വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt ലൂക്കോസ്‌ 1:1-24:53
  • ലൂക്കോസ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലൂക്കോസ്‌
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ലൂക്കോസ്‌

ലൂക്കോ​സ്‌ എഴുതി​യത്‌

1 ബഹുമാ​ന​പ്പെട്ട തെയോ​ഫിലൊസ്‌ അറിയു​ന്ന​തിന്‌: നടന്ന സംഭവ​ങ്ങളെ​ക്കു​റിച്ച്‌ ഒരു വിവരണം എഴുതാൻ പലരും ശ്രമി​ച്ചി​ട്ടുണ്ട്‌. ആ വിവര​ണ​ങ്ങളെ​ല്ലാം നമ്മുടെ ഇടയിൽ പരക്കെ അംഗീ​ക​രി​ക്കപ്പെ​ട്ടി​ട്ടു​ള്ള​തു​മാണ്‌.+ 2 അതു കൂടാതെ, ആ സംഭവ​ങ്ങൾക്കെ​ല്ലാം തുടക്കം​മു​തൽ ദൃക്‌സാക്ഷികളായവരും+ ദൈവ​ത്തി​ന്റെ സന്ദേശം പ്രസിദ്ധമാക്കിയവരും+ അക്കാര്യ​ങ്ങൾ നമുക്കു കൈമാ​റി​യി​ട്ടു​മുണ്ട്‌. 3 ഞാനും തുടക്കം​മു​ത​ലുള്ള എല്ലാ കാര്യ​ങ്ങ​ളും കൃത്യ​തയോ​ടെ പരി​ശോ​ധി​ച്ചു. അതു​കൊണ്ട്‌ അങ്ങയ്‌ക്കുവേണ്ടി+ അക്കാര്യ​ങ്ങൾ ചിട്ട​യോ​ടെ എഴുതാൻ ഞാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. 4 അങ്ങനെ വാമൊ​ഴി​യാ​യി അങ്ങയെ പഠിപ്പിച്ച കാര്യങ്ങൾ സത്യമാ​ണെന്ന്‌ അങ്ങയ്‌ക്കു ബോധ്യം വരും.+

5 യഹൂദ്യരാജാവായ ഹെരോദിന്റെ*+ കാലത്ത്‌ അബീയയുടെ+ പുരോ​ഹി​ത​ഗ​ണ​ത്തിൽ സെഖര്യ എന്നു പേരുള്ള ഒരു പുരോ​ഹി​ത​നു​ണ്ടാ​യി​രു​ന്നു. അഹരോ​ന്റെ കുലത്തിൽപ്പെ​ട്ട​വ​ളാ​യി​രു​ന്നു സെഖര്യ​യു​ടെ ഭാര്യ. പേര്‌ എലിസ​ബത്ത്‌. 6 അവർ ഇരുവ​രും യഹോവയുടെ* എല്ലാ കല്‌പ​ന​ക​ളും വ്യവസ്ഥ​ക​ളും പാലിച്ച്‌ കുറ്റമി​ല്ലാ​ത്ത​വ​രാ​യി നടന്നു. ദൈവ​മു​മ്പാ​കെ അവർ നീതി​യു​ള്ള​വ​രാ​യി​രു​ന്നു. 7 എന്നാൽ എലിസ​ബത്ത്‌ വന്ധ്യയാ​യി​രു​ന്ന​തുകൊണ്ട്‌ അവർക്കു മക്കളി​ല്ലാ​യി​രു​ന്നു. ഇരുവ​രും നന്നേ വൃദ്ധരു​മാ​യി​രു​ന്നു.

8 അങ്ങനെയിരിക്കെ, സെഖര്യ​യു​ടെ ഗണത്തിനു ദൈവ​സ​ന്നി​ധി​യിൽ പുരോ​ഹി​ത​ശുശ്രൂഷ ചെയ്യാ​നുള്ള ഊഴം വന്നു.+ 9 നിലവിലുണ്ടായിരുന്ന പൗരോ​ഹി​ത്യ നടപടിക്രമമനുസരിച്ച്‌* യഹോവയുടെ* വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ കടന്ന്‌ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാൻ സെഖര്യ​ക്കു നറുക്കു വീണു.+ 10 സുഗന്ധക്കൂട്ട്‌ അർപ്പി​ക്കുന്ന സമയത്ത്‌ ജനം മുഴുവൻ വെളി​യിൽ പ്രാർഥി​ച്ചുകൊ​ണ്ടി​രു​ന്നു. 11 അപ്പോൾ യഹോവയുടെ* ദൂതൻ സെഖര്യ​ക്കു പ്രത്യ​ക്ഷ​നാ​യി. ദൂതൻ, സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കുന്ന യാഗപീ​ഠ​ത്തി​ന്റെ വലതു​വ​ശത്ത്‌ നിന്നു. 12 ഈ കാഴ്‌ച കണ്ട്‌ ഞെട്ടി​പ്പോയ സെഖര്യ ആകെ പേടിച്ച്‌ വല്ലാ​തെ​യാ​യി. 13 എന്നാൽ ദൂതൻ സെഖര്യയോ​ടു പറഞ്ഞു: “സെഖര്യാ, പേടി​ക്കേണ്ടാ. നിന്റെ ഉള്ളുരു​കി​യുള്ള പ്രാർഥന ദൈവം കേട്ടി​രി​ക്കു​ന്നു. നിന്റെ ഭാര്യ എലിസ​ബത്ത്‌ നിനക്ക്‌ ഒരു മകനെ പ്രസവി​ക്കും. നീ അവനു യോഹ​ന്നാൻ എന്നു പേരി​ടണം.+ 14 നിനക്കു വളരെ സന്തോ​ഷ​മാ​കും. നീ ഏറെ ആഹ്ലാദി​ക്കും. അവന്റെ ജനനത്തിൽ അനേകം ആളുകൾ ആനന്ദി​ക്കും.+ 15 കാരണം അവൻ യഹോവയുടെ* മുമ്പാകെ വലിയ​വ​നാ​കും.+ എന്നാൽ അവൻ വീഞ്ഞോ മറ്റ്‌ ഏതെങ്കി​ലും ലഹരി​പാ​നീ​യ​മോ കുടി​ക്ക​രുത്‌.+ ജനിക്കു​ന്ന​തി​നു മുമ്പുതന്നെ* അവൻ പരിശുദ്ധാത്മാവ്‌* നിറഞ്ഞ​വ​നാ​യി​രി​ക്കും.+ 16 അവൻ ഇസ്രായേൽമ​ക്ക​ളിൽ അനേകരെ അവരുടെ ദൈവ​മായ യഹോവയിലേക്കു* തിരികെ കൊണ്ടു​വ​രും.+ 17 അവൻ ഏലിയ​യു​ടെ ആത്മാവും* ശക്തിയും+ ഉള്ളവനാ​യി ദൈവ​ത്തി​നു മുമ്പേ പോകും. അവൻ അപ്പന്മാ​രു​ടെ ഹൃദയ​ങ്ങളെ കുട്ടി​ക​ളുടേ​തുപോലെ​യാ​ക്കും.+ അനുസ​ര​ണംകെ​ട്ട​വരെ നീതി​മാ​ന്മാ​രു​ടെ വിവേ​ക​ത്തിലേക്കു തിരികെ കൊണ്ടു​വ​രും. അങ്ങനെ അവൻ യഹോവയ്‌ക്കുവേണ്ടി* ഒരു ജനത്തെ ഒരുക്കും.”+

18 അപ്പോൾ സെഖര്യ ദൂത​നോ​ടു പറഞ്ഞു: “ഞാൻ ഇത്‌ എങ്ങനെ വിശ്വ​സി​ക്കും? എനിക്കു വയസ്സായി. എന്റെ ഭാര്യ​ക്കും നന്നേ പ്രായ​മാ​യി.” 19 ദൂതൻ സെഖര്യയോ​ടു പറഞ്ഞു: “ഞാൻ ദൈവ​ത്തി​ന്റെ അടുത്ത്‌ തിരു​സ​ന്നി​ധി​യിൽ നിൽക്കുന്ന+ ഗബ്രിയേ​ലാണ്‌.+ നിന്നോ​ടു സംസാ​രി​ക്കാ​നും ഈ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും ആണ്‌ എന്നെ അയച്ചി​രി​ക്കു​ന്നത്‌. 20 എന്നാൽ, ഇതു സംഭവി​ക്കുന്ന ദിവസം​വരെ നീ ഊമനാ​യി​രി​ക്കും, നിനക്കു സംസാ​രി​ക്കാൻ കഴിയില്ല. കാരണം എന്റെ വാക്കുകൾ നീ വിശ്വ​സി​ച്ചി​ല്ല​ല്ലോ. എന്നാൽ ഞാൻ പറഞ്ഞ​തെ​ല്ലാം കൃത്യസമയത്തുതന്നെ* സംഭവി​ക്കും.” 21 ആ സമയം മുഴുവൻ, ജനം സെഖര്യ​യെ കാത്തു​നിൽക്കു​ക​യാ​യി​രു​ന്നു. സെഖര്യ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ വരാൻ വൈകു​ന്നത്‌ എന്താ​ണെന്ന്‌ ഓർത്ത്‌ അവർ അത്ഭുത​പ്പെട്ടു. 22 പുറത്ത്‌ വന്നപ്പോൾ സെഖര്യ​ക്ക്‌ അവരോ​ടു സംസാ​രി​ക്കാൻ കഴിഞ്ഞില്ല. വിശു​ദ്ധ​മ​ന്ദി​ര​ത്തിൽവെച്ച്‌ സെഖര്യ അസാധാ​ര​ണ​മായ എന്തോ കണ്ടെന്ന്‌* അവർക്കു മനസ്സി​ലാ​യി. സംസാ​രി​ക്കാൻ കഴിയാ​ഞ്ഞ​തുകൊണ്ട്‌ സെഖര്യ ആളുക​ളോ​ട്‌ ആംഗ്യ​ങ്ങ​ളി​ലൂടെ​യാ​ണു സംസാ​രി​ച്ചത്‌. 23 വിശുദ്ധസേവനത്തിന്റെ നിയമനം പൂർത്തി​യാ​യപ്പോൾ സെഖര്യ വീട്ടി​ലേക്കു തിരി​ച്ചുപോ​യി.

24 കുറച്ച്‌ ദിവസ​ങ്ങൾക്കു ശേഷം സെഖര്യ​യു​ടെ ഭാര്യ എലിസ​ബത്ത്‌ ഗർഭി​ണി​യാ​യി. എലിസ​ബത്ത്‌ അഞ്ചു മാസം പുറത്ത്‌ ഇറങ്ങാതെ കഴിഞ്ഞു. 25 എലിസബത്ത്‌ പറഞ്ഞു: “യഹോവ* എനിക്കു​വേണ്ടി ഇതു ചെയ്‌ത​ല്ലോ. ആളുകൾക്കി​ട​യിൽ എനിക്കു​ണ്ടാ​യി​രുന്ന അപമാനം മാറ്റാൻ ദൈവം ഇപ്പോൾ എന്നെ ഓർത്തു.”+

26 എലിസബത്തിന്റെ ആറാം മാസത്തിൽ ദൈവം ഗബ്രിയേൽ+ ദൂതനെ ഗലീല​യി​ലെ ഒരു നഗരമായ നസറെ​ത്തിലേക്ക്‌ അയച്ചു. 27 ദാവീദുഗൃഹത്തിലെ യോ​സേഫ്‌ എന്ന പുരു​ഷ​നു​മാ​യി വിവാഹം നിശ്ചയിച്ചിരുന്ന* ഒരു കന്യകയുടെ+ അടു​ത്തേ​ക്കാണ്‌ ആ ദൂതനെ അയച്ചത്‌. ആ കന്യക​യു​ടെ പേര്‌ മറിയ എന്നായി​രു​ന്നു.+ 28 ദൂതൻ മറിയ​യു​ടെ അടുത്ത്‌ ചെന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: “ദൈവ​ത്തി​ന്റെ പ്രീതി ലഭിച്ച​വളേ, നമസ്‌കാ​രം! യഹോവ* നിന്റെ​കൂടെ​യുണ്ട്‌.” 29 ഇതു കേട്ട മറിയ ആകെ അന്ധാളി​ച്ചുപോ​യി. ഇങ്ങനെയൊ​രു അഭിവാ​ദ​ന​ത്തി​ന്റെ അർഥം എന്തായി​രി​ക്കുമെന്നു മറിയ ചിന്തിച്ചു. 30 ദൂതൻ മറിയയോ​ടു പറഞ്ഞു: “മറിയേ, പേടി​ക്കേണ്ടാ. ദൈവ​ത്തി​നു നിന്നോ​ടു പ്രീതി തോന്നി​യി​രി​ക്കു​ന്നു. 31 നീ ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ക്കും.+ നീ അവന്‌ യേശു എന്നു പേരി​ടണം.+ 32 അവൻ മഹാനാ​കും.+ അത്യു​ന്ന​തന്റെ മകൻ+ എന്നു വിളി​ക്കപ്പെ​ടും. ദൈവ​മായ യഹോവ* അവന്‌, പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം കൊടു​ക്കും.+ 33 അവൻ യാക്കോ​ബു​ഗൃ​ഹ​ത്തി​ന്മേൽ എന്നും രാജാ​വാ​യി ഭരിക്കും. അവന്റെ ഭരണത്തി​ന്‌ അവസാ​ന​മു​ണ്ടാ​കില്ല.”+

34 എന്നാൽ മറിയ ദൂത​നോട്‌, “ഞാൻ ഒരു പുരു​ഷ​നു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാത്ത സ്ഥിതിക്ക്‌ ഇത്‌ എങ്ങനെ സംഭവി​ക്കും”+ എന്നു ചോദി​ച്ചു. 35 അപ്പോൾ ദൂതൻ മറിയയോ​ടു പറഞ്ഞു: “പരിശു​ദ്ധാ​ത്മാവ്‌ നിന്റെ മേൽ വരും.+ അത്യു​ന്ന​തന്റെ ശക്തി നിന്റെ മേൽ നിഴലി​ടും. അക്കാര​ണ​ത്താൽ, ജനിക്കാ​നി​രി​ക്കു​ന്നവൻ വിശു​ദ്ധനെന്ന്‌,+ ദൈവ​ത്തി​ന്റെ മകനെന്ന്‌,+ വിളി​ക്കപ്പെ​ടും. 36 നിന്റെ ബന്ധുവായ എലിസ​ബ​ത്തും ഇപ്പോൾ ഗർഭി​ണി​യാണ്‌. വയസ്സായ എലിസ​ബ​ത്തിന്‌ ഒരു മകൻ ജനിക്കാൻപോ​കു​ന്നു. വന്ധ്യ എന്നു പറഞ്ഞി​രു​ന്ന​വൾക്ക്‌ ഇത്‌ ഇപ്പോൾ ആറാം മാസം. 37 ദൈവത്തിന്‌ ഒരു കാര്യ​വും അസാധ്യ​മല്ല.”*+ 38 അപ്പോൾ മറിയ പറഞ്ഞു: “ഇതാ, യഹോവയുടെ* ദാസി! അങ്ങ്‌ പറഞ്ഞതുപോ​ലെ എനിക്കു സംഭവി​ക്കട്ടെ.” അപ്പോൾ ദൂതൻ അവി​ടെ​നിന്ന്‌ പോയി.

39 അങ്ങനെയിരിക്കെ ഒരു ദിവസം മറിയ യഹൂദ​യി​ലെ മലനാ​ട്ടി​ലുള്ള ഒരു നഗരത്തി​ലേക്കു തിടു​ക്ക​ത്തിൽ പോയി. 40 മറിയ സെഖര്യ​യു​ടെ വീട്ടിൽ ചെന്ന്‌ എലിസ​ബ​ത്തി​നെ അഭിവാ​ദനം ചെയ്‌തു. 41 മറിയ അഭിവാ​ദനം ചെയ്യു​ന്നത്‌ എലിസ​ബത്ത്‌ കേട്ട ഉടനെ കുഞ്ഞ്‌ എലിസ​ബ​ത്തി​ന്റെ വയറ്റിൽ കിടന്ന്‌ തുള്ളി. പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ്‌ എലിസ​ബത്ത്‌ 42 ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “സ്‌ത്രീ​ക​ളിൽ നീ അനുഗൃ​ഹീത! നിന്റെ ഗർഭത്തി​ലെ കുഞ്ഞും അനുഗൃ​ഹീ​തൻ! 43 എന്റെ കർത്താ​വി​ന്റെ അമ്മ എന്നെ കാണാൻ വന്നല്ലോ. എത്ര വലിയ ഒരു അനു​ഗ്രഹം! 44 ദേ! നീ അഭിവാ​ദനം ചെയ്യു​ന്നതു കേട്ട ഉടനെ എന്റെ വയറ്റിൽ കിടന്ന്‌ കുഞ്ഞ്‌ സന്തോ​ഷംകൊണ്ട്‌ തുള്ളി. 45 യഹോവ* പറഞ്ഞ കാര്യങ്ങൾ വിശ്വ​സി​ച്ച​വ​ളും അനുഗൃ​ഹീത!* കാരണം അതെല്ലാം അങ്ങനെ​തന്നെ നിറ​വേ​റും.”

46 അപ്പോൾ മറിയ പറഞ്ഞു: “എന്റെ ദേഹി* യഹോവയെ* വാഴ്‌ത്തു​ന്നു.+ 47 എന്റെ ആത്മാവ്‌* എങ്ങനെ എന്റെ രക്ഷകനായ ദൈവ​ത്തിൽ സന്തോ​ഷി​ച്ചു​ല്ല​സി​ക്കാ​തി​രി​ക്കും!+ 48 വെറുമൊരു സാധാ​ര​ണ​ക്കാ​രി​യായ ഈ എളിയ ദാസിയെ ദൈവം അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​ല്ലോ.+ ഇനിമു​തൽ എല്ലാ തലമു​റ​ക​ളും എന്നെ അനുഗൃഹീത* എന്നു വിളി​ക്കും.+ 49 കാരണം ശക്തനായ ദൈവം എനിക്കു​വേണ്ടി വലിയ കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ പേര്‌ പരിശു​ദ്ധ​മാണ്‌.+ 50 തന്നെ ഭയപ്പെ​ടു​ന്ന​വ​രു​ടെ മേൽ ദൈവ​ത്തി​ന്റെ കരുണ തലമു​റ​ത​ല​മു​റയോ​ള​മി​രി​ക്കും.+ 51 ദൈവം തന്റെ കൈ​കൊണ്ട്‌ വലിയ കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്നു. ഹൃദയ​ത്തിൽ ധാർഷ്ട്യ​മു​ള്ള​വരെ ചിതറി​ച്ചി​രി​ക്കു​ന്നു.+ 52 അധികാരത്തിലിരിക്കുന്നവരെ ദൈവം സിംഹാ​സ​ന​ങ്ങ​ളിൽനിന്ന്‌ താഴെ ഇറക്കുകയും+ സാധു​ക്കളെ ഉയർത്തു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ 53 വിശന്നിരിക്കുന്നവരെ വിശി​ഷ്ട​വ​സ്‌തു​ക്കൾകൊണ്ട്‌ തൃപ്‌ത​രാ​ക്കി,+ സമ്പന്നരെ വെറു​ങ്കൈയോ​ടെ പറഞ്ഞയ​ച്ചി​രി​ക്കു​ന്നു. 54 ദൈവം തന്റെ ദാസനായ ഇസ്രായേ​ലി​ന്റെ സഹായ​ത്തിന്‌ എത്തിയി​രി​ക്കു​ന്നു.+ 55 അബ്രാഹാമിനോടും അബ്രാ​ഹാ​മി​ന്റെ സന്തതിയോടും*+ എന്നും കരുണ കാണി​ക്കുമെന്നു പറഞ്ഞത്‌ ഓർത്താ​ണു ദൈവം അങ്ങനെ ചെയ്‌തത്‌. അതാണ​ല്ലോ നമ്മുടെ പൂർവി​കരോ​ടു ദൈവം പറഞ്ഞത്‌.” 56 മറിയ മൂന്നു മാസ​ത്തോ​ളം എലിസ​ബ​ത്തിന്റെ​കൂ​ടെ താമസി​ച്ചിട്ട്‌ സ്വന്തം വീട്ടി​ലേക്കു തിരി​ച്ചുപോ​യി.

57 മാസം തികഞ്ഞ​പ്പോൾ എലിസ​ബത്ത്‌ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. 58 യഹോവ* എലിസ​ബ​ത്തിനോ​ടു മഹാക​രുണ കാണി​ച്ചി​രി​ക്കുന്നെന്ന്‌ അയൽക്കാ​രും ബന്ധുക്ക​ളും കേട്ട​പ്പോൾ അവരും എലിസ​ബ​ത്തി​ന്റെ സന്തോ​ഷ​ത്തിൽ പങ്കു​ചേർന്നു.+ 59 എട്ടാം ദിവസം അവർ കുഞ്ഞിനെ പരിച്ഛേദന*+ ചെയ്യാൻ വന്നു. അവർ അവന്‌ അവന്റെ അപ്പന്റെ പേരുപോ​ലെ സെഖര്യ എന്നു പേരി​ടാൻ ഒരുങ്ങി. 60 എന്നാൽ അവന്റെ അമ്മ പറഞ്ഞു: “അതു വേണ്ടാ, അവനു യോഹ​ന്നാൻ എന്നു പേരി​ടണം.” 61 അവർ എലിസ​ബ​ത്തിനോട്‌, “നിങ്ങളു​ടെ ബന്ധുക്ക​ളിൽ ആർക്കും ആ പേരി​ല്ല​ല്ലോ” എന്നു പറഞ്ഞു. 62 അവനെ എന്തു പേര്‌ വിളി​ക്കാ​നാണ്‌ ആഗ്രഹ​മെന്ന്‌ അവർ അവന്റെ അപ്പനോ​ട്‌ ആംഗ്യ​ത്തി​ലൂ​ടെ ചോദി​ച്ചു. 63 സെഖര്യ ഒരു എഴുത്തു​പലക വാങ്ങി “അവന്റെ പേര്‌ യോഹ​ന്നാൻ എന്നാണ്‌”+ എന്ന്‌ എഴുതി​ക്കാ​ണി​ച്ചു. ഇതു കണ്ട്‌ എല്ലാവ​രും അതിശ​യി​ച്ചുപോ​യി. 64 ആ നിമിഷം സെഖര്യ​യു​ടെ വായ്‌ തുറന്നു, നാവിന്റെ കെട്ട്‌ അഴിഞ്ഞു. സെഖര്യ ദൈവത്തെ വാഴ്‌ത്തി സംസാ​രി​ച്ചു​തു​ടങ്ങി.+ 65 അവരുടെ അയൽവാ​സി​കളെ​ല്ലാം ഭയന്നുപോ​യി. ഈ വാർത്ത യഹൂദ്യ​മ​ല​നാ​ട്ടിലെ​ങ്ങും പരന്നു. 66 ഇതു കേട്ടവരെ​ല്ലാം അതു ഹൃദയ​ത്തിൽ കുറി​ച്ചി​ട്ടു. “ഈ കുഞ്ഞ്‌ ആരായി​ത്തീ​രും” എന്ന്‌ അവർ തമ്മിൽത്ത​മ്മിൽ പറഞ്ഞു. യഹോവയുടെ* കൈ അവന്റെ​കൂടെ​യു​ണ്ടാ​യി​രു​ന്നു.

67 അവന്റെ അപ്പനായ സെഖര്യ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ്‌ ഇങ്ങനെ പ്രവചി​ച്ചു: 68 “ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ* വാഴ്‌ത്തപ്പെ​ടട്ടെ.+ ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരിച്ച്‌ അവരെ വിടു​വി​ച്ച​ല്ലോ.+ 69 ദൈവം തന്റെ ദാസനായ ദാവീ​ദി​ന്റെ ഭവനത്തിൽ+ നമുക്കാ​യി രക്ഷയുടെ ഒരു കൊമ്പ്‌*+ ഉയർത്തി​യി​രി​ക്കു​ന്നു. 70 പണ്ടുപണ്ടേ തന്റെ വിശു​ദ്ധപ്ര​വാ​ച​ക​ന്മാ​രി​ലൂ​ടെ,+ 71 നമ്മുടെ ശത്രു​ക്ക​ളിൽനി​ന്നും നമ്മളെ വെറു​ക്കുന്ന എല്ലാവ​രു​ടെ കൈയിൽനി​ന്നും നമ്മളെ രക്ഷിക്കു​മെന്നു ദൈവം പറഞ്ഞി​രു​ന്ന​ല്ലോ.+ 72 നമ്മുടെ പൂർവി​കരോ​ടു പറഞ്ഞതുപോ​ലെ നമ്മളോ​ടു കരുണ കാണി​ക്കാൻവേ​ണ്ടി​യാ​ണു ദൈവം ഇങ്ങനെ ചെയ്‌തത്‌.+ 73 നമ്മുടെ പൂർവി​ക​നായ അബ്രാ​ഹാ​മിനോട്‌ ആണയിട്ട്‌+ ഉറപ്പിച്ച വിശു​ദ്ധ​മായ ഉടമ്പടി ദൈവം ഓർക്കും. 74 ആ ഉടമ്പടി​യ​നു​സ​രിച്ച്‌, ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്ന്‌ നമ്മളെ വിടു​വി​ച്ചശേഷം തിരു​സ​ന്നി​ധി​യിൽ 75 ജീവിതകാലം മുഴുവൻ വിശ്വ​സ്‌ത​തയോ​ടും നീതിയോ​ടും കൂടെ നിർഭയം ദൈവ​ത്തി​നു വിശു​ദ്ധസേ​വനം ചെയ്യാൻ നമുക്കു പദവി ലഭിക്കും. 76 നീയോ കുഞ്ഞേ, നീ അത്യു​ന്ന​തന്റെ പ്രവാ​ച​കനെന്നു വിളി​ക്കപ്പെ​ടും. കാരണം നീ മുമ്പേ പോയി യഹോവയ്‌ക്കു* വഴി ഒരുക്കുകയും+ 77 പാപങ്ങൾ ക്ഷമിച്ചു​കി​ട്ടു​ന്ന​തി​ലൂ​ടെ ലഭിക്കുന്ന രക്ഷയെ​ക്കു​റി​ച്ചുള്ള അറിവ്‌ ദൈവ​ജ​ന​ത്തി​നു പകർന്നുകൊ​ടു​ക്കു​ക​യും ചെയ്യും.+ 78 ഇതെല്ലാം നമ്മുടെ ദൈവ​ത്തി​ന്റെ ആർദ്രാ​നു​ക​മ്പ​യാണ്‌. ഈ അനുകമ്പ നിമിത്തം, ഉന്നതങ്ങ​ളിൽനിന്ന്‌ പ്രഭാ​ത​കി​ര​ണങ്ങൾ നമ്മുടെ മേൽ പ്രകാ​ശി​ക്കും. 79 അതു കൂരി​രു​ട്ടി​ലും മരണത്തി​ന്റെ നിഴലിലും+ കഴിയു​ന്ന​വർക്കു വെളിച്ചം നൽകും; നമ്മുടെ കാലടി​കളെ സമാധാ​ന​ത്തി​ന്റെ വഴിയിൽ നയിക്കും.”

80 കുഞ്ഞു വളർന്ന്‌ വലുതാ​യി. ആത്മാവിൽ* ബലപ്പെട്ടു. ഇസ്രായേ​ലി​നു തന്നെത്തന്നെ വെളിപ്പെ​ടു​ത്തു​ന്ന​തു​വരെ അദ്ദേഹം മരുഭൂ​മി​യിൽ താമസി​ച്ചു.

2 ആ കാലത്ത്‌, ഭൂവാ​സി​കളൊ​ക്കെ അവരുടെ പേര്‌ രേഖ​പ്പെ​ടു​ത്ത​ണ​മെന്ന ഒരു കല്‌പന അഗസ്റ്റസ്‌ സീസർ വിളം​ബരം ചെയ്‌തു. 2 (കുറേ​ന്യൊ​സ്‌ എന്ന ഗവർണർ സിറിയ ഭരിക്കുമ്പോ​ഴാണ്‌ ഈ ഒന്നാമത്തെ പേര്‌ രേഖ​പ്പെ​ടു​ത്തൽ നടന്നത്‌.) 3 അങ്ങനെ, പേര്‌ രേഖ​പ്പെ​ടു​ത്താൻവേണ്ടി എല്ലാവ​രും അവരവ​രു​ടെ നഗരങ്ങ​ളിലേക്കു പോയി. 4 യോസേഫും+ ഗലീല​യി​ലെ നസറെത്ത്‌ എന്ന നഗരത്തിൽനി​ന്ന്‌ യഹൂദ്യ​യി​ലെ, ദാവീ​ദി​ന്റെ നഗരമായ ബേത്ത്‌ലെഹെമിലേക്കു+ പോയി. കാരണം യോ​സേഫ്‌, ദാവീ​ദു​ഗൃ​ഹ​ത്തിൽപ്പെ​ട്ട​വ​നും ദാവീ​ദി​ന്റെ കുടും​ബ​ക്കാ​ര​നും ആയിരു​ന്നു. 5 പേര്‌ രേഖ​പ്പെ​ടു​ത്താൻ പോയ​പ്പോൾ യോ​സേ​ഫിന്റെ​കൂ​ടെ ഭാര്യ+ മറിയ​യും പോയി. മറിയ അപ്പോൾ പൂർണ​ഗർഭി​ണി​യാ​യി​രു​ന്നു.+ 6 അവിടെവെച്ച്‌ മറിയ​യ്‌ക്കു പ്രസവ​സ​മ​യ​മാ​യി. 7 മറിയ ഒരു ആൺകു​ഞ്ഞി​നെ, തന്റെ മൂത്ത മകനെ,+ പ്രസവി​ച്ചു. മറിയ കുഞ്ഞിനെ തുണി​കൾകൊണ്ട്‌ പൊതി​ഞ്ഞ്‌ ഒരു പുൽത്തൊട്ടിയിൽ+ കിടത്തി. കാരണം സത്രത്തിൽ അവർക്കു സ്ഥലം കിട്ടി​യില്ല.

8 അവിടെ രാത്രി​യിൽ ആട്ടിൻപ​റ്റത്തെ കാത്തു​കൊ​ണ്ട്‌ ഇടയന്മാർ വെളിമ്പ്രദേ​ശത്ത്‌ കഴിയു​ന്നു​ണ്ടാ​യി​രു​ന്നു. 9 പെട്ടെന്ന്‌ യഹോവയുടെ* ദൂതൻ അവരുടെ മുന്നിൽ പ്രത്യ​ക്ഷ​നാ​യി. യഹോവയുടെ* തേജസ്സ്‌ അവർക്കു ചുറ്റും പ്രകാ​ശി​ച്ചു. അവർ ആകെ പേടി​ച്ചുപോ​യി. 10 എന്നാൽ ദൂതൻ അവരോ​ടു പറഞ്ഞു: “പേടി​ക്കേണ്ടാ! ഒരു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാ​ണു ഞാൻ വന്നിരി​ക്കു​ന്നത്‌. എല്ലാ മനുഷ്യർക്കും ലഭിക്കാൻപോ​കുന്ന ഒരു മഹാസന്തോ​ഷത്തെ​ക്കു​റി​ച്ചുള്ള വാർത്ത! 11 നിങ്ങളുടെ രക്ഷകൻ+ ഇന്നു ദാവീ​ദി​ന്റെ നഗരത്തിൽ+ ജനിച്ചി​രി​ക്കു​ന്നു. കർത്താ​വായ ക്രിസ്‌തുവാണ്‌+ അത്‌. 12 നിങ്ങൾക്കുള്ള അടയാളം ഇതാണ്‌: തുണി​ക​ളിൽ പൊതി​ഞ്ഞ്‌ പുൽത്തൊ​ട്ടി​യിൽ കിടത്തി​യി​രി​ക്കുന്ന ഒരു കുഞ്ഞിനെ നിങ്ങൾ കാണും.” 13 പെട്ടെന്നു സ്വർഗീ​യ​സൈ​ന്യ​ത്തി​ന്റെ വലി​യൊ​രു സംഘം+ പ്രത്യ​ക്ഷപ്പെട്ട്‌ ആ ദൂത​നോ​ടു ചേർന്ന്‌, 14 “അത്യു​ന്ന​ത​ങ്ങ​ളിൽ ദൈവ​ത്തി​നു മഹത്ത്വം. ഭൂമി​യിൽ ദൈവപ്രസാദമുള്ള* മനുഷ്യർക്കു സമാധാ​നം” എന്നു ഘോഷി​ച്ചുകൊണ്ട്‌ ദൈവത്തെ സ്‌തു​തി​ച്ചു.

15 ദൂതന്മാർ അവി​ടെ​നിന്ന്‌ തിരികെ സ്വർഗ​ത്തിലേക്കു പോയ​ശേഷം ഇടയന്മാർ തമ്മിൽത്ത​മ്മിൽ ഇങ്ങനെ പറഞ്ഞു: “നമുക്ക്‌ എന്തായാ​ലും ബേത്ത്‌ലെ​ഹെം വരെ പോകാം. യഹോവ* നമ്മളെ അറിയിച്ച ഈ സംഭവം എന്താ​ണെന്നു നോക്കി​യിട്ട്‌ വരാം.” 16 അവർ വേഗം അവി​ടെ​നിന്ന്‌ പോയി. അവർ മറിയയെ​യും യോ​സേ​ഫിനെ​യും പുൽത്തൊ​ട്ടി​യിൽ കിടക്കുന്ന കുഞ്ഞിനെ​യും കണ്ടു. 17 കുഞ്ഞിനെ കണ്ട അവർ, അവനെ​ക്കു​റിച്ച്‌ ദൂതന്മാർ പറഞ്ഞത്‌ അവരെ അറിയി​ച്ചു. 18 ഇടയന്മാർ പറഞ്ഞ കാര്യങ്ങൾ കേട്ടവരൊ​ക്കെ അതിശ​യി​ച്ചു. 19 മറിയ അതെല്ലാം ഹൃദയ​ത്തിൽ സംഗ്രഹിച്ച്‌+ അതെക്കു​റിച്ച്‌ ധ്യാനി​ച്ചുകൊ​ണ്ടി​രു​ന്നു. 20 തങ്ങളോടു പറഞ്ഞതുപോലെ​തന്നെ എല്ലാം കാണാ​നും കേൾക്കാ​നും കഴിഞ്ഞത്‌ ഓർത്ത്‌ ആ ഇടയന്മാർ ദൈവത്തെ വാഴ്‌ത്തി​സ്‌തു​തി​ച്ചുകൊണ്ട്‌ മടങ്ങിപ്പോ​യി.

21 എട്ടു ദിവസ​ത്തി​നു ശേഷം കുഞ്ഞിനെ പരിച്ഛേദന* ചെയ്യാ​നുള്ള സമയമാ​യി.+ മറിയ ഗർഭി​ണി​യാ​കു​ന്ന​തി​നു മുമ്പേ ദൂതൻ പറഞ്ഞി​രു​ന്ന​തുപോ​ലെ, കുഞ്ഞിന്‌ അപ്പോൾ യേശു എന്നു പേരിട്ടു.+

22 മോശയുടെ നിയമമനുസരിച്ച്‌* അവരുടെ ശുദ്ധീ​ക​ര​ണ​ത്തി​നുള്ള സമയമാ​യപ്പോൾ,+ അവർ കുഞ്ഞിനെ യഹോവയ്‌ക്കു* സമർപ്പി​ക്കാൻവേണ്ടി യരുശലേ​മിലേക്കു പോയി. 23 “ആദ്യം ജനിക്കുന്ന ആണിനെയൊക്കെ* യഹോവയ്‌ക്കു* സമർപ്പി​ക്കണം”+ എന്ന്‌ യഹോവയുടെ* നിയമ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​ത​നു​സ​രി​ച്ചാണ്‌ അവർ പോയത്‌. 24 “രണ്ടു ചെങ്ങാ​ലിപ്രാ​വിനെ​യോ രണ്ടു പ്രാവിൻകു​ഞ്ഞിനെ​യോ അർപ്പി​ക്കണം”+ എന്ന്‌ യഹോവയുടെ* നിയമ​ത്തിൽ പറഞ്ഞി​ട്ടു​ള്ള​തുപോ​ലെ അവർ അവിടെ ഒരു ബലി അർപ്പിച്ചു.

25 യരുശലേമിൽ ശിമെ​യോൻ എന്നു പേരുള്ള ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു. ശിമെ​യോൻ നീതി​മാ​നും ദൈവ​ഭ​ക്ത​നും ഇസ്രായേ​ലി​ന്റെ ആശ്വാസകാലത്തിനായി+ കാത്തി​രി​ക്കു​ന്ന​വ​നും ആയിരു​ന്നു. പരിശു​ദ്ധാ​ത്മാവ്‌ ശിമെയോ​ന്റെ മേലു​ണ്ടാ​യി​രു​ന്നു. 26 യഹോവയുടെ* അഭിഷിക്തനെ* കാണാതെ ശിമെ​യോൻ മരിക്കി​ല്ലെന്നു പരിശു​ദ്ധാ​ത്മാ​വി​നാൽ ശിമെയോ​നു ദിവ്യവെ​ളി​പാ​ടു ലഭിച്ചി​രു​ന്നു. 27 ദൈവാത്മാവ്‌ നയിച്ചി​ട്ട്‌ ശിമെ​യോൻ ദേവാ​ല​യ​ത്തിലേക്കു ചെന്നു. നിയമം ആവശ്യപ്പെടുന്നതു+ ചെയ്യാൻ കൈക്കു​ഞ്ഞായ യേശു​വിനെ​യുംകൊണ്ട്‌ മാതാ​പി​താ​ക്കൾ ദേവാ​ല​യ​ത്തിന്‌ അകത്തേക്കു വന്നപ്പോൾ 28 ശിമെയോൻ കുഞ്ഞിനെ കൈയിൽ എടുത്ത്‌ ദൈവത്തെ സ്‌തു​തി​ച്ചുകൊണ്ട്‌ പറഞ്ഞു: 29 “പരമാ​ധി​കാ​രി​യാം കർത്താവേ, അങ്ങ്‌ പറഞ്ഞി​രു​ന്ന​തുപോലെ​തന്നെ അടിയന്‌ ഇനി സമാധാ​നത്തോ​ടെ മരിക്കാ​മ​ല്ലോ.+ 30 കാരണം അങ്ങയുടെ രക്ഷാമാർഗം ഞാൻ എന്റെ കണ്ണു​കൊണ്ട്‌ കണ്ടിരി​ക്കു​ന്നു.+ 31 എല്ലാ ജനതകൾക്കും കാണാൻ പാകത്തി​ന്‌ അങ്ങ്‌ അതു നൽകി​യി​രി​ക്കു​ന്നു.+ 32 ഇവൻ, ജനതക​ളിൽനിന്ന്‌ ഇരുട്ടി​ന്റെ മൂടു​പടം നീക്കുന്ന വെളിച്ചവും+ അങ്ങയുടെ ജനമായ ഇസ്രായേ​ലി​ന്റെ മഹത്ത്വ​വും ആണല്ലോ.” 33 കുഞ്ഞിനെക്കുറിച്ച്‌ പറയുന്ന കാര്യങ്ങൾ കേട്ടിട്ട്‌ അപ്പനും അമ്മയും അത്ഭുത​പ്പെട്ടു. 34 ശിമെയോൻ അവരെ അനു​ഗ്ര​ഹി​ച്ചുകൊണ്ട്‌ കുഞ്ഞിന്റെ അമ്മയായ മറിയയോ​ടു പറഞ്ഞു: “ഇസ്രായേ​ലിൽ അനേക​രു​ടെ വീഴ്‌ച​യ്‌ക്കും എഴു​ന്നേൽപ്പി​നും ഇവൻ കാരണ​മാ​കും.+ ഇവൻ ഒരു അടയാ​ള​വു​മാ​യി​രി​ക്കും; ആളുകൾ ഇവന്‌ എതിരെ സംസാ​രി​ക്കും.+ ഇതി​നൊക്കെ​യാണ്‌ ദൈവം ഈ കുഞ്ഞിനെ നിയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. 35 അനേകരുടെ ഹൃദയ​വി​ചാ​രങ്ങൾ അങ്ങനെ വെളിപ്പെ​ടും. (നിന്റെ പ്രാണ​നി​ലൂടെ​യോ ഒരു നീണ്ട വാൾ തുളച്ചു​ക​യ​റും.)”+

36 ആശേർഗോത്രത്തിൽ ഫനൂ​വേ​ലി​ന്റെ മകളായ അന്ന എന്ന ഒരു പ്രവാ​ചി​ക​യു​ണ്ടാ​യി​രു​ന്നു. അന്നയ്‌ക്കു വളരെ പ്രായ​മാ​യി​രു​ന്നു. വിവാ​ഹശേഷം ഏഴു വർഷമേ അവർ ഭർത്താ​വിനോടൊ​പ്പം ജീവി​ച്ചു​ള്ളൂ. 37 വിധവയായ അന്നയ്‌ക്ക്‌ അപ്പോൾ 84 വയസ്സു​ണ്ടാ​യി​രു​ന്നു. അന്നയെ എപ്പോ​ഴും ദേവാ​ല​യ​ത്തിൽ കാണാ​മാ​യി​രു​ന്നു. ഉപവസി​ച്ച്‌ ഉള്ളുരു​കി പ്രാർഥി​ച്ചുകൊണ്ട്‌ രാവും പകലും മുടങ്ങാ​തെ ദേവാ​ല​യ​ത്തിൽ ആരാധി​ച്ചുപോ​രുന്ന ഒരു സ്‌ത്രീ​യാ​യി​രു​ന്നു അന്ന. 38 അന്ന അവരുടെ അടുത്ത്‌ വന്ന്‌ ദൈവ​ത്തി​നു നന്ദി പറയാ​നും യരുശലേ​മി​ന്റെ വിമോ​ച​ന​ത്തി​നാ​യി കാത്തി​രി​ക്കുന്ന എല്ലാവരോ​ടും കുഞ്ഞിനെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​നും തുടങ്ങി.+

39 യഹോവയുടെ* നിയമമനുസരിച്ച്‌+ എല്ലാം ചെയ്‌ത​ശേഷം അവർ ഗലീല​യി​ലെ അവരുടെ നഗരമായ നസറെത്തിലേക്കു+ മടങ്ങിപ്പോ​യി. 40 കുഞ്ഞ്‌ ശക്തനും ജ്ഞാനി​യും ആയി വളർന്നു​വന്നു. ദൈവപ്രീ​തി​യും അവന്റെ മേലു​ണ്ടാ​യി​രു​ന്നു.+

41 അവന്റെ മാതാ​പി​താ​ക്കൾ വർഷംതോ​റും പെസഹാപ്പെ​രു​ന്നാ​ളിന്‌ യരുശലേ​മിലേക്കു പോകാ​റു​ണ്ടാ​യി​രു​ന്നു.+ 42 അവന്‌ 12 വയസ്സാ​യപ്പോൾ പതിവുപോ​ലെ അവർ പെരു​ന്നാ​ളി​നു പോയി.+ 43 പെരുന്നാൾ കഴിഞ്ഞ്‌ അവർ അവി​ടെ​നിന്ന്‌ മടങ്ങി. എന്നാൽ കുട്ടി​യായ യേശു യരുശലേ​മിൽത്തന്നെ തങ്ങി. അപ്പനും അമ്മയും പക്ഷേ അക്കാര്യം ശ്രദ്ധി​ച്ചില്ല. 44 കൂടെ യാത്ര ചെയ്യു​ന്ന​വ​രു​ടെ കൂട്ടത്തിൽ യേശു​വു​ണ്ടാ​യി​രി​ക്കുമെ​ന്നാണ്‌ അവർ കരുതി​യത്‌. എന്നാൽ ഒരു ദിവസത്തെ യാത്ര കഴിഞ്ഞ​പ്പോൾ ബന്ധുക്ക​ളുടെ​യും പരിച​യ​ക്കാ​രുടെ​യും ഇടയിൽ അവർ യേശു​വി​നെ തിരയാൻതു​ടങ്ങി. 45 പക്ഷേ, യേശു​വി​നെ കാണാതെ​വ​ന്നപ്പോൾ അവർ തിരികെ യരുശലേ​മിലേക്കു മടങ്ങി. അവർ അവനെ എല്ലായി​ട​ത്തും തിരഞ്ഞു. 46 ഒടുവിൽ മൂന്നു ദിവസം കഴിഞ്ഞ്‌ അവർ യേശു​വി​നെ ദേവാ​ല​യ​ത്തിൽ കണ്ടെത്തി. യേശു ഉപദേ​ഷ്ടാ​ക്ക​ളു​ടെ നടുവിൽ ഇരുന്ന്‌ അവർ പറയു​ന്നതു കേൾക്കു​ക​യും അവരോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും ആയിരു​ന്നു. 47 യേശുവിന്റെ സംസാരം കേട്ടവരെ​ല്ലാം യേശു​വി​ന്റെ ഗ്രാഹ്യ​ത്തി​ലും ഉത്തരങ്ങ​ളി​ലും വിസ്‌മ​യി​ച്ചു.+ 48 യേശുവിനെ കണ്ടപ്പോൾ മാതാ​പി​താ​ക്കൾ അമ്പരന്നുപോ​യി. അമ്മ ചോദി​ച്ചു: “മോനേ, നീ എന്തിനാ​ണ്‌ ഞങ്ങളോ​ട്‌ ഇതു ചെയ്‌തത്‌? നിന്റെ അപ്പനും ഞാനും ആധിപി​ടിച്ച്‌ നിന്നെ എവി​ടെയെ​ല്ലാം തിര​ഞ്ഞെ​ന്നോ!” 49 എന്നാൽ യേശു അവരോ​ടു ചോദി​ച്ചു: “നിങ്ങൾ എന്തിനാ​ണ്‌ എന്നെ അന്വേ​ഷി​ച്ചു​ന​ട​ന്നത്‌? ഞാൻ എന്റെ പിതാ​വി​ന്റെ ഭവനത്തിലുണ്ടായിരിക്കുമെന്നു+ നിങ്ങൾക്ക്‌ അറിയി​ല്ലാ​യി​രു​ന്നോ?” 50 പക്ഷേ യേശു പറഞ്ഞതി​ന്റെ അർഥം അവർക്കു മനസ്സി​ലാ​യില്ല.

51 പിന്നെ യേശു അവരുടെ​കൂ​ടെ നസറെ​ത്തിലേക്കു പോയി. അവൻ പഴയ​പോ​ലെ അവർക്കു കീഴ്‌പെ​ട്ടി​രു​ന്നു.*+ യേശു​വി​ന്റെ അമ്മ ഇക്കാര്യ​ങ്ങളെ​ല്ലാം ഹൃദയ​ത്തിൽ പ്രത്യേ​കം കുറി​ച്ചി​ട്ടു.+ 52 യേശു വളർന്നു​വ​ലു​താ​കു​ക​യും കൂടു​തൽക്കൂ​ടു​തൽ ജ്ഞാനം നേടു​ക​യും ചെയ്‌തു. ദൈവ​ത്തി​നും മനുഷ്യർക്കും യേശു​വിനോ​ടുള്ള പ്രീതി​യും വർധി​ച്ചു​വന്നു.

3 തിബെ​ര്യൊ​സ്‌ സീസറി​ന്റെ ഭരണത്തി​ന്റെ 15-ാം വർഷം. അപ്പോൾ പൊന്തി​യൊ​സ്‌ പീലാത്തൊ​സാ​യി​രു​ന്നു യഹൂദ്യ​യി​ലെ ഗവർണർ. ഹെരോദ്‌*+ ഗലീല​യി​ലെ ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. സഹോ​ദ​ര​നായ ഫിലി​പ്പോ​സ്‌ ഇതൂര്യ-ത്രഖോ​നി​ത്തി പ്രദേ​ശത്തെ​യും ലുസാ​ന്യാസ്‌ അബി​ലേ​ന​യിലെ​യും ജില്ലാ​ഭ​ര​ണാ​ധി​കാ​രി​ക​ളാ​യി​രു​ന്നു. 2 മുഖ്യപുരോഹിതനായി അന്നാസും മഹാപുരോ​ഹി​ത​നാ​യി കയ്യഫയും+ സേവി​ച്ചി​രുന്ന അക്കാലത്ത്‌ സെഖര്യ​യു​ടെ മകനായ യോഹന്നാനു+ വിജനഭൂമിയിൽവെച്ച്‌*+ ദൈവ​ത്തി​ന്റെ സന്ദേശം ലഭിച്ചു.

3 അങ്ങനെ, യോഹ​ന്നാൻ യോർദാ​നു ചുറ്റു​മുള്ള നാടു​ക​ളിലൊ​ക്കെ പോയി, പാപങ്ങ​ളു​ടെ ക്ഷമയ്‌ക്കാ​യുള്ള മാനസാന്തരത്തെ+ പ്രതീ​കപ്പെ​ടു​ത്തുന്ന സ്‌നാനം ഏൽക്കണ​മെന്നു പ്രസം​ഗി​ച്ചുകൊ​ണ്ടി​രു​ന്നു. 4 ഇതിനെക്കുറിച്ച്‌ യശയ്യ പ്രവാ​ച​കന്റെ പുസ്‌ത​ക​ത്തിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: “വിജന​ഭൂ​മി​യിൽ വിളി​ച്ചു​പ​റ​യു​ന്ന​വന്റെ ശബ്ദം: ‘യഹോവയ്‌ക്കു* വഴി ഒരുക്കുക; ദൈവ​ത്തി​ന്റെ പാതകൾ നേരെ​യാ​ക്കുക.+ 5 താഴ്‌വരകളെല്ലാം നികത്തണം. എല്ലാ മലകളും കുന്നു​ക​ളും നിരപ്പാ​ക്കണം. വളഞ്ഞ വഴികൾ നേരെ​യാ​ക്കു​ക​യും ദുർഘ​ട​പാ​തകൾ സുഗമ​മാ​ക്കു​ക​യും വേണം. 6 എല്ലാ മനുഷ്യ​രും ദൈവ​ത്തി​ന്റെ രക്ഷ കാണും.’”+

7 സ്‌നാനമേൽക്കാൻ തന്റെ അടു​ത്തേക്കു വന്ന ജനക്കൂ​ട്ടത്തോട്‌ യോഹ​ന്നാൻ പറഞ്ഞു: “അണലി​സ​ന്ത​തി​കളേ, വരാനി​രി​ക്കുന്ന ക്രോ​ധ​ത്തിൽനിന്ന്‌ ഓടി​യ​ക​ലാൻ ആരാണു നിങ്ങൾക്ക്‌ ഉപദേ​ശി​ച്ചു​ത​ന്നത്‌?+ 8 ആദ്യം മാനസാ​ന്ത​ര​ത്തി​നു യോജിച്ച ഫലം പുറ​പ്പെ​ടു​വി​ക്കൂ. ‘ഞങ്ങൾക്കു പിതാ​വാ​യി അബ്രാ​ഹാ​മുണ്ട്‌’ എന്ന്‌ അഹങ്കരി​ക്കേണ്ടാ. കാരണം അബ്രാ​ഹാ​മി​നുവേണ്ടി ഈ കല്ലുക​ളിൽനിന്ന്‌ മക്കളെ ഉളവാ​ക്കാൻ ദൈവ​ത്തി​നു കഴിയും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു. 9 മരങ്ങളുടെ ചുവട്ടിൽ കോടാ​ലി വെച്ചു​ക​ഴി​ഞ്ഞു. നല്ല ഫലം കായ്‌ക്കാത്ത മരമെ​ല്ലാം വെട്ടി തീയി​ലി​ടും.”+

10 ജനക്കൂട്ടം യോഹ​ന്നാനോട്‌, “അങ്ങനെയെ​ങ്കിൽ ഞങ്ങൾ ഇപ്പോൾ എന്താണു ചെയ്യേ​ണ്ടത്‌” എന്നു ചോദി​ച്ചു. 11 യോഹന്നാൻ അവരോ​ടു പറഞ്ഞു: “രണ്ടു വസ്‌ത്ര​മു​ള്ളവൻ ഇല്ലാത്ത​വന്‌ ഒന്നു കൊടു​ക്കട്ടെ. ഭക്ഷണമു​ള്ള​വ​നും അങ്ങനെ​തന്നെ ചെയ്യട്ടെ.”+ 12 നികുതി പിരി​ക്കു​ന്ന​വർപോ​ലും സ്‌നാ​നമേൽക്കാൻ വന്ന്‌,+ “ഗുരുവേ, ഞങ്ങൾ എന്തു ചെയ്യണം” എന്നു യോഹ​ന്നാനോ​ടു ചോദി​ച്ചു. 13 യോഹന്നാൻ അവരോ​ട്‌, “നിശ്ചയി​ച്ചി​രി​ക്കു​ന്ന​തിനെ​ക്കാൾ കൂടുതൽ നികുതി ഈടാ​ക്ക​രുത്‌”*+ എന്നു പറഞ്ഞു. 14 പട്ടാളക്കാരും വന്ന്‌, “ഞങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌” എന്നു ചോദി​ച്ചപ്പോൾ യോഹ​ന്നാൻ പറഞ്ഞു: “അതി​ക്രമം കാട്ടുകയോ* കള്ളക്കുറ്റം ചുമത്തു​ക​യോ ചെയ്യാതെ,+ കിട്ടുന്നതുകൊണ്ട്‌* തൃപ്‌തിപ്പെ​ടുക.”

15 ക്രിസ്‌തുവിന്റെ വരവ്‌ പ്രതീ​ക്ഷി​ച്ചി​രു​ന്ന​തുകൊണ്ട്‌ ജനം മുഴുവൻ “യോഹ​ന്നാ​നാ​യി​രി​ക്കു​മോ ക്രിസ്‌തു” എന്നു ഹൃദയ​ത്തിൽ വിചാ​രി​ച്ചു.+ 16 എന്നാൽ യോഹ​ന്നാൻ എല്ലാവരോ​ടു​മാ​യി ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളെ വെള്ളം​കൊ​ണ്ട്‌ സ്‌നാ​നപ്പെ​ടു​ത്തു​ന്നു. എന്നാൽ എന്നെക്കാൾ ശക്തനാ​യവൻ വരുന്നു. അദ്ദേഹ​ത്തി​ന്റെ ചെരി​പ്പി​ന്റെ കെട്ട്‌ അഴിക്കാൻപോ​ലും ഞാൻ യോഗ്യ​നല്ല.+ അദ്ദേഹം നിങ്ങളെ പരിശു​ദ്ധാ​ത്മാ​വുകൊ​ണ്ടും തീകൊ​ണ്ടും സ്‌നാ​നപ്പെ​ടു​ത്തും.+ 17 പാറ്റാനുള്ള കോരിക അദ്ദേഹ​ത്തി​ന്റെ കൈയി​ലുണ്ട്‌. അദ്ദേഹം മെതി​ക്കളം മുഴുവൻ വെടി​പ്പാ​ക്കി സംഭര​ണ​ശാ​ല​യിൽ ഗോതമ്പു ശേഖരി​ച്ചുവെ​ക്കും. പതിരാ​കട്ടെ കെടു​ത്താൻ പറ്റാത്ത തീയി​ലിട്ട്‌ ചുട്ടു​ക​ള​യും.”

18 സന്തോഷവാർത്ത ഘോഷി​ക്കു​ന്നതോടൊ​പ്പം മറ്റ്‌ അനേകം ഉദ്‌ബോ​ധ​ന​ങ്ങ​ളും യോഹ​ന്നാൻ ജനത്തിനു നൽകി. 19 എന്നാൽ ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യായ ഹെരോ​ദ്‌ ചെയ്‌തി​രുന്ന ദുഷ്ടത​കളെ​ല്ലാം കാരണ​വും ഹെരോ​ദി​ന്റെ സഹോ​ദ​രന്റെ ഭാര്യ​യായ ഹെരോ​ദ്യ കാരണ​വും ഹെരോ​ദി​നെ യോഹ​ന്നാൻ ശാസിച്ചു. 20 അതുകൊണ്ട്‌ ഹെരോ​ദ്‌ മറ്റൊരു ദുഷ്ടത​കൂ​ടെ ചെയ്‌തു: യോഹ​ന്നാ​നെ ജയിലിൽ അടച്ചു.+

21 ജനമെല്ലാം സ്‌നാ​ന​മേറ്റ കൂട്ടത്തിൽ യേശു​വും സ്‌നാ​നമേറ്റു.+ യേശു പ്രാർഥി​ച്ചുകൊ​ണ്ടി​രു​ന്നപ്പോൾ ആകാശം തുറന്നു.+ 22 പരിശുദ്ധാത്മാവ്‌ പ്രാവി​ന്റെ രൂപത്തിൽ യേശു​വി​ന്റെ മേൽ ഇറങ്ങി​വന്നു. “നീ എന്റെ പ്രിയ​പു​ത്രൻ, നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു”+ എന്ന്‌ ആകാശ​ത്തു​നിന്ന്‌ ഒരു ശബ്ദവും ഉണ്ടായി.

23 ശുശ്രൂഷ ആരംഭി​ക്കുമ്പോൾ യേശുവിന്‌+ ഏകദേശം 30 വയസ്സാ​യി​രു​ന്നു.+ യേശു യോ​സേ​ഫി​ന്റെ മകനാ​ണെന്നു ജനം കരുതി.+

യോ​സേഫ്‌ ഹേലി​യു​ടെ മകൻ;

24 ഹേലി മത്ഥാത്തി​ന്റെ മകൻ;

മത്ഥാത്ത്‌ ലേവി​യു​ടെ മകൻ;

ലേവി മെൽക്കി​യു​ടെ മകൻ;

മെൽക്കി യന്നായി​യു​ടെ മകൻ;

യന്നായി യോ​സേ​ഫി​ന്റെ മകൻ;

25 യോസേഫ്‌ മത്തഥ്യൊ​സി​ന്റെ മകൻ;

മത്തഥ്യൊസ്‌ ആമോ​സി​ന്റെ മകൻ;

ആമോസ്‌ നഹൂമി​ന്റെ മകൻ;

നഹൂം എസ്ലിയു​ടെ മകൻ;

എസ്ലി നഗ്ഗായി​യു​ടെ മകൻ;

26 നഗ്ഗായി മയാത്തി​ന്റെ മകൻ;

മയാത്ത്‌ മത്തഥ്യൊ​സി​ന്റെ മകൻ;

മത്തഥ്യൊസ്‌ ശെമയി​യു​ടെ മകൻ;

ശെമയി യോ​സേ​ക്കി​ന്റെ മകൻ;

യോ​സേക്ക്‌ യോദ​യു​ടെ മകൻ;

27 യോദ യോഹ​നാ​ന്റെ മകൻ;

യോഹ​നാൻ രേസയു​ടെ മകൻ;

രേസ സെരുബ്ബാബേലിന്റെ+ മകൻ;

സെരു​ബ്ബാബേൽ ശെയൽതീയേലിന്റെ+ മകൻ;

ശെയൽതീയേൽ നേരി​യു​ടെ മകൻ;

28 നേരി മെൽക്കി​യു​ടെ മകൻ;

മെൽക്കി അദ്ദിയു​ടെ മകൻ;

അദ്ദി കോസാ​മി​ന്റെ മകൻ;

കോസാം എൽമാ​ദാ​മി​ന്റെ മകൻ;

എൽമാ​ദാം ഏരിന്റെ മകൻ;

29 ഏർ യേശു​വി​ന്റെ മകൻ;

യേശു എലീ​യേസെ​രി​ന്റെ മകൻ;

എലീ​യേസെർ യോരീ​മി​ന്റെ മകൻ;

യോരീം മത്ഥാത്തി​ന്റെ മകൻ;

മത്ഥാത്ത്‌ ലേവി​യു​ടെ മകൻ;

30 ലേവി ശിമ്യോ​ന്റെ മകൻ;

ശിമ്യോൻ യൂദാ​സി​ന്റെ മകൻ;

യൂദാസ്‌ യോ​സേ​ഫി​ന്റെ മകൻ;

യോ​സേഫ്‌ യോനാ​മി​ന്റെ മകൻ;

യോനാം എല്യാ​ക്കീ​മി​ന്റെ മകൻ;

31 എല്യാക്കീം മെല്യ​യു​ടെ മകൻ;

മെല്യ മെന്നയു​ടെ മകൻ;

മെന്ന മത്തഥയു​ടെ മകൻ;

മത്തഥ നാഥാന്റെ+ മകൻ;

നാഥാൻ ദാവീദിന്റെ+ മകൻ;

32 ദാവീദ്‌ യിശ്ശായിയുടെ+ മകൻ;

യിശ്ശായി ഓബേദിന്റെ+ മകൻ;

ഓബേദ്‌ ബോവസിന്റെ+ മകൻ;

ബോവസ്‌ ശൽമോന്റെ+ മകൻ;

ശൽമോൻ നഹശോന്റെ+ മകൻ;

33 നഹശോൻ അമ്മീനാ​ദാ​ബി​ന്റെ മകൻ;

അമ്മീനാ​ദാബ്‌ അർനി​യു​ടെ മകൻ;

അർനി ഹെ​സ്രോ​ന്റെ മകൻ;

ഹെ​സ്രോൻ പേരെസിന്റെ+ മകൻ;

പേരെസ്‌ യഹൂദയുടെ+ മകൻ;

34 യഹൂദ യാക്കോബിന്റെ+ മകൻ;

യാക്കോബ്‌ യിസ്‌ഹാക്കിന്റെ+ മകൻ;

യിസ്‌ഹാക്ക്‌ അബ്രാഹാമിന്റെ+ മകൻ;

അബ്രാ​ഹാം തേരഹിന്റെ+ മകൻ;

തേരഹ്‌ നാഹോരിന്റെ+ മകൻ;

35 നാഹോർ ശെരൂഗിന്റെ+ മകൻ;

ശെരൂഗ്‌ രയുവിന്റെ+ മകൻ;

രയു പേലെഗിന്റെ+ മകൻ;

പേലെഗ്‌ ഏബെരിന്റെ+ മകൻ;

ഏബെർ ശേലയുടെ+ മകൻ;

36 ശേല കയിനാ​ന്റെ മകൻ;

കയിനാൻ അർപ്പക്ഷാദിന്റെ+ മകൻ;

അർപ്പക്ഷാദ്‌ ശേമിന്റെ+ മകൻ;

ശേം നോഹയുടെ+ മകൻ;

നോഹ ലാമെക്കിന്റെ+ മകൻ;

37 ലാമെക്ക്‌ മെഥൂശലഹിന്റെ+ മകൻ;

മെഥൂ​ശ​ലഹ്‌ ഹാനോ​ക്കി​ന്റെ മകൻ;

ഹാനോക്ക്‌ യാരെദിന്റെ+ മകൻ;

യാരെദ്‌ മലെല്യേലിന്റെ+ മകൻ;

മലെ​ല്യേൽ കയിനാന്റെ+ മകൻ;

38 കയിനാൻ എനോശിന്റെ+ മകൻ;

എനോശ്‌ ശേത്തിന്റെ+ മകൻ;

ശേത്ത്‌ ആദാമിന്റെ+ മകൻ;

ആദാം ദൈവ​ത്തി​ന്റെ മകൻ.

4 യേശു പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​നാ​യി യോർദാ​നിൽനിന്ന്‌ മടങ്ങി. ആത്മാവ്‌ യേശു​വി​നെ വിജന​ഭൂ​മി​യി​ലൂ​ടെ നയിച്ചു.+ 2 പിശാചിന്റെ പ്രലോ​ഭനം നേരിട്ട്‌ യേശു 40 ദിവസം അവിടെ കഴിഞ്ഞു.+ ആ ദിവസ​ങ്ങ​ളിൽ യേശു ഒന്നും കഴിച്ചില്ല. അതു​കൊണ്ട്‌ 40 ദിവസം കഴിഞ്ഞപ്പോഴേ​ക്കും യേശു​വി​നു വിശന്നു. 3 അപ്പോൾ പിശാച്‌ യേശു​വിനോട്‌, “നീ ഒരു ദൈവ​പുത്ര​നാണെ​ങ്കിൽ ഈ കല്ലി​നോട്‌ അപ്പമാ​കാൻ പറയൂ” എന്നു പറഞ്ഞു. 4 എന്നാൽ യേശു പിശാ​ചിനോട്‌, “‘മനുഷ്യൻ അപ്പം​കൊണ്ട്‌ മാത്രമല്ല ജീവിക്കേ​ണ്ടത്‌’+ എന്ന്‌ എഴുതി​യി​ട്ടുണ്ട്‌” എന്നു പറഞ്ഞു.

5 അപ്പോൾ പിശാച്‌ യേശു​വി​നെ ഉയർന്ന ഒരു സ്ഥലത്തേക്കു കൊണ്ടുപോ​യി ഭൂമി​യി​ലെ എല്ലാ രാജ്യ​ങ്ങ​ളും ക്ഷണനേ​രംകൊണ്ട്‌ കാണി​ച്ചുകൊ​ടു​ത്തു.+ 6 എന്നിട്ട്‌ യേശു​വിനോ​ടു പറഞ്ഞു: “ഈ സകല അധികാ​ര​വും അവയുടെ പ്രതാ​പ​വും ഞാൻ നിനക്കു തരാം. കാരണം ഇതെല്ലാം എനിക്കു തന്നിരി​ക്കു​ന്നു.+ എനിക്ക്‌ ഇഷ്ടമു​ള്ള​വനു ഞാൻ അതു കൊടു​ക്കും. 7 അതുകൊണ്ട്‌ നീ എന്റെ മുന്നിൽ വീണ്‌ എന്നെ​യൊന്ന്‌ ആരാധി​ച്ചാൽ ഇതെല്ലാം നിന്റേ​താ​കും.” 8 യേശു പിശാ​ചിനോ​ടു പറഞ്ഞു: “‘നിന്റെ ദൈവ​മായ യഹോവയെയാണു* നീ ആരാധിക്കേ​ണ്ടത്‌. ആ ദൈവത്തെ മാത്രമേ നീ സേവി​ക്കാ​വൂ’*+ എന്ന്‌ എഴുതി​യി​ട്ടുണ്ട്‌.”

9 അപ്പോൾ പിശാച്‌ യേശു​വി​നെ യരുശലേ​മിലേക്കു കൊണ്ടുപോ​യി ദേവാ​ല​യ​ത്തി​ന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്‌* നിറു​ത്തി​യിട്ട്‌ പറഞ്ഞു: “നീ ഒരു ദൈവ​പുത്ര​നാണെ​ങ്കിൽ ഇവി​ടെ​നിന്ന്‌ താഴേക്കു ചാടുക.+ 10 ‘നിന്നെ കാക്കാൻ ദൈവം തന്റെ ദൂതന്മാരോ​ടു കല്‌പി​ക്കും,’ എന്നും 11 ‘നിന്റെ കാൽ കല്ലിൽ തട്ടാതെ അവർ നിന്നെ കൈക​ളിൽ താങ്ങും’+ എന്നും എഴുതി​യി​ട്ടു​ണ്ട​ല്ലോ.” 12 അപ്പോൾ യേശു, “‘നിന്റെ ദൈവ​മായ യഹോവയെ* നീ പരീക്ഷി​ക്ക​രുത്‌’+ എന്നു പറഞ്ഞി​ട്ടുണ്ട്‌” എന്ന്‌ ഉത്തരം പറഞ്ഞു. 13 അങ്ങനെ പിശാച്‌ പ്രലോ​ഭ​ന​ങ്ങളെ​ല്ലാം അവസാ​നി​പ്പിച്ച്‌ യേശു​വി​നെ വിട്ട്‌ പോയി. എന്നിട്ട്‌ മറ്റൊരു അവസരം ഒത്തുകി​ട്ടാൻ കാത്തി​രു​ന്നു.+

14 പിന്നെ യേശു ദൈവാ​ത്മാ​വി​ന്റെ ശക്തി​യോ​ടെ ഗലീല​യിലേക്കു മടങ്ങിപ്പോ​യി.+ യേശു​വിനെ​ക്കു​റി​ച്ചുള്ള നല്ല വാർത്തകൾ ചുറ്റു​മുള്ള നാട്ടിലെ​ല്ലാം പരന്നു. 15 യേശു അവരുടെ സിന​ഗോ​ഗു​ക​ളിൽ പഠിപ്പി​ക്കാൻ തുടങ്ങി; എല്ലാവ​രുടെ​യും ആദരവ്‌ നേടി.

16 പിന്നെ യേശു, താൻ വളർന്ന നസറെ​ത്തിലേക്കു പോയി.+ എല്ലാ ശബത്തി​ലും ചെയ്യാ​റു​ള്ള​തുപോ​ലെ സിന​ഗോ​ഗിൽ ചെന്ന്‌+ വായി​ക്കാൻ എഴു​ന്നേ​റ്റു​നി​ന്നു. 17 യശയ്യ പ്രവാ​ച​കന്റെ ചുരുൾ യേശു​വി​നു കൊടു​ത്തു. യേശു ചുരുൾ തുറന്ന്‌ ഇങ്ങനെ എഴുതി​യി​രി​ക്കുന്ന ഭാഗം എടുത്തു: 18 “ദരി​ദ്രരോ​ടു സന്തോ​ഷ​വാർത്ത ഘോഷി​ക്കാൻ യഹോവ* എന്നെ അഭി​ഷേകം ചെയ്‌ത​തി​നാൽ ദൈവ​ത്തി​ന്റെ ആത്മാവ്‌ എന്റെ മേലുണ്ട്‌. ബന്ദികളോ​ടു സ്വാത​ന്ത്ര്യം ലഭിക്കുമെ​ന്നും അന്ധന്മാരോ​ടു കാഴ്‌ച കിട്ടുമെ​ന്നും പ്രഖ്യാ​പി​ക്കാ​നും മർദി​തരെ സ്വതന്ത്രരാക്കാനും+ 19 യഹോവയുടെ* പ്രസാദവർഷത്തെക്കുറിച്ച്‌+ പ്രസം​ഗി​ക്കാ​നും ദൈവം എന്നെ അയച്ചി​രി​ക്കു​ന്നു.” 20 എന്നിട്ട്‌ യേശു ചുരുൾ ചുരുട്ടി സേവകന്റെ കൈയിൽ തിരികെ കൊടു​ത്തിട്ട്‌ അവിടെ ഇരുന്നു. സിന​ഗോ​ഗി​ലു​ണ്ടാ​യി​രുന്ന എല്ലാവ​രും യേശു​വിനെ​ത്തന്നെ നോക്കിക്കൊ​ണ്ടി​രു​ന്നു. 21 അപ്പോൾ യേശു അവരോ​ട്‌, “നിങ്ങൾ ഇപ്പോൾ കേട്ട ഈ തിരുവെ​ഴുത്ത്‌ ഇന്നു നിറ​വേ​റി​യി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു.

22 എല്ലാവരും യേശു​വിനെ​ക്കു​റിച്ച്‌ മതി​പ്പോ​ടെ സംസാ​രി​ച്ചു. യേശു​വി​ന്റെ വായിൽനി​ന്ന്‌ വന്ന ഹൃദ്യ​മായ വാക്കുകൾ കേട്ട്‌,+ “ഇത്‌ ആ യോ​സേ​ഫി​ന്റെ മകനല്ലേ” എന്ന്‌ അവർ അതിശ​യത്തോ​ടെ ചോദി​ച്ചു.+ 23 യേശു അവരോ​ടു പറഞ്ഞു: “‘വൈദ്യാ, ആദ്യം സ്വന്തം അസുഖം മാറ്റുക’ എന്ന പഴഞ്ചൊ​ല്ലു പറഞ്ഞു​കൊ​ണ്ട്‌ നിങ്ങൾ എന്റെ അടുത്ത്‌ വരും. ‘കഫർന്നഹൂമിൽ+ നീ കുറെ കാര്യങ്ങൾ ചെയ്‌തെന്നു ഞങ്ങൾ കേട്ടു. അതൊക്കെ നിന്റെ ഈ സ്വന്തനാ​ട്ടി​ലും ചെയ്യുക’ എന്നു നിങ്ങൾ എന്നോടു പറയു​മെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌.” 24 യേശു ഇങ്ങനെ​യും പറഞ്ഞു: “ഒരു പ്രവാ​ച​കനെ​യും സ്വന്തം നാട്ടു​കാർ അംഗീകരിക്കാറില്ല+ എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 25 ഉദാഹരണത്തിന്‌, ഏലിയ​യു​ടെ കാലത്ത്‌ മൂന്നു വർഷവും ആറു മാസവും ആകാശം അടഞ്ഞ്‌ മഴ പെയ്യാതെ നാട്ടിലെ​ങ്ങും വലി​യൊ​രു ക്ഷാമം ഉണ്ടായി.+ ആ സമയത്ത്‌ ഇസ്രായേ​ലിൽ ധാരാളം വിധവ​മാ​രു​ണ്ടാ​യി​രു​ന്നു. 26 എങ്കിലും ഏലിയയെ അവരിൽ ആരുടെ അടു​ത്തേ​ക്കും അയയ്‌ക്കാ​തെ സീദോ​നി​ലെ സാരെ​ഫാ​ത്തി​ലുള്ള ഒരു വിധവ​യു​ടെ അടു​ത്തേ​ക്കാണ്‌ അയച്ചത്‌+ എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 27 അതുപോലെ, എലീശ പ്രവാ​ച​കന്റെ കാലത്ത്‌ ഇസ്രായേ​ലിൽ ധാരാളം കുഷ്‌ഠരോ​ഗി​ക​ളു​ണ്ടാ​യി​രു​ന്നു. എങ്കിലും അവർ ആരുമല്ല, സിറി​യ​ക്കാ​ര​നായ നയമാൻ മാത്ര​മാ​ണു ശുദ്ധീ​ക​രി​ക്കപ്പെ​ട്ടത്‌.”*+ 28 ഇതു കേട്ട്‌ സിന​ഗോ​ഗി​ലു​ണ്ടാ​യി​രു​ന്ന​വർക്കെ​ല്ലാം വല്ലാതെ ദേഷ്യം വന്നു.+ 29 അവർ ചാടിയെ​ഴുന്നേറ്റ്‌ യേശു​വി​നെ നഗരത്തി​നു പുറ​ത്തേക്കു പിടി​ച്ചുകൊ​ണ്ടുപോ​യി. ആ നഗരം ഒരു മലമു​ക​ളി​ലാ​യി​രു​ന്നു. അതു​കൊണ്ട്‌ മലയുടെ വക്കിൽനി​ന്ന്‌ യേശു​വി​നെ തലകീ​ഴാ​യി തള്ളിയി​ടാ​നാ​യി​രു​ന്നു അവരുടെ പദ്ധതി. 30 എന്നാൽ യേശു അവരുടെ ഇടയി​ലൂ​ടെ പുറത്ത്‌ കടന്ന്‌ അവിടം വിട്ട്‌ പോയി.+

31 പിന്നെ യേശു ഗലീല​യി​ലെ ഒരു നഗരമായ കഫർന്ന​ഹൂ​മിൽ ചെന്നു. അവിടെ ഒരു ശബത്തിൽ യേശു അവരെ പഠിപ്പി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.+ 32 യേശു പഠിപ്പി​ക്കുന്ന രീതി കണ്ട്‌ അവർ അതിശ​യി​ച്ചുപോ​യി.+ കാരണം അധികാ​ര​മു​ള്ള​വ​നാ​യി​ട്ടാ​ണു യേശു സംസാ​രി​ച്ചത്‌. 33 അപ്പോൾ സിന​ഗോ​ഗിൽ അശുദ്ധാത്മാവ്‌* ബാധിച്ച ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു. അയാൾ ഉച്ചത്തിൽ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു:+ 34 “നസറെ​ത്തു​കാ​ര​നായ യേശുവേ,+ അങ്ങയ്‌ക്ക്‌ ഇവിടെ എന്തു കാര്യം? ഞങ്ങളെ ഇല്ലാതാ​ക്കാൻ വന്നതാ​ണോ? അങ്ങ്‌ ആരാ​ണെന്ന്‌ എനിക്കു നന്നായി അറിയാം; ദൈവ​ത്തി​ന്റെ പരിശു​ദ്ധൻ.”+ 35 എന്നാൽ അതിനെ ശകാരി​ച്ചുകൊണ്ട്‌ യേശു പറഞ്ഞു: “മിണ്ടിപ്പോ​ക​രുത്‌! അയാളിൽനി​ന്ന്‌ പുറത്ത്‌ വരൂ.” അപ്പോൾ ഭൂതം ആ മനുഷ്യ​നെ അവരുടെ മുന്നിൽ തള്ളിയി​ട്ടിട്ട്‌ അയാൾക്ക്‌ ഉപദ്ര​വമൊ​ന്നും ചെയ്യാതെ അയാളെ വിട്ട്‌ പോയി. 36 ഇതു കണ്ട്‌ എല്ലാവ​രും അതിശ​യത്തോ​ടെ തമ്മിൽത്ത​മ്മിൽ ഇങ്ങനെ പറഞ്ഞു: “യേശു​വി​ന്റെ സംസാരം കേട്ടോ? അതിശ​യം​തന്നെ! അധികാ​രത്തോ​ടും ശക്തി​യോ​ടും കൂടെ യേശു അശുദ്ധാ​ത്മാ​ക്കളോ​ടു കല്‌പി​ക്കു​ന്നു. ഉടനെ അവ പുറത്ത്‌ വരുക​യും ചെയ്യുന്നു.” 37 അങ്ങനെ, യേശു​വിനെ​ക്കു​റി​ച്ചുള്ള വാർത്ത ചുറ്റു​മുള്ള നാട്ടിലെ​ങ്ങും പരന്നു.

38 സിനഗോഗിൽനിന്ന്‌ ഇറങ്ങിയ യേശു ശിമോ​ന്റെ വീട്ടിൽ ചെന്നു. ശിമോ​ന്റെ അമ്മായി​യമ്മ കടുത്ത പനി പിടിച്ച്‌ കിടപ്പാ​യി​രു​ന്നു. ആ സ്‌ത്രീ​യെ സഹായി​ക്ക​ണമെന്ന്‌ അവർ യേശു​വിനോട്‌ അപേക്ഷി​ച്ചു.+ 39 അപ്പോൾ യേശു ആ സ്‌ത്രീ​യു​ടെ അടുത്ത്‌ ചെന്ന്‌ പനിയെ ശാസിച്ചു. അവരുടെ പനി മാറി. ഉടനെ അവർ എഴു​ന്നേറ്റ്‌, വന്നവരെ സത്‌ക​രി​ച്ചു.

40 സൂര്യാസ്‌തമയമായപ്പോൾ, പലപല രോഗ​ങ്ങൾകൊണ്ട്‌ കഷ്ടപ്പെ​ട്ടി​രു​ന്ന​വരെ ആളുകൾ യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. ഓരോ​രു​ത്ത​രുടെ​യും മേൽ കൈ വെച്ച്‌ യേശു അവരെ സുഖ​പ്പെ​ടു​ത്തി.+ 41 “അങ്ങ്‌ ദൈവ​പുത്ര​നാണ്‌”+ എന്നു വിളി​ച്ചു​പ​റ​ഞ്ഞുകൊണ്ട്‌ അനേക​രിൽനിന്ന്‌ ഭൂതങ്ങൾ പുറത്ത്‌ പോയി. പക്ഷേ താൻ ക്രിസ്‌തു​വാണെന്ന്‌ അവയ്‌ക്ക്‌ അറിയാ​മാ​യി​രു​ന്ന​തുകൊണ്ട്‌ യേശു അവയെ സംസാ​രി​ക്കാൻ അനുവ​ദി​ക്കാ​തെ ശകാരി​ച്ചു.+

42 നേരം വെളു​ത്തപ്പോൾ യേശു ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി.+ പക്ഷേ ജനം യേശു​വി​നെ തിരഞ്ഞു​ചെന്നു. കണ്ടെത്തി​യപ്പോൾ, തങ്ങളെ വിട്ട്‌ പോക​രുതെന്നു യേശു​വിനോട്‌ അപേക്ഷി​ച്ചു. 43 എന്നാൽ യേശു അവരോ​ടു പറഞ്ഞു: “മറ്റു നഗരങ്ങ​ളി​ലും എനിക്കു ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗിക്കേ​ണ്ട​തുണ്ട്‌. അതിനുവേ​ണ്ടി​യാണ്‌ എന്നെ അയച്ചി​രി​ക്കു​ന്നത്‌.”+ 44 അങ്ങനെ, യേശു യഹൂദ്യ​യി​ലെ സിന​ഗോ​ഗു​ക​ളിൽ പ്രസം​ഗി​ച്ചുപോ​ന്നു.

5 ഒരിക്കൽ യേശു ഗന്നേസ​രെത്ത്‌ തടാകത്തിന്റെ*+ കരയിൽ നിൽക്കു​ക​യാ​യി​രു​ന്നു. ദൈവ​വ​ചനം കേൾക്കാൻവേണ്ടി വന്ന ജനക്കൂട്ടം യേശു​വി​നെ തിക്കിക്കൊ​ണ്ടി​രു​ന്നു. 2 അപ്പോൾ തടാക​ത്തി​ന്റെ തീരത്ത്‌ രണ്ടു വള്ളം കിടക്കു​ന്നതു യേശു കണ്ടു. മീൻപി​ടു​ത്ത​ക്കാർ അവയിൽനി​ന്ന്‌ ഇറങ്ങി വലകൾ കഴുകു​ക​യാ​യി​രു​ന്നു.+ 3 ആ വള്ളങ്ങളിലൊ​ന്നിൽ യേശു കയറി. അതു ശിമോന്റേ​താ​യി​രു​ന്നു. വള്ളം കരയിൽനി​ന്ന്‌ അൽപ്പം നീക്കാൻ യേശു ശിമോ​നോ​ട്‌ ആവശ്യ​പ്പെട്ടു. പിന്നെ യേശു അതിൽ ഇരുന്ന്‌ ജനക്കൂ​ട്ടത്തെ പഠിപ്പി​ക്കാൻതു​ടങ്ങി. 4 സംസാരിച്ചുതീർന്നപ്പോൾ യേശു ശിമോ​നോ​ട്‌, “ആഴമു​ള്ളി​ടത്തേക്കു നീക്കി വല ഇറക്കുക” എന്നു പറഞ്ഞു. 5 അപ്പോൾ ശിമോൻ പറഞ്ഞു: “ഗുരുവേ, ഞങ്ങൾ രാത്രി മുഴുവൻ അധ്വാ​നി​ച്ചി​ട്ടും ഒന്നും കിട്ടി​യില്ല.+ എങ്കിലും അങ്ങ്‌ പറഞ്ഞതു​കൊ​ണ്ട്‌ ഞാൻ വല ഇറക്കാം.” 6 അവർ അങ്ങനെ ചെയ്‌ത​പ്പോൾ വലി​യൊ​രു മീൻകൂ​ട്ടം വലയിൽപ്പെട്ടു. ഭാരം കാരണം വല കീറാൻതു​ടങ്ങി.+ 7 അതുകൊണ്ട്‌ അവർ മറ്റേ വള്ളത്തി​ലുള്ള കൂട്ടാ​ളി​കളോട്‌, വന്ന്‌ സഹായി​ക്കാൻ ആംഗ്യം കാണിച്ചു. അവരും വന്ന്‌ രണ്ടു വള്ളവും മുങ്ങാ​റാ​കു​ന്ന​തു​വരെ മീൻ നിറച്ചു. 8 ഇതു കണ്ടിട്ട്‌ ശിമോൻ പത്രോ​സ്‌ യേശു​വി​ന്റെ കാൽക്കൽ വീണ്‌ ഇങ്ങനെ പറഞ്ഞു: “കർത്താവേ, ഞാനൊ​രു പാപി​യാണ്‌. എന്നെ വിട്ട്‌ പോയാ​ലും.” 9 അവർക്കു കിട്ടിയ മീന്റെ പെരുപ്പം കണ്ട്‌ പത്രോ​സും കൂടെ​യു​ണ്ടാ​യി​രുന്ന എല്ലാവ​രും ആകെ അമ്പരന്നുപോ​യി​രു​ന്നു. 10 ശിമോന്റെ കൂട്ടാ​ളി​ക​ളായ യാക്കോ​ബ്‌, യോഹ​ന്നാൻ എന്നീ സെബെദിപുത്രന്മാരും+ അതിശ​യി​ച്ചുപോ​യി. എന്നാൽ യേശു ശിമോനോ​ടു പറഞ്ഞു: “പേടി​ക്കാ​തി​രി​ക്കൂ! നീ ഇനിമു​തൽ മനുഷ്യ​രെ ജീവ​നോ​ടെ പിടി​ക്കും.”+ 11 അപ്പോൾ, അവർ വള്ളങ്ങൾ കരയ്‌ക്ക​ടു​പ്പി​ച്ചിട്ട്‌ എല്ലാം ഉപേക്ഷി​ച്ച്‌ യേശു​വി​നെ അനുഗ​മി​ച്ചു.+

12 മറ്റൊരിക്കൽ യേശു ഒരു നഗരത്തിൽ ചെന്നു. ദേഹമാ​സ​കലം കുഷ്‌ഠം ബാധിച്ച ഒരു മനുഷ്യൻ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. യേശു​വി​നെ കണ്ട ആ മനുഷ്യൻ യേശു​വി​ന്റെ മുന്നിൽ കമിഴ്‌ന്നു​വീണ്‌, “കർത്താവേ, ഒന്നു മനസ്സുവെ​ച്ചാൽ അങ്ങയ്‌ക്ക്‌ എന്നെ ശുദ്ധനാ​ക്കാം”+ എന്നു യാചി​ച്ചു​പ​റഞ്ഞു. 13 യേശു കൈ നീട്ടി അയാളെ തൊട്ടു​കൊ​ണ്ട്‌, “എനിക്കു മനസ്സാണ്‌, ശുദ്ധനാ​കുക” എന്നു പറഞ്ഞു. അപ്പോൾത്തന്നെ അയാളു​ടെ കുഷ്‌ഠം മാറി.+ 14 ഇത്‌ ആരോ​ടും പറയരു​തെന്നു കല്‌പി​ച്ചിട്ട്‌ യേശു ആ മനുഷ്യനോ​ടു പറഞ്ഞു: “എന്നാൽ നീ ചെന്ന്‌ ഇതു പുരോ​ഹി​തനെ കാണിച്ച്‌ മോശ കല്‌പി​ച്ച​തുപോ​ലെ നിന്റെ ശുദ്ധീ​ക​ര​ണ​ത്തി​നുള്ള യാഗം അർപ്പി​ക്കണം.+ അത്‌ അവർക്കൊ​രു തെളി​വാ​കട്ടെ.”+ 15 എന്നാൽ യേശു​വിനെ​ക്കു​റി​ച്ചുള്ള വാർത്ത പരന്നുകൊണ്ടേ​യി​രു​ന്നു. യേശു പറയു​ന്നതു കേൾക്കാ​നും രോഗങ്ങൾ മാറി​ക്കി​ട്ടാ​നും വലിയ ജനക്കൂ​ട്ടങ്ങൾ വരാറു​ണ്ടാ​യി​രു​ന്നു.+ 16 എങ്കിലും പ്രാർഥി​ക്കാൻവേണ്ടി യേശു മിക്ക​പ്പോ​ഴും വിജന​മായ സ്ഥലങ്ങളി​ലേക്കു പോകു​മാ​യി​രു​ന്നു.

17 ഒരു ദിവസം യേശു പഠിപ്പി​ക്കുമ്പോൾ, ഗലീല​യിലെ​യും യഹൂദ്യ​യിലെ​യും എല്ലാ ഗ്രാമ​ങ്ങ​ളിൽനി​ന്നും യരുശലേ​മിൽനി​ന്നും വന്ന പരീശ​ന്മാ​രും നിയമം പഠിപ്പി​ക്കു​ന്ന​വ​രും അവിടെ ഇരിപ്പു​ണ്ടാ​യി​രു​ന്നു. ആളുകളെ സുഖ​പ്പെ​ടു​ത്താ​നുള്ള ശക്തി യഹോവ* യേശു​വി​നു നൽകി​യി​രു​ന്നു.+ 18 ശരീരം തളർന്നു​പോയ ഒരാളെ അപ്പോൾ ചില പുരു​ഷ​ന്മാർ കിടക്കയോ​ടെ ചുമന്നുകൊ​ണ്ടു​വന്നു. അയാളെ യേശു​വി​ന്റെ മുന്നിൽ കിടത്താ​നാ​യി അകത്ത്‌ കൊണ്ടു​വ​രാൻ അവർ ശ്രമിച്ചു.+ 19 പക്ഷേ, ജനക്കൂട്ടം കാരണം അകത്ത്‌ കൊണ്ടു​വ​രാൻ കഴിഞ്ഞില്ല. അതു​കൊണ്ട്‌ അവർ മേൽക്കൂ​ര​യിൽ കയറി ഓടു നീക്കി അയാളെ കിടക്കയോ​ടെ ജനമധ്യ​ത്തിൽ യേശു​വി​ന്റെ മുന്നി​ലേക്ക്‌ ഇറക്കി. 20 അവരുടെ വിശ്വാ​സം കണ്ടിട്ട്‌ യേശു ആ മനുഷ്യ​നോ​ട്‌, “നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു. 21 അപ്പോൾ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും മനസ്സിൽ പറഞ്ഞു: “ഇങ്ങനെ പറയാൻ ഇവൻ ആരാണ്‌? ദൈവ​നി​ന്ദ​യല്ലേ ഇവൻ പറയു​ന്നത്‌? ദൈവ​ത്തി​ന​ല്ലാ​തെ ആർക്കെ​ങ്കി​ലും പാപങ്ങൾ ക്ഷമിക്കാൻ കഴിയു​മോ?”+ 22 അവരുടെ ഉള്ളിലി​രു​പ്പു മനസ്സി​ലാ​ക്കി​യിട്ട്‌ യേശു അവരോ​ടു ചോദി​ച്ചു: “നിങ്ങൾ എന്താണ്‌ ആലോ​ചി​ക്കു​ന്നത്‌? 23 ഏതാണ്‌ എളുപ്പം? ‘നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു’ എന്നു പറയു​ന്ന​തോ അതോ ‘എഴു​ന്നേറ്റ്‌ നടക്കുക’ എന്നു പറയു​ന്ന​തോ? 24 എന്നാൽ ഭൂമി​യിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യ​പുത്രന്‌ അധികാ​ര​മുണ്ടെന്നു നിങ്ങൾ അറിയാൻവേണ്ടി...” യേശു തളർവാ​തരോ​ഗിയോ​ടു പറഞ്ഞു: “എഴു​ന്നേറ്റ്‌, കിടക്ക എടുത്ത്‌ വീട്ടി​ലേക്കു പോകൂ എന്നു ഞാൻ നിന്നോ​ടു പറയുന്നു.”+ 25 അപ്പോൾ എല്ലാവ​രും നോക്കി​നിൽക്കെ അയാൾ എഴു​ന്നേറ്റ്‌ കിടക്ക എടുത്ത്‌ ദൈവത്തെ സ്‌തു​തി​ച്ചുകൊണ്ട്‌ വീട്ടി​ലേക്കു പോയി. 26 എല്ലാവരും വിസ്‌മ​യിച്ച്‌ ദൈവത്തെ സ്‌തു​തി​ക്കാൻതു​ടങ്ങി. അവർ ഭയഭക്തിയോ​ടെ, “അതിശ​യി​പ്പി​ക്കുന്ന കാര്യ​ങ്ങ​ളാ​ണു നമ്മൾ ഇന്നു കണ്ടത്‌” എന്നു പറഞ്ഞു.

27 പിന്നീട്‌ യേശു അവി​ടെ​നിന്ന്‌ പോകു​മ്പോൾ ലേവി എന്നു പേരുള്ള ഒരു നികു​തി​പി​രി​വു​കാ​രൻ നികുതി പിരി​ക്കു​ന്നി​ടത്ത്‌ ഇരിക്കു​ന്നതു കണ്ട്‌, “എന്നെ അനുഗ​മി​ക്കുക”+ എന്നു പറഞ്ഞു. 28 അയാൾ എഴു​ന്നേറ്റ്‌ എല്ലാം ഉപേക്ഷി​ച്ച്‌ യേശു​വി​നെ അനുഗ​മി​ച്ചു. 29 പിന്നെ ലേവി യേശു​വി​നുവേണ്ടി വീട്ടിൽ ഒരു വലിയ വിരുന്ന്‌ ഒരുക്കി. നികു​തി​പി​രി​വു​കാ​രുടെ​യും മറ്റും വലി​യൊ​രു കൂട്ടം അവരോടൊ​പ്പം ഭക്ഷണത്തി​ന്‌ ഇരുന്നു.+ 30 ഇതു കണ്ട്‌ പരീശ​ന്മാ​രും അവരിൽപ്പെട്ട ശാസ്‌ത്രി​മാ​രും പിറു​പി​റു​ത്തുകൊണ്ട്‌ യേശു​വി​ന്റെ ശിഷ്യ​ന്മാരോട്‌, “നിങ്ങൾ എന്താ നികു​തി​പി​രി​വു​കാ​രുടെ​യും പാപി​ക​ളുടെ​യും കൂടെ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യു​ന്നത്‌”+ എന്നു ചോദി​ച്ചു. 31 അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം.+ 32 നീതിമാന്മാരെയല്ല, പാപി​കളെ മാനസാ​ന്ത​ര​ത്തിലേക്കു നയിക്കാ​നാ​ണു ഞാൻ വന്നത്‌.”+

33 അവർ യേശു​വിനോ​ടു പറഞ്ഞു: “യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാർ കൂടെ​ക്കൂ​ടെ ഉപവസി​ച്ച്‌ പ്രാർഥി​ക്കാ​റുണ്ട്‌. പരീശ​ന്മാ​രു​ടെ ശിഷ്യ​ന്മാ​രും അങ്ങനെ ചെയ്യാ​റുണ്ട്‌. അങ്ങയുടെ ശിഷ്യ​ന്മാ​രോ തിന്നു​കു​ടിച്ച്‌ നടക്കുന്നു.”+ 34 യേശു അവരോ​ടു പറഞ്ഞു: “മണവാളൻ കൂടെ​യു​ള്ളപ്പോൾ അയാളു​ടെ കൂട്ടു​കാരോട്‌ ഉപവസി​ക്ക​ണമെന്നു പറയാൻ പറ്റുമോ? 35 എന്നാൽ മണവാളനെ+ അവരുടെ അടുത്തു​നിന്ന്‌ കൊണ്ടുപോ​കുന്ന കാലം വരും. അന്ന്‌ അവർ ഉപവസി​ക്കും.”+

36 പിന്നെ യേശു അവരോ​ട്‌ ഒരു ദൃഷ്ടാ​ന്ത​വും പറഞ്ഞു: “ആരും പുതിയ വസ്‌ത്ര​ത്തിൽനിന്ന്‌ ഒരു കഷണം മുറിച്ചെ​ടുത്ത്‌ പഴയ വസ്‌ത്ര​ത്തിൽ തുന്നിച്ചേർക്കാ​റില്ല. അങ്ങനെ ചെയ്‌താൽ പുതിയ കഷണം വിട്ടുപോ​രും. മാത്രമല്ല പഴയതു​മാ​യി അതു ചേരു​ക​യു​മില്ല.+ 37 അതുപോലെ ആരും പുതിയ വീഞ്ഞു പഴയ തുരു​ത്തി​യിൽ ഒഴിച്ചുവെ​ക്കാ​റില്ല. അങ്ങനെ ചെയ്‌താൽ പുതിയ വീഞ്ഞ്‌, തുരുത്തി പൊട്ടി​ക്കും; വീഞ്ഞ്‌ ഒഴുകിപ്പോ​കും. തുരു​ത്തി​യും നശിക്കും. 38 പുതിയ വീഞ്ഞു പുതിയ തുരു​ത്തി​യി​ലാണ്‌ ഒഴിച്ചുവെക്കേ​ണ്ടത്‌. 39 പഴയ വീഞ്ഞു കുടിച്ച ആർക്കും പുതി​യത്‌ ഇഷ്ടപ്പെ​ടില്ല. ‘പഴയതാ​യി​രു​ന്നു നല്ലത്‌’ എന്ന്‌ അവർ പറയും.”

6 ഒരു ശബത്തു​ദി​വസം യേശു വിളഞ്ഞു​കി​ട​ക്കുന്ന വയലി​ലൂ​ടെ പോകു​ക​യാ​യി​രു​ന്നു. യേശു​വി​ന്റെ ശിഷ്യ​ന്മാർ കതിർ പറിച്ച്‌+ കൈയിൽ ഇട്ട്‌ തിരുമ്മി തിന്നു.+ 2 ഇതു കണ്ട ചില പരീശ​ന്മാർ, “നിങ്ങൾ എന്താ ശബത്തിൽ ചെയ്യാൻ പാടില്ലാത്ത* കാര്യം ചെയ്യു​ന്നത്‌”+ എന്നു ചോദി​ച്ചു. 3 എന്നാൽ യേശു അവരോ​ടു ചോദി​ച്ചു: “ദാവീദ്‌ തനിക്കും കൂടെ​യു​ള്ള​വർക്കും വിശന്ന​പ്പോൾ ചെയ്‌തത്‌ എന്താ​ണെന്നു നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ?+ 4 ദാവീദ്‌ ദൈവ​ഭ​വ​ന​ത്തിൽ കയറി പുരോ​ഹി​ത​ന്മാ​ര​ല്ലാ​തെ മറ്റാരും തിന്നാൻ പാടില്ലാത്ത* കാഴ്‌ച​യപ്പം വാങ്ങി തിന്നു​ക​യും കൂടെ​യു​ള്ള​വർക്കു കൊടു​ക്കു​ക​യും ചെയ്‌തി​ല്ലേ?”+ 5 പിന്നെ യേശു അവരോ​ടു പറഞ്ഞു: “മനുഷ്യ​പു​ത്രൻ ശബത്തിനു കർത്താ​വാണ്‌.”+

6 മറ്റൊരു ശബത്തിൽ+ യേശു സിന​ഗോ​ഗിൽ ചെന്ന്‌ പഠിപ്പി​ക്കാൻതു​ടങ്ങി. വലതു​കൈ ശോഷിച്ച* ഒരാൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു.+ 7 ശബത്തിൽ യേശു അയാളെ സുഖ​പ്പെ​ടു​ത്തു​മോ എന്നു കാണാൻ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും യേശു​വിനെ​ത്തന്നെ ശ്രദ്ധി​ച്ചുകൊ​ണ്ടി​രു​ന്നു. എങ്ങനെയെ​ങ്കി​ലും യേശു​വി​ന്റെ കുറ്റം കണ്ടുപി​ടി​ക്കുക എന്നതാ​യി​രു​ന്നു അവരുടെ ലക്ഷ്യം. 8 യേശുവിന്‌ അവരുടെ ചിന്ത മനസ്സി​ലാ​യി.+ അതു​കൊണ്ട്‌, കൈ ശോഷിച്ച* മനുഷ്യ​നോ​ട്‌, “എഴു​ന്നേറ്റ്‌ നടുക്കു വന്ന്‌ നിൽക്ക്‌” എന്നു പറഞ്ഞു. അയാൾ എഴു​ന്നേറ്റ്‌ അവിടെ വന്ന്‌ നിന്നു. 9 യേശു അവരോ​ടു പറഞ്ഞു: “ഞാൻ നിങ്ങ​ളോട്‌ ഒന്നു ചോദി​ക്കട്ടെ: ശബത്തിൽ ഉപകാരം ചെയ്യു​ന്ന​തോ ഉപദ്ര​വി​ക്കു​ന്ന​തോ, ജീവൻ രക്ഷിക്കു​ന്ന​തോ നശിപ്പി​ക്കു​ന്ന​തോ ഏതാണു ശരി?”*+ 10 പിന്നെ ചുറ്റും നിന്നി​രുന്ന എല്ലാവരെ​യും നോക്കി​യിട്ട്‌ യേശു ആ മനുഷ്യ​നോ​ട്‌, “കൈ നീട്ടൂ” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. അതു സുഖ​പ്പെട്ടു. 11 ആകെ കലിപൂണ്ട അവർ യേശു​വി​നെ എന്തു ചെയ്യണ​മെന്നു കൂടി​യാലോ​ചി​ച്ചു.

12 അന്നൊരിക്കൽ യേശു പ്രാർഥി​ക്കാ​നാ​യി മലയി​ലേക്കു പോയി.+ രാത്രി മുഴുവൻ ദൈവത്തോ​ടു പ്രാർഥി​ച്ചുകൊ​ണ്ടി​രു​ന്നു.+ 13 പ്രഭാതമായപ്പോൾ യേശു ശിഷ്യ​ന്മാ​രെ വിളിച്ച്‌ അവരിൽനി​ന്ന്‌ 12 പേരെ തിര​ഞ്ഞെ​ടു​ത്തു. യേശു അവരെ അപ്പോ​സ്‌ത​ല​ന്മാർ എന്നു വിളിച്ചു.+ 14 യേശു പത്രോ​സ്‌ എന്നു പേരിട്ട ശിമോൻ, പത്രോ​സി​ന്റെ സഹോ​ദ​ര​നായ അന്ത്ര​യോസ്‌, യാക്കോ​ബ്‌, യോഹ​ന്നാൻ, ഫിലി​പ്പോ​സ്‌,+ ബർത്തൊലൊ​മാ​യി, 15 മത്തായി, തോമസ്‌,+ അൽഫാ​യി​യു​ടെ മകനായ യാക്കോ​ബ്‌, “തീക്ഷ്‌ണ​ത​യു​ള്ളവൻ” എന്നു വിളി​ച്ചി​രുന്ന ശിമോൻ, 16 യാക്കോബിന്റെ മകനായ യൂദാസ്‌, ഒറ്റുകാ​ര​നാ​യി​ത്തീർന്ന യൂദാസ്‌ ഈസ്‌ക​ര്യോ​ത്ത്‌ എന്നിവ​രാ​യി​രു​ന്നു അവർ.

17 യേശു അവരോടൊ​പ്പം ഇറങ്ങി​വന്ന്‌ നിരപ്പായ ഒരു സ്ഥലത്ത്‌ നിന്നു. ശിഷ്യ​ന്മാ​രു​ടെ വലി​യൊ​രു കൂട്ടം അവി​ടെ​യു​ണ്ടാ​യി​രു​ന്നു; അതോടൊ​പ്പം യഹൂദ്യ​യിൽ എല്ലായി​ട​ത്തു​നി​ന്നും യരുശലേ​മിൽനി​ന്നും സോരിന്റെ​യും സീദോന്റെ​യും തീര​ദേ​ശ​ങ്ങ​ളിൽനി​ന്നും വലി​യൊ​രു ജനാവലി യേശു പറയു​ന്നതു കേൾക്കാ​നും രോഗങ്ങൾ ഭേദമാ​ക്കി​ക്കി​ട്ടാ​നും വേണ്ടി അവിടെ വന്നിരു​ന്നു. 18 അശുദ്ധാത്മാക്കൾ* ബാധിച്ച്‌ കഷ്ടപ്പെ​ട്ടി​രു​ന്ന​വർപോ​ലും സുഖം പ്രാപി​ച്ചു. 19 യേശുവിൽനിന്ന്‌ ശക്തി പുറപ്പെട്ട്‌+ എല്ലാവരെ​യും സുഖ​പ്പെ​ടു​ത്തി​യ​തുകൊണ്ട്‌ ജനം മുഴുവൻ യേശു​വി​നെ തൊടാൻ ശ്രമി​ച്ചുകൊ​ണ്ടി​രു​ന്നു.

20 യേശു ശിഷ്യ​ന്മാ​രെ നോക്കി​ക്കൊ​ണ്ട്‌ പറഞ്ഞു:

“ദരി​ദ്ര​രായ നിങ്ങൾ സന്തുഷ്ടർ. കാരണം ദൈവ​രാ​ജ്യം നിങ്ങൾക്കു​ള്ള​താണ്‌.+

21 “ഇപ്പോൾ വിശക്കുന്ന നിങ്ങൾ സന്തുഷ്ടർ. കാരണം നിങ്ങൾ തൃപ്‌ത​രാ​കും.+

“ഇപ്പോൾ കരയുന്ന നിങ്ങൾ സന്തുഷ്ടർ. കാരണം നിങ്ങൾ ചിരി​ക്കും.+

22 “മനുഷ്യ​പുത്രന്റെ നാമത്തിൽ ആളുകൾ നിങ്ങളെ വെറുക്കുകയും+ ഒറ്റപ്പെടുത്തുകയും+ നിന്ദി​ക്കു​ക​യും നിങ്ങളു​ടെ പേര്‌ ചീത്തയാ​ക്കു​ക​യും ചെയ്യു​മ്പോൾ നിങ്ങൾ സന്തുഷ്ടർ. 23 അപ്പോൾ സന്തോ​ഷിച്ച്‌ തുള്ളി​ച്ചാ​ടുക. കാരണം സ്വർഗ​ത്തിൽ നിങ്ങളു​ടെ പ്രതി​ഫലം വലുതാ​ണ്‌. അവരുടെ പൂർവി​കർ പ്രവാ​ച​ക​ന്മാരോ​ടും അങ്ങനെ​തന്നെ​യാ​ണ​ല്ലോ ചെയ്‌തത്‌.+

24 “എന്നാൽ ധനികരേ, നിങ്ങളു​ടെ കാര്യം കഷ്ടം!+ കാരണം നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ മുഴു​വ​നാ​യി കിട്ടി​ക്ക​ഴി​ഞ്ഞു.+

25 “ഇപ്പോൾ തൃപ്‌ത​രാ​യി​രി​ക്കു​ന്ന​വരേ, നിങ്ങളു​ടെ കാര്യ​വും കഷ്ടം! കാരണം നിങ്ങൾ വിശന്നി​രി​ക്കും.

“ഇപ്പോൾ ചിരി​ക്കു​ന്ന​വരേ, നിങ്ങളു​ടെ കാര്യം കഷ്ടം! കാരണം നിങ്ങൾ ദുഃഖി​ച്ച്‌ കരയും.+

26 “എല്ലാവ​രും നിങ്ങളെ പുകഴ്‌ത്തി​പ്പ​റ​യുമ്പോൾ നിങ്ങളു​ടെ കാര്യം കഷ്ടം!+ കാരണം അവരുടെ പൂർവി​കർ കള്ളപ്ര​വാ​ച​ക​ന്മാരെ​യും അങ്ങനെ പുകഴ്‌ത്തി​യി​ട്ടു​ണ്ട​ല്ലോ.

27 “എന്നാൽ എന്റെ വാക്കുകൾ കേട്ടുകൊ​ണ്ടി​രി​ക്കുന്ന നിങ്ങ​ളോ​ടു ഞാൻ പറയുന്നു: ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക, നിങ്ങളെ വെറു​ക്കു​ന്ന​വർക്കു നന്മ ചെയ്യുക,+ 28 നിങ്ങളെ ശപിക്കു​ന്ന​വരെ അനു​ഗ്ര​ഹി​ക്കുക, നിങ്ങളെ അപമാ​നി​ക്കു​ന്ന​വർക്കുവേണ്ടി പ്രാർഥി​ക്കുക.+ 29 നിന്റെ ഒരു കവിളത്ത്‌ അടിക്കു​ന്ന​വനു മറ്റേ കവിളും കാണി​ച്ചുകൊ​ടു​ക്കുക. നിന്റെ മേലങ്കി പിടി​ച്ചു​വാ​ങ്ങു​ന്ന​വന്‌ ഉള്ളങ്കി​കൂ​ടെ കൊടുത്തേ​ക്കുക.+ 30 നിന്നോടു ചോദി​ക്കുന്ന എല്ലാവർക്കും കൊടു​ക്കുക.+ നിനക്കു​ള്ളത്‌ എടുത്തുകൊ​ണ്ടുപോ​കു​ന്ന​വനോട്‌ അതു തിരികെ ചോദി​ക്കു​ക​യു​മ​രുത്‌.

31 “മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണമെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തുപോ​ലെ അവർക്കും ചെയ്‌തുകൊ​ടു​ക്കുക.+

32 “നിങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​വരെ സ്‌നേ​ഹി​ക്കു​ന്ന​തിൽ അഭിമാ​നി​ക്കാൻ എന്തിരി​ക്കു​ന്നു? പാപി​കൾപോ​ലും അവരെ സ്‌നേ​ഹി​ക്കു​ന്ന​വരെ സ്‌നേ​ഹി​ക്കു​ന്നി​ല്ലേ?+ 33 നിങ്ങൾക്ക്‌ ഉപകാരം ചെയ്യു​ന്ന​വർക്ക്‌ ഉപകാരം ചെയ്യു​ന്ന​തിൽ അഭിമാ​നി​ക്കാൻ എന്തിരി​ക്കു​ന്നു? പാപി​കൾപോ​ലും അങ്ങനെ ചെയ്യു​ന്നി​ല്ലേ? 34 തിരികെ തരു​മെന്ന്‌ ഉറപ്പു​ള്ള​വർക്കു വായ്‌പ* കൊടു​ത്താൽ അതിൽ അഭിമാ​നി​ക്കാൻ എന്തിരി​ക്കു​ന്നു?+ കൊടു​ക്കുന്ന അത്രയും​തന്നെ തിരികെ കിട്ടുമെ​ന്നു​ള്ളപ്പോൾ പാപി​കൾപോ​ലും പാപി​കൾക്കു വായ്‌പ കൊടു​ക്കു​ന്നി​ല്ലേ? 35 എന്നാൽ നിങ്ങളോ, ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക. ഉപകാരം ചെയ്യുക. ഒന്നും തിരികെ പ്രതീ​ക്ഷി​ക്കാ​തെ വായ്‌പ കൊടു​ക്കുക.+ എങ്കിൽ നിങ്ങളു​ടെ പ്രതി​ഫലം വളരെ വലുതാ​യി​രി​ക്കും. അപ്പോൾ നിങ്ങൾ അത്യു​ന്ന​തന്റെ പുത്ര​ന്മാ​രാ​കും. കാരണം, അത്യു​ന്നതൻ നന്ദി​കെ​ട്ട​വരോ​ടും ദുഷ്ടന്മാരോ​ടും ദയ കാണി​ക്കു​ന്ന​വ​നാ​ണ​ല്ലോ.+ 36 നിങ്ങളുടെ പിതാവ്‌ കരുണ​യു​ള്ള​വ​നാ​യി​രി​ക്കു​ന്ന​തുപോ​ലെ നിങ്ങളും കരുണ​യു​ള്ള​വ​രാ​യി​രി​ക്കുക.+

37 “വിധി​ക്കു​ന്നതു നിറു​ത്തുക! അപ്പോൾ നിങ്ങ​ളെ​യും വിധി​ക്കില്ല.+ കുറ്റ​പ്പെ​ടു​ത്തു​ന്നതു നിറു​ത്തുക! അപ്പോൾ നിങ്ങ​ളെ​യും കുറ്റ​പ്പെ​ടു​ത്തില്ല. എപ്പോ​ഴും ക്ഷമിക്കുക. അപ്പോൾ നിങ്ങ​ളോ​ടും ക്ഷമിക്കും.+ 38 കൊടുക്കുന്നത്‌ ഒരു ശീലമാ​ക്കുക. അപ്പോൾ ആളുകൾ നിങ്ങൾക്കും തരും.+ അമർത്തി, കുലു​ക്കിക്കൊ​ള്ളിച്ച്‌, നിറഞ്ഞു​ക​വി​യു​ന്നത്ര അളവിൽ നിങ്ങളു​ടെ മടിയിലേക്ക്‌* ഇട്ടുത​രും. നിങ്ങൾ അളന്നുകൊ​ടു​ക്കുന്ന അതേ അളവു​പാത്ര​ത്തിൽ നിങ്ങൾക്കും അളന്നു​കി​ട്ടും.”

39 പിന്നെ യേശു അവരോ​ട്‌ ഒരു ദൃഷ്ടാ​ന്ത​വും പറഞ്ഞു: “ഒരു അന്ധനു മറ്റൊരു അന്ധനെ വഴികാ​ട്ടാൻ കഴിയു​മോ? രണ്ടു പേരും കുഴി​യിൽ വീഴില്ലേ?+ 40 വിദ്യാർഥി അധ്യാ​പ​കനെ​ക്കാൾ വലിയ​വനല്ല. എന്നാൽ നല്ല പരിശീ​ലനം കിട്ടി​യ​വനെ​ല്ലാം അവന്റെ അധ്യാ​പ​കനെപ്പോലെ​യാ​കും. 41 സഹോദരന്റെ കണ്ണിലെ കരടു നോക്കുന്ന നീ സ്വന്തം കണ്ണിലെ കഴു​ക്കോൽ കാണാ​ത്തത്‌ എന്താണ്‌?+ 42 സ്വന്തം കണ്ണിൽ കഴു​ക്കോൽ ഇരിക്കു​മ്പോൾ സഹോ​ദ​രനോട്‌, ‘നിൽക്ക്‌, ഞാൻ നിന്റെ കണ്ണിലെ കരട്‌ എടുത്തു​ക​ള​യട്ടെ’ എന്നു പറയാൻ നിനക്ക്‌ എങ്ങനെ കഴിയും? കപടഭക്താ, ആദ്യം സ്വന്തം കണ്ണിലെ കഴു​ക്കോൽ എടുത്തു​മാ​റ്റുക. അപ്പോൾ സഹോ​ദ​രന്റെ കണ്ണിലെ കരടു ശരിക്കു കാണാ​നും അത്‌ എടുത്തു​ക​ള​യാ​നും നിനക്കു പറ്റും.

43 “നല്ല മരത്തിൽ ചീത്ത ഫലമോ ചീത്ത മരത്തിൽ നല്ല ഫലമോ കായ്‌ക്കില്ല.+ 44 ഫലം നോക്കി ഒരു മരത്തെ തിരി​ച്ച​റി​യാം.+ മുൾച്ചെ​ടി​യിൽനിന്ന്‌ അത്തിപ്പ​ഴ​വും മുൾപ്പ​ടർപ്പിൽനിന്ന്‌ മുന്തി​രി​പ്പ​ഴ​വും ശേഖരി​ക്കാ​റി​ല്ല​ല്ലോ. 45 നല്ല മനുഷ്യൻ ഹൃദയ​ത്തി​ലെ നല്ല നിക്ഷേ​പ​ത്തിൽനിന്ന്‌ നല്ല കാര്യങ്ങൾ പുറ​ത്തെ​ടു​ക്കു​ന്നു. ചീത്ത മനുഷ്യ​നോ ചീത്ത നിക്ഷേ​പ​ത്തിൽനിന്ന്‌ ചീത്ത കാര്യങ്ങൾ പുറ​ത്തെ​ടു​ക്കു​ന്നു. ഹൃദയം നിറഞ്ഞു​ക​വി​യു​ന്ന​താ​ണ​ല്ലോ വായ്‌ സംസാ​രി​ക്കു​ന്നത്‌.+

46 “നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ’ എന്നു വിളി​ക്കുന്നെ​ങ്കി​ലും ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യാ​തി​രി​ക്കു​ന്നത്‌ എന്താണ്‌?+ 47 എന്റെ അടുത്ത്‌ വന്ന്‌ എന്റെ വചനങ്ങൾ കേട്ടിട്ട്‌ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ന്നവൻ ആരെ​പ്പോലെ​യാണെന്നു ഞാൻ പറയാം:+ 48 ആഴത്തിൽ കുഴിച്ച്‌ പാറമേൽ അടിസ്ഥാ​ന​മിട്ട്‌ വീടു പണിയുന്ന മനുഷ്യനെപ്പോലെ​യാണ്‌ അയാൾ. വെള്ള​പ്പൊ​ക്കം ഉണ്ടായ​പ്പോൾ ആർത്തല​ച്ചു​വന്ന നദീജലം വീടി​ന്മേൽ വന്നടിച്ചു; എന്നാൽ നന്നായി പണിത വീടാ​യ​തുകൊണ്ട്‌ അതിന്‌ ഇളക്കം തട്ടിയില്ല.+ 49 കേട്ടിട്ടും അതനു​സ​രിച്ച്‌ പ്രവർത്തിക്കാതിരിക്കുന്നവനോ+ അടിസ്ഥാ​ന​മി​ടാ​തെ മണ്ണിൽ വീടു പണിത മനുഷ്യനെപ്പോലെ​യാണ്‌. ആർത്തല​ച്ചു​വന്ന നദീജലം വീടി​ന്മേൽ വന്നടിച്ച ഉടൻ അതു നിലംപൊ​ത്തി. ആ വീടിന്റെ തകർച്ച വലുതാ​യി​രു​ന്നു.”

7 ജനത്തോ​ടു പറയാ​നു​ള്ളതെ​ല്ലാം പറഞ്ഞു​തീർന്നപ്പോൾ യേശു കഫർന്ന​ഹൂ​മിലേക്കു പോയി. 2 അവിടെ ഒരു സൈനികോദ്യോ​ഗ​സ്ഥന്റെ അടിമ രോഗം പിടി​പെട്ട്‌ മരിക്കാ​റാ​യി കിടപ്പു​ണ്ടാ​യി​രു​ന്നു.+ അയാൾക്കു വളരെ പ്രിയപ്പെ​ട്ട​വ​നാ​യി​രു​ന്നു ആ അടിമ. 3 യേശുവിനെക്കുറിച്ച്‌ കേട്ട സൈനികോദ്യോ​ഗസ്ഥൻ, വന്ന്‌ തന്റെ അടിമയെ സുഖ​പ്പെ​ടു​ത്തു​മോ എന്നു ചോദി​ക്കാൻ ജൂതന്മാ​രു​ടെ ചില മൂപ്പന്മാരെ* യേശു​വി​ന്റെ അടു​ത്തേക്ക്‌ അയച്ചു. 4 യേശുവിന്റെ അടുത്ത്‌ എത്തിയ അവർ ഇങ്ങനെ കേണ​പേ​ക്ഷി​ച്ചു: “അങ്ങ്‌ വന്ന്‌ അയാളെ സഹായി​ക്കണം. അയാൾ അതിന്‌ അർഹനാ​ണ്‌. 5 കാരണം അയാൾ നമ്മുടെ ജനതയെ സ്‌നേ​ഹി​ക്കു​ന്നു. നമ്മുടെ സിന​ഗോഗ്‌ പണിത​തും അയാളാ​ണ്‌.” 6 യേശു അവരുടെ​കൂ​ടെ പോയി. വീട്‌ എത്താറാ​യപ്പോൾ ആ ഉദ്യോ​ഗസ്ഥൻ ചില സുഹൃ​ത്തു​ക്കളെ യേശു​വി​ന്റെ അടു​ത്തേക്ക്‌ അയച്ച്‌ ഇങ്ങനെ പറയിച്ചു: “യജമാ​നനേ, ബുദ്ധി​മുട്ടേണ്ടാ. അങ്ങ്‌ എന്റെ വീട്ടിൽ വരാൻമാ​ത്രം യോഗ്യത എനിക്കില്ല.+ 7 അങ്ങയുടെ അടുത്ത്‌ ഞാൻ വരാഞ്ഞ​തും അതു​കൊ​ണ്ടാണ്‌. അങ്ങ്‌ ഒരു വാക്കു പറഞ്ഞാൽ മതി, എന്റെ ജോലി​ക്കാ​രന്റെ അസുഖം മാറും. 8 ഞാനും അധികാ​ര​ത്തിൻകീ​ഴി​ലു​ള്ള​യാ​ളാണ്‌. എന്റെ കീഴി​ലും പടയാ​ളി​ക​ളുണ്ട്‌. ഞാൻ ഒരാ​ളോട്‌, ‘പോകൂ’ എന്നു പറഞ്ഞാൽ അയാൾ പോകും. വേറൊ​രാളോട്‌, ‘വരൂ’ എന്നു പറഞ്ഞാൽ അയാൾ വരും. എന്റെ അടിമ​യോ​ട്‌, ‘ഇതു ചെയ്യ്‌’ എന്നു പറഞ്ഞാൽ അയാൾ അതു ചെയ്യും.” 9 ഇതു കേട്ട്‌ ആശ്ചര്യ​പ്പെട്ട യേശു, തിരിഞ്ഞ്‌ തന്നെ അനുഗ​മി​ക്കുന്ന ജനക്കൂ​ട്ടത്തോ​ടു പറഞ്ഞു: “ഇസ്രായേ​ലിൽപ്പോ​ലും ഇത്ര വലിയ വിശ്വാ​സം കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”+ 10 ആ ഉദ്യോ​ഗസ്ഥൻ യേശു​വി​ന്റെ അടു​ത്തേക്ക്‌ അയച്ച ആളുകൾ തിരിച്ചെ​ത്തി​യപ്പോൾ അടിമ ആരോ​ഗ്യത്തോ​ടി​രി​ക്കു​ന്നതു കണ്ടു.+

11 പിന്നെ യേശു നയിൻ എന്ന നഗരത്തി​ലേക്കു പോയി. യേശു​വി​ന്റെ ശിഷ്യ​ന്മാ​രും വലി​യൊ​രു ജനക്കൂ​ട്ട​വും കൂടെ​യു​ണ്ടാ​യി​രു​ന്നു. 12 യേശു നഗരക​വാ​ട​ത്തിന്‌ അടുത്ത്‌ എത്തിയ​പ്പോൾ, ആളുകൾ ഒരാളു​ടെ ശവശരീ​രം ചുമന്നു​കൊ​ണ്ട്‌ പുറ​ത്തേക്കു വരുന്നതു കണ്ടു. അവൻ അമ്മയുടെ ഒരേ ഒരു മകനാ​യി​രു​ന്നു;+ അമ്മയാണെ​ങ്കിൽ വിധവ​യും. നഗരത്തിൽനി​ന്നുള്ള വലി​യൊ​രു കൂട്ടം ആളുക​ളും ആ വിധവ​യുടെ​കൂടെ​യു​ണ്ടാ​യി​രു​ന്നു. 13 വിധവയെ കണ്ട്‌ മനസ്സ്‌ അലിഞ്ഞ കർത്താവ്‌,+ “കരയേണ്ടാ”+ എന്നു പറഞ്ഞു. 14 പിന്നെ യേശു അടുത്ത്‌ ചെന്ന്‌ ശവമഞ്ചം തൊട്ടു; അതു ചുമന്നി​രു​ന്നവർ അവിടെ നിന്നു. അപ്പോൾ യേശു പറഞ്ഞു: “ചെറു​പ്പ​ക്കാ​രാ, എഴു​ന്നേൽക്കുക എന്നു ഞാൻ നിന്നോ​ടു പറയുന്നു.”+ 15 മരിച്ചവൻ അപ്പോൾ എഴു​ന്നേറ്റ്‌ ഇരുന്ന്‌ സംസാ​രി​ക്കാൻതു​ടങ്ങി. യേശു അവനെ അവന്റെ അമ്മയെ ഏൽപ്പിച്ചു.+ 16 അവരെല്ലാം ആകെ ഭയന്നുപോ​യി. “മഹാനായ ഒരു പ്രവാ​ചകൻ നമുക്കി​ട​യിൽ വന്നിരി​ക്കു​ന്നു”+ എന്നും “ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരി​ച്ചി​രി​ക്കു​ന്നു”+ എന്നും പറഞ്ഞു​കൊ​ണ്ട്‌ അവർ ദൈവത്തെ സ്‌തു​തി​ക്കാൻതു​ടങ്ങി. 17 യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യഹൂദ്യ​യിൽ എല്ലായി​ട​ത്തും ചുറ്റു​മുള്ള നാടു​ക​ളി​ലും പരന്നു.

18 യോഹന്നാന്റെ ശിഷ്യ​ന്മാർ ഇക്കാര്യ​ങ്ങളെ​ല്ലാം യോഹ​ന്നാ​നെ അറിയി​ച്ചു.+ 19 അപ്പോൾ യോഹ​ന്നാൻ രണ്ടു ശിഷ്യ​ന്മാ​രെ കർത്താ​വി​ന്റെ അടു​ത്തേക്ക്‌ അയച്ച്‌, “വരാനി​രി​ക്കു​ന്ന​യാൾ അങ്ങുതന്നെ​യാ​ണോ,+ അതോ ഇനി മറ്റൊ​രാ​ളെ ഞങ്ങൾ കാത്തി​രി​ക്ക​ണോ” എന്നു ചോദി​ച്ചു. 20 അവർ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “‘വരാനി​രി​ക്കു​ന്ന​യാൾ അങ്ങുതന്നെ​യാ​ണോ, അതോ ഇനി മറ്റൊ​രാ​ളെ ഞങ്ങൾ കാത്തി​രി​ക്ക​ണോ’ എന്നു ചോദി​ക്കാൻ സ്‌നാ​പ​കയോ​ഹ​ന്നാൻ അയച്ചതാ​ണു ഞങ്ങളെ.” 21 ആ സമയത്തു​തന്നെ യേശു, ഗുരു​ത​ര​മായ രോഗങ്ങൾ ഉൾപ്പെടെ പല തരം അസുഖങ്ങൾ പിടിപെട്ട+ അനേകരെ​യും ദുഷ്ടാത്മാക്കൾ* ബാധി​ച്ച​വരെ​യും സുഖ​പ്പെ​ടു​ത്തി. കൂടാതെ അന്ധരായ നിരവധി പേർക്കു കാഴ്‌ച നൽകു​ക​യും ചെയ്‌തു. 22 യേശു ആ രണ്ടു പേരോ​ടു പറഞ്ഞു: “നിങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്‌തത്‌, പോയി യോഹ​ന്നാ​നെ അറിയി​ക്കുക: അന്ധർ കാണുന്നു,+ മുടന്തർ നടക്കുന്നു, കുഷ്‌ഠരോ​ഗി​കൾ ശുദ്ധരാ​കു​ന്നു, ബധിരർ കേൾക്കു​ന്നു,+ മരിച്ചവർ ഉയിർത്തെ​ഴുന്നേൽക്കു​ന്നു, ദരി​ദ്രരോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു.+ 23 ഞാൻ കാരണം വിശ്വാ​സ​ത്തിൽനിന്ന്‌ വീണുപോ​കാ​ത്തവൻ സന്തുഷ്ടൻ.”+

24 യോഹന്നാന്റെ ദൂതന്മാർ പോയി​ക്ക​ഴി​ഞ്ഞപ്പോൾ യേശു ജനക്കൂ​ട്ടത്തോ​ടു യോഹ​ന്നാനെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്തു കാണാ​നാ​ണു വിജന​ഭൂ​മി​യിലേക്കു പോയത്‌? കാറ്റത്ത്‌ ആടിയു​ല​യുന്ന ഈറ്റയോ?+ 25 അല്ല, നിങ്ങൾ എന്തു കാണാ​നാ​ണു പോയത്‌? പട്ടുവസ്‌ത്രം* ധരിച്ച മനുഷ്യനെ​യോ?+ പട്ടുവ​സ്‌ത്രങ്ങൾ ധരിച്ച്‌ ആഡംബ​രത്തോ​ടെ ജീവി​ക്കു​ന്നവർ രാജ​കൊ​ട്ടാ​ര​ങ്ങ​ളി​ലല്ലേ ഉള്ളത്‌? 26 അപ്പോൾപ്പിന്നെ നിങ്ങൾ എന്തിനു പോയി? ഒരു പ്രവാ​ച​കനെ കാണാ​നോ? ശരിയാ​ണ്‌, എന്നാൽ പ്രവാ​ച​ക​നി​ലും വലിയവനെത്തന്നെ+ എന്നു ഞാൻ പറയുന്നു. 27 ‘ഇതാ, ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശ​വാ​ഹ​കനെ അയയ്‌ക്കു​ന്നു; അവൻ മുമ്പേ പോയി നിനക്കു വഴി ഒരുക്കും’+ എന്ന്‌ എഴുതി​യി​രി​ക്കു​ന്നത്‌ ഈ യോഹ​ന്നാനെ​ക്കു​റി​ച്ചാണ്‌. 28 സ്‌ത്രീകൾക്കു ജനിച്ച​വ​രിൽ യോഹ​ന്നാനെ​ക്കാൾ വലിയ​വ​നാ​യി ആരുമില്ല. എന്നാൽ ദൈവ​രാ​ജ്യ​ത്തി​ലെ ചെറി​യ​വ​രിൽ ഒരാൾപ്പോ​ലും യോഹ​ന്നാനെ​ക്കാൾ വലിയ​വ​നാണ്‌ എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”+ 29 (നികു​തി​പി​രി​വു​കാ​രും മറ്റു ജനങ്ങളും ഇതു കേട്ട​പ്പോൾ, ദൈവം നീതി​മാൻ എന്നു ഘോഷി​ച്ചു. കാരണം, അവർ യോഹ​ന്നാ​ന്റെ സ്‌നാ​നമേ​റ്റി​രു​ന്നു.+ 30 എന്നാൽ പരീശ​ന്മാ​രും നിയമ​പ​ണ്ഡി​ത​ന്മാ​രും യോഹ​ന്നാ​ന്റെ അടുത്ത്‌ വന്ന്‌ സ്‌നാ​നമേ​റ്റി​രു​ന്നില്ല. അങ്ങനെ അവരെ​ക്കു​റി​ച്ചുള്ള ദൈവോദ്ദേശ്യത്തോട്‌* അവർ അനാദ​രവ്‌ കാണിച്ചു.)+

31 “അതു​കൊണ്ട്‌ ഈ തലമു​റ​യി​ലെ മനുഷ്യ​രെ ഞാൻ ആരോട്‌ ഉപമി​ക്കും? ആരെ​പ്പോലെ​യാണ്‌ അവർ?+ 32 അവർ ചന്തസ്ഥലത്ത്‌ ഇരുന്ന്‌ പരസ്‌പരം ഇങ്ങനെ വിളി​ച്ചു​പ​റ​യുന്ന കുട്ടി​കളെപ്പോലെ​യാണ്‌: ‘ഞങ്ങൾ നിങ്ങൾക്കാ​യി കുഴലൂ​തി, നിങ്ങളോ നൃത്തം ചെയ്‌തില്ല. ഞങ്ങൾ വിലാ​പ​ഗീ​തം പാടി, നിങ്ങളോ വിലപി​ച്ചില്ല.’ 33 അതുപോലെ സ്‌നാ​പ​കയോ​ഹ​ന്നാൻ അപ്പം തിന്നാ​ത്ത​വ​നും വീഞ്ഞു കുടിക്കാത്തവനും+ ആയി വന്നപ്പോൾ, ‘അവനു ഭൂതബാ​ധ​യുണ്ട്‌’ എന്നു നിങ്ങൾ പറഞ്ഞു. 34 എന്നാൽ മനുഷ്യ​പു​ത്രൻ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യു​ന്ന​വ​നാ​യി വന്നപ്പോൾ, ‘ഇതാ! തീറ്റിപ്രി​യ​നും വീഞ്ഞു​കു​ടി​യ​നും ആയ മനുഷ്യൻ, നികു​തി​പി​രി​വു​കാ​രുടെ​യും പാപി​ക​ളുടെ​യും കൂട്ടു​കാ​രൻ’+ എന്നു നിങ്ങൾ പറഞ്ഞു. 35 പക്ഷേ ജ്ഞാനം അതിന്റെ മക്കളാൽ* നീതി​യു​ള്ളതെന്നു തെളി​യും.”*+

36 പരീശന്മാരിൽ ഒരാൾ യേശു​വി​നെ പലവട്ടം ഭക്ഷണത്തി​നു ക്ഷണിച്ചു. അങ്ങനെ ഒടുവിൽ യേശു ആ പരീശന്റെ വീട്ടിൽ ചെന്നു, ഭക്ഷണം കഴിക്കാൻ ഇരുന്നു.* 37 ആ നഗരത്തിൽ പാപി​നി​യാ​യി അറിയപ്പെ​ട്ടി​രുന്ന ഒരു സ്‌ത്രീ​യു​ണ്ടാ​യി​രു​ന്നു. യേശു ആ പരീശന്റെ വീട്ടിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കു​ന്നു എന്ന്‌ അറിഞ്ഞ അവൾ ഒരു വെൺകൽഭ​ര​ണി​യിൽ സുഗന്ധ​തൈ​ല​വു​മാ​യി അവിടെ വന്നു.+ 38 ആ സ്‌ത്രീ യേശു​വി​ന്റെ പുറകി​ലാ​യി കാൽക്കൽ നിന്ന്‌ കരഞ്ഞു. യേശു​വി​ന്റെ പാദങ്ങൾ കണ്ണീരു​കൊ​ണ്ട്‌ നനച്ചിട്ട്‌ തലമു​ടികൊണ്ട്‌ തുടച്ചു. പിന്നെ യേശു​വി​ന്റെ പാദങ്ങ​ളിൽ ആർദ്ര​മാ​യി ചുംബി​ച്ച്‌ അവയിൽ സുഗന്ധ​തൈലം ഒഴിച്ചു. 39 യേശുവിനെ ക്ഷണിച്ച പരീശൻ ഇതു കണ്ട്‌ ഇങ്ങനെ മനസ്സിൽ പറഞ്ഞു: “ഈ മനുഷ്യൻ ശരിക്കും ഒരു പ്രവാ​ച​ക​നാ​യി​രുന്നെ​ങ്കിൽ തന്നെ തൊടു​ന്നത്‌ ആരാ​ണെ​ന്നും എങ്ങനെ​യു​ള്ള​വളെ​ന്നും മനസ്സി​ലാ​ക്കിയേനേ. ഇവൾ പാപി​നി​യായ സ്‌ത്രീ​യല്ലേ.”+ 40 യേശു പരീശ​നോ​ട്‌, “ശിമോ​നേ, എനിക്ക്‌ ഒരു കാര്യം പറയാ​നുണ്ട്‌” എന്നു പറഞ്ഞ​പ്പോൾ അയാൾ, “ഗുരുവേ, പറഞ്ഞാ​ലും” എന്നു പറഞ്ഞു.

41 “പണം കടം കൊടു​ക്കുന്ന ഒരാളിൽനി​ന്ന്‌ രണ്ടു പേർ കടം വാങ്ങി. ഒരാൾ 500 ദിനാറെയും* മറ്റേയാൾ 50-ഉം ആണ്‌ വാങ്ങി​യത്‌. 42 അതു തിരി​ച്ചുകൊ​ടു​ക്കാൻ അവർക്ക്‌ ഒരു നിവൃ​ത്തി​യു​മി​ല്ലാ​യി​രു​ന്ന​തുകൊണ്ട്‌ അയാൾ രണ്ടു പേരോ​ടും നിരു​പാ​ധി​കം ക്ഷമിച്ചു. അവരിൽ ആരായി​രി​ക്കും അയാളെ കൂടുതൽ സ്‌നേ​ഹി​ക്കുക?” 43 അപ്പോൾ ശിമോൻ, “കൂടുതൽ ക്ഷമിച്ചത്‌ ആരോ​ടാ​ണോ അയാളാ​യി​രി​ക്കുമെന്നു തോന്നു​ന്നു” എന്നു പറഞ്ഞു. യേശു ശിമോ​നോ​ട്‌, “നീ പറഞ്ഞതു ശരിയാ​ണ്‌” എന്നു പറഞ്ഞു. 44 എന്നിട്ട്‌ യേശു സ്‌ത്രീ​യു​ടെ നേരെ തിരിഞ്ഞ്‌ ശിമോനോ​ടാ​യി പറഞ്ഞു: “നീ ഈ സ്‌ത്രീ​യെ കണ്ടില്ലേ? ഞാൻ നിന്റെ വീട്ടിൽ വന്നപ്പോൾ നീ എന്റെ കാൽ കഴുകാൻ വെള്ളം തന്നില്ല. എന്നാൽ ഇവൾ ഇവളുടെ കണ്ണീരു​കൊ​ണ്ട്‌ എന്റെ കാലുകൾ നനച്ച്‌ തലമു​ടികൊണ്ട്‌ തുടച്ചു. 45 നീ എന്നെ ചുംബി​ച്ചില്ല. ഇവളോ, ഞാൻ അകത്ത്‌ വന്നപ്പോൾമു​തൽ എന്റെ പാദങ്ങ​ളിൽ ചുംബി​ക്കു​ന്നു. 46 നീ എന്റെ തലയിൽ തൈലം ഒഴിച്ചില്ല. ഇവളോ, എന്റെ പാദങ്ങ​ളിൽ സുഗന്ധ​തൈലം ഒഴിച്ചു. 47 അതുകൊണ്ട്‌, ഞാൻ നിന്നോ​ടു പറയുന്നു: അവളുടെ പാപങ്ങൾ വളരെയധികമാണെങ്കിലും* അതെല്ലാം ക്ഷമിച്ചി​രി​ക്കു​ന്നു.+ അതിനാൽ അവൾ കൂടുതൽ സ്‌നേഹം കാണി​ക്കു​ന്നു. എന്നാൽ കുറച്ച്‌ ക്ഷമിച്ചു​കി​ട്ടി​യവൻ കുറച്ച്‌ സ്‌നേ​ഹി​ക്കു​ന്നു.” 48 പിന്നെ യേശു ആ സ്‌ത്രീ​യോ​ട്‌, “നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു. 49 ഇതു കേട്ട്‌ യേശു​വിനോടൊ​പ്പം മേശയ്‌ക്കൽ ഭക്ഷണത്തി​ന്‌ ഇരുന്നവർ, “പാപങ്ങൾപോ​ലും ക്ഷമിക്കുന്ന ഇദ്ദേഹം ആരാണ്‌”+ എന്നു തമ്മിൽ ചോദി​ക്കാൻതു​ടങ്ങി. 50 യേശു ആ സ്‌ത്രീയോ​ടു പറഞ്ഞു: “നിന്റെ വിശ്വാ​സം നിന്നെ രക്ഷിച്ചി​രി​ക്കു​ന്നു.+ സമാധാ​നത്തോ​ടെ പൊയ്‌ക്കൊ​ള്ളൂ.”

8 അധികം വൈകാ​തെ യേശു ഒരു പ്രസം​ഗ​പ​ര്യ​ടനം ആരംഭി​ച്ചു. ദൈവ​രാ​ജ്യത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ച്ചുകൊണ്ട്‌ പന്ത്രണ്ടു പേരോടൊപ്പം* യേശു നഗരംതോ​റും ഗ്രാമംതോ​റും സഞ്ചരിച്ചു.+ 2 ദുഷ്ടാത്മാക്കളിൽനിന്നും* രോഗ​ങ്ങ​ളിൽനി​ന്നും മുക്തരായ ചില സ്‌ത്രീ​ക​ളും യേശു​വിനോടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഏഴു ഭൂതങ്ങൾ വിട്ട്‌ പോയ, മഗ്‌ദ​ല​ക്കാ​രി എന്നു വിളി​ച്ചി​രുന്ന മറിയ​യും 3 സൂസന്നയും ഹെരോ​ദി​ന്റെ കാര്യ​സ്ഥ​നായ കൂസയു​ടെ ഭാര്യ യോഹന്നയും+ ഇക്കൂട്ട​ത്തിൽപ്പെ​ടു​ന്നു. മറ്റ്‌ അനേകം സ്‌ത്രീ​ക​ളും യേശു​വിനോടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അവരെ​ല്ലാം അവരുടെ സ്വത്തു​ക്കൾകൊണ്ട്‌ അവരെ ശുശ്രൂ​ഷി​ച്ചുപോ​ന്നു.+

4 യേശുവിനോടൊപ്പം ഓരോ നഗരത്തിലേ​ക്കും യാത്ര ചെയ്‌തി​രു​ന്ന​വരെ​ക്കൂ​ടാ​തെ വലി​യൊ​രു ജനക്കൂട്ടം അവിടെ വന്നുകൂ​ടി. അപ്പോൾ ഒരു ദൃഷ്ടാന്തം ഉപയോ​ഗിച്ച്‌ യേശു സംസാ​രി​ച്ചു:+ 5 “ഒരു വിതക്കാ​രൻ വിത്തു വിതയ്‌ക്കാൻ പോയി. വിതയ്‌ക്കു​മ്പോൾ വിത്തു​ക​ളിൽ കുറെ വഴിയ​രി​കെ വീണു. ആളുകൾ അവയിൽ ചവിട്ടി​ന​ടന്നു, ആകാശ​ത്തി​ലെ പക്ഷികൾ അവ തിന്നു​ക​ളഞ്ഞു.+ 6 ചിലതു പാറപ്പു​റത്ത്‌ വീണു. അവ മുള​ച്ചെ​ങ്കി​ലും നനവി​ല്ലാ​ത്ത​തുകൊണ്ട്‌ ഉണങ്ങിപ്പോ​യി.+ 7 മറ്റു ചിലതു മുൾച്ചെ​ടി​കൾക്കി​ട​യിൽ വീണ്‌ വളർന്നു. എന്നാൽ മുൾച്ചെ​ടി​ക​ളും ഒപ്പം വളർന്ന്‌ അവയെ ഞെരു​ക്കി​ക്ക​ളഞ്ഞു.+ 8 വേറെ ചിലതു നല്ല മണ്ണിൽ വീണു. അവ മുളച്ച്‌ വളർന്ന്‌ 100 മേനി വിളവ്‌ നൽകി.”+ ഇതു പറഞ്ഞ​ശേഷം യേശു, “കേൾക്കാൻ ചെവി​യു​ള്ളവൻ കേൾക്കട്ടെ”+ എന്നു പറഞ്ഞു.

9 എന്നാൽ ഈ ദൃഷ്ടാ​ന്ത​ത്തി​ന്റെ അർഥം എന്താ​ണെന്നു യേശു​വി​ന്റെ ശിഷ്യ​ന്മാർ ചോദി​ച്ചു.+ 10 അപ്പോൾ യേശു പറഞ്ഞു: “ദൈവ​രാ​ജ്യ​ത്തി​ന്റെ പാവന​ര​ഹ​സ്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ നിങ്ങളെ അനുവ​ദി​ച്ചി​രി​ക്കു​ന്നു. പക്ഷേ മറ്റുള്ള​വർക്ക്‌ അതെല്ലാം ദൃഷ്ടാ​ന്ത​ങ്ങ​ളാ​യി​ത്തന്നെ ഇരിക്കു​ന്നു.+ അവർ നോക്കു​ന്നുണ്ട്‌, പക്ഷേ അതു​കൊണ്ട്‌ ഒരു കാര്യ​വു​മില്ല. അവർ കേൾക്കു​ന്നുണ്ട്‌, പക്ഷേ അതു​കൊണ്ട്‌ ഒരു ഗുണവു​മില്ല. പറയു​ന്ന​തി​ന്റെ സാരം അവർ മനസ്സി​ലാ​ക്കു​ന്നു​മില്ല.+ 11 ദൃഷ്ടാന്തത്തിന്റെ അർഥം ഇതാണ്‌: വിത്ത്‌ ദൈവ​വ​ചനം.+ 12 വഴിയരികെ വീണ വിത്തിന്റെ കാര്യ​മോ: ചിലർ ആ വചനം കേൾക്കുന്നെ​ങ്കി​ലും അവർ വിശ്വ​സിച്ച്‌ രക്ഷ നേടാ​തി​രി​ക്കാൻ പിശാച്‌ വന്ന്‌ അവരുടെ ഹൃദയ​ങ്ങ​ളിൽനിന്ന്‌ വചനം എടുത്തു​ക​ള​യു​ന്നു.+ 13 പാറപ്പുറത്ത്‌ വീണ വിത്തിന്റെ കാര്യം: ചിലർ വചനം കേൾക്കു​മ്പോൾ അതു സന്തോ​ഷത്തോ​ടെ സ്വീക​രി​ക്കു​ന്നു. എന്നാൽ അവർക്കു വേരില്ല. അവർ അൽപ്പസ​മ​യത്തേക്കു വിശ്വ​സി​ക്കു​ന്നു. എന്നാൽ പരീക്ഷ​ണ​ങ്ങ​ളു​ടെ സമയത്ത്‌ വീണുപോ​കു​ന്നു.+ 14 മുൾച്ചെടികൾക്കിടയിൽ വീണതോ: ചിലർ വചനം കേൾക്കുന്നെ​ങ്കി​ലും ഈ ജീവി​ത​ത്തി​ലെ രസങ്ങളും+ ഉത്‌ക​ണ്‌ഠ​ക​ളും സമ്പത്തും+ അവരുടെ ശ്രദ്ധ പതറി​ക്കു​ന്നു. അവർ പാടേ ഞെരു​ങ്ങിപ്പോ​കു​ന്ന​തുകൊണ്ട്‌ പാകമായ ഫലം നൽകു​ന്നില്ല.+ 15 നല്ല മണ്ണിൽ വീണ വിത്തിന്റെ കാര്യ​മോ: ആത്മാർഥ​ത​യുള്ള നല്ലൊരു ഹൃദയത്തോടെ+ ദൈവ​വ​ചനം കേട്ടിട്ട്‌ ഉള്ളിൽ സംഗ്ര​ഹി​ക്കു​ക​യും സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കു​ക​യും ചെയ്യു​ന്ന​വ​രാണ്‌ അവർ.+

16 “ആരും വിളക്കു കത്തിച്ച്‌ അതു പാത്രം​കൊ​ണ്ട്‌ മൂടിവെ​ക്കു​ക​യോ കട്ടിലി​നു കീഴെ വെക്കു​ക​യോ ചെയ്യാ​റി​ല്ല​ല്ലോ. അകത്ത്‌ വരുന്ന​വർക്കു വെളിച്ചം കിട്ടാൻ വിളക്കു​ത​ണ്ടി​ലല്ലേ വെക്കുക?+ 17 മറച്ചുവെച്ചിരിക്കുന്നതൊന്നും എന്നെന്നും മറഞ്ഞി​രി​ക്കില്ല. ഒളിപ്പി​ച്ചുവെ​ച്ചി​രി​ക്കു​ന്നതൊ​ന്നും പരസ്യ​മാ​കാതെ​യും വെളി​ച്ച​ത്തു​വ​രാതെ​യും ഇരിക്കില്ല.+ 18 അതുകൊണ്ട്‌ നിങ്ങൾ എങ്ങനെ കേൾക്കു​ന്നു എന്നതിനു ശ്രദ്ധ കൊടു​ക്കുക. ഉള്ളവനു കൂടുതൽ കൊടു​ക്കും.+ എന്നാൽ ഇല്ലാത്ത​വന്റെ കൈയിൽനി​ന്ന്‌ തനിക്കു​ണ്ടെന്ന്‌ അയാൾ വിചാ​രി​ക്കു​ന്ന​തും​കൂ​ടെ എടുത്തു​ക​ള​യും.”+

19 യേശുവിനെ കാണാൻ അമ്മയും സഹോദരന്മാരും+ വന്നു. എന്നാൽ ജനക്കൂട്ടം കാരണം അവർക്ക്‌ യേശു​വി​ന്റെ അടുത്ത്‌ ചെല്ലാൻ കഴിഞ്ഞില്ല.+ 20 അപ്പോൾ ചിലർ യേശു​വിനോട്‌, “അങ്ങയെ കാണാൻ അമ്മയും സഹോ​ദ​ര​ന്മാ​രും പുറത്ത്‌ കാത്തു​നിൽക്കു​ന്നു” എന്ന്‌ അറിയി​ച്ചു. 21 യേശുവോ അവരോ​ട്‌, “ദൈവ​ത്തി​ന്റെ വചനം കേട്ട്‌ അത്‌ അനുസ​രി​ക്കുന്ന ഇവരാണ്‌ എന്റെ അമ്മയും സഹോ​ദ​ര​ന്മാ​രും”+ എന്നു പറഞ്ഞു.

22 ഒരു ദിവസം യേശു​വും ശിഷ്യ​ന്മാ​രും ഒരു വള്ളത്തിൽ കയറി. യേശു അവരോ​ട്‌, “നമുക്കു തടാക​ത്തി​ന്റെ അക്കരയ്‌ക്കു പോകാം” എന്നു പറഞ്ഞു. അവർ പുറ​പ്പെട്ടു.+ 23 യാത്രയ്‌ക്കിടെ യേശു ഉറങ്ങിപ്പോ​യി. അപ്പോൾ ഒരു വലിയ കൊടു​ങ്കാറ്റ്‌ ഉണ്ടായി. വള്ളത്തിൽ വെള്ളം കയറി​ത്തു​ടങ്ങി. വള്ളം മുങ്ങുമെ​ന്നാ​യി.+ 24 അതുകൊണ്ട്‌ അവർ ചെന്ന്‌, “ഗുരുവേ, ഗുരുവേ, നമ്മൾ ഇപ്പോൾ മരിക്കും” എന്നു പറഞ്ഞ്‌ യേശു​വി​നെ ഉണർത്തി. യേശു എഴു​ന്നേറ്റ്‌ കാറ്റിനെ​യും ശക്തമായ തിരകളെ​യും ശാസിച്ചു. അവ അടങ്ങി. എല്ലാം ശാന്തമാ​യി.+ 25 പിന്നെ യേശു അവരോ​ട്‌, “നിങ്ങളു​ടെ വിശ്വാ​സമൊ​ക്കെ എവി​ടെപ്പോ​യി” എന്നു ചോദി​ച്ചു. എന്നാൽ അവർ ആകെ പേടി​ച്ചുപോ​യി​രു​ന്നു. അതിശ​യത്തോ​ടെ അവർ തമ്മിൽത്ത​മ്മിൽ ചോദി​ച്ചു: “ശരിക്കും ഇത്‌ ആരാണ്‌? ഇദ്ദേഹം കാറ്റിനോ​ടും വെള്ള​ത്തോ​ടും പോലും കല്‌പി​ക്കു​ക​യും അവ അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​ല്ലോ?”+

26 പിന്നീട്‌ അവർ ഗലീല​യ്‌ക്കു മറുകരെ​യുള്ള ഗരസേന്യരുടെ+ നാട്ടിൽ വള്ളം അടുപ്പി​ച്ചു. 27 യേശു കരയ്‌ക്ക്‌ ഇറങ്ങി​യപ്പോൾ നഗരത്തിൽനി​ന്നുള്ള ഭൂതബാ​ധി​ത​നായ ഒരു മനുഷ്യൻ യേശു​വിന്‌ എതിരെ വന്നു. ഏറെക്കാ​ല​മാ​യി അയാൾ വസ്‌ത്രം ധരിച്ചി​രു​ന്നില്ല. വീട്ടിൽ താമസി​ക്കാ​തെ ശവക്കല്ല​റ​കൾക്കി​ട​യി​ലാ​യി​രു​ന്നു അയാളു​ടെ വാസം.+ 28 യേശുവിനെ കണ്ടപ്പോൾ അയാൾ അലറി​വി​ളി​ച്ചുകൊണ്ട്‌ യേശു​വി​ന്റെ മുന്നിൽ വീണു. അയാൾ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “അത്യു​ന്ന​ത​ദൈ​വ​ത്തി​ന്റെ പുത്ര​നായ യേശുവേ, അങ്ങ്‌ എന്തിനാ​ണ്‌ എന്റെ കാര്യ​ത്തിൽ ഇടപെ​ടു​ന്നത്‌? ദയവുചെ​യ്‌ത്‌ എന്നെ ഉപദ്ര​വി​ക്ക​രു​തേ.”+ 29 (ആ മനുഷ്യ​നിൽനിന്ന്‌ പുറത്ത്‌ വരാൻ യേശു അശുദ്ധാത്മാവിനോടു* കല്‌പി​ച്ച​താ​യി​രു​ന്നു കാരണം. പല പ്രാവ​ശ്യം ആ അശുദ്ധാ​ത്മാവ്‌ അയാളെ ബാധി​ച്ചി​രു​ന്നു.*+ എത്ര വട്ടം വിലങ്ങും ചങ്ങലക​ളും ഇട്ട്‌ ബന്ധിച്ച്‌ കാവലിൽ സൂക്ഷി​ച്ചി​ട്ടും അതെല്ലാം തകർത്ത അയാളെ ഭൂതം ഒറ്റപ്പെട്ട സ്ഥലങ്ങളി​ലേക്കു കൊണ്ടുപോ​കാ​റു​ണ്ടാ​യി​രു​ന്നു.) 30 യേശു അയാ​ളോട്‌, “നിന്റെ പേര്‌ എന്താണ്‌” എന്നു ചോദി​ച്ചപ്പോൾ, “ലഗ്യോൻ”* എന്ന്‌ അയാൾ പറഞ്ഞു. കാരണം അനേകം ഭൂതങ്ങൾ അയാളിൽ കടന്നി​രു​ന്നു. 31 അഗാധത്തിലേക്കു പോകാൻ തങ്ങളോ​ടു കല്‌പി​ക്ക​രുതെന്ന്‌ അവ യേശു​വിനോട്‌ അപേക്ഷി​ച്ചുകൊ​ണ്ടി​രു​ന്നു.+ 32 അവിടെ മലയിൽ വലി​യൊ​രു പന്നിക്കൂട്ടം+ മേയു​ന്നു​ണ്ടാ​യി​രു​ന്നു. അവയിൽ കടക്കാൻ തങ്ങളെ അനുവ​ദി​ക്ക​ണമെന്ന്‌ അവ യേശു​വിനോ​ടു കേണ​പേ​ക്ഷി​ച്ചു. യേശു അനുവാ​ദം കൊടു​ത്തു.+ 33 ആ മനുഷ്യ​നിൽനിന്ന്‌ പുറത്ത്‌ വന്ന ഭൂതങ്ങൾ പന്നിക്കൂ​ട്ട​ത്തിൽ കടന്നു. പന്നികൾ വിര​ണ്ടോ​ടി ചെങ്കു​ത്തായ സ്ഥലത്തു​നിന്ന്‌ തടാക​ത്തിലേക്കു ചാടി. അവയെ​ല്ലാം മുങ്ങി​ച്ചത്തു. 34 അവയെ മേയ്‌ച്ചി​രു​ന്നവർ ഇതു കണ്ടിട്ട്‌ ഓടി​ച്ചെന്ന്‌ നഗരത്തി​ലും നാട്ടിൻപു​റ​ത്തും വിവരം അറിയി​ച്ചു.

35 സംഭവിച്ചത്‌ എന്താ​ണെന്ന്‌ അറിയാൻ ആളുകൾ വന്നു. അവർ യേശു​വി​ന്റെ അടുത്ത്‌ എത്തിയ​പ്പോൾ ഭൂതങ്ങൾ വിട്ട്‌ പോയ മനുഷ്യൻ വസ്‌ത്രം ധരിച്ച്‌ സുബോ​ധത്തോ​ടെ യേശു​വി​ന്റെ കാൽക്കൽ ഇരിക്കു​ന്നതു കണ്ടു. അവർക്ക്‌ ആകെ പേടി​യാ​യി. 36 സംഭവം നേരിൽ കണ്ടവർ, ഭൂതബാ​ധി​ത​നായ മനുഷ്യൻ സുഖം പ്രാപി​ച്ചത്‌ എങ്ങനെ​യെന്ന്‌ അവർക്കു വിവരി​ച്ചുകൊ​ടു​ത്തു. 37 ഗരസേന്യദേശത്തെ കുറെ ആളുകൾ ചെന്ന്‌ യേശു​വിനോട്‌ അവരുടെ നാട്ടിൽനി​ന്ന്‌ പോക​ണമെന്നു പറഞ്ഞു. കാരണം അവർ ആകെ പേടി​ച്ചുപോ​യി​രു​ന്നു. അപ്പോൾ യേശു അവി​ടെ​നിന്ന്‌ പോകാൻവേണ്ടി വള്ളത്തിൽ കയറി. 38 പക്ഷേ ഭൂതങ്ങൾ വിട്ട്‌ പോയ മനുഷ്യൻ തന്നെയും കൂടെ കൊണ്ടുപോ​ക​ണമെന്നു യേശു​വിനോ​ടു യാചി​ച്ചുകൊ​ണ്ടി​രു​ന്നു. എന്നാൽ യേശു ഇങ്ങനെ പറഞ്ഞ്‌ അയാളെ തിരി​ച്ച​യച്ചു:+ 39 “നീ വീട്ടി​ലേക്കു പൊയ്‌ക്കൊ​ള്ളൂ! എന്നിട്ട്‌ ദൈവം നിനക്കു ചെയ്‌തു​ത​ന്നതൊ​ക്കെ മറ്റുള്ള​വരെ അറിയി​ക്കുക.” അങ്ങനെ, അയാൾ പോയി യേശു അയാൾക്കു ചെയ്‌തുകൊ​ടുത്ത കാര്യങ്ങൾ നഗരത്തിലെ​ങ്ങും പ്രസി​ദ്ധ​മാ​ക്കി.

40 യേശു തിരിച്ചെ​ത്തി​യപ്പോൾ ജനക്കൂട്ടം യേശു​വി​നെ സന്തോ​ഷത്തോ​ടെ സ്വീക​രി​ച്ചു. എല്ലാവ​രും യേശു​വി​നെ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു.+ 41 അപ്പോൾ യായീ​റൊ​സ്‌ എന്നൊ​രാൾ അവിടെ വന്നു. സിന​ഗോ​ഗി​ന്റെ അധ്യക്ഷ​ന്മാ​രിൽ ഒരാളാ​യി​രുന്ന അയാൾ യേശു​വി​ന്റെ കാൽക്കൽ വീണ്‌ അയാളു​ടെ വീട്ടിൽ ചെല്ലണ​മെന്ന്‌ അപേക്ഷി​ച്ചു.+ 42 യായീറൊസിന്റെ ഒരേ ഒരു മകൾ അത്യാ​സ​ന്ന​നി​ല​യി​ലാ​യി​രു​ന്നു. അവൾക്ക്‌ ഏകദേശം 12 വയസ്സു​ണ്ടാ​യി​രു​ന്നു.

യേശു പോകു​മ്പോൾ ജനക്കൂട്ടം യേശു​വി​നെ തിക്കിക്കൊ​ണ്ടി​രു​ന്നു. 43 രക്തസ്രാവം+ കാരണം 12 വർഷമാ​യി കഷ്ടപ്പെ​ട്ടി​രുന്ന ഒരു സ്‌ത്രീ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ആർക്കും ആ സ്‌ത്രീ​യെ സുഖ​പ്പെ​ടു​ത്താൻ കഴിഞ്ഞി​രു​ന്നില്ല.+ 44 ആ സ്‌ത്രീ യേശു​വി​ന്റെ പുറകി​ലൂ​ടെ ചെന്ന്‌ പുറങ്കു​പ്പാ​യ​ത്തി​ന്റെ അറ്റത്ത്‌* തൊട്ടു.+ അപ്പോൾത്തന്നെ അവരുടെ രക്തസ്രാ​വം നിലച്ചു. 45 അപ്പോൾ യേശു, “ആരാണ്‌ എന്നെ തൊട്ടത്‌” എന്നു ചോദി​ച്ചു. എല്ലാവ​രും ‘ഞാനല്ല’ എന്നു പറഞ്ഞു. പത്രോ​സ്‌ യേശു​വിനോട്‌, “ഗുരുവേ, എത്രയോ ആളുക​ളാണ്‌ അങ്ങയെ തിക്കു​ന്നത്‌”+ എന്നു പറഞ്ഞു. 46 എന്നാൽ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു. കാരണം എന്നിൽനി​ന്ന്‌ ശക്തി+ പുറ​പ്പെ​ട്ടതു ഞാൻ അറിഞ്ഞു.” 47 ഇനിയൊന്നും മറച്ചുവെ​ച്ചി​ട്ടു കാര്യ​മില്ലെന്നു മനസ്സി​ലാ​ക്കിയ സ്‌ത്രീ വിറച്ചു​കൊ​ണ്ട്‌ ചെന്ന്‌ യേശു​വി​ന്റെ കാൽക്കൽ വീണു. എന്നിട്ട്‌ യേശു​വി​നെ തൊട്ടത്‌ എന്തിനാണെ​ന്നും ഉടൻതന്നെ രോഗം മാറി​യത്‌ എങ്ങനെയെ​ന്നും എല്ലാവ​രും കേൾക്കെ വെളിപ്പെ​ടു​ത്തി. 48 എന്നാൽ യേശു ആ സ്‌ത്രീയോ​ടു പറഞ്ഞു: “മകളേ, നിന്റെ വിശ്വാ​സ​മാ​ണു നിന്നെ സുഖ​പ്പെ​ടു​ത്തി​യത്‌. സമാധാ​നത്തോ​ടെ പൊയ്‌ക്കൊ​ള്ളൂ.”+

49 യേശു സംസാ​രി​ച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ സിന​ഗോ​ഗി​ലെ അധ്യക്ഷന്റെ വീട്ടിൽനി​ന്ന്‌ ഒരാൾ വന്ന്‌ പറഞ്ഞു: “മോൾ മരിച്ചുപോ​യി. ഇനി, ഗുരു​വി​നെ ബുദ്ധി​മു​ട്ടിക്കേണ്ടാ.”+ 50 ഇതു കേട്ട്‌ യേശു യായീറൊ​സിനോ​ടു പറഞ്ഞു: “പേടി​ക്കേണ്ടാ, വിശ്വ​സി​ച്ചാൽ മാത്രം മതി. അവൾ രക്ഷപ്പെ​ടും.”+ 51 വീട്ടിൽ എത്തിയ​പ്പോൾ തന്റെകൂ​ടെ അകത്തേക്കു കയറാൻ പത്രോ​സിനെ​യും യോഹ​ന്നാനെ​യും യാക്കോ​ബിനെ​യും പെൺകു​ട്ടി​യു​ടെ മാതാ​പി​താ​ക്കളെ​യും അല്ലാതെ മറ്റാ​രെ​യും യേശു അനുവ​ദി​ച്ചില്ല. 52 ആളുകളെല്ലാം അവളെച്ചൊ​ല്ലി വിലപി​ക്കു​ക​യും നെഞ്ചത്ത​ടിച്ച്‌ കരയു​ക​യും ചെയ്യു​ക​യാ​യി​രു​ന്നു. യേശു അവരോ​ടു പറഞ്ഞു: “കരയേണ്ടാ!+ അവൾ മരിച്ചി​ട്ടില്ല, ഉറങ്ങു​ക​യാണ്‌.”+ 53 ഇതു കേട്ട്‌ അവർ യേശു​വി​നെ കളിയാ​ക്കി​ച്ചി​രി​ക്കാൻതു​ടങ്ങി. കാരണം, അവൾ മരിച്ചു​പോ​യെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. 54 യേശു അവളുടെ കൈപി​ടിച്ച്‌, “കുഞ്ഞേ, എഴു​ന്നേൽക്കൂ!”+ എന്നു പറഞ്ഞു. 55 അപ്പോൾ അവൾക്കു ജീവൻ തിരി​ച്ചു​കി​ട്ടി.*+ ഉടനെ അവൾ എഴു​ന്നേറ്റു.+ അവൾക്ക്‌ എന്തെങ്കി​ലും കഴിക്കാൻ കൊടു​ക്കാൻ യേശു പറഞ്ഞു. 56 അവളുടെ മാതാ​പി​താ​ക്കൾക്കു സന്തോഷം അടക്കാ​നാ​യില്ല. എന്നാൽ, സംഭവി​ച്ചത്‌ ആരോ​ടും പറയരു​തെന്നു യേശു അവരോ​ടു കല്‌പി​ച്ചു.+

9 പിന്നെ യേശു പന്ത്രണ്ടു പേരെ* വിളി​ച്ചു​കൂ​ട്ടി, അവർക്കു ഭൂതങ്ങളെയെ​ല്ലാം വരുതി​യിൽ നിറുത്താനും+ രോഗങ്ങൾ സുഖപ്പെടുത്താനും+ ഉള്ള ശക്തിയും അധികാ​ര​വും കൊടു​ത്തു. 2 എന്നിട്ട്‌ ദൈവ​രാ​ജ്യത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാ​നും രോഗങ്ങൾ സുഖ​പ്പെ​ടു​ത്താ​നും അവരെ അയച്ചു. 3 യേശു അവരോ​ടു പറഞ്ഞു: “യാത്ര​യ്‌ക്കു വടിയോ ഭക്ഷണസ​ഞ്ചി​യോ അപ്പമോ പണമോ* ഒന്നും എടുക്ക​രുത്‌. ഒന്നില​ധി​കം വസ്‌ത്ര​ങ്ങ​ളും ഉണ്ടാ​യിരി​ക്കരുത്‌.+ 4 നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആ സ്ഥലം വിട്ട്‌ പോകു​ന്ന​തു​വരെ ആ വീട്ടിൽ താമസി​ക്കുക.+ 5 എവിടെയെങ്കിലും ആളുകൾ നിങ്ങളെ സ്വീക​രി​ക്കാ​തെ വന്നാൽ ആ നഗരം വിട്ട്‌ പോകു​മ്പോൾ നിങ്ങളു​ടെ കാലിലെ പൊടി കുടഞ്ഞു​ക​ള​യുക. അത്‌ അവർക്കെ​തി​രെ ഒരു തെളി​വാ​കട്ടെ.”+ 6 അങ്ങനെ, അവർ ഗ്രാമ​ങ്ങൾതോ​റും സഞ്ചരിച്ച്‌ എല്ലായി​ട​ത്തും സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും ആളുകളെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.+

7 സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച്‌ കേട്ട​പ്പോൾ ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യായ ഹെരോദ്‌* ആകെ ആശയക്കു​ഴ​പ്പ​ത്തി​ലാ​യി. കാരണം മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെട്ട യോഹ​ന്നാ​നാണ്‌ ഇതെന്നു ചിലരും+ 8 ഏലിയയാണു പ്രത്യ​ക്ഷ​നാ​യി​രി​ക്കു​ന്നതെന്നു മറ്റു ചിലരും പുരാ​ത​നപ്ര​വാ​ച​ക​ന്മാ​രിൽ ഒരാളാ​ണ്‌ എഴു​ന്നേ​റ്റി​രി​ക്കു​ന്നതെന്നു വേറെ ചിലരും പറയു​ന്നു​ണ്ടാ​യി​രു​ന്നു.+ 9 “യോഹ​ന്നാ​നെ ഞാൻ തല വെട്ടി കൊന്ന​താ​ണ​ല്ലോ.+ പിന്നെ ആരെപ്പ​റ്റി​യാണ്‌ ഈ പറഞ്ഞുകേൾക്കു​ന്നത്‌” എന്നു ഹെരോ​ദ്‌ ചോദി​ച്ചു. അതു​കൊണ്ട്‌ ഇപ്പറഞ്ഞ​യാ​ളെ നേരിട്ട്‌ കാണാൻ ഹെരോ​ദ്‌ ആഗ്രഹി​ച്ചു.+

10 അപ്പോസ്‌തലന്മാർ മടങ്ങി​യെത്തി അവർ ചെയ്‌തതൊ​ക്കെ യേശു​വിനോ​ടു വിവരി​ച്ചു.+ അപ്പോൾ യേശു അവരെ മാത്രം കൂട്ടി ബേത്ത്‌സ​യിദ എന്ന നഗരത്തി​ലേക്കു പോയി.+ 11 പക്ഷേ അത്‌ അറിഞ്ഞ ജനക്കൂട്ടം യേശു​വി​ന്റെ പിന്നാലെ ചെന്നു. യേശു ദയയോ​ടെ അവരെ സ്വീക​രിച്ച്‌ അവരോ​ടു ദൈവ​രാ​ജ്യത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ക​യും രോഗി​കളെയെ​ല്ലാം സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.+ 12 വൈകുന്നേരമായപ്പോൾ ആ പന്ത്രണ്ടു പേർ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ പറഞ്ഞു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? ജനത്തെ പറഞ്ഞയ​യ്‌ക്കൂ. അവർ അടുത്തുള്ള ഗ്രാമ​ങ്ങ​ളി​ലും നാട്ടിൻപു​റ​ത്തും ചെന്ന്‌ ഭക്ഷണവും താമസ​സൗ​ക​ര്യ​വും കണ്ടെത്തട്ടെ.”+ 13 എന്നാൽ യേശു അവരോ​ട്‌, “നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടു​ക്ക്‌”+ എന്നു പറഞ്ഞു. “അഞ്ച്‌ അപ്പവും രണ്ടു മീനും മാത്രമേ ഞങ്ങളുടെ കൈയി​ലു​ള്ളൂ. ഈ ജനത്തിനെ​ല്ലാം ഭക്ഷണം കൊടു​ക്ക​ണമെ​ങ്കിൽ ഞങ്ങൾ പോയി എന്തെങ്കി​ലും വാങ്ങേ​ണ്ടി​വ​രും” എന്ന്‌ അവർ പറഞ്ഞു. 14 അവിടെ ഏകദേശം 5,000 പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു. യേശു ശിഷ്യ​ന്മാരോട്‌, “അവരെ ഏകദേശം 50 പേർ വീതമുള്ള കൂട്ടങ്ങ​ളാ​യി ഇരുത്തൂ” എന്നു പറഞ്ഞു. 15 അവർ അങ്ങനെ ചെയ്‌തു. എല്ലാവരെ​യും ഇരുത്തി. 16 പിന്നെ യേശു ആ അഞ്ച്‌ അപ്പവും രണ്ടു മീനും എടുത്ത്‌ ആകാശ​ത്തേക്കു നോക്കി അവയുടെ മേൽ അനു​ഗ്ര​ഹ​ത്തി​നുവേണ്ടി പ്രാർഥി​ച്ചു. എന്നിട്ട്‌ അവ നുറുക്കി, ശിഷ്യ​ന്മാ​രെ വിളമ്പാൻ ഏൽപ്പിച്ചു. 17 ജനം മുഴുവൻ തിന്ന്‌ തൃപ്‌ത​രാ​യി. ബാക്കിവന്ന കഷണങ്ങൾ അവർ ശേഖരി​ച്ചു. അത്‌ 12 കൊട്ട​യു​ണ്ടാ​യി​രു​ന്നു.+

18 പിന്നീട്‌ യേശു തനിച്ച്‌ പ്രാർഥി​ച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ ശിഷ്യ​ന്മാർ യേശു​വി​ന്റെ അടുത്ത്‌ വന്നു. യേശു അവരോ​ട്‌, “ഞാൻ ആരാ​ണെ​ന്നാ​ണു ജനം പറയു​ന്നത്‌” എന്നു ചോദി​ച്ചു.+ 19 മറുപടിയായി അവർ, “ചിലർ സ്‌നാ​പ​കയോ​ഹ​ന്നാൻ എന്നും മറ്റു ചിലർ ഏലിയ എന്നും വേറെ ചിലർ പുരാ​ത​നപ്ര​വാ​ച​ക​ന്മാ​രിൽ ഒരാൾ ഉയിർത്തെ​ഴുന്നേ​റ്റ​താണ്‌ എന്നും പറയുന്നു”+ എന്നു പറഞ്ഞു. 20 യേശു അവരോ​ടു ചോദി​ച്ചു: “ഞാൻ ആരാ​ണെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?” പത്രോ​സ്‌ പറഞ്ഞു: “ദൈവ​ത്തി​ന്റെ ക്രിസ്‌തു.”+ 21 ഇത്‌ ആരോ​ടും പറയരു​തെന്നു യേശു അവരോ​ടു കർശന​മാ​യി കല്‌പി​ച്ചു.+ 22 എന്നിട്ട്‌ യേശു അവരോ​ടു പറഞ്ഞു: “മനുഷ്യ​പുത്രന്‌ ഒരുപാ​ടു കഷ്ടപ്പാ​ടു​കൾ സഹി​ക്കേ​ണ്ടി​വ​രും. മൂപ്പന്മാ​രും മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും മനുഷ്യ​പുത്രനെ തള്ളിക്ക​ള​യും. അവർ അവനെ കൊല്ലും.+ എന്നാൽ മൂന്നാം ദിവസം മനുഷ്യ​പു​ത്രൻ ഉയിർത്തെ​ഴുന്നേൽക്കും.”+

23 പിന്നെ യേശു എല്ലാവരോ​ടു​മാ​യി പറഞ്ഞു: “എന്റെ അനുഗാ​മി​യാ​കാൻ ആഗ്രഹി​ക്കു​ന്നവൻ സ്വയം ത്യജിച്ച്‌+ തന്റെ ദണ്ഡനസ്‌തംഭം* എടുത്ത്‌ എന്നും എന്നെ അനുഗ​മി​ക്കട്ടെ.+ 24 ആരെങ്കിലും തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹി​ച്ചാൽ അതു നഷ്ടമാ​കും. എന്നാൽ ആരെങ്കി​ലും എനിക്കു​വേണ്ടി ജീവൻ നഷ്ടപ്പെ​ടു​ത്തി​യാൽ അയാൾ അതു രക്ഷിക്കും.+ 25 വാസ്‌തവത്തിൽ, ഒരാൾ ലോകം മുഴുവൻ നേടി​യാ​ലും അയാൾക്കു സ്വന്തം ജീവൻ നഷ്ടപ്പെ​ടു​ക​യോ എന്തെങ്കി​ലും ആപത്ത്‌ ഉണ്ടാകു​ക​യോ ചെയ്‌താൽ പിന്നെ എന്തു പ്രയോ​ജനം?+ 26 ആർക്കെങ്കിലും എന്നെയും എന്റെ വാക്കു​കളെ​യും കുറിച്ച്‌ ലജ്ജ തോന്നി​യാൽ, തന്റെയും തന്റെ പിതാ​വിന്റെ​യും വിശു​ദ്ധ​ദൂ​ത​ന്മാ​രുടെ​യും മഹത്ത്വത്തോ​ടെ വരു​മ്പോൾ മനുഷ്യ​പുത്രന്‌ അയാ​ളെ​ക്കു​റി​ച്ചും ലജ്ജ തോന്നും.+ 27 എന്നാൽ ഇവിടെ നിൽക്കു​ന്ന​വ​രിൽ ചിലർ, മരിക്കു​ന്ന​തി​നു മുമ്പ്‌ ദൈവ​രാ​ജ്യം കാണും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”+

28 ഇതു പറഞ്ഞിട്ട്‌ ഏകദേശം എട്ടു ദിവസം കഴിഞ്ഞ്‌ യേശു പത്രോ​സിനെ​യും യോഹ​ന്നാനെ​യും യാക്കോ​ബിനെ​യും കൂട്ടി, പ്രാർഥി​ക്കാൻവേണ്ടി മലയി​ലേക്കു കയറിപ്പോ​യി.+ 29 പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ യേശു​വി​ന്റെ മുഖത്തി​നു മാറ്റം വന്നു; വസ്‌ത്രം വെട്ടി​ത്തി​ള​ങ്ങുന്ന വെൺമ​യു​ള്ള​താ​യി. 30 അപ്പോൾ അതാ, രണ്ടു പുരു​ഷ​ന്മാർ യേശു​വിനോ​ടു സംസാ​രി​ക്കു​ന്നു. മോശ​യും ഏലിയ​യും ആയിരു​ന്നു അത്‌. 31 തേജസ്സോടെ പ്രത്യ​ക്ഷ​രായ അവർ യരുശലേ​മിൽവെച്ച്‌ സംഭവി​ക്കാ​നി​രുന്ന യേശു​വി​ന്റെ വേർപാ​ടിനെ​ക്കു​റി​ച്ചാ​ണു സംസാ​രി​ച്ചത്‌.+ 32 പത്രോസും കൂടെ​യു​ള്ള​വ​രും പാതി മയക്കത്തി​ലാ​യി​രു​ന്നു. എന്നാൽ ഉണർന്ന​പ്പോൾ അവർ യേശു​വി​ന്റെ തേജസ്സും+ യേശു​വിന്റെ​കൂ​ടെ രണ്ടു പുരു​ഷ​ന്മാർ നിൽക്കു​ന്ന​തും കണ്ടു. 33 അവർ യേശു​വി​നെ വിട്ട്‌ പോകാൻ തുടങ്ങു​മ്പോൾ പത്രോ​സ്‌ യേശു​വിനോ​ടു പറഞ്ഞു: “ഗുരുവേ, ഞങ്ങൾക്ക്‌ ഇവിടെ വരാൻ കഴിഞ്ഞത്‌ എത്ര നന്നായി! ഞങ്ങൾ മൂന്നു കൂടാരം ഉണ്ടാക്കട്ടെ. ഒന്ന്‌ അങ്ങയ്‌ക്കും ഒന്നു മോശ​യ്‌ക്കും ഒന്ന്‌ ഏലിയ​യ്‌ക്കും.” താൻ എന്താണു പറയു​ന്നതെന്നു പത്രോ​സി​നു​തന്നെ അറിയി​ല്ലാ​യി​രു​ന്നു. 34 പത്രോസ്‌ ഇതു പറയു​മ്പോൾ അവിടെ ഒരു മേഘം രൂപ​പ്പെ​ടാൻതു​ടങ്ങി. അത്‌ അവരുടെ മേൽ നിഴലി​ട്ടു. എന്നാൽ ആ മേഘം അവരെ മൂടി​യപ്പോൾ അവർ പേടി​ച്ചുപോ​യി. 35 “ഇവൻ എന്റെ പുത്രൻ, ഞാൻ തിര​ഞ്ഞെ​ടു​ത്തവൻ.+ ഇവൻ പറയു​ന്നതു ശ്രദ്ധി​ക്കണം”+ എന്നു മേഘത്തിൽനി​ന്ന്‌ ഒരു ശബ്ദവും ഉണ്ടായി.+ 36 ഈ ശബ്ദം ഉണ്ടായ​പ്പോൾ അവർ യേശു​വി​നെ മാത്രമേ കണ്ടുള്ളൂ. കണ്ടതൊ​ന്നും കുറെ കാല​ത്തേക്ക്‌ അവർ ആരോ​ടും പറഞ്ഞില്ല.+

37 പിറ്റേന്ന്‌ അവർ മലയിൽനി​ന്ന്‌ ഇറങ്ങി​വ​രുമ്പോൾ വലി​യൊ​രു ജനക്കൂട്ടം യേശു​വി​നെ കാണാൻ ചെന്നു.+ 38 ജനക്കൂട്ടത്തിൽനിന്ന്‌ ഒരു മനുഷ്യൻ യേശു​വിനോട്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “ഗുരുവേ, എന്റെ മകനെ ഒന്നു നോക്കണേ; എനിക്ക്‌ ആകെയുള്ളൊ​രു മകനാണ്‌.+ 39 ഇടയ്‌ക്കിടെ ഒരു അശുദ്ധാത്മാവ്‌* അവനെ പിടി​കൂ​ടാ​റുണ്ട്‌. പെട്ടെന്ന്‌ അവൻ അലറി​വി​ളി​ക്കും. അത്‌ അവനെ ഞെളി​പി​രികൊ​ള്ളി​ക്കുമ്പോൾ അവന്റെ വായിൽനി​ന്ന്‌ നുരയും പതയും വരും. അത്ര പെട്ടെന്നൊ​ന്നും അത്‌ അവനെ ഒഴിഞ്ഞുപോ​കാ​റില്ല. പരി​ക്കേൽപ്പി​ച്ചി​ട്ടേ അതു പോകൂ. 40 അതിനെ പുറത്താ​ക്കാൻ ഞാൻ അങ്ങയുടെ ശിഷ്യ​ന്മാരോട്‌ അപേക്ഷിച്ചെ​ങ്കി​ലും അവർക്കു കഴിഞ്ഞില്ല.” 41 അപ്പോൾ യേശു ചോദി​ച്ചു: “വിശ്വാ​സ​മി​ല്ലാ​തെ വഴി​തെ​റ്റിപ്പോയ തലമു​റയേ,+ ഞാൻ ഇനി എത്ര കാലം നിങ്ങളുടെ​കൂടെ​യി​രി​ക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം? മകനെ ഇങ്ങു കൊണ്ടു​വരൂ.”+ 42 അവൻ യേശു​വി​ന്റെ അടു​ത്തേക്കു വരു​മ്പോൾത്തന്നെ ഭൂതം അവനെ നിലത്ത്‌ തള്ളിയി​ട്ടു. അവൻ അവിടെ കിടന്ന്‌ വല്ലാതെ ഞെളി​പി​രികൊ​ണ്ടു. അപ്പോൾ യേശു അശുദ്ധാ​ത്മാ​വി​നെ ശകാരി​ച്ച്‌ കുട്ടിയെ സുഖ​പ്പെ​ടു​ത്തി. എന്നിട്ട്‌ അവനെ അവന്റെ അപ്പനെ ഏൽപ്പിച്ചു. 43 ദൈവത്തിന്റെ മഹാശ​ക്തി​യിൽ എല്ലാവ​രും വിസ്‌മ​യി​ച്ചു.

യേശു ചെയ്‌തുകൊ​ണ്ടി​രുന്ന കാര്യ​ങ്ങളെ​ക്കു​റിച്ചെ​ല്ലാം ആളുകൾ അത്ഭുതപ്പെ​ട്ടി​രി​ക്കുമ്പോൾ യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: 44 “ഈ വാക്കുകൾ ശ്രദ്ധി​ച്ചുകേട്ട്‌ ഓർത്തുവെ​ക്കണം: മനുഷ്യ​പുത്രനെ ഒറ്റി​ക്കൊ​ടുത്ത്‌ മനുഷ്യ​രു​ടെ കൈയിൽ ഏൽപ്പി​ക്കും.”+ 45 എന്നാൽ യേശു പറഞ്ഞത്‌ അവർക്കു മനസ്സി​ലാ​യില്ല. വാസ്‌ത​വ​ത്തിൽ, മനസ്സി​ലാ​ക്കാൻ പറ്റാത്ത വിധം അത്‌ അവരിൽനി​ന്ന്‌ മറച്ചി​രു​ന്നു. അതെപ്പറ്റി എന്തെങ്കി​ലും ചോദി​ക്കാ​നും അവർക്കു പേടി​യാ​യി​രു​ന്നു.

46 തങ്ങളുടെ ഇടയിൽ ഏറ്റവും വലിയവൻ ആരാണ്‌ എന്നതിനെച്ചൊ​ല്ലി അവർ തമ്മിൽ ഒരു തർക്കം ഉണ്ടായി.+ 47 അവരുടെ ഹൃദയ​ത്തി​ലെ ചിന്തകൾ മനസ്സി​ലാ​ക്കിയ യേശു ഒരു കൊച്ചു​കു​ട്ടി​യെ വിളിച്ച്‌ അരികെ നിറുത്തി. 48 എന്നിട്ട്‌ അവരോ​ടു പറഞ്ഞു: “ഈ കുട്ടിയെ എന്റെ നാമത്തിൽ സ്വീക​രി​ക്കു​ന്നവൻ എന്നെയും സ്വീക​രി​ക്കു​ന്നു. എന്നെ സ്വീക​രി​ക്കു​ന്നവൻ എന്നെ അയച്ച വ്യക്തിയെ​യും സ്വീക​രി​ക്കു​ന്നു.+ നിങ്ങളിൽ തന്നെത്തന്നെ ചെറി​യ​വ​നാ​യി കരുതു​ന്ന​വ​നാ​ണു വലിയവൻ.”+

49 അപ്പോൾ യോഹ​ന്നാൻ യേശു​വിനോ​ടു പറഞ്ഞു: “ഗുരുവേ, ഒരാൾ അങ്ങയുടെ പേര്‌ ഉപയോ​ഗിച്ച്‌ ഭൂതങ്ങളെ പുറത്താ​ക്കു​ന്നതു ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളോടൊ​പ്പം അങ്ങയെ അനുഗ​മി​ക്കാ​ത്ത​തുകൊണ്ട്‌ ഞങ്ങൾ അയാളെ തടയാൻ നോക്കി.”+ 50 എന്നാൽ യേശു യോഹ​ന്നാനോ​ടു പറഞ്ഞു: “അയാളെ തടയേണ്ടാ. കാരണം നിങ്ങൾക്ക്‌ എതിര​ല്ലാ​ത്ത​വരെ​ല്ലാം നിങ്ങളു​ടെ പക്ഷത്താണ്‌.”

51 സ്വർഗാരോഹണത്തിനുള്ള സമയം അടുത്തപ്പോൾ+ യേശു യരുശലേ​മിലേക്കു പോകാൻ തീരു​മാ​നി​ച്ചു​റച്ചു. 52 അതുകൊണ്ട്‌ തനിക്കു മുമ്പായി യേശു ദൂതന്മാ​രെ അയച്ചു. അവർ യേശു​വി​നുവേണ്ടി ഒരുക്കങ്ങൾ നടത്താൻ ഒരു ശമര്യഗ്രാ​മ​ത്തിൽ ചെന്നു. 53 എന്നാൽ യേശു യരുശലേ​മിലേക്കു പോകാ​നാ​ണു തീരു​മാ​നി​ച്ചി​രി​ക്കു​ന്നതെന്ന്‌ അറിഞ്ഞ​പ്പോൾ യേശു​വി​നെ സ്വീക​രി​ക്കാൻ ഗ്രാമ​വാ​സി​കൾ തയ്യാറാ​യില്ല.+ 54 ഇതു കണ്ട്‌ ശിഷ്യ​ന്മാ​രായ യാക്കോ​ബും യോഹ​ന്നാ​നും,+ “കർത്താവേ, ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി അവരെ നശിപ്പി​ക്കാൻ ഞങ്ങൾ ആജ്ഞാപി​ക്കട്ടേ”+ എന്നു ചോദി​ച്ചു. 55 എന്നാൽ യേശു തിരിഞ്ഞ്‌ അവരെ ശകാരി​ച്ചു. 56 പിന്നെ അവർ വേറൊ​രു ഗ്രാമ​ത്തിലേക്കു പോയി.

57 വഴിയിൽവെച്ച്‌ ഒരാൾ യേശു​വിനോട്‌, “അങ്ങ്‌ എവിടെ പോയാ​ലും ഞാനും കൂടെ വരും” എന്നു പറഞ്ഞു. 58 എന്നാൽ യേശു അയാ​ളോട്‌, “കുറു​ക്ക​ന്മാർക്കു മാളങ്ങ​ളുണ്ട്‌. ആകാശ​ത്തി​ലെ പക്ഷികൾക്കു കൂടു​ക​ളു​മുണ്ട്‌. മനുഷ്യ​പുത്ര​നോ തല ചായി​ക്കാൻ ഇടമില്ല”+ എന്നു പറഞ്ഞു. 59 മറ്റൊരാളോട്‌ യേശു, “എന്റെ അനുഗാ​മി​യാ​കുക” എന്നു പറഞ്ഞ​പ്പോൾ അയാൾ, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ അപ്പനെ അടക്കി​യിട്ട്‌ വരട്ടേ”+ എന്നു ചോദി​ച്ചു. 60 എന്നാൽ യേശു അയാ​ളോ​ടു പറഞ്ഞു: “മരിച്ചവർ+ അവരുടെ മരിച്ച​വരെ അടക്കട്ടെ. പക്ഷേ നീ പോയി എല്ലായി​ട​ത്തും ദൈവ​രാ​ജ്യത്തെ​ക്കു​റിച്ച്‌ ഘോഷി​ക്കുക.”+ 61 വേറൊരാൾ പറഞ്ഞു: “കർത്താവേ, ഞാൻ അങ്ങയെ അനുഗ​മി​ക്കാം; എന്നാൽ ആദ്യം പോയി വീട്ടി​ലു​ള്ള​വരോ​ടു യാത്ര ചോദി​ക്കാൻ എന്നെ അനുവ​ദി​ച്ചാ​ലും.” 62 യേശുവോ അയാ​ളോട്‌, “കലപ്പയിൽ കൈ വെച്ചിട്ട്‌ തിരിഞ്ഞുനോക്കുന്ന*+ ആരും ദൈവ​രാ​ജ്യ​ത്തി​നു യോജി​ച്ച​വനല്ല”+ എന്നു പറഞ്ഞു.

10 ഇതിനു ശേഷം കർത്താവ്‌ വേറെ 70 പേരെ തിര​ഞ്ഞെ​ടുത്ത്‌ ഈരണ്ടു പേരെ വീതം+ താൻ പോകാ​നി​രുന്ന നഗരങ്ങ​ളിലേ​ക്കും സ്ഥലങ്ങളിലേ​ക്കും തനിക്കു മുമ്പേ അയച്ചു. 2 യേശു അവരോ​ടു പറഞ്ഞു: “വിളവ്‌ ധാരാ​ള​മുണ്ട്‌. പക്ഷേ പണിക്കാർ കുറവാ​ണ്‌. അതു​കൊണ്ട്‌ വിള​വെ​ടു​പ്പി​നു പണിക്കാ​രെ അയയ്‌ക്കാൻ വിള​വെ​ടു​പ്പി​ന്റെ അധികാ​രിയോ​ടു യാചി​ക്കുക.+ 3 പോകൂ! ചെന്നാ​യ്‌ക്ക​ളു​ടെ ഇടയി​ലേക്കു കുഞ്ഞാ​ടു​കൾ എന്നപോ​ലെ ഞാൻ നിങ്ങളെ അയയ്‌ക്കു​ന്നു.+ 4 പണസ്സഞ്ചിയോ ഭക്ഷണസ​ഞ്ചി​യോ ചെരി​പ്പോ എടുക്ക​രുത്‌.+ വഴിയിൽവെച്ച്‌ ആരെ​യെ​ങ്കി​ലും അഭിവാ​ദനം ചെയ്യാൻവേണ്ടി സമയം കളയു​ക​യു​മ​രുത്‌.* 5 നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആദ്യം​തന്നെ, ‘ഈ വീടിനു സമാധാ​നം!’+ എന്നു പറയണം. 6 സമാധാനം പ്രിയപ്പെ​ടുന്ന ഒരാൾ അവി​ടെ​യുണ്ടെ​ങ്കിൽ നിങ്ങളു​ടെ സമാധാ​നം അയാളു​ടെ മേൽ ഇരിക്കും. ഇല്ലെങ്കി​ലോ അതു നിങ്ങളി​ലേക്കു മടങ്ങിപ്പോ​രും. 7 അവർ തരുന്നതു തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്‌ത്‌+ ആ വീട്ടിൽത്തന്നെ താമസി​ക്കുക.+ പണിക്കാ​രൻ കൂലിക്ക്‌ അർഹനാ​ണ​ല്ലോ.+ വീടുകൾ മാറി​മാ​റി താമസി​ക്ക​രുത്‌.

8 “ഏതെങ്കി​ലും ഒരു നഗരത്തിൽ ചെല്ലു​മ്പോൾ അവർ നിങ്ങളെ സ്വീക​രി​ക്കുന്നെ​ങ്കിൽ നിങ്ങൾക്കു മുന്നിൽ വിളമ്പു​ന്നത്‌ എന്തോ അതു കഴിക്കുക. 9 അവിടെയുള്ള രോഗി​കളെ സുഖ​പ്പെ​ടു​ത്തണം. ‘ദൈവ​രാ​ജ്യം നിങ്ങളു​ടെ അടുത്ത്‌ എത്തിയി​രി​ക്കു​ന്നു’+ എന്ന്‌ അവരോ​ടു പറയു​ക​യും വേണം. 10 എന്നാൽ ഏതെങ്കി​ലും ഒരു നഗരത്തിൽ ചെല്ലു​മ്പോൾ അവർ നിങ്ങളെ സ്വീക​രി​ക്കാ​തി​രു​ന്നാൽ അവിടത്തെ പ്രധാ​നതെ​രു​വു​ക​ളിൽ ചെന്ന്‌ ഇങ്ങനെ പറയുക: 11 ‘നിങ്ങളു​ടെ നഗരത്തിൽനി​ന്ന്‌ ഞങ്ങളുടെ കാലിൽ പറ്റിയ പൊടിപോ​ലും ഞങ്ങൾ നിങ്ങളു​ടെ നേരെ തട്ടിക്ക​ള​ഞ്ഞിട്ട്‌ പോകു​ന്നു.+ എന്നാൽ ഒരു കാര്യം അറിഞ്ഞുകൊ​ള്ളൂ: ദൈവ​രാ​ജ്യം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു.’ 12 സൊദോമിനു ലഭിക്കുന്ന ന്യായ​വി​ധിയെ​ക്കാൾ കടുത്ത​താ​യി​രി​ക്കും ആ നഗരത്തി​ന്റേത്‌ എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.+

13 “കോര​സീ​നേ, ബേത്ത്‌സ​യി​ദേ, നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങളിൽ നടന്ന അത്ഭുതപ്ര​വൃ​ത്തി​കൾ സോരി​ലും സീദോ​നി​ലും നടന്നി​രുന്നെ​ങ്കിൽ അവർ പണ്ടേ വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ ചാരത്തിൽ ഇരുന്ന്‌ പശ്ചാത്ത​പിച്ചേനേ.+ 14 അതുകൊണ്ട്‌ സോരി​നും സീദോ​നും ലഭിക്കുന്ന ന്യായ​വി​ധിയെ​ക്കാൾ കടുത്ത​താ​യി​രി​ക്കും നിങ്ങളു​ടേത്‌. 15 കഫർന്നഹൂമേ, നീ ആകാശത്തോ​ളം ഉയരു​മോ? നിന്നെ ശവക്കുഴിയോളം* താഴ്‌ത്തും!

16 “നിങ്ങളു​ടെ വാക്കു ശ്രദ്ധി​ക്കു​ന്നവൻ എന്റെ വാക്കു ശ്രദ്ധി​ക്കു​ന്നു.+ നിങ്ങളെ തള്ളിക്ക​ള​യു​ന്നവൻ എന്നെ തള്ളിക്ക​ള​യു​ന്നു. എന്നെ തള്ളിക്ക​ള​യു​ന്നവൻ എന്നെ അയച്ച വ്യക്തിയെ​യും തള്ളിക്ക​ള​യു​ന്നു.”+

17 പിന്നെ ആ 70 പേർ സന്തോ​ഷത്തോ​ടെ മടങ്ങി​വന്ന്‌, “കർത്താവേ, അങ്ങയുടെ പേര്‌ ഉപയോ​ഗി​ക്കുമ്പോൾ ഭൂതങ്ങൾപോ​ലും ഞങ്ങൾക്കു കീഴട​ങ്ങു​ന്നു” എന്നു പറഞ്ഞു.+ 18 അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “സാത്താൻ മിന്നൽപോ​ലെ ആകാശ​ത്തു​നിന്ന്‌ വീണു​ക​ഴി​ഞ്ഞ​താ​യി ഞാൻ കാണുന്നു.+ 19 ഇതാ, സർപ്പങ്ങളെ​യും തേളു​കളെ​യും ചവിട്ടിമെ​തി​ക്കാൻ ഞാൻ നിങ്ങൾക്ക്‌ അധികാ​രം തന്നിരി​ക്കു​ന്നു. ശത്രു​വി​ന്റെ എല്ലാ ശക്തി​യെ​യും വെല്ലുന്ന അധികാ​ര​വും ഞാൻ തന്നിരി​ക്കു​ന്നു.+ നിങ്ങൾക്കു ദ്രോഹം ചെയ്യാൻ ഒന്നിനും കഴിയില്ല. 20 എന്നാൽ ഭൂതങ്ങൾ നിങ്ങൾക്കു കീഴട​ങ്ങു​ന്ന​തുകൊ​ണ്ടല്ല, നിങ്ങളു​ടെ പേരുകൾ സ്വർഗ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തുകൊണ്ട്‌ സന്തോ​ഷി​ക്കുക.”+ 21 ആ സമയത്ത്‌ യേശു പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ്‌ അതിയായ സന്തോ​ഷത്തോ​ടെ ഇങ്ങനെ പറഞ്ഞു: “പിതാവേ, സ്വർഗ​ത്തിന്റെ​യും ഭൂമി​യുടെ​യും നാഥാ, അങ്ങ്‌ ഇക്കാര്യ​ങ്ങൾ ജ്ഞാനി​ക​ളിൽനി​ന്നും ബുദ്ധിശാലികളിൽനിന്നും+ മറച്ചു​വെച്ച്‌ കുട്ടി​കൾക്കു വെളിപ്പെ​ടു​ത്തി​യ​തുകൊണ്ട്‌ ഞാൻ അങ്ങയെ പരസ്യ​മാ​യി സ്‌തു​തി​ക്കു​ന്നു. അതെ പിതാവേ, അങ്ങനെ ചെയ്യാ​നാ​ണ​ല്ലോ അങ്ങ്‌ തീരു​മാ​നി​ച്ചത്‌.+ 22 പിതാവ്‌ എല്ലാം എന്നെ ഏൽപ്പി​ച്ചി​രി​ക്കു​ന്നു. പുത്രൻ ആരാ​ണെന്നു പിതാ​വ​ല്ലാ​തെ ആരും അറിയു​ന്നില്ല. പിതാവ്‌ ആരാ​ണെന്നു പുത്ര​നും പുത്രൻ വെളിപ്പെ​ടു​ത്തിക്കൊ​ടു​ക്കാൻ താത്‌പ​ര്യപ്പെ​ടു​ന്ന​വ​നും അല്ലാതെ ആരും അറിയു​ന്നില്ല.”+

23 പിന്നെ യേശു ശിഷ്യ​ന്മാ​രു​ടെ നേരെ തിരിഞ്ഞ്‌ അവരോ​ടു മാത്ര​മാ​യി പറഞ്ഞു: “നിങ്ങൾ കാണു​ന്നതു കാണുന്ന കണ്ണുകൾക്കു സന്തോ​ഷി​ക്കാം.+ 24 കാരണം അനേകം പ്രവാ​ച​ക​ന്മാ​രും രാജാ​ക്ക​ന്മാ​രും നിങ്ങൾ കാണു​ന്നതു കാണാൻ ആഗ്രഹി​ച്ചി​ട്ടും കണ്ടില്ല,+ നിങ്ങൾ കേൾക്കു​ന്നതു കേൾക്കാൻ ആഗ്രഹി​ച്ചി​ട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”

25 അപ്പോൾ ഒരു നിയമ​പ​ണ്ഡി​തൻ എഴു​ന്നേറ്റ്‌ യേശു​വി​നെ പരീക്ഷി​ക്കാൻവേണ്ടി ചോദി​ച്ചു: “ഗുരുവേ, നിത്യ​ജീ​വൻ അവകാ​ശ​മാ​ക്കാൻ ഞാൻ എന്തു ചെയ്യണം?”+ 26 യേശു പണ്ഡിതനോ​ടു ചോദി​ച്ചു: “നിയമ​ത്തിൽ എന്താണ്‌ എഴുതി​യി​രി​ക്കു​ന്നത്‌, താങ്കൾക്ക്‌ എന്താണു മനസ്സി​ലാ​യി​ട്ടു​ള്ളത്‌?” 27 അപ്പോൾ പണ്ഡിതൻ പറഞ്ഞു: “‘നിന്റെ ദൈവ​മായ യഹോവയെ* നീ നിന്റെ മുഴു​ഹൃ​ദ​യത്തോ​ടും നിന്റെ മുഴുദേഹിയോടും* നിന്റെ മുഴു​ശ​ക്തിയോ​ടും നിന്റെ മുഴു​മ​നസ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.’+ ‘നിന്റെ അയൽക്കാ​രനെ നീ നിന്നെപ്പോലെ​തന്നെ സ്‌നേ​ഹി​ക്കണം.’”+ 28 യേശു പണ്ഡിതനോ​ടു പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരിയാ​ണ്‌. അങ്ങനെ ചെയ്‌തുകൊ​ണ്ടി​രി​ക്കുക. എങ്കിൽ താങ്കൾക്കു ജീവൻ ലഭിക്കും.”+

29 എന്നാൽ താൻ നീതി​മാ​നാണെന്നു വരുത്താൻ+ ആഗ്രഹിച്ച ആ പണ്ഡിതൻ, “ആരാണ്‌ യഥാർഥ​ത്തിൽ എന്റെ അയൽക്കാ​രൻ” എന്നു ചോദി​ച്ചു. 30 അപ്പോൾ യേശു പറഞ്ഞു: “ഒരു മനുഷ്യൻ യരുശലേ​മിൽനിന്ന്‌ യരീ​ഹൊ​യിലേക്കു പോകു​ക​യാ​യി​രു​ന്നു. അയാൾ കവർച്ച​ക്കാ​രു​ടെ കൈയിൽ അകപ്പെട്ടു. അവർ അയാളു​ടെ വസ്‌ത്രം ഉൾപ്പെടെ എല്ലാം കൊള്ള​യ​ടി​ച്ചു. എന്നിട്ട്‌ അയാളെ അടിച്ച്‌ പാതി മരിച്ച​വ​നാ​യി അവിടെ ഉപേക്ഷി​ച്ച്‌ കടന്നു​ക​ളഞ്ഞു. 31 അപ്പോൾ യാദൃ​ച്ഛി​ക​മാ​യി ഒരു പുരോ​ഹി​തൻ അതുവഴി വന്നു. എന്നാൽ അയാളെ കണ്ടപ്പോൾ ആ പുരോ​ഹി​തൻ മറുവ​ശ​ത്തു​കൂ​ടെ പോയി. 32 ഒരു ലേവ്യ​നും അതുവഴി വന്നു. അയാളെ കണ്ടിട്ട്‌ ലേവ്യ​നും മറുവ​ശ​ത്തു​കൂ​ടെ പൊയ്‌ക്ക​ളഞ്ഞു. 33 എന്നാൽ ആ വഴിയേ യാത്ര ചെയ്യു​ക​യാ​യി​രുന്ന ഒരു ശമര്യക്കാരൻ+ അവിടെ എത്തി. അയാളു​ടെ അവസ്ഥ കണ്ട്‌ ശമര്യ​ക്കാ​രന്റെ മനസ്സ്‌ അലിഞ്ഞു. 34 അയാളുടെ അടുത്ത്‌ ചെന്ന്‌ എണ്ണയും വീഞ്ഞും ഒഴിച്ച്‌ മുറി​വു​കൾ വെച്ചു​കെട്ടി. പിന്നെ അയാളെ തന്റെ മൃഗത്തി​ന്റെ പുറത്ത്‌ കയറ്റി ഒരു സത്രത്തിൽ കൊണ്ടു​ചെന്ന്‌ പരിച​രി​ച്ചു. 35 പിറ്റേന്ന്‌ ആ ശമര്യ​ക്കാ​രൻ രണ്ടു ദിനാറെ* എടുത്ത്‌ സത്രക്കാ​രനു കൊടു​ത്തിട്ട്‌ പറഞ്ഞു: ‘ഇയാളെ നന്നായി നോക്കണം. കൂടു​ത​ലാ​യി എന്തെങ്കി​ലും ചെലവാ​യാൽ ഞാൻ മടങ്ങി​വ​രുമ്പോൾ തന്നു​കൊ​ള്ളാം.’ 36 താങ്കൾക്ക്‌ എന്തു തോന്നു​ന്നു, കവർച്ച​ക്കാ​രു​ടെ കൈയിൽ അകപ്പെട്ട മനുഷ്യ​ന്‌ ഈ മൂന്നു പേരിൽ ആരാണ്‌ അയൽക്കാ​ര​നാ​യത്‌?”+ 37 പണ്ഡിതൻ പറഞ്ഞു: “അയാ​ളോ​ടു കരുണ കാണി​ച്ച​യാൾ.”+ അപ്പോൾ യേശു പണ്ഡിത​നോ​ട്‌, “താങ്കളും പോയി അങ്ങനെ​തന്നെ ചെയ്യുക”+ എന്നു പറഞ്ഞു.

38 അവർ പോകുന്ന വഴി യേശു ഒരു ഗ്രാമ​ത്തിൽ ചെന്നു. അവിടെ മാർത്ത+ എന്നു പേരുള്ള ഒരു സ്‌ത്രീ യേശു​വി​നെ വീട്ടിൽ അതിഥി​യാ​യി സ്വീക​രി​ച്ചു. 39 മാർത്തയ്‌ക്കു മറിയ എന്നൊരു സഹോ​ദ​രി​യു​ണ്ടാ​യി​രു​ന്നു. മറിയ കർത്താ​വി​ന്റെ കാൽക്കൽ ഇരുന്ന്‌ കർത്താവ്‌ പറയു​ന്നതു ശ്രദ്ധി​ച്ചുകൊ​ണ്ടി​രു​ന്നു. 40 എന്നാൽ മാർത്ത, യേശു​വി​നുവേണ്ടി പലപല കാര്യങ്ങൾ ചെയ്യുന്ന തിരക്കി​ലാ​യി​രു​ന്നു. മാർത്ത യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “കർത്താവേ, ഇതൊക്കെ ചെയ്യാൻ എന്റെ സഹോ​ദരി എന്നെ തനിച്ചു വിട്ടി​രി​ക്കു​ന്നത്‌ അങ്ങ്‌ കാണു​ന്നി​ല്ലേ? വന്ന്‌ എന്നെ സഹായി​ക്കാൻ അവളോ​ടു പറയൂ.” 41 അപ്പോൾ കർത്താവ്‌ മാർത്തയോ​ടു പറഞ്ഞു: “മാർത്തേ, മാർത്തേ, നീ പല കാര്യ​ങ്ങളെ​ക്കു​റിച്ച്‌ ഉത്‌ക​ണ്‌ഠപ്പെട്ട്‌ ആകെ അസ്വസ്ഥ​യാണ്‌. 42 അധികമൊന്നും വേണ്ടാ. അല്ല, ഒന്നായാ​ലും മതി. എന്നാൽ മറിയ നല്ല പങ്കു* തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.+ അത്‌ അവളിൽനി​ന്ന്‌ ആരും എടുത്തു​ക​ള​യില്ല.”

11 യേശു ഒരിടത്ത്‌ പ്രാർഥി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പ്രാർഥി​ച്ചു​ക​ഴി​ഞ്ഞപ്പോൾ ഒരു ശിഷ്യൻ യേശു​വിനോട്‌, “കർത്താവേ, യോഹ​ന്നാൻ തന്റെ ശിഷ്യ​ന്മാ​രെ പ്രാർഥി​ക്കാൻ പഠിപ്പി​ച്ച​തുപോ​ലെ ഞങ്ങളെ​യും പഠിപ്പിക്കേ​ണമേ” എന്നു പറഞ്ഞു.

2 അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “പ്രാർഥി​ക്കുമ്പോൾ നിങ്ങൾ ഇങ്ങനെ പ്രാർഥി​ക്കണം: ‘പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രിക്കേ​ണമേ.*+ അങ്ങയുടെ രാജ്യം വരേണമേ.+ 3 അന്നന്നു വേണ്ട ആഹാരം* ഞങ്ങൾക്ക്‌ അന്നന്നു തരേണമേ.+ 4 ഞങ്ങളോടു കടപ്പെ​ട്ടി​രി​ക്കുന്ന എല്ലാവരോ​ടും ഞങ്ങൾ ക്ഷമിക്കു​ന്ന​തുപോ​ലെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോ​ടും ക്ഷമി​ക്കേ​ണമേ.+ ഞങ്ങളെ പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടു​ത്ത​രു​തേ.’”+

5 പിന്നെ യേശു അവരോ​ടു പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക്‌ ഒരു കൂട്ടു​കാ​ര​നുണ്ടെന്നു വിചാ​രി​ക്കുക. നിങ്ങൾ അർധരാ​ത്രി അയാളു​ടെ അടുത്ത്‌ ചെന്ന്‌ പറയുന്നു: ‘സ്‌നേ​ഹി​താ, എനിക്കു മൂന്ന്‌ അപ്പം കടം തരണം. 6 എന്റെ ഒരു കൂട്ടു​കാ​രൻ യാത്ര​യ്‌ക്കി​ട​യിൽ എന്റെ അടുത്ത്‌ വന്നിട്ടു​ണ്ട്‌. അവനു കൊടു​ക്കാൻ എന്റെ കൈയിൽ ഒന്നുമില്ല.’ 7 അപ്പോൾ അകത്തു​നിന്ന്‌ അയാൾ പറയുന്നു, ‘വെറുതേ ശല്യ​പ്പെ​ടു​ത്താ​തി​രിക്ക്‌! വാതിൽ അടച്ചു​ക​ഴി​ഞ്ഞു. കുട്ടികൾ എന്റെകൂ​ടെ കിടക്കു​ക​യാണ്‌. എഴു​ന്നേറ്റ്‌ നിനക്ക്‌ എന്തെങ്കി​ലും തരാൻ എനിക്ക്‌ ഇപ്പോൾ പറ്റില്ല.’ 8 കൂട്ടുകാരനാണെന്ന കാരണ​ത്താൽ അയാൾ എഴു​ന്നേറ്റ്‌ എന്തെങ്കി​ലും കൊടു​ക്ക​ണമെന്നു നിർബ​ന്ധ​മില്ല. പക്ഷേ മടുത്ത്‌ പിന്മാ​റാ​തെ ചോദിച്ചുകൊണ്ടിരുന്നാൽ+ അതിന്റെ പേരിൽ അയാൾ എഴു​ന്നേറ്റ്‌ ആവശ്യ​മു​ള്ളതു കൊടു​ക്കും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു. 9 അതുകൊണ്ട്‌ ഞാൻ പറയുന്നു: ചോദി​ച്ചുകൊ​ണ്ടി​രി​ക്കൂ,+ നിങ്ങൾക്കു കിട്ടും. അന്വേ​ഷി​ച്ചുകൊ​ണ്ടി​രി​ക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു തുറന്നു​കി​ട്ടും.+ 10 കാരണം, ചോദി​ക്കു​ന്ന​വർക്കെ​ല്ലാം കിട്ടുന്നു.+ അന്വേ​ഷി​ക്കു​ന്ന​വരെ​ല്ലാം കണ്ടെത്തു​ന്നു. മുട്ടു​ന്ന​വർക്കെ​ല്ലാം തുറന്നു​കി​ട്ടു​ന്നു. 11 നിങ്ങളിൽ ഏതെങ്കി​ലും പിതാവ്‌, മകൻ മീൻ ചോദി​ച്ചാൽ അതിനു പകരം പാമ്പിനെ കൊടു​ക്കു​മോ?+ 12 മുട്ട ചോദി​ച്ചാൽ തേളിനെ കൊടു​ക്കു​മോ? 13 മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടു​ക്കാൻ ദുഷ്ടന്മാ​രായ നിങ്ങൾക്ക്‌ അറിയാമെ​ങ്കിൽ സ്വർഗ​സ്ഥ​നായ പിതാവ്‌ തന്നോടു ചോദി​ക്കു​ന്ന​വർക്കു പരിശു​ദ്ധാ​ത്മാ​വി​നെ എത്രയ​ധി​കം കൊടു​ക്കും!”+

14 പിന്നീട്‌ യേശു ഒരാളിൽനി​ന്ന്‌ ഊമനായ ഒരു ഭൂതത്തെ പുറത്താ​ക്കി.+ ഭൂതം പുറത്ത്‌ വന്നപ്പോൾ ഊമൻ സംസാ​രി​ച്ചു. ജനമെ​ല്ലാം അതിശ​യി​ച്ചുപോ​യി.+ 15 എന്നാൽ അവരിൽ ചിലർ, “ഭൂതങ്ങ​ളു​ടെ അധിപ​നായ ബയെത്‌സെബൂബിനെക്കൊണ്ടാണ്‌* ഇവൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നത്‌” എന്നു പറഞ്ഞു.+ 16 മറ്റു ചിലർ യേശു​വി​നെ പരീക്ഷി​ക്കാൻവേണ്ടി ആകാശ​ത്തു​നിന്ന്‌ ഒരു അടയാളം ആവശ്യ​പ്പെട്ടു.+ 17 അവരുടെ ഉള്ളിലി​രു​പ്പു മനസ്സിലാക്കിയ+ യേശു അവരോ​ടു പറഞ്ഞു: “ആളുകൾ പരസ്‌പരം പോര​ടി​ക്കുന്ന രാജ്യം നശിച്ചുപോ​കും. ആളുകൾ പരസ്‌പരം പോര​ടി​ക്കുന്ന വീടും വീണുപോ​കും. 18 അതുപോലെതന്നെ സാത്താൻ തന്നോ​ടു​തന്നെ പോരാ​ടുന്നെ​ങ്കിൽ അവന്റെ രാജ്യം എങ്ങനെ നിലനിൽക്കും? ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നതു ബയെത്‌സെ​ബൂ​ബിനെക്കൊ​ണ്ടാണെ​ന്നല്ലേ നിങ്ങൾ പറയു​ന്നത്‌? 19 ബയെത്‌സെബൂബിനെക്കൊണ്ടാണു ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നതെ​ങ്കിൽ നിങ്ങളു​ടെ പുത്ര​ന്മാർ ആരെ​ക്കൊ​ണ്ടാണ്‌ അവയെ പുറത്താ​ക്കു​ന്നത്‌? അതു​കൊണ്ട്‌ അവർതന്നെ ന്യായാ​ധി​പ​ന്മാ​രാ​യി നിങ്ങളെ വിധി​ക്കട്ടെ. 20 എന്നാൽ ദൈവ​ത്തി​ന്റെ ശക്തിയാലാണു*+ ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നതെ​ങ്കിൽ ഉറപ്പാ​യും ദൈവ​രാ​ജ്യം നിങ്ങളെ കടന്നുപോ​യി​രി​ക്കു​ന്നു.+ 21 ശക്തനായ ഒരാൾ ആയുധം ഏന്തി വീടു കാക്കു​മ്പോൾ അയാളു​ടെ സ്വത്തുക്കൾ ഭദ്രമാ​യി​രി​ക്കും. 22 എന്നാൽ അയാ​ളെ​ക്കാൾ ശക്തനായ ഒരാൾ വന്ന്‌ അയാളെ കീഴട​ക്കുമ്പോൾ അയാൾ ആശ്രയം വെച്ചി​രുന്ന ആയുധ​ങ്ങളെ​ല്ലാം പിടിച്ചെ​ടു​ക്കു​ക​യും അയാളു​ടെ വസ്‌തു​വ​ക​കളെ​ല്ലാം കൊള്ള​യ​ടിച്ച്‌ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ക​യും ചെയ്യും. 23 എന്റെ പക്ഷത്ത്‌ നിൽക്കാ​ത്ത​വനെ​ല്ലാം എനിക്ക്‌ എതിരാ​ണ്‌. എന്റെകൂ​ടെ നിന്ന്‌ ശേഖരി​ക്കാ​ത്തവൻ വാസ്‌ത​വ​ത്തിൽ ചിതറി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌.+

24 “ഒരു അശുദ്ധാത്മാവ്‌* ഒരു മനുഷ്യ​നെ വിട്ട്‌ പുറത്ത്‌ വരു​മ്പോൾ അതു വരണ്ട സ്ഥലങ്ങളി​ലൂ​ടെ ഒരു വിശ്ര​മ​സ്ഥാ​നം തേടി അലയുന്നു. ഒന്നും കണ്ടെത്താ​തെ വരു​മ്പോൾ അത്‌, ‘ഞാൻ വിട്ടു​പോന്ന എന്റെ വീട്ടിലേ​ക്കു​തന്നെ മടങ്ങിച്ചെ​ല്ലും’ എന്നു പറയുന്നു.+ 25 അത്‌ അവിടെ എത്തു​മ്പോൾ ആ വീട്‌ അടിച്ചു​വൃ​ത്തി​യാ​ക്കി അലങ്കരി​ച്ചി​രി​ക്കു​ന്ന​താ​യി കാണുന്നു. 26 അതു പോയി അതി​നെ​ക്കാൾ ദുഷ്ടരായ വേറെ ഏഴ്‌ ആത്മാക്കളെ കൂട്ടിക്കൊ​ണ്ടു​വന്ന്‌ അവിടെ കയറി താമസ​മാ​ക്കു​ന്നു. അങ്ങനെ ആ മനുഷ്യ​ന്റെ അവസ്ഥ മുമ്പ​ത്തെ​ക്കാൾ ഏറെ വഷളാ​യി​ത്തീ​രു​ന്നു.”

27 യേശു ഇക്കാര്യ​ങ്ങൾ പറഞ്ഞുകൊ​ണ്ടി​രു​ന്നപ്പോൾ ജനക്കൂ​ട്ട​ത്തിൽനിന്ന്‌ ഒരു സ്‌ത്രീ യേശു​വിനോട്‌, “അങ്ങയെ ചുമന്ന വയറും അങ്ങ്‌ കുടിച്ച മുലക​ളും അനുഗൃ​ഹീ​തം”*+ എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 28 അപ്പോൾ യേശു, “അല്ല, ദൈവ​ത്തി​ന്റെ വചനം കേട്ടനു​സ​രി​ക്കു​ന്ന​വ​രാണ്‌ അനുഗൃ​ഹീ​തർ”*+ എന്നു പറഞ്ഞു.

29 ജനം തിങ്ങി​ക്കൂ​ടി​യപ്പോൾ യേശു ഇങ്ങനെ പറഞ്ഞു​തു​ടങ്ങി: “ഈ തലമുറ ഒരു ദുഷ്ടത​ല​മു​റ​യാണ്‌. അത്‌ അടയാളം അന്വേ​ഷി​ക്കു​ന്നു. എന്നാൽ യോന​യു​ടെ അടയാ​ള​മ​ല്ലാ​തെ മറ്റൊരു അടയാ​ള​വും അവർക്കു ലഭിക്കില്ല.+ 30 യോന+ നിനെവെ​ക്കാർക്ക്‌ ഒരു അടയാ​ള​മാ​യ​തുപോ​ലെ മനുഷ്യ​പു​ത്രൻ ഈ തലമു​റ​യ്‌ക്കും ഒരു അടയാ​ള​മാ​യി​രി​ക്കും. 31 തെക്കേ ദേശത്തെ രാജ്ഞി+ ന്യായ​വി​ധി​യിൽ ഈ തലമു​റ​യി​ലെ ആളുകളോടൊ​പ്പം ഉയിർത്തെ​ഴുന്നേറ്റ്‌ ഇവരെ കുറ്റം വിധി​ക്കും. ആ രാജ്ഞി ശലോമോ​ന്റെ ജ്ഞാനം കേൾക്കാൻ ഭൂമി​യു​ടെ അറ്റത്തു​നിന്ന്‌ വന്നല്ലോ. എന്നാൽ ഇവിടെ ഇതാ, ശലോമോനെ​ക്കാൾ വലിയവൻ!+ 32 നിനെവെക്കാർ ന്യായ​വി​ധി​യിൽ ഈ തലമു​റയോടൊ​പ്പം എഴു​ന്നേറ്റ്‌ ഇതിനെ കുറ്റം വിധി​ക്കും. കാരണം അവർ യോന​യു​ടെ പ്രസംഗം കേട്ട്‌ മാനസാ​ന്ത​രപ്പെ​ട്ട​ല്ലോ.+ എന്നാൽ ഇവിടെ ഇതാ, യോനയെ​ക്കാൾ വലിയവൻ! 33 വിളക്കു കത്തിച്ച്‌ ആരും ഒളിച്ചുവെ​ക്കാ​റില്ല, കൊട്ടകൊണ്ട്‌* മൂടിവെ​ക്കാ​റു​മില്ല. പകരം, അകത്ത്‌ വരുന്ന​വർക്കു വെളിച്ചം കിട്ടാൻ വിളക്കു​ത​ണ്ടി​ലാ​ണു വെക്കുക.+ 34 കണ്ണാണു ശരീര​ത്തി​ന്റെ വിളക്ക്‌. നിങ്ങളു​ടെ കണ്ണ്‌ ഒരു കാര്യ​ത്തിൽ കേന്ദ്രീകരിക്കുന്നെങ്കിൽ* നിങ്ങളു​ടെ ശരീരം മുഴു​വ​നും പ്രകാ​ശി​ക്കും.* എന്നാൽ കണ്ണ്‌ അസൂയയുള്ളതെങ്കിൽ* ശരീരം മുഴുവൻ ഇരുണ്ട​താ​യി​രി​ക്കും.+ 35 അതുകൊണ്ട്‌ നിങ്ങളി​ലുള്ള വെളിച്ചം ഇരുട്ടാ​കാ​തി​രി​ക്കാൻ സൂക്ഷി​ച്ചുകൊ​ള്ളുക. 36 നിങ്ങളുടെ ശരീര​ത്തിൽ ഇരുട്ട്‌ ഒട്ടുമി​ല്ലാ​തെ അതു മുഴു​വ​നാ​യി പ്രകാ​ശി​ക്കുന്നെ​ങ്കിൽ, പ്രകാശം ചൊരി​യുന്ന ഒരു വിളക്കുപോലെ​യാ​യി​രി​ക്കും അത്‌.”

37 യേശു സംസാ​രി​ച്ചു​ക​ഴി​ഞ്ഞപ്പോൾ ഒരു പരീശൻ യേശു​വി​നെ ഭക്ഷണത്തി​നു ക്ഷണിച്ചു. അങ്ങനെ, യേശു ചെന്ന്‌ ഭക്ഷണ​മേ​ശ​യ്‌ക്കൽ ഇരുന്നു. 38 എന്നാൽ യേശു ഭക്ഷണത്തി​നു മുമ്പ്‌ കൈ കഴുകാത്തതു* കണ്ടിട്ട്‌+ പരീശൻ അത്ഭുത​പ്പെട്ടു. 39 അപ്പോൾ കർത്താവ്‌ പരീശനോ​ടു പറഞ്ഞു: “പരീശ​ന്മാ​രായ നിങ്ങൾ പാനപാത്ര​ത്തിന്റെ​യും തളിക​യുടെ​യും പുറം വൃത്തി​യാ​ക്കു​ന്നു. എന്നാൽ നിങ്ങളു​ടെ ഉള്ളിൽ നിറയെ അത്യാഗ്ര​ഹ​വും ദുഷ്ടത​യും ആണ്‌.+ 40 ബുദ്ധിയില്ലാത്തവരേ, പുറം ഉണ്ടാക്കി​യ​വൻതന്നെ​യല്ലേ അകവും ഉണ്ടാക്കി​യത്‌? 41 അതുകൊണ്ട്‌ ദാനം കൊടുക്കുമ്പോൾ* ഹൃദയ​ത്തിൽനിന്ന്‌ ദാനം കൊടു​ക്കുക. അപ്പോൾ എല്ലാത്തി​ലും നിങ്ങൾ ശുദ്ധി​യു​ള്ള​വ​രാ​കും. 42 എന്നാൽ പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! കാരണം നിങ്ങൾ പുതിന, അരൂത തുടങ്ങി എല്ലാ തരം സസ്യങ്ങളുടെയും*+ പത്തി​ലൊ​ന്നു കൊടു​ക്കുന്നെ​ങ്കി​ലും ദൈവ​നീതിയും ദൈവ​ത്തോടുള്ള സ്‌നേഹവും അവഗണി​ക്കു​ന്നു! ആദ്യ​ത്തേതു ചെയ്യു​ന്നതോടൊ​പ്പം നിങ്ങൾ രണ്ടാമത്തേ​തും ചെയ്യേ​ണ്ടി​യി​രു​ന്നു.+ 43 പരീശന്മാരേ, നിങ്ങളു​ടെ കാര്യം കഷ്ടം! സിന​ഗോ​ഗു​ക​ളിൽ മുൻനിരയിൽ* ഇരിക്കാ​നും ചന്തസ്ഥല​ങ്ങ​ളിൽ ആളുകൾ നിങ്ങളെ അഭിവാ​ദനം ചെയ്യാ​നും നിങ്ങൾ കൊതി​ക്കു​ന്നു.+ 44 നിങ്ങളുടെ കാര്യം കഷ്ടം! പെട്ടെന്ന്‌ ആരു​ടെ​യും കണ്ണിൽപ്പെടാത്ത* ശവകു​ടീ​ര​ങ്ങൾപോലെ​യാ​ണു നിങ്ങൾ.+ മനുഷ്യർ അവയുടെ മുകളി​ലൂ​ടെ നടക്കുന്നെ​ങ്കി​ലും അത്‌ അവി​ടെ​യുണ്ടെന്ന്‌ അറിയു​ന്നില്ല.”

45 അപ്പോൾ നിയമ​പ​ണ്ഡി​ത​ന്മാ​രിൽ ഒരാൾ യേശു​വിനോട്‌, “ഗുരുവേ, ഇങ്ങനെയൊ​ക്കെ പറയു​മ്പോൾ അങ്ങ്‌ ഞങ്ങളെ​യും​കൂ​ടെ അപമാ​നി​ക്കു​ക​യാണ്‌” എന്നു പറഞ്ഞു. 46 അപ്പോൾ യേശു പറഞ്ഞു: “നിയമ​പ​ണ്ഡി​ത​ന്മാ​രായ നിങ്ങളു​ടെ കാര്യ​വും കഷ്ടം! ചുമക്കാൻ പറ്റാത്ത ചുമടു​കൾ നിങ്ങൾ ആളുക​ളു​ടെ മേൽ വെച്ചുകൊ​ടു​ക്കു​ന്നു. എന്നാൽ വിരൽകൊ​ണ്ട്‌ അതി​ലൊ​ന്നു തൊടാൻപോ​ലും നിങ്ങൾക്കു മനസ്സില്ല.+

47 “നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങളു​ടെ പൂർവി​കർ കൊന്ന പ്രവാ​ച​ക​ന്മാർക്കു നിങ്ങൾ കല്ലറകൾ പണിയു​ന്നു.+ 48 പൂർവികരുടെ ചെയ്‌തി​കൾക്കു നിങ്ങൾ സാക്ഷി​ക​ളാണ്‌. എന്നിട്ടും നിങ്ങൾ അവ അംഗീ​ക​രി​ക്കു​ന്നു. അവർ പ്രവാ​ച​ക​ന്മാ​രെ കൊന്നു,+ നിങ്ങളോ അവർക്കു കല്ലറകൾ പണിയു​ന്നു. 49 അതുകൊണ്ടാണ്‌ ദൈവം തന്റെ ജ്ഞാനത്തിൽ ഇങ്ങനെ പറഞ്ഞത്‌: ‘ഞാൻ അവരുടെ അടു​ത്തേക്കു പ്രവാ​ച​ക​ന്മാരെ​യും അപ്പോ​സ്‌ത​ല​ന്മാരെ​യും അയയ്‌ക്കും. അവരോ അവരിൽ ചിലരെ കൊല്ലു​ക​യും ഉപദ്ര​വി​ക്കു​ക​യും ചെയ്യും. 50 അങ്ങനെ, ലോകാരംഭംമുതൽ* ചൊരി​ഞ്ഞി​ട്ടുള്ള എല്ലാ പ്രവാ​ച​ക​ന്മാ​രുടെ​യും രക്തത്തിന്‌ ഈ തലമുറ ഉത്തരം പറയേ​ണ്ടി​വ​രും.+ 51 ഹാബേൽ+ മുതൽ യാഗപീ​ഠ​ത്തി​നും ദേവാ​ല​യ​ത്തി​നും ഇടയ്‌ക്കു​വെച്ച്‌ കൊന്നു​കളഞ്ഞ സെഖര്യ വരെയു​ള്ള​വ​രു​ടെ രക്തത്തിന്‌ അവരോ​ടു കണക്കു ചോദി​ക്കും.’+ അതെ, അതിന്‌ ഈ തലമു​റയോ​ടു കണക്കു ചോദി​ക്കും എന്നു ഞാൻ പറയുന്നു.

52 “നിയമ​പ​ണ്ഡി​ത​ന്മാ​രായ നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങൾ അറിവി​ന്റെ താക്കോൽ എടുത്തു​മാ​റ്റി​യ​ല്ലോ. നിങ്ങളോ അകത്ത്‌ കടക്കു​ന്നില്ല. അകത്ത്‌ കടക്കാൻ ശ്രമി​ക്കു​ന്ന​വരെ നിങ്ങൾ തടയു​ക​യും ചെയ്യുന്നു!”+

53 യേശു അവി​ടെ​നിന്ന്‌ പോയ​പ്പോൾ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും ചുറ്റും കൂടി യേശു​വി​നെ കഠിന​മായ സമ്മർദ​ത്തി​ലാ​ക്കി. അവർ തുരു​തു​രെ ചോദ്യ​ങ്ങൾ ചോദി​ച്ച്‌ യേശു​വി​നെ ബുദ്ധി​മു​ട്ടി​ക്കാൻ ശ്രമിച്ചു. 54 എങ്ങനെയും യേശു​വി​നെ വാക്കിൽ കുടു​ക്കു​ക​യാ​യി​രു​ന്നു അവരുടെ ലക്ഷ്യം.+

12 ഇതിനി​ടെ, അനേകാ​യി​രങ്ങൾ അവിടെ തിങ്ങി​ക്കൂ​ടി. കാലു കുത്താൻപോ​ലും ഇടമി​ല്ലാ​യി​രു​ന്നു. യേശു ആദ്യം ശിഷ്യ​ന്മാരോ​ടാ​യി ഇങ്ങനെ പറഞ്ഞു​തു​ടങ്ങി: “പരീശ​ന്മാ​രു​ടെ കപടഭ​ക്തി​യെന്ന പുളിച്ച മാവിനെ​ക്കു​റിച്ച്‌ ജാഗ്രത വേണം.+ 2 എന്നാൽ മറച്ചുവെ​ച്ചി​രി​ക്കു​ന്നതൊ​ന്നും എന്നെന്നും മറഞ്ഞി​രി​ക്കില്ല. രഹസ്യ​മാ​യതൊ​ന്നും വെളി​ച്ചത്ത്‌ വരാതി​രി​ക്കു​ക​യു​മില്ല.+ 3 നിങ്ങൾ ഇരുട്ടത്ത്‌ പറയു​ന്നതു വെളി​ച്ചത്ത്‌ കേൾക്കും. നിങ്ങൾ മുറി​ക്കു​ള്ളിൽ ഇരുന്ന്‌ മന്ത്രി​ക്കു​ന്നതു പുരമു​ക​ളിൽനിന്ന്‌ വിളി​ച്ചു​പ​റ​യും. 4 സ്‌നേഹിതരേ,+ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ശരീരത്തെ കൊല്ലു​ന്ന​വരെ നിങ്ങൾ പേടി​ക്കേണ്ടാ. അവർക്ക്‌ അതു മാത്ര​മല്ലേ ചെയ്യാൻ കഴിയൂ.+ 5 എന്നാൽ ആരെ പേടി​ക്ക​ണമെന്നു ഞാൻ പറഞ്ഞു​ത​രാം: കൊന്നി​ട്ട്‌ ഗീഹെന്നയിൽ* എറിയാൻ അധികാ​ര​മു​ള്ള​വനെ​യാ​ണു പേടിക്കേ​ണ്ടത്‌.+ അതെ, ഞാൻ പറയുന്നു, ആ വ്യക്തിയെ​യാ​ണു നിങ്ങൾ പേടിക്കേ​ണ്ടത്‌.+ 6 നിസ്സാരവിലയുള്ള രണ്ടു നാണയത്തുട്ടിനല്ലേ* അഞ്ചു കുരു​വി​കളെ വിൽക്കു​ന്നത്‌? എങ്കിലും അവയിൽ ഒന്നി​നെപ്പോ​ലും ദൈവം മറക്കു​ന്നില്ല.*+ 7 എന്നാൽ നിങ്ങളു​ടെ കാര്യ​മോ, നിങ്ങളു​ടെ തലയിലെ ഓരോ മുടി​യി​ഴ​യും എണ്ണിത്തി​ട്ടപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌ പേടി​ക്കേണ്ടാ. അനേകം കുരു​വി​കളെ​ക്കാൾ എത്രയോ വിലയു​ള്ള​വ​രാ​ണു നിങ്ങൾ!+

8 “ഞാൻ നിങ്ങ​ളോ​ടു പറയുന്നു: മറ്റുള്ള​വ​രു​ടെ മുന്നിൽ എന്നെ അംഗീ​ക​രി​ക്കുന്ന ഏതൊരാളെയും+ ദൈവ​ദൂ​ത​ന്മാ​രു​ടെ മുന്നിൽ മനുഷ്യ​പുത്ര​നും അംഗീ​ക​രി​ക്കും.+ 9 മറ്റുള്ളവരുടെ മുന്നിൽ എന്നെ തള്ളിപ്പ​റ​യു​ന്ന​വരെ​യോ ദൈവ​ദൂ​ത​ന്മാ​രു​ടെ മുന്നിൽ മനുഷ്യ​പുത്ര​നും തള്ളിപ്പ​റ​യും.+ 10 മനുഷ്യപുത്രന്‌ എതിരെ ആരെങ്കി​ലും എന്തെങ്കി​ലും പറഞ്ഞാൽ അത്‌ അവനോ​ടു ക്ഷമിക്കും. എന്നാൽ പരിശു​ദ്ധാ​ത്മാ​വി​നെ നിന്ദി​ക്കു​ന്ന​വനോട്‌ അക്കാര്യം ക്ഷമിക്കില്ല.+ 11 അവർ നിങ്ങളെ പൊതുസദസ്സിന്റെയോ* ഭരണാ​ധി​കാ​രി​ക​ളുടെ​യോ മറ്റ്‌ ഏതെങ്കി​ലും അധികാ​രി​ക​ളുടെ​യോ മുമ്പാകെ ഹാജരാ​ക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നൊക്കെ ചിന്തിച്ച്‌ ഉത്‌ക​ണ്‌ഠപ്പെടേണ്ടാ.+ 12 എന്തു പറയണ​മെന്നു പരിശു​ദ്ധാ​ത്മാവ്‌ ആ സമയത്ത്‌ നിങ്ങളെ പഠിപ്പി​ക്കും.”+

13 അപ്പോൾ ജനക്കൂ​ട്ട​ത്തിൽനിന്ന്‌ ഒരാൾ യേശു​വിനോട്‌, “ഗുരുവേ, പിതൃ​സ്വ​ത്തു വീതിച്ച്‌ എന്റെ പങ്കു തരാൻ അങ്ങ്‌ എന്റെ സഹോ​ദ​രനോ​ടു പറയണം” എന്നു പറഞ്ഞു. 14 യേശു അയാ​ളോട്‌, “മനുഷ്യാ, നിങ്ങൾ രണ്ടു പേരും ഉൾപ്പെട്ട പ്രശ്‌ന​ത്തിൽ എന്നെ ആരെങ്കി​ലും ന്യായാ​ധി​പ​നോ മധ്യസ്ഥ​നോ ആയി നിയമി​ച്ചി​ട്ടു​ണ്ടോ” എന്നു ചോദി​ച്ചു. 15 പിന്നെ യേശു അവരോ​ടു പറഞ്ഞു: “സൂക്ഷി​ച്ചുകൊ​ള്ളുക. എല്ലാ തരം അത്യാഗ്രഹത്തിനും* എതിരെ ജാഗ്രത വേണം.+ ഒരാൾക്ക്‌ എത്ര സമ്പത്തുണ്ടെ​ങ്കി​ലും അതൊ​ന്നു​മല്ല അയാൾക്കു ജീവൻ നേടിക്കൊ​ടു​ക്കു​ന്നത്‌.”+ 16 എന്നിട്ട്‌ യേശു അവരോ​ട്‌ ഒരു ദൃഷ്ടാ​ന്ത​വും പറഞ്ഞു: “ധനിക​നായ ഒരാളു​ടെ ഭൂമി നല്ല വിളവ്‌ നൽകി. 17 അപ്പോൾ അയാൾ, ‘ഞാൻ എന്തു ചെയ്യും, വിളവ്‌ ശേഖരി​ച്ചുവെ​ക്കാൻ എനിക്കു സ്ഥലം പോര​ല്ലോ’ എന്നു ചിന്തിച്ചു. 18 അയാൾ പറഞ്ഞു: ‘ഞാൻ ഇങ്ങനെ ചെയ്യും:+ എന്റെ സംഭര​ണ​ശാ​ലകൾ പൊളി​ച്ച്‌ കൂടുതൽ വലിയവ പണിയും. എന്റെ ധാന്യ​വും എനിക്കു​ള്ളതൊക്കെ​യും ഞാൻ അവിടെ സംഭരി​ച്ചുവെ​ക്കും. 19 എന്നിട്ട്‌ എന്നോ​ടു​തന്നെ ഇങ്ങനെ പറയും: “അനേക​വർഷത്തേക്കു വേണ്ട​തെ​ല്ലാം നീ സ്വരു​ക്കൂ​ട്ടി​യി​രി​ക്കു​ന്നു. ഇനി വിശ്ര​മി​ച്ചുകൊ​ള്ളുക. തിന്നുക, കുടി​ക്കുക, ആനന്ദി​ക്കുക.”’ 20 എന്നാൽ ദൈവം അയാ​ളോ​ടു പറഞ്ഞു: ‘മൂഢാ, ഇന്നു രാത്രി അവർ നിന്റെ ജീവൻ നിന്നോ​ടു ചോദി​ക്കും. പിന്നെ നീ ഈ സമ്പാദി​ച്ചുവെ​ച്ചതൊ​ക്കെ ആര്‌ അനുഭ​വി​ക്കാ​നാണ്‌?’+ 21 തനിക്കുവേണ്ടി സമ്പത്തു സ്വരൂ​പി​ക്കു​ക​യും എന്നാൽ ദൈവ​മു​മ്പാ​കെ സമ്പന്നനാ​കാ​തി​രി​ക്കു​ക​യും ചെയ്യു​ന്ന​വന്റെ കാര്യ​വും ഇങ്ങനെ​തന്നെ​യാ​കും.”+

22 പിന്നെ യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: “അതു​കൊണ്ട്‌ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്തു തിന്നും എന്ന്‌ ഓർത്ത്‌ നിങ്ങളു​ടെ ജീവ​നെ​ക്കു​റി​ച്ചും എന്ത്‌ ഉടുക്കും എന്ന്‌ ഓർത്ത്‌ നിങ്ങളു​ടെ ശരീരത്തെ​ക്കു​റി​ച്ചും ഇനി ഉത്‌ക​ണ്‌ഠപ്പെ​ട​രുത്‌.+ 23 ആഹാരത്തെക്കാൾ ജീവനും വസ്‌ത്രത്തെ​ക്കാൾ ശരീര​വും എത്ര വില​യേ​റി​യ​താണ്‌! 24 കാക്കയുടെ കാര്യം​തന്നെ എടുക്കുക: അതു വിതയ്‌ക്കു​ന്നില്ല, കൊയ്യു​ന്നില്ല, അതിനു പത്തായ​പ്പു​ര​യോ സംഭര​ണ​ശാ​ല​യോ ഇല്ല. എന്നിട്ടും ദൈവം അതിനെ പോറ്റു​ന്നു.+ പക്ഷികളെ​ക്കാൾ വില​പ്പെ​ട്ട​വ​രല്ലേ നിങ്ങൾ?+ 25 ഉത്‌കണ്‌ഠപ്പെടുന്നതിലൂടെ ആയുസ്സി​നോ​ട്‌ ഒരു മുഴമെങ്കിലും* കൂട്ടാൻ ആർക്കെ​ങ്കി​ലും കഴിയു​മോ? 26 ഈ ചെറിയൊ​രു കാര്യംപോ​ലും ചെയ്യാൻ കഴിയില്ലെ​ങ്കിൽപ്പി​ന്നെ മറ്റു കാര്യങ്ങൾ ഓർത്ത്‌ നിങ്ങൾ എന്തിന്‌ ഉത്‌ക​ണ്‌ഠപ്പെ​ടണം?+ 27 ലില്ലിച്ചെടികൾ എങ്ങനെ വളരു​ന്നെന്നു നോക്കുക. അവ അധ്വാ​നി​ക്കു​ന്നില്ല, നൂൽ നൂൽക്കു​ന്നു​മില്ല. എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോ​മോൻ പ്രതാ​പ​ത്തി​ലി​രു​ന്നപ്പോൾപ്പോ​ലും അവയിലൊ​ന്നിനോ​ളം അണി​ഞ്ഞൊ​രു​ങ്ങി​യി​ട്ടില്ല.+ 28 ഇന്നു കാണു​ന്ന​തും നാളെ തീയി​ലി​ടു​ന്ന​തും ആയ ഈ ചെടി​കളെ ദൈവം ഇങ്ങനെ അണിയിച്ചൊ​രു​ക്കുന്നെ​ങ്കിൽ അൽപ്പം വിശ്വാ​സ​മു​ള്ള​വരേ, നിങ്ങളെ എത്രയ​ധി​കം! 29 അതുകൊണ്ട്‌ എന്തു കഴിക്കും, എന്തു കുടി​ക്കും എന്ന്‌ അന്വേ​ഷി​ക്കു​ന്നതു മതിയാ​ക്കുക. ഉത്‌ക​ണ്‌ഠപ്പെ​ടു​ന്ന​തും ഒഴിവാ​ക്കുക.+ 30 ലോകത്തെ ജനതക​ളാണ്‌ ഇത്തരം കാര്യ​ങ്ങൾക്കു പിന്നാലെ വേവലാ​തിയോ​ടെ പരക്കം​പാ​യു​ന്നത്‌. പക്ഷേ ഇതൊക്കെ നിങ്ങൾക്ക്‌ ആവശ്യ​മാണെന്നു നിങ്ങളു​ടെ പിതാ​വിന്‌ അറിയാ​മ​ല്ലോ.+ 31 അതുകൊണ്ട്‌ ദൈവ​രാ​ജ്യം അന്വേ​ഷി​ച്ചുകൊ​ണ്ടി​രി​ക്കുക. അപ്പോൾ ഇപ്പറഞ്ഞതെ​ല്ലാം നിങ്ങൾക്കു കിട്ടും.+

32 “ചെറിയ ആട്ടിൻകൂ​ട്ടമേ, പേടി​ക്കേണ്ടാ.+ രാജ്യം നിങ്ങൾക്കു തരാൻ നിങ്ങളു​ടെ പിതാവ്‌ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.+ 33 നിങ്ങൾക്കുള്ളതു വിറ്റ്‌ ദാനം ചെയ്യുക.*+ നശിച്ചുപോ​കാത്ത പണസ്സഞ്ചി ഉണ്ടാക്കിക്കൊ​ള്ളുക. അതെ, ഒരിക്ക​ലും തീർന്നുപോ​കാത്ത നിക്ഷേപം സ്വർഗ​ത്തിൽ സ്വരൂ​പി​ക്കുക.+ അവിടെ കള്ളൻ കയറു​ക​യോ കീടങ്ങൾ നാശം വരുത്തു​ക​യോ ഇല്ലല്ലോ. 34 നിങ്ങളുടെ നിക്ഷേപം എവി​ടെ​യാ​ണോ അവി​ടെ​യാ​യി​രി​ക്കും നിങ്ങളു​ടെ ഹൃദയ​വും.

35 “നിങ്ങൾ വസ്‌ത്രം ധരിച്ച്‌ തയ്യാറാ​യി​രി​ക്കുക.*+ നിങ്ങളു​ടെ വിളക്ക്‌ എപ്പോ​ഴും കത്തിനിൽക്കട്ടെ.+ 36 വിവാഹത്തിനു പോയി​ട്ട്‌ മടങ്ങി​വ​രുന്ന യജമാനൻ വാതി​ലിൽ മുട്ടു​മ്പോൾത്തന്നെ വാതിൽ തുറന്നുകൊ​ടു​ക്കാൻ കാത്തി​രി​ക്കു​ന്ന​വരെപ്പോലെ​യാ​യി​രി​ക്കണം നിങ്ങൾ.+ 37 യജമാനൻ വരു​മ്പോൾ ഉണർന്നി​രി​ക്കു​ന്ന​താ​യി കാണുന്ന ദാസന്മാർക്കു സന്തോ​ഷി​ക്കാം. അയാൾ അവരെ മേശയ്‌ക്കൽ ഭക്ഷണത്തി​ന്‌ ഇരുത്തു​ക​യും വസ്‌ത്രം മാറി* അരികെ നിന്ന്‌ വേണ്ട​തെ​ല്ലാം ചെയ്‌തുകൊ​ടു​ക്കു​ക​യും ചെയ്യും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 38 ഇനി അയാൾ വരുന്നതു രണ്ടാം യാമത്തിലോ* മൂന്നാം യാമത്തിലോ* ആയാലും അവർ തയ്യാറാ​യി​നിൽക്കുന്നെ​ങ്കിൽ അവർക്കു സന്തോ​ഷി​ക്കാം. 39 ഇത്‌ ഓർക്കുക: കള്ളൻ വരുന്ന സമയം വീട്ടു​കാ​രന്‌ അറിയാ​മാ​യി​രുന്നെ​ങ്കിൽ കള്ളൻ വീടു കവർച്ച ചെയ്യാ​തി​രി​ക്കാൻ അയാൾ നോക്കി​ല്ലാ​യി​രു​ന്നോ?+ 40 മനുഷ്യപുത്രൻ വരുന്ന​തും നിങ്ങൾ പ്രതീ​ക്ഷി​ക്കാത്ത സമയത്താ​യി​രി​ക്കും. അതു​കൊണ്ട്‌ നിങ്ങൾ ഒരുങ്ങി​യി​രി​ക്കണം.”+

41 അപ്പോൾ പത്രോ​സ്‌ ചോദി​ച്ചു: “കർത്താവേ, അങ്ങ്‌ ഈ ദൃഷ്ടാന്തം പറയു​ന്നതു ഞങ്ങൾക്കു​വേണ്ടി മാത്ര​മോ? അതോ എല്ലാവർക്കുംവേ​ണ്ടി​യോ?” 42 അപ്പോൾ കർത്താവ്‌ പറഞ്ഞു: “തന്റെ പരിചാരകഗണത്തിനു* തക്കസമ​യത്ത്‌ മുടങ്ങാ​തെ ആഹാര​വി​ഹി​തം കൊടു​ക്കാൻ യജമാനൻ അവരുടെ മേൽ നിയമി​ക്കുന്ന വിശ്വ​സ്‌ത​നും വിവേകിയും* ആയ കാര്യസ്ഥൻ* ആരാണ്‌?+ 43 ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യു​ന്ന​താ​യി, യജമാനൻ വരു​മ്പോൾ കാണുന്നെ​ങ്കിൽ ആ അടിമ​യ്‌ക്കു സന്തോ​ഷി​ക്കാം. 44 യജമാനൻ തന്റെ എല്ലാ സ്വത്തു​ക്ക​ളുടെ​യും ചുമതല അയാളെ ഏൽപ്പി​ക്കും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 45 എന്നാൽ ആ അടിമ എന്നെങ്കി​ലും, ‘എന്റെ യജമാനൻ വരാൻ വൈകു​ന്നു’ എന്നു ഹൃദയ​ത്തിൽ പറഞ്ഞ്‌ ദാസന്മാരെ​യും ദാസി​മാരെ​യും അടിക്കാ​നും തിന്നു​കു​ടിച്ച്‌ മത്തനാ​കാ​നും തുടങ്ങുന്നെങ്കിൽ+ 46 അയാൾ പ്രതീ​ക്ഷി​ക്കാത്ത ദിവസം, അയാൾക്ക്‌ അറിയി​ല്ലാത്ത സമയത്ത്‌ യജമാനൻ വന്ന്‌ അയാളെ കഠിന​മാ​യി ശിക്ഷിച്ച്‌ വിശ്വ​സ്‌ത​ര​ല്ലാ​ത്ത​വ​രു​ടെ കൂട്ടത്തി​ലേക്കു തള്ളും. 47 യജമാനന്റെ ഇഷ്ടം മനസ്സി​ലാ​ക്കി​യി​ട്ടും ഒരുങ്ങി​യി​രി​ക്കാതെ​യും അദ്ദേഹം ആവശ്യപ്പെ​ട്ടതു ചെയ്യാതെയും* ഇരുന്ന ആ അടിമ ഒരുപാ​ട്‌ അടി​കൊ​ള്ളും.+ 48 എന്നാൽ അടി കിട്ടേണ്ട കാര്യ​മാ​ണു ചെയ്‌തതെ​ങ്കി​ലും കാര്യം മനസ്സി​ലാ​കാ​ഞ്ഞി​ട്ടാണ്‌ അങ്ങനെ ചെയ്‌തതെ​ങ്കിൽ അവനു കുറച്ച്‌ അടിയേ കിട്ടൂ. ഏറെ കൊടു​ത്ത​വനോട്‌ ഏറെ ആവശ്യപ്പെ​ടും. അധികം ഏൽപ്പി​ച്ച​വനോട്‌ അധികം ചോദി​ക്കും.+

49 “ഭൂമി​യിൽ ഒരു തീ കൊളു​ത്താ​നാ​ണു ഞാൻ വന്നത്‌. അതു കൊളു​ത്തി​ക്ക​ഴിഞ്ഞ സ്ഥിതിക്കു ഞാൻ കൂടു​ത​ലാ​യി എന്ത്‌ ആഗ്രഹി​ക്കാ​നാണ്‌? 50 എനിക്ക്‌ ഒരു സ്‌നാനം ഏൽക്കേ​ണ്ട​തുണ്ട്‌. അതു കഴിയു​ന്ന​തു​വരെ ഞാൻ ആകെ അസ്വസ്ഥ​നാണ്‌.+ 51 ഞാൻ ഭൂമി​യിൽ സമാധാ​നം വരുത്താൻ വന്നു എന്നാണോ നിങ്ങൾ കരുതു​ന്നത്‌? അല്ല, ഭിന്നത വരുത്താ​നാണ്‌ എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.+ 52 ഇനിമുതൽ ഒരു വീട്ടി​ലുള്ള അഞ്ചു പേരിൽ, രണ്ടു പേർക്കെ​തി​രെ മൂന്നു പേരും മൂന്നു പേർക്കെ​തി​രെ രണ്ടു പേരും തിരി​യും. അങ്ങനെ അവർക്കി​ട​യിൽ ഭിന്നി​പ്പു​ണ്ടാ​കും. 53 അപ്പൻ മകനോ​ടും മകൻ അപ്പനോ​ടും, അമ്മ മകളോ​ടും മകൾ അമ്മയോ​ടും, അമ്മായി​യമ്മ മരുമ​കളോ​ടും മരുമകൾ അമ്മായി​യ​മ്മയോ​ടും ഭിന്നി​ച്ചി​രി​ക്കും.”+

54 പിന്നെ യേശു ജനക്കൂ​ട്ടത്തോ​ടു പറഞ്ഞു: “പടിഞ്ഞാ​റു​നിന്ന്‌ ഒരു മേഘം ഉയരു​ന്നതു കാണുന്ന ഉടനെ, ‘ശക്തമായ കാറ്റും മഴയും വരുന്നു’ എന്നു നിങ്ങൾ പറയും. അങ്ങനെ സംഭവി​ക്കു​ക​യും ചെയ്യും. 55 ഒരു തെക്കൻ കാറ്റു വീശു​ന്നതു കാണു​മ്പോൾ ‘കടുത്ത ചൂടു​ണ്ടാ​കും’ എന്നു നിങ്ങൾ പറയുന്നു. അതും സംഭവി​ക്കു​ന്നു. 56 കപടഭക്തരേ, ഭൂമി​യുടെ​യും ആകാശ​ത്തിന്റെ​യും ഭാവമാ​റ്റങ്ങൾ വിവേ​ചി​ച്ച​റി​യാൻ നിങ്ങൾക്കു കഴിയു​ന്നുണ്ട്‌. എന്നാൽ ഈ കാലത്തെ വിവേ​ചി​ച്ച​റി​യാൻ നിങ്ങൾക്കു കഴിയാ​ത്തത്‌ എന്താണ്‌?+ 57 നീതിയായത്‌ എന്തെന്നു നിങ്ങൾ സ്വയം വിവേ​ചിച്ചെ​ടു​ക്കാ​ത്തത്‌ എന്താണ്‌? 58 ഉദാഹരണത്തിന്‌, നിനക്ക്‌ എതിരെ കേസ്‌ കൊടുത്ത ആളി​ന്റെ​കൂ​ടെ അധികാ​രി​യു​ടെ അടു​ത്തേക്കു പോകു​മ്പോൾ വഴിയിൽവെ​ച്ചു​തന്നെ അയാളു​മാ​യുള്ള പ്രശ്‌നം പരിഹ​രി​ക്കുക. അങ്ങനെ ചെയ്‌തില്ലെ​ങ്കിൽ അയാൾ നിന്നെ ന്യായാ​ധി​പന്റെ മുന്നിൽ ഹാജരാ​ക്കും. ന്യായാ​ധി​പൻ നിന്നെ സേവകനെ ഏൽപ്പി​ക്കും. സേവകൻ നിന്നെ ജയിലിൽ അടയ്‌ക്കു​ക​യും ചെയ്യും.+ 59 അവസാനത്തെ ചില്ലിക്കാശും* കൊടു​ത്തു​തീർത്താ​ലേ നിനക്ക്‌ അവി​ടെ​നിന്ന്‌ പുറത്ത്‌ ഇറങ്ങാ​നാ​കൂ എന്നു ഞാൻ പറയുന്നു.”

13 ബലി അർപ്പി​ക്കാൻ ചെന്ന ചില ഗലീല​ക്കാ​രെ പീലാ​ത്തൊ​സ്‌ കൊന്ന കാര്യം അവി​ടെ​യു​ണ്ടാ​യി​രുന്ന ചിലർ അപ്പോൾ യേശു​വി​നെ അറിയി​ച്ചു. 2 യേശു അവരോ​ടു പറഞ്ഞു: “ആ ഗലീല​ക്കാർ മറ്റെല്ലാ ഗലീല​ക്കാരെ​ക്കാ​ളും പാപി​ക​ളാ​യ​തുകൊ​ണ്ടാണ്‌ അവർക്ക്‌ ഇതു സംഭവി​ച്ചതെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? 3 ഒരിക്കലുമല്ല. മാനസാന്തരപ്പെടുന്നില്ലെങ്കിൽ+ നിങ്ങളും അവരെപ്പോ​ലെ മരിക്കും. 4 ശിലോഹാമിലെ ഗോപു​രം വീണ്‌ മരിച്ച 18 പേർ യരുശലേ​മിൽ താമസി​ക്കുന്ന മറ്റെല്ലാ​വരെ​ക്കാ​ളും പാപി​ക​ളാണെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? 5 അല്ല എന്നു ഞാൻ പറയുന്നു. മാനസാ​ന്ത​രപ്പെ​ടു​ന്നില്ലെ​ങ്കിൽ നിങ്ങ​ളെ​ല്ലാ​വ​രും അവരെപ്പോ​ലെ മരിക്കും.”

6 പിന്നെ യേശു ഈ ദൃഷ്ടാന്തം പറഞ്ഞു: “ഒരാൾ അയാളു​ടെ മുന്തി​രിത്തോ​ട്ട​ത്തിൽ ഒരു അത്തി നട്ടിരു​ന്നു. അതു കായ്‌ച്ചോ എന്നു നോക്കാൻ അയാൾ ചെന്ന​പ്പോൾ അതിൽ ഒന്നുമില്ല.+ 7 അപ്പോൾ അയാൾ തോട്ട​ത്തി​ലെ പണിക്കാ​രനോ​ടു പറഞ്ഞു: ‘ഞാൻ മൂന്നു വർഷമാ​യി ഈ അത്തി കായ്‌ച്ചോ എന്നു നോക്കു​ന്നു. പക്ഷേ ഒരു കായ്‌പോ​ലും കണ്ടില്ല. ഇതു വെട്ടി​ക്ക​ളയ്‌! വെറുതേ എന്തിനു സ്ഥലം പാഴാ​ക്കണം!’ 8 അപ്പോൾ പണിക്കാ​രൻ പറഞ്ഞു: ‘യജമാ​നനേ, ഒരു വർഷം​കൂ​ടെ ഇതു നിൽക്കട്ടെ. ഞാൻ ഇതിനു ചുറ്റും കിളച്ച്‌ വളമി​ട്ടുനോ​ക്കാം. 9 ഇതു കായ്‌ച്ചാൽ നല്ലതല്ലേ? കായ്‌ക്കു​ന്നില്ലെ​ങ്കിൽ വെട്ടി​ക്ക​ള​യാം.’”+

10 ശബത്തിൽ യേശു ഒരു സിന​ഗോ​ഗിൽ പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു. 11 ഭൂതം* ബാധി​ച്ച​തുകൊണ്ട്‌ 18 വർഷമാ​യി ഒട്ടും നിവരാൻ കഴിയാ​തെ കൂനി​യാ​യി കഴിഞ്ഞി​രുന്ന ഒരു സ്‌ത്രീ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. 12 യേശു ആ സ്‌ത്രീ​യെ കണ്ടപ്പോൾ, “നിന്റെ വൈക​ല്യ​ത്തിൽനിന്ന്‌ നീ മോചി​ത​യാ​യി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു. 13 എന്നിട്ട്‌ യേശു ആ സ്‌ത്രീ​യെ തൊട്ടു. ഉടനെ അവർ നിവർന്നു​നിന്ന്‌ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്തി. 14 എന്നാൽ യേശു സ്‌ത്രീ​യെ സുഖ​പ്പെ​ടു​ത്തി​യതു ശബത്തി​ലാ​യ​തുകൊണ്ട്‌ സിന​ഗോ​ഗി​ന്റെ അധ്യക്ഷനു ദേഷ്യം വന്നു. അയാൾ ജനത്തോ​ടു പറഞ്ഞു: “ജോലി ചെയ്യാൻ ആറു ദിവസ​മുണ്ട്‌.+ വേണ​മെ​ങ്കിൽ ആ ദിവസ​ങ്ങ​ളിൽ വന്ന്‌ സുഖ​പ്പെ​ട്ടുകൊ​ള്ളണം. ശബത്തിൽ ഇതൊ​ന്നും പാടില്ല.”+ 15 അപ്പോൾ കർത്താവ്‌ അയാ​ളോ​ടു ചോദി​ച്ചു: “കപടഭ​ക്തരേ,+ നിങ്ങ​ളെ​ല്ലാം ശബത്തിൽ നിങ്ങളു​ടെ കാള​യെ​യും കഴുതയെ​യും തൊഴു​ത്തിൽനിന്ന്‌ അഴിച്ച്‌ പുറത്ത്‌ കൊണ്ടുപോ​യി വെള്ളം കൊടു​ക്കാ​റി​ല്ലേ?+ 16 അങ്ങനെയെങ്കിൽ അബ്രാ​ഹാ​മി​ന്റെ മകളും സാത്താൻ 18 വർഷമാ​യി ബന്ധനത്തിൽ വെച്ചി​രു​ന്ന​വ​ളും ആയ ഈ സ്‌ത്രീ​യെ ശബത്തു​ദി​വ​സ​ത്തിൽ ആ ബന്ധനത്തിൽനി​ന്ന്‌ മോചി​പ്പി​ക്കു​ന്നതു ന്യായ​മല്ലേ?” 17 യേശു ഇതു പറഞ്ഞ​പ്പോൾ എതിരാ​ളി​കളെ​ല്ലാം നാണംകെ​ട്ടുപോ​യി. ജനം പക്ഷേ യേശു ചെയ്‌ത അത്ഭുത​കാ​ര്യ​ങ്ങ​ളിൽ സന്തോ​ഷി​ച്ചു.+

18 പിന്നെ യേശു ചോദി​ച്ചു: “ദൈവ​രാ​ജ്യം എന്തു​പോലെ​യാണ്‌? എന്തി​നോ​ടു ഞാൻ അതിനെ ഉപമി​ക്കും? 19 അത്‌ ഒരു മനുഷ്യൻ അയാളു​ടെ തോട്ട​ത്തിൽ പാകിയ കടുകു​മ​ണിപോലെ​യാണ്‌. അതു വളർന്ന്‌ മരമായി. ആകാശ​ത്തി​ലെ പക്ഷികൾ അതിന്റെ കൊമ്പു​ക​ളിൽ കൂടു കൂട്ടി.”+

20 യേശു ഇങ്ങനെ​യും പറഞ്ഞു: “ഞാൻ ദൈവ​രാ​ജ്യ​ത്തെ എന്തി​നോട്‌ ഉപമി​ക്കും? 21 പുളിപ്പിക്കുന്ന മാവുപോലെ​യാണ്‌ അത്‌. ഒരു സ്‌ത്രീ അത്‌ എടുത്ത്‌ മൂന്നു പറ* മാവിൽ കലർത്തി​വെച്ചു. ഒടുവിൽ മാവ്‌ മുഴുവൻ പുളിച്ചു.”+

22 യരുശലേമിലേക്കു പോകുന്ന വഴിക്ക്‌ യേശു നഗരംതോ​റും ഗ്രാമംതോ​റും ചെന്ന്‌ ആളുകളെ പഠിപ്പി​ച്ചു. 23 അപ്പോൾ ഒരാൾ യേശു​വിനോട്‌, “കർത്താവേ, കുറച്ച്‌ ആളുകളേ രക്ഷപ്പെ​ടു​ക​യു​ള്ളോ” എന്നു ചോദി​ച്ചു. യേശു അവരോ​ടു പറഞ്ഞു: 24 “ഇടുക്കു​വാ​തി​ലി​ലൂ​ടെ അകത്ത്‌ കടക്കാൻ കഠിന​ശ്രമം ചെയ്യുക.+ അനേകർ അകത്ത്‌ കടക്കാൻ നോക്കും. പക്ഷേ സാധി​ക്കില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു. 25 വീട്ടുകാരൻ എഴു​ന്നേറ്റ്‌ വാതിൽ അടച്ചു​ക​ഴി​യുമ്പോൾ നിങ്ങൾ പുറത്ത്‌ നിന്ന്‌ വാതി​ലിൽ മുട്ടി, ‘യജമാ​നനേ, വാതിൽ തുറന്നു​ത​രണേ’+ എന്ന്‌ അപേക്ഷി​ക്കും. എന്നാൽ അദ്ദേഹം നിങ്ങ​ളോട്‌, ‘നിങ്ങൾ എവി​ടെ​നി​ന്നു​ള്ള​വ​രാണെന്ന്‌ എനിക്ക്‌ അറിയില്ല’ എന്നു പറയും. 26 അപ്പോൾ നിങ്ങൾ പറയും: ‘ഞങ്ങൾ അങ്ങയുടെ​കൂ​ടെ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്‌തി​ട്ടി​ല്ലേ? അങ്ങ്‌ ഞങ്ങളുടെ പ്രധാ​നതെ​രു​വു​ക​ളിൽ വന്ന്‌ പഠിപ്പി​ച്ചി​ട്ടു​മു​ണ്ട​ല്ലോ.’+ 27 എന്നാൽ വീട്ടു​കാ​രൻ നിങ്ങ​ളോ​ടു പറയും: ‘നിങ്ങൾ എവി​ടെ​നി​ന്നു​ള്ള​വ​രാണെന്ന്‌ എനിക്ക്‌ അറിയില്ല. നീതി​കേടു കാണി​ക്കു​ന്ന​വരേ, എന്റെ അടുത്തു​നിന്ന്‌ പോകൂ!’ 28 അബ്രാഹാമും യിസ്‌ഹാ​ക്കും യാക്കോ​ബും എല്ലാ പ്രവാ​ച​ക​ന്മാ​രും ദൈവ​രാ​ജ്യ​ത്തി​ലുണ്ടെ​ന്നും എന്നാൽ നിങ്ങൾ പുറന്ത​ള്ളപ്പെട്ടെ​ന്നും കാണു​മ്പോൾ നിങ്ങൾ കരഞ്ഞ്‌ നിരാ​ശയോ​ടെ പല്ലിറു​മ്മും.+ 29 കൂടാതെ, കിഴക്കു​നി​ന്നും പടിഞ്ഞാ​റു​നി​ന്നും വടക്കു​നി​ന്നും തെക്കു​നി​ന്നും ആളുകൾ വന്ന്‌ ദൈവ​രാ​ജ്യ​ത്തിൽ വിരു​ന്നിന്‌ ഇരിക്കും. 30 മുമ്പന്മാരായിത്തീരുന്ന പിമ്പന്മാ​രുണ്ട്‌. പിമ്പന്മാ​രാ​യി​ത്തീ​രുന്ന മുമ്പന്മാ​രു​മുണ്ട്‌.”+

31 അപ്പോൾ ചില പരീശ​ന്മാർ വന്ന്‌ യേശു​വിനോ​ടു പറഞ്ഞു: “ഇവിടം വിട്ട്‌ പൊയ്‌ക്കൊ​ള്ളൂ. ഹെരോ​ദ്‌ അങ്ങയെ കൊല്ലാൻ പദ്ധതി​യി​ട്ടി​ട്ടുണ്ട്‌.” 32 അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ ചെന്ന്‌ ആ കുറു​ക്കനോ​ടു പറയണം: ‘ഇന്നും നാളെ​യും ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ക​യും ആളുകളെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്യും. എന്നാൽ മൂന്നാം ദിവസ​മാ​കുമ്പോഴേ​ക്കും എനിക്കു ചെയ്യാ​നു​ള്ളതു തീർന്നി​രി​ക്കും.’ 33 എങ്കിലും ഇന്നും നാളെ​യും മറ്റെന്നാ​ളും എനിക്കു യാത്ര തുട​രേ​ണ്ട​തുണ്ട്‌. കാരണം യരുശലേ​മി​നു പുറത്തു​വെച്ച്‌ ഒരു പ്രവാ​ചകൻ കൊല്ലപ്പെ​ട​രു​ത​ല്ലോ.*+ 34 യരുശലേമേ, യരുശ​ലേമേ, പ്രവാ​ച​ക​ന്മാ​രെ കൊല്ലു​ക​യും നിന്റെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്ന​വരെ കല്ലെറി​യു​ക​യും ചെയ്യു​ന്ന​വളേ,+ കോഴി കുഞ്ഞു​ങ്ങളെ ചിറകിൻകീ​ഴിൽ ഒന്നിച്ചു​കൂ​ട്ടു​ന്ന​തുപോ​ലെ നിന്റെ മക്കളെ ഒന്നിച്ചു​കൂ​ട്ടാൻ ഞാൻ എത്രയോ തവണ ആഗ്രഹി​ച്ചു! പക്ഷേ നിങ്ങൾക്ക്‌ അത്‌ ഇഷ്ടമല്ലാ​യി​രു​ന്നു.+ 35 ഇതാ, നിങ്ങളു​ടെ ഈ ഭവനത്തെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു!+ ‘യഹോവയുടെ* നാമത്തിൽ വരുന്നവൻ അനുഗൃ​ഹീ​തൻ’+ എന്നു നിങ്ങൾ പറയു​ന്ന​തു​വരെ നിങ്ങൾ ഇനി എന്നെ കാണില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”

14 യേശു ഒരു ശബത്തിൽ പരീശ​ന്മാ​രു​ടെ ഒരു നേതാ​വി​ന്റെ വീട്ടിൽ ഭക്ഷണത്തി​നു ചെന്നു. അവർ യേശു​വി​നെ നിരീ​ക്ഷി​ച്ചുകൊ​ണ്ടി​രു​ന്നു. 2 ശരീരം മുഴുവൻ നീരു​വെച്ച ഒരു മനുഷ്യൻ അവിടെ യേശു​വി​ന്റെ മുന്നി​ലു​ണ്ടാ​യി​രു​ന്നു. 3 അതുകൊണ്ട്‌ യേശു നിയമ​പ​ണ്ഡി​ത​ന്മാരോ​ടും പരീശ​ന്മാരോ​ടും, “ശബത്തിൽ സുഖ​പ്പെ​ടു​ത്തു​ന്നതു ശരിയാ​ണോ”*+ എന്നു ചോദി​ച്ചു. 4 എന്നാൽ അവർ ഒന്നും മിണ്ടി​യില്ല. അപ്പോൾ യേശു ആ മനുഷ്യ​നെ തൊട്ട്‌ സുഖ​പ്പെ​ടു​ത്തി, പറഞ്ഞയച്ചു. 5 എന്നിട്ട്‌ യേശു അവരോ​ടു ചോദി​ച്ചു: “നിങ്ങളിൽ ആരു​ടെയെ​ങ്കി​ലും മകനോ കാളയോ ശബത്തു​ദി​വസം കിണറ്റിൽ വീണാൽ ഉടൻതന്നെ നിങ്ങൾ പിടി​ച്ചു​ക​യ​റ്റി​ല്ലേ?”+ 6 അതിന്‌ അവർക്കു മറുപ​ടി​യി​ല്ലാ​യി​രു​ന്നു.

7 അവിടെ ക്ഷണം ലഭിച്ച്‌ വന്നവർ ഏറ്റവും പ്രധാ​ന​പ്പെട്ട ഇരിപ്പി​ടങ്ങൾ തിരഞ്ഞെടുക്കുന്നതു+ കണ്ടിട്ട്‌ യേശു അവരോ​ട്‌ ഒരു ദൃഷ്ടാന്തം പറഞ്ഞു: 8 “ആരെങ്കി​ലും നിങ്ങളെ ഒരു വിവാ​ഹ​വി​രു​ന്നി​നു ക്ഷണിച്ചാൽ പ്രധാ​ന​പ്പെട്ട ഇരിപ്പി​ട​ത്തിൽ ചെന്ന്‌ ഇരിക്ക​രുത്‌.+ അയാൾ നിങ്ങ​ളെ​ക്കാൾ ബഹുമാ​ന്യ​നായ ഒരാളെ ക്ഷണിച്ചി​ട്ടു​ണ്ടാ​കാം. 9 നിങ്ങളെ ക്ഷണിച്ച​യാൾ വന്ന്‌ നിങ്ങ​ളോട്‌, ‘ഈ ഇരിപ്പി​ടം ഇദ്ദേഹ​ത്തി​നു കൊടു​ക്കുക’ എന്നു പറഞ്ഞാൽ, നിങ്ങൾക്ക്‌ ആകെ നാണ​ക്കേ​ടാ​കും, എഴു​ന്നേറ്റ്‌ ഏറ്റവും പിന്നിൽ പോയി ഇരി​ക്കേ​ണ്ടി​വ​രും. 10 എന്നാൽ നിങ്ങളെ ക്ഷണിക്കു​മ്പോൾ, ചെന്ന്‌ ഏറ്റവും പിന്നിൽ ഇരിക്കുക. അപ്പോൾ ക്ഷണിച്ച​യാൾ വന്ന്‌ നിങ്ങ​ളോട്‌, ‘സ്‌നേ​ഹി​താ, മുമ്പി​ലേക്കു കയറി ഇരിക്കുക’ എന്നു പറയും. അപ്പോൾ മറ്റെല്ലാ അതിഥി​ക​ളുടെ​യും മുന്നിൽ നിങ്ങൾക്കു ബഹുമാ​നം ലഭിക്കും.+ 11 തന്നെത്തന്നെ ഉയർത്തു​ന്ന​വനെ ദൈവം താഴ്‌ത്തും. തന്നെത്തന്നെ താഴ്‌ത്തു​ന്ന​വനെ​യോ ദൈവം ഉയർത്തും.”+

12 പിന്നെ യേശു, തന്നെ ക്ഷണിച്ച​യാളോ​ടാ​യി പറഞ്ഞു: “ഒരു വിരുന്നു നടത്തു​മ്പോൾ കൂട്ടു​കാരെ​യോ സഹോ​ദ​ര​ന്മാരെ​യോ ബന്ധുക്കളെ​യോ പണക്കാ​രായ അയൽക്കാരെ​യോ അല്ല ക്ഷണി​ക്കേ​ണ്ടത്‌. കാരണം, അവർ തിരിച്ച്‌ താങ്ക​ളെ​യും ക്ഷണി​ച്ചേ​ക്കാം. അതോടെ, താങ്കൾക്കുള്ള പ്രതി​ഫലം കിട്ടി​ക്ക​ഴി​ഞ്ഞു. 13 അതുകൊണ്ട്‌ വിരുന്നു നടത്തു​മ്പോൾ പാവ​പ്പെ​ട്ട​വരെ​യും വികലാം​ഗരെ​യും മുടന്തരെ​യും അന്ധരെ​യും ക്ഷണിക്കുക.+ 14 തിരിച്ചുതരാൻ അവരുടെ കൈയിൽ ഒന്നുമി​ല്ലാ​ത്ത​തുകൊണ്ട്‌ താങ്കൾക്കു സന്തോ​ഷി​ക്കാം. കാരണം നീതി​മാ​ന്മാ​രു​ടെ പുനരു​ത്ഥാ​ന​ത്തിൽ താങ്കൾക്കു പ്രതി​ഫലം ലഭിക്കും.”+

15 ഇതൊക്കെ കേട്ട​പ്പോൾ യേശു​വിന്റെ​കൂടെ​യു​ണ്ടാ​യി​രുന്ന അതിഥി​ക​ളിൽ ഒരാൾ, “ദൈവ​രാ​ജ്യ​ത്തിൽ വിരു​ന്നിന്‌ ഇരിക്കുന്നവൻ* സന്തുഷ്ടൻ” എന്നു പറഞ്ഞു.

16 യേശു അയാ​ളോ​ടു പറഞ്ഞു: “ഒരാൾ വലി​യൊ​രു അത്താഴ​വി​രുന്ന്‌ ഒരുക്കി+ അനേകരെ ക്ഷണിച്ചു. 17 അത്താഴവിരുന്നിന്റെ സമയമാ​യപ്പോൾ അടിമയെ അയച്ച്‌, അയാൾ ക്ഷണിച്ചി​രു​ന്ന​വരോട്‌, ‘വരൂ, എല്ലാം തയ്യാറാ​ണ്‌’ എന്ന്‌ അറിയി​ച്ചു. 18 എന്നാൽ എല്ലാവ​രും ഒരു​പോ​ലെ ഒഴിക​ഴി​വു​കൾ പറഞ്ഞു​തു​ടങ്ങി.+ ആദ്യ​ത്തെ​യാൾ അടിമയോ​ടു പറഞ്ഞു: ‘ഞാൻ ഒരു വയൽ വാങ്ങി. എനിക്കു പോയി അതൊന്നു കാണണം. എന്നോടു ക്ഷമിക്കൂ.’ 19 മറ്റൊരാൾ പറഞ്ഞു: ‘ഞാൻ അഞ്ചു ജോടി കാളയെ വാങ്ങി. അവ എങ്ങനെ​യുണ്ടെന്നു നോക്കാൻ പോകു​ക​യാണ്‌. എന്നോടു ക്ഷമിക്കണം.’+ 20 വേറൊരാൾ പറഞ്ഞു: ‘ഞാൻ കല്യാണം കഴിച്ചതേ ഉള്ളൂ. അതു​കൊണ്ട്‌ എനിക്കു വരാൻ കഴിയില്ല.’ 21 ആ അടിമ മടങ്ങി​വന്ന്‌ ഇതെല്ലാം യജമാ​നനെ അറിയി​ച്ചു. അപ്പോൾ അദ്ദേഹ​ത്തി​നു ദേഷ്യം വന്നു. അദ്ദേഹം അടിമയോ​ടു പറഞ്ഞു: ‘വേഗം ചെന്ന്‌ നഗരത്തി​ലെ പ്രധാ​നതെ​രു​വു​ക​ളി​ലും ഇടവഴി​ക​ളി​ലും കാണുന്ന ദരി​ദ്രരെ​യും വികലാം​ഗരെ​യും അന്ധരെ​യും മുടന്തരെ​യും കൂട്ടിക്കൊ​ണ്ടു​വരൂ.’ 22 ആ അടിമ മടങ്ങി​വന്ന്‌ ഇങ്ങനെ പറഞ്ഞു: ‘യജമാ​നനേ, കല്‌പി​ച്ച​തുപോ​ലെ ചെയ്‌തി​രി​ക്കു​ന്നു. പക്ഷേ ഇനിയും സ്ഥലം ബാക്കി​യുണ്ട്‌.’ 23 അപ്പോൾ യജമാനൻ അടിമയോ​ടു പറഞ്ഞു: ‘തെരു​വു​ക​ളി​ലും ഊടു​വ​ഴി​ക​ളി​ലും ചെന്ന്‌ കാണു​ന്ന​വരെയെ​ല്ലാം വരാൻ നിർബ​ന്ധി​ക്കുക. എന്റെ വീട്‌ ആളുക​ളെ​ക്കൊ​ണ്ട്‌ നിറയട്ടെ.+ 24 ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ഞാൻ ക്ഷണിച്ചവർ ആരും എന്റെ അത്താഴ​വി​രുന്ന്‌ ആസ്വദി​ക്കില്ല.’”+

25 വലിയൊരു ജനക്കൂട്ടം യേശു​വിന്റെ​കൂ​ടെ സഞ്ചരി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. യേശു തിരിഞ്ഞ്‌ അവരോ​ടു പറഞ്ഞു: 26 “എന്റെ അടുത്ത്‌ വരുന്ന ഒരാൾ അയാളു​ടെ അപ്പനെ​യും അമ്മയെ​യും ഭാര്യയെ​യും മക്കളെ​യും സഹോ​ദ​ര​ന്മാരെ​യും സഹോ​ദ​രി​മാരെ​യും സ്വന്തം ജീവനെത്തന്നെയും+ വെറു​ക്കാ​തെ,* അയാൾക്ക്‌ എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ കഴിയില്ല.+ 27 സ്വന്തം ദണ്ഡനസ്‌തംഭം* എടുത്ത്‌ എന്നെ അനുഗ​മി​ക്കാ​ത്ത​വ​നും എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ കഴിയില്ല.+ 28 ഉദാഹരണത്തിന്‌, നിങ്ങളിൽ ഒരാൾ ഒരു ഗോപു​രം പണിയാൻ ആഗ്രഹി​ക്കുന്നെന്നു കരുതുക. അതു തീർക്കാൻ വേണ്ടതു കൈയി​ലു​ണ്ടോ എന്ന്‌ അറിയാൻ ആദ്യം ഇരുന്ന്‌ ചെലവ്‌ കണക്കു​കൂ​ട്ടിനോ​ക്കി​ല്ലേ? 29 അങ്ങനെ ചെയ്യു​ന്നില്ലെ​ങ്കിൽ അടിസ്ഥാ​നം ഇട്ടിട്ട്‌ അയാൾക്കു പണി പൂർത്തി​യാ​ക്കാൻ കഴിയാ​തെ വന്നേക്കാം. അതു കാണു​ന്ന​വരെ​ല്ലാം, 30 ‘ഈ മനുഷ്യൻ പണി തുടങ്ങി​വെച്ചു, പക്ഷേ പൂർത്തി​യാ​ക്കാൻ കഴിഞ്ഞില്ല’ എന്നു പറഞ്ഞ്‌ കളിയാ​ക്കാൻതു​ട​ങ്ങും. 31 ഇനി, 10,000 പടയാ​ളി​ക​ളുള്ള ഒരു രാജാ​വി​നു നേരെ 20,000 പടയാ​ളി​ക​ളുള്ള മറ്റൊരു രാജാവ്‌ യുദ്ധത്തി​നു വരു​ന്നെന്നു കരുതുക. ഇത്രയും പേരു​മാ​യി അവരെ നേരി​ടാൻ സാധി​ക്കു​മോ എന്ന്‌ അറിയാൻ രാജാവ്‌ ആദ്യം​തന്നെ ഉപദേശം ചോദി​ക്കി​ല്ലേ? 32 തന്നെക്കൊണ്ട്‌ പറ്റി​ല്ലെന്നു തോന്നി​യാൽ, മറ്റേ രാജാവ്‌ അടുത്ത്‌ എത്തുന്ന​തി​നു മുമ്പു​തന്നെ ഈ രാജാവ്‌ സ്ഥാനപ​തി​ക​ളു​ടെ ഒരു കൂട്ടത്തെ അയച്ച്‌ സമാധാ​ന​സ​ന്ധി​ക്കാ​യി അപേക്ഷി​ക്കും. 33 ഇതുപോലെ, എല്ലാ വസ്‌തു​വ​ക​കളോ​ടും വിട പറയാതെ* നിങ്ങളിൽ ആർക്കും എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ കഴിയില്ല.+

34 “ഉപ്പു നല്ലതു​തന്നെ. എന്നാൽ അതിന്‌ ഉപ്പുരസം നഷ്ടമാ​യാൽ എങ്ങനെ അതിനു വീണ്ടും ഉപ്പുരസം വരുത്തും?+ 35 അതു മണ്ണിനോ വളത്തി​നോ ഉപകരി​ക്കില്ല. ആളുകൾ അതു പുറ​ത്തേക്ക്‌ എറിഞ്ഞു​ക​ള​യും. കേൾക്കാൻ ചെവി​യു​ള്ളവൻ കേൾക്കട്ടെ.”+

15 യേശു പറയു​ന്നതു കേൾക്കാൻ ധാരാളം നികു​തി​പി​രി​വു​കാ​രും പാപി​ക​ളും വന്നു​കൊ​ണ്ടി​രു​ന്നു.+ 2 ഇതു കണ്ടിട്ട്‌ പരീശ​ന്മാ​രും ശാസ്‌ത്രി​മാ​രും, “ഈ മനുഷ്യൻ പാപി​കളെ സ്വാഗതം ചെയ്യു​ക​യും അവരോടൊ​പ്പം ഭക്ഷണം കഴിക്കു​ക​യും ചെയ്യു​ന്ന​ല്ലോ” എന്നു പിറു​പി​റു​ത്തു. 3 അപ്പോൾ യേശു അവരോ​ട്‌ ഈ ദൃഷ്ടാന്തം പറഞ്ഞു: 4 “നിങ്ങളിൽ ഒരാൾക്ക്‌ 100 ആടു​ണ്ടെന്നു വിചാ​രി​ക്കുക. അവയിൽ ഒന്നിനെ കാണാതെപോ​യാൽ അയാൾ 99-നെയും വിജന​ഭൂ​മി​യിൽ വിട്ടിട്ട്‌ കാണാതെപോ​യ​തി​നെ കണ്ടെത്തു​ന്ന​തു​വരെ തിരഞ്ഞു​ന​ട​ക്കി​ല്ലേ?+ 5 കണ്ടെത്തുമ്പോൾ അയാൾ അതിനെ എടുത്ത്‌ തോളത്ത്‌ വെച്ച്‌ സന്തോ​ഷത്തോ​ടെ പോരും. 6 വീട്ടിൽ എത്തു​മ്പോൾ അയാൾ സ്‌നേ​ഹി​തരെ​യും അയൽക്കാരെ​യും വിളി​ച്ചു​കൂ​ട്ടി അവരോ​ടു പറയും: ‘കാണാ​തെ​പോയ ആടിനെ തിരി​ച്ചു​കി​ട്ടി. എന്റെകൂ​ടെ സന്തോ​ഷി​ക്കൂ.’+ 7 അങ്ങനെതന്നെ, മാനസാ​ന്തരം ആവശ്യ​മി​ല്ലാത്ത 99 നീതി​മാ​ന്മാരെ​ക്കാൾ മാനസാ​ന്ത​രപ്പെ​ടുന്ന ഒരു പാപിയെ​ക്കു​റിച്ച്‌ സ്വർഗ​ത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകും+ എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.

8 “അല്ലെങ്കിൽ, ഒരു സ്‌ത്രീ​ക്ക്‌ പത്തു ദ്രഹ്‌മ​യുണ്ടെ​ന്നി​രി​ക്കട്ടെ.* അവയിൽ ഒന്നു കാണാതെപോ​യാൽ ആ സ്‌ത്രീ വിളക്കു കത്തിച്ച്‌ വീട്‌ അടിച്ചു​വാ​രി അതു കണ്ടുകി​ട്ടു​ന്ന​തു​വരെ സൂക്ഷ്‌മ​തയോ​ടെ തിരയി​ല്ലേ? 9 അതു കണ്ടുകി​ട്ടുമ്പോൾ ആ സ്‌ത്രീ കൂട്ടു​കാ​രി​കളെ​യും അയൽക്കാരെ​യും വിളി​ച്ചു​കൂ​ട്ടി ഇങ്ങനെ പറയും: ‘കാണാ​തെ​പോയ ദ്രഹ്‌മ* കിട്ടി. എന്റെകൂ​ടെ സന്തോ​ഷി​ക്കൂ.’ 10 മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച്‌+ ദൈവ​ദൂ​ത​ന്മാ​രും അതു​പോലെ​തന്നെ സന്തോ​ഷി​ക്കും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”

11 പിന്നെ യേശു പറഞ്ഞു: “ഒരു മനുഷ്യ​നു രണ്ട്‌ ആൺമക്ക​ളു​ണ്ടാ​യി​രു​ന്നു. 12 അവരിൽ ഇളയവൻ അപ്പനോ​ട്‌, ‘അപ്പാ, സ്വത്തിൽ എനിക്കു കിട്ടേണ്ട ഓഹരി തരൂ’ എന്നു പറഞ്ഞു. അപ്പൻ സ്വത്ത്‌ അവർക്കു വീതി​ച്ചുകൊ​ടു​ത്തു. 13 കുറച്ച്‌ ദിവസം കഴിഞ്ഞ​പ്പോൾ, ഇളയവൻ തനിക്കു​ള്ളതെ​ല്ലാം വാരി​ക്കെട്ടി ഒരു ദൂര​ദേ​ശത്തേക്കു പോയി. അവി​ടെച്ചെന്ന്‌ അവൻ കുത്തഴിഞ്ഞ* ജീവിതം നയിച്ച്‌ തന്റെ സ്വത്തെ​ല്ലാം ധൂർത്ത​ടി​ച്ചു. 14 അവന്റെ കൈയി​ലു​ള്ളതെ​ല്ലാം തീർന്നു. അങ്ങനെ​യി​രി​ക്കെ ആ നാട്ടിലെ​ങ്ങും കടുത്ത ക്ഷാമം ഉണ്ടായി. അവൻ ആകെ ഞെരു​ക്ക​ത്തി​ലാ​യി. 15 അന്നാട്ടുകാരനായ ഒരാളു​ടെ അടുത്ത്‌ അവൻ അഭയം തേടി. അയാൾ അവനെ അയാളു​ടെ വയലിൽ പന്നികളെ മേയ്‌ക്കാൻ അയച്ചു.+ 16 പന്നിക്കു കൊടു​ക്കുന്ന പയറുകൊണ്ടെ​ങ്കി​ലും വയറു നിറയ്‌ക്കാൻ അവൻ കൊതി​ച്ചു. പക്ഷേ ആരും അവന്‌ ഒന്നും കൊടു​ത്തില്ല.

17 “സുബോ​ധ​മു​ണ്ടാ​യപ്പോൾ അവൻ പറഞ്ഞു: ‘എന്റെ അപ്പന്റെ എത്രയോ കൂലി​ക്കാർ സുഭി​ക്ഷ​മാ​യി കഴിയു​ന്നു. ഞാനോ ഇവിടെ പട്ടിണി കിടന്ന്‌ ചാകാ​റാ​യി! 18 ഞാൻ അപ്പന്റെ അടുത്ത്‌ ചെന്ന്‌ പറയും: “അപ്പാ, ഞാൻ സ്വർഗത്തോ​ടും അപ്പനോ​ടും പാപം ചെയ്‌തു. 19 അങ്ങയുടെ മകൻ എന്ന്‌ അറിയപ്പെ​ടാൻ ഇനി എനിക്ക്‌ ഒരു യോഗ്യ​ത​യു​മില്ല. എന്നെ അപ്പന്റെ കൂലി​ക്കാ​ര​നായെ​ങ്കി​ലും ഇവിടെ നിറു​ത്തണേ.”’ 20 അങ്ങനെ അവൻ എഴു​ന്നേറ്റ്‌ അപ്പന്റെ അടു​ത്തേക്കു പോയി. ദൂരെവെ​ച്ചു​തന്നെ അപ്പൻ അവനെ തിരി​ച്ച​റി​ഞ്ഞു. മനസ്സ്‌ അലിഞ്ഞ്‌ അപ്പൻ ഓടി​ച്ചെന്ന്‌ അവനെ കെട്ടിപ്പിടിച്ച്‌* സ്‌നേ​ഹത്തോ​ടെ ചുംബി​ച്ചു. 21 അപ്പോൾ അവൻ പറഞ്ഞു: ‘അപ്പാ, ഞാൻ സ്വർഗത്തോ​ടും അപ്പനോ​ടും പാപം ചെയ്‌തു.+ അങ്ങയുടെ മകൻ എന്ന്‌ അറിയപ്പെ​ടാൻ എനിക്ക്‌ ഇനി ഒരു യോഗ്യ​ത​യു​മില്ല.’ 22 എന്നാൽ അപ്പൻ വീട്ടിലെ അടിമ​കളോ​ടു പറഞ്ഞു: ‘വേഗം ചെന്ന്‌ ഏറ്റവും നല്ല കുപ്പായം കൊണ്ടു​വന്ന്‌ ഇവനെ ധരിപ്പി​ക്കൂ. കൈയിൽ മോതി​ര​വും കാലിൽ ചെരി​പ്പും ഇട്ടു​കൊ​ടു​ക്കൂ. 23 കൊഴുത്ത കാളക്കു​ട്ടി​യെ അറുക്കണം. നമുക്കു തിന്നു​കു​ടിച്ച്‌ ആഘോ​ഷി​ക്കാം. 24 എന്റെ ഈ മകൻ മരിച്ച​വ​നാ​യി​രു​ന്നു. ഇപ്പോൾ ഇവനു ജീവൻ തിരി​ച്ചു​കി​ട്ടി.+ ഇവനെ കാണാതെപോ​യി​രു​ന്നു, ഇപ്പോൾ കണ്ടുകി​ട്ടി.’ അങ്ങനെ, അവർ ആനന്ദി​ച്ചു​ല്ല​സി​ക്കാൻ തുടങ്ങി.

25 “ഈ സമയം മൂത്ത മകൻ വയലി​ലാ​യി​രു​ന്നു. അവൻ വീടിന്‌ അടുത്ത്‌ എത്തിയ​പ്പോൾ സംഗീ​ത​ത്തിന്റെ​യും നൃത്തത്തിന്റെ​യും ഒക്കെ ശബ്ദം കേട്ടു. 26 അവൻ ജോലി​ക്കാ​രിൽ ഒരാളെ അടുത്ത്‌ വിളിച്ച്‌ കാര്യം തിരക്കി. 27 അയാൾ അവനോ​ടു പറഞ്ഞു: ‘അനിയൻ വന്നിട്ടു​ണ്ട്‌. ആപത്തൊ​ന്നും കൂടാതെ* മകനെ തിരി​ച്ചു​കി​ട്ടി​യ​തുകൊണ്ട്‌ അങ്ങയുടെ അപ്പൻ കൊഴുത്ത കാളക്കു​ട്ടി​യെ അറുത്തു.’ 28 ഇതു കേട്ട്‌ അവനു വല്ലാതെ ദേഷ്യം വന്നു. അകത്തേക്കു ചെല്ലാൻ അവൻ കൂട്ടാ​ക്കി​യില്ല. അപ്പോൾ അപ്പൻ പുറത്ത്‌ വന്ന്‌ അവനെ എങ്ങനെയെ​ങ്കി​ലും പറഞ്ഞ്‌ സമ്മതി​പ്പി​ക്കാൻ നോക്കി. 29 എന്നാൽ അവൻ അപ്പനോ​ടു പറഞ്ഞു: ‘എത്രയോ കാലമാ​യി ഞാൻ അപ്പനു​വേണ്ടി കഷ്ടപ്പെട്ട്‌ പണി​യെ​ടു​ക്കു​ന്നു. അപ്പന്റെ വാക്കു ഞാൻ ഒരിക്കൽപ്പോ​ലും ധിക്കരി​ച്ചി​ട്ടില്ല. എന്നിട്ടും എന്റെ കൂട്ടു​കാ​രുടെ​കൂ​ടെ ഒന്ന്‌ ഒത്തുകൂ​ടാൻ അപ്പൻ ഇതുവരെ എനിക്ക്‌ ഒരു ആട്ടിൻകു​ട്ടിയെപ്പോ​ലും തന്നിട്ടില്ല. 30 എന്നിട്ട്‌ ഇപ്പോൾ, വേശ്യ​ക​ളുടെ​കൂ​ടെ അപ്പന്റെ സ്വത്തു തിന്നു​മു​ടിച്ച ഈ മകൻ വന്ന ഉടനെ അപ്പൻ അവനു​വേണ്ടി കൊഴുത്ത കാളക്കു​ട്ടി​യെ അറുത്തി​രി​ക്കു​ന്നു.’ 31 അപ്പോൾ അദ്ദേഹം പറഞ്ഞു: ‘മോനേ, നീ എപ്പോ​ഴും എന്റെകൂടെ​യു​ണ്ടാ​യി​രു​ന്ന​ല്ലോ. എനിക്കു​ള്ളതെ​ല്ലാം നിന്റേ​തല്ലേ? 32 എന്നാൽ നിന്റെ ഈ അനിയൻ മരിച്ച​വ​നാ​യി​രു​ന്നു. ഇപ്പോൾ അവനു ജീവൻ തിരി​ച്ചു​കി​ട്ടി. അവനെ കാണാതെപോ​യി​രു​ന്നു, ഇപ്പോ​ഴോ കണ്ടുകി​ട്ടി. നമ്മൾ ഇത്‌ ആഘോ​ഷിക്കേ​ണ്ട​തല്ലേ?’”

16 യേശു ഇങ്ങനെ​യും ശിഷ്യ​ന്മാരോ​ടു പറഞ്ഞു: “ധനിക​നായ ഒരു മനുഷ്യ​ന്‌ ഒരു കാര്യ​സ്ഥ​നു​ണ്ടാ​യി​രു​ന്നു.* അയാൾ സ്വത്തെ​ല്ലാം പാഴാ​ക്കി​ക്ക​ള​യു​ന്ന​താ​യി യജമാ​നനു പരാതി ലഭിച്ചു. 2 അപ്പോൾ യജമാനൻ അയാളെ വിളിച്ച്‌ പറഞ്ഞു: ‘നിന്നെ​ക്കു​റിച്ച്‌ എന്തൊക്കെ​യാണ്‌ ഈ കേൾക്കു​ന്നത്‌? മതി, ഇനി ഈ വീട്ടിലെ കാര്യ​ങ്ങളൊ​ന്നും നീ നോക്കി​ന​ടത്തേണ്ടാ. ഇത്രയും നാളത്തെ കണക്കെ​ല്ലാം എന്നെ ഏൽപ്പിക്ക്‌.’ 3 അപ്പോൾ കാര്യസ്ഥൻ മനസ്സിൽ പറഞ്ഞു: ‘ഞാൻ ഇനി എന്തു ചെയ്യും? യജമാനൻ എന്നെ പണിയിൽനി​ന്ന്‌ പിരി​ച്ചു​വി​ടു​ക​യാ​ണ​ല്ലോ. കിളയ്‌ക്കാ​നുള്ള ആരോ​ഗ്യം എനിക്കില്ല. ആരു​ടെയെ​ങ്കി​ലും മുന്നിൽ കൈ നീട്ടു​ന്നതു നാണ​ക്കേ​ടു​മാണ്‌. 4 എന്നെ കാര്യ​സ്ഥ​പ്പ​ണി​യിൽനിന്ന്‌ നീക്കി​യാ​ലും ആളുകൾ എന്നെ അവരുടെ വീടു​ക​ളിൽ സ്വീക​രി​ക്ക​ണമെ​ങ്കിൽ എന്തെങ്കി​ലും ചെയ്യണം. അതി​നൊ​രു വഴിയു​ണ്ട്‌.’ 5 അങ്ങനെ, കാര്യസ്ഥൻ യജമാ​നന്റെ കടക്കാരെ ഓരോ​രു​ത്തരെ​യാ​യി വിളിച്ചു. എന്നിട്ട്‌ ഒന്നാമത്തെ ആളോട്‌, ‘എന്റെ യജമാ​നനു നീ എത്ര കൊടു​ത്തു​തീർക്കാ​നുണ്ട്‌’ എന്നു ചോദി​ച്ചു. 6 ‘100 ബത്ത്‌ * ഒലിവെണ്ണ’ എന്ന്‌ അയാൾ പറഞ്ഞു. അപ്പോൾ കാര്യസ്ഥൻ അയാ​ളോട്‌, ‘എഴുതി​വെച്ച കരാർ തിരികെ വാങ്ങി വേഗം ഇരുന്ന്‌ അത്‌ 50 എന്നു മാറ്റിയെ​ഴു​തുക’ എന്നു പറഞ്ഞു. 7 പിന്നെ കാര്യസ്ഥൻ മറ്റൊ​രാളോട്‌, ‘നിനക്ക്‌ എത്ര കടമുണ്ട്‌’ എന്നു ചോദി​ച്ചു. ‘100 കോർ* ഗോതമ്പ്‌’ എന്ന്‌ അയാൾ പറഞ്ഞു. കാര്യസ്ഥൻ അയാ​ളോട്‌, ‘എഴുതി​വെച്ച കരാർ തിരികെ വാങ്ങി അത്‌ 80 എന്നു മാറ്റിയെ​ഴു​തുക’ എന്നു പറഞ്ഞു. 8 നീതികേടാണു കാണി​ച്ചതെ​ങ്കി​ലും ബുദ്ധിപൂർവം* പ്രവർത്തി​ച്ച​തിന്‌ യജമാനൻ അയാളെ അഭിന​ന്ദി​ച്ചു. ഈ വ്യവസ്ഥിതിയുടെ* മക്കൾ അവരുടെ തലമു​റ​ക്കാ​രു​മാ​യുള്ള ഇടപാ​ടു​ക​ളിൽ വെളി​ച്ച​ത്തി​ന്റെ മക്കളെക്കാൾ+ ബുദ്ധി​ശാ​ലി​ക​ളാണ്‌.

9 “ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നീതി​കെട്ട ധനംകൊണ്ട്‌+ നിങ്ങൾക്കു​വേണ്ടി സ്‌നേ​ഹി​തരെ നേടിക്കൊ​ള്ളുക. അങ്ങനെ​യാ​യാൽ അതു തീർന്നുപോ​കുമ്പോൾ അവർ നിങ്ങളെ നിത്യ​മായ വാസസ്ഥ​ല​ങ്ങ​ളിലേക്കു സ്വീക​രി​ക്കും.+ 10 ചെറിയ കാര്യ​ത്തിൽ വിശ്വ​സ്‌ത​നാ​യവൻ വലിയ കാര്യ​ത്തി​ലും വിശ്വ​സ്‌ത​നാ​യി​രി​ക്കും. ചെറിയ കാര്യ​ത്തിൽ നീതി​കേടു കാണി​ക്കു​ന്നവൻ വലിയ കാര്യ​ത്തി​ലും നീതി​കേടു കാണി​ക്കും. 11 നീതികെട്ട ധനത്തിന്റെ കാര്യ​ത്തിൽ നിങ്ങൾ വിശ്വ​സ്‌ത​രല്ലെ​ങ്കിൽ ആരെങ്കി​ലും നിങ്ങളെ യഥാർഥ​ധനം ഏൽപ്പി​ക്കു​മോ? 12 അന്യന്റെ മുതലി​ന്റെ കാര്യ​ത്തിൽ നിങ്ങൾ വിശ്വ​സ്‌ത​രല്ലെ​ങ്കിൽ ആരെങ്കി​ലും നിങ്ങൾക്കു സ്വന്തമാ​യി എന്തെങ്കി​ലും തരുമോ?+ 13 രണ്ട്‌ യജമാ​ന​ന്മാ​രെ സേവി​ക്കാൻ ഒരു അടിമ​യ്‌ക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത്‌ മറ്റേ യജമാ​നനെ സ്‌നേ​ഹി​ക്കും. അല്ലെങ്കിൽ ഒന്നാമനോ​ടു പറ്റിനി​ന്ന്‌ മറ്റേ യജമാ​നനെ നിന്ദി​ക്കും. നിങ്ങൾക്ക്‌ ഒരേ സമയം ദൈവത്തെ​യും ധനത്തെ​യും സേവി​ക്കാൻ കഴിയില്ല.”+

14 പരീശന്മാർ ഇതെല്ലാം കേൾക്കു​ന്നു​ണ്ടാ​യി​രു​ന്നു; പണക്കൊ​തി​യ​ന്മാ​രായ അവർ യേശു​വി​നെ പുച്ഛിച്ചു.+ 15 അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “മനുഷ്യ​രു​ടെ മുമ്പാകെ നീതി​മാ​ന്മാരെന്നു നടിക്കു​ന്ന​വ​രാ​ണു നിങ്ങൾ.+ എന്നാൽ ദൈവ​ത്തി​നു നിങ്ങളു​ടെ ഹൃദയം അറിയാം.+ മനുഷ്യ​രു​ടെ കണ്ണിൽ ശ്രേഷ്‌ഠ​മാ​യതു ദൈവ​മു​മ്പാ​കെ മ്ലേച്ഛമാ​ണ്‌.+

16 “നിയമ​വും പ്രവാ​ച​ക​വ​ച​ന​ങ്ങ​ളും യോഹ​ന്നാൻ വരെയാ​യി​രു​ന്നു. യോഹ​ന്നാ​ന്റെ കാലം​മു​തൽ ദൈവ​രാ​ജ്യത്തെ​ക്കു​റി​ച്ചുള്ള കാര്യങ്ങൾ ഒരു സന്തോ​ഷ​വാർത്ത​യാ​യി പ്രസം​ഗി​ച്ചു​വ​രു​ന്നു. എല്ലാ തരം ആളുക​ളും അങ്ങോട്ടു കടക്കാൻ കഠിന​ശ്രമം ചെയ്യുന്നു.+ 17 ആകാശവും ഭൂമി​യും നീങ്ങിപ്പോ​യാ​ലും നിയമ​ത്തി​ലെ ഒരു വള്ളിയോ പുള്ളി​യോ നിറ​വേ​റാതെപോ​കില്ല.+

18 “ഭാര്യയെ വിവാ​ഹമോ​ചനം ചെയ്‌ത്‌ മറ്റൊരു സ്‌ത്രീ​യെ വിവാഹം കഴിക്കു​ന്നവൻ വ്യഭി​ചാ​രം ചെയ്യുന്നു. വിവാ​ഹമോ​ചി​തയെ വിവാഹം കഴിക്കു​ന്ന​വ​നും വ്യഭി​ചാ​രം ചെയ്യുന്നു.+

19 “ധനിക​നായ ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു. അയാൾ വില കൂടിയ പർപ്പിൾവ​സ്‌ത്ര​ങ്ങ​ളും ലിനൻവ​സ്‌ത്ര​ങ്ങ​ളും ധരിച്ച്‌ ആഡംബ​രത്തോ​ടെ സുഖി​ച്ചു​ജീ​വി​ച്ചു. 20 എന്നാൽ ദേഹമാ​സ​കലം വ്രണങ്ങൾ നിറഞ്ഞ, ലാസർ എന്നു പേരുള്ള ഒരു യാചകനെ ഈ ധനികന്റെ പടിവാ​തിൽക്കൽ ഇരുത്താ​റു​ണ്ടാ​യി​രു​ന്നു. 21 ധനികന്റെ മേശപ്പു​റ​ത്തു​നിന്ന്‌ വീഴു​ന്ന​തുകൊണ്ട്‌ വിശപ്പ​ട​ക്കാ​മെന്ന ആഗ്രഹത്തോ​ടെ ലാസർ അവിടെ ഇരിക്കും. അപ്പോൾ നായ്‌ക്കൾ വന്ന്‌ ലാസറി​ന്റെ വ്രണങ്ങൾ നക്കും. 22 അങ്ങനെയിരിക്കെ ഒരു ദിവസം ആ യാചകൻ മരിച്ചു. ദൂതന്മാർ അയാളെ എടുത്തുകൊ​ണ്ടുപോ​യി അബ്രാ​ഹാ​മി​ന്റെ അടുത്ത്‌* ഇരുത്തി.

“ധനിക​നും മരിച്ചു. അയാളെ അടക്കം ചെയ്‌തു. 23 ശവക്കുഴിയിൽ* ദണ്ഡനത്തി​ലാ​യി​രി​ക്കെ അയാൾ മുകളി​ലേക്കു നോക്കി, അങ്ങു ദൂരെ അബ്രാ​ഹാ​മിനെ​യും അബ്രാ​ഹാ​മി​ന്റെ അടുത്ത്‌* ലാസറിനെ​യും കണ്ടു. 24 അപ്പോൾ ധനികൻ വിളി​ച്ചു​പ​റഞ്ഞു: ‘അബ്രാ​ഹാം പിതാവേ, എന്നോടു കരുണ തോന്നി ലാസറി​നെ ഒന്ന്‌ അയയ്‌ക്കേ​ണമേ. ലാസർ വിരൽത്തു​മ്പു വെള്ളത്തിൽ മുക്കി എന്റെ നാവ്‌ തണുപ്പി​ക്കട്ടെ. ഞാൻ ഈ തീജ്വാ​ല​യിൽ കിടന്ന്‌ യാതന അനുഭ​വി​ക്കു​ക​യാ​ണ​ല്ലോ.’ 25 എന്നാൽ അബ്രാ​ഹാം പറഞ്ഞു: ‘മകനേ, ഓർക്കുക. നിന്റെ ആയുഷ്‌കാ​ലത്ത്‌ നീ സകല സുഖങ്ങ​ളും അനുഭ​വി​ച്ചു; ലാസറി​നാ​കട്ടെ എന്നും കഷ്ടപ്പാ​ടാ​യി​രു​ന്നു. ഇപ്പോ​ഴോ ലാസർ ഇവിടെ ആശ്വസി​ക്കു​ന്നു; നീ യാതന അനുഭ​വി​ക്കു​ന്നു. 26 അതു മാത്രമല്ല, ഞങ്ങൾക്കും നിങ്ങൾക്കും ഇടയിൽ വലി​യൊ​രു ഗർത്തവു​മുണ്ട്‌. അതു​കൊണ്ട്‌ ഇവി​ടെ​നിന്ന്‌ ആരെങ്കി​ലും നിങ്ങളു​ടെ അടു​ത്തേക്കു വരാ​മെ​ന്നുവെ​ച്ചാൽ അതിനു കഴിയില്ല. അവി​ടെ​നി​ന്നു​ള്ള​വർക്കു ഞങ്ങളുടെ അടു​ത്തേ​ക്കും വരാൻ പറ്റില്ല.’ 27 അപ്പോൾ ധനികൻ പറഞ്ഞു: ‘എങ്കിൽ പിതാവേ, ലാസറി​നെ എന്റെ അപ്പന്റെ വീട്ടി​ലേക്ക്‌ അയയ്‌ക്കേ​ണമേ. 28 എനിക്ക്‌ അഞ്ചു സഹോ​ദ​ര​ന്മാ​രുണ്ട്‌. ലാസർ അവർക്കു മുന്നറി​യി​പ്പു കൊടു​ക്കട്ടെ. അവരും​കൂ​ടെ ഈ ദണ്ഡനസ്ഥ​ലത്തേക്കു വരുന്നത്‌ ഒഴിവാ​ക്കാ​മ​ല്ലോ.’ 29 അപ്പോൾ അബ്രാ​ഹാം പറഞ്ഞു: ‘അവർക്കു മോശ​യും പ്രവാ​ച​ക​ന്മാ​രും ഉണ്ടല്ലോ. അവർ അവരുടെ വാക്കു കേൾക്കട്ടെ.’+ 30 അപ്പോൾ ധനികൻ, ‘അങ്ങനെയല്ല അബ്രാ​ഹാം പിതാവേ, മരിച്ച​വ​രിൽനിന്ന്‌ ആരെങ്കി​ലും അവരുടെ അടുത്ത്‌ ചെന്നാൽ അവർ മാനസാ​ന്ത​രപ്പെ​ടും’ എന്നു പറഞ്ഞു. 31 എന്നാൽ അബ്രാ​ഹാം പറഞ്ഞു: ‘അവർ മോശ​യുടെ​യും പ്രവാ​ച​ക​ന്മാ​രുടെ​യും വാക്കു കേൾക്കുന്നില്ലെങ്കിൽ+ മരിച്ച​വ​രിൽനിന്ന്‌ ഒരാൾ ഉയിർത്തെ​ഴുന്നേറ്റ്‌ ചെന്നാൽപ്പോ​ലും അവരെ ബോധ്യപ്പെ​ടു​ത്താൻ പറ്റില്ല.’”

17 പിന്നെ യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: “പാപത്തി​ലേക്കു വീഴി​ക്കുന്ന മാർഗ​ത​ട​സ്സങ്ങൾ എന്തായാ​ലും ഉണ്ടാകും. എന്നാൽ തടസ്സങ്ങൾ വെക്കു​ന്ന​വന്റെ കാര്യം കഷ്ടം! 2 ഈ ചെറി​യ​വ​രിൽ ഒരാൾ വീണുപോ​കാൻ ആരെങ്കി​ലും ഇടയാ​ക്കുന്നെ​ങ്കിൽ അയാളു​ടെ കഴുത്തിൽ ഒരു തിരി​കല്ലു കെട്ടി കടലിൽ എറിയു​ന്ന​താണ്‌ അയാൾക്ക്‌ ഏറെ നല്ലത്‌.+ 3 അതുകൊണ്ട്‌ സൂക്ഷി​ച്ചുകൊ​ള്ളുക. നിന്റെ സഹോ​ദരൻ ഒരു പാപം ചെയ്‌താൽ അയാളെ ശകാരി​ക്കുക.+ സഹോ​ദരൻ പശ്ചാത്ത​പി​ച്ചാൽ അയാ​ളോ​ടു ക്ഷമിക്കുക.+ 4 സഹോദരൻ ഒരു ദിവസം നിന്നോ​ട്‌ ഏഴു തവണ പാപം ചെയ്‌താ​ലും ആ ഏഴു തവണയും വന്ന്‌, ‘ഞാൻ പശ്ചാത്ത​പി​ക്കു​ന്നു’ എന്നു പറഞ്ഞാൽ സഹോ​ദ​രനോ​ടു ക്ഷമിക്കണം.”+

5 അപ്പോൾ അപ്പോ​സ്‌ത​ല​ന്മാർ കർത്താ​വിനോട്‌, “ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ”+ എന്നു പറഞ്ഞു. 6 അപ്പോൾ കർത്താവ്‌ പറഞ്ഞു: “നിങ്ങൾക്ക്‌ ഒരു കടുകു​മ​ണി​യു​ടെ അത്ര​യെ​ങ്കി​ലും വിശ്വാ​സ​മുണ്ടെ​ങ്കിൽ ഈ മൾബറി മരത്തോ​ട്‌,* ‘ചുവ​ടോ​ടെ പറിഞ്ഞുപോ​യി കടലിൽ വളരുക!’ എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസ​രി​ക്കും.+

7 “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുക​യോ ആടു മേയ്‌ക്കു​ക​യോ ചെയ്യുന്ന ഒരു അടിമ​യുണ്ടെന്നു കരുതുക. അയാൾ വയലിൽനി​ന്ന്‌ വരു​മ്പോൾ, ‘വേഗം വന്ന്‌ ഇരുന്ന്‌ ഭക്ഷണം കഴിക്ക്‌’ എന്നു നിങ്ങൾ പറയു​മോ? 8 പകരം ഇങ്ങനെ​യല്ലേ പറയൂ: ‘വസ്‌ത്രം മാറി വന്ന്‌ എനിക്ക്‌ അത്താഴം ഒരുക്കുക. ഞാൻ തിന്നു​കു​ടിച്ച്‌ തീരു​ന്ന​തു​വരെ എനിക്കു വേണ്ടതു ചെയ്‌തു​ത​രുക. അതു കഴിഞ്ഞ്‌ നിനക്കു തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യാം.’ 9 ഏൽപ്പിച്ച പണികൾ ചെയ്‌ത​തി​ന്റെ പേരിൽ നിങ്ങൾക്ക്‌ ആ അടിമയോ​ടു പ്രത്യേ​കിച്ച്‌ ഒരു നന്ദിയും തോന്നില്ല, ശരിയല്ലേ? 10 അങ്ങനെ നിങ്ങളും, നിങ്ങളെ ഏൽപ്പിച്ച കാര്യ​ങ്ങളെ​ല്ലാം ചെയ്‌ത​ശേഷം ഇങ്ങനെ പറയുക: ‘ഞങ്ങൾ ഒന്നിനും കൊള്ളാത്ത അടിമ​ക​ളാണ്‌. ചെയ്യേ​ണ്ടതു ഞങ്ങൾ ചെയ്‌തു, അത്രയേ ഉള്ളൂ.’”+

11 യരുശലേമിലേക്കുള്ള യാത്ര​യ്‌ക്കി​ടെ യേശു ശമര്യ​ക്കും ഗലീല​യ്‌ക്കും ഇടയി​ലൂ​ടെ പോകു​ക​യാ​യി​രു​ന്നു. 12 യേശു ഒരു ഗ്രാമ​ത്തിൽ ചെന്ന​പ്പോൾ കുഷ്‌ഠരോ​ഗി​ക​ളായ പത്തു പുരു​ഷ​ന്മാർ യേശു​വി​നെ കണ്ടു. പക്ഷേ അവർ ദൂരത്തു​തന്നെ നിന്നു.+ 13 എന്നിട്ട്‌, “യേശുവേ, ഗുരുവേ, ഞങ്ങളോ​ടു കരുണ കാണി​ക്കണേ” എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 14 യേശു അവരെ കണ്ടിട്ട്‌ അവരോ​ട്‌, “പുരോ​ഹി​ത​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ നിങ്ങളെ കാണിക്കൂ”+ എന്നു പറഞ്ഞു. പോകുന്ന വഴിക്കു​തന്നെ അവർ ശുദ്ധരാ​യി.+ 15 അവരിൽ ഒരാൾ താൻ ശുദ്ധനാ​യെന്നു കണ്ടപ്പോൾ ഉറക്കെ ദൈവത്തെ സ്‌തു​തി​ച്ചുകൊണ്ട്‌ മടങ്ങി​വന്നു. 16 അയാൾ യേശു​വി​ന്റെ കാൽക്കൽ കമിഴ്‌ന്നു​വീണ്‌ യേശു​വി​നു നന്ദി പറഞ്ഞു. അയാളാണെ​ങ്കിൽ ഒരു ശമര്യ​ക്കാ​ര​നാ​യി​രു​ന്നു.+ 17 അപ്പോൾ യേശു ചോദി​ച്ചു: “പത്തു പേരല്ലേ ശുദ്ധരാ​യത്‌? ബാക്കി ഒൻപതു പേർ എവിടെ? 18 തിരിച്ചുവന്ന്‌ ദൈവത്തെ സ്‌തു​തി​ക്കാൻ മറ്റൊരു ജനതയിൽപ്പെട്ട ഇയാൾക്ക​ല്ലാ​തെ മറ്റാർക്കും തോന്നി​യി​ല്ലേ?” 19 പിന്നെ യേശു അയാ​ളോ​ടു പറഞ്ഞു: “എഴു​ന്നേറ്റ്‌ പൊയ്‌ക്കൊ​ള്ളൂ. നിന്റെ വിശ്വാ​സ​മാ​ണു നിന്നെ സുഖ​പ്പെ​ടു​ത്തി​യത്‌.”+

20 ദൈവരാജ്യം എപ്പോ​ഴാ​ണു വരുന്ന​തെന്നു പരീശ​ന്മാർ ചോദിച്ചപ്പോൾ+ യേശു പറഞ്ഞു: “വളരെ പ്രകട​മായ വിധത്തി​ലല്ല ദൈവ​രാ​ജ്യം വരുന്നത്‌. 21 ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആളുകൾ പറയു​ക​യു​മില്ല. ശരിക്കും, ദൈവ​രാ​ജ്യം നിങ്ങളു​ടെ ഇടയിൽത്തന്നെ​യുണ്ട്‌.”+

22 പിന്നെ യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: “നിങ്ങൾ മനുഷ്യ​പുത്രന്റെ നാളു​ക​ളിലൊന്നെ​ങ്കി​ലും കാണാൻ കൊതി​ക്കുന്ന കാലം വരും. എന്നാൽ കാണില്ല. 23 മനുഷ്യർ നിങ്ങ​ളോട്‌, ‘അതാ അവിടെ,’ ‘ഇതാ ഇവിടെ’ എന്നെല്ലാം പറയും. പക്ഷേ നിങ്ങൾ ചാടി​പ്പു​റപ്പെ​ട​രുത്‌. അവരുടെ പിന്നാലെ പോകു​ക​യു​മ​രുത്‌.+ 24 കാരണം ആകാശ​ത്തി​ന്റെ ഒരു അറ്റത്തു​നിന്ന്‌ മറ്റേ അറ്റത്തേക്കു പായുന്ന മിന്നൽ പ്രകാ​ശി​ക്കു​ന്ന​തുപോലെ​യാ​യിരി​ക്കും തന്റെ നാളിൽ മനുഷ്യ​പുത്ര​നും.+ 25 എന്നാൽ ആദ്യം മനുഷ്യ​പു​ത്രൻ ധാരാളം കഷ്ടപ്പാ​ടു​കൾ സഹി​ക്കേ​ണ്ടി​വ​രും, ഈ തലമുറ+ മനുഷ്യ​പുത്രനെ തള്ളിക്ക​ള​യും. 26 നോഹയുടെ നാളുകളിൽ+ സംഭവി​ച്ച​തുപോലെ​തന്നെ മനുഷ്യ​പുത്രന്റെ നാളു​ക​ളി​ലും സംഭവി​ക്കും:+ 27 നോഹ പെട്ടക​ത്തിൽ കയറിയ ദിവസംവരെ+ അന്നത്തെ ആളുകൾ തിന്നും കുടി​ച്ചും പുരു​ഷ​ന്മാർ വിവാഹം കഴിച്ചും സ്‌ത്രീ​കളെ വിവാഹം കഴിച്ചുകൊ​ടു​ത്തും പോന്നു. ജലപ്ര​ളയം വന്ന്‌ അവരെ എല്ലാവരെ​യും കൊന്നു​ക​ളഞ്ഞു.+ 28 ലോത്തിന്റെ നാളി​ലും അങ്ങനെ​തന്നെ സംഭവി​ച്ചു:+ അവർ തിന്നും കുടി​ച്ചും, വാങ്ങി​യും വിറ്റും, നട്ടും പണിതും പോന്നു. 29 എന്നാൽ ലോത്ത്‌ സൊ​ദോം വിട്ട ദിവസം ആകാശ​ത്തു​നിന്ന്‌ തീയും ഗന്ധകവും* പെയ്‌ത്‌ എല്ലാവരെ​യും കൊന്നു​ക​ളഞ്ഞു.+ 30 മനുഷ്യപുത്രൻ വെളിപ്പെ​ടുന്ന നാളി​ലും അങ്ങനെ​തന്നെ​യാ​യി​രി​ക്കും.+

31 “അന്നു പുരമു​ക​ളിൽ നിൽക്കു​ന്നവൻ തന്റെ സാധനങ്ങൾ വീട്ടി​നു​ള്ളി​ലാണെ​ങ്കി​ലും എടുക്കാൻ താഴെ ഇറങ്ങരു​ത്‌. വയലി​ലാ​യി​രി​ക്കു​ന്ന​വ​നും സാധനങ്ങൾ എടുക്കാൻ വീട്ടി​ലേക്കു തിരി​ച്ചുപോ​ക​രുത്‌. 32 ലോത്തിന്റെ ഭാര്യയെ ഓർത്തുകൊ​ള്ളുക.+ 33 തന്റെ ജീവൻ രക്ഷിക്കാൻ ശ്രമി​ക്കു​ന്ന​വന്‌ അതു നഷ്ടമാ​കും. അതു നഷ്ടപ്പെ​ടു​ത്തു​ന്ന​വ​നോ അതു നിലനി​റു​ത്തും.+ 34 ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ആ രാത്രി​യിൽ രണ്ടു പേർ ഒരു കിടക്ക​യി​ലാ​യി​രി​ക്കും. ഒരാളെ കൂട്ടിക്കൊ​ണ്ടുപോ​കും, മറ്റേയാ​ളെ ഉപേക്ഷി​ക്കും.+ 35 രണ്ടു സ്‌ത്രീ​കൾ ഒരു തിരി​ക​ല്ലിൽ പൊടി​ച്ചുകൊ​ണ്ടി​രി​ക്കും. ഒരാളെ കൂട്ടിക്കൊ​ണ്ടുപോ​കും, മറ്റേയാ​ളെ ഉപേക്ഷി​ക്കും.” 36 *—— 37 അപ്പോൾ അവർ യേശു​വിനോട്‌, “കർത്താവേ, എവിടെ” എന്നു ചോദി​ച്ചു. യേശു അവരോ​ട്‌, “ശവമു​ള്ളി​ടത്ത്‌ കഴുക​ന്മാർ കൂടും”+ എന്നു പറഞ്ഞു.

18 മടുത്തുപോ​കാ​തെ എപ്പോ​ഴും പ്രാർഥിക്കേ​ണ്ട​തി​ന്റെ ആവശ്യം കാണിച്ചുകൊടുക്കാൻ+ യേശു അവരോ​ട്‌ ഒരു ദൃഷ്ടാന്തം പറഞ്ഞു: 2 “ഒരു നഗരത്തിൽ, ദൈവത്തെ ഭയപ്പെ​ടു​ക​യോ ആളുകളെ വകവെ​ക്കു​ക​യോ ചെയ്യാത്ത ഒരു ന്യായാ​ധി​പ​നു​ണ്ടാ​യി​രു​ന്നു. 3 ആ നഗരത്തിൽ ഒരു വിധവ​യു​മു​ണ്ടാ​യി​രു​ന്നു. വിധവ ന്യായാ​ധി​പന്റെ അടുത്ത്‌ ചെന്ന്‌ പതിവാ​യി ഇങ്ങനെ അപേക്ഷി​ക്കും: ‘ഒരാൾക്കെ​തി​രെ എനിക്കു പരാതി​യുണ്ട്‌. ആ പ്രശ്‌ന​ത്തിൽ എനിക്കു ന്യായം നടത്തി​ത്ത​രണേ.’ 4 ആദ്യമൊന്നും ആ വിധവയെ സഹായി​ക്കാൻ ന്യായാ​ധി​പനു മനസ്സി​ല്ലാ​യി​രുന്നെ​ങ്കി​ലും പിന്നീടു ന്യായാ​ധി​പൻ ഇങ്ങനെ ചിന്തിച്ചു: ‘ഞാൻ ദൈവത്തെ ഭയപ്പെ​ടു​ക​യോ ആളുകളെ വകവെ​ക്കു​ക​യോ ചെയ്യു​ന്നില്ലെ​ങ്കി​ലും 5 ഈ വിധവ എന്നെ ഏതു നേരവും ശല്യ​പ്പെ​ടു​ത്തു​ന്ന​തുകൊണ്ട്‌ ഇവർക്കു ഞാൻ ന്യായം നടത്തിക്കൊ​ടു​ക്കും. അല്ലെങ്കിൽ ഇവർ എപ്പോ​ഴും വന്ന്‌ എന്റെ സ്വൈരം കെടു​ത്തും.’+ 6 എന്നിട്ട്‌ കർത്താവ്‌ അവരോ​ടു പറഞ്ഞു: “നീതികെ​ട്ട​വ​നാണെ​ങ്കി​ലും ആ ന്യായാ​ധി​പൻ പറഞ്ഞതു ശ്രദ്ധി​ച്ചോ? 7 അങ്ങനെയെങ്കിൽ ക്ഷമ കൈവി​ടാ​തെ ദൈവ​വും, രാവും പകലും തന്നോടു നിലവിളിക്കുന്ന+ തന്റെ തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ട​വർക്കു ന്യായം നടത്തിക്കൊ​ടു​ക്കാ​തി​രി​ക്കു​മോ?+ 8 ദൈവം അവർക്കു വേഗത്തിൽ ന്യായം നടത്തിക്കൊ​ടു​ക്കുമെന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു. എന്നാൽ മനുഷ്യ​പു​ത്രൻ എത്തു​മ്പോൾ ഭൂമി​യിൽ ഇത്തരം വിശ്വാസം* കണ്ടെത്തു​മോ?”

9 തങ്ങൾ നീതി​മാ​ന്മാ​രാണെന്നു സ്വയം വിശ്വ​സി​ക്കു​ക​യും അതേസ​മയം മറ്റുള്ള​വരെ നിസ്സാ​ര​രാ​യി കാണു​ക​യും ചെയ്‌തി​രുന്ന ചില​രോ​ടു യേശു ഇങ്ങനെയൊ​രു ദൃഷ്ടാ​ന്ത​വും പറഞ്ഞു: 10 “രണ്ടു പേർ പ്രാർഥി​ക്കാൻ ദേവാ​ല​യ​ത്തിൽ ചെന്നു. ഒരാൾ പരീശ​നും മറ്റേയാൾ ഒരു നികു​തി​പി​രി​വു​കാ​ര​നും. 11 പരീശൻ നിന്നു​കൊ​ണ്ട്‌ ഇങ്ങനെ മനസ്സിൽ പ്രാർഥി​ച്ചു: ‘ദൈവമേ, ഞാൻ മറ്റെല്ലാ​വരെ​യുംപോ​ലെ പിടി​ച്ചു​പ​റി​ക്കാ​ര​നോ നീതികെ​ട്ട​വ​നോ വ്യഭി​ചാ​രി​യോ ഒന്നുമ​ല്ലാ​ത്ത​തുകൊണ്ട്‌ അങ്ങയോ​ടു നന്ദി പറയുന്നു. ഞാൻ ഈ നികുതി പിരി​വു​കാ​രനെപ്പോലെ​യു​മല്ല. 12 ഞാൻ ആഴ്‌ച​യിൽ രണ്ടു പ്രാവ​ശ്യം ഉപവസി​ക്കു​ന്നു. ഞാൻ സമ്പാദി​ക്കുന്ന എല്ലാത്തിന്റെ​യും പത്തി​ലൊ​ന്നു കൊടു​ക്കു​ന്നു.’+ 13 എന്നാൽ നികു​തി​പി​രി​വു​കാ​രൻ സ്വർഗ​ത്തിലേക്കു നോക്കാൻപോ​ലും മടിച്ച്‌ ദൂരെ നിന്നു​കൊ​ണ്ട്‌ നെഞ്ചത്ത​ടിച്ച്‌, ‘ദൈവമേ, പാപി​യായ എന്നോടു കൃപ തോ​ന്നേ​ണമേ’*+ എന്നു പറഞ്ഞു. 14 ഈ നികു​തി​പി​രി​വു​കാ​രൻ ദൈവ​ത്തി​ന്റെ മുന്നിൽ പരീശനെ​ക്കാൾ നീതിമാനായാണു+ വീട്ടി​ലേക്കു തിരി​ച്ചുപോ​യത്‌ എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു. തന്നെത്തന്നെ ഉയർത്തു​ന്ന​വനെ ദൈവം താഴ്‌ത്തും. തന്നെത്തന്നെ താഴ്‌ത്തു​ന്ന​വനെ​യോ ദൈവം ഉയർത്തും.”+

15 യേശു തൊട്ട്‌ അനു​ഗ്ര​ഹി​ക്കാൻവേണ്ടി ആളുകൾ കുട്ടി​കളെ യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. ഇതു കണ്ട്‌ ശിഷ്യ​ന്മാർ അവരെ വഴക്കു പറഞ്ഞു.+ 16 എന്നാൽ യേശു ഇങ്ങനെ പറഞ്ഞ്‌ കുട്ടി​കളെ തന്റെ അടു​ത്തേക്കു വിളിച്ചു: “കുട്ടി​കളെ എന്റെ അടു​ത്തേക്കു വിടൂ. അവരെ തടയേണ്ടാ. ദൈവ​രാ​ജ്യം ഇങ്ങനെ​യു​ള്ള​വ​രുടേ​താണ്‌.+ 17 ഒരു കുട്ടിയെപ്പോ​ലെ ദൈവ​രാ​ജ്യ​ത്തെ സ്വീക​രി​ക്കാത്ത ആരും ഒരു കാരണ​വ​ശാ​ലും അതിൽ കടക്കി​ല്ലെന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”+

18 ഒരു പ്രമാണി യേശു​വിനോട്‌, “നല്ലവനായ ഗുരുവേ, നിത്യ​ജീ​വൻ അവകാ​ശ​മാ​ക്കാൻ ഞാൻ എന്താണു ചെയ്യേ​ണ്ടത്‌”+ എന്നു ചോദി​ച്ചു. 19 യേശു അയാ​ളോ​ടു പറഞ്ഞു: “താങ്കൾ എന്താണ്‌ എന്നെ നല്ലവൻ എന്നു വിളി​ക്കു​ന്നത്‌? ദൈവം ഒരുവ​ന​ല്ലാ​തെ നല്ലവൻ ആരുമില്ല.+ 20 ‘വ്യഭി​ചാ​രം ചെയ്യരു​ത്‌,+ കൊല ചെയ്യരു​ത്‌,+ മോഷ്ടി​ക്ക​രുത്‌,+ കള്ളസാക്ഷി പറയരു​ത്‌,+ നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക’+ എന്നീ കല്‌പ​നകൾ താങ്കൾക്ക്‌ അറിയാ​വു​ന്ന​തല്ലേ?” 21 “ഇതെല്ലാം ഞാൻ ചെറു​പ്പം​മു​തൽ അനുസ​രി​ക്കു​ന്നുണ്ട്‌” എന്നു പ്രമാണി പറഞ്ഞു. 22 ഇതു കേട്ടിട്ട്‌ യേശു അയാ​ളോ​ടു പറഞ്ഞു: “എങ്കിലും ഒരു കുറവ്‌ താങ്കൾക്കു​ണ്ട്‌: ഉള്ളതെ​ല്ലാം വിറ്റ്‌ ദരി​ദ്രർക്കു കൊടു​ക്കുക. അപ്പോൾ സ്വർഗ​ത്തിൽ താങ്കൾക്കു നിക്ഷേപം ഉണ്ടാകും. എന്നിട്ട്‌ വന്ന്‌ എന്റെ അനുഗാ​മി​യാ​കുക.”+ 23 പ്രമാണി വലിയ ധനികനായിരുന്നതുകൊണ്ട്‌+ ഇതു കേട്ട​പ്പോൾ വലിയ സങ്കടത്തി​ലാ​യി.

24 യേശു അയാളെ നോക്കി​ക്കൊ​ണ്ട്‌ പറഞ്ഞു: “സമ്പത്തു​ള്ള​വർക്കു ദൈവ​രാ​ജ്യ​ത്തിൽ കടക്കാൻ എത്ര പ്രയാ​സ​മാണ്‌!+ 25 ഒരു ധനികൻ ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്ന​തിനെ​ക്കാൾ എളുപ്പം ഒട്ടകം ഒരു സൂചി​ക്കു​ഴ​യി​ലൂ​ടെ കടക്കു​ന്ന​താണ്‌.”+ 26 ഇതു കേട്ടവർ, “അങ്ങനെയെ​ങ്കിൽ ആരെങ്കി​ലും രക്ഷപ്പെ​ടു​മോ” എന്നു ചോദി​ച്ചു.+ 27 അപ്പോൾ യേശു പറഞ്ഞു: “മനുഷ്യർക്ക്‌ അസാധ്യ​മാ​യതു ദൈവ​ത്തി​നു സാധ്യം.”+ 28 അപ്പോൾ പത്രോ​സ്‌, “ഞങ്ങൾ എല്ലാം ഉപേക്ഷി​ച്ച്‌ അങ്ങയെ അനുഗ​മി​ച്ചി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു. 29 യേശു അവരോ​ടു പറഞ്ഞു: “ദൈവ​രാ​ജ്യത്തെപ്രതി വീടു​കളെ​യോ ഭാര്യയെ​യോ സഹോ​ദ​ര​ന്മാരെ​യോ അമ്മയെ​യോ അപ്പനെ​യോ മക്കളെ​യോ ഉപേക്ഷിക്കേ​ണ്ടി​വന്ന ഏതൊരാൾക്കും+ 30 ഇതെല്ലാം ഈ കാലത്തു​തന്നെ അനേകം മടങ്ങു ലഭിക്കും. വരാൻപോ​കുന്ന വ്യവസ്ഥിതിയിൽ* നിത്യ​ജീ​വ​നും ലഭിക്കുമെന്നു+ ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”

31 പിന്നെ യേശു പന്ത്രണ്ടു പേരെ* ഒറ്റയ്‌ക്കു മാറ്റി​നി​റു​ത്തി അവരോ​ടു പറഞ്ഞു: “നമ്മൾ ഇപ്പോൾ യരുശലേ​മിലേക്കു പോകു​ക​യാണ്‌. മനുഷ്യ​പുത്രനെ​ക്കു​റിച്ച്‌ പ്രവാ​ച​ക​ന്മാർ എഴുതി​യതൊ​ക്കെ അങ്ങനെ​തന്നെ സംഭവി​ക്കും.+ 32 എഴുതിയിരിക്കുന്നതുപോലെ മനുഷ്യ​പുത്രനെ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ കൈയിൽ ഏൽപ്പി​ക്കും.+ അവർ അവനെ പരിഹസിക്കുകയും+ അവന്റെ മേൽ തുപ്പു​ക​യും അവനോ​ട്‌ അപമര്യാ​ദ​യാ​യി പെരു​മാ​റു​ക​യും ചെയ്യും.+ 33 ചാട്ടയ്‌ക്ക്‌ അടിച്ച​ശേഷം അവർ മനുഷ്യ​പുത്രനെ കൊല്ലും.+ എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെ​ഴുന്നേൽക്കും.”+ 34 പക്ഷേ പറഞ്ഞ കാര്യങ്ങൾ അവർക്കു മനസ്സി​ലാ​യില്ല. ഈ വാക്കു​ക​ളു​ടെ അർഥം അവരിൽനി​ന്ന്‌ മറച്ചുവെ​ച്ചി​രു​ന്ന​തുകൊ​ണ്ടാണ്‌ അവർക്ക്‌ ഒന്നും പിടി​കി​ട്ടാ​ഞ്ഞത്‌.

35 യേശു യരീ​ഹൊയോട്‌ അടുത്തു. ഒരു അന്ധൻ ഭിക്ഷ യാചി​ച്ചുകൊണ്ട്‌ വഴിയ​രി​കെ ഇരിപ്പു​ണ്ടാ​യി​രു​ന്നു.+ 36 ജനക്കൂട്ടം കടന്നുപോ​കുന്ന ശബ്ദം കേട്ട​പ്പോൾ അത്‌ എന്താ​ണെന്ന്‌ അയാൾ തിരക്കി. 37 അവർ അയാ​ളോട്‌, “നസറെ​ത്തു​കാ​ര​നായ യേശു ഇതുവഴി പോകു​ന്നുണ്ട്‌” എന്ന്‌ അറിയി​ച്ചു. 38 അപ്പോൾ അന്ധൻ, “യേശുവേ, ദാവീ​ദു​പു​ത്രാ, എന്നോടു കരുണ കാണി​ക്കണേ” എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 39 മുന്നിൽ നടന്നി​രു​ന്നവർ, മിണ്ടാ​തി​രി​ക്കാൻ പറഞ്ഞ്‌ ശകാരിച്ചെ​ങ്കി​ലും അയാൾ, “ദാവീ​ദു​പു​ത്രാ, എന്നോടു കരുണ കാണി​ക്കണേ” എന്നു കൂടുതൽ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. 40 അപ്പോൾ യേശു നിന്നു. ആ മനുഷ്യ​നെ തന്റെ അടുത്ത്‌ കൊണ്ടു​വ​രാൻ കല്‌പി​ച്ചു. അയാൾ അടുത്ത്‌ വന്നപ്പോൾ യേശു, 41 “ഞാൻ എന്താണു ചെയ്‌തു​തരേ​ണ്ടത്‌” എന്നു ചോദി​ച്ചു. “കർത്താവേ, എനിക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടണം” എന്ന്‌ അയാൾ പറഞ്ഞു. 42 അപ്പോൾ യേശു പറഞ്ഞു: “നിനക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടട്ടെ! നിന്റെ വിശ്വാ​സം നിന്നെ സുഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.”+ 43 അപ്പോൾത്തന്നെ അന്ധനു കാഴ്‌ച തിരി​ച്ചു​കി​ട്ടി. ദൈവത്തെ വാഴ്‌ത്തി​ക്കൊ​ണ്ട്‌ അയാൾ യേശു​വി​നെ അനുഗ​മി​ച്ചു.+ ഇതു കണ്ട്‌ ജനമെ​ല്ലാം ദൈവത്തെ സ്‌തു​തി​ച്ചു.+

19 യരീ​ഹൊ​യിൽ പ്രവേ​ശിച്ച യേശു ആ നഗരത്തി​ലൂ​ടെ കടന്നുപോ​കു​ക​യാ​യി​രു​ന്നു. 2 അവിടെ സക്കായി എന്നു പേരുള്ള ഒരാളു​ണ്ടാ​യി​രു​ന്നു. മുഖ്യ നികു​തി​പി​രി​വു​കാ​രിൽ ഒരാളായ സക്കായി വലിയ ധനിക​നാ​യി​രു​ന്നു. 3 ഈ യേശു ആരാണെന്നു കാണാൻ സക്കായി ശ്രമിച്ചെ​ങ്കി​ലും അയാൾക്കു പൊക്കം കുറവാ​യി​രു​ന്ന​തുകൊണ്ട്‌ ആൾക്കൂ​ട്ട​ത്തിന്‌ ഇടയിൽ യേശു​വി​നെ കാണാൻ പറ്റിയില്ല. 4 അതുകൊണ്ട്‌ സക്കായി യേശു പോകുന്ന വഴിയി​ലൂ​ടെ മുമ്പേ ഓടി ഒരു അത്തി മരത്തിൽ കയറി. 5 യേശു ആ സ്ഥലത്ത്‌ എത്തിയ​പ്പോൾ മുകളി​ലേക്കു നോക്കി സക്കായിയോ​ടു പറഞ്ഞു: “സക്കായീ, വേഗം ഇറങ്ങിവാ. ഞാൻ ഇന്നു താങ്കളു​ടെ വീട്ടി​ലാ​ണു താമസി​ക്കു​ന്നത്‌.” 6 അപ്പോൾ സക്കായി വേഗം ഇറങ്ങി​വന്ന്‌ സന്തോ​ഷത്തോ​ടെ യേശു​വി​നെ അതിഥി​യാ​യി സ്വീക​രി​ച്ചു. 7 ആളുകളെല്ലാം ഇതു കണ്ട്‌, “അവൻ പാപി​യായ ഒരു മനുഷ്യ​ന്റെ വീട്ടിൽ അതിഥി​യാ​യി പോയി​രി​ക്കു​ന്നു”+ എന്നു പിറു​പി​റു​ത്തു. 8 എന്നാൽ സക്കായി എഴു​ന്നേ​റ്റു​നിന്ന്‌ കർത്താ​വിനോ​ടു പറഞ്ഞു: “കർത്താവേ, എന്റെ വസ്‌തു​വ​ക​ക​ളിൽ പകുതി​യും ഞാൻ ഇതാ, ദരി​ദ്രർക്കു കൊടു​ക്കു​ന്നു. ഞാൻ ആളുക​ളിൽനിന്ന്‌ അന്യാ​യ​മാ​യി ഈടാ​ക്കി​യതെ​ല്ലാം നാല്‌ ഇരട്ടി​യാ​യി തിരി​ച്ചു​നൽകു​ന്നു.”+ 9 അപ്പോൾ യേശു സക്കായിയോ​ടു പറഞ്ഞു: “താങ്കളും അബ്രാ​ഹാ​മി​ന്റെ മകനാ​യ​തുകൊണ്ട്‌ ഇന്ന്‌ ഈ വീടിനു രക്ഷ ലഭിച്ചി​രി​ക്കു​ന്നു. 10 കാണാതെപോയതിനെ കണ്ടെത്തി രക്ഷിക്കാ​നാ​ണ​ല്ലോ മനുഷ്യ​പു​ത്രൻ വന്നത്‌.”+

11 എല്ലാവരും യേശു പറയു​ന്നതു കേട്ടുകൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. യരുശലേ​മിന്‌ അടുത്ത്‌ എത്തിയി​രു​ന്ന​തുകൊ​ണ്ടും ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ പ്രത്യ​ക്ഷപ്പെ​ടുമെന്നൊ​രു തോന്നൽ കേൾവി​ക്കാ​രു​ടെ മനസ്സിലുണ്ടായിരുന്നതുകൊണ്ടും+ യേശു മറ്റൊരു ദൃഷ്ടാന്തം പറഞ്ഞു: 12 “കുലീ​ന​നായ ഒരു മനുഷ്യൻ രാജാ​ധി​കാ​രം നേടി​യിട്ട്‌ വരാൻ ഒരു ദൂര​ദേ​ശത്തേക്കു യാത്ര​യാ​യി.+ 13 പോകുന്നതിനു മുമ്പ്‌ അദ്ദേഹം അടിമ​ക​ളിൽ പത്തു പേരെ വിളിച്ച്‌ അവർക്കു പത്തു മിന* കൊടു​ത്തിട്ട്‌, ‘ഞാൻ തിരിച്ചെ​ത്തു​ന്ന​തു​വരെ ഇതു​കൊണ്ട്‌ വ്യാപാ​രം ചെയ്യുക’+ എന്നു പറഞ്ഞു. 14 എന്നാൽ നാട്ടിലെ പൗരന്മാർക്ക്‌ അദ്ദേഹത്തോ​ടു വെറു​പ്പാ​യി​രു​ന്നു; അതു​കൊണ്ട്‌ അവർ, ‘ഈ മനുഷ്യൻ ഞങ്ങളുടെ രാജാ​വാ​കു​ന്നതു ഞങ്ങൾക്ക്‌ ഇഷ്ടമല്ല’ എന്നു പറയാൻ അദ്ദേഹ​ത്തി​ന്റെ പിന്നാലെ സ്ഥാനപ​തി​ക​ളു​ടെ ഒരു സംഘത്തെ അയച്ചു.

15 “ഒടുവിൽ അദ്ദേഹം രാജാധികാരം* നേടി മടങ്ങി​വന്നു. താൻ പണം* കൊടു​ത്തി​രുന്ന അടിമകൾ വ്യാപാ​രം ചെയ്‌ത്‌ എന്തു സമ്പാദിച്ചു+ എന്ന്‌ അറിയാൻ അവരെ വിളി​പ്പി​ച്ചു. 16 അപ്പോൾ ഒന്നാമൻ വന്ന്‌, ‘യജമാ​നനേ, അങ്ങയുടെ മിന​കൊണ്ട്‌ ഞാൻ പത്തുകൂ​ടെ സമ്പാദി​ച്ചു’+ എന്നു ബോധി​പ്പി​ച്ചു. 17 അദ്ദേഹം അയാ​ളോ​ടു പറഞ്ഞു: ‘കൊള്ളാം! നീ നല്ല അടിമ​യാണ്‌! നീ ചെറിയൊ​രു കാര്യ​ത്തിൽ വിശ്വ​സ്‌ത​നാണെന്നു തെളി​യി​ച്ച​തുകൊണ്ട്‌ പത്തു നഗരത്തി​ന്‌ അധികാ​രി​യാ​യി​രി​ക്കുക.’+ 18 രണ്ടാമൻ വന്ന്‌, ‘യജമാ​നനേ, അങ്ങയുടെ മിന​കൊണ്ട്‌ ഞാൻ അഞ്ചുകൂ​ടെ ഉണ്ടാക്കി​യി​രി​ക്കു​ന്നു’+ എന്നു ബോധി​പ്പി​ച്ചു. 19 യജമാനൻ അയാ​ളോട്‌, ‘നിന്നെ അഞ്ചു നഗരം ഏൽപ്പി​ക്കു​ന്നു’ എന്നു പറഞ്ഞു. 20 മറ്റൊരാൾ വന്ന്‌ പറഞ്ഞു: ‘യജമാ​നനേ, ഇതാ അങ്ങയുടെ മിന. ഞാൻ ഇത്‌ ഒരു തുണി​യിൽ പൊതി​ഞ്ഞ്‌ സൂക്ഷി​ച്ചുവെച്ചു. 21 അങ്ങ്‌ നിക്ഷേ​പി​ക്കാ​ത്തത്‌ എടുക്കു​ക​യും വിതയ്‌ക്കാ​ത്തതു കൊയ്‌തെ​ടു​ക്കു​ക​യും ചെയ്യുന്ന കഠിന​ഹൃ​ദ​യ​നാ​യ​തുകൊണ്ട്‌ എനിക്ക്‌ അങ്ങയെ പേടി​യാ​യി​രു​ന്നു.’+ 22 അപ്പോൾ അദ്ദേഹം അയാ​ളോ​ടു പറഞ്ഞു: ‘ദുഷ്ടാ, നിന്റെ സ്വന്തം വാക്കു​കൾകൊ​ണ്ടു​തന്നെ ഞാൻ ഇപ്പോൾ നിന്നെ വിധി​ക്കും. ഞാൻ നിക്ഷേ​പി​ക്കാ​ത്തത്‌ എടുക്കു​ക​യും വിതയ്‌ക്കാ​ത്തതു കൊയ്യു​ക​യും ചെയ്യുന്ന കഠിന​ഹൃ​ദ​യ​നാണെന്നു നിനക്ക്‌ അറിയാ​മാ​യി​രു​ന്നു, അല്ലേ?+ 23 പിന്നെ എന്താണു നീ എന്റെ പണം* ഒരു ബാങ്കിൽ നിക്ഷേ​പി​ക്കാ​ഞ്ഞത്‌? അങ്ങനെ ചെയ്‌തി​രുന്നെ​ങ്കിൽ എനിക്ക്‌ അതു പലിശ സഹിതം തിരികെ വാങ്ങാ​മാ​യി​രു​ന്ന​ല്ലോ.’

24 “എന്നിട്ട്‌ അദ്ദേഹം അടുത്ത്‌ നിന്നവ​രോ​ട്‌, ‘അവന്റെ കൈയിൽനി​ന്ന്‌ ആ മിന വാങ്ങി പത്തു മിന ഉള്ളവനു കൊടു​ക്കുക’+ എന്നു കല്‌പി​ച്ചു. 25 അവർ അദ്ദേഹ​ത്തോ​ട്‌, ‘യജമാ​നനേ, അയാൾക്കു പത്തു മിന ഉണ്ടല്ലോ’ എന്നു പറഞ്ഞു.— 26 ‘ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ഉള്ളവനു കൂടുതൽ കൊടു​ക്കും. ഇല്ലാത്ത​വന്റെ കൈയിൽനി​ന്നോ ഉള്ളതും​കൂ​ടെ എടുത്തു​ക​ള​യും.+ 27 ഇനി, എന്നെ രാജാ​വാ​യി അംഗീ​ക​രി​ക്കാൻ ഇഷ്ടമി​ല്ലാത്ത എന്റെ ശത്രു​ക്ക​ളു​ടെ കാര്യം; അവരെ ഇവിടെ കൊണ്ടു​വന്ന്‌ എന്റെ മുന്നിൽവെച്ച്‌ കൊന്നു​ക​ളയൂ.’”

28 ഇതു പറഞ്ഞിട്ട്‌ യേശു യരുശലേ​മിലേ​ക്കുള്ള യാത്ര തുടർന്നു. 29 യേശു ഒലിവുമലയുടെ+ അരികെ ബേത്ത്‌ഫാ​ഗ​യ്‌ക്കും ബഥാന്യ​ക്കും അടുത്ത്‌ എത്തിയ​പ്പോൾ രണ്ടു ശിഷ്യന്മാരോടു+ 30 പറഞ്ഞു: “ആ കാണുന്ന ഗ്രാമ​ത്തിലേക്കു പോകുക. അവിടെ ചെല്ലു​മ്പോൾ ആരും ഇതുവരെ കയറി​യി​ട്ടി​ല്ലാത്ത ഒരു കഴുത​ക്കു​ട്ടി​യെ കെട്ടി​യി​രി​ക്കു​ന്നതു കാണും. അതിനെ അഴിച്ച്‌ കൊണ്ടു​വ​രുക. 31 ‘എന്തിനാ​ണ്‌ അതിനെ അഴിക്കു​ന്നത്‌’ എന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ, ‘കർത്താ​വിന്‌ ഇതിനെ ആവശ്യ​മുണ്ട്‌’ എന്നു പറയുക.” 32 അവർ ചെന്ന​പ്പോൾ യേശു പറഞ്ഞതുപോലെ​തന്നെ കണ്ടു.+ 33 അവർ കഴുത​ക്കു​ട്ടി​യെ അഴിക്കു​മ്പോൾ അതിന്റെ ഉടമസ്ഥർ അവരോ​ട്‌, “എന്തിനാ​ണ്‌ അതിനെ അഴിക്കു​ന്നത്‌” എന്നു ചോദി​ച്ചു. 34 “കർത്താ​വിന്‌ ഇതിനെ ആവശ്യ​മുണ്ട്‌” എന്ന്‌ അവർ പറഞ്ഞു. 35 അങ്ങനെ ശിഷ്യ​ന്മാർ അതിനെ യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. അവരുടെ പുറങ്കു​പ്പാ​യങ്ങൾ അതിന്റെ മേൽ ഇട്ടിട്ട്‌ യേശു​വി​നെ അതിന്റെ പുറത്ത്‌ ഇരുത്തി.+

36 യേശു മുന്നോ​ട്ടു നീങ്ങി​യപ്പോൾ അവർ അവരുടെ പുറങ്കു​പ്പാ​യങ്ങൾ വഴിയിൽ വിരിച്ചു.+ 37 ഒലിവുമലയിൽനിന്ന്‌ താഴേക്ക്‌ ഇറങ്ങുന്ന വഴിയു​ടെ അടുത്ത്‌ യേശു എത്തിയ​പ്പോൾ ശിഷ്യ​ന്മാ​രു​ടെ ആ വലിയ കൂട്ടം ഒന്നിച്ച്‌, അവർ കണ്ട എല്ലാ അത്ഭുത​ങ്ങ​ളും കാരണം സന്തോ​ഷത്തോ​ടെ ദൈവത്തെ ഉറച്ച ശബ്ദത്തിൽ സ്‌തു​തി​ച്ചു. 38 “യഹോവയുടെ* നാമത്തിൽ രാജാ​വാ​യി വരുന്നവൻ അനുഗൃ​ഹീ​തൻ! സ്വർഗ​ത്തിൽ സമാധാ​നം, അത്യു​ന്ന​ത​ങ്ങ​ളിൽ മഹത്ത്വം” എന്ന്‌ അവർ ആർത്തു​വി​ളി​ച്ചു.+ 39 എന്നാൽ ജനക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രുന്ന പരീശ​ന്മാ​രിൽ ചിലർ യേശു​വിനോട്‌, “ഗുരുവേ, അങ്ങയുടെ ശിഷ്യ​ന്മാ​രെ ശകാരി​ക്കുക”+ എന്നു പറഞ്ഞു. 40 എന്നാൽ യേശു പറഞ്ഞു: “ഒരു കാര്യം ഞാൻ പറയാം, ഇവർ മിണ്ടാ​തി​രു​ന്നാൽ ഈ കല്ലുകൾ ആർത്തു​വി​ളി​ക്കും.”

41 യേശു നഗരത്തി​ന്‌ അടുത്ത്‌ എത്തിയ​പ്പോൾ അതിനെ നോക്കി കരഞ്ഞു​കൊ​ണ്ട്‌ പറഞ്ഞു:+ 42 “സമാധാ​ന​ത്തി​നുള്ള മാർഗങ്ങൾ ഇന്നെങ്കി​ലും നീ ഒന്നു തിരി​ച്ച​റിഞ്ഞെ​ങ്കിൽ കൊള്ളാ​മാ​യി​രു​ന്നു! എന്നാൽ ഇപ്പോൾ അതു നിന്റെ കണ്ണുകൾക്കു മറഞ്ഞി​രി​ക്കു​ക​യാ​ണ​ല്ലോ.+ 43 നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും കൂർത്ത മരത്തൂ​ണു​കൾകൊണ്ട്‌ കോട്ട കെട്ടി നിന്നെ വളഞ്ഞ്‌ എല്ലാ വശത്തു​നി​ന്നും നിന്നെ ഉപരോധിക്കുന്ന* കാലം വരാൻപോ​കു​ന്നു.+ 44 അവർ നിന്നെ​യും നിന്റെ മതിൽക്കെ​ട്ടി​നു​ള്ളിൽ കഴിയുന്ന നിന്റെ മക്കളെ​യും നിലം​പ​രി​ചാ​ക്കും.+ ഒരു കല്ലിന്മേൽ അവർ മറ്റൊരു കല്ല്‌ അവശേ​ഷി​പ്പി​ക്കില്ല.+ കാരണം നീ നിന്റെ പരി​ശോ​ധ​നാ​കാ​ലം തിരി​ച്ച​റി​ഞ്ഞില്ല.”

45 പിന്നെ യേശു ദേവാ​ല​യ​ത്തിൽ ചെന്ന്‌ അവിടെ വിൽപ്പന നടത്തി​യി​രു​ന്ന​വരെ പുറത്താ​ക്കാൻതു​ടങ്ങി.+ 46 യേശു അവരോ​ടു പറഞ്ഞു: “‘എന്റെ ഭവനം പ്രാർഥ​നാ​ല​യ​മാ​യി​രി​ക്കും’+ എന്നാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌. നിങ്ങളോ അതിനെ കവർച്ച​ക്കാ​രു​ടെ ഗുഹയാ​ക്കി​യി​രി​ക്കു​ന്നു.”+

47 യേശു ദിവസ​വും ദേവാ​ല​യ​ത്തിൽ പഠിപ്പി​ച്ചുപോ​ന്നു. പക്ഷേ മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും ജനത്തിന്റെ പ്രമാ​ണി​മാ​രും യേശു​വി​നെ കൊല്ലാ​നുള്ള വഴി തേടിക്കൊ​ണ്ടി​രു​ന്നു.+ 48 എങ്കിലും ജനം എപ്പോ​ഴും യേശു പറയു​ന്നതു കേൾക്കാൻ അടുത്തു​നിന്ന്‌ മാറാതെ നിന്നതുകൊണ്ട്‌+ അവർക്കു യേശു​വി​നെ കൊല്ലാൻ പറ്റിയില്ല.

20 ഒരു ദിവസം യേശു ദേവാ​ല​യ​ത്തിൽ ജനത്തെ പഠിപ്പി​ക്കു​ക​യും ദൈവ​രാ​ജ്യത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും ചെയ്യു​ക​യാ​യി​രു​ന്നു. അപ്പോൾ മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും മൂപ്പന്മാ​രും യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു: 2 “പറയൂ, നീ എന്ത്‌ അധികാ​ര​ത്തി​ലാണ്‌ ഇതൊക്കെ ചെയ്യു​ന്നത്‌? ആരാണു നിനക്ക്‌ ഈ അധികാ​രം തന്നത്‌?”+ 3 അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “ഞാനും നിങ്ങ​ളോട്‌ ഒരു ചോദ്യം ചോദി​ക്കട്ടെ. അതിനു നിങ്ങൾ മറുപടി പറയണം. 4 യോഹന്നാനാലുള്ള സ്‌നാനം സ്വർഗ​ത്തിൽനി​ന്നോ മനുഷ്യ​രിൽനി​ന്നോ?”* 5 അപ്പോൾ അവർ പരസ്‌പരം പറഞ്ഞു: “‘സ്വർഗ​ത്തിൽനിന്ന്‌’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തു​കൊണ്ട്‌ യോഹ​ന്നാ​നെ വിശ്വ​സി​ച്ചില്ല’ എന്ന്‌ അവൻ ചോദി​ക്കും. 6 ‘മനുഷ്യ​രിൽനിന്ന്‌’ എന്നു പറയാമെ​ന്നുവെ​ച്ചാൽ ജനം ഒന്നടങ്കം നമ്മളെ കല്ലെറി​യും. കാരണം യോഹ​ന്നാൻ ഒരു പ്രവാ​ച​ക​നാ​യി​രുന്നെന്ന്‌ അവർക്ക്‌ ഉറപ്പാണ്‌.”+ 7 അതുകൊണ്ട്‌, അത്‌ എവി​ടെ​നിന്ന്‌ എന്ന്‌ അറിയി​ല്ലെന്ന്‌ അവർ പറഞ്ഞു. 8 അപ്പോൾ യേശു അവരോ​ട്‌, “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യു​ന്നത്‌ എന്ത്‌ അധികാ​ര​ത്തി​ലാണെന്നു ഞാനും നിങ്ങ​ളോ​ടു പറയു​ന്നില്ല” എന്നു പറഞ്ഞു.

9 പിന്നെ യേശു ജനത്തോ​ട്‌ ഈ ദൃഷ്ടാന്തം പറഞ്ഞു: “ഒരാൾ ഒരു മുന്തിരിത്തോട്ടം+ നട്ടുപി​ടി​പ്പി​ച്ചു. അതു കൃഷി ചെയ്യാൻ പാട്ടത്തി​നു കൊടു​ത്തിട്ട്‌ അദ്ദേഹം ദീർഘ​കാ​ലത്തേക്കു വിദേ​ശത്ത്‌ പോയി.+ 10 വിളവെടുപ്പിനു സമയമാ​യപ്പോൾ തോട്ട​ത്തി​ലെ മുന്തി​രി​പ്പ​ഴ​ങ്ങ​ളു​ടെ ഓഹരി വാങ്ങാൻ അദ്ദേഹം ഒരു അടിമയെ ആ കൃഷി​ക്കാ​രു​ടെ അടു​ത്തേക്ക്‌ അയച്ചു. എന്നാൽ കൃഷി​ക്കാർ അയാളെ പിടിച്ച്‌ തല്ലി വെറു​ങ്കൈയോ​ടെ തിരി​ച്ച​യച്ചു.+ 11 വീണ്ടും അദ്ദേഹം മറ്റൊരു അടിമയെ അവരുടെ അടു​ത്തേക്ക്‌ അയച്ചു. അയാ​ളെ​യും അവർ തല്ലി, അപമാ​നിച്ച്‌ വെറു​ങ്കൈയോ​ടെ തിരി​ച്ച​യച്ചു. 12 അദ്ദേഹം മൂന്നാ​മ​തും ഒരാളെ അയച്ചു. അയാ​ളെ​യും അവർ പരി​ക്കേൽപ്പിച്ച്‌ പുറത്താ​ക്കി. 13 അപ്പോൾ മുന്തി​രിത്തോ​ട്ട​ത്തി​ന്റെ ഉടമ പറഞ്ഞു: ‘ഞാൻ ഇനി എന്തു ചെയ്യും? ഞാൻ എന്റെ പ്രിയ​പ്പെട്ട മകനെ അയയ്‌ക്കും.+ ഒരുപക്ഷേ അവനെ അവർ മാനി​ച്ചാ​ലോ?’ 14 എന്നാൽ അവൻ വരുന്നതു കണ്ടപ്പോൾ കൃഷി​ക്കാർ തമ്മിൽത്ത​മ്മിൽ പറഞ്ഞു: ‘ഇവനാണ്‌ അവകാശി. നമുക്ക്‌ ഇവനെ കൊന്നു​ക​ള​യാം. അപ്പോൾ സ്വത്തു നമ്മുടെ കൈയി​ലാ​കും.’ 15 അങ്ങനെ, അവർ അവനെ പിടിച്ച്‌ മുന്തി​രിത്തോ​ട്ട​ത്തിൽനിന്ന്‌ പുറത്താ​ക്കി കൊന്നു​ക​ളഞ്ഞു.+ മുന്തി​രിത്തോ​ട്ട​ത്തി​ന്റെ ഉടമ ഇപ്പോൾ അവരെ എന്തു ചെയ്യും? 16 അദ്ദേഹം വന്ന്‌ ആ കൃഷി​ക്കാ​രെ കൊന്ന്‌ മുന്തി​രിത്തോ​ട്ടം വേറെ ആരെ​യെ​ങ്കി​ലും ഏൽപ്പി​ക്കും.”

ഇതു കേട്ടിട്ട്‌ അവർ, “അങ്ങനെ ഒരിക്ക​ലും സംഭവി​ക്കാ​തി​രി​ക്കട്ടെ” എന്നു പറഞ്ഞു. 17 അപ്പോൾ യേശു അവരെ​ത്തന്നെ നോക്കി പറഞ്ഞു: “‘അങ്ങനെയെ​ങ്കിൽ, പണിയു​ന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്ക​ല്ലാ​യി​ത്തീർന്നി​രി​ക്കു​ന്നു’* എന്ന്‌ എഴുതി​യി​രി​ക്കു​ന്ന​തി​ന്റെ അർഥം എന്താണ്‌?+ 18 ഈ കല്ലിന്മേൽ വീഴു​ന്നവൻ തകർന്നു പോകും.+ ഈ കല്ല്‌ ആരു​ടെയെ​ങ്കി​ലും മേൽ വീണാൽ അയാൾ തവിടുപൊ​ടി​യാ​കും.”

19 യേശു തങ്ങളെ ഉദ്ദേശി​ച്ചാണ്‌ ഈ ദൃഷ്ടാന്തം പറഞ്ഞ​തെന്നു മനസ്സി​ലാ​ക്കിയ ശാസ്‌ത്രി​മാ​രും മുഖ്യ​പുരോ​ഹി​ത​ന്മാ​രും ഉടൻതന്നെ യേശു​വി​നെ പിടി​ക്കാൻ വഴികൾ തേടി. എങ്കിലും ജനത്തെ അവർക്കു പേടി​യാ​യി​രു​ന്നു.+ 20 യേശുവിനെ അടുത്ത്‌ നിരീ​ക്ഷിച്ച അവർ രഹസ്യ​മാ​യി ചില പുരു​ഷ​ന്മാ​രെ കൂലിക്കെ​ടുത്ത്‌ യേശു​വി​ന്റെ അടു​ത്തേക്ക്‌ അയച്ചു. നീതി​മാ​ന്മാരെന്നു നടിച്ച്‌ യേശു​വി​നെ വാക്കിൽ കുടുക്കി+ ഗവൺമെ​ന്റി​നും ഗവർണർക്കും* ഏൽപ്പി​ച്ചുകൊ​ടു​ക്കാ​നാ​യി​രു​ന്നു അവരെ അയച്ചത്‌. 21 അവർ യേശു​വിനോ​ടു ചോദി​ച്ചു: “ഗുരുവേ, അങ്ങ്‌ ശരിയാ​യതു പറയു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​യാ​ളാണെന്നു ഞങ്ങൾക്ക്‌ അറിയാം. അങ്ങ്‌ പക്ഷപാതം കാണി​ക്കാ​ത്ത​യാ​ളു​മാണ്‌. അങ്ങ്‌ ദൈവ​ത്തി​ന്റെ വഴി ശരിയായി* പഠിപ്പി​ക്കുന്നെ​ന്നും ഞങ്ങൾക്ക്‌ അറിയാം. 22 സീസറിനു കരം കൊടു​ക്കു​ന്നതു ശരിയാണോ* അല്ലയോ?” 23 എന്നാൽ അവരുടെ തന്ത്രം തിരി​ച്ച​റിഞ്ഞ യേശു അവരോ​ടു പറഞ്ഞു: 24 “ഒരു ദിനാറെ* കാണിക്കൂ. ഇതിലുള്ള ചിത്ര​വും എഴുത്തും ആരു​ടേ​താണ്‌?” “സീസറി​ന്റേത്‌” എന്ന്‌ അവർ പറഞ്ഞു. 25 അപ്പോൾ യേശു അവരോ​ട്‌, “എങ്കിൽ സീസർക്കു​ള്ളതു സീസർക്കും+ ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നും കൊടു​ക്കുക”+ എന്നു പറഞ്ഞു. 26 അങ്ങനെ, ജനത്തിന്റെ മുന്നിൽവെച്ച്‌ യേശു​വി​നെ വാക്കിൽ കുടു​ക്കാൻ അവർക്കു കഴിഞ്ഞില്ല. യേശു​വി​ന്റെ മറുപ​ടി​യിൽ അതിശ​യി​ച്ചുപോയ അവർ പിന്നെ ഒന്നും മിണ്ടി​യില്ല.

27 പുനരുത്ഥാനമില്ലെന്നു പറയുന്ന സദൂക്യരിൽ+ ചിലർ വന്ന്‌ യേശു​വിനോ​ടു ചോദി​ച്ചു:+ 28 “ഗുരുവേ, ‘വിവാ​ഹി​ത​നായ ഒരാൾ മക്കളി​ല്ലാ​തെ മരിച്ചുപോ​യാൽ അയാളു​ടെ സഹോ​ദരൻ അയാളു​ടെ ഭാര്യയെ സ്വീക​രിച്ച്‌ സഹോ​ദ​ര​നുവേണ്ടി മക്കളെ ജനിപ്പിക്കേ​ണ്ട​താണ്‌’+ എന്നു മോശ നമ്മളോ​ടു പറഞ്ഞി​ട്ടു​ണ്ട​ല്ലോ. 29 ഒരിടത്ത്‌ ഏഴു സഹോ​ദ​ര​ന്മാ​രു​ണ്ടാ​യി​രു​ന്നു. ഒന്നാമൻ ഒരു സ്‌ത്രീ​യെ വിവാഹം കഴിച്ചു. എന്നാൽ മക്കളി​ല്ലാ​തെ മരിച്ചു. 30 രണ്ടാമനും 31 പിന്നെ മൂന്നാ​മ​നും ആ സ്‌ത്രീ​യെ വിവാഹം കഴിച്ചു. അങ്ങനെ​തന്നെ ഏഴു​പേ​രും ചെയ്‌തു. അവരെ​ല്ലാം മക്കളി​ല്ലാ​തെ മരിച്ചു. 32 ഒടുവിൽ ആ സ്‌ത്രീ​യും മരിച്ചു. 33 പുനരുത്ഥാനത്തിൽ ആ സ്‌ത്രീ അവരിൽ ആരുടെ ഭാര്യ​യാ​യി​രി​ക്കും? ആ സ്‌ത്രീ ഏഴു പേരുടെ​യും ഭാര്യ​യാ​യി​രു​ന്ന​ല്ലോ.”

34 യേശു അവരോ​ടു പറഞ്ഞു: “ഈ വ്യവസ്ഥിതിയുടെ* മക്കൾ വിവാഹം കഴിക്കു​ക​യും വിവാഹം കഴിച്ചുകൊ​ടു​ക്കു​ക​യും ചെയ്യുന്നു. 35 എന്നാൽ ആ വ്യവസ്ഥി​തി​ക്കും മരിച്ച​വ​രിൽനി​ന്നുള്ള പുനരു​ത്ഥാ​ന​ത്തി​നും യോഗ്യ​രാ​യവർ വിവാഹം കഴിക്കു​ക​യോ വിവാഹം കഴിച്ചുകൊ​ടു​ക്കു​ക​യോ ഇല്ല.+ 36 അവർക്കു പിന്നെ മരിക്കാ​നും കഴിയില്ല. അവർ ദൈവ​ദൂ​ത​ന്മാർക്കു തുല്യ​രും പുനരു​ത്ഥാ​ന​ത്തി​ന്റെ മക്കളാ​യ​തുകൊണ്ട്‌ ദൈവ​മ​ക്ക​ളും ആണ്‌. 37 മരിച്ചവർ ഉയിർപ്പി​ക്കപ്പെ​ടുമെന്നു മുൾച്ചെ​ടിയെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽ മോശ​തന്നെ സൂചി​പ്പി​ച്ചി​ട്ടുണ്ട്‌. മോശ യഹോ​വയെ,* ‘അബ്രാ​ഹാ​മി​ന്റെ ദൈവ​വും യിസ്‌ഹാ​ക്കി​ന്റെ ദൈവ​വും യാക്കോ​ബി​ന്റെ ദൈവ​വും’+ എന്നാണ​ല്ലോ വിളി​ച്ചത്‌. 38 ദൈവം മരിച്ച​വ​രു​ടെ ദൈവമല്ല, ജീവനു​ള്ള​വ​രു​ടെ ദൈവ​മാണ്‌. കാരണം ദൈവ​മു​മ്പാ​കെ അവരെ​ല്ലാം ജീവി​ച്ചി​രി​ക്കു​ന്ന​വ​രാണ്‌.”+ 39 അപ്പോൾ ശാസ്‌ത്രി​മാ​രിൽ ചിലർ, “ഗുരുവേ, അങ്ങയുടെ മറുപടി നന്നായി​രു​ന്നു” എന്നു പറഞ്ഞു. 40 പിന്നീട്‌ യേശു​വിനോട്‌ എന്തെങ്കി​ലും ചോദി​ക്കാ​നുള്ള ധൈര്യം അവർക്കാർക്കു​മി​ല്ലാ​യി​രു​ന്നു.

41 പിന്നെ യേശു അവരോ​ടു ചോദി​ച്ചു: “ക്രിസ്‌തു ദാവീ​ദി​ന്റെ മകനാ​ണെന്നു പറയു​ന്നത്‌ എങ്ങനെ ശരിയാ​കും?+ 42 സങ്കീർത്തനപുസ്‌തകത്തിൽ ദാവീ​ദു​തന്നെ, ‘യഹോവ* എന്റെ കർത്താ​വിനോട്‌, “ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീ​ഠ​മാ​ക്കു​ന്ന​തു​വരെ 43 എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക”+ എന്നു പറഞ്ഞു’ എന്നു പറയു​ന്നി​ല്ലേ? 44 ദാവീദ്‌ ക്രിസ്‌തു​വി​നെ ‘കർത്താവ്‌’ എന്നു വിളി​ക്കുന്ന സ്ഥിതിക്കു ക്രിസ്‌തു എങ്ങനെ ദാവീ​ദി​ന്റെ മകനാ​കും?”

45 ആളുകളെല്ലാം ശ്രദ്ധി​ച്ചുകൊ​ണ്ടി​രി​ക്കെ യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: 46 “നീളൻ കുപ്പാ​യങ്ങൾ ധരിച്ച്‌ ചുറ്റി​ന​ട​ക്കാ​നും ചന്തസ്ഥല​ങ്ങ​ളിൽ അഭിവാ​ദനം ലഭിക്കാ​നും സിന​ഗോ​ഗു​ക​ളിൽ മുൻനിരയിൽ* ഇരിക്കാ​നും അത്താഴ​വി​രു​ന്നു​ക​ളിൽ പ്രമു​ഖ​സ്ഥാ​നങ്ങൾ കിട്ടാ​നും ആഗ്രഹി​ക്കുന്ന ശാസ്‌ത്രി​മാ​രെ സൂക്ഷി​ച്ചുകൊ​ള്ളുക.+ 47 അവർ വിധവ​മാ​രു​ടെ വീടുകൾ* വിഴു​ങ്ങു​ക​യും ആളുകളെ കാണി​ക്കാൻവേണ്ടി നീണ്ട പ്രാർഥ​നകൾ നടത്തു​ക​യും ചെയ്യുന്നു. അവർക്കു കിട്ടുന്ന ശിക്ഷാ​വി​ധി ഏറെ കടുത്ത​താ​യി​രി​ക്കും.”

21 യേശു തല പൊക്കി നോക്കി​യപ്പോൾ ധനികർ സംഭാ​വ​നപ്പെ​ട്ടി​ക​ളിൽ പണം ഇടുന്നതു കണ്ടു.+ 2 ദരിദ്രയായ ഒരു വിധവ വന്ന്‌ തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ* ഇട്ടു.+ 3 അപ്പോൾ യേശു പറഞ്ഞു: “ദരി​ദ്ര​യായ ഈ വിധവ മറ്റെല്ലാ​വരെ​ക്കാ​ളും കൂടുതൽ ഇട്ടിരി​ക്കു​ന്നു എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.+ 4 അവരെല്ലാം സംഭാ​വ​നകൾ ഇട്ടത്‌ അവരുടെ സമൃദ്ധി​യിൽനി​ന്നാണ്‌. പക്ഷേ ഈ വിധവ ഇല്ലായ്‌മ​യിൽനിന്ന്‌ തന്റെ ഉപജീ​വ​ന​ത്തി​നുള്ള വക മുഴു​വ​നും ഇട്ടു.”+

5 പിന്നീട്‌, മനോ​ഹ​ര​മായ കല്ലുക​ളും സമർപ്പി​ത​വ​സ്‌തു​ക്ക​ളും കൊണ്ട്‌ ദേവാ​ലയം എത്ര ഭംഗി​യാ​യി അലങ്കരി​ച്ചി​രി​ക്കു​ന്നു എന്നു ചിലർ പറഞ്ഞപ്പോൾ+ 6 യേശു പറഞ്ഞു: “നിങ്ങൾ ഈ കാണു​ന്നതെ​ല്ലാം തകർന്നുപോ​കും. ഈ കല്ലുക​ളിൽ ഒന്നു​പോ​ലും മറ്റൊരു കല്ലിന്മേൽ കാണാത്ത രീതി​യിൽ ഇതെല്ലാം ഇടിച്ചു​ത​കർക്കുന്ന കാലം വരുന്നു.”+ 7 അപ്പോൾ അവർ യേശു​വിനോ​ടു ചോദി​ച്ചു: “ഗുരുവേ, ഇതെല്ലാം ശരിക്കും എപ്പോ​ഴാ​യി​രി​ക്കും സംഭവി​ക്കുക? ഇതെല്ലാം സംഭവി​ക്കാൻപോ​കുന്ന കാലത്തി​ന്റെ അടയാളം എന്തായി​രി​ക്കും?”+ 8 അപ്പോൾ യേശു പറഞ്ഞു: “ആരും നിങ്ങളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കാൻ സൂക്ഷി​ക്കണം.+ ‘ഞാനാണു ക്രിസ്‌തു’ എന്നും ‘സമയം അടുത്തി​രി​ക്കു​ന്നു’ എന്നും പറഞ്ഞ്‌ പലരും എന്റെ നാമത്തിൽ വരും. എന്നാൽ അവരുടെ പിന്നാലെ പോക​രുത്‌.+ 9 നിങ്ങൾ യുദ്ധങ്ങളെ​യും പ്രക്ഷോഭങ്ങളെയും* കുറിച്ച്‌ കേൾക്കും. പക്ഷേ, പരി​ഭ്രാ​ന്ത​രാ​ക​രുത്‌. അവ ആദ്യം സംഭവിക്കേ​ണ്ട​താണ്‌. എന്നാൽ അന്ത്യം ഉടനെ വരില്ല.”+

10 യേശു ഇങ്ങനെ​യും അവരോ​ടു പറഞ്ഞു: “ജനത ജനതയ്‌ക്ക്‌ എതിരെയും+ രാജ്യം രാജ്യ​ത്തിന്‌ എതി​രെ​യും എഴു​ന്നേൽക്കും.+ 11 വലിയ ഭൂകമ്പ​ങ്ങ​ളും ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാ​മ​ങ്ങ​ളും മാരക​മായ പകർച്ച​വ്യാ​ധി​ക​ളും ഉണ്ടാകും.+ പേടി​പ്പി​ക്കുന്ന കാഴ്‌ച​ക​ളും ആകാശത്ത്‌ വലിയ അടയാ​ള​ങ്ങ​ളും ദൃശ്യ​മാ​കും.

12 “എന്നാൽ ഇതെല്ലാം സംഭവി​ക്കു​ന്ന​തി​നു മുമ്പ്‌ ആളുകൾ നിങ്ങളെ പിടിച്ച്‌ ഉപദ്രവിക്കുകയും+ സിന​ഗോ​ഗു​ക​ളി​ലും ജയിലു​ക​ളി​ലും ഏൽപ്പി​ച്ചുകൊ​ടു​ക്കു​ക​യും ചെയ്യും. എന്റെ പേര്‌ നിമിത്തം നിങ്ങളെ രാജാ​ക്ക​ന്മാ​രുടെ​യും ഗവർണർമാ​രുടെ​യും മുന്നിൽ ഹാജരാ​ക്കും.+ 13 നിങ്ങൾക്ക്‌ നിങ്ങളു​ടെ വിശ്വാ​സത്തെ​ക്കു​റിച്ച്‌ പറയാൻ അത്‌ ഒരു അവസര​മാ​കും. 14 എന്നാൽ എങ്ങനെ ഉത്തരം കൊടു​ക്കുമെന്നു മുൻകൂ​ട്ടി പരിശീ​ലി​ക്കാ​തി​രി​ക്കാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കുക.+ 15 കാരണം നിങ്ങളു​ടെ എല്ലാ എതിരാ​ളി​ക​ളും ഒന്നിച്ചു​നി​ന്നാൽപ്പോ​ലും അവർക്ക്‌ എതിർത്തു​പ​റ​യാ​നോ ഖണ്ഡിക്കാ​നോ പറ്റാത്ത​തുപോ​ലുള്ള വാക്കു​ക​ളും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.+ 16 മാതാപിതാക്കൾ, സഹോ​ദ​രങ്ങൾ, ബന്ധുക്കൾ, സ്‌നേ​ഹി​തർ എന്നിവർപോ​ലും നിങ്ങളെ ഏൽപ്പി​ച്ചുകൊ​ടു​ക്കും.* നിങ്ങളിൽ ചിലരെ അവർ കൊല്ലു​ക​യും ചെയ്യും.+ 17 എന്റെ പേര്‌ നിമിത്തം എല്ലാവ​രും നിങ്ങളെ വെറു​ക്കും.+ 18 എന്നാൽ നിങ്ങളു​ടെ ഒറ്റ തലമു​ടി​നാ​രുപോ​ലും നശിച്ചുപോ​കില്ല.+ 19 സഹിച്ചുനിൽക്കുന്നെങ്കിൽ നിങ്ങൾ നിങ്ങളു​ടെ ജീവൻ രക്ഷിക്കും.+

20 “സൈന്യ​ങ്ങൾ യരുശലേ​മി​നു ചുറ്റും പാളയ​മ​ടി​ച്ചി​രി​ക്കു​ന്നതു കാണുമ്പോൾ+ അവളുടെ നാശം അടുത്തി​രി​ക്കു​ന്നു എന്ന്‌ അറിഞ്ഞുകൊ​ള്ളുക.+ 21 അപ്പോൾ യഹൂദ്യ​യി​ലു​ള്ളവർ മലകളി​ലേക്ക്‌ ഓടിപ്പോ​കട്ടെ.+ യരുശലേ​മി​ലു​ള്ളവർ അവിടം വിട്ട്‌ പോകട്ടെ. നാട്ടിൻപു​റ​ങ്ങ​ളി​ലു​ള്ളവർ അവളിൽ കടക്കു​ക​യു​മ​രുത്‌. 22 കാരണം, അതു നീതി നടപ്പാക്കാനുള്ള* നാളു​ക​ളാണ്‌. എഴുതപ്പെ​ട്ടി​രി​ക്കു​ന്നതെ​ല്ലാം അങ്ങനെ നിറ​വേ​റും. 23 ആ നാളു​ക​ളിൽ ഗർഭി​ണി​ക​ളുടെ​യും മുലയൂ​ട്ടു​ന്ന​വ​രുടെ​യും കാര്യം കഷ്ടംതന്നെ!+ കാരണം നാട്ടിലെ​ങ്ങും കൊടിയ ദുരിതം ഉണ്ടാകും, ഈ ജനത്തി​ന്മേൽ ക്രോധം ചൊരി​യും. 24 അവർ വാളിന്റെ വായ്‌ത്ത​ല​യാൽ വീഴു​ക​യും അവരെ എല്ലാ ജനതക​ളിലേ​ക്കും ബന്ദിക​ളാ​ക്കി കൊണ്ടുപോ​കു​ക​യും ചെയ്യും.+ ജനതകൾക്കായി* അനുവ​ദി​ച്ചി​ട്ടുള്ള കാലം തികയു​ന്ന​തു​വരെ അവർ യരുശലേ​മി​നെ ചവിട്ടിമെ​തി​ക്കും.+

25 “സൂര്യ​നി​ലും ചന്ദ്രനി​ലും നക്ഷത്ര​ങ്ങ​ളി​ലും അടയാ​ളങ്ങൾ കാണും.+ കടലിന്റെ ഗർജന​വും ക്ഷോഭ​വും കാരണം ഭൂമി​യി​ലെ ജനതകൾ എന്തു ചെയ്യണ​മെന്ന്‌ അറിയാ​തെ തീവ്രവേ​ദ​ന​യി​ലാ​കും. 26 ആകാശത്തിലെ ശക്തികൾ ആടിയു​ല​യു​ന്ന​തുകൊണ്ട്‌ ഭൂലോ​ക​ത്തിന്‌ എന്തു സംഭവി​ക്കാൻ പോകു​ന്നു എന്ന ആശങ്ക കാരണം ആളുകൾ പേടിച്ച്‌ ബോധംകെ​ടും. 27 അപ്പോൾ മനുഷ്യ​പു​ത്രൻ ശക്തി​യോടെ​യും വലിയ മഹത്ത്വത്തോടെ​യും ഒരു മേഘത്തിൽ വരുന്നത്‌ അവർ കാണും.+ 28 എന്നാൽ ഇതെല്ലാം സംഭവി​ച്ചു​തു​ട​ങ്ങുമ്പോൾ, നിങ്ങളു​ടെ മോചനം അടുത്തു​വ​രു​ന്ന​തുകൊണ്ട്‌ നിവർന്നു​നിൽക്കുക, നിങ്ങളു​ടെ തല ഉയർത്തി​പ്പി​ടി​ക്കുക.”

29 പിന്നെ യേശു അവരോ​ട്‌ ഒരു ദൃഷ്ടാ​ന്ത​വും പറഞ്ഞു: “അത്തി​യെ​യും മറ്റെല്ലാ മരങ്ങ​ളെ​യും നോക്കുക:+ 30 അവ തളിർക്കു​മ്പോൾ വേനൽ അടു​ത്തെന്നു നിങ്ങൾ മനസ്സി​ലാ​ക്കു​ന്ന​ല്ലോ. 31 അതുപോലെ, ഇതെല്ലാം സംഭവി​ക്കു​ന്നതു കാണു​മ്പോൾ ദൈവ​രാ​ജ്യം അടുത്ത്‌ എത്തി​യെന്നു മനസ്സി​ലാ​ക്കിക്കൊ​ള്ളുക. 32 എല്ലാം സംഭവി​ക്കു​ന്ന​തു​വരെ ഈ തലമുറ ഒരു കാരണ​വ​ശാ​ലും നീങ്ങിപ്പോ​കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.+ 33 ആകാശവും ഭൂമി​യും നീങ്ങിപ്പോ​കും. എന്റെ വാക്കു​ക​ളോ ഒരിക്ക​ലും നീങ്ങിപ്പോ​കില്ല.+

34 “എന്നാൽ നിങ്ങളു​ടെ ഹൃദയം അമിത​മായ തീറ്റി​യും കുടിയും*+ ജീവി​ത​ത്തി​ലെ ഉത്‌ക​ണ്‌ഠ​ക​ളും കാരണം ഭാര​പ്പെ​ട്ടിട്ട്‌,+ പ്രതീ​ക്ഷി​ക്കാത്ത നേരത്ത്‌ ആ ദിവസം പെട്ടെന്നൊ​രു കെണിപോ​ലെ നിങ്ങളു​ടെ മേൽ വരാതി​രി​ക്കാൻ സൂക്ഷി​ക്കണം. 35 കാരണം അതു ഭൂമു​ഖ​ത്തുള്ള എല്ലാവ​രു​ടെ മേലും വരും.+ 36 അതുകൊണ്ട്‌ സംഭവി​ക്കാ​നി​രി​ക്കുന്ന ഇക്കാര്യ​ങ്ങ​ളിൽനിന്നെ​ല്ലാം രക്ഷപ്പെ​ടാ​നും മനുഷ്യ​പുത്രന്റെ മുന്നിൽ നിൽക്കാ​നും കഴി​യേ​ണ്ട​തിന്‌ എപ്പോ​ഴും ഉള്ളുരു​കി പ്രാർഥിച്ചുകൊണ്ട്‌+ ഉണർന്നി​രി​ക്കുക.”+

37 പകൽ യേശു ദേവാ​ല​യ​ത്തിൽ പഠിപ്പി​ക്കും. രാത്രി​യി​ലോ അവി​ടെ​നിന്ന്‌ ഇറങ്ങി ഒലിവു​മ​ല​യിൽ പോയി താമസി​ക്കും. 38 ആളുകളെല്ലാം അതിരാ​വിലെ​തന്നെ യേശു പറയു​ന്നതു കേൾക്കാൻ ദേവാ​ല​യ​ത്തിലേക്കു വരുമാ​യി​രു​ന്നു.

22 പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഉത്സവമായ പെസഹ+ അടുത്തു​വ​രു​ക​യാ​യി​രു​ന്നു.+ 2 മുഖ്യപുരോഹിതന്മാരും ശാസ്‌ത്രി​മാ​രും യേശു​വി​നെ കൊല്ലാൻ പറ്റിയ ഏറ്റവും നല്ല വഴി ഏതെന്ന്‌ അന്വേ​ഷി​ച്ചുകൊ​ണ്ടി​രു​ന്നു.+ കാരണം അവർക്ക്‌ ആളുകളെ പേടി​യാ​യി​രു​ന്നു.+ 3 അപ്പോൾ പന്ത്രണ്ടു പേരിൽ* ഒരാളായ, ഈസ്‌ക​ര്യോ​ത്ത്‌ എന്ന്‌ അറിയപ്പെ​ട്ടി​രുന്ന യൂദാ​സിൽ സാത്താൻ കടന്നു.+ 4 യൂദാസ്‌ ചെന്ന്‌ മുഖ്യ​പുരോ​ഹി​ത​ന്മാർ, ദേവാ​ല​യ​ത്തി​ലെ കാവൽക്കാ​രു​ടെ മേധാ​വി​കൾ എന്നിവ​രു​മാ​യി യേശു​വി​നെ അവർക്ക്‌ എങ്ങനെ ഒറ്റി​ക്കൊ​ടു​ക്കാമെന്നു കൂടി​യാലോ​ചി​ച്ചു.+ 5 അവർക്കു വലിയ സന്തോ​ഷ​മാ​യി. അവർ യൂദാ​സി​നു പണം* കൊടു​ക്കാമെന്ന്‌ ഏറ്റു.+ 6 യൂദാസിന്‌ അതു സമ്മതമാ​യി. ജനക്കൂട്ടം അടുത്തി​ല്ലാത്ത നേരം നോക്കി യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻ അയാൾ തക്കം​നോ​ക്കി നടന്നു.

7 പെസഹാമൃഗത്തെ അർപ്പി​ക്കുന്ന പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ദിവസം വന്നെത്തി.+ 8 യേശു പത്രോ​സിനോ​ടും യോഹ​ന്നാനോ​ടും പറഞ്ഞു: “പോയി നമുക്കു പെസഹ ഭക്ഷിക്കാ​നുള്ള ഒരുക്കങ്ങൾ നടത്തുക.”+ 9 അവർ യേശു​വിനോട്‌, “ഞങ്ങൾ എവി​ടെ​യാണ്‌ ഒരു​ക്കേ​ണ്ടത്‌” എന്നു ചോദി​ച്ചപ്പോൾ 10 യേശു പറഞ്ഞു: “നിങ്ങൾ നഗരത്തിൽ ചെല്ലു​മ്പോൾ ഒരാൾ ഒരു മൺകു​ട​ത്തിൽ വെള്ളവു​മാ​യി നിങ്ങളു​ടെ നേരെ വരും. അയാളു​ടെ പിന്നാലെ അയാൾ കയറുന്ന വീട്ടി​ലേക്കു ചെല്ലുക.+ 11 എന്നിട്ട്‌ വീട്ടു​ട​മ​സ്ഥനോട്‌, ‘“എനിക്കു ശിഷ്യ​ന്മാ​രുടെ​കൂ​ടെ പെസഹ ഭക്ഷിക്കാ​നുള്ള മുറി എവി​ടെ​യാണ്‌” എന്നു ഗുരു ചോദി​ക്കു​ന്നു’ എന്നു പറയുക. 12 അപ്പോൾ അയാൾ മുകളി​ലത്തെ നിലയിൽ, വേണ്ട സൗകര്യ​ങ്ങളെ​ല്ലാ​മുള്ള ഒരു വലിയ മുറി നിങ്ങൾക്കു കാണി​ച്ചു​ത​രും. അവിടെ പെസഹ ഒരുക്കുക.” 13 അങ്ങനെ അവർ പോയി, യേശു പറഞ്ഞതുപോലെ​തന്നെ കണ്ടു, പെസഹ​യ്‌ക്കുള്ള ഒരുക്കങ്ങൾ നടത്തി.

14 സമയമായപ്പോൾ യേശു അപ്പോ​സ്‌ത​ല​ന്മാരോടൊ​പ്പം മേശയ്‌ക്ക​രി​കിൽ വന്ന്‌ ഇരുന്നു.+ 15 യേശു അവരോ​ടു പറഞ്ഞു: “കഷ്ടത അനുഭ​വി​ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങ​ളോടൊ​പ്പം ഈ പെസഹ കഴിക്ക​ണമെ​ന്നത്‌ എന്റെ വലി​യൊ​രു ആഗ്രഹ​മാ​യി​രു​ന്നു. 16 ദൈവരാജ്യത്തിൽ ഇതു നിവൃ​ത്തി​യാ​കു​ന്ന​തു​വരെ ഞാൻ ഇനി ഇതു കഴിക്കില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.” 17 പിന്നെ യേശു ഒരു പാനപാ​ത്രം വാങ്ങി ദൈവത്തോ​ടു നന്ദി പറഞ്ഞിട്ട്‌ പറഞ്ഞു: “ഇതു വാങ്ങി നിങ്ങൾ ഓരോ​രു​ത്ത​രും അടുത്ത​യാൾക്കു കൈമാ​റുക. 18 ഇനി ദൈവ​രാ​ജ്യം വരുന്ന​തു​വരെ മുന്തി​രി​വ​ള്ളി​യു​ടെ ഈ ഉത്‌പന്നം ഞാൻ കുടി​ക്കില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.”

19 പിന്നെ യേശു ഒരു അപ്പം എടുത്ത്‌+ നന്ദി പറഞ്ഞ​ശേഷം നുറുക്കി അവർക്കു കൊടു​ത്തുകൊണ്ട്‌ പറഞ്ഞു: “ഇതു നിങ്ങൾക്കു​വേണ്ടി നൽകാ​നി​രി​ക്കുന്ന എന്റെ ശരീര​ത്തി​ന്റെ പ്രതീ​ക​മാണ്‌.+ എന്റെ ഓർമ​യ്‌ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”+ 20 അത്താഴം കഴിച്ച​ശേഷം പാനപാ​ത്രം എടുത്തും യേശു അതു​പോലെ​തന്നെ ചെയ്‌തു. യേശു പറഞ്ഞു: “ഈ പാനപാ​ത്രം നിങ്ങൾക്കു​വേണ്ടി ചൊരിയാൻപോകുന്ന+ എന്റെ രക്തത്തിന്റെ+ അടിസ്ഥാ​ന​ത്തി​ലുള്ള പുതിയ ഉടമ്പടി​യു​ടെ പ്രതീ​ക​മാണ്‌.+

21 “എന്നാൽ ഇതാ, എന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്ന​വന്റെ കൈ എന്റെ അടുത്ത്‌ ഈ മേശയിൽത്തന്നെ​യുണ്ട്‌.+ 22 മുൻകൂട്ടി നിശ്ചയി​ച്ച​തുപോ​ലെ മനുഷ്യ​പു​ത്രൻ പോകു​ന്നു.+ എന്നാൽ മനുഷ്യ​പുത്രനെ ഒറ്റി​ക്കൊ​ടു​ക്കു​ന്ന​വന്റെ കാര്യം കഷ്ടം!”+ 23 അപ്പോൾ, അതു ചെയ്യാൻ പോകു​ന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആരായി​രി​ക്കും എന്ന്‌ അവർ തമ്മിൽത്ത​മ്മിൽ ചോദി​ച്ചു​തു​ടങ്ങി.+

24 തങ്ങളുടെ കൂട്ടത്തിൽ ആരാണു വലിയവൻ എന്നതിനെ​പ്പറ്റി ചൂടു​പി​ടിച്ച ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.+ 25 യേശു അവരോ​ടു പറഞ്ഞു: “ജനതക​ളു​ടെ മേൽ അവരുടെ രാജാ​ക്ക​ന്മാർ ആധിപ​ത്യം നടത്തുന്നു. അവരുടെ മേൽ അധികാ​രം പ്രയോ​ഗി​ക്കു​ന്നവർ സാമൂ​ഹ്യസേ​വകർ എന്നു പേരെ​ടു​ക്കു​ന്നു.+ 26 നിങ്ങളോ അങ്ങനെ​യാ​യി​രി​ക്ക​രുത്‌.+ നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും പ്രായം കുറഞ്ഞവനെപ്പോലെയും+ നേതൃ​ത്വമെ​ടു​ക്കു​ന്നവൻ ശുശ്രൂഷ ചെയ്യു​ന്ന​വനെപ്പോലെ​യും ആയിരി​ക്കട്ടെ. 27 ആരാണു വലിയവൻ? ഭക്ഷണത്തി​ന്‌ ഇരിക്കുന്നവനോ* വിളമ്പിക്കൊ​ടു​ക്കാൻ നിൽക്കു​ന്ന​വ​നോ?* ഭക്ഷണത്തി​ന്‌ ഇരിക്കു​ന്ന​വ​നല്ലേ? എന്നാൽ ഞാൻ നിങ്ങളു​ടെ ഇടയിൽ വിളമ്പിക്കൊ​ടു​ക്കു​ന്ന​വനെപ്പോ​ലെ​യാണ്‌.+

28 “എന്തായാ​ലും നിങ്ങളാ​ണ്‌ എന്റെ പരീക്ഷകളിൽ+ എന്റെകൂ​ടെ നിന്നവർ.+ 29 എന്റെ പിതാവ്‌ എന്നോട്‌ ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്ന​തുപോ​ലെ ഞാനും നിങ്ങ​ളോട്‌ ഒരു ഉടമ്പടി ചെയ്യുന്നു, രാജ്യ​ത്തി​നാ​യുള്ള ഒരു ഉടമ്പടി.+ 30 അങ്ങനെ, എന്റെ രാജ്യ​ത്തിൽ നിങ്ങൾ എന്റെകൂ​ടെ ഇരുന്ന്‌ എന്റെ മേശയിൽനി​ന്ന്‌ ഭക്ഷിച്ച്‌ പാനം ചെയ്യും.+ സിംഹാ​സ​ന​ങ്ങ​ളിൽ ഇരുന്ന്‌+ ഇസ്രായേ​ലി​ന്റെ 12 ഗോ​ത്ര​ങ്ങളെ​യും ന്യായം വിധി​ക്കു​ക​യും ചെയ്യും.+

31 “ശിമോ​നേ, ശിമോ​നേ, സാത്താൻ നിങ്ങ​ളെയെ​ല്ലാം ഗോതമ്പു പാറ്റു​ന്ന​തുപോ​ലെ പാറ്റാൻ അനുവാ​ദം ചോദി​ച്ചി​രി​ക്കു​ന്നു.+ 32 എന്നാൽ നിന്റെ വിശ്വാ​സം നഷ്ടപ്പെ​ടാ​തി​രി​ക്കാൻ ഞാൻ നിനക്കു​വേണ്ടി പ്രാർഥി​ച്ചി​ട്ടുണ്ട്‌.+ നീ തിരി​ഞ്ഞു​വ​ന്നശേഷം നിന്റെ സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തണം.”+ 33 അപ്പോൾ പത്രോ​സ്‌ യേശു​വിനോട്‌, “കർത്താവേ, അങ്ങയുടെ​കൂ​ടെ ജയിലിൽ പോകാ​നും മരിക്കാ​നും ഞാൻ ഒരുക്ക​മാണ്‌”+ എന്നു പറഞ്ഞു. 34 എന്നാൽ യേശു പറഞ്ഞു: “പത്രോ​സേ, ഇന്നു കോഴി കൂകും​മുമ്പ്‌, എന്നെ അറിയില്ല എന്നു നീ മൂന്നു പ്രാവ​ശ്യം പറയും എന്നു ഞാൻ നിന്നോ​ടു പറയുന്നു.”+

35 പിന്നെ യേശു അവരോ​ട്‌, “പണസ്സഞ്ചി​യോ ഭക്ഷണസ​ഞ്ചി​യോ ചെരി​പ്പോ ഒന്നുമില്ലാതെ+ ഞാൻ നിങ്ങളെ അയച്ചി​ട്ടും നിങ്ങൾക്കു വല്ല കുറവും വന്നോ” എന്നു ചോദി​ച്ചു. “ഇല്ല” എന്ന്‌ അവർ പറഞ്ഞു. 36 അപ്പോൾ യേശു പറഞ്ഞു: “എന്നാൽ ഇപ്പോൾ, പണസ്സഞ്ചി​യു​ള്ളവൻ അത്‌ എടുക്കട്ടെ. ഭക്ഷണസ​ഞ്ചി​യു​ള്ളവൻ അതും എടുക്കട്ടെ. വാളി​ല്ലാ​ത്തവൻ പുറങ്കു​പ്പാ​യം വിറ്റ്‌ ഒരെണ്ണം വാങ്ങട്ടെ. 37 കാരണം, ഞാൻ നിങ്ങ​ളോ​ടു പറയുന്നു, ‘അവനെ നിയമ​ലം​ഘ​ക​രു​ടെ കൂട്ടത്തിൽ എണ്ണി’+ എന്ന്‌ എഴുതി​യി​രി​ക്കു​ന്നത്‌ എന്നിൽ നിറ​വേ​റണം. എന്നെക്കു​റിച്ച്‌ എഴുതി​യി​രി​ക്കു​ന്നത്‌ ഇപ്പോൾ സംഭവി​ക്കു​ക​യാണ്‌.”+ 38 അപ്പോൾ അവർ, “കർത്താവേ, ഇതാ ഇവിടെ രണ്ടു വാളുണ്ട്‌” എന്നു പറഞ്ഞു. “അതു മതി” എന്നു യേശു പറഞ്ഞു.

39 പിന്നെ യേശു പതിവുപോ​ലെ ഒലിവു​മ​ല​യിലേക്കു പോയി. ശിഷ്യ​ന്മാ​രും കൂടെ പോയി.+ 40 അവിടെ എത്തിയ​പ്പോൾ യേശു അവരോ​ട്‌, “പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടാ​തി​രി​ക്കാൻ പ്രാർഥി​ച്ചുകൊ​ണ്ടി​രി​ക്കുക”+ എന്നു പറഞ്ഞു. 41 പിന്നെ യേശു അവരുടെ അടുത്തു​നിന്ന്‌ ഒരു കല്ലേറു​ദൂ​രത്തോ​ളം മാറി മുട്ടു​കു​ത്തി പ്രാർഥി​ക്കാൻതു​ടങ്ങി: 42 “പിതാവേ, അങ്ങയ്‌ക്ക്‌ ഇഷ്ടമെ​ങ്കിൽ ഈ പാനപാ​ത്രം എന്നിൽനി​ന്ന്‌ നീക്കേ​ണമേ. എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+ 43 അപ്പോൾ സ്വർഗ​ത്തിൽനിന്ന്‌ ഒരു ദൂതൻ പ്രത്യ​ക്ഷ​നാ​യി യേശു​വി​നെ ബലപ്പെ​ടു​ത്തി.+ 44 എന്നാൽ കടുത്ത മനോവേ​ദ​ന​യി​ലാ​യി​രു​ന്ന​തുകൊണ്ട്‌ യേശു കൂടുതൽ തീവ്ര​തയോ​ടെ പ്രാർഥി​ച്ചുകൊ​ണ്ടി​രു​ന്നു.+ യേശു​വി​ന്റെ വിയർപ്പു രക്തത്തു​ള്ളി​കൾപോലെ​യാ​യി നിലത്ത്‌ വീണു. 45 യേശു പ്രാർഥന കഴിഞ്ഞ്‌ എഴു​ന്നേറ്റ്‌ ശിഷ്യ​ന്മാ​രു​ടെ അടുത്ത്‌ ചെന്ന​പ്പോൾ അവർ സങ്കടം​കൊ​ണ്ട്‌ തളർന്ന്‌ മയങ്ങു​ന്നതു കണ്ടു.+ 46 യേശു അവരോ​ടു ചോദി​ച്ചു: “നിങ്ങൾ ഉറങ്ങു​ക​യാ​ണോ? പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടാ​തി​രി​ക്കാൻ എഴു​ന്നേറ്റ്‌ പ്രാർഥി​ച്ചുകൊ​ണ്ടി​രി​ക്കുക.”+

47 യേശു ഇതു പറഞ്ഞുകൊ​ണ്ടി​രു​ന്നപ്പോൾത്തന്നെ അതാ, ഒരു ജനക്കൂട്ടം അവി​ടേക്കു വരുന്നു. പന്ത്രണ്ടു പേരിൽ ഒരാളായ യൂദാ​സാണ്‌ അവരെ നയിച്ചി​രു​ന്നത്‌. യൂദാസ്‌ യേശു​വി​നെ ചുംബി​ക്കാൻ അടുത്ത്‌ ചെന്നു.+ 48 യേശു ചോദി​ച്ചു: “യൂദാസേ, നീ മനുഷ്യ​പുത്രനെ ഒരു ചുംബ​നംകൊണ്ട്‌ ഒറ്റി​ക്കൊ​ടു​ക്കു​ക​യാ​ണോ?” 49 എന്താണു സംഭവി​ക്കാൻപോ​കു​ന്നതെന്നു കണ്ടിട്ട്‌ യേശു​വി​ന്റെ കൂടെ​യു​ണ്ടാ​യി​രു​ന്നവർ, “കർത്താവേ, ഞങ്ങൾ വാൾ എടുത്ത്‌ വെട്ടട്ടേ” എന്നു ചോദി​ച്ചു. 50 അവരിൽ ഒരാൾ മഹാപുരോ​ഹി​തന്റെ അടിമയെ വെട്ടു​ക​യും ചെയ്‌തു. അയാളു​ടെ വലതു​ചെവി അറ്റു​പോ​യി.+ 51 എന്നാൽ യേശു, “ഇനി​യൊ​ന്നും ചെയ്യരു​ത്‌” എന്നു പറഞ്ഞിട്ട്‌ അയാളു​ടെ ചെവി​യിൽ തൊട്ട്‌ സുഖ​പ്പെ​ടു​ത്തി. 52 പിന്നെ, തന്നെ പിടി​ക്കാൻ വന്ന മുഖ്യ​പുരോ​ഹി​ത​ന്മാരോ​ടും ദേവാ​ല​യ​ത്തി​ലെ കാവൽക്കാ​രു​ടെ മേധാ​വി​കളോ​ടും മൂപ്പന്മാരോ​ടും ചോദി​ച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടി​ക്കാൻ വരുന്ന​തുപോ​ലെ വാളും വടിക​ളും ഒക്കെയാ​യി എന്നെ പിടി​ക്കാൻ വന്നിരി​ക്കു​ന്നത്‌?+ 53 ഞാൻ ദിവസ​വും നിങ്ങ​ളോടൊ​പ്പം ദേവാലയത്തിലുണ്ടായിരുന്നിട്ടും+ നിങ്ങൾ എന്നെ പിടി​കൂ​ടി​യില്ല.+ എന്നാൽ, ഇത്‌ ഇപ്പോൾ നിങ്ങളു​ടെ സമയമാ​ണ്‌, ഇരുട്ടു വാഴുന്ന സമയം.”+

54 അവർ യേശു​വി​നെ അറസ്റ്റു ചെയ്‌ത്‌ മഹാപുരോ​ഹി​തന്റെ വീട്ടി​ലേക്കു കൊണ്ടുപോ​യി.+ പത്രോ​സ്‌ കുറെ അകലം പാലിച്ച്‌ പുറകേ ചെന്നു.+ 55 അവരെല്ലാം നടുമു​റ്റത്ത്‌ തീ കായാൻ ഇരുന്ന​പ്പോൾ പത്രോ​സും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.+ 56 അപ്പോൾ ഒരു വേലക്കാ​രിപ്പെൺകു​ട്ടി തീയുടെ വെളി​ച്ച​ത്തിൽ പത്രോ​സി​നെ കണ്ടിട്ട്‌ സൂക്ഷി​ച്ചുനോ​ക്കി, “ഇയാളും ആ മനുഷ്യന്റെ​കൂടെ​യു​ണ്ടാ​യി​രു​ന്ന​ല്ലോ” എന്നു പറഞ്ഞു. 57 എന്നാൽ പത്രോ​സ്‌ അതു നിഷേ​ധി​ച്ചുകൊണ്ട്‌ അവളോ​ട്‌, “എനിക്ക്‌ അയാളെ അറിയില്ല” എന്നു പറഞ്ഞു. 58 അൽപ്പനേരം കഴിഞ്ഞ​പ്പോൾ മറ്റൊ​രാൾ പത്രോ​സി​നെ കണ്ടിട്ട്‌, “നിങ്ങളും അവരിൽ ഒരാളാ​ണ​ല്ലോ” എന്നു പറഞ്ഞു. അപ്പോൾ പത്രോ​സ്‌, “അല്ല” എന്നു പറഞ്ഞു.+ 59 ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ​പ്പോൾ വേറൊ​രാൾ വന്ന്‌ ഇങ്ങനെ തറപ്പി​ച്ചു​പ​റഞ്ഞു: “ഈ മനുഷ്യ​നും അയാ​ളോടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു, തീർച്ച. കാരണം, ഇയാൾ ഒരു ഗലീല​ക്കാ​ര​നാണ്‌.” 60 എന്നാൽ പത്രോ​സ്‌ അയാ​ളോട്‌, “താങ്കൾ പറയു​ന്നത്‌ എനിക്കു മനസ്സി​ലാ​കു​ന്നില്ല” എന്നു പറഞ്ഞു. പത്രോ​സ്‌ അതു പറഞ്ഞു​തീർന്നില്ല, അതിനു മുമ്പേ കോഴി കൂകി. 61 അപ്പോൾ കർത്താവ്‌ തിരിഞ്ഞ്‌ പത്രോ​സി​ന്റെ മുഖ​ത്തേക്കു നോക്കി. “ഇന്നു കോഴി കൂകും​മുമ്പ്‌ നീ മൂന്നു പ്രാവ​ശ്യം എന്നെ തള്ളിപ്പ​റ​യും” എന്നു കർത്താവ്‌ തന്നോടു പറഞ്ഞതു പത്രോ​സ്‌ അപ്പോൾ ഓർത്തു.+ 62 പത്രോസ്‌ പുറത്ത്‌ പോയി അതിദുഃ​ഖത്തോ​ടെ കരഞ്ഞു.

63 യേശുവിനു കാവൽ നിന്നവർ യേശു​വി​നെ കളിയാക്കാനും+ അടിക്കാ​നും തുടങ്ങി.+ 64 അവർ യേശു​വി​ന്റെ മുഖം മൂടി​യിട്ട്‌, “നിന്നെ അടിച്ചത്‌ ആരാ​ണെന്നു പ്രവചി​ക്ക്‌” എന്നു പറയു​ന്നു​ണ്ടാ​യി​രു​ന്നു. 65 അവർ യേശു​വിനെ​ക്കു​റിച്ച്‌ ദൈവ​നി​ന്ദാ​ക​ര​മായ പലതും പറഞ്ഞു.

66 നേരം വെളു​ത്തപ്പോൾ മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും ഉൾപ്പെട്ട, ജനത്തിന്റെ മൂപ്പന്മാ​രു​ടെ സംഘം ഒന്നിച്ചു​കൂ​ടി.+ അവർ യേശു​വി​നെ സൻഹെദ്രിൻ* ഹാളിൽ കൊണ്ടുപോ​യിട്ട്‌ ചോദി​ച്ചു: 67 “പറയൂ, നീ ക്രിസ്‌തു​വാ​ണോ?”+ അപ്പോൾ യേശു പറഞ്ഞു: “ഞാൻ പറഞ്ഞാ​ലും നിങ്ങൾ വിശ്വ​സി​ക്കില്ല. 68 മാത്രമല്ല, ഞാൻ എന്തെങ്കി​ലും ചോദി​ച്ചാൽ നിങ്ങളും ഉത്തരം പറയി​ല്ല​ല്ലോ. 69 എന്നാൽ ഇനിമു​തൽ മനുഷ്യപുത്രൻ+ ശക്തനായ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കും”+ എന്നു പറഞ്ഞു. 70 ഇതു കേട്ട്‌ അവർ എല്ലാവ​രും, “അപ്പോൾ നീ ദൈവ​പുത്ര​നാണെ​ന്നാ​ണോ” എന്നു ചോദി​ച്ചു. യേശു അവരോ​ട്‌, “ആണെന്നു നിങ്ങൾതന്നെ പറയു​ന്ന​ല്ലോ” എന്നു പറഞ്ഞു. 71 അപ്പോൾ അവർ പറഞ്ഞു: “നമുക്ക്‌ ഇനി മറ്റാരുടെയെ​ങ്കി​ലും മൊഴി എന്തിനാ​ണ്‌? അവന്റെ വായിൽനി​ന്നു​തന്നെ നമ്മൾ അതു കേട്ടല്ലോ.”+

23 അപ്പോൾ ജനക്കൂട്ടം എഴു​ന്നേറ്റു. എല്ലാവ​രും ചേർന്ന്‌ യേശു​വി​നെ പീലാത്തൊ​സി​ന്റെ അടു​ത്തേക്കു കൊണ്ടുപോ​യി.+ 2 “ഈ മനുഷ്യൻ ഞങ്ങളുടെ ജനതയെ വഴി​തെ​റ്റി​ക്കു​ക​യും സീസറി​നു നികുതി കൊടു​ക്കു​ന്നതു വിലക്കുകയും+ താൻ ക്രിസ്‌തു​വെന്ന രാജാ​വാണെന്ന്‌ അവകാ​ശപ്പെ​ടു​ക​യും ചെയ്യുന്നു”+ എന്നു പറഞ്ഞ്‌ അവർ യേശു​വിന്‌ എതിരെ കുറ്റാരോ​പണം നടത്താൻതു​ടങ്ങി.+ 3 പീലാത്തൊസ്‌ യേശു​വിനോട്‌, “നീ ജൂതന്മാ​രു​ടെ രാജാ​വാ​ണോ” എന്നു ചോദി​ച്ചപ്പോൾ, “അങ്ങുതന്നെ അതു പറയു​ന്ന​ല്ലോ”+ എന്നു യേശു പറഞ്ഞു. 4 അപ്പോൾ പീലാ​ത്തൊ​സ്‌ മുഖ്യ​പുരോ​ഹി​ത​ന്മാരോ​ടും ജനക്കൂ​ട്ടത്തോ​ടും, “ഈ മനുഷ്യ​നിൽ ഞാൻ ഒരു കുറ്റവും കാണു​ന്നില്ല”+ എന്നു പറഞ്ഞു. 5 പക്ഷേ അവർ വിട്ടുകൊ​ടു​ക്കാൻ തയ്യാറാ​കാ​തെ, “ഇവൻ അങ്ങു ഗലീല മുതൽ ഇവിടം വരെ യഹൂദ്യ​യിലെ​ങ്ങും പഠിപ്പി​ച്ചുകൊണ്ട്‌ ജനത്തെ ഇളക്കി​വി​ടു​ന്നു” എന്നു പറഞ്ഞു. 6 ഇതു കേട്ടിട്ട്‌ പീലാ​ത്തൊ​സ്‌ യേശു ഗലീല​ക്കാ​ര​നാ​ണോ എന്നു ചോദി​ച്ചു. 7 യേശു ഹെരോ​ദി​ന്റെ അധികാ​ര​പ​രി​ധി​യിൽപ്പെ​ട്ട​വ​നാണെന്നു മനസ്സിലാക്കിയപ്പോൾ+ പീലാ​ത്തൊ​സ്‌ യേശു​വി​നെ ഹെരോ​ദി​ന്റെ അടു​ത്തേക്ക്‌ അയച്ചു. ആ സമയത്ത്‌ ഹെരോ​ദ്‌ യരുശലേ​മി​ലു​ണ്ടാ​യി​രു​ന്നു.

8 യേശുവിനെ കണ്ടപ്പോൾ ഹെരോ​ദി​നു വലിയ സന്തോ​ഷ​മാ​യി. യേശു​വിനെ​ക്കു​റിച്ച്‌ ധാരാളം കേട്ടി​രു​ന്ന​തുകൊണ്ട്‌ ഒന്നു നേരിൽ കാണാൻ ഏറെക്കാ​ല​മാ​യി അദ്ദേഹം ആഗ്രഹി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.+ യേശു എന്തെങ്കി​ലും അടയാളം ചെയ്യു​ന്നതു കാണാ​മെന്ന പ്രതീ​ക്ഷ​യും ഹെരോ​ദി​നു​ണ്ടാ​യി​രു​ന്നു. 9 ഹെരോദ്‌ നിരവധി ചോദ്യ​ങ്ങൾ ചോദിച്ചെ​ങ്കി​ലും യേശു ഒരു മറുപ​ടി​യും പറഞ്ഞില്ല.+ 10 എന്നാൽ മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും വീറോ​ടെ യേശു​വിന്‌ എതിരെ കുറ്റാരോ​പണം ഉന്നയി​ച്ചുകൊ​ണ്ടി​രു​ന്നു. 11 ഹെരോദും കാവൽഭ​ട​ന്മാ​രും യേശു​വിനോട്‌ ആദരവി​ല്ലാ​തെ പെരു​മാ​റി.+ യേശു​വി​നെ കളിയാക്കാനായി+ ഹെരോ​ദ്‌ യേശു​വി​നെ നിറപ്പ​കി​ട്ടുള്ള ഒരു വസ്‌ത്രം ധരിപ്പി​ച്ചിട്ട്‌ പീലാത്തൊ​സി​ന്റെ അടു​ത്തേക്കു തിരി​ച്ച​യച്ചു. 12 അതുവരെ ശത്രു​ത​യി​ലാ​യി​രുന്ന ഹെരോ​ദും പീലാത്തൊ​സും അന്നു സ്‌നേ​ഹി​ത​ന്മാ​രാ​യി മാറി.

13 അപ്പോൾ പീലാ​ത്തൊ​സ്‌ മുഖ്യ​പുരോ​ഹി​ത​ന്മാരെ​യും പ്രമാ​ണി​മാരെ​യും ജനത്തെ​യും വിളി​ച്ചു​കൂ​ട്ടി 14 അവരോടു പറഞ്ഞു: “ആളുകളെ കലാപ​ത്തി​നു പ്രേരി​പ്പി​ക്കുന്നെന്നു പറഞ്ഞാ​ണ​ല്ലോ നിങ്ങൾ ഈ മനുഷ്യ​നെ എന്റെ അടുത്ത്‌ കൊണ്ടു​വ​ന്നത്‌. എന്നാൽ നിങ്ങളു​ടെ മുന്നിൽവെച്ച്‌ ഞാൻ ഇയാളെ വിസ്‌ത​രി​ച്ചി​ട്ടും നിങ്ങൾ ഇയാൾക്കെ​തി​രെ ഉന്നയി​ക്കുന്ന ആരോ​പ​ണ​ങ്ങൾക്ക്‌ ഒരു അടിസ്ഥാ​ന​വും കണ്ടില്ല.+ 15 ഹെരോദും കണ്ടില്ല. ഹെരോ​ദ്‌ ഇയാളെ നമ്മുടെ അടു​ത്തേ​ക്കു​തന്നെ തിരി​ച്ച​യ​ച്ച​ല്ലോ. മരണശിക്ഷ അർഹി​ക്കുന്ന ഒന്നും ഇയാൾ ചെയ്‌തി​ട്ടില്ല. 16 അതുകൊണ്ട്‌ വേണ്ട ശിക്ഷ കൊടുത്തിട്ട്‌+ ഞാൻ ഇയാളെ വിട്ടയ​യ്‌ക്കാൻപോ​കു​ക​യാണ്‌.” 17 *—— 18 പക്ഷേ ജനമെ​ല്ലാം ഇങ്ങനെ ആർത്തു​വി​ളി​ച്ചു: “ഇവനെ കൊന്നു​ക​ളയൂ,* ബറബ്ബാ​സി​നെ വിട്ടു​തരൂ!”+ 19 (ഈ ബറബ്ബാ​സാ​കട്ടെ കൊല​പാ​ത​ക​ത്തിന്റെ​യും നഗരത്തി​ലു​ണ്ടായ കലാപ​ത്തിന്റെ​യും പേരിൽ ജയിലിൽ കിടക്കു​ന്ന​വ​നാ​യി​രു​ന്നു.) 20 യേശുവിനെ വിട്ടയ​യ്‌ക്കാ​നുള്ള ആഗ്രഹം​കൊ​ണ്ട്‌ പീലാ​ത്തൊ​സ്‌ വീണ്ടും അവരോ​ടു സംസാ​രി​ച്ചുനോ​ക്കി.+ 21 എന്നാൽ അവർ, “അവനെ സ്‌തംഭത്തിലേറ്റ്‌! അവനെ സ്‌തം​ഭ​ത്തിലേറ്റ്‌!” എന്ന്‌ അലറി.+ 22 മൂന്നാമതും പീലാ​ത്തൊ​സ്‌ അവരോ​ടു പറഞ്ഞു: “എന്തിന്‌? ഈ മനുഷ്യൻ എന്തു തെറ്റു ചെയ്‌തു? മരണം അർഹി​ക്കു​ന്നതൊ​ന്നും ഞാൻ ഇയാളിൽ കാണു​ന്നില്ല. അതു​കൊണ്ട്‌ ഞാൻ ഇയാളെ ശിക്ഷി​ച്ചിട്ട്‌ വിട്ടയ​യ്‌ക്കു​ക​യാണ്‌.” 23 അപ്പോൾ, അവർ യേശു​വി​നെ വധിക്കണമെന്നു* ശഠിച്ചു​കൊ​ണ്ട്‌ വല്ലാതെ ബഹളം വെക്കാൻതു​ടങ്ങി.+ ഒടുവിൽ അതു ഫലം കണ്ടു. 24 അവർ ആവശ്യപ്പെ​ടു​ന്ന​തുപോ​ലെ നടക്കട്ടെ എന്നു പീലാ​ത്തൊ​സ്‌ വിധിച്ചു. 25 കലാപത്തിന്റെയും കൊല​പാ​ത​ക​ത്തിന്റെ​യും പേരിൽ ജയിലി​ലാ​ക്കി​യി​രു​ന്ന​വനെ അവർ ആവശ്യപ്പെ​ട്ട​തുപോ​ലെ പീലാ​ത്തൊ​സ്‌ വിട്ടയച്ചു. എന്നാൽ യേശു​വി​നെ അവരുടെ ഇഷ്ടത്തിനു വിട്ടുകൊ​ടു​ത്തു.

26 യേശുവിനെ കൊണ്ടുപോ​കുമ്പോൾ നാട്ടിൻപു​റ​ത്തു​നിന്ന്‌ വരുക​യാ​യി​രുന്ന കുറേ​ന​ക്കാ​ര​നായ ശിമോ​നെ അവർ പിടി​ച്ചു​നി​റു​ത്തി. എന്നിട്ട്‌ യേശു​വി​ന്റെ പിന്നാലെ ദണ്ഡനസ്‌തംഭം* ചുമന്നു​കൊ​ണ്ട്‌ ചെല്ലാൻ, ശിമോ​ന്റെ മേൽ അതു വെച്ചുകൊ​ടു​ത്തു.+ 27 ഒരു വലിയ ജനാവലി യേശു​വി​ന്റെ പിന്നാലെ ചെന്നു. യേശു​വിനെച്ചൊ​ല്ലി നെഞ്ചത്ത​ടിച്ച്‌ കരയു​ക​യും അലമു​റ​യി​ടു​ക​യും ചെയ്യുന്ന അനേകം സ്‌ത്രീ​ക​ളും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. 28 യേശു ആ സ്‌ത്രീ​ക​ളു​ടെ നേരെ തിരിഞ്ഞ്‌ അവരോ​ടു പറഞ്ഞു: “യരുശലേം​പുത്രി​മാ​രേ, എന്നെ ഓർത്ത്‌ കരയേണ്ടാ. നിങ്ങ​ളെ​യും നിങ്ങളു​ടെ മക്കളെ​യും ഓർത്ത്‌ കരയൂ.+ 29 കാരണം, ‘പ്രസവി​ക്കു​ക​യോ മുലയൂ​ട്ടു​ക​യോ ചെയ്യാത്ത വന്ധ്യമാ​രായ സ്‌ത്രീ​കൾ സന്തുഷ്ടർ’ എന്ന്‌ ആളുകൾ പറയുന്ന കാലം ഇതാ വരുന്നു.+ 30 അന്ന്‌ അവർ മലക​ളോട്‌, ‘ഞങ്ങളുടെ മേൽ വന്നുവീ​ഴൂ!’ എന്നും കുന്നു​കളോട്‌, ‘ഞങ്ങളെ മൂടൂ!’ എന്നും പറയും.+ 31 മരം പച്ചയാ​യി​രി​ക്കുമ്പോൾ സ്ഥിതി ഇതാ​ണെ​ങ്കിൽ അത്‌ ഉണങ്ങി​ക്ക​ഴി​യുമ്പോൾ എന്തായി​രി​ക്കും അവസ്ഥ?”

32 യേശുവിന്റെകൂടെ വധിക്കാൻ രണ്ടു കുറ്റവാ​ളി​കളെ​യും കൊണ്ടുപോ​യി​രു​ന്നു.+ 33 തലയോടിടം+ എന്നു വിളി​ക്കുന്ന സ്ഥലത്ത്‌ എത്തിയ​പ്പോൾ അവർ യേശു​വിനെ സ്‌തം​ഭ​ത്തിൽ തറച്ചു. കുറ്റവാ​ളി​കളെ​യോ ഒരാളെ വലത്തും മറ്റേ ആളെ ഇടത്തും ആയി സ്‌തം​ഭ​ത്തി​ലേറ്റി.+ 34 അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യു​ന്നത്‌ എന്താ​ണെന്ന്‌ ഇവർക്ക്‌ അറിയി​ല്ലാ​ത്ത​തുകൊണ്ട്‌ ഇവരോ​ടു ക്ഷമി​ക്കേ​ണമേ” എന്നു പറഞ്ഞു. പിന്നെ അവർ യേശു​വി​ന്റെ വസ്‌ത്രങ്ങൾ വീതിച്ചെ​ടു​ക്കാൻ നറുക്കി​ട്ടു.+ 35 ആളുകൾ ഇതെല്ലാം നോക്കി​ക്കൊ​ണ്ട്‌ നിന്നു. പ്രമാ​ണി​മാ​രാ​കട്ടെ യേശു​വി​നെ പുച്ഛി​ച്ചുകൊണ്ട്‌ പറഞ്ഞു: “മറ്റുള്ള​വരെ ഇവൻ രക്ഷിച്ച​ല്ലോ. ഇവൻ ദൈവ​ത്തി​ന്റെ അഭിഷിക്തനും* തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ട​വ​നും ആണെങ്കിൽ സ്വയം രക്ഷിക്കട്ടെ.”+ 36 പടയാളികളും അടുത്ത്‌ ചെന്ന്‌ പുളിച്ച വീഞ്ഞു+ യേശു​വി​നു നേരെ നീട്ടി കളിയാ​ക്കി ഇങ്ങനെ പറഞ്ഞു: 37 “നീ ജൂതന്മാ​രു​ടെ രാജാ​വാണെ​ങ്കിൽ നിന്നെ​ത്തന്നെ രക്ഷിക്കുക.” 38 “ഇതു ജൂതന്മാ​രു​ടെ രാജാവ്‌”+ എന്ന്‌ അവർ യേശു​വി​ന്റെ തലയ്‌ക്കു മുകളിൽ എഴുതിവെ​ച്ചി​രു​ന്നു.

39 സ്‌തംഭത്തിൽ കിടന്ന കുറ്റവാ​ളി​ക​ളിൽ ഒരാൾ ഇങ്ങനെ പറഞ്ഞ്‌ യേശു​വി​നെ നിന്ദിച്ചു:+ “നീ ക്രിസ്‌തു​വാ​ണല്ലേ? എങ്കിൽ നിന്നെ​ത്തന്നെ​യും ഞങ്ങളെ​യും രക്ഷിക്ക്‌.” 40 അപ്പോൾ മറ്റേ ആൾ അയാളെ ശകാരി​ച്ചുകൊണ്ട്‌ ചോദി​ച്ചു: “ഈ മനുഷ്യ​ന്റെ അതേ ശിക്ഷാ​വി​ധി കിട്ടി​യി​ട്ടും നിനക്കു ദൈവത്തെ ഒട്ടും പേടി​യി​ല്ലേ? 41 നമുക്ക്‌ ഈ ശിക്ഷ ലഭിച്ചതു ന്യായ​മാണ്‌. നമ്മൾ ചെയ്‌തു​കൂ​ട്ടി​യ​തി​നു കിട്ടേ​ണ്ടതു കിട്ടി. എന്നാൽ ഈ മനുഷ്യൻ ഒരു തെറ്റും ചെയ്‌തി​ട്ടില്ല.” 42 പിന്നെ അയാൾ, “യേശുവേ, അങ്ങ്‌ അങ്ങയുടെ രാജ്യ​ത്തിൽ പ്രവേ​ശി​ക്കുമ്പോൾ എന്നെയും ഓർക്കേ​ണമേ”+ എന്നു പറഞ്ഞു. 43 അപ്പോൾ യേശു അയാ​ളോ​ടു പറഞ്ഞു: “സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.”+

44 അപ്പോൾ ഏകദേശം ആറാം മണിയാ​യി​രു​ന്നു.* എന്നിട്ടും നാട്ടിലെ​ങ്ങും ഇരുട്ടു പരന്നു. ഒൻപതാം മണിവരെ* അങ്ങനെ നിന്നു.+ 45 കാരണം സൂര്യപ്ര​കാ​ശം മങ്ങി​പ്പോ​യി. കൂടാതെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ തിരശ്ശീല+ മുകളിൽനി​ന്ന്‌ താഴെ​വരെ നെടുകെ കീറിപ്പോ​യി.+ 46 യേശു ഉറക്കെ, “പിതാവേ, ഞാൻ എന്റെ ജീവൻ* തൃ​ക്കൈ​യിൽ ഏൽപ്പി​ക്കു​ന്നു”+ എന്നു പറഞ്ഞു. ഇതു പറഞ്ഞിട്ട്‌ യേശു ജീവൻ വെടിഞ്ഞു.*+ 47 സംഭവിച്ചതു കണ്ടിട്ട്‌ സൈനികോദ്യോ​ഗസ്ഥൻ, “ശരിക്കും ഈ മനുഷ്യൻ നീതി​മാ​നാ​യി​രു​ന്നു” എന്നു പറഞ്ഞ്‌ ദൈവത്തെ സ്‌തു​തി​ച്ചു.+ 48 സംഭവം കാണാൻ വന്നുകൂ​ടിയ ജനം നടന്ന​തെ​ല്ലാം കണ്ടിട്ടു നെഞ്ചത്ത​ടി​ച്ചുകൊണ്ട്‌ വീട്ടി​ലേക്കു തിരി​ച്ചുപോ​യി. 49 ഗലീലയിൽനിന്ന്‌ യേശു​വി​നെ അനുഗ​മിച്ച സ്‌ത്രീ​കൾ ഉൾപ്പെടെ യേശു​വി​ന്റെ പരിച​യ​ക്കാരെ​ല്ലാം ഇതൊക്കെ കണ്ടു​കൊണ്ട്‌ ദൂരെ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു.+

50 യോസേഫ്‌ എന്നു പേരുള്ള നല്ലവനും നീതി​മാ​നും ആയ ഒരാളു​ണ്ടാ​യി​രു​ന്നു.+ അദ്ദേഹം ന്യായാ​ധി​പ​സ​ഭ​യി​ലെ ഒരു അംഗമാ​യി​രു​ന്നു. 51 (യോ​സേഫ്‌ അവരുടെ കുടി​ല​പ​ദ്ധ​തിയെ​യും പ്രവൃ​ത്തിയെ​യും അനുകൂ​ലിച്ച്‌ വോട്ടു ചെയ്‌തി​ല്ലാ​യി​രു​ന്നു.) യഹൂദ്യ​രു​ടെ ഒരു നഗരമായ അരിമ​ഥ്യ​യിൽനി​ന്നുള്ള യോ​സേഫ്‌ ദൈവ​രാ​ജ്യ​ത്തി​നുവേണ്ടി കാത്തി​രു​ന്ന​യാ​ളാണ്‌. 52 യോസേഫ്‌ പീലാത്തൊ​സി​ന്റെ അടുത്ത്‌ ചെന്ന്‌ യേശു​വി​ന്റെ ശരീരം ചോദി​ച്ചു. 53 അതു താഴെ ഇറക്കി+ മേന്മ​യേ​റിയ ഒരു ലിനൻതു​ണി​യിൽ പൊതി​ഞ്ഞ്‌, പാറയിൽ വെട്ടി​യു​ണ്ടാ​ക്കിയ ഒരു കല്ലറയിൽ വെച്ചു.+ അതുവരെ ആരെയും അതിൽ അടക്കി​യി​ട്ടി​ല്ലാ​യി​രു​ന്നു. 54 അന്ന്‌ ഒരുക്ക​നാ​ളാ​യി​രു​ന്നു.+ ശബത്ത്‌+ ആരംഭി​ക്കാ​റാ​യി​രു​ന്നു. 55 ഗലീലയിൽനിന്ന്‌ യേശു​വിന്റെ​കൂ​ടെ വന്ന സ്‌ത്രീ​ക​ളും ഒപ്പം ചെന്ന്‌ കല്ലറയും അതിൽ യേശു​വി​ന്റെ ശരീരം വെച്ചി​രി​ക്കു​ന്ന​തും കണ്ടു.+ 56 പിന്നെ അവർ സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങ​ളും സുഗന്ധ​തൈ​ല​ങ്ങ​ളും ഒരുക്കാൻവേണ്ടി മടങ്ങിപ്പോ​യി. ശബത്തിൽ പക്ഷേ അവർ കല്‌പ​ന​യ​നു​സ​രിച്ച്‌ വിശ്ര​മി​ച്ചു.+

24 പക്ഷേ ആഴ്‌ച​യു​ടെ ഒന്നാം ദിവസം അതിരാ​വിലെ​തന്നെ, തങ്ങൾ ഒരുക്കിയ സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങ​ളു​മാ​യി അവർ കല്ലറയു​ടെ അടുത്ത്‌ ചെന്നു.+ 2 എന്നാൽ കല്ലറയു​ടെ കല്ല്‌ ഉരുട്ടി​മാ​റ്റി​യി​രി​ക്കു​ന്നത്‌ അവർ കണ്ടു.+ 3 അകത്ത്‌ കടന്ന​പ്പോൾ കർത്താ​വായ യേശു​വി​ന്റെ ശരീരം അവി​ടെ​യില്ല.+ 4 അവർ അങ്ങനെ അമ്പരന്നു​നി​ന്നപ്പോൾ, ശോഭയേ​റിയ വസ്‌ത്രം ധരിച്ച രണ്ടു പുരു​ഷ​ന്മാർ അതാ, അരികെ നിൽക്കു​ന്നു! 5 സ്‌ത്രീകൾ പേടിച്ച്‌ തല കുനി​ച്ചു​നിൽക്കുമ്പോൾ ആ പുരു​ഷ​ന്മാർ അവരോ​ടു ചോദി​ച്ചു: “ജീവി​ച്ചി​രി​ക്കു​ന്ന​വനെ മരിച്ച​വ​രു​ടെ ഇടയിൽ തിരയു​ന്നത്‌ എന്തിനാ​ണ്‌?+ 6 യേശു ഇവി​ടെ​യില്ല, ഉയിർപ്പി​ക്കപ്പെ​ട്ടി​രി​ക്കു​ന്നു. ഗലീല​യിൽവെച്ച്‌ യേശു നിങ്ങ​ളോ​ടു പറഞ്ഞത്‌ ഓർത്തുനോ​ക്കൂ. 7 മനുഷ്യപുത്രനെ പാപി​ക​ളു​ടെ കൈയിൽ ഏൽപ്പി​ക്കു​ക​യും അവർ അവനെ സ്‌തം​ഭ​ത്തിലേ​റ്റു​ക​യും മൂന്നാം ദിവസം അവൻ ഉയിർത്തെ​ഴുന്നേൽക്കു​ക​യും ചെയ്യു​മെന്നു യേശു പറഞ്ഞി​രു​ന്നി​ല്ലേ?”+ 8 അപ്പോൾ അവർ യേശു​വി​ന്റെ വാക്കുകൾ ഓർത്തു.+ 9 കല്ലറയിൽനിന്ന്‌ മടങ്ങിവന്ന അവർ ഇതൊക്കെ പതി​നൊ​ന്നു പേരെയും* മറ്റെല്ലാ​വരെ​യും അറിയി​ച്ചു.+ 10 മഗ്‌ദലക്കാരി മറിയ, യോഹന്ന, യാക്കോ​ബി​ന്റെ അമ്മയായ മറിയ എന്നിവ​രാ​യി​രു​ന്നു കല്ലറയി​ലേക്കു പോയ സ്‌ത്രീ​കൾ. അവരോടൊ​പ്പ​മു​ണ്ടാ​യി​രുന്ന മറ്റു സ്‌ത്രീ​ക​ളും അപ്പോ​സ്‌ത​ല​ന്മാരോട്‌ ഇതെക്കു​റിച്ച്‌ പറഞ്ഞു. 11 എന്നാൽ അവർ പറഞ്ഞ​തൊ​ക്കെ ഒരു കെട്ടു​ക​ഥപോ​ലെ തോന്നി​യ​തുകൊണ്ട്‌ അവർ ആ സ്‌ത്രീ​കളെ വിശ്വ​സി​ച്ചില്ല.

12 എന്നാൽ പത്രോ​സ്‌ എഴു​ന്നേറ്റ്‌ കല്ലറയു​ടെ അടു​ത്തേക്ക്‌ ഓടി. കല്ലറയു​ടെ അകത്തേക്കു നോക്കി​യപ്പോൾ അവിടെ ലിനൻതു​ണി​ക​ള​ല്ലാ​തെ ഒന്നും കണ്ടില്ല. എന്തായി​രി​ക്കും സംഭവി​ച്ചതെന്ന്‌ അത്ഭുതപ്പെ​ട്ടുകൊണ്ട്‌ പത്രോ​സ്‌ അവി​ടെ​നിന്ന്‌ പോന്നു.

13 അന്നേ ദിവസം അവരിൽ രണ്ടു പേർ യരുശലേ​മിൽനിന്ന്‌ ഏകദേശം 11 കിലോമീറ്റർ* ദൂരെ​യുള്ള എമ്മാവൂ​സ്‌ എന്ന ഗ്രാമ​ത്തിലേക്കു പോകു​ക​യാ​യി​രു​ന്നു. 14 സംഭവിച്ച കാര്യ​ങ്ങളെ​ക്കു​റിച്ചെ​ല്ലാം അവർ സംസാ​രി​ച്ചുകൊ​ണ്ടി​രു​ന്നു.

15 അവർ ഇങ്ങനെ പറഞ്ഞും ചർച്ച ചെയ്‌തും നടക്കു​മ്പോൾ യേശു​വും അടുത്ത്‌ എത്തി അവരുടെ​കൂ​ടെ നടക്കാൻതു​ടങ്ങി. 16 എന്നാൽ യേശു​വി​നെ തിരി​ച്ച​റി​യാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ മറയ്‌ക്കപ്പെ​ട്ടി​രു​ന്നു.+ 17 യേശു അവരോ​ട്‌, “എന്തി​നെ​ക്കു​റി​ച്ചാ​ണു നിങ്ങൾ ഇത്ര കാര്യ​മാ​യി സംസാ​രി​ക്കു​ന്നത്‌” എന്നു ചോദി​ച്ചു. അവരാ​കട്ടെ വാടിയ മുഖ​ത്തോ​ടെ നിന്നു. 18 പിന്നെ ക്ലെയൊ​പ്പാവ്‌ എന്നു പേരു​ള്ള​യാൾ യേശു​വിനോ​ടു ചോദി​ച്ചു: “ഈ ദിവസ​ങ്ങ​ളിൽ യരുശലേ​മിൽ നടന്ന സംഭവ​ങ്ങളൊ​ന്നും അറിഞ്ഞി​ല്ലേ? താങ്കൾ എന്താ അവിടെ ഒറ്റപ്പെട്ട്‌ കഴിയുന്ന വല്ല അന്യനാ​ട്ടു​കാ​ര​നു​മാ​ണോ?”* 19 “ഏതു സംഭവങ്ങൾ” എന്നു യേശു ചോദി​ച്ചു. അപ്പോൾ അവർ പറഞ്ഞു: “നസറെ​ത്തു​കാ​ര​നായ യേശു​വിനെ​ക്കു​റി​ച്ചുള്ള കാര്യങ്ങൾ.+ ദൈവ​ത്തിന്റെ​യും ജനത്തിന്റെ​യും മുമ്പാകെ യേശു വാക്കി​ലും പ്രവൃ​ത്തി​യി​ലും ശക്തനായ ഒരു പ്രവാ​ച​ക​നാ​യി​രു​ന്നു.+ 20 ഞങ്ങളുടെ മുഖ്യ​പുരോ​ഹി​ത​ന്മാ​രും പ്രമാ​ണി​മാ​രും യേശു​വി​നു മരണശിക്ഷ വിധി​ക്കാൻ ഏൽപ്പി​ച്ചുകൊ​ടു​ത്തു.+ ഒടുവിൽ അവർ യേശു​വി​നെ സ്‌തം​ഭ​ത്തിൽ തറച്ചു. 21 എന്നാൽ യേശു ഇസ്രായേ​ലി​നെ മോചി​പ്പി​ക്കും എന്നാണു ഞങ്ങൾ പ്രതീ​ക്ഷി​ച്ചി​രു​ന്നത്‌.+ പക്ഷേ എല്ലാം സംഭവി​ച്ചിട്ട്‌ ഇതു മൂന്നാം ദിവസ​മാണ്‌. 22 മാത്രമല്ല, ഞങ്ങളുടെ കൂട്ടത്തി​ലുള്ള ചില സ്‌ത്രീ​കൾ അമ്പരപ്പി​ക്കുന്ന ചില കാര്യങ്ങൾ ഞങ്ങളോ​ടു പറയു​ക​യും ചെയ്‌തു: അവർ അതിരാ​വി​ലെ കല്ലറയിൽ ചെന്ന്‌ നോക്കിയപ്പോൾ+ 23 യേശുവിന്റെ ശരീരം അവിടെ കണ്ടില്ല. പക്ഷേ ഒരു അസാധാ​ര​ണ​കാഴ്‌ച കണ്ടെന്നും ദൈവ​ദൂ​ത​ന്മാർ പ്രത്യ​ക്ഷ​രാ​യി യേശു ജീവി​ച്ചി​രി​പ്പുണ്ടെന്നു പറഞ്ഞെ​ന്നും അവർ ഞങ്ങളെ അറിയി​ച്ചു. 24 അപ്പോൾ ഞങ്ങളോടൊ​പ്പ​മു​ണ്ടാ​യി​രുന്ന ചിലരും കല്ലറയു​ടെ അടു​ത്തേക്കു പോയി,+ സ്‌ത്രീ​കൾ പറഞ്ഞതു ശരിയാ​ണെന്നു കണ്ട്‌ ബോധ്യ​പ്പെട്ടു. പക്ഷേ അവരും യേശു​വി​നെ കണ്ടില്ല.”

25 യേശു അവരോ​ട്‌, “ബുദ്ധി​യി​ല്ലാ​ത്ത​വരേ, പ്രവാ​ച​ക​ന്മാർ പറഞ്ഞ​തെ​ല്ലാം വിശ്വ​സി​ക്കാൻ മടികാ​ണി​ക്കുന്ന ഹൃദയ​മു​ള്ള​വരേ, 26 ക്രിസ്‌തു ഇതെല്ലാം സഹിച്ചിട്ടല്ലേ+ മഹത്ത്വ​ത്തിൽ പ്രവേ​ശിക്കേ​ണ്ടത്‌”+ എന്നു ചോദി​ച്ചു. 27 പിന്നെ, മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും+ തിരുവെ​ഴു​ത്തു​ക​ളിൽ തന്നെക്കു​റിച്ച്‌ പറഞ്ഞി​രു​ന്നതെ​ല്ലാം യേശു അവർക്കു വ്യാഖ്യാ​നി​ച്ചുകൊ​ടു​ത്തു.

28 ഒടുവിൽ അവർ അവർക്കു പോകേണ്ട ഗ്രാമ​ത്തിന്‌ അടുത്ത്‌ എത്തി. അപ്പോൾ യേശു മുമ്പോ​ട്ടു പോകു​ന്ന​താ​യി ഭാവിച്ചു. 29 എന്നാൽ അവർ യേശു​വി​നെ നിർബ​ന്ധി​ച്ചു: “ഞങ്ങളോടൊ​പ്പം താമസി​ക്ക്‌. നേരം വൈകി​യ​ല്ലോ, ഉടൻ ഇരുട്ടു വീഴും.” അപ്പോൾ യേശു അവരോടൊ​പ്പം താമസി​ക്കാൻ ചെന്നു. 30 അവരുടെകൂടെ ഭക്ഷണം കഴിക്കാൻ ഇരുന്ന​പ്പോൾ യേശു ഒരു അപ്പം എടുത്ത്‌ അനു​ഗ്ര​ഹ​ത്തി​നുവേണ്ടി പ്രാർഥി​ച്ച്‌ നുറുക്കി അവർക്കു കൊടു​ത്തു.+ 31 ഉടനെ അവരുടെ കണ്ണു തുറന്നു. അവർ ആളെ തിരി​ച്ച​റി​ഞ്ഞു. എന്നാൽ യേശു അവരുടെ മുന്നിൽനി​ന്ന്‌ അപ്രത്യ​ക്ഷ​നാ​യി.+ 32 “യേശു വഴിയിൽവെച്ച്‌ നമ്മളോ​ടു സംസാ​രി​ക്കു​ക​യും തിരുവെ​ഴു​ത്തു​കൾ നമുക്കു വ്യക്തമാ​യി വിശദീ​ക​രി​ച്ചു​ത​രു​ക​യും ചെയ്‌ത​പ്പോൾ നമ്മുടെ ഹൃദയം ജ്വലി​ക്കു​ക​യാ​യി​രു​ന്നു, അല്ലേ” എന്ന്‌ അവർ തമ്മിൽ പറഞ്ഞു. 33 അപ്പോൾത്തന്നെ അവർ എഴു​ന്നേറ്റ്‌ യരുശലേ​മിലേക്കു മടങ്ങി; പതി​നൊ​ന്നു പേരെ​യും അവരുടെ​കൂ​ടെ കൂടി​വ​ന്ന​വരെ​യും കണ്ടു. 34 അവിടെ കൂടി​യി​രു​ന്നവർ, “കർത്താവ്‌ ഉറപ്പാ​യും ഉയിർപ്പി​ക്കപ്പെ​ട്ടി​രി​ക്കു​ന്നു, ശിമോ​നു പ്രത്യ​ക്ഷ​നാ​യി”+ എന്നു പറഞ്ഞു. 35 വഴിയിൽവെച്ച്‌ സംഭവി​ച്ച​തും അപ്പം നുറു​ക്കുമ്പോൾ യേശു​വി​നെ തിരിച്ചറിഞ്ഞതും+ അവരും വിവരി​ച്ചു.

36 അവർ ഇക്കാര്യ​ങ്ങൾ സംസാ​രി​ച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ യേശു അവരുടെ നടുവിൽ വന്ന്‌ നിന്ന്‌ അവരോ​ട്‌, “നിങ്ങൾക്കു സമാധാ​നം”+ എന്നു പറഞ്ഞു. 37 അവർ ഞെട്ടി​ത്ത​രി​ച്ചു. ആകെ പേടി​ച്ചുപോയ അവർ അത്‌ ഒരു ആത്മവ്യക്തിയാണെന്നു* വിചാ​രി​ച്ചു. 38 അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ എന്തിനാ​ണ്‌ ഇങ്ങനെ അസ്വസ്ഥ​രാ​കു​ന്നത്‌? നിങ്ങളു​ടെ ഹൃദയ​ത്തിൽ സംശയങ്ങൾ ഉണ്ടാകു​ന്നത്‌ എന്താണ്‌? 39 എന്റെ കൈക​ളും കാലു​ക​ളും നോക്ക്‌. ഇതു ഞാൻതന്നെ​യാണ്‌. എന്നെ തൊട്ടുനോ​ക്കൂ. ഒരു ആത്മവ്യ​ക്തി​ക്കു നിങ്ങൾ ഈ കാണു​ന്ന​തുപോ​ലെ മാംസ​വും അസ്ഥിക​ളും ഇല്ലല്ലോ.” 40 ഇങ്ങനെ പറഞ്ഞിട്ട്‌ യേശു കൈക​ളും കാലു​ക​ളും അവരെ കാണിച്ചു. 41 പക്ഷേ അവർ സന്തോ​ഷ​വും ആശ്ചര്യ​വും കൊണ്ട്‌ ഒന്നും വിശ്വ​സി​ക്കാ​നാ​കാ​തെ നിന്നു. അപ്പോൾ യേശു അവരോ​ട്‌, “നിങ്ങളു​ടെ കൈയിൽ കഴിക്കാൻ എന്തെങ്കി​ലു​മു​ണ്ടോ” എന്നു ചോദി​ച്ചു. 42 അവർ ചുട്ടെ​ടുത്ത ഒരു കഷണം മീൻ കൊടു​ത്തു. 43 യേശു അതു വാങ്ങി അവരുടെ മുന്നിൽവെച്ച്‌ കഴിച്ചു.

44 പിന്നെ യേശു അവരോ​ടു പറഞ്ഞു: “നിങ്ങളുടെ​കൂടെ​യാ​യി​രു​ന്നപ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ+ ഓർത്തുനോ​ക്കൂ. മോശ​യു​ടെ നിയമ​ത്തി​ലും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളി​ലും സങ്കീർത്ത​ന​ങ്ങ​ളി​ലും എന്നെക്കു​റിച്ച്‌ പറഞ്ഞി​ട്ടു​ള്ളതെ​ല്ലാം നിറ​വേ​റണം എന്നു ഞാൻ പറഞ്ഞില്ലേ?”+ 45 അതു കഴിഞ്ഞ്‌, തിരുവെ​ഴു​ത്തു​ക​ളു​ടെ അർഥം ഗ്രഹി​ക്കാൻ യേശു അവരുടെ മനസ്സുകൾ മുഴു​വ​നാ​യി തുറന്നു.+ 46 യേശു അവരോ​ടു പറഞ്ഞു: “ക്രിസ്‌തു കഷ്ടപ്പാ​ടു​കൾ സഹിക്ക​ണമെ​ന്നും മൂന്നാം ദിവസം മരിച്ച​വ​രു​ടെ ഇടയിൽനി​ന്ന്‌ ഉയിർക്ക​ണമെ​ന്നും എഴുതി​യി​ട്ടുണ്ട്‌.+ 47 കൂടാതെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ+ മാനസാ​ന്ത​രപ്പെ​ട​ണമെന്ന്‌, യരുശലേ​മിൽ തുടങ്ങി+ എല്ലാ ജനതകളോടും+ അവന്റെ നാമത്തിൽ പ്രസം​ഗി​ക്ക​ണമെ​ന്നും എഴുതി​യി​രി​ക്കു​ന്നു. 48 ഈ കാര്യ​ങ്ങൾക്കു നിങ്ങൾ സാക്ഷി​ക​ളാ​യി​രി​ക്കണം.+ 49 എന്റെ പിതാവ്‌ വാഗ്‌ദാ​നം ചെയ്‌തതു ഞാൻ നിങ്ങളു​ടെ മേൽ അയയ്‌ക്കാൻപോ​കു​ന്നു. ഉയരത്തിൽനി​ന്ന്‌ ശക്തി ലഭിക്കു​ന്ന​തു​വരെ നിങ്ങൾ ഈ നഗരത്തിൽത്തന്നെ താമസി​ക്കുക.”+

50 പിന്നെ യേശു അവരെ ബഥാന്യ വരെ കൂട്ടിക്കൊ​ണ്ടുപോ​യി; കൈകൾ ഉയർത്തി അവരെ അനു​ഗ്ര​ഹി​ച്ചു. 51 അവരെ അനു​ഗ്ര​ഹി​ച്ചുകൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ യേശു അവരെ വിട്ടു​പി​രി​ഞ്ഞു. യേശു​വി​നെ സ്വർഗ​ത്തിലേക്ക്‌ എടുത്തു.+ 52 അവർ യേശു​വി​നെ വണങ്ങി​യിട്ട്‌ വലിയ സന്തോ​ഷത്തോ​ടെ യരുശലേ​മിലേക്കു മടങ്ങി.+ 53 പിന്നെ അവർ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌+ എപ്പോ​ഴും അവി​ടെ​യുള്ള ദേവാ​ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പദാവലി കാണുക.

അനു. എ5 കാണുക.

അഥവാ “പൗരോ​ഹി​ത്യാ​ചാ​ര​മ​നു​സ​രി​ച്ച്‌.”

അനു. എ5 കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “അമ്മയുടെ ഗർഭപാ​ത്ര​ത്തിൽവെ​ച്ചു​തന്നെ.”

ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.

അനു. എ5 കാണുക.

അഥവാ “ഹൃദയ​വും.”

അനു. എ5 കാണുക.

അഥവാ “അതിനു​വേണ്ടി നിശ്ചയിച്ച സമയത്തു​തന്നെ.”

അഥവാ “സെഖര്യ ഒരു ദിവ്യ​ദർശനം കണ്ടെന്ന്‌.”

അനു. എ5 കാണുക.

അഥവാ “പുരു​ഷനു വിവാഹം കഴിച്ചു​കൊ​ടു​ക്കാ​മെന്നു വാക്കു കൊടു​ത്തി​രുന്ന.”

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “താൻ പ്രഖ്യാ​പിച്ച കാര്യം നടപ്പാ​ക്കു​ക​യെ​ന്നതു ദൈവ​ത്തി​ന്‌ അസാധ്യ​മല്ല.”

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “സന്തുഷ്ട!”

പദാവലി കാണുക.

അനു. എ5 കാണുക.

അഥവാ “ഹൃദയം.”

അഥവാ “സന്തുഷ്ട.”

അക്ഷ. “വിത്തി​നോ​ടും.”

അനു. എ5 കാണുക.

പദാവലി കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “ശക്തനായ ഒരു രക്ഷകനെ.” പദാവലി കാണുക.

അനു. എ5 കാണുക.

അതായത്‌, മനോ​ഭാ​വ​വും സ്വഭാ​വ​വും.

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “ദൈവാം​ഗീ​കാ​ര​മുള്ള.”

അനു. എ5 കാണുക.

പദാവലി കാണുക.

പദാവലി കാണുക.

അനു. എ5 കാണുക.

അക്ഷ. “ആദ്യമാ​യി ഗർഭപാ​ത്രം തുറക്കുന്ന ആണിനെ.”

അനു. എ5 കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അക്ഷ. “ക്രിസ്‌തു​വി​നെ.” പദാവലി കാണുക.

അനു. എ5 കാണുക.

അഥവാ “അവരെ അനുസ​രി​ച്ച്‌ ജീവിച്ചു.”

അതായത്‌, ഹെരോ​ദ്‌ അന്തിപ്പാ​സ്‌. പദാവലി കാണുക.

പദാവലി കാണുക.

അനു. എ5 കാണുക.

അഥവാ “പിരി​ക്ക​രു​ത്‌.”

അഥവാ “ബലമായി പിടി​ച്ചു​വാ​ങ്ങു​ക​യോ.”

അഥവാ “കിട്ടുന്ന വേതനം​കൊ​ണ്ട്‌.”

അനു. എ5 കാണുക.

അഥവാ “ആ ദൈവ​ത്തി​നു മാത്രമേ നീ വിശു​ദ്ധ​സേ​വനം ചെയ്യാവൂ.”

അഥവാ “ദേവാ​ല​യ​ത്തി​ന്റെ മുകളി​ലെ കൈമ​തി​ലി​ന്മേൽ.”

അനു. എ5 കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “സുഖം പ്രാപി​ച്ചത്‌.”

ഭൂതത്തെ കുറി​ക്കു​ന്നു.

അതായത്‌, ഗലീല​ക്കടൽ.

അനു. എ5 കാണുക.

അഥവാ “നിയമം അനുവ​ദി​ക്കാത്ത.”

അഥവാ “തിന്നാൻ നിയമം അനുവ​ദി​ക്കാത്ത.”

അഥവാ “തളർന്ന.”

അഥവാ “തളർന്ന.”

അഥവാ “നിയമാ​നു​സൃ​തം?”

ഭൂതങ്ങളെ കുറി​ക്കു​ന്നു.

അതായത്‌, പലിശ കൂടാ​തെ​യുള്ള വായ്‌പ.

അഥവാ “വസ്‌ത്ര​ത്തി​ന്റെ മടക്കി​ലേക്ക്‌.” അക്കാലത്ത്‌ വസ്‌ത്ര​ത്തിൽ അരപ്പട്ട​യ്‌ക്കു മുകളി​ലാ​യുള്ള മടക്ക്‌ ആളുകൾ ഒരു സഞ്ചി​പോ​ലെ ഉപയോ​ഗി​ച്ചി​രു​ന്നു.

പദാവലി കാണുക.

ഭൂതങ്ങളെ കുറി​ക്കു​ന്നു.

അഥവാ “മേത്തരം വസ്‌ത്രം.”

അഥവാ “തങ്ങളോ​ടുള്ള ദൈവ​ത്തി​ന്റെ ഉപദേ​ശ​ത്തോ​ട്‌.”

അഥവാ “അന്തിമ​ഫ​ല​ത്താൽ.”

അഥവാ “ജ്ഞാനത്തെ അതിന്റെ മക്കൾ സാധൂ​ക​രി​ക്കും.”

അഥവാ “മേശയ്‌ക്കൽ ചാരി​ക്കി​ടന്നു.”

അനു. ബി14 കാണുക.

അഥവാ “വലുതാ​ണെ​ങ്കി​ലും.”

അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.

ഭൂതങ്ങളെ കുറി​ക്കു​ന്നു.

ഭൂതത്തെ കുറി​ക്കു​ന്നു.

മറ്റൊരു സാധ്യത “കുറെ കാലമാ​യി അയാൾ അശുദ്ധാ​ത്മാ​വി​ന്റെ പിടി​യി​ലാ​യി​രു​ന്നു.”

മത്ത 26:53-ന്റെ അടിക്കു​റി​പ്പു കാണുക.

അഥവാ “തൊങ്ങ​ലിൽ.”

അഥവാ “അവളുടെ ആത്മാവ്‌ (ജീവശക്തി) മടങ്ങി​വന്നു.”

അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.

അക്ഷ. “വെള്ളി​യോ.”

അതായത്‌, ഹെരോ​ദ്‌ അന്തിപ്പാ​സ്‌. പദാവലി കാണുക.

പദാവലി കാണുക.

ഭൂതത്തെ കുറി​ക്കു​ന്നു.

അഥവാ “പിന്നി​ലുള്ള കാര്യ​ങ്ങ​ളി​ലേക്കു നോക്കുന്ന.”

അഥവാ “അഭിവാ​ദ​ന​ത്തി​ന്റെ ഭാഗമാ​യി ആലിം​ഗനം ചെയ്യു​ക​യു​മ​രു​ത്‌.”

ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.

അനു. എ5 കാണുക.

പദാവലിയിൽ “ദേഹി” കാണുക.

അനു. ബി14 കാണുക.

അഥവാ “ഏറ്റവും വിശി​ഷ്ട​മായ പങ്ക്‌.”

അഥവാ “പേര്‌ പാവന​മാ​യി കണക്കാ​ക്ക​പ്പെ​ടട്ടെ.”

അക്ഷ. “അപ്പം.”

സാത്താനെ കുറി​ക്കാ​നാ​ണ്‌ ഈ പേര്‌ പൊതു​വേ ഉപയോ​ഗി​ക്കു​ന്നത്‌.

അക്ഷ. “വിരലി​നാ​ലാ​ണ്‌.”

ഭൂതത്തെ കുറി​ക്കു​ന്നു.

അഥവാ “സന്തോ​ഷ​മു​ള്ളത്‌.”

അഥവാ “സന്തുഷ്ടർ.”

അഥവാ “പറകൊ​ണ്ട്‌.”

അഥവാ “കണ്ണിനു വ്യക്തമാ​യി കാണാ​മെ​ങ്കിൽ.” അക്ഷ. “കണ്ണ്‌ ലളിത​മെ​ങ്കിൽ.”

അഥവാ “വെളി​ച്ച​മു​ള്ള​താ​യി​രി​ക്കും.”

അക്ഷ. “ചീത്ത​യെ​ങ്കിൽ; ദുഷി​ച്ച​തെ​ങ്കിൽ.”

അതായത്‌, ആചാര​മ​നു​സ​രി​ച്ചുള്ള കൈ ശുചി​യാ​ക്കൽ.

അഥവാ “പാവ​പ്പെ​ട്ട​വർക്കു ദാനം ചെയ്യു​മ്പോൾ.” പദാവലി കാണുക.

അഥവാ “ഭക്ഷ്യ​യോ​ഗ്യ​മായ എല്ലാ തരം ചെടി​ക​ളു​ടെ​യും.”

അഥവാ “ഏറ്റവും നല്ല ഇരിപ്പി​ട​ങ്ങ​ളിൽ.”

അഥവാ “പ്രത്യേ​കം അടയാ​ള​പ്പെ​ടു​ത്താത്ത.”

‘ലോകം’ എന്നത്‌ ഇവിടെ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളെ കുറി​ക്കു​ന്നു.

പദാവലി കാണുക.

അക്ഷ. “രണ്ട്‌ അസ്സാറി​യൊ​നി​നല്ലേ.” അനു. ബി14 കാണുക.

അഥവാ “അവഗണി​ക്കു​ന്നില്ല.”

മറ്റൊരു സാധ്യത “സിന​ഗോ​ഗിൽ കൂടി​യി​രി​ക്കു​ന്ന​വ​രു​ടെ​യോ.”

അഥവാ “അർഹമ​ല്ലാ​ത്ത​തി​നു​വേ​ണ്ടി​യുള്ള എല്ലാ തരം അതി​മോ​ഹ​ത്തി​നും.”

അനു. ബി14 കാണുക.

അഥവാ “പാവ​പ്പെ​ട്ട​വർക്കു ദാനം ചെയ്യുക.” പദാവ​ലി​യിൽ “ദാനം” കാണുക.

അക്ഷ. “നിങ്ങൾ അര കെട്ടി ഇരിക്കുക.”

അഥവാ “സേവനം ചെയ്‌തു​കൊ​ടു​ക്കാൻ അര കെട്ടി.”

അതായത്‌, രാത്രി ഏകദേശം 9 മണിമു​തൽ അർധരാ​ത്രി​വ​രെ​യുള്ള സമയം.

അതായത്‌, അർധരാ​ത്രി​മു​തൽ അതിരാ​വി​ലെ ഏകദേശം 3 മണിവ​രെ​യുള്ള സമയം.

അഥവാ “വീട്ടിലെ പണിക്കാർക്ക്‌.”

അഥവാ “ബുദ്ധി​മാ​നും.”

അഥവാ “വീട്ടിലെ കാര്യം നോക്കി​ന​ട​ത്തു​ന്ന​യാൾ.”

അഥവാ “അദ്ദേഹം ആഗ്രഹി​ച്ചതു ചെയ്യാ​തെ​യും.”

അക്ഷ. “അവസാ​നത്തെ ലെപ്‌ടോ​ണും.” അനു. ബി14 കാണുക.

അഥവാ “വൈക​ല്യം വരുത്തുന്ന ഭൂതം.”

അക്ഷ. “മൂന്നു സെയാ.” ഒരു സെയാ = 7.33 ലി. അനു. ബി14 കാണുക.

അഥവാ “കൊല്ല​പ്പെ​ടുന്ന കാര്യം അചിന്ത​നീ​യ​മാ​ണ്‌.”

അനു. എ5 കാണുക.

അഥവാ “നിയമാ​നു​സൃ​ത​മാ​ണോ.”

അക്ഷ. “ദൈവ​രാ​ജ്യ​ത്തിൽ അപ്പം കഴിക്കു​ന്നവൻ.”

അഥവാ “എന്നോ​ടു​ള്ള​തി​നെ​ക്കാൾ കുറഞ്ഞ അളവിൽ സ്‌നേ​ഹി​ക്കാ​തെ.”

പദാവലി കാണുക.

അഥവാ “വസ്‌തു​വ​ക​ക​ളും ഉപേക്ഷി​ക്കാ​തെ.”

അനു. ബി14 കാണുക.

അനു. ബി14 കാണുക.

അഥവാ “ധാരാ​ളി​യാ​യി; വരും​വ​രാ​യ്‌ക​ക​ളെ​ക്കു​റി​ച്ച്‌ ചിന്തി​ക്കാ​തെ.”

അക്ഷ. “അവന്റെ കഴുത്തിൽ വീണ്‌.”

അഥവാ “ആരോ​ഗ്യ​ത്തോ​ടെ.”

അഥവാ “വീട്ടിലെ കാര്യം നോക്കി​ന​ട​ത്തുന്ന ഒരാളു​ണ്ടാ​യി​രു​ന്നു.”

ഒരു ബത്ത്‌ = 22 ലി. അനു. ബി14 കാണുക.

ഒരു കോർ = 220 ലി. അനു. ബി14 കാണുക.

അഥവാ “പ്രാ​യോ​ഗി​ക​ജ്ഞാ​ന​ത്തോ​ടെ; വിവേ​ക​ത്തോ​ടെ.”

അഥവാ “യുഗത്തി​ന്റെ.” പദാവലി കാണുക.

അക്ഷ. “അബ്രാ​ഹാ​മി​ന്റെ മാറോ​ടു ചേർത്ത്‌.”

ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.

അക്ഷ. “മാറോ​ടു ചേർന്ന്‌.”

കറുത്ത മൾബറി​പ്പഴം ഉണ്ടാകുന്ന മരം.

അതായത്‌, സൾഫർ.

അനു. എ3 കാണുക.

അക്ഷ. “ഭൂമി​യിൽ വിശ്വാ​സം.”

അഥവാ “കരുണ കാണി​ക്കേ​ണമേ.”

അഥവാ “യുഗത്തിൽ.” പദാവലി കാണുക.

അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.

ഒരു ഗ്രീക്കു​മിന = 340 ഗ്രാം. ഇത്‌ 100 ദ്രഹ്മയ്‌ക്കു തുല്യ​മെന്നു കണക്കാ​ക്കി​യി​രു​ന്നു. അനു. ബി14 കാണുക.

അഥവാ “രാജ്യം.”

അക്ഷ. “വെള്ളി.”

അക്ഷ. “എന്റെ വെള്ളി.”

അനു. എ5 കാണുക.

അഥവാ “ഞെരു​ക്കുന്ന.”

അഥവാ “അതോ മനുഷ്യർ തുടങ്ങി​വെ​ച്ച​തോ?”

അക്ഷ. “മൂലയു​ടെ തലയാ​യി​ത്തീർന്നി​രി​ക്കു​ന്നു.”

അക്ഷ. “ഗവർണ​റു​ടെ അധികാ​ര​ത്തി​നും.”

അഥവാ “സത്യത്തി​നു ചേർച്ച​യിൽ.”

അഥവാ “നിയമാ​നു​സൃ​ത​മാ​ണോ.”

അനു. ബി14 കാണുക.

അഥവാ “ഈ യുഗത്തി​ന്റെ.” പദാവലി കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “ഏറ്റവും നല്ല ഇരിപ്പി​ട​ങ്ങ​ളിൽ.”

അഥവാ “വസ്‌തു​വ​കകൾ.”

അക്ഷ. “രണ്ടു ലെപ്‌ടോൺ.” അനു. ബി14 കാണുക.

അഥവാ “ക്രമസ​മാ​ധാ​ന​ലം​ഘ​ന​ത്തെ​യും; കലാപ​ങ്ങ​ളെ​യും.”

അഥവാ “ഒറ്റി​ക്കൊ​ടു​ക്കും.”

അഥവാ “പ്രതി​കാ​ര​ത്തി​ന്റെ.”

അഥവാ “ജൂതന്മാ​ര​ല്ലാ​ത്ത​വർക്കാ​യി.”

അഥവാ “മദ്യപാ​ന​വും.”

പദാവലി കാണുക.

അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.

അക്ഷ. “വെള്ളി​പ്പണം.”

അഥവാ “മേശയ്‌ക്കൽ ചാരി​ക്കി​ട​ക്കു​ന്ന​വ​നോ.”

അഥവാ “ശുശ്രൂ​ഷി​ച്ചു​കൊ​ണ്ട്‌ നിൽക്കു​ന്ന​വ​നോ?”

പദാവലി കാണുക.

അനു. എ3 കാണുക.

അക്ഷ. “ഇവനെ കൊണ്ടു​പോ​കൂ.”

അഥവാ “സ്‌തം​ഭ​ത്തി​ലേറ്റി കൊല്ല​ണ​മെന്ന്‌.”

പദാവലി കാണുക.

അക്ഷ. “ക്രിസ്‌തു​വും.”

അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.

അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.

അഥവാ “ആത്മാവ്‌.”

അഥവാ “അന്ത്യശ്വാ​സം വലിച്ചു.”

അതായത്‌, പതി​നൊ​ന്ന്‌ അപ്പോ​സ്‌ത​ല​ന്മാർ.

ഏകദേശം ഏഴു മൈൽ. അക്ഷ. “60 സ്റ്റേഡിയം.” ഒരു സ്റ്റേഡിയം = 185 മീ. (606.95 അടി). അനു. ബി14 കാണുക.

മറ്റൊരു സാധ്യത “യരുശ​ലേം സന്ദർശി​ക്കാൻ വന്നവരിൽ ഇതൊ​ന്നും അറിയാ​തെ​പോയ ഒരേ ഒരാൾ താങ്കളാ​യി​രി​ക്കും.”

അഥവാ “ആത്മാവാ​ണെന്ന്‌.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക