ആമോസ്
1 തെക്കോവയിൽനിന്നുള്ള+ ആടുവളർത്തുകാരിൽ ഒരാളായ ആമോസിന്* ഇസ്രായേലിനെക്കുറിച്ച് ഒരു ദിവ്യദർശനം ലഭിച്ചു. യോവാശിന്റെ+ മകൻ യൊരോബെയാം+ ഇസ്രായേലിലും ഉസ്സീയ+ യഹൂദയിലും ഭരിക്കുന്ന കാലത്താണ് ആമോസിന് അതു ലഭിച്ചത്. ഭൂചലനത്തിനു+ രണ്ടു വർഷം മുമ്പായിരുന്നു അത്. 2 ആമോസ് ഇങ്ങനെ പ്രവചിച്ചു:
“യഹോവ സീയോനിൽനിന്ന് ഗർജിക്കും,
യരുശലേമിൽനിന്ന് ദൈവം ശബ്ദം ഉയർത്തും,
ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ വിലപിക്കും,
കർമേലിന്റെ കൊടുമുടി ഉണങ്ങിപ്പോകും.”+
ഇരുമ്പുമെതിവണ്ടികൾകൊണ്ട് അവർ ഗിലെയാദിനെ മെതിച്ചു.+
അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
4 ഹസായേൽഗൃഹത്തിനു നേരെ ഞാൻ തീ അയയ്ക്കും,+
അതു ബൻ-ഹദദിന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.+
5 ദമസ്കൊസിന്റെ ഓടാമ്പലുകൾ ഞാൻ തകർത്തുകളയും,+
ബിഖാത്-ആവെനിൽ താമസിക്കുന്നവരെ ഞാൻ കൊന്നൊടുക്കും.
ബേത്ത്-ഏദെനിലെ ഭരണാധികാരിയെയും* ഞാൻ കൊല്ലും.
സിറിയയിലെ ജനങ്ങൾ കീരിലേക്കു ബന്ദികളായി പോകും”+ എന്ന് യഹോവ പറയുന്നു.’
6 യഹോവ പറയുന്നത് ഇതാണ്:
‘“ഗസ്സ+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.
അവർ ബന്ദികളെ മുഴുവൻ ഏദോമിനു കൈമാറാൻ കൊണ്ടുപോയി.+
അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
7 ഗസ്സയുടെ മതിലിനു നേരെ ഞാൻ തീ അയയ്ക്കും.+
അത് അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കത്തിച്ചുചാമ്പലാക്കും.
8 അസ്തോദിൽ+ താമസിക്കുന്നവരെ ഞാൻ കൊന്നൊടുക്കും.
അസ്കലോനിലെ+ ഭരണാധികാരിയെയും* ഞാൻ കൊല്ലും.
എക്രോനു+ നേരെ ഞാൻ തിരിയും.
ബാക്കിയുള്ള ഫെലിസ്ത്യരെല്ലാം നശിച്ചുപോകും”+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.’
9 യഹോവ പറയുന്നത് ഇതാണ്:
‘സോർ+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.
പ്രവാസികളെ മുഴുവൻ അവർ ഏദോമിനു കൈമാറി.
സാഹോദര്യത്തിന്റെ ഉടമ്പടി അവർ ഓർത്തതുമില്ല.+
അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
10 സോരിന്റെ മതിലിനു നേരെ ഞാൻ തീ അയയ്ക്കും.
അത് അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.’+
11 യഹോവ പറയുന്നത് ഇതാണ്:
‘ഏദോം+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.
അവൻ വാളുമായി സ്വന്തം സഹോദരന്റെ പിന്നാലെ ചെന്നു.+
കരുണ കാണിക്കാൻ അവൻ കൂട്ടാക്കിയില്ല.
അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
കോപം പൂണ്ട് അവൻ അവരെ നിഷ്കരുണം വലിച്ചുകീറുന്നു.
അവരോടുള്ള അവന്റെ ക്രോധം കെട്ടടങ്ങുന്നില്ല.+
12 അതുകൊണ്ട് തേമാനിലേക്കു+ ഞാൻ തീ അയയ്ക്കും.
അതു ബൊസ്രയിലെ+ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കത്തിച്ചുചാമ്പലാക്കും.’
അവരുടെ പ്രദേശം വ്യാപിപ്പിക്കുന്നതിനുവേണ്ടി
ഗിലെയാദിലെ ഗർഭിണികളെ അവർ കീറിപ്പിളർന്നു.+
അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
14 യുദ്ധദിവസത്തിലെ പോർവിളിയുടെയും,
കൊടുങ്കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെയും അകമ്പടിയോടെ
രബ്ബയുടെ മതിലിനു ഞാൻ തീയിടും.+
അത് അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.
15 അവരുടെ രാജാവ് അവന്റെ പ്രഭുക്കന്മാരോടൊപ്പം പ്രവാസത്തിലേക്കു പോകും”+ എന്ന് യഹോവ പറയുന്നു.’
കുമ്മായം ഉണ്ടാക്കാൻ അവൻ ഏദോമിലെ രാജാവിന്റെ അസ്ഥികൾ കത്തിച്ചു.
അതുകൊണ്ട് അവനു നേരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
2 മോവാബിനു നേരെ ഞാൻ തീ അയയ്ക്കും.
അതു കെരീയോത്തിന്റെ+ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കത്തിച്ചുചാമ്പലാക്കും.
വലിയ ശബ്ദകോലാഹലത്തിനു നടുവിൽ,
പോർവിളിയുടെയും കൊമ്പുവിളിയുടെയും നടുവിൽവെച്ച്, മോവാബ് മരിക്കും.+
3 അവളുടെ ഇടയിൽനിന്ന് ഞാൻ ഭരണാധികാരിയെ* നീക്കം ചെയ്യും.
അവന്റെകൂടെ അവളുടെ പ്രഭുക്കന്മാരെയും ഞാൻ കൊന്നുകളയും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’
4 യഹോവ പറയുന്നു:
‘യഹൂദ+ പിന്നെയുംപിന്നെയും ധിക്കാരം കാണിച്ചു.
അവർ യഹോവയുടെ നിയമം* തള്ളിക്കളഞ്ഞു; ദൈവത്തിന്റെ ചട്ടങ്ങൾ പാലിച്ചില്ല.+
അവരുടെ പൂർവികരെ വഴിതെറ്റിച്ച അതേ നുണകൾ അവരെയും വഴിതെറ്റിച്ചിരിക്കുന്നു.+
അതുകൊണ്ട് അവർക്കു നേരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
5 ഞാൻ യഹൂദയ്ക്കു നേരെ തീ അയയ്ക്കും,
അത് യരുശലേമിന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.’+
അവർ വെള്ളിക്കുവേണ്ടി നീതിമാന്മാരെയും
ഒരു ജോടി ചെരിപ്പിനുവേണ്ടി ദരിദ്രരെയും വിൽക്കുന്നു.+
അതുകൊണ്ട് അവർക്കു നേരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
അപ്പനും മകനും ഒരേ സ്ത്രീയുമായി ബന്ധം പുലർത്തുന്നു.
അങ്ങനെ അവർ എന്റെ വിശുദ്ധനാമം കളങ്കപ്പെടുത്തുന്നു.
8 മറ്റുള്ളവരിൽനിന്ന് പണയമായി* പിടിച്ചെടുത്ത വസ്ത്രങ്ങൾ+ വിരിച്ച് അവർ യാഗപീഠങ്ങൾക്കരികെ കിടക്കുന്നു.+
മറ്റുള്ളവരിൽനിന്ന് പിഴയായി ഈടാക്കിയ വീഞ്ഞ് അവർ തങ്ങളുടെ ദൈവങ്ങളുടെ ക്ഷേത്രങ്ങളിൽവെച്ച് കുടിക്കുന്നു.’
9 ‘ദേവദാരുപോലെ പൊക്കമുള്ളവരും ഓക്ക് മരംപോലെ ശക്തരും ആയ അമോര്യരെ+
എന്റെ ജനത്തിന്റെ മുന്നിൽനിന്ന് നീക്കിക്കളഞ്ഞതു ഞാനാണ്.
ഞാൻ അവന്റെ വേരും ഫലവും നശിപ്പിച്ചുകളഞ്ഞു.+
11 ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരും+
നിങ്ങളുടെ യുവാക്കളിൽ ചിലരെ നാസീർവ്രതക്കാരും ആക്കി.+
ഇസ്രായേൽ ജനമേ, ഞാൻ ഈ പറഞ്ഞതൊക്കെ ശരിയല്ലേ’ എന്ന് യഹോവ ചോദിക്കുന്നു.
12 ‘എന്നാൽ നിങ്ങൾ നാസീർവ്രതക്കാർക്കു കുടിക്കാൻ വീഞ്ഞു കൊടുത്തു,+
“പ്രവചിക്കരുത്” എന്നു പ്രവാചകന്മാരോടു കല്പിച്ചു.+
13 അതുകൊണ്ട്, കറ്റ നിറച്ച വണ്ടി അടിയിലുള്ളവ ഞെരുക്കിക്കളയുന്നതുപോലെ,
ഞാൻ നിങ്ങളുടെ ദേശത്തുവെച്ച് നിങ്ങളെ ഞെരിച്ചുകളയും.
14 വേഗതയുള്ളവന് ഓടിപ്പോകാൻ ഇടമുണ്ടാകില്ല.+
ശക്തന്റെ ശക്തി നിലനിൽക്കില്ല.
യോദ്ധാവിനു തന്റെ ജീവൻ രക്ഷിക്കാനാകില്ല.
15 വില്ലാളി ഉറച്ചുനിൽക്കില്ല,
വേഗതയുള്ളവൻ രക്ഷപ്പെടില്ല,
കുതിരക്കാരനു തന്റെ ജീവൻ രക്ഷിക്കാനാകില്ല.
3 “ഇസ്രായേൽ ജനമേ നിങ്ങളെക്കുറിച്ച്, ഞാൻ ഈജിപ്തിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്ന നിങ്ങളുടെ മുഴുകുടുംബത്തെയുംകുറിച്ച്, യഹോവയ്ക്കു പറയാനുള്ളതു കേൾക്കൂ:
2 ‘ഭൂമിയിലെ എല്ലാ കുടുംബങ്ങളിലുംവെച്ച് നിങ്ങളെ മാത്രമാണു ഞാൻ അറിഞ്ഞിട്ടുള്ളത്.+
അതുകൊണ്ട് ഞാൻ നിങ്ങളുടെ എല്ലാ തെറ്റുകൾക്കും കണക്കു ചോദിക്കും.+
3 പറഞ്ഞൊക്കാതെ* രണ്ടു പേർ ഒരുമിച്ച് നടക്കുമോ?
4 ഇര കിട്ടാതെ സിംഹം ഗർജിക്കാറുണ്ടോ?
ഇര പിടിക്കാതെ, യുവസിംഹം* ഗുഹയിൽനിന്ന് മുരളാറുണ്ടോ?
5 കുടുക്കില്ലാതിരിക്കെ* ഒരു പക്ഷി കെണിയിൽപ്പെടുമോ?
ഇര അകപ്പെടാതെ, നിലത്ത് വെച്ചിരിക്കുന്ന ഒരു കെണി വീഴുമോ?
6 നഗരത്തിൽ കൊമ്പുവിളി കേട്ടാൽ ആളുകൾ പേടിക്കില്ലേ?
നഗരത്തിൽ ആപത്തുണ്ടായാൽ അത് യഹോവ പ്രവർത്തിച്ചതായിരിക്കില്ലേ?
7 രഹസ്യമാക്കി വെച്ചിരിക്കുന്ന ഏതൊരു കാര്യവും ചെയ്യുന്നതിനു മുമ്പ്
പരമാധികാരിയായ യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർക്ക് അതു വെളിപ്പെടുത്തിക്കൊടുക്കും.+
8 സിംഹം ഗർജിച്ചിരിക്കുന്നു!+ ആർ പേടിക്കാതിരിക്കും?
പരമാധികാരിയായ യഹോവ സംസാരിച്ചിരിക്കുന്നു! ആർ പ്രവചിക്കാതിരിക്കും?’+
9 ‘അസ്തോദിലെ കെട്ടുറപ്പുള്ള ഗോപുരങ്ങളിലും
ഈജിപ്തിലെ കെട്ടുറപ്പുള്ള ഗോപുരങ്ങളിലും ഇതു ഘോഷിക്കുക.
ഇങ്ങനെ പറയുക: “ശമര്യയിലെ പർവതങ്ങളുടെ നേർക്ക് ഒന്നിച്ചുകൂടി+
അവളുടെ ഇടയിൽ നടക്കുന്ന കലാപവും ചതിയും കാണൂ.+
10 ശരി ചെയ്യേണ്ടത് എങ്ങനെയെന്ന് അവർക്ക് അറിയില്ല” എന്ന് യഹോവ പറയുന്നു.
“അവരുടെ കെട്ടുറപ്പുള്ള ഗോപുരങ്ങളിൽ അക്രമവും വിനാശവും അവർ സംഭരിക്കുന്നു.”’
11 അതുകൊണ്ട് പരമാധികാരിയായ യഹോവ പറയുന്നു:
‘ശത്രു വന്ന് ദേശം വളയും;+
അവൻ നിന്റെ ശക്തി ചോർത്തിക്കളയും,
നിന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കൊള്ളയടിക്കും.’+
12 യഹോവ പറയുന്നത് ഇതാണ്:
‘സിംഹത്തിന്റെ വായിൽനിന്ന് രണ്ടു കാലുകളോ ഒരു ചെവിക്കഷണമോ ഇടയൻ വലിച്ചെടുക്കുന്നതുപോലെ
ഇസ്രായേൽ ജനത്തെ ഞാൻ വലിച്ചെടുക്കും.
അവർ ഇപ്പോൾ ശമര്യയിൽ, പട്ടുമെത്തയിലും അലങ്കാരക്കട്ടിലിലും* ഇരിക്കുകയാണല്ലോ.’+
13 ‘ഇതു കേട്ടിട്ട് യാക്കോബുഗൃഹത്തിനു മുന്നറിയിപ്പു കൊടുക്കൂ’* എന്നു സൈന്യങ്ങളുടെ ദൈവം, പരമാധികാരിയായ യഹോവ, പ്രഖ്യാപിക്കുന്നു.
14 ‘ഇസ്രായേലിന്റെ ധിക്കാരങ്ങൾക്കു* കണക്കു ചോദിക്കുന്ന ദിവസം+
ഞാൻ ബഥേലിലെ യാഗപീഠങ്ങൾക്കെതിരെയും+ കണക്കു തീർക്കും.
യാഗപീഠത്തിന്റെ കൊമ്പുകൾ ഞാൻ വെട്ടി നിലത്ത് ഇടും.+
15 ശീതകാലവസതിയും വേനൽക്കാലവസതിയും ഞാൻ പൊളിച്ചുകളയും.’
‘ദന്തനിർമിതഭവനങ്ങൾ നശിച്ചുപോകും,+
മണിമാളികകൾ* നാമാവശേഷമാകും,’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
4 “ശമര്യയിലെ മലകളിൽ മേയുന്ന+
ബാശാനിലെ പശുക്കളേ, ഇതു കേൾക്കുക!
സാധുക്കളെ ചതിക്കുകയും+ ദരിദ്രരെ ഞെരുക്കുകയും ചെയ്യുന്ന സ്ത്രീകളേ,
‘കുടിക്കാൻ കൊണ്ടുവരൂ’ എന്ന് ഭർത്താക്കന്മാരോടു* പറയുന്നവരേ, ഇതു കേൾക്കുക!
2 പരമാധികാരിയായ യഹോവ തന്റെ വിശുദ്ധിയെ ചൊല്ലി ഇങ്ങനെ സത്യം ചെയ്തിരിക്കുന്നു:
‘“ദൈവം നിങ്ങളെ കശാപ്പുകാരന്റെ കൊളുത്തുകൊണ്ടും
ശേഷിച്ചവരെ ചൂണ്ടക്കൊളുത്തുകൊണ്ടും വലിച്ചുകൊണ്ടുപോകുന്ന നാളുകൾ ഇതാ വരുന്നു!
3 മതിലിന്റെ വിള്ളലുകളിലൂടെ നിങ്ങൾ നേരെ പുറത്ത് കടക്കും,
ഹർമോനിലേക്കു നിങ്ങളെ എറിഞ്ഞുകളയും” എന്ന് യഹോവ പറയുന്നു.’
5 പുളിപ്പുള്ള അപ്പംകൊണ്ട് നന്ദിപ്രകാശനബലി അർപ്പിക്കൂ,+
നിങ്ങൾ സ്വമനസ്സാലെ നൽകുന്ന കാഴ്ചകളെക്കുറിച്ച് കൊട്ടിഘോഷിക്കൂ!
ഇസ്രായേൽ ജനമേ, അങ്ങനെ ചെയ്യാനാണല്ലോ നിങ്ങൾക്ക് ഇഷ്ടം’ എന്നു പരമാധികാരിയായ യഹോവ പറയുന്നു.
6 ‘ഞാൻ നിങ്ങളുടെ പല്ലുകൾക്ക് ആഹാരമില്ലാതാക്കി, നിങ്ങളുടെ വീടുകളിൽ അപ്പമില്ലാതായി.+
നിങ്ങളുടെ എല്ലാ നഗരങ്ങളിലും ഞാൻ അങ്ങനെ ചെയ്തു.
എന്നിട്ടും നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’+ എന്ന് യഹോവ പറയുന്നു.
7 ‘കൊയ്ത്തിനു മുമ്പുള്ള മൂന്നു മാസങ്ങളിൽ ഞാൻ നിങ്ങൾക്കു മഴ തന്നില്ല.+
ഒരു നഗരത്തിൽ ഞാൻ മഴ പെയ്യിച്ചു, മറ്റൊരു നഗരത്തിൽ പെയ്യിച്ചില്ല.
ഒരു കൃഷിയിടത്തിൽ മഴ ലഭിച്ചു, മറ്റൊരു കൃഷിയിടം മഴ ലഭിക്കാതെ വരണ്ടുപോയി.
8 രണ്ടുമൂന്നു നഗരങ്ങളിൽനിന്നുള്ള ആളുകൾ കുടിവെള്ളത്തിനുവേണ്ടി ഒരു നഗരത്തിലേക്കു വേച്ചുവേച്ച് ചെന്നു,+
പക്ഷേ അവർക്കു വേണ്ടത്ര വെള്ളം കിട്ടിയില്ല.
എന്നിട്ടും നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’+ എന്ന് യഹോവ പറയുന്നു.
9 ‘കൊടുംചൂടും പൂപ്പൽബാധയും വരുത്തി ഞാൻ നിങ്ങളെ ശിക്ഷിച്ചു.+
നിങ്ങൾ ധാരാളം ഉദ്യാനങ്ങളും മുന്തിരിത്തോട്ടങ്ങളും നട്ടുപിടിപ്പിച്ചു.
എന്നാൽ നിങ്ങളുടെ അത്തി മരങ്ങളും ഒലിവ് മരങ്ങളും വെട്ടുക്കിളികൾ തിന്നുതീർത്തു.+
എന്നിട്ടുപോലും നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’+ എന്ന് യഹോവ പറയുന്നു.
10 ‘ഈജിപ്തിലേതുപോലെ ഒരു പകർച്ചവ്യാധി ഞാൻ നിങ്ങളുടെ നേരെ അയച്ചു.+
ഞാൻ നിങ്ങളുടെ യുവാക്കളെ വാളുകൊണ്ട് കൊന്നു,+ നിങ്ങളുടെ കുതിരകളെ പിടിച്ചെടുത്തു.+
നിങ്ങളുടെ പാളയത്തിലെ ചീഞ്ഞഴുകിയ നാറ്റം നിങ്ങളുടെ മൂക്കുകളിൽ തുളച്ചുകയറി.+
എന്നിട്ടും നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’ എന്ന് യഹോവ പറയുന്നു.
തീയിൽനിന്ന് വലിച്ചെടുത്ത വിറകുകൊള്ളിപോലെയായിരുന്നു നിങ്ങൾ.
എന്നിട്ടും നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല’+ എന്ന് യഹോവ പറയുന്നു.
12 അതുകൊണ്ട് ഇസ്രായേലേ, ഇതേ വിധത്തിൽ ഞാൻ നിങ്ങളെ ശിക്ഷിക്കും.
അതാണു ഞാൻ നിങ്ങളോടു ചെയ്യാൻപോകുന്നത്.
ഇസ്രായേലേ, നിങ്ങളുടെ ദൈവത്തെ നേരിടാൻ ഒരുങ്ങിക്കൊള്ളൂ.
13 പർവതങ്ങൾ ഉണ്ടാക്കിയതും+ കാറ്റിനെ സൃഷ്ടിച്ചതും+ ഈ ദൈവമാണ്.
തന്റെ ചിന്തകൾ ദൈവം മനുഷ്യനോടു പറയുന്നു.
ദൈവം പ്രഭാതത്തെ ഇരുട്ടാക്കുന്നു.+
ഭൂമിയിലെ ഉയർന്ന സ്ഥലങ്ങളിലൂടെ നടക്കുന്നു.+
സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാണ് ഈ ദൈവത്തിന്റെ പേര്.”
5 “ഇസ്രായേൽഗൃഹമേ, നിന്നെക്കുറിച്ചുള്ള എന്റെ വിലാപഗീതം കേൾക്കൂ:
2 ‘ഇസ്രായേൽ കന്യക വീണിരിക്കുന്നു.
അവൾക്ക് ഇനി എഴുന്നേൽക്കാനാകില്ല.
അവൾ സ്വദേശത്ത് ഉപേക്ഷിക്കപ്പെട്ടവളായി വീണുകിടക്കുന്നു.
അവളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ആരുമില്ല.’
3 “പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്:
‘ആയിരം പേരുമായി യുദ്ധത്തിനു പോകുന്ന നഗരത്തിനു നൂറു പേരേ ശേഷിക്കൂ,
നൂറു പേരെയും കൂട്ടി പോകുന്ന നഗരത്തിനു പത്തു പേരേ ശേഷിക്കൂ.
ഇതായിരിക്കും ഇസ്രായേൽഗൃഹത്തിനു സംഭവിക്കുന്നത്.’+
4 “ഇസ്രായേൽഗൃഹത്തോട് യഹോവ പറയുന്നു:
‘എന്നെ അന്വേഷിക്കൂ, ജീവനോടിരിക്കൂ!+
ഗിൽഗാലിലേക്കു+ പോകുകയോ ബേർ-ശേബയിലേക്കു+ കടക്കുകയോ അരുത്.
കാരണം ഗിൽഗാൽ നിശ്ചയമായും ബന്ദിയായി പോകേണ്ടിവരും.+
ബഥേൽ നാമാവശേഷമാകും.*
6 യഹോവയെ അന്വേഷിക്കൂ, ജീവിച്ചിരിക്കൂ!+
അങ്ങനെയാകുമ്പോൾ ആർക്കും അണയ്ക്കാനാകാത്ത തീപോലെ ദൈവം യോസേഫുഗൃഹത്തിൽ ആളിപ്പടരില്ല,
ബഥേലിനെ ചുട്ടുചാമ്പലാക്കുകയുമില്ല.
8 കിമാ നക്ഷത്രസമൂഹവും* കെസിൽ നക്ഷത്രസമൂഹവും* ഉണ്ടാക്കിയവൻ,+
കൂരിരുട്ടിനെ പ്രഭാതമാക്കി മാറ്റുന്നവൻ,
പ്രഭാതത്തെ രാത്രിപോലെ ഇരുളാക്കുന്നവൻ,+
ഭൂമിയിൽ പെയ്യേണ്ടതിനു സമുദ്രത്തിലെ വെള്ളത്തെ വിളിച്ചുവരുത്തുന്നവൻ,+
യഹോവ എന്നല്ലോ ആ ദൈവത്തിന്റെ പേര്.
9 ദൈവം കോട്ടമതിലുള്ള സ്ഥലങ്ങൾ നശിപ്പിക്കുന്നു;
ബലമുള്ളതിനു നേരെ വിനാശം വരുത്തുന്നു.
10 നഗരകവാടത്തിൽ ശാസന നൽകുന്നവനെ അവർ വെറുക്കുന്നു.
സത്യം സംസാരിക്കുന്നവരോട് അവർക്കു പുച്ഛമാണ്.+
11 നിങ്ങൾ ദരിദ്രനു ഭൂമി പാട്ടത്തിനു കൊടുത്ത് പണം ഈടാക്കുകയും*
അവന്റെ ധാന്യം കപ്പമായി വാങ്ങുകയും ചെയ്യുന്നു.+
അതുകൊണ്ട്, ചെത്തിയ കല്ലുകൊണ്ട് നിർമിച്ച നിങ്ങളുടെ വീടുകളിൽ നിങ്ങൾ താമസിക്കില്ല.+
നിങ്ങൾ നട്ടുപിടിപ്പിച്ച വിശേഷപ്പെട്ട മുന്തിരിത്തോട്ടത്തിലെ വീഞ്ഞു നിങ്ങൾ കുടിക്കുകയുമില്ല.+
12 നിങ്ങളുടെ കുറ്റകൃത്യങ്ങൾ എത്രയധികമാണെന്നും
നിങ്ങളുടെ പാപങ്ങൾ എത്ര വലുതാണെന്നും എനിക്ക് അറിയാം.
നീതിമാനോടു നിങ്ങൾ ക്രൂരത കാട്ടുന്നു,
നിങ്ങൾ കൈക്കൂലി വാങ്ങുന്നു,
നഗരകവാടത്തിൽ ഇരുന്ന് ദരിദ്രന്റെ അവകാശങ്ങൾ നിഷേധിക്കുന്നു.+
13 അതുകൊണ്ട് ഉൾക്കാഴ്ചയുള്ളവർ ആ സമയത്ത് മൗനമായിരിക്കും;
വിപത്തിന്റെ ഒരു സമയമായിരിക്കും അത്.+
അപ്പോൾ, നിങ്ങൾ പറയാറുള്ളതുപോലെതന്നെ
സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെകൂടെയുണ്ടാകും.+
യോസേഫുഗൃഹത്തിൽ ശേഷിക്കുന്നവരോട്
സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രീതി കാണിക്കട്ടെ.’+
16 “അതുകൊണ്ട് യഹോവ, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്:
‘പൊതുസ്ഥലങ്ങളിലെല്ലാം* വിലാപം കേൾക്കും.
തെരുവുകളിൽ “അയ്യോ, അയ്യോ” എന്ന് അവർ നിലവിളിക്കും.
വിലപിക്കാനായി കർഷകരെയും കരയാനായി കരച്ചിൽ തൊഴിലാക്കിയവരെയും അവർ വിളിക്കും.’
17 ‘എല്ലാ മുന്തിരിത്തോട്ടത്തിൽനിന്നും വിലാപം കേൾക്കും.+
കാരണം ഞാൻ നിങ്ങളുടെ ഇടയിലൂടെ കടന്നുപോകും,’ എന്ന് യഹോവ പറയുന്നു.
18 ‘യഹോവയുടെ ദിവസം വന്നുകാണാൻ അതിയായി ആഗ്രഹിക്കുന്നവരുടെ കാര്യം കഷ്ടം!+
യഹോവയുടെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കും?+
അത് ഒട്ടും വെളിച്ചമില്ലാതെ ഇരുൾ നിറഞ്ഞതായിരിക്കും.+
19 ഒരാൾ സിംഹത്തെ കണ്ട് ഓടി കരടിയുടെ മുന്നിൽ ചെന്നുപെടുന്നതുപോലെയും
അവിടെനിന്ന് ഓടി വീട്ടിൽ ചെന്ന് ചുവരിൽ ചാരി നിൽക്കുമ്പോൾ പാമ്പു കടിക്കുന്നതുപോലെയും ആയിരിക്കും അത്.
20 യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുളായിരിക്കും.
തെളിച്ചമല്ല, മൂടലായിരിക്കും.
21 നിങ്ങളുടെ ഉത്സവങ്ങൾ ഞാൻ വെറുക്കുന്നു. അവയോട് എനിക്കു പുച്ഛമാണ്.+
നിങ്ങളുടെ പവിത്രമായ സമ്മേളനങ്ങളിൽ പരക്കുന്ന സുഗന്ധത്തിൽ എനിക്ക് യാതൊരു താത്പര്യവുമില്ല.
22 നിങ്ങൾ എനിക്കു സമ്പൂർണദഹനയാഗങ്ങളും കാഴ്ചകളും അർപ്പിച്ചാലും
ഞാൻ അവയിൽ പ്രസാദിക്കില്ല.+
നിങ്ങളുടെ കൊഴുപ്പിച്ച മൃഗങ്ങളുടെ സഹഭോജനബലി എനിക്ക് ഇഷ്ടമല്ല.+
23 എന്നെ കേൾപ്പിക്കാനായി പാട്ടു പാടി ബഹളമുണ്ടാക്കിയതു മതി.
നിങ്ങളുടെ തന്ത്രിവാദ്യങ്ങളുടെ മധുരനാദം എനിക്കു കേൾക്കേണ്ടാ.+
25 ഇസ്രായേൽഗൃഹമേ, വിജനഭൂമിയിലായിരുന്ന 40 വർഷം
നിങ്ങൾ എനിക്കു ബലികളും കാഴ്ചകളും അർപ്പിച്ചിരുന്നോ?+
26 എന്നാൽ, നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ നക്ഷത്രദൈവത്തിന്റെ രൂപങ്ങളെ,
രാജാവായ സിക്കൂത്തിന്റെയും കീയൂന്റെയും* രൂപങ്ങളെ,
നിങ്ങൾ ഇപ്പോൾ എടുത്തുകൊണ്ട് പോകേണ്ടിവരും.
27 ഞാൻ ദമസ്കൊസിനും അപ്പുറത്തേക്കു നിങ്ങളെ പ്രവാസികളായി അയയ്ക്കും,’+ എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നു പേരുള്ളവൻ പറയുന്നു.”+
6 “സീയോനിൽ കൂസലില്ലാതിരിക്കുന്നവരേ,*
ശമര്യമലയിൽ സുരക്ഷിതരായി കഴിയുന്നവരേ,+
ശ്രേഷ്ഠജനത്തിന്റെ പ്രധാനികളേ,
ഇസ്രായേൽഗൃഹം സഹായത്തിനായി സമീപിക്കുന്നവരേ, നിങ്ങളുടെ കാര്യം കഷ്ടം!
2 കൽനെയിലേക്കു ചെന്ന് നോക്കൂ!
അവിടെനിന്ന് ഹമാത്ത് മഹാരാജ്യത്തിലേക്കു പോകൂ.+
പിന്നെ ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലൂ.
അവ ഈ രാജ്യങ്ങളെക്കാളെല്ലാം* ശ്രേഷ്ഠമല്ലേ?
അവരുടെ ദേശം നിങ്ങളുടേതിനെക്കാൾ വലുതല്ലേ?
4 അവർ ദന്തനിർമിതമായ കട്ടിലുകളിൽ വിശ്രമിക്കുകയും+
കിടക്കയിൽ നീണ്ടുനിവർന്ന് കിടക്കുകയും ചെയ്യുന്നു.+
ആട്ടിൻപറ്റത്തിലെ ആൺചെമ്മരിയാടുകളെയും കൊഴുപ്പിച്ച കാളക്കുട്ടികളെയും തിന്നുന്നു.+
5 കിന്നരനാദം* കേട്ടാൽ അതിനൊപ്പിച്ച് പാട്ടുകൾ തട്ടിക്കൂട്ടുന്നു.+
ദാവീദിനെപ്പോലെ അവർ പുതിയപുതിയ സംഗീതോപകരണങ്ങൾ നിർമിക്കുന്നു.+
6 പാനപാത്രം നിറയെ അവർ വീഞ്ഞു കുടിക്കുന്നു.+
വിശേഷപ്പെട്ട എണ്ണ ഒഴിച്ച് അവർ സ്വയം അഭിഷേകം ചെയ്യുന്നു.
എന്നാൽ യോസേഫിനു വരുന്ന നാശത്തെക്കുറിച്ച് അവർക്ക് ഒരു ചിന്തയുമില്ല.*+
7 അതുകൊണ്ട് ആദ്യം നാടുകടത്തുന്നത് അവരെയായിരിക്കും.+
പുളച്ച് മറിയുന്നവരുടെ തിമിർപ്പ് അതോടെ അവസാനിക്കും.
8 സൈന്യങ്ങളുടെ ദൈവമായ യഹോവ പറയുന്നു:
‘പരമാധികാരിയായ യഹോവ തന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു,+
“യാക്കോബിന്റെ അഹങ്കാരം ഞാൻ വെറുക്കുന്നു.+
അവന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കാണുന്നതുതന്നെ എനിക്ക് ഇഷ്ടമല്ല.+
അവരുടെ നഗരവും അതിലുള്ളതൊക്കെയും ഞാൻ ശത്രുവിനു കൈമാറും.+
9 “‘“ഒരു ഭവനത്തിൽ പത്തു പേർ ശേഷിച്ചാൽ അവരും മരിച്ചുപോകും. 10 അവരുടെ ശരീരങ്ങൾ ദഹിപ്പിക്കാൻവേണ്ടി ഒരു ബന്ധു* വന്ന് അവ ഓരോന്നായി എടുത്തുകൊണ്ടുപോകും. അയാൾ അവരുടെ അസ്ഥികളെല്ലാം വീട്ടിൽനിന്ന് പുറത്ത് കൊണ്ടുവരും. എന്നിട്ട് വീട്ടിലെ ഉൾമുറികളിലേക്കു നോക്കി, ‘ഇനി ആരെങ്കിലുമുണ്ടോ’ എന്നു ചോദിക്കും. ‘ആരുമില്ല’ എന്ന് ഒരാൾ പറയും. അപ്പോൾ അയാൾ പറയും: ‘മിണ്ടാതിരിക്കൂ. യഹോവയുടെ പേര് ഉപയോഗിക്കരുത്. ഇപ്പോൾ അതിനുള്ള സമയമല്ല.’”
11 കല്പന നൽകുന്നത് യഹോവയാണ്.+
ദൈവം വലിയ വീടുകൾ തകർത്ത് തരിപ്പണമാക്കും,
ചെറിയ വീടുകൾ പൊളിച്ചുകളയും.+
12 കുതിരകൾ പാറക്കെട്ടിലൂടെ ഓടുമോ,
അവിടെ ഒരാൾ കാളയെ പൂട്ടി ഉഴുമോ?
13 ഒരു ഗുണവുമില്ലാത്ത കാര്യങ്ങളിൽ നിങ്ങൾ ആനന്ദിക്കുന്നു.
“നമ്മൾ സ്വന്തം കഴിവുകൊണ്ടാണ് ഇത്ര ശക്തരായത്”* എന്നു നിങ്ങൾ പറയുന്നു.+
14 അതുകൊണ്ട് ഇസ്രായേൽ ജനമേ, ഞാൻ നിനക്ക് എതിരെ ഒരു ജനതയെ വരുത്തും.+
അവർ ലബോ-ഹമാത്ത്*+ മുതൽ അരാബ നീർച്ചാൽ* വരെ നിങ്ങളെ കഷ്ടപ്പെടുത്തും’
എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു.”
7 പരമാധികാരിയായ യഹോവ എനിക്കു കാണിച്ചുതന്നത് ഇതാണ്: രണ്ടാം തവണ* വിതച്ചതു മുളച്ചുതുടങ്ങിയപ്പോൾ ദൈവം വെട്ടുക്കിളിയുടെ ഒരു കൂട്ടത്തെ വരുത്തി. രാജാവിനുവേണ്ടിയുള്ള കൊയ്ത്തു കഴിഞ്ഞശേഷം വിതച്ചതായിരുന്നു അത്. 2 ദേശത്തെ സസ്യങ്ങളെല്ലാം വെട്ടുക്കിളികൾ തിന്നുതീർത്തപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു: “പരമാധികാരിയായ യഹോവേ, ക്ഷമിക്കേണമേ!+ യാക്കോബ് ദുർബലനല്ലേ, അവൻ എങ്ങനെ ഇതിനെ അതിജീവിക്കും?”*+
3 അതുകൊണ്ട് യഹോവ അതിനെക്കുറിച്ച് ഒന്നുകൂടി ആലോചിച്ചു.*+ “ഇല്ല, അങ്ങനെ സംഭവിക്കില്ല” എന്ന് യഹോവ പറഞ്ഞു.
4 പിന്നെ പരമാധികാരിയായ യഹോവ എനിക്കു കാണിച്ചുതന്നത് ഇതാണ്: തീയാലുള്ള ശിക്ഷ ഉണ്ടാകട്ടെ എന്നു പരമാധികാരിയായ യഹോവ കല്പിച്ചു. അതു സമുദ്രങ്ങളെ വറ്റിച്ചു, ദേശത്തിന്റെ ഒരു ഭാഗം ദഹിപ്പിച്ചുകളഞ്ഞു. 5 അപ്പോൾ ഞാൻ പറഞ്ഞു: “പരമാധികാരിയായ യഹോവേ, ഇങ്ങനെ ചെയ്യരുതേ.+ യാക്കോബ് ദുർബലനല്ലേ, അവൻ എങ്ങനെ ഇതിനെ അതിജീവിക്കും?”*+
6 അതുകൊണ്ട് യഹോവ ഇക്കാര്യത്തെക്കുറിച്ച് ഒന്നുകൂടി ആലോചിച്ചു.*+ “ശരി, ഇതും സംഭവിക്കില്ല” എന്നു പരമാധികാരിയായ യഹോവ പറഞ്ഞു.
7 അടുത്തതായി ദൈവം എനിക്കു കാണിച്ചുതന്നത് ഇതാണ്: തൂക്കുകട്ട പിടിച്ച് നിർമിച്ച ഒരു മതിലിന്മേൽ യഹോവ നിൽക്കുന്നു, കൈയിൽ ഒരു തൂക്കുകട്ടയുമുണ്ട്. 8 അപ്പോൾ യഹോവ, “ആമോസേ, നീ എന്താണു കാണുന്നത്” എന്ന് എന്നോടു ചോദിച്ചു. “ഒരു തൂക്കുകട്ട” എന്നു ഞാൻ പറഞ്ഞു. അപ്പോൾ യഹോവ പറഞ്ഞു, “ഇതാ, ഇസ്രായേൽഗൃഹത്തിൽ ഞാൻ ഒരു തൂക്കുകട്ട പിടിച്ചിരിക്കുന്നു. ഞാൻ ഇനി അവരോടു ക്ഷമിക്കില്ല.+ 9 യിസ്ഹാക്കിന്റെ ആരാധനാസ്ഥലങ്ങൾ*+ നശിച്ചുപോകും, ഇസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ നാമാവശേഷമാകും.+ ഞാൻ വാളുമായി യൊരോബെയാംഗൃഹത്തിനു നേരെ വരും.”+
10 ബഥേലിലെ പുരോഹിതനായ+ അമസ്യ ഇസ്രായേൽരാജാവായ യൊരോബെയാമിന്+ ഈ സന്ദേശം അയച്ചു: “ആമോസ് ഇസ്രായേൽഗൃഹത്തിനു+ നടുവിലിരുന്ന് അങ്ങയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ദേശത്തിന് അയാളുടെ വാക്കുകൾ സഹിക്കാനാകുന്നില്ല.+ 11 ‘യൊരോബെയാം വാളാൽ മരിക്കും, ഇസ്രായേൽ സ്വദേശത്തുനിന്ന് ബന്ദികളായി പോകും’ എന്നാണ് ആമോസ് പറയുന്നത്.”+
12 പിന്നെ അമസ്യ ആമോസിനോടു പറഞ്ഞു: “ദിവ്യദർശീ, യഹൂദയിലേക്ക് ഓടിപ്പോകൂ. നിന്റെ പ്രവചനമൊക്കെ അവിടെ മതി, ആഹാരത്തിനുള്ള* വക നീ അവിടെനിന്ന് കണ്ടെത്തിക്കൊള്ളൂ.+ 13 രാജാവിന്റെ വിശുദ്ധമന്ദിരവും+ രാജ്യത്തിന്റെ വിശുദ്ധഭവനവും ആണ് ബഥേൽ. അതുകൊണ്ട് മേലാൽ ബഥേലിൽ പ്രവചിച്ചുപോകരുത്.”+
14 അപ്പോൾ ആമോസ് അമസ്യയോടു പറഞ്ഞു: “ഞാൻ ഒരു പ്രവാചകനോ പ്രവാചകപുത്രനോ ആയിരുന്നില്ല, വെറും ഒരു ആട്ടിടയനും+ അത്തിമരത്തോട്ടം പരിപാലിക്കുന്നവനും* ആയിരുന്നു. 15 എന്നാൽ ആടിനെ മേയ്ക്കുന്നിടത്തുനിന്ന് യഹോവ എന്നെ വിളിച്ചുമാറ്റി. എന്നിട്ട്, ‘നീ ചെന്ന് എന്റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കുക’+ എന്നു പറഞ്ഞു. 16 അതുകൊണ്ട് യഹോവ പറയുന്നതു ശ്രദ്ധിക്കുക: ‘“ഇസ്രായേലിന് എതിരെ പ്രവചിക്കരുത്,+ ഇസ്രായേൽഗൃഹത്തിന് എതിരെ പ്രസംഗിക്കരുത്”+ എന്നാണല്ലോ നീ പറയുന്നത്. 17 എന്നാൽ യഹോവ പറയുന്നു: “നിന്റെ ഭാര്യ നഗരത്തിലെ ഒരു വേശ്യയാകും, നിന്റെ പുത്രീപുത്രന്മാർ വാളിന് ഇരയാകും, അളവുചരടുകൊണ്ട് നിന്റെ ദേശം അളന്ന് വീതിക്കും, അശുദ്ധമായ ഒരു ദേശത്തുവെച്ച് നിനക്കു മരിക്കേണ്ടിവരും, ഇസ്രായേൽ സ്വദേശത്തുനിന്ന് പ്രവാസത്തിലേക്കു പോകും.”’”+
8 പിന്നെ പരമാധികാരിയായ യഹോവ എനിക്കു കാണിച്ചുതന്നത് ഇതാണ്: ഒരു കൊട്ട വേനൽക്കാലപഴങ്ങൾ! 2 അപ്പോൾ ദൈവം, “ആമോസേ, നീ എന്താണു കാണുന്നത്” എന്നു ചോദിച്ചു. “ഒരു കൊട്ട വേനൽക്കാലപഴങ്ങൾ” എന്നു ഞാൻ പറഞ്ഞു. അപ്പോൾ യഹോവ പറഞ്ഞു: “എന്റെ ജനമായ ഇസ്രായേലിന്റെ അന്ത്യം വന്നിരിക്കുന്നു. ഞാൻ ഇനി അവരോടു ക്ഷമിക്കില്ല.+ 3 ‘അന്നു ദേവാലയത്തിലെ പാട്ടുകൾ വിലാപഗീതങ്ങൾക്കു വഴിമാറും’+ എന്നു പരമാധികാരിയായ യഹോവ പറയുന്നു. ‘എല്ലായിടത്തും ശവശരീരങ്ങൾ ചിതറിക്കിടക്കും!+ എങ്ങും ശ്മശാനമൂകത!’
4 ദരിദ്രരെ ചവിട്ടിമെതിക്കുന്നവരേ,
സൗമ്യരെ കൊന്നൊടുക്കുന്നവരേ,+ ഇതു കേൾക്കൂ!
5 നിങ്ങൾ ഇങ്ങനെ പറയുന്നല്ലോ:
‘അമാവാസിയിലെ ഈ ഉത്സവമൊന്നു കഴിഞ്ഞിരുന്നെങ്കിൽ+ ധാന്യം വിൽക്കാമായിരുന്നു.
ശബത്തൊന്നു+ കഴിഞ്ഞിരുന്നെങ്കിൽ ധാന്യം വിൽപ്പനയ്ക്കു വെക്കാമായിരുന്നു.
അളവിൽ തട്ടിപ്പു കാണിക്കാൻ നമുക്കു നമ്മുടെ ഏഫാ* അളവുപാത്രത്തിന്റെ വലുപ്പം കുറയ്ക്കാമായിരുന്നു,
6 അങ്ങനെ നമുക്കു വെള്ളി കൊടുത്ത് സാധുക്കളെയും
ഒരു ജോടി ചെരിപ്പു കൊടുത്ത് ദരിദ്രരെയും വാങ്ങാം.+
കേടായ ധാന്യവും വിൽക്കാം.’
7 യാക്കോബിന്റെ അഭിമാനമായ യഹോവ+ തന്നെക്കൊണ്ടുതന്നെ സത്യം ചെയ്യുന്നു:
‘അവരുടെ പ്രവൃത്തികളൊന്നും ഞാൻ മറക്കില്ല.+
ദേശം നൈൽപോലെ പൊങ്ങും,
ഈജിപ്തിലെ നൈൽപോലെ അതു പ്രക്ഷുബ്ധമാകും.’+
9 പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു:
‘അന്നു ഞാൻ നട്ടുച്ചയ്ക്കു സൂര്യൻ അസ്തമിക്കാൻ ഇടയാക്കും,
പട്ടാപ്പകൽ ദേശത്ത് ഇരുൾ വീഴ്ത്തും.+
10 നിങ്ങളുടെ ഉത്സവദിവസങ്ങളെ ഞാൻ വിലാപദിവസങ്ങളാക്കും,+
നിങ്ങളുടെ പാട്ടുകൾ വിലാപഗീതങ്ങളാകും.
നിങ്ങളെ എല്ലാവരെയും ഞാൻ ചാക്കുതുണി ഉടുപ്പിക്കും, തല മൊട്ടയടിപ്പിക്കും.
ഏകമകനെച്ചൊല്ലിയുള്ള വിലാപംപോലെയായിരിക്കും അത്.
ആ ദിനത്തിന്റെ അന്ത്യം അത്യധികം കയ്പേറിയതായിരിക്കും.’
11 പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു:
‘ഇതാ, ഞാൻ ദേശത്ത് ക്ഷാമം അയയ്ക്കുന്ന നാളുകൾ വരുന്നു!
ആഹാരമില്ലാത്തതുകൊണ്ടുള്ള ക്ഷാമമല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല,
പകരം യഹോവയുടെ വചനം കേൾക്കാനില്ലാത്തതുകൊണ്ടുള്ള ക്ഷാമം!+
12 കടൽമുതൽ കടൽവരെയും വടക്കുമുതൽ കിഴക്കുവരെയും* അവർ വേച്ചുവേച്ച് നടക്കും.
യഹോവയുടെ വാക്കുകൾ തേടി അവർ അലഞ്ഞുനടക്കും.
പക്ഷേ കണ്ടെത്തില്ല.
13 അന്നു യുവാക്കളും സുന്ദരികളായ കന്യകമാരും ദാഹിച്ച് തല ചുറ്റി വീഴും.
14 “ദാനേ, നിന്റെ ജീവനുള്ള ദൈവമാണെ”+ എന്നും
“ബേർ-ശേബയിലേക്കുള്ള+ വഴിയാണെ” എന്നും പറഞ്ഞ്
ശമര്യയുടെ പാപത്തെച്ചൊല്ലി+ സത്യം ചെയ്യുന്നവർ വീഴും.
അവർ പിന്നെ ഒരിക്കലും എഴുന്നേൽക്കില്ല.’”+
9 യാഗപീഠത്തിനു മുകളിൽ യഹോവ നിൽക്കുന്നതു ഞാൻ കണ്ടു.+ ദൈവം എന്നോടു പറഞ്ഞു: “അടിത്തറ ഇളകുംവിധം തൂണിന്റെ തലയ്ക്കൽ അടിക്കുക, അവയുടെ മുകളറ്റം വെട്ടിക്കളയുക. അവരിൽ ശേഷിക്കുന്നവരെ ഞാൻ വാളുകൊണ്ട് കൊല്ലും. അവർ ഓടിപ്പോകാൻ നോക്കിയാലും സാധിക്കില്ല, രക്ഷപ്പെടാൻ ശ്രമിച്ചാലും രക്ഷപ്പെടില്ല.+
2 അവർ ശവക്കുഴിവരെ* കുഴിച്ചിറങ്ങിയാലും
അവിടെനിന്ന് ഞാൻ അവരെ പിടികൂടും.
അവർ ആകാശത്തേക്കു കയറിപ്പോയാലും
ഞാൻ അവരെ താഴെ ഇറക്കും.
കടലിന്റെ അടിത്തട്ടിൽ അവർ മറഞ്ഞിരുന്നാലും
പാമ്പിനെക്കൊണ്ട് ഞാൻ അവരെ കടിപ്പിക്കും.
4 ശത്രുക്കൾ അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോയാൽ
അവിടെ അവരെ കൊല്ലാൻ ഞാൻ വാളിനോടു കല്പിക്കും.+
ഞാൻ അവരുടെ മേൽ ദൃഷ്ടിവെക്കും. പക്ഷേ ഗുണത്തിനല്ല, ദോഷത്തിനായിരിക്കും.+
5 സൈന്യങ്ങളുടെ ദൈവം, പരമാധികാരിയായ യഹോവയാണു ദേശത്തെ* തൊടുന്നത്.
അതുകൊണ്ട് അത് ഉരുകിപ്പോകും,+ അവിടെയുള്ളവരെല്ലാം വിലപിക്കും.+
അവിടെയുള്ളതെല്ലാം ഈജിപ്തിലെ നൈൽപോലെ പൊങ്ങുകയും താഴുകയും ചെയ്യും.+
6 ‘ആകാശത്തിൽ ഗോവണികൾ നിർമിക്കുന്നവൻ,
ഭൂമിയുടെ മേൽ വിതാനം* പണിയുന്നവൻ,
ഭൂമുഖത്ത് മഴ പെയ്യിക്കാനായി+ കടലിലെ വെള്ളത്തെ വിളിച്ചുവരുത്തുന്നവൻ,
യഹോവ എന്നാണല്ലോ അവന്റെ പേർ.’+
7 ‘ഇസ്രായേൽ ജനമേ, നിങ്ങൾ എനിക്കു കൂശ്യരുടെ മക്കളെപ്പോലെയാണ്.
ഞാൻ ഇസ്രായേലിനെ ഈജിപ്തിൽനിന്നും
ഫെലിസ്ത്യരെ ക്രേത്തയിൽനിന്നും+ സിറിയയെ കീരിൽനിന്നും+ വിടുവിച്ച് കൊണ്ടുവന്നിട്ടില്ലേ’+ എന്ന് യഹോവ ചോദിക്കുന്നു.
8 ‘പരമാധികാരിയായ യഹോവയുടെ കണ്ണുകൾ പാപം പേറുന്ന രാജ്യത്തിന്മേലാണ്.
ദൈവം അതിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും.+
എന്നാൽ യാക്കോബുഗൃഹത്തെ ഞാൻ പൂർണമായി നശിപ്പിച്ചുകളയില്ല’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
9 ‘ഇതാ, ഞാൻ കല്പന നൽകുകയാണ്,
ഞാൻ ജനതകളുടെ ഇടയിൽ ഇസ്രായേൽഗൃഹത്തെ കുലുക്കും.+
അരിപ്പ കുലുക്കുന്നതുപോലെ ഞാൻ അവരെ കുലുക്കും.
ഒരു കല്ലുപോലും താഴെ വീണുപോകില്ല.
10 “ഞങ്ങൾക്ക് ആപത്തൊന്നും സംഭവിക്കില്ല, അതു ഞങ്ങളുടെ അടുത്തുപോലും വരില്ല” എന്നു പറയുന്ന
പാപികളായ എന്റെ ജനമെല്ലാം വാളിന് ഇരയാകും.’
11 ‘അന്നു ഞാൻ ദാവീദിന്റെ വീണുകിടക്കുന്ന കൂടാരം* ഉയർത്തും.+
അതിന്റെ* വിടവുകൾ ഞാൻ അടയ്ക്കും.
നശിച്ചുകിടക്കുന്ന അതിന്റെ കേടുപാടുകൾ ഞാൻ തീർക്കും.
ഞാൻ അതിനെ പുനർനിർമിച്ച് പണ്ടത്തെപ്പോലെയാക്കും.+
12 അങ്ങനെ അവർ ഏദോമിൽ ശേഷിക്കുന്ന ഭാഗം അവകാശമാക്കും.+
എന്റെ നാമത്തിൽ അറിയപ്പെടുന്ന എല്ലാ ജനതകളെയും അവർ അവകാശമാക്കും,’ എന്ന് ഇതെല്ലാം ചെയ്യുന്ന യഹോവതന്നെ പ്രഖ്യാപിക്കുന്നു.
13 യഹോവ ഇങ്ങനെ പറയുന്നു:
‘ഉഴുന്നവൻ കൊയ്ത്തുകാരനെയും
മുന്തിരി ചവിട്ടുന്നവൻ വിതക്കാരനെയും പിന്നിലാക്കുന്ന നാളുകൾ ഇതാ വരുന്നു!+
അന്നു മലകളിൽനിന്ന് മധുരമുള്ള വീഞ്ഞ് ഇറ്റിറ്റു വീഴും,+
14 ബന്ദികളായ എന്റെ ജനത്തെ ഞാൻ വീണ്ടും ഒരുമിച്ചുകൂട്ടും.+
അവർ നശിച്ചുകിടക്കുന്ന നഗരങ്ങൾ പണിത് അവിടെ താമസിക്കും.+
അവർ മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി വീഞ്ഞു കുടിക്കും.+
അവർ തോട്ടങ്ങൾ വെച്ചുപിടിപ്പിച്ച് പഴങ്ങൾ തിന്നും.’+
15 ‘ഞാൻ അവരെ അവരുടെ സ്വന്തം ദേശത്ത് നടും,
അവർക്കു നൽകിയ ദേശത്തുനിന്ന് ഞാൻ അവരെ ഒരിക്കലും പിഴുതുകളയില്ല’+ എന്ന്
നിങ്ങളുടെ ദൈവമായ യഹോവ പറയുന്നു.”
അർഥം: “ഒരു ഭാരമായിരിക്കുന്ന” അല്ലെങ്കിൽ “ഭാരം വഹിക്കുന്ന.”
അക്ഷ. “മൂന്നു തവണയും നാലു തവണയും.”
അക്ഷ. “ചെങ്കോൽ പിടിച്ചിരിക്കുന്നവനെയും.”
അക്ഷ. “ചെങ്കോൽ പിടിച്ചിരിക്കുന്നവനെയും.”
അക്ഷ. “മൂന്നു തവണയും നാലു തവണയും.”
അഥവാ “കുറ്റകൃത്യം ചെയ്തു.”
അക്ഷ. “ന്യായാധിപനെ.”
അഥവാ “ഉപദേശം.” പദാവലി കാണുക.
അഥവാ “ഈടായി.”
പദാവലി കാണുക.
അഥവാ “ചങ്കൂറ്റമുള്ള.”
അഥവാ “മുൻകൂട്ടി തീരുമാനിക്കാതെ.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹം.”
മറ്റൊരു സാധ്യത “ഇരയില്ലാതിരിക്കെ.”
അഥവാ “ദമസ്കൊസിൽനിന്നുള്ള കട്ടിലിലും.”
അഥവാ “എതിരെ സാക്ഷി പറയൂ.”
അഥവാ “കുറ്റകൃത്യങ്ങൾക്ക്.”
മറ്റൊരു സാധ്യത “ധാരാളം വീടുകൾ.”
അഥവാ “യജമാനന്മാരോട്.”
അഥവാ “വന്ന് ധിക്കാരം കാട്ടൂ.”
അഥവാ “പത്തിലൊന്നും.”
മറ്റൊരു സാധ്യത “നിഗൂഢതകൾ നിറഞ്ഞ ഒന്നായിത്തീരും.”
അഥവാ “കയ്പാക്കി.”
ഇത് ഇടവരാശിയിലെ കാർത്തിക നക്ഷത്രസമൂഹമായിരിക്കാം.
ഇതു മകയിരം എന്ന നക്ഷത്രസമൂഹമായിരിക്കാം.
അഥവാ “ദരിദ്രനിൽനിന്ന് ഭൂനികുതി ഈടാക്കുകയും.”
അഥവാ “പൊതുചത്വരങ്ങളിലെല്ലാം.”
ഒരു ദൈവമായി ആരാധിച്ചിരുന്ന ശനി ഗ്രഹത്തെയായിരിക്കാം ഈ ദേവന്മാർ സൂചിപ്പിക്കുന്നത്.
അഥവാ “കുലുക്കമില്ലാതിരിക്കുന്നവരേ.”
തെളിവനുസരിച്ച് യഹൂദയെയും ഇസ്രായേലിനെയും കുറിക്കുന്നു.
അക്ഷ. “അക്രമത്തിന് ഇടംകൊടുക്കുകയാണോ.”
അഥവാ “തന്ത്രിവാദ്യങ്ങളുടെ ശബ്ദം.”
അക്ഷ. “നാശത്തെക്കുറിച്ച് ഓർത്ത് അവർ രോഗികളാകുന്നില്ല.”
അക്ഷ. “അപ്പന്റെ സഹോദരൻ.”
അഥവാ “കയ്പാക്കി.”
അക്ഷ. “നമുക്കായി കൊമ്പ് ഉയർത്തിയത്.”
അഥവാ “ഹമാത്തിന്റെ പ്രവേശനകവാടം.”
പദാവലി കാണുക.
അതായത്, ജനുവരി-ഫെബ്രുവരി മാസങ്ങളിൽ.
അക്ഷ. “എങ്ങനെ എഴുന്നേൽക്കും?”
അഥവാ “യഹോവയ്ക്ക് അതിനെക്കുറിച്ച് ഖേദം തോന്നി.”
അക്ഷ. “എങ്ങനെ എഴുന്നേൽക്കും?”
അഥവാ “യഹോവയ്ക്ക് ഇക്കാര്യത്തെക്കുറിച്ച് ഖേദം തോന്നി.”
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അക്ഷ. “അപ്പം കഴിക്കാനുള്ള.”
അഥവാ “സിക്ക്മൂർ അത്തിക്കായ്കൾ തുളയ്ക്കുന്നവനും.”
ഒരു ഏഫാ = 22 ലി. അനു. ബി14 കാണുക.
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അഥവാ “ഭൂമി.”
അഥവാ “സൂര്യോദയംവരെയും.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ഭൂമിയെ.”
അഥവാ “ഭൂമിയുടെ മേൽ കമാനാകൃതിയിലുള്ള മേൽക്കൂര.”
അഥവാ “പന്തൽ; കുടിൽ.”
അഥവാ “അവരുടെ.”
അക്ഷ. “കുന്നുകളും അലിഞ്ഞുപോകും.”