വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt 1 കൊരിന്ത്യർ 1:1-16:24
  • 1 കൊരിന്ത്യർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 1 കൊരിന്ത്യർ
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 കൊരിന്ത്യർ

കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

1 ദൈ​വേ​ഷ്ട​ത്താൽ ക്രിസ്‌തുയേ​ശു​വി​ന്റെ അപ്പോ​സ്‌ത​ല​നാ​യി വിളി​ക്ക​പ്പെട്ട പൗലോസും+ നമ്മുടെ സഹോ​ദ​ര​നായ സോസ്ഥനേ​സും 2 ക്രിസ്‌തുയേശുവിന്റെ ശിഷ്യ​രാ​യി വിശുദ്ധീകരിക്കപ്പെട്ട്‌+ വിശു​ദ്ധ​രാ​യി വിളി​ക്ക​പ്പെട്ട കൊരിന്തിലുള്ള+ ദൈവ​സ​ഭ​യ്‌ക്കും ക്രിസ്‌തു​വി​ന്റെ പേര്‌ വിളി​ച്ചപേ​ക്ഷി​ക്കുന്ന മറ്റെല്ലാ ദേശക്കാർക്കും—യേശുക്രി​സ്‌തു അവരുടെ​യും നമ്മു​ടെ​യും കർത്താവാണല്ലോ+—എഴുതു​ന്നത്‌:

3 നമ്മുടെ പിതാ​വായ ദൈവ​ത്തിൽനി​ന്നും കർത്താ​വായ യേശുക്രി​സ്‌തു​വിൽനി​ന്നും നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും ലഭിക്കട്ടെ.

4 ക്രിസ്‌തുയേശുവിൽ നിങ്ങൾക്കു ലഭിച്ച അനർഹദയ ഓർത്ത്‌ ഞാൻ എപ്പോ​ഴും എന്റെ ദൈവ​ത്തി​നു നന്ദി പറയുന്നു. 5 കാരണം എല്ലാ കാര്യ​ങ്ങ​ളി​ലും, അതായത്‌ ദൈവ​വ​ചനം ഘോഷി​ക്കുന്ന കാര്യ​ത്തി​ലും പരിജ്ഞാ​ന​ത്തി​ന്റെ കാര്യ​ത്തി​ലും,+ നിങ്ങൾ യേശുക്രി​സ്‌തു​വിൽ സമ്പന്നരാ​ണ്‌. 6 ക്രിസ്‌തുവിനെക്കുറിച്ച്‌ കേട്ട കാര്യങ്ങൾ+ നിങ്ങളിൽ നന്നായി വേരൂ​ന്നി​യി​രി​ക്കു​ന്ന​തുകൊണ്ട്‌ 7 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു വെളിപ്പെടാൻ+ ആകാം​ക്ഷയോ​ടെ കാത്തി​രി​ക്കുന്ന നിങ്ങൾക്ക്‌ ഒരു അനു​ഗ്ര​ഹ​ത്തി​നും കുറവില്ല. 8 അന്ത്യത്തോളം ഉറച്ചു​നിൽക്കാ​നും ദൈവം നിങ്ങളെ സഹായി​ക്കും. അപ്പോൾ നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ ദിവസത്തിൽ+ നിങ്ങ​ളെ​ക്കു​റിച്ച്‌ ഒരു കുറ്റവും പറയാ​നു​ണ്ടാ​കില്ല. 9 തന്റെ പുത്ര​നും നമ്മുടെ കർത്താ​വും ആയ യേശുക്രി​സ്‌തു​വിനോ​ടുള്ള കൂട്ടായ്‌മയിലേക്കു* നിങ്ങളെ വിളി​ച്ചി​രി​ക്കുന്ന ദൈവം വിശ്വ​സ്‌തൻ.+

10 സഹോദരങ്ങളേ, നിങ്ങൾ എല്ലാവ​രും യോജിപ്പോ​ടെ സംസാ​രി​ക്ക​ണമെ​ന്നും നിങ്ങൾക്കി​ട​യിൽ ചേരി​തി​രിവൊ​ന്നും ഉണ്ടാകരുതെന്നും+ നിങ്ങൾ ഒരേ മനസ്സോടെ​യും ഒരേ ചിന്ത​യോടെ​യും തികഞ്ഞ ഐക്യ​ത്തിൽ കഴിയണമെന്നും+ നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ നാമത്തിൽ ഞാൻ നിങ്ങ​ളോട്‌ അഭ്യർഥി​ക്കു​ന്നു. 11 എന്റെ സഹോ​ദ​ര​ന്മാ​രേ, നിങ്ങൾക്കി​ട​യിൽ ചില അഭി​പ്രാ​യ​ഭി​ന്ന​ത​ക​ളു​ള്ള​താ​യി ക്ലോവ​യു​ടെ വീട്ടു​കാ​രിൽ ചിലർ എന്നെ അറിയി​ച്ചു. 12 “ഞാൻ പൗലോ​സി​ന്റെ പക്ഷത്താണ്‌,” “ഞാൻ അപ്പൊല്ലോസിന്റെ+ പക്ഷത്താണ്‌,” “ഞാൻ കേഫയുടെ* പക്ഷത്താണ്‌,” “ഞാൻ ക്രിസ്‌തു​വി​ന്റെ പക്ഷത്താണ്‌” എന്നൊക്കെ​യാ​ണ​ല്ലോ നിങ്ങ​ളെ​ല്ലാം പറയു​ന്നത്‌; അതാണു ഞാൻ ഉദ്ദേശി​ച്ചത്‌. 13 ക്രിസ്‌തു വിഭജി​ക്കപ്പെ​ട്ടി​രി​ക്കുന്നെ​ന്നോ! പൗലോ​സിനെ​യാ​ണോ നിങ്ങൾക്കു​വേണ്ടി സ്‌തം​ഭ​ത്തിലേറ്റി കൊന്നത്‌? പൗലോ​സി​ന്റെ നാമത്തി​ലാ​ണോ നിങ്ങൾ സ്‌നാ​നമേ​റ്റത്‌? 14 ക്രിസ്‌പൊസിനെയും+ ഗായൊസിനെയും+ അല്ലാതെ നിങ്ങളിൽ ആരെയും ഞാൻ സ്‌നാ​നപ്പെ​ടു​ത്തി​യി​ട്ടി​ല്ല​ല്ലോ എന്ന്‌ ഓർത്ത്‌ ഞാൻ ദൈവ​ത്തി​നു നന്ദി പറയുന്നു. 15 കാരണം എന്റെ നാമത്തിൽ സ്‌നാ​നമേറ്റെന്നു നിങ്ങൾ ആരും പറയി​ല്ല​ല്ലോ. 16 സ്‌തെഫനാസിന്റെ വീട്ടു​കാരെ​യും ഞാൻ സ്‌നാ​നപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.+ മറ്റാ​രെയെ​ങ്കി​ലും സ്‌നാ​നപ്പെ​ടു​ത്തി​യ​താ​യി ഞാൻ ഓർക്കു​ന്നില്ല. 17 സ്‌നാനപ്പെടുത്താനല്ല, സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാ​ണു ക്രിസ്‌തു എന്നെ അയച്ചത്‌.+ ക്രിസ്‌തു​വി​ന്റെ ദണ്ഡനസ്‌തംഭം* വെറുതേ​യാ​യിപ്പോ​കാ​തി​രി​ക്കാൻ ഞാൻ വലിയ പണ്ഡിതനെപ്പോലെയല്ല* പ്രസം​ഗി​ച്ചത്‌.

18 ദണ്ഡനസ്‌തംഭത്തെക്കുറിച്ചുള്ള* സന്ദേശം നശിച്ചുപോ​കു​ന്ന​വർക്കു വിഡ്‌ഢി​ത്ത​മാ​യി തോന്നും.+ പക്ഷേ രക്ഷ ലഭിക്കുന്ന നമ്മൾ അതിനെ ദൈവ​ശ​ക്തി​യു​ടെ തെളി​വാ​യി കാണുന്നു.+ 19 “ജ്ഞാനി​ക​ളു​ടെ ജ്ഞാനം ഞാൻ നശിപ്പി​ക്കും. ബുദ്ധി​മാ​ന്മാ​രു​ടെ ബുദ്ധി ഞാൻ തള്ളിക്ക​ള​യും” എന്നാണ​ല്ലോ എഴുതി​യി​രി​ക്കു​ന്നത്‌.+ 20 ജ്ഞാനി എവിടെ? ശാസ്‌ത്രി* എവിടെ? ഈ വ്യവസ്ഥിതിയുടെ* താർക്കി​കൻ എവിടെ? ലോക​ത്തി​ന്റെ ജ്ഞാനം ദൈവം വിഡ്‌ഢി​ത്ത​മാ​ക്കി​യി​ല്ലേ? 21 ലോകത്തിന്‌ അതിന്റെ ജ്ഞാനംകൊണ്ട്‌+ ദൈവത്തെ അറിയാൻ കഴിഞ്ഞില്ല.+ എന്നാൽ ഞങ്ങൾ പ്രസം​ഗി​ക്കുന്ന ഈ വിഡ്‌ഢി​ത്ത​ത്തി​ലൂ​ടെ,+ വിശ്വ​സി​ക്കു​ന്ന​വരെ രക്ഷിക്കാൻ ദൈവം തീരു​മാ​നി​ച്ചു. ഇങ്ങനെ ദൈവ​ത്തി​ന്റെ ജ്ഞാനം വെളി​പ്പെട്ടു.

22 ജൂതന്മാർ അടയാളം ചോദി​ക്കു​ന്നു;+ ഗ്രീക്കു​കാർ ജ്ഞാനം അന്വേ​ഷി​ക്കു​ന്നു. 23 എന്നാൽ സ്‌തം​ഭ​ത്തിലേറ്റി കൊന്ന ക്രിസ്‌തു​വിനെ​ക്കു​റി​ച്ചാ​ണു ഞങ്ങൾ പ്രസം​ഗി​ക്കു​ന്നത്‌. അതു കേട്ട്‌ ജൂതന്മാർ ഇടറി​വീ​ഴു​ന്നു. ജനതകൾക്കാ​കട്ടെ അത്‌ ഒരു വിഡ്‌ഢി​ത്ത​മാ​യും തോന്നു​ന്നു.+ 24 എങ്കിലും വിളി​ക്കപ്പെ​ട്ട​വ​രായ ജൂതന്മാർക്കും ഗ്രീക്കു​കാർക്കും ക്രിസ്‌തു ദൈവ​ശ​ക്തി​യും ദൈവ​ജ്ഞാ​ന​വും ആണ്‌.+ 25 ദൈവത്തിന്റെ വിഡ്‌ഢി​ത്തംപോ​ലും മനുഷ്യ​രു​ടെ ജ്ഞാന​ത്തെ​ക്കാൾ വലിയ ജ്ഞാനമാ​ണ്‌. ദൈവ​ത്തി​ന്റെ ബലഹീനത മനുഷ്യ​രു​ടെ ശക്തി​യെ​ക്കാൾ ബലമു​ള്ള​തു​മാണ്‌.+

26 സഹോദരങ്ങളേ, നിങ്ങളു​ടെ കാര്യം​തന്നെ ഒന്നു ചിന്തി​ച്ചുനോ​ക്കുക: മാനു​ഷി​ക​മാ​യി നോക്കി​യാൽ, വിളി​ക്കപ്പെ​ട്ട​വ​രായ നിങ്ങളിൽ അധികം ജ്ഞാനി​ക​ളില്ല.+ ശക്തരാ​യവർ അധിക​മില്ല. അധികം കുലീ​ന​ന്മാ​രു​മില്ല.*+ 27 ബുദ്ധിമാന്മാരെ ലജ്ജിപ്പി​ക്കാൻ ലോകം വിഡ്‌ഢി​കളെന്നു കരുതു​ന്ന​വരെ​യാ​ണു ദൈവം തിര​ഞ്ഞെ​ടു​ത്തത്‌. ശക്തമാ​യ​വയെ ലജ്ജിപ്പി​ക്കാൻ ദൈവം ലോക​ത്തി​ലെ ദുർബ​ല​മാ​യ​വയെ തിര​ഞ്ഞെ​ടു​ത്തു.+ 28 ഉള്ളവയെ ഇല്ലാതാ​ക്കാൻവേണ്ടി ദൈവം, ലോക​ത്തി​ന്റെ കണ്ണിൽ ഒന്നുമ​ല്ലാ​ത്ത​വയെ, ലോകം നിസ്സാ​ര​വും നികൃ​ഷ്ട​വും ആയി കാണു​ന്ന​വയെ, തിര​ഞ്ഞെ​ടു​ത്തു.+ 29 ദൈവത്തിന്റെ മുന്നിൽ ആരും വീമ്പു പറയാ​തി​രി​ക്കാ​നാ​ണു ദൈവം അങ്ങനെ ചെയ്‌തത്‌. 30 ദൈവം കാരണ​മാ​ണു നിങ്ങൾ ക്രിസ്‌തുയേ​ശു​വു​മാ​യി യോജി​പ്പി​ലാ​യി​രി​ക്കു​ന്നത്‌. ക്രിസ്‌തു നമുക്കു ദൈവ​ത്തിൽനി​ന്നുള്ള ജ്ഞാനവും നീതിയും+ വിശുദ്ധീകരണവും+ മോചനവിലയാലുള്ള* വിടു​ത​ലും ആയിത്തീർന്നു.+ 31 എഴുതപ്പെട്ടിരിക്കുന്നതുപോലെ, “വീമ്പി​ള​ക്കു​ന്നവൻ യഹോവയിൽ* വീമ്പി​ള​ക്കട്ടെ!” എന്നു വരാനാ​ണ്‌ ഇതു സംഭവി​ച്ചത്‌.+

2 അതു​കൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, ഞാൻ ദൈവ​ത്തി​ന്റെ പാവനരഹസ്യം+ അറിയി​ക്കാൻ നിങ്ങളു​ടെ അടുത്ത്‌ വന്നപ്പോൾ വാക്‌ചാതുര്യമുള്ളവനെന്നു+ കാണി​ക്കാ​നോ വലിയ ബുദ്ധി​മാനെന്നു വരുത്താ​നോ ശ്രമി​ച്ചില്ല. 2 സ്‌തംഭത്തിലേറ്റി വധിച്ച യേശുക്രിസ്‌തുവിനെക്കുറിച്ചല്ലാതെ+ മറ്റൊ​ന്നിനെ​ക്കു​റി​ച്ചും അറിയാത്ത ഒരാളാ​യി നിങ്ങൾക്കി​ട​യിൽ കഴിയാ​മെന്നു ഞാൻ തീരു​മാ​നി​ച്ചു. 3 ഭയന്നുവിറച്ച്‌ ദുർബ​ല​നാ​യാ​ണു ഞാൻ നിങ്ങളു​ടെ അടുത്ത്‌ വന്നത്‌. 4 ഞാൻ സംസാ​രി​ച്ച​തും പ്രസം​ഗി​ച്ച​തും ജ്ഞാനത്തി​ന്റെ വശീക​ര​ണ​വാ​ക്കു​കൾ ഉപയോ​ഗി​ച്ചല്ല. ദൈവാ​ത്മാ​വി​ന്റെ ശക്തിയാ​ണ്‌ എന്റെ വാക്കു​ക​ളിൽ തെളി​ഞ്ഞു​നി​ന്നത്‌.+ 5 നിങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​നം മനുഷ്യ​രു​ടെ ജ്ഞാനമല്ല, ദൈവ​ത്തി​ന്റെ ശക്തിയാ​ണ്‌ എന്നു വരാൻവേ​ണ്ടി​യാ​ണു ഞാൻ അങ്ങനെ ചെയ്‌തത്‌.

6 നമ്മൾ ഇപ്പോൾ ജ്ഞാനം സംസാ​രി​ക്കു​ന്നതു പക്വത​യു​ള്ള​വർക്കി​ട​യി​ലാണ്‌.+ അത്‌ ഈ വ്യവസ്ഥി​തി​യുടെ​യോ ഈ വ്യവസ്ഥിതിയുടെ* നശിക്കാ​നി​രി​ക്കുന്ന ഭരണാ​ധി​കാ​രി​ക​ളുടെ​യോ ജ്ഞാനമല്ല,+ 7 മറിച്ച്‌ പാവന​ര​ഹ​സ്യ​ത്തി​ലെ ദൈവ​ജ്ഞാ​നം,+ മറഞ്ഞി​രി​ക്കുന്ന ദൈവ​ജ്ഞാ​നം, ആണ്‌. അതു നമ്മുടെ മഹത്ത്വ​ത്തി​നാ​യി യുഗങ്ങൾക്കു* മുമ്പേ ദൈവം മുൻകൂ​ട്ടി നിശ്ചയി​ച്ച​താണ്‌. 8 ഈ ജ്ഞാനം ഈ വ്യവസ്ഥിതിയുടെ* ഭരണാ​ധി​കാ​രി​ക​ളിൽ ആരും അറിഞ്ഞില്ല.+ അവർ അത്‌ അറിഞ്ഞി​രുന്നെ​ങ്കിൽ മഹിമാ​ധ​ന​നായ കർത്താ​വി​നെ കൊന്നു​ക​ള​യി​ല്ലാ​യി​രു​ന്നു.* 9 “തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കുവേണ്ടി ദൈവം ഒരുക്കി​യി​ട്ടു​ള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടി​ട്ടില്ല, മനുഷ്യ​മ​ന​സ്സി​നു വിഭാ​വ​നചെ​യ്യാൻപോ​ലും കഴിഞ്ഞി​ട്ടില്ല” എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.+ 10 എന്നാൽ നമുക്കു ദൈവം തന്റെ ആത്മാവി​ലൂ​ടെ അവ വെളിപ്പെ​ടു​ത്തി​ത്ത​ന്നി​രി​ക്കു​ന്നു.+ ആത്മാവ്‌+ എല്ലാ കാര്യ​ങ്ങ​ളും, എന്തിന്‌, ഗഹനമായ ദൈവകാര്യങ്ങൾപോലും+ അന്വേ​ഷി​ച്ച​റി​യു​ന്നു.

11 മനുഷ്യന്റെ ചിന്തകൾ അയാളു​ടെ ഉള്ളിലുള്ള ആത്മാവിനല്ലാതെ* വേറെ ആർക്കാണ്‌ അറിയാ​വു​ന്നത്‌? അങ്ങനെ​തന്നെ, ദൈവ​ത്തി​ന്റെ ചിന്തക​ളും ദൈവാ​ത്മാ​വി​ന​ല്ലാ​തെ ആർക്കും അറിയില്ല. 12 നമുക്കു കിട്ടി​യി​രി​ക്കു​ന്നതു ലോക​ത്തി​ന്റെ ആത്മാവല്ല ദൈവ​ത്തിൽനി​ന്നുള്ള ആത്മാവാ​ണ്‌.+ അങ്ങനെ, ദൈവം നമുക്കു കനിഞ്ഞു​ത​ന്നി​രി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ നമുക്കു കഴിയു​ന്നു. 13 മനുഷ്യജ്ഞാനത്തിൽനിന്ന്‌ പഠിച്ച വാക്കുകൾ ഉപയോ​ഗി​ച്ചല്ല,+ ദൈവാ​ത്മാവ്‌ പഠിപ്പിച്ച വാക്കുകൾ ഉപയോഗിച്ചാണു+ ഞങ്ങൾ ഇക്കാര്യ​ങ്ങൾ സംസാ​രി​ക്കു​ന്നത്‌. അങ്ങനെ, ഞങ്ങൾ ആത്മീയ​കാ​ര്യ​ങ്ങൾ ആത്മീയ​വാ​ക്കു​കൾകൊണ്ട്‌ വിശദീ​ക​രി​ക്കു​ന്നു.

14 ജഡികമനുഷ്യൻ* ദൈവാ​ത്മാ​വിൽനി​ന്നുള്ള കാര്യങ്ങൾ സ്വീക​രി​ക്കു​ന്നില്ല. അവ അയാൾക്കു വിഡ്‌ഢി​ത്ത​മാ​യി തോന്നു​ന്നു. അവ ആത്മീയ​മാ​യി വിലയി​രുത്തേ​ണ്ട​തുകൊണ്ട്‌ അയാൾക്ക്‌ അവ മനസ്സി​ലാ​ക്കാൻ സാധി​ക്കു​ന്നില്ല. 15 എന്നാൽ ആത്മീയ​മ​നു​ഷ്യൻ എല്ലാ കാര്യ​ങ്ങ​ളും വിലയി​രു​ത്തു​ന്നു.+ മറ്റുള്ള​വർക്ക്‌ അയാളെ ശരിയാ​യി വിലയി​രു​ത്താൻ കഴിയു​ന്നു​മില്ല. 16 “യഹോവയ്‌ക്ക്‌* ഉപദേശം കൊടു​ക്കാൻമാ​ത്രം ആ മനസ്സ്‌ അറിഞ്ഞ ആരാണു​ള്ളത്‌?”+ നമുക്കു പക്ഷേ ക്രിസ്‌തു​വി​ന്റെ മനസ്സുണ്ട്‌.+

3 അതു​കൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, ആത്മീയമനുഷ്യരോട്‌+ എന്നപോ​ലെ നിങ്ങ​ളോ​ടു സംസാ​രി​ക്കാൻ എനിക്കു കഴിഞ്ഞില്ല. ജഡികമനുഷ്യരോട്‌* എന്നപോ​ലെ, ക്രിസ്‌തു​വിൽ ശിശുക്കളായവരോട്‌+ എന്നപോ​ലെ, ആണ്‌ ഞാൻ സംസാ​രി​ച്ചത്‌. 2 കട്ടിയായ ആഹാരമല്ല, പാലാണു ഞാൻ നിങ്ങൾക്കു തന്നത്‌. കാരണം, കട്ടിയാ​യതു കഴിക്കാ​നുള്ള ശേഷി നിങ്ങൾക്കി​ല്ലാ​യി​രു​ന്നു. ഇപ്പോ​ഴും അങ്ങനെ​തന്നെ.+ 3 നിങ്ങൾ ഇപ്പോ​ഴും ജഡിക​ന്മാ​രാണ്‌.+ നിങ്ങൾക്കി​ട​യിൽ അസൂയ​യും കലഹവും ഉള്ളിടത്തോ​ളം നിങ്ങൾ ജഡികന്മാരും+ മറ്റ്‌ ആളുകളെപ്പോ​ലെ നടക്കു​ന്ന​വ​രും അല്ലേ? 4 “ഞാൻ പൗലോ​സി​ന്റെ പക്ഷത്താണ്‌” എന്ന്‌ ഒരാളും “ഞാൻ അപ്പൊല്ലോസിന്റെ+ പക്ഷത്താണ്‌” എന്നു വേറൊ​രാ​ളും പറയു​മ്പോൾ നിങ്ങൾ വെറും മാനു​ഷി​ക​മായ രീതി​യി​ലല്ലേ പെരു​മാ​റു​ന്നത്‌?

5 ആരാണ്‌ അപ്പൊ​ല്ലോ​സ്‌? അല്ല, ആരാണു പൗലോ​സ്‌? നിങ്ങൾ വിശ്വാ​സി​ക​ളാ​കാൻ കാരണ​മാ​യി​ത്തീർന്ന ശുശ്രൂഷകന്മാർ+ മാത്രം. കർത്താ​വാ​ണു ഞങ്ങളെ ഇരുവരെ​യും ഇത്‌ ഏൽപ്പി​ച്ചത്‌. 6 ഞാൻ നട്ടു,+ അപ്പൊ​ല്ലോ​സ്‌ നനച്ചു.+ എന്നാൽ ദൈവ​മാ​ണു വളർത്തി​യത്‌. 7 അതുകൊണ്ട്‌ നടുന്ന​വ​നോ നനയ്‌ക്കു​ന്ന​വ​നോ അല്ല വളർത്തുന്ന ദൈവ​ത്തി​നാ​ണു ബഹുമതി കിട്ടേ​ണ്ടത്‌.+ 8 നടുന്നവനും നനയ്‌ക്കു​ന്ന​വ​നും ഒരുമയോടെ* പണി​യെ​ടു​ക്കു​ന്നു. ഇരുവർക്കും അവനവൻ ചെയ്യുന്ന പണിക്ക​നു​സ​രിച്ച്‌ പ്രതി​ഫ​ല​വും കിട്ടും.+ 9 ഞങ്ങൾ ദൈവ​ത്തി​ന്റെ സഹപ്ര​വർത്ത​ക​രാണ്‌. നിങ്ങൾ ദൈവം കൃഷി ചെയ്യുന്ന വയലും ദൈവ​ത്തി​ന്റെ കെട്ടി​ട​വും ആണ്‌.+

10 ദൈവം എന്നോട്‌ അനർഹദയ കാണി​ച്ച​തുകൊണ്ട്‌ ഒരു വിദഗ്‌ധ​ശി​ല്‌പിയെപ്പോ​ലെ ഞാൻ അടിസ്ഥാ​ന​മി​ട്ടു.+ പക്ഷേ മുകളി​ലേക്കു പണിയു​ന്നതു മറ്റൊ​രാ​ളാണ്‌. എന്നാൽ എങ്ങനെ പണിയു​ന്നെന്ന്‌ ഓരോ​രു​ത്ത​രും ശ്രദ്ധി​ക്കണം. 11 കാരണം ഇപ്പോൾ ഇട്ടിരി​ക്കുന്ന യേശുക്രി​സ്‌തു എന്ന അടിസ്ഥാനമല്ലാതെ+ മറ്റൊന്ന്‌ ഇടാൻ ആർക്കും കഴിയില്ല. 12 ആ അടിസ്ഥാ​ന​ത്തി​നു മുകളിൽ ആരെങ്കി​ലും സ്വർണം, വെള്ളി, വില​യേ​റിയ കല്ലുകൾ, തടി, ഉണങ്ങിയ പുല്ല്‌, വയ്‌ക്കോൽ എന്നിവ​കൊ​ണ്ട്‌ പണിയുന്നെ​ന്നി​രി​ക്കട്ടെ. 13 ന്യായവിധിദിവസത്തിൽ ഓരോ​രു​ത്ത​രുടെ​യും പണി വെളി​ച്ച​ത്താ​കും. തീ അതു വെളിപ്പെ​ടു​ത്തും.+ ഓരോ​രു​ത്ത​രുടെ​യും പണി എങ്ങനെ​യു​ള്ള​താണെന്നു തീ തെളി​യി​ക്കും. 14 ഒരാൾ പണിതതു നിലനിൽക്കുന്നെ​ങ്കിൽ അയാൾക്കു പ്രതി​ഫലം കിട്ടും. 15 എന്നാൽ ഒരാളു​ടെ പണി കത്തി​പ്പോ​കുന്നെ​ങ്കിൽ അയാൾക്കു നഷ്ടം സഹി​ക്കേ​ണ്ടി​വ​രും. എങ്കിലും അയാൾ രക്ഷപ്പെ​ടും. തീയി​ലൂ​ടെ എന്നപോലെ​യാ​യി​രി​ക്കും എന്നു മാത്രം.

16 നിങ്ങൾ ദൈവ​ത്തി​ന്റെ ആലയമാണെന്നും+ ദൈവ​ത്തി​ന്റെ ആത്മാവ്‌ നിങ്ങളിൽ വസിക്കു​ന്നുണ്ടെ​ന്നും നിങ്ങൾക്ക്‌ അറിയി​ല്ലേ?+ 17 ദൈവത്തിന്റെ ആലയം നശിപ്പി​ക്കു​ന്ന​വനെ ദൈവം നശിപ്പി​ക്കും. കാരണം ദൈവ​ത്തി​ന്റെ ആലയം വിശു​ദ്ധ​മാണ്‌. ആ ആലയം നിങ്ങൾതന്നെ​യാണ്‌.+

18 ആരും തന്നെത്തന്നെ വഞ്ചിക്കാ​തി​രി​ക്കട്ടെ. താൻ ഈ വ്യവസ്ഥിതിയിലെ* ജ്ഞാനി​യാണെന്ന്‌ ആർക്കെ​ങ്കി​ലും തോന്നുന്നെ​ങ്കിൽ, അയാൾ വിഡ്‌ഢി​യാ​യി​ത്തീ​രട്ടെ. അപ്പോൾ അയാൾ യഥാർഥ​ത്തിൽ ജ്ഞാനി​യാ​യി​ത്തീ​രും. 19 കാരണം ഈ ലോക​ത്തി​ന്റെ ജ്ഞാനം ദൈവ​ത്തി​ന്റെ കണ്ണിൽ വിഡ്‌ഢി​ത്ത​മാണ്‌. “ദൈവം ജ്ഞാനി​കളെ അവരുടെ​തന്നെ ഉപായ​ങ്ങ​ളിൽ കുടു​ക്കു​ന്നു”+ എന്നും 20 “ജ്ഞാനി​ക​ളു​ടെ ചിന്തകൾ കഴമ്പി​ല്ലാ​ത്ത​താണെന്ന്‌ യഹോവയ്‌ക്ക്‌* അറിയാം”+ എന്നും എഴുതി​യി​ട്ടു​ണ്ട​ല്ലോ. 21 അതുകൊണ്ട്‌ ആരും മനുഷ്യരെ​ക്കു​റിച്ച്‌ വീമ്പി​ള​ക്കാ​തി​രി​ക്കട്ടെ. എല്ലാം നിങ്ങൾക്കു​ള്ള​താ​ണ​ല്ലോ. 22 പൗലോസോ അപ്പൊല്ലോ​സോ കേഫയോ*+ ലോക​മോ ജീവനോ മരണമോ ഇപ്പോ​ഴു​ള്ള​തോ വരുവാ​നു​ള്ള​തോ എന്നുവേണ്ട, എല്ലാം നിങ്ങൾക്കു​ള്ള​താണ്‌. 23 നിങ്ങളോ ക്രിസ്‌തു​വി​നു​ള്ളവർ,+ ക്രിസ്‌തു ദൈവ​ത്തി​നു​ള്ളവൻ.

4 ക്രിസ്‌തു​വി​ന്റെ വേലക്കാരും* ദൈവ​ത്തി​ന്റെ പാവനരഹസ്യങ്ങളുടെ+ കാര്യ​സ്ഥ​ന്മാ​രും ആയിട്ടാ​ണ്‌ എല്ലാവ​രും ഞങ്ങളെ കാണേ​ണ്ടത്‌. 2 കാര്യസ്ഥന്മാരിൽനിന്ന്‌ സാധാരണ പ്രതീ​ക്ഷി​ക്കു​ന്നതു വിശ്വ​സ്‌ത​ത​യാണ്‌. 3 നിങ്ങളോ മനുഷ്യ​രു​ടെ ഒരു കോട​തി​യോ എന്നെ വിചാരണ ചെയ്‌താൽ ഞാൻ അതു കാര്യ​മാ​ക്കില്ല. ശരിക്കും പറഞ്ഞാൽ, ഞാൻപോ​ലും എന്നെ വിചാരണ ചെയ്യു​ന്നില്ല. 4 കാരണം ഞാൻ എന്തെങ്കി​ലും തെറ്റു ചെയ്‌ത​താ​യി എനിക്കു തോന്നു​ന്നില്ല. എന്നാൽ അതു​കൊണ്ട്‌ ഞാൻ നീതി​മാ​നാണെന്നു വരുന്നില്ല. എന്നെ വിചാരണ ചെയ്യു​ന്നത്‌ യഹോ​വ​യാണ്‌.*+ 5 അതുകൊണ്ട്‌ നിശ്ചയി​ച്ചി​രി​ക്കുന്ന സമയമാ​കു​ന്ന​തു​വരെ, അതായത്‌ കർത്താവ്‌ വരുന്ന​തു​വരെ, വിധി​ക്ക​രുത്‌.+ ദൈവം ഇരുട്ടി​ന്റെ രഹസ്യങ്ങൾ വെളി​ച്ച​ത്താ​ക്കി ഹൃദയ​ത്തി​ലെ ചിന്തകൾ പരസ്യ​മാ​ക്കും. അപ്പോൾ, അർഹി​ക്കുന്ന പ്രശംസ ഓരോ​രു​ത്തർക്കും ദൈവ​ത്തിൽനിന്ന്‌ കിട്ടും.+

6 സഹോദരങ്ങളേ, ഇക്കാര്യ​ങ്ങളെ​ല്ലാം എന്നെയും അപ്പൊല്ലോസിനെയും+ വെച്ച്‌ ഞാൻ പറഞ്ഞതു നിങ്ങളു​ടെ നന്മയ്‌ക്കുവേ​ണ്ടി​യാണ്‌. “എഴുതി​യി​രി​ക്കു​ന്ന​തിന്‌ അപ്പുറം പോക​രുത്‌” എന്നു പറയു​ന്ന​തി​ന്റെ അർഥം നിങ്ങൾ മനസ്സി​ലാ​ക്കാ​നും നിങ്ങൾ അഹങ്കരിച്ചിട്ട്‌+ ഒരാളെ എതിർക്കു​ക​യോ മറ്റൊ​രാ​ളെ അനുകൂ​ലി​ക്കു​ക​യോ ചെയ്യാ​തി​രി​ക്കാ​നും ആണ്‌ ഞാൻ ഇതെല്ലാം പറഞ്ഞത്‌. 7 നിനക്കു മറ്റുള്ള​വരെ​ക്കാൾ എന്താണു പ്രത്യേ​കത? ലഭിച്ച​ത​ല്ലാ​തെ നിനക്ക്‌ എന്തെങ്കി​ലും സ്വന്തമാ​യി​ട്ടു​ണ്ടോ?+ ലഭിച്ച​താണെ​ങ്കിൽ പിന്നെ ലഭിച്ചതല്ല എന്നപോ​ലെ നീ അഹങ്കരി​ക്കു​ന്നത്‌ എന്തിനാ​ണ്‌?

8 നിങ്ങൾ എല്ലാം തികഞ്ഞ​വ​രായെ​ന്നാ​ണോ? നിങ്ങൾ സമ്പന്നരാ​യി​ക്ക​ഴിഞ്ഞെ​ന്നോ? ഞങ്ങളെ കൂടാതെ നിങ്ങൾ രാജാ​ക്ക​ന്മാ​രാ​യി ഭരണവും തുടങ്ങി​യോ?+ നിങ്ങൾ ഭരിക്കാൻ തുടങ്ങിയെ​ങ്കിൽ എത്ര നന്നായി​രു​ന്നു! അപ്പോൾ ഞങ്ങൾക്കും നിങ്ങളുടെ​കൂ​ടെ ഭരിക്കാ​മാ​യി​രു​ന്ന​ല്ലോ.+ 9 ഞങ്ങൾ ലോക​ത്തി​നും ദൂതന്മാർക്കും മനുഷ്യർക്കും വേദി​യി​ലെ ഒരു ദൃശ്യ​വി​രു​ന്നാ​യി​രി​ക്കു​ന്നു.+ മരണത്തി​നു വിധിക്കപ്പെട്ടവരായി+ പ്രദർശ​ന​ത്തി​ന്റെ ഏറ്റവും ഒടുവിൽ രംഗത്ത്‌ വരാനി​രി​ക്കു​ന്ന​വരെപ്പോ​ലെ അപ്പോ​സ്‌ത​ല​ന്മാ​രായ ഞങ്ങളെ ദൈവം നിറു​ത്തി​യി​രി​ക്കു​ക​യാണെന്ന്‌ എനിക്കു തോന്നു​ന്നു. 10 ക്രിസ്‌തു നിമിത്തം ഞങ്ങൾ വിഡ്‌ഢി​കൾ;+ എന്നാൽ നിങ്ങൾ ക്രിസ്‌തു​വിൽ വിവേ​കി​കൾ. ഞങ്ങൾ ദുർബലർ; നിങ്ങളോ ബലവാ​ന്മാർ. നിങ്ങൾ ആദരണീ​യർ; എന്നാൽ ഞങ്ങൾ അപമാ​നി​തർ. 11 ഈ സമയം​വരെ ഞങ്ങൾ വിശന്നും+ ദാഹിച്ചും+ ആണ്‌ കഴിഞ്ഞി​ട്ടു​ള്ളത്‌. പലപ്പോ​ഴും അടി കൊണ്ടു.+ ഉടുക്കാൻ വസ്‌ത്ര​മോ കിടക്കാൻ കിടപ്പാ​ട​മോ ഇല്ലായി​രു​ന്നു. 12 സ്വന്തകൈകൊണ്ട്‌ അധ്വാ​നി​ച്ചാ​ണു ഞങ്ങൾ ജീവി​ച്ചത്‌.+ ഞങ്ങളെ അപമാ​നി​ക്കുമ്പോൾ ഞങ്ങൾ അനു​ഗ്ര​ഹി​ക്കു​ന്നു.+ ഞങ്ങളെ ഉപദ്ര​വി​ക്കുമ്പോൾ ഞങ്ങൾ ക്ഷമയോ​ടെ അതെല്ലാം സഹിക്കു​ന്നു.+ 13 ഞങ്ങളെക്കുറിച്ച്‌ അപവാദം പറയു​മ്പോൾ ഞങ്ങൾ സൗമ്യ​മാ​യി മറുപടി പറയുന്നു.*+ ഇന്നുവരെ ഞങ്ങൾ ലോക​ത്തി​ന്റെ എച്ചിലും* എല്ലാത്തിന്റെ​യും ഉച്ഛിഷ്ട​വും ആണ്‌.

14 നിങ്ങളെ നാണംകെ​ടു​ത്താ​നല്ല, എന്റെ പ്രിയ​മ​ക്കളെപ്പോ​ലെ ഗുണ​ദോ​ഷി​ക്കാ​നാ​ണു ഞാൻ ഇക്കാര്യ​ങ്ങൾ എഴുതു​ന്നത്‌. 15 ക്രിസ്‌തുവിൽ നിങ്ങൾക്ക്‌ 10,000 രക്ഷാകർത്താ​ക്ക​ളു​ണ്ടാ​യി​രി​ക്കാം.* പക്ഷേ പിതാ​ക്ക​ന്മാർ അധിക​മില്ല. നിങ്ങളെ അറിയിച്ച സന്തോ​ഷ​വാർത്ത​യി​ലൂ​ടെ ക്രിസ്‌തുയേ​ശു​വിൽ ഞാൻ നിങ്ങൾക്കു പിതാ​വാ​യ​ല്ലോ.+ 16 അതുകൊണ്ട്‌ എന്നെ അനുക​രി​ക്കാൻ ഞാൻ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു.+ 17 അതിനുവേണ്ടിയാണ്‌ ഞാൻ തിമൊഥെയൊ​സി​നെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്നത്‌. തിമൊ​ഥെ​യൊ​സ്‌ എനിക്കു കർത്താ​വിൽ വിശ്വ​സ്‌ത​നായ പ്രിയ​മ​ക​നാണ്‌. ക്രിസ്‌തുയേ​ശു​വി​ന്റെ സേവന​ത്തിൽ ഞാൻ പിൻപ​റ്റുന്ന രീതികൾ* തിമൊ​ഥെ​യൊ​സ്‌ നിങ്ങളെ ഓർമി​പ്പി​ക്കും.+ ഞാൻ എല്ലായി​ട​ത്തും എല്ലാ സഭകൾക്കും പഠിപ്പി​ച്ചുകൊ​ടു​ക്കുന്ന രീതികൾ തിമൊ​ഥെ​യൊ​സ്‌ അതേപടി നിങ്ങൾക്കും പറഞ്ഞു​ത​രും.

18 ഞാൻ നിങ്ങളു​ടെ അടുത്ത്‌ വരില്ലെന്ന മട്ടിൽ ചിലർ അഹങ്കരി​ക്കു​ന്നുണ്ട്‌. 19 എന്നാൽ യഹോവയുടെ* ഇഷ്ടമെ​ങ്കിൽ ഞാൻ വൈകാതെ​തന്നെ നിങ്ങളു​ടെ അടുത്ത്‌ വരും. അഹങ്കാ​രി​ക​ളു​ടെ വാക്കുകൾ കേൾക്കാ​നല്ല, അവർ ദൈവ​ശ​ക്തി​യു​ള്ള​വ​രാ​ണോ എന്നു കണ്ടറി​യാ​നാ​ണു ഞാൻ വരുന്നത്‌. 20 ദൈവരാജ്യം വാക്കു​ക​ളി​ലൂടെയല്ല, ദൈവ​ശ​ക്തി​യി​ലൂടെ​യാ​ണ​ല്ലോ പ്രകട​മാ​കു​ന്നത്‌. 21 നിങ്ങൾക്ക്‌ ഏതാണ്‌ ഇഷ്ടം? ഞാൻ ഒരു വടിയു​മാ​യി വരുന്ന​താ​ണോ,+ അതോ സ്‌നേ​ഹത്തോ​ടും സൗമ്യ​തയോ​ടും കൂടെ വരുന്ന​താ​ണോ?

5 നിങ്ങൾക്കി​ട​യിൽ ലൈം​ഗിക അധാർമികതയുണ്ടെന്ന്‌*+ എനിക്കു വിവരം കിട്ടി. അതും ജനതക​ളു​ടെ ഇടയിൽപ്പോ​ലു​മി​ല്ലാത്ത തരം പാപം. ഒരാൾ അപ്പന്റെ ഭാര്യയെ വെച്ചുകൊ​ണ്ടി​രി​ക്കു​ന്നു!+ 2 എന്നിട്ടും നിങ്ങൾ അഭിമാ​നി​ക്കു​ക​യാ​ണോ? നിങ്ങൾ ദുഃഖിക്കുകയും+ അതു ചെയ്‌ത​യാ​ളെ നിങ്ങളു​ടെ ഇടയിൽനി​ന്ന്‌ നീക്കി​ക്ക​ള​യു​ക​യും അല്ലേ വേണ്ടത്‌?+ 3 ഞാൻ അകലെ​യാണെ​ങ്കി​ലും മനസ്സുകൊണ്ട്‌* അവി​ടെ​യുണ്ട്‌. ഞാൻ അവി​ടെ​യു​ണ്ടാ​യി​രു​ന്നാൽ എന്നപോലെ​തന്നെ ഈ പ്രവൃത്തി ചെയ്‌ത​യാ​ളെ വിധി​ച്ചു​ക​ഴി​ഞ്ഞു. 4 നിങ്ങൾ നമ്മുടെ കർത്താ​വായ യേശു​വി​ന്റെ പേരിൽ ഒന്നിച്ചു​കൂ​ടുമ്പോൾ, നമ്മുടെ കർത്താ​വായ യേശു​വി​ന്റെ ശക്തിയാൽ മനസ്സുകൊണ്ട്‌* ഞാനും അവി​ടെ​യുണ്ടെന്നു മനസ്സി​ലാ​ക്കി 5 ആ മനുഷ്യ​നെ സാത്താന്‌ ഏൽപ്പി​ച്ചുകൊ​ടു​ക്കുക.+ അങ്ങനെ ആ ദുഷിച്ച* സ്വാധീ​നം നീങ്ങി കർത്താ​വി​ന്റെ ദിവസത്തിൽ+ സഭയുടെ ആത്മാവ്‌ പരിര​ക്ഷി​ക്കപ്പെ​ടട്ടെ.

6 നിങ്ങളുടെ ആത്മപ്ര​ശംസ നല്ലതല്ല. പുളിച്ച അൽപ്പം മാവ്‌, മാവിനെ മുഴുവൻ പുളി​പ്പി​ക്കു​ന്നു എന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ?+ 7 നിങ്ങൾ ഇപ്പോ​ഴാ​യി​രി​ക്കു​ന്ന​തുപോ​ലെ, എന്നും പുളി​പ്പി​ല്ലാത്ത പുതിയ മാവാ​യി​രി​ക്കാൻ പുളി​പ്പുള്ള പഴയ മാവ്‌ നീക്കി​ക്ക​ള​യുക. കാരണം നമ്മുടെ പെസഹാ​ക്കു​ഞ്ഞാ​ടായ ക്രിസ്‌തു+ ബലി അർപ്പി​ക്കപ്പെ​ട്ട​ല്ലോ.+ 8 അതുകൊണ്ട്‌ നമ്മൾ ഉത്സവം ആചരിക്കേണ്ടതു+ പഴയ, പുളിച്ച മാവുകൊ​ണ്ടല്ല, ദുഷി​പ്പിന്റെ​യും വഷളത്ത​ത്തിന്റെ​യും പുളിച്ച മാവുകൊ​ണ്ടു​മല്ല. ആത്മാർഥ​ത​യുടെ​യും സത്യത്തിന്റെ​യും പുളിപ്പില്ലാത്ത* അപ്പം​കൊണ്ട്‌ നമുക്ക്‌ ഉത്സവം ആചരി​ക്കാം.

9 അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​വ​രു​മാ​യുള്ള കൂട്ടു​കെട്ട്‌ ഉപേക്ഷിക്കണമെന്നു* ഞാൻ മുമ്പ്‌ എന്റെ കത്തിൽ നിങ്ങൾക്ക്‌ എഴുതി​യി​രു​ന്ന​ല്ലോ. 10 ഈ ലോക​ത്തി​ലെ,+ അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​വരെ​യോ അത്യാഗ്ര​ഹി​കളെ​യോ പിടിച്ചുപറിക്കാരെയോ* വിഗ്ര​ഹാ​രാ​ധ​കരെ​യോ ഒന്നുമല്ല ഞാൻ ഉദ്ദേശി​ച്ചത്‌. അങ്ങനെയെ​ങ്കിൽ നിങ്ങൾ ഈ ലോകം വിട്ട്‌ പോ​കേ​ണ്ടി​വന്നേനേ.+ 11 എന്നാൽ സഹോ​ദരൻ എന്നു നമ്മൾ വിളി​ക്കുന്ന ഒരാൾ അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​യാ​ളോ അത്യാഗ്രഹിയോ+ വിഗ്ര​ഹാ​രാ​ധ​ക​നോ അധിക്ഷേപിക്കുന്നയാളോ* കുടിയനോ+ പിടിച്ചുപറിക്കാരനോ*+ ആണെങ്കിൽ അയാളു​മാ​യുള്ള കൂട്ടു​കെട്ട്‌ ഉപേക്ഷിക്കണമെന്നാണു*+ ഞാൻ ഇപ്പോൾ നിങ്ങ​ളോ​ടു പറയു​ന്നത്‌. അയാളുടെ​കൂ​ടെ ഭക്ഷണം കഴിക്കാൻപോ​ലും പാടില്ല. 12 പുറത്തുള്ളവരെ വിധി​ക്കാൻ എനിക്ക്‌ എന്തു കാര്യം? നിങ്ങൾ വിധിക്കേ​ണ്ടത്‌ അകത്തു​ള്ള​വരെ​യല്ലേ? 13 പുറത്തുള്ളവരെ വിധി​ക്കു​ന്നതു ദൈവ​മാ​ണ​ല്ലോ.+ “ആ ദുഷ്ടനെ നിങ്ങളു​ടെ ഇടയിൽനി​ന്ന്‌ നീക്കി​ക്ക​ള​യുക.”+

6 നിങ്ങളിൽ ഒരാൾക്കു മറ്റൊ​രാൾക്കെ​തി​രെ പരാതിയുള്ളപ്പോൾ+ അതു പരിഹ​രി​ക്കാൻ വിശു​ദ്ധ​രു​ടെ അടുത്ത്‌ ചെല്ലു​ന്ന​തി​നു പകരം കോട​തി​യിൽ നീതി​കെട്ട മനുഷ്യ​രു​ടെ അടുത്ത്‌ പോകാൻ മുതി​രു​ന്നോ? 2 വിശുദ്ധർ ലോകത്തെ വിധിക്കും+ എന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? ഈ ലോകത്തെ​ത്തന്നെ വിധി​ക്കാ​നുള്ള നിങ്ങൾ, നിസ്സാ​ര​കാ​ര്യ​ങ്ങൾക്കു തീർപ്പു കല്‌പി​ക്കാൻ കഴിവി​ല്ലാ​ത്ത​വ​രാണെ​ന്നോ? 3 നമ്മൾ ദൂതന്മാരെപ്പോ​ലും വിധിക്കും+ എന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? അങ്ങനെയെ​ങ്കിൽ ഈ ജീവി​ത​ത്തി​ലെ കാര്യ​ങ്ങൾക്കു തീർപ്പു കല്‌പി​ക്കാൻ നമുക്കു പറ്റില്ലേ? 4 ഈ ജീവി​ത​ത്തിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ+ സഭ ഒട്ടും മാനി​ക്കാ​ത്ത​വരെ​യാ​ണോ നിങ്ങൾ വിധി​കർത്താ​ക്ക​ളാ​ക്കു​ന്നത്‌? 5 നിങ്ങൾക്കു നാണം തോന്നാ​നാ​ണു ഞാൻ ഇതു നിങ്ങ​ളോ​ടു പറയു​ന്നത്‌. സഹോ​ദ​ര​ന്മാർ തമ്മിലുള്ള ഒരു കാര്യ​ത്തി​നു തീർപ്പു കല്‌പി​ക്കാൻ മാത്രം ജ്ഞാനമുള്ള ആരും നിങ്ങളു​ടെ ഇടയി​ലി​ല്ലാ​ഞ്ഞി​ട്ടാ​ണോ 6 നിങ്ങൾ അതുമാ​യി കോട​തി​യിൽ പോകു​ന്നത്‌, അതും അവിശ്വാ​സി​ക​ളു​ടെ അടുത്ത്‌?

7 നിങ്ങളുടെ ഇടയിൽ ഒരു കേസ്‌ ഉണ്ടാകു​ന്നു എന്നതു​തന്നെ വലി​യൊ​രു പോരാ​യ്‌മ​യാണ്‌. അതിലും നല്ലത്‌ അന്യായം സഹിക്കു​ന്ന​തല്ലേ?+ വഞ്ചിക്കപ്പെ​ടുമ്പോ​ഴും എന്തു​കൊണ്ട്‌ അതു സഹിച്ചു​കൂ​ടാ? 8 പകരം, നിങ്ങൾ അന്യാ​യ​വും വഞ്ചനയും കാണി​ക്കു​ന്നു, അതും സ്വന്തം സഹോ​ദ​ര​ങ്ങളോട്‌!

9 അന്യായം കാണി​ക്കു​ന്നവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ലെന്നു നിങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടേ?+ വഞ്ചിക്കപ്പെ​ട​രുത്‌.* അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവർ,+ വിഗ്ര​ഹാ​രാ​ധകർ,+ വ്യഭി​ചാ​രി​കൾ,+ സ്വവർഗ​ര​തി​ക്കു വഴങ്ങിക്കൊ​ടു​ക്കു​ന്നവർ,+ സ്വവർഗ​ര​തി​ക്കാർ,*+ 10 കള്ളന്മാർ, അത്യാഗ്ര​ഹി​കൾ,+ കുടി​യ​ന്മാർ,+ അധി​ക്ഷേ​പി​ക്കു​ന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ല.+ 11 നിങ്ങളിൽ ചിലർ അത്തരക്കാ​രാ​യി​രു​ന്നു. പക്ഷേ നിങ്ങളെ കഴുകി വെടി​പ്പാ​ക്കി​യി​രി​ക്കു​ന്നു.+ നിങ്ങളെ വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു.+ നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ നാമത്തി​ലും നമ്മുടെ ദൈവ​ത്തി​ന്റെ ആത്മാവി​നാ​ലും നിങ്ങളെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു.+

12 എല്ലാം എനിക്ക്‌ അനുവ​ദ​നീ​യ​മാണ്‌; എന്നാൽ എല്ലാം പ്രയോ​ജ​ന​മു​ള്ളതല്ല.+ എല്ലാം എനിക്ക്‌ അനുവ​ദ​നീ​യം; എന്നാൽ എന്നെ നിയ​ന്ത്രി​ക്കാൻ ഞാൻ ഒന്നി​നെ​യും അനുവ​ദി​ക്കില്ല. 13 ഭക്ഷണം വയറി​നും വയറു ഭക്ഷണത്തി​നും വേണ്ടി​യാണ്‌. എന്നാൽ ദൈവം അവ രണ്ടും ഇല്ലാതാ​ക്കും.+ ശരീരം ലൈം​ഗിക അധാർമി​ക​ത​യ്‌ക്കുവേ​ണ്ടി​യു​ള്ളതല്ല,* കർത്താ​വി​നുവേ​ണ്ടി​യു​ള്ള​താണ്‌;+ കർത്താവ്‌ ശരീര​ത്തി​നുവേ​ണ്ടി​യു​ള്ള​തും. 14 ദൈവം തന്റെ ശക്തിയാൽ കർത്താ​വി​നെ ഉയിർപ്പിച്ചതുപോലെ+ നമ്മളെ​യും മരണത്തിൽനി​ന്ന്‌ ഉയിർപ്പി​ക്കും.+

15 നിങ്ങളുടെ ശരീരങ്ങൾ ക്രിസ്‌തു​വി​ന്റെ അവയവ​ങ്ങ​ളാണെന്ന്‌ അറിഞ്ഞു​കൂ​ടേ?+ അങ്ങനെ​യി​രി​ക്കെ ഞാൻ ക്രിസ്‌തു​വി​ന്റെ അവയവങ്ങൾ എടുത്ത്‌ വേശ്യയോ​ടു ചേർക്കു​ന്നതു ശരിയാ​ണോ? ഒരിക്ക​ലു​മല്ല! 16 ഒരാൾ വേശ്യയോ​ടു പറ്റി​ച്ചേ​രുമ്പോൾ അയാളും അവളും ഒരു ശരീര​മാ​യി​ത്തീ​രുന്നെന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? “രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും”+ എന്നാണ​ല്ലോ ദൈവം പറയു​ന്നത്‌. 17 എന്നാൽ ഒരാൾ കർത്താ​വിനോ​ടു പറ്റി​ച്ചേ​രുമ്പോൾ അയാളും കർത്താ​വും ഒരേ ചിന്തയു​ള്ള​വ​രാ​യി​ത്തീ​രു​ന്നു.*+ 18 അധാർമികപ്രവൃത്തികളിൽനിന്ന്‌* ഓടി​യ​കലൂ!+ ഒരു മനുഷ്യൻ ചെയ്യുന്ന മറ്റെല്ലാ പാപവും ശരീര​ത്തി​നു പുറത്താ​ണ്‌. എന്നാൽ അധാർമി​കപ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​യാൾ സ്വന്തശ​രീ​ര​ത്തിന്‌ എതിരെ പാപം ചെയ്യുന്നു.+ 19 ദൈവത്തിൽനിന്ന്‌ ദാനമാ​യി ലഭിച്ച​തും നിങ്ങളിൽ വസിക്കു​ന്ന​തും ആയ പരിശുദ്ധാത്മാവിന്റെ* ആലയമാണു+ നിങ്ങളു​ടെ ശരീര​മെന്ന്‌ അറിഞ്ഞു​കൂ​ടേ?+ നിങ്ങൾ നിങ്ങളു​ടെ സ്വന്തമല്ലെ​ന്നും ഓർക്കണം.+ 20 കാരണം നിങ്ങളെ വില കൊടു​ത്ത്‌ വാങ്ങി​യ​താണ്‌.+ അതു​കൊണ്ട്‌ നിങ്ങൾ ശരീരംകൊണ്ട്‌+ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്തുക.+

7 ഇനി, നിങ്ങൾ എഴുതിച്ചോ​ദിച്ച കാര്യ​ങ്ങളെ​ക്കു​റിച്ച്‌ പറയാം: സ്‌ത്രീ​യെ തൊടാതിരിക്കുന്നതാണു* പുരു​ഷനു നല്ലത്‌. 2 എന്നാൽ ലൈം​ഗിക അധാർമികത* സർവസാ​ധാ​ര​ണ​മാ​യി​രി​ക്കുന്ന സ്ഥിതിക്ക്‌ ഓരോ പുരു​ഷ​നും സ്വന്തം ഭാര്യ​യും,+ ഓരോ സ്‌ത്രീ​ക്കും സ്വന്തം ഭർത്താ​വും ഉണ്ടായി​രി​ക്കട്ടെ.+ 3 ഭർത്താവ്‌ ഭാര്യക്കു കടപ്പെ​ട്ടി​രി​ക്കു​ന്നതു കൊടു​ക്കട്ടെ. അതു​പോലെ​തന്നെ ഭാര്യ​യും ചെയ്യട്ടെ.+ 4 ഭാര്യയുടെ ശരീര​ത്തി​ന്മേൽ ഭാര്യക്കല്ല, ഭർത്താ​വി​നാണ്‌ അധികാ​ര​മു​ള്ളത്‌. അതു​പോ​ലെ, ഭർത്താ​വി​ന്റെ ശരീര​ത്തി​ന്മേൽ ഭർത്താ​വി​നല്ല, ഭാര്യ​ക്കാണ്‌ അധികാ​ര​മു​ള്ളത്‌. 5 പ്രാർഥനയ്‌ക്കുവേണ്ടി പരസ്‌പ​ര​സ​മ്മ​തത്തോ​ടെ നിശ്ചി​ത​സ​മ​യത്തേ​ക്ക​ല്ലാ​തെ ഭാര്യാ​ഭർത്താ​ക്ക​ന്മാർ പരസ്‌പരം അതു നിഷേ​ധി​ക്ക​രുത്‌. അതിനു ശേഷം വീണ്ടും ഒന്നിച്ചുചേ​രണം. അങ്ങനെ​യാ​കുമ്പോൾ നിങ്ങളു​ടെ ആത്മനി​യന്ത്ര​ണ​ത്തി​ന്റെ കുറവ്‌ മുത​ലെ​ടുത്ത്‌ സാത്താൻ നിങ്ങളെ പ്രലോ​ഭി​പ്പി​ക്കാൻ ഇടവരില്ല. 6 ഇതൊരു കല്‌പ​നയല്ല, ആനുകൂ​ല്യ​മാണ്‌. 7 എല്ലാവരും എന്നെ​പ്പോലെ​യാ​യി​രുന്നെ​ങ്കിൽ! എന്നാൽ ഓരോ​രു​ത്തർക്കു​മുള്ള ദൈവ​ദ​ത്ത​മായ കഴിവ്‌*+ വ്യത്യ​സ്‌ത​മാണ്‌. ഒരാൾക്ക്‌ ഒരു കഴിവാണെങ്കിൽ* മറ്റൊ​രാൾക്കു മറ്റൊന്ന്‌.

8 ഇനി, അവിവാ​ഹി​തരോ​ടും വിധവ​മാരോ​ടും ഞാൻ പറയുന്നു: അവർ എന്നെ​പ്പോലെ​തന്നെ കഴിയു​ന്ന​താ​ണു നല്ലത്‌.+ 9 എന്നാൽ ആത്മനി​യന്ത്ര​ണ​മില്ലെ​ങ്കിൽ അവർ വിവാഹം കഴിക്കട്ടെ. വികാ​രംകൊണ്ട്‌ എരിയു​ന്ന​തിനെ​ക്കാൾ വിവാഹം കഴിക്കു​ന്ന​താ​ണു നല്ലത്‌.+

10 വിവാഹിതർക്കും ഞാൻ നിർദേ​ശങ്ങൾ നൽകുന്നു. ഞാനല്ല, കർത്താ​വു​തന്നെ​യാ​ണു നിർദേ​ശി​ക്കു​ന്നത്‌: ഭാര്യ ഭർത്താ​വിൽനിന്ന്‌ വേർപി​രി​യ​രുത്‌.*+ 11 ഇനി, വേർപി​രി​യു​ക​യാണെ​ങ്കിൽ ആ സ്‌ത്രീ വിവാഹം കഴിക്കാ​തെ ജീവി​ക്കണം. അല്ലെങ്കിൽ ഭർത്താ​വു​മാ​യി രമ്യത​യി​ലാ​കണം. ഭർത്താ​വും ഭാര്യയെ ഉപേക്ഷി​ക്ക​രുത്‌.*+

12 മറ്റുള്ളവരോടു കർത്താവല്ല, ഞാൻതന്നെ പറയുന്നു:+ ഒരു സഹോ​ദ​രന്റെ ഭാര്യ അവിശ്വാ​സി​യാണെ​ങ്കി​ലും ഭർത്താ​വിന്റെ​കൂ​ടെ താമസി​ക്കാൻ സമ്മതമാണെ​ങ്കിൽ അദ്ദേഹം ഭാര്യയെ ഉപേക്ഷി​ക്ക​രുത്‌. 13 ഒരു സ്‌ത്രീ​യു​ടെ ഭർത്താവ്‌ അവിശ്വാ​സി​യാണെ​ങ്കി​ലും ഭാര്യ​യുടെ​കൂ​ടെ താമസി​ക്കാൻ അദ്ദേഹ​ത്തി​നു സമ്മതമാണെ​ങ്കിൽ ഭാര്യ അദ്ദേഹത്തെ ഉപേക്ഷി​ക്ക​രുത്‌. 14 കാരണം അവിശ്വാ​സി​യായ ഭർത്താവ്‌ തന്റെ ഭാര്യ​യി​ലൂ​ടെ വിശു​ദ്ധീ​ക​രി​ക്കപ്പെ​ടു​ന്നു. അവിശ്വാ​സി​യായ ഭാര്യ​യും വിശ്വാ​സി​യായ ഭർത്താ​വി​ലൂ​ടെ വിശു​ദ്ധീ​ക​രി​ക്കപ്പെ​ടു​ന്നു. അപ്പോൾ നിങ്ങളു​ടെ മക്കളും വിശു​ദ്ധ​രാ​യി​രി​ക്കും. അല്ലെങ്കിൽ അവർ അശുദ്ധ​രാണെന്നു വരും. 15 ഇനി, അവിശ്വാ​സി വേർപി​രി​യാൻ തീരു​മാ​നി​ക്കുന്നെ​ങ്കിൽ വേർപി​രി​ഞ്ഞുകൊ​ള്ളട്ടെ. അത്തരം സാഹച​ര്യ​ങ്ങ​ളിൽ, വിശ്വാ​സി​യായ സഹോ​ദ​ര​നോ സഹോ​ദ​രി​ക്കോ ആ വ്യക്തിയോ​ടു കടപ്പാടൊ​ന്നു​മില്ല. സമാധാ​നത്തോ​ടെ ജീവിക്കാനാണല്ലോ+ ദൈവം നിങ്ങളെ വിളി​ച്ചത്‌. 16 ഭാര്യയേ, നീ നിന്റെ ഭർത്താ​വി​നെ രക്ഷയി​ലേക്കു നയിക്കി​ല്ലെന്ന്‌ ആരു കണ്ടു?+ ഭർത്താവേ, നീ നിന്റെ ഭാര്യയെ രക്ഷയി​ലേക്കു നയിക്കി​ല്ലെന്ന്‌ ആരു കണ്ടു?

17 ഓരോരുത്തരും യഹോവ* നിയമി​ച്ചു​തന്ന വഴിയിൽ, അതായത്‌ ദൈവം വിളി​ച്ചപ്പോൾ നിങ്ങൾ എങ്ങനെ​യാ​യി​രു​ന്നോ അതു​പോലെ​തന്നെ, നടക്കട്ടെ.+ അതു​കൊണ്ട്‌ ഞാൻ എല്ലാ സഭകൾക്കും കൊടു​ക്കുന്ന നിർദേശം ഇതാണ്‌: 18 ദൈവം വിളിച്ച സമയത്ത്‌ ഒരാൾ പരി​ച്ഛേ​ദ​നയേ​റ്റി​ട്ടു​ണ്ടാ​യി​രു​ന്നോ?*+ എങ്കിൽ അയാൾ അങ്ങനെ​തന്നെ കഴിയട്ടെ. ഒരാൾ അഗ്രചർമി​യാ​യി​രു​ന്നപ്പോ​ഴാ​ണോ ദൈവം വിളി​ച്ചത്‌? എങ്കിൽ അയാൾ പരി​ച്ഛേ​ദ​നയേൽക്കേണ്ട ആവശ്യ​മില്ല.+ 19 പരിച്ഛേദനയോ അഗ്രചർമ​മോ അല്ല,+ ദൈവ​ക​ല്‌പ​നകൾ പാലി​ക്കു​ന്ന​താ​ണു പ്രധാനം.+ 20 ദൈവം വിളിച്ച സമയത്ത്‌ എങ്ങനെ​യാ​യി​രു​ന്നോ അങ്ങനെ​തന്നെ ഓരോ​രു​ത്ത​രും കഴിയട്ടെ.+ 21 ഒരു അടിമ​യാ​യി​രി​ക്കുമ്പോ​ഴാ​ണോ നിന്നെ വിളി​ച്ചത്‌? അത്‌ ഓർത്ത്‌ വിഷമി​ക്കേണ്ടാ.+ എന്നാൽ സ്വത​ന്ത്ര​നാ​കാൻ അവസരം കിട്ടി​യാൽ അതു പ്രയോ​ജ​നപ്പെ​ടു​ത്തിക്കൊ​ള്ളുക. 22 അടിമയായിരിക്കുമ്പോൾ കർത്താ​വിൽ വിളി​ക്കപ്പെ​ട്ട​യാൾ കർത്താ​വി​നു​ള്ള​വ​നും സ്വത​ന്ത്ര​നാ​ക്കപ്പെ​ട്ട​വ​നും ആണ്‌.+ അതു​പോലെ​തന്നെ, സ്വത​ന്ത്ര​നാ​യി​രി​ക്കുമ്പോൾ വിളി​ക്കപ്പെ​ട്ട​യാൾ ക്രിസ്‌തു​വി​ന്റെ അടിമ​യാണ്‌. 23 നിങ്ങളെ വില കൊടു​ത്ത്‌ വാങ്ങി​യ​താണ്‌.+ അതു​കൊണ്ട്‌ നിങ്ങൾ മനുഷ്യർക്ക്‌ അടിമ​ക​ളാ​കു​ന്നതു മതിയാ​ക്കുക. 24 സഹോദരങ്ങളേ, ദൈവം വിളിച്ച സമയത്ത്‌ എങ്ങനെ​യാ​യി​രു​ന്നോ അങ്ങനെ​തന്നെ ഓരോ​രു​ത്ത​രും ദൈവ​മു​മ്പാ​കെ കഴിയട്ടെ.

25 ഇനി, അവിവാ​ഹി​തരെ​ക്കു​റിച്ച്‌:* അവരെ​പ്പറ്റി എനിക്കു കർത്താ​വിൽനിന്ന്‌ കല്‌പ​നയൊ​ന്നു​മില്ല. എങ്കിലും കർത്താ​വി​ന്റെ കാരു​ണ്യംകൊണ്ട്‌ വിശ്വ​സ്‌ത​നാ​യി​രി​ക്കു​ന്ന​യാൾ എന്ന നിലയിൽ ഞാൻ എന്റെ അഭി​പ്രാ​യം പറയാം.+ 26 നിലവിലുള്ള ബുദ്ധി​മു​ട്ടു​കൾ കണക്കിലെ​ടു​ക്കുമ്പോൾ, ഒരാൾ അയാളു​ടെ ഇപ്പോ​ഴത്തെ അവസ്ഥയിൽത്തന്നെ തുടരു​ന്ന​താ​ണു നല്ലതെന്ന്‌ എനിക്കു തോന്നു​ന്നു. 27 നിങ്ങൾക്കൊരു ഭാര്യ​യു​ണ്ടോ? എങ്കിൽ മോച​നത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കേണ്ടാ.+ നിങ്ങൾ ഭാര്യ നഷ്ടപ്പെ​ട്ട​യാ​ളാ​ണോ?* ഒരു ഭാര്യയെ അന്വേ​ഷിക്കേണ്ടാ. 28 എന്നാൽ, നിങ്ങൾ വിവാഹം കഴിച്ചാ​ലും അതു പാപമല്ല. അതു​പോ​ലെ, അവിവാ​ഹി​ത​നായ ഒരാൾ വിവാഹം കഴിച്ചാൽ അതും പാപമാ​കു​ന്നില്ല. പക്ഷേ വിവാഹം കഴിക്കു​ന്ന​വർക്കു ജഡത്തിൽ* കഷ്ടപ്പാ​ടു​കൾ ഉണ്ടാകും. അതു നിങ്ങൾക്ക്‌ ഉണ്ടാക​രുതെന്നു കരുതി​യാ​ണു ഞാൻ ഇതെല്ലാം പറയു​ന്നത്‌.

29 സഹോദരങ്ങളേ, ഒരു കാര്യം ഞാൻ പറയാം: ഇനി വളരെ കുറച്ച്‌ സമയമേ ബാക്കി​യു​ള്ളൂ.+ അതു​കൊണ്ട്‌ ഇനിമു​തൽ ഭാര്യ​യു​ള്ളവർ ഇല്ലാത്ത​വരെപ്പോലെ​യും 30 കരയുന്നവർ കരയാ​ത്ത​വരെപ്പോലെ​യും ആനന്ദി​ക്കു​ന്നവർ ആനന്ദി​ക്കാ​ത്ത​വരെപ്പോലെ​യും വാങ്ങു​ന്നവർ അതു കൈവ​ശ​മി​ല്ലാ​ത്ത​വരെപ്പോലെ​യും 31 ലോകത്തെ ഉപയോ​ഗി​ക്കു​ന്നവർ അതിനെ മുഴു​വ​നാ​യി ഉപയോ​ഗി​ക്കാ​ത്ത​വരെപ്പോലെ​യും കഴിയട്ടെ. കാരണം ഈ ലോക​ത്തി​ന്റെ രംഗം മാറിക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. 32 നിങ്ങൾക്ക്‌ ഉത്‌ക​ണ്‌ഠ​ക​ളി​ല്ലാ​തി​രി​ക്കണം എന്നാണ്‌ എന്റെ ആഗ്രഹം. അവിവാ​ഹി​ത​നായ പുരുഷൻ, എങ്ങനെ കർത്താ​വി​ന്റെ പ്രീതി നേടാം എന്നു ചിന്തി​ക്കു​ന്ന​തുകൊണ്ട്‌ അയാളു​ടെ മനസ്സു നിറയെ കർത്താ​വി​ന്റെ കാര്യ​ങ്ങ​ളാണ്‌. 33 എന്നാൽ വിവാഹം കഴിച്ച​യാൾ, എങ്ങനെ ഭാര്യ​യു​ടെ പ്രീതി നേടാം എന്നു ചിന്തി​ക്കു​ന്ന​തുകൊണ്ട്‌ അയാളു​ടെ മനസ്സു നിറയെ ലൗകി​ക​കാ​ര്യ​ങ്ങ​ളാണ്‌.+ 34 അയാളുടെ മനസ്സ്‌ ഏകാ​ഗ്രമല്ല. അവിവാ​ഹി​ത​യുടെ​യും കന്യക​യുടെ​യും മനസ്സു നിറയെ കർത്താ​വി​ന്റെ കാര്യ​ങ്ങ​ളാണ്‌.+ അങ്ങനെ അവളുടെ ശരീര​വും മനസ്സും* വിശു​ദ്ധ​മാ​യി​ത്തീ​രു​ന്നു. വിവാ​ഹി​ത​യോ എങ്ങനെ ഭർത്താ​വി​ന്റെ പ്രീതി നേടാം എന്നു ചിന്തി​ക്കു​ന്ന​തുകൊണ്ട്‌ അവളുടെ മനസ്സു നിറയെ ലൗകി​ക​കാ​ര്യ​ങ്ങ​ളാണ്‌. 35 ഞാൻ ഇതു പറയു​ന്നതു നിങ്ങൾക്കു കടിഞ്ഞാ​ണി​ടാ​നല്ല,* പകരം നിങ്ങളു​ടെ പ്രയോ​ജ​ന​ത്തി​നുവേ​ണ്ടി​യാണ്‌. ഉചിത​മായ രീതി​യിൽ ജീവിതം നയിക്കാ​നും എപ്പോ​ഴും ഏകാ​ഗ്ര​തയോ​ടെ കർത്താ​വി​നെ സേവി​ക്കാ​നും നിങ്ങളെ പ്രേരി​പ്പി​ക്കു​ന്ന​തി​നാണ്‌.

36 അവിവാഹിതനായി കഴിയു​ന്നതു ശരിയല്ലെന്നു* നവയൗ​വനം പിന്നിട്ട ഒരാൾക്കു തോന്നുന്നെ​ങ്കിൽ, അയാൾ ഇഷ്ടം​പോ​ലെ ചെയ്യട്ടെ. അയാൾ പാപം ചെയ്യു​ന്നില്ല. അങ്ങനെ​യു​ള്ളവർ വിവാഹം കഴിക്കട്ടെ.+ 37 എന്നാൽ അങ്ങനെയൊ​രു ആവശ്യം തോന്നാത്ത ഒരാൾ ആത്മസം​യ​മനം പാലി​ക്കാൻ കഴിയു​മെന്നു തോന്നി​യിട്ട്‌ അവിവാ​ഹി​ത​നാ​യി കഴിയാൻ ഹൃദയ​ത്തിൽ തീരു​മാ​നി​ച്ചു​റ​യ്‌ക്കുന്നെ​ങ്കിൽ അതു നല്ലതാണ്‌.+ 38 അതുപോലെതന്നെ, വിവാഹം കഴിക്കുന്നെ​ങ്കിൽ അതും നല്ലതാണ്‌. എന്നാൽ വിവാഹം കഴിക്കാ​തി​രി​ക്കുന്നെ​ങ്കിൽ അതാണു കുറച്ചു​കൂ​ടെ നല്ലത്‌.+

39 ഭർത്താവ്‌ ജീവി​ച്ചി​രി​ക്കുന്ന കാല​ത്തോ​ളം ഭാര്യ ബന്ധിക്കപ്പെ​ട്ടി​രി​ക്കു​ന്നു.+ എന്നാൽ ഭർത്താവ്‌ മരിച്ചുപോയാൽ* തനിക്ക്‌ ഇഷ്ടമു​ള്ള​യാ​ളെ വിവാഹം കഴിക്കാൻ ആ സ്‌ത്രീ​ക്കു സ്വാതന്ത്ര്യ​മുണ്ട്‌. പക്ഷേ, കർത്താ​വിൽ മാത്രമേ ആകാവൂ.+ 40 എന്നാൽ ആ സ്‌ത്രീ അങ്ങനെ​തന്നെ കഴിഞ്ഞാൽ കൂടുതൽ സന്തോ​ഷ​വ​തി​യാ​യി​രി​ക്കുമെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌. എനിക്കും ദൈവാ​ത്മാ​വുണ്ടെ​ന്നാണ്‌ എന്റെ വിശ്വാ​സം.

8 ഇനി, വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ഭക്ഷണത്തി​ന്റെ കാര്യം:+ ഇക്കാര്യത്തെ​ക്കു​റിച്ച്‌ നമു​ക്കെ​ല്ലാ​വർക്കും അറിവുണ്ടെ​ന്നതു ശരിയാ​ണ്‌.+ അറിവ്‌ ഒരാളെ അഹങ്കാ​രി​യാ​ക്കു​ന്നു; എന്നാൽ സ്‌നേഹം ബലപ്പെ​ടു​ത്തു​ന്നു.+ 2 ഒരു കാര്യത്തെ​ക്കു​റിച്ച്‌ അറിവു​ണ്ടെന്നു വിചാ​രി​ക്കു​ന്ന​യാൾ അതി​നെ​ക്കു​റിച്ച്‌ അറിയേണ്ട രീതി​യിൽ അറിഞ്ഞി​ട്ടില്ല എന്നതാണു വാസ്‌തവം. 3 എന്നാൽ ഒരാൾ ദൈവത്തെ സ്‌നേ​ഹി​ക്കുന്നെ​ങ്കിൽ ദൈവം അയാളെ അറിയു​ന്നു.

4 വിഗ്രഹങ്ങൾക്ക്‌ അർപ്പി​ച്ചതു കഴിക്കു​ന്ന​തിനെ​പ്പറ്റി പറയു​ക​യാണെ​ങ്കിൽ, വിഗ്ര​ഹങ്ങൾ ഒന്നുമല്ലെന്നും+ ഏക​ദൈ​വ​മ​ല്ലാ​തെ മറ്റൊരു ദൈവ​വു​മില്ല എന്നും നമുക്ക്‌ അറിയാം.+ 5 ആകാശത്തിലോ ഭൂമി​യി​ലോ ദൈവങ്ങൾ എന്നു വിളി​ക്കപ്പെ​ടു​ന്നവർ ഉണ്ടായി​രി​ക്കാം.+ ഇങ്ങനെ അനേകം “ദൈവ​ങ്ങ​ളും” അനേകം “കർത്താ​ക്ക​ന്മാ​രും” ഉണ്ടെങ്കി​ലും 6 പിതാവായ+ ഏക​ദൈ​വമേ നമുക്കു​ള്ളൂ.+ എല്ലാം ആ ദൈവ​ത്തിൽനിന്ന്‌ ഉണ്ടായ​താണ്‌. നമ്മൾ ദൈവ​ത്തി​നു​ള്ള​വ​രു​മാണ്‌.+ യേശുക്രി​സ്‌തു എന്ന ഏകകർത്താ​വേ നമുക്കു​ള്ളൂ. എല്ലാം യേശു​വി​ലൂ​ടെ ഉണ്ടായി.+ നമ്മൾ ജീവി​ക്കു​ന്ന​തും യേശു മുഖാ​ന്ത​ര​മാണ്‌.

7 എന്നാൽ എല്ലാവർക്കും ഈ അറിവില്ല.+ മുമ്പ്‌ വിഗ്ര​ഹ​ങ്ങളെ ആരാധി​ച്ചി​രുന്ന ചിലർക്ക്‌, വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ഭക്ഷണം കഴിക്കു​മ്പോൾ, ‘ഇതു വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ച്ച​താ​ണ​ല്ലോ’+ എന്ന ചിന്തയു​ണ്ടാ​കു​ന്നു. അവരുടെ മനസ്സാക്ഷി ദുർബ​ല​മാ​യ​തുകൊണ്ട്‌ മലിന​മാ​കു​ന്നു.+ 8 വാസ്‌തവത്തിൽ, ഭക്ഷണം നമ്മളെ ദൈവത്തോ​ടു കൂടുതൽ അടുപ്പി​ക്കു​ന്നില്ല.+ കഴിക്കാ​തി​രു​ന്നാൽ നഷ്ടമില്ല. കഴിക്കു​ന്ന​തുകൊണ്ട്‌ നേട്ടവു​മില്ല.+ 9 പക്ഷേ ഒരു കാര്യം ശ്രദ്ധി​ക്കണം. തിര​ഞ്ഞെ​ടു​ക്കാ​നുള്ള നിങ്ങളു​ടെ സ്വാത​ന്ത്ര്യം, ദുർബ​ല​രാ​യവർ ഇടറി​വീ​ഴാൻ ഒരുവി​ധ​ത്തി​ലും കാരണ​മാ​ക​രുത്‌.+ 10 അറിവുള്ള നീ ക്ഷേത്ര​ത്തിൽ ഭക്ഷണത്തി​നി​രി​ക്കു​ന്നതു ദുർബ​ല​മായ മനസ്സാ​ക്ഷി​യുള്ള ഒരാൾ കണ്ടാൽ, വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ച്ചതു കഴിക്കാൻ അയാളു​ടെ മനസ്സാക്ഷി ധൈര്യപ്പെ​ടി​ല്ലേ? 11 അങ്ങനെ, ക്രിസ്‌തു ആർക്കു​വേണ്ടി മരിച്ചോ+ ആ ദുർബ​ല​നായ സഹോ​ദരൻ നിന്റെ അറിവ്‌ കാരണം നശിച്ചുപോ​കു​ന്നു. 12 ഇങ്ങനെ നിങ്ങൾ നിങ്ങളു​ടെ സഹോ​ദ​ര​ങ്ങൾക്കെ​തി​രെ പാപം ചെയ്‌ത്‌, ദുർബ​ല​മായ അവരുടെ മനസ്സാക്ഷിയെ+ മുറിപ്പെ​ടു​ത്തുമ്പോൾ നിങ്ങൾ ക്രിസ്‌തു​വിന്‌ എതി​രെ​യാ​ണു പാപം ചെയ്യു​ന്നത്‌. 13 അതുകൊണ്ട്‌ ഞാൻ മാംസം കഴിക്കു​ന്നത്‌ എന്റെ സഹോ​ദ​രനെ അസ്വസ്ഥ​നാ​ക്കുന്നെ​ങ്കിൽ ഞാൻ ഇനി ഒരിക്ക​ലും അതു കഴിക്കില്ല. എന്റെ സഹോ​ദരൻ അസ്വസ്ഥ​നാ​കാൻ ഞാൻ ഇടയാ​ക്ക​രു​ത​ല്ലോ.+

9 ഞാൻ സ്വത​ന്ത്ര​നല്ലേ? ഞാൻ ഒരു അപ്പോ​സ്‌ത​ല​നല്ലേ? നമ്മുടെ കർത്താ​വായ യേശു​വി​നെ ഞാൻ കണ്ടിട്ടി​ല്ലേ?+ കർത്താ​വി​ലുള്ള എന്റെ പ്രയത്‌ന​ത്തി​ന്റെ ഫലമല്ലേ നിങ്ങൾ? 2 മറ്റുള്ളവർക്കു ഞാൻ ഒരു അപ്പോ​സ്‌ത​ല​നല്ലെ​ങ്കി​ലും നിങ്ങൾക്കു ഞാൻ അപ്പോ​സ്‌ത​ല​നാണ്‌. കർത്താ​വി​ലെ എന്റെ അപ്പോ​സ്‌ത​ല​പ​ദ​വി​ക്കു തെളിവ്‌ നൽകുന്ന മുദ്ര​യാ​ണ​ല്ലോ നിങ്ങൾ.

3 എന്നെ വിചാരണ ചെയ്യു​ന്ന​വരോ​ടുള്ള എന്റെ പ്രതി​വാ​ദം ഇതാണ്‌: 4 തിന്നാനും കുടി​ക്കാ​നും ഞങ്ങൾക്ക്‌ അവകാ​ശ​മി​ല്ലേ?* 5 മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രും കർത്താ​വി​ന്റെ സഹോദരന്മാരും+ കേഫയും*+ ചെയ്യു​ന്ന​തുപോ​ലെ, വിശ്വാ​സി​യായ ഭാര്യയെയും+ കൂട്ടി യാത്ര ചെയ്യാൻ ഞങ്ങൾക്കും അവകാ​ശ​മി​ല്ലേ? 6 അല്ല, തൊഴിൽ ചെയ്യാതെ ജീവി​ക്കാ​നുള്ള അവകാശം എനിക്കും ബർന്നബാസിനും+ മാത്ര​മില്ലെ​ന്നോ? 7 സ്വന്തം ചെലവിൽ സേവനം ചെയ്യുന്ന പടയാ​ളി​യു​ണ്ടോ? മുന്തി​രിത്തോ​ട്ടം നട്ടുപി​ടി​പ്പി​ച്ചിട്ട്‌ അവിടെ ഉണ്ടാകു​ന്നതു കഴിക്കാ​ത്ത​വ​രു​ണ്ടോ?+ ആട്ടിൻകൂ​ട്ടത്തെ മേയ്‌ച്ചി​ട്ട്‌ അതിന്റെ പാൽ കുടി​ക്കാ​ത്ത​വ​രു​ണ്ടോ?

8 മാനുഷികമായ ഒരു കാഴ്‌ച​പ്പാ​ട​നു​സ​രി​ച്ചാ​ണോ ഞാൻ ഇതു പറയു​ന്നത്‌? ഇതുതന്നെ​യല്ലേ നിയമവും* പറയു​ന്നത്‌? 9 “ധാന്യം മെതി​ച്ചുകൊ​ണ്ടി​രി​ക്കുന്ന കാളയു​ടെ വായ്‌ മൂടിക്കെ​ട്ട​രുത്‌”+ എന്നു മോശ​യു​ടെ നിയമ​ത്തിൽ എഴുതി​യി​ട്ടു​ണ്ട​ല്ലോ. കാളകളെ​ക്കു​റി​ച്ചുള്ള ചിന്ത​കൊ​ണ്ടാ​ണോ ദൈവം ഇങ്ങനെ പറയു​ന്നത്‌? 10 വാസ്‌തവത്തിൽ, നമ്മളെ​ക്കു​റി​ച്ചുള്ള ചിന്ത​കൊ​ണ്ടല്ലേ? അതെ, നമ്മളെ​ക്കു​റി​ച്ചുള്ള ചിന്ത​കൊ​ണ്ടു​തന്നെ. ഉഴുന്നവൻ ഉഴുക​യും മെതി​ക്കു​ന്നവൻ മെതി​ക്കു​ക​യും ചെയ്യു​ന്നത്‌ അതിൽനിന്നൊ​രു പങ്കു കിട്ടു​മെന്ന പ്രതീ​ക്ഷയോടെ​യാ​ണ​ല്ലോ.

11 ഞങ്ങൾ നിങ്ങളിൽ ആത്മീയ​കാ​ര്യ​ങ്ങൾ വിതച്ചി​ട്ട്‌ ഞങ്ങളുടെ ആവശ്യ​ങ്ങൾക്കുള്ള ഭൗതി​ക​സ​ഹാ​യം നിങ്ങളിൽനി​ന്ന്‌ കൊയ്‌തെ​ടു​ക്കുന്നെ​ങ്കിൽ അതിൽ തെറ്റു​ണ്ടോ?+ 12 മറ്റുള്ളവർക്ക്‌ അതിനുള്ള അവകാ​ശ​മുണ്ടെ​ങ്കിൽ, ഞങ്ങൾക്ക്‌ എത്രയ​ധി​കം! എങ്കിലും ഞങ്ങൾ ഈ അവകാശം* ഉപയോ​ഗപ്പെ​ടു​ത്തി​യി​ട്ടില്ല.+ ക്രിസ്‌തു​വിനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത​യ്‌ക്ക്‌ ഒരു തടസ്സവും വരു​ത്തേണ്ടാ എന്നു കരുതി ഞങ്ങൾ എല്ലാം സഹിക്കു​ക​യാണ്‌.+ 13 ദേവാലയത്തിലെ ജോലികൾ* ചെയ്യു​ന്നവർ ദേവാ​ല​യ​ത്തിൽനിന്ന്‌ കിട്ടു​ന്നതു കഴിക്കുന്നെ​ന്നും യാഗപീ​ഠ​ത്തിൽ പതിവാ​യി ശുശ്രൂഷ ചെയ്യു​ന്ന​വർക്കു യാഗപീ​ഠ​ത്തിൽ അർപ്പി​ക്കു​ന്ന​തിൽനിന്ന്‌ പങ്കു കിട്ടുന്നെ​ന്നും നിങ്ങൾക്ക്‌ അറിയി​ല്ലേ?+ 14 അങ്ങനെതന്നെ, സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​വ​രും സന്തോ​ഷ​വാർത്തകൊണ്ട്‌ ജീവി​ക്ക​ണമെന്നു കർത്താവ്‌ കല്‌പി​ച്ചി​രി​ക്കു​ന്നു.+

15 എന്നാൽ ഈ അവകാ​ശ​ങ്ങ​ളിൽ ഒന്നു​പോ​ലും ഞാൻ ഉപയോ​ഗപ്പെ​ടു​ത്തി​യി​ട്ടില്ല.+ ഇവ എനിക്കു കിട്ടണ​മെന്നു കരുതി​യു​മല്ല ഞാൻ ഇതൊക്കെ എഴുതു​ന്നത്‌. അഭിമാ​നി​ക്കാ​നുള്ള ഈ കാരണം ഇല്ലാതാ​കു​ന്ന​തിനെ​ക്കാൾ നല്ലതു ഞാൻ മരിക്കു​ന്ന​താണ്‌!+ 16 ഞാൻ സന്തോ​ഷ​വാർത്ത അറിയി​ക്കുന്നെ​ങ്കിൽ അതിൽ അത്ര അഭിമാ​നി​ക്കാനൊ​ന്നു​മില്ല. കാരണം, ഞാൻ അതിനു ബാധ്യ​സ്ഥ​നാണ്‌. എന്നാൽ ഞാൻ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നില്ലെ​ങ്കിൽ എന്റെ കാര്യം കഷ്ടം!+ 17 മനസ്സോടെയാണു ഞാൻ അതു ചെയ്യു​ന്നതെ​ങ്കിൽ എനിക്കു പ്രതി​ഫലം കിട്ടും. ഇനി, ഞാൻ അതു ചെയ്യു​ന്നതു മനസ്സോടെ​യല്ലെ​ങ്കിൽപ്പോ​ലും, അതു ചെയ്യാൻ ഒരു കാര്യ​സ്ഥ​നാ​യി എന്നെ നിയോ​ഗി​ച്ചി​ട്ടു​ള്ള​തുകൊണ്ട്‌ ഞാൻ അതു ചെയ്‌തേ മതിയാ​കൂ.+ 18 അങ്ങനെയെങ്കിൽ, എനിക്കുള്ള പ്രതി​ഫലം എന്താണ്‌? ഞാൻ സൗജന്യ​മാ​യി സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു എന്നതാണ്‌ എന്റെ പ്രതി​ഫലം. സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ എനിക്കുള്ള അവകാശങ്ങൾ* ഞാൻ ദുരു​പയോ​ഗം ചെയ്യു​ന്നില്ലെന്ന്‌ എനിക്ക്‌ അപ്പോൾ പറയാ​നാ​കും.

19 ഞാൻ എല്ലാവ​രിൽനി​ന്നും സ്വത​ന്ത്ര​നാണെ​ങ്കി​ലും ഞാൻ എന്നെ എല്ലാവർക്കും അടിമ​യാ​ക്കി​യി​രി​ക്കു​ന്നു. അങ്ങനെ, കഴിയു​ന്നത്ര ആളുകളെ നേടിയെ​ടു​ക്കാ​നാ​ണു ഞാൻ നോക്കു​ന്നത്‌. 20 ജൂതന്മാരെ നേടാൻവേണ്ടി ജൂതന്മാർക്കു ഞാൻ ജൂത​നെപ്പോലെ​യാ​യി.+ ഞാൻ നിയമ​ത്തി​നു കീഴി​ലല്ലെ​ങ്കി​ലും നിയമ​ത്തിൻകീ​ഴി​ലു​ള്ള​വരെ നേടാൻവേണ്ടി ഞാൻ അവർക്കു നിയമ​ത്തിൻകീ​ഴി​ലു​ള്ള​വനെപ്പോലെ​യാ​യി.+ 21 നിയമമില്ലാത്തവരെ നേടാൻവേണ്ടി ഞാൻ അവർക്കു നിയമ​മി​ല്ലാ​ത്ത​വനെപ്പോലെ​യാ​യി. എന്നു​വെച്ച്‌ ഞാൻ ദൈവം നൽകിയ നിയമ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​നാണെന്നല്ല. ഞാൻ ക്രിസ്‌തു​വി​ന്റെ നിയമത്തിനു+ വിധേ​യ​നാണ്‌. 22 ദുർബലരായവരെ നേടാൻവേണ്ടി ദുർബ​ലർക്കു ഞാൻ ദുർബ​ല​നാ​യി.+ എങ്ങനെയെ​ങ്കി​ലും ചിലരെ നേടാൻവേണ്ടി ഞാൻ എല്ലാ തരം ആളുകൾക്കും എല്ലാമാ​യി​ത്തീർന്നു. 23 എന്നാൽ ഞാൻ ഇങ്ങനെയെ​ല്ലാം ചെയ്യു​ന്നതു സന്തോ​ഷ​വാർത്ത​യ്‌ക്കുവേ​ണ്ടി​യാണ്‌, അതു മറ്റുള്ള​വരെ അറിയി​ക്കാൻവേണ്ടി.+

24 ഓട്ടമത്സരത്തിൽ ഓട്ടക്കാർ എല്ലാവ​രും ഓടുമെ​ങ്കി​ലും ഒരാൾക്കേ സമ്മാനം കിട്ടു​ക​യു​ള്ളൂ എന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? അതു​കൊണ്ട്‌ സമ്മാനം നേടുക എന്ന ലക്ഷ്യത്തിൽ ഓടണം.+ 25 ഒരു മത്സരത്തിൽ പങ്കെടുക്കുന്നവരെല്ലാം* എല്ലാ കാര്യ​ങ്ങ​ളി​ലും ആത്മനി​യന്ത്രണം പാലി​ക്കു​ന്നു. നശിച്ചുപോ​കുന്ന ഒരു കിരീ​ട​ത്തി​നുവേ​ണ്ടി​യാണ്‌ അവർ ഇങ്ങനെയൊ​ക്കെ ചെയ്യു​ന്നത്‌,+ നമ്മളോ നശിച്ചുപോ​കാ​ത്ത​തി​നുവേ​ണ്ടി​യും.+ 26 അതുകൊണ്ട്‌ ലക്ഷ്യമി​ല്ലാതെയല്ല ഞാൻ ഓടു​ന്നത്‌.+ വായു​വിൽ വെറുതേ ഇടിക്കു​ന്ന​തുപോലെയല്ല ഞാൻ മുഷ്ടി​യു​ദ്ധം ചെയ്യു​ന്നത്‌. 27 എങ്കിലും ഞാൻ എന്റെ ശരീരത്തെ, ഇടിച്ചിടിച്ച്‌*+ ഒരു അടിമയെപ്പോ​ലെ കൊണ്ടു​ന​ട​ക്കു​ന്നു. മറ്റുള്ള​വരോ​ടു പ്രസം​ഗി​ച്ചിട്ട്‌ ഒടുവിൽ ഞാൻതന്നെ ഏതെങ്കി​ലും വിധത്തിൽ അയോ​ഗ്യ​നാ​യിപ്പോ​ക​രു​ത​ല്ലോ.*

10 സഹോ​ദ​ര​ങ്ങളേ, നിങ്ങൾ ഇത്‌ അറിയ​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു: നമ്മുടെ പൂർവി​കർ എല്ലാവ​രും മേഘത്തിൻകീ​ഴി​ലാ​യി​രു​ന്നു.+ അവർ എല്ലാവ​രും കടലിനു നടുവി​ലൂ​ടെ കടന്നു.+ 2 അവരെല്ലാം മേഘംകൊ​ണ്ടും കടൽകൊ​ണ്ടും സ്‌നാ​നമേറ്റ്‌ മോശയോ​ടു ചേർന്നു. 3 എല്ലാവരും ഒരേ ആത്മീയാ​ഹാ​രം കഴിച്ചു.+ 4 ഒരേ ആത്മീയ​പാ​നീ​യം കുടിച്ചു.+ അവരുടെ​കൂ​ടെ പോന്ന ആത്മീയ​പാ​റ​യിൽനി​ന്നാണ്‌ അവർ കുടി​ച്ചി​രു​ന്നത്‌. ആ പാറ ക്രിസ്‌തു​വാ​യി​രു​ന്നു.+ 5 എങ്കിലും അവരിൽ മിക്കവ​രി​ലും ദൈവം പ്രസാ​ദി​ച്ചില്ല. അതു​കൊണ്ട്‌ വിജനഭൂമിയിൽവെച്ച്‌* അവരെ കൊന്നു​ക​ളഞ്ഞു.+

6 അവരെപ്പോലെ മോശ​മായ കാര്യങ്ങൾ ആഗ്രഹി​ക്കാ​തി​രി​ക്കാൻ ഇതെല്ലാം നമുക്ക്‌ ഒരു പാഠമാ​ണ്‌.*+ 7 അവരിൽ ചില​രെപ്പോ​ലെ വിഗ്ര​ഹാ​രാ​ധ​ക​രാ​ക​രുത്‌. “ജനം ഇരുന്ന്‌ തിന്നു​കു​ടി​ച്ചു. പിന്നെ, എഴു​ന്നേറ്റ്‌ ആഘോ​ഷി​ക്കാൻ തുടങ്ങി”+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ. 8 അവരിൽ ചില​രെപ്പോ​ലെ നമ്മൾ അധാർമികപ്രവൃത്തികൾ* ചെയ്യരു​ത്‌. അധാർമികപ്രവൃത്തി* കാരണം ഒറ്റ ദിവസം​കൊ​ണ്ട്‌ അവരിൽ 23,000 പേരാണു മരിച്ചു​വീ​ണത്‌.+ 9 അവരിൽ ചിലർ ചെയ്‌ത​തുപോ​ലെ നമ്മൾ യഹോവയെ* പരീക്ഷി​ക്ക​രുത്‌.+ ദൈവത്തെ പരീക്ഷി​ച്ച​വരെ സർപ്പങ്ങൾ കൊന്നു​ക​ള​ഞ്ഞ​ല്ലോ.+ 10 അവരിൽ ചിലർ ചെയ്‌ത​തുപോ​ലെ നമ്മൾ പിറു​പി​റു​ക്കു​ക​യു​മ​രുത്‌.+ സംഹാ​രകൻ അവരെ കൊന്നു​ക​ള​ഞ്ഞ​ല്ലോ.+ 11 ഈ കാര്യങ്ങൾ അവർക്കു സംഭവി​ച്ചതു നമു​ക്കൊ​രു പാഠമാ​ണ്‌. വ്യവസ്ഥി​തി​ക​ളു​ടെ അവസാ​ന​ത്തിൽ വന്നെത്തി​യി​രി​ക്കുന്ന നമുക്ക്‌ ഒരു മുന്നറി​യി​പ്പാ​യാണ്‌ അവ എഴുതി​യി​രി​ക്കു​ന്നത്‌.+

12 അതുകൊണ്ട്‌ നിൽക്കു​ന്നു എന്നു വിചാ​രി​ക്കു​ന്നവൻ വീഴാ​തി​രി​ക്കാൻ സൂക്ഷി​ച്ചുകൊ​ള്ളട്ടെ.+ 13 പൊതുവേ ആളുകൾക്ക്‌ ഉണ്ടാകുന്ന പ്രലോ​ഭ​നങ്ങൾ മാത്രമേ നിങ്ങൾക്ക്‌ ഉണ്ടായി​ട്ടു​ള്ളൂ.+ ദൈവം വിശ്വ​സ്‌ത​നാണ്‌. നിങ്ങൾക്കു ചെറു​ക്കാ​നാ​കാത്ത ഒരു പ്രലോ​ഭ​ന​വും ദൈവം അനുവ​ദി​ക്കില്ല.+ നിങ്ങൾക്കു പിടി​ച്ചു​നിൽക്കാൻ കഴി​യേ​ണ്ട​തി​നു പ്രലോ​ഭ​നത്തോടൊ​പ്പം ദൈവം പോം​വ​ഴി​യും ഉണ്ടാക്കും.+

14 അതുകൊണ്ട്‌ പ്രിയപ്പെ​ട്ട​വരേ, വിഗ്ര​ഹാ​രാ​ധന വിട്ട്‌ ഓടുക.+ 15 വിവേകികളോട്‌ എന്നതുപോ​ലെ ഞാൻ പറയുന്നു: ഞാൻ പറയു​ന്നത്‌ നിങ്ങൾതന്നെ ഒന്നു വിലയി​രു​ത്തിനോ​ക്കൂ. 16 നന്ദി പറഞ്ഞ്‌ പ്രാർഥി​ച്ചിട്ട്‌ പാനപാത്ര​ത്തിൽനിന്ന്‌ കുടി​ക്കുമ്പോൾ നമ്മൾ ക്രിസ്‌തു​വി​ന്റെ രക്തത്തിൽ പങ്കു​ചേ​രു​ക​യല്ലേ?+ അപ്പം നുറു​ക്കി​യിട്ട്‌ അതു കഴിക്കു​മ്പോൾ നമ്മൾ ക്രിസ്‌തു​വി​ന്റെ ശരീര​ത്തിൽ പങ്കു​ചേ​രു​ക​യല്ലേ?+ 17 അപ്പം ഒന്നേ ഉള്ളൂ. നമ്മൾ പലരാണെ​ങ്കി​ലും ആ ഒരേ അപ്പം കഴിക്കു​ന്ന​തിൽ പങ്കു​ചേ​രു​ന്ന​തുകൊണ്ട്‌ നമ്മൾ ഒരു ശരീര​മാണ്‌.+

18 ജഡപ്രകാരമുള്ള* ഇസ്രായേ​ലി​നെ നോക്കുക: ബലിവ​സ്‌തു​ക്കൾ കഴിക്കു​ന്നവർ യാഗപീ​ഠ​വു​മാ​യി പങ്കു​ചേ​രു​ക​യല്ലേ?+ 19 ഞാൻ എന്താണു പറഞ്ഞു​വ​രു​ന്നത്‌? വിഗ്ര​ഹ​ത്തിന്‌ അർപ്പി​ക്കുന്ന വസ്‌തു​ക്കൾക്കോ വിഗ്ര​ഹ​ത്തി​നോ എന്തെങ്കി​ലും വിശേ​ഷ​ത​യുണ്ടെ​ന്നാ​ണോ? 20 അല്ല. ജനതകൾ ബലി അർപ്പി​ക്കു​ന്നതു ദൈവ​ത്തി​നല്ല, ഭൂതങ്ങൾക്കാണ്‌+ എന്നാണു ഞാൻ പറയു​ന്നത്‌. നിങ്ങൾ ഭൂതങ്ങ​ളു​മാ​യി പങ്കു​ചേർന്ന്‌ എന്തെങ്കി​ലും കഴിക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല.+ 21 നിങ്ങൾക്ക്‌ ഒരേ സമയം യഹോവയുടെ* പാനപാത്ര​ത്തിൽനി​ന്നും ഭൂതങ്ങ​ളു​ടെ പാനപാത്ര​ത്തിൽനി​ന്നും കുടി​ക്കാൻ കഴിയില്ല. നിങ്ങൾക്ക്‌ ഒരേ സമയം “യഹോവയുടെ* മേശ”യിൽനിന്നും+ ഭൂതങ്ങ​ളു​ടെ മേശയിൽനി​ന്നും കഴിക്കാ​നും കഴിയില്ല. 22 ‘നമ്മൾ യഹോവയെ* രോഷംകൊ​ള്ളി​ക്കു​ക​യാ​ണോ?’+ നമ്മൾ എന്താ ദൈവത്തെ​ക്കാൾ ശക്തരാ​ണോ?

23 എല്ലാം അനുവ​ദ​നീ​യ​മാണ്‌; പക്ഷേ എല്ലാം പ്രയോ​ജ​ന​മു​ള്ളതല്ല. എല്ലാം അനുവ​ദ​നീ​യ​മാണ്‌; പക്ഷേ എല്ലാം ബലപ്പെ​ടു​ത്തു​ന്നില്ല.+ 24 തനിക്ക്‌ എന്തു നേട്ടമു​ണ്ടെന്നല്ല, മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കുമെ​ന്നാണ്‌ ഓരോ​രു​ത്ത​രും നോ​ക്കേ​ണ്ടത്‌.+

25 ചന്തയിൽ വിൽക്കുന്ന ഏതു മാംസ​വും നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ കരുതി ഒന്നും അന്വേ​ഷി​ക്കാ​തെ കഴിച്ചുകൊ​ള്ളുക. 26 കാരണം, “ഭൂമി​യും അതിലുള്ള സകലവും യഹോ​വ​യുടേ​താണ്‌.”*+ 27 അവിശ്വാസികളിൽ ആരെങ്കി​ലും നിങ്ങളെ ക്ഷണിച്ചി​ട്ട്‌ നിങ്ങൾ പോകാൻ തീരു​മാ​നി​ക്കുന്നെ​ന്നി​രി​ക്കട്ടെ. നിങ്ങളു​ടെ മുന്നിൽ വിളമ്പു​ന്നത്‌ എന്തും നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ കരുതി ഒന്നും അന്വേ​ഷി​ക്കാ​തെ കഴിച്ചുകൊ​ള്ളുക. 28 എന്നാൽ ആരെങ്കി​ലും നിങ്ങ​ളോട്‌, “ഇതു വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ച്ച​താണ്‌” എന്നു പറയുന്നെ​ങ്കിൽ അതു പറഞ്ഞയാളെ​യും മനസ്സാ​ക്ഷിയെ​യും കരുതി അതു കഴിക്ക​രുത്‌.+ 29 ഞാൻ നിന്റെ മനസ്സാ​ക്ഷി​യെ അല്ല, മറ്റേ ആളിന്റെ മനസ്സാ​ക്ഷിയെ​യാണ്‌ ഉദ്ദേശി​ച്ചത്‌. എന്റെ സ്വാതന്ത്ര്യ​ത്തെ മറ്റൊ​രാ​ളു​ടെ മനസ്സാക്ഷി എന്തിനു വിധി​ക്കണം?+ 30 നന്ദിയോടെ അതു കഴിക്കുന്ന ഞാൻ, നന്ദി പറഞ്ഞ്‌ പ്രാർഥിച്ച ഒന്നിന്റെ പേരിൽ വെറുതേ എന്തിന്‌ കുറ്റം വിധി​ക്കപ്പെ​ടണം?+

31 അതുകൊണ്ട്‌ നിങ്ങൾ തിന്നാ​ലും കുടി​ച്ചാ​ലും മറ്റ്‌ എന്തു ചെയ്‌താ​ലും എല്ലാം ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നുവേണ്ടി ചെയ്യുക.+ 32 നിങ്ങൾ കാരണം ജൂതന്മാ​രോ ഗ്രീക്കു​കാ​രോ ദൈവ​ത്തി​ന്റെ സഭയിൽപ്പെ​ട്ട​വ​രോ ഇടറി​വീ​ഴാൻ ഇടയാ​ക​രുത്‌.+ 33 ഞാനും അതാണു ചെയ്യു​ന്നത്‌. എനിക്ക്‌ എന്തു നേട്ടമു​ണ്ടെന്നല്ല,+ അവർക്ക്‌ എന്തു നേട്ടമു​ണ്ടാ​കുമെന്നു നോക്കി ഞാൻ എല്ലാവരെ​യും എല്ലാ കാര്യ​ത്തി​ലും പ്രീതിപ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്നു. അങ്ങനെ അവരെ രക്ഷയി​ലേക്കു നയിക്കു​ക​യാണ്‌ എന്റെ ലക്ഷ്യം.+

11 ഞാൻ ക്രിസ്‌തു​വി​ന്റെ അനുകാ​രി​യാ​യി​രി​ക്കു​ന്ന​തുപോ​ലെ നിങ്ങൾ എന്റെ അനുകാ​രി​ക​ളാ​കുക.+

2 നിങ്ങൾ എല്ലാ കാര്യ​ങ്ങ​ളി​ലും എന്നെ ഓർക്കു​ന്ന​തുകൊ​ണ്ടും ഞാൻ കൈമാ​റി​ത്തന്ന പാരമ്പ​ര്യ​ങ്ങൾ അങ്ങനെ​തന്നെ പിൻപ​റ്റു​ന്ന​തുകൊ​ണ്ടും ഞാൻ നിങ്ങളെ അഭിന​ന്ദി​ക്കു​ന്നു. 3 എന്നാൽ ഏതു പുരു​ഷന്റെ​യും തല ക്രിസ്‌തു;+ സ്‌ത്രീ​യു​ടെ തല പുരുഷൻ;+ ക്രിസ്‌തു​വി​ന്റെ തല ദൈവം.+ ഇതു നിങ്ങൾ മനസ്സി​ലാ​ക്ക​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു. 4 ഒരു പുരുഷൻ തല മൂടി​ക്കൊ​ണ്ട്‌ പ്രാർഥി​ക്കു​ക​യോ പ്രവചി​ക്കു​ക​യോ ചെയ്യുന്നെ​ങ്കിൽ അയാൾ തന്റെ തലയെ അപമാ​നി​ക്കു​ക​യാണ്‌. 5 എന്നാൽ ഒരു സ്‌ത്രീ തല മൂടാതെ പ്രാർഥി​ക്കു​ക​യോ പ്രവചിക്കുകയോ+ ചെയ്യുന്നെ​ങ്കിൽ അവൾ തന്റെ തലയെ അപമാ​നി​ക്കു​ക​യാണ്‌. തല മുണ്ഡനം ചെയ്‌ത​വൾക്കു തുല്യ​യാണ്‌ ആ സ്‌ത്രീ. 6 ശിരോവസ്‌ത്രം ധരിക്കാൻ കൂട്ടാ​ക്കാത്ത സ്‌ത്രീ തന്റെ മുടി മുറി​ച്ചു​ക​ള​യട്ടെ. മുടി മുറി​ച്ചു​ക​ള​യു​ന്ന​തോ തല മുണ്ഡനം ചെയ്യു​ന്ന​തോ നാണ​ക്കേ​ടാണെന്നു തോന്നുന്നെ​ങ്കിൽ ആ സ്‌ത്രീ ശിരോ​വ​സ്‌ത്രം ധരിക്കട്ടെ.

7 പുരുഷൻ ദൈവ​ത്തി​ന്റെ പ്രതിരൂപവും+ തേജസ്സും ആയതു​കൊ​ണ്ട്‌ തല മൂടേ​ണ്ട​തില്ല. എന്നാൽ സ്‌ത്രീ പുരു​ഷന്റെ തേജസ്സാ​ണ്‌. 8 കാരണം പുരുഷൻ സ്‌ത്രീ​യിൽനി​ന്നല്ല, സ്‌ത്രീ പുരു​ഷ​നിൽനി​ന്നാണ്‌ ഉണ്ടായത്‌.+ 9 മാത്രമല്ല, പുരു​ഷനെ സ്‌ത്രീ​ക്കുവേ​ണ്ടി​യല്ല, സ്‌ത്രീ​യെ പുരു​ഷ​നുവേ​ണ്ടി​യാ​ണു സൃഷ്ടി​ച്ചത്‌.+ 10 ഈ കാരണംകൊ​ണ്ടും ദൂതന്മാർ നിമി​ത്ത​വും സ്‌ത്രീ​യു​ടെ തലയിൽ കീഴ്‌പെ​ട​ലി​ന്റെ ഒരു അടയാളം ഉണ്ടായി​രി​ക്കട്ടെ.+

11 എന്നാൽ കർത്താ​വി​ന്റെ ക്രമീ​ക​ര​ണ​ത്തിൽ പുരു​ഷനെ കൂടാതെ സ്‌ത്രീ​യോ സ്‌ത്രീ​യെ കൂടാതെ പുരു​ഷ​നോ ഇല്ല. 12 സ്‌ത്രീ പുരു​ഷ​നിൽനിന്ന്‌ ഉണ്ടായ​തുപോ​ലെ,+ പുരുഷൻ സ്‌ത്രീ​യി​ലൂ​ടെ ഉണ്ടാകു​ന്നു. എന്നാൽ എല്ലാം ഉണ്ടാകു​ന്നതു ദൈവ​ത്തിൽനി​ന്നാണ്‌.+ 13 നിങ്ങൾതന്നെ ഒന്നു വിലയി​രു​ത്തുക: തല മൂടാതെ ഒരു സ്‌ത്രീ ദൈവത്തോ​ടു പ്രാർഥി​ക്കു​ന്നത്‌ ഉചിത​മാ​ണോ? 14 നീണ്ട മുടി പുരു​ഷന്‌ അപമാ​ന​മാണെ​ന്നും 15 എന്നാൽ സ്‌ത്രീ​ക്ക്‌ അത്‌ അലങ്കാ​ര​മാണെ​ന്നും പ്രകൃ​തി​തന്നെ നിങ്ങളെ പഠിപ്പി​ക്കു​ന്നി​ല്ലേ? സ്‌ത്രീ​ക്കു തലമുടി നൽകി​യി​രി​ക്കു​ന്നതു ശിരോ​വ​സ്‌ത്ര​ത്തി​നു പകരമാ​യി​ട്ടാണ്‌. 16 ഇനി, ആരെങ്കി​ലും ഇതിൽനി​ന്ന്‌ വ്യത്യ​സ്‌ത​മായ മറ്റൊ​ന്നി​നുവേണ്ടി വാദി​ക്കാൻ ആഗ്രഹി​ക്കുന്നെ​ങ്കിൽ, ഇതല്ലാതെ മറ്റൊരു കീഴ്‌വ​ഴക്കം ഞങ്ങൾക്കോ ദൈവ​ത്തി​ന്റെ സഭകൾക്കോ ഇല്ലെന്നു പറഞ്ഞുകൊ​ള്ളട്ടെ.

17 ഞാൻ ഈ നിർദേ​ശ​ങ്ങളൊ​ക്കെ തരു​ന്നെ​ങ്കി​ലും നിങ്ങളെ അഭിന​ന്ദി​ക്കു​ന്നില്ല. കാരണം നിങ്ങൾ കൂടി​വ​രു​ന്ന​തുകൊണ്ട്‌ ഗുണമല്ല, ദോഷ​മാണ്‌ ഉണ്ടാകു​ന്നത്‌. 18 ഒന്നാമതായി, നിങ്ങൾ സഭയിൽ കൂടി​വ​രുമ്പോൾ നിങ്ങൾക്കി​ട​യിൽ ചേരി​തി​രിവ്‌ ഉള്ളതായി ഞാൻ കേൾക്കു​ന്നു. ഞാൻ അതു കുറെയൊ​ക്കെ വിശ്വ​സി​ക്കു​ക​യും ചെയ്യുന്നു. 19 നിങ്ങൾക്കിടയിൽ വിഭാ​ഗീ​യത ഉണ്ടാകു​മെന്ന കാര്യം തീർച്ച​യാണ്‌.+ അങ്ങനെ, ദൈവാം​ഗീ​കാ​ര​മു​ള്ളത്‌ ആർക്കെ​ല്ലാ​മാണെന്നു വെളിപ്പെ​ടു​മ​ല്ലോ.

20 നിങ്ങൾ കൂടി​വ​രു​ന്നതു ശരിക്കും കർത്താ​വി​ന്റെ അത്താഴം+ കഴിക്കാ​നല്ല. 21 കാരണം അത്താഴം നേര​ത്തേ​തന്നെ കഴിച്ചി​ട്ടാ​ണു നിങ്ങളിൽ പലരും അതിനു​വേണ്ടി വരുന്നത്‌. അതു​കൊണ്ട്‌, ആ സമയത്ത്‌ ഒരാൾ വിശന്നും മറ്റൊ​രാൾ ലഹരി​പി​ടി​ച്ചും ഇരിക്കു​ന്നു. 22 തിന്നാനും കുടി​ക്കാ​നും നിങ്ങൾക്കു വീടു​ക​ളി​ല്ലേ? അല്ല, നിങ്ങൾ ദൈവ​ത്തി​ന്റെ സഭയെ നിന്ദിച്ച്‌ ഒന്നുമി​ല്ലാത്ത പാവങ്ങളെ അവഹേ​ളി​ക്കു​ക​യാ​ണോ? നിങ്ങ​ളോ​ടു ഞാൻ എന്തു പറയാ​നാണ്‌? ഇതിനു ഞാൻ നിങ്ങളെ അഭിന​ന്ദി​ക്ക​ണോ? ഒരിക്ക​ലും ഞാൻ അതു ചെയ്യില്ല.

23 കാരണം കർത്താ​വിൽനിന്ന്‌ എനിക്കു കിട്ടി​യ​തും ഞാൻ നിങ്ങൾക്കു കൈമാ​റി​യ​തും ഇതാണ്‌: കർത്താ​വായ യേശു​വി​നെ ഒറ്റി​ക്കൊ​ടുത്ത രാത്രിയിൽ+ യേശു ഒരു അപ്പം എടുത്ത്‌ 24 നന്ദി പറഞ്ഞ്‌ പ്രാർഥി​ച്ച്‌ നുറു​ക്കി​യിട്ട്‌ ഇങ്ങനെ പറഞ്ഞു: “ഇതു നിങ്ങൾക്കുവേ​ണ്ടി​യുള്ള എന്റെ ശരീര​ത്തി​ന്റെ പ്രതീ​ക​മാണ്‌.+ എന്റെ ഓർമ​യ്‌ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”+ 25 അത്താഴം കഴിച്ച​ശേഷം പാനപാത്രം+ എടുത്തും യേശു അതു​പോലെ​തന്നെ ചെയ്‌തു. യേശു പറഞ്ഞു: “ഈ പാനപാ​ത്രം എന്റെ രക്തത്തിന്റെ അടിസ്ഥാ​ന​ത്തി​ലുള്ള പുതിയ ഉടമ്പടിയുടെ+ പ്രതീ​ക​മാണ്‌.+ ഇതു കുടി​ക്കുമ്പോഴൊ​ക്കെ എന്റെ ഓർമ​യ്‌ക്കാ​യി ഇതു ചെയ്യുക.”+ 26 കർത്താവ്‌ വരുന്ന​തു​വരെ, നിങ്ങൾ ഈ അപ്പം തിന്നു​ക​യും ഈ പാനപാ​ത്രം കുടി​ക്കു​ക​യും ചെയ്യുമ്പോഴൊ​ക്കെ കർത്താ​വി​ന്റെ മരണത്തെ പ്രഖ്യാ​പി​ക്കു​ക​യാണ്‌.

27 അതുകൊണ്ട്‌ യോഗ്യ​ത​യി​ല്ലാത്ത ആരെങ്കി​ലും കർത്താ​വി​ന്റെ അപ്പം തിന്നു​ക​യോ പാനപാ​ത്രം കുടി​ക്കു​ക​യോ ചെയ്‌താൽ കർത്താ​വി​ന്റെ ശരീര​വും രക്തവും സംബന്ധി​ച്ച്‌ അയാൾ കുറ്റക്കാ​ര​നാ​കും. 28 ഓരോ മനുഷ്യ​നും അപ്പം തിന്നു​ക​യും പാനപാ​ത്രം കുടി​ക്കു​ക​യും ചെയ്യു​ന്ന​തി​നു മുമ്പ്‌ അതിനു യോഗ്യ​നാ​ണോ എന്നു സ്വയം സൂക്ഷ്‌മ​മാ​യി വിലയി​രു​ത്തണം.+ 29 ശരീരത്തെ വിവേ​ചി​ച്ച​റി​യാ​തെ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യു​ന്ന​യാൾ തനിക്കു​തന്നെ ശിക്ഷാ​വി​ധി വരുത്തിവെ​ക്കു​ക​യാണ്‌. 30 ഇതുകൊണ്ടാണു നിങ്ങളിൽ പലരും ദുർബ​ല​രും രോഗി​ക​ളും ആയിരി​ക്കു​ന്നത്‌. നല്ലൊരു സംഖ്യ ആളുകൾ മരിക്കുകയും* ചെയ്‌തി​രി​ക്കു​ന്നു.+ 31 പക്ഷേ നമ്മൾതന്നെ നമ്മളെ വിവേ​ചി​ച്ച​റി​യുന്നെ​ങ്കിൽ ആരും നമ്മളെ വിധി​ക്കില്ല. 32 ഇനി, വിധി​ക്കുന്നെ​ങ്കിൽത്തന്നെ അത്‌ യഹോവ* നമുക്കു ശിക്ഷണം തരുന്ന​താണ്‌.+ അങ്ങനെ​യാ​കുമ്പോൾ നമ്മൾ ലോകത്തോടൊ​പ്പം ശിക്ഷാ​വി​ധി​യിൽ അകപ്പെ​ടില്ല.+ 33 അതുകൊണ്ട്‌ എന്റെ സഹോ​ദ​ര​ങ്ങളേ, നിങ്ങൾ ആ അത്താഴ​ത്തി​നാ​യി കൂടി​വ​രുമ്പോൾ മറ്റുള്ള​വർക്കുവേണ്ടി കാത്തി​രി​ക്കുക. 34 വിശക്കുന്നയാൾ വീട്ടിൽനി​ന്ന്‌ ആഹാരം കഴിച്ചുകൊ​ള്ളണം. അങ്ങനെ​യാ​കുമ്പോൾ നിങ്ങൾ കൂടി​വ​രു​ന്നതു ന്യായ​വി​ധി​ക്കുവേ​ണ്ടി​യാ​കില്ല.+ ബാക്കി കാര്യങ്ങൾ ഞാൻ അവിടെ വരു​മ്പോൾ നേരെ​യാ​ക്കാം.

12 സഹോ​ദ​ര​ങ്ങളേ, ആത്മീയ​മായ കഴിവുകളെക്കുറിച്ച്‌*+ നിങ്ങൾ അറിവി​ല്ലാ​ത്ത​വ​രാ​യി​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല. 2 വിശ്വാസികളാകുന്നതിനു മുമ്പ്‌* നിങ്ങൾ വശീക​രി​ക്കപ്പെട്ട്‌ ഊമവിഗ്രഹങ്ങളുടെ+ അടു​ത്തേക്കു വഴി​തെ​റ്റിപ്പോ​യി​രുന്നെ​ന്നും അവർ നയിക്കു​ന്നി​ടത്തേക്കെ​ല്ലാം നിങ്ങൾ പോകാ​റു​ണ്ടാ​യി​രുന്നെ​ന്നും നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 3 എന്നാൽ ഇപ്പോൾ നിങ്ങൾ ഇതു മനസ്സി​ലാ​ക്ക​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു: ദൈവാ​ത്മാ​വി​നാൽ സംസാ​രി​ക്കു​ന്നവർ ആരും, “യേശു ശപിക്കപ്പെ​ട്ടവൻ” എന്നു പറയില്ല. പരിശു​ദ്ധാ​ത്മാ​വി​നാ​ല​ല്ലാ​തെ ആർക്കും, “യേശു കർത്താ​വാണ്‌” എന്നു പറയാ​നും സാധ്യമല്ല.+

4 കഴിവുകൾ* പലവി​ധ​മുണ്ട്‌. എന്നാൽ ദൈവാ​ത്മാവ്‌ ഒന്നുതന്നെ​യാണ്‌.+ 5 ശുശ്രൂഷകൾ പലവി​ധ​മുണ്ട്‌.+ എന്നാൽ കർത്താവ്‌ ഒന്നുതന്നെ​യാണ്‌. 6 പ്രവർത്തനങ്ങൾ പലവി​ധ​മുണ്ട്‌. എങ്കിലും അതെല്ലാം എല്ലാവ​രി​ലും നടത്തു​ന്നത്‌ ഒരേ ദൈവം​തന്നെ​യാണ്‌.+ 7 ഓരോരുത്തരിലും ദൈവാ​ത്മാവ്‌ വെളിപ്പെ​ടു​ന്നത്‌ എല്ലാവ​രുടെ​യും പ്രയോ​ജ​ന​ത്തി​നുവേ​ണ്ടി​യാണ്‌.+ 8 ഒരാൾക്ക്‌ ആത്മാവി​ന്റെ പ്രവർത്ത​ന​ത്താൽ ജ്ഞാന​ത്തോ​ടെ സംസാ​രി​ക്കാ​നുള്ള കഴിവ്‌* കിട്ടുന്നു. മറ്റൊ​രാൾക്ക്‌ അതേ ആത്മാവി​നാൽ അറി​വോ​ടെ സംസാ​രി​ക്കാ​നുള്ള കഴിവ്‌ കിട്ടുന്നു. 9 ഇനി, വേറൊ​രാൾക്ക്‌ അതേ ആത്മാവി​നാൽ വിശ്വാ​സം.+ മറ്റൊ​രാൾക്ക്‌ അതേ ആത്മാവി​നാൽ രോഗം മാറ്റാ​നുള്ള കഴിവ്‌.*+ 10 ഒരാൾക്ക്‌ അത്ഭുതപ്ര​വൃ​ത്തി​കൾ.+ മറ്റൊ​രാൾക്കു പ്രവചനം. വേറൊ​രാൾക്ക്‌ അരുള​പ്പാ​ടു​കൾ വിവേ​ചി​ച്ച​റി​യാ​നുള്ള പ്രാപ്‌തി.+ ഇനി​യൊ​രാൾക്കു പലവിധ ഭാഷകൾ.+ മറ്റൊ​രാൾക്കു ഭാഷക​ളു​ടെ വ്യാഖ്യാ​നം.+ 11 എന്നാൽ ഇവയെ​ല്ലാം ഒരേ ആത്മാവി​ന്റെ പ്രവർത്ത​ന​ങ്ങ​ളാണ്‌. അത്‌ ആഗ്രഹി​ക്കു​ന്ന​തുപോ​ലെ, ഓരോ​രു​ത്തർക്കും ഓരോ പ്രാപ്‌തി നൽകുന്നു.

12 ശരീരം ഒന്നാ​ണെ​ങ്കി​ലും അതിനു പല അവയവ​ങ്ങ​ളുണ്ട്‌.+ അവയവങ്ങൾ പലതുണ്ടെ​ങ്കി​ലും അവയെ​ല്ലാം ചേർന്ന്‌ ഒരൊറ്റ ശരീര​മാ​യി​രി​ക്കു​ന്ന​തുപോലെ​യാ​ണു ക്രിസ്‌തു​വും. 13 കാരണം ജൂതന്മാരെ​ന്നോ ഗ്രീക്കു​കാരെ​ന്നോ അടിമ​കളെ​ന്നോ സ്വത​ന്ത്രരെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ നമ്മളെ​ല്ലാ​വ​രും ഒരേ ആത്മാവി​നാൽ ഒരു ശരീര​മാ​കാൻ സ്‌നാ​നമേ​റ്റ​വ​രാണ്‌; നമു​ക്കെ​ല്ലാം ഒരേ ആത്മാവിനെ​യാ​ണു കിട്ടി​യത്‌.*

14 ശരീരം എന്നത്‌ ഒരൊറ്റ അവയവമല്ല, പല അവയവങ്ങൾ ചേർന്ന​താണ്‌.+ 15 “ഞാൻ കൈ അല്ലാത്ത​തുകൊണ്ട്‌ ശരീര​ത്തി​ന്റെ ഭാഗമല്ല” എന്നു കാൽ പറഞ്ഞാൽ അതു ശരീര​ത്തി​ന്റെ ഭാഗമ​ല്ലെന്നു വരുമോ? 16 “ഞാൻ കണ്ണ്‌ അല്ലാത്ത​തുകൊണ്ട്‌ ശരീര​ത്തി​ന്റെ ഭാഗമല്ല” എന്നു ചെവി പറഞ്ഞാൽ അതു ശരീര​ത്തി​ന്റെ ഭാഗമ​ല്ലെന്നു വരുമോ? 17 മുഴുശരീരവും ഒരു കണ്ണാ​ണെ​ങ്കിൽ കേൾക്കു​ന്നത്‌ എങ്ങനെ? മുഴു​ശ​രീ​ര​വും ഒരു ചെവി​യാണെ​ങ്കിൽ എങ്ങനെ മണം അറിയാൻ പറ്റും? 18 എന്നാൽ ദൈവം തന്റെ ഇഷ്ടാനു​സ​രണം ഓരോ അവയവത്തെ​യും ശരീര​ത്തിൽ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നു.

19 അവയെല്ലാം ഒരേ അവയവ​മാണെ​ങ്കിൽ അതു ശരീര​മാ​കു​ന്നത്‌ എങ്ങനെ​യാണ്‌? 20 എന്നാൽ അവയവങ്ങൾ പലതാണെ​ങ്കി​ലും ശരീരം ഒന്നുതന്നെ. 21 കണ്ണിനു കൈ​യോട്‌, “എനിക്കു നിന്നെ ആവശ്യ​മില്ല” എന്നു പറയാ​നാ​കില്ല. തലയ്‌ക്കു കാലിനോ​ടും, “എനിക്കു നിന്നെ ആവശ്യ​മില്ല” എന്നു പറയാ​നാ​കില്ല. 22 വാസ്‌തവത്തിൽ, ദുർബ​ലമെന്നു നമ്മൾ കരുതുന്ന അവയവങ്ങൾ ഒഴിച്ചു​കൂ​ടാ​നാ​വാ​ത്ത​വ​യാണ്‌. 23 മാനം കുറഞ്ഞ​തെന്നു കരുതുന്ന അവയവ​ങ്ങളെ നമ്മൾ ഏറെ മാനം അണിയി​ക്കു​ന്നു.+ അങ്ങനെ, അഴകു കുറഞ്ഞ​വ​യ്‌ക്ക്‌ അധികം അഴകു കൈവ​രു​ന്നു. 24 എന്നാൽ അഴകുള്ള അവയവ​ങ്ങൾക്ക്‌ അലങ്കാ​ര​ത്തി​ന്റെ ആവശ്യ​മില്ല. മാനം കുറവു​ള്ള​തി​നെ അധികം മാനം അണിയി​ച്ചാ​ണു ദൈവം ശരീരത്തെ രൂപ​പ്പെ​ടു​ത്തി​യത്‌. 25 ശരീരത്തിൽ ഭിന്നി​പ്പു​ണ്ടാ​കാ​തെ അവയവങ്ങൾ അന്യോ​ന്യം പരിഗണന കാണി​ക്കാൻവേ​ണ്ടി​യാ​ണു ദൈവം അങ്ങനെ ചെയ്‌തത്‌.+ 26 ഒരു അവയവം കഷ്ടപ്പെ​ടുമ്പോൾ മറ്റുള്ള​വയെ​ല്ലാം അതി​നോടൊ​പ്പം കഷ്ടപ്പെ​ടു​ന്നു.+ ഒരു അവയവ​ത്തി​നു ബഹുമാ​നം കിട്ടു​മ്പോൾ മറ്റുള്ള​വയെ​ല്ലാം അതി​നോടൊ​പ്പം സന്തോ​ഷി​ക്കു​ന്നു.+

27 നിങ്ങൾ ക്രിസ്‌തു​വി​ന്റെ ശരീരവും+ നിങ്ങൾ ഓരോ​രു​ത്ത​രും അതിലെ ഓരോ അവയവ​വും ആണ്‌.+ 28 ദൈവം ഒന്നാമത്‌ അപ്പോസ്‌തലന്മാരെയും+ രണ്ടാമതു പ്രവാചകന്മാരെയും+ മൂന്നാ​മത്‌ അധ്യാപകരെയും+ കൂടാതെ അത്ഭുതങ്ങൾ ചെയ്യു​ന്നവർ,+ രോഗം മാറ്റാൻ കഴിവു​ള്ളവർ,*+ സഹായം ചെയ്യു​ന്നവർ, നേതൃ​ത്വ​പാ​ട​വ​മു​ള്ളവർ,+ അന്യഭാ​ഷകൾ സംസാരിക്കുന്നവർ+ എന്നിവരെ​യും സഭയിൽ അതാതു സ്ഥാനങ്ങ​ളിൽ നിയമി​ച്ചി​രി​ക്കു​ന്നു. 29 എല്ലാവരും അപ്പോ​സ്‌ത​ല​ന്മാ​രാ​ണോ? എല്ലാവ​രും പ്രവാ​ച​ക​ന്മാ​രാ​ണോ? എല്ലാവ​രും അധ്യാ​പ​ക​രാ​ണോ? എല്ലാവ​രും അത്ഭുതങ്ങൾ ചെയ്യു​ന്ന​വ​രാ​ണോ? 30 എല്ലാവർക്കും രോഗം മാറ്റാൻ കഴിവു​ണ്ടോ? എല്ലാവ​രും അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു​ന്നു​ണ്ടോ?+ എല്ലാവ​രും വ്യാഖ്യാ​നി​ക്കു​ന്ന​വ​രാ​ണോ?*+ 31 ശ്രേഷ്‌ഠമായ കഴിവു​കൾക്കുവേണ്ടി പരി​ശ്ര​മി​ച്ചുകൊ​ണ്ടി​രി​ക്കുക.*+ എന്നാൽ അതിലും ശ്രേഷ്‌ഠ​മായ ഒരു മാർഗ​മുണ്ട്‌. അതു ഞാൻ നിങ്ങൾക്കു കാണി​ച്ചു​ത​രാം.+

13 ഞാൻ മനുഷ്യ​രുടെ​യും ദൂതന്മാ​രുടെ​യും ഭാഷക​ളിൽ സംസാ​രി​ച്ചാ​ലും എനിക്കു സ്‌നേ​ഹ​മില്ലെ​ങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ* ചിലമ്പുന്ന ഇലത്താ​ള​മോ ആണ്‌. 2 എനിക്കു പ്രവചി​ക്കാ​നുള്ള കഴിവോ* പാവന​ര​ഹ​സ്യ​ങ്ങളെ​ല്ലാം മനസ്സി​ലാ​ക്കാ​നുള്ള പ്രാപ്‌തിയോ+ എല്ലാ തരം അറിവോ പർവത​ങ്ങളെപ്പോ​ലും നീക്കാൻ തക്ക വിശ്വാ​സ​മോ ഒക്കെയുണ്ടെ​ങ്കി​ലും സ്‌നേ​ഹ​മില്ലെ​ങ്കിൽ ഞാൻ ഒന്നുമല്ല.*+ 3 എന്റെ സർവസ​മ്പ​ത്തുംകൊണ്ട്‌ അന്നദാനം നടത്തിയാലും+ വീമ്പി​ള​ക്കാൻവേണ്ടി എന്റെ ശരീരം യാഗമാ​യി നൽകി​യാ​ലും സ്‌നേഹമില്ലെങ്കിൽ+ എല്ലാം വെറുതേ​യാണ്‌.

4 സ്‌നേഹം+ ക്ഷമയും+ ദയയും+ ഉള്ളതാണ്‌. സ്‌നേഹം അസൂയപ്പെ​ടു​ന്നില്ല;+ വീമ്പി​ള​ക്കു​ന്നില്ല; വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നില്ല;+ 5 മാന്യതയില്ലാതെ* പെരു​മാ​റു​ന്നില്ല;+ സ്വാർഥ​തയോ​ടെ തൻകാ​ര്യം നോക്കു​ന്നില്ല;+ പ്രകോ​പി​ത​മാ​കു​ന്നില്ല;+ ദ്രോഹങ്ങളുടെ* കണക്കു സൂക്ഷി​ക്കു​ന്നില്ല.+ 6 അത്‌ അനീതി​യിൽ സന്തോഷിക്കാതെ+ സത്യത്തിൽ സന്തോ​ഷി​ക്കു​ന്നു. 7 അത്‌ എല്ലാം സഹിക്കു​ന്നു;+ എല്ലാം വിശ്വ​സി​ക്കു​ന്നു;+ എല്ലാം പ്രത്യാ​ശി​ക്കു​ന്നു;+ എന്തു വന്നാലും പിടി​ച്ചു​നിൽക്കു​ന്നു.+

8 സ്‌നേഹം ഒരിക്ക​ലും നിലച്ചുപോ​കില്ല. എന്നാൽ പ്രവചി​ക്കാ​നുള്ള കഴിവ്‌* ഇല്ലാതാ​കും; അന്യഭാഷ സംസാ​രി​ക്കാ​നുള്ള അത്ഭുതപ്രാ​പ്‌തി നിലച്ചുപോ​കും; അറിവും നീങ്ങിപ്പോ​കും. 9 കാരണം നമ്മുടെ അറിവ്‌ അപൂർണ​മാണ്‌;+ അപൂർണ​മാ​യാ​ണു നമ്മൾ പ്രവചി​ക്കു​ന്നത്‌. 10 എന്നാൽ പൂർണ​മാ​യതു വരു​മ്പോൾ അപൂർണ​മാ​യതു നീങ്ങിപ്പോ​കും. 11 കുട്ടിയായിരുന്നപ്പോൾ ഞാൻ ഒരു കുട്ടിയെപ്പോ​ലെ സംസാ​രി​ച്ചു, കുട്ടിയെപ്പോ​ലെ ചിന്തിച്ചു, കുട്ടിയെപ്പോ​ലെ കാര്യങ്ങൾ വിലയി​രു​ത്തി. പക്ഷേ ഒരു പുരു​ഷ​നാ​യതോ​ടെ ഞാൻ കുട്ടി​ക​ളു​ടെ രീതികൾ ഉപേക്ഷി​ച്ചു. 12 ഇപ്പോൾ നമ്മൾ ഒരു ലോഹ​ക്ക​ണ്ണാ​ടി​യിൽ അവ്യക്ത​മാ​യി കാണുന്നു. പക്ഷേ അപ്പോൾ മുഖാ​മു​ഖം കാണും. ഇപ്പോൾ ഞാൻ കുറച്ച്‌ മാത്രം അറിയു​ന്നു. പക്ഷേ അപ്പോൾ, ദൈവം എന്നെ പൂർണമായി* അറിയു​ന്ന​തുപോ​ലെ ഞാനും പൂർണ​മാ​യി അറിയും. 13 എന്നാൽ വിശ്വാ​സം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനിൽക്കും. ഇവയിൽ ഏറ്റവും ശ്രേഷ്‌ഠ​മാ​യതു സ്‌നേ​ഹ​മാണ്‌.+

14 സ്‌നേ​ഹത്തെ വിടാതെ പിന്തു​ട​രുക. എന്നാൽ ആത്മീയ​മായ കഴിവു​കൾക്കുവേണ്ടി,* പ്രത്യേ​കിച്ച്‌ പ്രവചിക്കാനുള്ള+ കഴിവി​നുവേണ്ടി,* പരി​ശ്ര​മി​ക്കു​ന്നതു നിറു​ത്ത​രുത്‌. 2 അന്യഭാഷയിൽ സംസാ​രി​ക്കു​ന്ന​യാൾ മനുഷ്യരോ​ടല്ല, ദൈവത്തോ​ടാ​ണു സംസാ​രി​ക്കു​ന്നത്‌. ദൈവാ​ത്മാ​വി​നാൽ അയാൾ പാവനരഹസ്യങ്ങൾ+ സംസാ​രി​ക്കു​ന്നു. എന്നാൽ ആരും മനസ്സി​ലാ​ക്കു​ന്നില്ല.+ 3 പക്ഷേ പ്രവചി​ക്കു​ന്ന​യാൾ തന്റെ വാക്കു​കൾകൊണ്ട്‌ മറ്റുള്ള​വരെ ബലപ്പെ​ടു​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ആശ്വസി​പ്പി​ക്കു​ക​യും ചെയ്യുന്നു. 4 അന്യഭാഷയിൽ സംസാ​രി​ക്കു​ന്ന​യാൾ തന്നെത്തന്നെ ബലപ്പെ​ടു​ത്തു​ന്നു. എന്നാൽ പ്രവചി​ക്കു​ന്ന​യാൾ മുഴു​സ​ഭയെ​യും ബലപ്പെ​ടു​ത്തു​ന്നു. 5 നിങ്ങൾ എല്ലാവ​രും അന്യഭാ​ഷ​ക​ളിൽ സംസാരിക്കണമെന്നാണ്‌+ എന്റെ ആഗ്രഹം. എന്നാൽ അതി​നെ​ക്കാൾ ഞാൻ ആഗ്രഹി​ക്കു​ന്നതു നിങ്ങൾ പ്രവചി​ക്ക​ണമെ​ന്നാണ്‌.+ അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കുന്ന കാര്യങ്ങൾ സഭയെ ബലപ്പെ​ടു​ത്താൻവേണ്ടി വ്യാഖ്യാ​നി​ച്ചുകൊ​ടു​ക്കു​ന്നില്ലെ​ങ്കിൽ,* അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു​ന്ന​യാളെ​ക്കാൾ പ്രവചി​ക്കു​ന്ന​യാ​ളാ​ണു വലിയത്‌. 6 സഹോദരങ്ങളേ, വെളിപാടോ+ അറിവോ+ പ്രവച​ന​മോ ഉപദേ​ശ​മോ ഇല്ലാതെ ഞാൻ നിങ്ങളു​ടെ അടുത്ത്‌ വന്ന്‌ അന്യഭാ​ഷ​ക​ളിൽ സംസാ​രി​ച്ചാൽ നിങ്ങൾക്ക്‌ അതു​കൊണ്ട്‌ എന്തു പ്രയോ​ജനം?

7 കുഴൽവാദ്യം, കിന്നരം എന്നിങ്ങനെ ശബ്ദം പുറ​പ്പെ​ടു​വി​ക്കുന്ന നിർജീ​വ​വ​സ്‌തു​ക്ക​ളു​ടെ കാര്യം​തന്നെയെ​ടു​ക്കാം. സ്വരവ്യ​ത്യാ​സം ഇല്ലെങ്കിൽ അവയുടെ ഈണങ്ങൾ തിരി​ച്ച​റി​യാൻ പറ്റുമോ? 8 കാഹളധ്വനി വ്യക്തമല്ലെ​ങ്കിൽ ആരെങ്കി​ലും യുദ്ധത്തി​ന്‌ ഒരുങ്ങു​മോ? 9 അതുപോലെ അന്യഭാ​ഷകൾ സംസാ​രി​ക്കുന്ന നിങ്ങളും, എളുപ്പം മനസ്സി​ലാ​കുന്ന വാക്കുകൾ ഉച്ചരി​ക്കു​ന്നില്ലെ​ങ്കിൽ, നിങ്ങൾ സംസാ​രി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ എങ്ങനെ മനസ്സി​ലാ​കും? നിങ്ങൾ കാറ്റിനോ​ടു സംസാ​രി​ക്കു​ന്ന​വ​രാണെന്നു വരും. 10 ലോകത്തിൽ പല തരം ഭാഷക​ളുണ്ട്‌. പക്ഷേ ഒന്നു​പോ​ലും അർഥമി​ല്ലാ​ത്ത​വയല്ല. 11 എന്നാൽ ഒരാൾ പറയുന്ന കാര്യ​ങ്ങ​ളു​ടെ അർഥം എനിക്കു മനസ്സി​ലാ​കു​ന്നില്ലെ​ങ്കിൽ, ഞാൻ അയാൾക്കും അയാൾ എനിക്കും ഒരു വിദേ​ശിയെപ്പോലെ​യാ​യി​രി​ക്കും. 12 അതുകൊണ്ട്‌, ദൈവാ​ത്മാ​വി​നാ​ലുള്ള കഴിവുകൾക്കുവേണ്ടി* ആഗ്രഹി​ക്കുന്ന നിങ്ങൾ സഭയെ ബലപ്പെ​ടു​ത്താൻ ഉപകരി​ക്കുന്ന കഴിവുകൾ+ സമൃദ്ധ​മാ​യി നേടാൻ ശ്രമി​ക്കുക.

13 അന്യഭാഷ സംസാ​രി​ക്കു​ന്ന​യാൾ വ്യാഖ്യാനിക്കാനുള്ള* കഴിവിനുവേണ്ടി+ പ്രാർഥി​ക്കട്ടെ. 14 ഞാൻ അന്യഭാ​ഷ​യിൽ പ്രാർഥി​ക്കുന്നെ​ങ്കിൽ, ദൈവാ​ത്മാ​വി​നാൽ എനിക്കു കിട്ടിയ കഴിവാണു* പ്രാർഥി​ക്കു​ന്നത്‌. എന്റെ മനസ്സിനു പക്ഷേ അതി​ലൊ​രു പങ്കുമില്ല. 15 അപ്പോൾ ഞാൻ എന്താണു ചെയ്യേ​ണ്ടത്‌? ആത്മാവി​നാ​ലുള്ള കഴിവ്‌* ഉപയോ​ഗിച്ച്‌ ഞാൻ പ്രാർഥി​ക്കും; എന്റെ മനസ്സുകൊ​ണ്ടും ഞാൻ പ്രാർഥി​ക്കും. ആത്മാവി​നാ​ലുള്ള കഴിവ്‌ ഉപയോ​ഗിച്ച്‌ ഞാൻ സ്‌തുതി പാടും; എന്റെ മനസ്സുകൊ​ണ്ടും ഞാൻ സ്‌തുതി പാടും. 16 അല്ലാത്തപക്ഷം ആത്മാവി​നാ​ലുള്ള കഴിവ്‌ ഉപയോ​ഗിച്ച്‌ നീ സ്‌തു​തി​ക്കുമ്പോൾ നിങ്ങൾക്കി​ട​യി​ലെ ഒരു സാധാ​ര​ണ​ക്കാ​രൻ എങ്ങനെ “ആമേൻ” പറയും? നീ ദൈവ​ത്തി​നു നന്ദി പറയു​ക​യാണെന്ന്‌ അയാൾക്കു മനസ്സി​ലാ​കു​ന്നി​ല്ല​ല്ലോ. 17 ശരിയാണ്‌, നീ നന്നായി നന്ദി പറയു​ന്നു​ണ്ടാ​കാം. പക്ഷേ അതു മറ്റേയാ​ളെ ബലപ്പെ​ടു​ത്തു​ന്നില്ല. 18 നിങ്ങളെക്കാളെല്ലാം കൂടുതൽ അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കാൻ എനിക്കു പറ്റുന്ന​തുകൊണ്ട്‌ ഞാൻ ദൈവ​ത്തി​നു നന്ദി പറയുന്നു. 19 എന്നാൽ സഭയിൽ അന്യഭാഷയിൽ+ പതിനാ​യി​രം വാക്കു പറയു​ന്ന​തിനെ​ക്കാൾ, മറ്റുള്ള​വരെ പഠിപ്പി​ക്കുക എന്ന ലക്ഷ്യത്തിൽ, മനസ്സിലാകുന്ന* അഞ്ചു വാക്കു പറയാ​നാണ്‌ എനിക്ക്‌ ഇഷ്ടം.

20 സഹോദരങ്ങളേ, കാര്യങ്ങൾ ഗ്രഹി​ക്കു​ന്ന​തിൽ നിങ്ങൾ കുട്ടി​ക​ളാ​യി​രി​ക്ക​രുത്‌.+ പക്ഷേ തിന്മ സംബന്ധി​ച്ച്‌ നിങ്ങൾ കുട്ടി​ക​ളാ​യി​രി​ക്കണം.+ കാര്യങ്ങൾ ഗ്രഹി​ക്കു​ന്ന​തിൽ മുതിർന്ന​വ​രാ​യി​രി​ക്കുക.+ 21 നിയമത്തിൽ ഇങ്ങനെ എഴുതി​യി​രി​ക്കു​ന്നു: “‘വിദേ​ശി​ക​ളു​ടെ ഭാഷയി​ലും അപരി​ചി​ത​രു​ടെ അധരങ്ങൾകൊ​ണ്ടും ഞാൻ ഈ ജനത്തോ​ടു സംസാ​രി​ക്കും. എങ്കിലും അവർ എന്റെ വാക്കു ശ്രദ്ധി​ക്കില്ല’ എന്ന്‌ യഹോവ* പറയുന്നു.”+ 22 അതുകൊണ്ട്‌ അന്യഭാ​ഷകൾ അടയാ​ള​മാ​യി​രി​ക്കു​ന്നതു വിശ്വാ​സി​കൾക്കല്ല, അവിശ്വാ​സി​കൾക്കാണ്‌.+ എന്നാൽ പ്രവചനം അവിശ്വാ​സി​കൾക്കുവേ​ണ്ടി​യല്ല, വിശ്വാ​സി​കൾക്കുവേ​ണ്ടി​യാണ്‌. 23 സഭ മുഴു​വ​നും ഒരുമി​ച്ചു​കൂ​ടി​യി​രി​ക്കുമ്പോൾ എല്ലാവ​രും അന്യഭാ​ഷ​ക​ളിൽ സംസാ​രി​ച്ചാൽ അകത്തേക്കു വരുന്ന സാധാ​ര​ണ​ക്കാ​രോ അവിശ്വാ​സി​ക​ളോ അതു കണ്ടിട്ട്‌ നിങ്ങൾക്കു ഭ്രാന്താ​ണ്‌ എന്നു പറയില്ലേ? 24 എന്നാൽ നിങ്ങൾ എല്ലാവ​രും പ്രവചി​ച്ചുകൊ​ണ്ടി​രി​ക്കുമ്പോ​ഴാണ്‌ ഒരു അവിശ്വാ​സി​യോ സാധാ​ര​ണ​ക്കാ​ര​നോ അകത്ത്‌ വരുന്നതെ​ങ്കിൽ എല്ലാവ​രും പറയു​ന്നതു കേട്ട്‌ അയാൾക്കു തിരുത്തൽ ലഭിക്കു​ക​യും അയാൾ ആത്മപരിശോ​ധന നടത്താൻ ഇടയാ​കു​ക​യും ചെയ്യും. 25 അങ്ങനെ തന്റെ ഹൃദയ​ര​ഹ​സ്യ​ങ്ങൾ പുറത്തു​വ​രുമ്പോൾ അയാൾ കമിഴ്‌ന്നു​വീണ്‌, “ദൈവം തീർച്ച​യാ​യും നിങ്ങളു​ടെ ഇടയി​ലുണ്ട്‌”+ എന്നു പറഞ്ഞ്‌ ദൈവത്തെ ആരാധി​ക്കും.

26 സഹോദരങ്ങളേ, അതു​കൊണ്ട്‌ എന്തു ചെയ്യണം? നിങ്ങൾ കൂടി​വ​രുമ്പോൾ ഒരാൾക്കു സങ്കീർത്ത​ന​വും വേറൊ​രാൾക്ക്‌ ഉപദേ​ശ​വും മറ്റൊ​രാൾക്കു വെളി​പാ​ടും ഇനി​യൊ​രാൾക്ക്‌ അന്യഭാ​ഷ​യും മറ്റൊ​രാൾക്കു വ്യാഖ്യാനവും+ ഉണ്ടായി​രി​ക്കാം; എല്ലാം ബലപ്പെ​ടു​ത്താൻ ഉപകരി​ക്കട്ടെ. 27 ഇനി, അന്യഭാ​ഷ​യിൽ സംസാ​രി​ക്ക​ണമെ​ന്നുണ്ടെ​ങ്കിൽ രണ്ടു പേർക്കോ കൂടിപ്പോ​യാൽ മൂന്നു പേർക്കോ സംസാ​രി​ക്കാം. അവർ ഓരോ​രു​ത്ത​രാ​യി സംസാ​രി​ക്കട്ടെ; ഒരാൾ അതു വ്യാഖ്യാനിക്കുകയും* വേണം.+ 28 എന്നാൽ വ്യാഖ്യാനിക്കാൻ* ആളി​ല്ലെ​ങ്കിൽ അവർ ഓരോ​രു​ത്ത​രും സഭയിൽ മിണ്ടാ​തി​രുന്ന്‌ തന്നോ​ടു​തന്നെ​യും ദൈവത്തോ​ടും സംസാ​രി​ക്കട്ടെ. 29 രണ്ടോ മൂന്നോ പ്രവാചകന്മാർ+ സംസാ​രി​ക്കു​ക​യും മറ്റുള്ളവർ അർഥം വിവേ​ചിച്ചെ​ടു​ക്കു​ക​യും ചെയ്യട്ടെ. 30 അവിടെ ഇരിക്കുന്ന ആർക്കെ​ങ്കി​ലും ഒരു വെളി​പാ​ടു ലഭിച്ചാൽ സംസാ​രി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​യാൾ സംസാരം നിറു​ത്തട്ടെ. 31 കാരണം നിങ്ങൾക്ക്‌ എല്ലാവർക്കും പ്രവചി​ക്കാ​നുള്ള അവസര​മുണ്ട്‌. എന്നാൽ എല്ലാവ​രും പഠിക്കു​ക​യും പ്രോ​ത്സാ​ഹനം നേടു​ക​യും ചെയ്യണമെങ്കിൽ+ ഒരു സമയത്ത്‌ ഒരാൾ മാത്രമേ പ്രവചി​ക്കാ​വൂ. 32 പ്രവചിക്കാൻ ദൈവാ​ത്മാ​വി​നാൽ ലഭിക്കുന്ന കഴിവുകൾ* പ്രവാ​ച​ക​ന്മാർ നിയ​ന്ത്രിച്ച്‌ ഉപയോ​ഗി​ക്കണം. 33 ദൈവം സമാധാ​ന​ത്തി​ന്റെ ദൈവ​മാണ്‌, കുഴഞ്ഞു​മ​റിഞ്ഞ അവസ്ഥയു​ടെ ദൈവമല്ല.+

വിശു​ദ്ധ​രു​ടെ എല്ലാ സഭകളിലെ​യുംപോ​ലെ 34 സ്‌ത്രീകൾ സഭകളിൽ മിണ്ടാ​തി​രി​ക്കട്ടെ. കാരണം സംസാ​രി​ക്കാൻ അവരെ അനുവ​ദി​ച്ചി​ട്ടില്ല.+ പകരം അവർ കീഴ്‌പെ​ട്ടി​രി​ക്കട്ടെ.+ നിയമ​വും അതുതന്നെ​യാ​ണ​ല്ലോ പറയു​ന്നത്‌. 35 എന്തെങ്കിലും പഠിക്ക​ണമെ​ന്നുണ്ടെ​ങ്കിൽ അവർ വീട്ടിൽവെച്ച്‌ ഭർത്താ​വിനോ​ടു ചോദി​ക്കട്ടെ. സ്‌ത്രീ സഭയിൽ സംസാ​രി​ക്കു​ന്നതു മാന​ക്കേ​ടാണ്‌.

36 ദൈവത്തിന്റെ വചനം നിങ്ങളിൽനി​ന്നാ​ണോ ഉത്ഭവി​ച്ചത്‌? അതോ, അതു നിങ്ങൾക്കു മാത്രമേ കിട്ടി​യി​ട്ടു​ള്ളോ?*

37 താൻ പ്രവാ​ച​ക​നാണെ​ന്നോ ദൈവാ​ത്മാ​വി​നാ​ലുള്ള കഴിവ്‌* കിട്ടിയ ആളാ​ണെ​ന്നോ ഒരാൾ വിചാ​രി​ക്കുന്നെ​ങ്കിൽ ഞാൻ നിങ്ങൾക്ക്‌ എഴുതുന്ന കാര്യങ്ങൾ കർത്താ​വി​ന്റെ കല്‌പ​ന​യാണെന്ന്‌ അയാൾ അംഗീ​ക​രി​ക്കണം. 38 ആരെങ്കിലും അത്‌ അവഗണി​ച്ചാൽ അയാ​ളെ​യും അവഗണി​ക്കും.* 39 അതുകൊണ്ട്‌ എന്റെ സഹോ​ദ​ര​ങ്ങളേ, പ്രവചിക്കാൻവേണ്ടി+ പരി​ശ്ര​മി​ക്കുക. എന്നു​വെച്ച്‌ അന്യഭാഷകളിൽ+ സംസാ​രി​ക്കു​ന്നതു വിലക്ക​രുത്‌. 40 എല്ലാം മാന്യ​മാ​യും ചിട്ടയോടെയും* നടക്കട്ടെ.+

15 സഹോ​ദ​ര​ങ്ങളേ, ഞാൻ നിങ്ങ​ളോ​ടു പ്രസം​ഗി​ച്ച​തും നിങ്ങൾ സ്വീക​രി​ച്ച​തും ആയ സന്തോ​ഷ​വാർത്തയെ​പ്പറ്റി ഞാൻ ഇപ്പോൾ നിങ്ങളെ ഓർമി​പ്പി​ക്കു​ന്നു.+ നിങ്ങൾ അതിനു​വേണ്ടി ഉറച്ച നിലപാ​ട്‌ എടുത്ത​വ​രാ​ണ​ല്ലോ. 2 എന്നിൽനിന്ന്‌ കേട്ട ഈ സന്തോ​ഷ​വാർത്ത​യിൽ നിങ്ങൾ ഉറച്ചു​നി​ന്നാൽ നിങ്ങൾക്ക്‌ അതിലൂ​ടെ രക്ഷ കിട്ടും. അല്ലാത്ത​പക്ഷം നിങ്ങൾ വിശ്വാ​സി​ക​ളാ​യതു വെറുതേ​യാ​യിപ്പോ​കും.

3 എനിക്കു കിട്ടിയ, ഞാൻ നിങ്ങൾക്കു കൈമാ​റി​ത്തന്ന, ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യങ്ങൾ ഇതാണ്‌: തിരുവെ​ഴു​ത്തു​ക​ള​നു​സ​രിച്ച്‌ ക്രിസ്‌തു നമ്മുടെ പാപങ്ങൾക്കു​വേണ്ടി മരിച്ച്‌+ 4 അടക്കപ്പെട്ട്‌+ തിരുവെ​ഴു​ത്തു​ക​ളിൽ പറഞ്ഞിരുന്നതുപോലെ+ മൂന്നാം ദിവസം+ ഉയിർത്തെ​ഴുന്നേറ്റു.+ 5 ക്രിസ്‌തു കേഫയ്‌ക്കും*+ പിന്നെ പന്ത്രണ്ടു പേർക്കും* പ്രത്യ​ക്ഷ​നാ​യി.+ 6 അതിനു ശേഷം ഒരു അവസര​ത്തിൽ 500-ലധികം സഹോ​ദ​ര​ങ്ങ​ളു​ടെ മുന്നിൽ പ്രത്യ​ക്ഷ​നാ​യി.+ അവരിൽ ചിലർ മരിച്ചുപോയെങ്കിലും* മിക്കവ​രും ഇന്നും നമ്മളോടൊ​പ്പ​മുണ്ട്‌. 7 പിന്നീട്‌ ക്രിസ്‌തു യാക്കോബിനും+ പിന്നെ എല്ലാ അപ്പോ​സ്‌ത​ല​ന്മാർക്കും പ്രത്യ​ക്ഷ​നാ​യി.+ 8 ഏറ്റവും ഒടുവിൽ, മാസം തികയാ​തെ പിറന്ന​വനെപ്പോ​ലുള്ള എനിക്കും പ്രത്യ​ക്ഷ​നാ​യി.+

9 കാരണം ഞാൻ അപ്പോ​സ്‌ത​ല​ന്മാ​രിൽ ഏറ്റവും ചെറി​യ​വ​നാണ്‌. ദൈവ​ത്തി​ന്റെ സഭയെ ഉപദ്ര​വിച്ച ഞാൻ+ അപ്പോ​സ്‌തലൻ എന്നു വിളി​ക്കപ്പെ​ടാൻപോ​ലും യോഗ്യ​നല്ല. 10 ഞാൻ ഞാനാ​യി​രി​ക്കു​ന്നതു ദൈവ​ത്തി​ന്റെ അനർഹദയ കാരണ​മാണ്‌. എന്നോ​ടുള്ള ദൈവ​ത്തി​ന്റെ അനർഹദയ വെറുതേ​യാ​യിപ്പോ​യില്ല. കാരണം ഞാൻ അവരെ​ക്കാളെ​ല്ലാം അധികം അധ്വാ​നി​ച്ചു. എന്നാൽ അത്‌ എന്റെ മിടു​ക്കുകൊ​ണ്ടല്ല, ദൈവം എന്നോട്‌ അനർഹദയ കാണി​ച്ച​തുകൊ​ണ്ടാണ്‌. 11 ഞാനായാലും അവരാ​യാ​ലും ഞങ്ങൾ എല്ലാവ​രും പ്രസം​ഗി​ക്കു​ന്നത്‌ ഇതാണ്‌. നിങ്ങൾ വിശ്വ​സി​ക്കു​ന്ന​തും ഇതുതന്നെ.

12 മരിച്ചവരുടെ ഇടയിൽനി​ന്ന്‌ ക്രിസ്‌തു ഉയിർപ്പിക്കപ്പെട്ടു+ എന്നു പ്രസം​ഗി​ക്കുന്ന സ്ഥിതിക്ക്‌, മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​മില്ല എന്നു നിങ്ങളിൽ ചിലർ പറഞ്ഞാൽ അത്‌ എങ്ങനെ ശരിയാ​കും? 13 മരിച്ചവരുടെ പുനരു​ത്ഥാ​ന​മില്ലെ​ങ്കിൽ ക്രിസ്‌തു​വും ഉയിർപ്പി​ക്കപ്പെ​ട്ടി​ട്ടില്ല. 14 ക്രിസ്‌തു ഉയിർപ്പി​ക്കപ്പെ​ട്ടി​ട്ടില്ലെ​ങ്കിൽ ഞങ്ങളുടെ പ്രസംഗം വെറുതേ​യാണ്‌, നിങ്ങളു​ടെ വിശ്വാ​സ​വും വെറുതേ​യാണ്‌. 15 മരിച്ചവർ ഉയിർപ്പി​ക്കപ്പെ​ടില്ലെ​ങ്കിൽ ദൈവം ക്രിസ്‌തു​വി​നെ ഉയിർപ്പി​ച്ചി​ട്ടില്ല. അപ്പോൾ, ദൈവം ക്രിസ്‌തു​വി​നെ ഉയിർപ്പിച്ചു+ എന്നു പറഞ്ഞ ഞങ്ങൾ ദൈവ​ത്തിന്‌ എതിരെ സാക്ഷി പറഞ്ഞ കള്ളസാ​ക്ഷി​ക​ളാണെന്നു വരും.+ 16 മരിച്ചവർ ഉയിർപ്പി​ക്കപ്പെ​ടില്ലെ​ങ്കിൽ ക്രിസ്‌തു​വും ഉയിർപ്പി​ക്കപ്പെ​ട്ടി​ട്ടില്ല. 17 ഇനി, ക്രിസ്‌തു ഉയിർപ്പി​ക്കപ്പെ​ട്ടി​ട്ടില്ലെ​ങ്കിൽ നിങ്ങളു​ടെ വിശ്വാ​സംകൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. നിങ്ങൾ ഇപ്പോ​ഴും നിങ്ങളു​ടെ പാപത്തിൽത്തന്നെ കഴിയു​ക​യാണ്‌.+ 18 ക്രിസ്‌തുവിനോടു യോജി​പ്പി​ലാ​യി​രുന്ന മരിച്ചവരും* നശിച്ചുപോ​യി എന്നാകും.+ 19 ഈ ജീവി​ത​ത്തി​നുവേണ്ടി മാത്ര​മാ​ണു നമ്മൾ ക്രിസ്‌തു​വിൽ പ്രത്യാശ വെച്ചി​രി​ക്കു​ന്നതെ​ങ്കിൽ നമ്മുടെ സ്ഥിതി മറ്റെല്ലാ​വ​രുടേ​തിനെ​ക്കാ​ളും ദയനീ​യ​മാണ്‌!

20 എന്നാൽ ക്രിസ്‌തു മരിച്ചവരിൽനിന്നുള്ള* ആദ്യഫ​ല​മാ​യി മരിച്ച​വ​രു​ടെ ഇടയിൽനി​ന്ന്‌ ഉയിർപ്പി​ക്കപ്പെ​ട്ടി​രി​ക്കു​ന്നു.+ 21 ഒരു മനുഷ്യ​നി​ലൂ​ടെ മരണം വന്നതുപോലെ+ മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​വും ഒരു മനുഷ്യ​നി​ലൂടെ​യാണ്‌ വരുന്നത്‌.+ 22 ആദാമിൽ എല്ലാവ​രും മരിക്കുന്നതുപോലെ+ ക്രിസ്‌തു​വിൽ എല്ലാവർക്കും ജീവൻ കിട്ടും.+ 23 എന്നാൽ എല്ലാവ​രും അവരവ​രു​ടെ ക്രമമ​നു​സ​രി​ച്ചാ​യി​രി​ക്കും: ആദ്യഫലം ക്രിസ്‌തു;+ പിന്നീട്‌, ക്രിസ്‌തു​വി​നു​ള്ളവർ ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​കാ​ലത്ത്‌.+ 24 പിന്നെ, ക്രിസ്‌തു എല്ലാ ഗവൺമെ​ന്റു​കളെ​യും അധികാ​ര​ങ്ങളെ​യും ശക്തികളെ​യും നീക്കിക്കളഞ്ഞിട്ട്‌+ രാജ്യം പിതാ​വായ ദൈവത്തെ ഏൽപ്പി​ക്കുമ്പോൾ അവസാനം. 25 ദൈവം എല്ലാ ശത്രു​ക്കളെ​യും ക്രിസ്‌തു​വി​ന്റെ കാൽക്കീഴിലാക്കുന്നതുവരെ+ ക്രിസ്‌തു രാജാ​വാ​യി ഭരി​ക്കേ​ണ്ട​താ​ണ​ല്ലോ. 26 അവസാനത്തെ ശത്രു​വാ​യി മരണ​ത്തെ​യും നീക്കം ചെയ്യും.+ 27 ദൈവം, “എല്ലാം അവന്റെ കാൽക്കീ​ഴാ​ക്കി” എന്നുണ്ട​ല്ലോ.+ എന്നാൽ, ‘എല്ലാം കീഴാ​ക്കിക്കൊ​ടു​ത്തു’+ എന്നു പറയു​മ്പോൾ, എല്ലാം കീഴാ​ക്കിക്കൊ​ടുത്ത വ്യക്തി അതിൽ ഉൾപ്പെ​ടു​ന്നില്ല എന്നതു വ്യക്തമാ​ണ്‌.+ 28 എന്നാൽ എല്ലാം പുത്രനു കീഴാ​ക്കിക്കൊ​ടു​ത്തു​ക​ഴി​യുമ്പോൾ, ദൈവം എല്ലാവർക്കും എല്ലാമാകേ​ണ്ട​തിന്‌,+ എല്ലാം കീഴാ​ക്കിക്കൊ​ടുത്ത വ്യക്തിക്കു+ പുത്ര​നും കീഴ്‌പെ​ട്ടി​രി​ക്കും.

29 പുനരുത്ഥാനമില്ലെങ്കിൽ, മരണത്തി​ലേക്കു നയിക്കുന്ന* സ്‌നാനം ഏൽക്കു​ന്നവർ എന്തു ചെയ്യും?+ മരിച്ചവർ ഉയിർപ്പി​ക്കപ്പെ​ടില്ലെ​ങ്കിൽ അവർ അത്തര​മൊ​രു സ്‌നാനം ഏൽക്കു​ന്നത്‌ എന്തിനാ​ണ്‌? 30 നമ്മൾ ഓരോ നിമിഷവും* ആപത്തു മുന്നിൽ കണ്ട്‌ ജീവി​ക്കു​ന്ന​തും എന്തിനാ​ണ്‌?+ 31 സഹോദരങ്ങളേ, ദിവസ​വും ഞാൻ മരണത്തെ മുഖാ​മു​ഖം കാണുന്നു. നമ്മുടെ കർത്താ​വായ ക്രിസ്‌തുയേ​ശു​വിൽ നിങ്ങ​ളെപ്രതി ഞാൻ അഭിമാ​നി​ക്കു​ന്നു എന്ന കാര്യംപോലെ​തന്നെ സത്യമാ​ണ്‌ ഇതും. 32 എഫെസൊസിൽവെച്ച്‌ മറ്റു മനുഷ്യരെപ്പോലെ​യാ​ണു ഞാനും വന്യമൃ​ഗ​ങ്ങ​ളു​മാ​യി മല്ലിട്ടതെങ്കിൽ+ അതുകൊണ്ട്‌* എനിക്ക്‌ എന്തു പ്രയോ​ജനം? മരിച്ചവർ ഉയിർപ്പി​ക്കപ്പെ​ടില്ലെ​ങ്കിൽ, “നമുക്കു തിന്നു​കു​ടിച്ച്‌ ഉല്ലസി​ക്കാം; നാളെ നമ്മൾ മരിക്കു​മ​ല്ലോ.”+ 33 വഴിതെറ്റിക്കപ്പെടരുത്‌. ചീത്ത കൂട്ടു​കെട്ടു നല്ല ശീലങ്ങളെ* നശിപ്പി​ക്കു​ന്നു.+ 34 നീതി പ്രവർത്തി​ച്ചുകൊണ്ട്‌ സുബോ​ധ​ത്തിലേക്കു വരുക. പാപത്തിൽ നടക്കരു​ത്‌. ചിലർക്കു ദൈവത്തെ​ക്കു​റിച്ച്‌ അറിവില്ല. നിങ്ങൾക്കു നാണ​ക്കേടു തോന്നാ​നാ​ണു ഞാൻ ഇതൊക്കെ പറയു​ന്നത്‌.

35 പക്ഷേ ചിലർ ഇങ്ങനെ ചോദിച്ചേ​ക്കാം: “മരിച്ചവർ എങ്ങനെ ഉയിർപ്പി​ക്കപ്പെ​ടാ​നാണ്‌? അവർ ഏതുതരം ശരീരത്തോടെ​യാ​യി​രി​ക്കും വരുക?”+ 36 ബുദ്ധിയില്ലാത്ത മനുഷ്യാ, നീ വിതയ്‌ക്കു​ന്നത്‌ ആദ്യം അഴുകിയാലല്ലേ* അതു മുളയ്‌ക്കൂ.* 37 നീ വിതയ്‌ക്കു​ന്നതു മുളച്ചു​വ​രാ​നി​രി​ക്കുന്ന ചെടി​യ​ല്ല​ല്ലോ,* ഗോത​മ്പിന്റെ​യോ മറ്റ്‌ ഏതെങ്കി​ലുമൊ​രു ധാന്യ​ത്തിന്റെ​യോ വെറും മണിയല്ലേ? 38 എന്നാൽ ദൈവം തനിക്ക്‌ ഇഷ്ടമു​ള്ള​തുപോ​ലെ അതിന്‌ ഒരു ശരീരം കൊടു​ക്കു​ന്നു; ഓരോ ധാന്യ​ത്തി​നും അതതിന്റെ ശരീരം. 39 എല്ലാ മാംസ​വും ഒരേ തരത്തി​ലു​ള്ളതല്ല. മനുഷ്യ​രു​ടെ മാംസം വേറെ; ആടുമാ​ടു​ക​ളു​ടെ മാംസം വേറെ; പക്ഷിക​ളു​ടെ മാംസം വേറെ; മത്സ്യത്തി​ന്റെ മാംസ​വും വേറെ. 40 സ്വർഗീയശരീരങ്ങളും+ ഭൗമികശരീരങ്ങളും+ ഉണ്ട്‌. സ്വർഗീ​യ​ശ​രീ​ര​ങ്ങ​ളു​ടെ ശോഭ വേറെ; ഭൗമി​ക​ശ​രീ​ര​ങ്ങ​ളു​ടെ ശോഭ വേറെ. 41 സൂര്യന്റെ ശോഭ വേറെ; ചന്ദ്രന്റെ ശോഭ വേറെ;+ നക്ഷത്ര​ങ്ങ​ളു​ടെ ശോഭ​യും വേറെ. ഒരു നക്ഷത്ര​ത്തി​ന്റെ ശോഭ​യിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​ണ​ല്ലോ മറ്റൊരു നക്ഷത്ര​ത്തി​ന്റെ ശോഭ.

42 മരിച്ചവരുടെ പുനരു​ത്ഥാ​ന​വും അങ്ങനെ​തന്നെ. ജീർണി​ച്ചുപോ​കു​ന്നതു വിതയ്‌ക്കപ്പെ​ടു​ന്നു; എന്നാൽ ജീർണി​ക്കാ​ത്തത്‌ ഉയിർപ്പി​ക്കപ്പെ​ടു​ന്നു.+ 43 അപമാനത്തിൽ വിതയ്‌ക്കപ്പെ​ടു​ന്നു; തേജസ്സിൽ ഉയിർപ്പി​ക്കപ്പെ​ടു​ന്നു.+ ബലഹീ​ന​ത​യിൽ വിതയ്‌ക്കപ്പെ​ടു​ന്നു; ശക്തിയിൽ ഉയിർപ്പി​ക്കപ്പെ​ടു​ന്നു.+ 44 ഭൗതികശരീരം വിതയ്‌ക്കപ്പെ​ടു​ന്നു. ആത്മീയ​ശ​രീ​രം ഉയിർപ്പി​ക്കപ്പെ​ടു​ന്നു. ഭൗതി​ക​ശ​രീ​ര​മുണ്ടെ​ങ്കിൽ ആത്മീയ​ശ​രീ​ര​വു​മുണ്ട്‌. 45 “ആദ്യമ​നു​ഷ്യ​നായ ആദാം ജീവനുള്ള വ്യക്തി​യാ​യി​ത്തീർന്നു”+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ. എന്നാൽ അവസാ​നത്തെ ആദാം ജീവൻ നൽകുന്ന ആത്മാവാ​യി.*+ 46 ആദ്യത്തേത്‌ ആത്മീയ​മാ​യതല്ല, ഭൗതി​ക​മാ​യ​താണ്‌. ആത്മീയ​മാ​യത്‌ അതിനു ശേഷമാ​ണു വരുന്നത്‌. 47 ആദ്യമനുഷ്യൻ ഭൂമി​യിൽനി​ന്നു​ള്ളവൻ, പൊടി​കൊ​ണ്ട്‌ നിർമി​ക്കപ്പെ​ട്ടവൻ.+ രണ്ടാം മനുഷ്യൻ സ്വർഗ​ത്തിൽനി​ന്നു​ള്ളവൻ.+ 48 പൊടികൊണ്ട്‌ നിർമി​ക്കപ്പെ​ട്ട​വനെപ്പോലെ​യാ​ണു പൊടികൊ​ണ്ടുള്ള എല്ലാവ​രും. സ്വർഗ​ത്തിൽനി​ന്നു​ള്ള​വനെപ്പോലെ​യാ​ണു സ്വർഗീ​യ​രായ എല്ലാവ​രും.+ 49 നമ്മൾ പൊടികൊ​ണ്ടു​ള്ള​വന്റെ പ്രതി​രൂ​പം ധരിച്ചതുപോലെ+ സ്വർഗീ​യ​നാ​യ​വന്റെ പ്രതി​രൂ​പ​വും ധരിക്കും.+

50 സഹോദരങ്ങളേ, ഞാൻ ഒരു കാര്യം പറയാം: മാംസ​ത്തി​നും രക്തത്തി​നും ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കാൻ കഴിയില്ല; നശ്വര​മാ​യ​തിന്‌ അനശ്വ​ര​മാ​യ​തി​നെ അവകാ​ശ​മാ​ക്കാ​നും കഴിയില്ല. 51 ഇതാ, ഞാൻ ഒരു പാവന​ര​ഹ​സ്യം നിങ്ങളെ അറിയി​ക്കു​ന്നു: നമ്മൾ എല്ലാവ​രും മരണത്തിൽ നിദ്രകൊ​ള്ളു​ക​യില്ല; പക്ഷേ, നമ്മളെ​ല്ലാം രൂപാ​ന്ത​രപ്പെ​ടും;+ 52 അന്ത്യകാഹളം മുഴങ്ങു​മ്പോൾ, കണ്ണു ചിമ്മുന്ന വേഗത്തിൽ നിമി​ഷനേ​രംകൊണ്ട്‌ അതു സംഭവി​ക്കും. കാഹള​നാ​ദം മുഴങ്ങും;+ മരിച്ചവർ അനശ്വ​ര​മായ ശരീരത്തോ​ടെ ഉയിർപ്പി​ക്കപ്പെ​ടു​ക​യും നമ്മൾ രൂപാ​ന്ത​രപ്പെ​ടു​ക​യും ചെയ്യും. 53 ഈ നശ്വര​മാ​യത്‌ അനശ്വരതയെയും+ മർത്യ​മാ​യത്‌ അമർത്യ​തയെ​യും ധരിക്കും.+ 54 ഈ നശ്വര​മാ​യത്‌ അനശ്വ​ര​തയെ​യും മർത്യ​മാ​യത്‌ അമർത്യ​തയെ​യും ധരിക്കു​മ്പോൾ, “മരണത്തെ എന്നേക്കു​മാ​യി വിഴു​ങ്ങി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു” എന്ന്‌ എഴുതിയിരിക്കുന്നതു+ നിറ​വേ​റും. 55 “മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ വിഷമു​ള്ള്‌ എവിടെ?”+ 56 മരണത്തിന്‌ ഇടയാ​ക്കുന്ന വിഷമു​ള്ളു പാപമാ​ണ്‌.+ പാപത്തി​ന്റെ ശക്തിയോ നിയമ​വും.*+ 57 പക്ഷേ ദൈവം നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ലൂ​ടെ നമുക്കു വിജയം തരുന്ന​തുകൊണ്ട്‌ ദൈവ​ത്തി​നു നന്ദി!+

58 അതുകൊണ്ട്‌ എന്റെ പ്രിയ​സഹോ​ദ​ര​ങ്ങളേ, ഇളകിപ്പോ​കാ​തെ ഉറച്ചു​നിൽക്കുക.+ കർത്താ​വി​ന്റെ സേവന​ത്തിൽ നിങ്ങൾ അധ്വാ​നി​ക്കു​ന്നതു വെറുതേയല്ല+ എന്ന്‌ ഓർത്ത്‌ കർത്താ​വി​ന്റെ വേലയിൽ എപ്പോ​ഴും തിരക്കു​ള്ള​വ​രാ​യി​രി​ക്കുക.+

16 വിശു​ദ്ധർക്കുവേ​ണ്ടി​യുള്ള ധനശേഖരണത്തിന്റെ+ കാര്യ​ത്തിൽ ഗലാത്യ​യി​ലെ സഭക​ളോ​ടു ഞാൻ പറഞ്ഞതുപോലെ​തന്നെ നിങ്ങളും ചെയ്യുക. 2 നിങ്ങൾ എല്ലാവ​രും ഓരോ ആഴ്‌ച​യുടെ​യും ആദ്യദി​വ​സം​തന്നെ ഓരോ​രു​ത്തർക്കും പറ്റുന്ന​തുപോ​ലെ ഒരു തുക നീക്കിവെ​ക്കണം. അങ്ങനെ​യാ​കുമ്പോൾ ഞാൻ വന്നുക​ഴിഞ്ഞ്‌ ധനശേ​ഖ​രണം നടത്തേ​ണ്ടി​വ​രില്ല. 3 ഞാൻ അവിടെ വന്നശേഷം, നിങ്ങൾക്കു സമ്മത​രെന്ന്‌ എഴുതി അറിയി​ക്കുന്ന പുരു​ഷ​ന്മാ​രെ,+ നിങ്ങൾ ഉദാര​മാ​യി നൽകുന്ന സംഭാ​വ​ന​യു​മാ​യി യരുശലേ​മിലേക്ക്‌ അയയ്‌ക്കാം. 4 ഇനി, ഞാനും അവരോടൊ​പ്പം പോ​കേ​ണ്ട​തുണ്ടെ​ങ്കിൽ അങ്ങനെ​യു​മാ​കാം.

5 പക്ഷേ എനിക്കു മാസിഡോണിയയിലേക്കു+ പോ​കേ​ണ്ട​തുണ്ട്‌. അവിടെ പോയി​ട്ട്‌ ഞാൻ നിങ്ങളു​ടെ അടുത്ത്‌ വരും. 6 ഞാൻ ചില​പ്പോൾ കുറച്ച്‌ കാലം നിങ്ങളുടെ​കൂ​ടെ താമസി​ക്കും, ഒരുപക്ഷേ മഞ്ഞുകാ​ലം കഴിയു​ന്ന​തു​വരെ. അവി​ടെ​നിന്ന്‌ ഞാൻ യാത്ര തിരി​ക്കുമ്പോൾ നിങ്ങൾ കുറച്ച്‌ ദൂരം എന്റെകൂ​ടെ വരുമ​ല്ലോ. 7 എന്തായാലും, ഇപ്പോൾ അവി​ടേക്കു പോകുന്ന വഴിക്കു തിടു​ക്ക​ത്തിൽ നിങ്ങളെ കണ്ടിട്ടു പോകാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല. യഹോവ* അനുവ​ദി​ക്കുന്നെ​ങ്കിൽ കുറച്ച്‌ കാലം നിങ്ങളുടെ​കൂ​ടെ താമസിക്കണമെന്നാണ്‌+ എന്റെ ആഗ്രഹം. 8 എന്നാൽ പെന്തിക്കോ​സ്‌തു​വരെ ഞാൻ എഫെസൊസിൽത്തന്നെ+ കഴിയും. 9 കാരണം പ്രവർത്ത​ന​ത്തി​നുള്ള ഒരു വലിയ വാതിൽ എനിക്കു തുറന്നു​കി​ട്ടി​യി​രി​ക്കു​ന്നു.+ എന്നാൽ എതിരാ​ളി​ക​ളും ധാരാ​ള​മുണ്ട്‌.

10 തിമൊഥെയൊസ്‌+ വന്നാൽ പരി​ഭ്ര​മമൊ​ന്നും കൂടാതെ നിങ്ങ​ളോടൊ​പ്പം കഴിയാൻ വേണ്ട​തെ​ല്ലാം ചെയ്‌തുകൊ​ടു​ക്കണം. കാരണം എന്നെ​പ്പോലെ​തന്നെ യഹോവയുടെ* ജോലി ചെയ്യുന്ന ആളാണ​ല്ലോ തിമൊ​ഥെ​യൊ​സ്‌.+ 11 അതുകൊണ്ട്‌ ആരും തിമൊഥെയൊ​സി​നെ വിലകു​റച്ച്‌ കാണരു​ത്‌. സമാധാ​നത്തോ​ടെ എന്റെ അടു​ത്തേക്കു യാത്ര​യാ​ക്കണം. ഞാനും സഹോ​ദ​ര​ങ്ങ​ളും തിമൊഥെയൊ​സി​ന്റെ വരവും കാത്തി​രി​ക്കു​ന്നു​ണ്ടാ​കും.

12 മറ്റു സഹോ​ദ​ര​ന്മാ​രുടെ​കൂ​ടെ നിങ്ങളു​ടെ അടു​ത്തേക്കു വരാൻ നമ്മുടെ സഹോ​ദ​ര​നായ അപ്പൊല്ലോസിനെ+ ഞാൻ കുറെ നിർബ​ന്ധി​ച്ച​താണ്‌. പക്ഷേ ഇപ്പോഴല്ല, മറ്റൊരു അവസര​ത്തിൽ വരാ​മെ​ന്നാണ്‌ അപ്പൊ​ല്ലോ​സ്‌ വിചാ​രി​ക്കു​ന്നത്‌.

13 ഉണർന്നിരിക്കുക.+ വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കുക.+ പുരു​ഷ​ത്വം കാണി​ക്കുക.*+ കരുത്തു നേടുക.+ 14 ചെയ്യുന്നതെല്ലാം സ്‌നേ​ഹത്തോ​ടെ ചെയ്യുക.+

15 സഹോദരങ്ങളേ, ഞാൻ നിങ്ങ​ളോട്‌ അഭ്യർഥി​ക്കു​ക​യാണ്‌: സ്‌തെ​ഫ​നാ​സി​ന്റെ വീട്ടു​കാർ അഖായ​യി​ലെ ആദ്യഫ​ല​മാണെ​ന്നും വിശു​ദ്ധ​രു​ടെ ശുശ്രൂ​ഷ​യ്‌ക്കുവേണ്ടി അവർ തങ്ങളെ​ത്തന്നെ ഉഴിഞ്ഞുവെച്ചെ​ന്നും നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 16 അങ്ങനെയുള്ളവർക്കും നിങ്ങ​ളോ​ടു സഹകരി​ച്ച്‌ കഠിനാ​ധ്വാ​നം ചെയ്യുന്ന എല്ലാവർക്കും നിങ്ങൾ കീഴ്‌പെ​ട്ടി​രി​ക്കണം.+ 17 സ്‌തെഫനാസും+ ഫൊർത്തു​നാതൊ​സും അഖായിക്കൊ​സും വന്നതിൽ ഞാൻ സന്തോ​ഷി​ക്കു​ന്നു. കാരണം നിങ്ങളി​ല്ലാ​ത്ത​തി​ന്റെ കുറവ്‌ നികത്തി​യത്‌ അവരാണ്‌. 18 അവർ എന്റെയും നിങ്ങളുടെ​യും മനസ്സിന്‌ ഉന്മേഷം പകർന്ന​ല്ലോ. അതു​കൊണ്ട്‌ ഇങ്ങനെ​യു​ള്ള​വരെ ആദരി​ക്കുക.

19 ഏഷ്യയിലെ സഭകൾ നിങ്ങളെ സ്‌നേ​ഹാന്വേ​ഷണം അറിയി​ക്കു​ന്നു. അക്വി​ല​യും പ്രിസ്‌ക​യും അവരുടെ വീട്ടി​ലുള്ള സഭയും+ കർത്താ​വിൽ നിങ്ങളെ ഹൃദയ​പൂർവം അന്വേ​ഷണം അറിയി​ക്കു​ന്നു. 20 എല്ലാ സഹോ​ദ​ര​ങ്ങ​ളും നിങ്ങളെ അന്വേ​ഷണം അറിയി​ക്കു​ന്നു. വിശു​ദ്ധ​ചും​ബ​ന​ത്താൽ അന്യോ​ന്യം അഭിവാ​ദനം ചെയ്യുക.

21 പൗലോസ്‌ എന്ന ഞാൻ സ്വന്തം കൈപ്പ​ട​യിൽ എന്റെ അഭിവാ​ദനം രേഖ​പ്പെ​ടു​ത്തു​ന്നു.

22 കർത്താവിനെ സ്‌നേ​ഹി​ക്കാത്ത ഏതൊ​രാ​ളും ശപിക്കപ്പെ​ട്ടവൻ. ഞങ്ങളുടെ കർത്താവേ, വരേണമേ! 23 കർത്താവായ യേശു​വി​ന്റെ അനർഹദയ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ. 24 എന്റെ സ്‌നേഹം ക്രിസ്‌തുയേ​ശു​വിനോ​ടു യോജി​പ്പി​ലുള്ള നിങ്ങളുടെ​യെ​ല്ലാം​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ!

അഥവാ “യേശു​ക്രി​സ്‌തു​വി​ന്റെ പങ്കാളി​ക​ളാ​കാൻ.”

പത്രോസ്‌ എന്നും വിളി​ച്ചി​രു​ന്നു.

പദാവലി കാണുക.

അഥവാ “വലിയ വാക്‌സാ​മർഥ്യ​ത്തോ​ടെയല്ല.”

പദാവലി കാണുക.

അതായത്‌, ദൈവം ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ത്തിൽ പാണ്ഡി​ത്യ​മു​ള്ള​യാൾ.

അഥവാ “ഈ യുഗത്തി​ന്റെ.” പദാവലി കാണുക.

അഥവാ “പ്രമു​ഖ​കു​ടും​ബ​ങ്ങ​ളിൽനി​ന്നു​ള്ള​വ​രും അധിക​മില്ല.”

പദാവലി കാണുക.

അനു. എ5 കാണുക.

അഥവാ “ഈ യുഗത്തി​ന്റെ.” പദാവലി കാണുക.

അഥവാ “വ്യവസ്ഥി​തി​കൾക്ക്‌.”

അഥവാ “ഈ യുഗത്തി​ന്റെ.” പദാവലി കാണുക.

അഥവാ “സ്‌തം​ഭ​ത്തി​ലേറ്റി വധിക്കി​ല്ലാ​യി​രു​ന്നു.”

അഥവാ “ഉള്ളിലുള്ള മനുഷ്യ​ന​ല്ലാ​തെ.”

പദാവലിയിൽ “ജഡം” കാണുക.

അനു. എ5 കാണുക.

പദാവലിയിൽ “ജഡം” കാണുക.

അഥവാ “ഒരേ ലക്ഷ്യത്തിൽ.”

അഥവാ “ഈ യുഗത്തി​ലെ.” പദാവലി കാണുക.

അനു. എ5 കാണുക.

പത്രോസ്‌ എന്നും വിളി​ച്ചി​രു​ന്നു.

അഥവാ “ക്രിസ്‌തു​വി​നു കീഴി​ലു​ള്ള​വ​രും.”

അനു. എ5 കാണുക.

അക്ഷ. “ഞങ്ങൾ യാചി​ക്കു​ന്നു.”

അഥവാ “ചവറും.”

അഥവാ “ഗുരു​ക്ക​ന്മാ​രു​ണ്ടാ​യി​രി​ക്കാം.”

അക്ഷ. “എന്റെ വഴികൾ.”

അനു. എ5 കാണുക.

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.

അക്ഷ. “ആത്മാവിൽ.”

അക്ഷ. “ആത്മാവിൽ.”

അഥവാ “ജഡിക.”

പദാവലി കാണുക.

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അഥവാ “അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​വ​രു​മാ​യി ഇടപഴ​കു​ന്നതു നിറു​ത്ത​ണ​മെന്ന്‌.”

പദാവലിയിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അഥവാ “അന്യാ​യ​മാ​യി കൈക്ക​ലാ​ക്കു​ന്ന​വ​രെ​യോ.”

പദാവലിയിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അഥവാ “അസഭ്യം പറയു​ന്ന​യാ​ളോ.”

അഥവാ “അന്യാ​യ​മാ​യി കൈക്ക​ലാ​ക്കു​ന്ന​വ​നോ.”

അഥവാ “അയാളു​മാ​യി ഇടപഴ​കു​ന്നതു നിറു​ത്ത​ണ​മെ​ന്നാ​ണ്‌.”

അഥവാ “വഴി​തെ​റ്റി​ക്ക​പ്പെ​ട​രു​ത്‌.”

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അഥവാ “പുരു​ഷ​ന്മാ​രു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടുന്ന പുരു​ഷ​ന്മാർ.”

അഥവാ “അസഭ്യം പറയു​ന്നവർ.”

അഥവാ “അന്യാ​യ​മാ​യി കൈക്ക​ലാ​ക്കു​ന്നവർ.”

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.

അഥവാ “ആത്മാവിൽ ഒന്നായി​ത്തീ​രു​ന്നു.”

ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. ഗ്രീക്കിൽ പോർണിയ. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.

ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.

അതായത്‌, സ്‌ത്രീ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാ​തി​രി​ക്കു​ന്നത്‌.

ഗ്രീക്കിലെ പോർണി​യ​യു​ടെ ബഹുവ​ച​ന​രൂ​പം. പദാവലി കാണുക.

അഥവാ “വരം.”

അഥവാ “വരമാ​ണെ​ങ്കിൽ.”

അഥവാ “ഭാര്യ ഭർത്താവിനെ പിരിഞ്ഞ്‌ ജീവിക്കരുത്‌.”

അഥവാ “ഭർത്താവും ഭാര്യയെ പിരിഞ്ഞ്‌ ജീവിക്കരുത്‌.”

അനു. എ5 കാണുക.

പദാവലി കാണുക.

അക്ഷ. “കന്യക​മാ​രെ​ക്കു​റി​ച്ച്‌.” ഇതിന്റെ ഗ്രീക്കു​പ​ദ​ത്തി​നു സ്‌ത്രീ​യെ​യും പുരു​ഷ​നെ​യും കുറി​ക്കാ​നാ​കും.

അതായത്‌, വിവാ​ഹ​മോ​ച​ന​ത്താ​ലോ മരണത്താ​ലോ.

പദാവലി കാണുക.

അഥവാ “ആത്മാവും.”

അക്ഷ. “നിങ്ങൾക്കു കുടു​ക്കി​ടാ​നല്ല.”

അഥവാ “തന്റെ കന്യകാ​ത്വ​ത്തോ​ടു താൻ ഉചിത​മാ​യല്ല പെരു​മാ​റു​ന്ന​തെന്ന്‌.”

അക്ഷ. “ഉറങ്ങി​യാൽ.”

അക്ഷ. “അധികാ​ര​മി​ല്ലേ?”

പത്രോസ്‌ എന്നും വിളി​ച്ചി​രു​ന്നു.

പദാവലി കാണുക.

അക്ഷ. “അധികാ​രം.”

അഥവാ “വിശു​ദ്ധ​കർമങ്ങൾ.”

അഥവാ “അധികാ​രം.”

അഥവാ “കായി​ക​താ​ര​ങ്ങ​ളെ​ല്ലാം.”

അഥവാ “ശിക്ഷിച്ച്‌; കർശന​മായ ശിക്ഷണ​ത്തി​ലൂ​ടെ.”

അഥവാ “എനിക്കു​തന്നെ ഏതെങ്കി​ലും വിധത്തിൽ അംഗീ​കാ​രം നഷ്ടപ്പെ​ട​രു​ത​ല്ലോ.”

പദാവലി കാണുക.

അഥവാ “ഒരു മാതൃ​ക​യാ​ണ്‌.”

പദാവലിയിൽ “ലൈം​ഗിക അധാർമി​കത” കാണുക.

പദാവലിയിൽ “ലൈം​ഗിക അധാർമി​കത” കാണുക.

അനു. എ5 കാണുക.

പദാവലിയിൽ “ജഡം” കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അക്ഷ. “ഉറങ്ങു​ക​യും.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, ഇത്‌ ആത്മീയ​മ​ര​ണ​മാ​ണ്‌.

അനു. എ5 കാണുക.

അഥവാ “വരങ്ങ​ളെ​ക്കു​റി​ച്ച്‌.”

അക്ഷ. “ജനതക​ളിൽപ്പെ​ട്ട​വ​രാ​യി​രു​ന്ന​പ്പോൾ.”

അഥവാ “വരങ്ങൾ.”

അഥവാ “ജ്ഞാനത്തി​ന്റെ സന്ദേശം.”

അഥവാ “രോഗ​ശാ​ന്തി​വരം.”

അക്ഷ. “നമ്മളെ​ല്ലാം ഒരേ ആത്മാവി​നെ​യാ​ണു കുടി​ച്ചത്‌.”

അഥവാ “രോഗ​ശാ​ന്തി​വ​ര​മു​ള്ളവർ.”

അഥവാ “പരിഭാ​ഷ​ക​രാ​ണോ?”

അഥവാ “ഉത്സാഹ​ത്തോ​ടെ തേടി​ക്കൊ​ണ്ടി​രി​ക്കുക.”

ഒരു വാദ്യോ​പ​ക​രണം.

അഥവാ “പ്രവച​ന​വ​ര​മോ.”

അഥവാ “എന്നെ ഒന്നിനും കൊള്ളില്ല.”

അഥവാ “പരുഷ​മാ​യി.”

അഥവാ “അന്യാ​യ​ങ്ങ​ളു​ടെ.”

അഥവാ “പ്രവച​ന​വരം.”

അഥവാ “സൂക്ഷ്‌മ​മാ​യി.”

അഥവാ “ആത്മീയ​വ​ര​ങ്ങൾക്കു​വേണ്ടി.”

അഥവാ “പ്രവച​ന​വ​ര​ത്തി​നു​വേണ്ടി.”

അഥവാ “പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ങ്കിൽ.”

അഥവാ “വരങ്ങൾക്കു​വേണ്ടി.”

അഥവാ “പരിഭാ​ഷ​പ്പെ​ടു​ത്താ​നുള്ള.”

അഥവാ “വരമാണ്‌.”

അഥവാ “വരം.”

അഥവാ “മനസ്സു​കൊ​ണ്ട്‌.”

അനു. എ5 കാണുക.

അഥവാ “പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യും.”

അഥവാ “പരിഭാ​ഷ​പ്പെ​ടു​ത്താൻ.”

അഥവാ “വരങ്ങൾ.”

അഥവാ “അതു നിങ്ങൾവരെ മാത്രമേ എത്തിയി​ട്ടു​ള്ളോ?”

അഥവാ “വരം.”

മറ്റൊരു സാധ്യത “ആരെങ്കി​ലും അജ്ഞനാ​ണെ​ങ്കിൽ അയാൾ തുടർന്നും അജ്ഞനായി കഴിയും.”

അഥവാ “ക്രമീ​കൃ​ത​മാ​യും.”

പത്രോസ്‌ എന്നും വിളി​ച്ചി​രു​ന്നു.

അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.

അക്ഷ. “ഉറങ്ങി​യെ​ങ്കി​ലും.”

അക്ഷ. “ഉറങ്ങി​യ​വ​രും.”

അക്ഷ. “ഉറങ്ങി​യ​വ​രിൽനി​ന്നുള്ള.”

അഥവാ “മരിച്ച​വ​രാ​കാ​നുള്ള.”

അഥവാ “എപ്പോ​ഴും.”

മറ്റൊരു സാധ്യത “മാനു​ഷി​ക​മാ​യി നോക്കി​യാൽ, എഫെ​സൊ​സിൽവെച്ച്‌ ഞാൻ വന്യമൃ​ഗ​ങ്ങ​ളു​മാ​യി മല്ലിട്ട​തു​കൊ​ണ്ട്‌.”

അഥവാ “നല്ല ധാർമി​ക​മൂ​ല്യ​ങ്ങളെ.”

അക്ഷ. “ചത്താലല്ലേ.”

അക്ഷ. “ജീവിക്കൂ.”

അക്ഷ. “ശരീര​മ​ല്ല​ല്ലോ.”

അഥവാ “ആത്മവ്യ​ക്തി​യാ​യി.”

അഥവാ “പാപത്തി​നു ശക്തി പകരു​ന്ന​തോ നിയമ​വും.”

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “ധീരരാ​യി​രി​ക്കുക.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക