വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt മീഖ 1:1-7:20
  • മീഖ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മീഖ
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
മീഖ

മീഖ

1 യഹൂദാരാജാക്കന്മാരായ+ യോഥാം,+ ആഹാസ്‌,+ ഹിസ്‌കിയ+ എന്നിവ​രു​ടെ കാലത്ത്‌ മൊ​രേ​ശെ​ത്തു​കാ​ര​നായ മീഖയ്‌ക്കു*+ ശമര്യ​യെ​യും യരുശ​ലേ​മി​നെ​യും കുറിച്ച്‌ ഒരു ദിവ്യ​ദർശനം ലഭിച്ചു. ആ ദർശന​ത്തിൽ യഹോവ മീഖയ്‌ക്ക്‌ ഈ സന്ദേശം നൽകി:

 2 “ജനങ്ങളേ, കേൾക്കൂ!

ഭൂമിയേ, അതിലുള്ള സകലവു​മേ, ശ്രദ്ധിക്കൂ!

യഹോവ തന്റെ വിശു​ദ്ധ​മായ ആലയത്തി​ലുണ്ട്‌.

പരമാ​ധി​കാ​രി​യായ യഹോവ നിങ്ങൾക്കെ​തി​രെ സാക്ഷി​യാ​യി​രി​ക്കട്ടെ.+

 3 ഇതാ, യഹോവ തന്റെ സ്ഥലത്തു​നിന്ന്‌ പുറ​പ്പെ​ടു​ന്നു!

ദൈവം ഇറങ്ങി​വന്ന്‌ ഭൂമി​യി​ലെ ഉയർന്ന സ്ഥലങ്ങളി​ലൂ​ടെ നടക്കും.

 4 തീയിൽ മെഴുക്‌ ഉരുകു​ന്ന​തു​പോ​ലെ

ദൈവ​ത്തി​ന്റെ കാൽക്കീ​ഴിൽ പർവതങ്ങൾ ഉരുകി​പ്പോ​കും;+

മലഞ്ചെ​രി​വി​ലൂ​ടെ വെള്ളം കുത്തി​യൊ​ലി​ച്ചു​വ​രു​മ്പോൾ എന്നപോ​ലെ

താഴ്‌വ​ര​കൾ പിളർന്നു​പോ​കും.

 5 യാക്കോബിന്റെ ധിക്കാ​ര​പ്ര​വൃ​ത്തി​ക​ളും

ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ പാപങ്ങ​ളും കാരണ​മാണ്‌ ഇതെല്ലാം സംഭവി​ച്ചത്‌.+

യാക്കോ​ബി​ന്റെ ധിക്കാ​ര​ത്തിന്‌ ഉത്തരവാ​ദി ആരാണ്‌? ശമര്യ​യല്ലേ?+

യഹൂദ​യി​ലെ ആരാധനാസ്ഥലങ്ങൾ* നിർമി​ച്ചത്‌ ആരാണ്‌?+ യരുശ​ലേ​മല്ലേ?

 6 ഞാൻ ശമര്യയെ വയലിൽ കൂട്ടി​യി​ട്ടി​രി​ക്കുന്ന നാശാ​വ​ശി​ഷ്ട​ങ്ങൾപോ​ലെ​യാ​ക്കും;

മുന്തിരി നട്ടുപി​ടി​പ്പി​ക്കാ​നുള്ള ഒരു സ്ഥലമാ​ക്കും.

അവളുടെ കല്ലുകൾ ഞാൻ താഴ്‌വ​ര​യി​ലേക്കു വലി​ച്ചെ​റി​യും;*

അവളുടെ അടിസ്ഥാ​നങ്ങൾ തെളി​ഞ്ഞു​കി​ട​ക്കും.

 7 കൊത്തിയുണ്ടാക്കിയ രൂപങ്ങ​ളെ​ല്ലാം ഞാൻ തകർത്തു​ക​ള​യും;+

ശരീരം വിറ്റ്‌ അവൾ നേടിയ സമ്മാനങ്ങളെല്ലാം* കത്തിച്ചു​ക​ള​യും.+

അവളുടെ വിഗ്ര​ഹങ്ങൾ മുഴുവൻ ഞാൻ നശിപ്പി​ക്കും.

വേശ്യാ​വൃ​ത്തി​യു​ടെ കൂലി​കൊ​ണ്ടാണ്‌ അവൾ അവയെ​ല്ലാം നേടി​യത്‌;

അവ വീണ്ടും വേശ്യ​കൾക്കുള്ള കൂലി​യാ​യി മാറും.”

 8 ഇതു നിമിത്തം ഞാൻ കരയു​ക​യും അലമു​റ​യി​ടു​ക​യും ചെയ്യും;+

വസ്‌ത്രം ധരിക്കാ​തെ​യും ചെരി​പ്പി​ടാ​തെ​യും നടക്കും.+

ഞാൻ കുറു​ന​രി​യെ​പ്പോ​ലെ ഓരി​യി​ടും;

ഒട്ടകപ്പ​ക്ഷി​യെ​പ്പോ​ലെ കരയും.

 9 അവളുടെ മുറിവ്‌ ഉണക്കാ​നാ​കില്ല;+

അത്‌ യഹൂദ വരെ പടർന്നി​രി​ക്കു​ന്നു.+

എന്റെ ജനത്തിന്റെ കവാടം വരെ, യരുശ​ലേം വരെ, അതു വ്യാപി​ച്ചി​രി​ക്കു​ന്നു.+

10 “ഗത്തിൽ ഇക്കാര്യം അറിയി​ക്ക​രുത്‌;

നീ കരയു​കയേ അരുത്‌.

ബേത്ത്‌-അഫ്രയിലെ* പൊടി​യിൽ കിടന്നു​രു​ളുക.

11 ശാഫീരിൽ താമസി​ക്കു​ന്ന​വരേ,* നഗ്നരായി നാണം​കെട്ട്‌ പുറ​പ്പെ​ട്ടു​പോ​കൂ.

സയനാ​നിൽ താമസിക്കുന്നവർ* പുറത്ത്‌ വന്നിട്ടില്ല.

ബേത്ത്‌-ഏസെൽ നിലവി​ളി​ക്കും, അത്‌ ഇനി നിങ്ങളെ സഹായി​ക്കില്ല.

12 മാരോത്തിൽ താമസിക്കുന്നവർ* നന്മ വരു​മെന്നു പ്രതീ​ക്ഷി​ച്ചി​രു​ന്നു.

എന്നാൽ യഹോ​വ​യിൽനിന്ന്‌ യരുശ​ലേം​ക​വാ​ട​ത്തി​ലേക്കു തിന്മയാ​ണു വന്നത്‌.

13 ലാഖീശിൽ താമസി​ക്കു​ന്ന​വരേ,*+ കുതി​ര​കളെ രഥത്തിൽ പൂട്ടുക.

സീയോൻപു​ത്രി​യു​ടെ പാപത്തി​ന്റെ തുടക്കം നിങ്ങളാ​ണ്‌.

ഇസ്രാ​യേ​ലി​ന്റെ ധിക്കാരം നിങ്ങളിൽ കണ്ടല്ലോ.+

14 നിങ്ങൾ മൊ​രേ​ശെത്ത്‌-ഗത്തിനെ സമ്മാനങ്ങൾ നൽകി യാത്ര​യ​യ​യ്‌ക്കും.

അക്കസീബിലെ+ വീടുകൾ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രെ വഞ്ചിച്ചി​രി​ക്കു​ന്നു.

15 മാരേശയിൽ താമസി​ക്കു​ന്ന​വരേ,*+ നിങ്ങളെ കീഴടക്കാൻ* ഞാൻ ഒരാളെ കൊണ്ടു​വ​രും.+

ഇസ്രാ​യേ​ലി​ന്റെ മഹത്ത്വം അദുല്ലാം+ വരെ എത്തും.

16 നീ സ്‌നേ​ഹി​ക്കുന്ന നിന്റെ മക്കൾക്കു​വേണ്ടി മുടി മുറി​ച്ചു​ക​ളഞ്ഞ്‌ തല മൊട്ട​യ​ടി​ക്കുക.

കഴുക​ന്റേ​തു​പോ​ലെ തല കഷണ്ടി​യാ​ക്കുക;

ശത്രുക്കൾ അവരെ ബന്ദിക​ളാ​യി കൊണ്ടു​പോ​യ​ല്ലോ.”+

2 “കിടക്ക​യിൽ കിടന്ന്‌ ദുഷ്ടത ചിന്തി​ച്ചു​കൂ​ട്ടു​ക​യും

ദുഷ്ടപ​ദ്ധ​തി​കൾ ഉണ്ടാക്കു​ക​യും ചെയ്യു​ന്ന​വർക്കു ഹാ കഷ്ടം!

അവർക്കു ശക്തിയും പ്രാപ്‌തി​യും ഉള്ളതു​കൊണ്ട്‌

നേരം വെളു​ക്കു​മ്പോൾത്തന്നെ അവർ അവ നടപ്പി​ലാ​ക്കു​ന്നു.+

 2 അവർ നിലങ്ങൾ കണ്ട്‌ മോഹി​ച്ച്‌ അവ തട്ടി​യെ​ടു​ക്കു​ന്നു;+

അന്യരു​ടെ വീടു​ക​ളും കൈക്ക​ലാ​ക്കു​ന്നു.

മറ്റുള്ള​വ​രു​ടെ വീടും അവരുടെ അവകാ​ശ​വും

അവർ ചതിയി​ലൂ​ടെ കൈവ​ശ​പ്പെ​ടു​ത്തു​ന്നു.+

 3 അതുകൊണ്ട്‌ യഹോവ പറയുന്നു:

‘ഞാൻ ഇതാ, ഈ കുടും​ബ​ത്തിന്‌ ഒരു ആപത്തു വരുത്താൻ പദ്ധതി​യി​ടു​ന്നു;+ അതിൽനി​ന്ന്‌ നിങ്ങൾക്കു രക്ഷപ്പെ​ടാ​നാ​കില്ല.*+

അതു കഷ്ടത നിറഞ്ഞ ഒരു സമയമാ​യി​രി​ക്കും;+ പിന്നെ ഒരിക്ക​ലും നിങ്ങൾ അഹങ്കരി​ക്കില്ല.+

 4 അന്നു ജനം നിങ്ങ​ളെ​ക്കു​റിച്ച്‌ ഒരു പഴഞ്ചൊ​ല്ലു പറയും;

നിങ്ങളെ ഓർത്ത്‌ പൊട്ടി​ക്ക​ര​യും.+

അവർ പറയും: “ഞങ്ങൾ അപ്പാടേ നശിച്ചു​പോ​യി!+

എന്റെ ജനത്തിന്റെ ഓഹരി കൈമ​റി​ഞ്ഞു​പോ​കാൻ ദൈവം ഇടയാ​ക്കി​യി​രി​ക്കു​ന്നു;

ദൈവം അത്‌ എന്നിൽനി​ന്ന്‌ എടുത്തു​മാ​റ്റി!+

ഞങ്ങളുടെ നിലങ്ങൾ ദൈവം അവിശ്വ​സ്‌തനു കൊടു​ത്തി​രി​ക്കു​ന്നു.”

 5 നറുക്കിട്ട്‌ ദേശം അളവു​നൂൽകൊണ്ട്‌ അളന്ന്‌ തരാൻ

യഹോ​വ​യു​ടെ സഭയിൽ നിനക്ക്‌ ആരുമു​ണ്ടാ​യി​രി​ക്കില്ല.

 6 “പ്രസം​ഗി​ക്കു​ന്നതു നിറുത്തൂ!” എന്ന്‌ അവർ പ്രസം​ഗി​ക്കു​ന്നു,

“അവർ ഇക്കാര്യ​ങ്ങൾ പ്രസം​ഗി​ക്ക​രുത്‌;

നമുക്ക്‌ അപമാനം വരില്ല!”

 7 യാക്കോബുഗൃഹമേ, ജനം ഇങ്ങനെ പറയുന്നു:

“യഹോ​വ​യു​ടെ ആത്മാവ്‌ കോപി​ച്ചെ​ന്നോ?

ദൈവ​മാ​ണോ ഇതെല്ലാം ചെയ്‌തത്‌?”

നേരോ​ടെ നടക്കു​ന്ന​വർക്ക്‌ എന്റെ വാക്കുകൾ നന്മ വരുത്തി​ല്ലേ?

 8 എന്നാൽ ഇപ്പോൾ എന്റെ ജനം ഒരു ശത്രു​വി​നെ​പ്പോ​ലെ എഴു​ന്നേ​റ്റി​രി​ക്കു​ന്നു.

യുദ്ധം കഴിഞ്ഞ്‌ മടങ്ങു​ന്ന​വ​രെ​പ്പോ​ലെ നിർഭയം യാത്ര ചെയ്യു​ന്ന​വ​രു​ടെ വസ്‌ത്ര​വും

വിശേ​ഷ​പ്പെട്ട ആഭരണവും* നിങ്ങൾ പരസ്യ​മാ​യി പിടി​ച്ചു​പ​റി​ക്കു​ന്നു.

 9 എന്റെ ജനത്തിലെ സ്‌ത്രീ​കളെ അവർ സുഖമാ​യി കഴിഞ്ഞി​രുന്ന വീടു​ക​ളിൽനിന്ന്‌ നിങ്ങൾ ഓടി​ച്ചു​ക​ള​യു​ന്നു;

അവരുടെ മക്കളിൽനി​ന്ന്‌ നിങ്ങൾ എന്നേക്കു​മാ​യി എന്റെ തേജസ്സ്‌ എടുത്തു​ക​ള​യു​ന്നു.

10 എഴുന്നേറ്റ്‌ പോകൂ, ഇതു വിശ്ര​മി​ക്കാ​നുള്ള സ്ഥലമല്ല.

അശുദ്ധി നിമിത്തം+ നാശം, സമ്പൂർണ​നാ​ശം​തന്നെ, വന്നിരി​ക്കു​ന്നു.+

11 ഒരുവൻ കാറ്റി​ന്റെ​യും വഞ്ചനയു​ടെ​യും വഴിയിൽ നടന്ന്‌,

“വീഞ്ഞി​നെ​യും മദ്യ​ത്തെ​യും കുറിച്ച്‌ ഞാൻ നിങ്ങ​ളോ​ടു പ്രസം​ഗി​ക്കാം” എന്നു നുണ പറഞ്ഞാൽ,

അവൻത​ന്നെ​യാണ്‌ ഈ ജനത്തിനു യോജിച്ച ഉപദേ​ശകൻ.+

12 യാക്കോബേ, ഞാൻ നിങ്ങ​ളെ​യെ​ല്ലാം കൂട്ടി​ച്ചേർക്കും.

ഇസ്രാ​യേ​ലി​ന്റെ ശേഷി​ച്ച​വ​രെ​യെ​ല്ലാം ഞാൻ വിളി​ച്ചു​കൂ​ട്ടും.+

ഞാൻ അവരെ തൊഴു​ത്തി​ലെ ആടുക​ളെ​പ്പോ​ലെ,

മേച്ചിൽപ്പു​റ​ത്തെ ആട്ടിൻപ​റ്റ​ത്തെ​പ്പോ​ലെ, ഒരുമി​ച്ചു​ചേർക്കും.+

അവിടെ ആൾക്കൂ​ട്ട​ത്തി​ന്റെ ഇരമ്പൽ കേൾക്കും.’+

13 തടസ്സങ്ങൾ തകർക്കു​ന്നവൻ അവരുടെ മുന്നിൽ പോകും;

അവർ കവാടം തകർത്ത്‌ പുറ​ത്തേക്കു പോകും.+

അവരുടെ രാജാവ്‌ അവർക്കു മുന്നിൽ പോകും,

അവരുടെ തലപ്പത്ത്‌ യഹോ​വ​യു​ണ്ടാ​യി​രി​ക്കും.”+

3 ഞാൻ പറഞ്ഞു: “യാക്കോ​ബി​ന്റെ തലവന്മാ​രേ,

ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ സൈന്യാ​ധി​പ​ന്മാ​രേ, ഒന്നു ശ്രദ്ധിക്കൂ.+

ന്യായം എന്താ​ണെന്നു നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ട​തല്ലേ?

 2 എന്നാൽ നിങ്ങൾ നന്മയെ വെറുക്കുകയും+ തിന്മയെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യുന്നു.+

നിങ്ങൾ എന്റെ ജനത്തിന്റെ തൊലി ഉരിഞ്ഞു​ക​ള​യു​ക​യും അസ്ഥിക​ളിൽനിന്ന്‌ മാംസം പറി​ച്ചെ​ടു​ക്കു​ക​യും ചെയ്യുന്നു.+

 3 നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നുകയും+

അവരുടെ തൊലി ഉരിഞ്ഞു​ക​ള​യു​ക​യും

അവരുടെ അസ്ഥികൾ തകർത്ത്‌ കഷണങ്ങ​ളാ​ക്കു​ക​യും ചെയ്യുന്നു.+

നിങ്ങൾ അവരെ കലത്തിൽ* ഇട്ട്‌ വേവി​ക്കുന്ന ഇറച്ചി​പോ​ലെ​യാ​ക്കി.

 4 അന്ന്‌ അവർ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു കേണ​പേ​ക്ഷി​ക്കും;

എന്നാൽ ദൈവം അവർക്ക്‌ ഉത്തരം കൊടു​ക്കില്ല.

അവരുടെ ദുഷ്‌ചെ​യ്‌തി​കൾ കാരണം+

അന്നു ദൈവം തന്റെ മുഖം അവരിൽനി​ന്ന്‌ മറയ്‌ക്കും.+

 5 എന്തെങ്കിലും തിന്നാൻ കിട്ടുമ്പോൾ* ‘സമാധാ​നം!’ എന്നു പറയുകയും+

വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവനു+ നേരെ യുദ്ധം പ്രഖ്യാപിക്കുകയും* ചെയ്യു​ന്ന​വ​രോട്‌,

എന്റെ ജനത്തെ വഴി​തെ​റ്റി​ക്കുന്ന പ്രവാ​ച​ക​രോട്‌, യഹോ​വ​യ്‌ക്കു പറയാ​നു​ള്ളത്‌ ഇതാണ്‌:+

 6 ‘നിങ്ങൾക്ക്‌ ഇനി രാത്രി​യാ​യി​രി​ക്കും,+ ദിവ്യ​ദർശനം ലഭിക്കില്ല;+

നിങ്ങൾക്ക്‌ ഇനി അന്ധകാരം മാത്രമേ ഉണ്ടാകൂ, ഭാവി​ഫലം അറിയാൻ കഴിയില്ല.

പ്രവാ​ച​ക​ന്മാ​രു​ടെ മേൽ സൂര്യൻ അസ്‌ത​മി​ക്കും,

പകൽ അവർക്ക്‌ ഇരുട്ടാ​യി മാറും.+

 7 ദിവ്യദർശികൾ നാണം​കെ​ടും,+

ഭാവി​ഫ​ലം പറയു​ന്നവർ നിരാ​ശി​ത​രാ​കും.

ദൈവം മറുപടി കൊടു​ക്കാ​ത്ത​തു​കൊണ്ട്‌

അവർക്കെ​ല്ലാം വായ്‌ പൊ​ത്തേ​ണ്ടി​വ​രും.’”*

 8 എന്നാൽ എന്നിൽ യഹോ​വ​യു​ടെ ആത്മാവ്‌ ശക്തി നിറച്ചി​രി​ക്കു​ന്നു;

യാക്കോ​ബി​നോട്‌ അവന്റെ ധിക്കാ​ര​ത്തെ​ക്കു​റി​ച്ചും ഇസ്രാ​യേ​ലി​നോട്‌ അവന്റെ പാപ​ത്തെ​ക്കു​റി​ച്ചും പറയാൻ

ഞാൻ നീതി​യും ബലവും നിറഞ്ഞ​വ​നാ​യി​രി​ക്കു​ന്നു.

 9 യാക്കോബുഗൃഹത്തിന്റെ തലവന്മാ​രേ,

ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ സൈന്യാ​ധി​പ​ന്മാ​രേ, ഇതു കേൾക്കൂ.+

നീതിയെ വെറു​ക്കു​ക​യും നേരെ​യു​ള്ള​തെ​ല്ലാം വളവു​ള്ള​താ​ക്കു​ക​യും ചെയ്യു​ന്ന​വരേ,+

10 സീയോനെ രക്തച്ചൊ​രി​ച്ചിൽകൊ​ണ്ടും യരുശ​ലേ​മി​നെ അനീതി​കൊ​ണ്ടും പണിയു​ന്ന​വരേ, ഇതു ശ്രദ്ധിക്കൂ.+

11 അവളുടെ നേതാ​ക്ക​ന്മാർ കൈക്കൂ​ലി വാങ്ങി വിധി കല്‌പി​ക്കു​ന്നു;+

അവളുടെ പുരോ​ഹി​ത​ന്മാർ കൂലി വാങ്ങി ഉപദേശം നൽകുന്നു;+

അവളുടെ പ്രവാ​ച​ക​ന്മാർ പണം* കൊതി​ച്ച്‌ ഭാവി​ഫലം പറയുന്നു.+

എന്നിട്ടും അവർ യഹോ​വ​യിൽ ആശ്രയിച്ച്‌* ഇങ്ങനെ പറയുന്നു:

“യഹോവ നമ്മു​ടെ​കൂ​ടെ​യി​ല്ലേ?+

ആപത്തു​ക​ളൊ​ന്നും നമുക്കു വരില്ല.”+

12 അതുകൊണ്ട്‌ നിങ്ങൾ കാരണം

സീയോ​നെ വയൽപോ​ലെ ഉഴുതു​മ​റി​ക്കും.

യരുശ​ലേം നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ കൂമ്പാ​ര​മാ​കും.+

ദേവാ​ല​യ​മു​ള്ള പർവതം കാട്ടിലെ കുന്നു​കൾപോ​ലെ​യാ​കും.+

4 അവസാനനാളുകളിൽ*

യഹോ​വ​യു​ടെ ആലയമുള്ള പർവതം+

പർവത​ങ്ങ​ളു​ടെ മുകളിൽ സുസ്ഥാ​പി​ത​വും

കുന്നു​ക​ളെ​ക്കാൾ ഉന്നതവും ആയിരി​ക്കും.

ആളുകൾ അതി​ലേക്ക്‌ ഒഴുകി​ച്ചെ​ല്ലും.+

 2 അനേകം ജനതകൾ ചെന്ന്‌ ഇങ്ങനെ പറയും:

“വരൂ, നമുക്ക്‌ യഹോ​വ​യു​ടെ പർവത​ത്തി​ലേക്കു കയറി​പ്പോ​കാം,

യാക്കോ​ബിൻദൈ​വ​ത്തി​ന്റെ ഭവനത്തി​ലേക്കു കയറി​ച്ചെ​ല്ലാം.+

ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പി​ച്ചു​ത​രും,

നമ്മൾ ദൈവ​ത്തി​ന്റെ പാതക​ളിൽ നടക്കും.”

സീയോ​നിൽനിന്ന്‌ നിയമവും*

യരുശ​ലേ​മിൽനിന്ന്‌ യഹോ​വ​യു​ടെ വചനവും പുറ​പ്പെ​ടും.

 3 ദൈവം ജനസമൂ​ഹ​ങ്ങളെ ന്യായം വിധി​ക്കും,+

അകലെ​യു​ള്ള പ്രബല​രാ​ജ്യ​ങ്ങൾക്കു തിരുത്തൽ നൽകും.

അവർ അവരുടെ വാളുകൾ കലപ്പകളായും*

കുന്തങ്ങൾ അരിവാ​ളു​ക​ളാ​യും അടിച്ചു​തീർക്കും.+

ജനത ജനതയ്‌ക്കു നേരെ വാൾ ഉയർത്തില്ല,

അവർ ഇനി യുദ്ധം ചെയ്യാൻ പരിശീ​ലി​ക്കു​ക​യു​മില്ല.+

 4 അവർ ഓരോ​രു​ത്ത​രും സ്വന്തം മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ചുവട്ടിൽ ഇരിക്കും;*+

ആരും അവരെ പേടി​പ്പി​ക്കില്ല;+

സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.

 5 ആളുകളെല്ലാം അവരവ​രു​ടെ ദൈവ​ത്തി​ന്റെ നാമത്തിൽ നടക്കും;

എന്നാൽ നമ്മൾ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ എന്നു​മെ​ന്നേ​ക്കും നടക്കും.+

 6 യഹോവ പ്രഖ്യാ​പി​ക്കു​ന്നു:

“അന്നു ഞാൻ മുടന്തു​ള്ള​വളെ കൂട്ടി​ച്ചേർക്കും;

നാലു​പാ​ടും ചിതറി​പ്പോ​യ​വ​ളെ​യും

ഞാൻ മുറി​വേൽപ്പി​ച്ച​വ​രെ​യും ഒന്നിച്ചു​ചേർക്കും.+

 7 മുടന്തുള്ളവളുടെ ഒരു ചെറിയ കൂട്ടത്തെ ഞാൻ ശേഷി​പ്പി​ക്കും,+

ദൂരേക്ക്‌ ഓടി​ച്ച​വളെ ഞാൻ ശക്തിയുള്ള ഒരു ജനതയാ​ക്കും.+

യഹോവ സീയോൻ പർവത​ത്തിൽ രാജാ​വാ​യി ഭരിക്കും;

ഇന്നുമു​തൽ എന്നെന്നും അവരുടെ മേൽ വാഴും.

 8 ആട്ടിൻപറ്റത്തിന്റെ ഗോപു​രമേ,

സീയോൻപു​ത്രി​യു​ടെ കുന്നേ,+

ആദ്യത്തെ* സാമ്രാ​ജ്യം നിന്നി​ലേക്കു വരും,+

യരുശ​ലേം​പു​ത്രി​യു​ടെ സ്വന്തമായ രാജ്യം നിന്നി​ലേക്കു വരും.+

 9 നീ എന്തിനാ​ണ്‌ ഇങ്ങനെ ബഹളമു​ണ്ടാ​ക്കു​ന്നത്‌?

നിനക്കു രാജാ​വി​ല്ലേ?

നിനക്ക്‌ ഉപദേ​ശ​ക​നി​ല്ലേ?

പിന്നെ എന്തിനാ​ണു പ്രസവി​ക്കുന്ന സ്‌ത്രീ​യെ​പ്പോ​ലെ വേദനി​ക്കു​ന്നത്‌?+

10 സീയോൻപുത്രിയേ, പ്രസവി​ക്കുന്ന ഒരു സ്‌ത്രീ​യെ​പ്പോ​ലെ ഞരങ്ങുക, വേദന​കൊണ്ട്‌ പുളയുക;

നിനക്കു നഗരം വിട്ട്‌ വിജന​പ്ര​ദേ​ശത്ത്‌ താമസി​ക്കേ​ണ്ടി​വ​രും.

നീ ബാബി​ലോൺ വരെ ചെല്ലും,+

അവിടെ നിനക്കു രക്ഷ കിട്ടും.+

അവി​ടെ​വെച്ച്‌ യഹോവ ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്ന്‌ നിന്നെ തിരികെ വാങ്ങും.+

11 ഇപ്പോൾ അനേകം ജനതകൾ നിനക്ക്‌ എതിരെ കൂട്ടം​കൂ​ടും.

അവർ പറയും: ‘അവൾ അശുദ്ധ​യാ​കട്ടെ,

സീയോന്‌ ഇങ്ങനെ സംഭവി​ക്കു​ന്നതു കണ്ട്‌ നമുക്കു രസിക്കാം.’

12 എന്നാൽ യഹോ​വ​യു​ടെ ചിന്തകൾ അവർക്ക്‌ അറിയില്ല;

ദൈവ​ത്തി​ന്റെ ഉദ്ദേശ്യം അവർക്കു മനസ്സി​ലാ​കു​ന്നില്ല.

കൊയ്‌തെ​ടു​ത്ത പുതിയ കറ്റകൾ മെതി​ക്ക​ള​ത്തിൽ ശേഖരി​ക്കു​ന്ന​തു​പോ​ലെ ദൈവം അവരെ ശേഖരി​ക്കും.

13 സീയോൻപുത്രിയേ, എഴു​ന്നേറ്റ്‌ മെതി​ക്കുക;+

ഞാൻ നിന്റെ കൊമ്പു​കൾ ഇരുമ്പും

നിന്റെ കുളമ്പു​കൾ ചെമ്പും ആക്കും;

നീ അനേകം രാജ്യ​ങ്ങളെ ഇടിച്ചു​പൊ​ടി​യാ​ക്കും.+

അവർ ഉണ്ടാക്കിയ അന്യാ​യ​ലാ​ഭം നീ യഹോ​വ​യ്‌ക്കു സമർപ്പി​ക്കും;

അവരുടെ സമ്പത്തു മുഴു​ഭൂ​മി​യു​ടെ​യും നാഥനു നൽകും.”+

5 “ആക്രമ​ണ​ത്തിന്‌ ഇരയാ​കുന്ന മകളേ,

നീ ഇതാ സ്വയം മുറി​വേൽപ്പി​ക്കു​ന്നു.

ശത്രു ഞങ്ങളെ ഉപരോ​ധി​ച്ചി​രി​ക്കു​ന്നു.+

അവർ ഇസ്രാ​യേ​ലി​ന്റെ ന്യായാ​ധി​പന്റെ മുഖത്ത്‌ വടി​കൊണ്ട്‌ അടിക്കു​ന്നു.+

 2 ബേത്ത്‌ലെഹെം എഫ്രാത്തേ,+

നീ യഹൂദാപട്ടണങ്ങളിൽ* തീരെ ചെറു​താ​ണെ​ങ്കി​ലും

എനിക്കു​വേ​ണ്ടി ഇസ്രാ​യേ​ലി​നെ ഭരിക്കാ​നു​ള്ളവൻ നിന്നിൽനി​ന്ന്‌ വരും.+

അവൻ പണ്ടുപണ്ടേ, പുരാ​ത​ന​കാ​ല​ത്തു​തന്നെ, ഉത്ഭവി​ച്ചവൻ.

 3 ഗർഭിണിയായ സ്‌ത്രീ പ്രസവി​ക്കു​ന്ന​തു​വരെ

ദൈവം അവരെ ഉപേക്ഷി​ക്കും.

അവന്റെ ബാക്കി​യുള്ള സഹോ​ദ​ര​ന്മാർ ഇസ്രാ​യേൽ ജനത്തി​ലേക്കു തിരികെ വരും.

 4 അവൻ എഴു​ന്നേ​റ്റു​നിന്ന്‌ യഹോ​വ​യു​ടെ ശക്തിയി​ലും

അവന്റെ ദൈവ​മായ യഹോ​വ​യു​ടെ ശ്രേഷ്‌ഠ​മായ നാമത്തി​ലും ആടുകളെ മേയ്‌ക്കും.+

അവന്റെ മഹത്ത്വം ഭൂമി​യു​ടെ അതിരു​കൾവരെ എത്തും;+

അങ്ങനെ അവർ സുരക്ഷി​ത​രാ​യി കഴിയും.+

 5 അവൻ സമാധാ​നം കൊണ്ടു​വ​രും.+

അസീറി​യ​ക്കാർ നമ്മുടെ ദേശം ആക്രമി​ച്ച്‌ കോട്ട​ഗോ​പു​ര​ങ്ങ​ളിൽ കയറിയാൽ+

നമ്മൾ അവർക്കെ​തി​രെ ഏഴ്‌ ഇടയന്മാ​രെ,

അതെ, മനുഷ്യ​കു​ല​ത്തി​ലെ എട്ടു പ്രഭു​ക്ക​ന്മാ​രെ,* എഴു​ന്നേൽപ്പി​ക്കും.

 6 അവർ നി​മ്രോ​ദി​ന്റെ ദേശത്തെ+ അതിന്റെ കവാട​ങ്ങ​ളിൽവെച്ച്‌ മേയ്‌ക്കും;

അസീറി​യ​യെ വാളു​കൊണ്ട്‌ മേയ്‌ക്കും.+

അസീറി​യ​ക്കാർ നമ്മുടെ ദേശം ആക്രമി​ക്കു​ക​യും നമ്മുടെ മണ്ണിൽ കാൽ കുത്തു​ക​യും ചെയ്യു​മ്പോൾ

അവൻ നമ്മളെ അവരിൽനി​ന്ന്‌ രക്ഷിക്കും.+

 7 യാക്കോബിൽ ശേഷി​ക്കു​ന്നവർ ജനസമൂ​ഹ​ങ്ങൾക്കി​ട​യിൽ

യഹോ​വ​യിൽനി​ന്നുള്ള മഞ്ഞു​പോ​ലെ​യും

സസ്യങ്ങ​ളു​ടെ മേൽ പെയ്യുന്ന മഴപോ​ലെ​യും ആയിരി​ക്കും.

അതു മനുഷ്യ​നെ ആശ്രയി​ക്കു​ന്നില്ല;

മനുഷ്യ​മ​ക്കൾക്കു​വേണ്ടി കാത്തു​നിൽക്കു​ന്നു​മില്ല.

 8 യാക്കോബിൽ ശേഷി​ക്കു​ന്നവർ ജനതകൾക്കി​ട​യിൽ,

ജനസമൂ​ഹ​ങ്ങൾക്കി​ട​യിൽ,

വന്യമൃ​ഗ​ങ്ങൾക്കി​ട​യി​ലെ സിംഹം​പോ​ലെ​യും

ആട്ടിൻപ​റ്റ​ത്തിന്‌ ഇടയിലെ യുവസിംഹംപോലെയും* ആയിരി​ക്കും.

അത്‌ അടുത്ത്‌ വന്ന്‌ ഇരയുടെ മേൽ ചാടി​വീണ്‌ അതിനെ കടിച്ചു​കീ​റു​ന്നു;

അതിന്റെ വായിൽനി​ന്ന്‌ രക്ഷപ്പെ​ടു​ത്താൻ ആരുമില്ല.

 9 നിന്റെ കൈ എതിരാ​ളി​കൾക്കു മീതെ ഉയർന്നി​രി​ക്കും;

നിന്റെ ശത്രു​ക്ക​ളെ​ല്ലാം നശിച്ചു​പോ​കും.”

10 യഹോവ പ്രഖ്യാ​പി​ക്കു​ന്നു:

“അന്നു ഞാൻ നിങ്ങളു​ടെ കുതി​ര​ക​ളെ​യും രഥങ്ങ​ളെ​യും ഇല്ലാതാ​ക്കും.

11 നിങ്ങളുടെ ദേശത്തെ നഗരങ്ങൾ ഞാൻ നശിപ്പി​ക്കും;

കോട്ട​മ​തി​ലു​ള്ള സ്ഥലങ്ങ​ളെ​ല്ലാം ഞാൻ തകർത്തു​ക​ള​യും.

12 നിന്റെ ആഭിചാരം* ഞാൻ അവസാ​നി​പ്പി​ക്കും;

മന്ത്രവാ​ദം ചെയ്യുന്ന ആരും നിങ്ങൾക്കി​ട​യി​ലു​ണ്ടാ​യി​രി​ക്കില്ല.+

13 നിങ്ങളുടെ തൂണു​ക​ളും കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങ​ളും ഞാൻ നശിപ്പി​ക്കും;

നിങ്ങൾ കൈ​കൊണ്ട്‌ ഉണ്ടാക്കി​യ​വ​യ്‌ക്കു മുന്നിൽ നിങ്ങൾ ഇനി കുമ്പി​ടില്ല.+

14 ഞാൻ നിങ്ങളു​ടെ പൂജാസ്‌തൂപങ്ങൾ* പിഴു​തെ​റി​യും;+

നിങ്ങളു​ടെ നഗരങ്ങൾ നാമാ​വ​ശേ​ഷ​മാ​ക്കും.

15 എന്നെ അനുസ​രി​ക്കാത്ത ജനതക​ളോട്‌

ഞാൻ ക്രോ​ധ​ത്തോ​ടെ​യും ഉഗ്ര​കോ​പ​ത്തോ​ടെ​യും പ്രതി​കാ​രം ചെയ്യും.”

6 യഹോ​വ​യ്‌ക്കു പറയാ​നു​ള്ളതു ശ്രദ്ധിക്കൂ.

എഴു​ന്നേറ്റ്‌ പർവത​ങ്ങ​ളു​ടെ മുന്നിൽ നിങ്ങളു​ടെ വാദങ്ങൾ നിരത്തുക,

കുന്നുകൾ നിങ്ങളു​ടെ ശബ്ദം കേൾക്കട്ടെ.+

 2 പർവതങ്ങളേ, ഭൂമി​യു​ടെ ഉറപ്പുള്ള അടിസ്ഥാ​ന​ങ്ങളേ,

യഹോ​വ​യു​ടെ വാദങ്ങൾ കേൾക്കൂ.+

യഹോ​വ​യ്‌ക്കു തന്റെ ജനവു​മാ​യി ഒരു കേസുണ്ട്‌;

ഇസ്രാ​യേ​ലി​നോ​ടു ദൈവം ഇങ്ങനെ വാദി​ക്കും:+

 3 “എന്റെ ജനമേ, ഞാൻ നിങ്ങ​ളോട്‌ എന്തു ചെയ്‌തു?

ഞാൻ നിങ്ങളെ ക്ഷീണി​പ്പി​ച്ചി​ട്ടു​ണ്ടോ?+

എനിക്ക്‌ എതിരെ സാക്ഷി പറയൂ.

 4 ഞാൻ നിങ്ങളെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ രക്ഷപ്പെ​ടു​ത്തി​ക്കൊ​ണ്ടു​വന്നു;+

അടിമ​വീ​ട്ടിൽനിന്ന്‌ ഞാൻ നിങ്ങളെ മോചി​പ്പി​ച്ചു;+

നിങ്ങളു​ടെ മുന്നിൽ മോശ​യെ​യും അഹരോ​നെ​യും മിര്യാ​മി​നെ​യും അയച്ചു.+

 5 എന്റെ ജനമേ, മോവാ​ബു​രാ​ജാ​വായ ബാലാ​ക്കി​ന്റെ പദ്ധതി എന്തായിരുന്നെന്നും+

ബയോ​രി​ന്റെ മകനായ ബിലെ​യാം അവനോ​ട്‌ എന്തു പറഞ്ഞെ​ന്നും ഓർത്തു​നോ​ക്കൂ.+

ശിത്തീം+ മുതൽ ഗിൽഗാൽ+ വരെ എന്താണു സംഭവി​ച്ചത്‌?

അപ്പോൾ യഹോ​വ​യു​ടെ പ്രവൃ​ത്തി​കൾ നീതി​യു​ള്ള​വ​യെന്നു നിങ്ങൾക്കു മനസ്സി​ലാ​കും.”

 6 ഞാൻ യഹോ​വ​യു​ടെ മുമ്പാകെ എന്തുമാ​യി ചെല്ലും?

സ്വർഗ​ത്തി​ലെ ദൈവ​ത്തി​നു മുന്നിൽ കുമ്പി​ടാൻ പോകു​മ്പോൾ എന്തു കൊണ്ടു​ചെ​ല്ലും?

സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളു​മാ​യി ഞാൻ ദൈവ​മു​മ്പാ​കെ പോക​ണോ?

ഒരു വയസ്സുള്ള കാളക്കു​ട്ടി​കളെ കൊണ്ടു​പോ​ക​ണോ?+

 7 ആയിരക്കണക്കിന്‌ ആടുകളെ* അർപ്പി​ച്ചാൽ യഹോവ പ്രസാ​ദി​ക്കു​മോ?

പതിനാ​യി​ര​ക്ക​ണ​ക്കി​നു തൈല​ന​ദി​കൾ ഒഴുക്കി​യാൽ ദൈവം സന്തോ​ഷി​ക്കു​മോ?+

എന്റെ ധിക്കാ​ര​ത്തിന്‌ എന്റെ മൂത്ത മകനെ​യും

എന്റെ പാപത്തി​ന്‌ എന്റെ കുട്ടി​യെ​യും പകരം കൊടു​ത്താൽ മതിയോ?+

 8 മനുഷ്യാ, നല്ലത്‌ എന്താ​ണെന്നു ദൈവം നിനക്കു പറഞ്ഞു​ത​ന്നി​ട്ടുണ്ട്‌.

നീതി​യോ​ടെ ജീവിക്കാനും+ വിശ്വ​സ്‌ത​തയെ പ്രിയപ്പെടാനും*+

ദൈവത്തോടൊപ്പം+ എളിമ​യോ​ടെ നടക്കാനും+ അല്ലാതെ

യഹോവ മറ്റ്‌ എന്താണു നിന്നിൽനി​ന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌?*

 9 യഹോവയുടെ ശബ്ദം നഗര​ത്തോ​ടു വിളി​ച്ചു​പ​റ​യു​ന്നു;

ജ്ഞാനമുള്ളവർ* അങ്ങയുടെ പേരിനെ ഭയപ്പെ​ടും.

വടി​യെ​യും അതിനെ നിയമി​ച്ച​വ​നെ​യും ശ്രദ്ധി​ക്കുക.+

10 ദുഷ്ടന്റെ വീട്ടിൽ ഇപ്പോ​ഴും ദുഷ്ടത​കൊണ്ട്‌ നേടിയ സമ്പാദ്യ​മു​ണ്ടോ?

അറപ്പു​ള​വാ​ക്കു​ന്ന തരം അളവു​പാ​ത്ര​ങ്ങ​ളു​ണ്ടോ?*

11 കള്ളത്തുലാസുകൾ കൈയിൽവെച്ച്‌, സഞ്ചി നിറയെ കള്ളത്തൂ​ക്ക​ക്ക​ട്ടി​ക​ളു​മാ​യി,+

എനിക്കു സന്മാർഗി​യാ​യി ജീവിക്കാൻ* കഴിയു​മോ?

12 അവളുടെ പണക്കാർ അക്രമത്തെ സ്‌നേ​ഹി​ക്കു​ന്നു;

അവളിൽ താമസി​ക്കു​ന്നവർ നുണ പറയുന്നു.+

അവരുടെ വായിലെ നാവ്‌ വഞ്ചന നിറഞ്ഞത്‌.+

13 “അതു​കൊണ്ട്‌, ഞാൻ നിന്നെ അടിച്ച്‌ മുറി​വേൽപ്പി​ക്കും;+

നിന്റെ പാപങ്ങൾ നിമിത്തം നിന്നെ വിജന​മാ​ക്കും.

14 നീ ആഹാരം കഴിക്കു​മെ​ങ്കി​ലും നിനക്കു തൃപ്‌തി​യാ​കില്ല;

നിന്റെ വയറു കാലി​യാ​യി​രി​ക്കും.+

നീ എടുത്തു​മാ​റ്റു​ന്നവ സുരക്ഷി​ത​മാ​യി കൊണ്ടു​പോ​കാൻ നിനക്കാ​കില്ല;

നീ കൊണ്ടു​പോ​കു​ന്ന​തെ​ല്ലാം ഞാൻ വാളിന്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കും.

15 നീ വിത്തു വിതയ്‌ക്കും, എന്നാൽ കൊയ്യില്ല.

നീ ചക്കിൽ ഇട്ട്‌ ഒലിവ്‌ ചവിട്ടും, എന്നാൽ ആ എണ്ണ ഉപയോ​ഗി​ക്കാൻ നിനക്കാ​കില്ല.

നീ പുതു​വീഞ്ഞ്‌ ഉണ്ടാക്കും, എന്നാൽ നിനക്ക്‌ അതു കുടി​ക്കാൻ കഴിയില്ല.+

16 കാരണം നിങ്ങൾ ഒമ്രി​യു​ടെ നിയമങ്ങൾ അനുസ​രി​ക്കു​ന്നു,

ആഹാബു​ഗൃ​ഹ​ത്തി​ന്റെ പ്രവൃ​ത്തി​ക​ളെ​ല്ലാം പിൻപ​റ്റു​ന്നു;+

അവരുടെ ഉപദേ​ശങ്ങൾ അനുസ​രി​ച്ചാ​ണു നിങ്ങൾ ജീവി​ക്കു​ന്നത്‌.

അതു​കൊണ്ട്‌, നിന്നെ ഞാൻ പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​ക്കും;

അവളിൽ താമസി​ക്കു​ന്ന​വരെ ആളുകൾ കളിയാ​ക്കി ചൂളമ​ടി​ക്കും;+

ജനതക​ളു​ടെ നിന്ദ നിങ്ങൾക്കു സഹി​ക്കേ​ണ്ടി​വ​രും.”+

7 എന്റെ കാര്യം കഷ്ടംതന്നെ.

വേനൽക്കാ​ല​പ​ഴ​ങ്ങൾ പറിച്ച​ശേഷം അത്തിയു​ടെ അടുത്ത്‌ ചെല്ലു​ന്ന​വ​നെ​പ്പോ​ലെ​യും

മുന്തി​രി​ക്കൊ​യ്‌ത്തി​നു ശേഷം കാലാ പെറുക്കുന്നവനെപ്പോലെയും* ആണ്‌ ഞാൻ.

തിന്നാൻ മുന്തി​രി​ക്കു​ല​ക​ളൊ​ന്നു​മില്ല;

ഞാൻ കൊതിച്ച രുചിയുള്ള* അത്തിപ്പ​ഴ​ങ്ങ​ളു​മില്ല.

 2 വിശ്വസ്‌തരായവർ ഭൂമി​യിൽനിന്ന്‌ ഇല്ലാതാ​യി;*

മനുഷ്യർക്കി​ട​യിൽ നേരുള്ള ആരുമില്ല.+

എല്ലാവ​രും രക്തം ചൊരി​യാൻ ഒളിച്ചി​രി​ക്കു​ന്നു.+

അവർ വല വിരിച്ച്‌ സ്വന്തം സഹോ​ദ​രനെ വേട്ടയാ​ടു​ന്നു.

 3 തെറ്റു ചെയ്യാൻ അവരുടെ കൈകൾക്കു പ്രത്യേ​ക​മി​ടു​ക്കാണ്‌;+

പ്രഭു പ്രതി​ഫലം ചോദി​ക്കു​ന്നു;

ന്യായാ​ധി​പൻ സമ്മാനം ആവശ്യ​പ്പെ​ടു​ന്നു;+

പ്രധാനി സ്വന്തം ആഗ്രഹങ്ങൾ അറിയി​ക്കു​ന്നു;+

അവർ കൂടി​യാ​ലോ​ചിച്ച്‌ പദ്ധതി​യി​ടു​ന്നു.*

 4 അവരിൽ ഏറ്റവും നല്ലവൻ മുൾച്ചെ​ടി​പോ​ലെ;

അവരിൽ ഏറ്റവും നേരു​ള്ളവൻ മുൾവേലിയെക്കാൾ* കഷ്ടം.

നിന്റെ കാവൽക്കാ​രു​ടെ ദിവസം വരും;

നിന്റെ കണക്കു തീർക്കാ​നുള്ള ദിവസം വന്നെത്തും;+

അപ്പോൾ അവർ ഭയപ്പെ​ടും.+

 5 നിന്റെ കൂട്ടു​കാ​രനെ വിശ്വ​സി​ക്ക​രുത്‌;

ഉറ്റചങ്ങാ​തി​യെ ആശ്രയി​ക്ക​രുത്‌;+

നിന്റെ മാറോ​ടു ചേർന്ന്‌ കിടക്കു​ന്ന​വ​ളോ​ടു സംസാ​രി​ക്കു​മ്പോൾ സൂക്ഷി​ക്കുക.

 6 മകൻ അപ്പനെ നിന്ദി​ക്കു​ന്നു;

മകൾ അമ്മയ്‌ക്കെ​തി​രെ എഴു​ന്നേൽക്കു​ന്നു;+

മരുമകൾ അമ്മായി​യ​മ്മ​യ്‌ക്കെ​തി​രെ തിരി​യു​ന്നു.+

ഒരാളു​ടെ വീട്ടു​കാർത​ന്നെ​യാണ്‌ അയാളു​ടെ ശത്രുക്കൾ.+

 7 എന്നാൽ ഞാൻ യഹോ​വ​യ്‌ക്കാ​യി കാത്തു​കാ​ത്തി​രി​ക്കും.+

എനിക്കു രക്ഷയേ​കുന്ന ദൈവ​ത്തി​നാ​യി ഞാൻ ക്ഷമയോ​ടെ കാത്തി​രി​ക്കും.+

എന്റെ ദൈവം എന്റെ വിളി കേൾക്കും.+

 8 എന്റെ ശത്രുവേ,* എന്റെ അവസ്ഥ കണ്ട്‌ നീ സന്തോ​ഷി​ക്ക​രുത്‌.

ഞാൻ വീണെ​ങ്കി​ലും എഴു​ന്നേൽക്കും;

ഞാൻ ഇരുട്ടിൽ കഴിയു​ന്നെ​ങ്കി​ലും യഹോവ എന്റെ വെളി​ച്ച​മാ​യി​രി​ക്കും.

 9 യഹോവ എനിക്കു​വേണ്ടി വാദിച്ച്‌ എനിക്കു നീതി നടത്തി​ത്ത​രു​ന്ന​തു​വരെ

ഞാൻ ദൈവ​കോ​പം ചുമക്കും.

ഞാൻ ദൈവ​ത്തോ​ടു പാപം ചെയ്‌തു​പോ​യ​ല്ലോ.+

ദൈവം എന്നെ വെളി​ച്ച​ത്തി​ലേക്കു കൊണ്ടു​വ​രും;

ഞാൻ ദൈവ​ത്തി​ന്റെ നീതി കാണും.

10 എന്റെ ശത്രു​വും അതു കാണും.

“നിന്റെ ദൈവ​മായ യഹോവ എവിടെ”+ എന്ന്‌ എന്നോടു ചോദി​ച്ചവൾ നാണം​കെ​ടും.

എന്റെ കണ്ണുകൾ അവളെ കാണും.

തെരു​വി​ലെ ചെളി​പോ​ലെ അവൾ ചവിട്ടി​യ​ര​യ്‌ക്ക​പ്പെ​ടും.

11 നിന്റെ കൻമതി​ലു​കൾ പണിയുന്ന ദിവസ​മാ​യി​രി​ക്കും അത്‌;

അന്നു നിന്റെ അതിരു​കൾ വിശാ​ല​മാ​കും.*

12 അന്ന്‌ അവർ ദൂരെ അസീറി​യ​യിൽനി​ന്നും ഈജി​പ്‌തു​ന​ഗ​ര​ങ്ങ​ളിൽനി​ന്നും

നിന്റെ അടു​ത്തേക്കു വരും.

ഈജി​പ്‌ത്‌ മുതൽ യൂഫ്ര​ട്ടീസ്‌ നദി വരെയും

കടൽമു​തൽ കടൽവ​രെ​യും പർവതം​മു​തൽ പർവതം​വ​രെ​യും ഉള്ളവർ നിന്റെ അടുത്ത്‌ വരും.+

13 ദേശത്ത്‌ താമസി​ക്കു​ന്നവർ നിമിത്തം,

അവരുടെ പ്രവൃത്തികൾ* നിമിത്തം, ദേശം വിജന​മാ​കും.

14 നിന്റെ കോൽകൊ​ണ്ട്‌ നിന്റെ ജനത്തെ, നിന്റെ അവകാ​ശ​മായ ആട്ടിൻപ​റ്റത്തെ, മേയ്‌ക്കുക.+

അവർ ഒറ്റയ്‌ക്കു കാട്ടിൽ കഴിയു​ന്നു, ഫലവൃ​ക്ഷ​ത്തോ​പ്പി​നു നടുവിൽ വസിക്കു​ന്നു.

പണ്ടത്തെ​പ്പോ​ലെ അവർ ബാശാ​നി​ലും ഗിലെയാദിലും+ മേഞ്ഞു​ന​ട​ക്കട്ടെ.

15 “ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നീ പോന്ന കാലത്ത്‌ ചെയ്‌ത​തു​പോ​ലെ

ഞാൻ അവന്‌ അത്ഭുതങ്ങൾ കാണി​ച്ചു​കൊ​ടു​ക്കും.+

16 വളരെ ശക്തരായ ജനതകൾപോ​ലും അതു കണ്ട്‌ നാണം​കെ​ടും.+

അവർ കൈ​കൊണ്ട്‌ വായ്‌ പൊത്തും;

അവർ ബധിര​രാ​യി​പ്പോ​കും.

17 അവർ പാമ്പു​ക​ളെ​പ്പോ​ലെ പൊടി നക്കും;+

ഇഴജന്തു​ക്ക​ളെ​പ്പോ​ലെ പേടി​ച്ചു​വി​റച്ച്‌ അവരുടെ കോട്ട​ക​ളിൽനിന്ന്‌ ഇറങ്ങി​വ​രും.

അവർ പേടി​യോ​ടെ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ അടു​ത്തേക്കു വരും;

അവർ അങ്ങയെ ഭയപ്പെ​ടും.”+

18 അങ്ങയെപ്പോലെ വേറൊ​രു ദൈവ​മു​ണ്ടോ?

അങ്ങ്‌ അങ്ങയുടെ അവകാ​ശ​ത്തിൽ ശേഷിക്കുന്നവരുടെ+ തെറ്റുകൾ ക്ഷമിക്കു​ക​യും

അവരുടെ ലംഘനങ്ങൾ പൊറു​ക്കു​ക​യും ചെയ്യുന്നു.+

അങ്ങ്‌ എന്നെന്നും കോപം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നില്ല;

അചഞ്ചല​സ്‌നേ​ഹം കാണി​ക്കു​ന്ന​തിൽ അങ്ങ്‌ സന്തോ​ഷി​ക്കു​ന്നു.+

19 ദൈവം ഇനിയും ഞങ്ങളോ​ടു കരുണ കാണി​ക്കും,+ ഞങ്ങളുടെ തെറ്റു​കളെ കീഴട​ക്കും.*

അങ്ങ്‌ അവരുടെ പാപങ്ങ​ളെ​ല്ലാം കടലിന്റെ ആഴങ്ങളി​ലേക്ക്‌ എറിഞ്ഞു​ക​ള​യും.+

20 പുരാതനകാലംമുതൽ ഞങ്ങളുടെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത​തു​പോ​ലെ,+

അങ്ങ്‌ യാക്കോ​ബി​നോ​ടു വിശ്വ​സ്‌ത​ത​യും

അബ്രാ​ഹാ​മി​നോട്‌ അചഞ്ചല​സ്‌നേ​ഹ​വും കാണി​ക്കും.

മീഖായേൽ (അർഥം: “ദൈവ​ത്തെ​പ്പോലെ ആരുണ്ട്‌?”) അല്ലെങ്കിൽ മീഖായ (അർഥം: “യഹോ​വ​യെ​പ്പോ​ലെ ആരുണ്ട്‌?”) എന്നതിന്റെ ഹ്രസ്വ​രൂ​പം.

അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”

അക്ഷ. “ഒഴിക്കും.”

അഥവാ “അവളുടെ വേശ്യാ​വൃ​ത്തി​യു​ടെ കൂലി മുഴുവൻ.”

അഥവാ “അഫ്രയു​ടെ ഭവനത്തി​ലെ.”

അക്ഷ. “താമസി​ക്കു​ന്ന​വളേ.”

അക്ഷ. “താമസി​ക്കു​ന്നവൾ.”

അക്ഷ. “താമസി​ക്കു​ന്നവൾ.”

അക്ഷ. “താമസി​ക്കു​ന്ന​വളേ.”

അക്ഷ. “താമസി​ക്കു​ന്ന​വളേ.”

അഥവാ “കുടി​യൊ​ഴി​പ്പി​ക്കാൻ.”

അക്ഷ. “നിങ്ങളു​ടെ കഴുത്ത്‌ നിങ്ങൾ മാറ്റില്ല.”

മറ്റൊരു സാധ്യത “വസ്‌ത്ര​ത്തിൽനി​ന്ന്‌ വിശേ​ഷ​പ്പെട്ട അലങ്കാരം.”

അഥവാ “വാവട്ട​മുള്ള പാചക​ക്ക​ല​ത്തിൽ.”

മറ്റൊരു സാധ്യത “പല്ലു​കൊ​ണ്ട്‌ കടിക്കു​മ്പോൾ.”

അക്ഷ. “വിശു​ദ്ധീ​ക​രി​ക്കു​ക​യും.”

അഥവാ “മീശ മറയ്‌ക്കേ​ണ്ടി​വ​രും.”

അഥവാ “വെള്ളി.”

അഥവാ “ആശ്രയി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെട്ട്‌.”

അഥവാ “അന്ത്യനാ​ളു​ക​ളിൽ.”

അഥവാ “ഉപദേ​ശ​വും.” പദാവലി കാണുക.

അക്ഷ. “കലപ്പക​ളു​ടെ നാക്കു​ക​ളാ​യും.”

അഥവാ “താമസി​ക്കും.”

അഥവാ “മുമ്പു​ണ്ടാ​യി​രുന്ന.”

അഥവാ “യഹൂദാ​കു​ല​ങ്ങ​ളിൽ.”

അഥവാ “നേതാ​ക്ക​ന്മാ​രെ.”

അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹം​പോ​ലെ​യും.”

പദാവലി കാണുക.

പദാവലി കാണുക.

അഥവാ “മുട്ടനാ​ടു​കളെ.”

അക്ഷ. “അചഞ്ചല​സ്‌നേ​ഹത്തെ സ്‌നേ​ഹി​ക്കാ​നും.” അഥവാ “നിങ്ങളു​ടെ സ്‌നേ​ഹ​ത്തിൽ വിശ്വ​സ്‌ത​ത​യു​ള്ള​വ​രും ദയയു​ള്ള​വ​രും ആയിരി​ക്കാ​നും.”

അഥവാ “നിന്നോ​ടു തിരികെ ചോദി​ക്കു​ന്നത്‌?”

അഥവാ “പ്രാ​യോ​ഗി​ക​ജ്ഞാ​ന​മു​ള്ളവർ.”

അഥവാ “കൃത്യ​ത​യി​ല്ലാത്ത ഏഫാ അളവു​ക​ളു​ണ്ടോ?” അനു. ബി14 കാണുക.

അഥവാ “നിഷ്‌ക​ള​ങ്ക​നാ​യി​രി​ക്കാൻ.”

പദാവലി കാണുക.

അഥവാ “ആദ്യം വിളഞ്ഞ.”

അഥവാ “അപ്രത്യ​ക്ഷ​രാ​യി.”

അക്ഷ. “അവർ അത്‌ ഒരുമി​ച്ച്‌ നെയ്‌തെ​ടു​ക്കു​ന്നു.”

അതായത്‌, മുൾച്ചെ​ടി​കൊ​ണ്ടുള്ള വേലി.

“ശത്രു” എന്നതിന്റെ എബ്രാ​യ​പദം സ്‌ത്രീ​ലിം​ഗ​മാ​ണ്‌.

മറ്റൊരു സാധ്യത “അന്നു കല്‌പന വളരെ അകലെ​യാ​യി​രി​ക്കും.”

അക്ഷ. “പ്രവൃ​ത്തി​ക​ളു​ടെ ഫലം.”

അഥവാ “ചവിട്ടി​ത്താ​ഴ്‌ത്തും; പിടി​ച്ച​ട​ക്കും.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക