വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt സെഖര്യ 1:1-14:21
  • സെഖര്യ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സെഖര്യ
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സെഖര്യ

സെഖര്യ

1 ദാര്യാ​വേ​ശി​ന്റെ ഭരണത്തി​ന്റെ രണ്ടാം വർഷം എട്ടാം മാസം+ ഇദ്ദൊ​യു​ടെ മകനായ ബേരെ​ഖ്യ​യു​ടെ മകൻ സെഖര്യ* പ്രവാ​ച​കന്‌ യഹോ​വ​യിൽനിന്ന്‌ കിട്ടിയ സന്ദേശം:+ 2 “യഹോ​വ​യ്‌ക്കു നിങ്ങളു​ടെ പിതാ​ക്ക​ന്മാ​രോ​ടു കടുത്ത കോപം തോന്നി.+

3 “അവരോ​ടു പറയുക: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “‘എന്റെ അടു​ത്തേക്കു തിരി​ച്ചു​വ​രുക’ എന്ന്‌ യഹോവ പറയുന്നു. അപ്പോൾ ‘ഞാൻ നിങ്ങളു​ടെ അടു​ത്തേക്കു തിരി​ച്ചു​വ​രും’+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.”’

4 “‘നിങ്ങൾ നിങ്ങളു​ടെ പിതാ​ക്ക​ന്മാ​രെ​പ്പോ​ലെ​യാ​ക​രുത്‌. പണ്ടുള്ള പ്രവാ​ച​ക​ന്മാർ അവരോ​ടു പറഞ്ഞു: “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘നിങ്ങളു​ടെ ദുഷ്ടവ​ഴി​ക​ളും ദുഷ്‌ചെ​യ്‌തി​ക​ളും ഉപേക്ഷി​ച്ച്‌ തിരി​ഞ്ഞു​വ​രുക.’”’+

“‘പക്ഷേ അവർ ശ്രദ്ധി​ച്ചില്ല, എന്റെ വാക്കുകൾ കേട്ടില്ല’+ എന്ന്‌ യഹോവ പറയുന്നു.

5 “‘നിങ്ങളു​ടെ പിതാ​ക്ക​ന്മാർ ഇപ്പോൾ എവിടെ? അന്നത്തെ പ്രവാ​ച​ക​ന്മാർ ഇന്നും ജീവി​ച്ചി​രി​പ്പു​ണ്ടോ? 6 എന്നാൽ എന്റെ ദാസരായ ആ പ്രവാ​ച​ക​ന്മാ​രോ​ടു ഞാൻ പറഞ്ഞ വാക്കു​ക​ളും എന്റെ കല്‌പ​ന​ക​ളും നിറ​വേ​റു​ന്നതു നിങ്ങളു​ടെ പിതാ​ക്ക​ന്മാർ കണ്ടു, ശരിയല്ലേ?’+ അപ്പോൾ അവർ എന്റെ അടു​ത്തേക്കു തിരി​ച്ചു​വന്ന്‌ ഇങ്ങനെ പറഞ്ഞു: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ഞങ്ങളുടെ വഴികൾക്കും ചെയ്‌തി​കൾക്കും ചേർച്ച​യിൽ ഞങ്ങളോ​ടു ചെയ്‌തി​രി​ക്കു​ന്നു; ദൈവം നിശ്ചയി​ച്ച​തു​പോ​ലെ​തന്നെ ചെയ്‌തു.’”+

7 ദാര്യാവേശിന്റെ ഭരണത്തി​ന്റെ രണ്ടാം വർഷം,+ 11-ാം മാസമായ ശെബാത്ത്‌* മാസം 24-ാം തീയതി, ഇദ്ദൊ​യു​ടെ മകനായ ബേരെ​ഖ്യ​യു​ടെ മകൻ സെഖര്യ പ്രവാ​ച​കന്‌ യഹോ​വ​യിൽനിന്ന്‌ ഒരു സന്ദേശം ലഭിച്ചു: 8 “ഞാൻ രാത്രി ഒരു ദിവ്യ​ദർശനം കണ്ടു. അതാ, ചുവപ്പു​കു​തി​ര​യു​ടെ പുറത്ത്‌ ഒരാൾ വരുന്നു! മലഞ്ചെ​രി​വി​ലെ മിർട്ടൽ മരങ്ങൾക്കി​ട​യിൽ വന്ന്‌ അയാൾ നിന്നു. അയാളു​ടെ പുറകിൽ ചുവപ്പു​കു​തി​ര​യും തവിട്ടു​കു​തി​ര​യും വെള്ളക്കു​തി​ര​യും ഉണ്ടായി​രു​ന്നു.”

9 അപ്പോൾ ഞാൻ ചോദി​ച്ചു: “യജമാ​നനേ, ആരാണ്‌ ഇവരൊ​ക്കെ?”

എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൈവ​ദൂ​തൻ പറഞ്ഞു: “ഇവർ ആരാ​ണെന്നു ഞാൻ നിനക്കു കാണി​ച്ചു​ത​രാം.”

10 അപ്പോൾ മിർട്ടൽ മരങ്ങൾക്കി​ട​യിൽ നിൽക്കുന്ന ആൾ പറഞ്ഞു: “ഭൂമി​യിൽ എങ്ങും നടന്നു​നോ​ക്കാ​നാ​യി യഹോവ അയച്ചവ​രാണ്‌ ഇവർ.” 11 മിർട്ടൽ മരങ്ങൾക്കി​ട​യിൽ നിന്ന യഹോ​വ​യു​ടെ ദൂത​നോട്‌ അവർ പറഞ്ഞു: “ഞങ്ങൾ ഭൂമി മുഴുവൻ നടന്നു​നോ​ക്കി. ഭൂമി​യി​ലെ​മ്പാ​ടും സ്വസ്ഥത​യും ശാന്തത​യും കളിയാ​ടു​ന്നു.”+

12 യഹോവയുടെ ദൂതൻ പറഞ്ഞു: “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവേ, 70 വർഷമാ​യി യരുശ​ലേ​മി​നോ​ടും യഹൂദാ​ന​ഗ​ര​ങ്ങ​ളോ​ടും കോപിച്ചിരിക്കുന്ന+ അങ്ങ്‌ എത്ര കാലം​കൂ​ടെ അവരോ​ടു കരുണ കാണി​ക്കാ​തി​രി​ക്കും?”+

13 എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൈവ​ദൂ​ത​നോട്‌ യഹോവ ദയയോ​ടെ സംസാ​രി​ച്ചു, അവനെ ആശ്വസി​പ്പി​ച്ചു. 14 അപ്പോൾ ആ ദൂതൻ എന്നോടു പറഞ്ഞു: “ഇങ്ങനെ വിളി​ച്ചു​പ​റ​യുക: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “എനിക്ക്‌ എന്റെ യരുശ​ലേ​മി​നോ​ടും സീയോ​നോ​ടും അടങ്ങാത്ത സ്‌നേ​ഹ​മുണ്ട്‌, ഞാൻ അവരെ​ക്കു​റിച്ച്‌ ഏറെ ചിന്തയു​ള്ള​വ​നാണ്‌.+ 15 ഇപ്പോൾ സ്വസ്ഥമാ​യി കഴിയുന്ന ജനതക​ളോട്‌ എനിക്കു കടുത്ത കോപം തോന്നു​ന്നു.+ കാരണം, എനിക്ക്‌ എന്റെ ജനത്തോ​ടു കുറച്ച്‌ കോപമേ തോന്നി​യി​രു​ന്നു​ള്ളൂ.+ എന്നാൽ അവർ എന്റെ ജനത്തിന്റെ ദുരി​ത​ങ്ങ​ളു​ടെ തീവ്രത കൂട്ടി.”’+

16 “അതു​കൊണ്ട്‌ യഹോവ പറയുന്നു: ‘“ഞാൻ കരുണ​യോ​ടെ യരുശ​ലേ​മി​ലേക്കു തിരിച്ച്‌ ചെല്ലും.+ എന്റെ ഭവനം അവളിൽ പണിയും.+ യരുശ​ലേ​മി​നു മീതെ ഞാൻ അളവു​നൂൽ പിടി​ക്കും” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.’+

17 “ഒരിക്കൽക്കൂ​ടി ഇങ്ങനെ വിളി​ച്ചു​പ​റ​യുക: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “എന്റെ നഗരങ്ങ​ളിൽ വീണ്ടും നന്മ നിറഞ്ഞു​ക​വി​യും. യഹോവ വീണ്ടും സീയോ​നെ ആശ്വസി​പ്പി​ക്കും,+ യരുശ​ലേ​മി​നെ തിര​ഞ്ഞെ​ടു​ക്കും.”’”+

18 പിന്നെ ഞാൻ നോക്കി​യ​പ്പോൾ നാലു കൊമ്പു കണ്ടു.+ 19 എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൂത​നോ​ടു ഞാൻ ചോദി​ച്ചു: “ഇത്‌ എന്താണ്‌?” ദൈവ​ദൂ​തൻ പറഞ്ഞു: “യഹൂദ​യെ​യും ഇസ്രായേലിനെയും+ യരുശലേമിനെയും+ നാലു​പാ​ടും ചിതറിച്ച കൊമ്പു​ക​ളാണ്‌ ഇവ.”+

20 പിന്നെ യഹോവ എനിക്കു നാലു ശില്‌പി​കളെ കാണി​ച്ചു​തന്നു. 21 “ഇവർ എന്തു ചെയ്യാൻപോ​കു​ക​യാണ്‌” എന്നു ഞാൻ ചോദി​ച്ചു.

ദൈവം പറഞ്ഞു: “ആർക്കും തല ഉയർത്താൻ പറ്റാത്ത വിധം യഹൂദയെ ചിതറി​ച്ചു​കളഞ്ഞ കൊമ്പു​ക​ളാണ്‌ ഇവ. ഇവയെ ഭയപ്പെ​ടു​ത്താൻ മറ്റുള്ളവർ വരും. യഹൂദാ​ദേ​ശത്തെ ചിതറി​ക്കാ​നാ​യി കൊമ്പു​കൾ ഉയർത്തിയ ജനതക​ളു​ടെ കൊമ്പു​കൾ നശിപ്പി​ക്കാൻ അവർ വരും.”

2 ഞാൻ നോക്കി​യ​പ്പോൾ ഒരാൾ കൈയിൽ അളവു​നൂൽ പിടി​ച്ചു​കൊണ്ട്‌ പോകു​ന്നതു കണ്ടു.+ 2 “എവിടെ പോകു​ക​യാണ്‌” എന്നു ഞാൻ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു.

“യരുശ​ലേ​മി​ന്റെ നീളവും വീതി​യും അളന്നു​നോ​ക്കാൻ പോകു​ക​യാണ്‌”+ എന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു.

3 അപ്പോൾ, എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൈവ​ദൂ​തൻ എന്റെ അടുത്തു​നിന്ന്‌ പോയി. ആ ദൂതനെ കാണാൻ മറ്റൊരു ദൂതൻ വന്നു. 4 ആ ദൂതൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു: “ഓടി​ച്ചെന്ന്‌ ആ ചെറു​പ്പ​ക്കാ​ര​നോ​ടു പറയുക: ‘“യരുശ​ലേ​മിൽ ആളുക​ളും വളർത്തു​മൃ​ഗ​ങ്ങ​ളും നിറയും.+ അങ്ങനെ അവൾ മതിലു​ക​ളി​ല്ലാത്ത ഒരു ഗ്രാമം​പോ​ലെ​യാ​കും.+ 5 ഞാൻ അവൾക്കു ചുറ്റും തീകൊ​ണ്ടുള്ള ഒരു മതിലാ​കും.+ അവൾക്കു നടുവിൽ എന്റെ മഹത്ത്വ​മു​ണ്ടാ​യി​രി​ക്കും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.’”

6 “പെട്ടെ​ന്നാ​കട്ടെ! വടക്കേ ദേശത്തു​നിന്ന്‌ ഓടി​ര​ക്ഷ​പ്പെടൂ!”+ എന്ന്‌ യഹോവ ആഹ്വാനം ചെയ്യുന്നു.

“ഞാൻ നിങ്ങളെ നാലുപാടും* ചിതറി​ച്ചു​ക​ള​ഞ്ഞ​ല്ലോ”+ എന്ന്‌ യഹോവ പറയുന്നു.

7 “സീയോ​നേ വരൂ! ബാബി​ലോൺപു​ത്രി​യോ​ടൊ​പ്പം താമസി​ക്കു​ന്ന​വരേ, രക്ഷപ്പെടൂ!+ 8 താൻ മഹത്ത്വ​പൂർണ​നാ​യ​ശേഷം,* നിങ്ങളെ കൊള്ള​യ​ടിച്ച ജനതക​ളു​ടെ അടു​ത്തേക്ക്‌ എന്നെ അയച്ച സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ+ പറയുന്നു: ‘നിങ്ങളെ തൊടു​ന്നവൻ എന്റെ കണ്ണിലെ കൃഷ്‌ണ​മ​ണി​യെ തൊടു​ന്നു.+ 9 ഇപ്പോൾ ഞാൻ അവർക്കു നേരെ കൈ ഓങ്ങും. അവരുടെ അടിമകൾ അവരെ കൊള്ള​യ​ടി​ക്കും.’+ എന്നെ അയച്ചതു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാ​ണെന്നു നിങ്ങൾ മനസ്സി​ലാ​ക്കും.

10 “സീയോൻപു​ത്രി​യേ, സന്തോ​ഷി​ച്ചാർക്കുക.+ ഇതാ, ഞാൻ വരുന്നു.+ ഞാൻ നിങ്ങളു​ടെ ഇടയിൽ വസിക്കും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 11 “അന്ന്‌ അനേകം ജനതകൾ യഹോ​വ​യോ​ടു ചേരും.+ അവർ എന്റെ ജനമാ​യി​ത്തീ​രും. ഞാൻ നിങ്ങളു​ടെ ഇടയിൽ വസിക്കും.” എന്നെ അയച്ചതു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറിയും. 12 വിശുദ്ധനിലത്ത്‌ തനിക്കുള്ള ഓഹരി​യാ​യി യഹോവ യഹൂദയെ സ്വന്തമാ​ക്കും. ദൈവം വീണ്ടും യരുശ​ലേ​മി​നെ തിര​ഞ്ഞെ​ടു​ക്കും.+ 13 മനുഷ്യരെല്ലാം യഹോ​വ​യു​ടെ മുമ്പാകെ മിണ്ടാ​തി​രി​ക്കട്ടെ. ഇതാ, ദൈവം തന്റെ വിശു​ദ്ധ​വാ​സ​സ്ഥ​ല​ത്തു​നിന്ന്‌ നടപടി​യെ​ടു​ക്കു​ന്നു.

3 മഹാപു​രോ​ഹി​ത​നായ യോശുവ+ ദൈവ​ദൂ​തന്റെ മുന്നിൽ നിൽക്കു​ന്നത്‌ യഹോവ എനിക്കു കാണി​ച്ചു​തന്നു. യോശു​വയെ എതിർക്കാ​നാ​യി സാത്താൻ അദ്ദേഹ​ത്തി​ന്റെ വലതുഭാഗത്ത്‌+ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. 2 യഹോവയുടെ ദൂതൻ സാത്താ​നോ​ടു പറഞ്ഞു: “സാത്താനേ, യഹോവ നിന്നെ ശാസി​ക്കട്ടെ!+ യരുശ​ലേ​മി​നെ തിര​ഞ്ഞെ​ടുത്ത യഹോവതന്നെ+ നിന്നെ ശാസി​ക്കട്ടെ! തീയിൽനി​ന്ന്‌ വലി​ച്ചെ​ടുത്ത ഒരു തീക്കൊ​ള്ളി​യല്ലേ ഇവൻ?”

3 അഴുക്കു പുരണ്ട വസ്‌ത്രങ്ങൾ ധരിച്ചാ​ണു യോശുവ ദൈവ​ദൂ​തന്റെ മുന്നിൽ നിന്നത്‌. 4 അവിടെയുണ്ടായിരുന്നവരോടു ദൂതൻ പറഞ്ഞു: “അവന്റെ മുഷിഞ്ഞ വസ്‌ത്രങ്ങൾ മാറ്റുക.” പിന്നെ ദൂതൻ യോശു​വ​യോ​ടു പറഞ്ഞു: “ഇതാ, ഞാൻ നിന്റെ തെറ്റുകൾ* നിന്നിൽനി​ന്ന്‌ നീക്കി​യി​രി​ക്കു​ന്നു. ഇനി നിന്നെ നല്ല വസ്‌ത്രങ്ങൾ* ധരിപ്പി​ക്കും.”+

5 ഞാൻ പറഞ്ഞു: “അദ്ദേഹത്തെ വൃത്തി​യുള്ള ഒരു തലപ്പാവ്‌ ധരിപ്പി​ക്കുക.”+ അവർ അദ്ദേഹത്തെ വൃത്തി​യുള്ള ഒരു തലപ്പാ​വും വസ്‌ത്ര​ങ്ങ​ളും ധരിപ്പി​ച്ചു. യഹോ​വ​യു​ടെ ദൂതൻ അരികെ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. 6 യഹോവയുടെ ദൂതൻ യോശു​വ​യോ​ടു പറഞ്ഞു: 7 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘നീ എന്റെ വഴിക​ളിൽ നടന്ന്‌ ഞാൻ ഏൽപ്പിച്ച ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റി​യാൽ നീ എന്റെ ഭവനത്തിൽ ന്യായാ​ധി​പ​നാ​യി​രി​ക്കും,+ നീയാ​യി​രി​ക്കും എന്റെ മുറ്റങ്ങൾ പരിപാ​ലി​ക്കു​ന്നത്‌.* ഈ നിൽക്കു​ന്ന​വ​രോ​ടൊ​പ്പം നിനക്കു ഞാൻ പ്രവേ​ശ​നാ​നു​മ​തി​യും നൽകും.’

8 “‘മഹാപു​രോ​ഹി​ത​നായ യോശു​വേ, കേൾക്കുക. നിന്റെ മുന്നിൽ ഇരിക്കുന്ന നിന്റെ കൂട്ടാ​ളി​ക​ളും ഇതു ശ്രദ്ധി​ക്കണം. ഭാവി​യിൽ സംഭവി​ക്കാൻപോ​കു​ന്ന​തി​ന്റെ അടയാ​ള​മാണ്‌ ഈ മനുഷ്യർ. ഇതാ, നാമ്പ്‌+ എന്നു പേരുള്ള എന്റെ ദാസനെ ഞാൻ വരുത്തു​ന്നു.+ 9 യോശുവയുടെ മുന്നിൽ ഞാൻ വെച്ചി​രി​ക്കുന്ന കല്ലു നോക്കുക. ആ കല്ലിന്‌ ഏഴു കണ്ണുണ്ട്‌. ഞാൻ ഇതാ, അതിൽ ഒരു ലിഖിതം കൊത്തി​വെ​ക്കു​ന്നു’ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഞാൻ ആ ദേശത്തി​ന്റെ കുറ്റങ്ങൾ ഒറ്റ ദിവസം​കൊണ്ട്‌ നീക്കി​ക്ക​ള​യും.’+

10 “‘നിങ്ങൾ ഓരോ​രു​ത്ത​രും അന്നു നിങ്ങളു​ടെ അയൽക്കാ​രനെ നിങ്ങളു​ടെ മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ചുവട്ടി​ലേക്കു ക്ഷണിക്കും’+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.”

4 എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൈവ​ദൂ​തൻ തിരി​ച്ചു​വന്ന്‌, ഉറങ്ങി​ക്കി​ട​ക്കുന്ന ഒരാളെ ഉണർത്തു​ന്ന​തു​പോ​ലെ, എന്നെ ഉണർത്തി. 2 ദൂതൻ എന്നോടു ചോദി​ച്ചു: “നീ എന്താണു കാണു​ന്നത്‌?”

ഞാൻ പറഞ്ഞു: “മുഴു​വ​നും സ്വർണം​കൊണ്ട്‌ പണിത ഒരു തണ്ടുവിളക്കും+ അതിനു മുകളിൽ ഒരു പാത്ര​വും ഞാൻ കാണുന്നു. വിളക്കി​ന്‌ ഏഴു ദീപങ്ങൾ;+ അതെ, അതിന്റെ മുകൾഭാ​ഗത്ത്‌ ഏഴു ദീപങ്ങൾ; ദീപങ്ങൾക്ക്‌ ഏഴു കുഴലു​കൾ. 3 വിളക്കിന്‌ അടുത്താ​യി രണ്ട്‌ ഒലിവ്‌ മരങ്ങൾ.+ ഒന്നു പാത്ര​ത്തി​നു വലതു​വ​ശ​ത്തും മറ്റേത്‌ ഇടതു​വ​ശ​ത്തും.”

4 എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൈവ​ദൂ​ത​നോ​ടു ഞാൻ ചോദി​ച്ചു: “യജമാ​നനേ, എന്താണ്‌ ഇവയുടെ അർഥം?” 5 ആ ദൂതൻ എന്നോടു ചോദി​ച്ചു: “നിനക്ക്‌ ഇവയുടെ അർഥം അറിയി​ല്ലേ?”

“ഇല്ല യജമാ​നനേ,” ഞാൻ പറഞ്ഞു.

6 ദൂതൻ എന്നോടു പറഞ്ഞു: “സെരു​ബ്ബാ​ബേ​ലി​നോ​ടുള്ള യഹോ​വ​യു​ടെ വാക്കുകൾ ഇതാണ്‌: ‘“സൈന്യ​ത്താ​ലോ ശക്തിയാ​ലോ അല്ല,+ എന്റെ ആത്മാവി​നാൽ”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. 7 മഹാപർവതമേ, നീ ആരാണ്‌? സെരുബ്ബാബേലിനു+ മുന്നിൽ നീ സമതല​മാ​യി​ത്തീ​രും.+ “എത്ര മനോ​ഹരം! എത്ര മനോ​ഹരം!” എന്ന ആർപ്പു​വി​ളി​കൾക്കി​ട​യിൽ അവൻ തലക്കല്ലു* കൊണ്ടു​വ​രും.’”

8 പിന്നെ യഹോ​വ​യിൽനിന്ന്‌ എനിക്ക്‌ ഈ സന്ദേശം ലഭിച്ചു: 9 “സെരു​ബ്ബാ​ബേ​ലി​ന്റെ കൈക​ളാണ്‌ ഈ ഭവനത്തി​ന്‌ അടിസ്ഥാ​ന​മി​ട്ടത്‌.+ അവന്റെ കൈകൾതന്നെ അതു പൂർത്തി​യാ​ക്കും.+ എന്നെ അയച്ചതു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറിയും. 10 ചെറിയ തുടക്കത്തിന്റെ* ദിവസത്തെ പരിഹ​സി​ച്ചത്‌ ആരാണ്‌?+ ജനം ആഹ്ലാദി​ക്കു​ക​യും സെരു​ബ്ബാ​ബേ​ലി​ന്റെ കൈയിൽ തൂക്കുകട്ട* കാണു​ക​യും ചെയ്യും. യഹോ​വ​യു​ടേ​താണ്‌ ഈ ഏഴു കണ്ണുകൾ. അവ ഭൂമി മുഴുവൻ നിരീ​ക്ഷി​ക്കു​ന്നു.”+

11 പിന്നെ ഞാൻ ചോദി​ച്ചു: “ഈ തണ്ടുവി​ള​ക്കി​ന്റെ ഇടത്തും വലത്തും ഉള്ള രണ്ട്‌ ഒലിവ്‌ മരങ്ങളു​ടെ അർഥം എന്താണ്‌?”+ 12 ഞാൻ വീണ്ടും ചോദി​ച്ചു: “രണ്ടു സ്വർണ​ക്കു​ഴ​ലി​ലൂ​ടെ സുവർണ​ദ്രാ​വകം ഒഴുക്കുന്ന ആ രണ്ട്‌ ഒലിവ്‌ മരങ്ങളി​ലെ ചില്ലകളുടെ* അർഥം എന്താണ്‌?”

13 ദൂതൻ എന്നോടു ചോദി​ച്ചു: “ഇവയുടെ അർഥം നിനക്ക്‌ അറിയി​ല്ലേ?”

“ഇല്ല യജമാ​നനേ” എന്നു ഞാൻ പറഞ്ഞു.

14 ദൂതൻ പറഞ്ഞു: “മുഴു​ഭൂ​മി​യു​ടെ​യും നാഥന്റെ+ അരികിൽ നിൽക്കുന്ന രണ്ട്‌ അഭിഷി​ക്ത​രാണ്‌ ഇത്‌.”

5 വീണ്ടും ഞാൻ നോക്കി​യ​പ്പോൾ ഒരു ചുരുൾ പറന്നു​പോ​കു​ന്നതു കണ്ടു. 2 “നീ എന്താണു കാണു​ന്നത്‌” എന്നു ദൂതൻ എന്നോടു ചോദി​ച്ചു.

“20 മുഴം* നീളവും 10 മുഴം വീതി​യും ഉള്ള ഒരു ചുരുൾ പറന്നു​പോ​കു​ന്നു” എന്നു ഞാൻ പറഞ്ഞു.

3 ദൂതൻ എന്നോടു പറഞ്ഞു: “ഭൂമി​യിൽ എല്ലായി​ട​ത്തേ​ക്കും പോകുന്ന ശാപമാ​ണ്‌ ഇത്‌. കാരണം, മോഷ്ടി​ച്ച​വർക്ക്‌ ആർക്കും+ അതിന്റെ ഒരു വശത്ത്‌ എഴുതി​യി​രി​ക്കുന്ന ശിക്ഷ ലഭിച്ചില്ല. ആണയി​ട്ട​വർക്ക്‌ ആർക്കും+ അതിന്റെ മറുവ​ശത്ത്‌ എഴുതി​യി​രി​ക്കുന്ന ശിക്ഷ ലഭിച്ചില്ല. 4 ‘ഞാനാണ്‌ അത്‌ അയച്ചത്‌’ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. ‘അതു കള്ളന്റെ​യും എന്റെ നാമത്തിൽ കള്ളസത്യം ചെയ്യു​ന്ന​വ​ന്റെ​യും വീട്ടിൽ പ്രവേ​ശി​ക്കും. അത്‌ ആ വീട്ടിൽത്തന്നെ ഇരുന്ന്‌ ആ വീടും അതിന്റെ കല്ലുക​ളും തടിക​ളും വിഴു​ങ്ങി​ക്ക​ള​യും.’”

5 എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൂതൻ മുന്നോ​ട്ടു വന്ന്‌ എന്നോടു പറഞ്ഞു: “എന്താണ്‌ ആ പോകു​ന്ന​തെന്നു നോക്കൂ.”

6 “എന്താണ്‌ അത്‌,” ഞാൻ ചോദി​ച്ചു.

ദൂതൻ പറഞ്ഞു: “ആ പോകു​ന്നത്‌ ഒരു അളവു​പാ​ത്ര​മാണ്‌.”* ദൂതൻ തുടർന്നു: “ഭൂമി​യിൽ എല്ലായി​ട​ത്തും അവരുടെ രൂപം ഇതാണ്‌.” 7 അതിന്റെ ഈയം​കൊ​ണ്ടുള്ള വട്ടത്തി​ലുള്ള അടപ്പ്‌ ഉയർത്തു​ന്നതു ഞാൻ കണ്ടു. ആ പാത്ര​ത്തിന്‌ അകത്ത്‌ ഒരു സ്‌ത്രീ ഇരിപ്പു​ണ്ടാ​യി​രു​ന്നു. 8 ദൂതൻ പറഞ്ഞു: “ഇവളുടെ പേരാണു ദുഷ്ടത.” ദൂതൻ അവളെ തിരികെ അളവു​പാ​ത്ര​ത്തി​ലേക്ക്‌ ഇട്ടിട്ട്‌ ഈയക്ക​ട്ടി​കൊണ്ട്‌ അത്‌ അടച്ചു​വെച്ചു.

9 പിന്നെ ഞാൻ നോക്കി​യ​പ്പോൾ രണ്ടു സ്‌ത്രീ​കൾ കാറ്റത്ത്‌ പറന്നു​വ​രു​ന്നതു കണ്ടു. അവർക്കു കൊക്കി​ന്റേ​തു​പോ​ലുള്ള ചിറകു​ക​ളു​ണ്ടാ​യി​രു​ന്നു. അവർ ആ അളവു​പാ​ത്രം ആകാശത്തേക്ക്‌* ഉയർത്തി. 10 എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൈവ​ദൂ​ത​നോ​ടു ഞാൻ ചോദി​ച്ചു: “അവർ ആ അളവു​പാ​ത്രം എങ്ങോ​ട്ടാ​ണു കൊണ്ടു​പോ​കു​ന്നത്‌?”

11 ദൂതൻ പറഞ്ഞു: “അവൾക്ക്‌ ഒരു വീടു പണിയാൻ ശിനാർ* ദേശത്തേക്കു+ കൊണ്ടു​പോ​കു​ക​യാണ്‌. പണി പൂർത്തി​യാ​യാൽ അവളെ അവൾ ഇരി​ക്കേ​ണ്ടി​ടത്ത്‌ വെക്കും.”

6 പിന്നെ ഞാൻ നോക്കി​യ​പ്പോൾ ചെമ്പു​കൊ​ണ്ടുള്ള രണ്ടു പർവത​ങ്ങൾക്കി​ട​യിൽനിന്ന്‌ നാലു രഥങ്ങൾ വരുന്നതു കണ്ടു. 2 ആദ്യത്തെ രഥത്തിൽ ചുവന്ന കുതി​ര​ക​ളെ​യും രണ്ടാമത്തെ രഥത്തിൽ കറുത്ത കുതിരകളെയും+ 3 മൂന്നാമത്തെ രഥത്തിൽ വെള്ളക്കു​തി​ര​ക​ളെ​യും നാലാ​മത്തെ രഥത്തിൽ പുള്ളി​ക​ളും കലകളും ഉള്ള കുതി​ര​ക​ളെ​യും കെട്ടി​യി​രു​ന്നു.+

4 “യജമാ​നനേ, എന്താണ്‌ ഇവയൊ​ക്കെ” എന്നു ഞാൻ എന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന ദൈവ​ദൂ​ത​നോ​ടു ചോദി​ച്ചു.

5 ദൂതൻ പറഞ്ഞു: “മുഴു​ഭൂ​മി​യു​ടെ​യും നാഥന്റെ മുന്നിൽ ഹാജരാ​യിട്ട്‌ വരുന്ന സ്വർഗത്തിലെ+ നാല്‌ ആത്മവ്യ​ക്തി​ക​ളാണ്‌ ഇവ.+ 6 കറുത്ത കുതി​ര​കളെ കെട്ടി​യി​രി​ക്കുന്ന രഥം വടക്കേ ദേശ​ത്തേ​ക്കാ​ണു പോകു​ന്നത്‌.+ വെള്ളക്കു​തി​രകൾ കടലിന്‌ അക്കരയ്‌ക്കും പുള്ളി​ക​ളു​ള്ളവ തെക്കേ ദേശ​ത്തേ​ക്കും പോകു​ന്നു. 7 കലകളുള്ളവ ഭൂമി​യി​ലെ​ങ്ങും ചുറ്റി​സ​ഞ്ച​രി​ക്കാൻ വെമ്പൽകൊ​ണ്ടു.” ദൂതൻ തുടർന്നു: “പോകൂ, ഭൂമി മുഴുവൻ സഞ്ചരിക്കൂ.” അവ ഭൂമി​യി​ലൂ​ടെ സഞ്ചരി​ക്കാൻ തുടങ്ങി.

8 ദൂതൻ എന്നോട്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “ഇതാ, വടക്കേ ദേശ​ത്തേക്കു പോകു​ന്നവ, യഹോ​വ​യു​ടെ ആത്മാവ്‌ അവിടെ ശാന്തമാ​കാൻ ഇടവരു​ത്തി​യി​രി​ക്കു​ന്നു.”

9 വീണ്ടും എനിക്ക്‌ യഹോ​വ​യിൽനിന്ന്‌ ഒരു സന്ദേശം ലഭിച്ചു: 10 “പ്രവാ​സ​ത്തിൽ കഴിയുന്ന ജനത്തിന്റെ കൈയിൽനി​ന്ന്‌ ഹെൽദാ​യി​യും തോബി​യ​യും യദയയും വാങ്ങി​ക്കൊ​ണ്ടു​വ​ന്നത്‌ അവരിൽനി​ന്ന്‌ വാങ്ങുക. ബാബി​ലോ​ണിൽനിന്ന്‌ വന്ന ഈ പുരു​ഷ​ന്മാ​രോ​ടൊ​പ്പം അന്നുതന്നെ നീ സെഫന്യ​യു​ടെ മകനായ യോശി​യ​യു​ടെ വീട്ടി​ലേക്കു പോകണം. 11 നീ സ്വർണ​വും വെള്ളി​യും എടുത്ത്‌ ഒരു കിരീടം* ഉണ്ടാക്കി അതു മഹാപു​രോ​ഹി​ത​നായ യഹോ​സാ​ദാ​ക്കി​ന്റെ മകൻ യോശുവയുടെ+ തലയിൽ വെക്കണം. 12 എന്നിട്ട്‌ അവനോ​ടു പറയുക:

“‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “നാമ്പ്‌ എന്നു പേരുള്ള മനുഷ്യൻ ഇതാ.+ അവൻ തന്റെ സ്ഥലത്തു​നിന്ന്‌ നാമ്പി​ടും, അവൻ യഹോ​വ​യു​ടെ ആലയം പണിയും.+ 13 അവനായിരിക്കും യഹോ​വ​യു​ടെ ആലയം പണിയു​ന്നത്‌. അവനു മഹത്ത്വം ലഭിക്കും. അവൻ തന്റെ സിംഹാ​സ​ന​ത്തിൽ ഇരുന്ന്‌ ഭരിക്കും. അവൻ സിംഹാ​സ​ന​ത്തിൽ ഇരുന്ന്‌ ഒരു പുരോ​ഹി​ത​നാ​യും സേവി​ക്കും.+ അവ തമ്മിൽ* സമാധാ​ന​പ​ര​മായ കരാറു​ണ്ടാ​യി​രി​ക്കും. 14 ഹേലെമിന്റെയും തോബി​യ​യു​ടെ​യും യദയയുടെയും+ സെഫന്യ​യു​ടെ മകനായ ഹേനി​ന്റെ​യും സ്‌മാ​ര​ക​മാ​യി ആ കിരീടം* യഹോ​വ​യു​ടെ ആലയത്തി​ലു​ണ്ടാ​യി​രി​ക്കും. 15 ദൂരെയുള്ളവർ വന്ന്‌ യഹോ​വ​യു​ടെ ആലയം പണിയാൻ സഹായി​ക്കും.” എന്നെ നിങ്ങളു​ടെ അടുത്ത്‌ അയച്ചതു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറിയും. നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ വാക്കുകൾ അനുസ​രി​ക്കു​ന്ന​തിൽ വീഴ്‌ച വരുത്താ​തി​രു​ന്നാൽ അങ്ങനെ സംഭവി​ക്കും.’”

7 ദാര്യാ​വേശ്‌ രാജാ​വി​ന്റെ നാലാം വർഷം ഒൻപതാം മാസമായ കിസ്ലേവ്‌* മാസം നാലാം തീയതി സെഖര്യക്ക്‌+ യഹോ​വ​യു​ടെ സന്ദേശം ലഭിച്ചു. 2 യഹോവയുടെ കരുണ​യ്‌ക്കു​വേണ്ടി അപേക്ഷി​ക്കാൻ ബഥേലി​ലെ ആളുകൾ ശരേ​സെ​രി​നെ​യും രേഗെം-മേലെ​ക്കി​നെ​യും അദ്ദേഹ​ത്തി​ന്റെ ആളുക​ളെ​യും അയച്ചു. 3 അവർ പ്രവാ​ച​ക​ന്മാ​രോ​ടും സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ ഭവനത്തിലെ* പുരോ​ഹി​ത​ന്മാ​രോ​ടും പറഞ്ഞു: “അനേകം വർഷങ്ങ​ളാ​യി ഞാൻ ചെയ്‌തു​വ​രു​ന്ന​തു​പോ​ലെ ഈ അഞ്ചാം മാസവും ഞാൻ വിലപിക്കുകയും+ ഭക്ഷണം കഴിക്കാ​തി​രി​ക്കു​ക​യും ചെയ്യണോ?”

4 വീണ്ടും എനിക്കു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ സന്ദേശം ലഭിച്ചു: 5 “ദേശത്തെ എല്ലാ ജനങ്ങ​ളോ​ടും പുരോ​ഹി​ത​ന്മാ​രോ​ടും പറയുക: ‘നിങ്ങൾ 70 വർഷക്കാലം+ അഞ്ചാം മാസവും ഏഴാം മാസവും+ ഉപവസി​ക്കു​ക​യും വിലപി​ക്കു​ക​യും ചെയ്‌ത​പ്പോൾ ശരിക്കും എനിക്കു​വേ​ണ്ടി​യാ​ണോ നിങ്ങൾ ഉപവസി​ച്ചത്‌? 6 നിങ്ങൾ കഴിക്കു​ക​യും കുടി​ക്കു​ക​യും ചെയ്‌ത​പ്പോ​ഴും നിങ്ങൾ നിങ്ങൾക്കു​വേ​ണ്ടി​യല്ലേ അതു ചെയ്‌തത്‌? 7 യരുശലേമിലും ചുറ്റു​മുള്ള നഗരങ്ങ​ളി​ലും ആൾപ്പാർപ്പും സമാധാ​ന​വും ഉണ്ടായി​രുന്ന കാലത്ത്‌, നെഗെ​ബി​ലും ഷെഫേ​ല​യി​ലും ജനവാ​സ​മു​ണ്ടാ​യി​രുന്ന കാലത്ത്‌, യഹോവ പണ്ടത്തെ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ അനുസ​രി​ക്കേ​ണ്ട​തല്ലേ?’”+

8 സെഖര്യക്കു വീണ്ടും യഹോ​വ​യിൽനിന്ന്‌ സന്ദേശം ലഭിച്ചു: 9 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘നീതി​യോ​ടെ വിധി​ക്കുക,+ അചഞ്ചലസ്‌നേഹത്തോടും+ കരുണ​യോ​ടും കൂടെ ഇടപെ​ടുക. 10 വിധവയെയോ അനാഥ​നെ​യോ,* വിദേശിയെയോ+ ദരിദ്രനെയോ+ വഞ്ചിക്ക​രുത്‌.+ മറ്റൊ​രു​വന്‌ എതിരെ ഹൃദയ​ത്തിൽ ദുഷ്ടപ​ദ്ധ​തി​കൾ മനയരു​ത്‌.’+ 11 എന്നാൽ അവർ വീണ്ടും​വീ​ണ്ടും അനുസ​ര​ണ​ക്കേടു കാണിച്ചു;+ ശാഠ്യ​ത്തോ​ടെ പുറം​തി​രി​ഞ്ഞു;+ കേൾക്കാ​തി​രി​ക്കാൻ അവർ അവരുടെ ചെവികൾ പൊത്തി​ക്ക​ളഞ്ഞു.+ 12 അവർ അവരുടെ ഹൃദയം വജ്രം​പോ​ലെ​യാ​ക്കി.*+ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ തന്റെ ആത്മാവി​നെ ഉപയോ​ഗിച്ച്‌ പണ്ടത്തെ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ നൽകിയ നിയമവും* കല്‌പ​ന​ക​ളും അവർ അനുസ​രി​ച്ചില്ല.+ അതു​കൊണ്ട്‌ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ഉഗ്രമാ​യി കോപി​ച്ചു.”+

13 “‘ഞാൻ* വിളി​ച്ച​പ്പോൾ അവർ കേൾക്കാതിരുന്നതുപോലെ+ അവർ വിളി​ച്ച​പ്പോൾ ഞാനും കേട്ടില്ല’+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. 14 ‘ഒരു കൊടു​ങ്കാറ്റ്‌ അടിപ്പി​ച്ച്‌ ഞാൻ അവരെ അവർക്ക്‌ അറിയി​ല്ലാത്ത രാജ്യ​ങ്ങ​ളി​ലേക്കു ചിതറി​ച്ചു.+ അവർ പോയി​ക്ക​ഴി​ഞ്ഞ​പ്പോൾ ദേശം വിജന​മാ​യി കിടന്നു. ആരും അതുവഴി പോകു​ക​യോ അവി​ടേക്കു തിരി​ച്ചു​വ​രു​ക​യോ ചെയ്‌തില്ല.+ അവർ അവരുടെ മനോ​ഹ​ര​മായ ദേശം ആളുകൾ പേടി​ക്കുന്ന ഒരു സ്ഥലമാക്കി മാറ്റി.’”

8 പിന്നെ​യും എനിക്കു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ സന്ദേശം ലഭിച്ചു: 2 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘സീയോ​നെ​പ്ര​തി​യുള്ള തീക്ഷ്‌ണ​ത​യാൽ ഞാൻ ജ്വലി​ക്കു​ന്നു.+ ഞാൻ അവൾക്കു​വേണ്ടി ഉഗ്ര​കോ​പ​ത്തോ​ടെ തീക്ഷ്‌ണത കാണി​ക്കും.’”

3 “യഹോവ പറയുന്നു: ‘ഞാൻ സീയോ​നി​ലേക്കു തിരിച്ചുവന്ന്‌+ യരുശ​ലേ​മിൽ വസിക്കും.+ യരുശ​ലേം സത്യത്തിന്റെ* നഗരം എന്നും,+ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ പർവതം വിശു​ദ്ധ​പർവതം എന്നും അറിയ​പ്പെ​ടും.’”+

4 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘യരുശ​ലേ​മി​ലെ പൊതുസ്ഥലങ്ങളിൽ* വീണ്ടും പ്രായ​മായ സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും ഇരിക്കും. പ്രായം ഏറെയു​ള്ള​തു​കൊണ്ട്‌ അവർ കൈയിൽ വടി പിടി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും.+ 5 നഗരത്തിലെ പൊതുസ്ഥലങ്ങളിലെല്ലാം* ധാരാളം ആൺകു​ട്ടി​ക​ളും പെൺകു​ട്ടി​ക​ളും കളിച്ചു​ന​ട​ക്കും.’”+

6 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘അന്ന്‌ ഈ ജനത്തിൽ ശേഷി​ച്ചി​രി​ക്കു​ന്ന​വർക്ക്‌ അതു സംഭവി​ക്കി​ല്ലെന്നു തോന്നി​യേ​ക്കാം. എന്നാൽ എനിക്കു കഴിയാത്ത ഒരു കാര്യ​മാ​ണോ അത്‌’ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ചോദി​ക്കു​ന്നു.”

7 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘ഇതാ ഞാൻ എന്റെ ജനത്തെ കിഴക്കും പടിഞ്ഞാ​റും ഉള്ള ദേശങ്ങളിൽനിന്ന്‌* രക്ഷിക്കു​ന്നു.+ 8 ഞാൻ അവരെ കൊണ്ടു​വന്ന്‌ യരുശ​ലേ​മിൽ താമസി​പ്പി​ക്കും.+ അവർ എന്റെ ജനമാ​യി​ത്തീ​രും. ഞാൻ അവർക്കു സത്യവും* നീതി​യും ഉള്ള ദൈവ​മാ​യി​രി​ക്കും.’”+

9 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘പ്രവാ​ച​ക​ന്മാ​രു​ടെ വായിൽനി​ന്ന്‌ വരുന്ന ഈ വാക്കുകൾ കേൾക്കു​ന്ന​വരേ,+ ധൈര്യ​മാ​യി​രി​ക്കുക.*+ ദേവാ​ലയം പണിയാ​നാ​യി യഹോ​വ​യു​ടെ ഭവനത്തി​ന്റെ അടിസ്ഥാ​നം സ്ഥാപിച്ച ദിവസ​വും ഇതേ വാക്കു​കൾതന്നെ മുഴങ്ങി​യി​രു​ന്നു. 10 അതിനു മുമ്പ്‌ മനുഷ്യ​നോ മൃഗത്തി​നോ കൂലി ലഭിച്ചി​രു​ന്നില്ല.+ ശത്രു നിമിത്തം, അങ്ങോട്ടു വരുന്ന​തും പോകു​ന്ന​തും സുരക്ഷി​ത​മാ​യി​രു​ന്നില്ല. ഞാൻ മനുഷ്യ​രെ​യെ​ല്ലാം പരസ്‌പരം തെറ്റി​ച്ചി​രു​ന്നു.’

11 “‘എന്നാൽ മുൻകാ​ല​ങ്ങ​ളിൽ ഇടപെ​ട്ട​തു​പോ​ലെ​യാ​യി​രി​ക്കില്ല ഇനി ഞാൻ ജനത്തിൽ ശേഷി​ക്കു​ന്ന​വ​രോട്‌ ഇടപെ​ടു​ന്നത്‌’+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 12 ‘അവർ സമാധാ​ന​ത്തി​ന്റെ വിത്തു വിതയ്‌ക്കും; മുന്തി​രി​വ​ള്ളി​യിൽ മുന്തിരി ഉണ്ടാകും; ഭൂമി വിളവ്‌ തരും;+ ആകാശം മഞ്ഞു പെയ്യി​ക്കും. ഈ ജനത്തിൽ ശേഷി​ച്ചി​രി​ക്കു​ന്ന​വർക്കു ഞാൻ ഇതെല്ലാം അവകാ​ശ​മാ​യി കൊടു​ക്കും.+ 13 യഹൂദാഗൃഹമേ, ഇസ്രാ​യേൽഗൃ​ഹമേ, ജനതകൾക്കി​ട​യിൽ നിങ്ങൾ ശപിക്ക​പ്പെ​ട്ട​വ​രാ​യി​രു​ന്നു.+ എന്നാൽ ഞാൻ നിങ്ങളെ രക്ഷിച്ച്‌ ഒരു അനു​ഗ്ര​ഹ​മാ​ക്കും.+ പേടി​ക്കേണ്ടാ,+ ധൈര്യ​മാ​യി​രി​ക്കുക.’*+

14 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘“നിങ്ങളു​ടെ പൂർവി​കർ എന്നെ ദേഷ്യം പിടി​പ്പി​ച്ച​പ്പോൾ ഞാൻ നിങ്ങളു​ടെ മേൽ ആപത്തു വരുത്താൻ തീരു​മാ​നി​ച്ചു, അത്‌ ഓർത്ത്‌ എനിക്കു ഖേദം തോന്നി​യില്ല”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. 15 “അതു​പോ​ലെ ഇപ്പോൾ ഞാൻ യരുശ​ലേ​മി​നും യഹൂദാ​ഗൃ​ഹ​ത്തി​നും നന്മ ചെയ്യാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌ പേടി​ക്കേണ്ടാ!”’+

16 “‘നിങ്ങൾ ഇങ്ങനെ ചെയ്യണം: പരസ്‌പരം സത്യം പറയുക;+ നഗരക​വാ​ട​ത്തി​ലെ നിങ്ങളു​ടെ വിധികൾ സത്യസ​ന്ധ​വും സമാധാ​നം വളർത്തു​ന്ന​തും ആയിരി​ക്കട്ടെ.+ 17 മറ്റൊരുവനെ ദ്രോ​ഹി​ക്കാൻ ഹൃദയ​ത്തിൽ പദ്ധതി​യി​ട​രുത്‌.+ കള്ളസത്യം ചെയ്യാൻ ഇഷ്ടം തോന്ന​രുത്‌.+ കാരണം, ഇവ ഞാൻ വെറു​ക്കു​ന്നു’+ എന്ന്‌ യഹോവ പറയുന്നു.”

18 വീണ്ടും എനിക്കു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യിൽനിന്ന്‌ സന്ദേശം ലഭിച്ചു: 19 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘നാലാം മാസത്തെ ഉപവാസവും+ അഞ്ചാം മാസത്തെ ഉപവാസവും+ ഏഴാം മാസത്തെ ഉപവാസവും+ പത്താം മാസത്തെ ഉപവാസവും+ യഹൂദാ​ഗൃ​ഹ​ത്തി​നു സന്തോ​ഷ​ത്തി​ന്റെ​യും ആനന്ദത്തി​ന്റെ​യും വേളക​ളാ​യി​രി​ക്കും.+ അവ ആഹ്ലാദം നിറഞ്ഞ ഉത്സവങ്ങ​ളാ​യി​രി​ക്കും. അതു​കൊണ്ട്‌ സത്യ​ത്തെ​യും സമാധാ​ന​ത്തെ​യും സ്‌നേ​ഹി​ക്കുക.’

20 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘ജനങ്ങളും പല നഗരങ്ങ​ളിൽനി​ന്നു​ള്ള​വ​രും തീർച്ച​യാ​യും വരും. 21 ഒരു നഗരത്തി​ലു​ള്ളവർ മറ്റൊരു നഗരത്തി​ലേക്കു ചെന്ന്‌ ഇങ്ങനെ പറയും: “നമുക്കു പോയി യഹോ​വ​യു​ടെ കരുണ​യ്‌ക്കു​വേണ്ടി ആത്മാർഥ​മാ​യി യാചി​ക്കാം; സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വയെ അന്വേ​ഷി​ക്കാം. ഇതാ, ഞാനും പോകു​ക​യാണ്‌.”+ 22 സൈന്യങ്ങളുടെ അധിപ​നായ യഹോ​വയെ അന്വേഷിക്കാനും+ യഹോ​വ​യു​ടെ കരുണ​യ്‌ക്കു​വേണ്ടി യാചി​ക്കാ​നും ആയി അനേകം ആളുക​ളും ശക്തരായ രാജ്യ​ങ്ങ​ളും യരുശ​ലേ​മിൽ വരും.’

23 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘അന്നു ജനതക​ളി​ലെ എല്ലാ ഭാഷക്കാ​രിൽനി​ന്നു​മുള്ള പത്തു പേർ+ ഒരു ജൂതന്റെ വസ്‌ത്രത്തിൽ* പിടിച്ച്‌, അതിൽ മുറുകെ പിടിച്ച്‌, ഇങ്ങനെ പറയും: “ദൈവം നിങ്ങളുടെകൂടെയുണ്ടെന്നു+ ഞങ്ങൾ കേട്ടു. അതു​കൊണ്ട്‌ ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരു​ക​യാണ്‌.”’”+

9 ഒരു പ്രഖ്യാ​പനം:

“യഹോ​വ​യു​ടെ വാക്കുകൾ ഹദ്രാക്ക്‌ ദേശത്തി​ന്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു;

ദമസ്‌കൊ​സി​നെ അതു ലക്ഷ്യം വെച്ചി​രി​ക്കു​ന്നു;*+

—യഹോ​വ​യു​ടെ കണ്ണുകൾ മനുഷ്യവർഗത്തെയും+

ഇസ്രാ​യേ​ലി​ന്റെ എല്ലാ ഗോ​ത്ര​ങ്ങ​ളെ​യും നിരീ​ക്ഷി​ക്കു​ന്ന​ല്ലോ.—

 2 അവളുടെ അതിർത്തി​യി​ലുള്ള ഹമാത്തിനു+ നേരെ​യും അതു വന്നിരി​ക്കു​ന്നു;

സോരും+ സീദോനും+ വലിയ ജ്ഞാനികളായതുകൊണ്ട്‌+ അവർക്കു നേരെ​യും അതു തിരി​ഞ്ഞി​രി​ക്കു​ന്നു.

 3 സോർ ഒരു പ്രതിരോധമതിൽ* പണിതു;

അവൾ മണൽപോ​ലെ വെള്ളി കുന്നു​കൂ​ട്ടി;

തെരു​വി​ലെ ചെളി​പോ​ലെ സ്വർണം വാരി​ക്കൂ​ട്ടി.+

 4 യഹോവ അവളുടെ സമ്പത്ത്‌ ഇല്ലാതാ​ക്കും;

അവളുടെ സൈന്യ​ത്തെ തോൽപ്പി​ച്ച്‌ കടലിൽ തള്ളും;*+

അവളെ തീയിട്ട്‌ നശിപ്പി​ക്കും.+

 5 അസ്‌കലോൻ അതു കണ്ട്‌ പേടി​ച്ചു​പോ​കും;

ഗസ്സയ്‌ക്കു വല്ലാത്ത പരി​ഭ്രമം തോന്നും;

എക്രോൻ പ്രതീക്ഷ വെച്ചി​രു​ന്നവൾ നാണം​കെ​ട്ടു​പോ​യ​തി​നാൽ എക്രോ​നും ഭയപ്പെ​ടും.

ഗസ്സയിലെ ഒരു രാജാവ്‌ നശിച്ചു​പോ​കും;

അസ്‌ക​ലോ​നിൽ ആൾപ്പാർപ്പു​ണ്ടാ​കില്ല.+

 6 അവിഹിതബന്ധത്തിൽ ജനിച്ച ഒരുവൻ അസ്‌തോ​ദിൽ താമസ​മാ​ക്കും;

ഫെലി​സ്‌ത്യ​ന്റെ അഹങ്കാരം ഞാൻ ഇല്ലാതാ​ക്കും.+

 7 ഞാൻ അവന്റെ വായിൽനി​ന്ന്‌ രക്തക്കറ പുരണ്ട വസ്‌തു​ക്ക​ളും

അവന്റെ പല്ലുകൾക്കി​ട​യിൽനിന്ന്‌ അറപ്പു​ള​വാ​ക്കുന്ന സാധന​ങ്ങ​ളും നീക്കി​ക്ക​ള​യും.

നമ്മുടെ ദൈവ​ത്തി​നാ​യി അവൻ ബാക്കി​യാ​കും;

അവൻ യഹൂദ​യിൽ ഒരു പ്രഭു​വി​നെ​പ്പോ​ലെ​യാ​യി​ത്തീ​രും;*+

എക്രോ​നി​ലു​ള്ളവർ യബൂസ്യ​രെ​പ്പോ​ലെ​യാ​കും.+

 8 ഞാൻ ഒരു കാവൽക്കാരനെപ്പോലെ* എന്റെ ഭവനത്തി​നു​വേണ്ടി കൂടാരം അടിച്ച്‌ കഴിയും;+

ആരും അവി​ടേക്കു വരാ​തെ​യും അവി​ടെ​നിന്ന്‌ പോകാ​തെ​യും ഞാൻ നോക്കും.

ഞാൻ അത്‌* എന്റെ കണ്ണു​കൊണ്ട്‌ കണ്ടിരി​ക്കു​ന്നു;+

അവരെ​ക്കൊണ്ട്‌ പണി​യെ​ടു​പ്പി​ക്കു​ന്നവർ ആരും* ഇനി അതുവഴി പോകില്ല.

 9 സീയോൻപുത്രീ, സന്തോ​ഷി​ച്ചാർക്കുക.

യരുശ​ലേം​പു​ത്രീ, ജയഘോ​ഷം മുഴക്കുക.

ഇതാ, നിന്റെ രാജാവ്‌ വരുന്നു.+

അവൻ നീതി​മാൻ, അവൻ രക്ഷ നൽകുന്നു;*

അവൻ താഴ്‌മയോടെ+ കഴുത​പ്പു​റത്ത്‌ വരുന്നു;

കഴുത​ക്കു​ട്ടി​യു​ടെ,* പെൺക​ഴു​ത​യു​ടെ കുട്ടി​യു​ടെ, പുറത്ത്‌ കയറി വരുന്നു.+

10 ഞാൻ എഫ്രയീ​മിൽനിന്ന്‌ യുദ്ധര​ഥ​ങ്ങ​ളെ​യും

യരുശ​ലേ​മിൽനിന്ന്‌ കുതി​ര​ക​ളെ​യും നീക്കി​ക്ക​ള​യും;

യോദ്ധാ​ക്ക​ളു​ടെ വില്ല്‌ എടുത്തു​മാ​റ്റും.

അവൻ ജനതക​ളോ​ടു സമാധാ​നം ഘോഷി​ക്കും;+

അവൻ സമു​ദ്രം​മു​തൽ സമു​ദ്രം​വ​രെ​യും

നദിമുതൽ* ഭൂമി​യു​ടെ അറ്റംവ​രെ​യും ഭരിക്കും.+

11 സ്‌ത്രീയേ, നിന്റെ ഉടമ്പടി​യു​ടെ രക്തത്താൽ

ഞാൻ നിന്റെ തടവു​കാ​രെ വെള്ളമി​ല്ലാത്ത കുഴി​ക​ളിൽനിന്ന്‌ സ്വത​ന്ത്ര​രാ​ക്കും.+

12 പ്രത്യാശയോടെ കഴിയുന്ന തടവു​കാ​രേ, കോട്ട​യി​ലേക്കു തിരി​ച്ചു​പോ​കുക.+

ഞാൻ ഇന്നു നിന്നോ​ടു പറയുന്നു:

‘സ്‌ത്രീ​യേ, ഞാൻ നിനക്കു പ്രതി​ഫലം തരും, ഇരട്ടി പങ്കു തരും.+

13 ഞാൻ എന്റെ വില്ലു​പോ​ലെ യഹൂദയെ വളയ്‌ക്കും.*

ആ വില്ലിൽ ഞാൻ എഫ്രയീ​മി​നെ ഒരു അമ്പു​പോ​ലെ വെക്കും.

സീയോ​നേ, ഞാൻ നിന്റെ പുത്ര​ന്മാ​രെ ഉണർത്തും,

ഗ്രീസേ, നിന്റെ പുത്ര​ന്മാർക്കെ​തി​രെ ഞാൻ അവരെ ഉണർത്തും.

ഞാൻ നിന്നെ ഒരു പടയാ​ളി​യു​ടെ വാൾപ്പോ​ലെ​യാ​ക്കും.’

14 അവരുടെ മീതെ യഹോ​വയെ കാണാ​നാ​കും;

ദൈവ​ത്തി​ന്റെ അമ്പു മിന്നൽപോ​ലെ പായും.

പരമാ​ധി​കാ​രി​യായ യഹോവ കൊമ്പു വിളി​ക്കും;+

തെക്കു​നി​ന്നു​ള്ള കൊടു​ങ്കാ​റ്റു​മാ​യി മുന്നേ​റും.

15 സൈന്യങ്ങളുടെ അധിപ​നായ യഹോവ അവർക്കു​വേണ്ടി പോരാ​ടും;

അവർ കവണക്ക​ല്ലു​കൾ വിഴു​ങ്ങും, അവയെ കീഴട​ക്കും.+

അവർ കുടി​ക്കും, വീഞ്ഞു കുടി​ച്ച​വ​രെ​പ്പോ​ലെ ബഹളം ഉണ്ടാക്കും;

അവർ യാഗപീ​ഠ​ത്തി​ന്റെ മൂലകൾപോ​ലെ,+

അവിടത്തെ പാത്രം​പോ​ലെ, നിറഞ്ഞി​രി​ക്കും.

16 ഒരു ഇടയൻ ആട്ടിൻപ​റ്റത്തെ രക്ഷിക്കു​ന്ന​തു​പോ​ലെ

അന്ന്‌ അവരുടെ ദൈവ​മായ യഹോവ അവരെ രക്ഷിക്കും.+

കിരീ​ട​ത്തി​ലെ രത്‌ന​ങ്ങൾപോ​ലെ അവർ ദൈവ​ത്തി​ന്റെ മണ്ണിൽ തിളങ്ങും.+

17 ദൈവത്തിന്റെ നന്മ എത്ര വലുത്‌!+

ദൈവ​ത്തി​ന്റെ സൗന്ദര്യം എത്ര ശ്രേഷ്‌ഠം!

ധാന്യം ചെറു​പ്പ​ക്കാർക്കും

പുതു​വീ​ഞ്ഞു കന്യക​മാർക്കും ശക്തി പകരും.”+

10 “വസന്തകാ​ലത്തെ മഴയ്‌ക്കാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കുക.

യഹോ​വ​യാ​ണു കാർമേ​ഘങ്ങൾ ഉണ്ടാക്കു​ന്നത്‌;

മനുഷ്യർക്കു​വേണ്ടി മഴ പെയ്യി​ക്കു​ന്നത്‌;+

എല്ലാവർക്കും​വേണ്ടി നിലത്ത്‌ ചെടികൾ മുളപ്പി​ക്കു​ന്നത്‌.

 2 കുലദൈവപ്രതിമകൾ* വഞ്ചനയോടെ* സംസാ​രി​ച്ചു;

ഭാവി പറയു​ന്നവർ ഒരു നുണ ദർശി​ച്ചി​രി​ക്കു​ന്നു.

ഒരു ഗുണവു​മി​ല്ലാത്ത സ്വപ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ സംസാ​രി​ക്കു​ന്നു;

അവർ ആശ്വസി​പ്പി​ക്കാൻ നോക്കു​ന്നെ​ങ്കി​ലും ഒരു പ്രയോ​ജ​ന​വു​മില്ല.

അതു​കൊണ്ട്‌ അവർ ആടുക​ളെ​പ്പോ​ലെ അലഞ്ഞു​തി​രി​യും.

ഇടയനി​ല്ലാ​ത്ത​തു​കൊണ്ട്‌ അവർ കഷ്ടപ്പെ​ടും.

 3 ഇടയന്മാരോട്‌ എനിക്കു കടുത്ത കോപം തോന്നു​ന്നു;

ക്രൂര​രാ​യ നേതാക്കളോടു* ഞാൻ കണക്കു ചോദി​ക്കും.

സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ തന്റെ ആട്ടിൻപ​റ്റ​മായ യഹൂദാ​ഗൃ​ഹ​ത്തി​നു നേരെ ശ്രദ്ധ തിരി​ച്ചി​രി​ക്കു​ന്നു;+

ദൈവം അവരെ തന്റെ തലയെ​ടു​പ്പുള്ള പടക്കു​തി​ര​യാ​ക്കി​യി​രി​ക്കു​ന്നു.

 4 പ്രധാനി* ദൈവ​ത്തിൽനിന്ന്‌ വരുന്നു;

പിന്തു​ണ​യേ​കു​ന്ന ഭരണാധികാരി* ദൈവ​ത്തിൽനിന്ന്‌ വരുന്നു;

യോദ്ധാ​ക്ക​ളു​ടെ വില്ലു ദൈവ​ത്തിൽനിന്ന്‌ വരുന്നു;

മേൽനോ​ട്ടം വഹിക്കുന്നവരെല്ലാം* ദൈവ​ത്തിൽനിന്ന്‌ വരുന്നു;

അവരെ​ല്ലാം ദൈവ​ത്തിൽനിന്ന്‌ വരുന്നു.

 5 അവർ പടയാ​ളി​ക​ളെ​പ്പോ​ലെ​യാ​കും,

യുദ്ധത്തിൽ തെരു​വി​ലെ ചെളി ചവിട്ടി​ക്കൂ​ട്ടും.

യഹോവ അവരു​ടെ​കൂ​ടെ​യു​ള്ള​തു​കൊണ്ട്‌ അവർ യുദ്ധം ചെയ്യും;+

കുതി​ര​ക്കാർ നാണി​ച്ചു​പോ​കും.+

 6 ഞാൻ യഹൂദാ​ഗൃ​ഹത്തെ ഉന്നതമാ​ക്കും;

യോ​സേ​ഫു​ഗൃ​ഹത്തെ രക്ഷിക്കും.+

ഞാൻ അവരോ​ടു കരുണ കാണിച്ച്‌

അവരെ തിരി​ച്ചു​കൊ​ണ്ടു​വ​രും.+

ഞാൻ ഒരിക്ക​ലും തള്ളിക്ക​ള​ഞ്ഞി​ട്ടി​ല്ലാ​ത്ത​വ​രെ​പ്പോ​ലെയാ​കും അവർ;+

ഞാൻ അവരുടെ ദൈവ​മായ യഹോ​വ​യാണ്‌, ഞാൻ അവരുടെ വിളി കേൾക്കും.

 7 എഫ്രയീമിലുള്ളവർ വീര​യോ​ദ്ധാ​ക്ക​ളെ​പ്പോ​ലെ​യാ​കും;

വീഞ്ഞു കുടി​ച്ചി​ട്ടെ​ന്ന​പോ​ലെ അവരുടെ ഹൃദയം ആനന്ദി​ക്കും.+

അവരുടെ മക്കൾ ഇതു കണ്ട്‌ സന്തോ​ഷി​ക്കും;

അവരുടെ ഹൃദയം യഹോ​വ​യിൽ ആഹ്ലാദി​ക്കും.+

 8 ‘ഞാൻ അവരെ ചൂളമ​ടിച്ച്‌ വിളി​ച്ചു​കൂ​ട്ടും;

ഞാൻ അവരെ മോചി​പ്പി​ക്കും,+ അവർ അസംഖ്യ​മാ​കും;

അവരുടെ എണ്ണം കുറഞ്ഞു​പോ​കില്ല.

 9 ഞാൻ അവരെ വിത്തു​പോ​ലെ ജനങ്ങൾക്കി​ട​യിൽ വിതറി​യാ​ലും

അവർ ദൂര​ദേ​ശ​ങ്ങ​ളിൽവെച്ച്‌ എന്നെ ഓർക്കും;

അവർ പുതു​ചൈ​ത​ന്യ​ത്തോ​ടെ മക്കളോ​ടൊ​പ്പം തിരി​ച്ചു​വ​രും.

10 ഞാൻ അവരെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ തിരി​ച്ചു​കൊ​ണ്ടു​വ​രും;

അസീറി​യ​യിൽനിന്ന്‌ കൂട്ടി​ച്ചേർക്കും.+

ഞാൻ അവരെ ഗിലെയാദ്‌+ ദേശ​ത്തേ​ക്കും ലബാനോൻ+ ദേശ​ത്തേ​ക്കും കൊണ്ടു​വ​രും;

അവർക്കെ​ല്ലാം താമസി​ക്കാൻ അവിടെ സ്ഥലം തികയാ​തെ​വ​രും.

11 അവൻ സമു​ദ്ര​ത്തി​ന്റെ സ്വസ്ഥത നശിപ്പി​ച്ച്‌ കടന്നു​പോ​കും;

അവൻ അതിലെ തിരകളെ അടിച്ച​മർത്തും;+

നൈൽ നദിയു​ടെ ആഴങ്ങൾ വറ്റി​പ്പോ​കും;

അസീറി​യ​യു​ടെ അഹങ്കാരം ശമിക്കും;

ഈജി​പ്‌തി​ന്റെ ചെങ്കോൽ നഷ്ടപ്പെ​ടും.+

12 യഹോവ എന്ന ഞാൻ അവരെ ഉന്നതരാ​ക്കും;+

അവർ എന്റെ നാമത്തിൽ നടക്കും’+ എന്ന്‌ യഹോവ പറയുന്നു.”

11 “ലബാ​നോ​നേ, നിന്റെ വാതി​ലു​കൾ തുറക്കൂ,

ഒരു തീ വന്ന്‌ നിന്റെ ദേവദാ​രു​ക്കളെ ദഹിപ്പി​ക്കട്ടെ.

 2 ജൂനിപ്പർ മരമേ, വിലപി​ക്കൂ! ദേവദാ​രു മറിഞ്ഞു​വീ​ണി​രി​ക്കു​ന്നു;

നിന്റെ പ്രൗഢി​യാർന്ന വൃക്ഷങ്ങൾ നശിച്ചു​പോ​യി!

ബാശാ​നി​ലെ ഓക്ക്‌ മരങ്ങളേ, വിലപി​ക്കൂ!

ഇടതൂർന്ന വനം ഇല്ലാതാ​യി​രി​ക്കു​ന്നു!

 3 ശ്രദ്ധിക്കൂ! അതാ, ഇടയന്മാർ നിലവി​ളി​ക്കു​ന്നു;

അവരുടെ പ്രൗഢി ഇല്ലാതാ​യ​ല്ലോ.

അതാ, യുവസിംഹങ്ങൾ* ഗർജി​ക്കു​ന്നു;

യോർദാൻതീ​രത്തെ കുറ്റി​ക്കാ​ടു​കൾ നശിച്ചു​പോ​യ​ല്ലോ.

4 “എന്റെ ദൈവ​മായ യഹോവ പറയുന്നു: ‘അറുക്കാ​നുള്ള ആടുകളെ മേയ്‌ക്കുക.+ 5 അവയെ വാങ്ങി​യവർ അവയെ അറു​ക്കുന്നെ​ങ്കിലും+ അവർക്കു ശിക്ഷ ലഭിക്കു​ന്നില്ല. അവയെ വിൽക്കു​ന്നവർ,+ “യഹോ​വ​യ്‌ക്കു സ്‌തുതി ലഭിക്കട്ടെ, ഞാൻ പണക്കാ​ര​നാ​കു​മ​ല്ലോ” എന്നു പറയുന്നു. അവയുടെ ഇടയന്മാർക്ക്‌ അവയോ​ടു കരുണ തോന്നു​ന്നില്ല.’+

6 “‘ദേശത്ത്‌ താമസി​ക്കു​ന്ന​വ​രോ​ടു ഞാൻ ഇനി കരുണ കാണി​ക്കില്ല’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഞാൻ ഓരോ​രു​ത്ത​രെ​യും അവരുടെ അയൽക്കാ​ര​ന്റെ​യും രാജാ​വി​ന്റെ​യും കൈയിൽ ഏൽപ്പി​ക്കും. അവർ ദേശം തകർത്തു​ക​ള​യും. എന്നാൽ ഞാൻ ആരെയും അവരുടെ കൈയിൽനി​ന്ന്‌ രക്ഷിക്കില്ല.’”

7 ദുരിതം അനുഭ​വി​ക്കുന്ന ആടുകളേ, നിങ്ങൾക്കു​വേണ്ടി ഞാൻ അറുക്കാ​നുള്ള ആടുകളെ മേയ്‌ക്കാൻ തുടങ്ങി.+ ഞാൻ രണ്ടു കോൽ എടുത്തു; ഒന്നിനു പ്രീതി എന്നും മറ്റേതി​ന്‌ ഐക്യം എന്നും പേരിട്ടു.+ അങ്ങനെ ഞാൻ ആട്ടിൻപ​റ്റത്തെ മേയ്‌ക്കാൻ തുടങ്ങി. 8 ഒരു മാസത്തി​നകം ഞാൻ മൂന്ന്‌ ഇടയന്മാ​രെ പിരി​ച്ചു​വി​ട്ടു. എനിക്ക്‌ അവരുടെ പ്രവൃ​ത്തി​കൾ സഹിക്കാ​നാ​യില്ല, അവർക്ക്‌ എന്നെയും തീരെ ഇഷ്ടമി​ല്ലാ​യി​രു​ന്നു. 9 ഞാൻ പറഞ്ഞു: “ഇനി ഞാൻ നിങ്ങളെ മേയ്‌ക്കില്ല. ചാകുന്നവ ചാകട്ടെ, നശിക്കു​ന്നവ നശിക്കട്ടെ. ബാക്കി​യു​ള്ളവ പരസ്‌പരം കടിച്ചു​കീ​റട്ടെ.” 10 ഞാൻ പ്രീതി എന്ന കോൽ എടുത്ത്‌ ഒടിച്ചു​ക​ളഞ്ഞു,+ സകല ജനങ്ങളു​മാ​യി ഉണ്ടാക്കിയ ഉടമ്പടി അസാധു​വാ​ക്കി. 11 അന്നു ഞാൻ അങ്ങനെ ചെയ്യു​ന്നതു കണ്ടപ്പോൾ, ദുരിതം അനുഭ​വി​ക്കുന്ന ആടുകൾക്ക്‌ അത്‌ യഹോവ പറഞ്ഞതാ​ണെന്നു മനസ്സി​ലാ​യി.

12 ഞാൻ അവരോ​ടു പറഞ്ഞു: “നിങ്ങൾക്കു ശരി​യെന്നു തോന്നു​ന്നെ​ങ്കിൽ എന്റെ കൂലി തരുക. ഇല്ലെങ്കിൽ തരേണ്ടാ.” അവർ എനിക്കു കൂലി​യാ​യി 30 വെള്ളി​നാ​ണയം തന്നു.*+

13 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “അതു ഖജനാ​വി​നു നേരെ എറിയുക. അവർ എന്റെ വിലയാ​യി കണക്കാ​ക്കിയ ‘വലി​യൊ​രു’ തുകയല്ലേ അത്‌?”+ അങ്ങനെ ഞാൻ ആ 30 വെള്ളി​നാ​ണയം യഹോ​വ​യു​ടെ ഭവനത്തി​ലെ ഖജനാ​വി​ലേക്ക്‌ എറിഞ്ഞു.+

14 പിന്നെ ഞാൻ ഐക്യം എന്നു പേരുള്ള രണ്ടാമത്തെ കോൽ ഒടിച്ചു​ക​ളഞ്ഞു,+ യഹൂദ​യും ഇസ്രാ​യേ​ലും തമ്മിലുള്ള സാഹോ​ദ​ര്യം ഇല്ലാതാ​ക്കി.+

15 യഹോവ എന്നോടു പറഞ്ഞു: “ഒന്നിനും കൊള്ളാത്ത ഒരു ഇടയന്റെ പണിയാ​യു​ധം എടുക്കുക.+ 16 ദേശത്ത്‌ ഒരു ഇടയൻ എഴു​ന്നേൽക്കാൻ ഞാൻ ഇടയാ​ക്കും. ചാകാ​റായ ആടുകളെ അവൻ പരിപാ​ലി​ക്കില്ല.+ അവൻ കുഞ്ഞാ​ടു​കളെ തിരയു​ക​യോ മുറി​വേ​റ്റ​വയെ ശുശ്രൂ​ഷി​ക്കു​ക​യോ എഴു​ന്നേ​റ്റു​നിൽക്കാൻ ശേഷി​യു​ള്ള​വ​യ്‌ക്കു തീറ്റ കൊടു​ക്കു​ക​യോ ഇല്ല.+ പകരം, അവൻ കൊഴുത്ത ആടുക​ളു​ടെ മാംസം തിന്നും,+ ആടുക​ളു​ടെ കുളമ്പു​കൾ മുറി​ച്ചെ​ടു​ക്കും.+

17 ആട്ടിൻപറ്റത്തെ ഉപേക്ഷി​ക്കുന്ന,+ ഒരു ഗുണവു​മി​ല്ലാത്ത എന്റെ ഇടയന്റെ കാര്യം കഷ്ടം!+

അവന്റെ കൈക്കും വലതു​ക​ണ്ണി​നും വാളു​കൊണ്ട്‌ വെട്ടേൽക്കും.

അവന്റെ കൈ പൂർണ​മാ​യും ശോഷി​ച്ചു​പോ​കും,

അവന്റെ വലതു​ക​ണ്ണി​ന്റെ കാഴ്‌ച നഷ്ടപ്പെ​ടും.”*

12 ഒരു പ്രഖ്യാ​പനം:

ആകാശത്തെ വിരിക്കുകയും+ ഭൂമിക്ക്‌ അടിസ്ഥാ​നം ഇടുക​യും ചെയ്‌ത,+

മനുഷ്യ​ന്റെ ഉള്ളിൽ ജീവശക്തിക്കു* രൂപം കൊടുത്ത,

യഹോവ പ്രഖ്യാ​പി​ക്കു​ന്നു:

“ഇസ്രാ​യേ​ലി​നെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വാക്കുകൾ.

2 “ഇതാ, ഞാൻ യരുശ​ലേ​മി​നെ ഒരു പാനപാ​ത്ര​മാ​ക്കു​ന്നു;* അതിനു ചുറ്റു​മു​ള്ള​വ​രെ​ല്ലാം ആടിയാ​ടി​ന​ട​ക്കാൻ ഇടയാ​ക്കുന്ന ഒരു പാനപാ​ത്രം. യഹൂദ​യ്‌ക്കും യരുശ​ലേ​മി​നും നേരെ ഒരു ഉപരോ​ധം ഉയരും.+ 3 അന്നു ഞാൻ യരുശ​ലേ​മി​നെ ചുറ്റു​മു​ള്ള​വർക്കെ​ല്ലാം ഭാരമുള്ള ഒരു കല്ലാക്കും. അത്‌ എടുത്ത്‌ ഉയർത്തു​ന്ന​വർക്കെ​ല്ലാം മാരക​മാ​യി പരി​ക്കേൽക്കും.+ ഭൂമി​യി​ലെ എല്ലാ ജനതക​ളും അവൾക്കെ​തി​രെ ഒരുമി​ച്ചു​കൂ​ടും.”+ 4 യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “അന്നു ഞാൻ കുതി​ര​കൾക്കെ​ല്ലാം പരി​ഭ്രാ​ന്തി​യും കുതി​ര​ക്കാർക്കു ഭ്രാന്തും പിടി​പ്പി​ക്കും. എന്റെ കണ്ണുകൾ എപ്പോ​ഴും യഹൂദാ​ഗൃ​ഹ​ത്തി​ന്മേ​ലു​ണ്ടാ​യി​രി​ക്കും. എന്നാൽ ജനങ്ങളു​ടെ എല്ലാ കുതി​ര​കൾക്കും ഞാൻ അന്ധത വരുത്തും. 5 യഹൂദയിലെ പ്രഭുക്കന്മാർ* ഇങ്ങനെ മനസ്സിൽ പറയും: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ യരുശ​ലേ​മി​ലു​ള്ള​വ​രു​ടെ ദൈവ​മാ​യ​തി​നാൽ അവർ എനി​ക്കൊ​രു ബലമാണ്‌.’+ 6 അന്നു ഞാൻ യഹൂദ​യി​ലെ പ്രഭു​ക്ക​ന്മാ​രെ തടിക്ക​ഷ​ണ​ങ്ങൾക്കി​ട​യി​ലി​രി​ക്കുന്ന കനൽപ്പാ​ത്രം​പോ​ലെ​യും കറ്റകൾക്കി​ട​യി​ലെ തീപ്പന്തം​പോ​ലെ​യും ആക്കും.+ അവർ ഇടത്തും വലത്തും ഉള്ള സകല ജനങ്ങ​ളെ​യും ദഹിപ്പി​ക്കും.+ യരുശ​ലേം അവളുടെ സ്ഥാനത്ത്‌,* യരുശ​ലേ​മിൽത്തന്നെ, വീണ്ടും താമസി​ക്കും.+

7 “ദാവീ​ദു​ഗൃ​ഹ​ത്തി​ന്റെ സൗന്ദര്യവും* യരുശ​ലേം​നി​വാ​സി​ക​ളു​ടെ സൗന്ദര്യവും* യഹൂദ​യു​ടെ സൗന്ദര്യ​ത്തെ​ക്കാൾ കൂടാ​തി​രി​ക്കാൻ യഹോവ യഹൂദാ​കൂ​ടാ​ര​ങ്ങളെ ആദ്യം രക്ഷിക്കും. 8 അന്ന്‌ യരുശ​ലേ​മി​ലു​ള്ള​വർക്കു ചുറ്റും യഹോവ ഒരു പ്രതി​രോ​ധ​മാ​യി നിൽക്കും.+ അവരുടെ കൂട്ടത്തിൽ ഇടറിവീഴുന്നവർ* ദാവീ​ദി​നെ​പ്പോ​ലെ​യാ​യി​രി​ക്കും. ദാവീ​ദു​ഗൃ​ഹം ദൈവ​ത്തെ​പ്പോ​ലെ, അവർക്കു മുമ്പേ പോകുന്ന യഹോ​വ​യു​ടെ ദൂത​നെ​പ്പോ​ലെ, ആയിരി​ക്കും.+ 9 യരുശലേമിന്‌ എതിരെ വരുന്ന എല്ലാ ജനതക​ളെ​യും അന്നു ഞാൻ നശിപ്പി​ക്കും.+

10 “ഞാൻ ദാവീ​ദു​ഗൃ​ഹ​ത്തി​ന്മേ​ലും യരുശ​ലേ​മി​ലു​ള്ള​വ​രു​ടെ മേലും പ്രീതി​യു​ടെ​യും ഉള്ളുരു​കി​യുള്ള പ്രാർഥ​ന​യു​ടെ​യും ആത്മാവി​നെ പകരും. അവർ കുത്തി​ത്തു​ള​ച്ച​വനെ അവർ നോക്കും.+ ഒരേ ഒരു മകനെ ഓർത്ത്‌ കരയു​ന്ന​തു​പോ​ലെ അവർ അവനെ ഓർത്ത്‌ കരയും. മൂത്ത മകനെ ഓർത്ത്‌ നിലവി​ളി​ക്കു​ന്ന​തു​പോ​ലെ അവർ അവനെ ഓർത്ത്‌ വാവിട്ട്‌ നിലവി​ളി​ക്കും. 11 അന്ന്‌ യരുശ​ലേ​മിൽ കേൾക്കുന്ന നിലവി​ളി മെഗിദ്ദോ+ സമതല​ത്തി​ലുള്ള ഹദദ്‌-രിമ്മോ​നിൽ കേട്ട വലിയ നിലവി​ളി​പോ​ലെ​യാ​യി​രി​ക്കും. 12 ദേശം വിലപി​ക്കും. ഓരോ കുടും​ബ​വും വെവ്വേ​റെ​യി​രുന്ന്‌ വിലപി​ക്കും. ദാവീ​ദി​ന്റെ കുലവും അതിലെ സ്‌ത്രീ​ക​ളും നാഥാന്റെ+ കുലവും അതിലെ സ്‌ത്രീ​ക​ളും 13 ലേവിയുടെ കുലവും+ അതിലെ സ്‌ത്രീ​ക​ളും ശിമെ​യി​യ​രു​ടെ കുലവും+ അതിലെ സ്‌ത്രീ​ക​ളും 14 ബാക്കി കുടും​ബ​ങ്ങ​ളി​ലുള്ള എല്ലാവ​രും, ഓരോ കുടും​ബ​വും അതിലെ സ്‌ത്രീ​ക​ളും, വെവ്വേ​റെ​യി​രുന്ന്‌ വിലപി​ക്കും.

13 “ദാവീ​ദു​ഗൃ​ഹ​ത്തി​നും യരുശ​ലേം​നി​വാ​സി​കൾക്കും പാപവും അശുദ്ധി​യും കഴുകി​ക്ക​ള​യാൻ അന്ന്‌ ഒരു കിണർ കുഴി​ക്കും.”+

2 സൈന്യങ്ങളുടെ അധിപ​നായ യഹോവ പറയുന്നു: “അന്നു ഞാൻ ദേശത്തു​നിന്ന്‌ വിഗ്ര​ഹ​ങ്ങ​ളു​ടെ പേരുകൾ മായ്‌ച്ചു​ക​ള​യും.+ അവയെ ഇനി ആരും ഓർക്കില്ല. ഞാൻ ദേശത്തു​നിന്ന്‌ പ്രവാ​ച​ക​ന്മാ​രെ​യും അശുദ്ധി​യു​ടെ ആത്മാവി​നെ​യും നീക്കി​ക്ക​ള​യും.+ 3 വീണ്ടും ആരെങ്കി​ലും പ്രവചി​ച്ചാൽ അവനു ജന്മം നൽകിയ അപ്പനും അമ്മയും, ‘യഹോ​വ​യു​ടെ നാമത്തിൽ നുണകൾ പറഞ്ഞതു​കൊണ്ട്‌ നീ മരിക്കണം’ എന്നു പറയും. അവൻ പ്രവചി​ച്ച​തു​കൊണ്ട്‌ അവനു ജന്മം നൽകിയ അപ്പനും അമ്മയും അവനെ കുത്തി​ത്തു​ള​യ്‌ക്കും.+

4 “അന്നു പ്രവചി​ക്കുന്ന എല്ലാ പ്രവാ​ച​ക​ന്മാ​രും അവർ കാണുന്ന ദിവ്യ​ദർശനം നിമിത്തം നാണം​കെ​ടും. വഞ്ചിക്കാ​നാ​യി അവർ ഇനി രോമം​കൊ​ണ്ടുള്ള ഔദ്യോ​ഗി​ക​വ​സ്‌ത്രം ധരിക്കില്ല.+ 5 അവൻ പറയും: ‘ഞാൻ പ്രവാ​ച​കനല്ല, മണ്ണിൽ കൃഷി ചെയ്യു​ന്ന​വ​നാണ്‌. ചെറു​പ്പ​ത്തി​ലേ എന്നെ ഒരാൾ വിലയ്‌ക്കു വാങ്ങി​യ​താണ്‌.’ 6 ‘എങ്ങനെ​യാ​ണു നിന്റെ ശരീരത്തിൽ* ഈ മുറി​വു​കൾ ഉണ്ടായത്‌’ എന്ന്‌ ആരെങ്കി​ലും ചോദി​ച്ചാൽ, ‘കൂട്ടുകാരുടെ* വീട്ടിൽവെച്ച്‌ മുറി​ഞ്ഞ​താണ്‌’ എന്ന്‌ അവൻ പറയും.”

 7 “വാളേ, എന്റെ ഇടയന്റെ നേരെ,

എന്റെ കൂട്ടു​കാ​രന്‌ എതിരെ, എഴു​ന്നേൽക്കുക”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.

“ഇടയനെ വെട്ടുക,+ ആട്ടിൻപറ്റം* ചിതറി​പ്പോ​കട്ടെ;+

എളിയ​വർക്കെ​തി​രെ ഞാൻ എന്റെ കൈ ഓങ്ങും.”

 8 യഹോവ പ്രഖ്യാ​പി​ക്കു​ന്നു:

“ദേശത്തി​ലെ മൂന്നിൽ രണ്ടു ഭാഗത്തെ വെട്ടി​ക്ക​ള​യും, അവർ നശിച്ചു​പോ​കും;*

മൂന്നിൽ ഒന്നു മാത്രം അതിൽ ബാക്കി​യാ​കും.

 9 മൂന്നിൽ ഒന്നിനെ ഞാൻ തീയി​ലൂ​ടെ കൊണ്ടു​വ​രും;

വെള്ളി ശുദ്ധീ​ക​രി​ക്കു​ന്ന​തു​പോ​ലെ ഞാൻ അവരെ ശുദ്ധീ​ക​രി​ക്കും;

സ്വർണം പരി​ശോ​ധി​ക്കു​ന്ന​തു​പോ​ലെ അവരെ പരി​ശോ​ധി​ക്കും.+

അവർ എന്റെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കും;

ഞാൻ ഉത്തരം കൊടു​ക്കും.

‘ഇവർ എന്റെ ജനം’ എന്നു ഞാൻ പറയും;+

‘യഹോ​വ​യാ​ണു ഞങ്ങളുടെ ദൈവം’ എന്ന്‌ അവരും പറയും.”

14 “അതാ, ആ ദിവസം വരുന്നു, യഹോ​വ​യു​ടെ ദിവസം! അന്നു നിങ്ങളിൽനിന്ന്‌* എടുത്ത കൊള്ള​വ​സ്‌തു​ക്കൾ നിങ്ങൾക്കു വീതി​ച്ചു​ത​രും. 2 യരുശലേമിനോടു യുദ്ധം ചെയ്യാൻ ഞാൻ എല്ലാ ജനതക​ളെ​യും ഒരുമി​ച്ചു​കൂ​ട്ടും. അവർ നഗരം പിടി​ച്ച​ട​ക്കും; വീടുകൾ കൊള്ള​യ​ടി​ക്കും; സ്‌ത്രീ​കളെ ബലാത്സം​ഗം ചെയ്യും. നഗരത്തി​ലെ പകുതി പേരെ അവർ ബന്ദിക​ളാ​യി കൊണ്ടു​പോ​കും. എന്നാൽ ശേഷി​ക്കു​ന്നവർ നഗരത്തിൽത്തന്നെ തുടരും, അവരെ അവി​ടെ​നിന്ന്‌ നീക്കം ചെയ്യില്ല.

3 “യുദ്ധദി​വ​സ​ത്തിൽ പോരാടുന്നതുപോലെ+ യഹോവ ചെന്ന്‌ ആ ജനതക​ളോ​ടു യുദ്ധം ചെയ്യും.+ 4 യരുശലേമിന്‌ അഭിമു​ഖ​മാ​യി കിഴക്കു​വ​ശത്ത്‌ നിൽക്കുന്ന ഒലിവുമലയിൽ+ അന്നു ദൈവം തന്റെ കാലുകൾ വെക്കും. ഒലിവു​മല കിഴക്കുനിന്ന്‌* പടിഞ്ഞാറേക്കു* രണ്ടായി പിളർന്നു​പോ​കും. അങ്ങനെ ഒരു വലിയ താഴ്‌വര രൂപ​പ്പെ​ടും. പകുതി മല വടക്കോ​ട്ടും പകുതി മല തെക്കോ​ട്ടും നീങ്ങും. 5 നിങ്ങൾ എന്റെ മലകളു​ടെ താഴ്‌വ​ര​യി​ലേക്ക്‌ ഓടി​ര​ക്ഷ​പ്പെ​ടണം. കാരണം, ആ താഴ്‌വര ആസേൽ വരെ നീണ്ടു​കി​ട​ക്കും. യഹൂദാ​രാ​ജാ​വായ ഉസ്സീയ​യു​ടെ കാലത്ത്‌ ഭൂകമ്പം ഉണ്ടായ​പ്പോൾ ഓടി​യ​തു​പോ​ലെ അന്നു നിങ്ങൾക്ക്‌ ഓടേ​ണ്ടി​വ​രും.+ എന്റെ ദൈവ​മായ യഹോവ വരും; വിശു​ദ്ധ​രെ​ല്ലാം കൂടെ​യു​ണ്ടാ​യി​രി​ക്കും.+

6 “വിശി​ഷ്ട​മായ വെളിച്ചം അന്നുണ്ടായിരിക്കില്ല+—എല്ലാം തണുത്തു​റ​ഞ്ഞി​രി​ക്കും.* 7 അത്‌ യഹോ​വ​യു​ടെ ദിവസം എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു ദിവസ​മാ​യി​രി​ക്കും.+ അതു പകലോ രാത്രി​യോ ആയിരി​ക്കില്ല. സന്ധ്യാ​സ​മ​യത്ത്‌ വെളി​ച്ച​മു​ണ്ടാ​യി​രി​ക്കും. 8 അന്ന്‌ യരുശലേമിൽനിന്ന്‌+ ജീവജലം+ ഒഴുകും; പകുതി കിഴക്കേ കടലിലേക്കും*+ പകുതി പടിഞ്ഞാ​റേ കടലിലേക്കും*+ ചെല്ലും. വേനൽക്കാ​ല​ത്തും മഞ്ഞുകാ​ല​ത്തും അത്‌ ഒഴുകി​ക്കൊ​ണ്ടി​രി​ക്കും. 9 അന്ന്‌ യഹോവ ഭൂമി​യു​ടെ മുഴുവൻ രാജാ​വാ​യി​രി​ക്കും.+ അന്ന്‌ യഹോവ മാത്ര​മാ​യി​രി​ക്കും ദൈവം;+ ദൈവ​ത്തി​ന്റെ പേരും ഒന്നു മാത്രം.+

10 “ദേശം മുഴുവൻ, ഗേബ+ മുതൽ യരുശ​ലേ​മി​നു തെക്ക്‌ രിമ്മോൻ+ വരെ, അരാബ​പോ​ലെ​യാ​കും.+ അവൾ എഴു​ന്നേൽക്കും; അവളുടെ സ്ഥലത്ത്‌ ആൾത്താ​മ​സ​മു​ണ്ടാ​കും.+ അതായത്‌, ബന്യാമീൻകവാടംമുതൽ+ പ്രഥമ​ക​വാ​ട​മുള്ള സ്ഥലംവ​രെ​യും കോൺക​വാ​ടം​വ​രെ​യും ഹനനേൽ ഗോപുരംമുതൽ+ രാജാ​വി​ന്റെ മുന്തിരിച്ചക്കുകൾവരെയും* ആളുകൾ താമസി​ക്കും. 11 ആളുകൾ അവളിൽ താമസ​മാ​ക്കും. ഇനി ഒരിക്ക​ലും വിനാ​ശ​ത്തി​ന്റെ ശാപം അവളുടെ മേൽ വരില്ല.+ യരുശ​ലേ​മി​ലു​ള്ളവർ സുരക്ഷി​ത​രാ​യി കഴിയും.+

12 “യരുശ​ലേ​മി​നോ​ടു യുദ്ധം ചെയ്യുന്ന എല്ലാവ​രു​ടെ​യും മേൽ യഹോവ വരുത്തുന്ന ദുരിതം ഇതായി​രി​ക്കും:+ നിന്ന നിൽപ്പിൽത്തന്നെ അവരുടെ മാംസം അഴുകി​പ്പോ​കും; അവരുടെ കണ്ണുകൾ കൺകു​ഴി​യിൽവെച്ച്‌ ചീഞ്ഞഴു​കും; അവരുടെ നാവുകൾ വായി​ലി​രുന്ന്‌ അഴുകി​പ്പോ​കും.

13 “അന്ന്‌ യഹോവ അവർക്കി​ട​യിൽ വലിയ പരി​ഭ്രാ​ന്തി പടർത്തും. അവർ ഓരോ​രു​ത്ത​രും കൂട്ടു​കാ​രന്റെ കൈയിൽ പിടി​ക്കും, അവർ പരസ്‌പരം ആക്രമി​ക്കും.+ 14 യരുശലേമിൽ നടക്കുന്ന യുദ്ധത്തിൽ യഹൂദ​യും ചേരും. ചുറ്റു​മുള്ള എല്ലാ രാജ്യ​ങ്ങ​ളു​ടെ​യും സമ്പത്തു ശേഖരി​ക്ക​പ്പെ​ടും; ധാരാളം സ്വർണ​വും വെള്ളി​യും വസ്‌ത്ര​ങ്ങ​ളും ശേഖരി​ച്ചു​കൂ​ട്ടും.+

15 “ആ ദുരി​തം​പോ​ലെ ഒരു ദുരിതം കുതി​ര​ക​ളെ​യും കോവർക​ഴു​ത​ക​ളെ​യും ഒട്ടകങ്ങ​ളെ​യും കഴുത​ക​ളെ​യും ആ പാളയ​ങ്ങ​ളി​ലുള്ള സകല മൃഗങ്ങ​ളെ​യും ബാധി​ക്കും.

16 “യരുശ​ലേ​മിന്‌ എതിരെ വന്ന ജനതക​ളിൽ ശേഷി​ക്കു​ന്നവർ, രാജാ​വും സൈന്യ​ങ്ങ​ളു​ടെ അധിപ​നും ആയ യഹോ​വ​യു​ടെ മുമ്പാകെ കുമ്പിടാനും*+ കൂടാരോത്സവം* ആഘോഷിക്കാനും+ വേണ്ടി എല്ലാ വർഷവും വരും.+ 17 എന്നാൽ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ എന്ന രാജാ​വി​ന്റെ മുമ്പാകെ കുമ്പി​ടാൻ ഭൂമി​യി​ലെ കുടും​ബ​ങ്ങ​ളിൽ ആരെങ്കി​ലും യരുശ​ലേ​മിൽ വരാതി​രു​ന്നാൽ അവർക്കു മഴ ലഭിക്കില്ല.+ 18 ഈജിപ്‌തിലെ കുടും​ബം വന്ന്‌ നഗരത്തിൽ പ്രവേ​ശി​ച്ചി​ല്ലെ​ങ്കിൽ അവർക്കും മഴ കിട്ടില്ല. കൂടാ​രോ​ത്സവം ആഘോ​ഷി​ക്കാൻ വരാത്ത ജനതക​ളു​ടെ മേൽ യഹോവ വരുത്തുന്ന ദുരി​തങ്ങൾ അവരുടെ മേൽ വരും. 19 ഈജിപ്‌തിന്റെ പാപത്തി​നും കൂടാ​രോ​ത്സവം ആഘോ​ഷി​ക്കാൻ വരാത്ത എല്ലാ ജനതക​ളു​ടെ പാപത്തി​നും ലഭിക്കുന്ന ശിക്ഷ ഇതായി​രി​ക്കും.

20 “‘വിശുദ്ധി യഹോ​വ​യു​ടേത്‌!’+ എന്ന വാക്കുകൾ അന്നു കുതി​ര​ക​ളു​ടെ മണിക​ളിൽ എഴുതി​യി​രി​ക്കും. യഹോ​വ​യു​ടെ ഭവനത്തി​ലെ കലങ്ങൾ*+ യാഗപീ​ഠ​ത്തി​നു മുന്നിലെ പാത്ര​ങ്ങൾപോ​ലെ​യാ​കും.+ 21 യരുശലേമിലും യഹൂദ​യി​ലും ഉള്ള എല്ലാ കലങ്ങളും* വിശു​ദ്ധ​മാ​യി​രി​ക്കും, അവ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടേ​താ​യി​രി​ക്കും. ബലി അർപ്പി​ക്കാൻ വരുന്ന​വ​രെ​ല്ലാം മാംസം വേവി​ക്കാ​നാ​യി അവയിൽ ചിലത്‌ ഉപയോ​ഗി​ക്കും. സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ ഭവനത്തിൽ അന്നു കനാന്യർ* ആരുമു​ണ്ടാ​യി​രി​ക്കില്ല.”+

[അടിക്കു​റി​പ്പു​കൾ]

അർഥം: “യഹോവ ഓർത്തി​രി​ക്കു​ന്നു.”

അനു. ബി15 കാണുക.

അക്ഷ. “ആകാശ​ത്തി​ന്റെ നാലു കാറ്റി​ലേ​ക്കും.”

അക്ഷ. “മഹത്ത്വ​ത്തി​നു ശേഷം.”

അഥവാ “കുറ്റങ്ങൾ.”

അഥവാ “വിശേ​ഷ​വ​സ്‌ത്രങ്ങൾ.”

അഥവാ “നിനക്കാ​യി​രി​ക്കും എന്റെ മുറ്റങ്ങ​ളു​ടെ ചുമതല; നീയാ​യി​രി​ക്കും എന്റെ മുറ്റങ്ങൾ കാക്കു​ന്നത്‌.”

അഥവാ “മുകളിൽ വെക്കുന്ന കല്ല്‌.”

അഥവാ “കാര്യ​ങ്ങ​ളു​ടെ.”

അക്ഷ. “കല്ല്‌, തകരം.”

അതായത്‌, പഴങ്ങൾ നിറഞ്ഞ രണ്ടു കൂട്ടം മരച്ചി​ല്ലകൾ.

ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.

അക്ഷ. “ഏഫായാ​ണ്‌.” ഒരു ഏഫാ അളന്നെ​ടു​ക്കാൻ ഉപയോ​ഗി​ക്കുന്ന കുട്ടയോ പാത്ര​മോ ആയിരി​ക്കാം ഇത്‌. ഒരു ഏഫാ = 22 ലി. അനു. ബി14 കാണുക.

അക്ഷ. “ആകാശ​ത്തി​നും ഭൂമി​ക്കും ഇടയി​ലേക്ക്‌.”

അതായത്‌, ബാബി​ലോ​ണിയ.

അഥവാ “വിശി​ഷ്ട​കി​രീ​ടം.”

അതായത്‌, ഭരണാ​ധി​കാ​രി എന്ന സ്ഥാനവും പുരോ​ഹി​തൻ എന്ന സ്ഥാനവും തമ്മിൽ.

അഥവാ “വിശി​ഷ്ട​കി​രീ​ടം.”

അനു. ബി15 കാണുക.

അഥവാ “ആലയത്തി​ലെ.”

അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​യെ​യോ.”

മറ്റൊരു സാധ്യത “കടുപ്പ​മേ​റിയ കല്ലു​പോ​ലെ​യാ​ക്കി.”

അഥവാ “ഉപദേ​ശ​വും.” പദാവലി കാണുക.

അക്ഷ. “അവൻ.”

അഥവാ “വിശ്വ​സ്‌ത​ത​യു​ടെ.”

അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളിൽ.”

അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളി​ലെ​ല്ലാം.”

അഥവാ “സൂര്യോ​ദ​യ​ത്തി​ന്റെ ദേശത്തു​നി​ന്നും സൂര്യാ​സ്‌ത​മ​യ​ത്തി​ന്റെ ദേശത്തു​നി​ന്നും.”

അഥവാ “വിശ്വ​സ്‌ത​ത​യും.”

അഥവാ “നിങ്ങളു​ടെ കൈകൾ ശക്തമാ​യി​രി​ക്കട്ടെ.”

അഥവാ “നിങ്ങളു​ടെ കൈകൾ ശക്തമാ​യി​രി​ക്കട്ടെ.”

അഥവാ “വസ്‌ത്ര​ത്തി​ന്റെ അറ്റത്ത്‌.”

അക്ഷ. “ദമസ്‌കൊ​സാ​ണ്‌ അതിന്റെ വിശ്ര​മ​സ്ഥലം.”

അഥവാ “കോട്ട.”

മറ്റൊരു സാധ്യത “അവളുടെ സൈന്യ​ത്തെ കടലിൽവെച്ച്‌ തോൽപ്പി​ക്കും.”

അഥവാ “ഷെയ്‌ഖി​നെ​പ്പോ​ലെ​യാ​യി​ത്തീ​രും.” ഷെയ്‌ഖു​മാർ ഗോ​ത്രാ​ധി​പ​ന്മാ​രാ​യി​രു​ന്നു.

അഥവാ “കാവൽസേ​ന​യെ​പ്പോ​ലെ.”

തെളിവനുസരിച്ച്‌ ദൈവ​ജ​ന​ത്തി​ന്റെ ദുരി​തങ്ങൾ.

അഥവാ “മർദകർ ആരും.”

അഥവാ “അവൻ ജയം നേടി​യി​രി​ക്കു​ന്നു; അവൻ രക്ഷപ്പെ​ട്ടി​രി​ക്കു​ന്നു.”

അഥവാ “ആൺകഴു​ത​യു​ടെ.”

അതായത്‌, യൂഫ്ര​ട്ടീ​സ്‌.

അക്ഷ. “കെട്ടും.”

അഥവാ “കുടും​ബ​ദൈ​വങ്ങൾ; വിഗ്ര​ഹങ്ങൾ.”

അഥവാ “നിഗൂ​ഢ​മായ കാര്യങ്ങൾ; അലൗകി​ക​മായ കാര്യങ്ങൾ.”

അക്ഷ. “ആൺകോ​ലാ​ടു​ക​ളോ​ട്‌.”

അക്ഷ. “കോണി​ലുള്ള ഗോപു​രം.” പ്രമു​ഖ​നോ പ്രധാ​നി​യോ ആയ വ്യക്തിയെ ചിത്രീ​ക​രി​ക്കു​ന്നു; ഒരു തലവൻ.

അക്ഷ. “കുറ്റി.” പിന്തുണ നൽകുന്ന ഒരാളെ ചിത്രീ​ക​രി​ക്കു​ന്നു; ഒരു ഭരണാ​ധി​കാ​രി.

അഥവാ “പണി​യെ​ടു​പ്പി​ക്കു​ന്ന​വ​രെ​ല്ലാം.”

അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹങ്ങൾ.”

അക്ഷ. “തൂക്കി​ത്തന്നു.”

അക്ഷ. “വലംകണ്ണു മങ്ങും.”

അഥവാ “ആത്മാവി​ന്‌; ശ്വാസ​ത്തി​ന്‌.”

അഥവാ “കുഴി​യൻപാ​ത്ര​മാ​ക്കു​ന്നു.”

അഥവാ “ഷെയ്‌ഖു​മാർ.” ഇവർ ഗോ​ത്രാ​ധി​പ​ന്മാ​രാ​യി​രു​ന്നു.

അഥവാ “യഥാസ്ഥാ​നത്ത്‌.”

അഥവാ “തേജസ്സും.”

അഥവാ “തേജസ്സും.”

അഥവാ “ദുർബലർ.”

അക്ഷ. “കൈകൾക്കു നടുവിൽ.” അതായത്‌, നെഞ്ചി​ലോ പുറത്തോ.

അഥവാ “എന്നെ സ്‌നേ​ഹി​ക്കു​ന്ന​വ​രു​ടെ.”

അഥവാ “ആടുകൾ.”

അഥവാ “മരിക്കും.”

അതായത്‌, 2-ാം വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന നഗരത്തിൽനി​ന്ന്‌.

അഥവാ “സൂര്യോ​ദ​യ​ത്തിൽനി​ന്ന്‌.”

അക്ഷ. “കടലി​ലേക്ക്‌.”

അഥവാ “ചലനമ​റ്റി​രി​ക്കും.”

അതായത്‌, ചാവു​കടൽ.

അതായത്‌, മെഡി​റ്റ​റേ​നി​യൻ കടൽ.

അഥവാ “സംഭര​ണി​കൾവ​രെ​യും.”

അഥവാ “യഹോ​വയെ ആരാധി​ക്കാ​നും.”

അഥവാ “താത്‌കാ​ലിക വാസസ്ഥ​ല​ങ്ങ​ളു​ടെ ഉത്സവം.”

അഥവാ “വാവട്ട​മുള്ള പാചക​ക്ക​ലങ്ങൾ.”

അഥവാ “വാവട്ട​മുള്ള പാചക​ക്ക​ല​ങ്ങ​ളും.”

മറ്റൊരു സാധ്യത “വ്യാപാ​രി​കൾ.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക