വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt ഗലാത്യർ 1:1-6:18
  • ഗലാത്യർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഗലാത്യർ
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ഗലാത്യർ

ഗലാത്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌

1 മനുഷ്യ​രിൽനി​ന്നോ ഏതെങ്കി​ലും മനുഷ്യ​നാ​ലോ അല്ല, ക്രിസ്‌തുയേശുവിനാലും+ ക്രിസ്‌തു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പിച്ച പിതാ​വായ ദൈവത്താലും+ അപ്പോ​സ്‌ത​ല​നാ​യി​ത്തീർന്ന പൗലോ​സും, 2 കൂടെയുള്ള എല്ലാ സഹോ​ദ​ര​ന്മാ​രും ഗലാത്യ​യി​ലെ സഭകൾക്ക്‌ എഴുതു​ന്നത്‌:

3 നമ്മുടെ പിതാ​വായ ദൈവ​ത്തിൽനി​ന്നും കർത്താ​വായ ക്രിസ്‌തുയേ​ശു​വിൽനി​ന്നും ഉള്ള അനർഹ​ദ​യ​യും സമാധാ​ന​വും നിങ്ങൾക്കു​ണ്ടാ​യി​രി​ക്കട്ടെ. 4 നമ്മുടെ ദൈവ​വും പിതാ​വും ആയവന്റെ ഇഷ്ടമനുസരിച്ച്‌+ ഈ ദുഷ്ടവ്യവസ്ഥിതിയിൽനിന്ന്‌*+ നമ്മളെ വിടു​വി​ക്കാൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി+ ക്രിസ്‌തു തന്നെത്തന്നെ ഏൽപ്പി​ച്ചുകൊ​ടു​ത്തു. 5 ദൈവത്തിന്‌ എന്നു​മെന്നേ​ക്കും മഹത്ത്വം. ആമേൻ.

6 ക്രിസ്‌തുവിന്റെ അനർഹ​ദ​യകൊണ്ട്‌ നിങ്ങളെ വിളിച്ച ദൈവത്തെ വിട്ട്‌ നിങ്ങൾ ഇത്ര വേഗം മറ്റൊരു സന്തോ​ഷ​വാർത്ത​യിലേക്കു തിരി​യു​ന്നതു കണ്ടിട്ട്‌+ എനിക്ക്‌ അത്ഭുതം തോന്നു​ന്നു. 7 വാസ്‌തവത്തിൽ, അതൊരു സന്തോ​ഷ​വാർത്തയേ അല്ല. ചിലർ നിങ്ങളെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കാൻ നോക്കു​ക​യാണ്‌.+ ക്രിസ്‌തു​വിനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത വികല​മാ​ക്കു​ക​യാണ്‌ അവരുടെ ലക്ഷ്യം. 8 എന്നാൽ ഞങ്ങൾ നിങ്ങ​ളോട്‌ അറിയി​ച്ച​തിൽനിന്ന്‌ വ്യത്യ​സ്‌ത​മായ ഒരു സന്തോ​ഷ​വാർത്ത ഞങ്ങളാ​കട്ടെ, സ്വർഗ​ത്തിൽനി​ന്നുള്ള ഒരു ദൂതനാ​കട്ടെ നിങ്ങളെ അറിയി​ച്ചാൽ അവൻ ശപിക്കപ്പെ​ട്ടവൻ. 9 ഞങ്ങൾ മുമ്പ്‌ പറഞ്ഞതു​തന്നെ ഞാൻ ഇപ്പോ​ഴും പറയുന്നു: നിങ്ങൾ സ്വീക​രി​ച്ച​തിൽനിന്ന്‌ വ്യത്യ​സ്‌ത​മായ ഒരു സന്തോ​ഷ​വാർത്ത ആരെങ്കി​ലും നിങ്ങളെ അറിയി​ച്ചാൽ അയാൾ ശപിക്കപ്പെ​ട്ടവൻ.

10 ഞാൻ മനുഷ്യ​രു​ടെ അംഗീ​കാ​രം നേടാ​നാ​ണോ അതോ ദൈവ​ത്തി​ന്റെ അംഗീ​കാ​രം നേടാ​നാ​ണോ ശ്രമി​ക്കു​ന്നത്‌? മനുഷ്യ​രെ പ്രീതിപ്പെ​ടു​ത്താ​നാ​ണോ ഞാൻ നോക്കു​ന്നത്‌? മനുഷ്യ​രെ പ്രീതിപ്പെ​ടു​ത്താ​നാ​ണു ഞാൻ ഇപ്പോ​ഴും നോക്കു​ന്നതെ​ങ്കിൽ ഞാൻ ക്രിസ്‌തു​വി​ന്റെ അടിമയല്ല. 11 സഹോദരങ്ങളേ, ഞാൻ നിങ്ങ​ളോട്‌ അറിയിച്ച സന്തോ​ഷ​വാർത്ത മനുഷ്യരിൽനിന്നുള്ളതല്ല+ എന്നു നിങ്ങൾ അറിയ​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു. 12 എനിക്ക്‌ അതു കിട്ടി​യതു മനുഷ്യ​നിൽനി​ന്നല്ല. ആരും എന്നെ പഠിപ്പി​ച്ച​തു​മല്ല. ഒരു വെളി​പാ​ടി​ലൂ​ടെ ക്രിസ്‌തു​യേശു എനിക്ക്‌ അതു വെളിപ്പെ​ടു​ത്തി​ത്ത​ന്ന​താണ്‌.

13 ജൂതമതത്തിലെ എന്റെ മുൻകാ​ല​ജീ​വി​തത്തെ​പ്പറ്റി നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.+ ദൈവ​ത്തി​ന്റെ സഭയെ ഞാൻ കഠിന​മാ​യി ഉപദ്ര​വി​ക്കു​ക​യും നശിപ്പി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌തുപോ​ന്നു.+ 14 എന്റെ ജനത്തിലെ സമപ്രാ​യ​ക്കാ​രായ പലരെ​ക്കാ​ളും ഞാൻ ജൂതമ​ത​കാ​ര്യ​ങ്ങ​ളിൽ മുന്നി​ട്ടു​നി​ന്നി​രു​ന്നു. പിതൃ​പാ​ര​മ്പ​ര്യ​ങ്ങൾ പിൻപ​റ്റു​ന്ന​തിൽ മറ്റാ​രെ​ക്കാ​ളും ഉത്സാഹ​മു​ള്ള​വ​നാ​യി​രു​ന്നു ഞാൻ.+ 15 പക്ഷേ എന്റെ അമ്മയുടെ ഗർഭത്തിൽനി​ന്ന്‌ എന്നെ വേർപെ​ടു​ത്തു​ക​യും അനർഹദയ കാണിച്ച്‌+ എന്നെ വിളി​ക്കു​ക​യും ചെയ്‌ത ദൈവ​ത്തിന്‌ 16 എന്നിലൂടെ തന്റെ പുത്രനെ വെളിപ്പെ​ടു​ത്താൻ പ്രസാദം തോന്നി. ഞാൻ ജനതകൾക്കി​ട​യിൽ പുത്രനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ഘോഷി​ക്ക​ണമെ​ന്നാ​യി​രു​ന്നു ദൈവ​ത്തി​ന്റെ ഉദ്ദേശ്യം.+ പക്ഷേ ഞാൻ അപ്പോൾ ഒരു മനുഷ്യനോടും* അഭി​പ്രാ​യം ചോദി​ക്കാൻ നിന്നില്ല. 17 എനിക്കു മുമ്പേ അപ്പോ​സ്‌ത​ല​ന്മാ​രാ​യ​വരെ കാണാൻ യരുശലേ​മിലേക്കു പോയ​തു​മില്ല. പകരം, ഞാൻ നേരെ അറേബ്യ​യിലേക്കു പോയി​ട്ട്‌ അവി​ടെ​നിന്ന്‌ ദമസ്‌കൊ​സിലേക്കു മടങ്ങിപ്പോ​രു​ക​യാ​ണു ചെയ്‌തത്‌.+

18 മൂന്നു വർഷം കഴിഞ്ഞ്‌ ഞാൻ കേഫയെ കാണാൻ+ യരുശലേ​മിൽ ചെന്നു.+ 15 ദിവസം കേഫയുടെകൂടെ* താമസി​ച്ചു. 19 പക്ഷേ കർത്താ​വി​ന്റെ സഹോ​ദ​ര​നായ യാക്കോബിനെ+ അല്ലാതെ മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാരെയൊ​ന്നും ഞാൻ കണ്ടില്ല. 20 ഞാൻ എഴുതുന്ന ഇക്കാര്യ​ങ്ങളൊ​ന്നും നുണയല്ല എന്നു ദൈവത്തെ സാക്ഷി​യാ​ക്കി നിങ്ങൾക്ക്‌ ഉറപ്പു തരുന്നു.

21 പിന്നീട്‌ ഞാൻ സിറിയ, കിലിക്യ എന്നീ പ്രദേ​ശ​ങ്ങ​ളിലേക്കു പോയി.+ 22 എന്നാൽ യഹൂദ്യ​യി​ലെ ക്രിസ്‌തീ​യ​സ​ഭ​കൾക്ക്‌ എന്നെ നേരിട്ട്‌ പരിച​യ​മി​ല്ലാ​യി​രു​ന്നു. 23 “മുമ്പ്‌ നമ്മളെ ഉപദ്ര​വി​ച്ചി​രുന്ന ആ മനുഷ്യൻ+ ഇപ്പോൾ, താൻ ഒരിക്കൽ നശിപ്പി​ക്കാൻ ശ്രമിച്ച വിശ്വാ​സത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നു”+ എന്നൊരു കേട്ടറി​വ്‌ മാത്രമേ അവർക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. 24 അങ്ങനെ എന്നെ​പ്രതി അവർ ദൈവത്തെ സ്‌തു​തി​ക്കാൻതു​ടങ്ങി.

2 ഞാൻ 14 വർഷം കഴിഞ്ഞ്‌ ബർന്നബാസിന്റെകൂടെ+ വീണ്ടും യരുശലേ​മിലേക്കു പോയി. തീത്തോ​സിനെ​യും കൂടെക്കൊ​ണ്ടുപോ​യി​രു​ന്നു.+ 2 ഒരു വെളി​പാ​ടു കിട്ടി​യി​ട്ടാ​ണു ഞാൻ പോയത്‌. ജനതകൾക്കി​ട​യിൽ ഞാൻ പ്രസം​ഗി​ക്കുന്ന സന്തോ​ഷ​വാർത്ത അവി​ടെ​യു​ണ്ടാ​യി​രുന്ന ആദരണീ​യ​രായ ചിലരെ മാത്രം വിളി​ച്ചു​കൂ​ട്ടി അറിയി​ച്ചു. ഞാൻ ഓടി​യ​തും ഓടു​ന്ന​തും വെറുതേ​യല്ലെന്ന്‌ ഉറപ്പാ​ക്കാ​നാണ്‌ ഇങ്ങനെ ചെയ്‌തത്‌. 3 പക്ഷേ എന്റെകൂടെ​യു​ണ്ടാ​യി​രുന്ന തീത്തോസ്‌+ ഗ്രീക്കു​കാ​ര​നാ​യി​രു​ന്നി​ട്ടു​കൂ​ടെ പരിച്ഛേദനയേൽക്കാൻ* ആരും തീത്തോ​സി​നെ നിർബ​ന്ധി​ച്ചില്ല.+ 4 എന്നാൽ ക്രിസ്‌തുയേ​ശു​വിനോ​ടുള്ള യോജി​പ്പിൽ ഞങ്ങൾ ആസ്വദി​ക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച്‌+ മനസ്സി​ലാ​ക്കാൻവേണ്ടി ചാരന്മാ​രാ​യി നുഴഞ്ഞു​ക​യ​റിയ കള്ളസ​ഹോ​ദ​ര​ന്മാ​രാ​ണു കുഴപ്പ​മു​ണ്ടാ​ക്കി​യത്‌.+ ഞങ്ങളെ പൂർണ​മാ​യി അടിമപ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു അവരുടെ ലക്ഷ്യം.+ 5 സന്തോഷവാർത്തയെന്ന സത്യം നിങ്ങളിൽ നിലനിൽക്കാൻവേണ്ടി നിമിഷനേരത്തേക്കുപോലും* ഞങ്ങൾ അവർക്കു വഴങ്ങിക്കൊ​ടു​ത്തില്ല.+

6 പ്രമുഖരായി കരുതപ്പെ​ടു​ന്ന​വരെ​ക്കു​റി​ച്ചാണെ​ങ്കിൽ,+ അവർ ആരായി​രു​ന്നാ​ലും എനി​ക്കൊ​ന്നു​മില്ല. കാരണം പുറമേ കാണു​ന്ന​തുവെ​ച്ച​ല്ല​ല്ലോ ദൈവം ഒരാളെ വിലയി​രു​ത്തു​ന്നത്‌. ഇനി, ആ ആദരണീ​യ​രാ​കട്ടെ പുതി​യ​തായൊ​ന്നും എനിക്ക്‌ അറിയി​ച്ചു​ത​ന്ന​തു​മില്ല. 7 എന്നാൽ പരി​ച്ഛേ​ദ​നയേ​റ്റ​വരോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള ചുമതല പത്രോ​സി​നു കിട്ടി​യ​തുപോ​ലെ, പരി​ച്ഛേ​ദ​നയേൽക്കാ​ത്ത​വരോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള നിയോഗം+ എനിക്കു കിട്ടി​യി​രി​ക്കുന്നെന്ന്‌ അവർ മനസ്സി​ലാ​ക്കി. 8 കാരണം പരി​ച്ഛേ​ദ​നയേ​റ്റ​വ​രു​ടെ അപ്പോ​സ്‌ത​ല​നാ​യി​രി​ക്കാൻ പത്രോ​സി​നെ പ്രാപ്‌ത​നാ​ക്കി​യ​വൻതന്നെ ജനതകൾക്കു​വേണ്ടി പ്രവർത്തി​ക്കാൻ എന്നെയും പ്രാപ്‌ത​നാ​ക്കി​യി​രു​ന്നു.+ 9 തൂണുകളായി കരുതപ്പെ​ട്ടി​രുന്ന യാക്കോബും+ കേഫയും* യോഹ​ന്നാ​നും, ദൈവം എന്നോടു കാണിച്ച അനർഹദയയെപ്പറ്റി+ മനസ്സി​ലാ​ക്കി​യപ്പോൾ എന്നെയും ബർന്നബാസിനെയും+ പിന്തു​ണ​ച്ചുകൊണ്ട്‌ കൈ തന്നു.* അങ്ങനെ, ഞങ്ങൾ ജനതക​ളു​ടെ അടു​ത്തേ​ക്കും അവർ പരി​ച്ഛേ​ദ​നയേ​റ്റ​വ​രു​ടെ അടു​ത്തേ​ക്കും പോകാൻ തീരു​മാ​ന​മാ​യി. 10 ദരിദ്രരെ ഓർക്കണം എന്നു മാത്രം അവർ പറഞ്ഞു. ഇക്കാര്യം ഞാൻ പ്രത്യേ​കം ശ്രദ്ധി​ച്ചി​ട്ടുണ്ട്‌.+

11 എന്നാൽ കേഫ*+ അന്ത്യോ​ക്യ​യിൽ വന്നപ്പോൾ+ ഞാൻ കേഫയെ മുഖാ​മു​ഖം എതിർത്തു.* കാരണം കേഫ കുറ്റക്കാ​ര​നാണെന്നു വ്യക്തമാ​യി​രു​ന്നു. 12 യാക്കോബിന്റെ+ അടുത്തു​നിന്ന്‌ ചിലർ വരുന്ന​തി​നു മുമ്പ്‌ കേഫ ജനതക​ളിൽപ്പെ​ട്ട​വ​രുടെ​കൂ​ടെ ഭക്ഷണം കഴിച്ചി​രു​ന്ന​താണ്‌.+ പക്ഷേ അവർ വന്നപ്പോൾ, കേഫ അതു നിറുത്തി. പരി​ച്ഛേ​ദ​നയേ​റ്റ​വരെ ഭയന്ന്‌ കേഫ ജനതക​ളിൽപ്പെ​ട്ട​വരോട്‌ അകലം പാലിച്ചു.+ 13 മറ്റു ജൂതന്മാ​രും കേഫയു​ടെ കൂടെ​ക്കൂ​ടി കാപട്യം കാണിച്ചതുകൊണ്ട്‌* ബർന്നബാ​സുപോ​ലും ഈ കാപട്യ​ത്തി​നു വഴിപ്പെടാൻ* ഇടയായി. 14 അവർ സന്തോ​ഷ​വാർത്ത​യെന്ന സത്യത്തി​നു ചേർന്ന രീതി​യി​ലല്ല നടക്കു​ന്നതെന്നു കണ്ടപ്പോൾ+ എല്ലാവ​രുടെ​യും മുന്നിൽവെച്ച്‌ ഞാൻ കേഫ​യോ​ടു ചോദി​ച്ചു: “ഒരു ജൂതനായ താങ്കൾ ജൂത​നെപ്പോ​ലെ ജീവി​ക്കാ​തെ ജനതകളെപ്പോ​ലെ ജീവി​ച്ചിട്ട്‌, ജനതകളെ ജൂതന്മാ​രു​ടെ ആചാര​മ​നു​സ​രിച്ച്‌ ജീവി​ക്കാൻ നിർബ​ന്ധി​ക്കു​ന്നതു ശരിയാ​ണോ?”+

15 നമ്മൾ ജന്മം​കൊണ്ട്‌ ജൂതന്മാ​രാണ്‌, ജനതക​ളിൽപ്പെട്ട പാപി​കളല്ല. 16 പക്ഷേ നിയമം* ആവശ്യപ്പെ​ടുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തി​ലൂടെയല്ല, യേശുക്രിസ്‌തുവിലുള്ള+ വിശ്വാസത്തിലൂടെ+ മാത്ര​മാണ്‌ ഒരാളെ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കു​ന്നതെന്നു നമുക്ക്‌ അറിയാം. അതു​കൊണ്ട്‌ നിയമം ആവശ്യപ്പെ​ടു​ന്നതു ചെയ്യു​ന്ന​തി​ലൂടെയല്ല, ക്രിസ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ നമ്മളെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കാൻ നമ്മളും ക്രിസ്‌തുയേ​ശു​വിൽ വിശ്വാ​സ​മർപ്പി​ച്ചി​രി​ക്കു​ന്നു. നിയമം ആവശ്യപ്പെ​ടു​ന്നതു ചെയ്യു​ന്ന​തി​ലൂ​ടെ ആരെയും നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കി​ല്ല​ല്ലോ.+ 17 ക്രിസ്‌തുവിലൂടെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കപ്പെ​ടാൻ ശ്രമി​ക്കുന്ന നമ്മൾ പാപി​ക​ളാണെന്നു വരു​ന്നെ​ങ്കിൽ, ക്രിസ്‌തു പാപത്തി​ന്റെ ശുശ്രൂ​ഷ​ക​നാ​കി​ല്ലേ? അങ്ങനെ ഒരിക്ക​ലും വരില്ല! 18 ഞാൻ ഇടിച്ചു​ക​ള​ഞ്ഞതു ഞാൻതന്നെ പണിതു​യർത്തുന്നെ​ങ്കിൽ ഞാൻ ലംഘക​നാണെന്നു വരും. 19 കാരണം ദൈവ​ത്തി​നുവേണ്ടി ജീവി​ക്കാൻ ഞാൻ നിയമം മുഖേന നിയമത്തോ​ടുള്ള ബന്ധത്തിൽ മരിച്ച​താണ്‌.+ 20 ക്രിസ്‌തുവിന്റെകൂടെ എന്നെയും സ്‌തം​ഭ​ത്തിൽ തറച്ചി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌ ഇപ്പോൾ ജീവി​ക്കു​ന്നതു ഞാനല്ല,+ ക്രിസ്‌തു​വാണ്‌ എന്നിൽ ജീവി​ക്കു​ന്നത്‌. ഈ ശരീര​ത്തിൽ ഞാൻ ഇങ്ങനെ ജീവി​ച്ചി​രി​ക്കു​ന്ന​തു​തന്നെ എന്നെ സ്‌നേ​ഹിച്ച്‌ എനിക്കു​വേണ്ടി തന്നെത്തന്നെ ഏൽപ്പി​ച്ചുകൊ​ടുത്ത ദൈവ​പുത്ര​നി​ലുള്ള വിശ്വാ​സംകൊ​ണ്ടാണ്‌.+ 21 നിയമത്തിലൂടെയാണു നീതീ​ക​രണം വരുന്നതെ​ങ്കിൽ ക്രിസ്‌തു മരിച്ചതു വെറുതേ​യാ​കു​മ​ല്ലോ.+ അതു​കൊണ്ട്‌ ഞാൻ ദൈവ​ത്തി​ന്റെ അനർഹദയ+ തള്ളിക്ക​ള​യു​ന്നില്ല.

3 ബുദ്ധി​യി​ല്ലാത്ത ഗലാത്യ​ക്കാ​രേ! യേശുക്രി​സ്‌തു​വി​നെ സ്‌തം​ഭ​ത്തിൽ തറച്ച നിലയിൽ നിങ്ങളു​ടെ കൺമു​ന്നിൽ ഇത്ര വ്യക്തമാ​യി വരച്ചു​കാ​ട്ടി​യി​ട്ടും,+ നിങ്ങളെ വശീക​രിച്ച്‌ ഈ ദുഃസ്വാ​ധീ​ന​ത്തി​ലാ​ക്കി​യത്‌ ആരാണ്‌?+ 2 എനിക്ക്‌ ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി: നിങ്ങൾക്കു ദൈവാ​ത്മാവ്‌ കിട്ടി​യത്‌ നിങ്ങൾ നിയമം ആവശ്യപ്പെ​ടു​ന്നതു ചെയ്‌ത​തുകൊ​ണ്ടാ​ണോ, അതോ കേട്ട കാര്യങ്ങൾ വിശ്വ​സി​ച്ച​തുകൊ​ണ്ടാ​ണോ?+ 3 ആത്മീയപാതയിൽ* നടന്നു​തു​ട​ങ്ങി​യിട്ട്‌ ജഡികപാതയിൽ* അവസാ​നി​പ്പി​ക്കാൻമാ​ത്രം നിങ്ങൾ അത്ര ബുദ്ധി​യി​ല്ലാ​ത്ത​വ​രാ​ണോ?+ 4 നിങ്ങൾ ഇത്ര​യേറെ കഷ്ടപ്പാ​ടു​കൾ സഹിച്ചതു വെറുതേ​യാ​ണോ? വെറുതേ​യാണെന്ന്‌ എനിക്കു വിശ്വ​സി​ക്കാ​നാ​കു​ന്നില്ല! 5 നിങ്ങൾക്കു ദൈവാ​ത്മാ​വി​നെ തന്ന്‌ നിങ്ങൾക്കി​ട​യിൽ അത്ഭുതങ്ങൾ ചെയ്യുന്നവൻ+ അതെല്ലാം ചെയ്യു​ന്നത്‌ നിങ്ങൾ നിയമം ആവശ്യപ്പെ​ടു​ന്നതു ചെയ്‌ത​തുകൊ​ണ്ടാ​ണോ അതോ കേട്ട കാര്യങ്ങൾ നിങ്ങൾ വിശ്വ​സി​ച്ച​തുകൊ​ണ്ടാ​ണോ? 6 അബ്രാഹാം “യഹോവയിൽ* വിശ്വ​സി​ച്ചു; അതു​കൊണ്ട്‌ ദൈവം അബ്രാ​ഹാ​മി​നെ നീതി​മാ​നാ​യി കണക്കാക്കി”+ എന്നല്ലേ?

7 അതുകൊണ്ട്‌ വിശ്വാ​സ​ത്തിൽ നടക്കു​ന്നവർ മാത്രമേ അബ്രാ​ഹാ​മി​ന്റെ മക്കളാകൂ+ എന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 8 ജനതകളിൽപ്പെട്ടവരെ ദൈവം വിശ്വാ​സ​ത്തി​ന്റെ പേരിൽ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ക്കും എന്ന കാര്യം മുൻകൂ​ട്ടി​ക്കണ്ട്‌ തിരുവെ​ഴുത്ത്‌ അബ്രാ​ഹാ​മിനോട്‌, “നിന്നി​ലൂ​ടെ എല്ലാ ജനതക​ളും അനു​ഗ്രഹം നേടും”+ എന്ന സന്തോ​ഷ​വാർത്ത നേര​ത്തേ​തന്നെ അറിയി​ച്ചു. 9 അങ്ങനെ, വിശ്വാ​സ​ത്തിൽ നടക്കു​ന്നവർ വിശ്വാ​സ​മു​ണ്ടാ​യി​രുന്ന അബ്രാ​ഹാ​മിന്റെ​കൂ​ടെ അനു​ഗ്രഹം നേടുന്നു.+

10 നിയമം ആവശ്യപ്പെ​ടുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തിൽ ആശ്രയി​ക്കുന്ന എല്ലാവ​രും ശാപത്തിൻകീ​ഴി​ലാണ്‌. കാരണം, “നിയമ​ത്തി​ന്റെ ചുരു​ളിൽ എഴുതി​യി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും അനുസ​രി​ക്കാ​ത്തവൻ ശപിക്കപ്പെ​ട്ടവൻ”+ എന്നാണ​ല്ലോ എഴുതി​യി​ട്ടു​ള്ളത്‌. 11 ആരെയും നിയമ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ദൈവ​സ​ന്നി​ധി​യിൽ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കു​ന്നില്ല എന്നതും വ്യക്തമാ​ണ്‌.+ കാരണം, “നീതി​മാൻ വിശ്വാ​സ​ത്താൽ ജീവി​ക്കും”+ എന്നാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌. 12 നിയമം പക്ഷേ വിശ്വാ​സ​ത്തിൽ അധിഷ്‌ഠി​തമല്ല. “ഇക്കാര്യ​ങ്ങൾ ചെയ്യു​ന്ന​യാൾ ഇവയാൽ ജീവി​ക്കും”+ എന്നാണ​ല്ലോ പറഞ്ഞി​രി​ക്കു​ന്നത്‌. 13 നമ്മളെ വിലയ്‌ക്കു വാങ്ങി,+ നിയമ​ത്തി​ന്റെ ശാപത്തിൽനി​ന്ന്‌ നമ്മളെ വിടുവിച്ച+ ക്രിസ്‌തു നമുക്കു പകരം ഒരു ശാപമാ​യി. കാരണം “സ്‌തം​ഭ​ത്തിൽ തൂക്ക​പ്പെ​ടു​ന്ന​വനെ​ല്ലാം ശപിക്കപ്പെ​ട്ടവൻ”+ എന്നാണ​ല്ലോ എഴുതി​യി​രി​ക്കു​ന്നത്‌. 14 അബ്രാഹാമിനു വാഗ്‌ദാ​നം ചെയ്‌ത അനു​ഗ്രഹം ക്രിസ്‌തുയേ​ശു​വി​ലൂ​ടെ ജനതകൾക്കു കിട്ടാൻവേ​ണ്ടി​യാ​യി​രു​ന്നു ഇത്‌.+ അങ്ങനെ, ദൈവം വാഗ്‌ദാ​നം ചെയ്‌ത ദൈവാത്മാവിനെ+ നമ്മുടെ വിശ്വാ​സ​ത്തി​ന്റെ പേരിൽ നമുക്കു കിട്ടാ​നുള്ള വഴി തുറന്നു.

15 സഹോദരങ്ങളേ, മനുഷ്യ​രു​ടെ ഇടയിലെ ഒരു കാര്യം​തന്നെ ഞാൻ ദൃഷ്ടാ​ന്ത​മാ​യി പറയാം: മനുഷ്യർ ചെയ്യുന്ന ഉടമ്പടിപോ​ലും ഒരിക്കൽ ഉറപ്പിച്ചുകഴിഞ്ഞാൽ* പിന്നെ ആരും അസാധു​വാ​ക്കു​ക​യോ അതി​നോട്‌ എന്തെങ്കി​ലും കൂട്ടിച്ചേർക്കു​ക​യോ ഇല്ല. 16 വാഗ്‌ദാനം കൊടു​ത്തത്‌ അബ്രാ​ഹാ​മി​നും അബ്രാ​ഹാ​മി​ന്റെ സന്തതിക്കും* ആണ്‌.+ പലരെ ഉദ്ദേശി​ച്ച്‌, “നിന്റെ സന്തതി​കൾക്ക്‌”* എന്നല്ല, ഒരാളെ ഉദ്ദേശി​ച്ച്‌, “നിന്റെ സന്തതിക്ക്‌”* എന്നാണു പറഞ്ഞി​രി​ക്കു​ന്നത്‌. ആ സന്തതി ക്രിസ്‌തു​വാണ്‌.+ 17 ഞാൻ ഒരു കാര്യം​കൂ​ടെ പറയാം: ദൈവം ഉടമ്പടി ഉറപ്പിച്ച്‌ 430 വർഷം കഴിഞ്ഞ്‌+ നിലവിൽവന്ന നിയമം ആ ഉടമ്പടി​യെ അസാധു​വാ​ക്കു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ നിയമം വാഗ്‌ദാ​നത്തെ ഇല്ലാതാ​ക്കു​ന്നില്ല. 18 അവകാശം കൊടു​ക്കു​ന്നതു നിയമത്തെ അടിസ്ഥാ​ന​മാ​ക്കി​യാണെ​ങ്കിൽ പിന്നെ അതു വാഗ്‌ദാ​നത്തെ അടിസ്ഥാ​ന​മാ​ക്കി​യാ​കി​ല്ല​ല്ലോ. അബ്രാ​ഹാ​മി​നു പക്ഷേ അതു വാഗ്‌ദാ​ന​ത്തി​ലൂ​ടെ കൊടു​ക്കാ​നാ​ണു ദൈവം കനിഞ്ഞത്‌.+

19 അങ്ങനെയെങ്കിൽ, നിയമം എന്തിനുവേ​ണ്ടി​യാ​യി​രു​ന്നു? വാഗ്‌ദാ​നം കിട്ടിയ സന്തതി* വരുന്നതുവരെ+ ലംഘനങ്ങൾ വെളിപ്പെ​ടാൻവേ​ണ്ടി​യാണ്‌ അതു കൂട്ടി​ച്ചേർത്തത്‌.+ ദൂതന്മാരിലൂടെ+ ഒരു മധ്യസ്ഥൻ+ മുഖാ​ന്തരം അതു കൊടു​ത്തു. 20 ഒന്നിലധികം പേരു​ള്ളപ്പോ​ഴാ​ണ​ല്ലോ മധ്യസ്ഥന്റെ ആവശ്യം. എന്നാൽ വാഗ്‌ദാ​ന​ത്തി​ന്റെ കാര്യ​ത്തിൽ അങ്ങനെയല്ല. ഇവിടെ ദൈവം ഒരാളേ ഉള്ളൂ. 21 അപ്പോൾ നിയമം ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങൾക്കു വിരു​ദ്ധ​മാ​ണോ? ഒരിക്ക​ലു​മല്ല! നിയമ​സം​ഹി​ത​യി​ലൂ​ടെ ജീവൻ കൊടു​ക്കാൻ പറ്റുമാ​യി​രുന്നെ​ങ്കിൽ അതിലൂ​ടെ നീതീ​ക​ര​ണ​വും സാധ്യ​മാ​കു​മാ​യി​രു​ന്നു. 22 പക്ഷേ വിശ്വ​സി​ക്കു​ന്ന​വർക്കു യേശുക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​ന്റെ പേരിൽ കിട്ടുന്ന വാഗ്‌ദാ​നം ലഭിക്കാൻവേണ്ടി തിരുവെ​ഴുത്ത്‌ എല്ലാവരെ​യും പാപത്തി​ന്റെ അധീന​ത​യിൽ ഏൽപ്പിച്ചു.

23 വിശ്വാസം വന്നെത്തു​ന്ന​തി​നു മുമ്പ്‌, വെളിപ്പെ​ടാ​നി​രുന്ന വിശ്വാസത്തിനുവേണ്ടി+ കാത്തി​രുന്ന സമയത്ത്‌ നമ്മളെ നിയമ​ത്തി​ന്റെ അധീന​ത​യിൽ ഏൽപ്പി​ച്ചി​രു​ന്നു. അതിന്റെ കാവലി​ലാ​യി​രു​ന്നു നമ്മൾ. 24 അതുകൊണ്ട്‌, നിയമം നമ്മളെ ക്രിസ്‌തു​വിലേക്കു നയിക്കുന്ന രക്ഷാകർത്താ​വാ​യി.*+ അങ്ങനെ, വിശ്വാ​സ​ത്തി​ന്റെ പേരിൽ നീതി​മാ​ന്മാ​രാ​യി പ്രഖ്യാപിക്കപ്പെടാൻ+ നമുക്ക്‌ അവസരം കിട്ടി. 25 പക്ഷേ ഇപ്പോൾ വിശ്വാ​സം വന്നെത്തിയ സ്ഥിതിക്കു+ നമ്മൾ ഇനി രക്ഷാകർത്താവിന്റെ*+ കീഴിലല്ല.

26 ക്രിസ്‌തുയേശുവിലുള്ള വിശ്വാസത്താൽ+ നിങ്ങൾ എല്ലാവ​രും ദൈവ​മ​ക്ക​ളാണ്‌.*+ 27 കാരണം സ്‌നാ​നമേറ്റ്‌ ക്രിസ്‌തു​വിനോ​ടു ചേർന്ന നിങ്ങ​ളെ​ല്ലാം ക്രിസ്‌തു​വി​നെ ധരിച്ച​വ​രാ​ണ​ല്ലോ.+ 28 അതിൽ ജൂതനോ ഗ്രീക്കു​കാ​ര​നോ എന്നില്ല.+ അടിമ​യോ സ്വത​ന്ത്ര​നോ എന്നില്ല.+ സ്‌ത്രീ​യോ പുരു​ഷ​നോ എന്നുമില്ല.+ ക്രിസ്‌തുയേ​ശു​വിൽ നിങ്ങൾ എല്ലാവ​രും ഒന്നാണ്‌.+ 29 മാത്രമല്ല, ക്രിസ്‌തു​വി​നു​ള്ള​വ​രാണെ​ങ്കിൽ നിങ്ങൾ ശരിക്കും അബ്രാ​ഹാ​മി​ന്റെ സന്തതിയും*+ വാഗ്‌ദാനത്തിന്റെ+ അടിസ്ഥാ​ന​ത്തിൽ അവകാശികളും+ ആണ്‌.

4 ഞാൻ പറയു​ന്നത്‌ ഇതാണ്‌: അവകാശി എല്ലാത്തിന്റെ​യും യജമാ​ന​നാണെ​ങ്കി​ലും ഒരു കുട്ടി​യാ​യി​രി​ക്കു​ന്നി​ടത്തോ​ളം കാലം അവനും അടിമ​യും തമ്മിൽ ഒരു വ്യത്യാ​സ​വു​മില്ല. 2 അപ്പൻ മുൻകൂ​ട്ടി നിശ്ചയി​ച്ചി​ട്ടുള്ള ദിവസം​വരെ അവൻ മേൽനോ​ട്ട​ക്കാ​രുടെ​യും കാര്യ​സ്ഥ​ന്മാ​രുടെ​യും കീഴി​ലാ​യി​രി​ക്കും. 3 അങ്ങനെതന്നെ, നമ്മളും കുട്ടി​ക​ളാ​യി​രു​ന്നപ്പോൾ ലോക​ത്തി​ന്റെ അടിസ്ഥാ​ന​കാ​ര്യ​ങ്ങ​ളു​ടെ അടിമ​ക​ളാ​യി​രു​ന്നു.+ 4 എന്നാൽ കാലം തികഞ്ഞ​പ്പോൾ ദൈവം സ്വന്തം പുത്രനെ അയച്ചു. ആ പുത്രൻ സ്‌ത്രീ​യിൽനിന്ന്‌ ജനിച്ച്‌+ നിയമത്തിന്‌+ അധീന​നാ​യി ജീവിച്ചു. 5 നിയമത്തിന്‌ അധീന​രാ​യ​വരെ പുത്രൻ വിലയ്‌ക്കു വാങ്ങി വിടുവിക്കാനും+ അങ്ങനെ നമ്മളെ പുത്ര​ന്മാ​രാ​യി ദത്തെടു​ക്കാ​നും ആണ്‌+ ദൈവം ഉദ്ദേശി​ച്ചത്‌.

6 നിങ്ങൾ പുത്ര​ന്മാ​രാ​യ​തുകൊണ്ട്‌ ദൈവം തന്റെ പുത്രനു കൊടുത്ത അതേ ദൈവാത്മാവിനെ+ നമ്മുടെ ഹൃദയങ്ങളിലേക്ക്‌+ അയച്ചി​രി​ക്കു​ന്നു. അത്‌ “അബ്ബാ,* പിതാവേ” എന്നു വിളി​ക്കു​ന്നു.+ 7 അതുകൊണ്ട്‌ നിങ്ങൾ ഇനി അടിമ​കളല്ല, പുത്ര​ന്മാ​രാണ്‌. പുത്ര​ന്മാ​രാണെ​ങ്കിൽ ദൈവം നിങ്ങളെ അവകാ​ശി​ക​ളു​മാ​ക്കി​യി​രി​ക്കു​ന്നു.+

8 ദൈവത്തെ അറിയാ​തി​രുന്ന കാലത്ത്‌ നിങ്ങൾ ദൈവ​ങ്ങ​ള​ല്ലാ​ത്ത​വ​യു​ടെ അടിമ​ക​ളാ​യി​രു​ന്നു. 9 പക്ഷേ ഇപ്പോൾ നിങ്ങൾക്കു ദൈവത്തെ അറിയാം. അതിലു​പരി ദൈവ​ത്തി​നു നിങ്ങളെ അറിയാം. ആ സ്ഥിതിക്ക്‌ ദുർബ​ല​മായ,+ ഒന്നിനും കൊള്ളാത്ത അടിസ്ഥാ​ന​കാ​ര്യ​ങ്ങ​ളിലേക്കു വീണ്ടും തിരിഞ്ഞ്‌ അവയുടെ അടിമ​ക​ളാ​കാൻ നിങ്ങൾക്ക്‌ എങ്ങനെ മനസ്സു വരുന്നു?+ 10 നിങ്ങൾ ഇപ്പോ​ഴും വിശേ​ഷ​ദി​വ​സ​ങ്ങ​ളും മാസങ്ങളും+ കാലങ്ങ​ളും വർഷങ്ങ​ളും ചിട്ട​യോ​ടെ ആചരി​ക്കു​ന്നു! 11 ഞാൻ നിങ്ങൾക്കു​വേണ്ടി അധ്വാ​നി​ച്ചതെ​ല്ലാം വെറുതേ​യാ​യോ എന്നാണ്‌ എന്റെ പേടി.

12 സഹോദരങ്ങളേ, നിങ്ങളും എന്നെ​പ്പോലെ​യാ​ക​ണമെന്നു ഞാൻ യാചി​ക്കു​ക​യാണ്‌. കാരണം ഒരിക്കൽ ഞാനും നിങ്ങ​ളെപ്പോലെ​തന്നെ​യാ​യി​രു​ന്നു.+ നിങ്ങൾ എന്നോട്‌ ഒരു അന്യാ​യ​വും ചെയ്‌തി​ട്ടില്ല. 13 എനിക്കുണ്ടായിരുന്ന ഒരു രോഗം കാരണ​മാണ്‌ ആദ്യമാ​യി നിങ്ങ​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ എനിക്ക്‌ അവസരം കിട്ടി​യതെന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 14 എന്റെ ശാരീ​രി​കാ​വസ്ഥ നിങ്ങൾക്ക്‌ ഒരു പരീക്ഷ​ണ​മാ​യി​രു​ന്നി​ട്ടും നിങ്ങൾ എന്നോട്‌ അറപ്പോ വെറു​പ്പോ കാണി​ച്ചില്ല.* പകരം, ദൈവ​ത്തി​ന്റെ ഒരു ദൂതനെ എന്നപോ​ലെ, അല്ല, ക്രിസ്‌തുയേ​ശു​വി​നെ എന്നപോലെ​തന്നെ നിങ്ങൾ എന്നെ സ്വീക​രി​ച്ചു. 15 നിങ്ങൾക്കുണ്ടായിരുന്ന ആ സന്തോഷം ഇപ്പോൾ എവി​ടെപ്പോ​യി? കഴിയു​മാ​യി​രുന്നെ​ങ്കിൽ നിങ്ങൾ സ്വന്തം കണ്ണുകൾ ചൂഴ്‌ന്നെ​ടുത്ത്‌ എനിക്കു തരുമാ​യി​രു​ന്നു എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.*+ 16 എന്നാൽ ഇപ്പോൾ നിങ്ങ​ളോ​ടു സത്യം പറയു​ന്ന​തുകൊണ്ട്‌ ഞാൻ നിങ്ങളു​ടെ ശത്രു​വാ​യോ? 17 അവർ നിങ്ങളെ അവരുടെ പക്ഷത്താ​ക്കാൻ വലിയ ഉത്സാഹം കാണി​ക്കു​ന്നതു സദു​ദ്ദേ​ശ്യത്തോടെയല്ല. നിങ്ങളെ എന്നിൽനി​ന്ന്‌ അകറ്റു​ക​യാണ്‌ അവരുടെ ലക്ഷ്യം. അപ്പോൾ നിങ്ങൾ താത്‌പ​ര്യത്തോ​ടെ അവരുടെ പിന്നാലെ ചെല്ലു​മ​ല്ലോ. 18 എന്നാൽ ഞാൻ കൂടെ​യു​ള്ളപ്പോൾ മാത്രമല്ല, അല്ലാത്തപ്പോ​ഴും സദു​ദ്ദേ​ശ്യത്തോടെ​യാണ്‌ ആരെങ്കി​ലും നിങ്ങളു​ടെ കാര്യ​ത്തിൽ ഉത്സാഹം കാണി​ക്കു​ന്നതെ​ങ്കിൽ അതു നല്ലതാണ്‌. 19 എന്റെ കുഞ്ഞു​ങ്ങളേ,+ ക്രിസ്‌തു നിങ്ങളിൽ രൂപ​പ്പെ​ടു​ന്ന​തു​വരെ ഞാൻ വീണ്ടും നിങ്ങൾ കാരണം പ്രസവ​വേദന അനുഭ​വി​ക്കു​ന്നു. 20 നിങ്ങളുടെ കാര്യ​ത്തിൽ എന്തു ചെയ്യണ​മെന്ന്‌ എനിക്കു നല്ല നിശ്ചയ​മില്ല. അതു​കൊണ്ട്‌ ഈ നിമിഷം നിങ്ങളുടെ​കൂടെ​യാ​യി​രി​ക്കാ​നും കുറച്ചു​കൂ​ടെ മയത്തിൽ സംസാ​രി​ക്കാ​നും കഴിഞ്ഞി​രുന്നെ​ങ്കിൽ എന്നു ഞാൻ ആശിച്ചുപോ​കു​ന്നു.

21 നിയമത്തിൻകീഴിലായിരിക്കാൻ ആഗ്രഹി​ക്കു​ന്ന​വരേ, പറയൂ: നിയമം പറയു​ന്നത്‌ എന്താ​ണെന്നു നിങ്ങൾ കേൾക്കു​ന്നി​ല്ലേ? 22 ഉദാഹരണത്തിന്‌, അബ്രാ​ഹാ​മി​നു രണ്ട്‌ ആൺമക്ക​ളു​ണ്ടാ​യി​രുന്നെ​ന്നും ഒരാൾ ദാസിയിൽനിന്നും+ മറ്റേയാൾ സ്വതന്ത്രയിൽനിന്നും+ ജനി​ച്ചെ​ന്നും എഴുതി​യി​ട്ടു​ണ്ട​ല്ലോ. 23 ദാസിയിൽനിന്നുള്ളവൻ സ്വാഭാവികമായും*+ എന്നാൽ സ്വത​ന്ത്ര​യിൽനി​ന്നു​ള്ളവൻ വാഗ്‌ദാ​ന​ത്തി​ലൂടെ​യും ആണ്‌ ജനിച്ചത്‌.+ 24 ഈ കാര്യ​ങ്ങളെ ആലങ്കാ​രി​ക​മായ അർഥമുള്ള ഒരു നാടക​മാ​യി കണക്കാ​ക്കാം: ഈ സ്‌ത്രീ​കൾ രണ്ട്‌ ഉടമ്പടി​കളെ സൂചി​പ്പി​ക്കു​ന്നു. ഒന്നു സീനായ്‌ പർവതത്തിൽനിന്നുള്ളതും+ അടിമ​കളെ പ്രസവി​ക്കു​ന്ന​തും ആണ്‌; അതു ഹാഗാർ. 25 അറേബ്യയിലുള്ള സീനായ്‌ പർവതത്തെ+ കുറി​ക്കുന്ന ഹാഗാർ ഇന്നത്തെ യരുശലേ​മി​നു തുല്യ​യാണ്‌. മക്കളു​മാ​യി യരുശ​ലേം അടിമ​ത്ത​ത്തിൽ കഴിയു​ക​യാ​ണ​ല്ലോ. 26 പക്ഷേ മീതെ​യുള്ള യരുശ​ലേം സ്വത​ന്ത്ര​യാണ്‌. അതാണു നമ്മുടെ അമ്മ.

27 “വന്ധ്യേ, പ്രസവി​ക്കാ​ത്ത​വളേ, സന്തോ​ഷി​ക്കുക. പ്രസവ​വേദന അറിഞ്ഞി​ട്ടി​ല്ലാ​ത്ത​വളേ, ആർത്തുഘോ​ഷി​ക്കുക. ഉപേക്ഷി​ക്കപ്പെ​ട്ട​വ​ളു​ടെ മക്കൾ ഭർത്താ​വു​ള്ള​വ​ളു​ടെ മക്കളെ​ക്കാൾ അധിക​മാണ്‌”+ എന്നാണ​ല്ലോ എഴുതി​യി​ട്ടു​ള്ളത്‌. 28 അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, നിങ്ങൾ യിസ്‌ഹാ​ക്കിനെപ്പോ​ലെ വാഗ്‌ദാ​ന​മ​നു​സ​രി​ച്ചുള്ള മക്കളാണ്‌.+ 29 അന്നു സ്വാഭാവികമായി* ജനിച്ച​യാൾ, ദൈവാ​ത്മാ​വി​ന്റെ ശക്തിയാൽ ജനിച്ച​യാ​ളെ ഉപദ്ര​വി​ച്ചു.+ ഇന്നും അങ്ങനെ​തന്നെ.+ 30 എന്നാൽ തിരുവെ​ഴുത്ത്‌ എന്തു പറയുന്നു? “ദാസിയെ​യും മകനെ​യും ഇറക്കി​വിട്‌. ദാസി​യു​ടെ മകൻ സ്വത​ന്ത്ര​യു​ടെ മകനോടൊ​പ്പം ഒരിക്ക​ലും അവകാ​ശി​യാ​ക​രുത്‌.”+ 31 അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, നമ്മൾ ദാസി​യു​ടെ മക്കളല്ല, സ്വത​ന്ത്ര​യു​ടെ മക്കളാണ്‌.

5 ആ സ്വാതന്ത്ര്യ​ത്തി​നുവേ​ണ്ടി​യാ​ണു ക്രിസ്‌തു നമ്മളെ സ്വത​ന്ത്ര​രാ​ക്കി​യത്‌. അതു​കൊണ്ട്‌ ഉറച്ചു​നിൽക്കുക.+ വീണ്ടും നിങ്ങൾ അടിമ​നു​ക​ത്തി​നു കീഴി​ലാ​കാൻ സമ്മതി​ക്ക​രുത്‌.+

2 പൗലോസ്‌ എന്ന ഞാൻ ഒരു കാര്യം നിങ്ങ​ളോ​ടു പറയാം: പരിച്ഛേദനയേറ്റാൽ* ക്രിസ്‌തു​വിനെക്കൊണ്ട്‌ നിങ്ങൾക്ക്‌ ഒരു പ്രയോ​ജ​ന​വു​മില്ല.+ 3 പരിച്ഛേദനയേൽക്കുന്നവരോടെല്ലാം ഞാൻ വീണ്ടും പറയുന്നു: അവർ നിയമം മുഴുവൻ പാലി​ക്കാൻ കടപ്പെ​ട്ട​വ​രാണ്‌.+ 4 നിയമത്താൽ നീതി​മാ​ന്മാ​രാ​യി പ്രഖ്യാപിക്കപ്പെടാൻ+ ശ്രമി​ക്കുന്ന നിങ്ങൾ ക്രിസ്‌തു​വിൽനിന്ന്‌ വേർപെ​ട്ടി​രി​ക്കു​ന്നു, ക്രിസ്‌തു​വി​ന്റെ അനർഹ​ദ​യ​യിൽനിന്ന്‌ അകന്നുപോ​യി​രി​ക്കു​ന്നു. 5 എന്നാൽ ഞങ്ങൾ, വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ഞങ്ങളെ നീതി​മാ​ന്മാ​രാ​യി കണക്കാ​ക്കു​മെന്ന പ്രത്യാ​ശയോ​ടെ ദൈവാ​ത്മാ​വി​ന്റെ സഹായ​ത്താൽ ആകാം​ക്ഷാ​പൂർവം കാത്തി​രി​ക്കു​ന്നു. 6 ക്രിസ്‌തുയേശുവിനോടു യോജി​പ്പി​ലാ​യ​വർക്കു പരി​ച്ഛേ​ദ​നയേൽക്കു​ന്ന​തോ പരി​ച്ഛേ​ദ​നയേൽക്കാ​തി​രി​ക്കു​ന്ന​തോ അല്ല,+ സ്‌നേ​ഹ​ത്തി​ലൂ​ടെ പ്രവർത്തി​ക്കുന്ന വിശ്വാ​സ​മാ​ണു പ്രധാനം.

7 നിങ്ങൾ നന്നായി ഓടി​യി​രു​ന്ന​താണ്‌.+ സത്യം അനുസ​രി​ക്കു​ന്ന​തിൽനിന്ന്‌ നിങ്ങളെ തടഞ്ഞത്‌ ആരാണ്‌? 8 എന്തായാലും ഇത്തര​മൊ​രു പ്രേരണ നിങ്ങളെ വിളിച്ച ദൈവ​ത്തിൽനിന്ന്‌ വരില്ല. 9 അൽപ്പം പുളിച്ച മാവ്‌, മാവിനെ മുഴുവൻ പുളി​പ്പി​ക്കും.+ 10 കർത്താവിനോടു യോജിപ്പിലായ+ നിങ്ങൾക്കു മറ്റൊരു അഭി​പ്രാ​യം കാണി​ല്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. പക്ഷേ നിങ്ങളു​ടെ ഇടയിൽ കുഴപ്പമുണ്ടാക്കുന്നവൻ+ ആരുതന്നെ​യാ​യാ​ലും അയാൾക്ക്‌ അർഹി​ക്കുന്ന ശിക്ഷ കിട്ടും. 11 സഹോദരങ്ങളേ, ഞാൻ ഇപ്പോ​ഴും പരി​ച്ഛേ​ദ​ന​യാ​ണു പ്രസം​ഗി​ക്കു​ന്നതെ​ങ്കിൽ എന്തു​കൊ​ണ്ടാണ്‌ എനിക്ക്‌ ഇപ്പോ​ഴും ഉപദ്ര​വ​മു​ണ്ടാ​കു​ന്നത്‌? ഞാൻ അതാണു പ്രസം​ഗി​ച്ചി​രു​ന്നതെ​ങ്കിൽ ദണ്ഡനസ്‌തംഭം* ആർക്കും ഒരു തടസ്സമാ​കു​മാ​യി​രു​ന്നില്ല.*+ 12 പരിച്ഛേദനയുടെ പേരിൽ നിങ്ങളെ ഇളക്കി​മ​റി​ക്കാൻ നോക്കു​ന്ന​വർക്ക്‌ അവരുടെ ആ അവയവം​തന്നെ ഛേദി​ച്ചു​ക​ള​യ​രു​തോ?*

13 സഹോദരങ്ങളേ, സ്വാതന്ത്ര്യ​ത്തിലേ​ക്കാ​ണു നിങ്ങളെ വിളി​ച്ചി​രി​ക്കു​ന്നത്‌. പക്ഷേ ഈ സ്വാത​ന്ത്ര്യം ജഡത്തിന്റെ* മോഹ​ങ്ങ​ളു​ടെ പിന്നാലെ പോകാ​നുള്ള ഒരു അവസര​മാ​ക്ക​രുത്‌.+ പകരം, ഓരോ​രു​ത്ത​രും സ്‌നേ​ഹത്തോ​ടെ പരസ്‌പരം അടിമ​കളെപ്പോ​ലെ പ്രവർത്തി​ക്കുക.+ 14 “അയൽക്കാ​രനെ നിന്നെപ്പോലെ​തന്നെ സ്‌നേ​ഹി​ക്കണം”+ എന്ന ഒറ്റ കല്‌പ​ന​യിൽ നിയമം മുഴു​വ​നും നിറ​വേ​റി​യി​രി​ക്കു​ന്നു.* 15 എന്നാൽ നിങ്ങൾ എപ്പോ​ഴും പരസ്‌പരം കടിച്ചു​കീ​റി​ത്തി​ന്നുന്നെ​ങ്കി​ലോ?+ നിങ്ങൾ ഇങ്ങനെയൊ​ക്കെ ചെയ്‌ത്‌ പരസ്‌പരം നശിപ്പി​ക്കാ​തി​രി​ക്കാൻ സൂക്ഷി​ക്കണം.+

16 എപ്പോഴും ദൈവാ​ത്മാ​വി​നെ അനുസ​രിച്ച്‌ നടക്കുക.+ അപ്പോൾ ജഡത്തിന്റെ മോഹങ്ങൾ തൃപ്‌തിപ്പെ​ടു​ത്താൻ നിങ്ങൾ ഒരിക്ക​ലും മുതി​രില്ല.+ 17 കാരണം ജഡത്തിന്റെ മോഹം ആത്മാവി​നും ആത്മാവി​ന്റെ മോഹം ജഡത്തി​നും എതിരാ​ണ്‌. ഇവ പരസ്‌പ​ര​വി​രു​ദ്ധ​മാ​യ​തുകൊണ്ട്‌ യഥാർഥ​ത്തിൽ ആഗ്രഹി​ക്കു​ന്നതു ചെയ്യാൻ നിങ്ങൾക്കു കഴിയാതെപോ​കു​ന്നു.+ 18 ഒരു കാര്യം​കൂ​ടെ പറയാം: ആത്മാവാ​ണു നിങ്ങളെ നയിക്കു​ന്നതെ​ങ്കിൽ നിങ്ങൾ നിയമ​ത്തിന്‌ അധീനരല്ല.

19 ജഡത്തിന്റെ പ്രവൃ​ത്തി​കൾ വളരെ വ്യക്തമാ​ണ​ല്ലോ. ലൈം​ഗിക അധാർമി​കത,*+ അശുദ്ധി, ധിക്കാ​രത്തോടെ​യുള്ള പെരു​മാ​റ്റം,*+ 20 വിഗ്രഹാരാധന, ഭൂതവി​ദ്യ,*+ ശത്രുത, വഴക്ക്‌, അസൂയ, ക്രോധം, അഭി​പ്രാ​യ​ഭി​ന്നത, ചേരി​തി​രിവ്‌, വിഭാ​ഗീ​യത, 21 മത്സരം,* മുഴു​ക്കു​ടി,+ വന്യമായ ആഘോ​ഷങ്ങൾ എന്നിവ​യും ഇതു​പോ​ലുള്ള മറ്റു കാര്യ​ങ്ങ​ളും അതിൽപ്പെ​ടു​ന്നു.+ ഇത്തരം കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നവർ ദൈവ​രാ​ജ്യം അവകാശമാക്കില്ല+ എന്നു മുമ്പ​ത്തെപ്പോലെ​തന്നെ ഞാൻ വീണ്ടും നിങ്ങൾക്കു മുന്നറി​യി​പ്പു തരുക​യാണ്‌.

22 പക്ഷേ ദൈവാ​ത്മാ​വി​ന്റെ ഫലം സ്‌നേഹം, സന്തോഷം, സമാധാ​നം, ക്ഷമ, ദയ, നന്മ,+ വിശ്വാ​സം, 23 സൗമ്യത, ആത്മനിയന്ത്രണം+ എന്നിവ​യാണ്‌. ഇവയ്‌ക്ക്‌ എതിരു​നിൽക്കുന്ന ഒരു നിയമ​വു​മില്ല. 24 മാത്രമല്ല ക്രിസ്‌തുയേ​ശു​വി​നു​ള്ളവർ അവരുടെ ശരീരത്തെ അതിന്റെ എല്ലാ മോഹ​ങ്ങ​ളും വികാ​ര​ങ്ങ​ളും സഹിതം സ്‌തം​ഭ​ത്തിൽ തറച്ചതു​മാ​ണ​ല്ലോ.+

25 നമ്മൾ ദൈവാ​ത്മാ​വി​നാൽ ജീവി​ക്കുന്നെ​ങ്കിൽ നമുക്ക്‌ ഇനിയും ദൈവാ​ത്മാ​വി​നെ അനുസ​രിച്ച്‌ ചിട്ട​യോ​ടെ നടക്കാം.+ 26 നമുക്കു ദുരഭി​മാ​നി​ക​ളാ​കാ​തി​രി​ക്കാം.+ പരസ്‌പരം മത്സരിക്കുന്നതും+ അസൂയപ്പെ​ടു​ന്ന​തും ഒഴിവാ​ക്കാം.

6 സഹോ​ദ​ര​ന്മാ​രേ, അറിയാതെ​യാണ്‌ ഒരാൾ തെറ്റായ ഒരു ചുവടു വെക്കു​ന്നതെ​ങ്കിൽപ്പോ​ലും ആത്മീയയോ​ഗ്യ​ത​യുള്ള നിങ്ങൾ സൗമ്യ​ത​യു​ടെ ആത്മാവിൽ+ അയാളെ നേരെ​യാ​ക്കാൻ നോക്കണം. പക്ഷേ നിങ്ങളും പ്രലോ​ഭ​ന​ത്തിൽ അകപ്പെട്ടേക്കാം+ എന്നതു​കൊ​ണ്ട്‌ സ്വന്തം കാര്യ​ത്തി​ലും ശ്രദ്ധ വേണം.+ 2 തമ്മിൽത്തമ്മിൽ ഭാരങ്ങൾ ചുമക്കുക.+ അങ്ങനെ നിങ്ങൾക്കു ക്രിസ്‌തു​വി​ന്റെ നിയമം+ അനുസ​രി​ക്കാ​നാ​കും. 3 ഒന്നുമല്ലാതിരുന്നിട്ടും വലിയ ആളാ​ണെന്നു ചിന്തിക്കുന്നവൻ+ തന്നെത്തന്നെ വഞ്ചിക്കു​ക​യാണ്‌. 4 ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയി​രു​ത്തട്ടെ.+ അപ്പോൾ, തന്നെ മറ്റാരു​മാ​യും താരത​മ്യപ്പെ​ടു​ത്താ​തെ തന്നിൽത്തന്നെ അഭിമാ​നി​ക്കാൻ അയാൾക്കു വകയു​ണ്ടാ​കും.+ 5 ഓരോരുത്തരും സ്വന്തം ചുമടു* ചുമക്ക​ണ​മ​ല്ലോ.+

6 ദൈവവചനം പഠിച്ചുകൊ​ണ്ടി​രി​ക്കു​ന്ന​വരെ​ല്ലാം, പഠിപ്പി​ക്കു​ന്ന​യാൾക്ക്‌ എല്ലാ നന്മയി​ലും ഒരു ഓഹരി കൊടു​ക്കട്ടെ.+

7 വഴിതെറ്റിക്കപ്പെടരുത്‌: ദൈവത്തെ പറ്റിക്കാ​നാ​കില്ല. ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും.+ 8 ജഡത്തിനു ചേർച്ചയിൽ* വിതയ്‌ക്കു​ന്നവൻ ജഡത്തിൽനി​ന്ന്‌ നാശം കൊയ്യും. പക്ഷേ ആത്മാവി​നു ചേർച്ചയിൽ വിതയ്‌ക്കു​ന്നവൻ ആത്മാവിൽനി​ന്ന്‌ നിത്യ​ജീ​വൻ കൊയ്യും.+ 9 അതുകൊണ്ട്‌ നന്മ ചെയ്യു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌. തളർന്നുപോകാതിരുന്നാൽ* തക്കസമ​യത്ത്‌ നമ്മൾ കൊയ്യും.+ 10 അതുകൊണ്ട്‌ അവസരമുള്ളിടത്തോളം* ആളുകൾക്കു നന്മ ചെയ്യാം, പ്രത്യേ​കിച്ച്‌ വിശ്വാ​സ​ത്താൽ നമ്മുടെ ബന്ധുക്ക​ളാ​യ​വർക്ക്‌.

11 സ്വന്തം കൈപ്പ​ട​യിൽ എത്ര വലിയ അക്ഷരത്തി​ലാ​ണു ഞാൻ നിങ്ങൾക്ക്‌ എഴുതി​യതെന്നു കണ്ടോ!

12 പരിച്ഛേദനയേൽക്കാൻ* നിങ്ങളെ നിർബ​ന്ധി​ക്കു​ന്നതു ജഡത്തിൽ* മാന്യ​ന്മാ​രാണെന്നു കാണി​ക്കാൻ നോക്കു​ന്ന​വ​രാണ്‌. ക്രിസ്‌തു​വി​ന്റെ ദണ്ഡനസ്‌തംഭത്തിനുവേണ്ടി* ഉപദ്രവം സഹിക്കു​ന്നത്‌ എങ്ങനെ​യും ഒഴിവാ​ക്കു​ക​യാണ്‌ അവരുടെ ലക്ഷ്യം. 13 പരിച്ഛേദനയേൽക്കുന്നവർതന്നെ നിയമം പാലി​ക്കു​ന്നി​ല്ല​ല്ലോ.+ നിങ്ങളു​ടെ ശരീരത്തെ​ക്കു​റിച്ച്‌ അവർക്കു വീമ്പി​ള​ക്കാൻ കഴി​യേ​ണ്ട​തി​നാ​ണു നിങ്ങൾ പരി​ച്ഛേ​ദ​നയേൽക്കാൻ അവർ ആഗ്രഹി​ക്കു​ന്നത്‌. 14 പക്ഷേ ഞാൻ നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ ദണ്ഡനസ്‌തംഭത്തിലല്ലാതെ* വീമ്പി​ള​ക്കില്ല.+ ക്രിസ്‌തു​വി​ലൂ​ടെ ലോകം എന്റെ കണ്ണിലും ഞാൻ ലോക​ത്തി​ന്റെ കണ്ണിലും വധിക്കപ്പെ​ട്ടി​രി​ക്കു​ന്നു.* 15 പരിച്ഛേദനയല്ല, അഗ്രചർമ​വു​മല്ല,+ ഒരു പുതിയ സൃഷ്ടി​യാ​കു​ന്ന​താ​ണു പ്രധാനം.+ 16 ഈ തത്ത്വമ​നു​സ​രിച്ച്‌ ചിട്ട​യോ​ടെ നടക്കു​ന്ന​വർക്കെ​ല്ലാം, അതായത്‌ ദൈവ​ത്തി​ന്റെ ഇസ്രായേ​ലിന്‌,+ സമാധാ​ന​വും കരുണ​യും ലഭിക്കട്ടെ!

17 ഇനിമുതൽ ആരും എന്നെ ബുദ്ധി​മു​ട്ടി​ക്ക​രുത്‌. കാരണം യേശു​വി​ന്റെ അടിമ​യാണെന്നു കാണി​ക്കുന്ന അടയാ​ളങ്ങൾ ശരീര​ത്തിൽ വഹിക്കു​ന്ന​യാ​ളാ​ണു ഞാൻ.+

18 സഹോദരങ്ങളേ, നിങ്ങൾ കാണി​ക്കുന്ന നല്ല മനസ്സു നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ അനർഹ​ദ​യ​യാൽ അനുഗൃ​ഹീ​ത​മാ​യി​രി​ക്കട്ടെ. ആമേൻ.

അഥവാ “ദുഷ്ടയു​ഗ​ത്തിൽനി​ന്ന്‌.” പദാവ​ലി​യിൽ “വ്യവസ്ഥി​തി” കാണുക.

അക്ഷ. “മാംസ​ത്തോ​ടും രക്തത്തോ​ടും.”

പത്രോസ്‌ എന്നും വിളി​ച്ചി​രു​ന്നു.

പദാവലി കാണുക.

അക്ഷ. “ഒരു മണിക്കൂർ നേര​ത്തേ​ക്കു​പോ​ലും.”

പത്രോസ്‌ എന്നും വിളി​ച്ചി​രു​ന്നു.

അക്ഷ. “എനിക്കും ബർന്നബാ​സി​നും പങ്കാളി​ത്ത​ത്തി​ന്റെ വലങ്കൈ തന്നു.”

പത്രോസ്‌ എന്നും വിളി​ച്ചി​രു​ന്നു.

അഥവാ “നേരിട്ടു.”

അഥവാ “കപട​വേഷം അണിഞ്ഞ​തു​കൊ​ണ്ട്‌.”

അഥവാ “കപട​വേഷം അണിയാൻ.”

പദാവലി കാണുക.

അക്ഷ. “ആത്മാവിൽ.”

അക്ഷ. “ജഡത്തിൽ.” പദാവലി കാണുക.

അനു. എ5 കാണുക.

അഥവാ “ഉടമ്പടി​ക്കു​പോ​ലും ഒരിക്കൽ നിയമ​സാ​ധുത നൽകി​ക്ക​ഴി​ഞ്ഞാൽ.”

അക്ഷ. “വിത്തി​നും.”

അക്ഷ. “വിത്തു​കൾക്ക്‌.”

അക്ഷ. “വിത്തിന്‌.”

അക്ഷ. “വിത്ത്‌.”

അഥവാ “ശിശു​പാ​ല​ക​നാ​യി.”

അഥവാ “ശിശു​പാ​ല​കന്റെ.”

അക്ഷ. “ദൈവ​ത്തി​ന്റെ പുത്ര​ന്മാ​രാ​ണ്‌.”

അക്ഷ. “വിത്തും.”

“അപ്പാ!” എന്ന്‌ അർഥം വരുന്ന ഒരു എബ്രായ അല്ലെങ്കിൽ അരമായ പദം.

അഥവാ “എന്നോട്‌ അറപ്പോ​ടെ പെരു​മാ​റു​ക​യോ എന്റെ നേരെ തുപ്പു​ക​യോ ചെയ്‌തില്ല.”

അഥവാ “എന്നതിനു ഞാൻ സാക്ഷി.”

അഥവാ “ജഡപ്ര​കാ​ര​വും.”

അഥവാ “ജഡപ്ര​കാ​രം.”

പദാവലി കാണുക.

പദാവലി കാണുക.

അഥവാ “ആരെയും ഇടറി​ക്കു​മാ​യി​രു​ന്നില്ല.”

അഥവാ “തങ്ങളെ​ത്തന്നെ ഷണ്ഡന്മാ​രാ​ക്ക​രു​തോ?” അതുവഴി, നിയമം അനുസ​രി​ക്ക​ണ​മെന്നു വാദി​ക്കുന്ന ചിലർ അതേ നിയമം ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ചെയ്യാൻ അയോ​ഗ്യ​രാ​കു​മാ​യി​രു​ന്നു.

പദാവലി കാണുക.

മറ്റൊരു സാധ്യത “നിയമം മുഴു​വ​നും അടങ്ങി​യി​രി​ക്കു​ന്നു.”

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.

അഥവാ “നാണം​കെട്ട പെരു​മാ​റ്റം.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.

അഥവാ “ആഭിചാ​രം.”

അതായത്‌, അസൂയ​കൊ​ണ്ട്‌ ഉണ്ടാകുന്ന മത്സരം.

അഥവാ “അവരുടെ ഉത്തരവാ​ദി​ത്വ​മെന്ന ചുമട്‌.”

പദാവലി കാണുക.

അഥവാ “നിറു​ത്തി​ക്ക​ള​യാ​തി​രു​ന്നാൽ.”

അക്ഷ. “നിശ്ചയിച്ച സമയമു​ള്ളി​ട​ത്തോ​ളം.”

പദാവലി കാണുക.

അഥവാ “പുറമേ.”

പദാവലി കാണുക.

പദാവലി കാണുക.

അഥവാ “സ്‌തം​ഭ​ത്തിൽ വധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക