ്‌തു. രണ്ടു കൂട്ട​രെ​യും തന്നോടു യോജി​പ്പി​ലാ​ക്കി ഒരു പുതിയ മനുഷ്യനെ+ സൃഷ്ടി​ക്കാ​നും സമാധാ​നം ഉണ്ടാക്കാ​നും 16 ദണ്ഡനസ്‌തംഭംവഴി*+ ഇരുകൂ​ട്ടരെ​യും ഒറ്റ ശരീര​മാ​യി ദൈവ​ത്തോ​ട്‌ അനുര​ഞ്‌ജ​ന​ത്തി​ലാ​ക്കാ​നും വേണ്ടി​യാ​ണു ക്രിസ്‌തു അതു ചെയ്‌തത്‌. വാസ്‌ത​വ​ത്തിൽ തന്റെ മരണത്തി​ലൂ​ടെ ക്രിസ്‌തു ശത്രു​തയെ നിഗ്ര​ഹി​ച്ചു.+ 17 ക്രിസ്‌തു വന്ന്‌, അകലെ​യാ​യി​രുന്ന നിങ്ങ​ളോ​ടും അരി​കെ​യാ​യി​രുന്ന ഞങ്ങളോ​ടും സമാധാ​ന​ത്തി​ന്റെ സന്തോ​ഷ​വാർത്ത അറിയി​ച്ചു. 18 അങ്ങനെ, ക്രിസ്‌തു​വി​ലൂ​ടെ നമുക്ക്‌ ഇരുകൂ​ട്ടർക്കും ഒരേ ആത്മാവി​നാൽ പിതാ​വി​ന്റെ അടു​ത്തേക്കു തടസ്സം കൂടാതെ ചെല്ലാൻ കഴിയു​ന്നു.

19 അതുകൊണ്ട്‌ നിങ്ങൾ ഇനി അന്യരോ വിദേ​ശി​ക​ളോ അല്ല,+ വിശു​ദ്ധ​രു​ടെ സഹപൗരന്മാരും+ ദൈവ​ത്തി​ന്റെ വീട്ടു​കാ​രും ആണ്‌.+ 20 അപ്പോസ്‌തലന്മാരും പ്രവാ​ച​ക​ന്മാ​രും എന്ന അടിസ്ഥാ​ന​ത്തി​ന്മേൽ പണിതു​യർത്തി​യ​താ​ണു നിങ്ങളെ.+ ഈ അടിസ്ഥാ​ന​ത്തി​ന്റെ മുഖ്യ മൂലക്കല്ലു ക്രിസ്‌തുയേ​ശു​വാണ്‌.+ 21 നന്നായി കൂട്ടി​യി​ണക്കി പണിതി​രി​ക്കുന്ന ആ കെട്ടിടം ക്രിസ്‌തു​വിനോ​ടുള്ള യോജിപ്പിൽ+ വിശു​ദ്ധ​മായ ഒരു ദേവാ​ല​യ​മാ​യി യഹോവയ്‌ക്കുവേണ്ടി* വളരുന്നു.+ 22 ദൈവത്തിനു തന്റെ ആത്മാവി​നാൽ വസിക്കാ​നുള്ള സ്ഥലമായി നിങ്ങ​ളെ​യും ക്രിസ്‌തു​വിനോ​ടുള്ള യോജി​പ്പിൽ പണിതുകൊ​ണ്ടി​രി​ക്കു​ക​യാണ്‌.+

3 ഇക്കാര​ണ​ത്താൽ ജനതക​ളിൽപ്പെട്ട നിങ്ങൾക്കു​വേണ്ടി ക്രിസ്‌തുയേ​ശു​വിനെപ്രതി തടവിലായിരിക്കുന്ന+ പൗലോ​സ്‌ എന്ന ഞാൻ. . . * 2 നിങ്ങൾക്കുവേണ്ടി ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യു​ടെ കാര്യസ്ഥനായി+ എന്നെയാ​ണു നിയമി​ച്ചി​രി​ക്കു​ന്നതെന്നു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. 3 ഒരു വെളി​പാ​ടി​ലൂടെ​യാ​ണു പാവന​ര​ഹ​സ്യം എന്നെ അറിയി​ച്ചത്‌. ഞാൻ അക്കാര്യം ചുരു​ക്ക​മാ​യി എഴുതി​യി​രു​ന്ന​ല്ലോ. 4 ഇതു വായി​ക്കുമ്പോൾ ക്രിസ്‌തു​വിനെ​പ്പ​റ്റി​യുള്ള പാവനരഹസ്യത്തെക്കുറിച്ച്‌+ എനിക്കുള്ള ഗ്രാഹ്യം നിങ്ങൾക്കു മനസ്സി​ലാ​കും. 5 ഈ രഹസ്യം ക്രിസ്‌തു​വി​ന്റെ വിശു​ദ്ധ​രായ അപ്പോ​സ്‌ത​ല​ന്മാർക്കും പ്രവാ​ച​ക​ന്മാർക്കും ദൈവാ​ത്മാ​വി​നാൽ ഇപ്പോൾ വെളിപ്പെ​ടു​ത്തി​യ​തുപോ​ലെ മുൻത​ല​മു​റ​ക​ളി​ലെ മനുഷ്യർക്കു വെളിപ്പെ​ടു​ത്തി​യി​രു​ന്നില്ല.+ 6 ജനതകളിൽപ്പെട്ടവർ ക്രിസ്‌തുയേ​ശു​വിനോ​ടു യോജി​പ്പിൽ, സന്തോ​ഷ​വാർത്ത​യാൽ കൂട്ടവ​കാ​ശി​ക​ളും ഒരേ ശരീര​ത്തി​ലെ അവയവങ്ങളും+ വാഗ്‌ദാ​ന​ത്തിൽ നമ്മളോടൊ​പ്പം ഓഹരി​ക്കാ​രും ആകണ​മെ​ന്ന​താണ്‌ ആ രഹസ്യം. 7 ഞാൻ അതിന്റെ ശുശ്രൂ​ഷ​ക​നാ​യതു ദൈവ​ത്തി​ന്റെ സൗജന്യ​സ​മ്മാ​ന​മായ അനർഹദയ കാരണ​മാണ്‌. ദൈവ​ത്തി​ന്റെ ശക്തിയു​ടെ പ്രവർത്ത​ന​ഫ​ല​മാ​യാണ്‌ എനിക്ക്‌ അതു കിട്ടി​യത്‌.+

8 ഞാൻ എല്ലാ വിശു​ദ്ധ​രി​ലും ഏറ്റവും ചെറി​യ​വനെ​ക്കാൾ താഴെയായിട്ടും+ ദൈവം എന്നോട്‌ ഈ അനർഹദയ കാണി​ച്ചത്‌,+ ഞാൻ ക്രിസ്‌തു​വി​ന്റെ അളവറ്റ ധനത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ജനതക​ളിൽപ്പെ​ട്ട​വരോ​ടു ഘോഷി​ക്കാ​നും 9 എല്ലാം സൃഷ്ടിച്ച ദൈവ​ത്തിൽ യുഗങ്ങ​ളാ​യി മറഞ്ഞി​രുന്ന പാവന​ര​ഹ​സ്യ​ത്തി​ലെ കാര്യാ​ദി​കൾ നിർവഹിക്കപ്പെടുന്നത്‌+ എങ്ങനെ​യാണെന്ന്‌ എല്ലാവർക്കും കാണി​ച്ചുകൊ​ടു​ക്കാ​നും വേണ്ടി​യാണ്‌. 10 അങ്ങനെ ഇപ്പോൾ സഭയെ ഉപയോഗിച്ച്‌+ സ്വർഗ​ത്തി​ലെ ഗവൺമെ​ന്റു​കൾക്കും അധികാ​ര​ങ്ങൾക്കും ദൈവ​ത്തി​ന്റെ ബഹുമു​ഖ​ജ്ഞാ​നം അറിയി​ച്ചുകൊ​ടു​ക്കു​ക​യാ​യി​രു​ന്നു ഉദ്ദേശ്യം.+ 11 ഇതു ദൈവം നമ്മുടെ കർത്താ​വായ ക്രിസ്‌തുയേ​ശു​വിനോ​ടുള്ള ബന്ധത്തിൽ രൂപം കൊടുത്ത നിത്യ​മായ ഉദ്ദേശ്യ​ത്തി​നു ചേർച്ച​യി​ലാണ്‌.+ 12 ക്രിസ്‌തുവിലുള്ള വിശ്വാ​സം കാരണം ക്രിസ്‌തു​വി​ലൂ​ടെ നമുക്കു പേടി​യി​ല്ലാ​തെ സംസാ​രി​ക്കാ​നും ധൈര്യത്തോ​ടെ ദൈവത്തെ സമീപി​ക്കാ​നും കഴിയു​ന്നു.+ 13 അതുകൊണ്ട്‌ നിങ്ങൾക്കു​വേണ്ടി ഞാൻ കഷ്ടതകൾ സഹിക്കു​ന്ന​തി​ന്റെ പേരിൽ നിങ്ങൾ അധൈ​ര്യപ്പെ​ട​രുതെന്നു ഞാൻ അപേക്ഷി​ക്കു​ന്നു. കാരണം അവ നിങ്ങളു​ടെ മഹത്ത്വ​ത്തിന്‌ ഇടയാ​കും.+

14 ഇക്കാരണത്താൽ ഞാൻ പിതാ​വി​ന്റെ സന്നിധി​യിൽ, 15 സ്വർഗത്തിലും ഭൂമി​യി​ലും ഉള്ള എല്ലാ കുടും​ബ​ങ്ങൾക്കും പേര്‌ വരാൻ കാരണ​മാ​യ​വന്റെ സന്നിധി​യിൽ, മുട്ടു​കു​ത്തു​ന്നു. 16 ഉജ്ജ്വലമായ മഹത്ത്വ​മുള്ള ദൈവം തന്റെ ആത്മാവി​ലൂ​ടെ ശക്തി തന്ന്‌ നിങ്ങളി​ലെ ആന്തരി​ക​മ​നു​ഷ്യ​നെ ബലപ്പെടുത്താൻ+ ഞാൻ പ്രാർഥി​ക്കു​ക​യാണ്‌. 17 നിങ്ങൾ സ്‌നേഹം നിറഞ്ഞ​വ​രാ​ക​ണമെ​ന്നും നിങ്ങളു​ടെ വിശ്വാ​സ​ത്താൽ ക്രിസ്‌തു നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ വസിക്കണമെന്നും+ ഞാൻ പ്രാർഥി​ക്കു​ന്നു. നിങ്ങൾ നന്നായി വേരൂന്നിയവരും+ അടിസ്ഥാ​ന​ത്തി​ന്മേൽ ഉറച്ചുനിൽക്കുന്നവരും+ ആയിരി​ക്കട്ടെ. 18 അപ്പോൾ നിങ്ങൾ എല്ലാ വിശു​ദ്ധരോ​ടുമൊ​പ്പം സത്യത്തി​ന്റെ വീതി​യും നീളവും ഉയരവും ആഴവും പൂർണ​മാ​യി ഗ്രഹി​ക്കാൻ പ്രാപ്‌ത​രാ​കും. 19 കൂടാതെ, അറിവിനെപ്പോ​ലും കവച്ചുവെ​ക്കുന്ന ക്രിസ്‌തു​വി​ന്റെ സ്‌നേഹവും+ നിങ്ങൾ തിരി​ച്ച​റി​യും. അങ്ങനെ എല്ലാ ദൈവി​ക​ഗു​ണ​ങ്ങ​ളും നിങ്ങളിൽ നിറയട്ടെ.

20 നമ്മളിൽ പ്രവർത്തി​ക്കുന്ന തന്റെ ശക്തിയാൽ,+ നമ്മൾ ചോദി​ക്കു​ക​യോ ചിന്തി​ക്കു​ക​യോ ചെയ്യു​ന്ന​തിനെ​ക്കാളെ​ല്ലാം വളരെ​യ​ധി​ക​മാ​യി ചെയ്‌തു​ത​രാൻ കഴിയുന്ന ദൈവത്തിനു+ 21 സഭയാലും ക്രിസ്‌തുയേ​ശു​വി​നാ​ലും തലമു​റ​ത​ല​മു​റയോ​ളം, എന്നു​മെന്നേ​ക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.

4 അതു​കൊണ്ട്‌ കർത്താ​വിനെപ്രതി തടവു​കാ​ര​നാ​യി​രി​ക്കുന്ന ഞാൻ+ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു: നിങ്ങൾക്കു കിട്ടിയ വിളിക്കു യോജിച്ച രീതി​യിൽ നടക്കുക.+ 2 എപ്പോഴും താഴ്‌മയും+ സൗമ്യ​ത​യും ക്ഷമയും+ ഉള്ളവരാ​യി സ്‌നേ​ഹത്തോ​ടെ എല്ലാവ​രു​മാ​യി ഒത്തുപോകുകയും+ 3 നിങ്ങളെ ഒന്നിച്ചു​നി​റു​ത്തുന്ന സമാധാനബന്ധം+ കാത്തു​കൊ​ണ്ട്‌ ആത്മാവി​നാ​ലുള്ള ഐക്യം നിലനി​റു​ത്താൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ക​യും ചെയ്യുക. 4 ഒരേ പ്രത്യാശയ്‌ക്കായി+ നിങ്ങളെ വിളി​ച്ചി​രി​ക്കു​ന്ന​തുപോലെ​തന്നെ ശരീരം ഒന്ന്‌,+ ആത്മാവ്‌ ഒന്ന്‌,+ 5 കർത്താവ്‌ ഒന്ന്‌,+ വിശ്വാ​സം ഒന്ന്‌, സ്‌നാനം ഒന്ന്‌. 6 എല്ലാവർക്കും മീതെ​യു​ള്ള​വ​നും എല്ലാവ​രി​ലും എല്ലാവ​രി​ലൂടെ​യും പ്രവർത്തി​ക്കു​ന്ന​വ​നും ആയി എല്ലാവ​രുടെ​യും ദൈവ​വും പിതാ​വും ആയവനും ഒരുവൻ മാത്രം.

7 ക്രിസ്‌തു തന്ന സൗജന്യ​സ​മ്മാ​ന​ത്തി​ന്റെ അളവനുസരിച്ച്‌+ നമ്മളോ​ട്‌ ഓരോ​രു​ത്തരോ​ടും അനർഹദയ കാണി​ച്ചി​രി​ക്കു​ന്നു. 8 “ഉന്നതങ്ങ​ളിലേക്കു കയറി​യപ്പോൾ അവൻ ബന്ദികളെ പിടി​ച്ചുകൊ​ണ്ടുപോ​യി; അവൻ മനുഷ്യ​രെ സമ്മാന​ങ്ങ​ളാ​യി തന്നു”+ എന്നാണ​ല്ലോ പറഞ്ഞി​രി​ക്കു​ന്നത്‌. 9 ‘അവൻ കയറി’ എന്നു പറഞ്ഞി​രി​ക്കു​ന്ന​തുകൊണ്ട്‌ അവൻ താഴെ ഭൂമി​യിലേക്ക്‌ ഇറങ്ങി എന്നു മനസ്സി​ലാ​ക്കാ​മ​ല്ലോ. 10 എല്ലാത്തിനെയും അവയുടെ പൂർത്തീ​ക​ര​ണ​ത്തിലേക്കു കൊണ്ടു​വരേ​ണ്ട​തിന്‌, ഇറങ്ങി​യ​വൻതന്നെ​യാ​ണു സ്വർഗാധിസ്വർഗങ്ങൾക്കു+ മീതെ കയറി​യ​തും.+

11 ക്രിസ്‌തു ചിലരെ അപ്പോസ്‌തലന്മാരായും+ ചിലരെ പ്രവാചകന്മാരായും+ ചിലരെ സുവിശേഷകന്മാരായും*+ ചിലരെ ഇടയന്മാ​രാ​യും ചിലരെ അധ്യാപകരായും+ തന്നു. 12 വിശുദ്ധരെ നേരെയാക്കാനും* ശുശ്രൂഷ നിർവ​ഹി​ക്കാ​നും ക്രിസ്‌തു​വി​ന്റെ ശരീരം ബലപ്പെ​ടു​ത്താ​നും വേണ്ടി​യാണ്‌ അവരെ തന്നത്‌.+ 13 നമ്മൾ എല്ലാവ​രും വിശ്വാ​സ​ത്തി​ലെ ഒരുമയും* ദൈവ​പുത്രനെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവും നേടി പൂർണവളർച്ചയെത്തിയ* ഒരു പുരുഷനായി+ വളർന്ന്‌ ക്രിസ്‌തു​വി​ന്റെ പരിപൂർണ​ത​യു​ടെ അളവിനൊ​പ്പം എത്തുന്ന​തു​വരെ അവർ അതു ചെയ്യും. 14 അതുകൊണ്ട്‌ നമ്മൾ ഇനി കുട്ടി​കളെപ്പോ​ലെ മനുഷ്യ​രു​ടെ കൗശല​ങ്ങ​ളി​ലും വഞ്ചന നിറഞ്ഞ ഉപായ​ങ്ങ​ളി​ലും കുടുങ്ങി ഉപദേ​ശ​ങ്ങ​ളു​ടെ ഓരോ കാറ്റി​ലും പെട്ട്‌ അങ്ങിങ്ങു പറന്നു​ന​ട​ക്കു​ന്ന​വ​രും തിരക​ളിൽപ്പെ​ട്ട​തുപോ​ലെ ആടിയു​ല​യു​ന്ന​വ​രും ആയിരി​ക്ക​രുത്‌.+ 15 പകരം, സത്യം സംസാ​രി​ച്ചുകൊണ്ട്‌ നമുക്കു സ്‌നേ​ഹ​ത്തിൽ, തലയായ ക്രിസ്‌തുവിലേക്ക്‌+ എല്ലാ കാര്യ​ത്തി​ലും വളർന്നു​വ​രാം. 16 ശരീരത്തിലെ+ എല്ലാ അവയവ​ങ്ങ​ളും ക്രിസ്‌തു​വിനോ​ടു പരസ്‌പ​രയോ​ജി​പ്പിൽ കൂട്ടി​യി​ണ​ക്കി​യി​രി​ക്കു​ന്നു. അവയ്‌ക്കു വേണ്ട​തെ​ല്ലാം നൽകുന്ന സന്ധിബ​ന്ധ​ങ്ങ​ളാൽ അവ സഹകരി​ച്ച്‌ പ്രവർത്തി​ക്കു​ന്നു. ഇങ്ങനെ അവയവങ്ങൾ ഓരോ​ന്നും ശരിയായ വിധത്തിൽ പ്രവർത്തി​ക്കുമ്പോൾ ശരീരം വളർന്ന്‌ സ്‌നേ​ഹ​ത്തിൽ ശക്തിയാർജി​ക്കു​ന്നു.+

17 അതുകൊണ്ട്‌ കർത്താ​വി​നെ സാക്ഷി​യാ​ക്കി ഞാൻ നിങ്ങ​ളോ​ടു പറയു​ന്നത്‌ ഇതാണ്‌: നിങ്ങൾ ഇനി ജനതകളെപ്പോ​ലെ നടക്കരു​ത്‌.+ പ്രയോജനമില്ലാത്ത* കാര്യ​ങ്ങളെ​ക്കു​റി​ച്ചാ​ണ​ല്ലോ അവരുടെ ചിന്ത മുഴുവൻ.+ 18 അവരുടെ ഹൃദയം കല്ലിച്ചുപോ​യ​തുകൊ​ണ്ടും,* അതു​പോ​ലെ അവരുടെ അജ്ഞത​കൊ​ണ്ടും അവരുടെ മനസ്സ്‌ ഇരുള​ട​ഞ്ഞ​താ​യി​ത്തീർന്നു. അങ്ങനെ, ദൈവം തരുന്ന ജീവനിൽനി​ന്ന്‌ അവർ അകന്നുപോ​യി​രി​ക്കു​ന്നു. 19 സദാചാരബോധം തീർത്തും നഷ്ടപ്പെട്ട അവർ അടങ്ങാത്ത ആവേശത്തോ​ടെ എല്ലാ തരം അശുദ്ധി​യി​ലും മുഴുകി ധിക്കാ​രത്തോ​ടെ പെരു​മാ​റു​ന്നു.*+

20 പക്ഷേ നിങ്ങൾ പഠിച്ച ക്രിസ്‌തു ഇങ്ങനെ​യുള്ള ഒരാളല്ല. 21 നിങ്ങൾ യേശു​വിൽനിന്ന്‌ കേൾക്കു​ക​യും യേശു​വി​ലുള്ള സത്യത്തി​നു ചേർച്ച​യിൽ യേശു​വിൽനിന്ന്‌ പഠിക്കു​ക​യും ചെയ്‌ത​തും ഇതല്ല. 22 നിങ്ങളുടെ കഴിഞ്ഞ​കാ​ലത്തെ ജീവി​ത​രീ​തി​ക്കു ചേർച്ച​യി​ലു​ള്ള​തും വഴി​തെ​റ്റി​ക്കുന്ന മോഹങ്ങളാൽ+ വഷളാ​യിക്കൊ​ണ്ടി​രി​ക്കു​ന്ന​തും ആയ പഴയ വ്യക്തി​ത്വം ഉരിഞ്ഞുകളയണം+ എന്നാണ​ല്ലോ നിങ്ങൾ പഠിച്ചത്‌. 23 നിങ്ങളുടെ ചിന്താരീതി*+ പുതു​ക്കിക്കൊണ്ടേ​യി​രി​ക്കുക. 24 കൂടാതെ ശരിയായ നീതി​ക്കും വിശ്വ​സ്‌ത​ത​യ്‌ക്കും ചേർച്ച​യിൽ ദൈവ​ത്തി​ന്റെ ഇഷ്ടമനു​സ​രിച്ച്‌ സൃഷ്ടി​ച്ചി​രി​ക്കുന്ന പുതിയ വ്യക്തി​ത്വം ധരിക്കു​ക​യും വേണം.+

25 അതുകൊണ്ട്‌, വഞ്ചന ഉപേക്ഷി​ച്ചി​രി​ക്കുന്ന നിങ്ങൾ ഓരോ​രു​ത്ത​രും അയൽക്കാ​രനോ​ടു സത്യം സംസാ​രി​ക്കണം.+ കാരണം നമ്മളെ​ല്ലാം ഒരേ ശരീര​ത്തി​ലെ അവയവ​ങ്ങ​ളാ​ണ​ല്ലോ.+ 26 കോപം വന്നാലും പാപം ചെയ്യരു​ത്‌.+ സൂര്യൻ അസ്‌ത​മി​ക്കു​ന്ന​തു​വരെ ദേഷ്യം വെച്ചുകൊ​ണ്ടി​രി​ക്ക​രുത്‌.+ 27 പിശാചിന്‌ അവസരം കൊടു​ക്ക​രുത്‌.*+ 28 മോഷ്ടിക്കുന്നവൻ ഇനി മോഷ്ടി​ക്കാ​തെ സ്വന്ത​കൈ​കൊ​ണ്ട്‌ അധ്വാ​നിച്ച്‌ മാന്യ​മായ ജോലി ചെയ്‌ത്‌ ജീവി​ക്കട്ടെ.+ അപ്പോൾ ദരി​ദ്രർക്കു കൊടു​ക്കാൻ അയാളു​ടെ കൈയിൽ എന്തെങ്കി​ലും ഉണ്ടാകും.+ 29 ചീത്ത വാക്കു​കളൊ​ന്നും നിങ്ങളു​ടെ വായിൽനി​ന്ന്‌ വരരുത്‌.+ പകരം, കേൾക്കു​ന്ന​വർക്കു ഗുണം ചെയ്യു​ന്ന​തും അവരെ ബലപ്പെ​ടു​ത്തു​ന്ന​തും സന്ദർഭോ​ചി​ത​വും ആയ കാര്യങ്ങൾ മാത്രമേ വായിൽനി​ന്ന്‌ വരാവൂ.+ 30 ദൈവത്തിന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ദുഃഖി​പ്പി​ക്കാ​നും പാടില്ല.+ ആ ആത്മാവി​നാ​ലാ​ണ​ല്ലോ മോചനവിലകൊണ്ട്‌+ വിടു​വി​ക്കുന്ന നാളി​ലേക്കു നിങ്ങളെ മുദ്ര​യി​ട്ടി​രി​ക്കു​ന്നത്‌.+

31 എല്ലാ തരം പകയും+ കോപ​വും ക്രോ​ധ​വും ആക്രോ​ശ​വും അസഭ്യസംസാരവും+ ഹാനി​ക​ര​മായ എല്ലാ കാര്യങ്ങളും+ നിങ്ങളിൽനി​ന്ന്‌ നീക്കി​ക്ക​ള​യുക. 32 എന്നിട്ട്‌ തമ്മിൽ ദയയും മനസ്സലി​വും ഉള്ളവരായി+ ദൈവം ക്രിസ്‌തു​വി​ലൂ​ടെ നിങ്ങ​ളോട്‌ ഉദാര​മാ​യി ക്ഷമിച്ച​തുപോ​ലെ നിങ്ങളും പരസ്‌പരം ഉദാര​മാ​യി ക്ഷമിക്കുക.+

5 അതു​കൊണ്ട്‌ പ്രിയ​മ​ക്ക​ളാ​യി ദൈവത്തെ അനുക​രി​ക്കുക.+ 2 നമ്മളെ* സ്‌നേഹിച്ച്‌+ നമുക്കുവേണ്ടി* യാഗവും ബലിയും ആയി, ദൈവ​ത്തി​നുള്ള ഒരു സുഗന്ധ​മാ​യി,+ തന്നെത്തന്നെ ഏൽപ്പി​ച്ചുകൊ​ടുത്ത ക്രിസ്‌തു​വിനെപ്പോ​ലെ നിങ്ങളും സ്‌നേ​ഹ​ത്തിൽ ജീവി​ക്കുക.+

3 ലൈംഗിക അധാർമി​കത,* ഏതെങ്കി​ലും തരം അശുദ്ധി, അത്യാ​ഗ്രഹം എന്നിവ നിങ്ങളു​ടെ ഇടയിൽ പറഞ്ഞുകേൾക്കാൻപോ​ലും പാടില്ല.+ അവ വിശു​ദ്ധർക്കു യോജി​ച്ചതല്ല.+ 4 നാണംകെട്ട പെരു​മാ​റ്റം, മൗഢ്യ​സം​സാ​രം, അശ്ലീലഫലിതം+ ഇങ്ങനെ നിങ്ങൾക്കു ചേരാ​ത്തതൊ​ന്നും പാടില്ല. പകരം ദൈവത്തോ​ടുള്ള നന്ദിവാ​ക്കു​ക​ളാ​ണു വേണ്ടത്‌.+ 5 അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവൻ,+ അശുദ്ധൻ, അത്യാഗ്രഹി+—അത്തരക്കാ​രൻ ഒരു വിഗ്ര​ഹാ​രാ​ധ​ക​നാണ്‌—ഇവർക്കൊ​ന്നും ക്രിസ്‌തു​വിന്റെ​യും ദൈവ​ത്തിന്റെ​യും രാജ്യ​ത്തിൽ ഒരു അവകാശവുമില്ല+ എന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. നിങ്ങൾക്ക്‌ അതി​നെ​ക്കു​റിച്ച്‌ നല്ല ബോധ്യ​വു​മുണ്ട്‌.

6 പൊള്ളയായ വാക്കു​ക​ളാൽ ആരും നിങ്ങളെ വഞ്ചിക്കാ​തി​രി​ക്കട്ടെ. കാരണം അത്തരം കാര്യ​ങ്ങ​ളു​ടെ പേരിൽ അനുസ​ര​ണംകെ​ട്ട​വ​രു​ടെ മേൽ ദൈവ​ക്രോ​ധം വരാനി​രി​ക്കു​ക​യാണ്‌. 7 അതുകൊണ്ട്‌ നിങ്ങൾ അവരുടെ​കൂ​ടെ കൂടരു​ത്‌. 8 മുമ്പ്‌ നിങ്ങൾ ഇരുട്ടാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ കർത്താവിനുള്ളവരായതുകൊണ്ട്‌+ വെളി​ച്ച​മാണ്‌.+ വെളി​ച്ച​ത്തി​ന്റെ മക്കളായി നടക്കുക. 9 വെളിച്ചത്തിന്റെ ഫലമാ​ണ​ല്ലോ എല്ലാ തരം നന്മയും നീതി​യും സത്യവും.+ 10 കർത്താവിനു സ്വീകാ​ര്യ​മാ​യത്‌ എന്താ​ണെന്ന്‌ എപ്പോ​ഴും ഉറപ്പു​വ​രു​ത്തണം.+ 11 ഇരുട്ടിന്റെ പ്രവൃ​ത്തി​ക​ളിൽ ഇനി പങ്കു​ചേ​ര​രുത്‌.+ അവകൊ​ണ്ട്‌ പ്രയോ​ജ​ന​മി​ല്ല​ല്ലോ. പകരം, അവയുടെ തനിനി​റം വെളി​ച്ച​ത്താ​ക്കു​ക​യാ​ണു വേണ്ടത്‌. 12 അവർ രഹസ്യ​മാ​യി ചെയ്യുന്ന കാര്യ​ങ്ങളെ​ക്കു​റിച്ച്‌ പറയാൻപോ​ലും നാണം തോന്നു​ന്നു. 13 വെളിച്ചത്താകുന്ന* കാര്യ​ങ്ങളെയെ​ല്ലാം വെളിപ്പെ​ടു​ത്തു​ന്നതു വെളി​ച്ച​മാണ്‌. അങ്ങനെ വെളിപ്പെ​ടു​ന്നതെ​ല്ലാം വെളി​ച്ച​മാണ്‌. 14 അതുകൊണ്ടാണ്‌ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌: “ഉറങ്ങു​ന്ന​വനേ, ഉണരുക. മരിച്ച​വ​രിൽനിന്ന്‌ എഴു​ന്നേൽക്കുക.+ അപ്പോൾ ക്രിസ്‌തു നിന്റെ മേൽ പ്രകാ​ശി​ക്കും.”+

15 അതുകൊണ്ട്‌ നിങ്ങൾ എങ്ങനെ ജീവി​ക്കുന്നെന്നു പ്രത്യേ​കം ശ്രദ്ധി​ക്കുക; ബുദ്ധി​ഹീ​ന​രാ​യല്ല, ബുദ്ധിയോ​ടെ നടന്ന്‌ 16 സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക.*+ കാരണം കാലം ദുഷി​ച്ച​താണ്‌. 17 ബുദ്ധിയില്ലാത്തവരെപ്പോലെ നടക്കു​ന്നതു മതിയാ​ക്കി എപ്പോ​ഴും യഹോവയുടെ* ഇഷ്ടം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക.+ 18 വീഞ്ഞു കുടിച്ച്‌ മത്തരാ​ക​രുത്‌.+ അതു താന്തോന്നിത്തത്തിലേക്കു* നയിക്കും. പകരം, നിങ്ങളിൽ നിറ​യേ​ണ്ടതു ദൈവാ​ത്മാ​വാണ്‌. 19 നിങ്ങൾ പരസ്‌പരം* സംസാ​രി​ക്കുമ്പോൾ നിങ്ങളു​ടെ വായിൽനി​ന്ന്‌ സങ്കീർത്ത​ന​ങ്ങ​ളും ദൈവ​ത്തി​നുള്ള സ്‌തു​തി​ക​ളും ആത്മീയ​ഗീ​ത​ങ്ങ​ളും വരട്ടെ.+ നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽനിന്ന്‌ യഹോവയ്‌ക്കായി*+ പാട്ടും സംഗീതവും+ ഉയരട്ടെ. 20 നമ്മുടെ ദൈവ​വും പിതാ​വും ആയവനു നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ നാമത്തിൽ+ എല്ലായ്‌പോ​ഴും എല്ലാത്തി​നുവേ​ണ്ടി​യും നന്ദി പറയുക.+

21 ക്രിസ്‌തുവിനെ ഭയപ്പെട്ട്‌ അന്യോ​ന്യം കീഴ്‌പെ​ട്ടി​രി​ക്കുക.+ 22 ഭാര്യമാർ കർത്താ​വിന്‌ എന്നപോ​ലെ അവരുടെ ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെ​ട്ടി​രി​ക്കട്ടെ.+ 23 കാരണം സഭയെന്ന ശരീര​ത്തി​ന്റെ രക്ഷകനായ ക്രിസ്‌തു സഭയുടെ തലയായിരിക്കുന്നതുപോലെ+ ഭർത്താവ്‌ ഭാര്യ​യു​ടെ തലയാണ്‌.+ 24 സഭ ക്രിസ്‌തു​വി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​തുപോ​ലെ ഭാര്യ​യും ഭർത്താ​വിന്‌ എല്ലാ കാര്യ​ങ്ങ​ളി​ലും കീഴ്‌പെ​ട്ടി​രി​ക്കണം. 25 സഭയെ സ്‌നേ​ഹിച്ച്‌ സഭയ്‌ക്കു​വേണ്ടി തന്നെത്തന്നെ വിട്ടുകൊടുത്ത+ ക്രിസ്‌തു​വിനെപ്പോ​ലെ ഭർത്താ​ക്ക​ന്മാ​രേ, നിങ്ങളു​ടെ ഭാര്യ​മാ​രെ എന്നും സ്‌നേ​ഹി​ക്കുക.+ 26 സഭയെ ദൈവ​വ​ച​ന​മെന്ന ജലം​കൊണ്ട്‌ കഴുകി വെടി​പ്പാ​ക്കി വിശുദ്ധീകരിക്കാനും+ 27 കറയോ ചുളി​വോ മറ്റു കുറവു​ക​ളോ ഇല്ലാതെ+ വിശു​ദ്ധ​യും കളങ്കര​ഹി​ത​യും ആയി+ എല്ലാ മഹിമയോ​ടും​കൂ​ടെ തന്റെ മുന്നിൽ നിറു​ത്താ​നും വേണ്ടി​യാ​ണു ക്രിസ്‌തു അതു ചെയ്‌തത്‌.

28 അങ്ങനെതന്നെ, ഭർത്താ​ക്ക​ന്മാ​രും ഭാര്യ​മാ​രെ സ്വന്തം ശരീരത്തെപ്പോ​ലെ സ്‌നേ​ഹി​ക്കണം. ഭാര്യയെ സ്‌നേ​ഹി​ക്കു​ന്നവൻ തന്നെത്തന്നെ സ്‌നേ​ഹി​ക്കു​ന്നു. 29 ആരും ഒരിക്ക​ലും സ്വന്തം ശരീരത്തെ വെറു​ത്തി​ട്ടി​ല്ല​ല്ലോ. ക്രിസ്‌തു സഭയുടെ കാര്യ​ത്തിൽ ചെയ്യു​ന്ന​തുപോ​ലെ വാത്സല്യത്തോ​ടെ അതിനെ പരി​പോ​ഷി​പ്പി​ക്കു​ക​യല്ലേ ചെയ്യു​ന്നത്‌? 30 ക്രിസ്‌തുവിന്റെ ശരീര​ത്തി​ലെ അവയവ​ങ്ങ​ളായ നമ്മുടെ+ കാര്യ​ത്തിൽ ക്രിസ്‌തു ചെയ്യു​ന്നത്‌ അതുതന്നെ​യാണ്‌. 31 “അതു​കൊണ്ട്‌ പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ട്‌ ഭാര്യയോ​ടു പറ്റി​ച്ചേ​രും;* അവർ രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും.”+ 32 വളരെ പ്രധാ​നപ്പെ​ട്ട​താണ്‌ ഈ പാവന​ര​ഹ​സ്യം.+ ഞാൻ ഇപ്പോൾ പറയു​ന്നതു ക്രിസ്‌തു​വിനെ​യും സഭയെ​യും കുറി​ച്ചാണ്‌.+ 33 എങ്കിലും നിങ്ങൾ ഓരോ​രു​ത്ത​രും ഭാര്യയെ തന്നെ​പ്പോലെ​തന്നെ സ്‌നേ​ഹി​ക്കണം.+ അതേസ​മയം ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കു​ക​യും വേണം.+

6 മക്കളേ, കർത്താവ്‌ ആഗ്രഹി​ക്കു​ന്ന​തുപോ​ലെ നിങ്ങളു​ടെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കുക.+ കാരണം അതു ന്യായ​മാണ്‌. 2 “നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക”+ എന്നത്‌ ഒരു വാഗ്‌ദാ​നം സഹിതം തന്ന ആദ്യക​ല്‌പ​ന​യാണ്‌. ആ വാഗ്‌ദാ​നം ഇതാണ്‌: 3 “എങ്കിൽ നിനക്കു നന്മ വരുകയും* നീ ഭൂമി​യിൽ ദീർഘാ​യുസ്സോ​ടി​രി​ക്കു​ക​യും ചെയ്യും.” 4 പിതാക്കന്മാരേ, നിങ്ങളു​ടെ മക്കളെ പ്രകോപിപ്പിക്കാതെ+ യഹോവയുടെ* ശിക്ഷണത്തിലും+ ഉപദേശത്തിലും*+ വളർത്തിക്കൊ​ണ്ടു​വ​രുക.

5 അടിമകളേ, നിങ്ങളു​ടെ യജമാനന്മാരെ* ക്രിസ്‌തു​വി​നെ എന്നപോ​ലെ ഭയത്തോടെ​യും വിറയലോടെ​യും ആത്മാർഥ​ഹൃ​ദ​യത്തോടെ​യും അനുസ​രി​ക്കുക.+ 6 എന്നാൽ അങ്ങനെ ചെയ്യു​ന്നതു മനുഷ്യ​രു​ടെ പ്രീതി പിടി​ച്ചു​പ​റ്റുക എന്ന ലക്ഷ്യത്തിൽ, അവർ നോക്കിക്കൊ​ണ്ടി​രി​ക്കുമ്പോൾ മാത്ര​മാ​യി​രി​ക്ക​രുത്‌.*+ ദൈവ​ത്തി​ന്റെ ഇഷ്ടം മുഴുദേഹിയോടെ*+ ചെയ്യുന്ന ക്രിസ്‌തു​വി​ന്റെ അടിമ​ക​ളാ​യി വേണം നിങ്ങൾ അനുസ​രി​ക്കാൻ. 7 മനുഷ്യർക്ക്‌ എന്നപോ​ലെയല്ല, യഹോവയ്‌ക്ക്‌* എന്നപോലെ+ നല്ല മനോ​ഭാ​വത്തോ​ടെ പണി ചെയ്യുന്ന അടിമ​ക​ളാ​യി​രി​ക്കുക. 8 കാരണം അടിമ​യാ​യാ​ലും സ്വത​ന്ത്ര​നാ​യാ​ലും, ഓരോ​രു​ത്ത​രും ചെയ്യുന്ന നല്ല കാര്യ​ങ്ങൾക്കുള്ള പ്രതി​ഫലം യഹോവയിൽനിന്ന്‌* കിട്ടുമെന്നു+ നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 9 അതുപോലെ യജമാ​ന​ന്മാ​രേ, നിങ്ങളും നിങ്ങളു​ടെ അടിമ​കളോട്‌ അതേ മനോ​ഭാ​വത്തോ​ടെ പെരു​മാ​റുക. അവരെ ഭീഷണിപ്പെ​ടു​ത്ത​രുത്‌. കാരണം അവരുടെ​യും നിങ്ങളുടെ​യും യജമാനൻ സ്വർഗത്തിലുണ്ടെന്നും+ ആ യജമാനൻ പക്ഷപാതം കാണി​ക്കു​ന്ന​വ​നല്ലെ​ന്നും അറിയാ​മ​ല്ലോ.

10 അവസാനമായി ഞാൻ പറയട്ടെ: കർത്താ​വി​ന്റെ മഹാബലത്താൽ+ കർത്താ​വിൽനിന്ന്‌ ശക്തിയാർജി​ച്ചുകൊ​ണ്ടി​രി​ക്കുക. 11 പിശാചിന്റെ കുടി​ല​തന്ത്ര​ങ്ങളോട്‌ എതിർത്തു​നിൽക്കാൻ കഴി​യേ​ണ്ട​തി​നു ദൈവ​ത്തിൽനി​ന്നുള്ള സമ്പൂർണ​പ​ടക്കോ​പ്പു ധരിക്കുക.+ 12 കാരണം നമ്മുടെ പോരാട്ടം*+ മാംസത്തോ​ടും രക്തത്തോ​ടും അല്ല, ഗവൺമെ​ന്റു​കളോ​ടും അധികാ​ര​ങ്ങളോ​ടും ഈ അന്ധകാ​രലോ​ക​ത്തി​ന്റെ ചക്രവർത്തി​മാരോ​ടും സ്വർഗീ​യ​സ്ഥ​ല​ങ്ങ​ളി​ലെ ദുഷ്ടാ​ത്മസേ​ന​കളോ​ടും ആണ്‌.+ 13 അതുകൊണ്ട്‌ ദൈവ​ത്തിൽനി​ന്നുള്ള സമ്പൂർണ​പ​ടക്കോപ്പ്‌ എടുക്കുക.+ അപ്പോൾ, ദുർദി​വ​സ​ത്തിൽ ചെറു​ത്തു​നിൽക്കാ​നും ഒരുക്ക​ങ്ങളെ​ല്ലാം പൂർത്തി​യാ​ക്കി​യിട്ട്‌ ഉറച്ചു​നിൽക്കാ​നും നിങ്ങൾക്കു കഴിയും.

14 അതുകൊണ്ട്‌ സത്യം അരയ്‌ക്കു കെട്ടി+ നീതി എന്ന കവചം മാറിൽ ധരിച്ച്‌+ 15 സമാധാനത്തിന്റെ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള ഒരുക്കം ചെരി​പ്പാ​യി അണിഞ്ഞ്‌+ ഉറച്ചു​നിൽക്കുക. 16 ഇതിനെല്ലാം പുറമേ ദുഷ്ടന്റെ തീയമ്പു​കളെ മുഴുവൻ+ കെടു​ത്തി​ക്ക​ള​യാൻ സഹായി​ക്കുന്ന വിശ്വാ​സം എന്ന വലിയ പരിചയും+ പിടി​ക്കണം. 17 രക്ഷ എന്ന പടത്തൊ​പ്പി അണിഞ്ഞ്‌+ ദൈവ​വ​ചനം എന്ന ദൈവാ​ത്മാ​വി​ന്റെ വാളും എടുക്കുക.+ 18 ഏതു സാഹച​ര്യ​ത്തി​ലും എല്ലാ തരം പ്രാർഥനകളോടും+ ഉള്ളുരു​കി​യുള്ള അപേക്ഷ​കളോ​ടും കൂടെ ദൈവാ​ത്മാ​വിൽ പ്രാർഥി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യും വേണം.+ ആ ലക്ഷ്യത്തിൽ ഉണർന്നി​രുന്ന്‌ എല്ലാ വിശു​ദ്ധർക്കുംവേണ്ടി എപ്പോ​ഴും ഉള്ളുരു​കി പ്രാർഥി​ക്കുക. 19 ഞാൻ വായ്‌ തുറക്കു​മ്പോൾ, സന്തോ​ഷ​വാർത്ത​യു​ടെ പാവന​ര​ഹ​സ്യം പേടി കൂടാതെ അറിയി​ക്കാൻ എനിക്കു വാക്കുകൾ കിട്ടേ​ണ്ട​തിന്‌ എനിക്കുവേ​ണ്ടി​യും പ്രാർഥി​ക്കുക.+ 20 ആ സന്തോ​ഷ​വാർത്ത​യു​ടെ സ്ഥാനപതിയായി+ ചങ്ങലയിൽ കഴിയുന്ന ഞാൻ ധീരതയോ​ടെ അതി​നെ​ക്കു​റിച്ച്‌ സംസാ​രിക്കേ​ണ്ട​താ​ണ​ല്ലോ. അതു​കൊണ്ട്‌ നിങ്ങൾ എനിക്കു​വേണ്ടി പ്രാർഥി​ക്കണം.

21 ഞാൻ എങ്ങനെ​യി​രി​ക്കുന്നെ​ന്നും എന്തു ചെയ്യുന്നെ​ന്നും നിങ്ങളെ അറിയി​ക്കാൻ, പ്രിയ​പ്പെട്ട സഹോ​ദ​ര​നും കർത്താ​വി​ന്റെ വേലയിൽ വിശ്വ​സ്‌ത​ശുശ്രൂ​ഷ​ക​നും ആയ തിഹിക്കൊസ്‌+ അവി​ടേക്കു വരുന്നു​ണ്ട്‌. കാര്യ​ങ്ങളെ​ല്ലാം തിഹി​ക്കൊ​സ്‌ നിങ്ങളെ അറിയി​ക്കും.+ 22 ഞങ്ങളുടെ വിശേ​ഷങ്ങൾ നിങ്ങളെ അറിയി​ക്കാ​നും നിങ്ങളു​ടെ ഹൃദയ​ങ്ങൾക്ക്‌ ആശ്വാസം പകരാ​നും വേണ്ടി​യാ​ണു ഞാൻ തിഹിക്കൊ​സി​നെ അവി​ടേക്ക്‌ അയയ്‌ക്കു​ന്നത്‌.

23 പിതാവായ ദൈവ​ത്തിൽനി​ന്നും കർത്താ​വായ യേശുക്രി​സ്‌തു​വിൽനി​ന്നും സഹോ​ദ​ര​ങ്ങൾക്കു സമാധാ​ന​വും വിശ്വാ​സത്തോ​ടു​കൂ​ടിയ സ്‌നേ​ഹ​വും ഉണ്ടായി​രി​ക്കട്ടെ. 24 അനശ്വരസ്‌നേഹത്തോടെ നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​നെ സ്‌നേ​ഹി​ക്കുന്ന എല്ലാവർക്കും അനർഹദയ ലഭിക്കട്ടെ.

‘ലോകം’ എന്നത്‌ ഇവിടെ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളെ കുറി​ക്കു​ന്നു.

പദാവലി കാണുക.

അഥവാ “തികയു​മ്പോൾ കാര്യങ്ങൾ നോക്കി​ന​ട​ത്തു​ന്നത്‌.”

ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.

അഥവാ “ആദ്യഗ​ഡു​വാ​യി (അച്ചാര​മാ​യി); അഡ്വാൻസ്‌ തുകയാ​യി; ഈടായി.”

അഥവാ “സൂക്ഷ്‌മ​മായ.”

അഥവാ “ഈ യുഗത്തിൽ.” പദാവലി കാണുക.

അതായത്‌, മനോ​ഭാ​വ​ത്തി​ന്‌.

പദാവലിയിൽ “ജഡം” കാണുക.

അഥവാ “ക്രിസ്‌തു​യേ​ശു​വി​നോ​ടുള്ള യോജി​പ്പിൽ.”

അഥവാ “പ്രീതി.”

അഥവാ “യുഗങ്ങ​ളി​ലും.” പദാവലി കാണുക.

പദാവലി കാണുക.

അക്ഷ. “ജഡസം​ബ​ന്ധ​മാ​യി.”

പദാവലി കാണുക.

പദാവലി കാണുക.

അനു. എ5 കാണുക.

പറഞ്ഞുവരുന്ന കാര്യ​ത്തി​ന്റെ തുടർച്ച 14-ാം വാക്യ​ത്തി​ലാ​ണെന്നു തോന്നു​ന്നു.

അഥവാ “സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​വ​രാ​യും.”

അഥവാ “പരിശീ​ലി​പ്പി​ക്കാ​നും.”

അഥവാ “ഐക്യ​വും.”

അഥവാ “സൂക്ഷ്‌മ​മായ.”

അഥവാ “പക്വത​യുള്ള.”

അഥവാ “പൊള്ള​യായ; വ്യർഥ​മായ.”

അക്ഷ. “മാന്ദ്യ​മു​ള്ള​താ​യ​തു​കൊ​ണ്ടും.”

അഥവാ “നാണം​കെട്ട്‌ പെരു​മാ​റു​ന്നു.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.

അഥവാ “നിങ്ങളു​ടെ മനസ്സിനെ പ്രചോ​ദി​പ്പി​ക്കുന്ന ശക്തി.” അക്ഷ. “നിങ്ങളു​ടെ മനസ്സിന്റെ ആത്മാവ്‌.”

അഥവാ “പിശാ​ചി​ന്‌ ഇടം കൊടു​ക്ക​രു​ത്‌.”

മറ്റൊരു സാധ്യത “നിങ്ങളെ.”

മറ്റൊരു സാധ്യത “നിങ്ങൾക്കു​വേണ്ടി.”

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അഥവാ “ശാസന കിട്ടുന്ന.”

അക്ഷ. “സമയം വിലയ്‌ക്കു വാങ്ങുക.”

അനു. എ5 കാണുക.

അഥവാ “ദുർമാർഗ​ത്തി​ലേക്ക്‌.”

മറ്റൊരു സാധ്യത “നിങ്ങ​ളോ​ടു​തന്നെ.”

അനു. എ5 കാണുക.

അഥവാ “ഭാര്യ​യു​ടെ​കൂ​ടെ കഴിയും.”

അഥവാ “അഭിവൃ​ദ്ധി ഉണ്ടാകു​ക​യും.”

അനു. എ5 കാണുക.

അഥവാ “ഗുണ​ദോ​ഷ​ത്തി​ലും; മാർഗ​നിർദേ​ശ​ത്തി​ലും.” അക്ഷ. “യഹോ​വ​യു​ടെ മനസ്സ്‌ ഉള്ളിൽ വെച്ചു​കൊ​ടു​ത്തും.”

അഥവാ “മനുഷ്യ​യ​ജ​മാ​ന​ന്മാ​രെ.”

അക്ഷ. “മനുഷ്യ​രെ പ്രീണി​പ്പി​ക്കു​ന്ന​വ​രെ​പ്പോ​ലെ ദൃഷ്ടി​സേവ ചെയ്‌തു​കൊ​ണ്ടാ​യി​രി​ക്ക​രു​ത്‌.”

പദാവലിയിൽ “ദേഹി” കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അക്ഷ. “നമ്മുടെ മല്‌പി​ടി​ത്തം.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക