വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt ഓബദ്യ 1-21
  • ഓബദ്യ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഓബദ്യ
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ഓബദ്യ

ഓബദ്യ

1 ഓബദ്യക്ക്‌* ഉണ്ടായ ദിവ്യ​ദർശനം:

പരമാ​ധി​കാ​രി​യായ യഹോവ ഏദോ​മി​നെ​ക്കു​റിച്ച്‌ പറയു​ന്നത്‌:+

“യഹോ​വ​യിൽനിന്ന്‌ ഞങ്ങൾ ഒരു വാർത്ത കേട്ടി​രി​ക്കു​ന്നു.

ജനതകൾക്കി​ട​യി​ലേക്ക്‌ ഒരു സന്ദേശ​വാ​ഹ​കനെ അയച്ചി​രി​ക്കു​ന്നു:

‘എഴു​ന്നേൽക്കൂ, അവൾക്കെ​തി​രെ നമുക്കു യുദ്ധത്തി​ന്‌ ഒരുങ്ങാം.’”+

 2 “ഇതാ! ഞാൻ നിന്നെ ജനതകൾക്കി​ട​യിൽ നിസ്സാ​ര​യാ​ക്കി​യി​രി​ക്കു​ന്നു;

നീ അത്യന്തം നിന്ദി​ത​യാ​യി​രി​ക്കു​ന്നു.+

 3 നിന്റെ ഹൃദയ​ത്തി​ലെ ധാർഷ്ട്യം നിന്നെ വഞ്ചിച്ചി​രി​ക്കു​ന്നു.+

വൻപാ​റ​യി​ലെ സങ്കേത​ങ്ങ​ളിൽ വസിക്കു​ന്ന​വളേ,

ഉന്നതങ്ങ​ളിൽ താമസി​ക്കു​ന്ന​വളേ,

‘ആർക്ക്‌ എന്നെ താഴെ ഭൂമി​യി​ലേക്ക്‌ ഇറക്കാ​നാ​കും’ എന്നു ഹൃദയ​ത്തിൽ പറയു​ന്ന​വളേ,

 4 നീ കഴുക​നെ​പ്പോ​ലെ ഉയരങ്ങ​ളിൽ പാർപ്പുറപ്പിച്ചാലും*

നക്ഷത്ര​ങ്ങൾക്കി​ട​യിൽ കൂടു കൂട്ടി​യാ​ലും

അവി​ടെ​നിന്ന്‌ ഞാൻ നിന്നെ താഴെ ഇറക്കും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

 5 “(നിന്റെ നാശം എത്ര വലുതാ​യി​രി​ക്കും!)*

കള്ളന്മാർ നിന്റെ നേരെ വന്നാൽ, രാത്രി​യിൽ കവർച്ച​ക്കാർ വന്നാൽ,

തങ്ങൾക്കു വേണ്ടതു മാത്ര​മല്ലേ അവർ മോഷ്ടി​ക്കൂ?

ഇനി, മുന്തി​രി​പ്പഴം ശേഖരി​ക്കു​ന്ന​വ​രാ​ണു നിന്റെ അടുത്ത്‌ വരുന്ന​തെ​ങ്കി​ലോ?

കാലാ പെറുക്കാനായി* അവർ എന്തെങ്കി​ലും ബാക്കി വെക്കില്ലേ?+

 6 എന്നാൽ, ഏശാവി​നെ അവർ എങ്ങനെ തേടി​പ്പി​ടി​ച്ചി​രി​ക്കു​ന്നു!

അവന്റെ മറഞ്ഞി​രി​ക്കുന്ന നിക്ഷേ​പങ്ങൾ അവർ അരിച്ചു​പെ​റു​ക്കി കൊള്ള​യ​ടി​ച്ചി​രി​ക്കു​ന്നു!

 7 അവർ നിന്നെ ഓടിച്ച്‌ അതിർത്തി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്നു.

നിന്നോ​ടു സഖ്യം* ചെയ്‌ത​വ​രൊ​ക്കെ​യും നിന്നെ വഞ്ചിച്ചി​രി​ക്കു​ന്നു.

നിന്നോ​ടു സമാധാ​ന​ത്തി​ലാ​യി​രു​ന്നവർ നിന്നെ പരാജ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

നിന്നോ​ടു​കൂ​ടെ അപ്പം തിന്നു​ന്നവർ നിന്റെ കാൽക്കീ​ഴെ കുടു​ക്കു​വല വിരി​ക്കും;

പക്ഷേ നീ അതു തിരി​ച്ച​റി​യില്ല.

 8 അന്നു ഞാൻ ഏദോ​മിൽനിന്ന്‌ ജ്ഞാനി​കളെ ഇല്ലായ്‌മ ചെയ്യും;

ഏശാവി​ന്റെ മലനാ​ട്ടിൽനിന്ന്‌ വകതി​രിവ്‌ തുടച്ചു​നീ​ക്കും”+ എന്ന്‌ യഹോവ പറയുന്നു.

 9 “തേമാനേ,+ നിന്റെ യോദ്ധാ​ക്കൾ ഭയചകി​ത​രാ​കും.+

കാരണം, ഏശാവി​ന്റെ മലനാ​ട്ടി​ലു​ള്ളവർ ഒന്നൊ​ഴി​യാ​തെ സംഹരി​ക്ക​പ്പെ​ടും.+

10 നിന്റെ സഹോ​ദ​ര​നായ യാക്കോ​ബി​നോ​ടു നീ ചെയ്‌ത അക്രമം കാരണം+

ലജ്ജ നിന്നെ മൂടും;+

നീ എന്നെ​ന്നേ​ക്കു​മാ​യി നശിച്ചു​പോ​കും.+

11 അന്യദേശക്കാർ അവന്റെ സൈന്യ​ത്തെ ബന്ദിക​ളാ​ക്കി കൊണ്ടു​പോയ ദിവസം+

നീ വെറും കാഴ്‌ച​ക്കാ​രി​യാ​യി നോക്കി​നി​ന്നു;

വിദേ​ശി​കൾ അവന്റെ കവാട​ത്തിൽ കടന്ന്‌ യരുശ​ലേ​മി​നു​വേണ്ടി നറുക്കി​ട്ട​പ്പോൾ,+

നീയും അവരിൽ ഒരാ​ളെ​പ്പോ​ലെ പെരു​മാ​റി.

12 നിന്റെ സഹോ​ദ​രന്റെ ആപത്‌ദി​ന​ത്തിൽ, നീ അവന്റെ അവസ്ഥ കണ്ട്‌ രസിക്ക​രു​താ​യി​രു​ന്നു.+

യഹൂദ​യി​ലെ ജനങ്ങളു​ടെ നാശദി​വ​സ​ത്തിൽ അവരെ​ച്ചൊ​ല്ലി നീ ആഹ്ലാദി​ക്ക​രു​താ​യി​രു​ന്നു.+

അവരുടെ കഷ്ടദി​വ​സ​ത്തിൽ നീ അത്രയ്‌ക്കു ഗർവ​ത്തോ​ടെ സംസാ​രി​ക്ക​രു​താ​യി​രു​ന്നു.

13 എന്റെ ജനത്തിന്റെ ദുരന്ത​ദി​വ​സ​ത്തിൽ നീ അവരുടെ കവാട​ത്തിന്‌ അകത്ത്‌ വരരു​താ​യി​രു​ന്നു.+

അവന്റെ ദുരന്ത​ദി​വ​സ​ത്തിൽ നീ അവന്റെ ആപത്തു കണ്ട്‌ രസിക്ക​രു​താ​യി​രു​ന്നു.

അവന്റെ ദുരന്ത​ദി​വ​സ​ത്തിൽ അവന്റെ സമ്പത്തിനു മേൽ നീ കൈവ​യ്‌ക്ക​രു​താ​യി​രു​ന്നു.+

14 അവന്റെ ആളുക​ളിൽ രക്ഷപ്പെട്ട്‌ ഓടു​ന്ന​വരെ സംഹരി​ക്കേ​ണ്ട​തി​നു നീ കവലക​ളിൽ നിൽക്ക​രു​താ​യി​രു​ന്നു.+

അവനു ശേഷി​ച്ച​വരെ കഷ്ടദി​വ​സ​ത്തിൽ നീ അവരുടെ ശത്രു​ക്കൾക്കു കൈമാ​റ​രു​താ​യി​രു​ന്നു.+

15 കാരണം, എല്ലാ ജനതകൾക്കും എതി​രെ​യുള്ള യഹോ​വ​യു​ടെ ദിവസം അടു​ത്തെ​ത്തി​യി​രി​ക്കു​ന്നു.+

നീ അവനോ​ടു ചെയ്‌ത​തു​പോ​ലെ​തന്നെ നിന്നോ​ടും ചെയ്യും.+

മറ്റുള്ള​വ​രോ​ടു​ള്ള നിന്റെ പെരു​മാ​റ്റം നിന്റെ തലമേൽത്തന്നെ തിരി​ച്ചെ​ത്തും.

16 നിങ്ങൾ എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽവെച്ച്‌ വീഞ്ഞു കുടി​ച്ച​തു​പോ​ലെ

ജനതകൾ എന്റെ കോപം എന്നും കുടി​ച്ചു​കൊ​ണ്ടി​രി​ക്കും.+

അവർ നിശ്ചയ​മാ​യും എന്റെ കോപം കുടി​ച്ചി​റ​ക്കും.

അപ്പോൾ, അവർ ഒരിക്ക​ലും അസ്‌തി​ത്വ​ത്തിൽ ഇല്ലാതി​രു​ന്ന​തു​പോ​ലെ​യാ​കും.

17 എന്നാൽ രക്ഷപ്പെ​ടു​ന്നവർ സീയോൻ പർവത​ത്തി​ലു​ണ്ടാ​യി​രി​ക്കും.+

അവിടം വിശു​ദ്ധ​മാ​യി​രി​ക്കും.+

യാക്കോ​ബു​ഗൃ​ഹം അവരുടെ വസ്‌തു​വ​കകൾ കൈവ​ശ​മാ​ക്കും.+

18 യാക്കോബുഗൃഹം തീയും

യോ​സേ​ഫു​ഗൃ​ഹം തീജ്വാ​ല​യും ആയിത്തീ​രും;

പക്ഷേ, ഏശാവു​ഗൃ​ഹം കച്ചി​പോ​ലെ​യാ​യി​രി​ക്കും.

അവർ ഏശാവു​ഗൃ​ഹത്തെ കത്തിച്ച്‌ ചാമ്പലാ​ക്കും.

അവരിൽ ആരും രക്ഷപ്പെ​ടു​ക​യില്ല.+

യഹോ​വ​യ​ല്ലോ ഇക്കാര്യം പറഞ്ഞി​രി​ക്കു​ന്നത്‌.

19 അവർ നെഗെ​ബും ഏശാവി​ന്റെ മലനാ​ടും,+

ഷെഫേ​ല​യും ഫെലി​സ്‌ത്യ​ദേ​ശ​വും കൈവ​ശ​മാ​ക്കും.+

എഫ്രയീ​മി​ന്റെ നിലവും ശമര്യ​യു​ടെ നിലവും അവർ കൈവ​ശ​മാ​ക്കും.+

ബന്യാ​മീൻ ഗിലെ​യാദ്‌ കൈവ​ശ​മാ​ക്കും.

20 സാരെഫാത്ത്‌ വരെയുള്ള കനാന്യ​രു​ടെ ദേശം,

ഈ കോട്ടയിൽനിന്ന്‌* ബന്ദികളായി+ പിടി​ച്ചു​കൊ​ണ്ടു​പോയ ഇസ്രാ​യേൽ ജനത്തി​ന്റേ​താ​കും.+

യരുശ​ലേ​മിൽനിന്ന്‌ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യ​വ​രിൽ സെഫാ​ര​ദി​ലു​ണ്ടാ​യി​രു​ന്നവർ നെഗെ​ബി​ലെ നഗരങ്ങൾ കൈവ​ശ​മാ​ക്കും.+

21 ഏശാവിന്റെ മലനാ​ടി​നെ വിധിക്കാനായി+

രക്ഷകർ സീയോൻ പർവത​ത്തി​ലേക്കു കയറി​ച്ചെ​ല്ലും;

രാജാ​ധി​കാ​രം യഹോ​വ​യു​ടേ​താ​കും.”+

അർഥം: “യഹോ​വ​യു​ടെ ദാസൻ.”

മറ്റൊരു സാധ്യത “ഉയർന്ന്‌ പറന്നാ​ലും.”

മറ്റൊരു സാധ്യത “അവർ എത്ര​ത്തോ​ളം നശിപ്പി​ക്കും?”

പദാവലി കാണുക.

അഥവാ “ഉടമ്പടി.”

അഥവാ “പ്രതി​രോ​ധ​മ​തി​ലി​ന്‌ ഉള്ളിൽനി​ന്ന്‌.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക