വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt യോവേൽ 1:1-3:21
  • യോവേൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യോവേൽ
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
യോവേൽ

യോവേൽ

1 പെഥൂ​വേ​ലി​ന്റെ മകനായ യോവേലിന്‌* യഹോവ നൽകിയ സന്ദേശം:

 2 “മൂപ്പന്മാ​രേ,* ഇതു കേൾക്കൂ.

ദേശവാ​സി​ക​ളേ,* ഇതു ശ്രദ്ധിക്കൂ.

നിങ്ങളു​ടെ കാലത്തോ നിങ്ങളു​ടെ പൂർവി​ക​രു​ടെ കാലത്തോ

ഇങ്ങനെ​യൊ​ന്നു സംഭവി​ച്ചി​ട്ടു​ണ്ടോ?+

 3 ഇതു നിങ്ങളു​ടെ മക്കളോ​ടു പറയുക.

നിങ്ങളു​ടെ മക്കൾ അവരുടെ മക്കളോ​ടും

അവർ അടുത്ത തലമു​റ​യോ​ടും പറയട്ടെ.

 4 ആർത്തിപൂണ്ട വെട്ടു​ക്കി​ളി​കൾ ബാക്കി വെച്ചതു കൂട്ടമാ​യി വന്ന വെട്ടു​ക്കി​ളി​കൾ തിന്നു;+

കൂട്ടമാ​യി വന്ന വെട്ടു​ക്കി​ളി​കൾ ബാക്കി വെച്ചതു ചിറകു വരാത്ത വെട്ടു​ക്കി​ളി​കൾ തിന്നു;

ചിറകു വരാത്ത വെട്ടു​ക്കി​ളി​കൾ ബാക്കി വെച്ചതു കൊതി​മൂത്ത വെട്ടു​ക്കി​ളി​കൾ തിന്നു.+

 5 മുഴുക്കുടിയന്മാരേ,+ എഴു​ന്നേറ്റ്‌ കരയുക!

വീഞ്ഞു​കു​ടി​യ​ന്മാ​രേ, അലമു​റ​യിട്ട്‌ കരയുക!

മധുര​മു​ള്ള വീഞ്ഞു നിങ്ങളു​ടെ വായിൽനി​ന്ന്‌ എടുത്തു​മാ​റ്റി​യി​രി​ക്കു​ന്ന​ല്ലോ.+

 6 ഇതാ, ശക്തരായ ഒരു ജനത എന്റെ ദേശ​ത്തേക്കു വന്നിരി​ക്കു​ന്നു, എണ്ണാൻ കഴിയാ​ത്തത്ര വലിയ ഒരു ജനത!+

അതിന്റെ പല്ലുകൾ സിംഹ​ത്തി​ന്റെ പല്ലുകൾ!+ അതിന്റെ താടി​യെ​ല്ലു​കൾ സിംഹ​ത്തി​ന്റെ താടി​യെ​ല്ലു​കൾ!

 7 അത്‌ എന്റെ മുന്തി​രി​വ​ള്ളി​കൾ നശിപ്പി​ച്ചു, എന്റെ അത്തി മരത്തെ ഒരു കുറ്റി മാത്ര​മാ​ക്കി.

അത്‌ അവയുടെ തൊലി​യു​രിഞ്ഞ്‌ അവയെ വലി​ച്ചെ​റി​ഞ്ഞു,

അവയുടെ കൊമ്പു​കൾ വെളു​പ്പി​ച്ചു.

 8 ചെറുപ്രായത്തിൽത്തന്നെ മണവാളനെ* നഷ്ടപ്പെ​ട്ടിട്ട്‌

വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ വിലപി​ക്കുന്ന കന്യകയെപ്പോലെ* വിലപി​ക്കുക.

 9 യഹോവയുടെ ഭവനത്തിൽ ധാന്യയാഗവും+ പാനീയയാഗവും+ നിന്നു​പോ​യി​രി​ക്കു​ന്നു;

യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യുന്ന പുരോ​ഹി​ത​ന്മാർ വിലപി​ക്കു​ന്നു.

10 വയലുകൾ നശിച്ചു​പോ​യി, നിലം ദുഃഖി​ച്ചു​ക​ര​യു​ന്നു;+

ധാന്യ​മെ​ല്ലാം നശിച്ചു​പോ​യി, പുതു​വീ​ഞ്ഞു വറ്റി​പ്പോ​യി, എണ്ണ തീർന്നു​പോ​യി.+

11 മുന്തിരിത്തോട്ടത്തിലെ പണിക്കാർ പൊട്ടി​ക്ക​ര​യു​ന്നു,

ഗോത​മ്പി​നെ​യും ബാർളി​യെ​യും ഓർത്ത്‌ കർഷകർ ദുഃഖി​ക്കു​ന്നു.

വയലിലെ വിള​വെ​ല്ലാം നശിച്ചു​പോ​യ​ല്ലോ.

12 മുന്തിരിവള്ളി കരിഞ്ഞു​പോ​യി;

അത്തിമരം ഉണങ്ങി​പ്പോ​യി.

മാതള​നാ​ര​ക​വും ഈന്തപ്പ​ന​യും ആപ്പിൾമ​ര​വും

തോട്ട​ത്തി​ലെ എല്ലാ മരങ്ങളും ഉണങ്ങി​പ്പോ​യി.+

ജനത്തിന്റെ ആഹ്ലാദം ലജ്ജയ്‌ക്കു വഴിമാ​റി​യി​രി​ക്കു​ന്നു.

13 പുരോഹിതന്മാരേ, വിലാ​പ​വ​സ്‌ത്രം ധരിച്ച്‌* വിലപി​ക്കുക;*

യാഗപീ​ഠ​ത്തിൽ ശുശ്രൂഷ ചെയ്യു​ന്ന​വരേ, പൊട്ടി​ക്ക​ര​യുക.

എന്റെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​കരേ,+ വന്ന്‌ വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ രാത്രി കഴിച്ചു​കൂ​ട്ടുക.

നിങ്ങളു​ടെ ദൈവ​ത്തി​ന്റെ ഭവനത്തിൽ ധാന്യയാഗവും+ പാനീയയാഗവും+ നിറു​ത്ത​ലാ​ക്കി​യ​ല്ലോ.

14 ഒരു ഉപവാസം പ്രഖ്യാ​പി​ക്കുക,* പവി​ത്ര​മായ ഒരു സമ്മേളനം വിളി​ച്ചു​കൂ​ട്ടുക;+

മൂപ്പന്മാ​രെ​യും എല്ലാ ദേശവാ​സി​ക​ളെ​യും നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ ഭവനത്തിൽ+ വിളി​ച്ചു​ചേർക്കുക;

അവർ വന്ന്‌ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു കരഞ്ഞ​പേ​ക്ഷി​ക്കട്ടെ.

15 അയ്യോ! ആ ദിവസം വരുന്നു!

യഹോ​വ​യു​ടെ ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു!+

അതു സർവശ​ക്ത​നിൽനി​ന്നുള്ള വിനാ​ശം​പോ​ലെ വരും.

16 നമ്മുടെ കൺമു​ന്നിൽനിന്ന്‌ ഭക്ഷണം എടുത്തു​കൊ​ണ്ടു​പോ​യി;

നമ്മുടെ ദൈവ​ത്തി​ന്റെ ഭവനത്തിൽനി​ന്ന്‌ സന്തോ​ഷ​വും ആനന്ദവും ഇല്ലാതാ​ക്കി.

17 അവരുടെ കോരി​ക​കൾക്കു കീഴെ വിത്തുകൾ* ചീത്തയാ​യി​പ്പോ​യി.

സംഭര​ണ​ശാ​ല​കൾ കാലി​യാ​യി​ക്കി​ട​ക്കു​ന്നു.

ധാന്യ​മി​ല്ലാ​ത്ത​തു​കൊണ്ട്‌ ധാന്യ​പ്പു​രകൾ പൊളി​ച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു.

18 വളർത്തുമൃഗങ്ങൾപോലും ഞരങ്ങുന്നു!

മേച്ചിൽപ്പു​റ​മി​ല്ലാ​ത്ത​തു​കൊണ്ട്‌ കന്നുകാ​ലി​ക്കൂ​ട്ടങ്ങൾ അലഞ്ഞു​തി​രി​യു​ന്നു.

ആട്ടിൻപ​റ്റ​ങ്ങൾ ശിക്ഷ അനുഭ​വി​ക്കു​ന്നു.

19 യഹോവേ, ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കും;+

വിജനഭൂമിയിലെ* മേച്ചിൽപ്പു​റ​ങ്ങളെ തീ വിഴു​ങ്ങി​യി​രി​ക്കു​ന്ന​ല്ലോ;

ദേശത്തെ മരങ്ങ​ളെ​യെ​ല്ലാം ഒരു ജ്വാല ദഹിപ്പി​ച്ചി​രി​ക്കു​ന്നു.

20 അരുവികൾ വറ്റി​പ്പോ​യ​തി​നാ​ലും

വിജന​ഭൂ​മി​യി​ലെ പുൽമേ​ടു​കൾ തീക്കി​ര​യാ​യ​തി​നാ​ലും

വന്യമൃ​ഗ​ങ്ങൾപോ​ലും അങ്ങയ്‌ക്കാ​യി കാത്തി​രി​ക്കു​ന്നു.”

2 “സീയോ​നിൽ കൊമ്പു വിളി​ക്കുക!+

എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ പോർവി​ളി മുഴക്കുക.

ദേശവാസികളെല്ലാം* വിറയ്‌ക്കട്ടെ;

യഹോ​വ​യു​ടെ ദിവസം വരുന്നു,+ അത്‌ അടുത്ത്‌ എത്തിയി​രി​ക്കു​ന്നു!

 2 അത്‌ ഇരുട്ടി​ന്റെ​യും മൂടലി​ന്റെ​യും ദിവസ​മാ​യി​രി​ക്കും;+

മേഘങ്ങ​ളു​ടെ​യും കനത്ത മൂടലി​ന്റെ​യും ദിവസം!+

അതു പർവത​ങ്ങ​ളിൽ പരക്കുന്ന പ്രഭാ​ത​വെ​ളി​ച്ചം​പോ​ലെ​യാ​യിരി​ക്കും.

ആൾപ്പെ​രു​പ്പ​വും ശക്തിയും ഉള്ള ഒരു ജനമുണ്ട്‌;+

അതു​പോ​ലൊന്ന്‌ ഇതിനു മുമ്പ്‌ ഉണ്ടായി​ട്ടില്ല;

തലമു​റ​കൾ എത്ര കഴിഞ്ഞാ​ലും

അതു​പോ​ലൊന്ന്‌ ഇനി ഉണ്ടാകു​ക​യു​മില്ല.

 3 വിഴുങ്ങുന്ന ഒരു തീ അതിനു മുന്നിൽ പോകു​ന്നു;

അതിനു പിന്നിൽ ദഹിപ്പി​ക്കുന്ന ഒരു ജ്വാല​യുണ്ട്‌.+

അതിന്റെ മുന്നി​ലുള്ള ദേശം ഏദെൻ തോട്ടം​പോ​ലെ;+

എന്നാൽ അതിനു പിന്നിൽ ശൂന്യ​മായ ഒരു മരുഭൂ​മി.*

അതിന്റെ പിടി​യിൽനിന്ന്‌ രക്ഷപ്പെ​ടാൻ ഒന്നിനു​മാ​കില്ല.

 4 അതിന്റെ രൂപം കുതി​ര​ക​ളു​ടേ​തു​പോ​ലെ;

അവർ പടക്കുതിരകളെപ്പോലെ+ ഓടുന്നു.

 5 മലമുകളിൽ കുതി​ച്ചു​ചാ​ടുന്ന അവരുടെ ശബ്ദം രഥങ്ങളു​ടെ ശബ്ദം​പോ​ലെ;+

വയ്‌ക്കോൽ ആളിക്ക​ത്തു​മ്പോ​ഴുള്ള കിരു​കിര ശബ്ദം​പോ​ലെ.

യുദ്ധത്തിന്‌ അണിനി​രന്ന കരുത്ത​രായ ഒരു ജനത്തെ​പ്പോ​ലെ​യാണ്‌ അവർ.+

 6 അവർ നിമിത്തം ജനങ്ങൾ ഭയപ്പെ​ടും.

പേടി​കൊണ്ട്‌ എല്ലാവ​രു​ടെ​യും മുഖം ചുവക്കും.

 7 അവർ യോദ്ധാ​ക്ക​ളെ​പ്പോ​ലെ പാഞ്ഞടു​ക്കു​ന്നു;

പടയാ​ളി​ക​ളെ​പ്പോ​ലെ മതിലിൽ കയറുന്നു.

അവർ നിര തെറ്റാതെ നടക്കുന്നു;

അവർ അവരുടെ വഴിയി​ലൂ​ടെ​തന്നെ പോകു​ന്നു.

 8 അവർ പരസ്‌പരം തിക്കി​ഞെ​രു​ക്കു​ന്നില്ല;

ഓരോ​രു​ത്ത​രും അവരവ​രു​ടെ വഴിയിൽത്തന്നെ മുന്നേ​റു​ന്നു.

ആയുധങ്ങൾ ചിലരെ വീഴി​ച്ചാ​ലും

മറ്റുള്ളവർ അണി തെറ്റാതെ നീങ്ങുന്നു.

 9 നഗരത്തിലേക്ക്‌ അവർ പാഞ്ഞു​ക​യ​റു​ന്നു, മതിലി​നു മുകളി​ലൂ​ടെ ഓടുന്നു.

അവർ വീടു​ക​ളി​ലേക്കു കയറുന്നു, കള്ളന്മാ​രെ​പ്പോ​ലെ ജനലി​ലൂ​ടെ അകത്ത്‌ കടക്കുന്നു.

10 അവരുടെ മുന്നിൽ ഭൂമി വിറയ്‌ക്കു​ന്നു, ആകാശം കുലു​ങ്ങു​ന്നു.

സൂര്യ​നും ചന്ദ്രനും ഇരുണ്ടു​പോ​യി;+

നക്ഷത്ര​ങ്ങ​ളു​ടെ പ്രകാശം ഇല്ലാതാ​യി.

11 യഹോവ തന്റെ സൈന്യത്തിനു+ മുന്നിൽ നിന്ന്‌ ശബ്ദം ഉയർത്തു​ന്നു;

ദൈവ​ത്തി​ന്റെ സൈന്യം വളരെ വലുതാ​ണ​ല്ലോ.+

തന്റെ വാക്കു നിറ​വേ​റ്റു​ന്നവൻ വീരനാ​ണ്‌;

യഹോ​വ​യു​ടെ ദിവസം ഭയങ്കര​വും ഭയാന​ക​വും ആണ്‌.+

സഹിച്ചു​നിൽക്കാൻ ആർക്കു കഴിയും?”+

12 യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “അതു​കൊണ്ട്‌ ഇപ്പോ​ഴെ​ങ്കി​ലും നിങ്ങൾ പൂർണ​ഹൃ​ദ​യ​ത്തോ​ടെ തിരികെ വരൂ;+

ഉപവാസത്തോടും+ വിലാ​പ​ത്തോ​ടും കരച്ചി​ലോ​ടും കൂടെ എന്റെ അടു​ത്തേക്കു വരൂ.

13 നിങ്ങളുടെ വസ്‌ത്ര​ങ്ങളല്ല,+ ഹൃദയ​ങ്ങ​ളാ​ണു കീറേ​ണ്ടത്‌;+

നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യി​ലേക്കു മടങ്ങി​വ​രുക.

ദൈവം അനുക​മ്പ​യു​ള്ളവൻ,* കരുണാ​മയൻ, പെട്ടെന്നു കോപി​ക്കാ​ത്തവൻ,+ അചഞ്ചല​സ്‌നേഹം നിറഞ്ഞവൻ.+

ദുരന്ത​ത്തെ​ക്കു​റിച്ച്‌ ദൈവം പുനരാ​ലോ​ചി​ക്കും.*

14 ദൈവം ഇതെക്കു​റിച്ച്‌ പുനരാലോചിച്ച്‌* മനസ്സു മാറ്റുമോ+ എന്നും

നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു ധാന്യ​യാ​ഗ​വും പാനീ​യ​യാ​ഗ​വും അർപ്പി​ക്കാ​നാ​യി എന്തെങ്കി​ലും ബാക്കി വെച്ച്‌

നിങ്ങളെ അനു​ഗ്ര​ഹി​ക്കു​മോ എന്നും ആർക്ക്‌ അറിയാം?

15 സീയോനിൽ കൊമ്പു വിളി​ക്കുക!

ഒരു ഉപവാസം പ്രഖ്യാ​പി​ക്കുക,* പവി​ത്ര​മായ ഒരു സമ്മേളനം വിളി​ച്ചു​കൂ​ട്ടുക.+

16 ജനത്തെ കൂട്ടി​വ​രു​ത്തുക, സഭയെ വിശു​ദ്ധീ​ക​രി​ക്കുക.+

പ്രായമുള്ളവരെ* വിളി​ച്ചു​ചേർക്കുക, കുട്ടി​ക​ളെ​യും മുല കുടി​ക്കുന്ന കുഞ്ഞു​ങ്ങ​ളെ​യും കൊണ്ടു​വ​രുക.+

മണവാളൻ ഉള്ളറയിൽനി​ന്നും മണവാട്ടി മണിയ​റ​യിൽനി​ന്നും പുറത്ത്‌ വരട്ടെ.

17 മണ്ഡപത്തിനും യാഗപീഠത്തിനും+ നടുവിൽനിന്ന്‌

യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യുന്ന പുരോ​ഹി​ത​ന്മാർ ഇങ്ങനെ വിലപി​ക്കട്ടെ:

‘യഹോവേ, അങ്ങയുടെ ജനത്തോ​ടു കനിവ്‌ തോ​ന്നേ​ണമേ;

ജനതകൾ അങ്ങയുടെ അവകാ​ശത്തെ ഭരിക്കാ​നും

അവരെ പരിഹാ​സ​പാ​ത്ര​മാ​ക്കാ​നും അനുവ​ദി​ക്ക​രു​തേ.

“അവരുടെ ദൈവം എവി​ടെ​പ്പോ​യി”+ എന്നു ജനങ്ങൾ ചോദി​ക്കാൻ സമ്മതി​ക്ക​രു​തേ.’

18 അപ്പോൾ യഹോവ തന്റെ ദേശത്തി​നു​വേണ്ടി ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ക്കും;

തന്റെ ജനത്തോ​ടു കരുണ കാണി​ക്കും.+

19 യഹോവ തന്റെ ജനത്തോ​ട്‌ ഇങ്ങനെ പറയും:

‘ഞാൻ ഇതാ, നിങ്ങൾക്കു ധാന്യ​വും പുതു​വീ​ഞ്ഞും എണ്ണയും തരുന്നു,

നിങ്ങൾക്കു തൃപ്‌തി​യാ​കു​വോ​ളം തരുന്നു.+

ജനതകൾ നിങ്ങളെ പരിഹ​സി​ക്കാൻ ഇനി ഞാൻ സമ്മതി​ക്കില്ല.+

20 ഞാൻ വടക്കു​ള്ള​വനെ ദൂരേക്ക്‌ ഓടി​ക്കും;

അവനെ വിജന​മായ, വരണ്ട പാഴ്‌നി​ല​ങ്ങ​ളി​ലേക്കു തുരത്തും.

അവന്റെ മുൻപടയെ* കിഴക്കേ കടലിനു* നേരെ​യും

പിൻപ​ട​യെ പടിഞ്ഞാ​റേ കടലിനു* നേരെ​യും അയയ്‌ക്കും.

അവനിൽനിന്ന്‌ ദുർഗന്ധം വമിച്ചു​കൊ​ണ്ടി​രി​ക്കും;

അവന്റെ നാറ്റം മുകളി​ലേക്ക്‌ ഉയരും.+

ദൈവം മഹത്തായ കാര്യങ്ങൾ ചെയ്യും.’

21 ദേശമേ, പേടി​ക്കേണ്ടാ. ആനന്ദി​ച്ചാ​ഹ്ലാ​ദി​ക്കുക!

യഹോവ മഹത്തായ കാര്യങ്ങൾ ചെയ്യു​മ​ല്ലോ.

22 വയലിലെ മൃഗങ്ങളേ, പേടി​ക്കേണ്ടാ;

വിജന​ഭൂ​മി​യി​ലെ മേച്ചിൽപ്പു​റ​ങ്ങ​ളിൽ വീണ്ടും പച്ചപ്പു നിറയും;+

മരങ്ങൾ കായ്‌ക്കും;+

അത്തി മരവും മുന്തി​രി​വ​ള്ളി​യും നല്ല വിളവ്‌ തരും.+

23 സീയോൻപുത്രന്മാരേ, നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യിൽ സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കുക;+

ശരത്‌കാ​ലത്ത്‌ ദൈവം നിങ്ങൾക്ക്‌ ആവശ്യ​ത്തി​നു മഴ തരും;

നിങ്ങളു​ടെ മേൽ മഴ കോരി​ച്ചൊ​രി​യും;

മുമ്പെ​ന്ന​പോ​ലെ ശരത്‌കാ​ല​ത്തും വസന്തകാ​ല​ത്തും ദൈവം നിങ്ങൾക്കു മഴ തരും.+

24 മെതിക്കളങ്ങളിൽ ധാന്യം നിറയും;

ചക്കുക​ളിൽ പുതു​വീ​ഞ്ഞും എണ്ണയും കവി​ഞ്ഞൊ​ഴു​കും.+

25 കൂട്ടമായി വന്ന വെട്ടു​ക്കി​ളി​ക​ളും ചിറകു വരാത്ത വെട്ടു​ക്കി​ളി​ക​ളും

കൊതി​മൂ​ത്ത വെട്ടു​ക്കി​ളി​ക​ളും ആർത്തി​പൂണ്ട വെട്ടു​ക്കി​ളി​ക​ളും തിന്നു​മു​ടിച്ച വർഷങ്ങൾക്ക്‌,

എന്റെ ആ വലിയ സൈന്യ​ത്തെ നിങ്ങൾക്കി​ട​യി​ലേക്ക്‌ അയച്ച വർഷങ്ങൾക്ക്‌, ഞാൻ നഷ്ടപരി​ഹാ​രം തരും.+

26 നിങ്ങൾ തിന്ന്‌ തൃപ്‌ത​രാ​കും;+

നിങ്ങൾക്കു​വേ​ണ്ടി അത്ഭുതങ്ങൾ ചെയ്‌ത നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌ നിങ്ങൾ സ്‌തു​തി​ക്കും.+

ഇനി ഒരിക്ക​ലും എന്റെ ജനത്തിന്‌ അപമാനം സഹി​ക്കേ​ണ്ടി​വ​രില്ല.+

27 ഞാൻ ഇസ്രാ​യേ​ലി​നു നടുവിലുണ്ടെന്നും+

നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണു ഞാനെന്നും+ നിങ്ങൾ അറി​യേ​ണ്ടി​വ​രും—ഞാനല്ലാ​തെ മറ്റൊരു ദൈവ​മില്ല!

ഇനി ഒരിക്ക​ലും എന്റെ ജനത്തിന്‌ അപമാനം സഹി​ക്കേ​ണ്ടി​വ​രില്ല.

28 അതിനു ശേഷം ഞാൻ എല്ലാ തരം ആളുക​ളു​ടെ മേലും എന്റെ ആത്മാവി​നെ പകരും;+

നിങ്ങളു​ടെ ആൺമക്ക​ളും പെൺമ​ക്ക​ളും പ്രവചി​ക്കും,

നിങ്ങൾക്കി​ട​യി​ലെ പ്രായ​മാ​യവർ സ്വപ്‌ന​ങ്ങ​ളും

ചെറു​പ്പ​ക്കാർ ദിവ്യ​ദർശ​ന​ങ്ങ​ളും കാണും.+

29 അന്ന്‌ എന്റെ ദാസീ​ദാ​സ​ന്മാ​രു​ടെ മേൽപോ​ലും

ഞാൻ എന്റെ ആത്മാവി​നെ പകരും.

30 ഞാൻ ആകാശ​ത്തും ഭൂമി​യി​ലും അത്ഭുതങ്ങൾ ചെയ്യും;

രക്തവും തീയും പുകത്തൂ​ണു​ക​ളും കാണി​ക്കും.+

31 യഹോവയുടെ ഭയങ്കര​വും ഭയാന​ക​വും ആയ ദിവസം വരുന്ന​തി​നു മുമ്പ്‌+

സൂര്യൻ ഇരുണ്ടു​പോ​കും, ചന്ദ്രൻ രക്തമാ​കും.+

32 യഹോവയുടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും;+

യഹോവ പറഞ്ഞതു​പോ​ലെ​തന്നെ, രക്ഷപ്പെ​ടുന്ന എല്ലാവ​രും സീയോൻ പർവത​ത്തി​ലും യരുശ​ലേ​മി​ലും ഉണ്ടായി​രി​ക്കും.+

യഹോവ വിളി​ക്കുന്ന അതിജീ​വ​ക​രെ​ല്ലാം അവി​ടെ​യു​ണ്ടാ​യി​രി​ക്കും.”

3 “ആ നാളു​ക​ളിൽ,

ഞാൻ യഹൂദ​യു​ടെ​യും യരുശ​ലേ​മി​ന്റെ​യും ബന്ദികളെ തിരികെ കൊണ്ടു​വ​രുന്ന സമയത്ത്‌,+

 2 എല്ലാ ജനതക​ളെ​യും ഞാൻ ഒരുമി​ച്ചു​കൂ​ട്ടും;

അവരെ ഞാൻ യഹോശാഫാത്ത്‌* താഴ്‌വ​ര​യി​ലേക്കു കൊണ്ടു​വ​രും.

എന്റെ ജനവും അവകാ​ശ​വും ആയ ഇസ്രാ​യേ​ലി​നു​വേണ്ടി

ഞാൻ അവരെ അവി​ടെ​വെച്ച്‌ ന്യായം വിധി​ക്കും.+

അവർ ഇസ്രാ​യേ​ലി​നെ ജനതകൾക്കി​ട​യിൽ ചിതറി​ച്ചു​ക​ള​ഞ്ഞ​ല്ലോ;

അവർ എന്റെ ദേശം പങ്കി​ട്ടെ​ടു​ക്കു​ക​യും ചെയ്‌തു.+

 3 അവർ എന്റെ ജനത്തെ നറുക്കി​ട്ട്‌ വിഭാ​ഗി​ച്ചു.+

വേശ്യ​യു​ടെ കൂലി​യാ​യി അവർ ആൺകു​ട്ടി​ക​ളെ​യും

വീഞ്ഞിന്റെ വിലയാ​യി പെൺകു​ട്ടി​ക​ളെ​യും കൊടു​ത്തു.

 4 സോരേ, സീദോ​നേ, ഫെലി​സ്‌ത്യ​യി​ലെ ദേശങ്ങളേ,

നിങ്ങൾക്ക്‌ എന്നോട്‌ എന്തു കാര്യം?

നിങ്ങൾ എന്നോടു പ്രതി​കാ​രം ചെയ്യു​ക​യാ​ണോ?

പ്രതി​കാ​രം ചെയ്യു​ക​യാ​ണെ​ങ്കിൽ,

ഞാൻ പെട്ടെന്ന്‌, വളരെ പെട്ടെന്ന്‌, നിങ്ങളു​ടെ പ്രതി​കാ​രം നിങ്ങളു​ടെ തലമേൽ വരുത്തും.+

 5 നിങ്ങൾ എന്റെ സ്വർണ​വും വെള്ളി​യും എടുത്തു;+

എന്റെ ഏറ്റവും വിലപി​ടി​പ്പുള്ള വസ്‌തു​ക്ക​ളെ​ല്ലാം നിങ്ങളു​ടെ ദേവാ​ല​യ​ത്തി​ലേക്കു കൊണ്ടു​പോ​യി.

 6 യഹൂദയിലെയും യരുശ​ലേ​മി​ലെ​യും ജനങ്ങളെ നിങ്ങൾ ഗ്രീക്കു​കാർക്കു വിറ്റു;+

അങ്ങനെ, അവരെ അവരുടെ പ്രദേ​ശ​ത്തു​നിന്ന്‌ ദൂരെ അകറ്റി.

 7 നിങ്ങൾ അവരെ വിറ്റു​കളഞ്ഞ ദേശത്തു​നിന്ന്‌ ഞാൻ ഇതാ, അവരെ തിരികെ കൊണ്ടു​വ​രു​ന്നു!+

ഞാൻ നിങ്ങളു​ടെ പ്രതി​കാ​രം നിങ്ങളു​ടെ തലമേൽ വരുത്തും.

 8 ഞാൻ നിങ്ങളു​ടെ ആൺമക്ക​ളെ​യും പെൺമ​ക്ക​ളെ​യും യഹൂദ​യി​ലു​ള്ള​വർക്കു വിൽക്കും;+

അവർ അവരെ ദൂരെ​യുള്ള ഒരു ജനതയ്‌ക്ക്‌, ശേബയി​ലു​ള്ള​വർക്ക്‌, വിൽക്കും.

യഹോ​വ​യാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.

 9 ജനതകളോട്‌ ഇങ്ങനെ പ്രഖ്യാ​പി​ക്കുക:+

‘യുദ്ധത്തി​ന്‌ ഒരുങ്ങുക!* വീര​യോ​ദ്ധാ​ക്കളെ ഉണർത്തുക!

പടയാ​ളി​ക​ളെ​ല്ലാം അടുത്തു​വ​രട്ടെ, അവർ മുന്നേ​റട്ടെ!+

10 നിങ്ങളുടെ കലപ്പകൾ* വാളു​ക​ളാ​യും അരിവാ​ളു​കൾ കുന്തങ്ങ​ളാ​യും അടിച്ചു​തീർക്കുക.

“ഞാൻ കരുത്ത​നാണ്‌” എന്നു ദുർബലൻ പറയട്ടെ.

11 ചുറ്റുമുള്ള ജനതകളേ, ഒരുമി​ച്ചു​കൂ​ടൂ! വന്ന്‌ സഹായി​ക്കൂ!’”+

യഹോവേ, അങ്ങയുടെ ശക്തരെ* അവി​ടേക്ക്‌ അയയ്‌ക്കേ​ണമേ.

12 “ജനതകൾ എഴു​ന്നേറ്റ്‌ യഹോ​ശാ​ഫാത്ത്‌ താഴ്‌വ​ര​യി​ലേക്കു വരട്ടെ;

ചുറ്റു​മു​ള്ള എല്ലാ ജനതക​ളെ​യും ന്യായം വിധി​ക്കാൻ ഞാൻ അവിടെ ഇരിക്കും.+

13 അരിവാൾ വീശുക, വിള​വെ​ടു​പ്പി​നു സമയമാ​യി.

വന്ന്‌ മുന്തിരിച്ചക്കു* ചവിട്ടുക, അതു നിറഞ്ഞി​രി​ക്കു​ന്നു.+

സംഭരണികൾ* നിറഞ്ഞു​ക​വി​യു​ന്നു; അവരുടെ ദുഷ്ടത അത്ര വലുതാ​ണ​ല്ലോ.

14 യഹോവയുടെ ദിവസം വിധി​യു​ടെ താഴ്‌വ​ര​യു​ടെ അടുത്ത്‌ എത്തിയിരിക്കുന്നതിനാൽ+

അവിടെ ജനങ്ങൾ തിങ്ങി​നി​റ​ഞ്ഞി​രി​ക്കു​ന്നു;

15 സൂര്യനും ചന്ദ്രനും ഇരുണ്ടു​പോ​കും;

നക്ഷത്ര​ങ്ങ​ളു​ടെ പ്രകാശം ഇല്ലാതാ​കും.

16 യഹോവ സീയോ​നിൽനിന്ന്‌ ഗർജി​ക്കും;

യരുശ​ലേ​മിൽനിന്ന്‌ ശബ്ദം ഉയർത്തും.

ആകാശ​വും ഭൂമി​യും വിറയ്‌ക്കും;

എന്നാൽ തന്റെ ജനത്തിന്‌ യഹോവ ഒരു സുരക്ഷി​ത​സ്ഥാ​ന​മാ​യി​രി​ക്കും;+

ഇസ്രാ​യേൽ ജനത്തിന്‌ ഒരു കോട്ട​യാ​യി​രി​ക്കും.

17 ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും;

ഞാൻ എന്റെ വിശു​ദ്ധ​പർവ​ത​മായ സീയോ​നിൽ വസിക്കു​ന്നു.+

യരുശ​ലേം ഒരു വിശു​ദ്ധ​സ്ഥ​ല​മാ​കും,+

ഇനി അന്യർ* ആരും അവളി​ലൂ​ടെ കടന്നു​പോ​കില്ല.+

18 അന്നു പർവത​ങ്ങ​ളിൽനിന്ന്‌ മധുര​മുള്ള വീഞ്ഞ്‌ ഇറ്റിറ്റു​വീ​ഴും,+

മലകളിൽ പാൽ ഒഴുകും,

യഹൂദ​യി​ലെ എല്ലാ അരുവി​ക​ളി​ലൂ​ടെ​യും വെള്ളം ഒഴുകും.

യഹോ​വ​യു​ടെ ഭവനത്തിൽനി​ന്ന്‌ ഒരു അരുവി പുറ​പ്പെ​ടും,+

അതു കരുവേലങ്ങളുടെ* താഴ്‌വരയെ* നനയ്‌ക്കും.

19 എന്നാൽ യഹൂദ​യി​ലു​ള്ള​വ​രോ​ടു ദ്രോഹം ചെയ്‌തതുകൊണ്ടും+

ആ ദേശത്ത്‌ നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരിഞ്ഞതുകൊണ്ടും+

ഏദോം വിജന​മായ ഒരു പാഴ്‌ഭൂ​മി​യാ​കും;+

ഈജി​പ്‌ത്‌ വിജന​മാ​കും.+

20 എന്നാൽ യഹൂദ​യിൽ എപ്പോ​ഴും ആൾപ്പാർപ്പു​ണ്ടാ​കും;

എത്ര തലമു​റകൾ കഴിഞ്ഞാ​ലും യരുശ​ലേ​മിൽ ജനവാ​സ​മു​ണ്ടാ​യി​രി​ക്കും.+

21 ഞാൻ നിഷ്‌ക​ള​ങ്ക​മാ​യി കരുതാ​തി​രുന്ന അവരുടെ രക്തം* ഞാൻ ഇനി നിഷ്‌ക​ള​ങ്ക​മാ​യി കരുതും;+

യഹോവ സീയോ​നിൽ വസിക്കും.”+

അർഥം: “യഹോ​വ​യാ​ണു ദൈവം.”

പദാവലി കാണുക.

അഥവാ “ഭൂവാ​സി​കളേ.”

അഥവാ “ഭർത്താ​വി​നെ.”

അഥവാ “ചെറു​പ്പ​ക്കാ​രി​യെ​പ്പോ​ലെ.”

അക്ഷ. “അര കെട്ടി.”

അഥവാ “നെഞ്ചത്ത്‌ അടിക്കുക.”

അക്ഷ. “വിശു​ദ്ധീ​ക​രി​ക്കുക.”

മറ്റൊരു സാധ്യത “ഉണക്കിയ അത്തിപ്പ​ഴങ്ങൾ.”

പദാവലി കാണുക.

അഥവാ “ഭൂവാ​സി​ക​ളെ​ല്ലാം.”

അഥവാ “വിജന​ഭൂ​മി.” പദാവലി കാണുക.

അഥവാ “കൃപയു​ള്ളവൻ.”

അഥവാ “ഖേദി​ക്കും.”

അഥവാ “ഖേദിച്ച്‌.”

അക്ഷ. “വിശു​ദ്ധീ​ക​രി​ക്കുക.”

അഥവാ “മൂപ്പന്മാ​രെ.”

അക്ഷ. “മുഖത്തെ.”

അതായത്‌, ചാവു​കടൽ.

അതായത്‌, മെഡി​റ്റ​റേ​നി​യൻ കടൽ.

അർഥം: “യഹോ​വ​യാ​ണു ന്യായാ​ധി​പൻ.”

അക്ഷ. “യുദ്ധം വിശു​ദ്ധീ​ക​രി​ക്കുക!”

അക്ഷ. “കലപ്പക​ളു​ടെ നാക്കുകൾ.”

അഥവാ “പടയാ​ളി​കളെ.”

പദാവലി കാണുക.

അഥവാ “മുന്തി​രി​ച്ച​ക്കു​കൾ.”

അഥവാ “വിദേ​ശി​കൾ.”

ഒരുതരം അക്കേഷ്യ മരം.

അഥവാ “നീർച്ചാ​ലി​നെ.”

അഥവാ “രക്തച്ചൊ​രി​ച്ചി​ലി​നെ.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക