വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt നഹൂം 1:1-3:19
  • നഹൂം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നഹൂം
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
നഹൂം

നഹൂം

1 നിനെ​വെ​ക്കെ​തി​രെ​യുള്ള പ്രഖ്യാ​പനം:+ എൽക്കോ​ശ്യ​നായ നഹൂമിന്‌* ഉണ്ടായ ദിവ്യ​ദർശ​ന​ത്തി​ന്റെ പുസ്‌തകം:

 2 യഹോവ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവ​മാണ്‌,+ പ്രതി​കാ​രം ചെയ്യുന്ന ദൈവം;

യഹോവ പ്രതി​കാ​രം ചെയ്യുന്നു, ക്രോധം വെളി​പ്പെ​ടു​ത്താൻ ഒരുങ്ങി​നിൽക്കു​ന്നു.+

യഹോവ എതിരാ​ളി​ക​ളോ​ടു പ്രതി​കാ​രം ചെയ്യുന്നു.

ശത്രു​ക്കൾക്കു​വേണ്ടി ക്രോധം കരുതി​വെ​ക്കു​ന്നു.

 3 യഹോവ പെട്ടെന്നു കോപിക്കാത്തവനും+ അതിശ​ക്ത​നും ആണ്‌.+

എന്നാൽ അർഹി​ക്കുന്ന ശിക്ഷ യഹോവ കൊടു​ക്കാ​തി​രി​ക്കില്ല.+

വിനാ​ശ​കാ​രി​യായ കാറ്റോ​ടും പേമാ​രി​യോ​ടും കൂടെ ദൈവം വരുന്നു,

മേഘങ്ങൾ ദൈവ​ത്തി​ന്റെ കാലിലെ പൊടി.+

 4 ദൈവം കടലിനെ ശകാരി​ക്കു​ന്നു,+ അതിനെ ഉണക്കി​ക്ക​ള​യു​ന്നു;

ദൈവം നദിക​ളെ​യെ​ല്ലാം വറ്റിച്ചു​ക​ള​യു​ന്നു.+

ബാശാ​നും കർമേ​ലും ഉണങ്ങി​പ്പോ​കു​ന്നു,+

ലബാ​നോ​നി​ലെ പൂക്കൾ കരിഞ്ഞു​പോ​കു​ന്നു.

 5 ദൈവം നിമിത്തം പർവതങ്ങൾ കുലു​ങ്ങു​ന്നു,

കുന്നുകൾ ഉരുകു​ന്നു.+

തിരു​മു​ഖം നിമിത്തം ഭൂമി​യിൽ കോളി​ളക്കം ഉണ്ടാകു​ന്നു;

ദേശവും അവിടെ താമസി​ക്കു​ന്ന​വ​രും വിറയ്‌ക്കു​ന്നു.+

 6 ദൈവക്രോധത്തിനു മുന്നിൽ പിടി​ച്ചു​നിൽക്കാൻ ആർക്കാ​കും?+

ദൈവ​കോ​പ​ത്തി​ന്റെ ചൂട്‌ ആർക്കു താങ്ങാ​നാ​കും?+

ദൈവം തീപോ​ലെ ക്രോധം ചൊരി​യും,

ദൈവം നിമിത്തം പാറകൾ തകർന്നു​ത​രി​പ്പ​ണ​മാ​കും.

 7 യഹോവ നല്ലവൻ,+ കഷ്ടതയു​ടെ ദിവസം ഒരു സുരക്ഷി​ത​സ്ഥാ​നം​തന്നെ.+

തന്നിൽ അഭയം തേടു​ന്ന​വ​രെ​ക്കു​റിച്ച്‌ ദൈവം ചിന്തയു​ള്ള​വ​നാണ്‌.*+

 8 ആർത്തലച്ചുവരുന്ന ഒരു പ്രളയം​കൊണ്ട്‌ ദൈവം അവളുടെ* സ്ഥലം പൂർണ​മാ​യും നശിപ്പി​ക്കും;

ദൈവ​ത്തി​ന്റെ ശത്രു​ക്കളെ അന്ധകാരം പിന്തു​ട​രും.

 9 നിങ്ങൾ യഹോ​വ​യ്‌ക്കെ​തി​രെ എന്തു പദ്ധതി ഉണ്ടാക്കും?

ദൈവം സകലവും നശിപ്പി​ക്കാൻപോ​കു​ന്നു.

രണ്ടാമത്‌ ഒരിക്കൽക്കൂ​ടി കഷ്ടത ഉണ്ടാകില്ല.+

10 കൂടിപ്പിണഞ്ഞുകിടക്കുന്ന മുള്ളു​കൾപോ​ലെ​യാണ്‌ അവർ;

മദ്യം* കുടിച്ച്‌ ലക്കു​കെ​ട്ട​വ​രെ​പ്പോ​ലെ​യാണ്‌ അവർ;

എന്നാൽ വയ്‌ക്കോൽപോ​ലെ അവർ എരിഞ്ഞ​ട​ങ്ങും.

11 യഹോവയ്‌ക്കെതിരെ ദുഷ്ടപ​ദ്ധ​തി​കൾ ഉണ്ടാക്കു​ക​യും

ഒരു ഗുണവു​മി​ല്ലാത്ത ഉപദേ​ശങ്ങൾ നൽകു​ക​യും ചെയ്യു​ന്നവൻ നിന്നിൽനി​ന്ന്‌ വരും.

12 യഹോവ പറയുന്നു:

“അവർ അതിശ​ക്ത​രാ​ണെ​ങ്കി​ലും അനേകം പേരു​ണ്ടെ​ങ്കി​ലും

അവരെ നശിപ്പി​ക്കും, അവർ ഇല്ലാതാ​കും.*

ഞാൻ നിന്നെ* കഷ്ടപ്പെ​ടു​ത്തി; എന്നാൽ ഇനി ഞാൻ നിന്നെ കഷ്ടപ്പെ​ടു​ത്തില്ല.

13 അവൻ നിന്റെ മേൽ വെച്ചി​രി​ക്കുന്ന നുകം ഇനി ഞാൻ തകർത്തു​ക​ള​യും;+

നിന്റെ ബന്ധനങ്ങൾ ഞാൻ പൊട്ടി​ച്ചു​ക​ള​യും.

14 യഹോവ നിന്നെക്കുറിച്ച്‌* കല്‌പി​ച്ചി​രി​ക്കു​ന്നു;

‘നിന്റെ പേര്‌ ഇനി നിലനിൽക്കില്ല.

ഞാൻ നിന്റെ ദൈവ​ങ്ങ​ളു​ടെ ഭവനത്തിൽനി​ന്ന്‌,* വിഗ്ര​ഹ​ങ്ങ​ളും ലോഹ​പ്ര​തി​മ​ക​ളും ഇല്ലാതാ​ക്കും.

എനിക്കു നിന്നെ അറപ്പാ​യ​തു​കൊണ്ട്‌ ഞാൻ നിനക്ക്‌ ഒരു ശവക്കുഴി ഉണ്ടാക്കും.’

15 സന്തോഷവാർത്തയുമായി വരുക​യും

സമാധാ​നം പ്രഖ്യാ​പി​ക്കു​ക​യും ചെയ്യു​ന്ന​വന്റെ പാദങ്ങൾ+ അതാ, പർവത​ങ്ങ​ളിൽ!

യഹൂദേ, നിന്റെ ഉത്സവങ്ങൾ കൊണ്ടാ​ടുക,+ നേർച്ചകൾ നിറ​വേ​റ്റുക.

ഒരു ഗുണവു​മി​ല്ലാ​ത്തവൻ ഇനി നിന്നി​ലൂ​ടെ കടന്നു​പോ​കില്ല.

അവൻ നശിച്ച്‌ ഇല്ലാതാ​കും.”

2 ചിതറി​ക്കു​ന്നവൻ നിനക്കു* നേരെ വന്നിരി​ക്കു​ന്നു.+

കോട്ടകൾ കാക്കുക.

വഴിക​ളിൽ കാവൽ ഏർപ്പെ​ടു​ത്തുക.

നിന്റെ സർവശ​ക്തി​യും സംഭരി​ച്ച്‌ തയ്യാ​റെ​ടു​ക്കുക.*

 2 യഹോവ യാക്കോ​ബി​ന്റെ അഭിമാ​നം പുനഃ​സ്ഥാ​പി​ക്കും;

ഇസ്രാ​യേ​ലി​ന്റെ പ്രതാപം തിരികെ നൽകും.

വിനാശം വരുത്തു​ന്നവർ അവരെ നശിപ്പി​ച്ചു;+

അവർ അവരുടെ ചില്ലകൾ ഇല്ലാതാ​ക്കി.

 3 അവന്റെ വീരന്മാ​രു​ടെ പരിച​കൾക്കു ചുവപ്പു നിറമാ​ണ്‌,

അവന്റെ യോദ്ധാ​ക്കൾ രക്തവർണ​ത്തി​ലുള്ള വസ്‌ത്രങ്ങൾ ധരിച്ചി​രി​ക്കു​ന്നു.

അവൻ യുദ്ധത്തി​ന്‌ ഒരുങ്ങുന്ന ദിവസം

അവന്റെ യുദ്ധര​ഥ​ങ്ങ​ളു​ടെ ഇരുമ്പു​ഭാ​ഗങ്ങൾ തീപോ​ലെ തിളങ്ങു​ന്നു;

പടയാ​ളി​കൾ ജൂനിപ്പർ മരം​കൊ​ണ്ടുള്ള കുന്തങ്ങൾ ചുഴറ്റു​ന്നു.

 4 യുദ്ധരഥങ്ങൾ തെരു​വു​ക​ളി​ലൂ​ടെ ചീറി​പ്പാ​യു​ന്നു.

അവ പൊതുസ്ഥലങ്ങളിലൂടെ* തലങ്ങും വിലങ്ങും പായുന്നു.

അവ തീപ്പന്ത​ങ്ങൾപോ​ലെ തിളങ്ങു​ന്നു, ഇടിമി​ന്നൽപോ​ലെ മിന്നി​പ്പാ​യു​ന്നു.

 5 അവൻ* ഉദ്യോ​ഗ​സ്ഥരെ വിളി​ച്ചു​കൂ​ട്ടും.

മുന്നേ​റു​മ്പോൾ അവർ ഇടറി​വീ​ഴും.

അവർ അവളുടെ മതിലി​നു നേരെ പായുന്നു.

അവർ പ്രതി​രോ​ധം തീർക്കു​ന്നു.

 6 നദികളുടെ കവാടങ്ങൾ തുറക്കും;

കൊട്ടാ​രം അലിഞ്ഞു​പോ​കും.*

 7 കല്‌പന പുറ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്നു:* അവളെ നഗ്നയാ​ക്കി​യി​രി​ക്കു​ന്നു;

അവളെ പിടി​ച്ചു​കൊ​ണ്ടു​പോ​യി; അവളുടെ ദാസി​മാർ വിലപി​ക്കു​ന്നു;

മാറത്ത്‌* അടിച്ച്‌ വിലപി​ക്കുന്ന അവരുടെ ശബ്ദം പ്രാവു​ക​ളു​ടെ ശബ്ദം​പോ​ലെ.

 8 നിനെവെ+ പണ്ടുമു​തൽ ഒരു കുളം​പോ​ലെ​യാ​യി​രു​ന്നു.

എന്നാൽ ഇപ്പോൾ അവർ ഓടി​ര​ക്ഷ​പ്പെ​ടു​ന്നു.

“നിൽക്കൂ! നിൽക്കൂ!”

പക്ഷേ ഒരാൾപ്പോ​ലും തിരി​ഞ്ഞു​നോ​ക്കു​ന്നില്ല.+

 9 സ്വർണവും വെള്ളി​യും കൊള്ള​യ​ടി​ക്കുക!

അവളുടെ സമ്പത്തിനു കണക്കില്ല.

എല്ലാ തരം അമൂല്യ​വ​സ്‌തു​ക്ക​ളും അവിടെ കൂട്ടി​വെ​ച്ചി​ട്ടുണ്ട്‌.

10 നഗരം ശൂന്യ​വും വിജന​വും ആയി നശിച്ചു​കി​ട​ക്കു​ന്നു!+

പേടി​കൊണ്ട്‌ അവരുടെ ഹൃദയങ്ങൾ ഉരുകു​ന്നു, കാൽമു​ട്ടു​കൾ കുഴഞ്ഞു​പോ​കു​ന്നു, അരക്കെട്ടു വിറയ്‌ക്കു​ന്നു.

എല്ലാ മുഖങ്ങ​ളും വിളറു​ന്നു.

11 യുവസിംഹങ്ങൾ* ഇരയെ തിന്നുന്ന ഗുഹ എവിടെ?+

ആരെയും പേടി​ക്കാ​തെ സിംഹം അതിന്റെ കുട്ടി​യെ​യും​കൊണ്ട്‌ പോകുന്ന മട എവിടെ?

12 കുഞ്ഞുങ്ങൾക്കു വേണ്ടത്ര മാംസം സിംഹം കടിച്ചു​കീ​റി​യി​ട്ടി​രി​ക്കു​ന്നു,

സിംഹി​കൾക്കു​വേണ്ടി ഇരയെ കൊന്നി​ട്ടി​രി​ക്കു​ന്നു.*

അവൻ അവന്റെ ഗുഹക​ളിൽ ഇരകളെ നിറച്ചി​രി​ക്കു​ന്നു,

കടിച്ചു​കീ​റി കൊന്ന മൃഗങ്ങളെ മടയിൽ കൂട്ടി​യി​ട്ടി​രി​ക്കു​ന്നു.

13 സൈന്യങ്ങളുടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു:

“ഇതാ, ഞാൻ നിനക്ക്‌ എതിരാ​ണ്‌.+

ഞാൻ അവളുടെ യുദ്ധര​ഥ​ങ്ങളെ ചുട്ട്‌ പുകയാ​ക്കും,+

വാൾ നിന്റെ യുവസിംഹങ്ങളെ* വിഴു​ങ്ങും.

നിന്റെ ഇരയെ ഞാൻ ഭൂമി​യിൽനിന്ന്‌ ഇല്ലാതാ​ക്കും.

നിന്റെ സന്ദേശ​വാ​ഹ​ക​രു​ടെ ശബ്ദം ഇനി കേൾക്കില്ല.”+

3 രക്തച്ചൊ​രി​ച്ചി​ലി​ന്റെ നഗരത്തി​നു ഹാ കഷ്ടം!

അവളിൽ നിറയെ വഞ്ചനയും പിടി​ച്ചു​പ​റി​യും ആണ്‌.

അവൾക്ക്‌ ഒരിക്ക​ലും ഇരയി​ല്ലാ​തി​രു​ന്നി​ട്ടില്ല.

 2 ചാട്ടയ്‌ക്ക്‌ അടിക്കുന്ന ശബ്ദവും ചക്രം ഉരുളുന്ന ശബ്ദവും അവിടെ കേൾക്കാം;

പായുന്ന കുതി​ര​യും കുതി​ച്ചു​പാ​യുന്ന രഥവും ഉണ്ട്‌.

 3 കുതിരപ്പുറത്ത്‌ ഇരിക്കുന്ന പടയാ​ളി​യും തിളങ്ങുന്ന വാളും മിന്നുന്ന കുന്തവും

മൃത​ദേ​ഹ​ങ്ങ​ളു​ടെ കൂട്ടവും ശവശരീ​ര​ങ്ങ​ളു​ടെ കൂമ്പാ​ര​വും!

ശവങ്ങൾക്ക്‌ ഒരു കണക്കു​മില്ല.

അവർ ശവശരീ​ര​ങ്ങ​ളിൽ തട്ടിവീ​ഴു​ന്നു.

 4 ഇതു സംഭവി​ച്ചത്‌ ഈ വേശ്യ വേശ്യാ​വൃ​ത്തി​യിൽ മുഴു​കി​യ​തു​കൊ​ണ്ടാണ്‌;

അവൾ ആരെയും മോഹി​പ്പി​ക്കുന്ന സുന്ദരി​യാണ്‌, ആഭിചാരക്രിയകളിൽ* പ്രഗല്‌ഭ​യാണ്‌;

അവൾ വേശ്യാ​വൃ​ത്തി​കൊണ്ട്‌ രാജ്യ​ങ്ങ​ളെ​യും ആഭിചാ​രം​കൊണ്ട്‌ കുടും​ബ​ങ്ങ​ളെ​യും കെണി​യി​ലാ​ക്കു​ന്നു.

 5 സൈന്യങ്ങളുടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു:

“ഇതാ, ഞാൻ നിനക്ക്‌* എതിരാ​ണ്‌.+

ഞാൻ നിന്റെ ഉടുപ്പു നിന്റെ മുഖം​വരെ പൊക്കും;

ഞാൻ ജനതകളെ നിന്റെ നഗ്നതയും

രാജ്യ​ങ്ങ​ളെ നിന്റെ അപമാ​ന​വും കാണി​ക്കും.

 6 ഞാൻ നിന്റെ മേൽ ചെളി വാരി​യെ​റി​യും;

അങ്ങനെ എല്ലാവ​രും നിന്നെ അറയ്‌ക്കും.

ഞാൻ നിന്നെ ഒരു പരിഹാ​സ​പാ​ത്ര​മാ​ക്കും.+

 7 നിന്നെ കാണു​ന്ന​വ​രെ​ല്ലാം ഓടി​മ​റ​യും;+

അവർ പറയും: ‘നിനെവെ നശിച്ചു​പോ​യി​രി​ക്കു​ന്നു!

അവളോട്‌ ആരു സഹതാപം കാണി​ക്കും?’

നിന്നെ ആശ്വസി​പ്പി​ക്കാൻ ഞാൻ ആരെ കൊണ്ടു​വ​രും?

 8 നൈൽ കനാലുകൾക്കരികെ+ ഉണ്ടായി​രുന്ന നോ-അമ്മോനെക്കാൾ* നീ മെച്ചമാ​ണോ?+

അവളുടെ ചുറ്റും വെള്ളമാ​യി​രു​ന്നു;

കടലാ​യി​രു​ന്നു അവളുടെ സമ്പത്തും മതിലും.

 9 അവളുടെ അതിരി​ല്ലാത്ത ശക്തിയു​ടെ ഉറവ്‌ എത്യോ​പ്യ​യും ഈജി​പ്‌തും ആയിരു​ന്നു.

പൂത്യരും+ ലിബി​യ​ക്കാ​രും ആയിരു​ന്നു അവളുടെ* സഹായി​കൾ.+

10 എന്നാൽ അവളെ​പ്പോ​ലും ബന്ദിയാ​യി കൊണ്ടു​പോ​യി.

അവൾ അടിമ​ത്ത​ത്തി​ലേക്കു പോയി.+

അവളുടെ കുട്ടി​കളെ ഓരോ തെരുക്കോണിലുംവെച്ച്‌* നിലത്ത​ടിച്ച്‌ ചിതറി​ച്ചു.

അവളുടെ പ്രധാ​നി​കൾക്കു​വേണ്ടി അവർ നറുക്കി​ട്ടു;

അവളുടെ മഹാന്മാ​രെ​യെ​ല്ലാം കാൽവി​ലങ്ങ്‌ ഇട്ട്‌ ബന്ധിച്ചു.

11 നീയും കുടിച്ച്‌ ലക്കു​കെ​ടും;+

നീ ഒളിച്ചി​രി​ക്കും.

നീ ശത്രു​വിൽനിന്ന്‌ അഭയം തേടി അലയും.

12 ആദ്യഫലങ്ങൾ പഴുത്തു​നിൽക്കുന്ന അത്തി മരങ്ങൾപോ​ലെ​യാ​ണു നിന്റെ കോട്ട​ക​ളെ​ല്ലാം;

ഒന്നു കുലു​ക്കി​യാൽ, വിഴു​ങ്ങാൻ നിൽക്കു​ന്ന​വ​രു​ടെ വായി​ലേക്ക്‌ അവ വീഴും.

13 ഇതാ നിന്റെ സൈന്യം നിനക്ക്‌ ഇടയിലെ സ്‌ത്രീ​ക​ളെ​പ്പോ​ലെ!

ശത്രു​ക്കൾക്കാ​യി നിന്റെ ദേശത്തി​ന്റെ കവാടങ്ങൾ മലർക്കെ തുറന്നു​കി​ട​ക്കും.

നിന്റെ കവാട​ങ്ങ​ളു​ടെ ഓടാ​മ്പ​ലു​കൾ കത്തി​പ്പോ​കും.

14 ഉപരോധകാലത്തിനായി വെള്ളം ശേഖരി​ക്കുക!+

നിന്റെ കോട്ടകൾ ബലപ്പെ​ടു​ത്തുക.

ചേറിൽ ഇറങ്ങി കളിമണ്ണു ചവിട്ടി​ക്കു​ഴ​യ്‌ക്കുക;

ഇഷ്ടിക ഉണ്ടാക്കാ​നുള്ള അച്ച്‌ എടുക്കുക.

15 അവിടെയും തീ നിന്നെ ദഹിപ്പി​ക്കും.

വാൾ നിന്നെ വെട്ടി​വീ​ഴ്‌ത്തും.+

വെട്ടു​ക്കി​ളി​ക്കു​ഞ്ഞു​ങ്ങ​ളെ​പ്പോ​ലെ അതു നിന്നെ തിന്നൊ​ടു​ക്കും.+

വെട്ടു​ക്കി​ളി​ക്കു​ഞ്ഞു​ങ്ങ​ളെ​പ്പോ​ലെ പെരു​കുക;

അതെ, വെട്ടു​ക്കി​ളി​ക​ളെ​പ്പോ​ലെ പെരു​കുക.

16 നീ നിന്റെ വ്യാപാ​രി​കളെ ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങ​ളെ​ക്കാൾ അസംഖ്യ​മാ​ക്കി​യി​രി​ക്കു​ന്നു.

വെട്ടു​ക്കി​ളി​ക്കു​ഞ്ഞു​ങ്ങൾ അവയുടെ തൊലി ഉരിഞ്ഞ്‌ പറന്നു​പോ​കു​ന്നു.

17 നിന്റെ കാവൽക്കാർ വെട്ടു​ക്കി​ളി​ക​ളെ​പ്പോ​ലെ​യും

ഉദ്യോ​ഗ​സ്ഥർ വെട്ടു​ക്കി​ളി​ക്കൂ​ട്ട​ത്തെ​പ്പോ​ലെ​യും ആണ്‌.

തണുപ്പുള്ള ദിവസം അവ കൽത്തൊ​ഴു​ത്തിൽ തങ്ങുന്നു.

എന്നാൽ സൂര്യ​പ്ര​കാ​ശം അടിക്കു​മ്പോൾ അവ പറന്നു​പോ​കു​ന്നു;

അവ എവി​ടെ​യാ​ണെന്ന്‌ ആർക്കും അറിയില്ല.

18 അസീറിയൻ രാജാവേ, നിന്റെ ഇടയന്മാർ ഉറക്കം തൂങ്ങുന്നു,

നിന്റെ പ്രധാ​നി​കൾ അവരുടെ വീടു​ക​ളിൽത്തന്നെ കഴിയു​ന്നു.

നിന്റെ പ്രജകൾ പർവത​ങ്ങ​ളിൽ ചിതറി​പ്പോ​യി​രി​ക്കു​ന്നു.

അവരെ ആരും ഒരുമി​ച്ചു​കൂ​ട്ടു​ന്നില്ല.+

19 നിന്റെ ദുരി​ത​ത്തിൽനിന്ന്‌ നിനക്കു കരകയ​റാ​നാ​കില്ല.

നിന്റെ മുറിവ്‌ സുഖ​പ്പെ​ടു​ത്താ​നാ​കില്ല.

നിന്നെ​ക്കു​റി​ച്ചു​ള്ള വാർത്ത കേൾക്കു​ന്ന​വ​രെ​ല്ലാം കൈ കൊട്ടും;+

നിന്റെ കൊടും​ക്രൂ​ര​ത​യ്‌ക്കി​ര​യാ​കാത്ത ആരാണു​ള്ളത്‌?”+

അർഥം: “ആശ്വസി​പ്പി​ക്കു​ന്നവൻ.”

അഥവാ “അഭയം തേടു​ന്ന​വർക്കു​വേണ്ടി ദൈവം കരുതൽ കാണി​ക്കു​ന്നു.” അക്ഷ. “അഭയം തേടു​ന്ന​വരെ അറിയു​ന്ന​വ​നാ​ണ്‌ അവൻ.”

അതായത്‌, നിനെ​വെ​യു​ടെ.

അഥവാ “ഗോത​മ്പു​ബി​യർ.”

മറ്റൊരു സാധ്യത “അവൻ കടന്നു​പോ​കും.”

അതായത്‌, യഹൂദയെ.

അതായത്‌, അസീറി​യ​യെ​ക്കു​റി​ച്ച്‌.

അഥവാ “ക്ഷേത്ര​ത്തിൽനി​ന്ന്‌.”

അതായത്‌, നിനെ​വെക്ക്‌.

അക്ഷ. “അര ശക്തി​പ്പെ​ടു​ത്തുക.”

അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളി​ലൂ​ടെ.”

അസീറിയൻ രാജാ​വി​നെ​യാ​യി​രി​ക്കാം പരാമർശി​ക്കു​ന്നത്‌.

അഥവാ “തകർന്നു​വീ​ഴും.”

അഥവാ “അതു തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.”

അക്ഷ. “ഹൃദയ​ത്തിൽ.”

അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹങ്ങൾ.”

അഥവാ “ശ്വാസം​മു​ട്ടി​ച്ച്‌ കൊന്നി​ട്ടി​രി​ക്കു​ന്നു.”

അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹ​ങ്ങളെ.”

പദാവലിയിൽ “ആഭിചാ​രം” കാണുക.

അതായത്‌, നിനെ​വെക്ക്‌.

അതായത്‌, തീബ്‌സി​നെ​ക്കാൾ.

അക്ഷ. “നിന്റെ.”

അക്ഷ. “എല്ലാ തെരു​വു​ക​ളു​ടെ​യും തലയ്‌ക്കൽവെച്ച്‌.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക